സ്വാതന്ത്ര്യ ദിനാശംസകള്‍

>> Sunday, August 15, 2010


"ഇന്ന് പാതിരാ മണി മുഴങ്ങുമ്പോള്‍ ഇന്ത്യ ഉണര്‍ന്നെഴുന്നേല്‍ക്കും. ഒരു പുതു ജീവിതത്തിലേക്കും സ്വാതന്ത്യത്തിലേക്കും. ആ നിമിഷം ഇതാ സമാഗതമാവുകയാണ്. ചരിത്രത്തില്‍ അത്യപൂര്‍വ്വമായി മാത്രം വരുന്ന നിമിഷം. പഴമയില്‍ നിന്ന് നാം പുതുമയിലേക്ക് കാലെടുത്ത് വെച്ചിരിക്കുന്നു. ദീര്‍ഘകാലം അടിച്ചമര്‍ത്തപ്പെട്ട് കിടന്ന ഒരു ജനതയുടെ ആത്മാവിന് ശബ്ദം ലഭിക്കുകയാണ്. ഇന്ത്യയെയും ഈ നാട്ടിലെ ജനങ്ങളെയും മനുഷ്യരാശിയെയും സേവിക്കാന്‍ സ്വയം അര്‍പ്പിക്കുമെന്ന് നാം പ്രതിജ്ഞ ചെയ്യേണ്ട നിമിഷമാണിത്."
(സ്വാതന്ത്ര്യലബ്ധിയുടെ അര്‍ദ്ധരാത്രിയില്‍ ജവഹര്‍ലാല്‍ നെഹ്റു നടത്തിയ പ്രസംഗത്തില്‍ നിന്ന്)


സ്വാതന്ത്ര്യ ദിനത്തിന്റെ മധുര സ്‌മരണകളുണര്‍ത്തുന്ന മറ്റൊരു ഓഗസ്‌റ്റ് 15 കൂടി വന്നെത്തുകയാണ്. നാം ചവിട്ടി നില്‍ക്കുന്ന ഭൂമി നമ്മുടെ സ്വന്തമെന്നു പറയാനുള്ള സ്വാതന്ത്യം ലഭിച്ചിട്ട് അറുപത്തി മൂന്നു വര്‍ഷങ്ങള്‍ നമുക്കു മുന്നിലൂടെ കടന്നു പോയി. പക്ഷെ അര്‍ഹിക്കേണ്ട അംഗീകാരം സ്വാതന്ത്ര്യത്തിനായി പടപൊരുതിയ ഏവര്‍ക്കും ഇപ്പോഴും ലഭിക്കുന്നുണ്ടോ?

നാമെങ്ങിനെയാണ് നാമായതെന്ന ഓര്‍മ്മപ്പെടുത്തലാണ് ഓരോ സ്വാതന്ത്യ ദിനവും. സ്വന്തമായതെല്ലാം സ്വരാജ്യത്തിനായി ത്യജിച്ച്, ജീവന്‍ പോലും ഭാരതാംബയ്‌ക്ക് കാഴ്‌ച വച്ച് , ഞാനൊടുങ്ങിയാലും വരും തലമുറയെങ്കിലും ഇവിടെ തലയുയര്‍ത്തിക്കഴിയണമെന്നാഗ്രഹിച്ച കഴിഞ്ഞ തലമുറയിലെ ആയിരക്കണക്കിന് ധീര ദേശാഭിമാനികള്‍ ജീവന്‍ ബലിയര്‍പ്പിച്ച് നമുക്ക് നേടിത്തന്ന സ്വാതന്ത്ര്യം. സ്വന്തം ജീവന്‍ കൊടുത്ത് നമ്മുടെ പൂര്‍വ്വികര്‍ പൊരുതി നേടി നമ്മെ ഏല്‍പിച്ച സ്വത്താണ് സ്വാതന്ത്ര്യം. ആ സ്വത്തിന്റെ കാവലാളുകളാണ് നമ്മള്‍. ഒരു പോറല്‍ പോലും ഏല്‍ക്കാതെ കൂടുതല്‍ വീര്യത്തോടെ വളര്‍ന്നു വരുന്ന തലമുറയ്‌ക്ക് കൈമാറേണ്ട പൈതൃകം.

നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തില്‍ നാഴികക്കല്ലായ ഈ ദിനത്തില്‍ അറിയപ്പെട്ടവരും അറിയപ്പെടാത്തവരുമായ സ്വാതന്ത്ര്യ സമരത്തിലും അല്ലാതെയും രാജ്യത്തിനു വേണ്ടി ജീവന്‍ വെടിഞ്ഞ ധീരദേശാഭിമാനികള്‍ക്ക് മുന്നില്‍ തല കുനിച്ചു കൊണ്ട്....

'ഏവര്‍ക്കും മാത്‍സ് ബ്ലോഗ് ടീമിന്റെ സ്വാതന്ത്യ ദിനാശംസകള്‍'

49 comments:

Hari | (Maths) August 15, 2010 at 12:18 AM  

വെള്ളക്കാരന്‍റെ അപ്രമാദിത്യപാശക്കുരുക്കില്‍ നിന്നും മോചിപ്പിച്ച് സ്വതന്ത്രമായൊരു ലോകം ഞങ്ങള്‍ക്കായി തുറന്നിട്ടു തന്ന കാലയവനികയ്ക്കു പിന്നിലേക്ക് മറഞ്ഞ എല്ലാ ധീരദേശാഭിമാനികളുടേയും ഓര്‍മ്മകള്‍ക്കു മുന്നില്‍ ഹൃദയകമലങ്ങളര്‍പ്പിച്ചു കൊണ്ട് ഈ സ്വാതന്ത്ര്യമധുരം നമുക്ക് നുകരാം.

ഏവര്‍ക്കും മാത്‍സ് ബ്ലോഗ് ടീമിന്റെ സ്വാതന്ത്യ ദിനാശംസകള്‍

Jayarajan Vadakkayil August 15, 2010 at 5:20 AM  

സ്വാതന്ത്ര്യ ദിനാശംസകള്‍

MURALEEDHARAN.C.R August 15, 2010 at 5:28 AM  

എല്ലാവര്‍ക്കും സ്വാതന്ത്ര്യ ദിനാശംസകള്‍

Lalitha August 15, 2010 at 6:03 AM  

നാം ഭാർതീയർ‍ Friendship day, Valentine day.....എന്നിവ വളരെ അഭിമാന്ത്തോടെ ആഘോഷിക്കുന്നു. എന്നാൾ- സ്വാതന്ത്ര്യദിനം പോലെയുള്ള ദേശീയ ദിനങളെ അതേ ആവേശത്തോടെ വരവൽക്കുന്നുൻടൊ ?

ഉത്തരം "NO" എന്നല്ലേ ?
ഇനിയെങ്കിലും പാശ്ചത്യരെ അനുകരിക്കുന്നതോടൊപ്പം ദേശീയൊത്സവങ്ങളേയും ആവേശത്തോടെ,അഭിമാനത്തോടെ, ആഹ്ളാദത്തോടെ ആഘോഷിക്കാം

जय हिन्द

वन्दे मातरम्

ജനാര്‍ദ്ദനന്‍.സി.എം August 15, 2010 at 6:48 AM  

ഇന്ത്യ എന്റെ രാജ്യമാണ്. എല്ലാ ഇന്ത്യക്കാരും എന്റെ സ്വന്തക്കാരാണ്. ഞാന്‍ എന്റെ രാജ്യത്തെക്കുറിച്ചഭിമാനിക്കുമ്പേള്‍ത്തന്നെ ലോകജനതയെ സ്നേഹിക്കുവാനും കൊതിക്കുന്നു. ക്ഷുദ്രശക്തികളുടെ ബന്ധനത്തില്‍ നിന്ന് ലോകജനതതിയേയും പ്രകൃതിയേയും മുക്തരാക്കാന്‍ നമുക്ക് കഴിയണമെന്ന് ഈ സ്വാതന്ത്ര്യ ദിനത്തില്‍ ആഗ്രഹിക്കുന്നു, പ്രാര്‍ത്ഥിക്കുന്നു.
ജനാര്‍ദ്ദനന്‍

vijayan August 15, 2010 at 7:11 AM  

സ്വാതന്ത്ര്യ ദിന ആശംസകള്‍ .64 ആം വയസ്സിലേക്ക് കടക്കുന്ന നമ്മുടെ ഭാരതം ആരുടെ മുബിലും മുട്ട് മടക്കാതെ ലോക രാഷ്ട്രങ്ങളുടെ ഇടയില്‍ എന്നും മുബിലായി നിന്നാലും.

ഡ്രോയിങ്ങ് മാഷ് August 15, 2010 at 7:20 AM  

ഒത്തൊരുമയോടെ നമ്മുടെ നാടിന്റെ 64-ം വയസ്സിന്റെ യുവത്വം ആഘോഷിക്കാം.

സ്വാതന്ത്ര്യദിനാശംസകള്‍

bhama August 15, 2010 at 7:34 AM  

സ്വാതന്ത്ര്യ ദിനാശംസകള്‍

സഹൃദയന്‍ August 15, 2010 at 7:40 AM  

.

******ദേശഭക്തിഗാനം*****

ഭാരതമെന്നാല്‍ പാരിന്‍ നടുവില്‍
കേവലമൊരു പിടി മണ്ണല്ല
ജനകോടികള്‍ നമ്മെ നാമായ് മാറ്റിയ
ജന്മഗൃഹമല്ലോ (ഭാരതമെന്നാല്‍ ......)

വിരുന്നു വന്നവര്‍ ഭരണം പറ്റി മുടിഞ്ഞു പണ്ടീ വീടാകെ
വീടു പുതുക്കിപ്പണിയും വരെയും വിശ്രമമില്ലിനിമേല്‍
വീടു പുതുക്കിപ്പണിയും വരെയും വിശ്രമമില്ലിനിമേല്‍
തുടങ്ങി വച്ചു നാമൊരു കര്‍മ്മം തുഷ്ടി തുളുമ്പും ജീവിത ധര്‍മ്മം
സ്വതന്ത്ര ഭാരത വിശാല ഹര്‍മ്മ്യം സുന്ദരമാക്കും നവകര്‍മ്മം
സ്വതന്ത്ര ഭാരത വിശാല ഹര്‍മ്മ്യം സുന്ദരമാക്കും നവകര്‍മ്മം (ഭാരതമെന്നാല്‍ ..)

ഗ്രാമം തോറും നമ്മുടെ പാദം ക്ഷേമം വിതറി നടക്കട്ടെ
കൂരകള്‍ തോറും നമ്മുടെ കൈത്തിരി കൂരിരുള്‍ കീറി മുറിക്കട്ടെ
അടി പതറാതെ ജനകോടികള്‍ പുതു പുലരിയിലേക്കു കുതിക്കട്ടേ
അലസതയരുതേ നമ്മുടെ ലക്ഷ്യം അരികെ അരികെ അരികെ..
അലസതയരുതേ നമ്മുടെ ലക്ഷ്യം അരികെ അരികെ അരികെ (ഭാരതമെന്നാല്‍..)

.

848u j4C08 August 15, 2010 at 7:59 AM  

.

മാത്സ് ബ്ലോഗിലൂടെ എനിക്ക് കിട്ടിയ എന്റെ പ്രിയ സുഹൃത്തുക്കളായ
ഹരിസാര്‍ , ശങ്കരന്‍ മാഷ് , ഹോംസ് , വിജയന്‍ കടവത്ത് , ഹസ്സൈനാര്‍ മങ്കട , ഡ്രോയിംഗ് മാഷ്‌ , കരുംപൊട്ടന്‍ , ഗീതസുധി ടീച്ചര്‍ ,ഭാമ ടീച്ചര്‍ , പ്രവീണ ടീച്ചര്‍ ,ഹരിത , എന്നിവര്‍ക്കും ,
അവരെ പരിചയപ്പെടാന്‍ ഇടയാക്കിയ മാത്സ് ബ്ലോഗിനും ,
ഇന്ത്യയെ ഒന്നായി കാണുന്ന എല്ലാ സഹോദരീ സഹോദരന്മാര്‍ക്കും ,
എന്റെ ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യ ദിനാശംസകള്‍ .

.
Where the mind is without fear and the head is held high;
Where knowledge is free;
Where the world has not been broken up
into fragments by narrow domestic walls;
Where words come out from the depth of truth;
Where tireless striving stretches its arms towards perfection;
Where the clear stream of reason
has not lost its way into the dreary desert sand of dead habit;
Where the mind is led forward by thee into ever-widening thought and action---
Into that heaven of freedom, my Father, let my country awake.

-Rabindranth Tagore


.

വി.കെ. നിസാര്‍ August 15, 2010 at 8:06 AM  

എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യദിനാശംസകള്‍.

ഹോംസ് August 15, 2010 at 8:16 AM  

"ഞാനൊടുങ്ങിയാലും വരും തലമുറയെങ്കിലും ഇവിടെ തലയുയര്‍ത്തിക്കഴിയണമെന്നാഗ്രഹിച്ച കഴിഞ്ഞ തലമുറയിലെ ആയിരക്കണക്കിന് ധീര ദേശാഭിമാനികള്‍ ജീവന്‍ ബലിയര്‍പ്പിച്ച് നമുക്ക് നേടിത്തന്ന സ്വാതന്ത്ര്യം. സ്വന്തം ജീവന്‍ കൊടുത്ത് നമ്മുടെ പൂര്‍വ്വികര്‍ പൊരുതി നേടി നമ്മെ ഏല്‍പിച്ച സ്വത്താണ് സ്വാതന്ത്ര്യം. ആ സ്വത്തിന്റെ കാവലാളുകളാണ് നമ്മള്‍. ഒരു പോറല്‍ പോലും ഏല്‍ക്കാതെ കൂടുതല്‍ വീര്യത്തോടെ വളര്‍ന്നു വരുന്ന തലമുറയ്‌ക്ക് കൈമാറേണ്ട പൈതൃകം."
ബലേ ഭേഷ്!!
എന്റെ പ്രിയ മാത്സ് ബ്ലോഗ് കുടുംബാംഗങ്ങള്‍ക്കേവര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍

Revi M A August 15, 2010 at 8:17 AM  

ബ്ലോഗിലൂടെ കടന്നു പോകുന്നലര്‍ക്കും അല്ലാത്തവര്‍ക്കും ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യ ദിനാശംസകള്‍

vijayan August 15, 2010 at 8:20 AM  

"എവിടെ ശിരസ്സു ഉന്നതവും
മനസ്സ് നിര്‍ഭയവും
വചസ്സു നിര്‍മലവും
ജ്ഞാനം സ്വാതന്ത്രവു മാവുന്നുവോ
അത്തരമൊരു സ്വാതന്ത്ര്യസ്വര്‍ഗതിലെക്കെന്റെ
നാടിനെ നയിക്കേണമേ !"

ഗീതാസുധി August 15, 2010 at 8:20 AM  

സ്വാതന്ത്ര്യം എല്ലായിടത്തും സ്വാഗതം ചെയ്യപ്പെടണം.(സോഫ്റ്റ്​വെയറുകളുടെ കാര്യത്തിലും!)
എല്ലാവര്‍ക്കും ഗീതടീച്ചറുടെ മനം നിറഞ്ഞ സ്വാതന്ത്ര്യദിനാശംസകള്‍.

അസീസ്‌ August 15, 2010 at 8:29 AM  

എല്ലാവര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്

ShahnaNizar August 15, 2010 at 8:53 AM  

WISH ALL INDIANS A WARM AND BRIGHT INDEPENDENCE DAY!

JOHN P A August 15, 2010 at 9:51 AM  

സ്വാതന്ത്യ ദിനാശംസകള്‍.പള്ളിയില്‍ പെരുന്നാളാണ്. രാവിലെ പറ്റിയില്ല. ചിന്തയുടെ സ്വതന്ത്രമായൊരു ലോകം തുറന്നുതന്ന മാത്‍സ് ബ്ലോഗിനും വായനക്കാര്‍ക്കും സ്വാതന്ത്യ ദിനാശംസകള്‍.

sankaranmash August 15, 2010 at 9:54 AM  

സ്വാതന്ത്ര ദിനം ...
സ്വാതന്ത്രത്തിന്റെ നിര്‍വ്വചനം പലര്‍ക്കും പലതാണ് ...
യഥാര്‍ത്ഥ നിര്‍വ്വചനം ആര്‍ക്കു പറയാന്‍ കഴിയും ?
വാക്കിലും,പ്രവര്‍ത്തിയിലും,ചിന്തയിലും ഉള്ള സ്വാതന്ത്ര്യം.
പലപ്പോഴും അനുവദിക്കപ്പെട്ട സ്വാതന്ത്ര്യം അനാവശ്യമായി മാറാറുണ്ട്..
അങ്ങിനെ സംഭവിക്കുന്നത്‌ ...രാജ്യദ്രോഹമാണ് ..
പലപ്പോഴും സ്വാതന്ത്ര്യം,അതിന്റെ മഹത്വം നമ്മള്‍ മറക്കുന്നു..
എങ്കിലും ഒരു ദിവസമെങ്കില്‍ ഒരു ദിവസം,
നമ്മള്‍ ഓര്‍ക്കാറുണ്ട് ...ആ മഹാന്മാരെ ....
നമുക്ക് സ്വാതന്ത്ര്യം നേടി തന്നവരെ ....
വല്ലപ്പോഴും മാത്രമല്ല ....ഇനി
എല്ലായിപ്പോഴും ഓര്‍ക്കാം നമുക്ക് അവരെ ...
വന്ദേമാതരം ....വന്ദേമാതരം

chera August 15, 2010 at 10:13 AM  

എല്ലാവര്‍ക്കുംസ്വാതന്ത്ര്യദിനാശംസകള്‍.

Unknown August 15, 2010 at 11:18 AM  

സ്വാതന്ത്ര്യം വരും നാളില്‍ കൂടുതല്‍ സ്വാതോടെ നുണയാന്‍ നമുക്ക് കഴിയട്ടെ..........
നമുക്കതിനായി കൂടുതല്‍ പരിശ്രമിക്കാം

Anonymous August 15, 2010 at 11:22 AM  

എല്ലാവര്‍ക്കും എന്റെ സ്വാതന്ത്ര്യദിനാശംസകള്‍

Unknown August 15, 2010 at 11:46 AM  

എല്ലാവര്‍ക്കും സ്വാതന്ത്ര്യ ദിനാശംസകള്‍

MUHAMMED K B , PONNANI

Unknown August 15, 2010 at 11:46 AM  

എല്ലാവര്‍ക്കും സ്വാതന്ത്ര്യ ദിനാശംസകള്‍

MUHAMMED K B , PONNANI

Sreenilayam August 15, 2010 at 12:02 PM  

स्वतंत्रता दिवस की आप सभी लोगों को बहुत बहुत शुभ कामनाएं

विजयी विश्व तिरंगा प्यारा
झंडा ऊँचा रहे हमारा

Dr,Sukanya August 15, 2010 at 12:22 PM  


Where the mind is without fear and the head is held high;

Where knowledge is free;

Where the world has not been broken up into fragments by domestic walls;

Where words come out from the depth of truth;

Where tireless striving stretches its arms towards perfection;

Where the clear stream of reason has not lost its way into the dreary desert sand of dead habit;

Where the mind is led forward by thee into ever-widening thought and action--
Into that heaven of freedom, my father, let my country awake.


Rabindranath Tagore
Gitanjali



മാത്സ് ബ്ലോഗ് കുടുംബാംഗങ്ങള്‍ക്കേവര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍

@ ബാബു സര്‍

എന്നെ അന്ന് ചീത്ത പറഞ്ഞപ്പോള്‍ എനിക്ക് ശരിക്കും ദേഷ്യം വന്നു കേട്ടോ.പിന്നെ ഇപ്പോള്‍ സാറിന്റെ കമന്റ്‌ വായിച്ചപ്പോള്‍ സര്‍ എന്റെ പേര് കൂടി അവിടെ കൊടുത്തത് കണ്ടപ്പോള്‍ എനിക്ക് സന്തോഷം ആയി കേട്ടോ .ബാബു സാറിനും കുടുംബത്തിനും ഹരിത,ഹിത,അമ്മു,ഗായത്രി എന്നിവരുടെ സ്വാതന്ത്യ ദിനാശംസകള്‍

848u j4C08 August 15, 2010 at 1:59 PM  
This comment has been removed by the author.
848u j4C08 August 15, 2010 at 2:05 PM  

.
@ഹരിത

ഹരിത എന്ന ജീനിയസിനെ കുറിച്ച് ഓര്‍ക്കുമ്പോള്‍ എനിക്ക് ദേഷ്യമല്ല , അഭിമാനമാണ് തോന്നുന്നത്.

പിന്നെ മനസ്സില്‍ തോന്നുന്ന കാര്യങ്ങള്‍ തുറന്നു പറയുന്നത് ഒരു ശീലമായി പോയി .

വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ , ആത്മാര്‍ഥമായി sorry പറയുന്നു.

ഹിത,അമ്മു,ഗായത്രി എന്നിവര്‍ക്കും എന്റെ സ്നേഹാന്വേഷണങ്ങള്‍




.

കരുംപൊട്ടന്‍ August 15, 2010 at 2:08 PM  
This comment has been removed by the author.
കരുംപൊട്ടന്‍ August 15, 2010 at 2:15 PM  

സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയ ധീര ദേശാഭിമാനികള്‍ക്കുവേണ്ടി പ്രണാമം അര്‍പ്പിച്ചു കൊണ്ട്...
"മാത്സ് ബ്ലോഗ്‌ കുടുംബത്തിനു എന്‍റെ സ്വാതത്ര്യദിനാശംസകള്‍"

@ബാബു സാര്‍
പോട്ടന്കടി മാറില്ല കേട്ടോ.അതില്ലെങ്കില്‍ പിന്നെ എന്ത് സ്വാതന്ത്ര്യം

Manoraj August 15, 2010 at 2:38 PM  

എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യദിനാശംസകള്‍.

Vijayan Kadavath August 15, 2010 at 2:42 PM  

പേരെടുത്ത് പറയാനാണെങ്കില്‍ ഇവിടെ ഒരുപാട് സുഹൃത്തുക്കളുണ്ടെനിക്ക്. അതുകൊണ്ട് ആരെയും പേരെടുത്ത് അഭിസംബോധന ചെയ്യുന്നില്ല.

മാത്‍സ് ബ്ലോഗാകുന്ന ഈ കുടുംബത്തിലെ കമന്റ് കൂട്ടായ്മയിലുള്ള ഏവര്‍ക്കും എന്‍റെ വക സ്വാതന്ത്ര്യദിനാശംസകള്‍.

ജനാര്‍ദ്ദനന്‍.സി.എം August 15, 2010 at 3:45 PM  

ഇന്ന് അമ്മു മോളുടെ പിറന്നാള്‍. എല്ലാവരയും ക്ഷണിക്കുന്നു.
ഇവിടെ എത്തുക
ജനാര്‍ദ്ദനന്‍

വി.കെ. നിസാര്‍ August 15, 2010 at 4:33 PM  

അമ്മുവിനും സ്വതന്ത്ര ഇന്ത്യക്കും പിറന്നാള്‍ ഒരേ ദിവസമാണല്ലോ മാഷേ..!
ഈ ഇളയച്ചന്റെ ആശംസകളറിയിക്കുക.
കൊയിലാണ്ടിവരെ വന്ന് ആ സദ്യയുണ്ട് പായസം കുടിക്കണമെന്നുണ്ടായിരുന്നു.
എന്തു ചെയ്യാം.
പക്ഷേ ഒരുദിവസം ഞങ്ങളെ പ്രതീക്ഷിച്ചോളൂ...

പട്ടേപ്പാടം റാംജി August 15, 2010 at 5:49 PM  

എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യദിനാശംസകള്‍.

Unknown August 15, 2010 at 7:58 PM  

സ്കൂളിലെ സ്വതന്ത്രിയധിനഘോഷങ്ങള്‍ കഴിഞ്ഞു വീട്ടിലെത്തിയപ്പോള്‍ വൈകി .(വീടിനും സ്കൂളിനും ഇടയില്‍ രണ്ടു ജില്ലകള്‍ ഉണ്ട് ).ഏവര്‍ക്കും എന്റെ സ്വാതന്ത്രിയ ദിനാശംസകള്‍ .

ജനാര്‍ദ്ദനന്‍.സി.എം August 15, 2010 at 8:19 PM  

"സ്കൂളിലെ സ്വതന്ത്രിയധിനഘോഷങ്ങള്‍"
ഇത് എന്തര് സാധനം ജയന്‍ മാഷെ.
സ്വാതന്ത്ര്യദിനാഘോഷം എന്നു തിരുത്തുന്നു.

Unknown August 15, 2010 at 8:31 PM  

എല്ലാ സുഹൃത്തുക്കൾക്കും എന്‍റെ സ്വാതന്ത്ര്യദിനാശംസകള്‍
സ്വാതന്ത്ര്യദിന ചിന്തകള്‍

vijayan August 15, 2010 at 8:38 PM  

"സ്കൂളിലെ സ്വതന്ത്രിയധിനഘോഷങ്ങള്‍"
@jan sir,
നടക്കാന്‍ തുടങ്ങുന്ന ഒരു കുട്ടിയുടെ വീഴ്ചയായി പരിഗണിച്ചു ക്ഷമിച്ചുകൂടെ?

Unknown August 15, 2010 at 8:44 PM  

Congradulations ! Good effort ! It is Highly useful , especially The Linux Page.. I found lot of clarification where I have been seeking for ..
Once again , Thanks to Maths Blog and the entire team..

നീലത്താമര August 15, 2010 at 11:52 PM  

എല്ലാവര്‍ക്കും എന്റെ വകയും സ്വാതന്ത്ര്യദിനാശംസകള്‍ .

കരുംപൊട്ടന്‍ August 15, 2010 at 11:59 PM  

@jayan saar

രണ്ടു ജില്ലകള്‍ താണ്ടി സ്കൂളിലെ സ്വാതന്ത്ര്യ ദിനാഖോഷത്തില്‍ പങ്കെടുത്ത താങ്കള്‍ക്കു അഭിവാദ്യങ്ങള്‍.
എത്ര അധ്യാപകര്‍ സ്വമേധയാ സ്കൂളില്‍ പോയി??
ഇന്റെര്നെടിനു മുന്‍പില്‍ കിടന്നു കംമെന്റിടാന്‍ നാം സര്‍വസദാ റെഡി ആണല്ലോ

മാനസ്‌ ആർ എം August 14, 2013 at 8:36 PM  

എല്ലാ സഹോദരി സഹോദരന്മാര്‍ക്കും സ്വാതന്ത്ര്യ ദിനം ആശംസിക്കുന്നു

മാനസ്‌ ആർ എം August 14, 2013 at 8:38 PM  

എല്ലാ സഹോദരി സഹോദരന്മാര്‍ക്കും സ്വാതന്ത്ര്യ ദിനം ആശംസിക്കുന്നു

AKHIL PRAVEEN August 15, 2014 at 10:44 AM  

ഈ ബ്ലോഗില്‍ ആദ്യം . എങ്കിലും ഇവിടെയുള്ള എല്ലാ കൂട്ടുകാര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍ ............നമുടെ രാജ്യത്തിനുവേണ്ടി ബലിയര്‍പ്പിച്ച എല്ലാ ധീരജവാന്മാരേ നിങ്ങള്ക്ക് മുന്നില്‍ ഒരു പിടി കണ്ണീര്‍ പൂക്കളിതാ .............ജയ്‌ ഹിന്ദ്‌

AKHIL PRAVEEN August 15, 2014 at 10:44 AM  

ഈ ബ്ലോഗില്‍ ആദ്യം . എങ്കിലും ഇവിടെയുള്ള എല്ലാ കൂട്ടുകാര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍ ............നമുടെ രാജ്യത്തിനുവേണ്ടി ബലിയര്‍പ്പിച്ച എല്ലാ ധീരജവാന്മാരേ നിങ്ങള്ക്ക് മുന്നില്‍ ഒരു പിടി കണ്ണീര്‍ പൂക്കളിതാ .............ജയ്‌ ഹിന്ദ്‌

AKHIL PRAVEEN August 15, 2014 at 10:44 AM  

ഈ ബ്ലോഗില്‍ ആദ്യം . എങ്കിലും ഇവിടെയുള്ള എല്ലാ കൂട്ടുകാര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍ ............നമുടെ രാജ്യത്തിനുവേണ്ടി ബലിയര്‍പ്പിച്ച എല്ലാ ധീരജവാന്മാരേ നിങ്ങള്ക്ക് മുന്നില്‍ ഒരു പിടി കണ്ണീര്‍ പൂക്കളിതാ .............ജയ്‌ ഹിന്ദ്‌

Unknown August 15, 2014 at 10:50 AM  

ഗ്രാമം തോറും നമ്മുടെ പാദം ക്ഷേമം വിതറി നടക്കട്ടെ
കൂരകള്‍ തോറും നമ്മുടെ കൈത്തിരി കൂരിരുള്‍ കീറി മുറിക്കട്ടെ
അടി പതറാതെ ജനകോടികള്‍ പുതു പുലരിയിലേക്കു കുതിക്കട്ടേ
അലസതയരുതേ നമ്മുടെ ലക്ഷ്യം അരികെ അരികെ അരികെ..
അലസതയരുതേ നമ്മുടെ ലക്ഷ്യം അരികെ അരികെ അരികെ ...ഇങ്ങിനെയൊക്കെ ആഗ്രഹിക്കാമെങ്കിലും ഒന്നും ഈ ഈ രാജ്യത്തു നടക്കില്ല .എന്നിരുന്നാലും ഭാരതം നീണാള്‍ വാഴട്ടെ

Unknown August 13, 2016 at 5:42 PM  

വന്ദിക്കുന്നു ഞാൻ എൻ പ്രിയ ദേശത്തെ ഞാൻ.

ഏവർക്കും ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യ ദിനാശംസകൾ

സൽമാനുൽ ഫാരിസ്‌ ചിറയിൽ കൊണ്ടോട്ടി

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer