ബ്ലോഗര്‍ ജിക്കൂസ് : ഉപരിപഠനചിന്തകളുമായ്

>> Wednesday, May 5, 2010


ജിക്കൂസ് എന്ന പേരില്‍ ബ്ലോഗെഴുതുന്ന ജിക്കു വര്‍ഗീസ് ജേക്കബിനെ അറിയുമോ? സത്യാന്വേഷകന്‍ എന്നതാണ് ജിക്കുവിന്റെ ബ്ലോഗ്. കോട്ടയം പാമ്പാടി ക്രോസ്റോഡ്സ് ഇംഗ്ലീഷ് എച്ച്.എസ്.എസിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ് കക്ഷി. മാത്‍സ് ബ്ലോഗില്‍ മുന്‍പ് പ്രസിദ്ധീകരിച്ച ഒരു പോസ്റ്റില്‍ ലളിത ടീച്ചര്‍ എഴുതിയ 'എസ്.എസ്.എല്‍.സി കഴിഞ്ഞാല്‍'‍എന്ന ലേഖനം വായിച്ചതിനു ശേഷം കൂട്ടിച്ചേര്‍ക്കാന്‍ ആഗ്രഹിച്ച കുറച്ചു കാര്യങ്ങള്‍ ജിക്കു ബ്ലോഗ് ടീമിന് മെയില്‍ ചെയ്തിരുന്നു. ഒരു പ്ലസ് ടു വിദ്യാര്‍ത്ഥി തന്‍റെയും കൂട്ടുകാരുടെയുമെല്ലാം അനുഭവത്തില്‍ നിന്നും മനസ്സിലാക്കിയെടുത്ത കാര്യങ്ങളാണ് ഇവിടെ അവതരിപ്പിക്കുന്നത്. പ്ലസ് ടൂ, എന്‍ട്രന്‍സ് എന്നിവയ്ക്ക് മുന്നിട്ടിറങ്ങുമ്പോള്‍ എന്തെങ്കിലും പുനര്‍വിചിന്തനം നടത്തേണ്ടതുണ്ടോ? എസ്.എസ്.എല്‍.സി പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥിയോ വിദ്യാര്‍ത്ഥിയുടെ രക്ഷിതാവോ ആണോ നിങ്ങള്‍? എങ്കില്‍ നിങ്ങളിത് വായിച്ചിരിക്കണം.ചുറ്റുപാടുകളില്‍ നിന്നും നമുക്ക് ലഭിക്കുന്ന ഉപരിപഠന ഉപദേശങ്ങള്‍ യഥാര്‍ത്ഥത്തില്‍ പക്വതയാര്‍ന്നതോ യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളുന്നതോ ആണോ? ക്ഷമയോടെ ജിക്കുവിന്റെ വാക്കുകള്‍ ശ്രദ്ധിക്കൂ. പ്രശ്നം അവതരിപ്പിക്കുമ്പോള്‍ പലപ്പോഴും ജിക്കുവിന് ഒരു പ്ലസ് ടൂ വിദ്യാര്‍ത്ഥിയേക്കാളുമപ്പുറം ഒരു പക്വതയാര്‍ന്ന ശബ്ദം കൈമുതലായി വരുന്നത് നമുക്ക് കാണാനാകും.

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer