എട്ടാം ക്ലാസ് ICT സോഫ്റ്റ്‍വെയറുകള്‍

>> Thursday, May 27, 2010


പുതുതായി എത്തിയിരിക്കുന്ന എട്ടാം ക്ലാസ് ഐ.സി.ടി പാഠപുസ്തകത്തിലും പരിശീലനപരിപാടികളിലും ജിമ്പ്, ഓപ്പണ്‍ ഓഫീസ് റൈറ്റര്‍, കാല്‍ക്ക്, ഇംപ്രസ്, കാത്സ്യം, ജിയോജിബ്ര, പൈത്തണ്‍, മാര്‍ബിള്‍, സണ്‍‍ക്ലോക്ക്, കെസ്റ്റാര്‍സ്, എന്നീ സോഫ്റ്റ്‍വെയറുകളാണല്ലോ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ വര്‍ഷം മുതല്‍ ഐ.ടി പഠിപ്പിക്കുന്നതിന് എട്ടാം ക്ലാസില്‍ അതാത് വിഷയം പഠിപ്പിക്കുന്ന അധ്യാപകരുടെ സേവനവും തേടുന്നുണ്ട്.(സര്‍ക്കുലര്‍ കാണുക). കാരണം, ഒരു സോഷ്യല്‍ സ്റ്റഡീസ് ടീച്ചര്‍ക്കാണ് എട്ടാം ക്ലാസ് ഐ.ടിയുടെ ചുമതലയെങ്കില്‍ ഗണിതസോഫ്റ്റ്‍വെയറായ ജിയോജിബ്ര കുട്ടികളെ പഠിപ്പിക്കാന്‍ ഗണിതാധ്യാപികയുടെ സഹായം കൂടി ഉണ്ടായാലേ കാര്യങ്ങള്‍ സുഗമമാവൂ. ഈ സോഫ്റ്റ്‍വെയറുകളെല്ലാം ഡിഫോള്‍ട്ടായി ഉള്ള സ്വതന്ത്രസോഫ്റ്റ്‍വെയറായ ഉബുണ്ടു 9.10 ന്റെ കസ്റ്റമൈസ്ഡ് വേര്‍ഷന്‍ ഐ.ടി അറ്റ് സ്ക്കൂള്‍ പുറത്തിറക്കിക്കഴിഞ്ഞു. അപ്പോള്‍ പലര്‍ക്കും സംശയം വരും. ഉബുണ്ടു ഇന്‍സ്റ്റാള്‍ ചെയ്യാത്ത സിസ്റ്റങ്ങളാണല്ലോ നമ്മുടെ സ്ക്കൂളുകളില്‍ അധികവും. ഗ്നു/ ലിനക്സ് 3.0, 3.2 വേര്‍ഷനുകള്‍ ഉപയോഗിക്കുന്നവര്‍ എട്ടാം ക്ലാസിലെ പഠനപ്രവര്‍ത്തനങ്ങള്‍ എങ്ങനെ കുട്ടികള്‍ക്ക് മുന്നില്‍ അവതരിപ്പിക്കും? അതിനെന്താണ് ചെയ്യുക? വഴിയുണ്ട്. ഗ്നു/ലിനക്സ് 3.0, 3.2 വേര്‍ഷനുകളില്‍ ഉപയോഗിക്കുന്നതിനായി മലപ്പുറം ഐടി@സ്ക്കൂള്‍ പ്രൊജക്ട് ജനുവരിയില്‍ പുറത്തിറക്കിയ എഡ്യൂസോഫ്റ്റിന്‍റെ ഏറ്റവും പുതിയ സി.ഡിയില്‍ ഉബുണ്ടുവില്‍ ഉണ്ടെന്ന് പറഞ്ഞ മേല്‍പ്പറഞ്ഞ സോഫ്റ്റ്‍വെയറുകളെല്ലാം ഉണ്ട്. കാത്സ്യം, ജിയോജിബ്ര, പൈത്തണ്‍, കെസ്റ്റാര്‍സ് എന്നിവയെല്ലാം ഈ സി.ഡി ഉപയോഗിച്ച് ഇന്‍സ്റ്റാള്‍ ചെയ്യാം. പക്ഷേ മാപ്പുകള്‍ ഉള്ള മാര്‍ബിള്‍, സണ്‍ക്ലോക്ക്, കെജ്യോമെട്രി എന്നീ സോഫ്റ്റുവെയറുകള്‍ ചില്ലറ അപ്ഡേഷന്‍ വര്‍ക്കുകളോടെ വേണം ഇന്‍സ്റ്റാള്‍ ചെയ്യാന്‍. അതേക്കുറിച്ചാണ് ഈ പോസ്റ്റ്. ഈ പാക്കേജുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടി വരുമ്പോള്‍ നമുക്കുണ്ടാകുന്ന സംശയങ്ങളും പ്രശ്നങ്ങളും ഇവിടെ കമന്‍റുകളായി പങ്കു വെക്കുകയുമാകാം.

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer