റോഡ് ഷോ എന്ത്? എങ്ങനെ? വീഡിയോയും ചിത്രങ്ങളും
>> Thursday, February 3, 2011
അധ്യാപകര്‍ക്ക് സൗജന്യനിരക്കില്‍ ലാപ്ടോപ് / നെറ്റ്ബുക്ക് വിതരണം ചെയ്യുന്നതിനു മുന്നോടിയായുള്ള 'റോഡ്ഷോ' (പ്രദര്‍ശനം) എന്താണെന്നും എങ്ങനെയാണെന്നും കണ്ട് മനസ്സിലാക്കാനാകുന്ന രണ്ടര മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് മുകളില്‍ നല്‍കിയിരിക്കുന്നത്. പ്ലേ ബട്ടണില്‍ ക്ലിക്ക് ചെയ്ത് ഈ വിഡീയോ കാണാന്‍ കഴിയും. ഫെബ്രുവരി നാലാം തീയതി വെള്ളിയാഴ്ച എറണാകുളം ജില്ലക്കാര്‍ക്കു വേണ്ടിയുള്ള ബുക്കിങ്ങോടുകൂടെ ഇടപ്പള്ളി റീജിയണല്‍ റിസര്‍ച്ച് സെന്ററില്‍ (ആര്‍ട്ടിസ്റ്റ് ഹാള്‍) ഉത്ഘാടനം ചെയ്യപ്പെട്ടു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മറ്റു ജില്ലക്കാര്‍ക്കും അവരുടെ ജില്ലാ ആസ്ഥാനങ്ങളില്‍ വെച്ച് പ്രദര്‍ശനവും ബുക്കിങ്ങും നടക്കും. പ്രദര്‍ശന ഷെഡ്യൂളിനെക്കുറിച്ചും റോഡ്ഷോയിലേക്ക് ബുക്കിങ്ങിനായി പോകുന്ന അധ്യാപകര്‍ കൊണ്ടു പോകേണ്ട രേഖകളെപ്പറ്റിയും താഴെ സൂചിപ്പിട്ടുണ്ട്. വായിച്ചു നോക്കുമല്ലോ. റോഡ് ഷോയുടെ ചിത്രങ്ങളും താഴെ നല്‍കിയിരിക്കുന്നു.
ഐടി@സ്ക്കൂള്‍ സര്‍ക്കുലറില്‍ പറഞ്ഞിട്ടുള്ള ലാപ്ടോപും നെറ്റ്ബുക്കും നമുക്ക് നേരിട്ട് കണ്ട് ബോധ്യപ്പെടുന്നതിന് അവസരമൊരുക്കുന്ന പ്രദര്‍ശനമാണ് റോഡ് ഷോ. എല്ലാ ജില്ലയിലും എവിടെയെങ്കിലും ഒരിടത്തായിരിക്കും പ്രദര്‍ശനം സംഘടിപ്പിക്കുക. എറണാകുളത്ത് ഓരോ സബ്ജില്ലയിലേയും അധ്യാപകര്‍ക്ക് സമയക്രമം തീരുമാനിച്ചിട്ടുണ്ടായിരുന്നു. ടൈം ഷെഡ്യൂള്‍ അനുസരിച്ച് ഓരോ സബ്ജില്ലയിലേയും അധ്യാപകര്‍ റോഡ്ഷോ (പ്രദര്‍ശനസ്ഥലം) നടക്കുന്ന സ്ഥലത്ത് എത്തുകയായിരുന്നു. എറണാകുളം ജില്ലയിലെ എല്ലാ സബ്ജില്ലയിലെയും അധ്യാപകര്‍ക്കു വേണ്ടി ഐടി@സ്ക്കൂളിന്റെ പ്രൊജക്ട് ഓഫീസില്‍ ആയിരുന്നു റോഡ്ഷോ സംഘടിപ്പിക്കപ്പെട്ടത്. പ്രദര്‍ശനഹാളിനു മുന്നിലെ ഐടി@സ്ക്കൂളിന്റെ രജിസ്ട്രേഷന്‍ കൗണ്ടറില്‍ ഫോം നല്‍കി ജില്ലാ കോഡിനേറ്ററെക്കൊണ്ട് അപേക്ഷയില്‍ (അനെക്സര്‍ 3) സാക്ഷ്യപ്പടുത്തി ടോക്കണ്‍ വാങ്ങി. വിപ്രോ, ചിരാഗ്, എച്ച്.സി.എല്‍ തുടങ്ങിയ കമ്പനികളുടെ ലാപ്ടോപ്പും നെറ്റ്ബുക്കും പ്രദര്‍ശനത്തിന് വെച്ചിരുന്നു. ഓരോ കമ്പനികളുടേയും സ്റ്റാള്‍ സന്ദര്‍ശിക്കുന്നതിനും സര്‍ക്കുലറില്‍ പറഞ്ഞിട്ടുള്ള സ്പെസിഫിക്കേഷനിലുള്ള അവരുടെ ഉല്പന്നം ഉപയോഗിച്ചു നോക്കുന്നതിനും കമ്പനിയുടെ റെപ്രസന്റേറ്റീവുകളോട് സംസാരിച്ച് അതേക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കുന്നതിനും അവസരമുണ്ടായിരുന്നു. അവരുടെ സ്പെസിഫിക്കേഷന്‍ പ്രിന്റ് ചെയ്തത് നമുക്ക് നല്‍കുകയും ചെയ്യും. ഐടി@സ്ക്കൂളുമായി ഉടമ്പടിയുള്ളതു കൊണ്ടു തന്നെ മൂന്ന് കമ്പനികളുടേയും ഉല്പന്നത്തിന് ഒരേ വിലയായിരിക്കും. ലാപ്ടോപ്പിലും നെറ്റ് ബുക്കിലും എഡ്യു-ഉബുണ്ടു ലോഡ്ചെയ്തിട്ടുണ്ടാകും. കണ്ട് ഇഷ്ടപ്പെട്ട ഉല്പന്നം ഏത് കമ്പനിയുടേതാണോ അവരുടെ കൗണ്ടറില്‍ 1500 രൂപ അടച്ച് ഉല്പന്നം ബുക്കു ചെയ്യാം. ഓണ്‍ലൈനായി ബുക്കു ചെയ്തപ്പോള്‍ ഉള്ള ഉല്പന്നം തന്നെ വാങ്ങണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല. നമുക്ക് ഏതൊന്ന് വേണമെങ്കിലും തെരഞ്ഞെടുക്കാന്‍ അവസരമുണ്ട്.
- ഉല്പന്നം ആരുടെ പേരിലാണോ വാങ്ങുന്നത് അവര്‍ നേരിട്ട് ചെന്ന് ഒപ്പിട്ടു കൊടുക്കണം. പകരക്കാരനെ വിടാന്‍ സാധിക്കില്ലെന്ന് ചുരുക്കം. അതു കൊണ്ട് തന്നെ ഒരു സ്ക്കൂളിലെ എല്ലാ അപേക്ഷകളുമായി ഒരാള്‍ ചെന്നാല്‍ സമ്മതിക്കുകയുമില്ല.
- സര്‍ക്കുലറിലെ അനക്സര്‍ 3) പ്രധാനാധ്യാപകന്‍ സാക്ഷ്യപ്പെടുത്തിയതും അതിന്റെ രണ്ട് കോപ്പിയും, നിങ്ങളുടെ ഫോട്ടോ പതിച്ച ഏതെങ്കിലും ഐഡി കാര്‍ഡിന്റെ കോപ്പിയും റോഡ്ഷോയ്ക്ക് വരുമ്പോള്‍ നിര്‍ബന്ധമായും കൊണ്ടുവരണം.
- അപേക്ഷ ഐടി@സ്ക്കൂളിന്റെ രജിസ്ട്രേഷന്‍ കൗണ്ടറില്‍ നല്‍കി ജില്ലാ കോഡിനേറ്ററുടെ സാക്ഷ്യപ്പെടുത്തലോടെ ഒപ്പിട്ട് ടോക്കണ്‍ വാങ്ങുകയും വേണം.
- ഓണ്‍ലൈനില്‍ ബുക്കു ചെയ്യാത്തവര്‍ക്കും ഈ രജിസ്ട്രേഷന്‍ കൗണ്ടറില്‍ അപേക്ഷ നല്‍കി ഡോക്കിറ്റ് നമ്പര്‍ വാങ്ങാം.
- എല്ലാം കണ്ട് ബോധ്യപ്പെട്ട് ബുക്കു ചെയ്യണമെന്നു തോന്നിയാല്‍ 1500 രൂപ കമ്പനിയുടെ ക്യാഷ് കൗണ്ടറില്‍ അടച്ച് രശീത് വാങ്ങണം. ഉല്പന്നം നമുക്കു ലഭിക്കുന്ന സമയം (മാര്‍ച്ച് മാസത്തോടെയായിരിക്കുമെന്നു കരുതാം) ബാക്കി നല്‍കേണ്ട തുകയുടെ ഡി.ഡിയോടൊപ്പം ഈ രശീത് കൂടി കാണിക്കണമത്രേ. അത് കൊണ്ട് രശീതി സൂക്ഷിച്ചു വെച്ചേ പറ്റൂ.
- ഒരാള്‍ക്ക് നെറ്റ്ബുക്ക്, ലാപ്ടോപ്പ് ഇവയില്‍ ഏതെങ്കിലും ഒന്ന് മാത്രമേ ബുക്കു ചെയ്യാന്‍ കഴിയൂ.
- ബുക്ക് ചെയ്ത ശേഷം ഉത്പ്പന്നം വേണ്ടെന്നു വെച്ചാല്‍ 1500 രൂപ തിരികേ ലഭിക്കുന്നതല്ല
- 8,9,10 ന് മലപ്പുറം,പത്തനംതിട്ട,കാസര്‍കോഡ്
- മലപ്പുറം ജില്ലയിലെ റോഡ്ഷോ-സബ്ജില്ല, സമയക്രമം അനുസരിച്ച്
Venue : DRC, Malappuram
8-2-11
MELATTUR - 10 AM.
WANDOOR - 11.30 AM
NILAMBUR - 2 PM
TANUR - 3 PM
AREACODE 4 PM
9-2-11
TIRUR - 9.30 AM.
PARAPPANANGADI - 11 AM.
KUTTIPPURAM - 12 AM.
EDAPPAL - 2 PM
PONNANI - 3 PM
VENGARA - 4 PM
10-2-11
PERINTHALMANNA - 9.30 AM
MANKADA - 11 AM.
MANJERI - 12 AM.
KIZHSEERI - 2 PM
KUNDOTTY - 3 PM.
MALAPPURAM - 4 PM
- 12,13,14 ന് തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്
- കോഴിക്കോട് ജില്ലയിലെ റോഡ്ഷോ-സബ്ജില്ല, സമയക്രമം അനുസരിച്ച്
Venue :IT@SCHOOL PROJECT OFFICE,CIVIL STATION, CALICUT
12-02-2011 SATURDAY
KOYILADY 09.30 AM
MELADI 09.30 AM
VATAKARA 11.30 AM
CHOMBALA 11.30 AM
THODANNUR 11.30 AM
NADAPURAM 02.00 PM
KUNNUMMEL 02.00 PM
13-02-2011 SUNDAY
KUNNAMANGALAM 09.30 AM
MUKKAM 09.30 AM
PERAMBRA 12.00 NOON
THAMARASSERI 12.00 NOON
BALUSSERI 02.30 PM
KODUVALLY 02.30 PM
14-02-2011 MONDAY
KOZHIKODE CITY 09.30 AM
KOZHIKODE RURAL 12.00 NOON
FEROKE 12.00 NOON
CHEVAYUR 02.30 PM
- 16,17,18 ന് കൊല്ലം, ഇടുക്കി, തൃശ്ശൂര്‍, കണ്ണൂര്‍
- 19,20,21 ന് ആലപ്പുഴ, കോട്ടയം, വയനാട്
92 comments:
ഇതോടെ ഏറണാകുളം ജില്ല ആദ്യത്തെ സമ്പൂര്‍ണ ലാപ് ടോപ് ജില്ല യായി ചരിത്രത്തില്‍ സ്ഥാനം പിടിക്കും (അധ്യാപകര്‍ക്ക് ഇടയില്‍).പാവപ്പെട്ടവര്‍ക്ക് കൂടി ഇത് വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ കനിവ് കാണിക്കുമോആവോ?.
ലാപ്ടോപും നെറ്റ്ബുക്കും ചുക്കാണോ ചുണ്ണാമ്പാണോ എന്നറിയാത്ത ടീച്ചര്‍മാര്‍ക്ക് ഇതൊക്കെ വാങ്ങി ഗമയില്‍ വീട്ടില്‍ ഷോകേസില്‍ വെക്കാം-ഒരുമാതിരി, പൂച്ചയ്ക്ക് പുന്നയ്ക്കാ കിട്ടിയതുപോലെ..!വിലകുറച്ച് കിട്ടുമെന്ന് കേട്ടാല്‍ എന്തും വാങ്ങിക്കോളും..!
ഞാന്‍ ഒന്ന് ബുക്കുചെയ്തിട്ടുണ്ട്. പക്ഷേ ലാപ്ടോപ് വേണോ അതോ നെറ്റ്ബുക്ക് വേണോയെന്ന് ഇതുവരെ ഫൈനലൈസ് ചെയ്തിട്ടില്ല. സത്യത്തില്‍ ഇവ തമ്മിലുള്ള പ്രധാന വ്യത്യാസങ്ങള്‍, ഗുണങ്ങള്‍ ദോഷങ്ങള്‍ എന്നിവ ആരെങ്കിലും വിശദമായി പറഞ്ഞുതരാമോ..?ഇത് ചുക്കാണോ ചുണ്ണാമ്പാണോയെന്നറിയാനാണ്. ഹോംസ് ചേട്ടാ, പ്ലീസ്!
ലാപ് ടോപ് ചുക്കും ,
നെറ്റ് ബുക്ക് ചുണ്ണാമ്പുമാണ് .
ലാപ്ടോപില്‍ സി ഡി , ഡി വി ഡി എന്നിവ ഉപയോഗിക്കാം നെറ്റ് ബുക്കില്‍ pendrive മാത്രമേ ഉപയോഗിക്കാന്‍ പറ്റുകയുള്ളു
എന്നാണു എന്‍റെ അറിവ്
സതീഷ്
ഓഫ് ടോപ്പിക് ,
ഈ വര്‍ഷം തുടങ്ങിയ IT ഓഡിറ്റ് സമയത്ത് , പത്താം ക്ലാസ്സിന്റെ എ ലിസ്റ്റ് തയ്യാരാക്കലിന്റെ തിരക്കുപിടിച്ച സമയത്ത് പോലും , അത്യാവശ്യം വേണ്ട രജിസ്ടരുകള്‍ എല്ലാം തയ്യാറാക്കി വച്ചിരുന്നു . ഓഡിറ്റ് - നു വന്നത് കഠിന സുഹൃത്തുക്കളും .
ഓഡിറ്റ് കഴിഞ്ഞു ,
ലോഹ്യം പുതുക്കി അവര്‍ പോയി .
ഇപ്പോള്‍ ഇതാ രെജിസ്ടര്‍ നോട്ടിസ് .
IT യുമായി ബന്ധപ്പെട്ട സര്‍വ്വ സാധനങ്ങള്‍ക്കും, മൗസ് തുടങ്ങി LCD പ്രോജെക്ടര്‍ വരെ ഓരോന്നിനും പ്രത്യേകം ലോഗ് ബുക്കുകള്‍ വേണമത്രേ . (എല്ലാറ്റിനും കൂടി ഒരെണ്ണമേ വെച്ചിരുന്നുള്ളൂ ) രണ്ടാഴ്ചയ്ക്കുള്ളില്‍ പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ തുടര്‍ നടപടികള്‍ക്കായി റിപ്പോര്‍ട്ട് അയയ്കുമത്രെ .
രെജിസ്ടര്‍ നോട്ടിസ് HM നാണെങ്കിലും , അദ്ദേഹം അത് തുറന്നു നോക്കി ഏല്‍പ്പിക്കുന്നത് SITC യെ . കൂടെ " എന്താ മാഷേ ഇതെല്ലാം" എന്ന ചോദ്യവും .
ഓഡിറ്റ് സമയത്ത് ഇതൊക്കെ ഒന്ന് പറഞ്ഞു കൂടായിരുന്നോ ?
ഈ വര്‍ഷം തുടങ്ങിയതാണ് IT ഓഡിറ്റ് . ബാലാരിഷ്ടതകള്‍ ഉണ്ടാകും .
ഇതൊന്നും എന്നെ വെള്ള പൂശാന്‍ എഴുതിയതല്ല .
എല്ലാം ചെയ്യേണ്ടത് തന്നെ .
സമ്മതിക്കുന്നു .
പക്ഷെ , SITC മാരുടെ ജോലി ഭാരത്തെ കുറിച്ച് അല്‍പ പരിഗണന എങ്കിലും കാണിക്കുമോ ?
പരീക്ഷകളും . റിവിഷനും , പ്രാക്ടിക്കലും , പിന്നെ സെന്‍സസും അതിനിടയില്‍ രജിസ്ടര്‍ നോട്ടീസും .
വാങ്ങുന്ന ശമ്പളത്തിന് ആരോട് കൂറ് കാണിക്കണം ?
ഇങ്ങനെയായാല്‍ SITC എന്ന ഉന്നത പദവി അലങ്കരിക്കാന്‍ ആരെ കിട്ടും ?
ഈ വര്ഷം എസ്.എസ്.എല്‍ .സി ,ഹയര്‍ സെക്കന്ററി സയന്‍സ് വിഭാഗം മാത്സ് ,ഫിസിക്സ് എന്നിവയ്ക്ക് ഓരോ പാഠഭാഗത്ത് നിന്നും എത്ര മാര്കിന്റെ ചോദ്യങ്ങള്‍ വരും എന്ന് ആരെങ്കിലും പറഞ്ഞു തരുമോ ?
ഹയര്‍ സെക്കന്ററിക്ക് double valuation ഉണ്ടാകും എന്ന് കേള്‍ക്കുന്നു അത് ശരിയാണോ ?
എന്ത് കൊണ്ട് ആണ് എസ്.എസ്.എല്‍.സി ക്ക് ചെയുന്നത് പോലെ ഒരു ഏകീകൃത സമ്പ്രദായത്തില്‍ ഹയര്‍ സെക്കന്ററി മോഡല്‍ പരീക്ഷ നടത്താത്തത്
A standard notebook has the following features:
1. Ultralight. Less weight is better.
2. 4 - 5 hour battery life.
3. No internal floppy drive.
4. Minimal graphics subsystem.
5. No internal DVD or CD system.
6. 12" - 14" TFT screen.
7. Low profile (thin).
8. Integrated modem and network connection.
9. Smallest possible keyboard that retains functionality.
10. Low power consumption Celeron/Centrino or Sempron style processor.
In essence a notebook computer is designed to provide mobile computing that won't break your back yet still offer all the power the mobile users requires for work and some leisure pursuits. This portability normally comes at a price. The level of minituarization involved comes at a cost and high end notebooks can prove to be quite expensive.
The Laptop Computer
Now for the laptop computer. Again look at the name. A laptop is designed to sit on your lap and you can therefore expect it to be quite large and loaded down with features and power. The
The standard laptop computer would have some ,if not all, of the following features:
1. 14" - 17" (widescreen) TFT screen.
2. Nvidia GeForce or ATI Radeon graphics subsystem.
3. Internal DVD-ROM or DVD-RW drive
4. Large full featured keyboard.
5. 3 hour+ battery life.
6. Upgradeable.
7. Integrated modem, network, Bluetooth and Wi-Fi capabilities.
8. High quality integrate audio and speaker system.
9. Low power consumption, high performance Intel Centrino style processor.
From reading the above information you'll see that the notebook is the exact opposite of the laptop. Notebooks offer reasonable power and extreme portability. Laptops are designed to be capable of replacing an entire desktop PC if necessary whilst still offering desktop performance in a mobile platform. Hopefully this article has helped clear up the differences between both classes of portable computers. As time and technology moves on the line between laptop and notebook will continue to blur but for right now it's still clearly defined and driven by the demands of the portable computer market.
source:
http://www.homeofficebuddy.com/officecomputer/diff-notebook-laptop.shtml
NET BOOK, NOTE BOOK (LAPTOP),TABLET എന്നിങ്ങനെ മൂന്നുതരത്തില്‍ Portable Computer പ്രചാരത്തിലുണ്ട്.I-PAD, Think Pad എന്നീ ഉപകരണങ്ങളും പ്രചാരത്തിലായി വരുന്നു.
സാധാരണ നെറ്റ് ബുക്കുകള്‍ക്കുള്ള സവിശേഷതകള്‍
1.ഭാരം കുറവ്
2.വലിപ്പം കുറവ്
3.കൂടുതല്‍ നേരം (8 മണിക്കുര്‍ വരെ)ബാറ്ററി ബാക്ക് അപ്.
4.Wireless LAN -Bluetooth Connectivity
5.RJ 45 Socket (LAN/Modem connect ചെയ്യുന്നതിന്)
6.webcam & Microphone
7.വില കുറവ്
8. Hard Disk ഉണ്ടാവും
8.ഇന്റര്‍നെറ്റ് ഉപയോഗം പ്രധാന ലക്ഷ്യം
9.കൊണ്ടു നടക്കാന്‍ സൗകര്യം
Demerits
1.Low Power processor (Atom-common)
2.No CD/DVD Drive/Writer
3.Small TFT Monitor (10.1 Inch Common)
(Sony Vio i3 Processor ഉള്ളത് ലഭിക്കും.വില 30000 ല്‍ കൂടുമെന്നുമാത്രം.7 inch netbook is also available)
4.RAM speed കുറവ്
5.Cache Memory കുറവ്
ലാപ്പ്റ്റോപ്പ് വാങ്ങൂ. നെറ്റ്ബുക്ക് വേണ്ട. ഞാൻ രണ്ടും ഉപയോഗിച്ചിട്ടുണ്ട്.
"ലാപ്ടോപും നെറ്റ്ബുക്കും ചുക്കാണോ ചുണ്ണാമ്പാണോ എന്നറിയാത്ത ടീച്ചര്‍മാര്‍ക്ക് ഇതൊക്കെ വാങ്ങി ഗമയില്‍ വീട്ടില്‍ ഷോകേസില്‍ വെക്കാം-ഒരുമാതിരി, പൂച്ചയ്ക്ക് പുന്നയ്ക്കാ കിട്ടിയതുപോലെ..!വിലകുറച്ച് കിട്ടുമെന്ന് കേട്ടാല്‍ എന്തും വാങ്ങിക്കോളും..!"
ഹല്ല പിന്നെ റവന്യൂകാരല്ലിയോ ഇതു മാതിരി സാധനങ്ങള്‍ തലയിലും വെച്ചോണ്ട് നടക്കുന്നത്.ഗൂഗിള്‍ എന്താ ഇതൊന്നും സ്പാം ആക്കാത്തതാവോ.
ടോപ്പിക്ക് നേര്‍ വഴിക്ക് തന്നെ നയിക്കാന്‍ പറ്റിയ കമന്ടു.
കുട്ടന്‍ :അളിയോ എന്നതാ വിശേഷം ...
മാഷ് :ആ അങ്ങിനെ പോകുന്നു ...അല്ല എന്താ ഇപ്പൊ ഒരു സ്നേഹം
കുട്ടന്‍:ഹോ ഇപ്പൊ എനിക്ക് മാശന്‍ മാരെ കൊണ്ട് ഒരു ഉപകാരം വേണ്ടിയിരുന്നു
മാഷ്:ഹോ അപ്പൊ അതാണല്ലേ കാര്യം (മാശന്‍ മാരെ കൊണ്ടും നാട്ടുകാര്‍ക്ക് ഉപകാരമോ ?? -ആത്മഗതം ),എന്നതാ കാര്യം ,ഒന്ന് തെളിച്ചു പറ കൂവേ
കുട്ടന്‍ : ഇന്ന് പത്രതിലെങ്ങാണ്ടോ ഒരു വാര്‍ത്ത കണ്ടല്ലോ അളിയാ ,ഫ്രീ ആയി മാശന്‍ മാര്‍ക്ക് ലാപ്ടോപ് കൊടുക്കുന്നെന്നു ,ഒന്നെനിക്കും ഒപ്പിച്ചു താടോ
മാഷ് :ഹോ അതാണോ കാര്യം,ഒപ്പിചോക്കെതരാം പക്ഷെ പിന്നെ ഈ പേരും പറഞ്ഞു എന്നെ മെനെക്കെടുതാന്‍ വന്നേക്കരുത്.
കുട്ടന്‍ : അതെന്നതാ പ്രെചനം?
മാഷ് :സ്കൂളില്‍ ഒരെണ്ണം കിടപ്പുണ്ട് അതിന്‍റെ തല വേദന തീര്‍ന്നിട്ടില്ല ,അപ്പോഴാ ഇത്
കുട്ടന്‍ :ഗ്യരണ്ടീ ഇല്ലേ ,അതും മൂന്ന് വര്ഷം ?? പിന്നെ എന്താ !!
മാഷ് :(SITC ആയ നിമിഷത്തെ ശപിച്ചു കൊണ്ട് ) ഉവ്വ് ഉവ്വ് അതെന്നും സര്‍വിസില്‍ ആണ് സുഹ്ര്തെ ,ആദ്യം മെമ്മറി ,പിന്നെ ഡിസ്പ്ലേ ,സൌണ്ട് ,എല്ലാം പണ്ടാറടങ്ങിയപ്പോ ബാറ്റെരി ,എന്റെ വായില്‍ നിന്നും തെറി വരുന്നതിനു മുന്‍പ് വെച്ചോ
(ഇത് കാലിഫോര്‍ണിയയില്‍ നടന്ന സംഭവം ,കേരളവുമായി ഇതിനു യാതൊരു ബന്ധവും ഇല്ല കേട്ടോ )
happy to hear laptops and netbooks are given reducted prices:-
the main difference between a laptop and netbook is that potable.
first of all you should go for the best brand available .
secondly asks for the experience of the people who used it previosly cause the users have the experience.
third:- check which brand has the most number of service center available in your locality.
remember these are not the stuffs that can be easily repaired as the desktops.
then access the performance .check the product at the place of delivery.
if you are not a computer expert take one not to regret after choosing
best regard
make sure that you make the best use of it for the students .
dont by laps and nots for just the sake of buying .if it is not necessary dont by it cause reduced price there are many indeed of these facilities
@രമേഷ് ബിനു
---->" എന്ത് കൊണ്ട് ആണ് എസ്.എസ്.എല്‍.സി ക്ക് ചെയുന്നത് പോലെ ഒരു ഏകീകൃത സമ്പ്രദായത്തില്‍ ഹയര്‍ സെക്കന്ററി മോഡല്‍ പരീക്ഷ നടത്താത്തത്"
---->
പണ്ടെങ്ങാണ്ടോ അങ്ങിനെയൊക്കെ ആയിരുന്നു കുട്ടീ.പിന്നീടു question പേപ്പര്‍ മാഫിയകള്‍(ഭൂ മാഫിയ ,മണല്‍ മാഫിയ എന്നൊക്കെ കേട്ടില്ലേ -സംശയമുണ്ടെങ്കില്‍ കൂടുതല്‍ വിശദീകരിക്കാം ) എല്ലാം കൂടി അട്ടിമറിച്ചു.പിന്നീട് അവന്‍മാര്‍ എല്ലാംകൂടി അതി രാഷ്ട്രീയം കേറ്റി കളിച്ചു,ഇപ്പൊ അതെല്ലാം കൂടി നാറിയ മട്ടാണ്.(കൂടുതല്‍ അറിയാന്‍ മോന്‍ മാഷോട് ചോദിക്കൂ ).
---> ഹയര്‍ സെക്കന്ററി സയന്‍സ് വിഭാഗം മാത്സ് ,ഫിസിക്സ് എന്നിവയ്ക്ക് ഓരോ പാഠഭാഗത്ത് നിന്നും എത്ര മാര്കിന്റെ ചോദ്യങ്ങള്‍ വരും എന്ന് ആരെങ്കിലും പറഞ്ഞു തരുമോ ?
<<<<<<<<<<<<<<<<<<<<<<<<
അപ്പൊ നിങ്ങളുടെ മാശന്‍ മാര്‍ ഇതൊന്നും പറഞ്ഞു തരാറില്ലേ ,എന്‍റെ അനിയന്‍ ട്യൂഷന് പോകുന്നുണ്ട് അവനോടു ചോദിച്ചിട്ട് പറയാം
registersd ... but not get docket no ....tried again but got reply as "already registered" How can I attend the road show????????
ഡെസി ടീച്ചറേ,
ടീച്ചറിന്റെ സ്കൂള്‍ കോഡും പിന്നെ 01,02,03...എന്നിങ്ങനെ ഇവിടെഎന്റര്‍ ചെയ്ത് നോക്കൂ..
ചിലപ്പോള്‍ കിട്ടിയേക്കും.
ഉദാഹരണത്തിന് നമ്മുടെ ജോമ്‍ സാറിന്റെ ഡോക്കറ്റ് നമ്പര്‍ 2507901 എന്നാണ്. 25079 എന്നത് കക്ഷിയുടെ സ്കൂള്‍ കോഡും 01 ആ സ്കൂളില്‍ നിന്നുള്ള ആദ്യരജിസ്ട്രേഷനുമാണ്.
ജോണ്‍ സാര്‍ എന്ന് വായിക്കണേ..
ശരിയായില്ലെങ്കില്‍ സ്കൂള്‍ കോഡ് തരാമോ? ശ്രമിക്കാം
അത് തന്നെയാണ് പ്രശ്നം ... സോഡാക്കുപ്പി കണ്ണാടിയുമായി ചാഞ്ഞും ചെരിഞ്ഞും നോക്കുന്ന വയോവൃദ്ധരായ അധ്യാപകര്‍ക്കാണ് കോടികള്‍ മുടക്കി പരിശീലന കോപ്രായം കാട്ടിക്കൂട്ടി പാവം കുട്ടികളുടെ ഐ.ടി പരിപോഷണ ചുമതല കൊടുത്തിരിക്കുന്നത് ... ഒരു സ്കൂളില്‍ ഒരു ഐ.ടി പ്രോഫെഷണലിനെ എങ്കിലും നിയമിച്ചിരുന്നെങ്കില്‍ നമ്മുടെ ഐ.ടി മേഖല എത്ര ഉയരത്തില്‍ എത്തിയേനെ .. എത്ര ചെറുപ്പക്കാര്‍ക്ക് തൊഴില്‍ ലഭിച്ചേനെ ...
ഇവര്‍ക്കൊക്കെ ട്രെയിനിംഗ് കൊടുക്കാന്‍ ഞാനും പോയിട്ടുണ്ട് ഭായി ... അതാ പറഞ്ഞത് ...
പുലമ്പിയവന്‍
കടപ്പാട് ബെര്‍ളി
മിക്ക സ്ക്കൂളുകളിലെയും ലാപ്ട്ടോപ്പുകള്‍ പ്രവര്‍ത്തനരഹിതമാണെന്നു പറയുന്നു.ടീച്ചേഴ്സിനുള്ള ലാപ്ട്ടോപ്പിന്റെ ആഫ്റ്റര്‍ സര്‍വ്വീസ് കാര്യങ്ങള്‍ എങ്ങനെയൊക്കെ ആവുമോ? ചീരാഗാണോ,എച്ച്സിയെല്ലാണോ,വിപ്രോയാണോ നല്ലത്? ഏത് തിരഞ്ഞെടുക്കണം? എന്തെങ്കിലും നിര്‍ദ്ദേശങ്ങള്‍.....
മിക്ക സ്ക്കൂളുകളിലെയും ലാപ്ട്ടോപ്പുകള്‍ പ്രവര്‍ത്തനരഹിതമാണെന്നു പറയുന്നു.ടീച്ചേഴ്സിനുള്ള ലാപ്ട്ടോപ്പിന്റെ ആഫ്റ്റര്‍ സര്‍വ്വീസ് കാര്യങ്ങള്‍ എങ്ങനെയൊക്കെ ആവുമോ? ചീരാഗാണോ,എച്ച്സിയെല്ലാണോ,വിപ്രോയാണോ നല്ലത്? ഏത് തിരഞ്ഞെടുക്കണം? എന്തെങ്കിലും നിര്‍ദ്ദേശങ്ങള്‍.....
off topic
I download the income tax software by muraleedharan sir, govt.skt.college pattambi and when try to make the IT statement of our teahers. the dropdown menu towards the gazetted post,gender it is not working. Can anybody help?
ചീരാഗാണോ,എച്ച്സിയെല്ലാണോ,വിപ്രോയാണോ നല്ലത്?
ഈ പേരുകളൊന്നും നോക്കിയല്ല കമ്പ്യൂട്ടര്‍ വാങ്ങേണ്ടത് . ഇതൊക്കെ ബ്രാന്‍ഡ് പേരുകളാണ് . ഇവരൊന്നും കമ്പ്യൂട്ടര്‍ - ന്റെ പ്രധാന ഭാഗങ്ങളൊന്നും നിര്‍മ്മിക്കുന്നുമില്ല .
ആരാനും ഉണ്ടാക്കിയെടുക്കുന്നത് പെട്ടിക്കുള്ളിലാക്കി അവരുടെ പേര് അടിച്ചു തരുന്നവര്‍ .
നോക്കേണ്ടത് ഏത് സിസ്ടത്തിന്റെയും configuration ആണ് .
ഇപ്പോള്‍ പറഞ്ഞിരിക്കുന്ന configuration ന്റെ പ്രധാന വ്യത്യാസം processor -ന്റെതാണ് .
പെന്റിയം ആണ് celeron -നേക്കാള്‍ നല്ല പെര്‍ഫോര്‍മന്‍സ് കാഴ്ച വെയ്ക്കുന്നത് .
പിന്നെ ഈ scheme കൊണ്ട് മേല്പറഞ്ഞ കൂട്ടര്‍ക്കൊന്നും ഒരു നഷ്ടവും ഇല്ല .
മാര്‍ക്കറ്റില്‍ ഇതേ configuration ഉള്ള സിസ്റ്റം 27000 രൂപയ്ക്ക് കിട്ടും എന്ന് കരുതുക .
പിന്നെ എങ്ങനെ ആയിരിക്കും ഇവര്‍ മാഷന്മാര്‍ക്കു 17700 രൂപയ്ക്ക് ഇത് നല്‍കുന്നത് ?
1 ) operating സിസ്റ്റം ലിനക്സ് ആയതു കൊണ്ട് വിന്‍ഡോസ് genuine CD യുടെ 6000 മുതല്‍ 8000 രൂപ വരെ കുറയും .
2 ) dealer , sub dealer തുടങ്ങിയവര്‍ക്ക് കൊടുക്കേണ്ട വിഹിതം (3000 മുതല്‍ 4000 രൂപ വരെ ) ലാഭിക്കാം .
അതായത് , branded കമ്പനികള്‍ക്ക് കിട്ടുന്ന ലാഭത്തില്‍ ഒരു കുറവും വരില്ല .
"പെന്റിയം ആണ് celeron -നേക്കാള്‍ നല്ല പെര്‍ഫോര്‍മന്‍സ് കാഴ്ച വെയ്ക്കുന്നത് ."
'ലാപ്ടോപ് ഉരുക്കുന്നിടത്ത് ഹോംസിന് എന്ത് കാര്യം' എന്നൊന്നും കരുതല്ലേ..!
ഹോംസിന്റെ ചെറിയ അറിവില്‍ വിലക്കൂടുതലുള്ള so called performance processors ന്റെ വ്യത്യാസം അല്പമെങ്കിലും അനുഭവപ്പെടുന്നത് ഉന്നത നിലവാരത്തിലുള്ള വീഡിയോ എഡിറ്റിങ്ങോ, അനിമേഷന്‍ വര്‍ക്കുകളോ റെന്‍ഡര്‍ ചെയ്യുന്നിടത്തു മാത്രമാണ്. 99% മറ്റു കാര്യങ്ങള്‍ക്ക് Celeronഉം cemptronഉം തന്നെ ധാരാളം.
".. ഒരു സ്കൂളില്‍ ഒരു ഐ.ടി പ്രോഫെഷണലിനെ എങ്കിലും നിയമിച്ചിരുന്നെങ്കില്‍ നമ്മുടെ ഐ.ടി മേഖല എത്ര ഉയരത്തില്‍ എത്തിയേനെ .. എത്ര ചെറുപ്പക്കാര്‍ക്ക് തൊഴില്‍ ലഭിച്ചേനെ ... "
ITഎഡ്യൂക്കേഷനുംICTഎഡ്യൂക്കേഷനും തമ്മിലുള്ള വ്യത്യാസം അറിയാത്ത ഹോംസിനെപ്പോലുള്ളവരാണ് ഇത്തരം വിവരക്കേട് വിളിച്ചുകൂവുന്നതെങ്കില്‍ മനസ്സിലാക്കാമായിരുന്നു. പക്ഷേ..കരുംപട്ടന്‍ ഈ രംഗത്തുള്ള ആളല്ലേ..?
ഹോം പെയ്ജിൽ തന്നെ പൊതു അഭിപ്രായങ്ങൽ രേഖപ്പെടുത്താനുള്ള സ്ഥ്ലം ഉൾപ്പുടുത്തിയാൾ നന്നായിരുന്നു.
അങ്ങനെയെങ്കിൾ ഓഫ് റ്റോപിക് എന്ന പേരിൽ വിസിറ്റേഴ്സ് അസ്ഥാനത്ത് കമന്റ്സ് എഴുതുന്നത് ഒഴിവാക്കാം.
വല്ലപ്പോഴും വന്നു ടോപ്പിക്ക് ആയ കമന്റ് ഇടാന്‍ ഈ ഉപദേശകരെ ഒന്നും കാണാറില്ല .
അതുകൊണ്ട് സ്ഥിര സന്ദര്‍ശകരായ ഹോംസും , കരുംപൊട്ടനും , ഞാനും ഒക്കെ ടോപ്പിക്കിനോപ്പം അല്പം ഓഫ് ടോപ്പിക് കൂടി പറഞ്ഞെന്നിരിക്കും .
Anyway it is a good opportunity to buy these things at low prices
.
@ ഹോംസ് സാര്‍ ,
ശരിയാണ് .
ഒരേ വിലയ്ക്ക് പെന്റിയം , സെലെരോണ്‍ എന്നിവ കിട്ടുമ്പോള്‍ പെന്റിയം പ്രിഫര്‍ ചെയ്യണം എന്നാണു ഉദ്ദേശിച്ചത് .
.
ചില SITC മാര്‍ക്ക് വേണ്ടത്ര ശോഭിക്കാന്‍ കഴിയാതിരുന്നത് അവര്‍ സോഡാക്കുപ്പി കണ്ണാടിയുമായി ചാഞ്ഞും ചെരിഞ്ഞും നോക്കുന്ന വയോവൃദ്ധരായതുകൊണ്ടല്ല, മറിച്ച് അവര്‍ക്ക് ട്രെയിനിംഗ് കിട്ടിയത് ചില പൊട്ടന്‍മാരില്‍ നിന്നായതു കൊണ്ടാണ്.സോഡാക്കുപ്പി കണ്ണാടി വെക്കേണ്ടിവരുന്നത് ബുദ്ധിപരമായ വൈകല്യം കൊണ്ടല്ല, കാഴ്ചക്കു പ്രശ്നം ഉണ്ടാവുമ്പോഴാണ്. പക്ഷെ കരുപൊട്ടനാകുന്നത് തലച്ചോറിന് വളര്‍ച്ച കുറയുമ്പോഴാണോ?
WHAT IS MEAN BY CHUKKU AND CHUNNAMBU PLS REPLAY A CURRECT ANSWER ME
1400000 വും 1000 വും ഒരുമിച്ച് വരുന്നതും കാത്തിരുന്നു.പക്ഷെ എന്നെ പറ്റിച്ച് 1000 കടന്നുകളഞ്ഞു.എന്നാലെന്താ?
ഇങ്ങനെ കിട്ടിയില്ലേ!!
[im]http://2.bp.blogspot.com/_tj9_aOcW4-U/TUvF_IMNEVI/AAAAAAAAAtg/9PJ-SnZnSDY/s400/hitcount.png[/im]
[card="yellow"]നിങ്ങളാണ് ഞങ്ങളുടെ ശക്തി
എല്ലാവര്‍ക്കും നന്ദി
ഇനിയും സഹകരിക്കണം[/card]
WHAT IS MEAN BY CHUKKU AND CHUNNAMBU PLS REPLAY A CURRECT ANSWER ME
Dear deepajyothi
നമ്മുടെ വീട്ടില്‍ ഇല്ലെങ്കിലും നാട്ടില്‍ ഇപ്പോഴുമുള്ള ഒരു plant ആണ് Ginger. അത് Daylight ല്‍ ഇട്ട് ഹാര്‍ഡ് ആവുന്നതു വരെ ഉണക്കിയാല്‍ കിട്ടുന്ന ഒരു spice ആണ് CHUKKU
രണ്ടാമത്തെത് നമ്മള്‍ റിവറില്‍ നിന്നും വാരിയെടുക്കുന്ന കക്ക എന്നു പറയുന്ന ഒരു ജീവിയെപ്പറ്റി കേട്ടിട്ടില്ലേ? അതിന്റെ തോട് നന്നായി burn ചെയ്ത് വാട്ടറില്‍ ഡിസോള്‍വ് ചെയ്താല്‍ ഒരു പേസ്റ്റ് കിട്ടില്ലേ. അതാണ് CHUNNAMBU (കാല്‍സ്യം ഹൈഡ്രോക്സൈഡ് എന്നു മലയാളത്തില്‍ പറയും!) Is it clear?
Dear Holmes
കുഞ്ഞുങ്ങളെ പാരവശ്യത്തിലാക്കാന്‍ ഇങ്ങനത്തെ ക്ലിഷ്ടപദങ്ങള്‍ ഒന്നും ദയവുചെയ്ത് ഉപയോഗിക്കല്ലേ.
നമ്മുടെ വീട്ടില്‍ ഇല്ലെങ്കിലും നാട്ടില്‍ ഇപ്പോഴുമുള്ള ഒരു plant ആണ് Ginger. അത് Daylight ല്‍ ഇട്ട് ...........
പ്ലാന്റ് അല്ല സാര്‍ ഉണങ്ങുന്നത്
അതിന്റെ മൂട്ടില്‍ നിന്നും ലഭിക്കുന്ന ഒരു തരം കിഴങ്ങ് ആണ് ഉണങ്ങുന്നതെന്നു ടീച്ചര്‍ പറഞ്ഞു .
can we install windows with linux in the netbook??
ലാപ്ടോപ് നല്ലത് തന്നെ. പക്ഷേ, അതുപയോഗിക്കാന്‍ ചില അധ്യാപകരെയെങ്കിലും പ്രായക്കൂടുതല്‍ തടസപ്പെടുത്തിയേക്കും. പണ്ടൊരു സര്‍ക്കാര്‍ വകുപ്പില്‍, കമ്പ്യൂട്ടറൈസേഷനുമായി ബന്ധപ്പെട്ട് ജോലി ചെയ്യാന്‍ സാധിച്ചതിണ്റ്റെ അനുഭവം മുന്‍നിര്‍ത്തിയാണ് പറഞ്ഞത്...
നമ്മളിപ്പോഴും അടിസ്ഥാനപരമായി മാറാന്‍ കൂട്ടാക്കുന്നില്ല. അതായത്, ലോകത്തില്‍ ചിലപ്പോള്‍ വേറൊരു രാജ്യത്തും കാണാത്ത രീതിയിലുള്ള ഫയല്‍ പരിപാടികളും, സിവില്‍ സര്‍വീസും നിലവിലുള്ള രാജ്യമായിരിക്കെ തന്നെ നാം കമ്പ്യൂട്ടറൈസേഷനെ കുറിച്ച് വാചാലരാകുന്നു. പുതിയ ഐ ത്രീ പ്രോസസറിണ്റ്റെ അഞ്ചാറു കൊട്ടേഷന്‍സ് നിരത്തി ഫയല്‍ പുട്ടപ്പ് ചെയ്യുന്നു. പുട്ടപ്പി പുട്ടപ്പി, കമ്മറ്റീലും, വച്ച്, ഡ്രാഫ്റ്റ് ലെട്ടറുമെഴുതി, ഡെസ്പാച്ച് ചെയ്തു, അവസാനം പര്‍ച്ചേസ് ഓര്‍ഡര്‍ കൊടുക്കുന്ന നേരം, ഈ ഐ ത്രീ എന്നു പറയുന്ന സാധനം ഒരുതരം ഫോസില്‍ പരുവത്തില്‍ എത്തിയിരിക്കും. പര്‍ച്ചേസ് ഓര്‍ഡര്‍ തന്നവന്‍ പറയും നേരതെ പറഞ്ഞ വിലക്ക് ഇപ്പൊ സാദനം തരാന്‍ കഴിയുക നഹിം. അപ്പോള്‍ നമ്മളെന്തു ചെയ്യും? പിന്നേം ഫയല്‍ പുട്ടപ്പ് ചെയ്യും...
കെനിയായില്‍ നിന്നും പഠനസംബന്ധമായി എണ്റ്റെ സെക്ഷനില്‍ വന്ന ഒരു വിദേശവിദ്യാര്‍ത്ഥി, ഞാന്‍ കുനിഞ്ഞിരുന്ന് ഫയലില്‍ കുറിപ്പുണ്ടാക്കുന്നത് കണ്ട് അന്തം വിട്ട് പറഞ്ഞിതങ്ങനെ...
"U still deal with papers? Mhh"
എവിടുന്ന്? കെനിയായില്‍ നിന്ന്. സത്യം പറയട്ടെ, തൊലിയുരിഞ്ഞു പോയി...
സംഗതി ഇത്രേയുള്ളൂ. സെക്കന്‍ഡില്‍ ഇരുപത്തൊന്ന് എം.ബി വരെ ഡാറ്റ കൈമാറാന്‍ തക്ക പുരോഗതി കൈവരിച്ച ഒരു ടെക്നോളജിയെ നാം ഡീല്‍ ചെയ്യുന്നത് വര്‍ഷത്തില്‍ ഒരു ട്രാ(ഡ്രാ)ഫ്റ്റ് മാത്രം ഡെസ്പാച് ചെയ്യുന്ന ഒരു സിസ്റ്റം വച്ചാണ്. ഏകദേശം ഒരവിയല്‍ പരുവം...
മാറ്റേണ്ടത് നാം മാറ്റുന്നില്ല. എന്നിട്ടോ, ഒന്നുമങ്ങട് മാറണില്യേ എന്ന് ചാമ്പുകയും ചെയ്യുന്നു...
ബാങ്കിംഗ് മേഖലയിലെ അപ്പൂപ്പന്‍മാര്‍ സഹിതം പക്ഷേ, ഇതില്‍ നിന്നും വ്യത്യസ്തമായി കമ്പ്യൂട്ടറുമായി പൊരുത്തപ്പെട്ട് കഴിഞ്ഞു. റയില്‍വേ മറ്റൊരുദാഹരണം. അതു പോലെ നമ്മുടെ മാഷന്‍മാരും ഉഷാറാവുക തന്നെ ചെയ്യും എന്നു തന്നെയാണ് എണ്റ്റെ പ്രതീക്ഷ...
മാത്സ് ബ്ലോഗ് ഗംഭീര സംഭവം തന്നെ.
കാലാനുസൃതമായ ഒരു കൂട്ടായ്മ.
അഭിനന്ദനങ്ങൾ
@അനൂപ്
ചാഞ്ഞും ചെരിഞ്ഞും കമെന്റിയത് എന്റെ വാക്കുകള്‍ അല്ല.ഒരു ബ്ലോഗു വായിച്ചപ്പോള്‍ കിട്ടിയ വെടിയാ സാറേ.അവിടെ തന്നെ ലിങ്ക് ഉം കൊടുത്തിട്ടുണ്ട്.
പൊട്ടന്‍മാരെ തന്നെ നോക്കി പരിശീലനത്തിന് വിളിക്കുക എന്നത് ഐ ടി സ്കൂളിന്റെ പരിപാടിയാണെന്ന് അങ്ങിനെയങ്ങ് പറയല്ലേ ഒന്നും ഇല്ലെങ്കിലും ലാപ് ടോപ് തരുന്നില്ലേ
@homes സാറേ
ഈ IT യും ICT യും തമ്മില്‍ ചുക്കും ചുണ്ണാമ്പും തമ്മിലുള്ള വിത്യാസം ഉണ്ടോ ആവോ. ICT പരിശീലിപ്പിക്കാന്‍ ഏതു പൊട്ടനും പറ്റും എന്നര്‍ത്ഥം.
ICT കാരോട് ഒരു സംശയം ,SITC മാരേ നിങ്ങളുടെ സ്കൂളില്‍ ഉള്ള എത്ര ടീച്ചര്‍മാര് ബേസിക് എന്നാ ടോപ്പിക്ക് സ്കൂളില്‍ കുട്ടികള്‍ക്ക് പഠിപ്പിച്ചു കൊടുക്കുന്നുണ്ട് ??.എത്ര പേര് പാഠപുസ്തകത്തിലെ പ്രോഗ്രാമുകള്‍ക്ക് പുറത്തേക്കു ചിന്തിച്ചിട്ടുണ്ട്.
പോട്ടെ ഐ ടി മേള എന്നും പറഞ്ഞു നടക്കുന്ന മാമാങ്കത്തില്‍ ഐ ടി പ്രൊജക്റ്റ് എന്ന ഒരിനം ഉണ്ട് ,എന്താണ് കുട്ടികളുടെ കണ്ടെത്തല്‍ എന്നറിയാനായി ഞാനും ഒന്ന് തലയിട്ടു നോക്കി ,ഐ ടി യിലെ പുതിയ കണ്ടെത്തലുകള്‍ എന്തെല്ലാം ??.ഉദാഹരണം കേള്‍ക്കൂ നെല്ലിന്റെ മുഞ്ഞരോഗം,കുളത്തിലെ പായലിന്റെ ജൈവ വൈവിധ്യം ,കുടിവെള്ളത്തിലെ മാരകമായ ബാക്ടീരിയകള്‍ ഹോ എന്തൊരു ഐ ടി enabled പ്രോജെക്ടുകള്‍ !!!!!.
അന്നാണ് എനിക്ക് ഐ ടി എന്താണ് ICT എന്താണ് എന്ന് മനസ്സിലായത്.
ഇനി ഹോംസ് സാറ് പറഞ്ഞു തരുമ്പോഴും
പിന്നെ ഹയര്‍ സെകണ്ടാരി കുട്ടികള്‍ ചിത്രം വരയ്ക്കുന്നു ഹായ് എന്തൊരു ICT .......
എന്റെ രോമങ്ങള്‍ ദാ ഇപ്പോഴും എഴുന്നേറ്റു നില്‍ക്കുന്നു
മാത്സ് ബ്ളോഗില്‍ പഠനാര്‍ഹമായ കമന്റുകളാണ് പ്രതീക്ഷിക്കുന്നത് ;ആക്ഷേപ ഹാസ്യവും പരിഹാസവും കുത്തിനിറക്കാന്‍ മറ്റിടങ്ങള്‍ തേടുന്നതല്ലേ നല്ലത് ?
സന്തോഷ് സാറിനോട് യോജിക്കുന്നു. ആക്ഷേപങ്ങള്‍ എഴുതാന്‍ വേണ്ടിയാണ് ചിലരെല്ലാം കമന്റ് ഉപയോഗപ്പെടുത്തുന്നത്. ഇത് കുട്ടികളില്‍ തെറ്റായ പ്രവണത വളര്‍ത്തും. അധ്യാപകരുടെ ബ്ലോഗല്ലേ? ആ നിലവാരം നാം കാണിക്കേണ്ടേ? കമന്റ് ചെയ്യുന്നവര്‍ ശ്രദ്ധിക്കണം. എഴുതാന്‍ സ്വീകരിക്കുന്ന പേരില്‍ പോലും ശ്രദ്ധിക്കണം. ഒരു പൊതുവികാരമാണ് പ്രകടിപ്പിക്കുന്നത്. ഇതൊരു അഭ്യര്‍ത്ഥനയായി കാണണം.
അനുയോജ്യമായ പോസ്റ്റ്.റോഡ്ഷോയെക്കുറിച്ചുള്ള നിരവധി സംശയങ്ങള്‍ക്ക് ഉത്തരമായി. നന്ദി.
What next?
2 1 11 14 202 ?
off topic
ഉബുണ്ടുവില്‍ bsnl broadband connection ആക്ടിവേറ്റ് ചെയ്യുന്നത് എങ്ങനെയെന്ന് പറഞ്ഞുതരാമോ?
ശ്രീജിത്ത് മുപ്ലിയം .....................
MALAPPURAM ROAD SHOW TIME ALLOTMENT TO SUB DISTRICTS:
റോഡ്ഷോ- മലപ്പുറം-സമയക്രമം-സബ്ജില്ലാടിസ്ഥാനത്തില്‍
8/2/11
MELATTUR 10 AM.
WANDOOR11. 30 AM
NILAMBUR 2 PM
TANUR3 PM
AREACODE 4 PM
9/2/11
TIRUR 9.30 AM.
PARAPPANANGADI11 AM.
KUTTIPPURAM12 AM.
EDAPPAL2 PM
PONNANI3 PM
VENGARA4 PM
10/2/11
PERINTHALMANNA 9.30 AM
MANKADA11 AM.
MANJERI 12 AM.
KIZHSEERI 2 PM
KUNDOTTY 3 PM.
MALAPPURAM4 PM
@santhosh.v ,Swapna John
ആക്ഷേപവും ഹാസ്യവും കുട്ടികളുടെ മുന്‍പില്‍ അധ്യാപകര്‍ നടത്തരുത് എന്ന് പറയുന്നതിനോട് എനിക്ക് യോജിക്കാന്‍ പറ്റുന്നില്ല.വിമര്‍ശനങ്ങളെ പൂമാലയായി സ്വീകരിക്കാന്‍ ആര്‍ക്കും സാധിക്കില്ല,തിരിച്ചുള്ള പ്രതികരണവും സ്വാഭാവികമാണ്.
ഇവിടെ പറയേണ്ടതായ കാര്യങ്ങള്‍ തന്നെ യാണ് ഇവിടെ എഴുതുന്നത്.പൊതുസമൂഹം ഇന്ന് ചര്‍ച്ച ചെയ്യുന്ന വിഷയങ്ങള്‍ അല്ലല്ലോ പറയുന്നത് .അധ്യാപകരുമായി ബന്ധ മുല്ല വിഷയങ്ങള്‍ തന്നെയാണ്.ഇത് ചര്‍ച്ച ചെയ്യേണ്ട എതാര്‍ത്ത വേദി ഇത് തന്നെയാണ് .
ഈ സ്കീമില്‍ കമ്പ്യൂട്ടര്‍ വാങ്ങുന്നവനു നല്ല കമ്പ്യൂട്ടര്‍ കിട്ടണം ,സ്കൂളുകളില്‍ സപ്ലൈ ചെയ്യുന്ന കമ്പ്യൂട്ടര്‍ സൈറ്ക് മാരുടെ പ്രെഷര്‍ കൂട്ടാന്‍ ആവരുത് മറിച്ചു ഗുണമുള്ളതാവനം
ഐ ടി മേളയിലും മറ്റും ചില മാറ്റങ്ങള്‍ വരുത്തണം എന്ന എന്‍റെ അഭിപ്രായം ഉള്ളവര്‍ ഈ ബ്ലോഗില്‍ ഇല്ലേ.കൂടുതല്‍ ഇനങ്ങള്‍ വേണം എന്ന് അഭിപ്രായമില്ലേ.മാറ്റങ്ങള്‍ വേണം ,അപ്പോള്‍ ചിലതൊക്കെ പുറത്തും മറ്റു ചിലത് അകത്തും ആകും.കുട്ടികളുടെ നല്ലതിന് വേണ്ടി അത് സ്വീകരിക്കാന്‍ തയ്യാറാവണം,
കമ്പ്യൂട്ടര്‍ ഡിഗ്രി പഠിച്ച ആളുകള്‍ സ്കൂളില്‍ ഐ ടി പഠിപ്പിക്കണം എന്ന് പറയുന്നതിലും തെറ്റില്ല.പ്ലസ് ടു തോറ്റവനും പത്താം ക്ലാസ്സിലെ കണക്കു പഠിപ്പിക്കാന്‍ സാധിക്കില്ലേ പക്ഷെ എന്താ ഡിഗ്രി ഉള്ളവരെ തന്നെ നിയമിക്കുന്നത്? ചില വിത്യാസങ്ങള്‍ അവര് തമ്മില്‍ ഉണ്ട് എന്നതല്ലേ.കമ്പ്യൂട്ടര്‍ പഠിച്ചവര്‍ വരട്ടെ അവര്‍ക്കും വേണ്ടേ ഒരവസരം.അതല്ലേ കൂടുതല്‍ നല്ലത് ഐ ടി ആണെങ്കിലും ICT ആണെങ്കിലും .
എന്‍റെ അഭിപ്രായങ്ങള്‍ ഞാന്‍ പറയുന്നു, എന്‍റെ ശൈലിയില്‍.
ഏതെങ്കിലും വെക്തിയെ അല്ലല്ലോ ഞാന്‍ പറയുന്നത് ,നയങ്ങള്‍ക്കെതിരെ അല്ലേ.വിമര്‍ശനം പാടില്ലെന്നാണോ നിങ്ങളുടെ നിലപാട് ,അതോ ഇവിടെ പാടില്ലെന്നോ (പിന്നെ എവിടെ ),അതോ ശൈലി ഇതല്ല എന്നോ???
എല്ലാവരെയും സന്തോഷിപ്പിക്കുന്ന രീതിയില്‍ വിമര്ഷിക്കണോ??? പക്ഷെ അതെങ്ങിനെ!!!!
".. ഒരു സ്കൂളില്‍ ഒരു ഐ.ടി പ്രോഫെഷണലിനെ എങ്കിലും നിയമിച്ചിരുന്നെങ്കില്‍ നമ്മുടെ ഐ.ടി മേഖല എത്ര ഉയരത്തില്‍ എത്തിയേനെ .. എത്ര ചെറുപ്പക്കാര്‍ക്ക് തൊഴില്‍ ലഭിച്ചേനെ ... "
തൊഴില്‍ നേടുവാനല്ല തൊഴില്‍ ദാതാവാകുവാനാണ് പുതിയ തലമുറയ്ക്ക് ഉപദേശം നല്‍കേണ്ടത്.
ഉന്നത ബിരുദം നേടിയ ഗൂഗിള്‍ സ്ഥാപകര്‍ കോഴകൊടുത്ത്/കൊടുക്കാതെ കോളജിലോ സ്കൂളിലോ അധ്യാപകനായിപ്പോയിരുന്നുവെങ്കില്‍ 25000 തൊഴിലാളികള്‍ക്ക് ജോലി ലഭിക്കുന്ന പ്രസ്ഥാനം ഉണ്ടാകുമായിരുന്നോ?
വാല്‍ക്കഷണം:സംഗീതത്തിനും ചിത്രരചനയ്ക്കും കായികവിദ്യാഭ്യാസത്തിനും പ്രവര്‍ത്തിപരിചയത്തിനും തയ്യലിനും സ്കൂളുകളില്‍ നിയമിച്ച "പ്രൊഫഷണലുകളെല്ലാം" കൂടി ആ മേഖലകളെ വമ്പിച്ച ഉയരത്തില്‍ എത്തിച്ചുവോ?ഇനി ഐ.ടി അധ്യാപകരായി നിയമനം ലഭിച്ചിട്ടുള്ള "ഐ.ടി പ്രൊഫഷണല്‍സിനെ" പ്പറ്റി, അവരുടെ നിലവാരത്തെപ്പറ്റി, ഐ.ടി/കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥികളുടെ പ്രതികരണം പ്രതീക്ഷിക്കുന്നു.പ്രഗല്‍ഭരായ ഐ.ടി അധ്യാപകരെക്കുറിച്ചു് അറിവു് ലഭിക്കുകയും ചെയ്യും.ഐ.ടി മേളയില്‍ ഇപ്രാവശ്യം ഹയര്‍സെക്കന്ററി വിഭാഗത്തില്‍ ഐ.ടി ക്വിസ് മത്സരം ഉണ്ടായിരുന്നല്ലോ?കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥികളും പങ്കെടുത്തിരുന്നു.ആര്‍ക്കാണ് സമ്മാനം ലഭിച്ചത്?അന്വേഷിക്കുന്നത് നന്നായിരിക്കും.ഐ.ടി അധ്യാപകരില്‍ എത്രപേര്‍ക്ക് അവര്‍ കോളജില്‍ പഠിച്ചത് കുട്ടികളെ പഠിപ്പിക്കുന്നതിനുള്ള അവസരം ലഭിക്കും.സംശയമുണ്ടെങ്കില്‍ 15 വര്‍ഷം മുന്‍പുള്ള B.Tech/M.C.A സിലബസും ഇപ്പോള്‍ അവര്‍ പഠിപ്പിക്കുന്ന സിലബസും താരതമ്യം ചെയ്യാവുന്നതാണ്. സിലബസ് നിശ്ചയിക്കുന്ന കമ്മിറ്റിയിലെ മുതിര്‍ന്ന അധ്യാപകനു (പുതിയ topic പഠിപ്പിക്കാനുള്ള ബുദ്ധിമുട്ടു് ഒഴിവാക്കുവാന്‍ വേണ്ടി ) വേണ്ടിമാത്രമാണു കാലഹരണപ്പെട്ട ചില ഭാഗങ്ങള്‍ ഇപ്പോഴും ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നുള്ള ആക്ഷേപം നിലവിലുണ്ട് താനും.
തൊഴിലവസരങ്ങള്‍ ഉണ്ടാകുന്നതിനു വേണ്ടിയാണോ അധ്യാപക തസ്തികകള്‍ സൃഷ്ടിക്കപ്പെടേണ്ടത്? അധ്യാപകന്റെ "പ്രൊഫഷണലിസം" കുട്ടികളെ അറിവിന്റെ മേഖലകളിലേക്ക്, ജീവിതസുരക്ഷിതത്വത്തിലേക്ക്, മൂല്യബോധത്തിലേക്ക് നയിക്കുവാന്‍ അത്യാവശ്യമാണന്നു കരുതുന്നതുകൊണ്ടോ?രണ്ടാമത്തേതാണു കാരണമെങ്കില്‍ ആധുനികകാലഘട്ടത്തിന്റെ, പ്രൊഫഷണലിസത്തിന്റെ അവശ്യ ഉപകരണമായ കമ്പ്യൂട്ടര്‍ തങ്ങളുടെ മേഖലയില്‍ പ്രയോജനപ്പെടുത്തിയേ മതിയാകൂ.
വിവര വിനിമയസാങ്കേതികവിദ്യ പ്രയോജനപ്പെടുത്താത്ത അധ്യാപകന്‍ , ഏതു വിഷയം പഠിപ്പിക്കുന്നവനായാലും ഭാവിതലമുറയോടു മാപ്പു പറയോണ്ടിവരും.
ഇത്രയും 'ഐ.ടി പ്രൊഫഷണല്‍സ്' ഉണ്ടായിട്ടും ഒരു ഐടി ബ്ലോഗും ഇതുവരെ മാത് സ് ബ്ലോഗിന്റെയത്രയും ശ്രദ്ധിക്കപ്പെട്ടോ? "ICT Enabled Education" എന്തുകൊണ്ട് ആവശ്യമാണ് എന്ന ഒരു ചര്‍ച്ചകൂടി ഈ ബ്ലോഗില്‍ ഉടന്‍ ആരംഭിക്കേണ്ടത് അത്യാവശ്യമാണുതാനും.
തൊഴില്‍ നേടുവാനല്ല തൊഴില്‍ ദാതാവാകുവാനാണ് പുതിയ തലമുറയ്ക്ക് ഉപദേശം നല്‍കേണ്ടത്.
എല്ലാവരും തൊഴില്‍ ദാതാക്കള്‍ ആയാല്‍ തൊഴില്‍ ആര് ചെയ്യും ?
ഉന്നത ബിരുദം നേടിയ ഗൂഗിള്‍ സ്ഥാപകര്‍ കോഴകൊടുത്ത്/കൊടുക്കാതെ കോളജിലോ സ്കൂളിലോ അധ്യാപകനായിപ്പോയിരുന്നുവെങ്കില്‍ 25000 തൊഴിലാളികള്‍ക്ക് ജോലി ലഭിക്കുന്ന പ്രസ്ഥാനം ഉണ്ടാകുമായിരുന്നോ?
തൊഴിലാളികള്‍ ഉള്ളതുകൊണ്ടാണ് ആ പ്രസ്ഥാനം നിലനില്‍ക്കുന്നത് എന്ന വസ്തുത താങ്കളുടെ ആദ്യ പ്രസ്താവനയെ കൊഞ്ഞനം കുത്തുന്നു .
സംഗീതത്തിനും ചിത്രരചനയ്ക്കും കായികവിദ്യാഭ്യാസത്തിനും പ്രവര്‍ത്തിപരിചയത്തിനും തയ്യലിനും സ്കൂളുകളില്‍ നിയമിച്ച "പ്രൊഫഷണലുകളെല്ലാം" കൂടി ആ മേഖലകളെ വമ്പിച്ച ഉയരത്തില്‍ എത്തിച്ചുവോ?
ഈ കാര്യങ്ങളെല്ലാം മറ്റു സബ്ജക്റ്റ് പഠിപ്പിക്കുന്ന അധ്യാപകര്‍ കൈകാര്യം ചെയ്തിരുന്നുവെങ്കില്‍ ഫലം മികച്ചത് ആകുമായിരുന്നോ ?
ഐ.ടി മേളയില്‍ ഇപ്രാവശ്യം ഹയര്‍സെക്കന്ററി വിഭാഗത്തില്‍ ഐ.ടി ക്വിസ് മത്സരം ഉണ്ടായിരുന്നല്ലോ?കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥികളും പങ്കെടുത്തിരുന്നു.ആര്‍ക്കാണ് സമ്മാനം ലഭിച്ചത്?
ഐടി ക്വിസിന്റെ ചോദ്യങ്ങളില്‍ എത്ര എണ്ണം കമ്പ്യൂട്ടര്‍ സയന്‍സ് സിലബസില്‍ നിന്നും ആയിരുന്നുവെന്നും അന്വേഷിക്കണം .
15 വര്‍ഷം മുന്‍പുള്ള B.Tech/M.C.A സിലബസും ഇപ്പോള്‍ അവര്‍ പഠിപ്പിക്കുന്ന സിലബസും താരതമ്യം ചെയ്യാവുന്നതാണ്.
വിവര സാങ്കേതിക വിദ്യയില്‍ 15 വര്‍ഷങ്ങള്‍ എന്നത് മറ്റു പല വിഷയങ്ങളുമായി താരതമ്യം ചെയ്‌താല്‍ അനേക വര്‍ഷങ്ങള്‍ക്കു തുല്യമാണെന്ന് മറക്കരുത് .
വിവര വിനിമയസാങ്കേതികവിദ്യ പ്രയോജനപ്പെടുത്താത്ത അധ്യാപകന്‍ , ഏതു വിഷയം പഠിപ്പിക്കുന്നവനായാലും ഭാവിതലമുറയോടു മാപ്പു പറയോണ്ടിവരും.
എന്റെ അറിവില്‍ ഒരു പൊതു മാപ്പിനുള്ള സാധ്യത ഉണ്ട് .
മാത്രമല്ല ഈ ഭാവി തലമുറയോട് ചോദിച്ചു കാര്യങ്ങള്‍ മനസ്സിലാക്കുന്ന അധ്യാപകരെയും കണ്ടിട്ടുണ്ട് .
ഇത്രയും 'ഐ.ടി പ്രൊഫഷണല്‍സ്' ഉണ്ടായിട്ടും ഒരു ഐടി ബ്ലോഗും ഇതുവരെ മാത് സ് ബ്ലോഗിന്റെയത്രയും ശ്രദ്ധിക്കപ്പെട്ടോ?
മാത്സ് ബ്ലോഗ് ശ്രദ്ധിക്കപ്പെടുന്നതിന്റെ ഒരു പ്രധാന കാരണം IT ടിപ്സ് ആണെന്ന സത്യവും ശ്രദ്ധിക്കണം .
.
അധ്യാപകനായിപ്പോയിരുന്നുവെങ്കില്‍ 25000 തൊഴിലാളികള്‍ക്ക് ജോലി ലഭിക്കുന്ന പ്രസ്ഥാനം ഉണ്ടാകുമായിരുന്നോ?
ഇതിനു അധ്യാപകര്‍ മൊത്തത്തില്‍ മറുപടി പറയണം!!!
എല്ലാവരും കമ്പനി തുടങ്ങിയാല്‍ ഭാവിതലമുറ എന്താകും!!!!
സംഗീതത്തിനും ചിത്രരചനയ്ക്കും കായികവിദ്യാഭ്യാസത്തിനും പ്രവര്‍ത്തിപരിചയത്തിനും തയ്യലിനും സ്കൂളുകളില്‍ നിയമിച്ച "പ്രൊഫഷണലുകളെല്ലാം" കൂടി ആ മേഖലകളെ വമ്പിച്ച ഉയരത്തില്‍ എത്തിച്ചുവോ?
കണക്കും സയന്‍സ്ഉം ചരിത്രവും പഠിപ്പിക്കുന്ന "ജീനിയസുകള്‍" ഇന്നത്തെ തലമുറയെ എവിടെ എത്തിച്ചു ആവോ !!!
ഐ.ടി അധ്യാപകരായി നിയമനം ലഭിച്ചിട്ടുള്ള "ഐ.ടി പ്രൊഫഷണല്‍സിനെ" പ്പറ്റി, അവരുടെ നിലവാരത്തെപ്പറ്റി, ഐ.ടി/കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥികളുടെ പ്രതികരണം പ്രതീക്ഷിക്കുന്നു.പ്രഗല്‍ഭരായ ഐ.ടി അധ്യാപകരെക്കുറിച്ചു് അറിവു് ലഭിക്കുകയും ചെയ്യും
ഹരിതയും ടീംഉം മറുപടി പറയണേ
ഐ.ടി മേളയില്‍ ഇപ്രാവശ്യം ഹയര്‍സെക്കന്ററി വിഭാഗത്തില്‍ ഐ.ടി ക്വിസ് മത്സരം ഉണ്ടായിരുന്നല്ലോ?കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥികളും പങ്കെടുത്തിരുന്നു.ആര്‍ക്കാണ് സമ്മാനം ലഭിച്ചത്?അന്വേഷിക്കുന്നത് നന്നായിരിക്കും
അവര്‍ തുടങ്ങുന്നതല്ലെയുള്ളൂ കാത്തിരിക്കുക.
ഐ ടി സ്കൂള്‍ ഇപ്പോഴും അവരെ അകറ്റി നിര്‍ത്തുകയല്ലേ ചെയ്യുന്നത് ഇതിനു എന്താ മറുപടി ??
കൂടുതല്‍ പിന്നീടു പറയാം.
15 വര്‍ഷം മുന്‍പുള്ള B.Tech/M.C.A സിലബസും ഇപ്പോള്‍ അവര്‍ പഠിപ്പിക്കുന്ന സിലബസും താരതമ്യം ചെയ്യാവുന്നതാണ്.
അഞ്ചു തന്നെ ധാരാളം.കണക്കിന്റെ 50 കൊല്ലം മുന്‍പത്തെ സിലബസ്സും ഇപ്പോഴത്തെ സിലബസ്സും വലിയ മാറ്റമില്ലാത്തത് സിലബസ് നിശ്ചയിക്കുന്ന കമ്മിറ്റിയിലെ മുതിര്‍ന്ന അധ്യാപകനു (പുതിയ topic പഠിപ്പിക്കാനുള്ള ബുദ്ധിമുട്ടു് ഒഴിവാക്കുവാന്‍ വേണ്ടി ) വേണ്ടിമാത്രമാണോ
ചിലരുടെ കമന്റുകള്‍ കാണുമ്പോള്‍ അവര്‍ക്ക് സകൂളുമായി ഒരു ബന്ധവും ഇല്ല എന്ന് തോന്നി പോകുന്നു . അല്ലെങ്കില്‍ മനസ്സാക്ഷിയെ വഞ്ചിച്ചു കൊണ്ട് നുണകള്‍ തട്ടിവിടുന്നതാകാം . രണ്ടും ആശാസ്യമല്ല .
കുട്ടികള്‍ വായിക്കുന്ന ബ്ലോഗ് ആണെന്ന് കരുതി സത്യം പറയരുത് എന്നുണ്ടോ ?
ICT Enabled Education എവിടെ എത്തി നില്‍ക്കുന്നു എന്ന് ആത്മ വിമര്‍ശനം നടത്തുന്നത് വളരെ നല്ലത് .
ക്ലസ്ടറുകളില്‍ ICT പ്രയോഗ സാധ്യത കണ്ടെത്താനുള്ള ഭാഗം വരുമ്പോള്‍ അധ്യാപകര്‍ നിര്‍വികാരതയോടെ ഇരിക്കുന്നതും , ആരെങ്കിലും അറിയാവുന്ന ഒരാള്‍ കമ്പ്യൂട്ടര്‍ സഹായത്തോടെ ക്ലാസ് എടുത്താല്‍ , മറ്റുള്ളവര്‍ അത്ഭുത പരതന്ത്രരായി നോക്കിയിരിക്കുന്നതും കണ്ടിട്ടുണ്ട് .
ഈ മേഖലയില്‍ ബഹുഭൂരിപക്ഷം അധ്യാപകരും , കുട്ടികളെക്കാള്‍ ബഹുദൂരം പിന്നിലാണ് എന്നതാണ് സത്യം .
ഒരു CD , ഡ്രൈവില്‍ ഇട്ട് , അതിന്റെ ഉള്ളടക്കം കുട്ടികളെ കാണിച്ചു കൊടുക്കാന്‍ കഴിയാത്തവര്‍ പോലും എത്രയെങ്കിലും ഉണ്ട് .
ടൈം ടേബിള്‍ , ഉണ്ടാക്കുന അധ്യാപകന്റെ ഏറ്റവും വലിയ തലവേദന IT പീരിയഡ് വീതം വെച്ച് നല്‍കലാണ് . ആര്‍ക്കും വേണ്ട .
ഒരു അനുഭവം :-
എ ലിസ്റ്റ് എന്‍ട്രി നടക്കുന്ന സമയം . ഇടയ്ക്ക് വച്ച് monitor നു ചെറിയ flicker കണ്ടപ്പോള്‍ , മറ്റൊരെണ്ണം CPU വുമായി കണക്ട് ചെയ്തു . Data വായിച്ചു തന്നിരുന്ന മാഷിനു സംശയം . പഴയ monitor ചൂണ്ടിക്കാട്ടി ചോദിച്ചു :- " ഇതുവരെ ചെയ്തതെല്ലാം ഇതിനകത്ത് അല്ലെ ? അതെല്ലാം പോകില്ലേ "
ഇത് വെറും എക്സിബിഷന്‍ അല്ലേ? ഇതിനാരാണാവോ റോഡ് ഷോ എന്നു പേരിട്ടത്? പേരുകേട്ടപ്പോള്‍ ഞാന്‍ വിചാരിച്ചത്, ലാപ്ടോപ്പുമായി എന്റെ സ്ക്കൂളിലും എത്തും എന്നായിരുന്നു.
off topic
ഒരു സംശയം ചോദിച്ചിട്ട് ആരും എന്താ മൈന്ഡ് ചെയ്യാത്തേ?
ഉബുണ്ടുവില്‍ bsnl broadband connection ആക്ടിവേറ്റ് ചെയ്യുന്നത് എങ്ങനെയെന്ന് പറഞ്ഞുതരാമോ?
ശ്രീജിത്ത് മുപ്ലിയം .....................
സ്വതന്ത്ര സോഫ്റ്റ്വെയര് രംഗത്തെ ഒരു ചുവടുവെപ്പിനെക്കുറിച്ച് പറയട്ടെ. സ്ക്കൂളുകളില്‍ നാം ഉപയോഗിച്ച് പരിചയിച്ചിട്ടുള്ള ഗ്നു/ലിനക്സിന്റെ (3.2) ഏറ്റവും പുതിയ വേര്‍ഷന്‍ (Debian GNU/Linux 6.0) പുറത്തിറങ്ങി. വേര്‍ഷന്റെ പേര് Squeeze എന്നാണ്. 8 DVD ഉണ്ടത്രേ. Debain 5.0 (Lenny എന്നായിരുന്നു പേര്) സ്ക്കൂളുകളിലേക്ക് GNU/Linux 3.8 എന്ന പേരില്‍ വന്നെങ്കിലും നാം ലിനക്സിന്റെ ഉബുണ്ടു ഡിസ്ട്രിബ്യൂഷനുകളിലേക്ക് ചേക്കേറിയതിനാല്‍ ഈ പുതിയ വേര്‍ഷന്‍ സ്ക്കൂളുകളിലേക്ക് വരാന്‍ സാധ്യതകളില്ല കേട്ടോ.
ശ്രീജിത്ത് സാര്‍,
മോഡത്തില്‍ പാസ്വേഡ് സെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ഉബുണ്ടുവില്‍ ഓട്ടോമാറ്റിക്കായി നെറ്റ് ആക്ടീവാകേണ്ടകാണല്ലോ. System-Preferences-Network Connections എടുക്കുമ്പോള്‍ ഒരു ചെറിയ വിന്‍ഡോ വരുന്നു. അതില്‍ Wired സെലക്ട് ചെയ്യുക. Auto eth0 ഉണ്ടെങ്കില്‍ എഡിറ്റ് ചെയ്ത് അതില്‍ നിന്നും IPV4 Settings ല്‍ Method : Automatic(DHCP) തെരഞ്ഞെടുക്കുക. ഇല്ലെങ്കില്‍ Add ഉപയോഗിക്കേണ്ടി വരും. ചിത്രം കോപ്പി ചെയ്ത് സിസ്റ്റത്തിലേക്ക് മാറ്റി നോക്കുക. ഇവിടെത്തന്നെ Manual ആയി IP Address കൊടുക്കാനും സംവിധാനമുണ്ട്. [im]http://2.bp.blogspot.com/_nPzz1Flf9E0/TU4gZq5HfII/AAAAAAAAAg8/YQV0SzQIgC8/s1600/1.jpg[/im]
ആക്ടീവാകുന്നതോടെ ഡസ്ക്ക്ടോപ്പിന്റെ മുകളിലെ പാനലില്‍ സ്പീക്കര്‍ സൈനിന് ഇടതുവശത്തായി വയേര്‍ഡ് ഇന്റര്‍നെറ്റ് ആക്ടീവായതു കാണാന്‍ കഴിയും. ഇല്ലെങ്കില്‍ ആന്റിനാ സൈനില്‍ ക്ലിക്ക് ചെയ്തു നോക്കുക. Auto eth0 അവിടെ നിന്നും ക്ലിക്ക് ചെയ്ത് ആക്ടീവാക്കാം.
കേരളത്തിലെ സെക്കന്ററി സ്കൂളുകളില്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി കരിക്കുലത്തില്‍ ഉള്‍പ്പെടുത്തിയത് ഐടി ശാക്തീകൃത പഠനം എന്ന ലക്ഷ്യം സാധിച്ചെടുക്കുന്നതിനു തന്നെയാണ്. അതുകൊണ്ടു തന്നെ ഈ വിഷയം പഠിപ്പിക്കേണ്ടത് ഐടി പ്രൊഫഷനല്ല, അതതു വിഷയത്തിലെ അധ്യാപകരാണ്. നമുക്ക് (കുട്ടികള്‍ക്കല്ല, ഞാനടക്കമുള്ള ഗുരുക്കന്‍മാര്‍ക്ക്) അത് എത്രത്തോളം ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടുണ്ട് എന്നത് ആത്മ വിമര്‍ശനമര്‍ഹിക്കുന്ന കാര്യമാണ്. ഐടി @ സ്കൂള്‍ പ്രൊജക്റ്റ് നടത്തുന്ന പരിശീലന ക്ലാസുകളില്‍ (ക്ഷമിക്കുക, വര്‍ക്കു ഷോപ്പുകളില്‍) കമ്പ്യൂട്ടറുകള്‍ക്കു മുന്നിലിരുന്ന് ഒരു വിധം വൃത്തിയായി കമ്പ്യൂട്ടര്‍ ശീലിക്കുകയും, പരിശീലകരുടെ ഗിരിപ്രഭാഷണങ്ങള്‍ കേട്ട് തലകുലുക്കുകയും, ഞാനങ്ങ്ട് സ്കൂളിലേക്ക് ചെല്ലെട്ടെ, കാണിച്ചു തരാം എന്ന് ആത്മാര്‍ത്ഥമായും ആഗ്രഹിക്കുകയും ചെയ്യുന്നവരാണ് അധ്യാപകരില്‍ അധികവും. പക്ഷേ സ്കൂളിലെത്തുമ്പോള്‍ ഈ പ്രത്യാശകളും ആഗ്രഹങ്ങളുമെല്ലാം പുതുവല്‍സര പ്രതിജ്ഞകള്‍ പോലെ അലിഞ്ഞു പോകുന്നു. അധ്യാപര്‍ക്കെന്നെല്ല, പൊതുവേ എല്ലാവര്‍ക്കുമുള്ള റസിസ്റ്റന്‍സാണ് പ്രശ്നം
ഞാനൊരു സംഭവ കഥ പറയാം: 2002 ല്‍ തൃശ്ശൂര്‍ ജില്ലയിലെ ഒരു ഗണിതാധ്യാപകന് ഒരു ദിവസം പൊടുന്നനെ ഐടി@സ്കൂളില്‍ മാസ്റ്റര്‍ ടെയ്‌നറായി ചേരുന്നതിനുള്ള പരിശീലനത്തില്‍ പങ്കെടുക്കാന്‍ ഉത്തരവു വന്നു. (അപേക്ഷിച്ചിരുന്നില്ല എന്നതു മാത്രമല്ല, ജോലിയില്‍ ചേര്‍ന്ന് മാസങ്ങള്‍ മാത്രമായിട്ടുള്ള ഇയാള്‍ ഈ പ്രൊജക്റ്റിനെ കുറിച്ച് കേട്ടിട്ടേ ഇല്ലായിരുന്നു). രക്ഷപ്പെടുന്നതിനുള്ള ശ്രമങ്ങളായി പിന്നീട്. പലരെയും വിളിച്ചു. എച്ച് എമ്മിനോട് പോകുന്നില്ല എന്ന് കരഞ്ഞു പറഞ്ഞു. മനസ്സലിഞ്ഞ അദ്ദേഹം ഒരാഴ്ച ഉത്തരവ് നടപ്പാക്കാതെ പിടിച്ചു വെച്ചു. പരിശീലനം തുടങ്ങി മൂന്നു ദിവസമായപ്പോള്‍ കിട്ടിയ കര്‍ശനമായ നിര്‍ദ്ദേശത്തിനുമുന്നില്‍ അദ്ദേഹവും മുട്ടു മടക്കി. റിലീവിങ്ങ് ഓര്‍ഡര്‍ കൈയ്യില്‍ കൊടുത്ത് ഇനിയെന്തു വേണമെങ്കിലും ചെയ്തോളൂ എന്ന് അദ്ദേഹം കൈയ്യൊഴിഞ്ഞു. അങ്ങനെ എറണാകുളത്തു വെച്ച് ആദ്യമായി കമ്പ്യൂട്ടര്‍ മൗസിലൊന്നു തൊട്ടു.
ഈ മനുഷ്യന്‍ ഞാന്‍ തന്നെയാണ്. തുടര്‍ന്നു വന്ന ജീവിത ശൈലില്‍ ഒരു മാറ്റവും സഹിക്കാനാവുമായിരുന്നില്ല. പക്ഷേ, മാറിക്കഴിഞ്ഞപ്പോള്‍ അതുമായി പൊരുത്തപ്പെടലും എളുപ്പമായിരുന്നു. ഇത് എന്റെ ജിവിത സത്യമാണ്. (മനോവിഭ്രാന്തിമൂലം പല്ലു തേക്കാതെയും കുളിക്കാതെയും തെരുവില്‍ അലഞ്ഞു നടന്നവര്‍ ശരിയായ ചികിത്സ ലഭിച്ച് അസുഖം ഭേദമായാല്‍പോലും അതു സമ്മതിച്ച് പുതിയ വൃത്തിയും വെടിപ്പുമുള്ള ശീലങ്ങളിലേക്ക് മാറാന്‍ കൂട്ടാക്കാറില്ല എന്ന് ഈയിടെ സമകാലിക മലയാളം വാരികയില്‍ വായിച്ചതോര്‍ക്കുന്നു.)
വര്‍ക്കു ഷോപ്പില്‍ നിന്നും ലഭിച്ച പുതിയ അറിവുകളുടെ ബലത്തില്‍ എടുത്ത തീരുമാനങ്ങളെല്ലാം സ്കൂളുകളിലെ യാഥാര്‍ത്ഥ്യങ്ങളില്‍ തട്ടി തകര്‍ന്നു പോകുന്നു. പുതിയ യാഥാര്‍ത്ഥ്യങ്ങള്‍ ഉണ്ടാക്കിയെടുക്കാനുള്ള ഇച്ഛാശക്തി ഇല്ല താനും. ശീലങ്ങളുടെ തഴക്കം ചെന്ന് പരുവപ്പെട്ട ചാലിന് എപ്പോഴും ഒരു സുഖമുണ്ട്. അതു മാറ്റുക പ്രയാസവുമാണ്, അത് എത്രതന്നെ കഠിനപാതയായാലും. (ആടുജീവിതത്തില്‍ നജീബിനാണ് ദുരിതം മുഴുവന്‍, അതേ ജീവിതം തന്നെ നയിക്കുന്ന അര്‍ബാബിന് പരാതിയൊന്നുമില്ല താനും ! – ആടുജീവിതം - ബന്യാമിന്‍, ഗ്രീന്‍ ബുക്ക്സ്)
ഒരു കാര്യം കൂടി സൂചിപ്പിച്ച് നിര്‍ത്താം. അധ്യാപനത്തിന്റെ ഫലപ്രാപ്തിയുടെ അളവുകോലെന്താണ് ? അധ്യാപകന്, തന്റെ ക്ലാസുകഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ തോന്നുന്ന ആത്മസംതൃപ്തിയാണ് അതിലൊന്ന്. അത് ക്ലാസില്‍ നിന്നും ഇറങ്ങുന്നയാളുടെ മുഖത്തു നോക്കിയാലറിയാം ! (മറ്റുള്ളവയെല്ലാം വളരെയധികം കാലയളവുള്ള അളവുകളാണ്). പക്ഷേ ഇതിനു പോലും എത്രയധികം വ്യക്തി വ്യത്യാസങ്ങളുള്ളതാണ് ? X എന്ന അധ്യാപകന്‍ ക്ലാസില്‍ ചരിത്ര പുസ്തകം വായിച്ച്, കയ്യൂര്‍ സമരം - അടിവരയിടൂ എന്ന് പറഞ്ഞ് കൃതാര്‍ത്ഥനാവുന്നു, Y എന്ന അധ്യാപകന്‍ സമരം ചെയ്യുന്നവര്‍ തോക്കിനു മുന്നില്‍ എന്തുകൊണ്ടു വാരിക്കുന്തങ്ങളുമായി ഓടിയടുത്തു, പലസ്തീനികളെപ്പോലെ മറഞ്ഞു നിന്നു കല്ലെറിഞ്ഞാല്‍ പോരായിരുന്നുവോ എന്ന് വിശകലനം ചെയ്ത് വിയര്‍പ്പൊഴുക്കുന്നു. രണ്ടു പേര്‍ക്കും ഒരേ പ്രതിഫലമാണ് ലഭിക്കുന്നത് താനും. (ഇവിടെയാണ് ചരിത്ര ക്ലാസില്‍ ഒരു ക്ലോസപ്പ് ജിയോഗ്രഫിക്കല്‍ ഭുപടത്തിന്റെ ആവശ്യം) ക്ലാസില്‍ നിന്നുമിറങ്ങുന്ന കത്തുന്ന കമ്പിത്തിരി പോലുള്ള മുഖങ്ങള്‍ എത്രവേഗമാണ് മുഷിപ്പിന്റെ കരിന്തിരികളായി മാറുന്നത് ? പക്ഷേ, ശീലിച്ച ചാലില്‍ നിന്നും മാറണമെങ്കില്‍ സാര്‍, നാം തീരുമാനമെടുത്തേ പറ്റു, അത് നടപ്പാക്കിയേ പറ്റു, അതല്ലെങ്കില്‍ പെരുമഴയത്ത് കുടയില്ലാതെ വഴിയരികില്‍ അന്തിച്ചു നില്ക്കുമ്പോള്‍ മാഷേ, ദാ ഈ കുടയിലേക്കു വരൂ എന്ന് വിളിക്കാന്‍ ഒരുത്തനും വരില്ല !
ഒരു തിരുത്ത് കൂടി, കയ്യൂരല്ല. ഉദ്ദേശിച്ചത് പുന്നപ്ര- വയലാര്‍.
കണക്കു മാഷായതിന്റെ പ്രയാസമാണ്.
Thank you Hari sir,,,,,,,,,,,,,,
A lot of thanks ...............
Sreejithmupliyam
എന്റെ കമന്റിനു ശക്തമായ അഭിപ്രായം രേഖപ്പെടുത്തിയ ശ്രീ.ബാബു ജേക്കബ്ബ്, ശ്രീ./ശ്രീമതി. കരുംപൊട്ടന്‍(സദയം ക്ഷമിക്കുക,ആളിനെപ്പറ്റി പേരില്‍ നിന്നോ, കൊടുത്തിട്ടുള്ള ചിത്രത്തില്‍ നിന്നോ ആണാണോ, പെണ്ണാണോ എന്നു തിരിച്ചറിയാന്‍ കഴിയുന്നില്ല.നല്ല ഒരു പേരു സ്വീകരിച്ചെങ്കിലെന്ന് പല പ്രാവശ്യം വിചാരിച്ചിട്ടുണ്ട്), ശ്രീ.Free എന്നിവരെ ആത്മാര്‍ത്ഥമായി അഭിനന്ദിക്കുന്നു. സന്ദര്‍ശനം 14 ലക്ഷം കവിഞ്ഞ ഈ ബ്ലോഗില്‍ ആകെ കിട്ടിയ കമന്റുകളുടെ എണ്ണം എടുത്താല്‍ ചര്‍ച്ചകളില്‍ സ്ഥിരമായി പങ്കെടുക്കുന്ന (കുറഞ്ഞത് 10 കമന്റുകളെങ്കിലും പോസ്റ്റ് ചെയ്ത) എത്ര പേരുണ്ടായിരിക്കും?എന്തായാലും മേല്‍പ്പറഞ്ഞ മൂന്നുപേരും ഉറപ്പായി ഉണ്ടാകും. അതുകൊണ്ടുതന്നെ ഐ.സി.ടി അധിഷ്ഠിതപഠനത്തിന്റെ ഫലപ്രാപ്തിയെപ്പറ്റി വിമര്‍ശിക്കുവാന്‍ അവര്‍ തികച്ചും യോഗ്യരുമാണ്.പക്ഷേ ഇപ്പോഴും, ഈ ബ്ലോഗ് ഒരിക്കല്‍ പോലും സന്ദര്‍ശിച്ചിട്ടില്ലാത്ത നിരവധി അധ്യാപകരുണ്ട്. അവരെ വെള്ളപൂശാന്‍ ഈ ബ്ലോഗ് ഉപയോഗിക്കരുതേ എന്നു വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.
തൊഴില്‍ നേടുവാനല്ല തൊഴില്‍ ദാതാവാകുവാനാണ് പുതിയ തലമുറയ്ക്ക് ഉപദേശം നല്‍കേണ്ടത്.
എല്ലാവരും തൊഴില്‍ ദാതാക്കള്‍ ആയാല്‍ തൊഴില്‍ ആര് ചെയ്യും ?
'ഉപദേശം നല്‍കേണ്ടത് ' എന്നാണ് ഞാന്‍ എഴുതിയത്.
ഉപദേശം നല്കി ആ ഉപദേശം അനുസരിച്ച് പ്രവര്‍ത്തിച്ച് എല്ലാവരും തൊഴില്‍ദാതാക്കളായി മാറിയാല്‍ തൊഴിലാളികളെ എങ്ങനെ ലഭിക്കും എന്നാണു ചോദ്യം.
ഒരു അധ്യാപകന്‍ എല്ലാവരും പഠിച്ച് എല്ലാ വിഷയത്തിനും A+ വാങ്ങണമെന്നുള്ള ഉപദേശം നല്‍കുന്നു.
അങ്ങിനെ എല്ലാവരും പഠിച്ച് A+ വാങ്ങിയാല്‍ അതുണ്ടാക്കുന്ന സാമൂഹ്യപ്രശ്നത്തെപ്പറ്റി ചിന്തിച്ചുമാത്രമാണോ ഉപദേശം നല്‍കുന്നത്.
@Babu Jacob sir
എല്ലാവരും നല്ലവരായി, സത്യസന്ധരായി ജീവിക്കണമെന്നു് പുരോഹിതന്‍ ഉപദേശം നല്‍കുന്നു.
ആ ഉപദേശം കേട്ട് എല്ലാവരും സത്യസന്ധരായാല്‍ കോടതിയും പോലീസ് സ്റ്റേഷനും ജയിലും ഇല്ലാതാകുമെന്നും അവിടെ ജോലിചെയ്യുന്ന നിരവധി പേര്‍ക്ക് (വക്കീലന്മാര്‍ ഉള്‍പ്പെടെ) തൊഴില്‍ നഷ്ടപ്പെടുമെന്നും ചിന്തിച്ച് "കുറെപ്പേരെങ്കിലും സത്യസന്ധരായി ജീവിക്കണമെന്നു് ഉപദേശിക്കണമോ?"
ഉന്നത ബിരുദം നേടിയ ഗൂഗിള്‍ സ്ഥാപകര്‍ കോഴകൊടുത്ത്/കൊടുക്കാതെ കോളജിലോ സ്കൂളിലോ അധ്യാപകനായിപ്പോയിരുന്നുവെങ്കില്‍ 25000 തൊഴിലാളികള്‍ക്ക് ജോലി ലഭിക്കുന്ന പ്രസ്ഥാനം ഉണ്ടാകുമായിരുന്നോ?
തൊഴിലാളികള്‍ ഉള്ളതുകൊണ്ടാണ് ആ പ്രസ്ഥാനം നിലനില്‍ക്കുന്നത് എന്ന വസ്തുത താങ്കളുടെ ആദ്യ പ്രസ്താവനയെ കൊഞ്ഞനം കുത്തുന്നു .
@Babu Jacob Sir
ഒരു മിമിക്രിയില്‍ കേട്ടതാണ്
"ഞാനുണ്ടായതുകൊണ്ടല്ലേ അച്ഛാ അച്ഛനൊരു അച്ഛനായത്?"
സംഗീതത്തിനും ചിത്രരചനയ്ക്കും കായികവിദ്യാഭ്യാസത്തിനും പ്രവര്‍ത്തിപരിചയത്തിനും തയ്യലിനും സ്കൂളുകളില്‍ നിയമിച്ച "പ്രൊഫഷണലുകളെല്ലാം" കൂടി ആ മേഖലകളെ വമ്പിച്ച ഉയരത്തില്‍ എത്തിച്ചുവോ?
ഈ കാര്യങ്ങളെല്ലാം മറ്റു സബ്ജക്റ്റ് പഠിപ്പിക്കുന്ന അധ്യാപകര്‍ കൈകാര്യം ചെയ്തിരുന്നുവെങ്കില്‍ ഫലം മികച്ചത് ആകുമായിരുന്നോ ?
പെന്‍സില്‍,ബ്രഷ്,ചായം,എന്നിവ ചിത്രകാരന്റെ ഉപകരണമായതു കൊണ്ട് അവ അവര്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളു എന്നുണ്ടോ?
ഐ.ടി പ്രൊഫഷണല്‍സ് മാത്രം ഉപയോഗിക്കേണ്ട ഉപകരണമാണോ കമ്പ്യട്ടര്‍?
"ഐ.ടി പ്രൊഫഷണല്‍സ്" പഠിപ്പിച്ചാല്‍ ഉയരത്തിലെത്തിയേനെ എന്നതിനു മറുപടി ആയാണ് പ്രൊഫഷണലായ ആളുകളെ ഉപയോഗിച്ച് പരിശീലനം നല്‍കുവാന്‍ ശ്രമിച്ച "സംഗീതം,ചിത്രരചന, കായികവിദ്യാഭ്യാസം,പ്രവര്‍ത്തിപരിചയം തയ്യല്‍" എന്നിവ സൂചിപ്പിച്ചത്.കമ്പ്യൂട്ടര്‍ എല്ലാവരും അറിഞ്ഞിരിക്കേണ്ട ആധുനിക ഉപകരണമാണ്.എന്നാല്‍ ജന്മവാസന കലയിലും, ശാരീരികാവസ്ഥ കായികവിദ്യാഭ്യാസത്തിലും സ്വാധീനം ചെലുത്തും.
എറണാകുളത്ത് റോഡ് ഷോയില്‍ നിന്നും വിപ്രോയെ പിന്‍വലിച്ചെന്നു എന്റെ സുഹൃത്ത് പറഞ്ഞു. എന്താ കാര്യം? മറ്റു ജില്ലകളില്‍ വിപ്രോ ഉണ്ടാകില്ലേ?
പ്രദീപ് മാട്ടര സാര്‍,
നല്ല ഭാഷ, നല്ല ആശയം. കമന്റ് ഒരു കഥ പോലെ വായിച്ചു. സാധാരണ ഇത്രയും നീളമുള്ള കമന്റ് അത്രയ്ക്ക് താല്പര്യത്തോടെയൊന്നുമല്ല വായിക്കാറ്. മൂന്നു കമന്റിലെഴുതിയൊതുക്കിയത് പച്ചയായ അദ്ധ്യാപക ജീവിതം തന്നെയാണ്.
off topic @Hari, Nizar, John
ഇന്നലെയും ഇന്നുമായി മാതൃഭൂമിദിനപത്രത്തിൽ ഗണിത-പരീക്ഷയുടെ മോഡൽ ചോദ്യങ്ങൾ കണ്ടില്ലേ? ഇതാണോ മോഡൽ. http://sujanika.blogspot.com/ മാറിയ ക്ലാസുകൾ, മാറാത്ത പരീക്ഷകൾ നോക്കു. വിലയിരുത്തൂ.എന്താ പറ്റിയേ?
My Name is Nazeer,(H S A) Working in Technical school,Kulathupuzha,Kollam Dist. In the Registration format Technical schools are not included.So we were unable to register for the Laptop.What can we do?
ജീവിതം വായിച്ചെടുക്കാമെങ്കില്‍ ബെന്യാമനിലും മുസാഫറിലും പിന്നെ മാട്ടറയിലും അതുണ്ട്.
@free
ക്ലസ്ടറുകളില്‍ ICT പ്രയോഗ സാധ്യത കണ്ടെത്താനുള്ള ഭാഗം വരുമ്പോള്‍ അധ്യാപകര്‍ നിര്‍വികാരതയോടെ ഇരിക്കുന്നതും , ആരെങ്കിലും അറിയാവുന്ന ഒരാള്‍ കമ്പ്യൂട്ടര്‍ സഹായത്തോടെ ക്ലാസ് എടുത്താല്‍ , മറ്റുള്ളവര്‍ അത്ഭുത പരതന്ത്രരായി നോക്കിയിരിക്കുന്നതും കണ്ടിട്ടുണ്ട് .
ഈ മേഖലയില്‍ ബഹുഭൂരിപക്ഷം അധ്യാപകരും , കുട്ടികളെക്കാള്‍ ബഹുദൂരം പിന്നിലാണ് എന്നതാണ് സത്യം .
ഒരു CD , ഡ്രൈവില്‍ ഇട്ട് , അതിന്റെ ഉള്ളടക്കം കുട്ടികളെ കാണിച്ചു കൊടുക്കാന്‍ കഴിയാത്തവര്‍ പോലും എത്രയെങ്കിലും ഉണ്ട് .
ടൈം ടേബിള്‍ , ഉണ്ടാക്കുന അധ്യാപകന്റെ ഏറ്റവും വലിയ തലവേദന IT പീരിയഡ് വീതം വെച്ച് നല്‍കലാണ് . ആര്‍ക്കും വേണ്ട .
താങ്കള്‍ ഈ പറഞ്ഞത് ഞാന്‍ പറഞ്ഞാല്‍ അത് 'സ്പാം ',നിങ്ങള്‍ പറഞ്ഞാല്‍ ആത്മ വിമര്‍ശനം.
അധ്യാപക സമൂഹം കരിന്തിരികള്‍ ആയി മാറുന്നു ,എവിടെയെങ്കിലും പോന്തിരികള്‍ തിളങ്ങുന്നുന്ടെങ്കില്‍ അത് ഊതിക്കെടുത്താന്‍ കൊടുങ്കാറ്റു തന്നെ ഉയരുന്നു
കരിന്തിരികള്‍ പൊന്‍തിരികള്‍ ആകുന്നില്ല പക്ഷേ പൊന്‍തിരികള്‍ കരിന്തിരികള്‍ ആകുന്നു.
കരിന്തിരികള്‍ ആണിന്നു കൂടുതല്‍.
അതാണ് നാളെയുടെ ശാപം !!!!!!
ഐ.ടി പ്രൊഫഷണല്‍സ് മാത്രം ഉപയോഗിക്കേണ്ട ഉപകരണമാണോ കമ്പ്യട്ടര്‍?
മാത്സ് പഠിപ്പിക്കാന്‍ എന്തിനാ BSc മാത്സ് ഉള്ളവരെ തന്നെ നിയമിക്കുന്നത്
റിയല്‍ അനാലിസിസും വെക്ടര്‍ ആള്‍ജിബ്രയും ടോപോളജിയും അറിയുന്നവനേ പോളിനോമിയലും വ്ര്‍ത്തവും ഒക്കെ പഠിപ്പിക്കാന്‍ സാധിക്കുകയുള്ളൂ!!!.എന്നിട്ടും എന്തെ ഐ ടി ക്ക് മാത്രം ഒരു അയിത്തം.
നില്‍ക്കുന്ന ഭാഗത്തെ ന്യായീ കകരിക്കുയല്ല വേണ്ടത് ഒരു ഐ ടി ഡിഗ്രി ക്കാരന്‍ സ്കൂളില്‍ വേണം എന്ന ആവശ്യത്തില്‍ ന്യായം ഉണ്ടോ എന്ന് പരിശോധിക്കുകയാണ് വേണ്ടത്
എറണാകുളത്ത് റോഡ് ഷോയില്‍ നിന്നും വിപ്രോയെ പിന്‍വലിച്ചെന്നു എന്റെ സുഹൃത്ത് പറഞ്ഞു. എന്താ കാര്യം? മറ്റു ജില്ലകളില്‍ വിപ്രോ ഉണ്ടാകില്ലേ?
എന്റെ നിയന്ത്രണത്തിലും പരിചയക്കാരുടെ അടുക്കലും വിപ്രോ ഉണ്ട് 'എന്തോ എന്‍റെ വിപ്രോ ഇത് വരെ പിണങ്ങിയിട്ടില്ല 'പിണക്കിയിട്ടില്ല എന്നതാണ് ശെരി '
അത് കണ്ടപ്പോഴെ എനിക്ക് മനസ്സിലായി ഇവന്‍ ആള് കൊള്ളാം ,മറ്റു സുഹ്ര്തുക്കള്‍ ലാപ്ടോപ് ഇപ്പോള്‍ വിപ്രോയുടെ ഓഫീസില്‍ ആണ് സൂക്ഷിക്കുന്നതെന്നു കേട്ടു.
ഞാന്‍ ചിരാഗിനെയോ HCL നെയോ അറിയില്ല ,അവരുടെ ഏജന്റും അല്ല.ACER എന്ത് കൊണ്ട് ഇല്ല എന്നറിയാന്‍ താല്പര്യം
@ കരുംപൊട്ടന്‍
"അധ്യാപക സമൂഹം കരിന്തിരികള്‍ ആയി മാറുന്നു, എവിടെയെങ്കിലും പൊന്‍തിരികള്‍ തിളങ്ങുന്നുണ്ടെങ്കില്‍ അത് ഊതിക്കെടുത്താന്‍ കൊടുങ്കാറ്റു തന്നെ ഉയരുന്നു"
അധ്യാപകസമൂഹം മാത്രമല്ല, എവിടെയും കരിന്തിരികള്‍ ഉണ്ട് എന്നു സമ്മതിച്ചുകൊണ്ടുതന്നെ പറയട്ടെ, നല്ലതും ചീത്തയും ഇടകലര്‍ന്ന ലോകത്തില്‍(അത് എക്കാലത്തും അങ്ങിനെയായിരുന്നല്ലോ) ചീത്തയാണു കൂടുതല്‍ എന്നു തറപ്പിച്ചു പറയാമോ? ഇനി നല്ലതു കുറവാണ് എന്നു കരുതിയാല്‍ത്തന്നെ, മാറ്റങ്ങളുണ്ടാക്കുന്നതും, വളര്‍ച്ചയ്ക്കു കാരണമാകുന്നതും ഈ പൊന്‍തിരികളല്ലേ? തിന്മ താത്കാലികവും, നന്മ സ്ഥായിയുമാണെന്നാണ് കാലം എന്നെ പഠിപ്പിച്ചത്.
"കരിന്തിരികള്‍ പൊന്‍തിരികള്‍ ആകുന്നില്ല പക്ഷേ പൊന്‍തിരികള്‍ കരിന്തിരികള്‍ ആകുന്നു."
രണ്ടുതരത്തിലുള്ള മാറ്റവും ഞാന്‍ കണ്ടിട്ടുണ്ട് എന്നു പറഞ്ഞാല്‍ വിശ്വസിക്കുമോ?
"കരിന്തിരികള്‍ ആണിന്നു കൂടുതല്‍. അതാണ് നാളെയുടെ ശാപം"
ഇതു ശരിയാണെങ്കില്‍പ്പോലും, "കുറെയേറെ പൊന്‍തിരികളുണ്ട്, അതാണ് നാളെയുടെ അനുഗ്രഹം" എന്നു കൂടി കൂട്ടിച്ചേര്‍ക്കാനാണെനിക്കിഷ്ടം.
അവസാനമായി അയ്യപ്പപണിക്കരുടെ ഒരു ഈരടി
കാലമതീവവിശാലം കാമിനി
കളയുക കരയും ശീലം നാമിനി
"എറണാകുളത്ത് റോഡ് ഷോയില്‍ നിന്നും വിപ്രോയെ പിന്‍വലിച്ചെന്നു എന്റെ സുഹൃത്ത് പറഞ്ഞു."
ശനിയാഴ്ച ഒരു ദിവസമൊഴിച്ച് റോഡ്ഷോയില്‍ ആദ്യാവസാനമുണ്ടായിരുന്ന ആളെന്ന നിലയിലാണ് ഈ പ്രതികരണം.
തുടയ്ക്കത്തില്‍ തന്നെ ഉയര്‍ന്ന കോണ്‍ഫിഗറേഷനുള്ള വിലകൂടിയ ലാപ്ടോപ്പ് പ്രദര്‍ശിപ്പിക്കുകയും ഐടിസ്കൂള്‍ നിശ്ചയിച്ച വിലയ്ക്ക് നല്‍കുന്ന ലാപ്ടോപ് അതല്ലയെന്ന് മൊഴിയുകയും ചെയ്ത വിപ്രോക്കാരോട് ഈയുള്ളവന്‍ എതിര്‍ത്തപ്പോള്‍ അവര്‍ പറഞ്ഞത്, യഥാര്‍ത്ഥത്തില്‍ കൊടുക്കുന്ന ലാപ്ടോപ്പ് ഉടന്‍ എത്തുമെന്നാണ്.(ഒരുമാതിരി, അനിയത്തിയെ കാട്ടി ചേട്ടത്തിയെ കെട്ടിക്കുന്ന ഏര്‍പ്പാട് -കടപ്പാട് ജോസഫ് ആന്റണി സാര്‍)
മൂന്നാം ദിവസം രാവിലെ വരെ ട്രാന്‍സിറ്റിലുള്ളത് എത്തിച്ചേരാഞ്ഞപ്പോള്‍ അവരെ ഷോവില്‍ നിന്ന് വിലയ്ക്കുകയായിരുന്നു. യഥാര്‍ത്ഥമായത് പ്രദര്‍ശിപ്പിച്ച് അടുത്ത ജില്ലകളില്‍ അവര്‍ക്ക് തിരിച്ചുവരാവുന്നതേയുള്ളൂ..!
"ACER എന്ത് കൊണ്ട് ഇല്ല എന്നറിയാന്‍ താല്പര്യം"
വളരെ സുതാര്യമായ ഈ ഏര്‍പ്പാടില്‍ നിശ്ചിത തുകയ്ക്കും നിശ്ചിത സ്പെക്കിനും മൂന്നുവര്‍ഷ വാറണ്ടിയോടുകൂടി ഇവ നല്കാന്‍ മറ്റു കമ്പനികള്‍ക്ക് കഴിയാതിരുന്നതാണ് കാരണമെന്ന് ഞാന്‍ മനസ്സിലാക്കുന്നു.
നമുക്ക് സുപരിചിതമായ അഴിമതിയുടെ ലാഞ്ചനകളൊന്നും തന്നെ ഐടി@സ്കൂളിന്റെ ഹാര്ഡ്വെയര് പരിപാടികളുമായി ബന്ധപ്പെട്ട് ഇതുവരെ ഉയര്‍ന്നു വരാത്തത്, നടപടികളിലെ സുതാര്യത മൂലമാണെന്ന് ഞാന്‍ കരുതുന്നു.ഏതായാലും വിപ്രോ പ്രശ്നത്തിലുള്ള സാറിന്റെ വിശദീകരണം നൂറുശതമാനവും ന്യായീകരണമര്‍ഹിക്കുന്നുണ്ട്.
[im]http://4.bp.blogspot.com/_tj9_aOcW4-U/TU93V_1ydtI/AAAAAAAAAt0/BH8grm0enp4/s400/it%2540s.png[/im]
മാത്സ് ബ്ലോഗ് വളരുകയാണ്. ..........
ഓരോ ദിവസവും ............
പത്രതാളുകളിലും ദൃശ്യമാധ്യമങ്ങളിലുമായി വാര്‍ത്തകള്‍ ബ്ലോഗിനെക്കുറിച്ചുവരുബോള്‍ ഒരു അദ്ധ്യാപകന്‍ എന്ന നിലയില്‍ "അദ്ധ്യാപക കൂട്ടായ്മ" ദൂരെ നിന്ന് ഞാനും കണ്ടാസ്വദിക്കുന്നു.
ഇതിനു പിന്നില്‍ അഹോരാത്രം പ്രവര്‍ത്തിക്കുന്ന വ്യക്തികളെ -
ബ്ലോഗ് ടീമിനെ (?) ഞാന്‍ മനസ്സാല്‍ നമിക്കുന്നു.
രാഷ്ട്ര സമൂഹനിര്‍മ്മാണത്തില്‍ എറ്റവും കൂടുതല്‍ ഉത്തരവാദിത്വമുള്ള, എപ്പോഴും സ്വന്തം കര്‍മ്മവും, കര്‍മ്മമണ്ഡലവും ഓര്‍ത്തിരിക്കേണ്ട, പക്ഷ ഇതെല്ലാം മറന്ന് ജഡത്വം ബാധിച്ച ഒരു സേവനസമൂഹത്തിന്റെ ഇടയില്‍ ഒരു കൈത്തിരി വെട്ടമാകാന്‍ കഴിയുന്നതില്‍ ബ്ലോഗിന്നഭിമാനിക്കാം.
അത് കണ്ടാസ്വദിക്കാന്‍ ഭാഗ്യം കിട്ടിയതില്‍ എനിക്കും അഭിമാനിക്കാം.
വര്‍ണ്ണാന്ധത ഇല്ലാത്തതുകൊണ്ട് പലനിറങ്ങളില്‍ വരുന്ന പത്രവാര്‍ത്തകള്‍ കാണുബോള്‍ സന്തോഷം തോന്നുന്നു.
അത് ഞൊടിയിടയില്‍ പോസ്റ്റായി പ്രത്യക്ഷപ്പെടുബോള്‍ അതിലേറെ സന്തോഷം.
അതുതന്നെയാണ് നാം ചെയ്യേണ്ടതും.
കുറച്ചുദിവസങ്ങള്‍ക്കമുന്‍പ് ഷൊര്‍ണ്ണുരിനു സമീപം വള്ളത്തോള്‍ നഗര്‍ എന്ന റെയില്‍വെ സ്റ്റേഷനടുത്ത് സൗമ്യ എന്ന കുട്ടി ഓടുന്ന ട്രയിനില്‍ നിന്നും താഴെ തള്ളിയിടപ്പെട്ട് സര്‍വ്വസ്വവും നഷ്ടപ്പെട്ട് മരണത്തെ വരിക്കാന്‍ വിധിക്കപ്പെട്ട വിവരം നമ്മിലാരും അറിഞ്ഞില്ല എന്നത് ദു:ഖകരമാണ്.
സൗമ്യ മരിച്ചു.
ഐവര്‍മഠത്തില്‍ അല്പം ഭസ്മം ബാക്കിയാകി യാത്രയായി.
ബഹുമാന്യരായ ബ്ലോഗ് സുഹൃത്തുക്കളെ സൗമ്യ നമ്മുടെ ആരുമല്ലേ.....?
നാം മഹാന്‍മാരായതുകൊണ്ട് മുന്‍മുഖ്യമന്ത്രിമാരുടെയും, നടന്‍മാരുടെയും വിയോഗം മാത്രം നാമറിയുക......!
സൗമ്യമാര്‍ക്ക് ഉത്തരേന്ത്യയിലെ ഗതി ഇവിടെ വരാതിരിക്കട്ടെ എന്നു പ്രാര്‍ത്ഥിക്കേണ്ട....
കാരണം അവിടെ ധാരാളം സൗമ്യമാര്‍ മണ്ണന്‍മറഞ്ഞുകഴിഞ്ഞു.
കേരളം ഇന്ത്യയുടെ ഭാഗമായതുകൊണ്ട് ഷൊര്‍ണ്ണൂര്‍ നമുക്കു ചര്‍ച്ചചെയ്യേണ്ട.,
ബ്ലോഗുടീമിലെ പ്രിയ ടീച്ചര്‍മാരെ നിങ്ങള്‍ക്കെങ്കിലും ഒരു വരി കോറിയിടാമായിരുന്നില്ലേ....?,
ഡി. എ. പ്രഖ്യാപിച്ചുകൊണ്ടുള്ള ഉത്തരവുകള്‍, കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍, അവധി ദിന പ്രഖ്യപനങ്ങള്‍, പാഠപുസ്കങ്ങള്‍ എന്നുവേണ്ട എന്തും ഫ്ലാഷായി നമുക്കുലഭിക്കുന്നു ....
ഇതെല്ലാം സംഘടിപ്പിക്കുവാനും യഥാസമയം എല്ലാവരിലുമെത്തിക്കുവാനും കുറച്ചൊന്നുമല്ല
ബുദ്ധിമുട്ടെന്നറിയാം
പക്ഷേ നമ്മളൊക്കെ മാഷന്‍മാരല്ലേ മാഷെ.....
അല്പം ദയ, കരുണ, സഹജീവിയുടെ വേദനയില്‍ സഹാനുഭൂതി, ഐക്യദാര്‍ഡ്യം ഇതൊക്കെ നമുക്കും വേണ്ട ...................????????
അതോ ചില വാര്‍ത്തകള്‍മാത്രമേ ഫ്ലാഷായും, പോസ്റ്റായും വരുകയുള്ളുവെന്നുണ്ടോ, അതോ മാത്സ് ബ്ലോഗിനും സെന്‍സര്‍ഷിപ്പുണ്ടോ.......
പണ്ട് ലോകം അത്ഭുതത്തോടെ വീക്ഷിച്ച അത്യുഗ്രപ്രതികരണശേഷിയുള്ള ദ്വീപായിരുന്നു വൈപ്പിന്‍.
വാഴപിണ്ടികൊണ്ട് പാലം കെട്ടിയും, ആഴമേറിയ കൊച്ചികായലിന്റെ വിരിമാറിലൂടെ നീന്തിയും, തങ്ങളുടെ പ്രതിഷേധം മാലോകരെ അറിയിച്ച ദ്വീപിലെ ജനതയുടെ വായ് ഒരു പാലം കൊണ്ട് അടച്ചു.
ഗോശ്രീ പാലം.....
ഇന്ന് ഈ ജനത നിശബ്ദം ജീവിച്ചു പോരുന്നു.
അതു കൊണ്ടു തന്നെ സൗമ്യുയുടെ ആത്മാവിന് നിശബ്ദമായ യാത്രാമൊഴി...,
സൗമ്യേ, ക്ഷമിക്കുക.....
ഞങ്ങള്‍ തിരക്കിലായിരുന്നു.........,
മാന്യ സുഹൃത്തേ(എടവനക്കാടന്‍),
ഒരു വരി കോറിയിടാന്‍ പോലുമാകാതെ വിങ്ങുന്ന ഹൃദയവുമായി കാത്തിരിക്കുകയായിരുന്നു ഇന്നലെ വരെ....
ഞങ്ങളെല്ലാവരും.....ഞങ്ങളുടെ പ്രദേശത്തുള്ള സകലരും...ഇപ്പോഴും കത്തുന്നമനസ്സാണ്. പറയാന്‍ വാക്കുകളില്ല. അനുശോചിക്കാന്‍ പോലുമാകാതെ....
സൌമ്യയുടെ ദുരന്തം സമൂഹത്തില്‍ ഒരു ഒറ്റപ്പെട്ട സംഭവം അല്ല .ഒറ്റക്കയ്യന്‍ യാചകന്‍ മാത്രമാണോ ഉത്തരവാദി ?ഒരു കൈ കൊണ്ട് ചങ്ങല വലിക്കാന്‍ ശ്രമിച്ചപ്പോള്‍ മറു കൈ കൊണ്ട് തടഞ്ഞ സമൂഹത്തില്‍ നമ്മളും ഇല്ല? സൌമ്യ യുടെ അമ്മയുടെ കണ്ണുനീര്‍ തുടക്കാന്‍ നമ്മുടെ വാക്കുകള്‍ക്ക് കഴിയുമോ?
ഇതുപോലെ എത്ര സൌമ്യ മാരും അമ്മമാരും നമ്മുടെ ഇടയില്‍ ഉണ്ട്?ഓരോ സംഭവം ഉണ്ടാകുമ്പോഴും
വേണ്ടത് ചെയ്യാമെന്ന് അധികാരികള്‍ പറയും . കമ്പാര്‍ട്ട് മെന്റ് നടുവിലാക്കും ,എമെര്‍ജെന്‍സി ഡോര്‍ ഉണ്ടാക്കും . പാരിതോഷികം ഉടന്‍ പ്രഖ്യാപിക്കും . സുരക്ഷ പോലീസിനെ നിയമിക്കും .
എന്നാല്‍ ഇതിന്റെ ഫോളോ അപ്പ് പ്രവര്‍ത്തനം നടത്താറുണ്ടോ?
സൌമ്യെ ...........കാത്തിരിക്കുക .........അമ്മമാരുടെ കരച്ചില്‍ നിര്‍ത്താന്‍ .............സാമൂഹ്യ ദ്രോഹികളെ ഒറ്റപ്പെടുത്താന്‍ .......നമുക്ക് കൂട്ടായി പ്രവര്‍ത്തിക്കാം.
ദുരന്തം സംഭവിച്ചതിനു ശേഷം മാത്രം അതിനു കാരണമായ തെറ്റിനെ വിലയിരുത്തുകയും ദുരന്തം സംഭവിച്ചിട്ടില്ലെങ്കില്‍ അതേ തെറ്റ് നിസ്സാരമായി കാണുകയും ചെയ്യുന്നതുകൊണ്ടാണ് ദുരന്തങ്ങള്‍ അവസാനിക്കാതിരിക്കുന്നത്.
റയില്‍വേ സ്റ്റേഷന്‍ തല്ലിത്തകര്‍ക്കുന്നതോ ഒരാഴ്ചത്തേക്ക് ഷൊര്‍ണൂരില്‍ പൊലീസ് കാവല്‍ ശക്തമാക്കുന്നതോ കയ്യില്‍ കിട്ടുന്ന ഞരമ്പുരോഗികളെയൊക്കെ പത്തുനൂറുപേര്‍ കൂടി തല്ലിക്കൊല്ലുന്നതോ അല്ല ഇതിനു പരിഹാരം. സമൂഹത്തെയൊന്നാകെ ചികില്‍സിക്കാന്‍ എന്തു ചെയ്യാനാവും എന്നാലോചിക്കണം. സ്ത്രീപീഡനക്കേസുകളില്‍ വിചാരണ നടപടികള്‍ വേഗത്തിലാക്കുകയും പരമാവധി ശിക്ഷ നല്‍കുകയും ചെയ്യണം. ജനാധിപത്യത്തിനല്‍പം ക്ഷീണം വന്നാലും വ്യക്തികളുടെ ജീവിക്കാനുള്ള അവകാശം സംരക്ഷിക്കപ്പെടുക തന്നെ വേണം.
(കടപ്പാട് ബെര്‍ലി )
നമ്മള്‍ എല്ലാവരും വളരെ സുഖകരമായി സ്വപ്നം കണ്ടു ഉറങ്ങുകയാണ് .. അതിനിടയ്ക്ക് ഇവിടെ എന്തെല്ലാമോ നടക്കുന്നു, കൊല, മാനഭംഗം, അഴിമതി ... സ്വപ്നത്തില്‍ സംസാരിക്കുന്നത് പോലെ നമ്മള്‍ കുറെ കമെന്റുകള്‍ ഇട്ടു പ്രതികരിക്കുന്നു , രോക്ഷം കൊള്ളുന്നു , അക്ഷമരാകുന്നു . സമൂഹത്തില്‍ ഒരു മാറ്റവും വരുത്താനാവാത്ത പ്രതികരണങ്ങള്‍ .. നമ്മള്‍ എല്ലാവരും എന്നാണു ഇനി ശെരിക്കും ഉറക്കത്തില്‍ നിന്നു ഉണര്‍ന്നു യഥാര്‍ത്ഥ പ്രതികരണ ശേഷി ഉള്ളവരാകുന്നത് . ഒരു പക്ഷെ സ്വന്തം ശരീരത്തില്‍ നിന്നു ചോര പോടിയെണ്ടി വന്നേക്കും നമ്മള്‍ ഉണരാന്‍ .
pathukollamayi chukkum chunambum ariaythaver schoolukalkku bharamanu.
rajankaruvarakundu.
പത്തു കൊല്ലം കഴിഞിട്ടും ചുക്കും ചുണ്ണാമ്പും അറിയാത്തവര്‍ സ്കൂളിനു ഭാരമാണ്.
rajankaruvrakundu.
innathe kaalethe kuttikalk vare illatha samshayangalanu orupaadu varsham service ulla teachersinu laptopine patti ullad...daivam kaakkatte....
I booked a netbook at ekm roadshow.it was a Chirag.My friends selected Hcl. they are informed by the co. what about me and my chirag ?.have they realy ran away.?
LSS results publish cheytho ennariyan enth cheyyanam?
Primary Headmasters over 50 years have been exempted from attaining departmental test qualification.Do high school teachers in this category awaiting HM promotion deserve such an exemption? especially those who were promoted last year on exemption basis, and relenguished their appointment for one year?
തല്‍ക്കാലം പ്രൈമറി ഹെഡ്മാസ്റ്റര്‍ക്കു വേണ്ടിയുള്ള ഈ ഇളവ് മാത്രമേ ഇക്കാര്യത്തില്‍ ലഭ്യമായിട്ടുള്ളു.
കമ്പ്യൂട്ടർ വാങ്ങിക്കുമ്പോൾ നന്നായി ആലോചിക്കുന്നത് നന്നായിരിക്കും.കഴിഞ്ഞ തവണ ഇതേ സംവിധാനത്തിൽ 16500 രൂപയോളം നൽകി ഞാൻ ഒരു കമ്പ്യൂട്ടർ വാങ്ങിയിരുന്നു പെട്ടെന്ന് കീബോർഡ് തകരായി തകര ഉപയോഗിക്കാൻ കഴിഞ്ഞില്ല. ഇതേ അവസ്ഥ വന്ന കുറേ പേരെ കാണിച്ചു തരാനും എനിക്കം കഴിയും -കമ്പനിയിൽ വിളിച്ചിട്ട് മതിയായ സ്റ്റ വീസും കിട്ടിയില്ല. അധ്യാപകരെ വഞ്ചിക്കാനുള്ള ശ്രമമാണ് - ഞാൻ വാങ്ങിയത് HCLകമ്പനിയിൽ നിന്നാണ് 'പരാതി പറയുബോൾ ഇത്തരം കുറഞ്ഞ സംഖ്യയിൽ സാധനം വാങ്ങിക്കുബോൾ നിങ്ങെളാന്ന് ആലോചികണ്ട എന്നാണ് അവർ മറുപടി പറഞ്ഞത്
കമ്പ്യൂട്ടർ വാങ്ങിക്കുമ്പോൾ ആലോചിക്കുന്നത് നന്നായിരിക്കും.കഴിഞ്ഞ തവണ ഇതേ സംവിധാനത്തിൽ 16500 രൂപയോളം നൽകി ഞാൻ ഒരു കമ്പ്യൂട്ടർ വാങ്ങിയിരുന്നു. പെട്ടെന്ന് കീബോർഡ് തകരായി തീരെ ഉപയോഗിക്കാൻ കഴിഞ്ഞില്ല. ഇതേ അവസ്ഥ വന്ന കുറേ പേരെ എനിക്ക് കാണിച്ചു തരാനും കഴിയും -കമ്പനിയിൽ വിളിച്ചിട്ട് മതിയായ സർവീസും കിട്ടിയില്ല. അധ്യാപകരെ വഞ്ചിക്കാനുള്ള ശ്രമമാണ് - ഞാൻ വാങ്ങിയത് HCLകമ്പനിയിൽ നിന്നാണ് 'പരാതി പറയുബോൾ ഇത്തരം കുറഞ്ഞ സംഖ്യയിൽ സാധനം വാങ്ങിക്കുബോൾ നിങ്ങെളാന്ന് ആലോചികണ്ട എന്നാണ് അവർ മറുപടി പറഞ്ഞത്. ഇന പരാതി പറയാൻ ഒരിടം കാത്തു നിൽക്കുകയായിരുന്നു.
ഈ തട്ടിപ്പിനു കൂട്ടുനിൽക്കരുത്.കഴിഞ്ഞ തവണ ഇതേ സംവിധാനത്തിൽ HCLകമ്പനിയിൽ നിന്ന് ഒരു ലാപ് ടോപ്പ് 16500 രൂപ ചെലവിൽ വാങ്ങിയിരുന്നു. ഗുണനിലവാരമില്ലാത്ത കമ്പ്യൂടറാണ് ' പലരുടേയും കമ്പ്യൂട്ടർ പെട്ടന്ന് തകരാറിലാകുകയും മതിയായ സർവീസ് കിട്ടാതെ ഉപേക്ഷിക്കേണ്ടി വന്നു. കമ്പനിയിൽ പരാതി പറഞ്ഞപ്പോൾ ഇത്തരം ചീപ്പ് റേറ്റിൽ വാങ്ങുമ്പോൾ ആലോചിച്ചു കൂടായിരുന്നോ എന്നായിരുന്നു മറുപടി. വഞ്ചിതരാകരുതേ തന്റെ പ്രിയപ്പെട്ട അധ്യാപകർ 'ഇത് പറയാനുള്ള അവസരത്തിനായി കാത്തിരിക്കുകയായിരുന്നു. നന്ദി
Post a Comment