'സ്പൈഡര്‍മാന്' അഭിനന്ദനങ്ങള്‍.
>> Monday, August 16, 2010
എറണാകുളത്തെ ഐടി@സ്കൂള്‍ മാസ്റ്റര്‍ട്രൈനര്‍മാരിലൊരാളും ഞങ്ങളുടെ അടുത്ത സുഹൃത്തും അഭ്യുദയകാംക്ഷിയുമാണ് ഡോക്ടര്‍ എം.ജെ. മാത്യു. വിവരവും വിനയവും ഒന്നിച്ചു സമ്മേളിക്കുന്ന അപൂര്‍വ്വം പ്രതിഭകളിലൊരാളാണ് സുമുഖനായ ഈ ചെറുപ്പക്കാരന്‍. ഈ ബ്ലോഗിന്റെ ചരിത്രരേഖ പരിശോധിക്കുമ്പോള്‍ ഞങ്ങള്‍ക്കേറെ കടപ്പാടുള്ള ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ശ്രീ. ജോസഫ് ആന്റണി സാറിനും ശ്രീ. ജയദേവന്‍ സാറിനുമൊപ്പം എറണാകുളം ജില്ലയിലെ ഐടി പ്രവര്‍ത്തനങ്ങളുടെ അമരത്തിരിക്കുന്ന ഡോക്ടര്‍ മാത്യുവിനെക്കുറിച്ചെഴുതാന്‍ ഇപ്പോള്‍ സവിശേഷമായ മറ്റൊരു കാരണം കൂടി കൈവന്നിരിക്കുന്നു. രാജ്യത്തിനു തന്നെ അഭിമാനിക്കാവുന്ന അസുലഭമായ ഒരു നേട്ടം മാത്യു എന്ന നമ്മുടെ കൂട്ടത്തിലെ പ്രിയ അധ്യാപകന്‍ കരസ്ഥമാക്കിയിരിക്കുന്നു. അതെന്താണെന്നല്ലേ..?
കൊച്ചിയില്‍ നിന്നുള്ള ചിലന്തി ഗവേഷകനായ ഡോ. ഏം. ജെ. മാത്യുവിന് ഓസ്ട്രേലിയന്‍ ഗവണ്‍മെന്റ് ഗവേഷണത്തിനായി ഏര്‍പ്പെടുത്തിയിരിക്കുന്ന പ്രശസ്തമായ "എന്‍ഡവര്‍ അവാര്‍ഡ് " (Endeavor Award) ലഭിച്ചു. 135ല്‍ പരം രാജ്യങ്ങളില്‍ നിന്നുള്ള ഗവേഷകര്‍ വിവിധ വിഷയങ്ങളില്‍ സമര്‍പ്പിക്കുന്ന മത്സര പ്രമേയങ്ങളില്‍ നിന്നാണ് ഡോ. മാത്യുവിന്റെ പ്രമേയം അവാര്‍ഡിനായി തിരഞ്ഞെടുത്തത്. അവാര്‍ഡിന്റെ ഭാഗമായി ഓസ്ട്രേലിയയില്‍ ആറ് മാസത്തെ പോസ്റ്റ് ഡോക്ടറല്‍ ഗവേഷണ പഠനത്തിനായി ഇദ്ദേഹം ഈ മാസം 19- )o തീയതി യാത്ര തിരിക്കും. ഓസ്ട്രേലിയ, ഇന്‍ഡ്യ, ചൈന, ജപ്പാന്‍ മുതലായ രാജ്യങ്ങളില്‍ മാത്രം കാണപ്പെടുന്ന "എറിയോഭോറ" (Eriophora) ജനുസ്സില്‍പ്പെട്ട ചിലന്തികളുടെ പരിണാമ വളര്‍ച്ച (Phylogeny), ജൈവ-ഭൂമിശാസ്ത്രം (Biogeography) എന്നീ മേഖലകളിലാണ് ഗവേഷണം നടത്തുന്നത്.
പശ്ചിമ ഓസ്ട്രേലിയയിലെ പെര്‍ത്തില്‍ സ്ഥിതി ചെയ്യുന്ന പശ്ചിമ ഓസ്ട്രേലിയന്‍ യൂണിവേഴ്സിറ്റി (University of Western Australia) യിലെ പ്രൊഫ. റാഫേല്‍ കെ. ദിദം (Prof. Raphael K. Didham), പശ്ചിമ ഓസ്ട്രേലിയന്‍ മ്യൂസിയത്തിലെ ഡോ. വോള്‍ക്കര്‍ ഫ്രമനോ (Dr. Volker Framenau) എന്നിവരുടെ കീഴിലാണ് ഡോ. മാത്യു ഗവേഷണം നടത്തുന്നത്. എറണാകുളത്ത് വെണ്ണലയില്‍ താമസിക്കുന്ന ഈ ഗവേഷകന്‍ ഇടുക്കി, ഇരട്ടയാര്‍ മുണ്ടയ്ക്കത്തറപ്പേല്‍ പരേതനായ ജോസഫിന്റെയും മറിയാമ്മയുടെയും മകനാണ്. ഇല്ലിത്തോട് ഗവ. സ്കൂള്‍ അധ്യാപകനായ ഇദ്ദേഹം ഐ.റ്റി. അറ്റ് സ്കൂള്‍ പ്രൊജക്റ്റിന്റെ ഇടപ്പള്ളി റീജിയണല്‍ റിസോഴ്സ് സെന്ററില്‍ മാസ്റ്റര്‍ ട്രെയിനറായി സേവനമനുഷ്ടിക്കുന്നു.
തേവര സേക്രഡ് ഹാര്‍ട്ട് കോളേജിലെ ചിലന്തി ഗവേഷണ കേന്ദ്രത്തിലാണ് ഇദ്ദേഹം തന്റെ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഡെറാഡൂണിലെ വന ഗവേഷണ കേന്ദ്ര യൂണിവേഴ്സിറ്റിയില്‍ നിന്നും ഡോക്ടറല്‍ ബിരുദം കരസ്ഥമാക്കി. സ്വീഡനിലെ സ്റ്റോക്ക്ഹോം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പ്രശസ്തമായ International Foundation For Science ഏര്‍പ്പെടുത്തിയിരിക്കുന്ന ഗവേഷണ ഗ്രാന്റും 2008ല്‍ ഈ ഗവേഷകനെ തേടിയെത്തുകയുണ്ടായി. അഗസ്ത്യമലയിലെ ചിലന്തി വൈവിധ്യത്തേക്കുറിച്ചുള്ള പഠനത്തിനായിരുന്നു ഈ ഗവേഷണ ഗ്രാന്റ് ലഭിച്ചത്.
മാത്യു സാര്‍, ആസ്ട്രേലിയയിലെ അങ്ങയുടെ നേട്ടങ്ങളെക്കുറിച്ച് നമ്മുടെ അധ്യാപകലോകത്തെ അറിയിക്കാന്‍ എന്നും അങ്ങയോടൊപ്പം മാത്‍സ് ബ്ലോഗുമുണ്ടാകും. ദൂരം ആശയവിനിമയത്തിന് ഒരു തടസ്സമേയല്ലാതായിരിക്കുന്നു. നമ്മുടെ വിദ്യാഭ്യാസ മേഖലയിലെ സംഭവവികാസങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ അവിടെ നിന്നു കൊണ്ടായാലും മാത്യു സാര്‍ ഞങ്ങളോടൊപ്പം ഇടപെടുമല്ലോ. ഈ മഹത്തായ നേട്ടത്തില്‍ ആഹ്ലാദിക്കുന്നതോടൊപ്പം തന്നെ, എറണാകുളത്തെ ഐടി പ്രവര്‍ത്തനങ്ങളില്‍ ഇനി ഇദ്ദേഹത്തിന്റെ അസാന്നിദ്ധ്യം തീര്‍ക്കുന്ന വലിയ നൊമ്പരവും ഞങ്ങളുടെ മനസ്സിലുണ്ട്. എന്തായാലും നാടിന്റെ അഭിമാനമായി കൂടുതല്‍ വിജയങ്ങളിലേക്ക് അദ്ദേഹം കുതിക്കട്ടേയെന്ന് ആശംസിക്കുന്നതോടൊപ്പം ശുഭയാത്രാമംഗളങ്ങള്‍ നേരാന്‍ കൂടി ഈ അവസരം ഉപയോഗിക്കുന്നു. മാത്യു സാര്‍, അങ്ങേയ്ക്ക് അധ്യാപകലോകത്തിന്റെ അഭിനന്ദങ്ങള്‍.
Dr. M.J. Mathew, the Endeavor Award winner of Australian Government; Ph: 9447474648
51 comments:
ഒരു അനുഷ്ടാനം പോലെ സ്ഥിരമായി ദിവസം ഒരു നേരമെങ്കിലും ജയദേവന്‍ സാറിനെ വിളിക്കാറുണ്ട്. പലപ്പോഴും മാത്യു സാറിന്റെ കൂടെ ചിലന്തികളെ തപ്പി മൂന്നാറിലാണെന്നായിരിക്കും മറുപടി! എന്നാല്‍, ആളിത്രക്ക് പുലിയാണെന്നൊന്നും രണ്ടുപേരുമൊട്ടും പറഞ്ഞതുമില്ല.പശ്ചിമ ബംഗാളിലെങ്ങോ കൊടുംവിഷമുള്ള ചിലന്തികള്‍ നാട്ടുകാരെ അപായപ്പെടുത്തിക്കൊണ്ടിരുന്ന സമയത്ത് ഇദ്ദേഹത്തെ ഔദ്യോഗികമായി ക്ഷണിച്ചുകൊണ്ടുപോയതായി കേട്ടിരുന്നു.
എന്തായാലും ഈ മികവ് മൊത്തം അധ്യാപകവര്‍ഗ്ഗത്തിന് അഭിമാനമാണ്. ആസ്ട്രേലിയയിലെ ഗവേഷണങ്ങള്‍ക്ക് എല്ലാവിധ വിജയാശംസകളും നേരുന്നു.
Congrats Dr Mathew sir.Please share your experience with US.
You can help us to know the educational system in Australia
I have one doubt about Master Trainee Selection.Any discrimination against VHSE and Higher Secondary Teachers when the selection of MTs.
I heard VHSE teachers are not working as MTs.I expect response from MTs or any responsible person
ചെറുപ്പം മുതലേ എട്ടുകാലികളെ എനിക്ക് ഭയമാണ്. പലപ്പോഴും ബാത്ത്റൂമിലും അടുക്കളയിലും നിന്നുള്ള എന്റെ അലര്‍ച്ച സുധിയേട്ടനും മോനും ചിരിക്കാനുള്ള വകയുണ്ടാക്കും. ഇതിനെയൊക്കെത്തേടി അങ്ങോട്ടുചെന്ന് ഗവേഷണം നടത്തുന്ന മാത്യുസാറിനെ സമ്മതിക്കണം!
എന്തായാലും ഗവേഷണം നന്നായി നടക്കട്ടെ. ഇവറ്റകളെ ഉന്മൂലനാശം ചെയ്യാന്‍കൂടി പഠിക്കണേ സാറേ..
മാത്യു സാറിന് അഭിനന്ദനങ്ങള്!
മാത്യു സാറിന് അഭിനന്ദനങ്ങള്‍!
ഞാന്‍ ബഹുമാനിക്കുന്ന അധ്യാപകരിലെ പതിനൊന്നാമനെ കണ്ടെത്താന്‍ ഇനി കാത്തിരിക്കേണ്ടതില്ലെന്നു തോന്നുന്നു. ഒരു ജോലിയായിക്കഴിഞ്ഞാല്‍ പിന്നീട് പഠിത്തവും വായനയുമെല്ലാം അട്ടത്തുകേറ്റിവെക്കുന്ന തൊണ്ണൂറ്റൊമ്പത് ശതമാനം അധ്യാപകരുടേയുമിടയില്‍ ഡോ.മാത്യു വ്യത്യസ്തനാകുമ്പോള്‍ പ്രത്യേകിച്ചും..
(ഈ ബ്ലോഗ് എന്റെ കാഴ്ചപ്പാടുകള്‍ക്ക് മാറ്റം വരുത്തുന്നുവെന്ന് തുറന്നു സമ്മതിക്കുന്നു..)
ഡോ.മാത്യുവിന് യാത്രാമംഗളങ്ങള്‍!
One doubt Sir,
Is there 9 legs for this spider?
In the picture, it seems so!
@ഷഹന,
കാലുകള്‍ എട്ടുതന്നെയേയുള്ളൂ. നിഴലിന്റെ പ്രശ്നമാണെന്നാണ് തോന്നുന്നത്.
ശരിയല്ലേ ഗീതടീച്ചറേ? സൂക്ഷിച്ചുനോക്കാന്‍ ഭയമുണ്ടാകില്ലല്ലോ അല്ലേ?
സാധാരണ ഒരു ചെറിയ ജോലി കിട്ടിയാൽ നമ്മുടെ ആളുകൾ പഠനമൊക്കെ നിർത്തും. അതുകൊണ്ടുതന്നെ പണ്ട് പഠിച്ചതിനപ്പുറം ഒരു വിവരവും കയ്യിലുണ്ടാവില്ല. പണ്ട് പഠിച്ചത് കാലക്രമേണ മറന്ന് ജോലിക്കുവേണ്ട അത്യാവശ്യം സംഗതികൾ മാത്രം സൂക്ഷിക്കും. ഒടുക്കം സം പൂജ്യനായി പരിണമിക്കും.
ഈ പൊതു അവസ്ഥയിൽ നിന്നും വിട്ടുപോയി നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്ന കുറച്ചാളുകളെങ്കിലും ഉണ്ട്. ഡോ.മാത്യു ഇക്കൂട്ടത്തിൽ ഉണ്ടല്ലോ. നന്നായി. എല്ലാ ആശംസകളും നേരുന്നു.
.
** BON VOYAGE to Spider man.**
വരുമ്പോള്‍ നല്ല മുന്തിയ ഇനം കുറച്ച് എണ്ണത്തിനെ നമ്മുടെ ഗീത ടീച്ചറിന് കൊണ്ട് വരണം .
അല്ല ടീച്ചറെ , എട്ടുകാലികളെ കൊല്ലാന്‍ ഏതോ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉണ്ടെന്നു കേട്ടല്ലോ ?
.
മാത്യു സാറിന് എല്ലാ വിധ ആശംസകളും നേരുന്നു.
മാത്യു സാര്‍, അങ്ങേയ്ക്ക് അഭിനന്ദങ്ങള്‍.
അങ്ങയുടെ ഈ പുതിയ ഉദ്യമത്തിന് എല്ലാവിധ വിജയാശംസകളും നേരുന്നു.
യാത്രാമംഗളങ്ങള്‍!
A great man's courage to fulfill his vision comes from passion and hard work, not position.
Wishing all success to Mathew Sir
@ഗീത ടീച്ചര്‍
എന്തിനാ ടീച്ചറെ ഇഷ്ടമില്ലാത്തതിനെ ഉന്മൂലനം നടത്തുന്നത്??.അതിനും ഇല്ലേ ജീവിക്കാനുള്ള സ്വാതന്ത്ര്യം.സ്നേഹിക്കാന്‍ പഠിക്കൂ മിനിമം ഒരു ചിലന്തിയെ എങ്കിലും.
പൊട്ടന്‍ മാരെയും മൈക്രോസോഫ്ട് നെയും വേരുക്കുന്നപോലെ ആ മിണ്ടാ പ്രാണിയെ വെറുക്കണോ??
ഈ വര്‍ഗ്ഗത്തെക്കൊണ്ട് ഉപകാരം വല്ലതുമുണ്ടോ?
എനിക്കറിയില്ല.
പിന്നെ പൊട്ടനേയും മൈക്രോസോഫ്റ്റിനേയുമൊന്നും ഇഷ്ടമല്ലെന്നാരാ പറഞ്ഞത്?
ചെറുപ്പന്നേ പിടികൂടിയ ഒരു ഫോബിയ മൂലം പറഞ്ഞുപോയതാണ്. പൊട്ടനൊന്നു ക്ഷമിക്ക്.
@ഗീതാസുധി
ഗുണമുണ്ടോ ഇല്ലേ എന്നൊക്കെ നമുക്ക് മാത്യു സാറിനോട് ചോദിക്കാം.സാറ് കുറെ കാലമായല്ലോ ഇവറ്റകളെ ശ്രദ്ദിക്കുന്നു.
ഈ ഫോബിയ തന്നെയാണ് കൈവെട്ടു മുതല്‍ 9 /11 ഉം ഇറാക്കും എല്ലാം .ഇപ്പോഴെ കാരണം കണ്ടത്തി ചികില്‍സിചില്ലേല്‍ എന്നെ പോലെ ചൊറിച്ചില് വരും.പിന്നെ ആളുകള്‍ വളഞ്ഞിട്ട് ചൊറിഞ്ഞ് തരും.
എല്ലാവിധ വിജയാശംസകളും നേരുന്നു.
ഉച്ഛ്വാസനിശ്വാസങ്ങള്‍ക്കിടെയെങ്ങാന്‍ താന്‍ നേടിയ ഡിഗ്രികള്‍ പുറത്തേക്ക് പോയാലോ എന്നു വിചാരിച്ചിട്ടാണോയെന്നറിയില്ല, ശ്വാസം അടക്കിപ്പിടിച്ച് നടക്കുന്ന പലരേയും ഞാന്‍ കണ്ടിട്ടുണ്ടെങ്കിലും മാത്യു സാര്‍ തീര്‍ത്തും വ്യത്യസ്തനാണ്. ഇത്രയേറെ നേട്ടങ്ങള്‍ കരസ്ഥമാക്കിയ, ഉന്നത ബിരുദധാരിയായ മാത്യു സാര്‍ അതിന്‍റെ യാതൊരു ഭാവവും പ്രകടിപ്പിച്ച് നടക്കുന്ന ഒരാളല്ലെന്നത് അദ്ദേഹവുമായി പലപ്പോഴും സംസാരിക്കാന്‍ അവസരം ലഭിച്ചിട്ടുള്ള ഒരാളെന്ന നിലയില്‍ എനിക്ക് നിസ്സംശയം പറയാനാകും. തന്റെ നേട്ടങ്ങളോ, അറിവുകളോ മറ്റുള്ളവരെ അടിച്ചേല്‍പ്പിക്കണമെന്ന ആഗ്രഹവുമില്ലാത്ത ഒരു സാധു മനുഷ്യന്‍. നേട്ടങ്ങള്‍ അദ്ദേഹത്തിനിനിയും നിരനിരയായി വരട്ടെ. സര്‍വ്വമംഗളങ്ങളും നേരുന്നു. ആശംസകള്‍.
.
ഹോംസ് സാര്‍ കാഴ്ചപ്പാടുകള്‍ക്ക് മാറ്റംവരുത്തി.
കരും പൊട്ടന് സഹജീവികളോടും മിണ്ടാ പ്രാണികളോടും സഹാനുഭൂതി.
ഗീത ടീച്ചറിന് മൈക്രോസോഫ്ടിനെ ഇഷ്ടം.
ഇനി എന്തൊക്കെ കേള്‍ക്കേണ്ടി വരും ദൈവമേ?
ഇന്ന് കാക്ക മലര്‍ന്നു പറക്കുമോ ?
അതോ മആദനിയെ അറസ്റ്റു ചെയ്യുമോ?
.
@ ബാബു സാര്‍
പ്രശ്നം തുടങ്ങിയത് ഇവിടെയല്ല.സ്വന്തം കൂട്ടുകാരെ വെളിപ്പെടുത്തി ഒരു കാസര്‍കോട് കാരന്‍ തുടങ്ങി വെച്ചതാ.ഇപ്പോള്‍ ഹോംസിന്റെ ചിലന്തി വലയില്‍ പതിനൊന്നു പേര്‍ ആയി .ഇനി എത്ര പേര്‍ കുടുങ്ങും ആവോ.ഇവര്‍ക് റാങ്ക് കൂടി കൊടുക്കുമോ ??.
മേരാ ഭാരത് മഹാൻ............................ മാത്യൂസ് സാറിനു എല്ലാ ആശംസകളും നേരുന്നു
മാത്യു സാറിന് എല്ലാവിധ വിജയാശംസകളും നേരുന്നു
മാത്യുസാറിന് അഭിനന്ദനങ്ങള്‍
ഈ വിവരം പരസ്യപ്പെടുത്തിയ മാത്സ് ബ്ലോഗിനും.
നന്മമാത്രം കണ്ടെത്തി സത്യസന്ധമായവിവരങ്ങളെ സമൂഹത്തിലെത്തിക്കുന്നതില്‍ നിങ്ങള്‍ നടത്തുന്ന ശ്രമം ശ്ലാഖനീയം .
@ഗീതടീച്ചറേ
ടീച്ചറുടെ ചിന്തതന്നെയായിരുന്നു എന്റെയും..
മാത്യുസാര്‍ ആ ധാരണ മാറ്റി..
എട്ടുകാലികള്‍ മനുഷ്യരുടെ കൂട്ടുക്കാര്‍ തന്നെയാണ്..
വീടിന്റെ റൂഫിലും, ഭിത്തികളിലും, ബാത്ത്റുമിലും കാണുന്നവ രോഗകാരികളും, കൃഷിനാശം ഉണ്ടാക്കുന്നവയുമായ കീടങ്ങളുടെ അന്തകരാണ്.
എന്നില്‍ ധാരണകള്‍ക്ക് മാറ്റമുണ്ടാക്കിയത് എഷ്യയിലെ ഏറ്റവും വലിയചോലവനമായ മന്നവന്‍ ചോലയിലെക്കുള്ള ഞങ്ങളുടെ യാത്രയാണ്.കൂടുതല്‍ രസകരമായ ചിലന്തിവിശേഷങ്ങള്‍ മാത്സ് ബ്ലോഗ് അനുവദിച്ചാല്‍ ഉടന്‍ എത്തിക്കാം.
മാത്യുസാറിന്റെ സഹായത്തോടെ...
@ഷഹന
ചിലന്തികള്‍ക്ക് ആറുകാല്‍ അല്ലെങ്കില്‍ എട്ടുകാല്‍.
ഒന്‍പതില്ല.ആചിത്രത്തില്‍ക്ലിക്കുചെയ്താല്‍ ചിത്രം വലുതായി കാണാം.
ആപ്പോള്‍ കാലിന്റെ നിഴലാണു കണ്ടതെന്നു വ്യക്തമാകും.
ജയദേവന്‍
എം.ടി.എറണാകുളം.
വ്യത്യസ്തനാകും ഡോക്ടറാം മാത്യൂനെ
സത്യത്തിലാരും തിരിച്ചറിഞ്ഞീല
ഒട്ടുനേരവും ചിത്തത്തിലൂടെ
എട്ടുകാലിയെക്കൊണ്ടു നടന്നോന്‍
തുട്ടു വാങ്ങാന്‍ നടന്നോനല്ലൊരു
വട്ടുകേസുമല്ലറിക നീ പൊട്ടാ
വിഷമുള്ള ജീവിയെത്തേടുവതെന്തിനെ-
ന്നറിയണോ പാവം ഫോബിയടീച്ചര്‍
അതിലേറെ വിഷമുള്ളനവധിപേരി-
ങ്ങരികിലായ് നില്‍പ്പുണ്ടെവിടെയും സ്പഷ്ടം
തികച്ചും വ്യത്യസ്തനായ ഈ വിശിഷ്ട വ്യക്തിത്വത്തെ പരിചയപ്പെടുത്തിയതില്‍ നന്ദി, ഒപ്പം ഡോ. മാത്യുവിന് എല്ലാ വിധ യാത്രാമംഗളങ്ങളും നേരുന്നു...........സസ്നേഹം
സാറിന് യാത്രാമംഗളങ്ങള്‍, വിജയാശംസകള്‍.........
അനുഭവങ്ങള്‍ പങ്കുവക്കുമെന്ന പ്രതീക്ഷയോടെ........
യാത്രാ മംഗളങ്ങള്‍ ........
മാത്യു സാറിന് അഭിനന്ദനങ്ങള് ഒപ്പം വിജയാശംസകളും നേരുന്നു .സാറിന്റെ അനുഭവങ്ങള് ബ്ലോഗില് പോസ്റ്റുകളായി പ്രതീക്ഷിക്കുന്നു .
മാത്യുസാറിന് അഭിനന്ദനങ്ങള്‍! ഞങ്ങളുടെ മാത്യുസാറിനെക്കുറിച്ച് ബ്ലോഗില്‍ വളരെ നന്നായി present ചെയ്ത നിസാര്‍ സാറീനും കൂട്ടുകാരനും നന്ദീ.
മാത്യുസാര്‍ ഇങ്ങനെയൊക്കെ ആണെന്ന് ഇപ്പോഴാണ് അറിയുന്നത്.സാറിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.. ഈ വിവരം അറിയിച്ച മാത്സ് ബ്ലോഗിന് നന്ദി അറിയിക്കുന്നു...
@ Maths Blog Team
ഓണം പ്രമാണിച്ച് അധ്യാപകര്‍ക്കായി എന്തെങ്കിലും മത്സരങ്ങള്‍ സംഘടിപ്പിച്ചു കൂടെ ?
മാത്യു സാറിന് എല്ലാ ആശംസകളും നേരുന്നു.
മാത്യു സാറിന് അഭിനന്ദനങ്ങള്‍.
ഞാന്‍ ഒരിക്കല്‍ മാത്രമേ മാത്യു സാറിനെ കണ്ടിട്ടുള്ളു. പരിചയപ്പെട്ടിട്ടില്ല.ഈ സംഭവങ്ങള്‍ അറിഞ്ഞിട്ടമമില്ല. ഇപ്പോള്‍ അദ്ദേഹത്തോട് ബഹുമാനം തോന്നുന്നു.എല്ലാവിജയാശംസകളും നേരുന്നു
"എട്ടുകാലികള്‍ മനുഷ്യരുടെ കൂട്ടുക്കാര്‍ തന്നെയാണ്..
വീടിന്റെ റൂഫിലും, ഭിത്തികളിലും, ബാത്ത്റുമിലും കാണുന്നവ രോഗകാരികളും, കൃഷിനാശം ഉണ്ടാക്കുന്നവയുമായ കീടങ്ങളുടെ അന്തകരാണ്."
ജയദേവന്‍ സാറേ, എനിക്ക് ഇതെല്ലാം പുതിയ അറിവാണ്. നന്ദി!
എത്രയെത്രയെണ്ണത്തിനെയാണ് എന്റെ സമാധാനത്തിനായി സുധിയേട്ടന്‍ ചൂലിനിരയാക്കിയത്!
ഞാന്‍ ആത്മാര്‍ഥമായി പശ്ചാത്തപിക്കുന്നു.
ഹും ഗീത ടീച്ചറെ
ഇനിയെങ്ങാനും എട്ടുക്കാലികളെ കൊന്നാല്‍.പറഞ്ഞേക്കാം.
പൊട്ടന് എട്ടുകാലികളെ ഇഷ്ടമാണ് ഏറ്റവും ഇഷ്ടം ടി വ യില്‍ വരുന്ന spiderman ആണ്
മാത്യു സാറിന് എല്ലാവിധ വിജയാശംസകളും നേരുന്നു.
പോയ്വരുമ്പോള്‍ എന്തു കൊണ്ടുവരും കൈനിറയെ..............
I have one doubt about Master Trainee Selection.Any discrimination against VHSE and Higher Secondary Teachers when the selection of MTs.
I heard VHSE teachers are not working as MTs.I expect response from MTs or any responsible person
ഇത് മുകളില്‍ കണ്ട ഒരു കമെന്‍റ് ആണ് .ഓഫ് ടോപ്പിക്ക് ആയതു കൊണ്ടാകും മറുപടി ഇല്ലാത്തതു??
എന്തിനാണ് VHSE ക്കാരെ അകറ്റി നിര്‍ത്തുന്നത്.അതോ ഒരു തോന്നല്‍ മാത്രമോ??
ജയദീവാന്‍ സാര്‍ തുടങ്ങിവ ഈ മേഖലയിലുള്ളവര്‍ മറുപടി പറയും എന്ന് കരുതുന്നു
ആസ്ത്രേലിയയുടെ എന്‍ഡവര്‍ ജേതാവ് ഞങ്ങളുടെ സ്പൈഡര്‍മാന്‍ മാത്യു സാറിന് അഭിനന്ദനങ്ങള്‍...
ജ്വലിക്കട്ടെ ഇനിയുമീത്താരമീ
ലോകത്തിന് വെളിച്ചമേകാന്‍
@രവി സാര്‍,
മാത്യു സാര്‍ ആസ്ത്രേലിയയില്‍ നിന്നും വരുമ്പോള്‍ രവി മാഷിന് ഈ സമ്മാനമായിരിക്കും കൈ നിറയെ തരിക.
IT@School ആരംഭിക്കുന്നത് കേരളത്തിലെ സ്കൂള്‍ വിദ്യാഭ്യാസ മേഖലയില്‍ വിവരസാങ്കേതികവിദ്യയുടെ അനന്തസാധ്യതകള്‍ പരിപൂര്‍ണ്ണമായും ഉപയോഗിച്ച് പഠന-ബോധന പ്രക്രിയയെ കൂടുതല്‍ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ്. ഇത് വഴി തെറ്റി ഐ.ടി.വിദ്യാഭ്യാസവും ഇപ്പോള്‍ ഐ.സി.ടി എനേബിള്‍ഡ് വിദ്യാഭ്യാസവും ആയി മാറുന്നത് നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നു.
ഇതില്‍ ഞാന്‍ രണ്ടാമത്തെ വിഭാഗത്തെ പിന്തുണക്കുന്നു.
ഇവിടെ ആവശ്യം അദ്ധ്യാപരെ ഇക്കാര്യത്തിനു പ്രാപ്തരാക്കുവാന്‍ കഴിയുന്ന നല്ല ഗുരുക്കന്മാരെയാണ്.
അല്ലാതെ എല്‍.പി, യു.പി, ഹൈസ്കൂള്‍, HSS, VHSS teacherനെയല്ല.
HSS, VHSS വിഭാഗത്തിലുള്ളതിനേക്കാള്‍ ടാലന്റും,Qualityയും, Qualificatioനും ഉള്ളവര്‍ എല്‍.പി, യു.പി, ഹൈസ്കൂള്‍ വിഭാഗത്തിലുണ്ട് എന്നത് പലരും തിരിച്ചറിയാനാഗ്രഹിക്കാത്ത ഒരു യാഥാര്‍ത്ഥ്യമാണ്. നമ്മുടെ മാത്യു സാര്‍ തന്നെ അതിനൊരു ഉദാഹരണം.
അതുപോലെ ഹസ്സൈനാര്‍ മങ്കടയെപ്പോലെയും, ഹംസമാഷിനെ പോലെയും ഉള്ള അദ്ധ്യാപകരും.
ലിനക്സ് പ്ലാറ്റുഫോമിനെ ഇത്രയധികം ജനകീയമാക്കിയതില്‍ ഇവരുടെ ത്യാഗം എങ്ങിനെ മറക്കും. അതു പോലെ തിരിച്ചറിയാതെ ധാരാളം മിടുക്കുള്ളവര്‍ HSS, VHSS വിഭാഗത്തിലുമുണ്ട്.
ഇവര്‍ എം.ടി.മാരാകുന്നതിനെ ഒരാളും എതിര്‍ക്കുന്നില്ല.
ഞാന്‍ LP എം.ടി.,ഞാന്‍ UP എം.ടി.,ഞാന്‍ HS എം.ടി.,ഞാന്‍ HSS എം.ടി.,ഞാന്‍ VHSS എം.ടി.എന്നൊക്കെ പറയുന്നതും, ഉണ്ടാകുന്നതും അപകടമാണ്.
കരും പൊട്ടന് വ്യക്തമായറിയാമല്ലോ MT മാരെ തിരഞ്ഞെടുക്കുന്ന മാനദണ്ഡങ്ങള്‍.
സര്‍ക്കാര്‍ അതില്‍മാറ്റങ്ങള്‍ വരുത്തട്ടെ.
ധാരാളം നല്ല MT മാര്‍ ഉണ്ടാകട്ടെ...
പുതുവര്‍ഷാശംസകള്‍ .
ഇന്ന് 1186 ചിങ്ങം 1
ഈ ചിങ്ങ പുലരിയില്‍ തുടങ്ങി നമ്മുടെ ബ്ലോഗ് നിത്യേനെ ഒരു പോസ്റ്റ് എന്ന തോതില്‍ ധന്യമായി തീരട്ടെ .
ആശംസകള്‍ക്കും അഭിനന്ദനങ്ങള്‍ക്കും നന്ദി. ഇതൊരു വലിയ അംഗീകാരമായി ഞാന്‍ കരുതുന്നു. ഭാവിയിലെ എന്റെ ഗവേഷണങ്ങള്‍ക്കും പഠനങ്ങള്‍ക്കും ഇതൊരു വന്‍ പ്രചോദനമായിരിക്കുമെന്നതില്‍ സംശയമില്ല. ഹരി മാഷിനും നിസ്സാര്‍ മാഷിനും ജയദേവന്‍ മാഷിനും പ്രത്യേകം നന്ദി.................മാത്യു
@drawing mash ,
സമ്മാനത്തിന് പ്രത്യേകം നന്ദി.
എന്താണ് എല്ലാവരും മൌനവ്രതത്തില്‍ . എന്തെങ്കിലും ഒക്കെ പറയൂ .
MT ആവാനുള്ള യോഗ്യത എന്താണെന്നറിയില്ല.അതില്‍ VHSE ഹസ് വിഭാഗത്തിലുള്ളവരെ പരിഗണിക്കാന്‍ പറ്റാത്ത വിധത്തില്‍ എന്തോ ഒരു തടസ്സം ഉണ്ടന്ന് തോന്നുന്നു.അതിനര്‍ത്ഥം L .P ,U .P ,HS MT കള്‍ മതി എന്നല്ലേ.ലിനക്സ് സോഫ്റ്റ്‌വെയര്‍ അതിന്റെ shell മാത്രമല്ല kernel ഉം മാറ്റി എഴുതാന്‍ പറ്റുന്ന കിടിലന്‍ മാര്‍ ഈ മേഘലയില്‍ ഉണ്ട്.അവരുടെ സഹായം ഈ മേഖലയില്‍ കിട്ടി കഴിഞ്ഞാല്‍ വളരെ വലിയ മാറ്റം ഉണ്ടാക്കാന്‍ സാധിക്കും.അവര്‍ VHSE ആണെന്ന് പറഞ്ഞു മാറ്റി നിര്‍ത്തപ്പെടുന്ന അവസ്ഥ ഉണ്ടെങ്കില്‍ തീര്‍ച്ചയായും ഒരു നഷ്ടം തന്നെയാണ്.താങ്കളെ പോലെയുള്ളവര്‍ക്ക് ഇത്തരം നിയമങ്ങള്‍ തിരുത്താന്‍ കഴിയട്ടെ എന്നാശംസിക്കുന്നു.MT യുടെ യോഗ്യതകള്‍ വിശദീകരിക്കുന്ന order ഉണ്ടെങ്കില്‍ അയച്ചു തരുമോ
.
ഓഫ് ടോപ്പിക്ക്
@ കരും പൊട്ടന്‍
രൌദ്ര ഭാവത്തില്‍ നിന്നും , ശാന്ത ഭാവത്തിലേക്കുള്ള താങ്കളുടെ വേഷ പകര്‍ച്ചയില്‍ വളരെയധികം സന്തോഷിക്കുന്നു.
ഇതിന്റെ അര്‍ഥം വിനീത വിധേയനായി ഇനിയുള്ള കാലം കഴിക്കണം എന്നല്ല .
വിമര്‍ശിക്കേണ്ട കാര്യങ്ങളെ ശക്തമായി തന്നെ വിമര്‍ശിക്കണം .
സഭ്യമായ ഭാഷയില്‍ .
മാത്സ് ബ്ലോഗ് കൂട്ടായ്മയുടെ ഭാഗമായി താങ്കള്‍ ഇവിടെ ഉണ്ടാവണം .
പിന്നെ ,പൊട്ടന്‍ എന്ന പേര് ഒന്ന് മാറ്റിക്കൂടെ?
ആത്മാര്‍ഥ സുഹൃത്തിനെ ' പൊട്ടന്‍ ' എന്ന് വിളിക്കാന്‍ ഒരു സങ്കോചം .
ശുഭ രാത്രി .
സ്നേഹപൂര്‍വ്വം ,
ബാബു ജേക്കബ് .
.
മാത്യു സാറിന് ആസ്ട്രേലിയയിലെ ഗവേഷണങ്ങള്‍ക്ക് എല്ലാവിധ വിജയാശംസകളും നേരുന്നു. അഭിനന്ദനങ്ങള്‍.
മാത്യു സാറിന് എല്ലാവിധ വിജയാശംസകളും നേരുന്നു
Sreelatha S
M.T, Tvpm.
സൗകര്യം കിട്ടുമ്പോള്‍ ഇതൊന്ന് കാണണേ ഗീതടീച്ചറേ..
Post a Comment