മലയാളം പറഞ്ഞാല്‍ ഫൈന്‍ !

>> Sunday, January 10, 2010


തൃശൂര്‍ ജില്ലയിലെ, മാളയിലുള്ള ഒരു ഇംഗ്ലീഷ് മീഡിയം സ്കൂള്‍ കോമ്പൌണ്ടില്‍ മലയാളം സംസാരിച്ചതിന് , സ്കൂള്‍ അധികൃതര്‍ പത്തുകുട്ടികളെ സസ്പെന്റുചെയ്യുകയും 1000 രൂപാവീതം പിഴയീടാക്കുകയും ചെയ്തതായി വന്ന പത്രവാര്‍ത്ത വായിച്ചിരുന്നോ? ഒരു വര്‍ഷത്തില്‍ ഓരോ ക്ലാസ്സിലും 200ല്‍ അധികം പരീക്ഷകള്‍ നടത്തി ഗിന്നസ് ബുക്കിലേക്ക് കയറാന്‍ ശ്രമിക്കുകയാണെന്ന് പത്രസമ്മേളനത്തിലൂടെ സാഭിമാനം പ്രഖ്യാപിച്ച അതേ സ്കൂള്‍ തന്നെ! ഈ സംഭവം വിവാദമായപ്പോള്‍, മാനേജര്‍ വീണ്ടും വിളിച്ചൂ,ഒരു പത്രസമ്മേളനം. ശരിയായ ഇംഗ്ലീഷ് സംസ്ക്കാരം വളര്‍ത്തിയെടുക്കല്‍ സ്കൂളിന്റെ പ്രഖ്യാപിത ലക്ഷ്യമാണെന്നും, അതിനനുസരിച്ചുള്ള ഇത്തരം നടപടികള്‍ക്ക് രക്ഷിതാക്കളുടെ പരിപൂര്‍ണ്ണ പിന്തുണയുണ്ടെന്നും അദ്ദേഹം ആവര്‍ത്തിച്ച് പ്രഖ്യാപിച്ചു. അതോടെ വിവാദവും അവസാനിച്ചു. പക്ഷെ ഇതേപ്പറ്റി രണ്ടു തരം അഭിപ്രായങ്ങളാണ് ഉയര്‍ന്നു വന്നത്. അവ എന്താണെന്നല്ലേ?

മാതൃഭാഷയെ ഇത്രയും നീചമായി കാണുന്ന വര്‍ഗ്ഗം മലയാളികള്‍ മാത്രമാണെന്നും, ഇത്തരക്കാരെ നിലയ്ക്കുനിര്‍ത്തേണ്ട കാലം അതിക്രമിച്ചെന്നുമാണ് ഈ വിഷയം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ഒരാള്‍ പ്രതികരിച്ചത്. എന്നാല്‍, 'ഫ്ലുവെന്റായി' ഇംഗ്ലീഷ് സംസാരിക്കാന്‍, അതിന്റേതായ 'ഒരറ്റ്മോസ്ഫിയര്‍' അനിവാര്യമാണെന്നും, അതിനാല്‍ സ്കൂളിന്റെ നടപടിയില്‍ തെറ്റൊന്നുമില്ലെന്നുമാണ് മറ്റൊരു സുഹൃത്തിന്റെ അഭിപ്രായം.

പണ്ട് ഇതുപോലെ തന്നെ ഏതോ ഒരു ഇംഗ്ലീഷ് മീഡിയം സ്ക്കൂളില്‍ മലയാളം പറഞ്ഞതിന് കുട്ടികളുടെ തല മൊട്ടയടിച്ച സംഭവം നിങ്ങളോര്‍മ്മിക്കുന്നുണ്ടാകുമല്ലോ. അന്ന് കേരളമൊട്ടാകെ അതിന്റെ അലയൊലികളുയര്‍ന്നു. പ്രതിഷേധപ്രകടനങ്ങളും പോസ്റ്ററുകളുമായി സാംസ്ക്കാരിക കേരളം വൈകാരികരോഷം പൂണ്ടു. അവരുടെ ചോദ്യം മറ്റൊന്നുമായിരുന്നില്ല. കേരളത്തിന്റെ അയല്‍ സംസ്ഥാനങ്ങളെല്ലാം തങ്ങളുടെ ഭാഷയ്ക്ക് മുന്‍തൂക്കം കൊടുക്കുമ്പോള്‍ മലയാളി ആംഗലേയ നാടിനെ അതേപടി അനുകരിക്കാനുള്ള ശ്രമത്തിലാണോ? ഇവിടെ ഒരു സ്ക്കൂള്‍ ഭാഷയുടെ കാര്യത്തിലെങ്കിലും ഒരു ആംഗലേയാന്തരീക്ഷം സൃഷ്ടിക്കുന്നതിനു ശ്രമിച്ചാല്‍ മാനേജ് മെന്റിനെയോ അധ്യാപകരേയോ തെറ്റു പറയാനൊക്കുമോ? പ്രിയപ്പെട്ട വായനക്കാരേ, നിങ്ങള്‍ എന്തു പറയുന്നു?

27 comments:

Anonymous January 10, 2010 at 6:23 AM  

കേരളത്തിന്റെ അയല്‍ സംസ്ഥാനങ്ങളെല്ലാം തങ്ങളുടെ ഭാഷയ്ക്ക് മുന്‍തൂക്കം കൊടുക്കുമ്പോള്‍ മലയാളി ആംഗലേയ നാടിനെ അതേപടി അനുകരിക്കാനുള്ള ശ്രമത്തിലാണോ? ഇവിടെ ഒരു സ്ക്കൂള്‍ ഭാഷയുടെ കാര്യത്തിലെങ്കിലും ഒരു ആംഗലേയാന്തരീക്ഷം സൃഷ്ടിക്കുന്നതിനു ശ്രമിച്ചാല്‍ മാനേജ് മെന്റിനെയോ അധ്യാപകരേയോ തെറ്റു പറയാനൊക്കുമോ? പ്രിയപ്പെട്ട വായനക്കാരേ, നിങ്ങള്‍ എന്തു പറയുന്നു?

VIJAYAN N M January 10, 2010 at 7:38 AM  

കുട്ടികളുടെ സംസ്കാരം മാറ്റാനും ആംഗലേയ ഭാഷയില്‍ നൈപുന്ന്യം ഉണ്ടാക്കാനും ആണല്ലോ പ്രസ്തുത സ്കൂളില്‍ "അഡ്മിറ്റ്‌ " ചെയ്തത് . വല്ല മലയാളം മീഡിയം സ്കൂളിലും ചേര്‍ത്താല്‍ ഈ പരാതി ഒഴിവാക്കി നമ്മുടെ അധ്യാപകരുടെ പ്രശ്നങ്ങള്‍ ഒഴിവാക്കി നല്ല അന്തരീക്ഷം സൃഷ്ടിക്കാം .( don't suspend me if there any spelling mistake)

mini//മിനി January 10, 2010 at 7:50 AM  

നമ്മുടെ മലയാളഭാഷയുടെ പിതാവിന്റെ പേരിലും മലയാളികളുടെ മഹാന്മാരുടെ പേരിലും ഇംഗ്ലീഷ് മീഡിയം സ്ക്കൂളുകൾ ധാരാളം വളർന്നുകൊണ്ടിരിക്കുന്ന കേരളത്തിൽ ഇതിനപ്പുറവും നടക്കും.

Anonymous January 10, 2010 at 8:29 AM  

നമ്മുടെ ഒരു കാര്യേ..? ബാലചന്ദ്രനണ്ണന്‍ പറഞ്ഞതു പോലെ, മലയാളിയുടെ നാട്ടിലെ സര്‍വ്വകലാശാലകളില്‍ മലയാളമെന്നത്‌ സെക്കന്‍ഡ്‌ ലാങ്ങ്വേജ്‌! ഇതില്‍പ്പരം വേറൊരു നാണക്കേടുണ്ടോ? മുക്കിനും, മൂലയിലും ആവശ്യത്തിനും, അനാവശ്യത്തിനും എന്നല്ല, അടിമുതല്‍ മുടി വരെ സായിപ്പിണ്റ്റെ ഔദാര്യങ്ങള്‍ പറ്റുന്ന നമുക്ക്‌ സ്കൂള്‍ പ്രിന്‍സിപ്പലിനെ കുറ്റം പറയാനുള്ള അവകാശമുണ്ടെന്ന് വിശ്വസിക്കുന്നവന്‍മാരാണ്‌ തിരുമണ്ടന്‍മാര്‍...

സ്കൂളില്‍ പഠിക്കുന്നവര്‍ക്ക്‌ ഔപചാരിക വിദ്യാഭ്യാസം ലഭിക്കണം, ഇംഗ്ളീഷ വിദ്യാഭ്യാസം ലഭിക്കണം. അതില്ലെങ്കില്‍ ഒരുത്തണ്റ്റെ കാര്യം പോക്കാണെന്ന് പകല്‍ പോലെ വ്യക്തമാകുന്ന ഇക്കാലത്ത്‌ അദ്ദേഹം ചെയ്തത്‌ അത്ര വലിയ പാപമൊന്നുമല്ല. മലയാളത്തിനോട്‌ എല്ലാവര്‍ക്കും വലിയ സ്നേഹമാണ്‌. പക്ഷെ മക്കളെ ചേര്‍ക്കുന്നതോ, നല്ലൊന്നാന്തരം ഇങ്കിരീസ്‌ സ്കൂളുകളില്‍..അതിനൊന്നിനും ഇവിടെയൊരു കഴുവേറിക്കും ഒരു വെഷമവുമില്ല. പിള്ളാര്‍ക്കൊത്തിരി മാര്‍ക്കു കിട്ടട്ടെ എന്നു വച്ച്‌ ഇങ്കിരീസ്‌ സംസാരിപ്പിക്കാന്‍ ശ്രമിച്ചത്‌ വലിയ പുഹിലായിപ്പോയി, അല്ല പിന്നെ.

നല്ല പച്ചക്ക്‌ മാതൃഭാഷ പഠിക്കണമെന്നാഗ്രഹമുള്ള മോന്‍മാരെയെല്ലാം അങ്ങ്‌ സര്‍ക്കാര്‍ സ്കൂളുകളില്‍ ചേര്‍ക്കണം. അല്ലാതെ ആവശ്യമില്ലാതെ തൊള്ള തുറന്നു കുരക്കുകയല്ല വേണ്ടത്‌..

പണ്ട്‌ ഞാന്‍ പഠിച്ച സര്‍ക്കാര്‍ സ്കൂളില്‍ എണ്റ്റെയൊരു ബന്ധു വരികയും, നാലാം ക്ളാസിലെ എണ്റ്റെ 'പാര്‍ശ്വവല്‍ക്കരിക്ക'പ്പെട്ട എണ്റ്റെ സുഹൃത്തുക്കളെ കണ്ടിട്ട്‌, 'ച്ഛെ ച്ഛെ മോശം' എന്നു പറഞ്ഞതും ഓര്‍ക്കുന്നു. മലയാളിയുടെ സ്വത്വം എന്നത്‌ ഒരുതരം ഫ്രീയായി കിട്ടുന്നത്‌ നക്കുന്നവണ്റ്റെ വിലകുറഞ്ഞ അഭിമാനമാണ്‌. അവന്‍ ഇങ്ങനെയൊക്കേ പെരുമാറൂ...

ഉള്ളവണ്റ്റെ അഭിമാനം ഇല്ലാത്തവനെങ്ങനെ? എന്നൊരു പാഠം പണ്ടേതോ കണക്ക്‌ ക്ളാസില്‍, സോറി വേറെവിടെയോ വച്ച്‌ പഠിച്ചതോര്‍ക്കുന്നു.. മാഷിണ്റ്റെ ചോദ്യത്തോട്‌ എണ്റ്റെ മറുപടി ഇതാണ്‌

Sabu Kottotty January 10, 2010 at 9:14 AM  

"ശരിയായ ഇംഗ്ലീഷ് സംസ്ക്കാരം വളര്‍ത്തിയെടുക്കല്‍ സ്കൂളിന്റെ പ്രഖ്യാപിത ലക്ഷ്യമാണെന്നും, അതിനനുസരിച്ചുള്ള ഇത്തരം നടപടികള്‍ക്ക് രക്ഷിതാക്കളുടെ പരിപൂര്‍ണ്ണ പിന്തുണയുണ്ടെന്നും അദ്ദേഹം ആവര്‍ത്തിച്ച് പ്രഖ്യാപിച്ചു."

ആ സ്കൂളില്‍ യൂണിഫോമിന്റെ കാശ് എന്തിനുവേണ്ടിയാണ് ഉപയോഗിയ്ക്കുന്നത്.

Vijayan Kadavath January 10, 2010 at 11:26 AM  

കൊട്ടോട്ടിക്കാരന്റെ വാക്കുകള്‍ അവസരോചിതമായി. "ശരിയായ ഇംഗ്ലീഷ് സംസ്ക്കാരം വളര്‍ത്തിയെടുക്കല്‍ സ്കൂളിന്റെ പ്രഖ്യാപിത ലക്ഷ്യമാണെങ്കില്‍ " അവിടത്തെ യൂണിഫോം എങ്ങനെയായിരിക്കും എന്നാരെങ്കിലും ചിന്തിച്ചു പോയാല്‍ അവരെ കുറ്റം പറയാനൊക്കുമോ? അതും പാശ്ചാത്യസംസ്ക്കാരത്തെ അന്ധമായി അനുകരിക്കാനുള്ള തത്രപ്പാടില്‍ എങ്ങനെയാണാവോ "ഡിസൈന്‍" ചെയ്തിരിക്കുക!

ഉദര നിമിത്തം ബഹുകൃതവേഷം!

Anonymous January 10, 2010 at 11:52 AM  

ഇങ്ഗ്ലീഷ് മീഡിയം സ്കൂളില്‍ ചേര്‍ക്കുന്നതു തന്നെ മക്കള്‍ ഇങ്ഗ്ലീഷില്‍ സംസാരിക്കുന്നതു കേള്‍ക്കാനല്ലേ?ഭാഷ കേട്ടല്ലേ പഠിക്കേണ്ടത്? അപ്പോള്‍ ഫൈന്‍ ഇട്ടില്ലെങ്കില്‍ കുട്ടികള്‍ മലയാളത്തില്‍ സംസാരിക്കാനേ നോക്കൂ. ആ നിലയ്ക്ക് ഫൈന്‍/മൊട്ടയടി ഇവയൊക്കെ ആവാം. പിന്നെ മലയാള സ്നേഹത്തിന്റെ കാര്യം. ഏതു സാധാരണക്കാരനും മനസ്സിലാക്കാന്‍ പ്രയാസമില്ലാത്ത FROM.TO ഈ വാക്കുകള്‍ ,‘പ്രേഷിതന്‍/പ്രേക്ഷിതന്‍‘, ‘സ്വീകര്‍ത്താവ്” എന്നീ കടിച്ചാല്‍ പൊട്ടാത്ത സംസ്കൃത വാക്കുകള്‍ കൊണ്ടു പകരം വയ്ക്കുന്നതിനെയല്ലേ മലയാളമാക്കല്‍ കൊണ്ട് സര്‍ക്കാ‍ര്‍ ഉദ്ദേശിക്കുന്നത്? ഫോട്ടോ സിന്തസിസോ പ്രകാശ സംശ്ലേഷണമോ ഏതാണ് കുട്ടികള്‍ക്ക് എളുപ്പം?

തറവാടി January 10, 2010 at 2:22 PM  

മാതൃഭാഷയെ ഇത്രയും നീചമായി കാണുന്ന വര്‍ഗ്ഗമെന്ന ഒരു കൂട്ടരുടേയും ഫ്ലുവെന്റായി ഇംഗ്ലീഷ് സംസാരിക്കാനാണ് ശിക്ഷയെന്ന മറുവശത്തേയും കണ്‍സിഡര്‍ ചെയ്യുന്നതിന് മുമ്പ്,

" മലയാളം സ്കൂള്‍ കോമ്പൗണ്ടില്‍ സംസാരിക്കാന്‍ പാടില്ല" എന്ന ഒരു ' നിയമം' സ്കൂള്‍ മാനേജ്മെന്റ് കുട്ടികളെ ചേര്‍ക്കുന്നതിന് മുമ്പ് അറിയീച്ചുട്ടുണ്ടെങ്കില്‍ എനിക്ക് സ്കൂളിനോപ്പമേ നില്‍‌ക്കാന്‍ പറ്റൂ ,

അവര്‍ നിയമം നടപ്പിലാക്കിയതില്‍ യാതൊരു തെറ്റുമില്ല.

തറവാടി January 10, 2010 at 4:53 PM  

ഇംഗ്ലീഷ് ഭാഷ എന്നാല്‍ പാശ്ചാത്യ സം‌സ്കാരമാണെന്ന/ സായിപ്പിന്റെ ഡ്രെസ്സിങ്ങും ഇംഗ്ലീഷ് ഭാഷയും തമ്മില്‍ ബന്ധമുണ്ടെന്ന ചിന്തയാണ് കൊട്ടോട്ടിക്കാരന്‍ പ്രസ്തുത കമന്റിലൂടെ, അതിനെ പിന്താങ്ങിയ വിജയന്‍ കടവത്തും ഉറപ്പിക്കുന്നത്!

ഇതുമാതിരിയുള്ള തെറ്റായ കോ-റിലേറ്റിങ്ങാണ് നല്ലൊരു-ഒരു പക്ഷെ ഏറ്റവും പ്രധാനപ്പെട്ട ഭാഷയെ ആളുകളില്‍ നിന്നും മാറ്റി നിര്‍ത്തുന്നത്!

നന്ദന January 10, 2010 at 6:19 PM  

തുറന്ന് അഭിപ്രായം പരഞാൽ ഇവിടെ പലർക്കും പിടിക്കാറില്ല എന്ന് വലരെ വേധനയൊടെ പറയട്ടെ!
മലയാളം നമ്മുടെ മാത്രൂഭാഷ,സ്വന്തം അമ്മയെപൊലെ സ്നെഹിക്കണം. പക്ഷെ! നമ്മൾ മലയാളക്കര വിട്ട് അന്ന്യനാടുകളിൽ എത്തിപ്പെട്ടാൽ ഇങ്ലിഷ് സംസാരിക്കാൻപറ്റാത്തതിന്റെ പ്രയാസം അനുഭവിചവർക്കെ മനസ്സിലാവൂ?
കഴിയുമെങ്കിൽ ലൊകത്തുള്ള എല്ലാ പ്രധാനപ്പെട്ട ഭാഷകളൂം വഷമാക്കാൻ ഇന്നത്തെ കുട്ടികൾ ഷ്രമിക്കണം, അതിനുള്ള സാഹചര്യം സ്കൂളും ടീച്ച്രർമാരും, മതാപിതാക്കളും ഒരുക്കികൊടുക്കണം.
അല്ലെങ്കിൽ എങ്ലീഷ് പരയുമ്മ്പോൾ പെ പെ അടിക്കും
കെട്ടോ! സഖാക്കന്മാരെ!
മലയാളവും കക്ഷത്ത് വെച്ച് അവിടെ ഇരുന്ന്
മാങക്കു എറിയാം!

Raj January 10, 2010 at 6:42 PM  

എന്റെ മകള്‍ പഠിക്കുന്ന സ്കൂളില്‍ (she is in pre school - out UKG in UK ) അവളുടെ ടീച്ചര്‍ പറഞ്ഞത് മലയാളത്തിലുള്ള ചില വാക്കുകള്‍ പ്രിന്റ്‌ ചെയ്തു കൊടുക്കണം എന്നാണ് . ഓരോ കുട്ടിയും അവന്റെ മാതൃ ഭാഷയില്‍ ഉള്ള വാക്കുകള്‍ കേട്ടാല്‍ അവര്‍ക്ക് സ്കൂളില്‍ ഒരു comfort ഉണ്ടാവും. എന്നാല്‍ നമ്മളോ രാജാവിനെക്കാള്‍ വലിയ രാജാ ഭക്തി കാണിക്കുന്നു. പിറന്നു വീണ കുഞ്ഞ് ഇംഗ്ലീഷില്‍ കരയണം എന്ന് വാശിയാണ്.
ഒരു കാര്യം കൂടി, ഇംഗ്ലീഷ് എന്നത് ജീവിക്കാന്‍ ഒഴിവാക്കാനാവാത്ത ഒന്നാണെങ്കില്‍ ജെര്‍മനിയിലും ഫ്രാന്‍സിലും ഉള്ളവരൊക്കെ എങ്ങനെ ജീവിക്കും ??

Unknown January 10, 2010 at 8:29 PM  

ഭാഷ മാത്രമല്ല; ഭക്ഷണം, വസ്ത്രം തുടങ്ങിയവയിലൊക്കെ ഈ മൌലികവാദം ഉണ്ട്. നാം കുട്ടികളെ മലയാളിയുടെ തിരുവാതിരക്കളി പഠിപ്പിക്കാൻ നോക്കാറില്ല; ഭരതനാട്യം കാശുമുടക്കി പഠിപ്പിക്കും. ഓട്ടൻ തുള്ളലും കഥകളിയും ഇല്ല; റാപ്പും, ഡ്രമ്മ്സും, റാമ്പും പഠിപ്പിക്കും. അതെ, മലയാളി കാലത്തിനൊത്ത് കോലം കെട്ടുകയാണോ. ജീവിവർഗ്ഗത്തിന്റെ പ്രധാനപ്പെട്ട ഗുണമായി ഡാർവിൻ പറയുന്ന സർവൈവൽ ഓഫ് ദി ഫിറ്റസ്റ്റ്-നാമാണ് ആദ്യം പ്രയോജനപ്പെടുത്തിയത്.

Unknown January 10, 2010 at 8:34 PM  

സ്കൂളുകളിൽ മലയാളം പഠിപ്പിച്ചൽ ഭാഷ ആചന്ദ്രതാരം നിലനിൽക്കുമെന്നാരാ പറയുക? ഭാഷാപിതാവിന്റെ മലയാളം ഇന്നില്ലല്ലോ..ഇപ്പോൾ പത്രമലയാളം, പെണ്മലയാളം, ദളിത് മലയാളം, ബ്ലോഗ് മലയാളം...എസ്.എം.എസ്.മലയാളം(മംഗ്ലീഷ്)....ഇതിലേതു മലയാളത്തിന്റെ കാര്യമാ നാം ചർച്ച ചെയുന്നത്?

SUNIL V PAUL January 11, 2010 at 7:58 AM  

Most of Aided and Government teachers send their own or grandchildren to any Unaided schools(English medium).

First Sent your own children to your own school or please stop such preach.

Calvin H January 11, 2010 at 9:10 AM  

മറ്റു സംസ്ഥാനങ്ങളിൽ പലയിടത്തും നടപ്പിൽ വരുത്തുന്ന തരം മാതൃഭാഷ അടിച്ചേൽ‌പ്പിക്കൽ അത്ര നല്ല രീതിയാണെന്ന് അഭിപ്രായമില്ല.

മലയാളത്തോടൊപ്പം ഇംഗ്ലീഷും ഫ്ലുവന്റ് ആയി സംസാരിക്കാൻ കഴിയുന്ന രീതിയിൽ കേരളത്തിലെ കുട്ടികൾ വളരുന്നതാണ് എന്ത് കൊണ്ടും അഭികാ‍മ്യം.

എന്നാൽ ഇംഗ്ലീഷ് ഫ്ലുവന്റ് ആക്കാൻ വേണ്ടി മലയാളം ഉച്ചരിച്ചാൽ ഫൈൻ ഇടുന്നതടക്കമുള്ള കർക്കശമായ അന്തരീക്ഷം കൂടിയേ എന്ന് കരുതുന്നത് ശരിയായ രീതിയിൽ ശിക്ഷണം നൽകുവാനുള്ള കഴിവില്ലായ്മയെ മാത്രമാണ് സൂചിപ്പിക്കുന്നത്. നേരായ രീതിയിലുള്ള ശിക്ഷണത്തിലൂടെ തന്നെ ഭാഷാപരിജ്ഞാനം കൈവരിക്കാവുന്നതേയുള്ളൂ.

അതിനിടയിലും മറ്റുള്ളവരുടെ വസ്ത്രരീതിയെ ചിലർ കുറ്റപ്പെടുന്നത് കണ്ട് വിഷമം തോന്നുന്നു.

Calvin H January 11, 2010 at 9:10 AM  

ട്രാക്ക്

Unknown January 11, 2010 at 11:07 AM  

മാതൃഭാഷയെ എത്രയൊക്കെ ഹീനമായി ഒഴിവാക്കാന്‍ ശ്രമിച്ചാലും ഒരു കട്ടി ജനിച്ചത് കേരളത്തിലാണെങ്കില്‍ ആ കുട്ടി എന്തായാലും അറിയാതെ മലയാളം സംസാരിച്ചു പോവും അതിന് ആ കുട്ടിയെ ശിക്ഷിച്ചിട്ടു കാര്യമില്ല. അത് ആ കുട്ടിയുടെ ജന്മാവകാശമാണ്. അത് ആര്‍ക്ക് നിക്ഷേധിക്കാന്‍ പറ്റും.

Unknown January 11, 2010 at 11:08 AM  

മാതൃഭാഷയെ എത്രയൊക്കെ ഹീനമായി ഒഴിവാക്കാന്‍ ശ്രമിച്ചാലും ഒരു കട്ടി ജനിച്ചത് കേരളത്തിലാണെങ്കില്‍ ആ കുട്ടി എന്തായാലും അറിയാതെ മലയാളം സംസാരിച്ചു പോവും അതിന് ആ കുട്ടിയെ ശിക്ഷിച്ചിട്ടു കാര്യമില്ല. അത് ആ കുട്ടിയുടെ ജന്മാവകാശമാണ്. അത് ആര്‍ക്ക് നിക്ഷേധിക്കാന്‍ പറ്റും.

Unknown January 11, 2010 at 11:08 AM  

മാതൃഭാഷയെ എത്രയൊക്കെ ഹീനമായി ഒഴിവാക്കാന്‍ ശ്രമിച്ചാലും ഒരു കട്ടി ജനിച്ചത് കേരളത്തിലാണെങ്കില്‍ ആ കുട്ടി എന്തായാലും അറിയാതെ മലയാളം സംസാരിച്ചു പോവും അതിന് ആ കുട്ടിയെ ശിക്ഷിച്ചിട്ടു കാര്യമില്ല. അത് ആ കുട്ടിയുടെ ജന്മാവകാശമാണ്. അത് ആര്‍ക്ക് നിക്ഷേധിക്കാന്‍ പറ്റും.

CHIRIKKUM THULASY January 11, 2010 at 11:15 AM  

sir ,
i canot get the ans in Qno.66
pls help me.
DVHSS,Kumaranalloor

CHIRIKKUM THULASY January 11, 2010 at 11:15 AM  

sir ,
i canot get the ans in Qno.66
pls help me.
DVHSS,Kumaranalloor

തറവാടി January 11, 2010 at 12:12 PM  

കേരളത്തില്‍ മലയാളം സംസാരിക്കുന്നതിനെയല്ല വിലക്കിയതും തെറ്റിച്ചവരെ ശിക്ഷിച്ചതും, ഒരു സ്വകാര്യ വിദ്യാഭ്യാസസ്ഥാപനത്തിലാണ്, അതുകൊണ്ട് തന്നെ ജന്മാവകാശത്തെ വിലക്കിയെന്നെങ്ങിനെ പറയാനാവും?

പൊതുസ്ഥലത്ത് / ബസ്റ്റാന്റുകളില്‍ മനുഷ്യന്‍ മലമൂത്ര വിസര്‍ജ്ജനം ചെയ്യുന്നത് തെറ്റാണ് കണ്ടാല്‍ പിഴയടക്കേണ്ടിവരും!

RAJESH K R January 11, 2010 at 12:20 PM  

നിരവധി പോരാട്ടങ്ങളിലൂടെ വളര്‍ന്നു വന്ന കേരളസമൂഹത്തിലാണ് ഇതെല്ലാം നടക്കുന്നത് എന്നത് ശ്രദ്ധേയമാണ്. മലയാളം അറിയാത്ത മലയാളികള്‍ മലയാളക്കരയ്ക്ക് അഭിമാനമാണോ..? പരിഷ്കാരങ്ങളാകാം... പക്ഷേ, അത് നമ്മുടേതു മുഴുവന്‍ ഉപേക്ഷിച്ചു കൊണ്ടാവരുത്.

JOHN P A January 11, 2010 at 12:47 PM  

Hello Bindu Techer
I saw your doubt just now
Take BL=x
so BL=BN=X
CL=CM=8
AN=AM=6
Semiperimetre= 14+x
s=14+x
Area= ROOT[14+x)*x*48
r=Area/S
squaring on both sides
16(14+x)=48x
x=7
sides are 15,14 and 13

Note
do similar problems 91

CHIRIKKUM THULASY January 11, 2010 at 1:37 PM  

thank u sir...

CHIRIKKUM THULASY January 11, 2010 at 1:37 PM  

thank u sir...

ഉഗ്രന്‍ January 11, 2010 at 3:09 PM  

പലപ്പോഴും മനസ്സില്ലാകാത്ത ഒരു കാര്യം ഉണ്ട്. എല്ലാ സ്ക്കൂളുകളിലും ഇംഗ്ളീഷും മലയാളവും (വേണമെങ്കില്‍ ഹിന്ദിയും) നിര്‍ബന്ധം ആക്കിക്കൂടെ? എന്തിനാണീ first, second, third languages എന്ന വേര്‍തിരിവ്?

പിന്നെ, മലയാളം സംസാരിക്കുന്നത് ഇംഗ്ളീഷില്‍ സംസാരിക്കുന്നതിനുള്ള കഴിവു കുറക്കുമോ! എനിക്ക് യോജിക്കാന്‍ കഴിയുന്നില്ല. ഒരു കമ്മ്യൂണിക്കേഷന്‍ ടൂള്‍ എന്നതില്‍ നിന്നും ഒരു പ്രസ്റ്റീജ് ഇഷ്യൂ ആകുമ്പോഴാണ്‌ പ്രശ്നം എന്നാണ്‌ എനിക്ക് തോന്നുന്നത്.

മലയാളത്തില്‍ പ്രവേഗം, ത്വരണം, സമചതുരം (ശരിയാണൊ ആവൊ) എന്നൊക്കെ പഠിച്ചിട്ട് കോളേജില്‍ ചെന്നപ്പോള്‍ അനുഭവിച്ച പാട് ഞാന്‍ ഇന്നും മറന്നിട്ടില്ല. അതുകൊണ്ട് ഈ വിഷയങ്ങളെല്ലാം ഇംഗ്ളീഷില്‍ പഠിക്കുന്നതായിരിക്കും നല്ലത് എന്നാണെന്‍റ്റെ പക്ഷം.

പിന്നെ കമന്‍റ്റുകളില്‍ ഫ്രാന്‍സ്, ജര്‍മ്മനി എന്നീ രാജ്യങ്ങളെ പറ്റി എഴുതി കണ്ടു. അവിടെ ഉള്ളപോലെ പഠിപ്പുള്ള എല്ലാവര്‍ക്കും തൊഴില്‍ കൊടുക്കാന്‍ നമുക്ക് കഴിയുമോ? ഇല്ല! പിന്നെ നമ്മള്‍ തൊഴില്‍ തേടി പോകുന്നത് ഇംഗ്ളീഷ്‌ സ്പീക്കിങ്ങ് രാജ്യങ്ങളിലോ (അമേരിക്ക, ബ്രിട്ടന്‍, ആസ്ത്രേലിയ, കാനഡ), ഇംഗ്ളീഷ്‌ വളരെയധികം ഉപയോഗിക്കുന്ന ഗള്‍ഫിലോ (ഈ ഞാനും അതില്‍ പെടും)അതുമല്ലെങ്കില്‍ പിന്നെ സിങ്കപ്പൂരിലോ ആണ്‌.
ജര്‍മ്മനിയില്‍ നിന്നും സ്പെയിനില്‍ നിന്നും ഒക്കെ വന്ന ഒന്നു രണ്ട് സായിപ്പന്മാരെ ഞാന്‍ ഇവിടെ ദുബായിയില്‍ ജോലി സംബന്ധമായി പരിചയപ്പെട്ടിട്ടുണ്ട്. നല്ല വെടിപ്പായി (അവരുടെ ഒരു പ്രത്യേക ഉച്ചാരണത്തോടെയാണെങ്കിലും)ഇംഗ്ളീഷ്‌ പറയും. അല്ലതെ ജര്‍മ്മനും പറഞ്ഞിരുന്നാല്‍ അടുത്ത ഫ്ലൈറ്റ് പിടിക്കേണ്ടി വരും.

:)

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer