Mathematics Olympiad- 2009

>> Wednesday, September 9, 2009



ന്താരാഷ്ട്ര പ്രാധാന്യമുള്ള ഒരു ഗണിതാഭിരുചി പരീക്ഷയാണ് ഗണിതശാസ്ത്ര ഒളിമ്പ്യാഡ്. യൂണിവേഴ്സിറ്റി വിദ്യാഭ്യാസത്തിലേക്ക് പ്രവേശിച്ചിട്ടില്ലാത്ത വിദ്യാര്‍ത്ഥികളെ ഉദ്ദേശിച്ചാണ് ഇത് നടത്തുന്നത്. ഇന്ത്യയില്‍ 1988 മുതല്‍ എല്ലാ വര്‍ഷവും ഇത് സംഘടിപ്പിക്കുന്നത് നാഷണല്‍ ബോര്‍ഡ് ഓഫ് ഹയര്‍ മാതമാററിക്സ് (NBHM)ആണ്. മൂന്ന് ഘട്ടങ്ങളായാണ് ഈ പരീക്ഷ നടത്തപ്പെടുന്നത്

കൊച്ചി സര്‍വകലാശാല മാത്തമാറ്റിക്സ് ഡിപ്പാര്‍ട്ടുമെന്റ് സംഘടിപ്പിക്കുന്ന ഗണിതശാസ്ത്രഒളിമ്പ്യാഡ് ഈ വര്‍ഷം നവംബര്‍ 29 ന് നടക്കും. തിരുവനന്തപുരം, കൊല്ലം, അടൂര്‍, ആലപ്പുഴ, കോട്ടയം, ഇരിങ്ങാലക്കുട, തൃശൂര്‍, പാലക്കാട്, മലപ്പുറം കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നിവയാണ് പരീക്ഷാകേന്ദ്രങ്ങള്‍. പതിനൊന്നും പന്ത്രണ്ടും ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് എഴുതാവുന്നതാണ് ഈ അന്തര്‍​ദ്ദേശീയ പരീക്ഷ. പരീക്ഷയ്ക്ക് പ്രത്യേക അപേക്ഷാ ഫോമില്ല. പേര്, ക്ലാസ്, മേല്‍വിലാസം, പരീക്ഷാകേന്ദ്രം, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ വിലാസം, 30രൂപ ഫീസ് എന്നിവ സഹിതം പ്രിന്‍സിപ്പല്‍ മുഖേന അപേക്ഷ അയക്കാം. ഒക്ടോബര്‍ 15 ആണ് അവസാന തീയതി. വിശദവിവരങ്ങള്‍ക്ക് 25 രൂപയുടെ സ്റ്റാമ്പൊട്ടിച്ച 10X8 വലിപ്പമുള്ള കവര്‍ അയക്കണം.

അപേക്ഷകള്‍ അയക്കേണ്ട വിലാസം :
ഡോ.എ.വിജയകുമാര്‍,
മേഖലാ കോ-ഓഡിനേറ്റര്‍,
ഗണിതശാസ്ത്രവകുപ്പ്,
കൊച്ചി സര്‍വകലാശാല,
കൊച്ചി-682022
e-mail ambatvijay@rediffmail.com

ഈ ബ്ലോഗില്‍ 2009 ആഗസ്റ്റ് 13 നു പ്രസിദ്ധീകരിച്ച ഗണിതശാസ്ത്ര ഒളിമ്പ്യാഡിനെപ്പറ്റിയുള്ള ലേഖനം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

4 comments:

Anonymous September 10, 2009 at 6:52 AM  

Thank you for this valuable information.

Anonymous September 10, 2009 at 7:05 AM  

വിജ്ഞാനപ്രദമായ ലേഖനം. ഇങ്ങനെയുള്ള അറിയിപ്പുകളും ചൂടാറാതെ പ്രസിദ്ധീകരിക്കുന്നതിന് അഭിനന്ദനങ്ങളറിയിക്കട്ടെ.

ഡൊമനിക്
ചാലക്കുടി

Anonymous September 10, 2009 at 6:20 PM  

മാഷമ്മാരേ,
നിങ്ങക്ക് ഒറക്കമൊന്നുമില്ലേ?
ദെവസവും പോസ്റ്റുകള്‍ കണ്ട് ചോദിച്ചതാണേ....

Anonymous September 11, 2009 at 6:01 AM  

നന്ദി അനോണിമസ്..
ഈ കമന്റ് ഏറ്റവും വലിയ അംഗീകാരമായെടുക്കുന്നു!
മാത്​സ് ഒളിമ്പ്യാഡിന് അപ്ളൈ ചെയ്യാന്‍ ബ്ളോഗ് നിമിത്തമായിയെന്ന് പ്ലസ്സ് വണ്‍ വിദ്യാര്‍ഥി വിളിച്ചറിയിക്കുമ്പോഴ്‍...മൂന്നര വര്‍ഷമായി വര്‍ക്ക് ചെയ്യിക്കാന്‍ കഴിയാതിരുന്ന പ്രിന്റര്‍ ലിനക്സില്‍ എടുക്കുന്നുവെന്ന് സന്തോഷത്തോടെ ഒരു ടീച്ചര്‍ അറിയിക്കുമ്പോള്‍....പലസ്ഥലത്തും തെരഞ്ഞുമടുത്ത ബ.പി.എല്‍ സര്‍വ്വെ സറണ്ടര്‍ ഉത്തരവ് കിട്ടിയ സന്തോഷം ചിലര്‍ പറയുമ്പോള്‍....ക്ലാസ്സുകള്‍ കൂടുതല്‍ രസകരമാക്കാന്‍ കഴിയുന്നുവെന്ന് പലരും സത്യം ചെയ്യുമ്പോള്‍........
സുഹൃത്തേ...ഞങ്ങള്‍ എങ്ങിനെ ഉറങ്ങും?
പേരും വിലാസവും കൂടി ഇനി കമന്റുചെയ്യുമ്പോള്‍ ചേര്‍ക്കാന്‍ മറക്കല്ലേ...!

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer