Loading [MathJax]/extensions/MathMenu.js

Synfig Studio - 2D Animation Lesson 2

>> Saturday, March 29, 2014


2D അനിമേഷന്‍ സോഫ്റ്റ്‌വെയറായ Synfig നെ പരിചയപ്പെടുത്തിയ പോസ്റ്റ് (ഒന്നാം പാഠം)പ്രസിദ്ധീകരിച്ചിട്ട് മൂന്നുമാസം കഴിഞ്ഞു.പലരും രണ്ടാംപാഠമെവിടേന്ന് ചോദിച്ചു മടുത്തു. എങ്ങനാ..? എസ്എസ്എല്‍സി പരീക്ഷയ്ക്കിടക്ക് ഇതു പ്രസിദ്ധീകരിക്കാനെവിടെ സമയം? ഇപ്പോള്‍ ഇത് പഠിക്കാനും പരിശീലിക്കാനും പറ്റിയ സമയമാണ്. ഇതാ രണ്ടാം പാഠം.


Read More | തുടര്‍ന്നു വായിക്കുക

സ്പാര്‍ക്ക് ബില്ലുകള്‍ ഇ-സബ്മിറ്റ് ചെയ്യുന്നതെങ്ങിനെ?

>> Saturday, March 22, 2014

കഴിഞ്ഞ കുറച്ചു നാളുകളായി മാത്സ് ബ്ലോഗിനു ലഭിക്കുന്ന മെയിലുകളില്‍ ഏറ്റവും പ്രധാനപ്പെട്ടത് സ്പാര്‍ക്ക് വഴിയുള്ള ബില്ലുകള്‍ ഇ-സബ്മിറ്റ് ചെയ്യുന്നതെങ്ങനെ എന്ന ചോദ്യമായിരുന്നു. ഇതേക്കുറിച്ചുള്ള വിശദീകരണമാണ് മുഹമ്മദ് സാര്‍ തയ്യാറാക്കി മാത്സ് ബ്ലോഗിലൂടെ പ്രസിദ്ധീകരിക്കുന്നത്. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക. ജില്ലാ ട്രഷറികള്‍ക്ക് കീഴിലുള്ള ഓഫീസുകള്‍ക്ക് ബില്ലുകള്‍ ഇ-സബ്മിറ്റ് ചെയ്യുന്നതിനുള്ള ലിങ്കുകള്‍ ഒക്ടോബര്‍ മാസം മുതല്‍ പ്രവര്‍ത്തനക്ഷമമായിട്ടുണ്ട്. സബ് ട്രഷറികളുടെ കീഴിലുള്ള ഓഫീസുകള്‍ക്ക് അവ പ്രവര്‍ത്തനക്ഷമമാകുന്നതോടെ മാത്രമെ ഇ-സബ്മിഷന്‍ നടത്താന്‍ കഴിയുകയുള്ളൂ. ബില്ലുകള്‍ ഇ-സബ്മിറ്റ് ചെയ്യേണ്ടതെങ്ങനെ എന്നതിനെക്കുറിച്ച് ചിത്രങ്ങളുടെ സഹായത്തോടെ പ്രതിപാദിക്കുന്ന പോസ്റ്റ് ചുവടെ നല്‍കിയിരിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ കമന്റായി അറിയിക്കുമല്ലോ.


Read More | തുടര്‍ന്നു വായിക്കുക

ഇന്‍കംടാക്സ് തവണകളായി അടക്കുന്നില്ലേ?
TDS for 2014-2015

ഇത്തവണ ഇന്‍കംടാക്സ് കണക്കാക്കിയപ്പോള്‍ പതിനായിരവും അതിനു മുകളിലുമുള്ള തുകയുമൊക്കെ വന്നുവെന്നും അത് ഒറ്റയടിക്ക് ശമ്പളത്തില്‍ നിന്നു പിടിച്ചപ്പോള്‍ മാര്‍ച്ച് മാസത്തില്‍ ഞെരുങ്ങിപ്പോയി എന്നു പറഞ്ഞ നിരവധി പേരുണ്ട്. ഒന്ന് ആലോചിച്ചു നോക്കൂ, പന്ത്രണ്ടായിരം രൂപ ഒറ്റയടിക്ക് ഇന്‍കംടാക്സ് അടച്ച ഒരാള്‍ ആയിരം രൂപ വെച്ച് ഓരോ മാസവും ശമ്പളത്തില്‍ നിന്ന് പിടിച്ചിരുന്നെങ്കിലോ? ഫെബ്രുവരിയില്‍ ഇന്‍കംടാക്സ് കണക്കുകൂട്ടി അടക്കുമ്പോള്‍ അതൊരു ഭാരമേ ആകില്ലായിരുന്നു. യഥാര്‍ത്ഥത്തില്‍ മാര്‍ച്ച് മാസത്തിലെ ശമ്പളം മുതല്‍ അടുത്ത 12 മാസത്തേക്ക് വരാവുന്ന വരവും ചെലവും ഊഹിച്ച് കണ്ടെത്തിക്കൊണ്ട് അതില്‍ നിന്ന് ഇന്‍കംടാക്സ് കണക്കാക്കുകയും ചെയ്യാം. ഇപ്രകാരം ലഭിക്കുന്ന സംഖ്യയെ 12 കൊണ്ട് ഹരിച്ച് ഓരോ മാസവും ഇന്‍കംടാക്സ് പിടിക്കുകയും ചെയ്യണം. ഇത്തരത്തില്‍ അടക്കുന്ന തുകയെ ടി.ഡി.എസ് (Tax Deducted at Source) എന്നാണ് പറയുന്നത്. തന്റെ സ്ഥാപനത്തിലെ ജീവനക്കാരുടെ ഓരോ മാസവും അടക്കേണ്ട തുക അഥവാ ടി.ഡി.എസ് കണ്ടെത്തി അത് ശമ്പളത്തില്‍ നിന്നും കിഴിവ് ചെയ്യേണ്ട ചുമതല അതാത് സ്ഥാപന മേലധികാരിക്കാണ്. ഇത് ചെയ്യുന്നില്ലെങ്കില്‍ ഇന്‍കംടാക്സ് ഡിപ്പാര്‍ട്ട്മെന്റിന് സ്ഥാപനമേലധികാരിക്കെതിരെ നടപടികള്‍ സ്വീകരിക്കാമെന്നാണ് ആദായനികുതി നിയമം. ഇതേക്കുറിച്ച് കൂടുതലറിയുന്നതിനും ഓരോ മാസത്തേക്കുമുള്ള ടി.ഡി.എസ് കണ്ടെത്തുന്നതിനു സഹായിക്കുന്ന വിന്‍ഡോസ് എക്സെലില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് സോഫ്റ്റ്​വെയറുകള്‍ ചുവടെ നല്‍കിയിരിക്കുന്നു.


Read More | തുടര്‍ന്നു വായിക്കുക

SSLC Answer key SS


സോഷ്യല്‍ സയന്‍സിന്റെ ചോദ്യപേപ്പറുകളും ഉത്തരസൂചികയും അയച്ചുതന്നിരിക്കുന്നത് കോട്ടയംജില്ലയിലെ വൈക്കം വെച്ചൂര്‍ ഗവ. എച്ച്എസ്എസ്സിലെ ആലീസ് ടീച്ചറാണ്. ഉത്തരസൂചിക നിരീക്ഷിച്ച ശേഷം നമുക്ക് ചര്‍ച്ച ചെയ്യാം.


Read More | തുടര്‍ന്നു വായിക്കുക

Mathematics SSLC 2014 : March

>> Thursday, March 20, 2014

എസ്എസ്എല്‍സി ഗണിതപരീക്ഷ കഴിഞ്ഞ് ദിവസങ്ങള്‍ കഴിഞ്ഞിട്ടും, ഉത്തരസൂചികയോ വിശകലനങ്ങളോ പതിവുപോലെ കണ്ടില്ലെന്ന് അതിശയപ്പെട്ടുള്ള ധാരാളം പ്രതികരണങ്ങള്‍ ഞങ്ങളുടെ ഇന്‍ബോക്സില്‍ ഒട്ടേറെ മഹത്തുക്കളയച്ചുതന്ന ഉത്തരങ്ങളോടും വിശകലനങ്ങളോടും ഒപ്പം ഉറങ്ങുകയായിരുന്നു. പഴേപോലല്ല, ഇപ്പോള്‍ നമ്മുടെ വായനക്കാരില്‍ ധാരാളം പത്താംക്ലാസ് കുട്ടികളുണ്ട്. അനുസ്യൂതമായ വിവിധ പരീക്ഷകള്‍ക്കിടയില്‍ ആയവ പ്രസിദ്ധീകരിക്കുന്നതിലെ അനൗചിത്യം മനസ്സിലാക്കുമല്ലോ..! ഈ പോസ്റ്റ് പ്രസിദ്ധീകരിച്ചുവരുമ്പോഴേക്കും എല്ലാ പരീക്ഷണങ്ങളും അവസാനിച്ചിട്ടുണ്ടാകണമെന്ന നിര്‍ബന്ധബുദ്ധിക്ക് കാരണം പിടികിട്ടിയിരിക്കുമല്ലോ? എന്തിന് ഗണിതം മാത്രമാക്കണം? ഏതാണ്ടെല്ലാ വിഷയങ്ങളുടേയും ഉത്തരസൂചികകള്‍ വരും പോസ്റ്റുകളിലൂടെ നല്‍കുന്നുണ്ട്.
ഒരു വിഷയത്തിന്റെ പല സൂചികകളിലും തെറ്റും ശരിയും രണ്ടുംകൂടെ ചേര്‍ന്നതും കണ്ടേക്കാം.
ഏറ്റവും ആദ്യം ഗണിതചോദ്യപ്പേപ്പര്‍ സ്കാന്‍ ചെയ്ത് അയച്ചുതന്നത് നമ്മുടെ ടീം മെമ്പര്‍ പാലക്കാട്ടെ മുരളീധരന്‍സാറാണ്.കമന്റുകളിലൂടെ നമുക്കൊരു തീരുമാനത്തിലെത്താം, എന്താ?


Read More | തുടര്‍ന്നു വായിക്കുക

SSLC Answer Keys to various subjects
Mal, Phy, Che, Bio, SS & Maths

പതിനെട്ടാംതിയതി നടന്ന പത്താംക്ലാസ് ഭൗതീകശാസ്ത്രത്തിന്റെ പതിനെട്ടാം ചോദ്യം നിരൂപണം ചെയ്യുകയാണ് ഇബ്രാഹീംസാര്‍ . മാത്സ്ബ്ലോഗ് സന്ദര്‍ശകരായ അദ്ധ്യാപകര്‍ക്കും കുട്ടികള്‍ക്കും അദ്ദേഹം സുപരിചിതനാണ് . സര്‍ മുന്നോട്ടുവെയ്ക്കുന്ന വേറിട്ടചിന്തകളോട് പ്രതികരിക്കാന്‍ അദ്ധ്യാപകരെയും കുട്ടികളെയും ഭൗതീകശാസ്ത്രത്തില്‍ തല്പരരായ ഏവരെയും ക്ഷണിക്കുന്നു.


Read More | തുടര്‍ന്നു വായിക്കുക

SSLC 2014 - Maths Video Tutorials
By Sunny Thomas Sir

>> Sunday, March 16, 2014

സണ്ണി തോമസ് സാര്‍ അയച്ചു തന്ന മാത്സ് വീഡിയോ ടൂട്ടോറിയിലുകളാണ് ഈ പോസ്റ്റില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.. സാറിന്റെ വാക്കുകളിലേക്ക്...

"സഖ്യകള് തമ്മിലുള്ള ബന്ധങ്ങളെ ബീജഗണിത ഭാഷയിഇല് എഴുതാന് കഴിയും. SSLC പരീക്ഷയിലെ 23 ആമത്തെ ചോദ്യം ഈ ഭാഗത്തും (അധ്യായം 10 ) നിന്നും ആണ് ചോദിക്കുന്നത്. 5 മാര് ക്ക്‌ ആണ് ഈ ചോദ്യത്തിനു ലഭിക്കുനത്. 2012 മുതല് 2014 മോഡല് പരീക്ഷ വരെ ഇതുവരെ ചോദിച്ച ചോദ്യങ്ങള് വിശകലാനം ചെയ്തുകൊണ്ട് . വളരെ എളുപ്പത്തില് ഏതുകുട്ടിക്കും ഈ 5 മാര് ക്ക്‌ സ്വന്തക്കാന് കഴിയുന്ന വിധത്തില ഒരുക്ക്യിരിക്കുന്നവയാണ് ഈ വീഡിയോകള് ഇതില് ആദ്യത്തെ കുറച്ചു ഭാഗങ്ങള് ചോദ്യങ്ങള് എപ്രകാരം ആയിരിക്കും അവ എങ്ങനെ ചെയ്യാം എന്ന് പറഞ്ഞിരിക്കുന്നു.തുടര്ന്ന്ള ഭാഗങ്ങളില് 2012 മുതലുള്ള എല്ലാ ചോദ്യങ്ങളും പൂര്ണമായും ചെയ്തിരിക്കുന്നു. ഒരു ക്ലാസ്സില് ഇരിക്കുന്നതുപോലെ നിങ്ങള്ക്ക് കേട്ടുകൊണ്ടും കണ്ടുകൊണ്ടും പഠിക്കാം. 5 മാര് ക്ക്‌ നിങ്ങളുടെ പോകറ്റില് ആക്കാന് ഭാഗം 1 മുതല് ഭാഗം 13 വരെ കാണുക "


Read More | തുടര്‍ന്നു വായിക്കുക

SSLC 2014 - Biology Video Tutorials
by Sunny Thomas Sir

>> Friday, March 14, 2014

വിവിധ വിഷയങ്ങളുടെ വീഡിയോ ടൂട്ടോറിയലുകള്‍ മാത്സ് ബ്ലോഗ് പ്രസിദ്ധീകരിച്ചിരുന്നത് ശ്രദ്ധിച്ചു കാണുമല്ലോ.. ഏറെ ശ്രമവും സമയവും ക്ഷമയും വേണ്ട ഒന്നാണ് വീഡിയോ ടൂട്ടോറിയലുകള്‍ നിര്‍മ്മിക്കുക എന്നത്. അവ ഭംഗിയായി എഡിറ്റു ചെയ്തു കുട്ടികളിലേക്ക് എത്തിക്കുന്നതിലൂടെ അവ കുട്ടികള്‍ പ്രയോജനപ്പെടുത്തുന്നുവെന്നു തന്നയാണ് അവയ്ക്കു രൂപം കൊടുത്തവും അവ പ്രസിദ്ധീകരിക്കുക വഴി മാത്സ് ബ്ലോഗും മനസ്സിലാക്കുന്നത്.

എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ പ്രയോജനപ്രദമായ വിഡിയോകള്‍ തയാറാക്കി അയച്ചു തന്നിരിക്കുകയാണ് സണ്ണി തോമസ് സാര്‍ ..... മുന്‍പ് പ്രസിദ്ധീകരിച്ച പല പോസ്റ്റുകളിലും സണ്ണി തോമസ് സാറിന്റെ വീഡിയോകള്‍ ശ്രദ്ധിച്ചിരിക്കുമല്ലോ. അവയോടൊപ്പം പുതിയ വീഡിയോകളും എല്ലാ എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥികളും പ്രയോജനപ്പെടുത്തും എന്ന പ്രതീക്ഷയോടെ


Read More | തുടര്‍ന്നു വായിക്കുക

മാത്സ് ബ്ലോഗ് ഒരുക്കം - ഹിന്ദി

>> Wednesday, March 12, 2014

ഹിന്ദി പരീക്ഷയിലെ വിവിധ തരത്തിലുള്ള ചോദ്യങ്ങളെ എങ്ങനെ സമീപിക്കണം എന്നതിനെക്കുറിച്ച് നേരത്തേ പ്രസിദ്ധീകരിച്ച ഈ പോസ്റ്റ് കണ്ടിരിക്കുമല്ലോ. ഇതാ ഹിന്ദിയുമായി ബന്ധപ്പെട്ട മറ്റൊരു പോസ്റ്റുകൂടി.
നിസ്വാര്‍ത്ഥമായ ഒരു സേവനമാണ് അധ്യാപനം. അതില്‍ എന്റേത് നിന്റേത് എന്ന ഭാവത്തിനു സ്ഥാനമില്ല. വിദ്യാഭ്യാസ സംബന്ധമായ ബ്ലോഗുകളെല്ലാം ആത്യന്തികമായി ലക്ഷ്യം വയ്ക്കുന്നത് വിദ്യാര്‍ത്ഥികളുടെ മികച്ച വിജയമാണ്. അതു തങ്ങളിലൂടെ മാത്രമാവണമെന്ന വാശി നമ്മള്‍ ബൂലോകവാസികള്‍ക്കൊന്നും ഇല്ല താനും.. അതിരുകള്‍ മായ്ച്ചു കൊണ്ടുള്ള ഒരു കൂടിച്ചേരലിന് നാമിവിടെ സാക്ഷ്യം വഹിക്കുകയാണ്. ഇന്റര്‍നെറ്റിന്റെ ഗുണവശങ്ങള്‍ക്കുള്ള മികച്ച ഉദാഹരമാണ് ഈ അപൂര്‍വ സംഗമം. ഹിന്ദിസഭ കൊട്ടാരക്കര, ഹിന്ദി വേദി മലപ്പുറം, ചിരാഗ് കണ്ണൂര്‍ എന്നീ മൂന്നു ബ്ലോഗുകള്‍ ഒത്തു ചേര്‍ന്ന് കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്കും ഹിന്ദി അധ്യാപകര്‍ക്കും വേണ്ടി നാല്‍പ്പത്തിരണ്ടു പേജുള്ള आसरा എന്നു പേരുള്ള ഒരു പഠനസഹായി ഒരുക്കിയിരിക്കുകയാണ്. കൊല്ലം കൊട്ടാരക്കര സദാനന്ദപുരം ജി.എച്ച്.എസ്.എസിലെ ജി.സോമശേഖരന്‍ സാറും മലപ്പുറം താനൂര്‍ ദേവധാര്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്കൂളിലെ ജയ്ദീപ് സാറും കണ്ണൂര്‍ കടന്നപ്പള്ളി സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്കൂളിലെ രവി സാറും ആണ് മേല്‍പ്പറഞ്ഞ മൂന്നു ബ്ലോഗുകള്‍ കൈകാര്യം ചെയ്യുന്നത്. അതുകൊണ്ടു തന്നെ ഈ പഠനസഹായിയുടെ ഗുണമേന്മയെക്കുറിച്ച് പറയേണ്ടതില്ലല്ലോ. മാത്‌സ് ബ്ലോഗുമായി സഹകരിക്കാന് ഇവര്‍ പ്രകടിപ്പിച്ച താല്പര്യത്തിന് ആദ്യമേ നന്ദി രേഖപ്പെടുത്തട്ടെ.. ഒപ്പം ബ്ലോഗിന്റെ സന്ദര്‍ശകര്‍ക്കായി സമഗ്രമായ ഒരു ഹിന്ദി പഠനസഹായി ഒരുക്കാന്‍ അവസരം ലഭിച്ചതിന്റെ ചാരിതാര്‍ത്ഥ്യത്തോടെ ഈ പഠനസഹായി നിങ്ങള്‍ക്ക് സമര്‍പ്പിക്കുന്നു. ചുവടെയുള്ള ലിങ്കില്‍ നിന്നും ഇത് നിങ്ങള്‍ക്ക് ഡൗണ്‍ലോഡ് ചെയ്തെടുക്കാം.


Read More | തുടര്‍ന്നു വായിക്കുക

SSLC 2014 Revision Series - Science
Physics, Chemistry & Biology

സയന്‍സ് വിഷങ്ങളുടെ പഠനസഹായികളടങ്ങിയ പോസ്റ്റാണ് ഇന്ന്. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങളുടെ പഠനസഹായികള്‍ ഈ പോസ്റ്റില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.

സ്വകാര്യ സ്ഥാപനത്തിലെ ട്യൂട്ടറായ സണ്ണി തോമസ് സാര്‍ തയാറാക്കി അയച്ചു തന്ന ഫിസിക്‌സ് കെമിസ്ട്രി നോട്ടുകളും ബയോളജിയുമായി ബന്ധപ്പെട്ട ഒരു വീഡിയോയുമാണ് ഇന്നത്തെ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

കൂടാതെ തൃശൂരു നിന്നുള്ള രേണുക ടീച്ചര്‍ തയാറാക്കി അയച്ച ഫിസിക്‌സ് നോട്ടുകളുമുണ്ട്. ചുവടെ നല്‍കിയിട്ടുള്ള ലിങ്കുകളില്‍ നിന്നും ഇവ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാവുന്നതാണ്.


Read More | തുടര്‍ന്നു വായിക്കുക

SSLC 2014 - Revision Series - Social Science

എസ്.എസ്.എല്‍.സി പരീക്ഷയ്ക്കു തയാറെടുക്കുന്ന കുട്ടികള്‍ക്ക് സ്വല്‍പം കൂടുതല്‍ അധ്വാനിക്കേണ്ട വിഷയങ്ങളില്‍ ഒന്നാണ് സാമൂഹ്യ ശാസ്ത്രം. പാഠഭാഗങ്ങളുടെ ഏറെയാണ് എന്നതും പഠിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങള്‍ തിരഞ്ഞെടുക്കേണ്ടതുണ്ട് എന്നതുമെല്ലാം കുട്ടികള്‍ സാമൂഹ്യശാസ്ത്രം ഒരല്‍പം പ്രയാസപ്പെടുത്തുന്ന കാരണങ്ങളായി പറയാറുണ്ട്.

അതിന് ഒരറുതി വരുത്താന്‍ സഹായിക്കുന്ന പഠനസഹായികളാണ് ഇന്നത്തെ സാമൂഹ്യശാസ്ത്രം പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഏവരും അതു പ്രയോജനപ്പെടുത്തുമെന്നു കരുതുന്നു..

താഴെ നല്‍കിയിട്ടുള്ള ലിങ്കുകളില്‍ നിന്നും പഠനസഹായികള്‍ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം.


Read More | തുടര്‍ന്നു വായിക്കുക

SS Module and Physics Concept Map


ഇംഗ്ലീഷ് മീഡിയം കുട്ടികളെ അവഗണിക്കുന്നുവെന്ന സ്ഥിരം പരാതിക്ക് ഇനി അറുതിയുണ്ടാകുമെന്ന് തോന്നുന്നു. മലപ്പുറം പരപ്പനങ്ങാടിക്കാരനായ ശ്രീ നൗഷാദ്സാറിന്റെ, അവസാനവട്ട റിവിഷനുകള്‍ക്കുള്ള സോഷ്യല്‍ സയന്‍സ്, ഫിസിക്സ് എന്നിവയുടെ ഷോര്‍ട്ട്നോട്ടുകളാണ് പ്രസിദ്ധീകരിക്കുന്നത്.ഡൗണ്‍ലോഡ് ചെയ്തെടുത്ത് വായിച്ച് സംശയങ്ങള്‍ പങ്കുവെക്കുവാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു.


Read More | തുടര്‍ന്നു വായിക്കുക

SSLC 2014- Revision Series - Chemistry

എസ്എസ്എല്‍സി ഒരുക്കത്തിന്റെ Maths ഇംഗ്ലീഷ് വേര്‍ഷന്‍ ‍വായനക്കാര്‍ ഡൗണ്‍ലോഡ് ചെയ്തതിന് കയ്യും കണക്കുമില്ല! നന്ദി പറഞ്ഞുകൊണ്ടുള്ള ഫോണ്‍കോളുകളും മെയിലുകളും കമന്റുകളും എണ്ണിയാലൊടുങ്ങില്ല.അനുമോദനങ്ങള്‍ എല്ലാം, നമ്മുടെ പുതിയ ടീം അംഗങ്ങള്‍ക്ക് പകുത്തു നല്‍കുന്നു. പക്ഷേ, ആവശ്യങ്ങള്‍ അവസാനിക്കുന്നില്ല. മറ്റുവിഷയങ്ങളുടെ ഇംഗ്ലീഷ് വേര്‍ഷനെവിടെയെന്നാണ് ഇപ്പോഴത്തെ പ്രധാന ചോദ്യം!എന്തായാലും അടുത്തതവണ ഈ ടീമൊന്ന് വിപുലീകരിച്ച്, ഒരുക്കം പ്രസിദ്ധീകരിച്ചയുടനെതന്നെ, എല്ലാ വിഷയങ്ങളുടേയും ഇംഗ്ലീഷ് വേര്‍ഷന്‍ പ്രസിദ്ധീകരിക്കാമെന്ന് തോന്നുന്നു. 2013 ലെ കെമിസ്ട്രി ഒരുക്കം ഇംഗ്ലീഷിലേക്ക് മൊഴിമാറ്റുകയും, കൂടുതല്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്ത് അയച്ചുതന്നിരിക്കുന്നത്, ഒരു ഹെഡ്‌മാസ്റ്ററാണ്! മലപ്പുറം ജില്ലയിലെ കടമ്പോട് പന്തല്ലൂര്‍ ഹയര്‍സെക്കന്ററി സ്കൂളിലെ രാജീവന്‍ സാര്‍.വ്യാഴാഴ്ച കെമിസ്ട്രിയുടെ മോഡല്‍ പരീക്ഷയായതുകൊണ്ട് ഉടനേതന്നെ ഇത് പ്രസിദ്ധീകരിക്കുകയാണ്. കമന്റുകള്‍ക്ക് പിശുക്കു കാണിക്കില്ലല്ലോ..?


Read More | തുടര്‍ന്നു വായിക്കുക

മാത്സ് ബ്ലോഗ് ഒരുക്കം - ഇംഗ്ലീഷ് - 2
Updated with more study materials

>> Tuesday, March 11, 2014

ഇംഗ്ലീഷ് വിഷയവുമായി ബന്ധപ്പെട്ട വിവിധ പഠനസഹായികള്‍ ഈ വര്‍ഷം മാത്‌സ് ബ്ലോഗ് പ്രസിദ്ധീകരിച്ചിരുന്നു. SSLC 2014 എന്ന ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഈ വര്‍ഷവും കഴിഞ്ഞ വര്‍ഷവും പ്രസിദ്ധീകരിച്ച ഇംഗ്ലീഷ് പോസ്റ്റുകള്‍ നിങ്ങള്‍ക്ക് ഒറ്റയടിക്ക് കാണാം. ഇംഗ്ലീഷ് ചോദ്യപ്പേപ്പറില്‍ ആദ്യ നാലു ഭാഗം ചോദ്യങ്ങള്‍ comprehension questions എന്ന വിഭാഗത്തില്‍ പെടുന്നവയാണ്.വിവിധ യൂണിറ്റുകളിലെ ഗദ്യഭാഗങ്ങളും പദ്യഭാഗങ്ങളും ആസ്പദമാക്കിയുള്ള ചോദ്യങ്ങളായിരിക്കും അവയില്‍ ഉണ്ടാവുക. ഈ വിഭാഗത്തില്‍ വരാന്‍ സാധ്യതയുള്ള , എസ്.സി.ഇ.ആര്‍.ടി പ്രസിദ്ധീകരിച്ച ചോദ്യബാങ്കിലെ ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളും തയാറാക്കി അയച്ചിരിക്കുന്നത് എസ്.ആര്‍.ജി അംഗം കൂടിയായ പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ മുണ്ട്യാപ്പള്ളി സി എം എസ് ഹൈസ്കൂളിലെ ജോണ്‍സന്‍ സാറാണ്.താഴെയുള്ള ലിങ്കില്‍ നിന്നും അതിന്റെ ഒ.ഡി.പി ഫോര്‍മാറ്റും പിഡിഎഫും ഡൗണ്‍ലോഡ് ചെയ്ത്ടുക്കാം. ഇതോടൊപ്പം Finishing Touch എന്ന പേരില്‍ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ് പുറത്തിറക്കിയ പഠനസഹായിയും നല്‍കിയിരിക്കുന്നു.


Read More | തുടര്‍ന്നു വായിക്കുക

Evaluation after the exam

>> Monday, March 10, 2014

പരീക്ഷയെക്കുറിച്ചുള്ള കുട്ടികളുടെ വിലയിരുത്തല്‍ കൃത്യമായി ശേഖരിക്കാന്‍ വേണ്ട തയ്യാറെടുപ്പുകള്‍ ഓരോ സ്കൂളിനും ചെയ്യാന്‍ കഴിയണം. എങ്കില്‍ മാത്രമേ ഇംപ്രൂവ്മെന്റ് എന്ന ഓമനപ്പേരിട്ട് വിളിക്കുന്ന 'വളര്‍ച്ച' വിദ്യാലയത്തിലും അതിനുള്ളിലെ അധ്യാപകര്‍ക്കുമൊക്കെയുണ്ടാകൂ. പലതരത്തിലുള്ള വിലയിരുത്തലുകള്‍ വിവിധ തലങ്ങളില്‍ നടന്നു പോരുന്നു. ഇതേക്കുറിച്ച് ഒരു ചെറിയ ചര്‍ച്ചയ്ക്ക് തുടക്കമിടുകയാണ് പാലക്കാട് ഹരിശ്രീ കോഡിനേറ്ററും മാത്​സ് ബ്ലോഗ് ടീമംഗവുമായ രാമനുണ്ണി സാര്‍.
പരീക്ഷയെ അദ്ധ്യാപകര്‍ വിലയിരുത്താറുണ്ട്
എളുപ്പമായിരുന്നോ?
താന്‍ പഠിപ്പിച്ചതും ചൂണ്ടിക്കാണിച്ചതും വന്നിട്ടുണ്ടോ‌?
പഠിപ്പിക്കാത്തവ വന്നിട്ടില്ലല്ലോ?
മിടുക്കന്മാര്‍ / മിടുക്കികള്‍ ക്ക് ഒക്കെ നല്ല വിജയം ഉറപ്പാണല്ലോ?
ചോദ്യങ്ങളില്‍ തെറ്റു വല്ലതുമുണ്ടോ?
ഔട്ട് ഓഫ് സിലബസ്സ് ഉണ്ടോ?
പതിവില്ലാത്തവ ഉണ്ടോ?
എന്നിങ്ങനെ. അതു അദ്ധ്യാപകന്റെ ഇത്രയും ദിവസത്തെ അദ്ധ്വാനത്തെ ആശ്വസിപ്പിക്കുകയോ നിരാശപ്പെടുത്തുകയോ ചെയ്യും. തുടര്‍ വര്‍ഷങ്ങളില്‍ ഇത് അദ്ധ്യാപകന്ന് പ്രയോജനം ചെയ്യും.

ഇനിയുമുണ്ട് പലരുടേയും വിലയിരുത്തലുകള്‍..



Read More | തുടര്‍ന്നു വായിക്കുക

SSLC 2014 - Maths - Video Tutorials

>> Friday, March 7, 2014

താഴെ കൊടുത്തിരിക്കുന്ന ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ വീഡിയോയില്‍ പകര്‍ത്തിയത് അയച്ചു തന്നിരിക്കുകയാണ് സെഫുദ്ദീന്‍ സാര്‍....

  • തന്നിരിക്കുന്ന ആരമുള്ള വൃത്തത്തിന്റെ തൊടുവരകള്‍ വശങ്ങളായുള്ള ത്രികോണം നിര്‍മ്മിക്കുന്നത്(തന്നിരിക്കുന്ന ആരമുള്ള വൃത്തം അന്തര്‍വൃത്തമായി വരുന്ന ത്രികോണം നിര്‍മ്മിക്കുന്നത്)
  • തന്നിരിക്കുന്ന ആരമുള്ള വൃത്തത്തില്‍ തന്നിരിക്കുന്ന കോണുകളുള്ള ത്രികോണം നിര്‍മ്മിക്കുന്നത്(തന്നിരിക്കുന്ന ആരമുള്ള വൃത്തം പരിവൃത്തമായി വരുന്ന ത്രികോണം നിര്‍മ്മിക്കുന്നത്)
  • തന്നിരിക്കുന്ന അളവിലുള്ള ത്രികോണത്തിന്റെ തുല്ല്യ പരപ്പളവുള്ള സമചതുരം നിര്‍മ്മിക്കുന്നത്
  • തന്നിരിക്കുന്ന അളവിലുള്ള ത്രികോണത്തിന്റെ അന്തര്‍ വൃത്തം വരയ്ക്കുന്നത്
  • ബാഹ്യ ബിന്ദുവില്‍നിന്നും വൃത്തത്തിലേക്ക് തൊടുവരകള്‍ വരയ്ക്കു്ന്നത്

ഈ ചോദ്യങ്ങളുടെ വീഡിയോ ദൃശ്യങ്ങളാണ് ഇന്നത്തെ പോസ്റ്റില്‍... മാര്‍ക്കുകള്‍ നേടുന്നതില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് ഇതേറെ പ്രയോജനപ്പെടുമെന്നു കരുതുന്നു...


Read More | തുടര്‍ന്നു വായിക്കുക

Maths Revision Package for Full Pass
Published on 05-3-2014

>> Wednesday, March 5, 2014


പാസ്സാകാന്‍ ആഗ്രഹിക്കുന്ന ഞങ്ങളെപ്പോലുള്ളവരെ മാത്സ് ബ്ലോഗ് പരിഗണിക്കുന്നില്ലല്ലോ എന്ന പരാതിക്കു മറുപടിയായി ഇന്നലെ പ്രസിദ്ധീകരിച്ച റിവിഷന്‍ പാക്കേജ് ഗുണകരമായെന്ന് ധാരാളം പേര്‍ അറിയിക്കുകയുണ്ടായി. ഇനി മുതല്‍ ഓരോ പ്രവൃത്തി ദിവസവും 10 വീതം ചോദ്യങ്ങളടങ്ങിയ ഒരു പ്രത്യേകപാക്കേജ് പ്രസിദ്ധീകരിച്ചു കൊണ്ട് ഇത്തരം വിദ്യാര്‍ത്ഥികളെ സഹായിക്കാമെന്ന് കരുതുന്നു. ഓരോ ദിവസവും പുതിയ പുതിയ ചോദ്യസെറ്റുകള്‍ ഈ പോസ്റ്റിനകത്ത് ചേര്‍ത്തു വരാമെന്നാണ് ഞങ്ങള്‍ കരുതുന്നത്. ഇതു പഠിച്ചാല്‍ പരീക്ഷയെ എളുപ്പം മറികടക്കാമെന്ന് തീര്‍ച്ച. ദീര്‍ഘ നാളത്തെ അനുഭവ പാരമ്പര്യവും വിഷയത്തില്‍ കൂടുതല്‍ അറിവുമുള്ള മാത്സ് ബ്ലോഗ് ടീമംഗമായ ജോണ്‍ സാറാണ് ഈ ചോദ്യങ്ങള്‍ തയ്യാറാക്കുന്നത്. എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഈ പോസ്റ്റിനുള്ളില്‍ പ്രസിദ്ധീകരിക്കുന്ന റിവിഷന്‍ പാക്കേജുകളിലെ ചോദ്യങ്ങള്‍ ഡൌണ്‍ലോഡ് ചെയ്തെടുക്കുമല്ലോ.


Read More | തുടര്‍ന്നു വായിക്കുക

Full Pass for Mathematics

>> Monday, March 3, 2014

ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് ഇനി ദിവസങ്ങള്‍ മാത്രം. പരീക്ഷയെക്കുറിച്ചുള്ള ആവലാതികളുമായി അധ്യാപകര്‍ക്കു മുന്നിലെത്തുന്ന നിരവധി കുട്ടികളുണ്ടാകും. അവര്‍ക്ക് വേണ്ടത് ആത്മവിശ്വാസമാണ്. തന്നെക്കൊണ്ട് പരീക്ഷാ ചോദ്യപേപ്പറിലെ കുറേ ചോദ്യങ്ങളെങ്കിലും ചെയ്യാന്‍ സാധിക്കും എന്ന ഒരു ചിന്ത കുട്ടിയിലുണ്ടാക്കാന്‍ സാധിക്കുക അധ്യാപകര്‍ക്കു മാത്രമാണ്. അതിന് വേണ്ടി നമ്മുടെ കയ്യില്‍ ഒരു മെറ്റീരിയലുണ്ടാവുകയാണെങ്കിലോ? ആവര്‍ത്തിക്കപ്പെടാന്‍ സാധ്യതയുള്ള കുറേ ചോദ്യമാതൃകകളും അവയുടെ ഉത്തരങ്ങള്‍ കണ്ടെത്തിയ വിധവുമെല്ലാം കൂടിയുള്ള ഒരു മെറ്റീരിയല്‍ അയച്ചു തന്നിരിക്കുകയാണ് ജി.എച്ച്.എസ്.എസ് ചാലിശ്ശേരിയിലെ ഗണിതശാസ്ത്രാധ്യാപികയായ എം.എ ഡെയ്സി ടീച്ചര്‍. ചുവടെയുള്ള ലിങ്കില്‍ നിന്നും ഏഴു പേജുള്ള ഈ പാക്കേജ് ഡൌണ്‍ലോഡ് ചെയ്തെടുത്ത് ജയിക്കുമോ എന്ന ഭയത്തോടെ നമ്മെ സമീപിക്കുന്ന കുട്ടികള്‍ക്ക് സധൈര്യം നല്‍കാം. അഭിപ്രായങ്ങള്‍ ചുവടെ കുറിക്കുമല്ലോ.


Read More | തുടര്‍ന്നു വായിക്കുക

To get A+ for Maths
അതെ, മാത്​സിന് എ പ്ലസ് നേടാന്‍
(Updated with Eng. Medium)

>> Saturday, March 1, 2014

എസ്.എസ്.എല്‍.സി മോഡല്‍ പരീക്ഷയില്‍ ഒരു വിദ്യാഭ്യാസജില്ലയില്‍ ഗണിതശാസ്ത്രത്തിന് മാത്രം എ പ്ലസ് നഷ്ടപ്പെട്ട കുട്ടികളെ ഒരുമിച്ച് കൂട്ടുക. അവര്‍ക്ക് നഷ്ടമായ എ പ്ലസ് തിരിച്ചു പിടിക്കുന്നതിനായി വിദഗ്ദ്ധരായ അധ്യാപകരുടെ സേവനം തേടുക. ഇരുകൂട്ടരേയും ഒരുമിച്ചിരുത്തി കുട്ടികള്‍ക്ക് എ പ്ലസ് നേടുന്നതിനാവശ്യമായ പഠനതന്ത്രങ്ങള്‍ പകര്‍ന്നു കൊടുക്കുക. കേരളവിദ്യാഭ്യാസചരിത്രത്തിലെ അപൂര്‍വ്വമായൊരു ഏടായിരിക്കുമിത്. സാധാരണഗതിയില്‍ ഇത്തരത്തിലൊരു ബൃഹത് പദ്ധതിക്ക് അധികമാരും മുന്‍കൈയ്യെടുക്കാറില്ല. എന്നാല്‍ 2013 മാര്‍ച്ച് മാസത്തില്‍ എറണാകുളം ജില്ലയില്‍ ഇത് സംഭവിച്ചു. എറണാകുളം ഡി.ഇ.ഒ ശ്രീ.സി.രാഘവന്‍ മുന്‍കൈയ്യെടുത്ത് ഈ മിടുക്കന്മാര്‍ക്കും മിടുക്കികള്‍ക്കും അധിക പിന്തുണ നല്‍കാനായി ആറ് ഗണിതാധ്യാപകരെ നിയോഗിച്ചു. അവര്‍ ഈ കുട്ടികള്‍ക്ക് വേണ്ടി ഓരോ യൂണിറ്റുകളിലേയും പ്രധാനപ്പെട്ട ചോദ്യങ്ങള്‍ തയ്യാറാക്കിക്കൊണ്ടു വന്ന് പങ്കുവെച്ചു. പാഠപുസ്തകത്തിലെ പ്രധാനപ്പെട്ട ഏടുകളിലൂടെ ഒരു പ്രദക്ഷിണം. ഗണിതശാസ്ത്രം കൂടാതെ സാമൂഹ്യശാസ്ത്രം, ഫിസിക്സ്, കെമിസ്ട്രി എന്നീ വിഷയങ്ങളിലും വിദഗ്ദ്ധരായ അധ്യാപകരുടെ സേവനം പ്രയോജനപ്പെടുത്തി. ഗണിതശാസ്ത്രം കൈകാര്യം ചെയ്യുന്നതിനായി എത്തിയ വെണ്ണല ഗവ ഹൈസ്ക്കൂളിലെ അധ്യാപകനായ ശ്രീ.ഹരിഗോവിന്ദ് എ പ്ലസ് ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി തയ്യാറാക്കിയ ചോദ്യങ്ങളാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. അതോടൊപ്പം തന്നെ ക്ലാസുകള്‍ നയിച്ച ജലജ ടീച്ചറും ഗണിതശാസ്ത്രപരിഷത്തിന്റെ മികച്ച ഗണിതാധ്യാപികയ്ക്കുള്ള പുരസ്ക്കാരം നേടിയ രാജി ടീച്ചറും തയ്യാറാക്കിയ ചോദ്യങ്ങളും നല്‍കിയിട്ടുണ്ട്. കേരളത്തിലെമ്പാടുമുള്ള മിടുക്കന്മാര്‍ക്കും മിടുക്കികള്‍ക്കും ഇത് പ്രയോജനപ്പെടുമല്ലോയെന്നു കരുതി മാത്‍സ് ബ്ലോഗ് ഇത് പങ്കുവെക്കട്ടെ. പ്രശ്നങ്ങളും സംശയങ്ങളുമെല്ലാം കമന്റിലൂടെ പങ്കുവെക്കാം.


