മലയാളം പരീക്ഷയെ നേരിടാം..............പേടിയില്ലാതെ !!!
>> Thursday, February 10, 2011
പരീക്ഷാ ഹാളിലേക്ക് നടന്നെത്താന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രമല്ലേയുള്ളൂ. ആദ്യമായി പൊതുപരീക്ഷയെഴുതുവാന്‍ പോകയല്ലേ. അങ്കലാപ്പ് നിസ്സാരമല്ലെന്നറിയാം. എന്താണ് ചോദിക്കുക?. എങ്ങനെയാണ് ഉത്തരമെഴുതുക?. ഇതിനിടെ പഠിച്ചു തീര്‍ക്കാന്‍ എത്ര വിഷയങ്ങളാണുള്ളത്. ഓരോന്നും ഓരോ തരമാണ്. മലയാളം പോലെയല്ല ഇംഗ്ലീഷും ഹിന്ദിയും. ഇവയൊന്നും പോലെയല്ല കണക്കും സയന്‍സും. സോഷ്യല്‍ സയന്‍സ് മറ്റൊരു വഴി. ആകെക്കൂടി ഒരു കുഴമറിച്ചിലാണ്. ചോദ്യങ്ങള്‍ ഏതു തരത്തിലുള്ളതായിരിക്കുമെന്നും ഉത്തരമെഴുതേണ്ടത് എങ്ങനെയാണെന്നും ആരെങ്കിലും പറഞ്ഞു തന്നിരുന്നെങ്കില്‍ ആശ്വാസമായേനെ. അല്ലേ.......... തുടക്കം നന്നായാല്‍ മറ്റെല്ലാം നന്നാവുമെന്നല്ലേ കാരണവന്മാര്‍ പറയാറ്. ആദ്യപരീക്ഷയായ മലയാളത്തെക്കുറിച്ച് കുറച്ചു കാര്യങ്ങളറിഞ്ഞാല്‍ നല്ലതല്ലേ. നമുക്ക് ഒന്നു ശ്രമിച്ചാലോ. മലയാളം പരീക്ഷയുടെ റിവിഷന്‍ നടത്തേണ്ടതെങ്ങനെയെന്നതിനെക്കുറിച്ച് വരാപ്പുഴ എച്ച്.ഐ.ബി.എച്ച്.എസിലെ മലയാളം അധ്യാപകനും സംസ്ഥാന റിസോഴ്സ് ഗ്രൂപ്പില്‍ അംഗവുമായ ജോസ് ഫിലിപ്പ് സാര്‍ തയ്യാറാക്കിയ ലേഖനം വിദ്യാര്‍ത്ഥികള്‍ക്ക് വളരെ ഗുണം ചെയ്യും. വര്‍ഷങ്ങളായി പാഠപുസ്തകത്തിന്റേയും അധ്യാപകസഹായിയുടേയും ചോദ്യപേപ്പറുകളുടേയുമൊക്കെ നിര്‍മ്മാണത്തില്‍ സഹകരിക്കുന്നയാളാണ് അദ്ദേഹം. താഴെയുള്ള ലിങ്കില്‍ അദ്ദേഹം തയ്യാറാക്കിയ ഒരു മാതൃകാ ചോദ്യപേപ്പറും നല്‍കിയിട്ടുണ്ട്.
ഓരോ പാഠവും ആവര്‍ത്തിച്ച് പഠിക്കുന്നതിനേക്കാള്‍ കുറച്ചുകൂടി എളുപ്പമല്ലേ സമാന സ്വഭാവമുള്ള പാഠങ്ങള്‍ താരതമ്യപ്പെടുത്തി പഠിക്കുന്നത്. ഒന്നു പരീക്ഷിച്ചാലോ. രാവണന്‍, മൂന്നു പണ്ഡിതന്മാര്‍, മഗ്ദലന മറിയം, ജോഗി, ഇന്ദ്രദ്യുമ്‌നന്‍ എന്നിവരെല്ലാം ആപത്തില്‍ പെട്ടവരല്ലേ. ഒന്നു താരതമ്യപ്പെടുത്തി നോക്കൂ. ആരോടെല്ലാമാണ് നമുക്ക് അനുകമ്പ തോന്നുന്നത്.? ആരോടെല്ലാം ദേഷ്യം തോന്നുന്നു.? മരണത്തെ മുന്നില്‍കാണുന്ന ജോഗിയുടെയും, ഇന്ദ്രദ്യുമ്‌നന്റെയും പ്രതികരണങ്ങളെങ്ങനെയാണ് ? സമാനമായ അവസ്ഥയില്‍ പെട്ട രാവണനോ ? ഒന്നു കുറിച്ചു നോക്കുക. ജോഗിയെയും മഗ്ദലനമറിയത്തെയും അപകടത്തില്‍ പെടുത്തിയതാരാണ്?
കാവലും ലോകാവസാനവും തമ്മില്‍ താരതമ്യപ്പെടുത്തി നോക്കൂ.? അവതരണരീതി, ഭാഷ, കഥാപാത്രങ്ങള്‍, പ്രമേയം എന്നിവയില്‍ സാമ്യമുണ്ടോ? മുണ്ടശ്ശേരിയുടെ ഹിമാലയവും, അഴീക്കോടിന്റെ ഹിമാലയവും ഒന്നാണോ.? വിന്ധ്യഹിമാലയങ്ങള്‍ക്കിടയില്‍, അന്നത്തെ നാടകം, പിന്‍നിലാവില്‍ എന്നിവ അനുഭവക്കുറിപ്പുകളാണ്. ആദ്യത്തേത് യാത്രാനുഭവക്കുറിപ്പ്. മറ്റു രണ്ടും ജീവിതാനുഭവ കുറിപ്പകള്‍. ഇവ ഏതെല്ലാം കാര്യങ്ങളിലാണ് വ്യത്യാസപ്പെട്ടിരിക്കുന്നത്.?
അന്നും ഇന്നും പഴയ കാലത്തിന്റെ മഹത്വത്തെക്കുറിച്ച് അഭിമാനിക്കുന്ന കവിതയാണ്. ഓര്‍മ്മയുടെ മാധുര്യത്തില്‍ പഴയതിന്റെ തുടര്‍ച്ചയായി തന്റെ ജീവിതം തുടരണമെന്ന് ആഗ്രഹിക്കുന്ന നളിനിയുടെ ചിന്തകളും വാക്കുകളുമാണ്. പഴയകാലം തെറ്റായിരുന്നു,അതൊരിക്കലും തിരിച്ചുവരല്ലേ എന്ന് പ്രാര്‍ത്ഥിക്കുന്ന മഗ്ദലന മറിയത്തെയാണ് നാം കാണുന്നത്. മൂന്നു കവിതകളും താരതമ്യപ്പെടുത്തിയാല്‍ എളുപ്പമാവില്ലേ. നമ്മുടെ ജീവിതത്തിലും ഈ മൂന്നു കാര്യങ്ങളല്ലേയുള്ളൂ. അഭിമാനം തോന്നുന്ന ഇന്നലെകള്‍.! ആവര്‍ത്തിക്കണമെന്നാഗ്രഹിക്കുന്ന ഇന്നെലകള്‍ !. ഒരിക്കലും ആവര്‍ത്തിക്കരുതെന്നാഗ്രഹിക്കുന്ന ഇന്നലെകള്‍.!.
മൂന്നു പണ്ഡിതന്മാരിലെ വിദൂഷകനും, അന്നത്തെ നാടകത്തിലെ വിദൂഷകനും തമ്മില്‍ ഒന്നു താരതമ്യപ്പെടുത്തിയാല്‍ പോരേ നാടകവേദിയുടെ വളര്‍ച്ചയും വികാസവും ബോധ്യപ്പെടാന്‍? എഴുത്തച്ഛന്‍, എം ആര്‍ ബി, വിതയ്ക്കാം മാനവികതയുടെ വിത്തുകള്‍ എന്നിവ ഒരുമിച്ചു വിലയിരുത്തിയാല്‍ പഠിക്കാനും ഓര്‍ത്തിരിക്കാനും എളുപ്പമാവും.
