ടെക്സ്റ്റ് ബുക്ക് ഓണ്‍ലൈന്‍ ഇന്‍ഡന്റ്

>> Sunday, February 13, 2011


നിങ്ങളുടെ സ്ക്കൂളിന്റെ ഓണ്‍ലൈന്‍ ഇന്‍ഡന്റ് ട്രയല്‍ നടത്തി നോക്കിയോ? പരീക്ഷണാടിസ്ഥാനത്തില്‍ എല്ലാ സ്ക്കൂളുകള്‍ക്കും ഇന്നു കൂടി ട്രയല്‍ നടത്തി നോക്കാം. ഫെബ്രുവരി 16 രാത്രിയോടെ ഇതുവരെ സ്ക്കൂളുകള്‍ ട്രയലിന് നല്‍കിയ എല്ലാ വിവരങ്ങളും ഡിലീറ്റ് ചെയ്യും. ഫെബ്രുവരി 17 മുതല്‍ ഫെബ്രുവരി 26 വരെയാണ് യഥാര്‍ത്ഥ ഇന്‍ഡെന്റ് സമര്‍പ്പിക്കാനാവുക.
2011-12 അദ്ധ്യയന വര്‍ഷത്തെ പാഠപുസ്‌തകങ്ങളുടെ ആവശ്യകത ഓണ്‍ലൈനായി സമര്‍പ്പിക്കാനുള്ള സമയമായി. ഓരോ സ്ക്കൂളും അടുത്ത വര്‍ഷത്തേക്ക് ആവശ്യമായ വിവരങ്ങള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കണം. ഇതോടനുബന്ധിച്ചുള്ള ഓണ്‍ലൈന്‍ ഇന്‍ഡന്റ് പൈലറ്റ് (ട്രയല്‍) ആണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്. കേരള ബുക്‌സ് ആന്റ് പബ്ലിക്കേഷന്‍ സൊസൈറ്റിയാണ് ഈ വര്‍ഷവും ഇതു കൈകാര്യം ചെയ്യുന്നത്. എന്തെങ്കിലും തിരുത്തലുകള്‍ ഉണ്ടെങ്കില്‍ അതു വരുത്താന്‍ ഫെബ്രുവരി 16 വരെ സമയമുണ്ട് എന്നാണ് പത്രക്കുറിപ്പില്‍ കാണുന്നത്. ഫലത്തില്‍ ഫെബ്രവരി പതിനാറു വരെ ട്രയല്‍ ഇന്‍ഡെന്റ് സമര്‍പ്പിക്കാനാവും എന്നു കരുതാം.സ്‌കൂളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന ഏറ്റവും അടുത്തുള്ള സൊസൈറ്റിയിലേക്കാണ് പാഠപുസ്‌തകങ്ങള്‍ എത്തുക. മിക്കവാറും സ്ക്കൂളുകളുടെ സൊസൈറ്റി അതേ സ്ക്കൂള്‍ തന്നെയായിരിക്കും. ഇവിടെ കൊടുത്തിരിക്കുന്ന വിതരണത്തിന്റെ പ്ലാനിങ്ങ് നോക്കിയാല്‍ നിങ്ങളുടെ സൊസൈറ്റി ഏതെന്ന് അറിയാനാവും.

നിങ്ങളുടെ സംശയങ്ങള്‍ ഇവരോടു ചോദിക്കാം
NameRevenue DistrictsMobile Number
Anoop.U.KThiruvananthapuram
Kollam
Pathanamthitta
Kottayam
9995411786
Anas.M.KAlappuzha
Idukki
Ernakualm
Thrisur
9995412786
Suneesh.K Palakkad
Malappuram
Kozhikode
9995413786
Vijith.KWayanad
Kannur
Kasargode
9995414786

രജിസ്ട്രേഷന്‍ നടത്തേണ്ട ചുമതല അതാത് സ്ക്കൂളുകള്‍ക്ക് തന്നെയാണ്. സ്ക്കൂള്‍ രജിസ്ട്രേഷന്‍ നടത്തുന്ന സമയം നിങ്ങളുടെ സ്ക്കൂള്‍ സൊസൈറ്റിയുടെ പേര് കാണുന്നില്ലെങ്കില്‍ kbpscontrolroom@gmail.com എന്ന വിലാസത്തിലേക്ക് പരാതി അയക്കാം. പരാതിയില്‍ റവന്യൂ ജില്ല, സബ്​ജില്ല, സ്ക്കൂളിന്റെ പേര്, സൊസൈറ്റിയുടെ പേര് (രജിസ്റ്റര്‍ നമ്പര്‍ ഉണ്ടെങ്കില്‍ അതും) തുടങ്ങിയ വിവരങ്ങള്‍ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. മാത്രമല്ല, ഈ വിഷയത്തില്‍ അദ്ധ്യാപകര്‍ക്കുണ്ടാകുന്ന പ്രശ്നങ്ങള്‍ കമന്റുകളായി രേഖപ്പെടുത്തിയാല്‍ പ്രശ്നപരിഹാരത്തിന് സഹായവും പ്രതീക്ഷിക്കാം.

രണ്ട് സ്റ്റെപ്പുകളാണ് ഇതിനുള്ളത്.

ഒന്ന് : സ്‌കൂള്‍ രജിസ്ട്രേഷന്‍

രണ്ട് : ഓണ്‍ലൈനായി ഇന്‍ഡെന്റ് സമര്‍പ്പിക്കുക

ഒന്നാമത്തെ സ്റ്റെപ്പിലേക്ക് :

 • ആദ്യം http://www.keralabooks.org/ എന്ന സൈററില്‍ പോയി സ്കൂള്‍ രജിസ്റ്റര്‍ ചെയ്യണം.
 • തുറന്നു വരുന്ന ഹോം പേജില്‍ Online Indent Pilot എന്നതിനോടു ചേര്‍ന്ന ചിഹ്നത്തില്‍ ക്ലിക്ക് ചെയ്യുക. (അല്ലെങ്കില്‍ ഇവിടെ ക്ലിക്ക് ചെയ്താലും മതി.) മുന്‍പ് രജിസ്റ്റര്‍ ചെയ്‌തിട്ടില്ലാത്ത സ്ഥിതിക്ക് സ്‌കൂള്‍ രജിസ്‌ട്രേഷന്‍ ബട്ടണില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ നമ്മള്‍ രജിസ്‌ട്രേഷന്‍ പേജിലെത്തും.
 • തുടര്‍ന്ന്, റവന്യൂ ജില്ല, വിദ്യാഭ്യാസ ജില്ല, വിദ്യാഭ്യാസ ഉപജില്ല, സൊസൈറ്റിയുടെ പേര് (അതു ലിസ്റ്റില്‍ നിന്നും നോക്കിയെടുക്കണം), സ്‌കൂള്‍ കോഡ്, സ്‌കൂള്‍ ഹെഡ്‌മാസ്റ്ററുടെ പേര്, സ്‌കൂളിന്റെ വിഭാഗം - ഗവണ്‍മെന്റ്, ഏയ്ഡഡ്, അണ്‍ ഏയ്ഡഡ് എന്നിവയില്‍ ഏതാണെന്നതും കൊടുക്കണം.
 • From Standard എന്നിടത്ത് സ്‌കൂളിലെ ഏറ്റവും താഴ്‌ന്ന സ്റ്റാന്‍ഡേഡാണ് നല്‍കേണ്ടത്, To Standard എന്ന സ്ഥലത്ത് സ്‌കൂളിലെ ഏറ്റവും ഉയര്‍ന്ന ക്ലാസും നല്‍കാം.
 • സ്‌കൂളിന്റെ ഇ-മെയില്‍ അഡ്രസും ചേര്‍ക്കണം, കോണ്ടാക്‌ട് അഡ്രസിന്റെ സ്ഥാനത്ത് സ്‌കൂളിന്റെ അഡ്രസാണ് ചേര്‍ക്കേണ്ടത്.
 • ഫോണ്‍ നമ്പര്‍, ഫാക്സ് നമ്പര്‍ (ഉണ്ടെങ്കില്‍ മാത്രം) എന്നിവ സ്‌കൂളിലെ ഔദ്യോഗിക നമ്പറും, മൊബൈല്‍ നമ്പര്‍ നല്‍കേണ്ടിടത്ത് ഹെ‍ഡ്‌മാസ്റ്ററുടെ മൊബൈല്‍ നമ്പറാണ് നല്‍കേണ്ടത്.
 • യൂസര്‍ നെയിമിന്റെ സ്ഥാനത്ത് സ്‌കൂള്‍ കോഡിനോടു ചേര്‍ന്ന ഒരു യൂസര്‍ നെയിം കാണിക്കും.
 • പാസ്‌വേഡ് പക്ഷെ ഉണ്ടാക്കിയെടുക്കണം.
 • ഒരിക്കലും സ്‌കൂള്‍ കോഡ് പാസ്‌വേഡായി നല്‍കരുത്. അക്ഷരങ്ങളും അക്കങ്ങളും ചേര്‍ന്നതായിരിക്കണം പാസ്‌വേഡ്.തുടര്‍ന്നുള്ള ആവശ്യങ്ങള്‍ക്ക് പാസ്‌വേഡ് ആവശ്യമാണ് എന്നതിനാല്‍ അത് എവിടെയെങ്കിലും കുറിച്ചു വയ്‌ക്കാന്‍ ശ്രദ്ധിക്കണം.

ഇനി സബ്മിറ്റ് ബട്ടണ്‍ പ്രസ് ചെയ്യാം.

ഇതിന്റെ പിഡിഫ് കോപ്പി ഇംഗ്ലീഷില്‍

രണ്ടാമത്തെ സ്റ്റെപ്പ് : ഓണ്‍ലൈനായി ഇന്‍ഡെന്റ് സമര്‍പ്പിക്കുന്നത്

 • രജിസ്റ്റര്‍ ചെയ്‌തതിനു ശേഷം യൂസര്‍ നെയിമും പാസ്‌വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്യാം.
 • രജിസ്റ്റര്‍ ചെയ്യുന്ന സമയത്ത് നിങ്ങള്‍ സ്‌കൂളിനെ കുറിച്ച് നല്‍കിയ വിവരങ്ങള്‍ ഹോം പേജില്‍ തന്നെ കാണാന്‍ കഴിയും.
 • മുകളിലെ ബാറില്‍ ഹോം, സ്‌കൂള്‍ ഡീറ്റെയില്‍സ്, ക്ലാസ് ഡീറ്റെയില്‍സ്, ഇന്‍ബോക്‌സ്, റിക്വസ്റ്റ് ഇന്‍ഡെന്റ്, റിപ്പോട്ട്സ്, ചേഞ്ച് പാസ്‌വേഡ്, ലോഗ് ഔട്ട് എന്നീ ബട്ടണുകള്‍ ഉണ്ടാകും.
 • സ്‌കൂള്‍ ഡീറ്റെയില്‍സില്‍ ആവശ്യമായ വിവരങ്ങള്‍ നല്‍കുകയാണ് അടുത്ത പടി.
 • ക്ലാസ് വൈസ് ഡീറ്റെയില്‍സില്‍ 2010 - 11 അദ്ധ്യയന വര്‍ഷത്തെ ഡിവിഷനുകളുടെ എണ്ണവും മൊത്തം കുട്ടികളുടെ എണ്ണവുമാണ് നല്‍കേണ്ടത്.
 • അധികാരികള്‍ക്ക് സന്ദേശങ്ങള്‍ അയക്കാനുള്ളതാണ് ഇന്‍ബോക്സ്.
 • Request Indent ടാബില്‍ ക്ലിക്ക് ചെയ്‌താണ് സ്‌കൂളിന്റെ ഇന്‍ഡെന്റ് നല്‍കാനാവുക.
 • തീയതി ചേര്‍ക്കേണ്ടിടത്ത് കലണ്ടറില്‍ നിന്നു തന്നെ തീയതി തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. തീയതി തെരഞ്ഞെടുത്തതിനു ശേഷമാണ് കുട്ടികളുടെ എണ്ണവും ആവശ്യമുള്ള കോപ്പികളുടെ എണ്ണവും ചേര്‍ക്കേണ്ടത്.
 • ഇവ ചേര്‍ത്തതിനു ശേഷം സബ്മിറ്റ് ഇന്‍ഡെന്റ് ബട്ടണ്‍ ഞെക്കാവുന്നതാണ്.
 • നിങ്ങളുടെ അപേക്ഷ സമര്‍പ്പിച്ചതിനു ശേഷം "Request Submitted Successfully" എന്നൊരു സന്ദേശം വന്നു എന്ന് ഉറപ്പാക്കണം. മറ്റു ക്ലാസുകള്‍ക്കും ഇതേ പ്രക്രിയ ആവര്‍ത്തിക്കുക.
 • നിങ്ങള്‍ സമര്‍പ്പിച്ച അപേക്ഷ ഒരിക്കല്‍ കൂടി കാണാനായി 'View Request Indent' ക്ലിക്ക് ചെയ്‌താല്‍ മതി. (റിക്വസ്റ്റ് ഇന്‍ഡെന്റ് മെനുവില്‍ അതുണ്ട്. അതില്‍ നിന്നും ഓരോ സ്റ്റാന്‍ഡേഡായി തെരഞ്ഞെടുത്താല്‍ മതി)
 • എഡിറ്റ് ബട്ടണ്‍ ഞെക്കിയാല്‍ ഒരിക്കല്‍ കൊടുത്ത വിവരങ്ങള്‍ തിരുത്താനാവും. എഡിറ്റ് ബട്ടണ്‍ പ്രസ് ചെയ്യുമ്പോള്‍ Edit Request Indent പേജിലാണ് എത്തുക. വേണ്ട മാറ്റങ്ങള്‍ വരുത്തിയതിനു ശേഷം സബ്മിറ്റ് ബട്ടണ്‍ ഞെക്കുക.
 • നിങ്ങള്‍ സബ്മിറ്റ് ചെയ്‌തതു ശരിയാണെങ്കില്‍ "Updated Successfully" എന്ന മെസേജ് വരും.
 • ഏതെങ്കിലും ഒരു ഭാഗം ഡെലീറ്റ് ചെയ്യണമെങ്കില്‍ ഡെലീറ്റ് ബട്ടണ്‍ ഞെക്കിയാല്‍ മതി. പക്ഷെ "Deleted Successfully" എന്ന മെസേജ് വന്നു എന്ന് ഉറപ്പാക്കണം.
 • ഹോം പേജില്‍ നിന്നും സ്റ്റാന്‍ഡേഡ് സെലക്ട് ചെയ്‌താല്‍ സ്‌കൂള്‍ നല്‍കിയ ഇന്‍ഡെന്റിന്റെ വിവരങ്ങള്‍ കാണാനാവും.

ഈ വിവരങ്ങളുടെ പി.ഡി.എഫ് കോപ്പി ഇംഗ്ലീഷില്‍

പരാതികള്‍ സമര്‍പ്പിക്കേണ്ട വിലാസത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
 • മുന്‍ വര്‍ഷത്തെ ആറാം പ്രവൃത്തി ദിവസത്തോട് പത്തു ശതമാനം അധികം കൂട്ടി വേണം പുസ്തകങ്ങള്‍ ഓഡര്‍ ചെയ്യാന്‍
 • സ്കൂള്‍ പ്രഥമ അദ്ധ്യാപകര്‍ ഇന്‍ഡെന്റിന്റെ രണ്ടു പ്രിന്റെടുത്ത് സ്വയം സാക്ഷ്യപ്പെടുത്തി വിദ്യാഭ്യാസ ഓഫീസര്‍ക്ക് നല്‍കണം. ഇതില്‍ ഒരു കോപ്പി വിദ്യാഭ്യാസ ആഫീസര്‍ ഒപ്പിട്ടു ഹെഡ്മാസ്റ്റര്‍മാര്‍ക്ക് തിരികെ നല്‍കും.

77 comments:

Free February 8, 2011 at 8:57 AM  
This comment has been removed by the author.
കാഡ് ഉപയോക്താവ് February 8, 2011 at 10:27 AM  

അധ്യയന വർഷത്തിനു മുൻപ് തന്നെ പുസ്തകങ്ങൾ എത്തിക്കാനുള്ള നടപടി അഭിനന്ദനാർഹം. വിവരങ്ങൾ യഥാവിധി, സമയാസമയങ്ങളിൽ അറിയിക്കുന്ന ബോഗിനും അഭിനന്ദനങ്ങൾ.

gosaayi February 8, 2011 at 10:33 AM  

സര്‍
ഓരോ സ്കൂളും പ്രത്യേകം ഇന്‍ഡന്റ് സമര്‍പ്പിക്കണോ അതോ ക്ലബ്ബ് ചെയ്തിട്ടുള്ള സൊസൈറ്റികളില്‍ ഇന്‍ഡന്റ് നല്കിയാല്‍ മതിയോ? നിര്‍ദ്ദേശങ്ങള്‍ വായിച്ചപ്പോള്‍ വന്ന സംശയമാണ്.

ഡ്രോയിങ്ങ് മാഷ് February 8, 2011 at 10:41 AM  

മുന്‍പും ഓരോ സ്ക്കൂളും എഴുതി തയ്യാറാക്കി പ്രത്യേകം ഇന്‍ഡന്റ് സമര്‍പ്പിച്ചിരുന്നല്ലോ. അത് ഇത്തവണ ഓണ്‍ലൈനായി ചെയ്യാനുള്ള അവസരമാണ് കെ.ബി.പി.എസ് ചെയ്തിരിക്കുന്നതെന്നാണ് അറിവ്.

ജനാര്‍ദ്ദനന്‍.സി.എം February 8, 2011 at 10:56 AM  

ഇന്ഡന്റ് നല്‍കേണ്ടത് അതാത് സ്ക്കൂള്‍ തന്നെയാണ്. നല്‍കുന്ന സമയത്ത് അവരുടെ സ്ക്കൂള്‍ ഏതു സൊസൈറ്റിയിലാണോ അതിന്റെ പേര്‍ സെലക്ടു് ചെയ്യണമെന്നു മാത്രം. ഇതിന്റെ ഉത്തരവാദിത്തം ഹെഡ്മാസ്റ്റര്‍ക്കാണ്.

ലാപ് ടോപ് റോഡ് ഷോ കോഴിക്കോട് ജില്ലയിലെ സമയക്രമം പോസ്റ്റില്‍ അപ്ഡേറ്ര് ചെയ്തിരിക്കുന്നു.

ജനാര്‍ദ്ദനന്‍.സി.എം February 8, 2011 at 11:05 AM  

മറ്റു ജില്ലകളിലെ സമയക്രമം അറിയുന്നവര്‍ അവ മാത്ത്സ്ബ്ലോഗിലേക്ക് മെയില്‍ ചെയ്യുമല്ലോ?

Hari | (Maths) February 8, 2011 at 11:58 AM  

സ്ക്കൂള്‍ രജിസ്ട്രേഷന്റെ സമയം സൊസൈറ്റി ലിസ്റ്റില്‍ എന്റെ സ്ക്കൂളിന്റെ സൊസൈറ്റിയുടെ പേര് ഉണ്ടായിരുന്നില്ല. books.kbps@gmail.com എന്ന വിലാസത്തിലേക്ക് സൊസൈറ്റിയുടെ പേരും നമ്പറും, സ്ക്കൂള്‍ വിലാസവും അയച്ചു കൊടുത്ത് കാത്തിരിക്കുന്നു. ലിസ്റ്റില്‍ സൊസൈറ്റിയുടെ പേര് വന്നാലല്ലേ രജിസ്ട്രഷന്‍ പൂര്‍ത്തിയാകൂ.

fasal February 8, 2011 at 4:33 PM  

ഞങ്ങളുടെ നാട്ടിലെ ഒരു സ്ക്കൂളിന്റേയും പേര് രജിസ്ട്രേഷനില്‍ കാണാന്‍ കഴിഞ്ഞില്ല. പലരും ഏറ്റവും അടുത്ത സൊസൈറ്റിയില്‍ രജിസ്റ്റര്‍ ചെയ്തുവെന്നാണ് അറിഞ്ഞത്. ഇവര്‍ക്ക് എങ്ങനെയാകും പുസ്തക വിതരണം? ഇങ്ങനെയൊരു രജിസ്ട്രേഷന്‍ വെച്ച് ഒരു അവസാന തീയതിയും വെച്ച് കാത്തിരുന്നാല്‍ സ്ക്കൂളുകള്‍ക്ക് എങ്ങനെ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയും? ബ്ലോഗ് നോക്കുന്നവര്‍ക്ക് ഇമെയില്‍ വഴി പരാതി അയക്കാനാകും. അല്ലാത്തവരോ? ഈ പരിപാടി അവതാളത്തിലാകാനാണല്ലോ സാധ്യത!

sakkirek February 8, 2011 at 7:13 PM  

there is no print option.

ചിക്കു February 8, 2011 at 7:15 PM  

.

@ ഫസല്‍

അല്ലാത്തവര്‍ക്ക് കെ.ബി.പി.എസിന്റെ വെബ്സൈറ്റ് നോക്കാല്ലോ...
ഈ വിവരങ്ങളൊക്കെ അതിലുമുണ്ട്.

suresh February 8, 2011 at 7:21 PM  

adyam sitil kanda vivaramanusarichu soceitykalanu indent nalkendathu ennanu (www.keralabooks.org enna sitil kandathu).
athanusarichu memmberschoolukalile motham vivaram vechu classukal 1 muthal 10 vareyanennu cherthu. ippol parayunnu schoolukal nerittanu indent nalkendathennu. iniyippo ente schoolil 5 muthal 10 vareyanu claaaukal ennu engane thiruthum.
Mathramalla nalkiya school detailsil correction varuthan valla margavumundo..

Oru Pavam Soceity secretary

KSTA.Peerumedu February 8, 2011 at 8:49 PM  

ഹൈസ്കൂളുകള്‍ക്ക് കൃത്യമായ ഒരു സ്കൂള്‍കോഡ് ഉണ്ട്.എന്നാല്‍ LP,UP കള്‍ക്ക് പല ആവശ്യങ്ങള്‍ക്കും പല കോഡാണ് ഉപയോഗിക്കുന്നത്.ഇതിലേതാണ് ഇവിടെ ഉപയോഗിക്കേണ്ടതെന്ന് പലരും അന്വേഷിക്കുന്നു.അറിയാവുന്നവര്‍ പ്രതികരിക്കുമല്ലോ .

AnilKannoth February 8, 2011 at 9:54 PM  

How to re-enter the number of required books already deleted for a particular standard?

ജനാര്‍ദ്ദനന്‍.സി.എം February 8, 2011 at 10:13 PM  

@ KSTA.Peerumedu
കലാമേളയ്ക്കും കായികമേളയ്ക്കും ഡാറ്റാ അപ്ലോഡ് ചെയ്യുമ്പോള്‍ സ്ക്കൂള്‍ കോഡിനെക്കുറിച്ച് സംശയം ഉണ്ടായിരുന്നില്ലല്ലോ? അതേ കോഡ് തന്നെ! ഉപയോഗിച്ചാല്‍ മതി.

Anonymous February 8, 2011 at 10:39 PM  

@ Fasal,

KBPS ന്റെ മെയിലിലേക്ക് നിരവധി സ്ക്കൂളുകള്‍ തങ്ങളുടെ സൊസൈറ്റിയുടെ പേരു കൂടി ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് മെയില്‍ അയച്ചിട്ടുണ്ട്. മെയിലില്‍ നിന്ന് മുന്‍ഗണനാക്രമത്തില്‍ സൊസൈറ്റികളുടെ പേര് ഉള്‍പ്പെടുത്തി വരികയാണ്. മെയില്‍ അയച്ച എല്ലാ സൊസൈറ്റികളുടേയും പേരുകള്‍ അതില്‍ ഉള്‍പ്പെടുത്തുമെന്ന് തീര്‍ച്ച. മെയില്‍ അയക്കുമ്പോള്‍ സൊസൈറ്റിക്ക് രജിസ്റ്റര്‍ നമ്പര്‍ ഉണ്ടെങ്കില്‍ അതുകൂടി ഉള്‍പ്പെടുത്താന്‍ മറക്കല്ലേ.

@ Sakkirek,

സ്ക്കൂള്‍ രജിസ്ട്രേഷനില്‍ ഇന്നു വൈകീട്ടോടെ പ്രിന്റ് ഓപ്​ഷന്‍ ആയിട്ടുണ്ടെന്നാണ് പറഞ്ഞത്. ഇന്‍ഡന്റില്‍ നാളെയോടെ പ്രിന്റ് ഓപ്​ഷന്‍ ഉള്‍പ്പെടുത്തുമെന്നും ബന്ധപ്പെട്ടവരില്‍ നിന്നും മറുപടി ലഭിച്ചു.
@ suresh Sir,

ഇത് Pilot രജിസ്ട്രേഷന്‍ അല്ലേ. വിഷമിക്കേണ്ട. എഡിറ്റിങ് ഓപ്​ഷന്‍ വരും. തിരുത്തലുകളൊക്കെ വരുത്താന്‍ 16 വരെ സമയവും തന്നിട്ടുണ്ടെന്നല്ലേ പറഞ്ഞിട്ടുള്ളത്.

മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ല February 8, 2011 at 10:48 PM  

TBO-ല്‍ എല്ലാ സ്കൂളുകളും അവശ്യം വേണ്ട ഇന്‍ഡന്റ് സ്വയം ചെയ്യേണ്ടതാണ്. സൊസൈറ്റികളല്ല ചെയ്യുന്നത്.

st.augustine's school kaloor February 9, 2011 at 9:58 AM  

when I am trying to register, shows a message
"You have an error in your SQL syntax; check the manual that corresponds to your MySQL server version for the right syntax to use near 's HS Kaloor','St.Augustiines HS Kaloor kochi-17','2401782','augustineskaloor@gma' at line 1"
please post a reply......

Anonymous February 9, 2011 at 11:46 AM  

നിലവില്‍ പാഠപുസ്തക ഇന്‍ഡന്റിന് വേണ്ടിയുള്ള നിങ്ങളുടെ സ്ക്കൂള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നറിയാന്‍ Provisional List of Schools for indenting പരിശോധിക്കുക. ഈ ലിസ്റ്റിലും സ്ക്കൂളിന്റെ പേരില്ലെങ്കില്‍ ഉടന്‍ അക്കാര്യം books.kbps@gmail.com എന്ന വിലാസത്തിലേക്ക് മെയില്‍ ചെയ്യുക.

@ st.augustine's school kaloor,

മറ്റേതെങ്കിലും ഒരു സിസ്റ്റത്തില്‍ ഇതേ പ്രക്രിയ ചെയ്തു നോക്കിയോ? അവിടെയും ഇങ്ങനെ തന്നെ കാണുകയാണെങ്കില്‍ അക്കാര്യം സൂചിപ്പിക്കുമല്ലോ.

കാഡ് ഉപയോക്താവ് February 9, 2011 at 2:08 PM  

Off topic:

Class 9 , Chapter : 8

Proportion _ അനുപാതം
1. ഒരു ത്രികോണത്തിന്റെ ഏതെങ്കിലും രണ്ട് വശങ്ങളുടെ മധ്യബിന്ദുക്കൾ യോജിച്ചുണ്ടാകുന്ന വര മൂന്നാമത്തെ വശത്തിന്റെ പകുതി നീളമുള്ളതായിരിക്കും.
2. ഒരു മട്ടത്രികോണത്തിലെ കർണമല്ലാത്ത വശത്തിന്റെ മധ്യലംബം കർണത്തെ സമഭാഗം ചെയ്യും.
1. Theorem: The line joining the midpoints of any two sides of a triangle will be half the length of the third side.
2. Theorem : The perpendicular bisector of any side other than the hypotenuse of a right triangle will bisect the hypotenuse.
008_ജിയോജിബ്ര പാഠം വീഡിയൊ ഭാഗം 8_
അനുപാതം_Proportion

Networld February 9, 2011 at 5:57 PM  

there is no print option how print the indent

Networld February 9, 2011 at 5:59 PM  

there is no print button how print

JAYARAJ February 9, 2011 at 6:22 PM  

Noon feeding code is used for common purposes in lp, up schools

JAYARAJ February 9, 2011 at 6:23 PM  

Noon feeding code is commonly used in LP-UP schools for mescllenius purposes.

Free February 9, 2011 at 8:20 PM  
This comment has been removed by the author.
somanmi February 9, 2011 at 8:47 PM  

@networld
right click on the page
which you want to print

suresh February 9, 2011 at 10:15 PM  

സ്കൂൾ‍ പ്രൊഫൈൽ‍ എഡിറ്റ് ചെയ്യാനുള്ള ഒപ്ഷ്ന്‍ സൈറ്റിൽ‍ എത്തിയിട്ടുണ്ട്       

VVHSS THAMARAKULAM February 9, 2011 at 10:38 PM  
This comment has been removed by the author.
colours-harisree February 9, 2011 at 11:16 PM  

X std ലെ ഐ. ടി ഉള്‍പ്പെടെ എല്ലാ പുസ്തകങളും മാറുന്നുണ്ടൊ?

JOHN P A February 10, 2011 at 6:48 AM  

പത്താംക്ലാസിലെ IT ഒഴികെയുള്ളവയാണ് മാറുന്നത് .

SamoohamHS,N.Paravur February 10, 2011 at 9:29 AM  

There is problem in editing

Ashraf Kodiyathur February 10, 2011 at 10:29 AM  

The link given at the biginning of the post article is not working, pls correct it

Rapvt February 10, 2011 at 11:24 AM  

ഓരോ സ്കൂളും പ്രത്യേകം ഇന്‍ഡന്റ് സമർപ്പിക്കരുത് ക്ലബ്ബ് ചെയ്തിട്ടുള്ള സൊസൈറ്റികളില്‍ ഇന്‍ഡന്റ് ഓണ്‍ലൈനായി ചെയ്താൽ മതിയെന്നാണ്‌ എ.ഇ.ഒ-യിൽനിന്നും അറിയിച്ചത് ശരിയാണോ? പ്രിന്റ് എടുക്കുന്നത് എങ്ങിനെയാണ്‌?

Anonymous February 10, 2011 at 9:15 PM  

@ സമൂഹം എച്ച്.എസ്

view indent - മെനുവില്‍ എഡിറ്റ് ചെയ്യാനുള്ള ഓപ്ഷന്‍ ഇന്നു വൈകുന്നേരത്തോടെ എത്തി എന്നാണ് അറിയാന്‍ കഴിഞ്ഞത്. നോക്കിയതിനു ശേഷം അറിയിക്കുമല്ലോ..

@ അഷ്റഫ് കോടിയത്തൂര്‍

എല്ലാ ലിങ്കുകളും വര്‍ക്ക് ചെയ്യുന്നുണ്ടല്ലോ..ഏത് ലിങ്കാണ് സാര്‍ ഉദ്ദേശിക്കുന്നത് എന്നു വ്യക്തമാക്കാമോ.?

@ Rapvt

ഓരോ സ്കൂളുകളുമാണ് ഇന്‍ഡെന്റ് സമര്‍പ്പിക്കേണ്ടത് എന്നതാണ് ബന്ധപ്പെട്ടവരോട് അന്വേഷിച്ചപ്പോള്‍ ലഭിച്ച വിവരം. പത്രക്കുറിപ്പിലും അങ്ങിനെയാണ് കാണുന്നത്.
ഇന്‍ഡെന്റിന്റെ പ്രിന്റ് എടുക്കാനായി ഒരു ടാബ് ഇന്നു വൈകുന്നേരത്തോടെ നല്‍കിയിട്ടുള്ളതായി അറിയാന്‍ കഴിഞ്ഞു. നോക്കുമല്ലോ.

koshy February 10, 2011 at 9:19 PM  

ടെക്സ്റ്റ്‌ ബുക്ക്‌ indent സമര്‍പ്പിക്കാന്‍ സ്കൂള്‍ രേങിസ്ട്രറേന്‍ നടത്താന്‍ വെബ്സൈറ്റ് തുറക്കുമ്പോള്‍ bandwidth limit Exceeded എന്ന് കാണുന്നു എന്തുചെയ്യണം

KSTA.Peerumedu February 10, 2011 at 9:57 PM  

@koshy
നമ്മള്‍ ഒന്നും ചെയ്യേണ്ടതില്ല.bandwidth limit സൈറ്റിന്റെ നടത്തിപ്പുകാര്‍ ശരിയാക്കിയതിനു ശേഷമേ നമുക്ക് എന്തെങ്കിലും ചെയ്യാന്‍കഴിയൂ.

Anonymous February 10, 2011 at 10:26 PM  

@ Koshy

ഈ പ്രശ്‌നം കണ്ട വഴിയെ ബന്ധപ്പെട്ടവരെ വിവരം അറിയിച്ചിരുന്നു. സൈറ്റ് അപ്ഡേഷന്‍ വര്‍ക്കുകള്‍ നടന്നു കൊണ്ടിരിക്കുകയാണ്. അതിനാലാണ് ഈ പ്രശ്‌നം അനുഭവപ്പെടുന്നത് എന്നാണ് ലഭിച്ച വിശദീകരണം.

ഉടന്‍ തന്നെ പ്രശ്‌‌നം പരിഹരിക്കുമെന്നു കരുതാം.

MBEHSS February 11, 2011 at 10:24 AM  

Dear sir, we are Unaided school from Pathanamthitta. I send mail to add in a society to kbpscontrolroom@gmail.com, they give reply to us that is Unaided schools are give indent through itschool only but there is no option to add indent. In this case what we do
by Philip MBEHSS Mylapra

MBEHSS February 11, 2011 at 10:27 AM  

I daily using maths blog to understand all the details about school activities
thanks a lot for mathsblog team
by Philip MBEHSS

rajesh February 11, 2011 at 3:18 PM  

ടെക്സ്റ്റ് ബുക്ക് ഇന്‍ഡന്‍റ് കൊടുത്തപ്പോള്‍ പ്രിന്‍റ് ഇന്ററ്റ് കൊടുത്തപ്പോള്‍ ഓരോ ക്ലാസ്സിലും സ്കുളിന്റെ മൊത്തം ടെക്സ്റ്റു ബുക്കിന്റെ കണക്കു വരുന്നു

theeravani February 11, 2011 at 3:38 PM  

print indent കൊടുത്തപ്പോള്‍ വരുന്ന കണക്കു ശരിയല്ലല്ലോ.ഓരോ ക്ലാസ്സിലെയും indent റിക്വസ്റ്റ് -ല്‍ കൊടുത്ത എണ്ണമല്ല ഇവിടെ കിട്ടുന്നത്...പിന്നെങ്ങനെ കോപ്പിയെടുത്ത് നല്‍കും?

prem Chand February 11, 2011 at 4:33 PM  

ഏഴാം ക്ലാസ്സിന്റെ ഇന്റെന്റ് മാത്രം എഡിറ്റ്ചെയ്യാനോ പൂരിപ്പിക്കാനോ കഴിയുന്നില്ല.പ്രിന്റ് വരുമ്പോള്‍ തോന്നിയപോലെ!(ഏഴിലെ മാത്രം!)

prem Chand February 11, 2011 at 4:39 PM  

ഇന്‍ഡന്റ് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഏഴിലേതുമാത്രം നമ്മള്‍ എന്റര്‍ ചെയ്യുന്നതല്ല പ്രിന്റില്‍ വരുന്നത്! എഡിറ്റ് ചെയ്യാനും കഴിയുന്നില്ല.എന്താണിങ്ങനെ??????????

JIM JO JOSEPH February 11, 2011 at 5:30 PM  

OFF TOPIC:-
ഇന്നത്തെ 'കവികളും വരികളും' വിഭാഗത്തില്‍ രമേശന്‍ നായരുടെ ചിത്രത്തിനുപകരം സി.രാധാകൃഷ്ണന്റെ ചിത്രമാണ് ചേര്‍ത്തിരിക്കുന്നത്.....അല്ലേ?

ആതിര അനന്യ ഹരിത February 11, 2011 at 5:59 PM  

സര്‍ പറഞ്ഞത് ശരി ആണ് അവിടെ കൊടുത്തിരിക്കുന്ന ഫോട്ടോ സി.രാധാകൃഷ്ണന്റെ സാറിന്റെ തന്നെ ആണ്.തെറ്റ് ചൂണ്ടി കാട്ടിയതിനു നന്ദി

Hari | (Maths) February 11, 2011 at 6:11 PM  

@ JIM JO JOSEPH sir,
@ ഹിതാ,
ശരിയാണ്. അത് സി.രാധാകൃഷ്ണന്റെ ചിത്രമായിരുന്നു. അത് മാറ്റി എസ്.രമേശന്‍ നായരുടെ ചിത്രം അപ്​ലോഡ് ചെയ്തിട്ടുണ്ട്.

ഡ്രോയിങ്ങ് മാഷ് February 11, 2011 at 9:13 PM  

ടെക്സ്റ്റ് ബുക്ക് ഇന്‍റന്റിന്റെ കാര്യത്തില്‍ എഇഒമാര്‍ക്കും ഡിഇൊമാര്‍ക്കുമുള്ള താല്പര്യം സൈറ്റിന് പിന്നിലുള്ളവര്‍ക്കുണ്ടോ? ആ..

ചിക്കു February 12, 2011 at 8:10 AM  

@ ഡ്രോയിംഗ് മാഷ്

ഇല്ലെന്നാ എനിക്ക് തോന്നുന്നത്. ഞങ്ങളുടെ സ്‌കൂളിന്റെ സൊസൈറ്റിയുടെ പേര് ലിസ്റ്റില്‍ ഇല്ലായിരുന്നു. മെയില്‍ അയച്ചപ്പോ രണ്ടു ദിവസത്തിനകം ചേര്‍ക്കാമെന്നു മറുപടി കിട്ടി. പക്ഷെ രണ്ടു ദിവസം കഴിഞ്ഞിട്ടും പേരു വന്നില്ല.(ഇതു വരെ പേര് എത്തിയിട്ടില്ല.)

ഇനിയിപ്പം 14 ന് ആണ് ക്ലാസുള്ളത്. അന്നു പക്ഷെ സെന്‍സസ് ട്രെയിനിംഗാണ്. 15 ന് അവധി. പതിനാറിന് ഇന്‍ഡെന്റിന്റെ കോപ്പി കൊടുക്കണമെന്നാ എച്ച്.എം പറഞ്ഞിരിക്കുന്നത്. ഇതെങ്ങിനെയാ...?വീട്ടിലിരുന്ന് ചെയ്യാമെന്നു വെച്ചാലും സൊസൈറ്റിയുടെ പേരു വേണ്ടേ..?

ചിക്കു February 12, 2011 at 8:17 AM  

.

ഇത്രയും സ്‌ട്രിക്ടായി കാര്യങ്ങള്‍ പറയുന്ന സ്ഥിതിക്ക് ആ സൈറ്റു വഴിയല്ലാതെ ഇന്‍ഡെന്റ് സമര്‍പ്പിക്കാനുള്ള എന്തെങ്കിലും മാര്‍ഗം കൂടി വച്ചിട്ടുണ്ടോ..?

അതോ സമയം നീട്ടുമോ..?

ഡ്രോയിങ്ങ് മാഷ് February 12, 2011 at 1:43 PM  

ചിക്കൂ,

ഇന്നത്തെ തീയതി എത്രയാ? 12-2-2011
കെ.ബി.പി.എസ് സൈറ്റില്‍ ലാസ്റ്റ് അപ്​ഡേറ്റ് ചെയ്തതിന്റെ തീയതി ശ്രദ്ധിച്ചോ? 9-2-2011
സംശയമുണ്ടെങ്കില്‍, ഇതാ, നോക്കിക്കോ.
[im]http://1.bp.blogspot.com/-X4doh-1OmXM/TVY_tPzMlXI/AAAAAAAAAAM/uiiCwK_a4Co/s320/1.jpg[/im]

അതു കൊണ്ടാണ് ചിക്കൂന്റെ സ്ക്കൂള്‍ സൊസൈറ്റി ഈ ലിസ്റ്റില്‍ ഇതു വരെ വരാതിരുന്നത്. ആരെല്ലാം എന്തൊക്കെ പറഞ്ഞാലും ഇല്ലാത്ത സൊസൈറ്റി വെച്ച് എങ്ങനെ രജിസ്റ്റര്‍ ചെയ്യാനാ!

Manmohan February 12, 2011 at 4:01 PM  

ശരിയാണ് ഡ്രോയിങ്ങ് മാഷേ, ഞങ്ങളുടെ സ്ക്കൂള്‍ സൊസൈറ്റി ലിസ്റ്റില്‍ കാണുന്നില്ലെന്ന് അറിയിച്ച് ഒരുമെയില്‍ അയച്ചിട്ട് നാലു ദിവസമായി. 'ഇപ്പ ശരിയാക്കിത്തരാം' എന്നു പറഞ്ഞ് മറുപടി വന്നതാണ് ആകെയുള്ള ആശ്വാസം. ഇന്റന്റ് നല്‍കി പ്രിന്റെടുത്ത് അതിന്റെ രണ്ട് കോപ്പിയുമായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ ചെല്ലുന്ന വരെ ഹെഡ്മാസ്റ്റര്‍ക്ക് സമാധാനമുണ്ടാകുമെന്ന് തോന്നുന്നില്ല.

എസ്ഐടിസിയുടെ കൂനില്‍ പുതിയൊരു കുരു കൂടി.

Radhika February 12, 2011 at 5:02 PM  

Sir,
Upto 5th standard i could enter the details in the KBPS. After that am not able to enter the details if am clicking the "request indent" getting the error as " Page Under Construction!!! Sorry for the inconvenience...". Please give me directions for doing further steps.

colours-harisree February 12, 2011 at 8:21 PM  

കഴിഞ് വര്‍ഷത്തെ റോള്‍ സ്റ്റ്രെങ്തിന്റെ 10% കൂടുതല്‍ കണക്കാക്കി ഇന്‍ഡന്റ് നല്‍കിയാല്‍ പുസ്തകം കൂടുതല്‍ ആവില്ലെ? കഴിഞ വര്‍ഷത്തെ പത്തിലെ പുസ്ത്കം ഇവിടെ കെട്ടികിടക്കുണു.തിരിച്ച് എടുക്കുമെന്നു ആദ്യം പറഞു.പിന്നെ കാല് മാറി.സ്റ്റോറ് പാപ്പരായി... 9 ലെ പഴയ പുസ്തകം കുട്ടികള്‍ വാങും..പുതിയവ ബാക്കി കിടക്കും..സ്റ്റോറ് പൂട്ടും..സ്വാമി ശരണം.

Sreekala February 12, 2011 at 8:39 PM  

സ്ക്കൂളിലെ സ്റ്റോറിന്റെ ചുമതലയുള്ള അദ്ധ്യാപകന്‍ കഴിഞ്ഞ ദിവസം പത്താം ക്ലാസിലെ പുസ്തകം വേണ്ടവരുടെ ലിസ്റ്റ് ഒമ്പതാം ക്ലാസില്‍ നിന്നും എടുക്കുന്നതു കണ്ടു. എന്താണിങ്ങനെയെന്നു ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് തൊട്ടു മുകളിലെഴുതിയ കാര്യമാണ്. അതിനാല്‍ ആവശ്യക്കാര്‍ക്ക് മാത്രമേ പുസ്തകമെടുക്കൂ.

ഒഴിവുദിവസമായതിനാല്‍ ഇന്‍ഡന്റ് നല്‍കേണ്ട ചുമതല എനിക്കാണ്. ഇടക്കിടെ രജിസ്ട്രേഷന് ശ്രമിച്ചു കൊണ്ടേയിരിക്കുന്നു. സ്ക്കൂളിന്റെ പേര് കാണുന്നില്ല. ഇന്‍ഡന്റ് നല്‍കേണ്ടതിന്റെ തീയതി നീട്ടിക്കിട്ടുമോ?

VIJAYAKUMAR M D February 13, 2011 at 8:56 AM  

10ം ക്ളാസിലെ Biology പുസ്തകം Science(i),Science(ii),Science(iii) എന്നിവയില്‍ ഏതാണ്? ഞാന്‍ ജോലിചെയ്യുന്ന ടെക്നിക്കല്‍ ഹൈസ്ക്കൂളില്‍ Biology പഠിപ്പിക്കേണ്ടതില്ലാത്തതുകൊണ്ടാണ് ഈ ചോദ്യം ഉന്നയിക്കുന്നത്.

tim February 14, 2011 at 1:37 PM  

CANON LASERSHOT LBP1210 LASER PRINTER എങ്ങിനെ ഉബുണ്ടുവില്‍ CONFIGURE ചെയ്യാന്‍ കഴിയും
BASHEER MASTER. K TIM Girls HSS NADAPURAM

ഡ്രോയിങ്ങ് മാഷ് February 14, 2011 at 2:44 PM  

ട്രാഫിക് കൂടിയതു കൊണ്ടാണോ ഇന്‍ഡന്റ് കൊടുക്കേണ്ട സൈറ്റ് ലോഡ് ചെയ്തു വരാത്തത്? പതിനാറിന് ഇന്‍ഡന്റ് കൊടുക്കണമെന്ന് വിദ്യാഭ്യാസവകുപ്പ്. ഇന്നേ വരെ പണി തീരാത്ത കെ.ബി.പി.എസിന്റെ വെബ്സൈറ്റ്. സംഭവം ആശങ്കാ ജനകം.

harjithsurjith February 15, 2011 at 10:09 PM  

ellam enter chaidu printum eduthu.appozhaanu pattiche!adu verum trial maathram !ningal veendum idokke cheyyanam,pazhayadokke maachupolum!entha idu kuttikkaliyo?

Swapna John February 16, 2011 at 8:36 AM  

അടുത്ത അധ്യയന വര്‍ഷം RTE ആക്ട് വരികയാണല്ലോ. അപ്പോള്‍ എല്‍.പി സ്ക്കൂളുകള്‍ അഞ്ചാം ക്ലാസിനും യു.പി സ്ക്കൂളുകള്‍ എട്ടാം ക്ലാസിനും വേണ്ടി ഇന്‍ഡന്റ് നല്‍കണോ?

VIJAYAKUMAR M D February 16, 2011 at 9:19 PM  

എവിടെ നിന്നെങ്കിലും ഒരു സഹായഹസ്തം കിട്ടിയെങ്കില്‍ !!!!!!!!!!!!!!
ടെക്സ്റ്റ് ബുക്ക് ഇന്റെന്റ് ഓണ്‍ലൈനായി കൊടുക്കാനാവശ്യപ്പെട്ടു. ട്രയല്‍ ഇന്റന്റ് നല്‍കുകയും ചെയ്ത. 10ആം ക്ലാസിലെ പുസ്തകങ്ങളുടെ ലിസ്റ്റില്‍ science (i),science(ii),science(iii) എന്നിങ്ങനെയാണ് ശാസ്ത്രപുസ്തകങ്ങള്‍ക്ക് പേര് കൊടുത്തിരിക്കുന്നത്. ഞാന്‍ ജോലി ചെയ്തു വരുന്ന ടെക്നിക്കല് ഹൈസ്കൂളില്‍ ബയോളജി പുസ്തകം പഠിപ്പിക്കേണ്ടതില്ല. എന്നാല്‍ ആ പുസ്തകം ഏതെന്ന് ടെസ്റ്റ് ബുക്ക് ലിസ്റ്റില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയുന്നില്ല. ബയോളജി science(iii)ആയിരിക്കാം എന്ന് ജനറല്‍ സ്കൂളുകളില്‍ ജോലി ചെയ്യുന്ന അദ്ധ്യാപകര്‍ പറയുന്നുണ്ടെങ്കിലും അതിന് ആധികാരികതയില്ല. സൈറ്റില്‍ കൊടുത്തിരിക്കുന്ന ഹെല്‍പ്പ് ലൈന്‍ നമ്പറുകളില്‍ ബന്ധപ്പെട്ടപ്പോള്‍ അവര്‍ക്കിതിനേക്കുറിച്ചറിയില്ല എന്നാണ് പറയുന്നത്. AEO,DEO ഓഫീസുകളില്‍ ചോദിച്ചപ്പോളും തഥൈവ!ഇനിയാരോട് ചോദിക്കാന്‍?!!!!മാത്​സ് ബ്ലോഗിലും ഒന്ന് ചോദിച്ചിരുന്നു........................... SOS ...... SOS ..... SOS ......
ഇപ്രാവശ്യം ഇന്റന്റ് കൊടുക്കുന്നതില്‍ എന്തെങ്കിലും പിശക് സംഭവിച്ചാല്‍ ഹെ‍ഡ്മാസ്റ്റര്‍ സ്വന്തം ചെലവില് തിരുവനന്തപുരത്ത് നിന്ന് പുസ്തകം വാങ്ങിക്കേണ്ടി വരുമെന്ന് ബഹുമാനപ്പെട്ട DEO അറിയിച്ചിട്ടുണ്ട്. നല്ല കാര്യം ..........‍

suresh February 17, 2011 at 8:12 PM  

സ്കൂൾ‍ ർജിസ്റ്റ്രേഷനും പുതിയതാ
യി നടത്തേണ്ടതുണ്ടോ? അതോ ഇൻ‍ഡൻ‍ഡ് മാത്രം പുതിയതായി 
കൊടുത്താൾ‍ മതിയോ?

VIJAYAKUMAR M D February 18, 2011 at 7:12 PM  

@ Suresh Sir, രജിസ്ട്രേഷനും പുതിയതായി നടത്തണം

VIJAYAKUMAR M D February 18, 2011 at 7:12 PM  

@ Suresh Sir, രജിസ്ട്രേഷനും പുതിയതായി നടത്തണം

superintendent February 22, 2011 at 4:08 PM  

പ്രിയ സാര്‍,
പത്താം ക്ലാസ്സിലെ ടെക്സ്റ്റ് ബുക്ക് ഇന്‍ഡന്റ് കൊടുക്കുമ്പോള്‍ സയന്‍സ് 1,സയന്‍സ് 2,സയന്‍സ് 3,എന്നിങ്ങനെ കാണുന്നുണ്ട്. ഇതില്‍ എതാണ് ബയോളജി. ഞങ്ങള്‍ക്ക് ആ പുസ്തകം ആവശ്യമില്ല.

superintendent March 1, 2011 at 1:25 PM  

aadyam indent nalkiyappol 10th le oru textbook vittupoyathu ini cherthunalkunnathinu enthenkilum margamundo?????????????

സുജിത് കയ്യൂര്‍ May 2, 2011 at 7:51 PM  

aashamsakal

Balakrishnan.V.V May 11, 2011 at 4:34 PM  

Trithala Eng. Medium Senior Secondary School affiliated with CBSE needs malayalam text books of 9th standard. Could you please guide us how to apply and make books available in the beginning of this academic year?We need 100 books

Balakrishnan.V.V May 11, 2011 at 4:39 PM  

Trithala Eng. Medium Senior Secondary School affiliated with CBSE needs malayalam text books of 9th standard. Could you please guide us how to apply and make books available in the beginning of this academic year?We need 100 books

MUJEEB AR NAGAR HSS May 30, 2011 at 4:58 PM  
This comment has been removed by the author.
MUJEEB AR NAGAR HSS May 30, 2011 at 5:01 PM  

how can we get english medium text books of Xth std. from Net?

MUJEEB AR NAGAR HSS May 30, 2011 at 5:13 PM  

ബഹുമാനപ്പെട്ട അധ്യാപകരെ,
എല്ലാ അധ്യാപക‍ജീവനക്കാർക്കും, കുട്ടികൾക്കും പുതിയ അധ്യയന വർഷത്തിലേക്ക് ഊഷ്മളമായ സ്വാഗതം

MUJEEB AR NAGAR HSS May 30, 2011 at 5:13 PM  

ബഹുമാനപ്പെട്ട അധ്യാപകരെ,
എല്ലാ അധ്യാപക‍ജീവനക്കാർക്കും, കുട്ടികൾക്കും പുതിയ അധ്യയന വർഷത്തിലേക്ക് ഊഷ്മളമായ സ്വാഗതം

MUJEEB AR NAGAR HSS May 30, 2011 at 5:13 PM  
This comment has been removed by the author.
MUJEEB AR NAGAR HSS May 30, 2011 at 5:13 PM  

ബഹുമാനപ്പെട്ട അധ്യാപകരെ,
എല്ലാ അധ്യാപക‍ജീവനക്കാർക്കും, കുട്ടികൾക്കും പുതിയ അധ്യയന വർഷത്തിലേക്ക് ഊഷ്മളമായ സ്വാഗതം

vishnu June 10, 2011 at 5:21 PM  

Sir
Iam a student.How to get model questions in first lesson in MATHS.
Do you know Louly tr

chithrakoodam June 28, 2011 at 11:26 PM  

സെന്‍സസ് ജോലി ചെയ്ത ജീവനക്കാര്‍ക്കുള്ള പ്രതിഫലം ഒരു ദിവസം മാത്രം വില്ലേജി ഓഫീസിത്‍ വെച്ച് നത്‍കുകയും അതിന് ശേഷം താലൂക്ക് ഓഫീസിലേക്ക് മാറ്റുകയും ചെയ്ത നടപടി ജോലി ഏറ്റെടുത്ത ജീവനക്കാരോട് ചെയ്യുന്ന ദ്രോഹമാണ് . മുന്‍ വര്‍ഷത്തെ പ്പോലെ വിതരണം വില്ലേജ് ഓഫീസറെത്തന്നെ ചുമതലപ്പെടുത്തിയാല്‍ അന്നേദിവസം വാങ്ങാന്‍കഴിയാത്തവര്‍ക്കു് താലൂക്ക് ഓഫീസ് വരെയുള്ളയാത്ര ഒഴിവാക്കാമായിരുന്നു

ഹോംസ് June 29, 2011 at 6:32 AM  

മുന്‍ വര്‍ഷത്തെ പ്പോലെ വിതരണം വില്ലേജ് ഓഫീസറെത്തന്നെ ചുമതലപ്പെടുത്തിയാല്‍ അന്നേദിവസം വാങ്ങാന്‍കഴിയാത്തവര്‍ക്കു് താലൂക്ക് ഓഫീസ് വരെയുള്ളയാത്ര ഒഴിവാക്കാമായിരുന്നു
ചിത്രകൂടം മാഷേ...
ഇതിത്ര പ്രശ്നമാക്കണോ..?
സ്വന്തം താലൂക്കാപ്പീസൊക്കെയന്ന് കാണാല്ലോ..!

abrar 10 A GHSS KUTTIADY October 27, 2011 at 9:18 PM  

this web sight is seen as a good thing

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer