യൂട്യൂബില്‍ നിന്നും ശബ്ദം മാത്രം എടുക്കാം
>> Sunday, May 23, 2010
പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി അധ്യാപകര്‍ക്ക് പലപ്പോഴും പല ഓഡിയോ ടേപ്പുകളും കുട്ടികളെ കേള്‍പ്പിക്കേണ്ടി വരാറുണ്ട്. എത്രത്തോളം വിവരിച്ചു പറഞ്ഞു കൊടുത്താലും യഥാര്‍ത്ഥശബ്ദം നേരിട്ട് കേള്‍ക്കുന്നതിനോളം വരികയില്ലല്ലോ അതൊന്നും. പാഠഭാഗത്തോട് ബന്ധപ്പെട്ട് നില്‍ക്കുന്ന ഏതെങ്കിലും ഒരു കവിത, അല്ലെങ്കില്‍ ഒരു നാടകം, ഇതെല്ലാം കുട്ടികള്‍ക്ക് കേള്‍ക്കാനായാല്‍ വേറിട്ടൊരു അനുഭവമാകും അത്. ക്ലാസ് റൂമുകള്‍ വൈദ്യുതീകരിക്കുകയും ഇന്റര്‍നെറ്റ് ഫസിലിറ്റി ലഭ്യമാക്കുകയും ചെയ്തു പോരുകയാണല്ലോ. ഇനി നമുക്കൊപ്പമുള്ള അധ്യാപകര്‍ ഈ സങ്കേതങ്ങളെല്ലാം പ്രയോഗിക്കുമ്പോള്‍ ഇതേക്കുറിച്ചൊന്നും അറിയാതെ മാറി നില്‍ക്കേണ്ട അവസ്ഥ നമുക്കുണ്ടാകരുത്. ഈ വിശാല'വല'യില്‍ ലഭ്യമാകാത്ത ചിത്ര-വീഡിയോ-ഓഡിയോ ഫയലുകള്‍ അപൂര്‍വ്വമാണല്ലോ. ഇത്തരത്തില്‍ നാം ഇന്റര്‍നെറ്റില്‍ കണ്ട ഒരു വീഡിയോ ഫയലിലെ ശബ്ദം മാത്രം കോപ്പി ചെയ്തെടുത്ത് mp3 പ്ലേയറില്‍ കുട്ടികളെ കേള്‍പ്പിക്കണമെങ്കിലോ. ഇതിന് വല്ല എളുപ്പവഴികളുമുണ്ടോ? നോക്കാം.