SSLC Maths 2010 - A+ എന്തേ കുറഞ്ഞത് ?
>> Sunday, May 9, 2010
മലയാളം രണ്ടാം പേപ്പറിനും ഐടിയ്ക്കുമാണ് മാര്ക്ക് കിട്ടാന്‍ ഏറെ എളുപ്പമെന്നാണ് ഇതുവരെയുള്ള എസ്.എസ്.എല്‍.സി ഫലം തെളിയിക്കുന്നത്. എന്നാല്‍ ഏറ്റവും അധികം പേര്‍ക്ക് പ്രശ്നമുണ്ടാക്കിയതോ? സംശയിക്കേണ്ട. ഗണിതം തന്നെ. പത്രങ്ങളില്‍ വന്ന വാര്‍ത്തകള്‍ കണ്ടിരുന്നല്ലോ. പരീക്ഷയെഴുതിയ നാലര ലക്ഷം പേരില്‍ 2,02,391 മലയാളം രണ്ടാം പേപ്പറിന് എ പ്ലസ് നേടിയിട്ടുണ്ടത്രേ. 1,88,587 പേര്‍ക്ക് ഐ.ടിയ്ക്ക് എ പ്ലസ് കിട്ടിയിട്ടുണ്ട്. മലയാളത്തിന് ഒരു ലക്ഷത്തിലധികം പേര്‍ എ പ്ലസ് നേടിയിട്ടുണ്ട്. പക്ഷെ സകലരേയും കുഴക്കുന്ന വിഷയമായി ഇപ്പോഴും ഗണിതം തന്നെ തുടരുന്നു. ഏറ്റവും കുറവ് എ പ്ലസ് കിട്ടിയ വിഷയവും മറ്റൊന്നുമായിരുന്നില്ല . നാലരലക്ഷം പേരില്‍ വെറും 14,493 പേര്‍ക്കാണ് ഗണിതത്തിന് എ-പ്ലസ് കിട്ടിയത്. എന്തു കൊണ്ടാണ് ഇങ്ങനെ സംഭവവിച്ചത് ? എവിടെയാണ് നമ്മുടെ കുട്ടികള്‍ക്ക് എ-പ്ലസ് നഷ്ടമായത്? എസ്.എസ്.എല്‍.സി ഗണിത പരീക്ഷയിലെ ഓരോ ചോദ്യവും പെറുക്കിയെടുത്തു കൊണ്ടുള്ള ഒരു ചെറിയ അവലോകനം ചുവടെ കൊടുക്കുന്നു. അഭിപ്രായങ്ങള്‍ എഴുതുമല്ലോ.
കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് 2009 - 2010 വര്‍ഷത്തില്‍ കേരളത്തിലെ സ്ക്കളുകളില്‍ പഠനവുമായി ബന്ധപ്പെട്ട് അരങ്ങേറിയ പ്രവര്‍ത്തനങ്ങള്‍ ഒന്നിനൊന്ന് മെച്ചമായിരുന്നുവല്ലോ ? മറ്റു വിഷയങ്ങളെ അപേക്ഷിച്ച് ഗണിതശാസ്ത്രത്തിന് കൂടുതല്‍ പ്രാധാന്യം കൊടുത്തിരുന്ന കാര്യ വും സത്യ മാണല്ലോ. എന്നിട്ടും ഫലം പുറത്തു വരുമ്പോള്‍ എന്തുകൊണ്ട് നാം പുറകിലാകുന്നു ? കഴിഞ്ഞ വര്‍ഷം ഈ നിര്‍ഭാഗ്യം സാമൂഹ്യ ശാസ്ത്രത്തിനും രസതന്ത്രത്തിനും വന്നിരുന്നു. കൂടെ ഊര്‍ജ്ജതന്ത്രവും ഉണ്ടായിരുന്നു.
പഠനപ്രവര്‍ത്തനത്തില്‍ വന്ന മാറ്റം കുട്ടികള്‍ പൂര്‍ണ്ണമായും ഉള്‍ക്കൊണ്ടപ്പോള്‍ ഇത് മറ്റു തലങ്ങളിലെത്തിയോ എന്ന് സംശയമാണ്. കേരളത്തിലെ എല്ലാ ഗണിത അധ്യാപകരിലും മാറ്റം വന്നിട്ടുണ്ടോ ? ചോദ്യ കര്‍ത്താക്കളില്‍ വന്നോ ? വിധി നിര്‍ണ്ണയിക്കുന്നവരുടെ സ്ഥിതി എന്ത് ? ഇവരെയെല്ലാം നിയന്ത്രിക്കുന്നവരുടെ സ്ഥിതിയും നാം ചര്‍ച്ചചെയ്യുന്നത് നന്നായിരിക്കും. നാലു പേരും നാലു തലങ്ങളിലല്ലെ നില്‍ക്കുന്നത് ?
1. മറ്റൊരു രക്ഷയുമില്ലാതെ നാട്ടിലെ സ്ക്കൂളില്‍ ചേരുന്ന പാവം വിദ്യാര്‍ത്ഥി.
2. കുട്ടിയെ കുഴയ്ക്കുന്ന ചോദ്യം നിര്‍മ്മിച്ച് സന്തോഷം കണ്ടെത്തുന്ന - തന്റെ മികവു കാട്ടുന്ന ചോദ്യ കര്‍ത്താവ്.
3. ക്ളാസ്റൂം സംശയവും ഉത്തരവും ഉറക്കെ വിളിച്ചു പറയുന്ന കുട്ടിയെ ഒതുക്കി മികവു പുലര്‍ത്തുന്ന അധ്യാപകന്‍
4. അക്ഷരത്തെറ്റിനും അബോധമനസ്സിലുണ്ടാവുന്ന തെറ്റിനും അവസ്ഥ മനസ്സിലാക്കാതെ മാര്‍ക്ക് ശുഷ്കിച്ച് നല്കുന്ന വിധി കര്‍ത്താവ്
5. മാര്‍ക്ക് സ്വന്തം തറവാട് സ്വത്താണ് എന്ന് കരുതി ദാനശീലത്തില്‍ ശുഷ്കിച്ച് തൃപ്തി കാണുന്ന വിധി കര്‍ത്താക്കളുടെ മേലധികാരികള്‍.
ഇതിനിടയില്‍ നട്ടം തിരിയുന്ന കുട്ടി. റിസല്‍റ്റ് മോശമാകാന്‍ മറ്റെന്തെങ്കിലും വേണോ ?
ചോദ്യക്കടലാസ്സിലെ ചോദ്യം 600 എന്നായിരിക്കും. ചോദ്യ ത്തിലെ അളവ് പരിശോധിച്ചാല്‍ 50o. അളവ് മുഖവില ക്കെടുക്കുന്ന ഒരു കുട്ടി എന്ത് ഉത്തരമെഴുതും ? ചോദ്യത്തിലുള്ള അളവു തന്നെ ചിത്രത്തിലും കൊടുത്താല്‍ കുട്ടി തെറ്റിദ്ധരിക്കില്ല.
പണ്ട് ഞാനൊരു വിദ്യാ ര്‍ത്ഥിയായിരുന്നപ്പോള്‍ ഒരു സയന്‍സ് അധ്യാപകന്‍ ഒരു പേന പിടിച്ചു കൊണ്ട് 'Suppose this is a test tube' എന്നു പറയുമായിരുന്നു. ലാബില്‍ ടെസ്റ്റ്യൂബ് പോലും കിട്ടാത്ത കാലത്ത്. ഇന്ന് അവസ്ഥ മാറിയില്ലേ ? ഏത് കോണളവിലും ഡി ടി പി ചെയ്ത് ചോദ്യ പേപ്പര്‍ ഉണ്ടാക്കാന്‍ പരിചയ സമ്പന്നര്‍ ഉള്ള ഒരു ലോകം - ചോദ്യ ത്തില്‍ പറയുന്ന അതേ അളവ് ചിത്രത്തിലും ഉണ്ടെങ്കില്‍ below average കുട്ടിയ്ക്ക് ഈ വര്‍ഷം 10 മാര്‍ക്കിന് വിഷമം കാണില്ല. ജയിക്കാന്‍ ഒരു പ്രൊട്ട്രാക്ടര്‍ മാത്രം മതി.
എപ്ലസ്സുകാരെ കുഴയ്ക്കുന്ന ചോദ്യം ആവശ്യമല്ലേ ? അതും വേണം. ചോദ്യ കര്‍ത്താവിനെ വെല്ലുന്ന തരത്തിലുള്ളവര്‍ക്ക് പോരെ എ പ്ലസ് ? മുഴുവന്‍പേരും എ പ്ലസ് വാങ്ങിയാലുള്ള അവസ്ഥ എന്താണ് ?
ഇന്ന് മുഴുവന്‍ എ ഗ്രേഡ് കിട്ടുന്നവര്‍ ഒന്നുമല്ല എന്ന ധാരണ തിരുത്തണം. പണ്ട് റാങ്ക് പേപ്പര്‍ റീവാല്യേഷന്‍ 570 ല്‍ കൂടുതല്‍ മാര്‍ക്കുള്ള പേപ്പറായിരുന്നു. ഏതാണ്ട് 95%. ഗ്രേസ് മാര്‍ക്ക് 550 ല്‍ നിര്‍ത്തുമായിരുന്നു. ഇതും 90% ല്‍ കൂടുതല്‍ ആണ്. ഇന്നോ, മുഴുവന്‍ പേര്‍ക്കും എ പ്ലസ് കിട്ടാനുള്ള ഗ്രേസ് മാര്‍ക്ക് വേറെ. എ പ്ലസ് കിട്ടുന്നവരെ ഒഴിവാക്കണമെന്ന അഭിപ്രായം ഇതിനില്ല. എ ഗ്രേഡ് കിട്ടുന്നവര്‍ ഉന്നതര്‍ തന്നെ എന്ന് മനസ്സിലാക്കിയാല്‍ നന്ന്.
എ പ്ലസ് എന്ത് കൊണ്ട് കുറഞ്ഞു?
പരീക്ഷയില്‍ എ പ്സസുകാരെ നിയന്ത്രിച്ചു എന്നാണല്ലോ പത്രവാര്‍ത്ത. പരീക്ഷയുടെ പിറ്റേ ദിവസം പരീക്ഷ എളുപ്പമാണെന്ന് ചില പത്രങ്ങള്‍ എഴുതി. ആ വാര്‍ത്ത ശരിയായിരുന്നോ? മാര്‍ക്ക് നഷ്ടപ്പെടാന്‍ സാധ്യത എവിടെ? നമുക്കൊന്ന് കണ്ണോടിക്കാം. ഗായത്രി തയ്യാറാക്കി മുന്‍പ് പ്രസിദ്ധീകരിച്ച ഉത്തരങ്ങള്‍ ഇവിടെ
1) 6 പൊതുവ്യത്യാസം വരുന്ന സമാന്തരശ്രേണി എഴുതാന്‍ ആര്‍ക്കും കഴിയും (1 മാര്‍ക്ക്)രണ്ട് പദങ്ങളുടെ വ്യത്യാസം 75 ആകുമോ? "ഇല്ല" (1/2 മാര്‍ക്കിന് സാധ്യത)എന്തു കൊണ്ട്? "ഒരു ഇരട്ട സംഖ്യയുടെ ഗുണിതം ഒറ്റസംഖ്യയാകില്ല", "6 ന്റെ ഗുണിതമല്ല 75" എന്നിങ്ങനെയുള്ള കാരണം എഴുതിക്കാണാതെ 1/2 മാര്‍ക്ക് നഷ്ടപ്പെടും
2) വൃത്തം വരച്ചാല്‍ 1/2, ബിന്ദു 1/2 (ആര്‍ക്കും കിട്ടും)
സ്പര്‍ശരേഖ വരക്കാന്‍ മാര്‍ഗ്ഗങ്ങള്‍ പലതുണ്ട്
1 രേഖ, 2 രേഖ, സെറ്റ്സ്ക്വയര്‍, പ്രൊട്ടാക്ടര്‍ - മാര്‍ക്ക് ലഭിക്കും
3) ചോദ്യം '-x' എന്ന് തെറ്റിദ്ധരിച്ചാലും (x=-1/2) മാര്‍ക്ക് കിട്ടണമല്ലോ?
4) മട്ടകോണ്‍ എഴുതാന്‍ പ്രയാസമില്ല (കോണ്‍ ABC, കോണ്‍ DCB)
കോണ്‍ DCB=30o, കേന്ദ്രകോണ്‍ 120 ഡിഗ്രി
ചോദ്യത്തിലെ അപാകത ശ്രദ്ധയില്‍പ്പെട്ടിരുന്നോ? "കോണ്‍ OCD=60o ആയാല്‍ 2 മട്ടകോണുകള്‍ എഴുതുക" കോണ്‍ OCD=60o എന്നത് അസ്ഥാനത്ത് വന്നത് കൊണ്ടുതന്നെ ചോദ്യം തെറ്റായ വഴിക്ക് നീങ്ങിക്കാണും? ഇനി ചിത്രം. തന്നിരിക്കുന്ന അളവിലുള്ള ഒരു ചിത്രം കൊടുത്താലെന്താണ് തകരാറ്? ചിത്രത്തിലെ അളവ് പരിശോധിക്കുക. കോണ്‍ CBD=35 ഡിഗ്രി, കോണ്‍ OCD=70 ഡിഗ്രി. ഇത് എഴുതി വെച്ചാല്‍ മാര്‍ക്ക് കൊടുക്കുമോ? ചാപം APD യുടെ കേന്ദ്രകോണ്‍ 110 ഡിഗ്രി എന്ന് എഴുതുന്ന കുട്ടിയും ഉത്തരം എഴുതിയത് ചോദ്യപേപ്പറിലെ ചോദ്യം വായിച്ചിട്ടാണെന്ന് അധികൃതര്‍ കാണണം
5) പ്രശ്നനിര്‍ദ്ധാരണം ഒരു ചരം, രണ്ട് ചരം, മൂന്ന് ചരം, ഉപയോഗിച്ച് കണ്ടാലും x=7 കിട്ടും. തന്നിരിക്കുന്ന അളവില്‍ ചിത്രം വരക്കുന്ന ഒരു കുട്ടിക്ക് APയുടെ നീളം 7 കിട്ടും. മാര്‍ക്ക് കൊടുത്തിരിക്കുമെന്ന് കരുതുന്നു? 6) പോളിനോമിയല്‍ ബുദ്ധിമുട്ടിക്കില്ല.
7) തുക 2 ല്‍ കൂടുതല്‍ വരും എന്ന് എഴുതിയാല്‍ മാര്‍ക്ക് കൊടുക്കണം. "അംശം വലുതാവും", "വിഷമഭിന്നമാകും". എന്നൊക്കെ മാര്‍ക്ക് കൊടുക്കേണ്ടുന്ന ഉത്തരമാണ്
8) ത്രികോണം 1:1:√2 , 1: √3: 2 എന്ന് കണ്ടെത്താന്‍ സാധാരണക്കാരന് പ്രയാസവും; എ പ്ലസുകാരന് എളുപ്പവും
9) kയുടെ വില -3 എന്ന് കണ്ടെത്തുന്ന കുട്ടി (X+2) എന്നത് p(X) ന്റെ ഘടകമാണോ എന്ന രണ്ടാം സ്റ്റെപ്പ് വിട്ടു പോയാല്‍ ഒരു മാര്‍ക്ക് കുറയും
10) ത്രികോണമിതി ബന്ധം അറിയുന്നവര്‍ക്ക് നിഷ്പ്രയാസം ചെയ്യാം
sin2 A + Cos2A
= (5/12)2 + (12/13)2
= (25/169) + (144/169)
= [(25X169)+ (144x169)]/(169X169)
എങ്ങുമെത്താതെ ഉത്തരം അവസാനിപ്പിക്കുന്ന അതിബുദ്ധിമാന്മാര്‍ക്ക് 1 മാര്‍ക്ക് കുറയും
11) ഉയരം 6X0.766 =4.596 എന്ന് കണ്ടെത്താന്‍ പ്രയാസമില്ല. (ചിത്രം വരച്ചാലും 1 മാര്‍ക്ക് കിട്ടണം)
*ക്ലാസില്‍ അമ്മു എപ്പോഴോ പറഞ്ഞ കളവ് ഇപ്പോഴും ഓര്‍ക്കുന്ന കുട്ടിയുടെ മറുപടി "അപ്പു സത്യം മാത്രമേ പറയൂ”എന്നാകും.
12) സമവാക്യ രൂപീകരണത്തിന് കുഴങ്ങുന്ന ചോദ്യം.
182 - x2 = 288 ആണോ
x2 - 182 = 288 ആണോ
x(x-18) = 288 ആണോ എന്ന് സംശയം
കടലാസ്സിന്റെ മൂല വെട്ടാന്‍ കണ്ട സമയം ഈ നട്ടുച്ചയാണോ ?
13) 1 മാര്‍ക്കില്‍ ഉത്തരം ഒതുക്കാന്‍ കഴിയും . എന്നാല്‍ പലരും പാളിക്കാണും എ പ്ലസുകാര്‍ വരെ ബുദ്ധിമുട്ടും.
14) അക്ഷം വരച്ചാല്‍ (1) നാലു ബിന്ദുക്കള്‍ അടയാളപ്പെടുത്തിയാല്‍ (2) ബിന്ദുക്കള്‍ യോജിപ്പിച്ചാല്‍ പേര്‍ നല്കിയാല്‍ (1/2) ആകെ 4 മാര്‍ക്ക് . പേര് എന്തു വിളിക്കും ? ചതുര്‍ഭുജം , സാമാന്തരികം , സമഭുജസാമാന്തരികം ,ബഹുഭുജം ---- മാര്‍ക്ക് ലഭിക്കണം. ഒരു കുട്ടി diamond എന്നെഴുതിയാലോ ? പുതിയതരം പട്ടം എന്നെഴുതിയാലോ ? കുറയ്ക്കാന്‍ മാര്‍ക്ക് ഉണ്ടല്ലോ ?
(പേരു കൊടുത്താല്‍ വളരെ ഭംഗി)
15 & 16 ) Average കുട്ടികള് ചെയ്തു കാണും
17) കൃത്യ അളവില്‍ നിര്‍മ്മിച്ചാല്‍ ആരം 1.8± ? മാര്‍ക്ക് ധാരാളം ( മിനിമം മാര്‍ക്ക് കിട്ടുന്നവന് അത്യാവശ്യം )
18(a) 4 വശങ്ങളും √26 ആണെന്ന് കണ്ടെത്താന്‍ പ്രയാസമില്ല. ചതുര്‍ഭുജം സമചതുരമല്ലെന്ന് തെളിയിക്കാനോ ? വികര്‍ണങ്ങള്‍ √32, √72 കണ്ടെത്തി. തുല്ല്യമല്ല. അതുകൊണ്ട് സമചതുരമല്ല എന്ന കാരണം കണ്ടെത്താം. പകരം നിര്‍ദ്ദേശാങ്കം ഉപയോഗിച്ച് ചതുര്‍ഭുജം വരച്ച് ചരിഞ്ഞ രൂപമാണ് അതുകൊണ്ട് സമചതുരമല്ല എന്ന് എഴുതുന്ന ബുദ്ധിരാക്ഷസന്മാര്‍ക്ക് മാര്‍ക്ക് നഷ്ടമാകും.
18(b) തന്നിരിക്കുന്ന മൂന്ന് നിര്‍ദ്ദേശാങ്കങ്ങള്‍ ഉപയോഗിച്ച് ബിന്ദു അടയാളപ്പെടുത്തി നേര്‍രേഖ വരച്ച് ബിന്ദുക്കള്‍ തമ്മിലുള്ള അകലം കാണാം √90, √90, √360 എന്നും √90 +√90=√360 എന്നും എഴുതാന്‍ മറന്നാലോ?
19) പൈതഗോറസിനെ ഓര്‍ത്താല്‍ ഭാഗ്യം. A+നെ കുഴക്കില്ല.
20) ഏതു വഴിക്കു പോയാലും, n-ം പദം 6 n+1 എന്നും തുക 4n +3n2എന്നും കിട്ടും.
21) സ്തൂപികയുടെ ചിത്രം നോക്കി ആകെ നീളം 3*8=24 എന്നെഴുതിയാല്‍ എന്താ കുഴപ്പം? സ്തൂപികയെന്തെന്നറിയാത്തവനെന്ത് പാര്‍ശ്വമുഖം? 8 വക്ക് ചിത്രത്തിലില്ലല്ലോ. സ്തൂപിക മനസ്സിലുള്ളവര്‍ക്ക് ഉത്തരം യഥാക്രമം വശം തുല്യം, 64, 4 √3, 4 √2, √3 : √2 എന്നെഴുതിവെച്ച് 5 മാര്‍ക്കും വാങ്ങാം. ചിത്രം മാത്രം ആശ്രയിക്കുന്ന കുട്ടിയുടെ ഭാവി തുലയില്ലേ?
22) കൃത്യമായ അളവിലാണ് ചിത്രമെങ്കില്‍, മിനിമം അഞ്ചു മാര്‍ക്കും കിട്ടും. അവന്‍ അളന്നെഴുതും. മുന്‍വിവരമൊന്നും ആവശ്യമില്ലല്ലോ..?
ഒരു സാധാരണ വിദ്യാര്‍ഥിക്ക് (ചോദ്യപേപ്പറില്‍ തെറ്റിദ്ധാരണയുണ്ടാക്കി ) മാര്‍ക്കു നഷ്ടപ്പെടുത്തുന്നതെന്തിന്? കൃത്യമായ കോണളവില്‍ ചിത്രം വരച്ചാല്‍ ഡി.ടി.പി ചാര്‍ജ്ജ് കൂടുമോ? ഇതുപോലെ അളന്നെഴുതുന്ന ഒരു കുട്ടിക്ക് മാര്‍ക്കിന് അവകാശമുണ്ടോ?
23) മാധ്യം 39.9 കിട്ടുമെന്ന കാര്യത്തില്‍ സംശയമില്ല, ബുദ്ധിമുട്ടുമില്ല. അഞ്ചു മാര്ക്ക് നിഷ്പ്രയാസം. ചോദ്യം ഒന്നു പരിശോധിക്കുക.
ഈ വര്‍ഷത്തെ സംസ്ഥാന റിസല്‍ട്ട്
4% - Dഗ്രേഡ്,
7% - D+ ഗ്രേഡ്,
5% - A+ ഗ്രേഡ് കിട്ടുമെന്ന് ചോദ്യകര്‍ത്താവു തന്നെ സമ്മതിച്ചിരിക്കുകയല്ലേ? (വിജയശതമാനം 96)
ഈ അവലോകനത്തെക്കുറിച്ചും ഇത്തവണത്തെ എസ്.എസ്.എല്‍.സി പരീക്ഷയെക്കുറിച്ചും അഭിപ്രായമെഴുതുമല്ലോ.
34 comments:
ഓരോ ചോദ്യങ്ങളേയും കുട്ടികള്‍ എങ്ങനെയാകാം സമീപിച്ചിരിക്കുക എന്നതിനെപ്പറ്റിയുള്ള വ്യക്തമായ അപഗ്രഥനം. പുതിയ അധ്യയനവര്‍ഷത്തില്‍ ഗണിതാധ്യാപകര്‍ക്ക് മുതല്‍ക്കൂട്ടായേക്കാവുന്ന പോയിന്റുകള്‍.
പരീക്ഷയില്‍ കുട്ടികള്‍ക്ക് സംഭവിച്ച പാളിച്ചകളെക്കുറിച്ചും പത്താം ക്ലാസ് ഗണിതപഠനം എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ചും അഭിപ്രായങ്ങളെഴുതുമല്ലോ.
"പക്ഷെ സകലരേയും കുഴക്കുന്ന വിഷയമായി ഇപ്പോഴും ഗണിതം തന്നെ തുടരുന്നു. ഏറ്റവും കുറവ് എ പ്ലസ് കിട്ടിയ വിഷയവും മറ്റൊന്നുമായിരുന്നില്ല..."
എ+ കുറഞ്ഞെന്നല്ലാതെ,ഗണിതത്തിന് എന്ത് സംഭവിച്ചെന്നാണ് ഹേ?
പഴയപോലെ ഏറ്റവുമധികം കുട്ടികള്‍ തോല്ക്കുന്ന വിഷയമല്ലല്ലോ,ഇപ്പോള്‍ ഗണിതം?
പിന്നെ, ഹോംസിനുമാത്രമല്ല "അധ്യാപകവിരോധം"!!
നോക്കിയേ...
"1. മറ്റൊരു രക്ഷയുമില്ലാതെ നാട്ടിലെ സ്ക്കൂളില്‍ ചേരുന്ന പാവം വിദ്യാര്‍ത്ഥി.
2. കുട്ടിയെ കുഴയ്ക്കുന്ന ചോദ്യം നിര്‍മ്മിച്ച് സന്തോഷം കണ്ടെത്തുന്ന - തന്റെ മികവു കാട്ടുന്ന ചോദ്യ കര്‍ത്താവ്.
3. ക്ളാസ്റൂം സംശയവും ഉത്തരവും ഉറക്കെ വിളിച്ചു പറയുന്ന കുട്ടിയെ ഒതുക്കി മികവു പുലര്‍ത്തുന്ന അധ്യാപകന്‍
4. അക്ഷരത്തെറ്റിനും അബോധമനസ്സിലുണ്ടാവുന്ന തെറ്റിനും അവസ്ഥ മനസ്സിലാക്കാതെ മാര്‍ക്ക് ശുഷ്കിച്ച് നല്കുന്ന വിധി കര്‍ത്താവ്
5. മാര്‍ക്ക് സ്വന്തം തറവാട് സ്വത്താണ് എന്ന് കരുതി ദാനശീലത്തില്‍ ശുഷ്കിച്ച് തൃപ്തി കാണുന്ന വിധി കര്‍ത്താക്കളുടെ മേലധികാരികള്‍.
ഇതിനിടയില്‍ നട്ടം തിരിയുന്ന കുട്ടി. റിസല്‍റ്റ് മോശമാകാന്‍ മറ്റെന്തെങ്കിലും വേണോ ?"
ഇതില്‍ 2,3,4,5 അധ്യാപകര്‍ തന്നെ?
പാഠപുസ്തകം നിർദ്ദേശിക്കുന്ന എല്ലാ പഠനാനുഭവങ്ങളും മികച്ചരൂപത്തിൽ കേരളത്തിലെ മുഴുവൻ കുട്ടികൾക്കും ലഭിക്കുന്നു എന്ന ‘അന്ധവിശ്വാസത്തിലാണു’ പരീക്ഷകൾ ആരംഭിക്കുന്നത്. അപ്പോൾ നന്നായി പഠിപ്പിച്ച ടീച്ചർക്കും നന്നായി മനസ്സിലാക്കാൻ തയ്യാറായ, അതു നന്നായി എഴുതാൻ സാഹചര്യം കിട്ടിയ കുട്ടിക്കും മാത്രമേ എ+ കിട്ടിക്കാണുള്ളൂ.
ഗണിതം ഒരു സംസ്‍കാരം കൂടിയാണ്. അത് ആര്‍ജ്ജിച്ച സമൂഹങ്ങളും ഈ ഭൂഗോളത്തിലുണ്ട്. അവിടേക്ക് നാമും ഏത്തേണ്ടതുണ്ട്. അത് നിരന്തരമായ ഇടപെടലുകളിലൂടെ, പങ്കുവയ്‍ക്കലുകളിലൂടെ, പ്രശ്നപൂരണങ്ങളിലൂടെ നാം നേടണം.
പതിനാലാം ചോത്യതിന്‍ ഉത്തരം 'diamond' എന്നെഴുതിയത് വല്ല ചീട്ടു കളിക്കാരന്ടെയും മക/ന്‍മകള്‍ ആയിരിക്കും.അവന്‍/അവള്‍ ആരാധിക്കുന്നത് അധ്യപകനെക്കള്‍ അച്ച്നെയയിരിക്കും . കുട്ടി 'diamond'എന്നെ ഴുതിയാല്‍ 1 മാര്‍ക്ക് അവകാസപെട്ടതല്ലേ ?
കടപ്പുറത് ദിവസവും പട്ടം പറത്തുന്ന ഒരു കുട്ടി പുതിയ മോഡല്‍ പട്ടമായി നമ്മുടെ സമഭുജ സമാംന്തരീകതെ വര്നിച്ചാല്‍ ..........
അവന്‍ കൂടുതല്‍ സമയവും ചിലവഴിക്കുന്ന പട്ടം ,1 മാര്‍കിന്റെ സ്ഥാനമെങ്കിലും ജീവിതത്തില്‍ നല്‍കിയില്ലെങ്കില്‍ എന്ത് പരീക്ഷ?
ഹോം സ് ഉണര്‍ന്നു ,ആരും ഇവിടെ ഉണര്ന്നില്ലേ ? എല്ലാവരും ഉടന്‍ എഴുന്നേല്‍ക്കുക .ഡും ഡും ഡും .ഇന്ന് ഞായറാഴ്ച . ഒഴിവുള്ള ദിവസം .ഡും ഡും ഡും
ഇത്തരം ഉദ്യമങ്ങള്‍ തീര്‍ച്ചയായും പുതിയ തലമുറയ്ക്ക് മാത്രമല്ല എല്ലാവര്ക്കും പ്രയോജനപ്രദമായിരിക്കും, നന്ദി
Sahani യുടെ അഭിപ്രായമാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്.
ചില സമുഹങ്ങള്‍ ആര്‍ജ്ജിച്ച ഗണ്തസംസ്ക്കാരത്തിന് നല്ല ഉദാഹരണമാണ് Mathematical Circles (Russian Experience) by Dmitri Fomin , Sergey Genkin , LLia Ifenberg}.ഇന്‍ഡ്യയിലുമുണ്ട്.AMTI ( Association of Mathematics Teachers (India) യുടെ ഇടപെടലുകള്‍ ശ്രദ്ധേയം
പിന്നെ കണക്കിന്റെ A+ നെക്കുറിച്ച്...
കുട്ടിക്കുവേണ്ടി വിഷയത്തിന്റെ നന്മകള്‍ തമസ്ക്കരിക്കന്നതിനോട് യോജിപ്പില്ല.അധ്യാപകന്‍ തൊഴില്‍പരമായി സത്യസന്ധനാകുന്നത് കുട്ടിയെ വിഷയം പഠിക്കാന്‍ പ്രാപ്തനാക്കുമ്പോഴാണ്.എല്ലാപത്താംക്ലാസിലും ഞാന്‍ കണക്കുപഠിപ്പിക്കുന്നു . കഴിഞ്ഞവര്‍ഷം 119 പേരില്‍ 34 പേര്‍ക്ക് A+ കിട്ടി.ഈവര്‍ഷത്തെ 115 ലെ 6 A+
നോയാണ് കുടുതല്‍ ഇഷ്ടം. യേശുദാസിനെ ഉഷയെപ്പോലെ ഓടിക്കാനോ,ഉഷയെ ദാസിനെപ്പോലെ പാടിക്കാനോ പറ്റില്ല.
ഗണിതപഠനട്ത്തിന്റെ ആദ്യദിവസങ്ങളില്‍ പകച്ചിപിക്കുന്ന കുട്ടികളെ കണ്ടെത്തി ,കുടെക്കൂട്ടി B+ ല്‍ എത്തിക്കാന്‍ കഴിയുമ്പോള്‍ ഞാന്‍ പറഞ്ഞറിയിക്കാനാവാത്ത ഒരു ആനന്ദം അനുഭവിക്കാറുണ്ട്.സത്യസന്ധമായി പറയാന്‍ കഴിയും നമ്മുടെ ഈ വര്‍ഷത്തെ കണക്കിലെ a+ കാര്‍ മറ്റേത് പാഠ്യപദ്ധതിയിലെ 90% ക്കാരെക്കാളും ഒത്തിരി മുന്നിലാണ്
പിന്നെ HOMES ന്.സാറിനെ ഞാന്‍ ഇഷ്ടപ്പെട്ടുതുടങ്ങിയോ ?നന്നായിട്ടുണ്ട്
രേഷ്മ ടീച്ചറേ,
ഹോംസ് ചേട്ടൻ മാഷുമ്മാരെ പിടിച്ച് കുടയുന്നയാളാണെന്നറിയാൻ പാടില്ലേ?
മൂന്ന് മണിക്കൂര്‍ (1.30 to 4.30) പരീക്ഷാ ഹാളില്‍ ചെലവിടേണ്ടി വന്നതും കടുത്ത ചൂടുമെല്ലാം വില്ലന്മാരായിരുന്നില്ലേ?
കുറച്ചു മുന്‍ വര്‍ഷങ്ങളിലെ ചോദ്യങ്ങളും പിന്നെ ടെക്സ്റ്റ് ബുക്കിലെ ഏതാനം ചോദ്യങ്ങളും മാത്രം പഠിച്ചാല്‍ എ പ്ലസ് കിട്ടാന്‍ എളുപ്പം ആണ് എന്ന് മുന്‍ വര്‍ഷങ്ങളിലെ ചോദ്യങ്ങളെ ആധാരം ആകി കുട്ടികള്‍ ചിന്തിച്ചു കാണും അതാണ് എ പ്ലസ് കുറയാന്‍ ഏറ്റവും പ്രധാന കാരണം .എന്നാല്‍ ഈ വര്ഷം ആ ധാരണ തെറ്റി പോയി .ഇത്തരം ചോദ്യ പേപ്പര്‍ സ്വാഗതം ചെയെണ്ടതാണ് .
കുട്ടികളിലെ അറിവുകള്‍ ശരിക്കും അളക്കുന്ന രീതിയില്‍ ഉള്ള ചോദ്യങ്ങള്‍ ആയിരിക്കണം .
Grading System വരുന്നതിനു മുന്‍പ് Maths 1 , Maths 2 എന്നിവയില്‍ പ്രതെയ്കം ജയിക്കുനതിനു 10/50 സ്കോര്‍ ചെയണം ആയിരുന്നു .എന്നാല്‍ 12 വിഷയങ്ങളില്‍ 10 മാര്‍ക്ക് സ്കോര്‍ ചെയ്താലും കുട്ടി ജയിക്കുമായിരുന്നില്ല കാരണം മിനിമം 210/600 സ്കോര്‍ ചെയണം .
എന്നാല്‍ ഇന്ന് അതാണോ സ്ഥിതി .കുട്ടിക്ക് ജയിക്കാന്‍ മിനിമം 30/100 സ്കോര്‍ ചെയണം.
അതില്‍ തന്നെ 20 സ്കോര്‍ C.E ക്കാണ്.
സി.ഇ വര്‍ക്ക് ചെയ്തവനും ചെയ്യാത്തവനും ഒക്കെ 20 ഇട്ടു കൊടുക്കും .പിന്നെ വേണ്ടത് വെറും 10/80 ആണ് .അതിനു ഒരു അന്തര്‍ വൃത്തവും മാധ്യവും മാത്രം .എന്ത് വിദ്യാഭ്യാസ പുരോഗതി ആണ് ഇവിടെ .Total Mark നോക്കുന്നുലില്ല .വെറുതെ ആണോ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ വിജയ ശതമാനം കുത്തനെ ഉയര്‍ന്നത്.വിജയ ശതമാനും മാത്രം ഉയര്ന്നു പഠന നിലവാരം ഉയര്‍ന്നുവോ ?എഴുത്ത് പരീക്ഷയില്‍ സി.ഇ കണക്കാതെ മിനിമം 24/80 വേണം എന്ന് കണക്കകി നോക്കുക വിജയ ശതമാനം എവിടെ ആയിരിക്കും ?
യാതൊരു സംശയവും ഇല്ലാതെ പറയാന്‍ കഴിയുന്ന ഒരു കാര്യം നമ്മുടെ പുസ്തകം C.B.S.E ടെക്സ്റ്റ് ബൂക്കിനെക്കള്‍ നിലവാരം ഉണ്ട് എന്നാല്‍ അത് കുട്ടികളിലേക്ക് അതിന്റെ പ്രാധാന്യത്തോടെ എത്തിക്കാന്‍ കഴിയുന്നില്ല .അതിനു കുറെ കാര്യങ്ങള്‍ ശ്രധികണം .
ഇനിയും കുറെ കാര്യങ്ങള്‍ എഴുതണം എന്ന് ഉണ്ട് . പക്ഷെ എപ്പോള്‍ സമയ കുറവ് ഉണ്ട് .ഹിത May 11 നു വരും ഞങ്ങള്‍ മൂന്ന് പേരും ചേര്‍ന്ന് വീണ്ടും സജീവമായി തിരിച്ചു വരാന്‍ കഴിയും എന്ന് കരുതുന്നു . .പക്ഷെ ഹിത പഴയ പോലെ ആവുമോ എന്ന് അറിയില്ല .അവള്‍ ഇനി ബ്ലോഗിലേക്ക് വരുമോ എന്നും അറിയില്ല .
മനുചേട്ടാ, ഹോം സ് സര്‍ ,മാഷന്മാരെ കുടയുന്ന വ്യക്തിയനെന്ന്‍ ഞാന്‍ പറയില്ല. നന്നാക്കുന്ന ആളാനെന്നെ ഞാന്‍ പറഞ്ഞിട്ടുള്ളൂ .എല്ലാവരോടും ഉണരാന്‍ പറഞ്ഞത് മറുപടിയിലൂടെ കണക്കിനെ നന്നാക്കാനുള്ളഎല്ലാ മാന്യ ദേഹങ്ങളുടെയും വിദ്യ പുറം ലോകതെതിക്കാനാനെ . വീണ്ടും കാണാം.
English medium students cannot readout and Analise two or more problems in the question.The GREAT EVALUATORS of Kerala are very straight and vigilant once they go to the valuation camp but not in their class room.The whole mathematics teachers of Kerala must have an open mind.We should think more regarding the same:THOSE WHO KNOW MALAYALAM ALPHABETS CAN GET A C+ GRADE WITHOUT MUCH EFFORT.BUT THOSE WHO KNOW TO WRITE NUMBERS AND VARIABLES CANNOT GET EVEN A D+ GRADE?WHY?
അയ്യോ സാറന്മാരെ , വടി കൊടുത്തു അടി മേടിക്കാന്‍ നോക്കുകയാണോ?
ഹോംസ്-ഉം മറ്റു ചിലരും പറഞ്ഞിരുന്ന കാര്യങ്ങള്‍ അക്ഷരം പ്രതി ശരിയാണെന്ന് ഇതാ maths blog തന്നെ പറയുന്നു. ഈ പോസ്റ്റില്‍ പ്രതിയായി പിടിച്ചു കെട്ടിയിട്ടിരിക്കുന്നത് ആരെയാണെന്ന് സൂക്ഷിച്ചു നോക്കൂ. പ്രതിയ്ക്ക് മാത്സ് അധ്യാപകന്റെ എല്ലാ ലക്ഷണവും ഉണ്ടല്ലോ?
ഹോംസ് ഇതൊക്കെ നേരത്തെ അല്‍പ്പം പരുഷമായി പറഞ്ഞെന്നല്ലേ ഉള്ളൂ . അതിനു അദ്ദേഹത്തിന്റെ കമന്റുകളെല്ലാം maths blog -ല്‍ നിന്ന് വലിച്ചു വാരി PDF രൂപത്തില്‍ തെമ്മാടിക്കുഴിയില്‍ എറിഞ്ഞില്ലേ?
കുട്ടികള്‍ക്ക് A + കുറഞ്ഞത് എന്തുകൊണ്ടാണെന്ന് ചോദിച്ചാല്‍ ഒറ്റ വാക്കില്‍ പറയാവുന്ന മറുപടി .കുട്ടി പഠിച്ച രീതി ഒന്ന് , ചോദ്യം ചോദിക്കുന്ന രീതി വേറൊന്നു. പരീക്ഷാ ഹാളില്‍ utter confusion .
നമ്മുടെ പരമമായ ലക്‌ഷ്യം എല്ലാവരെയും D + -ല്‍ എത്തിച്ചു സമ്പൂര്‍ണ്ണ വിജയം കരസ്ഥമാക്കുക എന്നുള്ളതാണല്ലോ? ഈ ലക്ഷ്യത്തിലേക്ക് കുതിച്ചപ്പോള്‍ talented ആയ കുട്ടികളെ വേണ്ടവിധം ശ്രദ്ധിക്കാന്‍ കഴിഞ്ഞോ ?
ശാക്തീകരണവും , തുടര്‍ ശാക്തീകരണവും എത്ര കഴിഞ്ഞു? അധ്യാപകര്‍ നന്നായോ? ഇല്ല. ക്ലാസ് റൂമുകളില്‍ പഴയ പ്രസംഗ രീതി തന്നെ. ടെക്സ്റ്റ് ബുക്കുകള്‍ പ്രവരത്തനാധിഷ്ടിതമാണ് , ചോദ്യങ്ങളും അങ്ങനെതന്നെ. അപ്ലിക്കേഷന്‍ ലെവലിലേക്ക് എത്താന്‍ കുട്ടിക്ക് അധ്യാപകന്റെ പ്രസംഗ രീതി മതിയാകുന്നില്ല. A + നിലവാരക്കാരന്റെ score താഴേയ്ക്ക് പോകുന്നു.
താഴ്ന്ന പഠന നിലവാരം ഉള്ള കുട്ടികളെ സംബന്ധിച്ച് വലിയ പ്രശ്നം ഉണ്ടെന്നു തോന്നുന്നില്ല. പ്രോജക്ടിന്റെയും , അസൈന്‍ മെന്റിന്റെയും ഒക്കെ രൂപത്തില്‍ 20 മാര്‍ക്ക് കിട്ടും. പിന്നെ D + ലേക്ക് നടക്കാവുന്ന ദൂരം മാത്രം.
അധ്യാപകരുടെ ബ്ലോഗ് ആയതു കൊണ്ട് തുറന്നു എഴുതുന്നതില്‍ പ്രശ്നം ഇല്ല എന്ന് തോന്നുന്നു. C .E . യുടെ മൂല്യ നിര്‍ണയത്തിനായി കൊടുക്കുന്ന പ്രോജക്ടിന്റെയും , അസൈന്‍ മെന്റിന്റെയും സെമിനാരിന്റെയും ഒക്കെ അവസ്ഥ എത്ര പരിഹാസ്യമാണെന്നു കൂടി ചിന്തിക്കേണ്ടിയിരിക്കുന്നു. ക്ലാസ്സില്‍ ഏതെങ്കിലും കുറച്ചു കുട്ടികള്‍ അതൊക്കെ ശരിയായി ചെയ്യുന്നുണ്ടാകാം . ബാക്കിയുള്ളവരൊക്കെ submit ചെയ്യേണ്ട ഡേറ്റ് എത്തുമ്പോള്‍ എന്തെങ്കിലും ഒക്കെ തട്ടികൂട്ടി കൊണ്ടുവരും . അവനും കൊടുക്കണം മാര്‍ക്ക് 20 .അല്ലെങ്കില്‍ തന്നെ രാവിലെ പാലും പത്രവും ഒക്കെ വിറ്റു , കല്യാണ വീടുകളില്‍ ഭക്ഷണം വിളമ്പി ഉപ ജീവനം കഴിക്കുന്ന കുട്ടിക്ക് ഇതിനൊക്കെ എവിടെ സമയം. product -അല്ല process -ആണ് വിലയിരുത്തേണ്ടത് എന്നൊക്കെ C .T .E.P. യില്‍ പറയും . ഒരു ശരാശരി സര്‍ക്കാര്‍ സ്കൂളിനെ സംബന്ധിച്ച് product ഉം ഉണ്ടാവില്ല process ഉം ഉണ്ടാവില്ല . 20 മാര്‍ക്ക് ഉണ്ടാവും.
പിന്നെ എന്താണൊരു വഴി ? വിവരമുള്ളവര്‍ പറഞ്ഞു താ.
SSLC പരീക്ഷാ അവലോകനം നന്നായി. എല്ലാവര്ക്കും എ+ കുറഞ്ഞു പോയതിലാണ് സങ്കടം .ഇവിടെ D ഗ്രേഡ് ലഭിച്ച 4%ത്തെ ആരും കാണുന്നില്ലേ .എന്ത് കൊണ്ടാണ് ഇത് സംഭവിച്ചത് .ഇവരില്‍ ചിലര്‍ക്ക് മറ്റു ചില വിഷയങ്ങളില്‍ എ ഗ്രേഡ് വരെ ലഭിച്ചിട്ടുണ്ട് ഇതും ചിന്തിക്കേണ്ട ഒരു വിഷയമല്ലേ ?.
സേ പരീക്ഷയിലെന്കിലും ഈ പാവങ്ങള്‍ രക്ഷപ്പെട്ടു പോകട്ടേ എന്ന് പ്രാര്ത്ഥിക്കുന്നു.
ഒരു കത്ത്
-------
പ്രിയപ്പെട്ട ഹരീ
നിങ്ങളയച്ച പോസ്ററ് കിട്ടി. പോസ്ററിലെ അവലോകനങ്ങളും വിശകലനങ്ങളും എനിക്കിഷ്ടപ്പെട്ടു. എന്നാല്‍ A+ കിട്ടിയ കുട്ടികളുടെ എണ്ണം ഗണിത വിഷയത്തില്‍ താരതമ്യേന കുറവാണെന്നു കാണുന്നതില്‍ ദു:ഖവുമുണ്ട്. ഇപ്രാവശ്യത്തെ ഗണിത ചോദ്യത്തിന്‍റെ നിലവാരമാണതിനു കാരണം എന്ന വാദത്തോടും യോജിപ്പില്ല. മലയാളം രണ്ടാം പേപ്പറിനു കൂടുതല്‍ പേര്‍ക്ക് ഏ+ കിട്ടി എന്നുള്ളതിലും അത്ഭുതമില്ല. രണ്ടാം പുസ്തകത്തിന്‍റെ പഠനം ഒരു വഴിപാടായി കണ്ടിരുന്ന കാലം കഴിഞ്ഞു പോയി. ഇപ്പോള്‍ ഭാഷാപഠനത്തിന്‍റെ സവിശേഷതകള്‍ എല്ലാം ഉള്‍ക്കൊള്ളിച്ചു കൊണ്ടാണ് മലയാളം ബേസിക് ടെക്സ്ററുകള്‍ രൂപപ്പെടുത്തുന്നതും പഠനപ്രവര്‍ത്തനങ്ങള്‍ നിശ്ചയിക്കുന്നതും. നിത്യ വ്യവഹാര രൂപങ്ങള്‍ക്കും സര്‍ഗ്ഗാത്മക രചനകള്‍ക്കും പ്രാധാന്യം കൊടുക്കുന്നതിനൊപ്പം നല്ല ഭാഷ അറിയാനും ശീലിക്കാനുമുള്ല നിരവധി അവസരങ്ങളൊരുക്കിക്കൊടുക്കാനും കഠിനപ്രയത്നം നടത്തിവരുന്നുണ്ട്. ഈ മാററം ഉള്ക്കൊള്ളാന്‍ മലയാള ഭാഷാധ്യാപകര്‍ക്ക് അടുത്ത കാലത്തായി നല്ലപോലെ സാധിക്കുന്നുണ്ട് എന്ന് ഒരു R.P എന്ന നിലയില്‍ എനിക്കു മനസ്സിലാക്കാനും കഴിഞ്ഞിട്ടുണ്ട്.
എന്നാല്‍ അതിനോടൊപ്പമോ അല്ലെങ്കില്‍ അതില്‍ കൂടുതലോ പ്രാധാന്യം കൊടുക്കേണ്ട വിഷയമാണ് ഗണിതം. ഏററവും താഴ്ന്ന ക്ളാസുകളില്‍ ഉദ്ഗ്രഥിത രൂപത്തിലാണ് വിഷയങ്ങള്‍ എല്ലാം പഠിപ്പിക്കുന്നത്. ഭാഷയോടൊപ്പം ഗണിതം ഗണിതത്തോടൊപ്പം പരിസര പഠനം എന്നിങ്ങനെ. എന്നാല്‍ ലോവര്‍ പ്രൈമറിയിലും അപ്പര്‍ പ്രൈമറിയിലും ഗണിത പഠനത്തില്‍ വന്ന മാററങ്ങള്‍ ഒന്നു കൂടി മെച്ചപ്പെടുത്തിയാലെ നാം ഉദ്ദേശിക്കുന്ന തരത്തില്‍ കാര്യങ്ങള്‍ എത്തുകയുള്ളൂ.
ഇക്കഴിഞ്ഞ ദിവസം പഞ്ചായത്തു തലത്തില്‍ തെരെഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ ഒരു ക്യാമ്പില്‍ ഞാന്‍ കുറേ നേരം ചെലവിടുകയും ക്ളാസെടുക്കുകയും ചെയ്തു. കഥ പറയാനും പാട്ടു പാടാനും കളികളില്‍ പങ്കെടുക്കാനും ശാസ്ത്ര വിഷയങ്ങളില്‍ സംഭാവനകള്‍ നല്‍കാനും കഴിയുന്ന മിടുക്കരായ ഇവരുടെ കൂട്ടത്തില്‍ 4 മുതല്‍ 10 വരെ കളാസുകളില്‍ പഠിക്കുന്നവരും ഈ വര്‍ഷം 10 കഴിഞ്ഞവരുമുണ്ടായിരുന്നു. നക്ഷത്രങ്ങളെപ്പററിയും ജ്യോതിശ്ശാസ്ത്ര വിശേഷങ്ങളെപ്പററിയും സംസാരിക്കുന്നതിനിടയ്ക്ക് എനിക്കു അല്ലറ ചില്ലറ ഗണിത കാര്യങ്ങളും പറയേണ്ടി വന്നു. പക്ഷെ എന്നെ അത്ഭുതപ്പെടുത്തിയത് അവരില്‍ നല്ലൊരു വിഭാഗത്തിനു ചതുഷ്ക്രിയകള്‍ ഉറച്ചിട്ടില്ല എന്നതു തന്നെയാണ്. ഉറയ്ക്കാത്ത ഈ അടിത്തറയില്‍ നിന്ന് ഉന്നത വിജയത്തിന്‍റെ രമ്യഹര്‍മ്മ്യങ്ങള്‍ എങ്ങനെ കെട്ടിപ്പൊക്കും.
കുട്ടികളുടെ നിലവാരം പൂര്‍ണ്ണമായും വിശകലനം ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും A+ കിട്ടിയവരുടെ എണ്ണത്തില്‍ മാത്രമല്ല എല്ലാ ഗ്രേഡു കിട്ടിയവരിലും മററു വിഷയങ്ങളെ അപേക്ഷിച്ചു ഗണിലത്തില്‍ എണ്ണം കുറവായിരുന്നു എന്നു തന്നെ നാം മനസ്സിലാക്കുന്നു.
ഗണിതം മധുരമാണെന്നു പറഞ്ഞാല്‍ മാത്രം പോരാ, അതിന്‍റെ മാധുര്യം കുട്ടികള്‍ക്കു നുണയാന്‍ എന്തെല്ലാം ചേരുവകളാണ് നാം ഇനിയും നിര്‍മ്മിക്കേണ്ടതെന്നു ഗണിത പടുക്കളില്‍ നിന്നു തന്നേ നിര്‍ദ്ദേശങ്ങള്‍ വരട്ടേ. താങ്കള്‍ക്കും മററു ബ്ളോഗ് ടീമംഗങ്ങള്‍ക്കും സുഖമെന്നു കരുതുന്നു. ക്രുദ്ധമായ രീതിയില്‍ കമന്‍റുകളെഴുതുന്നവരോട് സംയമനത്തോടെ പ്രതിവദിക്കാന്‍ എല്ലാവര്‍ക്കും കഴിയട്ടെ. ഗീതാസുധി ടീച്ചറോട് ഞാന്‍ ചോദിച്ചതായി പ്രത്യേകം പറയണം.
സ്നേഹത്തോടെ
നിങ്ങളുടെ ജനാര്‍ദ്ദനന്‍
ബൂലോഗ സംവാദങ്ങളുടെ ഒരു സ്റ്റൈല്‍ പലര്‍ക്കും ഇപ്പോഴും മനസ്സിലായിട്ടില്ലെന്നതില്‍ വിഷമമുണ്ട്. നാം പറയാനുറച്ച കാര്യങ്ങള്‍ അല്പം തീവ്രമായും പരുഷമായുമൊക്കെപ്പറയുന്നത്, അതിന് അതേ നാണയത്തിലുള്ള പ്രതികരണങ്ങളുണ്ടാകാന്‍ വേണ്ടിയാണ്. നിഷ്കളങ്കരായ ചിലര്‍ ഇതെല്ലാം പരസ്പരമുള്ള കടിച്ചുകീറലായി തെറ്റിദ്ധരിക്കുന്നതാണു പ്രശ്നം!
ബാബൂജേക്കബും, വിജയന്‍ കടവത്തുമൊക്കെയായി ഈവിധം ആശയസംവാദം നടത്തുമ്പോള്‍,അവരില്‍ നിന്നും തീര്‍ച്ചയായും ചില പാഠങ്ങള്‍ പഠിക്കുകയും, ചില അഭിപ്രായങ്ങള്‍ക്കെങ്കിലും ചില്ലറ മാറ്റങ്ങള്‍ വരുകയും ചെയ്യുന്നുണ്ട്.
ഇതൊക്കെ വെറും ശണ്ഠകളായിക്കാണുന്ന ശുദ്ധാത്മാക്കളോട് സഹതപിക്കാനേ നിവൃത്തിയുള്ളൂ....
ഈ കമന്റെങ്കിലും തെമ്മാടിക്കുഴിയില്‍ മറമാടില്ലെന്നു കരുതുന്നു.
.
.വേണ്ട ഹോംസ് , പ്രതികരണ ശേഷിയില്ലാത്ത ഒരു സമൂഹത്തിനു നമ്മുടെ വാദപ്രതിവാദങ്ങള്‍ അരോചകവും, അസഭ്യവുമായി തോന്നുമ്പോള്‍ നാം സംയമനം പാലിക്കുന്നതാണ് നല്ലതെന്ന് തോന്നുന്നു.അല്ലെങ്കില്‍ തെമ്മാടി കുഴിയില്‍ കിടക്കേണ്ടി വരും.ഏത് കമന്റ് എഴുതുമ്പോളും "ഉജ്ജ്വലമായി", "നന്നായി", "വളരെ നന്നായി" , "പോസ്റ്റ് പ്രസിദ്ധീകരിച്ച ആള്‍ പറഞ്ഞതാണ് പരമമായ സത്യം" , ഇങ്ങനെ ഒക്കെ എഴുതിയാല്‍ മതി.
A + ഉറപ്പ് .
.
കണക്ക് അധ്യാപകര് നിര്ബന്ധമായും ആത്മ പരിശോധന നടത്തേണ്ട (ആത്മഹത്യ അല്ല ഉദ്ദേശിച്ചത് ) പ്രസക്തമായ വിഷയമാണ് ഈ pOst -ന്റെത് . എങ്കിലും ഇതിനു ലഭിച്ച പ്രതികരണം അത്ഭുതപ്പെടുത്തുന്നതാണ്. ഒരു puzzle pOst -നു കിട്ടുന്ന പ്രതികരണം പോലും കിട്ടുന്നില്ലല്ലോ എന്ന് കാണുന്നത് സങ്കടകരമാണ്. ഇത്രയോക്കയെ ഉള്ളോ കുട്ടികളോടുള്ളപ്രതിബദ്ധത?
എനിക്കു് തോന്നുന്നത് പുതിയ പാഠ്യപദ്ധതി ഗണിതം കൂടുതല്‍ മധുരമാക്കി എന്നാണ് (പ്രത്യേകിച്ച് വെറുതെ കിട്ടിയ 20 മാര്‍ക്കും വലിയ പ്രയത്നമില്ലാതെ കിട്ടിയ10 മാര്‍ക്കും ചേര്‍ന്ന് D+ ല്‍ എത്തി നിവര്‍ന്നു നടക്കുന്ന വിദ്വാന്മാര്‍ക്ക്) എന്നാല്‍ വാലുവേഷന്‍ ക്യാമ്പില്‍ നിന്നും മനസ്സിലായ കാര്യം തലപുകഞ്ഞിരുന്ന് പഠിക്കുന്ന കുട്ടികളെ A+ ല്‍ നിന്നും തള്ളിതാഴെയിടുന്നത് കുട്ടികള്‍ മനസ്സിലാക്കരുതെന്നുള്ള തരത്തിലെ ചില ചോദ്യങ്ങളിലെ അവ്യക്തതയാണ്.(ഉദാ:Qn;1,2,15,18)ഒരേ രീതിയിലുള്ള ചോദ്യങ്ങളുടെ ആവര്‍ത്തനം ഒഴിവാക്കാനും ചോദ്യങ്ങളിലെ അവ്യക്തത കുറക്കാനും ചോദ്യകര്‍ത്താക്കള്‍ തീര്‍ച്ചയായും ശ്രദ്ധിക്കണം.കഠിനപ്രയത്നം ചെയ്യുന്ന കുട്ടികള്‍ A+ നേടി മുന്നില്‍ തന്നെ എത്തട്ടെ,അതല്ലെ നല്ലത്.
പ്രതികരണങ്ങള്
പ്രതീക്ഷിച്ചാണല്ലോ പോസ്റ്റുകള്
പ്രസിദ്ധീകരിക്കുന്നത് ?
പ്രധാനവിഷയമായ ഗണിതതെക്കുരിച്ചു
പ്രാധാന്യത്തോടെ യുള്ള ഒരു പോസ്റ്റ് .
പ്രശ്നങ്ങള് നിര്ധാരണം ചെയ്യുന്ന രീതി
പ്രാമുഖ്യം നല്കേണ്ടുന്ന സ്ഥനംകളില്
പ്രകടിപ്പെണ്ടുന്ന സ്കില്സ് കുറയുമ്പോള്
പ്രശ്നം സംകീര്ണമാകും ..കുട്ടിയാണോ കുറ്റക്കാരന് ?കൂട്ടായ പ്രവര്ത്തനത്തില് ഏര്പ്പെടുന്ന അധ്യാപകരോ?ഉത്തരം കിട്ടുമെന്ന് തോന്നുന്നില്ല .എന്നാലും പ്രശ്നം വിലയിരുതെണ്ടേ?ഡി+ല് കുറഞ്ഞവര് ആര് ?
പഠന വ്യകല്ല്യമുള്ള കുട്ടികള് ഈ വര്ഷം ഡി+ല് കുറഞ്ഞ ഗ്രേഡ് വാങ്ങി യിട്ടില്ല ന്ന് നമുക്കറിയാം.( സ്കൂളുകളിലെIEDഎണ്ണം കൂടിയ ത് ഇതിനു തെളിവാണ് ) പരീക്ഷ അടുത്ത സമയത്ത് നിരന്തരം നടത്തിയ ഈവനിഗ് ,നൈറ്റ് ക്ലാസുകള് എന്നി സ്ഥലത്ത് ഏതാതിരുന്ന ഒരു കൂടം കുട്ടികള് നമ്മുടെ ഇവിടെ ഇല്ലേ?
രാത്രിഭക്ഷണം ഉള്പ്പെടെ സൌകര്യങ്ങള് ഏര്പ്പെടുത്തി കാത്തിരുന്നിട്ടും ക്ലാസില് എത്താന് വൈമനസ്യം കാട്ടിയ കുട്ടികളെ ആരെങ്കിലും ശ്രദ്ധിച്ചോ? ഇവിടെ രക്ഷിതാവിന്റെ പങ്കു വലുതല്ലേ? ഡി+ ല് കുറഞ്ഞ വരുടെ ലിസ്റ്റ് തയ്യാറാക്കിയാല് ഇത്തരം പേരെ നമുക്ക് കാണാന് കഴിയും . ഇവിടെ അധ്യാപകരാണോ കുറ്റക്കാര് ? സ്കൂളില് ഒറ്റ ക്ളാസി പോലും ശ്രദ്ധിക്കാന് തയ്യാറാകതവര്ക്ക് വേണ്ടിയാണ് വിവിധ ഏജന്സികള് ഇത്തരം ക്ലാസുകള് സ്കൂള് തലത്തിലുംപ്രാതെസീകതലത്തിലുംഎര്പെടുതിയിരുന്നത് . ഇത്തരം കുട്ടികളെ കണ്ടെത്തി (രക്ഷിതാക്കളെ അറിയിച്ചിട്ടും ഫലമില്ലാതവ) എങ്ങിനെ നാം ക്ലാസില് എത്തിക്കും ? സാധിച്ചാല് അടുത്ത വര്ഷം 100% ഗണിതവിജയം ഉണ്ടാവും. തീര്ച്ച.
ഇനി ഏ+ കിട്ടാവുന്ന അത്രയും ചോദ്യങ്ങളും ഉത്തരങ്ങളും അറിയാവുന്ന മുഴുവന് വഴിയിലും ചെയ്തു പഠിച്ച കുട്ടികള്ക്ക് എല്ലാവര്ക്കും ഏ + കിട്ടുക പ്രയാസമാണ് . ഇതിനു ഒരു ബാഹ്യ ശ ക്തി തന്നെവേണം( ബാഹ്യ ശ ക്തി എന്ന് പറഞ്ഞു എന്റെ പുറകെ ആരും വരേണ്ട).അറിയുന്നവ രണ്ടര മണികുരില് എഴുതാന് പറ്റാത്തവര് ,അറിയുന്ന ഉത്തരം എഴുതുമ്പോള് മാറിപ്പോകുന്നവര്,പകുതി എഴുതി പൂര്ണ മയെന്നുകരുതി അടുത്തതിലേക്ക് ചാടുന്നവര് ,എഴുതിയ ശേഷം ഒരു തവണ വായിക്കാന് മടിക്കുന്നവര് 132 എന്നഉത്തരം 123 എന്ന് എടുതെഴുതുന്നവര് ...........ഇങ്ങിനെയുല്ലവരില്ലേ? ഇവിടെ ആരാണ് കുറ്റക്കാര്? ഇത് കണ്ടെത്തി 100 തവണ പറഞ്ഞു കൊടുത്തിട്ടും ആവര്ത്തിക്കുന്നവരെ ആര്ക്കു എന്ത് ചെയ്യാന് കഴിയും ?....... ഒരു ചെറു കാര്യം . ഒന്നാമത്തെ ചോദ്യത്തിന്നു വളരെ ഭംഗി യാക്കി ചെറുതാക്കി എഴുതിയത് കെട്ടാന് ഉപയോഗിച്ചനൂലിന് ഉള്ളിലായി നോക്കുന്ന ആളുടെ ശ്രദ്ധയില് പെട്ടിട്ടില്ലെങ്കില് ......? ആര്ക്കു കുറ്റം എല്കാന് കഴിയും .മറിച്ച് ആദ്യം പറഞ്ഞ കാര്യങ്ങളുടെ ഉത്തരവതിതം പൂര്ണമായും അധ്യാപകര്ക്ക് കൊടുക്കണമോ?.. ചര്ച്ച ഒരു പോസിറ്റീവ് സെന്സില് എടുക്കാനും നല്ല ഉപദേശ ങ്ങളും അഭിപ്രായങ്ങളും നല്കാനും ഈ സ്ഥലം വിനിയോഗിക്കുമല്ലോ?
എന്‍റെ ക്ലാസ്സിലെ വിദ്ധ്യര്തിയും ഒരു ബന്ധുവും കൂടിയായ കുട്ടിയുടെ എട്ടാം ക്ലാസ്സിലെ പേപ്പര്‍ നോക്കിയപ്പോള്‍ സമവക്യങ്ങളിലെ പല ചോദ്യങ്ങളും തെറ്റിച്ചിരിക്കുന്നു. ആ ക്ലാസ്സില്‍ ധാരാളം പഠന പ്രവര്‍ത്തനങ്ങള്‍ (TEP യില്‍ പറഞ്ഞതനുസരിച്ച് ) ചെയ്യിച്ചിട്ടുണ്ട് . കുട്ടിക്ക് ചതുഷ്ക്രിയകളും പട്ടികയും അറിയാം അതുകൊണ്ട് (during Vacation) രാത്രി (പകല്‍ കളിക്കനുല്ലതാണല്ലോ !!)1 മണിക്കൂര്‍ വീതം ഇരുത്തി സമവാക്യങ്ങള്‍ വീണ്ടും പറഞ്ഞു കൊടുത്തു. ഇന്നലെ ഒരു ചെറിയ ടെസ്റ്റ് നടത്തി . ചോദ്യങ്ങളിലെ സംഖ്യകളും ചരങ്ങളും മാത്രമേ മാറ്റിയുളൂ.ഇപ്പോഴും ശങ്കരന്‍ തെങ്ങുമ്മേ തന്നെ! ഇനിയിപ്പോള്‍ ഞാന്‍ എന്താണ്
ചെയ്യേണ്ടത് ?
എത്രയും അനുസരണയോടെ വന്നിരിക്കുന്ന കുട്ടിയുടെ അവസ്ഥ ഇതാണെങ്കില്‍ മറ്റു കുട്ടികളുടെ കാര്യം പറയണമോ?
najn vaanu
good
congratulations DEEPA.
You are the first person who commented "good" regards this post.
valanju tirinja question paper karanam mikka kuttikal pala chodyangalum kandilla
ഇങ്ങനെ ഡി+ നേടിയവനും അടുത്ത അല്ലോട്മെന്റില്‍ സയന്‍സ് തിരഞ്ഞെടുക്കും...പിന്നെ എന്ജിനീയരോ ഡോക്ടറോ ആവാന്‍ വേണ്ടി ഉള്ള ശ്രമമാണ്...+2 ആണെങ്കില്‍ ജയിക്കുന്നത് CE +TE അല്ല 24 /80 എഴുതി എടുക്കണം രണ്ട് വര്ഷം കൊണ്ട് അവന്റെ/അവളുടെ പരിപ്പ് പുറത്ത് വരും ...അല്ലെങ്കി റിസള്‍ട്ട് അറിയുമ്പോ സാറമാരുടെ പരിപ്പാകും വരുക .
THE Q.P.WAS TOO TOUGH TO SCORE A+
THE Q.P WAS TOO TOUGH TO SCORE A+.
Post a Comment