വല്ലപ്പുഴ ഹയര്‍ സെക്കന്ററി സ്കൂളിലെ അധ്യാപകനും എസ്.ഐ.ടി.സി യും സര്‍വ്വോപരി ഞങ്ങളുടെ അടുത്ത സുഹൃത്തുമായ എം.സുഷേന്‍ സാറാണ് ഐടി തിയറി പരീക്ഷയ്ക്ക് സഹായകമാകുന്ന ഈ നോട്ടുകള്‍ തയ്യാറാക്കി അയച്ചിരിക്കുന്നത്. കൂട്ടിച്ചേര്‍ക്കലുകളിലൂടെ സമ്പുഷ്ടമാക്കുമ്പോഴാണ് ഇവ പൂര്‍ണ്ണാര്‍ത്ഥത്തില്‍ ഉപകാരപ്പെടുന്നത്. കുട്ടികള്‍ക്കും അധ്യാപകര്‍ക്കും സഹായകമാകുന്ന ഇത്തരം നോട്ടുകള്‍ തുടര്‍ന്നും അധ്യാപകരില്‍ നിന്നും പ്രതീക്ഷിക്കുന്നു.
വിവരശേഖരണം ഐ.ടി. സഹായത്തോടെ
ചിത്ര ദര്‍ശിനികള്‍ക്ക് ഉദാഹരണങ്ങള്‍: Eye of Gnome, Gthump Image Viewer,
(Application->Graphics->Eye of Gnome
ചിത്രഫയലുകളുടെ എക്സ്റ്റന്‍ഷനുകള്‍ : .jpg, .png, .tif, .gif, .bmp
ഫയല്‍ചുരുക്കലും നിവര്‍ത്തലും : വലിയ ഫയലുകളെ അവയുടെ ഉള്ളടക്കത്തിന് ചോര്‍ച്ച വരാതെ ചുരുക്കുന്നതാണ് ഫയല്‍ ചുരുക്കല്‍ (കമ്പ്രഷന്‍/സിപ്പിങ്)
സിപ്പ് ഫയലുകളുടെ എക്സ്റ്റന്‍ഷനുകള്‍ : .zip, .gz, .bz2, .tar.gz, .tar.bz2
മൂവിപ്ലേയര്‍ : ചലച്ചിത്രങ്ങള്‍ കാണുന്നതിന് മൂവിപ്ലേയര്‍ ഉപയോഗിക്കുന്നു.
ഉദാ - Totem Movie Player, Xine Player, VLC Player
ചലച്ചിത്രഫയലുകളുടെ എക്സ്റ്റന്‍ഷനുകള്‍ : .mpeg, .mp4, .mpg
സൗണ്ട്പ്ലേയര്‍:ശബ്ദം കേള്‍ക്കുന്നതിന് സൗണ്ട് പ്ലേയര്‍ ഉപയോഗിക്കുന്നു.ഉദാ: XMMS,
ശബ്ദഫയലുകളുടെ എക്സ്റ്റന്‍ഷനുകള്‍ : .ogg, .mp3, .wav
PDF (Portable Document Format) : ഏത് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലും ഒരുപോലെ ഉപയോഗിക്കാം. PDFഫയലിന്റെ വലിപ്പം കുറവായിരിക്കും. പ്രിന്റ് എടുക്കുവാന്‍ എളുപ്പമാണ്. ഇത് വായിക്കുന്നതിന് ഫോണ്ടുകളുടേയോ പി.ഡി.എഫ് വ്യൂവര്‍ ഒഴികെയുള്ള മറ്റു സോഫ്റ്റ് വെയറുകളുടേയോ ആവശ്യമില്ല.
ഇന്റര്‍നെറ്റില്‍നിന്നുള്ള വിവരശേഖരണം
സെര്‍ച്ച് എന്‍ജിന്‍ : നമുക്ക് ആവശ്യമുള്ള വിവരങ്ങള്‍ ശേഖരിച്ചു വെച്ചിട്ടുള്ള വെബ്സൈറ്റുകള്‍ തിരഞ്ഞെടുക്കുന്നതിന് സഹായിക്കുന്നു. (ഉദാ - യാഹൂ, ഗൂഗിള്‍)
വെബ് ബ്രൗസര്‍ : വെബ്പേജുകള്‍ തുറന്നുകാണാന്‍ ഉപയോഗിക്കുന്ന സോഫ്റ്റ് വെയറാണ് വെബ് ബ്രൗസര്‍ (ഉദാ - മോസ്സില്ലാ ഫയര്‍ഫോക്സ്)
വെബ് പേജിലെ ഒരു ചിത്രം സേവ് ചെയ്യുന്നതിന് ആവശ്യമുള്ള ചിത്രത്തില്‍ മൗസ് റൈറ്റ് ക്ലിക്ക് ചെയ്ത് സേവ് ഇമേജ് ആസ് തിരഞ്ഞെടുത്ത് ആവശ്യമുള്ള പാത്ത് നല്‍കി സേവ് ചെയ്യാം.നമുക്ക് ആവശ്യമുള്ള വെബ്പേജ് സേവ് ചെയ്യുന്നതിന് പേജ് തുറന്നശേഷം ബുക്കമാര്‍ക്ക് മെനുവിലെ Bookmark this page ക്ലിക്ക് ചെയ്യുമ്പോള്‍ തുറന്നു വരുന്ന Add Bookmark ഡയലോഗ് ബോക്സില്‍ പേജിന് പേരു നല്‍കി ആഡ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
വേര്‍ഡ് പ്രൊസസ്സര്‍
സ്റ്റൈല്‍ : ഡോക്യുമെന്റിന് എളുപ്പത്തില്‍ ഐക്യരൂപം വരുത്തുന്നതിനായി വേര്‍ഡ് പ്രൊസസ്സറിലുള്ള സങ്കേതമാണ് സ്റ്റൈല്‍. അക്ഷരരീതികളില്‍ സമാനത പുലര്‍ത്താന്‍ സ്റ്റൈല്‍ കൊണ്ട് കഴിയുന്നു. സ്റ്റൈല്‍ നല്‍കേണ്ട ആക്ഷരങ്ങള്‍ തിരഞ്ഞെടുത്തതിനു ശേഷം ഫോര്‍മാറ്റ് മെനുവില്‍നിന്ന് സ്റ്റൈല്‍ ആന്‍ഡ് ഫോര്‍മാറ്റിംഗ് എടുത്താല്‍ മതി.
മാക്രോ : ഒരു നിര്‍ദ്ദേശം കൊണ്ട് ഒന്നിലധികം പ്രവൃത്തികള്‍ നടപ്പാക്കാന്‍ സഹായിക്കുന്ന സംവിധാനമാണ് മാക്രോ.
ചതുരം വരക്കുന്നതിന് : വരക്കാനുദ്ദേശിക്കുന്ന സ്ഥലത്ത് അഞ്ചോ ആറോ 'Space നല്‍കുക Show Draw Function -> Rectangle Tool എടുത്ത് ചതുരം വരക്കുക. ചതുരത്തിന്റെ നിറം ഒഴിവാക്കാന്‍ Area Style / Filling -> White
കോളം ക്രമീകരിക്കാന്‍ : Format -> Column തുറന്നു വരുന്ന ബോക്സില്‍ No. Of columns ല്‍ ആവശ്യമായ കോളങ്ങളുടെ എണ്ണവും width ല്‍ കോളത്തിന്റെ വീതിയും spacing ല്‍ കോളങ്ങള്‍ക്കിടയിലെ അകലവും ക്രമീകരിക്കാം.
കാല്‍ക്
സോര്‍ട്ടിങ് : പട്ടികയെ ആരോഹണക്രമത്തിലോ അവരോഹണക്രമത്തിലോ ക്രമീകരിക്കുന്നു. സെലക്റ്റ് ചെയ്തശേഷം Data->Sort->Ascending/Descending
ഫില്‍റ്ററിങ് : ഒരു പ്രത്യേക വിഭാഗത്തെ മാത്രം പ്രദര്‍ശിപ്പിക്കുന്നതിന് ഉപയോഗിക്കുന്നു. പട്ടിക സെലക്റ്റ് ചെയ്ട്ചെയ്തതിനുശേഷം Data -> Filter -> Auto Filter എടുത്ത് ശീര്‍ഷകത്തില്‍ വരുന്ന കോളത്തില്‍ ആവശ്യമായ നിര്‍ദ്ദേശം കൊടുക്കുക.
Merge Cells : രണ്ടോ രണ്ടിലധികമോ സെല്ലുകളെ കൂട്ടിയോജിപ്പിക്കുന്നു. സെലക്റ്റ് ചെയ്ത ശേഷം Format -> Merge Cells -> Merge&Center
തുക കാണുന്നതിന് : ആവശ്യമായ സെല്ലില്‍, =sum(വേണ്ട സെല്ലുകള്‍ സെലക്റ്റ് ചെയ്യുക)
ഓട്ടോ ഫോര്‍മാറ്റിങ് : സ് പ്രെഡ് ഷീറ്റ് മോടിപിടിപ്പിക്കുന്നതിനുള്ള മാര്‍ഗ്ഗമാണിത്. ഇതിനായി മുന്‍കൂട്ടി തയ്യാറാക്കിയ മാതൃകകളില്‍നിന്ന് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കുന്നു. പട്ടിക സെലക്റ്റ് ചെയ്തതിനുശേഷം Format -> Auto Format
ഇമ്പ്രസ്സ്
സ്റ്റോറിബോര്‍ഡ് : പ്രസന്റേഷനില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ച കാര്യങ്ങള്‍ രേഖപ്പെടുത്തുന്നതാണ് സ്റ്റോറിബോര്‍ഡ്. പേപ്പറില്‍ ഓരോ സ്ലൈഡിന്റേയും രൂപരേഖ വരച്ച് അതില്‍ ചേര്‍ക്കേണ്ട ചിത്രം, ശബ്ദം, ടെക്സ്റ്റ് തുടങ്ങിയവ എങ്ങനെയെല്ലാം വേണമെന്ന് പ്രത്യേകം സൂചിപ്പിച്ചുകൊണ്ട് ക്രമമായി എഴുതിത്തയ്യാറാക്കുന്നതാണിത്.
ഹൈപ്പര്‍ലിങ്ക് : നമ്മുടെ ഫയലിലുള്ള പ്രത്യേക ഇനങ്ങളെ വിശദീകരിക്കുന്ന മറ്റു ഫയലുകളെ കാണാന്‍ സഹായിക്കുന്ന സംവിധാനമാണിത്. (Insert -> Hyperlink)
ശബ്ദഫയല്‍ ഉള്‍പ്പെടുത്താന്‍ : Slide Show->Interaction ലഭിക്കുന്ന ബോക്സില്‍ നിന്നും ആവശ്യമായത് തിരഞ്ഞെടുത്ത് OK യില്‍ Click ചെയ്യുക.
ചലച്ചിത്രഫയല്‍ ഉള്‍പ്പെടുത്താന്‍ : Insert->Object->Video തിരഞ്ഞെടുത്ത് OK.
സ്ലൈഡ് സോര്‍ട്ടിങ് : സ്ലൈഡുകളുടെ ക്രമീകരണം ശരിയായ രീതിയിലാക്കുന്നതിനു വേണ്ടി എല്ലാ സ്ലൈഡുകളേയും ഒരു സ്ക്രീനില്‍ വരുത്തി ക്രമീകരിക്കുന്നതിനേയാണ് സ്ലൈഡ്സോര്‍ട്ടിങ് എന്നു പറയുന്നത്. (View -> Slide Sorting)
HTML
HTML പേജുകളുടെ നിര്‍മ്മാണം എളുപ്പത്തിലാക്കാന്‍ സഹായിക്കുന്ന സോഫ്റ്റ് വെയറുകളാണ് HTML എഡിറ്ററുകള്‍. (ഉദാ - വേര്‍ഡ് പ്രൊസസ്സര്‍) HTML പേജിന് രണ്ടുഭാഗങ്ങളുണ്ട്. ശീര്‍ഷക ഭാഗവും(Head) ഉള്ളടക്കഭാഗവും (Body).
HTML ടാഗുകള്‍
<p> - ശീര്‍ഷകം ഉള്‍പ്പെടുത്താന്‍
<body bgcolor> - പശ്ചാത്തല നിറം നല്‍കാന്‍
<p> - പുതിയ ഖണ്ഡികക്ക്
<a href="File Path"></a> - ഹൈപ്പര്‍ലിങ്ക് നല്‍കാന്‍
<font color="Colour name"> - അക്ഷരത്തിന് നിറം നല്‍കാന്‍
<i> - ഇറ്റാലിക്കാക്കാന്‍
<font size="value"> - അക്ഷരവലുപ്പം ക്രമീകരിക്കുന്നതിന്
<b> - ബോള്‍ഡാക്കാന്‍
<img src="file path"p></img> - ചിത്രം ഉള്‍പ്പെടുത്താന്‍
<br> - അടുത്തവരിയിലെത്താന്‍
<marquee> - അക്ഷരങ്ങളെ ചലിപ്പിക്കുന്നതിന്
<table> - പട്ടിക ഉണ്ടാക്കുന്നതിന്
<tr> - പുതിയ വരിയ്ക്ക്
<td> - പുതിയ നിരയ്ക്ക്
ജിമ്പ്
D.P.I (Dots Per Inch) : D.P.I. കൂടും തോറും ചിത്രത്തിന്റെ വ്യക്തത കൂടുന്നു.
ജിമ്പ് ഫയലിന്റെ എക്സ്റ്റന്‍ഷന്‍ .xcf ആണഅണ്.
റാസ്റ്റര്‍ ചിത്രങ്ങള്‍ :
1. xപെയിന്റ്, ജിമ്പ്, ടക്സ് പെയിന്‍റ്, പെയിന്റ്, വെബ്ക്യാമറ, ഡിജിറ്റല്‍ ക്യാമറ, സ്കാനര്‍ തുടങ്ങിയവ ഉപയോഗിച്ച് ഉണ്ടാക്കുന്ന ചിത്രങ്ങള്‍.
2. ഫയലിന്റെ വലിപ്പം താരതമ്യേന കൂടുതല്‍ ആയിരിക്കും.
3. ചിത്രം വലുതാക്കുംതോറും വ്യക്തത കുറയും
വെക്റ്റര്‍ ചിത്രങ്ങള്‍ :
1. ഇങ്ക് സ്കേപ്, ഓപ്പണ്‍ ഓഫീസ് ഡ്രോ, ഡിജിറ്റൈസര്‍ തുടങ്ങിയവ ഉപയോഗിച്ച് ഉണ്ടാക്കുന്ന ചിത്രങ്ങള്‍.
2. ഫയലിന്റെ വലിപ്പം താരതമ്യേന കുറവ് ആയിരിക്കും.
3. ചിത്രം വലുതാക്കുംതോറും വ്യക്തത കുറയുകയില്ല
പാളികള്‍ : ഒരു ചിത്രത്തിന്റെ വിവധ ഭാഗങ്ങള്‍ പാളികളിലായി വെച്ച് ഒന്നിനുമീതെ ഒന്നായി ചേര്‍ത്ത് മനോഹരമായി പോസ്റ്റര്‍ നിര്‍മ്മിക്കാം. ഈ പാളികളെല്ലാം ചേര്‍ത്ത് ഒറ്റച്ചിത്രമാക്കിയതിനുശേഷവും ഏതെങ്കിലും പാളികള്‍ക്ക് മാത്രമായി മാറ്റം വരുത്താം.
ഒന്നിലധികം പാളികളുള്ള ചിത്രത്തില്‍ ഏതെങ്കിലുമൊരു പാളി ഇല്ലാതാക്കുന്നതിന് ലെയര്‍ ഡയലോഗ് ബോക്സില്‍ നിന്നും ആവശ്യമുള്ള പാളി തിരഞ്ഞെടുത്തതിനുശേഷം ഡിലീറ്റ് ലെയര്‍ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ മതി. ലെയര്‍ താത്കാലികമായി മറച്ചുവെയ്ക്കുന്നതിന് ലെയര്‍ബോക്സില്‍ നിന്ന് ലെയറിന്റെ ഇടതുവശത്തുള്ള കണ്ണിന്റെ ചിത്രത്തിനു മുകളില്‍ ക്ലിക്ക് ചെയ്താല്‍ മതി. ഇങ്ങിനെ ഹൈഡ് ചെയ്തപാളി തിരിച്ചു കിട്ടാന്‍ പാളി അണ്‍ഹൈഡ് ചെയ്താല്‍ മതി.
കമ്പ്യൂട്ടര്‍ നെറ്റ് വര്‍ക്കുകള്‍
ഒന്നിലധികം കമ്പ്യൂട്ടറുകളെ കൂട്ടിച്ചേര്‍ക്കുന്നതിനെ കമ്പ്യൂട്ടര്‍ നെറ്റ് വര്‍ക്ക് എന്ന് പറയുന്നു.
നെറ്റ് വര്‍ക്ക് കൊണ്ടുള്ള പ്രയോജനങ്ങള്‍
വിവരങ്ങളുടെ പങ്കുവെക്കല്‍ - ഒരുപകരണം തന്നെ (ഉദാ - സ്കാനര്‍, പ്രിന്റര്‍, മോഡം) ഒന്നിലധികം കമ്പ്യൂട്ടറുകളുമായി ഒരേ സമയംതന്നെ ഘടിപ്പിക്കാം.
വിവരങ്ങളുടെ കേന്ദ്രീകരണവും നിയന്ത്രണവും - നെറ്റ് വര്‍ക്കിലെ ഒരു കമ്പ്യൂട്ടറിലെ വിവരങ്ങളെ മറ്റ് കമ്പ്യൂട്ടറുകളിലൂടെ ലഭ്യമാക്കാം. പങ്കിടാന്‍ താത്പര്യമില്ലാത്ത വിവര ങ്ങളെ നിയന്ത്രിക്കാം. ഈ പ്രവര്‍ത്തി ചെയ്യുന്ന ആളാണ് നെറ്റ് വര്‍ക്ക് അഡ്മിനിസ്ട്രേറ്റര്‍.
വിവരങ്ങളുടെ സംരക്ഷണം - ഒരു കമ്പ്യൂട്ടറിലെ വിവരങ്ങള്‍തന്നെ മറ്റു കമ്പ്യൂട്ടറുകളിലും പകര്‍ത്തി വെക്കുന്നതിനാല്‍ ഒരു കമ്പ്യൂട്ടര്‍ തകരാറായാലും അതിലെ വിവരങ്ങള്‍ നെറ്റ് വര്‍ക്കിലെ മറ്റ് കമ്പ്യൂട്ടറുകളില്‍ നിന്നും ലഭിക്കും.
ആശയവിനിമയ മാദ്ധ്യമം - വിവരങ്ങളുടെ പരസ്പരമുള്ള പങ്കുവെക്കല്‍ സാദ്ധ്യമാകുന്നു. (ഇന്റര്‍നെറ്റ്)
വിവധതരം നെറ്റ് വര്‍ക്കുകള്‍
LAN (Local Area Network) :- ഒരുമുറിയിലേയോ ഒരു സ്ഥാപനത്തിലേയോ കുറച്ചു കമ്പ്യൂട്ടറുകളെ മാത്രം കൂട്ടി യോജിപ്പിക്കുന്ന നെറ്റ് വര്‍ക്കാണിത്
WAN (Wide Area Network) : - ഒരു പ്രത്യേക ആവശ്യത്തിനുവേണ്ടി അകലേയുള്ള കമ്പ്യൂട്ടറുകളെ കൂട്ടി യോജിപ്പിക്കുന്നു. വിവരങ്ങള്‍ കൈമാറ്റം ചെയ്യുന്നത് ഉപഗ്രഹങ്ങള്‍ വഴിയോ ഫൈബര്‍ ഒപ്റ്റിക്കല്‍ കേബിള്‍ വഴിയെ ആണ്. (ഉദാ:-ERNET (Educational Research Network)
വിവരങ്ങള്‍ കൈമാറ്റം ചെയ്യുന്നത് ബിറ്റുകളായിട്ടാണ്. കമ്പ്യൂട്ടറുകളെ കണക്റ്റ് ചെയ്യുന്നതിന് നെറ്റ് വര്‍ക്ക് കാര്‍ഡും കേബിളുകളും ആവശ്യമാണ്.
കൊയാക്സിയല്‍ കേബിള്‍, യു. ടി. പി. കേബിള്‍, ഫൈബര്‍ ഒപ്റ്റിക്കല്‍ കേബിള്‍ (ഉദാ :- SEA – ME – NET), ഇന്‍ഫ്രാറെഡ് രശ്മി (വിദ്യുത് കാന്തിക തരംഗങ്ങളുടെ പ്രസരണം മൂലം ആശയവിനിമയം സാദ്ധ്യമാക്കുന്നു. കമ്പ്യൂട്ടറുകള്‍ക്കിടയില്‍ തടസ്സങ്ങളില്ലെങ്കിലും അടുത്താണെങ്കിലും ഇത് ഉപയോഗിക്കാം.), റേഡിയോ തരംഗങ്ങള്‍(അടുത്തടുത്തല്ലാത്ത കമ്പ്യൂട്ടറുകളിലുംഉപയോഗിക്കാം.
ഭൂമിയില്‍ നിന്നും അയക്കുന്ന റേഡിയോ സിഗ്നലുകളെ ഭൂസ്ഥിരഭ്രമണപഥത്തിലെ കൃത്രിമ ഉപഗ്രഹങ്ങള്‍ സ്വീകരിച്ച് തിരിച്ച് ഭൂമിയിലേക്ക് പ്രസരിപ്പിക്കുന്നു. ഒരു ഉപഗ്രഹം കൊണ്ട് ഭൂമിയുടെ മൂന്നിലൊന്ന് ഭാഗത്തേക്ക് പ്രസരണം നടത്താന്‍ കഴിയും.
നെറ്റ് വര്‍ക്ക് ഇന്റര്‍ഫേസ് കാര്‍ഡുകള്‍ : കമ്പ്യൂട്ടറിനെ നെറ്റ് വര്‍ക്കില്‍ കൂട്ടിച്ചേര്‍ക്കു ന്നതിനുവേണ്ടി കമ്പ്യൂട്ടറിനുള്ളില്‍ സ്ഥാപിക്കുന്ന സര്‍ക്യൂട്ട് ബോര്‍ഡാണിത്. നെറ്റ് വര്‍ക്ക് കേബിളുകള്‍ ഇതിലേക്കാണ് ബന്ധിപ്പിക്കുന്നത്.
നെറ്റ് വര്‍ക്ക് പ്രോട്ടോകാള്‍ : പരസ്പരം വിവരങ്ങള്‍ കൈമാറുന്നതിനുവേണ്ടി നെറ്റ് വര്‍ക്കിലുള്‍പ്പെട്ട കമ്പ്യൂട്ടറുകളെല്ലാം പാലിക്കേണ്ട പൊതു നിയമങ്ങളാണ് നെറ്റ് വര്‍ക്ക് പ്രോട്ടോകാള്‍. (ഉദാ :- TCP/IP Protocol (Transfer Control Protocol / Internet Protocol)
ഐ. പി. അഡ്രസ്സ് : നെറ്റ് വര്‍ക്കിലുള്‍പ്പെടുന്ന ഓരോ കമ്പ്യൂട്ടറിനുമുള്ള പ്രത്യേക വിലാസമാണ് ഐ.പി.അഡ്രസ്സ്. നാല് സംഖ്യകളായി മൂന്നു ബിന്ദിക്കളാല്‍ വേര്‍തിരിച്ചാ ണിതെഴുതുന്നത്. (ഉദാ :- 192.168.0.1, 210.0.7.2)
കമ്പ്യൂട്ടറിനുള്ളില്‍
മദര്‍ബോര്‍ഡ് - കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട എല്ലാ ഇലക്ട്രോണിക് ഘടകങ്ങളേയും ബന്ധിപ്പിച്ചിരിക്കുന്ന ഒരു സര്‍ക്യൂട്ട് ബോര്‍ഡാണിത്.
പ്രോസസ്സര്‍ സോക്കറ്റ് - പ്രോസസ്സര്‍ മദര്‍ബോര്‍ഡില്‍ ഉറപ്പിക്കുന്നതിനുള്ള സോക്കറ്റ്.
പ്രോസസ്സറിലെ രണ്ട് മുഖ്യ ഭാഗങ്ങളാണ് അരിത്ത്മറ്റിക്ക് & ലോജിക് യൂണിറ്റും (A.L.U.) കണ്‍ട്രോള്‍ യൂണിറ്റും. ഇന്‍പുട്ട് യൂണിറ്റ് നല്‍കുന്ന വിവരങ്ങള്‍ അനുയോജ്യമായ ക്രിയകള്‍ക്ക് വിധേയമാക്കുന്നത് ALU ഉം വിവിധ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നതും ഏകോപിപ്പിക്കുന്നതും കണ്‍ട്രോള്‍ യൂണിറ്റും ആണ്.
ഇന്റര്‍ഫേസ് കാര്‍ഡുകള്‍ അഥവാ ആഡ്-ഓണ്‍-കാര്‍ഡുകള്‍ : സിസ്റ്റം യൂണിറ്റിനു പുറത്തുള്ള ഉപകരണങ്ങളെ മദര്‍ബോര്‍ഡുമായി ബന്ധിപ്പിക്കുന്ന സര്‍ക്യൂട്ട് ബോര്‍ഡു കളാണിവ. (ഉദാ - ടി.വി.ട്യൂണര്‍ കാര്‍ഡ്, സൗണ്ട് കാര്‍ഡ്, നെറ്റ് വര്‍ക്ക് കാര്‍ഡ്). ഇത്തരം കാര്‍ഡുകളെ ഘടിപ്പിക്കുന്നതിനുള്ള വിടവുകളാണ് ഇന്റര്‍ഫേസ് സ്ലോട്ടുകള്‍
മെമ്മറി സ്ലോട്ടുകളും മെമ്മറി കാര്‍ഡും : കമ്പ്യൂട്ടറിന്റെ വിവിധ ഘടകങ്ങള്‍ പ്രവര്‍ത്തിക്കു ന്നതിനാവശ്യമായ വിവരങ്ങള്‍ താത്കാലികമായി സൂക്ഷിക്കുന്ന ചിപ്പാണ് റാം (RAM - Random Access Memory). ഇതിനെ മദര്‍ബോര്‍ഡുമായി ബന്ധിപ്പിക്കുന്ന സ്ലോട്ടാണ് മെമ്മറി സ്ലോട്ടുകള്‍.
പോര്‍ട്ടുകള്‍(കണക്ടറുകള്‍) : സിസ്റ്റംയൂണിറ്റിനകത്തും പുറത്തുമുള്ള വിവിധ ഉപകരണങ്ങളെ മദര്‍ബോര്‍ഡുമായി ബന്ധിപ്പിക്കുന്നതിനുള്ള സംവിധാനമാണ് പോര്‍ട്ട്.
വിവിധതരം പോര്‍ട്ടുകള്‍ :
ഐ.ഡി.ഇ പോര്‍ട്ട് - ഹാര്‍ഡ് ഡിസ്ക്, C.D/D.V.D റൈറ്റര്‍
ഫ്ലോപ്പിഡിസ്ക്ക് ഡ്രൈവ് കണക്ടര്‍:ഫ്ലോപ്പി ഡിസ്ക്കുകളെ മദര്‍ബോര്‍ഡുമായി ഘടിപ്പിക്കുന്നു
സീരിയല്‍ പോര്‍ട്ട് : മൗസും കീബോര്‍ഡും മോഡവും ബന്ധിപ്പിക്കുന്നു. കമ്മ്യൂണി ക്കേഷന്‍ പോര്‍ട്ടെന്നും ഇതിനെ പറയുന്നു. com1, com 2 എന്നും അറിയപ്പെടുന്നു
പാരലല്‍ പോര്‍ട്ട് : പ്രിന്റര്‍, സ്കാനര്‍ എന്നിവ ഘടിപ്പിക്കുന്നതിന് ഉപയോഗിക്കുന്നു.
യു. എസ്. ബി. പോര്‍ട്ട് : ഒരു പോര്‍ട്ടില്‍ തന്നെ ശ്രേണിയിലായി നിരവധി ഉപകരണങ്ങള്‍ ക്രമീകരിക്കാന് കഴിയുമെന്നതും മറ്റു പോര്‍ട്ടുകളെ അപേക്ഷിച്ച് വേഗത്തില്‍ ഡാറ്റകളുടെ കൈമാറ്റം നടത്താന്‍ കഴിയുമെന്നതും Universal Serial Bus(USB) യുടെ പ്രത്യേകതയാണ്. പ്രിന്റര്‍, മോഡം, സ്കാനര്‍, മൗസ് എന്നിവ കണക്ട് ചെയ്യാം.
ബ്ലാസിക്
ബ്ലാസിക് തുറക്കാന്‍ Application -> Programming -> Blassic
അല്ലെങ്കില്‍ Applications -> Accessories -> Terminal -> blassic എന്റര്‍.
ബ്ലാസിക് ടെര്‍മിനലിലെ പ്രധാനപ്പെട്ട കമാന്‍ഡുകള്‍
1.NEW :- പുതിയ പ്രോഗ്രാം തുടങ്ങുന്നതിന്
2.LIST :- ടൈപ് / ലോഡ് ചെയ്ത പ്രോഗ്രാം കാണുന്നതിന്
3.RUN :- പ്രോഗ്രാം പ്രവര്‍ത്തിക്കുന്നതിന്
4.EDIT :- പ്രോഗ്രാമിലെ വരികളില്‍ മാറ്റം വരുത്തുന്നതിന്
5.SAVE :- പ്രോഗ്രാം സേവ് ചെയ്യുന്നതിന്
6.LOAD :- സേവ് ചെയ്തിട്ടുള്ള പ്രോഗ്രാം ഉപയോഗിക്കുന്നതിന്
7.PLAY :- ശബ്ദം പുറപ്പെടുവിക്കുന്നതിന്
STRINGS :- സംഖ്യകളല്ലാത്ത അക്ഷരശ്രേണികളാണ് സ്ട്രിങ്ങുകള്‍. സ്ട്രിങ്ങുകളെ ഇന്‍വെര്‍ട്ടര്‍കോമ ഉപയോഗിച്ചുവേണം എഴുതുന്നതിന്. (Eg. :- A$= “Harisreepalakkad”)
രണ്ട് സ്ട്രിങ്ങുകളെ കൂട്ടിച്ചേര്‍ക്കുന്നതിന് + ചിഹ്നം ഉപയോഗിക്കുന്നു.
(Eg. :- A$=”India ”, B$=”is my Country” ആണെങ്കില്‍ A$+B$=”India is my Country” )
പ്രധാനപ്പെട്ട സ്ട്രിങ്ങ് ഫങ്ഷനുകള്‍
1.LEN( ) : ഒരു സ്ട്രിങ്ങില്‍ അടങ്ങിയിരിക്കുന്ന അക്ഷരങ്ങളുടേയും സ്പേസുകളുടേയും എണ്ണം കാണുന്നതിന് (A$=”India” ആണെങ്കില്‍ LEN(A$)=5)
2.LEFT$( ) : ഒരു സ്ട്രിങ്ങിന്റെ ഇടതുവശത്തുനിന്നും നിശ്ചിതഭാഗം വേര്‍തിരിച്ചെ ടുക്കുന്നതിന് ഉപയോഗിക്കുന്നു. (A$=”India” ആണെങ്കില്‍ LEFT$(A$,3)=”Ind”)
3.RIGHT$( ) : ഒരു സ്ട്രിങിന്റെ വലതുവശത്തുനിന്നും നിശ്ചിതഭാഗം വേര്‍തിരിച്ചെടു ക്കുന്നതിന് ഉപയോഗിക്കുന്നു. (A$=”India” ആണെങ്കില്‍ RIGHT$(A$,3)=”dia”)
4.MID$( ) : ഒരു സ്ട്രിങിന്റെ ഇടയിലുള്ള ഭാഗം വേര്‍തിരിച്ചെടുക്കുന്നതിന്
(Eg. :- MID$(A$,6,5)=” is my”) ഇവിടെ 6 എത്ര അക്ഷരങ്ങള്‍ ആദ്യം മുതല്‍ ഒഴിവാക്കണമെന്നും 5 എത്ര അക്ഷരങ്ങള്‍ ആവശ്യമാണെന്നതിനേയും സൂചിപ്പിക്കുന്നു.
മോഡ് ഓപ്പറേറ്റര്‍ : ഒരു സംഖ്യയെ മറ്റൊരു സംഖ്യകൊണ്ട് ഹരിക്കുമ്പോള്‍ ഉണ്ടാകുന്ന ശിഷ്ടം കാണുന്നതിന് ഉപയോഗിക്കുന്നു. (ഉദാ :- B=A MOD 3 എന്നാല്‍ A എന്ന സംഖ്യയെ 3 കൊണ്ട് ഹരിക്കുമ്പോള്‍ ഉണ്ടാകുന്ന ശിഷ്ടമാണ് B)
Read More | തുടര്‍ന്നു വായിക്കുക