Read More | തുടര്‍ന്നു വായിക്കുക

SSLC Quick Revision Questions
for Maths Teachers


ഈ വര്‍ഷം പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ സഹായപ്പെട്ട ഒരു പഠനസഹായിയായിരുന്നു സതീശന്‍ സാര്‍ തയ്യാറാക്കിയതെന്ന് എല്ലാ ഗണിതശാസ്ത്ര അധ്യാപകരും ഒരേ സ്വരത്തില്‍ സമ്മതിക്കുമെന്ന് തീര്‍ച്ച. ഈ വര്‍ഷത്തെ ഒരുക്കം ചോദ്യങ്ങളും അതില്‍ ഗണിതശാസ്ത്രം ഒരുക്കത്തിന്റെ ഉത്തരങ്ങളും ഏവരും കണ്ടു കാണും. ഇതെല്ലാം പഠിപ്പിക്കുന്നത് കൂടാതെ ഓരോ വിഷയത്തിലും നടക്കുന്ന എസ്.എസ്.എല്‍.സി പരീക്ഷയ്ക്കു തൊട്ടു മുമ്പ് വിദ്യാര്‍ത്ഥികള്‍ക്ക് അവസാന വട്ട റിവിഷന്‍ നല്‍കാന്‍ അധ്യാപകര്‍ ശ്രമിക്കാറുണ്ടല്ലോ. അത്തരത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനത്തിന് നല്‍കാന്‍ സഹായിക്കുന്ന കുറേ ചോദ്യങ്ങള്‍ ഇതാ.. പാഠപുസ്തകത്തിലെ എല്ലാ കരിക്കുലം ഒബ്ജക്ടീവ്സിലൂടെയും (പഠനലക്ഷ്യങ്ങള്‍) കടന്നു പോകുന്ന തരത്തിലാണ് ജോണ്‍ സാര്‍ ഈ ചോദ്യങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്. ഗണിതശാസ്ത്രവിഭാഗം അധ്യാപകര്‍ ഈ ചോദ്യങ്ങള്‍ നേരത്തേ ചെയ്തു നോക്കുകയും പിന്നീടിത് മാത്​സ് സ്പെഷല്‍ ക്ലാസില്‍ അവതരിപ്പിക്കുകയും ചെയ്യുകയാണെങ്കില്‍ പാഠപുസ്തകത്തിലൂടെയുള്ള ഒരു സഞ്ചാരമാകും അത്. കുട്ടികളെ പാഠഭാഗങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നതിന് ഇതിലും നല്ലൊരു മാര്‍ഗമുണ്ടെന്ന് തോന്നുന്നില്ല. എ പ്ലസ് ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി അല്പം കഠിനനിലവാരത്തിലുള്ളതും മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിലുള്ളതുമായ ചോദ്യങ്ങള്‍ നേരത്തേ പ്രസിദ്ധീകരിച്ചിരുന്നു. അതില്‍ നിന്നു വ്യത്യസ്തമായി ഈ ചോദ്യങ്ങള്‍ അല്പം ലളിതമായ ചോദ്യങ്ങളാണെന്ന് ഒരിക്കല്‍ക്കൂടി ഓര്‍മ്മിപ്പിക്കട്ടെ. ചുവടെയുള്ള ലിങ്കില്‍ നിന്നും ഈ ചോദ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്തെടുക്കാം. അധ്യാപകര്‍ ആദ്യം പരിശീലിച്ച ശേഷം കുട്ടികള്‍ക്ക് നല്‍കുന്നതാണ് ഉചിതമെന്നാണ് തോന്നുന്നത്. നിങ്ങളുടെ അഭിപ്രായങ്ങള്‍ കമന്റായി രേഖപ്പെടുത്താം.


Read More | തുടര്‍ന്നു വായിക്കുക
♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer