മാത്സ് ബ്ലോഗിന്റെ ജന്മദിന പസില്‍
>> Tuesday, February 1, 2011
ആയിരത്തോളം വരുന്ന ഫോളോവേഴ്സും പതിനാല് ലക്ഷത്തോളം ഹിറ്റുകളും 3500 നോടടുത്ത് അംഗങ്ങളുള്ള SMS ഗ്രൂപ്പും ആയി അധ്യാപകര്‍ക്കൊപ്പം വര്‍ദ്ധിതവീര്യത്തോടെ ചരിക്കുകയാണ് മാത്‍സ് ബ്ലോഗ് ഇന്നും. എന്താണ് ഈ ഊര്‍ജ്ജത്തിന് കാരണം? സമാനചിന്താഗതിക്കാരായ അധ്യാപകര്‍ ഈ സംരംഭത്തിനോട് സഹകരിച്ചതുകൊണ്ട് തുടക്കത്തിലുള്ള ആവേശം പതിന്മടങ്ങ് വര്‍ദ്ധിച്ചിരിക്കുകയാണ് അശ്രാന്തപരിശ്രമികളായ ഞങ്ങളുടെ ടീമംഗങ്ങള്‍ക്ക്. പ്രതിഭാധനരായ ഒട്ടേറെ അധ്യാപക-അധ്യാപകേതര സഹചാരികള്‍. പലരും ഒരു ദിനചര്യപോലെ ഇടപെടുന്നു. വിദേശരാജ്യങ്ങളില്‍ അധ്യാപകര്‍ക്കുള്ളതുപോലെ നമ്മുടെ നാട്ടിലും വിദ്യാഭ്യാസവിഷയം ചര്‍ച്ച ചെയ്യാന്‍ ഒരു സങ്കേതം; അതായിരുന്നു ബ്ലോഗിന്റെ പ്രധാന ഉദ്ദേശം. കേരളത്തിലെ അധ്യാപകര്‍ എന്താണോ ആഗ്രഹിക്കുന്നത്, എന്താണോ അവരറിയേണ്ടത്, അതെല്ലാം സമയാസമയങ്ങളില്‍ നല്‍കുന്നതിന് ഞങ്ങളിന്നോളം ശ്രമിച്ചിട്ടുണ്ട്. അതുതന്നെയാണ് നമ്മുടെ വിജയരഹസ്യവും. ഇതിന് പകരം ഞങ്ങളെന്താണ് ആഗ്രഹിക്കുന്നതെന്ന് അറിയാമല്ലോ. ബ്ലോഗിനെ കൂടുതല്‍ പേരിലേക്കെത്തിക്കുക. അതിനുള്ള സഹകരണം ഏവരില്‍ നിന്നും പ്രതീക്ഷിക്കുന്നു. നന്ദിയും കടപ്പാടും വാക്കുകളില്‍ ഒതുങ്ങുന്നതല്ല. കേവലം ഒരു ആശംസാ പോസ്റ്റ് മാത്രമാക്കാന്‍ ഇന്നത്തെ ദിവസം വിനിയോഗിക്കുന്നില്ല. ഒരു പസില്‍ കൂടിയായാലോ? നോക്കാം.
(തയ്യാറാക്കി അയച്ചു തന്നത് ബ്ലോഗ് ടീമംഗം വിജയന്‍ ലാര്‍വ)
സാധാരണ കാണാത്ത തിരക്ക് അടുക്കളയില്‍ കണ്ടു കൊണ്ടാണ് മകന്‍ അപ്പു അമ്മയുടെ അടുത്തെത്തിയത്. പതിവില്‍ കവിഞ്ഞ ഒരുക്കം കണ്ടപ്പോള്‍ അപ്പു അമ്പരന്നു. "ഇന്നെന്താണ് വിശേഷം?" അപ്പു ചോദിച്ചു. "എനിക്കുമറിയില്ല. അച്ഛന്റെ നിര്‍ബന്ധമാണ്, ഇന്നൊരു സര്‍പ്രൈസ് ഉണ്ടാക്കണമത്രെ” ! അമ്മ മറുപടിഞ്ഞു. ഭക്ഷണം ഏല്ലാം ഡൈനിംഗ് ടേബിളില്‍ നിരന്നു. അപ്പുവിനെ വിളിച്ചു. അവന്‍ വിളികേട്ടതല്ലാതെ വന്നില്ല. "ഒരുക്കത്തിന്റെ കാരണമറിയാതെ ഏനിക്കുഭക്ഷണം വേണ്ട. അവന്‍ വാശി പിടിച്ചു”. പാവം ..........അനുസരിച്ചുമാത്രം ശീലമുള്ള ഒന്നുമറിയാത്ത..... അമ്മ എന്തുപറയും? ഒടുക്കം അച്ഛന്‍ ഇടപെട്ടു. ഇന്നു ജന്മദിനമാണ്. അതിന്റെ ഒരുക്കമാണ്. "ആവു.......... ഉത്തരം കിട്ടിയല്ലൊ”. വിശന്ന് പൊരിയുന്ന അപ്പു ഭക്ഷണത്തിന് തയ്യാറായി. "ആരുടെ ജന്മദിനം എന്നുപറയാതെ ഞാനും കഴിക്കുന്നില്ല” . അമ്മ നൊടിഞ്ഞു.
"ശരി.ഞാന്‍ ജന്മദിനത്തിന്റെ കാര്യം സൂചിപ്പിക്കുന്ന ഒരു ഗണിതപ്രശ്നം അവതരിപ്പിക്കാം. ആരുടെ ജന്മദിനമെന്ന് ആരെങ്കിലും കണ്ടുപിടിച്ചശേഷം നമുക്ക് ഒന്നിച്ച് ഭക്ഷണം കഴിക്കാം”.
പ്രശ്നം ഇതാണ് .
"എന്റെപ്രായത്തിന്റെ ആറിലൊന്നാണ് അപ്പുവിന്റെ പ്രായം. ഇന്ന് നമ്മള്‍ മൂന്ന് പേരുടേയും വയസ്സിന്റെ തുക 70. എന്റെപ്രായം അപ്പുവിന്റെ പ്രായത്തിന്റെ ഇരട്ടിയാകുന്ന ദിവസം മൂന്ന് പേരുടേയും വയസ്സിന്റെ തുക ഇന്നത്തെ തുകയുടെ ഇരട്ടിയാകും.”
പൊതുവേ ഗണിതത്തില്‍ മോശമായ അമ്മയും വാശിപിടിച്ച മകനും ഉത്തരം കിട്ടാതെ വിശന്ന് നില്‍ക്കുകയാണ്. അവരെ ആര് സഹായിക്കും?
36 comments:
അച്ഛന്റെ ജന്‍മദിനമാണ്
അപ്പുവിന്റെ ഇപ്പോഴത്തെ വയസ്സ് x ആയാല്‍ അച്ഛന്റെ വയസ്സ് 6x അമ്മയുടെ ഇപ്പോഴത്തെ വയസ്സ് y എന്നും കരുതുക
7x+y=70
k വര്‍ഷം കഴിഞ്ഞാല്‍ അച്ഛന്റെ വയസ്സ് അപ്പുവിന്റെ വയസ്സിന്റെ ഇരട്ടിയാണെന്ന് കരുതുക
2(x+k)=6x+k
k=4x
അപ്പോള്‍ അപ്പുവിന്റെ വയസ്സ് 5x,
അച്ഛന്റെ വയസ്സ് 10x, അമ്മയുടെ വയസ്സ് 4x+y
ഇവയുടെ തുക 70ന്റെ ഇരട്ടിയായതിനാല്‍
19x+y=140
ഈ 2 സമവാക്യങ്ങളും നിര്‍ദ്ധാരണം ചെയ്താല്‍
x=35/6 y= 175/6, അച്ഛന്റെ വയസ്സ് 35 എന്നു കിട്ടുന്നു
മാത്സ് ബ്ലോഗിന് പിറന്നാള്‍ ആശംസകള്‍ നേരുന്നു........
സ്നേഹത്തോടെ
സ്കൂള്‍ വിദ്യാരംഗം ബ്ലോഗ് ടീം
happy birthday
Let the age of father be ‘x’ and the age of mother be ‘y’ then appu is of age x/6
x + y + x/6 = 70
6x + 6y + x = 420
7x + 6y = 420 -----(1)
After ‘a’ years let the age of father be twice the age of Appu
After ‘a’ years
Age of father = (x+a)
Age of mother = (y+a)
Age of Appu = (x/6+a)
After ‘a’ years the age of father be twice the age of Appu
x+a = 2( x/6 + a)
x+a = x/3 + 2a
x- x/3 = 2a
2x/3 = a ….......(2)
Age of father=(x+a)=x+2x/3= 5x/3
Age of mother=(y+a)=y+2x/3
Age of Appu=(x/6+a)=x/6+2x/3= 5x/6
Total age at this time= 2x70= 140
5x/3 + 5x/6 + y+2x/3 = 140
Solving this 19x+6y=840 …..(2)
Solve (1) and (2)
7x + 6y = 420 -----(1)
19x+6y = 840 …….(2)
-12x = -420
x = -420 / -12 = 35
Age of father = 35 yrs
7x + 6y = 420 -----(1)
245 + 6y = 420
6y = 175
y = 175/6
Age of mother = 29 years,2 months
Appu’s age = x/6= 35/6
= 5 years and 10 months.
Today is Appu's father's birthday.
ഒന്‍പതാം ക്ലാസ് പാഠ പുസ്തകത്തിലെ Page number 168 ലെ ഒരു ചോദ്യത്തിനു എന്റെ ഉത്തരം താഴെ കൊടുക്കുന്നു
ഇവിടെ ക്ലിക്ക് ചെയുക
എന്നാല്‍ ഈ ചോദ്യത്തിനു ഒരു പ്രസിദ്ധീകരണത്തില്‍ താഴെ കൊടുത്തിരിക്കുന്ന ഉത്തരം കാണാന്‍ ഇടയായി.ഇത് ശരിയാണോ
ഇവിടെ ക്ലിക്ക് ചെയുക
മാത്സ് ബ്ലോഗിന് പിറന്നാള്‍ ആശംസകള്‍.
ഉത്തരം കിട്ടി. കുട്ടികള്‍ക്ക് ബീജഗണിതപഠനത്തിനും പ്രയോഗത്തിനും പറ്റിയചോദ്യം . ശരിയുത്തരങ്ങള്‍ നേരത്തെവന്നതിനാല്‍ ഇടുന്നില്ല.
root3 +root 7 ആണോ 2root5 ആണോ വലുതെന്ന് മകന്‍ ചോദിച്ചു. കണക്കില്‍മിടുക്കനെന്ന് കരുതിയിരുന്ന അദ്ദേഹം ഭക്ഷണം ഒരുവിധം കഴിച്ച് ചിന്തയിലാണ്ടു. മകന് ടീച്ചര്‍ പറഞ്ഞുകൊടുത്ത അഭിന്നകപ്രശ്നവുമായി അഛ്ന്‍ മല്ലിടുന്നതുകണ്ട് ഞാന്‍ ഈ നാട്ടുകാരിയല്ലേ എന്നുപറഞ്ഞ് അടുക്കളയിലേയ്ക്ക് വലിഞ്ഞു. പാവം അഛനെ ഒന്നു സഹായിക്കാമോ?
@Ammu
I think Ammu's answer is right.Since the triangle is not equilateral,the centre of circle is not the centroid of the triangle.
2root5 is larger because square of (2root5) is20.
But square of (root3+root7) is 3+7+2root21. it is strictly less than 3+7+2root25, which = 20
അമ്മുവിന്റെ ഉത്തരം തന്നെയാണ് ശരി.ഇതൂതന്നെയാണ് ക്ലാസില്‍ ചര്‍ച്ചചെയ്തതും . പരിവൃത്തകേന്ദ്രം ത്രികോണത്തിന്റെ മധ്യബിന്ദുതന്നെയാകുന്നത് സമഭുജത്രികോണത്തിലാണ്. അപ്പോള്‍ നാലുബിന്ദുക്കളും ( cicum , in , centroid, ortho)ഒന്നുതന്നെയാകും .
the census duties must be postponed as it is postponed in the states lik jharkhand ect . the kerala schools are in a hurry to complete the portion and the exam preparation
അച്ഛന്റെ വയസ് = x
മകന്റെ വയസ് = x/6
അമ്മയുടെ വയസ് = 70 - ( x + x/6)
=70-7x/6
അച്ഛന്റെ വയസ് മകന്റെ വയസിന്റെ ഇരട്ടിയാകുന്ന ദിവസം
x + a =2(x/6 + a)
x + a = x/3 + 2a
x -x/3 = a
2x/3 = a
ഇതേ ദിവസം
(x+a) + (x/6 +a) + (70-7x/6 +a) = 140
6x/6 +a +x/6 +a +70 -7x/6 +a = 140
3a + 70 = 140
3a=70
3* 2x/3 =70
2x=70
x= 35
അച്ഛന്റെ വയസ് =35
മകന്റെ വയസ് = 5.833......
അമ്മയുടെ വയസ് = 29.166....
അച്ഛന്റെ ജന്മദിനം
അച്ഛന്റെ വയസ് = x
മകന്റെ വയസ് = x/6
അമ്മയുടെ വയസ് = 70 - ( x + x/6)
=70-7x/6
അച്ഛന്റെ വയസ് മകന്റെ വയസിന്റെ ഇരട്ടിയാകുന്ന ദിവസം
x + a =2(x/6 + a)
x + a = x/3 + 2a
x -x/3 = a
2x/3 = a
ഇതേ ദിവസം
(x+a) + (x/6 +a) + (70-7x/6 +a) = 140
6x/6 +a +x/6 +a +70 -7x/6 +a = 140
3a + 70 = 140
3a=70
3* 2x/3 =70
2x=70
x= 35
അച്ഛന്റെ വയസ് =35
മകന്റെ വയസ് = 5.833......
അമ്മയുടെ വയസ് = 29.166....
അച്ഛന്റെ ജന്മദിനം
അച്ഛന്റെ വയസ് = x
മകന്റെ വയസ് = x/6
അമ്മയുടെ വയസ് = 70 - ( x + x/6)
=70-7x/6
അച്ഛന്റെ വയസ് മകന്റെ വയസിന്റെ ഇരട്ടിയാകുന്ന ദിവസം
x + a =2(x/6 + a)
x + a = x/3 + 2a
x -x/3 = a
2x/3 = a
ഇതേ ദിവസം
(x+a) + (x/6 +a) + (70-7x/6 +a) = 140
6x/6 +a +x/6 +a +70 -7x/6 +a = 140
3a + 70 = 140
3a=70
3* 2x/3 =70
2x=70
x= 35
അച്ഛന്റെ വയസ് =35
മകന്റെ വയസ് = 5.833......
അമ്മയുടെ വയസ് = 29.166....
അച്ഛന്റെ ജന്മദിനം
അമ്മയുടെ വയസ് =
ഒന്‍പതാം ക്ലാസ്സിലെ ഗണിതം ഭാഗം 2 ലെ 175 ം പേജില്‍ അവസാനമായി കൊടുത്തിരിക്കുന്ന ചോദ്യത്തില്‍ "ആരം 4 സെമി ആയ ഒരു വൃത്തം നിവര്‍ത്തിയെടുത്താല്‍ ഇത്തരം എത്ര രൂപങ്ങളുണ്ടാക്കാം?"എന്ന് ചോദിച്ചിരിക്കുന്നു. വൃത്തം നിവര്‍ത്തിയെടുക്കുക എന്നു പറഞ്ഞാല്‍ എന്താണ് ഉദ്ദേശിക്കുന്നത്?
@ VIJAYAKUMAR M D sir,
[im]http://4.bp.blogspot.com/_8X4JeB3kkWU/TUv24osJQrI/AAAAAAAAAWI/EEh6c89P_ko/s320/perimeter-60d.jpg[/im]
What is the perimeter of the figure? How many such figures can be made by straightening a circle of radius 4 centimeters?
The length of an arc of a circle is that part of the perimeter of the circle, as the central angle is of 360°
for example, 60° is 1/6 of 360° and so in a circle, the length of an arc of central angle 60° would be 1/6 of the perimeterr of the circle.
2πrx60x1/360 =2πx4x60/360=8πx1/6 = 8π/6
[im]http://3.bp.blogspot.com/_8X4JeB3kkWU/TUv3GD_k7xI/AAAAAAAAAWM/nJivVSQOo-w/s320/perimeter-60dx4-1.jpg[/im]
so you can make 6 parts like this in a circle .
വൃത്തത്തിന്റെ ആരം r എന്നെടുത്താൽ, വൃത്തത്തിന്റെ ചുറ്റളവ് 2πr. കേന്ദ്രകോൺ 1° ആയ ചാപത്തിന്റെ നീളം = ചുറ്റളവിന്റെ 1/360 = 2πrx1/360
perimeter of the figure 8xpix3x1/6=4pi
എല്ലാ മാന്യ ബ്ലോഗ് സന്ദര്‍ശകരുടെയും ശ്രദ്ധയ്ക്ക്
ഒരു ബസ് അപകടത്തില്‍ സുഷുമ്ന നാഡിക്ക് സാരമായി പരിക്കേറ്റ പൂര്‍ണിമ എന്ന പ്ലസ് ടു പഠിച്ചുകൊണ്ടിരിക്കുന്ന കുട്ടിക്ക് ചികിത്സക്ക് ആവശ്യമായ രൂപ കണ്ടെത്താന്‍ ആകാതെ കുട്ടിയുടെ രക്ഷിതാക്കള്‍ വിഷമിക്കുന്നു. ഏകദേശം അര കോടിയോളം രൂപ ചെലവ് വരുന്ന ചികിത്സക്ക് വേണ്ടി പൂര്‍ണിമ ചികിത്സ സഹായ കമിറ്റി എന്നാ പേരില്‍ കോഴിക്കോട് വെള്ളിമാട്കുന്നു കനാറ ബാങ്ക് ശാഖയില്‍ 0839101039809 എന്നാ അക്കൗണ്ട് തുടങ്ങിയിരിക്കുന്നു.
ഏകദേശം ആയിരത്തോളം വരുന്ന ബ്ലോഗ് മാന്യ ബ്ലോഗ് മെമ്പര്‍മാര്‍ മാത്സ് ബ്ലോഗിലേക്ക് 100 രൂപ വച്ച് അയച്ചു കൊടുത്താല്‍ (അഞ്ഞൂറ് പേരെങ്കിലും അയച്ചാല്‍ 50000 രൂപ ആയല്ലോ) .അത് മാത്സ് ബ്ലോഗ് സമാഹരിച്ചു കുട്ടിക്ക് എത്തിക്കാന്‍ ഉള്ള എര്പാട് ചെയണം.പല തുള്ളി പേര് വെള്ളം എന്ന് ആണല്ലോ .നമുക്ക് ചെയ്യാന്‍ കഴിയുന്നത് ചെയ്യാം.ദയവു ചെയ്തു ഇത് ഒരു ചെറിയ പോസ്റ്റ് ആക്കണം എന്ന് ബ്ലോഗ് ടീമിനോട് അപേക്ഷിക്കുന്നു.
ബ്ലോഗ് ഒരു അഡ്രസ് കൊടുക്കൂ ഞങ്ങള്‍
കഴിയുന്നതുക അയക്കാം. ഞാന്‍ ചെയ്തു എന്ന് കാണിക്കാന്‍ അല്ല .ഒരു കുട്ടിയുടെ ജീവന്‍
അല്ലെ .ഇവിടെ വലിപ്പ ചെറുപ്പം ഒന്നും നോക്കണ്ട .എല്ലാവര്ക്കും കൈ കോര്‍ത്ത് പിടിച്ചു നമ്മളാല്‍ കഴിയുന്നത് ചെയ്യാം.
നോക്കൂ ആ കുട്ടി ഞങ്ങളെ പോലെ തന്നെ അല്ലെ .ഈ ലോകത്തിലേക്ക് ആ കുട്ടിയെ കൈ പിടിച്ചു തിരിച്ചു കൊണ്ടുവരാന്‍ നമ്മള്‍ ശ്രമിക്കണ്ടേ . ഞങ്ങളെ പോലെ തന്നെ പഠിച്ചു കളിച്ചു വളരേണ്ട കുട്ടി അല്ലെ.എല്ലാ മാന്യ ബ്ലോഗ് സന്ദര്‍ശകരും സഹകരിക്കില്ലേ.നോക്കൂ ഞങ്ങള്‍ ഒരു പോസിറ്റീവ് ആയ മറുപടി പ്രതീക്ഷിക്കുന്നു കെട്ടോ .ഞങ്ങള്‍ എല്ലാവരുടെയും കാലു പിടിക്കാം .സഹായിക്കണേ . പേരിനൊ പ്രശസ്തിക്കോ വണ്ടി അല്ല ഒരു ചെറിയ കുട്ടിയുടെ കാര്യം അല്ലെ.
എല്ലാവരും സഹായിക്കണേ . സഹായികില്ലേ .ചെയ്യണം കെട്ടോ.
@Athira,
Please write the correct address and account number in English. We shall try our best.
"ഏകദേശം ആയിരത്തോളം വരുന്ന മാന്യ ബ്ലോഗ് മെമ്പര്‍മാര്‍ മാത്സ് ബ്ലോഗിലേക്ക് 100 രൂപ വച്ച് അയച്ചു കൊടുത്താല്‍ (അഞ്ഞൂറ് പേരെങ്കിലും അയച്ചാല്‍ 50000 രൂപ ആയല്ലോ) .അത് മാത്സ് ബ്ലോഗ് സമാഹരിച്ചു കുട്ടിക്ക് എത്തിക്കാന്‍ ഉള്ള ഏര്‍പാട് ചെയണം."
വളരെ നല്ല നിര്‍ദ്ദേശം. എല്ലാവരും പോസിറ്റീവ് ആയി പ്രതികരിക്കണം.സത്യമായും വാര്‍ത്ത മാതൃഭൂമിയില്‍ കണ്ടതുമുതല്‍ എന്തെങ്കിലും ചെയ്യേണ്ടേയെന്ന് മനസ്സില്‍ തോന്നിയതാണ്.
(ഒരു ചെറിയ അഭിപ്രായമുള്ളത്, മാത്സ് ബ്ലോഗിലേക്കയക്കണമെന്നുണ്ടോ? കുട്ടിയുടെ ധനശേഖരാര്‍ത്ഥം കോഴിക്കോട് വെള്ളിമാട്കുന്നു കനറ ബാങ്ക് ശാഖയില്‍ 0839101039809 എന്ന അക്കൗണ്ടിലേക്ക് നേരിട്ട് അയച്ചാല്‍ പോരേ? സമാഹരിച്ച് അയക്കുകയെന്ന പുണ്യകര്‍മ്മത്തിന് തെല്ലും ബുദ്ധിമുട്ടുണ്ടായിട്ടല്ല കേട്ടോ! അതിനു വരുന്ന കാലതാമസം ചിലപ്പോള്‍ പ്രയാസങ്ങളുണ്ടാക്കിയാലോ..?)
[im]http://images.mathrubhumi.com/print_images/2011/Jan/29/00202_91511.jpg[/im]
ഇതോടൊപ്പം, വിദ്യാര്‍ഥിയുടെ സുഹൃത്തുക്കളും അധ്യാപകരും 'പൂര്‍ണിമ ചികിത്സാസഹായ കമ്മിറ്റി'ക്ക് വേണ്ടി വ്യാപകമായി പ്രചാരണം നടത്തുന്നുമുണ്ട്. തങ്ങളുടെ പ്രിയ സുഹൃത്തും വിദ്യാര്‍ഥിയുമായ പൂര്‍ണിമയ്ക്ക് യഥാസമയം ചികിത്സ ലഭിക്കാന്‍ സഹായിക്കണം എന്നഭ്യര്‍ഥിച്ച് ഫെയ്‌സ്ബുക്ക്, ഓര്‍ക്കുട്ട് തുടങ്ങിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് വെബ്‌സൈറ്റുകളില്‍ പ്രത്യേക അക്കൗണ്ടുകളും പോസ്റ്റുകളും രൂപവത്കരിച്ചിട്ടുണ്ട്. ജെ.ഡി.ടി. ഇസ്‌ലാം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ പ്രിന്‍സിപ്പലാണ് ചികിത്സാസഹായ കമ്മിറ്റിയുടെ കണ്‍വീനറായി പ്രവര്‍ത്തിക്കുന്നത്. ഫോണ്‍: 9446258393.
source-http://sangeethasallapam.com/forum/topic.php?post=1349017
ഞാനടക്കമുള്ള സമൂഹത്തിന്റെ കണ്ണുതുറപ്പിക്കുന്ന ഒരു സംഭവത്തിലേക്ക് ഹിത നമ്മെ കൂട്ടിക്കൊണ്ടു പോകുന്നത്. ഇരമ്പിപ്പാഞ്ഞ ഒരു വാഹനത്തിന്റെ അശ്രദ്ധ മൂലം പൂര്‍ണിമയെന്ന പെണ്‍കുട്ടി അനുഭവിക്കുന്ന ദുരിതത്തെക്കുറിച്ചും അവരുടെ രക്ഷകര്‍ത്താക്കള്‍ അനുഭവിക്കുന്ന ഹൃദയവേദനയെക്കുറിച്ചും യഥാര്‍ത്ഥത്തില്‍ നാമറിയേണ്ടതാണ്. ഈ സംഭവത്തിലേക്ക് കൂടുതല്‍ ശ്രദ്ധിച്ചതും ഹിതയുടെ കമന്റോടെയാണ്. എന്നെക്കൊണ്ടാവുന്ന സഹായം ഞാന്‍ പൂര്‍ണിമയ്ക്ക് ചെയ്യും. അധ്യാപകരും വായനക്കാരും തങ്ങളെക്കൊണ്ട് ആവുന്ന വിധമുള്ള സഹായങ്ങള്‍ നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ഇതേക്കുറിച്ച് മാതൃഭൂമിയില്‍ വന്ന വാര്‍ത്ത
[im]http://images.mathrubhumi.com/images/2011/Feb/03/03096_255419.jpg[/im]
കോഴിക്കോട്: ബസ്സിന്റെ വാതില്‍ തട്ടി പരിക്കേറ്റ് അത്യാസന്ന നിലയില്‍ ആസ്പത്രിയില്‍ കഴിയുന്ന പതിനാറുകാരിക്ക് ചികിത്സാസഹായമേകാന്‍ ചലച്ചിത്ര താരങ്ങളും കായിക താരങ്ങളും രംഗത്ത്.
ബസ്സിന്റെ ലഗേജ് ബോക്‌സിന്റെ വാതില്‍ നട്ടെല്ലിന് തട്ടി സുഷുമ്‌നാനാഡിക്ക് പരിക്കേറ്റ വെള്ളിമാട്കുന്ന് ജെ.ഡി.ടി. ഇസ്‌ലാം സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനിയായ പൂര്‍ണിമയ്ക്ക് ചികിത്സ നല്‍കാനാണ് സാമ്പത്തിക സഹായവുമായി പ്രമുഖര്‍ രംഗത്തെത്തിയിരിക്കുന്നത്. അരക്കോടിയോളം രൂപ ചെലവ് വരുന്ന ചികിത്സയിലൂടെ മാത്രമേ പൂര്‍ണിമയുടെ രോഗത്തിന് ശമനം ലഭിക്കൂവെന്ന 'മാതൃഭൂമി' വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടാണ് താരങ്ങളും അല്ലാത്തവരുമായ നൂറുകണക്കിന് സഹൃദയര്‍ രംഗത്തെത്തിയിരിക്കുന്നത്. ഇവരെല്ലാം വെള്ളിമാട്കുന്ന് കനറാബാങ്ക് ശാഖയില്‍ 0839101039809 എന്ന പ്രത്യേക അക്കൗണ്ടില്‍ വന്‍തുകകള്‍ നിക്ഷേപിച്ചുകഴിഞ്ഞു.
ഒട്ടേറെ വീട്ടമ്മമാരും റെസിഡന്‍റ്‌സ് അസോസിയേഷന്‍ ഭാരവാഹികളും സംഘടനകളും സ്ഥാപനങ്ങളും പ്രവാസികളും വാര്‍ത്ത കണ്ട് 'മാതൃഭൂമി' ഓഫീസുമായി ബന്ധപ്പെട്ട് പണം നിക്ഷേപിച്ചതായി അറിയിച്ചിട്ടുമുണ്ട്. എങ്കിലും ചികിത്സച്ചെലവിന്റെ ചെറിയൊരു ശതമാനം മാത്രമേ ആയിട്ടുള്ളൂ. വിദേശത്ത് നിന്നുള്ളവര്‍ക്ക് പണം നിക്ഷേപിക്കാന്‍ സി.എന്‍.ആര്‍.ബി. 0000839 ഐ.എഫ്.എസ്.ഇ. എന്ന പ്രത്യേക അക്കൗണ്ടും തുറന്നിട്ടുണ്ട്.
ഇതോടൊപ്പം, വിദ്യാര്‍ഥിയുടെ സുഹൃത്തുക്കളും അധ്യാപകരും 'പൂര്‍ണിമ ചികിത്സാസഹായ കമ്മിറ്റി'ക്ക് വേണ്ടി വ്യാപകമായി പ്രചാരണം നടത്തുന്നുമുണ്ട്. തങ്ങളുടെ പ്രിയ സുഹൃത്തും വിദ്യാര്‍ഥിയുമായ പൂര്‍ണിമയ്ക്ക് യഥാസമയം ചികിത്സ ലഭിക്കാന്‍ സഹായിക്കണം എന്നഭ്യര്‍ഥിച്ച് ഫെയ്‌സ്ബുക്ക്, ഓര്‍ക്കുട്ട് തുടങ്ങിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് വെബ്‌സൈറ്റുകളില്‍ പ്രത്യേക അക്കൗണ്ടുകളും പോസ്റ്റുകളും രൂപവത്കരിച്ചിട്ടുണ്ട്. ജെ.ഡി.ടി. ഇസ്‌ലാം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ പ്രിന്‍സിപ്പലാണ് ചികിത്സാസഹായ കമ്മിറ്റിയുടെ കണ്‍വീനറായി പ്രവര്‍ത്തിക്കുന്നത്. ഫോണ്‍: 9446258393.
@ Hari sir
സര്‍ പൊങ്ങച്ചം പറയുകയാണ് എന്ന് കരുതരുത്.
ഞാന്‍ ആയിരം രൂപ തരാം പക്ഷെ അത് എങ്ങിനെയ സര്‍ അയക്കുന്നത് . മാത്സ് ബ്ലോഗ് ഒരു തുക എല്ലാവരില്‍ നിന്നും ശേഖരിച്ചു അത് ഞങ്ങള്‍ നേരത്തെ പറഞ്ഞ പോലെ ഒരു അഞ്ഞൂറ് പേര്‍ നൂറു രൂപ വീതം തന്നാല്‍ 50000 രൂപ ആയില്ലേ .ഞങ്ങള്‍ക്ക് മാത്സ് ബ്ലോഗിനെ വിശ്വാസം ആണ്. ബ്ലോഗ് ടീം അംഗങ്ങളില്‍ ആരുടെ എങ്കിലും അഡ്രസ് തരൂ നമുടെ ജനാര്‍ദ്ദനന്‍ സര്‍ ആയാല്‍ നന്നായി.സര്‍ എല്ലാം ചിട്ടയായി ചെയും . നാളെ ഒരു പോസ്റ്റ് കൊടുക്കൂ .എല്ലാ ബ്ലോഗ് സന്ദര്‍ശകരും കൂടി ചേര്‍ന്ന് 50000
പിരിച്ചു കൊടുക്കാം സര്‍ .എന്താ സര്‍ ഇങ്ങനെ .ഒന്നിനും വേണ്ടി അല്ല സര്‍ നമുക്ക് പേരും പ്രശസ്തിയും ഒന്നും വേണ്ട.എല്ലാവരും സഹകരിക്കും സര്‍ . ഞാന്‍ കാലു പിടിക്കാം സര്‍ ഒരു പോസ്റ്റ് കൊടുക്കോ
@ മാത്സ് ബ്ലോഗ് ടീം
ഞങ്ങള്‍ നാളെ രാവിലെ പ്രതീക്ഷയോടെ നോക്കും .ഒരു പോസ്റ്റ് കൊടുക്കണേ .നമ്മുടെ ജനാര്‍ദ്ദനന്‍ സാറിന്റെ അഡ്രസ് കൊടുക്കണം .എല്ലാവരും മണി ഓര്‍ഡര്‍ ആയി പൈസ അയക്കും .അത് എല്ലാം കൂടി ചേര്‍ത്ത് നമുക്ക് നമ്മുടെ അനുജത്തിക്ക് കൊടുക്കാം.നമുക്ക് കഴിയുന്നത് കൊടുക്കാം സര്‍ .നാളെ മുതല്‍ വെള്ളിയാഴ്ച വരെ തുക സ്വീകരിക്കുക .പിന്നെ ജനാര്‍ദ്ദനന്‍ സര്‍ അത് നേരിട്ട് കൊണ്ട് കുട്ടിയുടെ രക്ഷിതാകളെ എല്പ്പികും .സന്തോഷത്തോടെ സര്‍ അത് ചെയും ഞങ്ങള്‍ക്ക് ഉറപ്പു ഉണ്ട്.
ഞങ്ങള്‍ നാളെ രാവിലെ അഞ്ചു മണിക്ക് പ്രതീക്ഷയോടെ മാത്സ് ബ്ലോഗ് നോക്കും നോക്കും
@ കാഡ് ഉപയോക്താവ് സര്‍
സര്‍ അന്നത്തെ പ്രശ്നത്തില്‍ ഞങ്ങളോട് ദേഷ്യം ആണോ ?ഞങ്ങള്‍ സാറോട് ക്ഷമ പറയുന്നു.
സര്‍ ആ കുട്ടിയെ സഹായിക്കാന്‍ നമുക്ക് എല്ലാവര്ക്കും കൂടി പൈസ ശേഖരിക്കാം സര്‍ ,സര്‍ ഒന്ന് മാത്സ് ബ്ലോഗിനോട് പറയണം.സര്‍ നമ്മള്‍ ഒറ്റയ്ക്ക് കൊടുക്കുന്ന പൈസ എല്ലാം കൂടി ചേര്‍ത്ത് കൊടുക്കാമല്ലോ സര്‍ .ആര്‍ എത്ര രൂപ കൊടുത്തു എന്നൊന്നും പറയണ്ട.എല്ലാം കൂടി ചേര്‍ത്ത് കൊടുത്താല്‍ മതി .ഒന്ന് പറയൂ സര്‍
@ ബാബു സര്‍ ,ഹോംസ് സര്‍ ,ഫ്രീ സര്‍ , ഭാമ ടീച്ചര്‍ ,ഷെമി ടീച്ചര്‍ ,വിജയന്‍ സര്‍ , ജോമോന്‍ സര്‍ ,ജോണ്‍ സര്‍,ഫിലിപ്പ് സര്‍ ,അഞ്ജന ചേച്ചി ,കൃഷ്ണന്‍ സര്‍ ,എല്ലാവരും ഒന്ന് പറയൂ
പ്രിയ ഹിതാ,
മാത്സ് ബ്ലോഗ് നേരിട്ട് പണം പിരിക്കാന്‍ ചില സാങ്കേതിക തടസ്സങ്ങളുണ്ട്. അത് കൊണ്ട് തന്നെ, ഇക്കാര്യത്തിനായി നാം പ്രത്യേകം ഒരു അക്കൗണ്ട് തുറന്ന് അത് കൈകാര്യം ചെയ്യാനോ നില്‍ക്കുന്നതിലും എളുപ്പത്തില്‍ ആ കുട്ടിക്ക് സഹായം ലഭിക്കുന്നതിന് വെള്ളിമാട്കുന്ന് കനറാബാങ്ക് ശാഖയില്‍ 0839101039809 എന്ന നമ്പറിലേക്ക് പണം അടക്കുന്നാണ് ഉചിതം. സന്മനസ്സുള്ള എല്ലാവരും സ്വയം ഈ നമ്പറിലേക്ക് പണം നിക്ഷേപിക്കട്ടെ.
@ നിസാര്‍ സര്‍
"ഒരു ചെറിയ അഭിപ്രായമുള്ളത്, മാത്സ് ബ്ലോഗിലേക്കയക്കണമെന്നുണ്ടോ? കുട്ടിയുടെ ധനശേഖരാര്‍ത്ഥം കോഴിക്കോട് വെള്ളിമാട്കുന്നു കനറ ബാങ്ക് ശാഖയില്‍ 0839101039809 എന്ന അക്കൗണ്ടിലേക്ക് നേരിട്ട് അയച്ചാല്‍ പോരേ? സമാഹരിച്ച് അയക്കുകയെന്ന പുണ്യകര്‍മ്മത്തിന് തെല്ലും ബുദ്ധിമുട്ടുണ്ടായിട്ടല്ല കേട്ടോ! അതിനു വരുന്ന കാലതാമസം ചിലപ്പോള്‍ പ്രയാസങ്ങളുണ്ടാക്കിയാലോ..?"
സര്‍ എന്താ ഇങ്ങനെ .ഒരു കാല താമസവും വരില്ല സര്‍.ദൈവം ആ കുട്ടിയെ രക്ഷിക്കും ഞങ്ങള്‍ക്ക് ഉറപ്പുണ്ട് .സര്‍ ഒന്ന് പറയൂ
എല്ലാവര്ക്കും നിങ്ങളെ വിശ്വാസം ആണ് സര്‍ .മാത്സ് ബ്ലോഗ് എല്ലാവര്ക്കും വിശ്വാസം ആണ് .നോക്കൂ നിങ്ങള്‍ തിരക്കിനിടയിലും സമയം കണ്ടെത്തി എത്ര ഉപകാര പ്രദമായകാര്യങ്ങള്‍ ഇവിടെ കൊടുക്കുന്നു.എന്തെകിലും സാമ്പത്തിക നേട്ടം നിങ്ങള്‍ ലക്ഷ്യം ഇടുന്നുണ്ടോ .ഇല്ല എല്ലാവര്ക്കും അറിയാം അത് .നാളെ ഒരു പോസ്റ്റ് കൊടുക്കണം .എന്താ സര്‍ ചെയില്ലേ .
@ കാര്‍ഡ് ഉപയോക്താവ്
വൃത്തം നിവര്‍ത്തിയെടുത്താല്‍ ചിത്രത്തില്‍ കൊടുത്തിരിക്കുന്ന രൂപം കിട്ടുമെന്ന് സങ്കല്പിക്കാന്‍ കഴിയുന്നില്ല. എന്തായാലും 2 രൂപങ്ങള്‍ കിട്ടുമെന്ന് പറയാം. അല്ലേ?
@VIJAYAKUMAR M D sir,
sorry, ക്ഷമിക്കണം. എന്റെ ആദ്യ പോസ്റ്റിൽ ചിത്രം മാറിപ്പോയതായിരുന്നു. please see this.
[im]http://1.bp.blogspot.com/_8X4JeB3kkWU/TUzN4VvhV9I/AAAAAAAAAWQ/bLKyQQNAV8I/s400/perimeter-straight.jpg[/im]
What is the perimeter of the figure? How many such figures can be made by straightening a circle of radius 4 centimeters?
The length of an arc of a circle is that part of the perimeter of the circle, as the central angle is of 360°
for example, 60° is 1/6 of 360° and so in a circle, the length of an arc of central angle 60° would be 1/6 of the perimeterr of the circle.
2πrx60x1/360 =2πx4x60/360=8πx1/6 = 8π/6
perimeter of the figure 8xpix3x1/6=4pi
മാത്സ് ബ്ലോഗിന്റെ മൂന്നാം വയസ്സിലേക്കുള്ള ചവിട്ടു പടിയായി മൂന്നു പോസ്റ്റുകളാണ് ഇവിടെ ബ്ലോഗിയത് . റിക്കാര്‍ഡ് കമെന്റുകളും നിര്‍ദേശങ്ങളും അയച്ച ഈ ബ്ല്ലോഗിലെ നിത്യ സന്ദര്‍ശകര്‍ ,ഇതിനെ ഫോളോ ചെയ്യുന്നവര്‍ ,എന്നും നാല്നേരം കയറി ഇറങ്ങുന്നവര്‍ ,പക്ഷെ എന്ത് ചെയ്യാം ,ഗൂഗിള്‍ അമ്മച്ചി എല്ലാം വിഴുങ്ങിയില്ലേ .ഞാന്‍ കരുതി പൊട്ടനെ മാത്രമേ വിഴുങ്ങാറൊള്ളൂ എന്ന്.എന്നിട്ടും ബ്ലോഗു മുതലാളിമാര്‍ എന്തേ ഗൂഗളിനു എതിരെ കേസ് കൊടുക്കാത്തത്
@ ആതിര ,
നിങ്ങള്‍ കുട്ടികളുടെ അനുകരണീയമായ നല്ല മനസ്സുകണ്ടപ്പോള്‍ വളരെയധികം സന്തോഷം തോന്നി .
തീര്‍ച്ചയായും എല്ലാവരും കഴിയുന്ന രീതിയില്‍ സഹായിക്കണം .
എങ്കിലും, മാത്സ് ബ്ലോഗ് പണം ശേഖരിക്കുന്നത് ശരിയല്ല എന്നാണു എന്റെ വ്യക്തിപരമായ അഭിപ്രായം .
ഒന്നാമത് ബ്ലോഗിന്റെ പിന്‍ നിരയിലുള്ളവര്‍ എല്ലാവരും സര്‍ക്കാര്‍ ജീവനക്കാര്‍ . അവര്‍ക്ക് പരിമിതികളുണ്ട് .
മറ്റൊന്ന് ആരോപണങ്ങള്‍ ഏതെല്ലാം വിധത്തില്‍ വരും എന്നൊന്നും ഇപ്പോള്‍ പറയാന്‍ കഴിയില്ലല്ലോ ?
അതുകൊണ്ട് ഏറ്റവും നല്ലത് ബാങ്ക് അക്കൗണ്ട് -ല്‍ തന്നെ പണം ഇടുന്നതാണ് .
എളുപ്പവും അതുതന്നെ .
നല്ലത് വരട്ടെ .
പൂര്‍ണ്ണിമ എത്രയും പെട്ടെന്ന് സുഖമാവട്ടെ എന്ന് പ്രാര്‍ഥിക്കുന്നു .
പ്രിയപ്പെട്ട കരും പൊട്ടന്‍
താങ്കളോടുള്ള എല്ലാവിധ ബഹുമാനത്തോടെയും ഒരു ചെറിയ കാര്യം സൂചിപ്പിക്കട്ടെ
താങ്കള്‍ മുന്നോട്ടു വയ്ക്കുന്ന വാദങ്ങളും ആശയങ്ങളും തീര്‍ച്ചയായും നല്ലതാണ്. പക്ഷെ അതു പറയുന്ന ശൈലി എനിക്ക് അത്ര നല്ലതായി തോന്നുന്നില്ല.
താങ്കള്‍ ആക്ഷേപ ഹാസ്യം എന്നു വിശേഷിപ്പിക്കുന്ന ആ ശൈലി ദയവായി ഒന്നു മാറ്റണം. താങ്കള്‍ക്ക് നന്നായി കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ അറിയാം. പക്ഷെ മനപ്പൂര്‍വ്വം ആക്ഷേപഹാസ്യം വരുത്തുന്നത് അരോചകമാണ്. നിഷ്‌പക്ഷമായി വിലയിരുത്തിയാല്‍ താങ്കള്‍ക്കും ഈ കാര്യങ്ങള്‍ മനസ്സിലാക്കാവുന്നതേയുള്ളു.
രണ്ടാമതായി ഒട്ടേറെ പ്രമുഖ വ്യക്തികളും സ്ഥാപനങ്ങളും കുട്ടികളും സന്ദര്‍ശിക്കുന്ന ബ്ലോഗാണിത്. ഏറെ മാധ്യമ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന സമയവുമാണ്. ആയതിനാല്‍ താങ്കള്‍ ഈ പേരുമാറ്റണം.
എന്റേതും ശരിയായ പേരല്ലെന്നു സമ്മതിക്കുന്നു. പക്ഷെ കുറച്ചു കൂടി പോസിറ്റീവ് ടച്ച് ഉള്ള പേരു തിരഞ്ഞെടുക്കണം എന്ന് താഴ്മയോടെ അഭ്യര്‍ത്ഥിക്കുന്നു.
താങ്കള്‍ക്ക് ഇതിനെല്ലാം താങ്കളുടേതായ ന്യയങ്ങളുണ്ടാവാം. എന്നിരുന്നാല്‍ തന്നെയും ബഹുഭൂരിപക്ഷത്തിന്റെയും താല്‍പര്യങ്ങള്‍ക്കും മാത്സ് ബ്ലോഗിന്റെ ഉന്നമനത്തിനും വേണ്ടി താങ്കള്‍ ഈ നിര്‍ദ്ദേശങ്ങള്‍ ഗൗരവമായി എടുക്കണം.
എന്റെ ഈ അഭിപ്രായത്തെ താങ്കള്‍ എതിര്‍ത്താലും ഞാന്‍ പ്രതികരിക്കില്ല. കമന്റു കൊണ്ട് എതിര്‍ത്തോളൂ, പക്ഷെ താങ്കള്‍ ഞാന്‍ പറഞ്ഞ മാറ്റങ്ങള്‍ വരുത്തണം.
കരുംപൊട്ടന്‍ എന്ന പേര് മാറ്റണമെന്ന് ഞാനും അഭ്യര്‍ത്ഥിക്കുന്നു. ബ്ലോഗിനെപ്പറ്റി ചര്‍ച്ച ചെയ്യുമ്പോള്‍ എന്തു കൊണ്ടാണ് ഈ പേരില്‍ ഒരാള്‍ കമന്റ് ചെയ്യുന്നതെന്ന് ഞങ്ങളുടെ ക്ലസ്റ്ററിലെ പല അദ്ധ്യാപകരും അത്ഭുതത്തോടെ ചോദിക്കുകയുണ്ടായി. ഈ ആക്ഷേപഹാസ്യരീതി അത്ര രുചിക്കുന്നുമില്ലന്ന് കുറച്ചു നാളുകള്‍ക്ക് മുമ്പ് ഒരു ടീച്ചര്‍ കമന്റ് ചെയ്തത് ഓര്‍ക്കുന്നു. ഗുണകരമോ ആശാസ്യമോ അല്ലാത്തതു കൊണ്ടു തന്നെ ഈ രീതി മാറ്റുന്നത് ഈ അദ്ധ്യാപകരുടെ ബ്ലോഗിന്റെ നിലവാരത്തിന് ഗുണം ചെയ്യും.
ക്ലസ്ടരില്‍ വരുന്ന അധ്യാപകര്‍ അത്ഭുതപ്പെട്ടു കണ്ണുതള്ളി ഇരിക്കണ്ട .
ടീച്ചര്‍മാര്‍ക്ക് രുചിക്കുറവു ഉണ്ടാക്കണ്ട .
ഇത് രണ്ടും കാണുന്ന ക്ലസ്റര്‍ R .P . മാര്‍ക്ക് മനപ്രയാസവും ഉണ്ടാക്കണ്ട .
കരുംപൊട്ടന്‍ പേരുമാറ്റണം.
രണ്ടാമതായി ഒട്ടേറെ പ്രമുഖ വ്യക്തികളും സ്ഥാപനങ്ങളും കുട്ടികളും സന്ദര്‍ശിക്കുന്ന ബ്ലോഗാണിത്. ഏറെ മാധ്യമ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന സമയവുമാണ്.
ഞാന്‍ മേല്‍ പറഞ്ഞ കാര്യത്തില്‍ സമ്മര്‍ദ്ദത്തിലാണ്.
പക്ഷെ ഞാന്‍ എന്ത് ചെയ്യണം ??
അഭിപ്രായങ്ങള്‍ എവിടെ അറിയിക്കും ??
എന്‍റെ കമെന്റുകള്‍ കുട്ടികള്‍ വായിക്കണം എന്നാ നിലയ്ക്കല്ല ,പക്ഷെ വായിക്കേണ്ട ചില ആളുകള്‍ ഇവിടെയുണ്ട് എന്നറിയുന്നത് കൊണ്ടാണ് .ചിലത് ഇവിടെ പറഞ്ഞാല്‍ എത്തേണ്ട സ്ഥലത്ത് എത്തും എന്നുള്ളത് കൊണ്ട്ടാണ്.
ഞാന്‍ ഉപയോഗിക്കുന്ന പേര് അരോചകം ആകാം പറയുന്ന കാര്യങ്ങള്‍ മുറിവേല്‍പ്പിക്കുന്നതാണ് പക്ഷേ മനസ്സില്‍ കൊണ്ട് നടക്കുന്ന ഒരുപാട് പ്രതിഷേധങ്ങള്‍ പറയാന്‍ ഒരിടം ഇവിടെയെ ഒള്ളൂ അതാണിവിടെ വരുന്നത് ,
പേരും ശൈലിയും മാറ്റാം.
ഇതാ ഇത് പോലെ
പേര്: സുശീലന്‍ ,
കമെന്റു :
അധ്യാപകര്‍ക്ക് നല്‍കുന്ന ലാപ്ടോപ് ഉഗ്രന്‍ ,ഈ വിലക്ക് ലാപ്ടോപ് കിട്ടുമോ ?? എന്‍റെ അളിയന്‍ ഇന്നലെയും ചോദിച്ചു(അവന്‍ കാലിഫോര്‍ണിയയില്‍ ഡെല്‍ കമ്പ്യൂട്ടര്‍ സീനിയര്‍ എഞ്ചിനീയര്‍ ആണ് ) ഒന്ന് എനിക്കും ഒപ്പിച്ചു തരുമോടാ !!!!.
അല്ലെങ്കില്‍ ദിവസവും ഓരോ കമെന്റു :
ഗംഭീരം
അത്ഭുതം ഇനിയും മുന്നേറട്ടെ !!!!
നമുക്ക് ഇതിലും വലിയ അഭിമാനം വേറെ എന്ത് ??.
ഗൂഗിളിനെ(ആരെയും എന്നര്‍ത്ഥം ) പോലും അതിശയിപ്പിക്കുന്ന വളര്‍ച്ച
ഇങ്ങിനെയൊക്കെ മതിയോ??
കളിയാക്കിയതല്ല ഒരാള്‍ ഇതുപോലെയും ഇരിക്കെട്ടെ ,ഒരുപാട് പേര്‍ക്ക് ശപിക്കാന്‍ ,ചൊറിയാന്‍ ,അവക്ഞ്ഞയോടെ അവഗണിക്കാന്‍
അതല്ല ഒരു നല്ല നടപ്പാണ് വേണ്ടെതെങ്കില്‍ ഞാന്‍ തയാറാണ് ,കാരണം ബ്ലോഗിന്റെ നിലവാരം അതിലെ സന്ദര്‍ശകരുടെ കമെന്റുകൂടി കണക്കിലെടുത്താണല്ലോ.
ഈ ബ്ലോഗു സന്ദര്‍ശകരോട് ഞാന്‍
ആത്മാര്‍ഥമായി അഭിപ്രായം ചോദിക്കെട്ടെ
"ഞാന്‍ ഏതു ശൈലി സ്വീകരിക്കണം "
മറുപടി പറയുമല്ലോ കൂടുതല്‍ കടുത്തതാണെങ്കില്‍ ഇതിലെ അയക്കണേ
paavampottan@gmail.com
എന്ന്
കരുംപൊട്ടന്‍
Post a Comment