SSLC സേ പരീക്ഷ, പുനര്‍മൂല്യനിര്‍ണയം എങ്ങനെ?
>> Monday, May 3, 2010
എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് കരസ്ഥമാക്കിയ ബ്ലോഗിലെ കിലുക്കാംപെട്ടി കുഴല്‍മന്ദം CAHSS ലെ എം. വിസ്മയയ്ക്കും(അമ്മു - 296869)ചുറുചുറുക്കിന്റെ പ്രതീകമായ പാലക്കാട് ചളവറ എച്ച്.എസിലെ എസ്.ധനുഷിനും (292141) അഭിനന്ദനങ്ങള്‍. രണ്ടാളും നമ്മുടെ ബ്ലോഗിലെ സ്ഥിരം സന്ദര്‍ശകരായിരുന്നുവല്ലോ. കൂടാതെ മാത്‍സ് ബ്ലോഗ് ടീമംഗമായ കോലഞ്ചേരിയിലെ എം.എ രവി സാറിന്റെ മകളും പൂത്തൃക്ക ഗവ.ഹയര്‍ സെക്കന്‍ററി സ്കൂളിലെ എം അലീനയ്ക്കും (365311) എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ഉണ്ട്. അലീനയ്ക്കും മാത്‍സ് ബ്ലോഗിന്റെ പേരില്‍ അഭിനന്ദനങ്ങള്‍. അതോടൊപ്പം തന്നെ 2010 ലെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ വിജയിച്ച എല്ലാ കുട്ടികള്‍ക്കും മാത്‍സ് ബ്ലോഗിന്റെ പേരില്‍ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ രേഖപ്പെടുത്തട്ടെ
ഇനി നമുക്ക് എസ്.എസ്.എല്‍.സി സേ പരീക്ഷയെക്കുറിച്ചും ഉത്തരക്കടലാസിന്റെ ഫോട്ടോകോപ്പി എടുക്കുന്നതിനും സ്ക്രൂട്ടനിങ്, പുനര്‍മൂല്യനിര്‍ണയം എന്നിവയെക്കുറിച്ചുമെല്ലാം വിശദീകരിക്കാം. ഇവയ്കോരോന്നിനുമുള്ള അപേക്ഷാഫോമുകളും താഴെ നല്‍കിയിരിക്കുന്നു. ഒപ്പം തീയതിയടക്കമുള്ള പ്ലസ് വണ്‍ പ്രവേശന വിവരങ്ങളെപ്പറ്റിയും ഈ പോസ്റ്റില്‍ സൂചിപ്പിച്ചിരിക്കുന്നു. എസ്.എസ്.എല്‍.സി പരീക്ഷാ വ്യക്തിഗതം, സ്ക്കൂള്‍, വിദ്യാഭ്യാസജില്ല തുടങ്ങിയവ തരംതിരിച്ചെടുക്കുന്നതിനുള്ള ഔദ്യോഗിക വെബ്സൈറ്റ് ലിങ്കുകളും താഴെ നല്‍കിയിട്ടുണ്ട്.
ഗ്രേഡ് തിരിച്ചുള്ള ഫലങ്ങള്‍
എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയവര്‍ ഏറ്റവും കൂടുതല്‍ ഉള്ളത് കണ്ണൂര്‍ വിദ്യാഭ്യാസ ജില്ലയിലാണ്, 315 പേര്‍. റവന്യൂ ജില്ലാ തലത്തില്‍ തൃശൂരാണ് മുന്നില്‍, 656 പേരാണ് ഇവിടെ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയത്.
സ്ക്കൂള്‍- വിദ്യാഭ്യാസ ജില്ല തരംതിരിച്ചുള്ള റിസല്‍ട്ട് അറിയുന്നതിനും ഡൗണ്‍ലോഡ് ചെയ്തെടുക്കുന്നതിനും മനോരമ ഓണ്‍ലൈനിന്റെ ഈ ലിങ്ക് ഉപയോഗിക്കാം
ഐ.ടി അറ്റ് സ്ക്കൂളിന്റെ റിസല്‍ട്ട് പോര്‍ട്ടല്‍ ഇവിടെ Result Portal
സ്ക്കൂള്‍ വൈസ് റിസല്‍ട്ടിന് വേണ്ടി keralaresults.nic.in
സേ പരീക്ഷ ഈ മാസം 19 ന് നടക്കും. ഇതിനെക്കുറിച്ചുള്ള സര്‍ക്കുലര്‍ ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്തെടുക്കാം. ഇതിനോടനുബന്ധിച്ച് പരീക്ഷാ ഭവന്‍ പുറത്തിറക്കിയ വിജ്ഞാപനം ഇവിടെ നിന്നും കോപ്പി ചെയ്തെടുക്കാം.
SAY - 2010: Application form for download
ഫോട്ടോ കോപ്പി
ഒരു കുട്ടിക്ക് ലഭിച്ച ഗ്രേഡുകളില്‍ തൃപ്തിയില്ലെങ്കില്‍ ഉത്തരക്കടലാസിന്റെ ഫോട്ടോ കോപ്പി എടുക്കാം. ഫീസ് 200 രൂപ. ഇതോടൊപ്പം നല്‍കിയിട്ടുള്ള അപേക്ഷാ ഫോം പൂരിപ്പിച്ച് പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തി 15 ദിവസത്തിനകം പരീക്ഷാഭവനില്‍ എത്തിക്കേണ്ടതാണ്. ക്യാമ്പുകളില്‍ മാര്‍ക്കുകള്‍ കൂട്ടി എഴുതുമ്പോള്‍ എന്തെങ്കിലും വ്യത്യാസം സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് തിരുത്തുന്നതിലേക്കുള്ള ഉദ്ദേശത്തിനാണിത്. മൂല്യനിര്‍ണ്ണയം ചെയ്തിട്ടുള്ള ഉത്തരങ്ങളൊന്നും തന്നെ പുനര്‍മൂല്യനിര്‍ണ്ണയം നടത്തുന്നതല്ല. ഫോട്ടോകോപ്പി ലഭിച്ച ശേഷം പുനര്‍മൂല്യനിര്‍ണ്ണയം അനുവദനീയവുമല്ല. ഒരു പ്രാവശ്യം അടയ്ക്കുന്ന തുക യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല.
ഫോട്ടോകോപ്പി എടുക്കുന്നതിനുള്ള അപേക്ഷാ ഫോം
പുനഃപരിശോധന (Scrutiny)
പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തിയ തിയതി മുതല്‍ 15 നകം നിര്‍ദ്ദിഷ്ട അപേക്ഷാ ഫോമില്‍ പുനഃപരിശോധനയ്ക്കായി അപേക്ഷിക്കാം. താമസിച്ചു കിട്ടുന്ന അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല. സ്ക്രൂട്ടനിക്ക് പേപ്പറൊന്നിന് 50 രൂപ ക്രമത്തിലാണ് ഫീസ്. പുനര്‍മൂല്യനിര്‍ണ്ണയത്തിന് അപേക്ഷിക്കുന്ന പേപ്പറുകള്‍ക്ക് സ്ക്രൂട്ടിനി ആവശ്യമില്ല. അടയ്ക്കുന്ന തുക യാതൊരു കാരണവശാലും തിരിച്ചു നല്‍കുന്നതല്ല.
സ്ക്രൂട്ടിനിക്കുള്ള അപേക്ഷാ ഫോം
പുനര്‍മൂല്യനിര്‍ണ്ണയം
ഉത്തരക്കടലാസുകള്‍ രണ്ടാമത് മൂല്യനിര്‍ണയം നടത്തുന്നതിന് നിശ്ചിത ഫോമില്‍ അപേക്ഷിക്കണം. ഫീസ് 400 രൂപയാണ്. പരീക്ഷാഫലം പ്രസിദ്ധീകരിച്ച് 15 ദിവസത്തിനകം തന്നെ അപേക്ഷിച്ചിരിക്കണം. ഇപ്രകാരം അപേക്ഷകള്‍ അയക്കുന്നവര്‍ അതേ പേപ്പറിന് സ്ക്രൂട്ടനിക്കു വേണ്ടി പ്രത്യേകം അപേക്ഷിക്കേണ്ടതില്ല. സര്‍ക്കാര്‍ ഉത്തരവ് (എം.എസ്) നമ്പര്‍ 157/08/G.Edn dated 8-9-2008 പ്രകാരം പുനര്‍മൂല്യനിര്‍ണ്ണയത്തില്‍ ഉയര്‍ന്ന ഗ്രേഡ് ലഭിക്കുന്നവര്‍ക്ക് മാത്രമേ പുനര്‍മൂല്യനിര്‍ണ്ണയത്തിന് അടച്ച ഫീസ് തിരികെ നല്‍കുകയുള്ളു.
പുനര്‍മൂല്യനിര്‍ണ്ണയത്തിനുള്ള അപേക്ഷാ ഫോം
NB:- ഫോട്ടോകോപ്പി, സ്ക്രൂട്ടിനി, പുനര്‍മൂല്യനിര്‍ണയം എന്നിവയ്ക്ക് നിശ്ചയിച്ചിട്ടുള്ള ഫീസ് " സെക്രട്ടറി റ്റു ദി കമ്മീഷണര്‍ ഫോര്‍ ഗവ. എക്സാമിനേഷന്‍സ്, പരീക്ഷാഭവന്‍, പൂജപ്പുര, തിരുവനന്തപുരം-12 " എന്ന വിലാസത്തില്‍ തിരുവനന്തപുരത്ത് മാറാവുന്ന രീതിയില്‍ ഏതെങ്കിലും ദേശസാല്‍കൃതബാങ്കിന്റെ ഡിമാന്റ് ഡ്രാഫ്റ്റായി വേണം അടയ്ക്കേണ്ടത്. ഇതിലേക്ക് മണി ഓര്‍ഡര്‍, ക്യാഷ്, ചെക്ക്, ചലാന്‍ എന്നിവ സ്വീകരിക്കുന്നതല്ല.
പ്ലസ് വണ്‍ പ്രവേശനം
മെയ് 05 ബുധനാഴ്ച മുതല്‍ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷാ ഫോം വിതരണം ചെയ്യും. അപേക്ഷ ലഭിക്കുന്നതിനുള്ള അവസാന തീയതി മേയ് 20 ആണ്. ട്രയല്‍ അലോട്ട്മെന്റ് ജൂണ്‍ 1ന്. ജൂണ്‍ 9 ന് ആദ്യ അലോട്ട്മെന്റ് ആരംഭിക്കും. ജൂണ്‍ 27 ന് അലോട്ട് മെന്റ് പൂര്‍ത്തിയാക്കും. ജൂണ്‍ 30നാകും പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കുക
35 comments:
അമ്മുവിനും അലീനയ്ക്കും ഒപ്പം വിജയികളായ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും അഭിനന്ദനങ്ങള്‍
ഒരു പക്ഷെ ചരിത്രത്തില്‍ ആദ്യമായിരിക്കാം ഒന്നാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെയുള്ള കുട്ടികളുടെ ഫലം ഒരു ദിവസം അറിയുന്നത് .ഫലം 12 മണിക്ക് ഉള്ളില്‍ അറിയുമെന്ന് റിപ്പോര്ട് സൂചിപ്പിക്കുന്നു .ഫലം എന്ത് തന്നെ ആയാലും ആരു അനുമോ diച്ചാലും പുchiച്ചാലും സധൈര്യം നേരിടുക. നമ്മെ കൊണ്ട് കഷിയുന്നത് നാം നേടി എന്ന് വിചാരിച്ചാല്‍ മതി.
തുടര്‍ന്നുള്ള പഠന കാര്യങ്ങള്‍ രക്ഷിതാവും സുഹുര്തുക്കളും നിങ്ങളും കൂടി തീരുമാനിക്കുക.സധൈര്യം മുന്നോട്ട് .ഫലം കാംഷിക്കുന്ന എല്ലാ സുഹുര്തുക്കള്‍ക്കും ഭാവുകങ്ങള്‍ നേരുന്നു.അടുത്ത വര്ഷം +2 ഫലം കൂടി ഇതൊന്നിച്ചു പ്രഖ്യാപിക്കാന്‍ അധികാരികള്‍ ശ്രമിച്ചാല്‍ അത് ചരിത്രം തിരുതികുറിക്കും. .....വിജയാ ...........samsakal.
Time Space Attitude May 3, 2010 10:57 AM
vijayan larva May 3, 2010 12:59 PM
vismaya
967*307=296869scored fullaplus.con.........ns.
കനല്‍ May 3, 2010 1:06 PM
CONGRATULATONS TO
ATHULYA S. BALAKRISHNAN
NOMITHA
FARSANA
SRUTHI P S
AMMU
ALEENA
AND ALL OTHER STUDENTS WHO PASS SSLC EXAMINATION.
AZEEZ
WELL DONE VIJAYAN SIR
REALLY I MISS THESE HAPPY MOMENTS
അഭിനന്ദനങ്ങള്
ഒന്നു മുതൽ പത്തു വരെ ക്ലാസ്സുകളിൽ പഠിച്ച, ഉപരിപഠനത്തിന് അർഹത നേടിയ എല്ലാ വിദ്യാർത്ഥികൾക്കും; അതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാ അദ്ധ്യാപകർക്കും എന്റെ അഭിനന്ദനങ്ങൾ.
വിജയികളായ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും അഭിനന്ദനങ്ങള്‍
എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് വാങ്ങിയ അമ്മുവിനും അലീനയ്ക്കും പ്രത്യേകിച്ചും ........
100% വിജയം നേടിയ ഹരി സാറിന്റെ സ്ക്കുളിലെ എല്ലാ വിദ്യാര്ത്ഥികള്ക്കും അധ്യാപകര്ക്കും അനുമോദനങ്ങള്
മുംതാസ് ജമാലിന് പ്രത്യേക അഭിനന്ദനങ്ങള്
വിജയികളായ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും അഭിനന്ദനങ്ങള്‍
അമ്മൂന് അഭിനന്ദനങ്ങള്‍ ...
ഒപ്പം മറ്റുള്ളവര്‍ക്കും ...
ആശംസകള്‍ ......... ആശംസകള്‍
എല്ലാവര്‍ക്കും ഹൃദ്യമായ ആശംസകള്‍ .
അമ്മുവിന് അഭിനന്ദനങ്ങള്‍
അഭിനന്ദനങ്ങള്‍! - അമ്മുവിനും അലീനയ്ക്കും
ഉന്നതവിജയം നേടിയ കുട്ടികള്‍ക്കും വിദ്യാലയങ്ങള്‍ക്കും അഭിനന്ദനങ്ങള്‍ . പ്രത്യേകിച്ച് ഹരിസാറിന്റെ സ്ക്കുളിന്.അമ്മുവിനും അലീനയ്ക്കും .
അമ്മുവിനും ഹരി സാറിനും , ഹരി സാറിന്റെ സ്ക്കുളിലെ എല്ലാ വിദ്യാര്ത്ഥികള്‍ക്കും പ്രത്യേക അഭിനന്ദനം
വിജയികളായ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ അധ്യാപകര്‍ക്കും അഭിനന്ദങ്ങള്‍
വിജയികളായ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും അഭിനന്ദനങ്ങള്‍
SREEJITH
AMBALAPUZHA
അമ്മുവിന് അഭിനന്ദനങ്ങള്‍........................
എല്ലാ വിഷയങ്ങള്ക്കും A+ ലഭിച്ച ധനുഷിന് അഭിനന്ദനങ്ങള്
ധനുഷിന് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ച വിവരം ഇപ്പോഴാണ് അറിഞ്ഞത്. ബ്ലോഗിലെ മിടുമിടുക്കനായ ധനുഷിന് മാത്‍സ് ബ്ലോഗിന്റെ പേരില്‍ അഭിനന്ദനങ്ങള്‍..
ഇന്നലെ ഭാമടീച്ചര്‍ ധനുഷിന്റെ റിസല്‍ട്ടിനെപ്പറ്റി ചോദിച്ച ശേഷം അതറിയാന്‍ ഒരു ആഗ്രഹമുണ്ടായിരുന്നു.
ഇവര്‍ മൂന്നാളിന്റേയും വിജയം ഈ കുടുംബത്തിലെ തന്നെയാണെന്നതിനാല്‍ ഞങ്ങളത് ഏറെ ആസ്വദിക്കുന്നു.
വിജയികളായ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും അഭിനന്ദനങ്ങള്‍
MUHAMMED K B
MIHSS FOR GIRLS,
PUDUPONNANI, MALAPPURAM DT
എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ച ധനുഷിന്
അഭിനന്ദനങ്ങള്‍
hearty cgratulations danush.
ബ്ലോഗിലെ മിടുമിടുക്കനായ ധനുഷിന് ഹൃദയം നിറഞ്ഞ ആശംസകള്‍.
അലീനയുടെ സ്കൂളിന്‍റെ പേര് ഗവ.ഹയര്‍ സെക്കന്‍ററി സ്കൂള്‍,പൂത്തൃക്ക. (Aluva Edl.Dist)
@Maths blog team
എസ്.എസ്.എല്‍.സി - 2010 ഗണിതശാസ്ത്ര പരീക്ഷയിലെ ഓരോ ചോദ്യങ്ങളേയും നമ്മുടെ കുട്ടികള്‍ എങ്ങനെയാകാം നേരിട്ടിരിക്കുക ...........
ഓരോ ചോദ്യങ്ങളേയും എന്നത് ശരിയായ പ്രയോഗമല്ല. ഓരോ ചോദ്യത്തേയും എന്നു മതി. ഇവിടെ ഓരോ ചോദ്യവും എന്നതാണ് ശരിയായ പ്രയോഗം.
"എസ്.എസ്.എല്‍.സി - 2010 ഗണിതശാസ്ത്ര പരീക്ഷയിലെ ഓരോ ചോദ്യവും നമ്മുടെ കുട്ടികള്‍ എങ്ങനെയാകാം നേരിട്ടിരിക്കുക ..........."
സ്നേഹമുള്ള ജനാര്‍ദ്ദനന്‍ സാര്‍,
ദാ, തെറ്റ് തിരുത്തിക്കഴിഞ്ഞു.
ചൂണ്ടിക്കാട്ടലിന് നന്ദി
say examination application form please attach
nannayittundu
മുഴുവന്‍ എ+ കിട്ടിയവരെ പിന്നെ ബ്ലോഗിലേക്ക് കണ്ടതേ ഇല്ലല്ലോ!!!!!
എന്ത് പറ്റി?
@ AZEEZ SIR
njangal ivide thanne unde.......commentukal vayikkunnumunde.... +1 ne apeeshikkeenda thirakkilane....
pls explain the steps to fill +1 applcn form we are confused also the code no of ekm
ഹല്ലേ ഇതു കണ്ടോ?
@ നിസാര്‍,
കേരളത്തിലെ എസ്എസ്എല്‍സി വിദ്യാര്‍ത്ഥികളെ ഏറ്റവും ഭയപ്പെടുത്തുന്നത് ഗണിതശാസ്ത്രമാണെന്ന മാതൃഭൂമി വാര്‍ത്ത വായിച്ച് ഞെട്ടുന്നതെന്തിന്?
കേരളത്തിലെ സ്‌കൂളുകളില്‍ ആയിരക്കണക്കിനായുള്ള ശരാശരി കുടുംബപശ്ചാത്തലത്തില്‍ നിന്നെത്തുന്ന വിദ്യാര്‍ത്ഥികളുടെ പഠന മനന ശേഷി മനസ്സിലാക്കി, ഗണിതത്തെ സങ്കീര്‍ണ്ണഭാവങ്ങളില്ലാതെ, പഠിതാവിന്റെ സംവേദനസാധ്യതകളും പരിമിതികളും തിരച്ചറിഞ്ഞ് പഠിപ്പിക്കുവാന്‍ കഴിയുന്ന എത്ര ഗണിതശാസ്ത്ര അധ്യാപകരുണ്ട് ഇന്നും കേരളത്തില്‍?
മുമ്പത്തെ, അവസ്ഥ പറയേണ്ടതുമില്ലല്ലോ?!!! അതിഗൗരവഭാവത്തില്‍, വിരസവും വിപ്രതിപത്തിയുളവാക്കുന്നതുമായ നിസ്സംഗശൈലിയില്‍, വ്യത്യസ്ഥ അഭിരുചിയും കഴിവുകളുമുള്ള ഒരു ക് ളാസ് മുറിയിലെ മുപ്പതോ അതിലേറെയോ വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് യാന്ത്രികമായി പകര്‍ന്നു കൊടുക്കേണ്ട ഒന്നാണോ സ്‌കൂള്‍ തലത്തിലെ ഗണിതം?
അക്ഷരങ്ങള്‍ വിരുന്നുകാരെപ്പോലെ മാത്രം കടന്നുവരുന്ന, അക്കങ്ങളുടെ നിതാന്ത ആധിപപത്യമുള്ള ഒരു ലോകത്തിലേക്ക്, സര്‍ഗ്ഗാത്മകത തൊട്ടുതീണ്ടാത്തവര്‍, തൊഴില്‍പരമായ നിര്‍ബ്ബന്ധിതാവസ്ഥകളാല്‍ അധ്യാപകവേഷങ്ങളില്‍ പ്രത്യക്ഷപ്പെടുകയും കൂടി ചെയ്യുമ്പോള്‍, ഗണിതവിദ്യാര്‍ത്ഥികളുടെ ദുരന്തം പൂര്‍ത്തിയാകുന്നു!
സാധാരണ ഗതിയില്‍ ഒരു വിദ്യാര്‍ത്ഥിക്ക് ഗണിതം ചതുര്‍ത്ഥിയാകുന്നുണ്ടെങ്കില്‍, അതിന്റെ പിറകില്‍ അരസികനായ ഒരു അധ്യാപകന്‍ / അധ്യാപികയുടെ അശാസ്ത്രീയവും ആത്മാര്‍ത്ഥതയില്ലാത്തതുമായ ചട്ടപ്പടി 'അധ്യാപക' മനോഭാവമുണ്ടായിരിക്കും! ഈ മനോഭാവങ്ങളുടെ നിര്‍ദ്ദയത്വ്ത്തിന്റെ നിസ്സഹായ ഇരകളാണ് ഗണിതശാസ്ത്രത്തെ പേടിക്കുന്ന വിദ്യാര്‍ത്ഥികളിലധികവുമെന്ന്കാണാം.
ഭാഷയും ശാസ്ത്രവിഷയങ്ങളും ചരിത്രവും പഠിക്കുവാന്‍ മിടുക്കു കാണിക്കുന്ന നിരവധി വിദ്യാര്‍ത്ഥികള്‍ ഗണിതശാസ്ത്രത്തിന്റെ ബലിക്കല്ലില്‍ കുരുതി കൊടുക്കപ്പെടുന്ന പ്രക്രിയ ഇന്നും അവിരാമം തുടരുന്നുണ്ടെങ്കില്‍, തിരുത്തേണ്ടത് ആരാണ്?
പാഠ്യവിഷയങ്ങളെക്കുറിച്ച യാതൊരു മുന്‍വിധികളുമില്ലാതെ വിദ്യാലയത്തിലേക്ക് കടന്നുവരുന്ന കുട്ടികളോ, അതോ 'സ്ഫടികം' സിനിമയില്‍ അതുല്യനടന്‍ തിലകന്‍ വേഷപ്പകര്‍ച്ച നല്‍കിയ, ഗണിതശാസ്ത്ര അധ്യാപകശ്രേണിയിലെ പഴയതും പുതിയതുമായ തലമുറകളിലെ 'കണക്ക് മാഷമ്മാരും മാഷത്തികളുമോ'??????
Post a Comment