പുതപ്പാട്ടിലെ പൂതവും, കലിയും തമ്മില്‍ ഏതെല്ലാം കാര്യങ്ങളിലാണ് സാമ്യമുള്ളത് ?. പൂതവും കലിയും മൂന്നു പണ്ഡിതന്മാരും ചേര്‍ന്നാണോ പഥികന്റെ പാട്ടിലെ അവസ്ഥ നാട്ടിലുണ്ടാക്കിയത്? ഈ അവസ്ഥയില്‍ നിന്ന് രക്ഷനേടാന്‍ വിഷുക്കണിയിലെ സന്ദേശം നമ്മെ സഹായിക്കുമോ? വിഷുക്കണിയും ഗജേന്ദ്രമോക്ഷവും തമ്മില്‍ എന്താണ് ബന്ധം? ഗജേന്ദ്രമോക്ഷം എങ്ങനെയാണ് ആധുനിക കവിതയായത്. പരിസ്ഥിതിക്കവിതയെന്ന നിലയില്‍ അതിനെ വിലയിരുത്താന്‍ കഴിയുമോ ?
നോവലിന്റെ ചരിത്രവും കവിതയുടെ ചരിത്രവും തമ്മില്‍ താരതമ്യപ്പെടുത്താനാവുമോ. ഇനി ബാക്കി രണ്ടു മൂന്നു പാഠങ്ങളല്ലേയുള്ളൂ. ചന്ദനം നേരായിത്തീര്‍ന്ന കിനാവുകള്‍, വെണ്ണക്കല്ലിന്റെ കഥ, പ്രലോഭനം, മേഘരൂപന്‍, എന്നിവ. പാഠങ്ങള്‍ ശരിയായി മനസ്സിലാക്കിയ ശേഷം ഈ രീതിയില്‍ റിവിഷന്‍ നടത്തിയാല്‍ പരീക്ഷ വളരെയെളുപ്പമാകും. ശ്രമിച്ചു നോക്കൂ. പാഠങ്ങള്‍ കൃത്യമായി ഓര്‍ത്തിരിക്കാനും വ്യത്യസ്ത സാഹചര്യങ്ങളില്‍ അനുയോജ്യമായ വിധത്തില്‍ ഉപയോഗിക്കാനും ഈ രീതി പ്രയോജനപ്പെട്ടേക്കും. ഇനിയൊരു ചോദ്യപേപ്പര്‍ മാതൃക കൂടിയാവാം അല്ലേ.! താഴെയുള്ള ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുത്തോളൂ.
Click here to download the steps to answer a question
Click here to download the SSLC Malayalam Model Question Paper
63 comments:
ഈ പോസ്റ്റ് കുട്ടികള്ലക്കും മലയാളധ്യാപകര്‍ക്കും ഉപകാരപ്രദമായിരിക്കും . തീര്‍ച്ച. എനിക്ക് നേരിട്ടറിയാവുന്ന ജോസാറിന്റെ പരീക്ഷാക്കുറിപ്പുകള്‍ . ആവശ്യപ്പെട്ടപ്പോള്‍ സന്തോഷത്താടെ എഴുതിത്തന്ന ജോസാറിന് നന്ദി.
ആഹാ,
എസ്.എസ്.എല്‍.സിക്കാര്‍ക്കു വേണ്ടി ഇതുപോലെ എല്ലാ വിഷയങ്ങള്‍ക്കും സഹായമുണ്ടാകില്ലേ?
നല്ല നിരീക്ഷണവും അവതരണവും . ശരിയായ വഴി. എല്ലാവിഷയങ്ങൾക്കും വേണം.
ജോസ് ഫിലിപ്പ് സാറിന്റെ മലയാളം ചോദ്യ പേപ്പര്‍ ഉം ഉത്തരത്തിലെക്കുള്ള വഴിയും ഡൌണ്‍ ലോഡ് ചെയ്തു പെന്‍ ഡ്രൈവില്‍ സൂക്ഷിച്ചു .ഇനി ലാപ് ടോപുമായി ക്ലാസില്‍ എത്തി എന്റെ കണക്കു പീരീഡ് ഇന്ന് മലയാളം ക്ലാസിന്റെ ചോദ്യം ചര്‍ച്ച ചെയ്യാന്‍ വേണ്ടി കുട്ടികളോട് ആവശ്യപ്പെടും .അവര്‍ക്ക് വല്ല സംശയവും വന്നാല്‍ മാത്രം മലയാളം അധ്യാപകന്റെ സഹായം തേടാന്‍ ആവശ്യപ്പെടും . എനിക്ക് മലയാളത്തില്‍ ഇത്രമാത്രമേ ചെയ്യാന്‍ കഴിയുകയുള്ളൂ.മൊത്തത്തില്‍ പോസ്റ്റ് നന്നായി.
"ഇനി ലാപ് ടോപുമായി ക്ലാസില്‍ എത്തി എന്റെ കണക്കു പീരീഡ് ഇന്ന് മലയാളം ക്ലാസിന്റെ ചോദ്യം ചര്‍ച്ച ചെയ്യാന്‍ വേണ്ടി കുട്ടികളോട് ആവശ്യപ്പെടും .അവര്‍ക്ക് വല്ല സംശയവും വന്നാല്‍ മാത്രം മലയാളം അധ്യാപകന്റെ സഹായം തേടാന്‍ ആവശ്യപ്പെടും ."
എന്റെ കണക്കു പിരീഡ് ഞാന്‍ കണക്കുമാത്രമേ പഠിപ്പിക്കൂവെന്ന പഴയ മൂരാച്ചിമാഷന്മാരുടെ ചിന്താഗതി വിയന്‍ മാഷിനെങ്കിലും മാറിയതില്‍ അളവറ്റ സന്തോഷം!
ബഹുമാനിക്കുന്ന മാഷന്മാരുടെ ലിസ്റ്റില്‍ വിജയന്മാഷെ ഞാന്‍ ഒരുപടികൂടി ഉയര്‍ത്തി പ്രതിഷ്ടിക്കുന്നു.
@ vijayan
"മലയാളം ചോദ്യ പേപ്പര്‍ ഉം ഉത്തരത്തിലെക്കുള്ള വഴിയും ഡൌണ്‍ ലോഡ് ചെയ്തു പെന്‍ ഡ്രൈവില്‍ സൂക്ഷിച്ചു ....
ഇനി ലാപ് ടോപുമായി ക്ലാസില്‍ എത്തി എന്റെ കണക്കു പീരീഡ് ഇന്ന് മലയാളം ക്ലാസിന്റെ ചോദ്യം ചര്‍ച്ച ചെയ്യാന്‍ വേണ്ടി കുട്ടികളോട് ആവശ്യപ്പെടും"
പെന്‍ഡ്രൈവ് മലയാളം അധ്യാപകനു കൊടുക്കുന്നതല്ലേ കുറേക്കൂടി നല്ലത്?
മാറിയ ബോധനരീതിയുടെ ജീവസ്സുള്‍ക്കൊണ്ട് തയ്യാറാക്കിയ പഠനക്കുറിപ്പുകളാണിവയെന്ന് ആദ്യ വായനയിലേ തോന്നി. താരതമ്യപഠനം എന്നും മനുഷ്യനില്‍ സാമാന്യപഠനത്തേക്കാള്‍ താല്പര്യമുളവാക്കുന്നു. പാഠപുസ്തകം ലക്ഷ്യമിടുന്ന പന്ഥാവിലൂടെ കുട്ടികളെ നയിക്കാനുള്ള വഴിവിളക്കാകുന്ന ഈ കുറിപ്പുകളുടെ കര്‍ത്താവിന് അഭിനന്ദനങ്ങള്‍.
ജോ സാറിന്റെ കുറിപ്പുകളും ചോദ്യങ്ങളും നല്ല നിലവാരം പുലര്‍ത്തി. ഭാഷ സുഗമമായും തെറ്റു കൂടാതെയുെ പ്രയോഗിക്കാനുള്ള കഴിവ് നേടലായിരിക്കണം ഭാഷാപഠനം കൊണ്ടുദ്ദേശിക്കുന്നത് എന്ന് ഈ പോസ്റ്റ് നമുക്ക് കാട്ടിത്തരുന്നു.വ്യത്യസ്ത വിഷയങ്ങള്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ വിവിധ വിഷയങ്ങളുടെ പഠനക്കുറിപ്പുകളും ചോദ്യപേപ്പറുകളും പഠിക്കുന്നത് നന്നായിരിക്കും.
ഉത്തരമെഴുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ പോസ്റ്റില്‍ത്തന്നെ കൊടുക്കാമായിരുന്നു
ജോസ് ഫിലിപ്പ് സാറിന്റെ ചോദ്യ പേപ്പര്‍ ശരിയായി പരിഗണിക്കുന്ന കുട്ടിക്ക് ഉന്നത സ്കോര്‍ നേടാന്‍ കഴിയും എന്നതില്‍ സംശയം ഇല്ല .നന്നായിരിക്കുന്നു പരീക്ഷ എങ്ങിനെ അഭിമുഖീകരിക്കാം എന്നാ കുറിപ്പും.സാറിനു നന്ദി പറയുന്നു.ഇത്തരം അധ്യാപകര്‍ സംസ്ഥാന സിലബസില്‍ പരീക്ഷ എഴുതുന്ന എല്ലാ കുട്ടികള്‍ക്കും വഴികാട്ടി ആവുന്നു.മലയാളം ടു പരീക്ഷയുടെ ഒരു ക്രമം കൂടി കൊടുക്കണം സര്‍.
സര്‍ ഈ സമാന താളത്തില്‍ ഉള്ള വരികള്‍ കണ്ടെത്താന്‍ എന്താ ചെയുക.വൃത്തം തിരിച്ചു തന്നെ ഇത് കണ്ടെത്തണോ?
മൂന്നു വിഡ്ഢികള്‍ (3Idiots)
പാലക്കാട്
ഇത് പോലെ മറ്റു വിഷയങ്ങളുടെ കൂടെ കൊടുക്കാന്‍ ബ്ലോഗില്‍ വരുന്ന അധ്യാപകര്‍ ശ്രമിക്കുമല്ലോ ?
ജോമോന്‍ സര്‍ ഇംഗ്ലീഷ് ചെയ്യണം.പിന്നെ ഹിന്ദി സോഷ്യല്‍ ചെയ്യാന്‍ ആരെങ്കിലും മുന്നോട്ടു വരണം.
ഫിസിക്സ് ബാബു സര്‍ നോക്കും.കെമിസ്ട്രി,
ബയോളജി ആരാ ചെയുക?ആരെങ്കിലും മുന്നോട്ടു വരണം.മാത്സ് ചെയ്യാന്‍ കുറെ പേര്‍ ഉണ്ടല്ലോ .ഐ.ടി നമ്മുടെ സൂപ്പര്‍ സ്റ്റാര്‍ നിസാര്‍ സര്‍ ചെയ്യും.
അപ്പോള്‍ എല്ലാം ശരിയായി.രാമനുണ്ണി സര്‍ ഒരു ചോദ്യ പേപ്പറും സാറിന്റെ അഭിപ്രായങ്ങളും കൂടി കൊടുത്താല്‍ നന്നായിരിക്കും.
"മലയാളം പരീക്ഷയെ നേരിടാം..............പേടിയില്ലാതെ !!!"
എല്ലാ പരീക്ഷകൾക്കും നന്നായി എഴുതാൻ സർവേശ്വരൻ തുണക്കട്ടെ !
ആശംസകൾ.
@ കൃഷ്ണന്‍ സര്‍
SORRY ALL---- OFF TOPIC
ഹരിത വിദ്യാലയം ജഡ്ജസ്(സാറും ഇതില്‍ ഒരു അംഗം ആണ് അല്ലോ)കഴിഞ്ഞ ദിവസം(അന്ന് സര്‍ ഉണ്ടായിരുന്നില്ല)ഒരു സ്കൂളിലെ കുട്ടികള് ട്യുഷന് പോകുന്നു എന്ന് പറഞ്ഞപ്പോള് ആ സ്കൂളിലെ ടീച്ചര്മാരെ കുറ്റം പറയുന്നാതായി കണ്ടു.മാത്രമല്ല ഇന്നത്തെ വിദ്യാഭ്യാസ രീതിയില് ക്ലാസ് എടുക്കാന് ഗവണ്മെന്റ് എയിഡഡു മേഖലയിലെ പരിശീലനം ലഭിച്ച അധ്യാപകര്ക്ക് മാത്രമേ കഴിയൂ എന്നും പറയുന്നത് കണ്ടു.ഇതില് എത്ര മാത്രം സത്യം ഉണ്ട് സര് ,കണ്ണടച്ച് ഇരുട്ട് ആക്കുന്ന പോലെ അല്ലെ ഇത്.
പാഠ പുസ്തകത്തെ നന്നായി സമീപിച്ചു അതിനെ വിവിധ വശങ്ങളെ കുറിച്ച് ചിന്തിക്കാന്‍ കഴിയുന്ന ആര്‍ക്കും ഇന്നത്തെ എന്നല്ല എന്നത്തേയും വിദ്യാഭ്യാസ രീതിയില്‍ ക്ലാസ്സുകള്‍ എടുക്കാം . അതിനു തയാറാവാന്‍ കഴിയാത്ത ആളുകള്‍ക്ക് പരിശീലനം കൊടുത്തിട്ടും കാര്യമുണ്ടോ ?
പിന്നെ ഒരു സംശയം കൂടി ബാക്കി നില്കുന്നു അവിടെ ഉള്ള ജഡ്ജസില്‍ ആരുടേയും മക്കള്‍ ഇത് വരെ എവിടെയും ടുഷന് പോയിട്ടില്ലേ ?
അത് പോലെ എല്ലാ കുട്ടികളും സ്കൂളില്‍ നിന്ന് തന്നെ ഉച്ച ഭക്ഷണം കഴിക്കണം എന്ന് മലയാളത്തിലെ ഒരു സാഹിത്യകാരി സ്കൂള്‍ അധികൃതരോട് ഇടയ്ക്കിടയ്ക്ക് പറയുന്നത് കേള്‍ക്കാം.ഒരു സംശയം കൂടി ഇവരുടെ ഒക്കെ മക്കള്‍ പഠിക്കുന്നത് സ്റ്റേറ്റ് സിലബസില്‍ തന്നെ ആണോ ? ഇനി അഥവാ ആണ് എങ്കില്‍ ഇവര്‍ ഭക്ഷണം കഴിക്കുന്നത് സ്കൂളില്‍ നിന്ന് ആണോ ?
പല സ്കൂളുകാര്‍ക്കും ഇത് ഒന്ന് അറിഞ്ഞാല്‍ കൊള്ളാം എന്ന് ഉണ്ട് പക്ഷെ പേടി മാര്‍ക്ക് കുറച്ചാലോ ? ഇവരോട് നേരിട്ട് ചോതിക്കാന്‍ ഇവരെ ഒന്നും ബ്ലോഗില്‍ കാണാനും ഇല്ല .സര്‍ കഴിയുമെങ്കില്‍ ഈ ചോദ്യങ്ങള്‍ ഒന്ന് ഇവരോട് നേരിട്ട് ചോതിച്ചറിഞ്ഞു മറുപടി ഇവിടെ തന്നെ കൊടുക്കുമല്ലോ ?
ഹായ് മലയാളവും മാത്സ് ബ്ലോഗില്‍ ഇടം നേടിയല്ലോ. മറ്റു വിഷയങ്ങളും പ്രതീക്ഷിക്കുന്നു. ഒരു ഊര്‍ജ്ജതന്ത്രം പരിശീലനചോദ്യപേപ്പര്‍ തയ്യാറാക്കി അയച്ചിട്ടുണ്ട്. മറ്റൊന്നു കൂടി തയ്യാറാക്കിക്കൊണ്ടിരിക്കുന്നു. ബ്ലോഗില്‍ വരുന്ന ഈ പഠനസഹായികളെല്ലാം നമ്മുടെ കുട്ടികള്‍ക്ക് പ്രയോജനപ്പെടുത്താന്‍ എല്ലാ അധ്യാപകരും ശ്രദ്ധിക്കുമല്ലോ...
ശ്രീജിത്ത് മുപ്ലിയം
ആല്‍കെമിസ്റ്റ് സര്‍ പറയുന്നതുപോലെ കുട്ടികള്‍ ടുഷന് പോകുന്നതില്‍ അധ്യാപകരെ കുറ്റം പറയുന്നത് ശരിയല്ല . സ്കൂളില്‍ കിട്ടുന്ന പരിമിതമായ സമയം കൊണ്ട് എല്ലാ കുട്ടികള്‍ക്കും ഒരുപോലെ പാഠ ഭാഗങ്ങള്‍ ഉള്‍കൊള്ളാന്‍ കഴിയണമെന്നില്ല .അപ്പോള്‍ ടുഷന്‍ തന്നെയാണ് അവര്‍ക്ക് ആശ്രയം .ഞാനും ഒരു ടുഷന്‍ ടീച്ചര്‍ ആണ്.ഇന്നത്തെ വിദ്യഭ്യാസ രീതിയില്‍ ക്ലാസ്സ് എടുക്കാന്‍ ആ വിഷയത്തെ നന്നായി സമീപിക്കുന്ന ആര്‍ക്കും സാധിക്കവുന്നതെ ഉള്ളു .മത്സ് ബ്ലോഗില്‍ വരുന്ന എല്ലാ ചോദ്യങ്ങളും ഡൌണ്‍ലോഡ് ചെയ്ത് കുട്ടികള്‍ക്ക് കൊടുക്കാറുണ്ട് .ഇംഗ്ലീഷ് ICT CONTENTS ലാപ്ടോപിന്റെ സഹായത്തോടെ കുട്ടികളില്‍ എത്തിക്കാനും ശ്രെമിക്കുന്നുന്ദ്.അതിനു മത്സ്ബ്ലോഗിനു ഇംഗ്ലീഷ് ബ്ലോഗിനും പ്രത്യേകം നന്ദി .മലയാളം ചോദ്യങ്ങള്‍ വളരെ നന്നായിരിക്കുന്നു .ഇതുപോലെ എല്ലാ വിഷയങ്ങളും പ്രതീഷിക്കുന്നു .
expect VIII & IX model question papers
nalla chodya peparu thanne
oru vattam koodi kuttiyayi pareeksha ezhuthaan thonnunnu. Nammalkku iththaram sahaayangalonnum kittiyilla ennorkkumbol kure mumb janichathil sankadam thonnunnu. Iththaram postukal iniyum undaakatte. Nammude kuttikal nannavatte.
Abdurahiman.T
ആതിര അനന്യ ഹരിത എന്നിവരുടെ ചോദ്യത്തിന്,
സമാന താളം തിരിച്ചറിയുന്നതിന് മനസ്സിൽ കവിത മൂളിനോക്കുന്നതാണ് ഏറ്റവും എളുപ്പം.അക്ഷരങ്ങൾ എണ്ണിനോക്കിയും കണ്ടെത്താം.(കൂട്ടക്ഷരങ്ങൾ, ചില്ലുകൾ എന്നിവ അക്ഷരങ്ങളായി കണക്കാക്കാറില്ല)സാധാരണയായി കേക,കാകളി,മഞ്ജരി എന്നീ മൂന്ന് വൃത്തങ്ങളാണ് ചോദിക്കാറുള്ളത്.
അക്ഷരക്രമം
കേക 14 അക്ഷരം
കാകളി 12 അക്ഷരം
മഞ്ജരി ആദ്യ വരിയിൽ 12 അക്ഷരം, രണ്ടാമത്തെ വരിയിൽ 10 അക്ഷരം.
ജോസ് സാര്‍,
എന്റെ സ്ക്കൂളിലെ മലയാളം അധ്യാപകന് പോസ്റ്റും പോസ്റ്റിനോടൊപ്പമുള്ള പി.ഡി.എഫുകളും പ്രിന്റെടുത്തു നല്‍കി. അദ്ദേഹം മികച്ച അഭിപ്രായമാണ് ഇതേക്കുറിച്ച് പറഞ്ഞത്. പത്താം ക്ലാസിലെ കുട്ടികള്‍ക്ക് ഈ ചോദ്യപേപ്പറിനെ അടിസ്ഥാനമാക്കി ഉടനെ തന്നെ പരീക്ഷ നടത്തുമെന്നും പറഞ്ഞു. അദ്ദേഹം നല്‍കിയ നന്ദി ജോസ് സാറിന് ഒരു കമന്റായി നല്‍കുന്നു.
@ ആല്‍കെമിസ്റ്റ്
ഇപ്പറഞ്ഞ ഹരിതവിദ്യാലയം ഞാനും കണ്ടിരുന്നു. കുട്ടികള്‍ റ്റ്യൂഷനുപോകുന്നതിന് അധ്യാപകരെ കുറ്റപ്പെടുത്തിയതായി ഓര്‍ക്കുന്നില്ല. ഓര്‍മപ്പിശകാകാം. ഏതായാലും, നാം പഠിപ്പിക്കുന്ന കുട്ടികള്‍ മറ്റൊരിടത്തുകൂടി പഠിയ്ക്കാനായി പോകുന്നത് നമ്മുടെതന്നെ ഒരു പോരായ്മയായി തോന്നുകില്ലേ? മാത്രവുമല്ല, ഒരു സ്കൂളിലെ എല്ലാ കുട്ടികളും റ്റ്യൂഷനു പോകാതെ നല്ലനിലയില്‍ പഠിക്കുന്നതും, പരീക്ഷയില്‍ ജയിക്കുന്നതും സ്കൂളിനുതന്നെ ഒരു അഭിമാനമല്ലേ? റ്റ്യൂഷനു പോകുന്നതിനെ എതിര്‍ക്കുകയോ, കുറ്റപ്പെടുത്തുകയോ അല്ല, അതാവശ്യമാകുന്ന സാഹചര്യങ്ങള്‍ ഇല്ലാതാക്കുകയാണ് വേണ്ടതെന്നു തോന്നുന്നു.
പലവട്ടം പരിശീലനം കഴിഞ്ഞിട്ടൂം, പല അധ്യാപകര്‍ക്കും വേണ്ടപോലെ പഠിപ്പിക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍, അത്തരം പരിശീലനം ഒന്നും ഇല്ലാതെ നന്നായി പഠിപ്പിക്കാനുള്ള സാധ്യത കുറവല്ലേ? (ചുരുക്കം ചിലര്‍ അങ്ങനെ ഉണ്ടായിക്കൂടെന്നുമില്ല.)
പാഠ്യപദ്ധതിയെക്കുറിച്ച് പണ്ടു നടന്ന രൂക്ഷമായ ഒരു വാഗ്വാദത്തിനിടയില്‍, ഇതില്‍ എത്രപേരുടെ മക്കള്‍ സര്‍ക്കാര്‍ സ്കൂളില്‍ പഠിക്കുന്നവരാണെന്ന് ഞാനും ചോദിച്ചിരുന്നു....
@ teenatitus
"സ്കൂളില്‍ കിട്ടുന്ന പരിമിതമായ സമയം കൊണ്ട് എല്ലാ കുട്ടികള്‍ക്കും ഒരുപോലെ പാഠ ഭാഗങ്ങള്‍ ഉള്‍കൊള്ളാന്‍ കഴിയണമെന്നില്ല"
ഇതു മറികടക്കാന്‍ ഔദ്യോഗിക സമയത്തിനപ്പുറം ജോലി ചെയ്യുന്ന ഒരുപാട് അധ്യാപകരെ എനിക്കറിയാം.
@ ആതിര അനന്യ ഹരിത
"സമാന താളത്തില്‍ ഉള്ള വരികള്‍ കണ്ടെത്താന്‍ എന്താ ചെയുക."
പദ്യങ്ങള്‍ പാടിപ്പഠിപ്പിച്ചിരുന്ന കാലത്ത്
ദ്രാവിഡവൃത്തങ്ങളെങ്കിലും തിരിച്ചറിഞ്ഞിരുന്നത് ഈണവും താളവും ഉപയോഗിച്ചായിരുന്നു. അന്നും "മൂന്നും രണ്ടും,രണ്ടും മൂന്നും, രണ്ടും രണ്ടെന്നെഴുത്തുകള്‍ പതിനാലിനാറു ഗണം" പോലെയുള്ള അബദ്ധങ്ങള്‍ പഠിച്ചിരുന്നു. ("മൂന്നും രണ്ടും രണ്ടും, മൂന്നും രണ്ടും രണ്ടും"എന്നതല്ലേ കേകയുടെ ശരിയായ താളം?)
വീണ്ടും കണ്ടതില്‍ സന്തോഷം.
ടീന ടീച്ചര്‍ കണക്കിന്റെ ഒരു ചോദ്യപേപ്പര്‍ അയച്ചുതന്നിട്ടുണ്ട് . പ്രസിദ്ധീകരിക്കാന്‍ ഒരു ഇട കിട്ടാത്തതാണുകാരണം . ഉടനെ പ്രസിദ്ധീകരിരിക്കാന്‍ പറ്റുമെന്നുകരുതുന്നു. മാത്സ് ബ്ലോഗിനെ നിരന്തരം ഉപയോഗിക്കുന്ന ടീന ടീച്ചറിനെപ്പോലുള്ളവരാണ് നമുക്ക് പ്രചോദനം .
.
പോര്‍ഷന്‍ തീര്‍ക്കുന്ന കഥയൊക്കെ പറയാതിരിക്കുകയാ ഭേദം.
പല കാര്യങ്ങള്‍ക്കായി നടന്ന് അവസാനം ഓടിച്ചിട്ട് പോര്‍ഷന്‍ തീര്‍ത്തു പോകുന്ന രീതിയാണ് പല മാഷുമ്മാര്‍ക്കും. കുറ്റം പറയുകയല്ല.
പക്ഷെ ഇതിനിടയില്‍ ട്യൂഷനു പോകുന്ന കുട്ടികള്‍ക്ക് നല്ല മാര്‍ക്ക് ലഭിക്കുന്നുമുണ്ട്.
പഠിപ്പീരിനേക്കാള്‍ മറ്റു പല ജോലികളുമാ ഇപ്പോ സ്കൂളില്‍ കൂടുതല്‍. ഐ.ടി ക്കാര്‍ക്കാണെങ്കില്‍ അക്കാദമിക്കിനേക്കാള്‍ കൂടുതല്‍ അഡ്മിനിസ്ട്രേഷന്‍ ജോലിയാ.
എന്നാ പിന്നെ എച്ച്.എമ്മിന്റെ അടുത്ത് ഒരു കസേരയുമിട്ട് അവരെ ഇരുത്തിക്കൂടേ എന്തിന് ഫസ്റ്റ് അസിസ്റ്റന്റും മറ്റും..എന്ന ചോദ്യമാണ് സീനിയറുകള്‍ക്ക്.....
off topic
dear homes,
election duty / staff list - format netil kodukkumo?
@ Jose Philip
വൃത്തമറിയാന്‍ അക്ഷരമെണ്ണുന്നത് എപ്പോഴും ശരിയാകണമെന്നില്ലല്ലോ? അന്നനടയ്ക്കും 12 അക്ഷരമുള്ള ഈരടികളല്ലേ? വൃത്തലക്ഷണങ്ങള്‍ പലതും മറന്നു. എഴുത്തച്ഛന്റെ ചില ഈരടികള്‍ മാത്രമേ മനസിലുള്ളു.
off topic: ബജറ്റ് പ്രസംഗം....അസ്സൽ വർക്ക്. പ്രസിദ്ധീകരിച്ചതിൽ അഭിനന്ദനം. ഇനി ഇതൊരു ചർച്ചയും ആയാൽ ഏറ്റവും നന്നായി. നമ്മുടെ ആൾക്കാർക്ക് ബജറ്റൂം ചർച്ച ചെയ്യാൻ കഴിയണമല്ലോ. ഒരിക്കൽകൂടി അഭിനന്ദനം.
@ഹോംസ്: വിജയൻ മാഷെ അഭിനന്ദിക്കുന്നു. വിഷയപരമായ സംശയം കൂടി മാഷക്ക് പരിഹരിക്കാനാവും....അടുത്തകൊല്ലമാവുമ്പോഴേക്കും.ആശംസ.
.
ഇത്രയും നല്ല വിദ്യാഭ്യാസ രീതിയുടെ പ്രയോജനം കിട്ടുവാനുള്ള പാവപ്പെട്ടവന്റെ അവസരം നഷ്ടപ്പെടരുതല്ലോ എന്ന് കരുതി സ്വന്തം മക്കളെ CBSE സ്കൂളുകളില്‍ അയച്ച ത്യാഗികള്‍ ആണ് നമ്മള്‍ .
.
ellaa vishayangaludeyum question paper pratheekshikkunnu.
Nandhi
gr8 work
nihal A sALEEM
@ അനന്യ..... എന്റെ ബ്ലോഗിൽ ഇതുതന്നെയാണല്ലോ കഴിഞ്ഞ 3 വർഷമായി ചെയ്യുന്നത്. നോക്കൂട്ടോ.
താളം: വൃത്തം തിരിച്ചിട്ടല്ല. ചൊല്ലി നോക്കിയിട്ട്. ചൊല്ലിനോക്കിയാൽ സമാന താളം കിട്ടും. അക്ഷരം എണ്ണിനോക്കുന്നത് ചിലപ്പോൾ തെറ്റും.
ചൊല്ലുമ്പൊൾ വരി/ പദം മുറിക്കുന്നത് നോക്കിയാൽ മതി.
എന്നതു/ കണ്ടൊരു/ നന്ദനു/മന്നേരം
എന്നും
ഉൾച്ചൂടു/തന്നെയും/മെച്ചമേ/പോക്കിനാർ
എന്നും ചൊല്ലുമ്പോലെ അല്ലല്ലോ
രാവിലെ/ഈറൻകെട്ടി/നിന്നുകൊണ്ട/രയ്ക്കുന്നൂ
കാമിനി/ ചാണക്കല്ലിൽ/ ചന്ദനം/ഇതു/കാൺകെ
എന്നും ചൊല്ലുക.
ചൊല്വടിവാണ് ആധാരം.പരീക്ഷാ ഹാളിൽ ഇരുന്നു മെല്ലെ മനസ്സിൽ മൂളിനോക്കണം. പലവട്ടം നോക്കിയേ ഉത്തരമെഴുതാവൂ.
ഉത്തരം എഴുതുന്നത് ഒരിക്കലും ആദ്യവായനയിൽ നിന്നുകൊണ്ടാവരുത്. ഒരു ചോദ്യം അതിനുത്തരം.അടുത്ത ചോദ്യം എന്ന എർപ്പാട് അരുത്. ചോദ്യങ്ങൾ ഒക്കെ മനസ്സിലിട്ട് വിശകലനം ചെയ്ത് ഓരോന്നായി എഴുതൂ. ചിലതൊക്കെ തിരുത്തുകയോ കൂട്ടിച്ചേർക്കുകയോ വേണ്ടിവരും. അതിന്നുള്ള സ്ഥലം ഉണ്ടാവണം. ഉത്തരക്കടലാസിലെ സ്ഥല മാനേജ്മെന്റ് പ്രധാനമാണ്. സ്ഥലമാനേജ്മെന്റ് ഇപ്പോൾ മിക്ക കുട്ടികൾക്കും ചുറ്റും മാർജിൻ വരക്കലും കളർ കൊടുക്കലും മാത്രമാണ്. അതല്ല വേണ്ടത്.
പരീക്ഷാരീതികളൊക്കെ എന്നേ മാറേണ്ടിയിരിക്കുന്നു. ടീച്ചർ ഒരിക്കൽ ഒരു പേജേ കൊടുക്കൂ. അതു തീർന്നാലേ അടുത്തത് കൊടുക്കൂ. 3-4 പേജ് ഒന്നിച്ചുകൊടുക്കുകയും അവസാനം ബാക്കിയുള്ളത് തിരിച്ചുവാങ്ങുകയും ചെയ്താലെന്താ?എന്നാൽ സ്ഥല മാനേജ്മെന്റ് കുറേകൂടി ഫലപ്രദമാക്കാം. മിക്ക ഡസ്കും കുഴിഞ്ഞതും മിനുസമീല്ലാത്തതുമാണു. 4-5 ഷീറ്റ് ഉണ്ടെന്കിൽ എഴുതാൻ എന്തു സുഖം. അതൊന്നും ആരും പറയില്ല. ശിശുകേന്ദ്രീക്രൃതം എന്നൊക്കെ പറച്ചിലേ ഉള്ളൂ. കുട്ടി ഷീറ്റ് മോഷ്ടിക്കും എന്ന പേടിയാണ്.അതു നോക്കാനല്ലേ ടീച്ചർ. അതോ പേപ്പർ പോലും നലകാതെ സ്റ്റ്രിക്ട് ആവൂന്നതോ.
കൂൾ ഓഫ് ടയിമിൽ ചില ഉത്തരങ്ങളുടെ പോയിന്റ്സ് പെട്ടെന്ന് കിട്ടില്ലേ? അതൊന്ന് നോട്ട് ചെയ്യാൻ പേപ്പറില്ല. ഒക്കെ കുട്ടീ ഓർത്തുവെക്കണം. ചോദ്യപേപ്പറിൽ എഴുതാൻ പാടില്ല. ഒരു ഷീറ്റ് റഫ് വർക്കിന്ന് കൊടുത്താൽ കുട്ടിക്കത് ഗുണം ചെയ്യില്ലേ? അപ്പോ കുട്ടി കോപ്പിയടിക്കും എന്ന മുൻവിധി. അതുനോക്കാനല്ലേ ടീച്ചർ നടക്കുന്നത്. ഒരു പാട് അശാസ്ത്രീയതകൾ/ കുട്ടിയെ കള്ളനാക്കിയുള്ള മുൻവിധി.....ശിശുകേന്ദ്രീകൃതം.......
I've gone through the Q.paper...
Good work.....
Thank you...
Thanks for the Qn.paper.Expecting for all subjects.It will be very useful for the last Revision.
@ രാമനുണ്ണി സര്‍
സാറിന്റെ കാഴ്ചപാടുകള്‍ തികച്ചും ശരി തന്നെ.
പരീക്ഷാരീതികളൊക്കെ എന്നേ മാറേണ്ടിയിരിക്കുന്നു.
അത് പോലെ തന്നെ അന്ന് ചില ചോദ്യ പേപ്പറും ഒരു കാര്യം നേരെ ചോതിക്കുനതിനു പകരം അതിനെ തിരിച്ചു വളച്ചു ചോതിക്കും.
ശിശുകേന്ദ്രീക്രൃതം എന്ന് കാണിക്കാന്‍ വേണ്ടി ചെയുന്നത് ആണോ എന്തോ ?
@ ജോസ് ഫിലിപ്പ് സര്‍
സര്‍ കൃഷ്ണന്‍ സാറിനു കൊടുത്ത മറുപടിയില്‍ @ Krishnan എന്ന് കൊടുത്തത് ശരിയായില്ല ട്ടോ.
ഞങ്ങളുടെ പ്രിയപ്പെട്ട സര്‍ ആണ് കൃഷ്ണന്‍ സര്‍
ഇനി മുതല്‍ ഇല്ലേ കൃഷ്ണന്‍ സര്‍ എന്ന് തന്നെ വിളിക്കണം.ഇപ്പോള്‍ ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം എന്താണ് എന്ന് അറിയോ സാറിന്.കൃഷ്ണന്‍ സാറിനെ നേരിട്ട് കാണണം എന്നത് ആണ്.സര്‍ പാലക്കാട് വന്നാല്‍ ഞങ്ങള്‍ എന്തായാലും പോയി കാണും.
@ Krishnan Sir.
വൃത്തമേതാണെന്ന് തിരിച്ചറിയാനുള്ള പരിശീലനം സ്കൂൾ
തലത്തിൽ നൽകുന്നില്ല.. ഈണ,താള വ്യത്യാസങ്ങൾ
തിരിച്ചറിയാനുള്ള പ്രാഥമിക ധാരണ മാത്രമേ
പ്രതീക്ഷിക്കുന്നുള്ളൂ.
ബാക്കിയെല്ലാം ഉന്നത ഭാഷാപഠന ഘട്ടത്തിൽ.....
കൃഷ്ണൻ സാറിനോട് ക്ഷമചോദിക്കുന്നു,
അശ്രദ്ധ കൊണ്ട് സംഭവിച്ച അബദ്ധം യഥാസമയം
തിരുത്തുവാൻ നിർദ്ദേശിച്ച ഗുരു തുല്യരായ ആതിര
അനന്യ ഹരിത എന്നിവരോട് നന്ദിയുണ്ട്.
ജോസ്സാറിന്റെ മലയാളം ചോദ്യ പേപ്പര്‍ ഡൌണ്‍ ലോഡ് ചെയ്തു.മലയാളം അധ്യാപകര്‍ മികച്ച അഭിപ്രായമാണ് ഇതേക്കുറിച്ച് പറഞ്ഞത്.
@ആതിര....."ഇപ്പോള്‍ ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം എന്താണ് എന്ന് അറിയോ സാറിന്.കൃഷ്ണന്‍ സാറിനെ നേരിട്ട് കാണണം എന്നത് ആണ്.സര്‍ പാലക്കാട് വന്നാല്‍ ഞങ്ങള്‍ എന്തായാലും പോയി കാണും."19.02.2010ന് കൃഷ്ണന്‍ സാര്‍ പട്ടാമ്പിയില്‍ കൊടുമുണ്ട ഹൗസ്ക്കൂളില്‍ വരുന്നു.സ്വാഗതം
ഞാന്‍ ഇന്നലെ പറഞ്ഞ പ്രകാരം പെന്‍ ഡ്രൈവ് എന്റെ ഒന്നാം പിരീഡ് ക്ലാസിലെ കുട്ടികള്‍ക്ക് ലാപ് ടോപ് സഹിതം നല്‍കി. സാധാരണയില്‍ നിന്ന് വ്യത്യസ്തമായി സമാന്തര ശ്രേണി യോ , ബൈനോമിഅല്‍ സമവാക്യമോ , സ്പര്‍ശരേഖയോ ഇല്ലാത്ത ക്ലാസ് .കുട്ടികള്‍ നന്നായി പ്രതികരിച്ചത് ചോദ്യത്തിന്റെ ഗുണം കൊണ്ടാവാം. ഒന്നാം പിരീഡ് തന്നെ ഞാന്‍ കൊടുക്കാന്‍ കാരണം അതിറെ പുതുമ നഷ്ടപ്പെട്ടു പോവാതിരിക്കാന്‍ ആയിരുന്നു മറിച്ച് എന്റെ കണക്കു പിരീഡ് ഒഴിവാക്കാന്‍ വേണ്ടി യായിരുന്നില്ല. എന്തിനും ഒരു മാറ്റം നല്ലതല്ലേ?ഒരു കണക്കു വാധ്യാര്‍ അല്പം മലയാളം ചര്‍ച്ച ചെയ്താല്‍ കണക്കു വിഷയം കുളം തോന്ടുമെന്നോന്നും ഞാന്‍ കരുതുന്നില്ല.
എന്തായാലും മലയാള ചോദ്യം നന്നായി ചര്‍ച്ച ചെയ്തു എന്നത് സത്യമാണ്. ഇതുപോലെ മറ്റു വിഷയം കൈകാര്യം കൈകാര്യം ചെയ്യുന്നവര്‍ കണക്കു പരിഗണിച്ചാല്‍ അതിന്റെ ഗുണം കുട്ടികള്‍ക്ക് കിട്ടും എന്ന് ഉറച്ചു വിശ്വസിക്കുന്നവനാണ് ഞാന്‍. ഇത് പോലെ മറ്റു ചോദ്യം പബ്ലിഷ് ചെയ്താല്‍ എന്റെ ആദ്യ പിരീഡില്‍ തന്നെ ഞാന്‍ കുട്ടികള്‍ക്ക് കൊടുക്കും .കണക്ക് പിരീഡ് ആദിവസം തന്നെ ഞാന്‍ അഡ്ജസ്റ്റ് ചെയ്യും.(@ഹോംസ് സര്‍,ഞാന്‍ വരവ് വെച്ചിരിക്കുന്നു.)
@ vijayan
"ഒരു കണക്കു വാധ്യാര്‍ അല്പം മലയാളം ചര്‍ച്ച ചെയ്താല്‍ കണക്കു വിഷയം കുളം തോന്ടുമെന്നോന്നും ഞാന്‍ കരുതുന്നില്ല."
പക്ഷേ, മലയാളം കുളമാകില്ലെന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്. :)
"മറ്റു വിഷയം കൈകാര്യം കൈകാര്യം ചെയ്യുന്നവര്‍ കണക്കു പരിഗണിച്ചാല്‍ അതിന്റെ ഗുണം കുട്ടികള്‍ക്ക് കിട്ടും എന്ന് ഉറച്ചു വിശ്വസിക്കുന്നവനാണ് ഞാന്‍"
നല്ലവണ്ണം കണക്കു മനസിലാക്കിയവരാണെങ്കില്‍...
ഒരു വിഷയം പഠിപ്പിക്കുന്നവര്‍, അതിന് മറ്റു വിഷയങ്ങളുമായുള്ള ബന്ധം സൂചിപ്പിക്കുന്നവിധത്തില്‍ അവയെക്കുറിച്ചും സംസാരിക്കുന്നത് നല്ലതുതന്നെ; എന്നല്ല, അത് ആവശ്യമാണുതാനും. എന്നാല്‍, സ്വന്തം വിഷയത്തോളം അറിവോ വൈദഗ്ദ്ധ്യമോ മറ്റു വിഷയങ്ങളില്‍ ഇല്ല എന്ന വിനയം ഉണ്ടായിരിക്കണമെന്നാണ് എനിക്കു തോന്നുന്നത്. വിവിധ വിഷയങ്ങള്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ തമ്മിലുള്ള ചര്‍ച്ചകളിലൂടെ ഇത് ഒട്ടൊക്കെ മറികടക്കാം. മാത്രവുമല്ല, മറ്റൊരു വിഷയത്തെകുറിച്ചു സംസാരിക്കുന്നതിനുമുന്‍പ് ഇത്തരം ചര്‍ച്ചകള്‍ നടത്തുന്നത് തൊഴില്‍പരമായ മര്യാദ
(professional etiquette) കൂടിയാണ് എന്നാണെന്റെ അഭിപ്രായം.
ഇങ്ങിനെയൊക്കെയല്ലാതെ, കണക്കു പഠിപ്പിക്കേണ്ട അധ്യാപകന്‍ ഒരു ക്ലാസു മുഴുവന്‍ മലയാളം പഠിപ്പിയ്ക്കാന്‍ ശ്രമിക്കുന്നതോ (മറിച്ചു ചെയുന്നതോ) അത്ര ശരിയാകില്ലെന്നും (അത്ര ശരിയല്ലെന്നും) തന്നെയാണ് എനിക്കു തോന്നുന്നത്. പലതരം അറിവുകളുടെ വൈപുല്യവും സങ്കീര്‍ണതയുമാണല്ലോ തൊഴില്‍ വിഭജനത്തിന്റെ ആധാരം.
ഉഗ്രൻ ചർചകൾ...
വെൽക മലയാളമേ..
malayalam okeyayi. Mattullavayum vegam pratheekshikkunnu.
"അവര്‍ക്ക് വല്ല സംശയവും വന്നാല്‍ മാത്രം മലയാളം അധ്യാപകന്റെ സഹായം തേടാന്‍ ആവശ്യപ്പെടും . എനിക്ക് മലയാളത്തില്‍ ഇത്രമാത്രമേ ചെയ്യാന്‍ കഴിയുകയുള്ളൂ.മൊത്തത്തില്‍ പോസ്റ്റ് നന്നായി."
" എന്നാല്‍, സ്വന്തം വിഷയത്തോളം അറിവോ വൈദഗ്ദ്ധ്യമോ മറ്റു വിഷയങ്ങളില്‍ ഇല്ല എന്ന വിനയം ഉണ്ടായിരിക്കണമെന്നാണ് എനിക്കു തോന്നുന്നത്".
"@കൃഷ്ണന്‍ സര്‍ , പൂര്‍ണ വിനയത്തോടെ യാണ് ഞാന്‍ ഇന്നലെയും ഇന്നുമായി രണ്ടു കമെന്റുകള്‍ എഴുതിയത്.എഴുത്തില്‍ .ഭാഷയോടുള്ള പൂര്‍ണ വിനയവും ഒപ്പം ഗണിതതോടുള്ള സ്നേഹവും ഞാന്‍ പ്രകടിപ്പിച്ചു എന്ന് മാത്രം .
@ ജോസ് ഫിലിപ്പ് സര്‍
"ഗുരു തുല്യരായ ആതിര
അനന്യ ഹരിത എന്നിവരോട് നന്ദിയുണ്ട്."
ഹും ഇങ്ങനെ കളിയാക്കരുത് ട്ടോ.എവിടെ മലയാളം ടു ചോദ്യ പേപ്പര്‍.പിന്നെ സാറിന്റെ ചോദ്യ പേപ്പര്‍ പാലക്കാട് ജില്ലയുടെ വെബ് സൈറ്റില്‍ കണ്ടു ട്ടോ .അസ്സലായി .എല്ലാ കുട്ടികള്‍ക്കും ശരിക്കും പ്രയോജനം തന്നെ ആണ്.പിന്നെ സര്‍ സംഭാഷണം തയാറാക്കാന്‍ പറയുന്ന ചോദ്യം ഇല്ലേ .അതില്‍ ചുരുങ്ങിയത് എത്ര സംഭാഷണം വേണം എന്നാ നിര്‍ബന്ധം ഉണ്ടോ ?
ഉദാഹരണം പറഞ്ഞാല്‍
"ചാമ്പയ്ക്ക പെറുക്കാന്‍ വന്ന പെണ്‍കുട്ടികള്‍ കഥാകാരനെ ഗൌനിക്കാതെ ഉമ്മയുടെ അടുത്ത് ചെന്ന് ചാമ്പയ്ക്ക ചോതിച്ചുവല്ലോ.കുട്ടികള്‍ ബഷീര്‍ എന്നാ സാഹിത്യകാരനെ തിരിച്ചറിഞ്ഞു കഥാകാരന്റെ അടുത്ത് ചെന്നിരുന്നു എങ്കില്‍
കുട്ടികളും കഥാകാരനും തമ്മില്‍ നടക്കാന്‍ സാധ്യതയുള്ള ഒരു സംഭാഷണം തയാറാക്കാന്‍ പറഞ്ഞാല്‍ സര്‍ എങ്ങിനെ ആണ് ഇത് ചെയുക"
@ ഷെമി ടീച്ചര്‍
"19.02.2010ന് കൃഷ്ണന്‍ സാര്‍ പട്ടാമ്പിയില്‍ കൊടുമുണ്ട ഹൗസ്ക്കൂളില്‍ വരുന്നു.സ്വാഗതം"
എത്ര മണിക്ക് സര്‍ വരും .പട്ടാമ്പി വരെ അറിയാം പിന്നെ എത്ര ദൂരം പോണം കൊടുമുണ്ട എന്ന സ്ഥലത്ത് എത്താന്‍.
ടീച്ചര്‍ ഉണ്ടാവുമോ അവിടെ . ഞാന്‍ മിക്കവാറും വരും .അമ്മുവും(ഹരിത)ഡോളുവും(അനന്യ)വരില്ല
@ vijayan
മാഷ് തന്നെ മലയാളം ചോദ്യങ്ങള്‍ ക്ലാസില്‍ ചര്‍ച്ച ചെയ്യുന്നതിനു പകരം മലയാളം അധ്യാപകരോട് അതു ചെയ്യാമോ എന്നു ചോദിക്കുകയും, അവര്‍ക്കതില്‍ താത്പര്യം ഇല്ലെങ്കില്‍, ഈ ചോദ്യങ്ങളെല്ലാം അവരുമായി ചര്‍ച്ച ചെയ്തതിനു ശേഷം, മാഷ് ക്ലാസില്‍ അവതരിപ്പിക്കുകയും ചെയ്യുന്നതായിരുന്നു ഭംഗി എന്നാണ് ഞാന്‍ പറഞ്ഞത്. ഇത് കുട്ടികള്‍ക്ക് കൂടുതല്‍ ഗുണകരമാകും; വിവിധ വിഷയങ്ങള്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ തമ്മിലുള്ള പരസ്പര ബഹുമാനം വര്‍ദ്ധിപ്പിക്കുകയും ചെയ്യും
ഈ ബ്ലോഗില്‍ തുടര്‍ന്നു വരാനുള്ള മറ്റു വിഷയങ്ങളിലെ ചോദ്യങ്ങളും ഈയൊരു രീതിയില്‍ ഉപയോഗിച്ചാല്‍ നന്നാകില്ലേ?
OFF TOPIC
ബഹുമാനപെട്ട എല്ലാ മാത്സ് ബ്ലോഗ് അംഗങ്ങളും ഈ ബ്ലോഗ് കൂടി സന്ദര്‍ശിക്കുക നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ പറയുക.ഇന്നലെ ശ്രി:രാമനുണ്ണി സാറിന്റെ പ്രൊഫൈല്‍ നോക്കിയപ്പോള്‍ ആണ് കണ്ടത്.
http://ctepphysics.blogspot.com/
@ ബാബു സര്‍
ബ്ലോഗ് തരകേടില്ല പക്ഷെ കുറെ പോരായ്മകള്‍ തോന്നി
1)കമന്റ് ചെയ്യാന്‍ വളരെ ബുദ്ധിമുട്ട് തോന്നുന്നു .ഞാന്‍ ഇന്ന് ഒരു കമന്റ് കൊടുത്തിരുന്നു.
Comment Published എന്നും കാണിച്ചു .പക്ഷെ കമന്റ് കാണുനില്ല.മാത്സ് ബ്ലോഗ് പോലെ കമന്റ് ചെയ്യണ എളുപ്പം ആയിരിക്കണം
2)നല്ല പോസ്റ്റ് കൊടുക്കണം .പത്താം ക്ലാസ് കുട്ടികള്‍ക്കുള്ള ചോദ്യ പേപ്പര്‍ ,പുതിയ ഒന്‍പതാം ക്ലാസ് പുസ്തകത്തെ അടിസ്ഥാനമാകി പോസ്റ്റുകള്‍ എന്നിവ വേണം
3)Font style ഒന്ന് മാറിയാല്‍ കൊള്ളാം എന്ന് തോന്നി
4) പിന്നെ സര്‍ ശ്രദ്ധിച്ചില്ലേ ബ്ലോഗിലെ Header Picture colourful ആയതു കാരണം ഫ്ലാഷ് ന്യൂസ് നേരെ കാണുനില്ല
ഇതൊക്കെ സര്‍ ശരിയാക്കണം .മാത്സ് ബ്ലോഗ് ടീം സഹായിക്കും .നല്ല ബ്ലോഗ് ആവും .എല്ലാ ഭാവുകങ്ങളും
ജോസാര്‍ ആവശ്യപ്പെട്ടതനുസരിച്ച് ഒരു ലിങ്ക് ഇടുന്നു. ഇത് വളരെ ഉപകാരപ്രദമായിരിക്കും . മാന്യവായനക്കാര്‍ ശ്രദ്ധിക്കുമല്ലോ.
Click
@ ജോസ് ഫിലിപ്പ് സര്‍
സംഭാഷണം കണ്ടു. ഇപ്പൊ ഒരു രൂപം മനസ്സിലായി. ഇനി എനിക്ക് ഒരു സംശയം കൂടി ഉണ്ട്.
നമ്മുടെ ചോദ്യ പേപ്പറില്‍ എപ്പൊഴും അര്‍ത്ഥ വ്യത്യാസം എഴുതാന്‍ ഒരു ചോദ്യം വരില്ലേ.
ഉദാഹരണം പറഞ്ഞാല്‍
കുട്ടി ആനയെക്കണ്ട് അവിടെനിന്ന് പോയി.
കുട്ടി ആനയെക്കണ്ട് അവിടെ നിന്ന് പോയി.
സര്‍ ഇതില്‍
'കുട്ടി ആനയെക്കണ്ട് അവിടെനിന്ന് പോയി'എന്നാ വാക്യത്തില്‍ കുട്ടിക്ക് ഭയത്താലോ മറ്റോ ആനയുടെ അടുക്കല്‍ നില്ക്കാന്‍ കഴിയാതെ പോയി എന്നാ അര്‍ത്ഥമാണോ അതോ കുട്ടിക്ക് യാതൊരു താല്‍പര്യവും ഇല്ലാത്തതു കൊണ്ട് ആനയെ കാണാന്‍ നില്‍ക്കാതെ പോയി എന്നാ അര്‍ഥം ആണോ ?
അതുപോലെ
'കുട്ടി ആനയെക്കണ്ട് അവിടെ നിന്ന് പോയി'എന്നാ വാക്യത്തില്‍ കുട്ടി ആനയെ കണ്ടു പേടിച്ചു അവിടെ തന്നെ നിന്നു എന്നാണോ അതോ ആനയെ കണ്ടതിലുള്ള കൌതുകം കൊണ്ട് കുട്ടി അറിയാതെ അവിടെ തന്നെ നിന്നു എന്നാ അര്‍ഥം ആണോ ?
അത് പോലെ ഒന്നാം വാക്യത്തില്‍ 'നിന്ന് പോയി'
എന്നതിലെ 'പോയി' എന്നത് പൂര്‍ണക്രിയയും
രണ്ടാം വാക്യത്തില്‍ 'നിന്ന് പോയി'
എന്നതിലെ 'പോയി' എന്നത് അനുപ്രയോഗവും ആണ് എന്നും ഉത്തരത്തില്‍ പറയേണ്ട ആവശ്യം ഉണ്ടോ ?
കുട്ടി ആനയെക്കണ്ട് അവിടെനിന്ന് പോയി.
കാരണം എന്തോ ആയിക്കോട്ടെ കുട്ടി അവിടെ നിന്ന് പോയി. ഇപ്പോള്‍ അവിടെ ഇല്ലാ എന്നര്‍ഥം.
എന്നാല്‍
കുട്ടി ആനയെക്കണ്ട് അവിടെ നിന്ന് പോയി.
എന്നു പറയുമ്പോള്‍ കട്ടി ആനയെക്കണ്ട് എന്തോ കാരണം കൊണ്ട് അവിടെത്തന്നെ നിന്നുപോയി എന്നു മനസ്സിലാക്കണം.
@ ജനാര്‍ദ്ദനന്‍.സി.എം
കുട്ടി അവിടെ നിന്നില്ല എന്ന അര്‍ത്ഥമാണു വേണ്ടതെങ്കില്‍, "അവിടെ നിന്ന് പോയി" എന്ന സംവൃതോകാരവും, പോയില്ല എന്ന അര്‍ത്ഥത്തിലാണെങ്കില്‍, "അവിടെ നിന്നു പോയി" എന്ന വിവൃതോകാരവും എഴുതുന്നതാണ് നല്ലതെന്നു തോന്നുന്നു. രണ്ടാമത്തേതിനു പകരം "അവിടെത്തന്നെ നിന്നുപോയി" എന്നെഴുതിയാല്‍ ഒട്ടും അര്‍ത്ഥശങ്ക ഇല്ലാതാകുമെന്നും തോന്നുന്നു. മലയാളം അദ്ധ്യാപകരുടെ അഭിപ്രായം അറിഞ്ഞാല്‍ക്കൊള്ളാം.
@ ജനാര്‍ദ്ദനന്‍ സര്‍
കുട്ടിയുടെ മനസ്സില്‍ ഉണ്ടായ വികാരങ്ങള്‍ പറയേണ്ട ആവശ്യം ഇല്ല അല്ലെ .അര്‍ത്ഥ വ്യത്യാസം പറഞ്ഞാല്‍ മതി അല്ലെ.
ഇനി സാറിനു ഒരു ചോദ്യം തരാം
"എബ്രാനല്പ്പം കട്ട് മുടിച്ചാല്‍
അമ്പലവാസികളൊക്കെക്കക്കും"
നമ്പ്യാരുടെ ഈ വരികളെ ഇന്നത്തെ രാഷ്ട്രീയ വ്യവസ്ഥിതിയും സര്‍ക്കാര്‍ ഓഫീസുകളിലെ കൈകൂലിയുമായി ആയി താരതമ്യം ചെയ്തു ഒരു കുറിപ്പ് തയാറാക്കുക (50 mark)
അമ്പലവാസികള്‍ കണ്ടാലും ശരി
എമ്പ്രാനൊക്കെ കട്ടുമുടിക്കും
എന്നാണ് പുതിയ പ്രമാണം. അത് എത് തമ്പ്രാന്‍ കട്ടതാണ് കൂടുതലെന്ന മാത്രമേ താരതമ്യം ചെയ്യാന്‍ കഴിയൂ !ഞാനിതേക്കുറിച്ച് ഒരു കവിത പ്രസിദ്ധീകരിക്കാന്‍ പോവുന്നു.
.
@ആതിര
എമ്പ്രാനല്പം കട്ട് മുടിച്ചാല്‍
എന്നല്ല
എമ്പ്രാനല്‍പ്പം കട്ട് ഭുജിച്ചാല്‍
എന്നതാണ് ശരി ?
.
@ ആതിര അനന്യ ഹരിത
Click Here
ജോസ് സാര്‍ അയച്ചത്
ഇവിടെ നോക്കുക
@ ജോസ് ഫിലിപ്പ് സര്‍
ഉത്തരം കണ്ടു .ഇപ്പൊ കാര്യങ്ങള്‍ മനസ്സിലായി .നന്ദി.
ഞങ്ങള്‍ പത്താം ക്ലാസ്സില്‍ അല്ല കേട്ടോ .സംശയം വന്നപ്പോള്‍ ചോതിച്ചു എന്ന് മാത്രം
@ ബാബു സര്‍
ബ്ലോഗിന് എന്ത് പറ്റി ? ബ്ലോഗ് തുറക്കാന്‍ നോക്കുമ്പോള്‍ "This blog is open to invited readers only" എന്ന് കാണുന്നു .
അതെന്താ എന്നെ ബ്ലോക്ക് ചെയ്തത് ആണോ ?
.
@ ആതിര അനന്യ ഹരിത
സ്റ്റോക്കെടുപ്പ് പ്രമാണിച്ച് അടച്ചിട്ടതാണ് .
പിന്നെ എല്ലാവരും സെന്‍സസ് , പരീക്ഷാ തിരക്കുകളിലും
കൊണ്ട് നടക്കാന്‍ ആരും ഇല്ലാത്ത അവസ്ഥയിലാണ് .
.
Plz put malayalam answer key of model exam
The malayalam grammar is too tough
Post a Comment