ഓണാശംസകളും ചില ചിന്തകളും
>> Sunday, August 22, 2010
അങ്ങനെ മലയാളിയുടെ സ്വന്തം ഉത്സവമായി പരക്കെ ആഘോഷിക്കപ്പെടുന്ന ഓണം വന്നെത്തി. കാണം വിറ്റും ഓണം ഉണ്ണണം എന്ന അജ്ഞാത കര്‍ത്തൃകമായ ഏതോ സിദ്ധാന്തത്തിന്റെ ആവേശത്തില്‍ പ്രകൃതി പോലും താന്‍ കാത്തുവെച്ച ഐശ്വര്യസമ്പാദ്യം മനുഷ്യനായി നേദിക്കുന്ന കാലമാണീ ഓണമാസം. കേട്ടു പഴകിയ കഥകള്‍ മുതല്‍ കര്‍ക്കിടകത്തിന്‍റെ വറുതിയില്‍ നിന്ന് വിളവെടുപ്പിന്റെ സന്തോഷത്തിലേക്കുള്ള യാത്രയായിട്ടാണ് ഓണാഘോഷ ചരിത്രം എന്നും നമ്മുടെ കാതുകളിലേക്കെത്തിയിട്ടുള്ളത്. നവീനയുഗത്തില്‍ ആന്റിമാരുടെ എണ്ണമേറിയതിനാലും മുത്തശ്ശിമാരുടെ വംശം മരുന്നിനു പോലുമില്ലാത്ത വിധം അന്യം നിന്നു പോയതിനാലും ഓണത്തെക്കുറിച്ചുള്ള കഥകളെപ്പറ്റിയൊന്നും കുട്ടികള്‍ക്ക് കേള്‍ക്കാനിട വന്നിട്ടുണ്ടാകണമെന്നില്ല. പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തപ്പെട്ട മഹാബലിയുടെ അഭ്യര്‍ത്ഥന പ്രകാരം തന്റെ പ്രജകളെക്കാണാന്‍ ആണ്ടിലൊരു ദിനം വാമനന്‍ അദ്ദേഹത്തിന് നല്‍കിയെന്നാണ് ഓണത്തിനു പിന്നിലെ പുരാവൃത്തമായി പറഞ്ഞു പോരുന്നത്. ചിങ്ങമാസത്തിലെ തിരുവോണനാള്‍ തെരഞ്ഞെടുത്ത മഹാബലി മുറതെറ്റാതെ ആണ്ടു തോറും എത്തുന്നുവെന്നാണ് കാവ്യഭാവനയും. അങ്ങനെ കേരളസങ്കല്പത്തിന്റെ ആരംഭദശകളിലെങ്ങോ മൊട്ടിട്ട ഓണവും ഓണാഘോഷവും വൈവിധ്യമാര്‍ന്ന വേഷപ്പകര്‍ച്ചകള്‍ പിന്നിട്ട് ഇന്നു നമ്മുടെ സ്വീകരണമുറിയിലെ കൊച്ചു സ്ക്രീനിലൊതുങ്ങി നില്‍ക്കുന്നു.
കാലാണ്ടിന്റെ ഇടവേള കഴിഞ്ഞ് ഇടവ, മിഥുന, കര്‍ക്കിടകങ്ങളിലെ കാറ്റിനും മഴയ്ക്കുമൊടുകില്‍ വൈദേശികവണികരെത്തുന്ന ചിങ്ങമാസം ദക്ഷിണഭാരതത്തിലേക്ക് സമ്പത്തൊഴുക്കുന്ന കാലമായിരുന്നെന്നാണ് ചരിത്രരേഖകളിലെ പരാമര്‍ശം. അരിയും പൂവുമെറിഞ്ഞായിരുന്നത്രേ കച്ചവടത്തിനെത്തിയിരുന്ന നാവികവണികരെ നമ്മുടെ നാട്ടുകാര്‍ സ്വീകരിച്ചിരുന്നത്. സുഗന്ധദ്രവ്യങ്ങള്‍ക്കും ധാന്യങ്ങള്‍ക്കും പകരം പൊന്ന് നല്‍കുന്ന ഈ കച്ചവടമാണ് ചിങ്ങമാസത്തതിന് പൊന്നിന്‍ തിളക്കം നല്‍കിയതെന്ന് ഒരു കൂട്ടം ചരിത്രകുതുകികള്‍ പറയുന്നു. അതല്ല, കൊയ്ത്തു നെല്ലിന്റെ പൊന്നിന്‍ പ്രഭയാണ് ചിങ്ങമാസത്തിന് ഇത്തരമൊരു മുന്‍പേര് നല്‍കിയതെന്നും വ്യത്യസ്തമായ അഭിപ്രായങ്ങളുണ്ട്.
മലയാളിയെന്നതില്‍ അഭിമാനിക്കുന്ന ഓരോരുത്തര്‍ക്കും സന്തോഷത്തിന്റെ കാലമാണ് ഓണം. പെയ്തു തകര്‍ത്ത ഇടവപ്പാതി കര്‍ക്കിടകത്തോടെ തോറ്റു മടങ്ങുമ്പോള്‍ അവന് സന്തോഷമായിരുന്നു. വറുതിയുടെ ചൂടില്‍ മുണ്ടു മുറുക്കിയുടുക്കേണ്ടി വന്ന നാളുകളെ താല്ക്കാലികമായിട്ടെങ്കിലും വിസ്മൃതിയിലേക്കാഴ്ത്താന്‍ പോന്ന സന്തോഷമാണ് ഓണനാളുകള്‍ അവന് സമ്മാനിച്ചത്. കമ്പോളവല്‍ക്കരിക്കപ്പെട്ടെങ്കിലും ഇന്നും ബഹുഭൂരിപക്ഷത്തിനും ഓണം സന്തോഷത്തിന്റെ നാളുകള്‍ തന്നെ. പ്രത്യേകിച്ചും, ഓണം കുട്ടികളുടേതല്ലേ? പൂവിളികളും പൂവട്ടികളുമായി നടന്നിരുന്ന കാലം ഏറെക്കുറെ അന്യമായിത്തുടങ്ങിയെങ്കിലും ഇന്നും ഓണാഘോഷങ്ങളില്‍ സന്തോഷിക്കുന്നത് കുട്ടികള്‍ തന്നെ. എത്രയേറെ ദുഃഖങ്ങള്‍ നമുക്കുണ്ടായാലും കുട്ടികളുടെ സന്തോഷം ആരാണാഗ്രഹിക്കാത്തത് ? അതുകൊണ്ട് ഈ ഓണവും നമുക്ക് ആഘോഷിക്കാം. ഇടയ്ക്കിടെ ഇങ്ങനെയുള്ള കൊച്ചുകൊച്ചാഘോഷങ്ങളല്ലേ ജീവിതസദ്യയില്‍ തൊടുകറികളാകുക!
43 comments:
എല്ലാവര്ക്കും ഓണാശംസകള്‍
ഓണാശംസകള്‍.പ്രായം കടന്നുപോയാലും പൊലിമസശിക്കാത്തതാണ് ഓണസ്മരണകള്‍. അതെന്നും വര്‍ണ്ണാഭമായി നിലനില്‍ക്കട്ടെ. എല്ലാ ഗണിതാദ്ധ്യാപകര്‍ക്കും ,മാന്യസന്ദര്‍ശകര്‍ക്കും ഏന്റെയും കുടുംബത്തിന്റെയും ഓണാശംസകള്‍
എല്ലാവര്‍ക്കും ഓണാശംസകള്‍
ഗൃഹാതുരത്വമുണര്‍ത്തുന്ന കാലമാണ് ഓണക്കാലം. അത്തം മുതല്‍ പത്തു നാള്‍ പൂക്കളമൊരുക്കി ഓണമാഘോഷിച്ച കുട്ടിക്കാലം നെഞ്ചിലുണര്‍ത്തുന്ന നഷ്ടബോധം ചെറുതല്ല. സുഖമുള്ള ആ ഓര്‍മ്മകള്‍ മനസ്സിന്റെ അകക്കണ്ണിലെവിടെയോ ഇപ്പോഴും പൂവിളികളുണര്‍ത്തി തുമ്പിതുള്ളുന്നത് കാണാം.
ഏവര്‍ക്കും എന്റേയും കുടുംബത്തിന്റേയും സന്തോഷപ്രദമായ ഓണാശംസകള്‍ !
എല്ലാ ബൂലോക നിവാസികള്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍
All celebrations generates new energy. This lead society to a vibrant future.wish u a happy ONAM
എന്റെ എല്ലാ പ്രിയപ്പെട്ട സുഹൃത്തുക്കള്‍ക്കും , മനസ്സില്‍ എന്നോടു വിദ്വേഷമുള്ള ആരെങ്കിലും ഉണ്ടെങ്കില്‍ അവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ
*** ഓണാശംസകള്‍ ***.
"ഏതു ധൂസര സങ്കല്പങ്ങളില്‍ വളര്‍ന്നാലും
ഏതു യന്ത്രവല്‍കൃത ലോകത്തില്‍ പുലര്‍ന്നാലും
മനസിലുണ്ടാവട്ടെ ഗ്രാമത്തിന്‍ വിശുദ്ധിയും
മണവും മമതയും ഇത്തിരി കൊന്നപൂവും "
.
എല്ലാവര്ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍
കൃത്രിമമായ ലഹരികളൊഴിഞ്ഞുനില്‍ക്കുന്ന നന്മയുടെ, സാഹോദര്യത്തിന്റെ,സ്നേഹത്തിന്റെ കെടാവിളക്കാകട്ടെ ഇത്തവണത്തെ ഓണം. ഏവര്‍ക്കും ഗീതയുടേയും കുടുംബത്തിന്റേയും ഓണാശംസകള്‍.
ഏവര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍.
നിസാര്‍
ഷഹന നിസാര്‍
ഹനീന്‍
ഹാദിഖ് നിസാര്‍
ഹിബ
ഐശ്വര്യത്തിന്റെയും സമ്പല്‍സമൃദ്ധിയുടെയും ആഘോഷമായ ഓണത്തിന് ഞങ്ങളുടെ എല്ലാവിധ ആശംസകളും.
മാത്സ് ബ്ലോഗിലെ എല്ലാ അംഗങ്ങള്‍ക്കും ഞങ്ങളുടെ ഓണാശംസകള്‍
@ ജനാര്‍ദ്ദനന്‍ സര്‍
അമ്മുവിനും വീട്ടിലെ എല്ലാവര്ക്കും ഹരിത ,ഗായത്രി, അമ്മു(വിസ്മയ) എന്നിവരുടെ ഓണാശംസകള്‍
@ അഞ്ജന ചേച്ചി
ചേച്ചിക്കും വീട്ടിലെ എല്ലാവര്ക്കും ഹരിത ,ഗായത്രി, അമ്മു(വിസ്മയ) എന്നിവരുടെ ഓണാശംസകള്‍
@ ജയശങ്കര്‍ സര്‍
വീട്ടിലെ എല്ലാവര്ക്കും ഹരിത ,ഗായത്രി, അമ്മു(വിസ്മയ) എന്നിവരുടെ ഓണാശംസകള്‍
@ കൃഷ്ണന്‍ സര്‍
സാറിനും വീട്ടിലെ എല്ലാവര്ക്കും ഹരിത ,ഗായത്രി, അമ്മു(വിസ്മയ) എന്നിവരുടെ ഓണാശംസകള്‍
@ ഹരി സര്‍ ,നിസാര്‍ സര്‍ ,ജോണ്‍ സര്‍ ,ഭാമ ടീച്ചര്‍ ,ഷെമി ടീച്ചര്‍ , വിജയന്‍ സര്‍ ,നിധിന്‍ സര്‍ ,ഫിലിപ്പ് സര്‍,അസീസ് സര്‍ ,രാമനുണ്ണി മാസ്റ്റര്‍എല്ലാവര്ക്കും ഹരിത ,ഗായത്രി, അമ്മു(വിസ്മയ) എന്നിവരുടെ ഓണാശംസകള്‍
@ ബാബു സര്‍ , ഹോംസ് സര്‍ ,ഗീത ടീച്ചര്‍ ,
ടീന ടീച്ചര്‍,എല്ലാവര്ക്കും ഹരിത ,ഗായത്രി, അമ്മു(വിസ്മയ) എന്നിവരുടെ ഓണാശംസകള്‍
എല്ലാവര്ക്കും ഒരിക്കല്‍ കൂടി നന്മ നിറഞ്ഞ ഓണാശംസകള്‍
@ സി.എ.ഹൈസ്കൂള്‍ (കുഴല്‍മന്ദം)
എല്ലാ അധ്യാപകര്‍ക്കും വിസ്മയയുടെ ഓണാശംസകള്‍.
ചെന്താമരാക്ഷന്‍ സര്‍,പ്രസാദ് സര്‍,സുകുമാരന്‍ മാസ്റ്റര്‍,ഗീത ടീച്ചര്‍,ശിവദാസന്‍ മാസ്റ്റര്‍ സ്കൂളിലെ മറ്റു അധ്യാപകര്‍ എല്ലാവര്ക്കും വിസ്മയയുടെ ഓണാശംസകള്‍.
മലയാളികള്‍ക്ക് സ്നേഹപൂര്‍വ്വം
ഓണാശംസകളോടെ
സോമലത
കൊള്ളാം, നല്ല എഴുത്ത്!
ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ!
എന്റെ ഓണം ഓർമ്മകൾ ഇവിടെയുണ്ട്
http://www.jayandamodaran.blogspot.com/
ഹൃദ്യമായ ഓണാശംസകള്‍. സാര്‍ത്ഥകമായ ഇടപെടലുകളിലൂടെ അദ്ധ്യാപകസമൂഹത്തിന് വഴിവിളക്കായി മൂന്നോട്ടുപോകാന്‍ ഈ കൂട്ടായ്മയ്ക്ക് കഴിയട്ടെ.
നന്നായി
ഓണാശംസകള്‍.
ഏവര്‍ക്കും ഓണാശംസകള്‍ നേരുന്നു..
കുറുമ്പന്‍ വിക്ക് (അക്ഷരത്തെറ്റ്) മനഃപൂര്‍വം വരുത്തുകയാണല്ലേ ?
ചെറിയ മനുഷ്യരും വലിയ ഓണവും
മാത്സ് ബ്ലോഗിലെ എല്ലാ സന്ദര്സകര്‍ക്കും എന്റെയും കുടുംബത്തിന്റെയും ഓണാശംസകള്‍
ജയന്‍
നിഷ
ആര്‍ദ്ര (പൊന്നു )
ആദര്‍ശ് (പൊന്നുട്ടന്‍ )
മാത് സ് ബ്ളോഗിലുടെ കടന്നു പോകുന്ന എല്ലാവര്‍ക്കും എന്‍റെയും കുടുംബത്തിന്റെയും ഓണാശംസകള്‍.
എല്ലാ മാന്യസന്ദര്‍ശകര്‍ക്കും ഏന്റെയും കുടുംബത്തിന്റെയും!!!!!ഓണാശംസകള്‍!!!!!!!
മാത്‍സ് ബ്ലോഗിന് ജാതി-സമുദായ വേര്‍തിരിവുകളില്ല. ഈ ബ്ലോഗ് ടീമിലുള്ള 16 പേരില്‍ വിവിധ മതവിശ്വാസികളും വിശ്വാസങ്ങളില്ലാത്തവരുമുണ്ട്. കുട്ടികളും രക്ഷിതാക്കളും അധ്യാപകരും അടക്കം ദിവസം ആയിരക്കണക്കിന് പേര്‍ സന്ദര്‍ശിക്കുന്ന ഒരു ബ്ലോഗാണിത്. അതു കൊണ്ടു തന്നെ ജാതി-മത-വര്‍ഗിയ പരാമര്‍ശമുള്ള കമന്റുകള്‍ നമുക്കു വേണ്ട. അത് ആരുടേതായാലും ഡിലീറ്റ് ചെയ്യും.
കമന്റ് ഇടുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കുക. സംഘട്ടനങ്ങള്‍ അറിവ് പകരാനായിരിക്കണം. സ്വന്തം ആശയങ്ങള്‍ അടിച്ചേല്‍പ്പിക്കാനാകരുത്.
എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍.
O–Rumayude
N–Naamayude
A–Ghoshangalude
M–Alayaleyude
Onam Varavayi
HAPPY ONAM!
ഓണാഘോഷം മലയാളിയുടേതാണെന്ന് പറയാന്‍ എനിക്കു മടിയില്ല. ഗള്‍ഫില്‍ ജോലി ചെയ്ത കാലമത്രയും ഓണം ഞങ്ങളെല്ലാവരും ഒരുമിച്ചാണ് ആഘോഷിച്ചിരുന്നത്. റൂമില്‍ ഓണക്കളിയൊക്കെ നടത്തി. ഇതൊക്കെ ഒരു രസമല്ലേ. എല്ലാവരും കൂടി പായസമുണ്ടാക്കിയതൊന്നും മറക്കാന്‍ പറ്റില്ല. അതുപ്പോലെ എന്റെ കുട്ടി അയല്‍പ്പക്കത്ത് പൂക്കളമിടാന്‍ പോകുന്നത് ഞാന്‍ തടയാറില്ല.
"ഇത്തരമൊരു ഓണസദ്യ ഏപ്പോഴെങ്കിലും നിസാര്‍ സാറുമാരും ജോണ്‍ മാഷുമാരും അറേഞ്ചു ചെയ്തിട്ടുണ്ടോ,"
കഴിഞ്ഞ ഓണവും ഇത്തവണത്തെ ഓണവും പകല്‍ ഭക്ഷണം കഴിക്കാനും ഒരുക്കാനും സാധിക്കാത്ത റമദാന്‍ മാസത്തിലായിപ്പോയി! മൂന്നുവര്‍ഷം മുമ്പുവരെ തീര്‍ച്ചയായും ഓണത്തിന് തൂശനിലയില്‍ സദ്യ വിളമ്പി ആഘോഷിച്ചതോര്‍ക്കുന്നു. എന്തുചെയ്യാം, അടുത്ത ഓണവും മിക്കവാറും പുണ്യമാസത്തിലായിരിക്കും. അതിനടുത്ത ഓണത്തിന് എന്റെ വീട്ടില്‍ സദ്യ ഒരുക്കാം. സത്യാന്വേഷി തീര്‍ച്ചയായും വരണം. നമ്മള്‍ തമ്മില്‍ ഒരു പന്ത്രണ്ട് കിലോമീറ്റര്‍ അകലമല്ലേയുള്ളൂ..!അല്ലെങ്കില്‍ നമ്മുടെ ബ്ലോഗ് കുടുംബാംഗങ്ങള്‍ക്കെല്ലാം ഒന്നിച്ചിരുന്ന് എവിടെയെങ്കിലും ആഘോഷിക്കാം. എന്തുപറയുന്നു?
@ വി.കെ.നിസാര്‍ സാര്‍
അടുത്ത വര്‍ഷം ഓണവും റമദാനും ഒരുമിച്ച് വരുമെന്ന സന്ദേഹം വേണ്ട
2011ല്‍ റമദാന്‍ ആരംഭിക്കുന്ന ദിവസം ആഗസ്ത് 1
അവസാനിക്കുന്നത് ആഗസ്ത് 29
പെരുന്നാള്‍ ആഗസ്ത് 30
ഓണം 2011 സപ്തമ്പര്‍ 8,9
എന്തായാലും സദ്യ ഉണ്ണാം
ഞങ്ങളും ഓണം ആഘോഷിക്കാറുണ്ട്. ഇന്നലെ സണ്‍ഡേ ക്ലാസിലെ കുട്ടികളും കാറ്റിസം ടീച്ചേഴ്സും ചേര്‍ന്ന് പള്ളിയില്‍ പൂക്കളമിടുന്ന കാഴ്ചയും കണ്ടു. ഉച്ചയ്ക്ക് വീട്ടിലെല്ലാവരും കൂടി എന്റെ വീട്ടിലേക്കു പോകും. ഓണം എല്ലാവരുടേതുമാണ്. അങ്ങനെ കാണാനാണ് എനിക്ക് ഇഷ്ടം.
@ നിസാര്‍ സാര്‍ ,
"നമ്മുടെ ബ്ലോഗ് കുടുംബാംഗങ്ങള്‍ക്കെല്ലാം ഒന്നിച്ചിരുന്ന് എവിടെയെങ്കിലും ആഘോഷിക്കാം" .
നല്ല ആശയം . സ്വാഗതം ചെയ്യുന്നു .
ബ്ലോഗ് കുടുംബാംഗങ്ങളുടെ , കുടുംബാംഗങ്ങള്‍ കൂടി വേണം .
ഒരു പരിചയപ്പെടലിന്റെ വേദികൂടി ആകട്ടെ ആ അവസരം .
മധ്യ കേരളത്തില്‍ തൃശൂര്‍ ജില്ലയില്‍ ആയാല്‍ എല്ലാവര്‍ക്കും എത്തിച്ചേരാന്‍ സൗകര്യം ആകും .
.
മനോഹരം!
Happy Onam to All!
കമന്റുകള്‍ പലതും അതിരു വിടുന്നു എന്ന് തോന്നുന്നതു കൊണ്ടു തന്നെ മോഡറേഷന്‍ ഏര്‍പ്പെടുത്തുന്നു. ചര്‍ച്ചകളില്‍ ജാതി-മത-വര്‍ണ ഭേദങ്ങള്‍ കൊണ്ടുവരാതിരിക്കാന്‍ ശ്രമിക്കുമല്ലോ.
ഹരിതയ്ക്കും ഗായത്രിക്കും വിസ്മയക്കും കുടുംബാംഗങ്ങള്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍
പണ്ടൊക്കെ ഓണത്തല്ലിന് കലാമൂല്യവും കായികപ്രാധാന്യവും ഉണ്ടായിരുന്നു. ഇതായിരിക്കാം സെബര്‍യുഗത്തിലെ ഓണത്തല്ല്. ഗാന്ധിയേക്കാള്‍ വലിയ സത്യാന്വേഷണം നല്ലതാണ്. പക്ഷേ അത് സമൂഹത്തിന് ഗുണകരമായിരിക്കണം.പണ്ടൊരിക്കല്‍ ബാബുസാര്‍ പറഞ്ഞ വാക്കുകള്‍ കടമെടുക്കുന്നു. പ്രതികരിക്കുന്നത് നമ്മുടെ സംസ്ക്കാരത്തിനുപറ്റിയതായിട്ടല്ല,സദസിന്റെ സംസ്ക്കാരത്തെ പരിഗണിച്ചാവണം.
എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍
ഓണം എനിക്ക് എന്താണ് എന്ന് ആരെങ്കിലും ചിന്തിക്കാറുണ്ടോ? ഓണം കച്ചവട വല്‍ക്കരണത്തിന് വിധേയമാകുന്ന കാലത്ത് ഓണം ഉള്ളവന്റെ മാത്രം എന്ന അവസ്ഥയിലേക്ക് കടക്കുകയാണ്. ഒരു നേരത്തെ റേഷനരി വാങ്ങാന്‍ നിവൃത്തിയില്ലാതെ കാളി മൂപ്പത്തി വഴിവക്കില്‍ കുന്തിച്ചിരിക്കുമ്പോള്‍ ഓണം നമ്മിലേക്ക് ഇറങ്ങാന്‍ മടിക്കുന്നു. ഓലക്കുടയുമായി ഓണത്തപ്പന്‍ അറച്ചു നില്‍ക്കുന്നു. കാളി മൂപ്പത്തിക്ക് വയസ് എണ്‍പത്തി ആറ്, റേഷന്‍ കാര്‍ഡില്‍ അങ്ങനെയാണ് അടയാളപ്പെടുത്തിയിരിക്കുന്നത്. ഒരുവേള അതിലും എത്രയോ ഉണ്ടാവും. വയസ് എന്നത് ആരുടെയോ തലയില്‍ രൂപം കൊണ്ട ഒരക്കം എന്നതിനപ്പുറം ഒന്നുമില്ലാതിരുന്ന കാലത്ത് നിന്നും യാത്ര തിരിച്ച കാളി മൂപ്പത്തി ആധുനിക കാലത്തും വയസിന്റെ ബലമില്ലാതെ ചന്തയില്‍ ചീര വിറ്റാണ് കഴിയുന്നത്. മക്കള്‍ എട്ട്, മരുമക്കളും പേരക്കുട്ടികളുമായി റേഷന്‍ കാര്‍ഡില്‍ യൂനിറ്റ് ഇരുപത്തൊമ്പത് എന്ന് അടയാളപ്പെടുത്തിയിരിക്കുന്നു . വയസ്സ് കാലത്ത് ഒരിടത്ത് ഒതുങ്ങി കൂടെണ്ടതിനു പകരം, കാളി മൂപ്പത്തി അങ്ങാടിയില്‍ ചീര വിറ്റു കിട്ടുന്നതില്‍ നിന്നും മക്കളെ, മരുമക്കളെ കൂടി പുലര്‍ത്തുന്നു. കാളി മൂപ്പത്തിക്ക് കൊള്ളാവുന്ന ഉടുപ്പില്ല. മുഷിഞ്ഞ അഞ്ചിന്റെയും പത്തിന്റെയും നോട്ടുകളുമായി ഇന്നലെയും കാളി മൂപ്പത്തി റേഷന്‍ കടയില്‍ ക്യൂ നില്‍ക്കുന്നത് കണ്ടു. മന്ത്രി, മുട്ടയും പാലും കോഴി കാലും നുണയാന്‍ പറയുന്ന കാലത്ത് കാളി മൂപ്പത്തി നമ്മിലേക്ക് ചില ചോദ്യങ്ങള്‍ നിശബ്ദം എറിയുന്നുണ്ട്. ഈ ലോകത്ത് കാളി മൂപ്പത്തിയെ പോലുള്ളവര്‍ വേണോ എന്ന്... അരക്ക് കൈ കുത്തി കാളി മൂപ്പത്തി പതുക്കെ എണീറ്റ് നടക്കാന്‍ ആയുകയാണ്. ആരെങ്കിലും എന്തെങ്കിലും കൊടുത്തിട്ട് വേണം ഈ തിരുവോണ നാളില്‍ കറിക്ക് വാങ്ങാന്‍. കാളി മൂപ്പത്തി ഒരു ദുരന്തമാണ്. ഓണം ഉള്ളവന്റെത് തന്നെ. അവിടെ കാളി മൂപ്പത്തിക്ക് പ്രത്യേക വേഷമില്ല.
കച്ചവടക്കാര്‍, മുനിസിപ്പാലിറ്റിയുടെ മാലിന്ന്യ കൊട്ടയില്‍ തള്ളിയ കേടായ പച്ചക്കറികളില്‍ നിന്നും നല്ലത് തിരഞ്ഞെടുക്കുന്ന, ഒക്കത്ത് ഒരു രണ്ടുവയസ്സുകാരിയെയും പേറി, മുഷിഞ്ഞ ചേല ചുറ്റിയ, മറ്റൊരു പ്രജയേയും കണ്ടു ഈ ഉത്രാട നാളില്‍.. ഈ കാഴ്ചകള്‍ക്കിടയില്‍ എങ്ങിനെ ഓണമുണ്ണാനാകും ..
പതിനാലു ടണ്‍ പൂക്കളുപയോഗിച്ച് ആറു ആറുലക്ഷം രൂപ ചിലവാക്കിയുള്ള പൂക്കളത്തിന്റെ നിറപ്പൊലിമയില്‍, 158 കോടിയുടെ മദ്യം കുടിച്ചു തീര്‍ത്തുള്ള മലയാളിയുടെ ആഘോഷത്തിമിര്‍പ്പിനിടയില്‍, കാണാത്ത, അല്ലെങ്കില്‍ കണ്ടില്ലെന്നു നടിക്കുന്ന കുറെ കാഴ്ചകളില്‍ ഒരെണ്ണം, ചുട്ട മാംസവും കഞ്ഞിയും കൊണ്ട് ഓണമാഘോഷിക്കേണ്ടി വന്ന കുറെ ആദിവാസികളുടെതായിരുന്നു...
ഓണം വന്നാലും ഉണ്ണി പിറന്നാലും കോരന് അന്നും, ഇന്നും, എന്നും കഞ്ഞി കുമ്പിളില്‍ത്തന്നെ...
"പല നദികള്‍ പല സ്ഥലത്ത് നിന്ന് ഉത്ഭവിച്ചു അവസാനം സമുദ്രത്തില്‍ എത്തുന്നത് പോലെ എല്ലാ മതങ്ങളും തരുന്ന ഉപദേശം പരസ്പരം സ്നേഹിക്കുക,പരസ്പര വിശ്വാസം ഉണ്ടാക്കി മുന്നേറുക എന്നതാണ് "
സ്വാമി വിവേകാനന്ദന്‍
റംസാനില്‍ നോമ്പും പിടിച്ചു പൂക്കളവുമിട്ടു. ഒടുവില്‍ അതു പോസ്റ്റുമാക്കി. http://vikrithi.blogspot.com/
കുറേ വര്‍ഷങ്ങളായി എന്റെ ഡിപ്പാര്‍ട്ട്മെന്റിന്റെ പൂക്കളത്തിനായി മുന്നില്‍ നില്‍ക്കാറുണ്ട്. ഒരു കലാരൂപം എന്ന നിലയില്‍ ഞാനതിനെ കാണുന്നു.
എന്നാല്‍ ഓണാഘോഷത്തില്‍ പൂക്കളത്തിന്റെ അനുബന്ധ ഘടകങ്ങള്‍ പലതും ഹൈന്ദവ ആചാരങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് എന്നു തോന്നിയിട്ടുണ്ട്. പൂജയും ഇലവിരിക്കലും തൃക്കാക്കരയപ്പനും വിളക്കുമൊക്കെ..... കൊയ്ത്തുത്സവത്തില്‍ മതം കയറ്റിയതാണോ, അതോ മതാഘോഷത്തെ ജനകീയവല്‍ക്കരിച്ചതാണോ?
കൃത്യമായി ഒന്നും ആഘോഷിക്കുന്ന ശീലമില്ലാത്തതിനാല്‍ ഓണവും പെരുന്നാളുമൊന്നും എപ്പോഴും ആഘോഷിക്കാറില്ല. പുത്തനുടുപ്പുകള്‍ വാങ്ങിയിരുന്ന കാലമാണ് ഓണക്കാലമെങ്കില്‍ അതു സ്കൂള്‍ തുറപ്പിനായിരുന്നു. കൂട്ടുകാരുടെ വീട്ടില്‍ നിന്നും ഓണഭക്ഷണം കഴിക്കാറുണ്ട്. മിക്കവാറും അതു ചതയത്തിനായിരിക്കും എന്നുമാത്രം.
ഒരു കഥ പറയാം. കേരളത്തില്‍ പണ്ട് മമ്മാലി എന്നൊരു രാജാവുണ്ടായിരുന്നു. ..........................................................................................................ഒടുവില്‍ ഈ മമ്മാലി ചുരുങ്ങിച്ചുരുങിയാണ് മാവേലിയുണ്ടായതു.
ഓടൊ: ഭൂരിപക്ഷവും സന്തോഷത്തോടെ പങ്കെടുക്കുന്നതാണ് ദേശീയോത്സവമെങ്കില്‍ ‘ഹര്‍ത്താല്‍’ അല്ലെ നമ്മുടെ ഉത്സവം.
ഓണമാഘോഷിക്കുന്നവര്‍ക്കെന്റെ ഓണാശംസകള്‍.
ഹരിതാ,
വിശദമായ കമന്റ്, കൊള്ളാം. പതിവുപോലെ നന്നായി റഫര്‍ ചെയ്തിട്ടാണ് എഴുത്ത്.
പിന്നെ, പുരാണവും പുരാവൃത്തവും രണ്ടാണ് ഹരിത.
@ ഹരി സര്‍
മെയില്‍ കണ്ടു .സര്‍ കരുതിയ പോലെ ഞാന്‍ ഒരിക്കലും ചിന്തിച്ചിട്ടില്ല . ഞാന്‍ ബ്ലോഗില്‍ ആളാവാന്‍ വേണ്ടി ചെയ്തത് അല്ല കേട്ടോ.ഞാന്‍ ഇനി കമന്റ് ചെയ്യാനേ വരുന്നില്ല .എല്ലാ ദിവസവും ബ്ലോഗ് നോക്കാം കേട്ടോ സര്‍ .
ഞാന്‍ എന്റെ കമന്റുകള്‍ എല്ലാം ഡിലീറ്റ് ചെയുന്നു .
.
"കാലാകാലങ്ങളായി നമ്മുടെ പുസ്തകങ്ങളും മറ്റും പറഞ്ഞതില്‍ ഏതെങ്കിലും സത്യം ഉണ്ടോ ? രാമനുണ്ണി സാറോ ജനാര്‍ദ്ദനന്‍ സാറോ മറുപടി പറയുമെന്ന് കരുതുന്നു "
ഹരിതയുടെ സംശയങ്ങള്‍ക്ക് മറുപടി തരാന്‍ ഞാനാളല്ല. എന്നാല്‍ ഒരു കാര്യം ധൈര്യമായി പറയുന്നു. നമ്മുടെ ആഘോഷങ്ങളും ആചാരങ്ങളുമൊക്കെ മിത്തുകളുമായും ചരിത്രസംഭവങ്ങളുമായും ഇഴപിരിഞ്ഞു കിടക്കുന്നു. ഏത് മിത്ത് ഏതു ചരിത്രസംഭവം എന്ന് ചില കാര്യങ്ങളിലെങ്കിലും
നമുക്ക് സൂക്ഷ്മ തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയാത്ത അവസ്ഥ ധാരാളം.
അതിലും പ്രധാനം പുരാണ കഥകളെയോ അതിലെ കഥാപാത്രങ്ങളെയോ നാം ഏതര്‍ത്ഥത്തില്‍ കാണുന്നു എന്നുള്ളതാണ്. എന്നെ സംബന്ധിച്ചിടത്തോളം വിഷ്ണു ഞാന്‍ തന്നെയാണ്. ചിരിക്കരുത്. സത്യമായിട്ടും ഞാന്‍ തന്നെ. എന്റ ഇരുവശത്തും ബ്രഹ്മാവും ശിവനും ഉണ്ട്. അതായത്
സൃഷ്ടിയും സംഹാരവും. ജനനത്തിന്റെയും മരണത്തിന്റെയും ഇടയ്ക്കുള്ള സ്ഥിതിയാണ് ഞാന്‍. എന്റെ മനസ്സിലാണ് സുരനും അസുരനും ജീവിക്കുന്നത്. ആദ്യ കൂട്ടരുടെ ഗുരു ബൃഹസ്പതി. രണ്ടാമത്തേതിന്റെത് ശുക്രനും. ബുദ്ധിയുടെയും ചിന്തയുടെയും അധപതി ഒന്നാമന്‍. കാമത്തിന്റെയും ലഹരിയുടെയും
പ്രയോക്താവ് രണ്ടാമനും. ശരിയായ സ്ഥിതിക്ക് ഇവര്‍ രണ്ടുപേരുടെയും സഹായം അനിവാര്യം. പക്ഷെ എന്റെ ചൊല്പടിക്ക് പുറത്തു കടക്കാന്‍ ശ്രമിക്കുമ്പോള്‍ നശിപ്പിക്കലോ ചവിട്ടിത്താഴ്ത്തലോ അതു പോലുള്ള എന്തെങ്കിലുമോ വേണ്ടിവരുന്നു. അല്ലെങ്കില്‍ ഞാനുണ്ടാവില്ല. ഹരിതേ ഇട്ടേച്ച് ഓടിക്കളയരുത്.
.
പരസ്യമായ ചര്‍ച്ചയ്ക്കിടയില്‍ ഇതെന്താ രഹസ്യമായ മെയില്‍..?
ഡിലീറ്റ് ചെയ്ത ഓണം കമന്റുകളും രഹസ്യ മെയിലും പ്രസിദ്ധീകരിക്കണം.
ഇതെന്താ ചോദിക്കാനും പറയാനും ഇവിടാരും ഇല്ലേ..?
Post a Comment