SSLC IT Practical CD Installation

>> Monday, February 21, 2011


ഇത്തവണത്തെ എസ്.എസ്.എല്‍.സി. ഐടി പ്രായോഗിക പരീക്ഷ ഫെബ്രു.23നു തുടങ്ങി മാര്‍ച്ച് 9ന് മുമ്പ് തീരത്തക്ക രീതിയിലാണല്ലോ ക്രമീകരിച്ചിരിക്കുന്നത്. (സര്‍ക്കുലര്‍ കണ്ടല്ലോ, അല്ലേ..?). കഴിഞ്ഞ രണ്ടുവര്‍ഷങ്ങളായി ഈ വിഷയത്തെ അധികരിച്ച് മാത്​സ് ബ്ലോഗ് നല്‍കിയ പോസ്റ്റുകള്‍ ഉപകാരപ്പെടാത്തവരില്ലെന്ന് കണ്ടുമുട്ടുന്ന അധ്യാപകരൊക്കെ പറയും. ഈ വര്‍ഷവും ഇത്തരമൊരു പോസ്റ്റിന്റെ ആവശ്യകത വളരേയാണെന്ന് ഞങ്ങള്‍ക്ക് തികഞ്ഞ ബോധ്യമുണ്ട്. നിങ്ങള്‍ ഇന്‍സ്റ്റാള്‍ ചെയ്യാനുദ്ദേശിക്കുന്ന കംപ്യൂട്ടറില്‍ ഉള്ള ഓപറേറ്റങ് സിസ്റ്റം ഏതാണെന്ന് സ്വയം മനസ്സിലാക്കി ഇന്‍സ്റ്റാള്‍ ചെയ്യുന്ന രീതിയിലാണ് സോഫ്റ്റ്‌വെയറിന്റെ രൂപകല്പന. സോഫ്‌റ്റ്‌വെയറിന്റെ ഇന്‍സ്റ്റലേഷന്‍ സ്റ്റെപ്പുകളെപ്പറ്റി ഹസൈനാര്‍ മങ്കട തയ്യാറാക്കിയ സഹായകക്കുറിപ്പുകള്‍ താഴെ നല്‍കിയിരിക്കുന്നു. താഴെയുള്ള ലിങ്കില്‍ നിന്നും ഈ കുറിപ്പുകളുടെ പി.ഡി.എഫ് കോപ്പി ഡൌണ്‍ലോഡ് ചെയ്തെടുക്കുകയും ചെയ്യാം.

SSLC IT PRACTICAL പരീക്ഷാ സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റലേഷനുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
മോഡല്‍ പരീക്ഷാ സോഫ്റ്റ്‌വെയറിന്റെ ഇന്‍സ്റ്റലേഷന്‍ പോലെ തന്നെയാണ് വാര്‍ഷിക പരീക്ഷയുടെ സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റലേഷനും. Error കള്‍ ഒഴിവാക്കാനായി ചെറിയ ഒന്ന് രണ്ട് കൂട്ടിച്ചേര്‍ക്കലുകള്‍ കൂടി വരുത്തിയിട്ടുണ്ട്. കൂടാതെ പരീക്ഷയ്ക്കാവശ്യമായ വിവിധ ഫോമുകള്‍ ഇവിടെയുണ്ട്.

ഇന്‍സ്റ്റലേഷന്‍

  • Software Name : itexam, Version: 7.4
  • School Gnu/Linux 3.0 , 3.2 , 3.8, IT@School Ubuntu 9.10, 10.04 എന്നീ വേര്‍ഷനുകള്‍ക്കുള്ള സോഫ്റ്റ്‌വെയറുകള്‍ പരീക്ഷാ സി.ഡി.യില്‍ ലഭ്യമാണ്.
  • ഇന്‍സ്റ്റലേഷന് Root ആയി ലോഗിന്‍ ചെയ്യരുത്. ഇന്‍സ്റ്റലേഷന് തയ്യാറാക്കിയിരിക്കുന്ന install എന്ന സ്ക്രിപ്റ്റ് root യൂസറില്‍ പ്രവര്‍ത്തിക്കില്ല.
  • സിസ്റ്റത്തിന്റെ Time & Date കൃത്യമാണോ എന്ന് ചെക്ക് ചെയ്യുക. പരീക്ഷ ഇന്‍സ്റ്റാള്‍ ചെയ്യാനാവശ്യമായ free space കമ്പ്യൂട്ടറിലുണ്ടെന്ന് ഉറപ്പ് വരുത്തുക.
  • സി.ഡി.യിലുള്ള 'itexam' എന്ന ഫോള്‍ഡര്‍ കോപ്പി ചെയ്ത് ഡെസ്ക്ടോപ്പിലോ യൂസറുടെ ഹോമിലോ പേസ്റ്റ് ചെയ്യുക. മോഡല്‍ പരീക്ഷക്കായി പേസ്റ്റ് ചെയ്ത 'itexam' എന്ന ഫോള്‍ഡര്‍ കമ്പ്യൂട്ടറിലുണ്ടെങ്കില്‍ ആദ്യം അത് റിമൂവ് ചെയ്തിട്ട് വേണം Final പരീക്ഷയുടെ 'itexam' എന്ന ഫോള്‍ഡര്‍ പേസ്റ്റ് ചെയ്യാന്‍. സാധാരണ രീതിയില്‍ ചെയ്യുന്ന പോലെ നിലവിലുള്ള ഫോള്‍ഡറിനെ ഡീലിറ്റ് ചെയ്യാതെ Replace യ്യാനനുവദിക്കരുത്.
  • ഉബുണ്ടുവില്‍ Default user (ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ക്രിയേറ്റ് ചെയ്യുന്ന യൂസര്‍) ലാണ് പരീക്ഷ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടത്. പരീക്ഷ നടത്താന്‍ മാത്രം പുതിയ യൂസറെ ഉപയോഗിക്കുക.
  • കമ്പ്യൂട്ടറിലേക്ക് പേസ്റ്റ് ചെയ്ത 'itexam' എന്ന ഫോള്‍ഡര്‍ തുറന്ന് അതിനകത്തുള്ള install എന്ന ഫയലിന് Execute permission നല്കുക. മോഡല്‍ പരീക്ഷയില്‍ ഈ സ്ക്രിപ്റ്റിന് installer എന്നായിരുന്നു പേര് നല്കിയിരുന്നത്.(install-Right Click-Properties-Permission) ഓരോ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലും പെര്‍മിഷന്‍ എങ്ങനെ സെറ്റ് ചെയ്യാം എന്നതിന്റെ വിശദാംശങ്ങള്‍ -സ്ക്രീന്‍ ഷോട്ടുകളടക്കം ഹെല്‍പ് ഫയലിലുണ്ട്.
  • പെര്‍മിഷന്‍ നല്‍കിയ ശേഷം 'install' എന്ന ഫയലില്‍ Double Click ചെയ്ത് Run in Terminal ക്ലിക്ക് ചെയ്യുക.
    അപ്പോള്‍ Installing IT Exam.... Please enter root's password...എന്ന രീതിയില്‍ ടെര്‍മിനല്‍ root പാസ്‌വേഡ് ആവശ്യപ്പെടുന്നു. ശേഷം root പാസ്‌വേഡ് നല്‍കി എന്റര്‍ ചെയ്യുക. ഇതോടെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ വേര്‍ഷനനുസരിച്ച് debs എന്ന ഫോള്‍ഡറിനുള്ളില്‍ നിന്നും ഉചിതമായ സോഫ്റ്റ്‌വെയര്‍ താനെ ഇന്‍സ്റ്റാള്‍ ആവുന്നു
  • ഇന്‍സ്റ്റലേഷന്‍ പൂര്‍ത്തിയായാല്‍ Installation completed. Close This Terminal or press Ctrl+C എന്ന് ടെര്‍മിനലില്‍ തെളിയും. ഇനി ടെര്‍മിനല്‍ ക്ലോസ് ചെയ്യാം.
  • Installation failed, Try re-install.. എന്ന് ടെര്‍മിനലില്‍ കാണുകയാണെങ്കില്‍ കമ്പ്യൂട്ടറിലേക്ക് പേസ്റ്റ് ചെയ്ത 'itexam' എന്ന ഫോള്‍ഡര്‍ ഡീലിറ്റ് ചെയ്ത് തുടക്കം മുതലുള്ള സ്റ്റെപ്പുകള്‍ ആവര്‍ത്തിക്കുക.
  • ഇന്‍സ്റ്റലേഷന്‍ പൂര്‍ത്തിയാവുമ്പോള്‍ itexam എന്ന ഫോള്‍ഡറിനുള്ളിലെ debs എന്ന ഫോള്‍ഡര്‍ താനെ റിമൂവ് ആകും. അതിനാല്‍ പെന്‍ഡ്രൈവില്‍ നിന്ന് നേരിട്ട് ഇന്‍സ്റ്റാള്‍ ചെയ്യരുത്. ഫോള്‍ഡര്‍ കമ്പ്യൂട്ടറിലേക്ക് കോപ്പി ചെയ്തതിന് ശേഷം മാത്രം ഇന്‍സ്റ്റലേഷന്‍ നടത്തുക.
  • ഇന്‍സ്റ്റലേഷന്‍ പൂര്‍ത്തിയായായാല്‍ Applications-Accessories മെനുവില്‍ SSLC IT Exam 2011 എന്ന രീതിയില്‍ സോഫ്റ്റ്‌വെയര്‍ വന്നിട്ടുണ്ടോ എന്ന് ഉറപ്പ് വരുത്തണം.
  • School Gnu/Linux 3.0 , 3.2 വേര്‍ഷനുകളില്‍ Synaptic Package Manager വഴിയും പരീക്ഷ ഇന്‍സ്റ്റാള്‍ ചെയ്യാം. സി.ഡി. Add ചെയ്ത് itexam എന്ന് search ചെയ്ത് മാര്‍ക്ക് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യാം.
  • സ്കൂള്‍ രജിസ്റ്റേഷന്‍ നിലവിലുള്ള യൂസറിലോ പുതിയ യൂസറിലോ നടത്താം. പുതിയ യൂസറെ ക്രിയേറ്റ് ചെയ്യുമ്പോള്‍ യൂസര്‍ക്ക് ആവശ്യമായ പ്രിവിലെജുകള്‍ സെറ്റ് ചെയ്യണം. Ubuntu വില്‍ Administarator the system എന്ന പ്രിവിലെജ് നിര്‍ബന്ധമായും നല്കുക
  • പരീക്ഷ നടത്താനായി പുതിയ യൂസറെ ഉപയോഗിക്കാം. ഫ്രഷ് ആയ ഹോം ഫോള്‍ഡര്‍ ആണ് വിദ്യാര്‍ഥികള്‍ക്ക് നല്കേണ്ടത്.ആയതിനാല്‍ നിലവിലുള്ള യൂസറില്‍ പരീക്ഷ നടത്തുകയാണെങ്കില്‍ നേരത്തെ നടത്തിയ പരീക്ഷയുമായി ബന്ധപ്പെട്ട എല്ലാ ഫോള്‍ഡറുകളും ഫയലുകളും ഹോം ഫോള്‍ഡറില്‍ നിന്ന് ഡീലിറ്റ് ചെയ്യുക. Documents, images10, exam10. ഉബുണ്ടുവിലുള്ള നിലവിലൂള്ള Documents എന്ന ഫോള്‍ഡറിന്റെ പേര് Rename ചെയ്യുക. ഇതേക്കുറിച്ചെല്ലാം മാത്‍സ് ബ്ലോഗില്‍ മുന്‍പോസ്റ്റുകളില്‍ വിശദീകരിച്ചിട്ടുണ്ടല്ലോ.
  • പരീക്ഷ റണ്‍ ചെയ്തതിന് ശേഷം ഹോം ഫോള്‍ഡറിലെ Documents, images10 എന്ന ഫോള്‍ഡര്‍ തുറന്ന് ആവശ്യമായ ഇമേജുകളും ഡോക്യുമെന്റുകളും വന്നിട്ടുണ്ടോ എന്ന് ഉറപ്പ് വരുത്തണം. ഇല്ലെങ്കില്‍ Documents, images10 എന്നീ ഫോള്‍ഡറുകള്‍ ഡീലിറ്റ് ചെയ്ത് വീണ്ടും പരീക്ഷാസോഫ്റ്റ്‌വെയര്‍ റണ്‍ ചെയ്യുക.വിദ്യാര്‍ഥികള്‍ ഉപയോഗിക്കുന്ന എല്ലാ സോഫ്റ്റ്‌വെയറുകളും ഒരു പ്രാവശ്യമെങ്കിലും പ്രവര്‍ത്തിപ്പിച്ച് നോക്കുന്നതും നല്ലതാണ്.
  • സിസ്റ്റത്തില്‍ keyboard indicator Add ചെയ്തിട്ടുണ്ടെങ്കില്‍ പാനലില്‍ നിന്നും അത് Remove ചെയ്യുക.
  • ഓരോ ദിവസവും എല്ലാ സിസ്റ്റത്തിലെയും പരീക്ഷ Export ചെയ്ത് ഒരു ഫോള്‍ഡറിലാക്കി സൂക്ഷിക്കണം.
  • Ubuntu 10.04 ല്‍ Reports ല്‍ Consolidated reports (Marks) Display ചെയ്യുന്നില്ലെങ്കില്‍ താഴെ പറയുന്ന പാക്കേജുകള്‍ അപ്ഡേറ്റ് ചെയ്യുക.
    evince
    libevdocument2
    libevview2
    താഴെയുള്ള കമാന്റ് ടെര്‍മിനലില്‍ റണ്‍ ചെയ്ത് ഇവ അപ്‌ഡേറ്റ് ചെയ്യാം.(ഇന്റര്‍നെറ്റ് കണക്ഷന്‍ ഉണ്ടെങ്കില്‍ മാത്രം)
    sudo apt-get -u install evince libevdocument2 libevview2
    ഈ പാക്കേജുകള്‍ അടങ്ങിയ ഫോള്‍ഡര്‍ ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്ത് Extract ചെയ്ത് ഓരോന്നും Double Click ചെയ്തു് ഇന്‍സ്റ്റാള്‍ ചെയ്തും ഈ പ്രശ്നം പരിഹരിക്കാം.
  • പെന്‍ഡ്രൈവ് മൗണ്ട് ചെയ്യുന്നില്ലെങ്കില്‍ privileges ഉണ്ടോ എന്ന് ചെക്ക് ചെയ്യുക. privileges ഉണ്ടായിട്ടും മൗണ്ട് ചെയ്യുന്നില്ലെങ്കില്‍ താഴെ പറയുന്ന രീതിയില്‍ മാന്വലായി മൗണ്ട് ചെയ്യിക്കാം.(പെന്‍ഡ്രൈവ് detect ചെയ്തിട്ടുണ്ടെങ്കില്‍..)
  • ആദ്യം പെന്‍ഡ്രൈവ് detect ചെയ്ത ലെറ്റര്‍ മനസ്സിലാക്കുക. ഉബുണ്ടുവില്‍ കമാന്റിന് മുമ്പ് sudo ചേര്‍ക്കുക.
    fdisk -l (Root terminal ല്‍ ആണ് കമാന്റ് റണ്‍ ചെയ്യേണ്ടത്.)
    Result ല്‍ /dev/sdb or /dev/sdc or /dev/sdb1 ...എന്ന രീതിയിലാവും പെന്‍ഡ്രൈവിന്റെ path.
  • ഇനി മൗണ്ട് ചെയ്യിക്കാനായി Desktop ല്‍ ഒരു ഫോള്‍ഡര്‍ ക്രിയേറ്റ് ചെയ്യുക. ഉദാ:- mydisk എന്ന പേരില്‍ ഫോള്‍ഡര്‍ നിര്‍മ്മിക്കാം.
    /dev/sdb എന്ന രീതിയില്‍ detect ചെയ്ത പെന്‍ഡ്രൈവിനെ Desktop ലുള്ള mydisk എന്ന ഫോള്‍ഡറിലേക്ക് താഴെ പറയുന്ന കമാന്റ് Root terminal ല്‍ എന്റര്‍ ചെയ്തു് മൗണ്ട് ചെയ്യിക്കാം.
  • mount /dev/sdb /home/username/Desktop/mydisk
    (username എന്ന സ്ഥലത്ത് ലോഗിന്‍ ചെയ്ത യൂസര്‍നാമം നല്‍കുക)
    unmount ചെയ്യാന്‍ ..
    umount /home/username/Desktop/mydisk

ഈ കുറിപ്പുകളുടെ പി.ഡി.എഫ് കോപ്പിക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

74 comments:

Hari | (Maths) February 21, 2011 at 8:14 AM  

2011 ഐടി പ്രാക്ടിക്കല്‍ പരീക്ഷയുടെ സി.ഡി ഇന്‍സ്റ്റലേഷന് പോകുന്ന അധ്യാപകര്‍ക്ക് മുന്‍വര്‍ഷങ്ങളിലേതു പോലെ ഈ കുറിപ്പുകള്‍ സഹായകമാകുമെന്നതില്‍ സംശയമില്ല. ഇതുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ഇവിടെ കമന്റായി ചോദിക്കുമല്ലോ. ഇന്‍സ്റ്റലേഷനിടെ എന്തെങ്കിലും പ്രശ്നങ്ങള്‍ നേരിടേണ്ടി വരികയും അതു പരിഹരിക്കുകയും ചെയ്തെങ്കില്‍ അക്കാര്യവും ചര്‍ച്ച ചെയ്യുകയും വേണം. അത് ഒട്ടേറെ പേര്‍ക്ക് സഹായകമാകും.

SUBRAHMANIAN C February 21, 2011 at 8:48 AM  

Hassainar Sir,
Your work is great and useful.You can receive more comments after we get the Practical Exam CD.
RASHEED ODAKKAL Kondotty

ravianoth February 21, 2011 at 9:09 AM  

വളരെ നന്നായി.
നന്നായി ഉപകരിക്കും.

നാദിയ നാദിയ February 21, 2011 at 10:27 AM  

Thank You so much

ഡ്രോയിങ്ങ് മാഷ് February 21, 2011 at 10:28 AM  
This comment has been removed by the author.
വിപിന്‍ മഹാത്മ February 21, 2011 at 10:40 AM  

thankyou sir

Ameerjan February 21, 2011 at 11:42 AM  

Hassainar sir ..how many users can be created in one system....
is it must to create a new user?

Ameerjan February 21, 2011 at 11:43 AM  

Thank u sir hope u publish ur contact no also

Prakash V Prabhu February 21, 2011 at 2:07 PM  

ഐടി പ്രാക്ടിക്കല്‍ പരീക്ഷയുടെ സി.ഡി ഇന്‍സ്റ്റലേഷന് ഈ പോസ്റ്റ് വളരെ സഹായകമാകും,തീര്‍ച്ച.മാത്സ് ബ്ലോഗ് ‌ഞങ്ങളെപോലുള്ളവര്‍ക്ക് ആശ്വാസമാണ്, ധൈര്യമാണ്,പ്രചോദനമാണ്
പ്രകാശ് വി പ്രഭു
GHSS Puthenthode

Ammu February 21, 2011 at 4:32 PM  

നന്ദി ഇത്ര മാത്രം
ഗിരിജ ടീച്ചര്‍

Ammu February 21, 2011 at 4:34 PM  

നന്ദി ഇത്രമാത്രം
ഗിരിജ ടീച്ചര്‍

bhama February 21, 2011 at 5:38 PM  

മുന്‍വര്‍ഷങ്ങളിലേതു പോലെ തന്നെ ഐടി പ്രാക്ടിക്കല്‍ പരീക്ഷയുടെ സി.ഡി ഇന്‍സ്റ്റലേഷന് പോകുന്ന അധ്യാപകര്‍ക്ക് ഈ കുറിപ്പുകള്‍ വളരെ സഹായകമാകും തീര്‍ച്ച.

JOHN P A February 21, 2011 at 6:48 PM  

ഇന്ന് എനിക്ക് ഡുട്ടിയള്ള സ്ക്കളില്‍ പരീക്ഷ ഇന്‍സ്ററാള്‍ ചെയ്തു.കീട്ടിയ സിഡി മോശമായിരുന്നു. ഇടയ്ക്കുമെച്ച് എറര്‍ കാണിക്കും . പിന്നെ അടുത്ത സ്ക്കളില്‍ നിന്ന് CD പകര്‍ത്തിയെടുത്തു. എല്ലാം മംഗളമായി പര്യവസാനിച്ചു.

bhama February 21, 2011 at 7:19 PM  

@ ജോണ്‍ സാര്‌,
നാളെയല്ലെ ഇന്‍സ്ററാള്‍ ചെയ്യാന്‍ പറഞ്ഞിരിക്കുന്നത് ?
ഇന്നു തന്നെ ഇന്‍സ്ററാള്‍ ചെയ്തു കഴിഞ്ഞോ ?
ഞങ്ങള്‍ക്ക് ഇന്നായിരുന്നു ക്ലാസ്സ്. പരീക്ഷ സിഡിയും ഇന്നേ കിട്ടിയിട്ടുള്ളൂ. നാളെ ഇന്‍സ്റ്റലേഷന് ഡ്യൂട്ടി കിട്ടിയ സ്ക്കൂളിലേക്ക്.

vyas February 21, 2011 at 8:10 PM  

your tips are most useful and practicable.Thanks a lot!

JOHN P A February 21, 2011 at 8:53 PM  

@ Bhama Teacher
ഇവിടെ ഇന്നും നാളെയുമാണ്.

saji February 21, 2011 at 9:44 PM  

Maths blog strikes again,Thanks for the team

devapriya jayaprakash February 21, 2011 at 10:35 PM  

Thank you sir!

Akbarali Charankav February 21, 2011 at 11:01 PM  

അണിയറ പ്രവര്‍ത്തകര്‍ക്ക്‌ ഭാവുകങ്ങള്‍

Hassainar Mankada February 22, 2011 at 12:05 PM  

@ Ameer ,

C here

USHUS February 22, 2011 at 4:30 PM  

Very useful tips to conduct IT exam.
Thanks.

Sreenilayam February 22, 2011 at 9:15 PM  

ഹസ്സനാര് മാഷേ,

ഇന്‍സ്റ്റോള്‍ ചെയ്യുന്നതിന് ഒരു ബുദ്ധിമുട്ടുമുണ്ടായില്ല. ടിപ്സിന് നന്ദി.

lillymoorthy February 22, 2011 at 9:33 PM  

Thank you very much. The tips are very useful to us.

വി.കെ. നിസാര്‍ February 22, 2011 at 9:54 PM  

എസ്.എസ്.എല്‍.സി ഐടി പരീക്ഷാ ഇന്‍സ്റ്റലേഷനിലോ നടത്തിപ്പുമായി ബന്ധപ്പെട്ടോ സംശയങ്ങളുണ്ടോ?
വിളിക്കുക.
9400569954
9400961457
(സംസ്ഥാനതല ഹെല്‍പ്പ് ലൈനുകള്‍)
ഇത്തവണ സംസ്ഥാനതല ഹെല്‍പഡെസ്ക് നമ്മുടെ മലപ്പുറത്താണെന്നു കേട്ടു.ഹക്കീം മാഷും മങ്കട മാഷും അവിടെ വരുന്ന സംശയങ്ങളും പരിഹാരങ്ങളും കൂടി കമന്റു ചെയ്യുമെന്ന് പ്രതീക്ഷിക്കട്ടെ.

mpekm February 23, 2011 at 7:04 PM  

എത്ര കമ്പ്യൂട്ടറുകളാണെന്നോ പരീക്ഷയ്ക്ക് പോയ സ്ക്കൂളില്‍ ഒരു മൂലയ്ക്കിരിക്കുന്നത്? പ്രവര്‍ത്തിക്കുന്ന പലതിനും പ്രായാധിക്യമാണ് പ്രശ്നം. കുട്ടികള്‍ ജിമ്പും ഇംപ്രസും എടുക്കുമ്പോള്‍ ഹാങ് ആകുന്ന സിസ്റ്റങ്ങള്‍! സമയത്ത് ഹാര്‍ഡ് വെയര്‍ ക്ലിനിക്ക് നടത്തിയാല്‍ ഈ കമ്പ്യൂട്ടറുകളെല്ലാം ഭംഗിയായി ഉപയോഗിച്ചു കൂടായിരുന്നോ? എറണാകുളത്തിനെന്താ ഹാര്‍ഡ് വെയര്‍ ക്ലിനിക്ക് ഇല്ലേ? അത് വേണ്ടേ? മറ്റ് സ്ഥലങ്ങളിലെല്ലാം സമയത്ത് ഹാര്‍ഡ് വെയര്‍ ക്ലിനിക്ക് നടക്കുന്നുണ്ടല്ലോ? 2008 ല്‍ ആദ്യത്തെ ഹാര്‍ഡ് ​വെയര്‍ ക്ലിനിക്ക് നടന്നില്ല. 2009 ല്‍ രണ്ടാമത്തെ ഹാര്‍ഡ് വെയര്‍ ക്ലിനിക്ക് നടന്നു. 2010 ല്‍ മൂന്നാമത്തെ ഹാര്‍ഡ്​ വെയര്‍ ക്ലിനിക്ക് ഇതേ വരെ നടന്നിട്ടില്ല. മാര്‍ച്ച് കഴിഞ്ഞാല്‍ ആ ഫണ്ടും ലാപ്സാകും. എന്താണെന്റെ മാഷുമ്മാരേ, അതങ്ങ് നടത്തിക്കൂടേ? നിങ്ങള്‍ സര്‍ക്കാരിന് നഷ്ടം വരുത്താണ്ടിരിക്കാന്‍ പെടാപ്പാട് പെടുകയാണോ? മറ്റൊരിടത്തുമില്ലാത്ത അത്രയ്ക്ക് സ്നേഹം സര്‍ക്കാരിനോട് നിങ്ങള്‍ക്കെന്തിനാന്ന്?

സഹൃദയന്‍ February 23, 2011 at 7:25 PM  

ഇക്കഴിഞ്ഞ ദിവസം പത്രത്തില്‍ കണ്ടതനുസരിച്ചാണെങ്കില്‍ വീഡിയോ എഡിറ്റിംഗും മറ്റുമാ ഒന്‍പതില്‍. ഈ വയസ്സായ കംപ്യൂട്ടറുകളെ കൊണ്ട് അതൊക്കെ താങ്ങാനാകുമോ എന്തോ..?

എന്റെ നിര്‍ദ്ദേശം.
എല്ലാ സ്കൂളുകളിലും പോയി ഒന്‍പതാം ക്ലാസില്‍ പഠിപ്പിക്കാനാവശ്യമായ സംഗതികള്‍ ലാബില്‍ ഉണ്ടോ എന്ന് ഉത്തരവാദിത്വപ്പെട്ടവര്‍ ചെക്ക് ചെയ്യണം. എന്നിട്ടു മതി ഒന്‍പതാം ക്ലാസില്‍ ഈ പരിപാടികള്‍ തുടങ്ങുന്നത്.
ഈ വെക്കേഷനില്‍ അതു ചെയ്താലെന്താ..?

പരിശീലനം നടത്തുമെന്ന് പത്രത്തില്‍ കണ്ടു. പരിശീലിപ്പിച്ചതു പയറ്റാന്‍ പറ്റാത്ത കംപ്യൂട്ടറാണ് ലാബിലെങ്കില്‍ പിന്നെ പരിശീലനം കൊണ്ടെന്തു കാര്യം സാര്‍..?

പിന്നെ പരസ്പരം അറിയാവുന്നവരൊക്കെയായിരിക്കും പരിശോധിക്കുക. പക്ഷെ ആ പരിചയം ലാബ് ഉപയോഗിക്കുന്ന കുട്ടികളെ ദോഷമായി ബാധിക്കാനിടയാക്കരുത്. നിഷ് പക്ഷമായി പരിശോധിക്കണം.

ഹോംസ് February 23, 2011 at 7:49 PM  

സെന്‍സസിന്റെ തെരയ്ക്കിലായതിനാല്‍ ഈയിടെ കമന്റാന്‍ കഴിയുന്നില്ല. എങ്കിലും ഇപ്പോളെങ്കിലും ഒന്നു പ്രതികരിച്ചില്ലെങ്കില്‍ ശരിയാവില്ല. എറണാകുളം ജില്ലയിലെ ഒരു എല്‍.പി സ്കൂള്‍ അധ്യാപികയായ ഭാര്യ ഐടി@സ്കൂള്‍ പദ്ധതിപ്രകാരം ഒരു നെറ്റ്ബുക്ക് 1500 രൂപയടച്ച് ബുക്ക് ചെയ്തിട്ട് ദിവസം പത്തു കഴിഞ്ഞു. ഇതേവരെ സാധനം കിട്ടിയിട്ടില്ല! ഈ കരാര്‍ ഉണ്ടാക്കുമ്പോള്‍ എന്ന് സാധനം വിതരണം ചെയ്യുമെന്നുള്ളതൊന്നും ഉള്‍പ്പെടുത്തിയില്ലേ..? എങ്കില്‍ അത് പോക്രിത്തരമായിപ്പോയി എന്നു പറയാന്‍ തെല്ലും മടിയില്ല. മൂന്നാഴ്ചയെന്ന് കമ്പനിക്കാര്‍ പറഞ്ഞുവത്രെ!! ഇനിയിപ്പോഴത് മൂന്നു മാസമായാലും മൂന്നു വഷമായാലും അവരോട് ആരു ചോദിക്കാന്‍? അപ്പോഴേക്കും മാര്‍ക്കറ്റില്‍ അതിന്റെ വില 10000ല്‍ താഴെയാകാനാണ് സാദ്ധ്യത. ഉത്തരവാദപ്പെട്ടവര്‍ മറുപടിതരണം. അല്ലെങ്കില്‍ കാശ് തിരിച്ചു തന്നേക്ക്..ഹല്ല പിന്നെ.

ravi February 23, 2011 at 8:16 PM  

കാശ് DD ആയി മതിയോ ? അതോ ....

ഹോംസ് February 23, 2011 at 9:38 PM  

"കാശ് DD ആയി മതിയോ ? അതോ ...."
അതെന്താ മിസ്റ്റര്‍ രവിയ്ക്ക് കാശിന്റെ അസ്കിത വല്ലതും...?
അറിയാഞ്ഞിട്ടു ചോദിക്കുകയാ...മേല്‍ കമ്പനികളില്‍ ഏതിന്റെ ദല്ലാളാണ് താങ്കള്‍? അതോ കാശില്ലാ വക്കീലോ..?
വെറുതേ ചൊറിയാന്‍ വരല്ലേ..!ഹോംസിന്റെ വായില്‍ നിന്ന് വല്ലതും കേള്‍ക്കുമേ...പറഞ്ഞേക്കാം!

thoolika February 23, 2011 at 10:47 PM  
This comment has been removed by the author.
thoolika February 23, 2011 at 11:06 PM  
This comment has been removed by the author.
Hassainar Mankada February 24, 2011 at 7:54 AM  

@ Nisar Sir,

ഇന്‍സ്റ്റലേഷനിടയില്‍ കാര്യമായ പ്രശ്നങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

വി.കെ. നിസാര്‍ February 24, 2011 at 8:19 AM  

"ഇന്‍സ്റ്റലേഷനിടയില്‍ കാര്യമായ പ്രശ്നങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല."
നന്ദി സാര്‍,
കഴിഞ്ഞവര്‍ഷങ്ങളെയൊക്കെ അപേക്ഷിച്ച് സംശയങ്ങളും പ്രശ്നങ്ങളും ഇല്ലായെന്നുതന്നെ പറയാം.

Hassainar Mankada February 24, 2011 at 12:30 PM  

പരീക്ഷക്കിടയില്‍ ഏതെങ്കിലും അപ്ലിക്കേഷന്‍ Open ആവുന്നില്ലെങ്കില്‍ Home ഫോള്‍ഡര്‍ തുറന്ന് ആ അപ്ലിക്കേഷന്റെ പേരിലുള്ള Hidden Folders & Files എന്നിവ ഡീലിറ്റ് ചെയ്താല്‍ മതി. (Home-View-Show Hidden Files OR Ctrl+H).ശേഷം വീണ്ടും പ്രസ്തുത അപ്ലിക്കേഷന്‍ തുറക്കുക.

Ex: Open Office തുറക്കുന്നില്ലെങ്കില്‍ .openoffice.org എന്ന ഫോള്‍ഡര്‍ ഡീലിറ്റ് ചെയ്ത് വീണ്ടും തുറക്കുക.

കാഡ് ഉപയോക്താവ് February 24, 2011 at 4:17 PM  

STD-9, Chapter 5 - പരപ്പളവ്

രണ്ടു സമാന്തരരേഖകൾക്കിടയിലുള്ള, ഒരേ പാദമുള്ള, ത്രികോണങ്ങൾക്കെല്ലാം ഒരേ പരപ്പളവാണ്‌.
Triangles with the same base and between the same parallels are of equal area.
012_ജിയോജിബ്ര പാഠം വീഡിയൊ ഭാഗം12_രണ്ടു സമാന്തരരേഖകൾക്കിടയിലുള്ള ത്രികോണങ്ങൾ.

mpekm February 24, 2011 at 5:15 PM  

എറണാകുളത്തിനെന്താ ഹാര്‍ഡ് വെയര്‍ ക്ലിനിക്ക് ഇല്ലേ? അത് വേണ്ടേ? മറ്റ് സ്ഥലങ്ങളിലെല്ലാം സമയത്ത് ഹാര്‍ഡ് വെയര്‍ ക്ലിനിക്ക് നടക്കുന്നുണ്ടല്ലോ? 2008 ല്‍ ആദ്യത്തെ ഹാര്‍ഡ് ​വെയര്‍ ക്ലിനിക്ക് നടന്നില്ല. 2009 ല്‍ രണ്ടാമത്തെ ഹാര്‍ഡ് വെയര്‍ ക്ലിനിക്ക് നടന്നു. 2010 ല്‍ മൂന്നാമത്തെ ഹാര്‍ഡ്​ വെയര്‍ ക്ലിനിക്ക് ഇതേ വരെ നടന്നിട്ടില്ല. മാര്‍ച്ച് കഴിഞ്ഞാല്‍ ആ ഫണ്ടും ലാപ്സാകും.

എന്താ, എറണാകുളത്തെ സ്ക്കൂളുകളിലെ മാഷുമ്മാര്‍ക്ക് ഈ വര്‍ഷം പതിനയ്യായിരം രൂപ വരെ മൂല്യമുള്ള കമ്പ്യൂട്ടര്‍ ഉപകരണങ്ങള്‍ കേടുപാടു തീര്‍ത്തു നല്‍കുന്ന ഹാര്‍ഡ് വെയര്‍ ക്ലിനിക്ക് വേണ്ടെന്നാണോ?

ഹോംസ് February 24, 2011 at 10:11 PM  

"എറണാകുളത്തിനെന്താ ഹാര്‍ഡ് വെയര്‍ ക്ലിനിക്ക് ഇല്ലേ?"
എടോ എംപിഇകെഎം, മുമ്പൊരിക്കലും ഇതേ ചോദ്യം കണ്ടിരുന്നു.
ഒരുപാടെണ്ണം എറണാകുളത്തുണ്ടല്ലോ..!നമ്മുടെ ഷേണായീസ് തീയ്യേറ്ററിനടുത്ത് ഇന്ത്യന്‍ ഹാര്‍ഡ്​വെയര്‍ സ്റ്റോഴ്സ് എന്നോ മറ്റോ പേരുള്ള ഒരു നല്ല ഹാര്‍ഡ്വെയര്‍ ക്ലിനിക്ക് ഉണ്ട്.

ഡ്രോയിങ്ങ് മാഷ് February 24, 2011 at 11:25 PM  

എം.പി എറണാകുളം സാറേ, ക്ഷമിക്കണം. ആടെന്തറിയുന്നു അങ്ങാടി വാണിഭം എന്നു പറഞ്ഞ പോലെയാണ് ഹോംസ് സാറിന്റെ കഥ. അങ്ങേര്‍ക്കുണ്ടോ ഹാര്‍ഡ് വെയര്‍ ക്ലിനിക്കിനേക്കുറിച്ചു വല്ല ധാരണയും. ഇതേപ്പറ്റി കൂടുതലറിയാന്‍ ഐടി@സ്ക്കൂളുമായാണ് ബന്ധപ്പെടേണ്ടത്. അവര്‍ക്കാണ് ഇതിന്റെ നടത്തിപ്പു ചുമതല. അഥവാ അത് നടക്കാതിരുന്നാല്‍ അതൊരു വലിയ ഉദാസീനതയാണല്ലോ.

ഹോംസ് സാറേ, ഈ ഹാര്‍ഡ് വെയര്‍ ക്ലിനിക്കെന്നു വെച്ചാല്‍ ഐസിടി സ്ക്കീമില്‍പ്പെട്ട സ്ക്കൂളുകളിലെ പ്രവര്‍ത്തനക്ഷമമല്ലാത്തതും ശേഷികുറഞ്ഞതുമായ കമ്പ്യൂട്ടറുകള്‍ നന്നാക്കുന്നതിനുള്ള ഒരു പരിപാടിയാണ്. 15000 രൂപ മുതല്‍ 20000 രൂപ വരെയുള്ള ഓരോ സ്ക്കൂളിനും വേണ്ടി കേരള/കേന്ദ്ര (?) സര്‍ക്കാര്‍ ചെലവിടുന്നു.

ഹോംസ് February 25, 2011 at 7:41 AM  

"എം.പി എറണാകുളം സാറേ, ക്ഷമിക്കണം. ആടെന്തറിയുന്നു അങ്ങാടി വാണിഭം എന്നു പറഞ്ഞ പോലെയാണ് ഹോംസ് സാറിന്റെ കഥ. അങ്ങേര്‍ക്കുണ്ടോ ഹാര്‍ഡ് വെയര്‍ ക്ലിനിക്കിനേക്കുറിച്ചു വല്ല ധാരണയും."
ഒരുപാട് ചെന്നായകള്‍ക്കിടയില്‍ വന്നുപെട്ട ഈ ആട് നിര്‍വ്യാജം ഖേദിക്കുന്നു. ആ മാന്യദേഹത്തിന്റെ പരിദേവനം മുമ്പ് കണ്ടിരുന്നു.അങ്ങാടിവാണിഭങ്ങളറിയാവുന്ന ഒരൊറ്റ ചെന്നായപോലും പ്രതികരിച്ചു കണ്ടില്ല.ഈ പാവം ഉള്ള അറിവു പങ്കുവെച്ചെന്നുമാത്രം! ക്ഷമിക്കണേ..

Unknown February 26, 2011 at 1:33 PM  

അയ്യേ, തല്ലുപിടിക്കല്ലേ. ഞങ്ങള്‍ ഈ IT പരീക്ഷയും ജനസംഖ്യാകണക്കംടുപ്പും ഒന്നു തീര്‍ത്തോട്ടേ. എറണാകുളത്തിനും ഹാഡ് വെയര്‍ ക്ലീനിക്ക് ഉടന്‍ വേണം . ഒരിക്കല്‍ ഒരിക്കല്‍മാത്രം ഞാന്‍ കമ്പ്യ‌ട്ടറുമായി പോയതോര്‍ക്കുന്നു. മാര്‍ച്ചിനുമുന്‍പ് ഇക്കൊല്ലവും പോകാന്‍ പറ്റുമോ? അതിനിടെ HM കോണ്‍ഫറന്‍സില്‍ ഇതിനെക്കുടിച്ചു പറങ്ങതായി അറിഞ്ഞു . അത് ഈയിടെയെങ്ങാനും നടക്കുമോ? ഉത്തരവാദിത്തമുള്ളവരില്‍ നിന്നും പ്രതികരണം പ്രതീക്ഷിക്കുന്നു.

VIJAYAKUMAR M D February 27, 2011 at 4:50 PM  

ubuntu 9.10 ല്‍ നിലവിലുള്ള യൂസറെ ഒഴിവാക്കുന്നതിന് എന്തു ചെയ്യണം? Users and Groups ല്‍ കൂടി നോക്കിയിട്ട് ശരിയായി ചെയ്യാന്‍ കഴിഞ്ഞില്ല.

Hassainar Mankada February 27, 2011 at 6:50 PM  

@ VIJAYAKUMAR M D

Sir,
താഴെയുള്ള കമാന്റ് ഉപയോഗിക്കാം

sudo userdel -r username (username=ഡീലിറ്റ് ചെയ്യേണ്ട യുസര്‍നാമം)

(യൂസറുടെ ഹോം ഫോള്‍ഡര്‍ കൂടി താങ്കള്‍ ഡീലിറ്റ് ചെയ്യേണ്ടിയിരുന്നു)

VIJAYAKUMAR M D February 27, 2011 at 7:38 PM  

Dear Mankada Sir,
വളരെ നന്ദി !

ഇനി ഒരു പ്രശ്നം കൂടി. Google Earth down load ചെയ്തു. പക്ഷെ പ്രവര്‍ത്തിക്കുന്നില്ല. ഉബുണ്ടുവിലാണേ.

Hassainar Mankada February 27, 2011 at 9:04 PM  

Sir,
താങ്കള്‍ ഏത് വേര്‍ഷനിലാണ് google earth ഇന്‍സ്റ്റാള്‍ ചെയ്തത് ? ടെര്‍മിനലില്‍ googleearth എന്ന് ടൈപ്പ് ചെയ്ത് നോക്കിയോ?
9.10 ലേക്കുള്ള googleearth ഇവിടെ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് Double click ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യാം. 10.04 ലാണെങ്കില്‍ ഇവിടെനോക്കാം

VIJAYAKUMAR M D February 27, 2011 at 10:11 PM  

സാര്‍ കാണിച്ചുതന്ന സോഫ്റ്റ് വെയര്‍ ഉപയോഗിച്ചു നോക്കി. ഇപ്പോള്‍ ശരിയായി പ്രവര്‍ത്തിക്കുന്നുണ്ട്. വളരെ ഉപകാരം

sathyapatha February 28, 2011 at 11:47 AM  

മാത്സ് ബ്ലോഗിലേ ഓരോ പോസ്റ്റുകളും ഒന്നിനൊന്നു മെച്ചമാകുന്നുണ്ട് , വളെരെ ഉപകരപ്രധമാകുന്നുണ്ട് . എക്സാം cd installation ഹെല്പ് നു നന്ദി . Mohammed Haneefa. EMEA HSS KONDOTTY, MALAPPURAM

Unknown February 28, 2011 at 12:06 PM  

മാത്സ്ബ്ലോഗില്‍ പോസ്റ്റ് എഴുതുന്നവര്‍ക്ക് പൈസ കൊടുക്കുന്നുണ്ടോ ? മാത്സ്ബ്ലോഗിലെ ലിനക്സ് പോസ്റ്റുകളും കമന്റ്സുകളും ചേര്‍ത്ത് മലയാളത്തില്‍ ഒരു പുസ്തകം പ്രസിദീകരിക്കാന്‍ സാധിക്കില്ലേ ?

salah March 2, 2011 at 10:36 AM  

ഹസൈനാര്‍ സര്‍, എന്‍റെ compaq 615 ലാപ്ടോപ്പില്‍ edubuntu 10.04 ഇന്‍സ്റ്റാളേഷന്‍ മുഴുവനായി. പക്ഷെ അത് വര്‍ക്ക് ചെയ്യുന്നില്ല. ഒരു ബ്ലാക്ക് സ്ക്രീന്‍ മാത്രം വരുന്നു. വര്‍ക്ക് ,ചെയ്യാന്‍ എന്താണ് ചെയ്യേണ്ടത്?
സലാഹ് പി.
മലപ്പുറം
salahmlpm@gmail.com
9995235616

das March 3, 2011 at 7:26 AM  

ഇങ്ക്ജെറ്റ് പ്രിന്റര്‍ മഷിസ്വയം നിറച്ചുപയോഗിയ്ക്കുന്നവര്‍ അഭിപ്രായം പങ്കുവെയ്ക്കുക-ഉബുണ്ടുവില്‍ എളുപ്പം ഉപയോഗിയ്ക്കാവുന്നതും സ്വയം മഷി നിറയ്ക്കാവുന്നതുമായ ഇങ്ക്ജെറ്റ് പ്രിന്റര്‍ ഏത് ? സ്വതന്ത്ര ഹാര്‍ഡ്വെയര്‍ ആയിരിയ്ക്കണം..[please give brand,model no.etc., all details ofink refillable &installable inkjet printer in ITSchool ubuntu 10.04-may be useful for other blogreaders also]

Hassainar Mankada March 3, 2011 at 2:33 PM  

SITC മാരുടെ ശ്രദ്ധക്ക് :
8 , 9 ഐ.ടി. വാര്‍ഷിക പരീക്ഷ പുതിയ യൂസറില്‍ ചെയ്യാനാഗ്രഹിക്കുന്നവര്‍ പ്രസ്തുത യൂസറില്‍ തന്നെയാണ് സ്കൂള്‍ രെജിസ്ട്രേഷനും നടത്തേണ്ടത്.

prakasam March 3, 2011 at 8:17 PM  

ഹസ്സൈനാര്‍ സാറേ,
സ്കാന്‍ ചെയ്തെടുത്ത , അതായത് ഡൗണ്‍ലോഡ് ചെയ്ത .pdf എക്സ്റ്റന്‍ഷനുള്ള ഫയല്‍ ഒന്നെഡിറ്റ് ചെയ്യണം ആ ഫയലില്‍ നിലവിലുള്ള ഒരു കാരക്ടര്‍ നീക്കി പകരം ഒന്നു കൊണ്ടുവരണം . പരീക്ഷയ്കുള്ള ഡൗണ്‍ലോഡ് ചെയ്ത ഫോമുകളില്‍ സീരിയല്‍ നമ്പര്‍, അതുപോലെ മറ്റുകാര്യങ്ങള്‍ എന്നിവ ചേര്‍ക്കാനാണ്. pdfedit ഉപയോഗിച്ചു . രക്ഷയില്ല. OOD ഉപയോഗിക്കുമ്പോള്‍ ഫയല്‍ ലോഡ് ആവുന്നില്ല. എന്താണ് ചെയ്യേണ്ടത്.

HPയുടെ വര്‍ക്ക്സെന്റര്‍ (ഫോട്ടോസ്റ്റാറ്റ്, പ്രിന്റര്‍, സ്കാനര്‍, എന്നിവയുള്ളത്) ഉബുണ്ടുവിലെങ്ങിനെയാ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടത്

prakasam March 4, 2011 at 8:41 PM  

ഒന്നു പറഞ്ഞുതരുമോ ആരെങ്കിലും. xeroxന്റെ വര്‍ക്ക് സെന്റര്‍ ഉബുണ്ടു10.04ല്‍ഒന്നിന്‍സ്റ്റാള്‍ ചെയ്യാന്‍. മാര്ഗ്ഗമുണ്ടോ എന്തെങ്കിലും

ഹോംസ് March 4, 2011 at 10:25 PM  

തൃശൂതടുത്ത് ഒരു വര്‍ക്ക് സ്റ്റേഷന്‍....അല്ലെങ്കില്‍ വേണ്ട.
ഞാനെന്തെങ്കിലും പറഞ്ഞാല്‍ ശരിയാകില്ല പ്രകാശം മാഷേ...(എനിയ്ക്കറിയില്ല, അതന്നെ!). ഈ സമയത്ത് ആരെങ്കിലും മറുപടി തരുമെന്ന് പ്രതീക്ഷിക്കേണ്ട. എല്ലാരും ശമ്പളത്തിലെ വര്‍ദ്ധന കണക്കുകൂട്ടുകയാ..!

ഗീതാസുധി March 4, 2011 at 10:30 PM  

ശമ്പളമൊക്കെ കണക്കുകൂട്ടാന്‍ നിങ്ങള്‍ റവന്യൂക്കാര്‍ സമ്മതിക്കണ്ടേ..? അഞ്ച് എന്യൂമറേറ്റര്‍മാര്‍ ഇന്നുതന്ന ഫോമുകള്‍ ചെക്ക്ചെയ്ത് ഒപ്പിട്ട് കൈ കുഴയുകയാണ് എന്റെ ഹോംസ് ചേട്ടാ...

ഹോംസ് March 4, 2011 at 10:38 PM  

ഓഹോ,
വാങ്ങുന്ന കാശിന് കുറച്ച് ഒപ്പുകളെങ്കിലും ഇട്ട് തീര്‍ക്കൂ..
വെടികൊണ്ട പന്നികളെപ്പോലെ (മലയാളത്തിലെ പ്രശസ്തമായ ഒരു ശൈലി പ്രയോഗം, ആരും എന്നെ തിന്നാന്‍ വരണ്ട!)രണ്ടുദിവസം ഓടിനടന്ന് സെന്‍സസ് പ്രഹസനം ഒരുവിധം അവസാനിപ്പിച്ചുകാണും പലരും.

ഗീതാസുധി March 4, 2011 at 10:47 PM  

ഹോംസ് ചേട്ടാ..നിങ്ങള്‍ക്കിത് എന്തിന്റെ അസുഖമാണ്? സെന്‍സസ് നേരേ ചൊവ്വേ നടക്കണമെങ്കില്‍ ഞങ്ങള്‍ അധ്യാപകര്‍ തന്നെ വേണമെന്ന് ചേട്ടന് നന്നായറിയാമല്ലോ..? അടുത്ത തവണ വേറേയാളുകളെ ഒന്നു പരീക്ഷിച്ച് നോക്ക്. അപ്പോളറിയാം ഈ പന്നികളുടെ വില!

ഹോംസ് March 4, 2011 at 10:53 PM  

കോപിക്കല്ലേ ഗീതടീച്ചറേ..
ഉറങ്ങിക്കിക്കുന്ന കമന്റുകളെ ഒന്നുണര്‍ത്തിവിടാന്‍ മനപൂര്‍വ്വം പ്രകോപനമുണ്ടാക്കാന്‍ ശ്രമിച്ചതാണ്. വിട്ടുകള..
പണ്ടൊക്കെ എന്ത് ചൂടും ചൂരുമായിരുന്നു കമന്റുകളില്‍..!
ആ വിദ്വാന്മാരൊക്കെ എവിടെപ്പോയോ എന്തോ..?

thoolika March 4, 2011 at 10:54 PM  

.


House Shedule - ല്‍ ഒപ്പേണ്ടത് ഈ പതിനൊന്നാം മണിക്കൂറില്‍ അല്ല. enumerators -ന്റെ വര്‍ക്ക്‌ തീരുന്നതനുസരിച്ചു ഓരോ ദിവസവും ഒപ്പാന്‍ വേണ്ടിയാണ് 12 ദിവസം ഓഫ്‌ അനുവദിച്ചത് .


.

ഗീതാസുധി March 4, 2011 at 11:01 PM  

"enumerators -ന്റെ വര്‍ക്ക്‌ തീരുന്നതനുസരിച്ചു ഓരോ ദിവസവും ഒപ്പാന്‍ വേണ്ടിയാണ് 12 ദിവസം ഓഫ്‌ അനുവദിച്ചത് ."
ക്ഷമിക്കണേ ഫ്രീ ചേട്ടാ..പണ്ടാരോ ഡോക്ടറോട് പറഞ്ഞപോലെ 'തെങ്ങില്‍ നിന്നൊന്നു വീണുകിട്ടണ്ടേ..'ഡമ്മി ഫോമുമായി വീടുകള്‍ കയറിയിറങ്ങുന്ന 'വെടികൊണ്ട പന്നികള്‍'അവസാനമാണ് യഥാര്‍ത്ഥഫോമിലേക്ക് മാറ്റിയെഴുതിത്തരുന്നത്. പിന്നെ ലീവിന്റെ കാര്യം..മോഡല്‍ പരീക്ഷാ ഡ്യൂട്ടിയുള്ളതിനാല്‍ നാലു ലീവുമാത്രമേ എടുത്തുള്ളൂ.

thoolika March 5, 2011 at 6:29 AM  

ഇനി ആറാം തീയതി സെന്‍സസ് സാധനങ്ങള്‍ തിരിച്ചു കൊടുക്കുമ്പോള്‍ ആണ് റവന്യൂക്കാരുടെ തനിഗുണം കാണാന്‍ പോകുന്നത് .
ഇപ്പോള്‍ പണി എടുപ്പിക്കാന്‍ കാണിക്കുന്ന സ്നേഹമൊന്നും അന്നേരം ഇക്കൂട്ടര്‍ക്ക് കാണില്ല .
ലേ ഔട്ട്‌ മാപ്പ് ചെരിഞ്ഞിരിക്കുന്നു ,
രണ്ടിടത്ത് ഫുള്‍ സ്റ്റോപ്പ്‌ ഇട്ടിട്ടില്ല ,
വര്‍ക്കിംഗ് ഷീറ്റ് മടങ്ങിയിരിക്കുന്നു ........... എന്ന് വേണ്ട ചെയ്തതെല്ലാം കുറ്റമായിരിക്കും .
ഫീല്‍ഡില്‍ ഇറങ്ങി വെയിലുകൊണ്ട് കറുത്ത് പോയത് മിച്ചം .

ഹോംസ് March 5, 2011 at 7:24 AM  

"ഫീല്‍ഡില്‍ ഇറങ്ങി വെയിലുകൊണ്ട് കറുത്ത് പോയത് മിച്ചം ."
വര്‍ഷത്തില്‍ രണ്ട് പ്രാവശ്യം മാത്രം ഫീല്‍ഡിലിറങ്ങുന്ന അധ്യാപകരുടെ നിറം കറുക്കുന്നുവെന്ന തമാശ ആസ്വദിക്കുന്നു. ജനിച്ചയന്നുമുതല്‍ കറുപ്പ് നിറം കൂട്ടിനുള്ള ഹോംസിന് അതത്ര മോശം നിറമാണെന്നൊന്നും അഭിപ്രായമില്ല. കറുപ്പിന് ഏഴഴകാണ് മി.ഫ്രീ..!

ഹോംസ് March 5, 2011 at 7:48 AM  

"ലേ ഔട്ട്‌ മാപ്പ് ചെരിഞ്ഞിരിക്കുന്നു ,
രണ്ടിടത്ത് ഫുള്‍ സ്റ്റോപ്പ്‌ ഇട്ടിട്ടില്ല ,
വര്‍ക്കിംഗ് ഷീറ്റ് മടങ്ങിയിരിക്കുന്നു ........... "

അയ്യോ..സാരമില്ല!
ചരിഞ്ഞ 'ലേ ഔട്ട് മാപ്പ്' നിവര്‍ത്തിക്കോളാവേ..
ഫുള്‍സ്റ്റോപ്പുകളിടാന്‍ തഹസില്‍ദാര്‍ ആളെ നിയോഗിക്കാമേ..
മടങ്ങിയ വര്‍ക്ക് ഷീറ്റുകള്‍ നിവര്‍ത്തുകയും ചെയ്യാം..! എന്താ?
ആകെ ചെയ്യുന്ന പണി വെടിപ്പായി ചെയ്യാന്‍ പറ്റില്ലെന്നുവരികില്‍ കഷ്ടം തന്നെ!!

ജനാര്‍ദ്ദനന്‍.സി.എം March 5, 2011 at 8:35 AM  

അപവാദങ്ങള്‍ എവിടെയുമണ്ടാകാം. മോശമായി പെരുമാറുന്ന ചിലര്‍ റവന്യൂ വകുപ്പിലുണ്ടാകാം. അതൊരു പൊതുനിയമമാക്കരുത്. എല്ലാ കോളവും കൂട്ടിയിട്ടപ്പോള്‍ സീരിയല്‍ നമ്പറും കൂട്ടിയിട്ട മാഷെ എനിക്കറിയാം. അതു വെച്ച് മാഷമ്മോരെല്ലാം അങ്ങനെയെന്നു പറഞ്ഞാല്‍ ആരെങ്കിലും സമ്മതിച്ചു തരുമോ?

thoolika March 5, 2011 at 11:42 AM  
This comment has been removed by the author.
thoolika March 5, 2011 at 12:00 PM  
This comment has been removed by the author.
prakasam March 5, 2011 at 9:41 PM  

എന്റെ ഹോംസ് മാഷേ,
ഇതെങ്ങിനെയാ ഇങ്ങിനെ കമന്റാന്‍ കഴിയുന്നത്. എന്തൊരു "ചൂടും ചൂരും".മാഷൊന്നു ശ്രമിക്കൂന്നേ. xerox workcentre ഇന്‍സ്റ്റാള്‍ ചെയ്തിട്ടുവേണം spark ബില്ലിന്റെ A3കോപ്പിയൊന്നെടുക്കാന്‍. ആ മങ്കട സാറിനെയൊന്നു വിളിച്ചു താ.
സാരമില്ല ഗീതടീച്ചറേ, കൈ കഴച്ചാലെന്ത്,ലീവ്സറണ്ടര്‍ ചെയ്തപ്പോള്‍ കിട്ടിയ കാശിന് കുറച്ചുകൂടി പണിയെടുപ്പിക്കുന്നതല്ലേ.
ജനാര്‍ദ്ദനന്‍ മാഷേ റഫറിയിംഗ് നന്നാവുന്നുണ്ട്. KEEP IT UP

Unnikrishnan,Valanchery March 29, 2011 at 11:09 PM  

Dear sir last year u posted how to convert database to spread sheet ,can be mysql server and that method used in ubuntu 10.04 itschool os
pls write abt it .it was very usefull o print to print tc and cc

saifparoppady July 21, 2011 at 7:49 AM  

ലിനക്സില്‍ യാഹൂ മെസ്സെന്‍ജര്‍,ഗൂഗിള്‍ ടാക്ക് എന്നിവ ഇന്‍സ്റ്റാള്‍ ചെയ്യുന്നത് ഒന്ന് പറഞ്ഞ് തരുമോ?

Unknown February 7, 2014 at 4:24 PM  

It@school എക്സാം സോഫ്റ്റ്‌വെയർ ഇൻസ്റ്റോൾ ചെയ്യുമ്പോൾ ചീഫിലും ഇന്വിഗിലറ്റൊരിലും എന്താണ് ടൈപ്പ് ചെയ്യേണ്ടത് .

Roku com link November 21, 2019 at 10:53 AM  

I am a technical writer based in Tampa, USA and I have been writing blogs on many technical products that have impressed me so far. When it comes to streaming, I have explored a lot of devices.

Roku.com/link
Roku.com/link create account
Roku.com/link activate account
Roku.com/link account
Roku.com/link activate
Roku.com/link activation
Roku.com/link enter code
Roku.com/link setup
Roku.com/link code
activate Roku.com/link
www.Roku.com/link
Roku com link
Roku com link create account
Roku com link activate account
Roku com link code
Roku com link enter code
Roku com link activate code
Roku com link account
Roku com link activate
Roku com link activation
Roku com link setup
activate Roku com link
activate Roku com link code

avgcomretail February 18, 2020 at 11:47 AM  

AVG Retail is unprecedented contrasted with different Antivirus programming. Customer can download the item from www.avg.com/retail.The item gives the all out suite of the features which can confirm your database from your devices. The item guarantee you just as control the deterrent of your system avg.com/retail it will improve the speed of your structure using the structure upgrade mechanical assembly.

Aiden Jangra June 23, 2020 at 4:51 PM  

You will find all typical issues that occur in HP printers from time to time and also learn the correct ways to fix such problems effectively. In this HP Printer Troubleshooting guide. HP Printer Troubleshooting for paper jam related concerns is an easy task with experienced professionals.

modelpapers2021 July 13, 2020 at 3:06 PM  

Model Paper
Previous Papers Download
Subject wise 10th Board Model Paper
Please check the Concerned Board Official Site to find the 10th Board Exam Sample Papers. To find Subject-Wise All Board 10th Model Question Paper PDF Links.
Every Subject 12th Board Exam Question Paper PDF Links are updated in this section.
www.modelpapers2021.com

Garmincom.express September 26, 2020 at 12:32 PM  

Garmin express is an application that helps you out in managing your device and syncing Garmin express with compatible products. This is available for windows and mac computers, it cannot be used in a mobile device or tablet.

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer