ISM ഇല്ലാതെ മലയാളം വിന്‍ഡോസില്‍
>> Friday, May 14, 2010
ലിനക്സില്‍ മലയാളം ടൈപ്പ് ചെയ്യുന്നത് എങ്ങനെയാണെന്നറിയാന്‍ പലരും താല്പര്യം പ്രകടിപ്പിച്ചതിന്‍റെ അടിസ്ഥാനത്തില്‍ അതേക്കുറിച്ച് നേരത്തെ തന്നെ ഒരു പോസ്റ്റ് പ്രസിദ്ധീകരിച്ചിരുന്നു. ഐ.എസ്.എം വഴി ടൈപ്പ് ചെയ്യുന്ന എല്ലാവര്‍ക്കും അതേ കീബോര്‍ഡ് ഉപയോഗിച്ചു തന്നെ ലിനക്സില്‍ ടൈപ്പ് ചെയ്യാന്‍ കഴിയും എന്നതിനെക്കുറിച്ചാണ് പ്രധാനമായും ആ പോസ്റ്റില്‍ വിശദീകരിച്ചിരുന്നത്. ഇതറിഞ്ഞപ്പോള്‍ പലരും സന്തോഷത്തോടെ ലിനക്സ് കൂടി സ്വന്തം സിസ്റ്റത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്തു എന്നു കേട്ടതില്‍ വളരെയേറെ സന്തോഷമുണ്ട്. രചന, അഞ്ജലി ഓള്‍ഡ് ലിപി, മീര തുടങ്ങിയ യുണീക്കോഡ് ഫോണ്ടുകളുപയോഗിച്ചാണ് ഐ.എസ്.എം സോഫ്റ്റ് വെയറില്ലാതെ തന്നെ ലിനക്സില്‍ നമുക്ക് കൃത്യമായി മലയാളം ടൈപ്പ് ചെയ്യാന്‍ സാധിക്കുന്നത്. ഇതു പോലെ തന്നെ ഒരു സോഫ്റ്റ് വെയറിന്‍റേയും സഹായമില്ലാതെ തന്നെ വിന്‍ഡോസിലും നമുക്ക് മലയാളം ടൈപ്പിങ്ങ് ചെയ്യാവുന്നതേയുള്ളു. അങ്ങനെ വിന്‍ഡോസ് മാത്രം ഓപ്പറേറ്റിങ് സിസ്റ്റമായി ഉപയോഗിക്കുന്ന, ഐ.എസ്.എം കീബോര്‍ഡ് ഉപയോഗിച്ച് ടൈപ്പ് ചെയ്യാന്‍ അറിയാവുന്ന എല്ലാവരേയും കമന്‍റ് ബോക്സിലെ ചര്‍ച്ചകള്‍ക്ക് പ്രതീക്ഷിച്ചു കൊണ്ട് വിന്‍ഡോസില്‍ എങ്ങനെ മലയാളം ആക്ടീവാക്കാം എന്ന് നോക്കാം.