മാത്‌സ് ബ്ലോഗിന് ഒന്നാം പിറന്നാള്‍ ഇന്ന്
>> Sunday, January 31, 2010
ഇന്ന് ജനുവരി 31. കേരളത്തിലെ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഒരു സഹായമാവുക എന്ന ലക്ഷ്യത്തോടെ കേരളത്തിലെ അധ്യാപകരുടെ കൂട്ടായ്മയായ മാത്‌സ് ബ്ലോഗ് ആരംഭിച്ചിട്ട് ഇന്നേക്ക് ഒരു വര്‍ഷം തികയുന്നു. ആദ്യഘട്ടത്തില്‍ രണ്ടുപേര്‍ കൂടിയാണ് ഈ പ്രയാണം ആരംഭിച്ചതെങ്കിലും കാലക്രമത്തില്‍ വിവിധ ജില്ലകളില്‍ നിന്നും സമാനചിന്താഗതിക്കാരായ അധ്യാപകര്‍ ഈ സംരംഭത്തിനോട് സഹകരിച്ചതുകൊണ്ട് ആവേശത്തോടെ മുന്നോട്ട് പോകാന്‍ സാധിച്ചു. വിദേശരാജ്യങ്ങളില്‍ അധ്യാപകര്‍ക്കുള്ളതുപോലെ നമ്മുടെ നാട്ടിലും വിദ്യാഭ്യാസവിഷയം ചര്‍ച്ച ചെയ്യാന്‍ ഒരു സങ്കേതം; അതായിരുന്നു ടീമിന്റെ പ്രധാന ഉദ്ദേശം. കേരളത്തിലെ അധ്യാപകര്‍ എന്താണോ ആഗ്രഹിക്കുന്നത്, എന്താണോ അവരറിയേണ്ടത്, അതെല്ലാം സമയാസമയങ്ങളില്‍ നല്‍കുന്നതിന് ഞങ്ങളിന്നോളം ശ്രമിച്ചിട്ടുണ്ട്. അതുതന്നെയാണ് ഈ ബ്ലോഗിന്റെ വിജയരഹസ്യവും. ഇതിന് പകരം ഞങ്ങളെന്താണ് ആഗ്രഹിക്കുന്നതെന്ന് അറിയാമല്ലോ. ബ്ലോഗിനെ കൂടുതല്‍ പേരിലേക്കെത്തിക്കുക. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി നടന്ന ക്ലസ്റ്ററുകളില്‍ മാത്‌സ് ബ്ലോഗ് പരിചയപ്പെടുത്തല്‍ ഒരു ഓണ്‍ലൈന്‍ സെഷനായിരുന്നു എന്ന് പലരും പറഞ്ഞപ്പോള്‍ ഒരുപാട് സന്തോഷം തോന്നി. ബ്ലോഗിലെ പോസ്റ്റുകളും ചോദ്യപേപ്പറുകളും പലയിടത്തും ചര്‍ച്ചാവിഷയമായി എന്നറിഞ്ഞപ്പോള്‍ അതിലേറെ സന്തോഷമാണ് തോന്നിയത്. കഴിയുമെങ്കില്‍ ഇത്തരമൊരു ചര്‍ച്ച നടക്കാത്ത ഇടങ്ങളില്‍ അടുത്തയാഴ്ചത്തെ ക്ലസ്റ്ററുകളില്‍ ഈ സംരംഭത്തെ ഒന്നു പരിചയപ്പെടുത്തുമല്ലോ.
എ പ്ലസ് ലക്ഷ്യം വെക്കുന്ന കുട്ടികള്‍ക്ക് ഇവിടെ ചര്‍ച്ച ചെയ്യപ്പെടുന്ന ചോദ്യങ്ങള്‍ സഹായകമാകുമെന്നതില്‍ തെല്ലും സംശയം വേണ്ട. (112 ചോദ്യങ്ങള്‍ ഏറ്റവും മികച്ച ഉദാഹരണം). ഇത്തരം വിഭവങ്ങള്‍ തങ്ങളുടെ മക്കള്‍ക്ക് ഉപകാരപ്രദമാകുന്നുണ്ടെന്ന് പറഞ്ഞ് രക്ഷകര്‍ത്താക്കള്‍ വിളിക്കുമ്പോള്‍ ഞങ്ങളോര്‍ക്കുക കുട്ടികള്‍ക്ക് ഈ ബ്ലോഗ് പരിചയപ്പെടുത്തിയ അവരുടെ അധ്യാപകരെക്കുറിച്ചാണ്. ഇവിടെ ലാഭേച്ഛയില്ലാതെ, അധ്യാപകസമൂഹത്തിന്റെ കൂട്ടായ്മയ്ക്കായി ഇതുവരെ നേരിട്ട് കണ്ടിട്ടുപോലുമില്ലാത്ത കുറച്ച് അധ്യാപകര്‍ ഒരേ മനസ്സോടെ കൂട്ടായി ശ്രമിക്കുമ്പോള്‍ അത് ലക്ഷ്യപാപ്തിയിലെത്തിയതിന്റെ ഒരു നിര്‍വൃതി ഈ പോസ്റ്റൊരുക്കുമ്പോഴും ഞങ്ങളുടെ മനസ്സിലുണ്ട്. ഒരു മലയാളം ബ്ലോഗിന് ഒരു വര്‍ഷം കൊണ്ട് ഒരു ലക്ഷത്തി അറുപത്തയ്യായിരത്തിന് മുകളില്‍ ഹിറ്റുകളിലേക്കെത്താന്‍ സാധിച്ചതിന് പിന്നില്‍ ബ്ലോഗ് ടീമംഗങ്ങളുടെ പേരില്‍ നന്ദി രേഖപ്പെടുത്താന്‍ ഏറെ പേരുണ്ട്. ആദ്യമായി
സ്നേഹത്തിന്റെ ഭാഷയില്‍ ഒരായിരം നന്ദി... നന്ദി... നന്ദി...
97 comments:
പിറന്നാള്‍ ആശംസകള്‍...........
മാഞ്ഞൂര്‍ സര്‍ക്കാര്‍ വിദ്യാലയത്തിന്റെ എല്ലാവിധ പിന്‍തുണകളും തുടര്‍ന്നുകൊണ്ടിരിക്കും.........
ഹരിമാഷിനും നിസാര്‍ മാഷിനും, ബ്ലോഗന്റെ ഊര്‍ജമായി മാറുന്നതിന് അനുമോദനങ്ങള്‍...........
പിറന്നാള്‍ ആശംസകള്‍...........
അടുത്ത ക്ലസ്റ്ററില്‍ ആഘോഷ പരിപാടികളും കേക്ക് മുറിക്കലുമൊക്ക വേണം കേട്ടോ....
പിറന്നാള്‍ ആശംസകള്‍
നന്ദി
അധ്യാപനത്തിന്റ അനന്തമായ ആകാശം കാട്ടിത്തന്നതിന്.
ഗണിതസൗന്ദര്യത്തിന്റ പുതിയ ഭാവങ്ങള്‍ പകര്‍ന്നുതന്നതിന്.
ചുറ്റും ഗണിതസ്നേഹികളുടെ സാന്നിധ്യമൊരുക്കിയതിന്.
എന്റെ സംശയങ്ങള്‍ തീര്‍ത്തുതന്നതിന്.
പുതിയലോകത്തിന്റ വാതായനങ്ങള്‍ തുറന്നുതന്നതിന്.
മലയാളത്തില്‍ എഴുതിച്ചതിന്.
എന്നെ കര്‍മ്മനിരതനാക്കിയതിന്.
ഒന്നാം പിറന്നാളിന്ന് ആ ശംസകൾ.
ആശംസകള്‍.ഓഡിയോ-വീഡിയോ സൌകര്യങ്ങള്‍ കൂടി ഉപയോഗിക്കാന്‍ നോക്കണം.
എന്നും ഉണരുമ്പോള്‍
എന്‍ കനികാനുന്ന
എന്റെ ബ്ലോഗ് കുട്ടിക്ക്
എന്ത് ഞാന്‍ കൊടുക്കും ?
എന്നും കരയുമ്പോള്‍
എനിക്ക് നല്കാന്‍ കഴിയുക എവിടേയോ ഉള്ള പസിലുകള്‍
ഏതോ ചോദ്യം
ഏതോസ്ഥലങ്ങളിലുള്ളപരിചിതമല്ലാത്ത എത്രയോ സുഹുര്തുകളും........
എനിക്ക് തൃപ്തിയായി ............
വിജയന്‍ ലാര്‍വ
Baby may cry
Shall I give a biscuit ?
"suppose the medians AX,BY of triangle ABC intersect at right angles. if BC=3 and AC =4 ,what is the length of BC?"
ONE CORRECTION:
BABY may cry
shall i give a biscuit?
"Suppose the medians AX,BY of a triangle intersect at right angles .
if BC=3 and AC= 4,what is the length of side AB?
ജനുവരി 31 ന് മാത്‌സ് ബ്ലോഗ് ഒരു വര്‍ഷം പിന്നിടുമ്പോള്‍ മനസ്സിലൊരു സംതൃപ്തി അനുഭവപ്പെടുന്നുണ്ട്. പല അറിവുകള്‍ക്കും പല ആവശ്യങ്ങള്‍ക്കും ആരെ സമീപിക്കണം എന്നറിയാതിരുന്ന ഒരു അനുഭവത്തിന്റെ വെളിച്ചത്തിലാണ് ഇത്തരമൊരു സംരംഭത്തിന് തുടക്കമിട്ടത്. എന്ന് ഇത്തരമൊരു സംരംഭം സജീവമായി നമ്മുടെ അധ്യാപകര്‍ക്കും കുട്ടികള്‍ക്കും വേണ്ടി ആരംഭിക്കുന്നുവോ അന്നുവരെ ഈ ബ്ലോഗ് സജീവമായി കൊണ്ടുപോകണമെന്ന് ആഗ്രഹിക്കുന്നു.
നാളിതുവരെ സ്നേഹപൂര്‍വ്വം ഞങ്ങളെ പ്രോത്സാഹിപ്പിച്ച എല്ലാ ബുലോകര്‍ക്കും സ്നേഹനിധികളായ ഞങ്ങളുടെ അധ്യാപക-വിദ്യാര്‍ത്ഥീ-രക്ഷകര്‍ത്താക്കള്‍ക്കും ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു.
കരയുന്ന വിജയന്‍ സാറിന്റ കുട്ടിക്ക് ഞാന്‍ ഒരു ബിസ്ക്കറ്റ് നല്‍കാം
root 5 രൂപ വില
use coordinate geometry.we get it easily
Am I correct?
Wishing Happy B'Day to Maths Blog
Wishing all success to this helping hand of teachers
ജോണ്‍ മാഷെ , ബിസ് ക ട്ടിണ്ടേ വില റൂട്ട് 5 രൂപ കറക്റ്റ്.വാങ്ങി നോക്ക് .തൃഗോനോമെട്രി ബി സ ക ടും വില തുല്യം .നന്ദി .നന്ദി .നന്ദി .നന്ദി .... ഒപ്പം ബിസ് ക്കറ്റ് നുണ യു ന്ന വര്‍ക്കും
"Happy Bith Day Maths Blog "
ബ്ളോഗിന്റെ സജീവമായ പ്രവര്‍ത്തനത്തിനു സഹായിക്കുകയും സഹകരിക്കുകയും പ്രോത്സാഹിപ്പ്ിക്കുകയും ചെയ്ത എല്ലാവരോടും നന്ദി പറഞ്ഞുകൊണ്ട് ........
ഇനിയും എല്ലാവിധ പിന്‍തുണകളും പ്രതീക്ഷിച്ചു കൊണ്ട് .......
ഭാമ
എന്റെ മലയാളം തെറ്റിപ്പോയി.വിജയന്‍ സാറിന്റ കരയുന്ന കുട്ടിക്ക് എന്ന് തിരുത്തിവായിക്കാനപേക്ഷ.
ഹരിസാര്‍ പറയാറുള്ള പോലെ വിജയന്‍ സാര്‍ എന്നും ചിരീക്കുകയാണ്. ഞാന്‍ കണ്ടിട്ടില്ലങ്കിലും
Wishes..!!
മാത്സ് ബ്ലോഗിന്റെ ഒന്നാം പിറന്നാളിന്ന് ഹൃദയം
നിറഞ്ഞ,
പിറന്നാള്‍ ആശംസകള്‍.
എന്നും നവീകരിച്ചു കൊണ്ടിരിക്കുന്ന മാത്‌സ് ബ്ലോഗ് എനിക്ക് അത്ഭുതമാണ്. പുതുമ നിലനിര്‍ത്തിക്കൊണ്ട് മുന്നോട്ട് കൊണ്ടുപോകാന്‍ നിങ്ങള്‍ക്ക് എങ്ങനെ എങ്ങനെ കഴിയുന്നു ? ടീം വര്‍ക്കാണെന്നു പറഞ്ഞാലും അവിശ്വസനീയം തന്നെ, ഈ ജൈത്രഗാഥ. കഴിഞ്ഞ ദിവസം മാത്‌സ് ബ്ലോഗ് വിസിറ്റ് ചെയ്യണമെന്ന് നിര്‍ദ്ദേശിച്ചുകൊണ്ട് ഡി.ഇ.ഓഫീസില്‍ നിന്നും മെയില്‍ വന്നതായി ഹെഡ്മാസ്ട്രര്‍ സ്റ്റാഫ് മീറ്റിങ്ങില്‍ പറഞ്ഞിരുന്നു.
മാത്‌സ് ബ്ലോഗ് നോക്കാറുണ്ടോ എന്ന് ചോദിക്കുമ്പോള്‍ എന്റെ സുഹൃത്തുക്കളായ ഗണിതാധ്യാപരില്‍ ചിലര്‍ പറയും, എന്നും നോക്കാറുണ്ട്. ചിലര്‍ പറയും സമയം കിട്ടുന്നില്ലായെന്ന്. അവര്‍ക്കൊക്കെ നോക്കാന്‍ പോലും സമയമില്ല. പിന്നെ ബ്ലോഗ് ടീമംഗങ്ങളേ, നിങ്ങള്‍ക്കെവിടെ നിന്നു കിട്ടുന്നൂ, ഈ 'സമയം'?
ഞങ്ങളുടെ വിഷയത്തിന്റെ പ്രതിനിധിയായി രാമനുണ്ണി മാഷിനെ ബ്ലോഗ് ടീം അംഗമാക്കിയതു കണ്ടു. നന്നായി.
ബ്ലോഗ് കൂടുതല്‍ കൂടുതല്‍ ഉയരങ്ങളിലേക്കെത്തട്ടെയെന്ന് ജഗദീശ്വരനോട് പ്രാര്‍ത്ഥിക്കുന്നു.
ഒരു വയസ്സായ എന്റെ മാത്സ് ബ്ലോഗ് ഒരുപാടുകാലം ദീര്‍ഘായുസ്സോടെയിരിക്കാന്‍ സര്‍വ്വേശ്വരന്‍ തുണക്കട്ടെ.
ഈ ബ്ലോഗ് എന്നെ പഠിപ്പിച്ചത്.....
മലയാളം ശരിയായി ഉപയോഗിക്കാന്‍..
ബ്ലോഗിങ്ങിന്റെ ആദ്യപാഠങ്ങള്‍....
അപ്ലെറ്റുകളുടെ അനന്തസാദ്ധ്യതകള്‍...
ഒരു എസ്.ഐ.ടി.സി. എന്ന നിലയിലുള്ള ചുമതലകള്‍ സാമാന്യം ഭംഗിയായി കൊണ്ടുപോകാന്‍...
ഗവ.ഉത്തരവുകളും മറ്റും ഏറ്റവും ആദ്യം ശ്രദ്ധയില്‍ പെടുത്താന്‍...
എന്റെ സ്കൂളിലെ മറ്റ് ഗണിതാധ്യാപകരുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍....
.....................................
എന്തിനേറെ, എന്റെ ബോറായിതോന്നിത്തുടങ്ങിയിരുന്ന അധ്യാപനം പുതിയ തലങ്ങളിലേക്കുയര്‍ത്താന്‍.....
നന്ദി, ഹരി സാര്‍, നിസാര്‍ സാര്‍, ജോണ്‍ സാര്‍, വിജയന്‍ സാര്‍, ഭാമടീച്ചര്‍, ലളിത ടീച്ചര്‍, ശ്രീനാഥ് സാര്‍, ഹസൈനാര്‍ സാര്‍,...............
മരിച്ചാലും മറക്കാന്‍ കഴിയാത്ത അടുപ്പങ്ങള്‍ സമ്മാനിച്ചതിന്!
പണ്ടൊരിക്കല്‍ ഗീതടീച്ചറാണെന്നു തോന്നുന്നു, ഹരി-നിസാറുമാര്‍ക്ക് ഉറക്കമൊന്നുമില്ലേയെന്നു ചോദിച്ചത്!
ഇല്ല, ഇപ്പോള്‍ ഞങ്ങളോടൊപ്പം ഉറക്കം കളയാന്‍ ജോണ്‍ മാഷും, പിന്നെ ഒരുപാടു പേരുമുണ്ട്.
അകൈതവമായ നന്ദി!
ഹൃദ്യമായ പീറന്നാള്‍ ആശംസകള്‍.
ഒന്നാം പിറന്നാള്‍ ആഘോഷിക്കുന്ന അധ്യാപകരുടെ ബ്ലോഗിന് ഈ വിദ്യാര്‍ഥി ബ്ലോഗറുടെ ആശംസകള്.
മാത്സ് ബ്ലോഗിന്റെ ഒന്നാം പിറന്നാളിന്ന് ഹൃദയം
നിറഞ്ഞ ആശംസകള്‍ .
ബ്ലോഗിന്റെ അണിയറയില് പ്രവര്ത്തിക്കുന്ന എല്ലാവര്ക്കും നന്ദി .കൂടുതല് ഉയരങ്ങളില് എത്തുവാന് ഈശ്വരന്‍ അനുഗ്രഹികട്ടെ.ജോണ് സര്‍ ,ഹരി സര്‍ ,വിജയന് സര്‍ , നിസാര് സര്‍ , അസീസ് സര്‍ , ഉമേഷ് സര്‍ , ലളിത ടീച്ചര് ,ഭാമ ടീച്ചര്‍ ,കാല്‍വിന്‍(സര്‍ ഇല്ല ), നന്ദന ടീച്ചര്‍ , രാമനുണ്ണി സര്‍ , മുരളീധരന് സര്‍ …. അങ്ങിനെ ഒരു പാട് പേര്ക് നന്ദി ,നന്ദി ,നന്ദി .......പേരെടുത്തു പറയാന്‍ ഒരു പാട് പേര്‍ ഇനിയും ഉണ്ട് ...എല്ലാവരെയും ഈശ്വരന്‍ അനുഗ്രഹികട്ടെ .
പിറന്നാള്‍ ആശംസകള്‍!
A grandfather and his grandson share same birthday.
For six consecutive years, the grandfather's age is integral multiple of grandson's age.
What are their ages?
The grandfather is 66 years old and the boy is 6 years old
പിറന്നാൾ ആശംസകൾ.. ഒത്തിരി പിറന്നാൾ ആഘോഷിക്കാൻ കഴിയമെന്ന് ഉറപ്പുണ്ട്.. ആ യാത്രയിൽ അൽപം തേജസുമായി ഞാനും ഉണ്ട്.. മംഗളാശംസകൽ...
Let's say that a number is squarish if it is the product of two consecutive numbers. For example, 6 is squarish, because it is 2*3.
One of my friend recently had a birthday. He said his age is now squarish. Moreover, since the previous time his age was a squarish number, a squarish number of years has passed. How many years would he have to wait until his age would have this property again
Suppose Azeez sir’s friend’s current age is the squarish number a*(a+1)
Then,the previous time his age was a squarish number was a*(a-1).
(which requires a >= 1)
The difference between these two ages is
a*(a+1)-a*(a-1)=(a+1-(a-1)a= 2*a
We’re looking for an age for which this difference is squarish.
So ‘2a’ is squarish
1*2=2 squarish
2*3=6 squarish
3*4=12 squarish
4*5=20 squarish
5*6=30 squarish
6*7=42 squarish
7*8=56 squarish
So for ‘a’ we can pick half of any positive squarish number
(2/2=1, 6/2=3, 12/2=6, 20/2=10, 30/2=15, …)
Putting this values into a*(a+1) we get the possible ages 2, 12, 42, 110, 240
I think azzez sir is of age in between 12 and 110
So the age of your friend is 42 years
The next number in this pattern is 110
So
The next time his age would have this property =110-42=68
@ Maths blog Team
Please include a special column for Career Guidance to build up a strong future generation .Include various exam details like S.C.R.A, N.D.A , Postal Asst, Artificer Apprentice …etc for +2 students. I will help my level best to provide various question papers of these exams and exam Tips for students.
Thanks and all the best
Kannan
ആര്‍ എന്ത് പറഞ്ഞാലും വിമര്സിച്ചാലും കരയുന്ന കുട്ടിക്കേ ബിസ്ക്കറ്റ് കിട്ടു . ബ്ലോഗ് എന്നും നിങ്ങളുടെ കൂടെ
കൂടുതല് വിജ്ഞാനപ്രദമായ കാര്യങ്ങള്‍ ഇനിയും പോസ്റ്റുകളായി പെയ്തിറങ്ങട്ടെ. എല്ലാവിധ ആശംസകളും
നൂറാം പിറന്നാള്‍ ആശംസകള്‍
ഇനിയും നൂറ് വർഷം പിറന്നാള്‍ ആഘോഷിക്കട്ടെ
Dear Kanan Sir,
What about 12 & 20?
A girl was eight years old on her first birthday. How could that be?
A person who is born on Feb.29th will have his birth day once in every four years.
For example if a person born on 1996 feb29th (leap year),his birthday will be celebrated in 2000 feb 29th so his first birthday is in his 4th age.
But if a person born in a leap year 1896 Feb 29th his birth day will celebrated on 29th Feb 2004(after 8 years) because 1900 which is not divisible by 400 is not a leap year
@ Azeez sir
Is it correct ?
ബ്ളോഗിനെ ഉയരങ്ങളിലെത്തിയീക്കാന്‍ സഹായിച്ച എല്ലാവായനക്കാര്‍ക്കും ഈ പിറന്നാളവസരത്തില്‍ അനേകായിരം നന്ദികള്‍ രേഖപ്പെടുത്തട്ടെ
@ Kannan Sir
U r r8 (there is a small typo.)
Now try this
It appears that an ingenious or eccentric teacher being desirous of bringing together a number of older pupils into a class he was forming, offered to give a prize each day to the side of boys or girls whose combined ages would prove to be the greatest.
Well, on the first day there was only one boy and one girl in attendance, and, as the boy's age was just twice that of the girl's, the first day's prize went to the boy.
The next day the girl brought her sister to school, and it was found that their combined ages were just twice that of the boy, so the two girls divided the prize.
When school opened the next day, however, the boy had recruited one of his brothers, and it was found that the combined ages of the two boys were exactly twice as much as the ages of the two girls, so the boys carried off the honors of that day and divided the prizes between them.
The battle waxed warm and on the fourth day the two girls appeared accompanied by their elder sister; so it was then the combined ages of the three girls against the two boys, and the girls won off course, once more bringing their ages up to just twice that of the boys'. The struggle went on until the class was filled up, but as our problem does not need to go further than this point, to tell the age of that first boy, provided that the last young lady joined the class on her twenty-first birthday. Now, guess the first boy's age
ഞാന്‍ ഒരു ബിസ്ക്കറ്റുതരാം
കണ്ണന്‍സാര്‍ അതങ്ങു പെട്ടന്ന് ചെയ്യുമെന്നറിയാം.It is a kind of attacking the problem with spontaneous inspiration.എന്നാലും സാരമില്ല.
square (x) +square (y) +square (z) = xyz
example 3,3,6 x,y,z are natural numbers
ഏതാനും സംഖ്യാത്രയങ്ങള്‍ കൂടീ കാട്ടിത്തരാമോ?
Oraayiram aasamsakal! And all the best too!
3^2+3^2+3^2=27
3*3*3=27
@john sir:do you like this parle biscuit?
Ok Vijayan sir
എല്ലാം വ്യത്യസ്തമാക്കാനാണ് എന്റെ ശ്രമം a,b,c are different?
എല്ലാ മാത്ത്സ് ബ്ലോഗ് പിന്നണി പ്രവര്‍ത്തകര്‍ക്കും വായനക്കാര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍.
A 10th standard AP puzzle
As Tom's birthday approaches he starts to collect leaves . On the first day of the month he collects one leaf, on the second day he collects two and so on. So by his birthday he will have collected 276 leaves altogether.
On which day of the month is my birthday
One more simple one
A person said that he was born on February 29, 1900. Which birthday will he celebrate in the year 2000?
Best wishes to mathsblog and its readers
thomas
Birthday is on 24th of the month
1900 is not divisible by 400. so it is not a leap year sir. Only 28 days on feb 1900
If ab+bc+ca=1 and 3(a+1/a) = 4(b+1/b) = 5(c+1/c)
then find the number of non negative integral solution of x+y+z=6(a+b+c)
@AZEES SIR;
THE birthday of our honourable prime minister Mr. Moraji Desayi is 1896 FEB 29 .SO YOU CHANGE THE QN.as " which birth day of Mr. DESAYI falls on 2000 feb 29?"
the answer of your qn. is 26.
continue ..continue..continue.
@UMESH SIR,Shall i take a previlege to ask "What happened to you"?
is the birth day of blog falls there only the next day?
23*24/2=276
@Azeez sir
n*(n+1)/2 =276
n^2+n=552
n^2+n-552=0
(n+24)(n-23)=0
If n+24=0
n=-24
If n-23=0
n=23
Days can't be negative
So his birthday falls on 23rd of that month
maths blog................many many happy returns of the day
geetha
solve for x & y such that
x+root of y =p
root of x +y =q
മാത്സ് ബ്ലോഗിന്റെ എല്ലാ പ്രവര്‍ത്തകര്‍ക്കും
ഹൃദയം നിറഞ്ഞ ഒന്നാം പിറന്നാള്‍ ആശംസകള്.....
പീറന്നാള്‍ ആശംസകള്‍.
GHSS MATHAMANGALAM, KANNUR
മാത്സ് ബ്ലോഗിന് പിറന്നാള്‍ ആശംസകള്‍ ......
HAPPY BIRTHDAY WISHES TO MATHS BLOG . MAY GOD BLESS U.
JOHN VARGHESE
4 MATHS TRS
SNSM HSS ELAMPALLOOR
KUNDARA P.O,KOLLAM
മത്സ് ബ്ലോഗിന്റെ പിറന്നാള്‍ ആഘോഷം കലക്കി..
തസ്‌ലീം.പി
മാതസ് ബ്ലോഗിന് ഒരായിരം പിറന്നാളാശംസകള്‍...
ഹാപ്പി ബര്ത്ഡേ ടൂ യൂ
ഹാപ്പി ബര്‍ത്ത്ഡേ ടൂ യൂ
ഹാപ്പി ബര്ത്ഡേ ടൂ ഡിയര്‍ മാതസ് ബ്ലോഗ്...
ഹാപ്പി ബര്ത്ഡേ ടൂ ഡിയര്‍ മാതസ് ബ്ലോഗ്...
മാതസ് ബ്ലോഗിന് ദീര്‍ഘായുസ്സ് നേരുന്നു...
ഒരിക്കല്‍ക്കൂടി പിറന്നാള്‍ ആശംസകള്‍...
തസ്‌ലീം.പി
പിറന്നാളിനോട് അനുബന്ധിച്ചു എന്ത് മാറ്റമാണ് ഞങ്ങള്‍ പ്രതീക്ഷിക്കേണ്ടത്....
ഒന്ന് കണ്ണോടിക്കുക മാത്രമേ ചെയ്യുകയുള്ളൂ എങ്കിലും ഞാന്‍ ഇത് എല്ലാ ദിവസവും തുറക്കാറുണ്ട്...
നന്മ നിറഞ്ഞ പിറന്നാള്‍ ആശംസകള്‍...
www.thasleemp.blogspot.com
@murali sir
x=4,y=9
4+root9=7
9+root4=11.
(months back this qn.was posted by me and I think you answered it)
:) Great!! All the best!!
പിറന്നാൾ ആശം സകൾ !
ഉണ്ണീ നിനക്കാശം സകളീ -
യൊന്നാം പിറന്നാളാഘോഷ വേളയിൽ
നിന്നൊടൊപ്പം നിൻ ശിൽപികൾക്കും
പരിചാരകർക്കും ഉത്സവാശം സകൾ
ശിവവിഷ്ണു പുത്രനാം അയ്യപ്പനേ
പ്പോൽ
ഹരിയും നിസ്സാറും നിൻ സൃഷ്ടികർത്താക്കളോ
കണ്ണനേപ്പോലെ നിനക്കുമുണ്ടല്ലോ
വളർത്തഛനമ്മമാരൊട്ടേറെ
കണ്ണനു ഗോപിമാർ 16008
നിനക്കിന്നോ 166000
കണ്ണനെപ്പോലും കടത്തി വെട്ടുന്നൊരീ
കണക്കും നിനക്കൊരു കളിയല്ലയോ
അധ്യാപകർക്കായി പിറന്നതാണെങ്കിലും നീ
ഗണിതലോകത്തിന്നൊരു നാധനാവും
അറിവിൽ കുചേലനാം എന്നെയും നീ
ഈ അറിവിന്റെ ലോകത്തേക്കുയർത്തിടുന്നു
Hariinvites 500 persons on Maths Blog's birthday. He has got a circular cake for celebrating the birthday. He decides to make minimum no. of cuts on the cake to give the piece of cake to everybody. The pieces need not be of equal size. he cannot cut the cake heightwise i.e. he can cut the cake only from the top-facing side. Pieces will be counted only after making final cut. some pieces may still be left after everyone gets a piece of cake
How many minimum no. of cuts is required ?
How many minimum cuts required if pieces distributed should be equal in size ?
റ്റെക്സ്റ്റ് പുസ്തകങ്ങളില്‍ മാത്രം ഒതുങ്ങി ഒരു നേര്‍ച്ച പോലെ കഴിഞ്ഞ് കൊല്ലാത്തെ റ്റീച്ചിങ് നോട്സ് പകര്‌ത്തിയെഴുതിയിരുന്ന ഒരു കാലത്ത് നിന്നും പഠിപ്പിക്കല്‍ എന്നാല്‍ ഒരു കൊടുക്കല്‍ വാങ്ങല്‍ കൂടിയാണെന്ന് തിരിച്ചറിഞ്ഞ് അനുദിനം പുതുങ്ങി കൊണ്ടിരിക്കുന്ന അദ്ധ്യാപകര്‍ക്ക് അഭിനന്ദനങ്ങള്‍ :)
ആശംസകള്‍ നേര്‍ന്ന
മാഞ്ഞൂര്‍ സര്‍ക്കാര്‍ വിദ്യാലയം,
നിധിന്‍ സാര്‍,
മുരളി സാര്‍,
സത്യാന്വേഷി,
ഖാന്‍ പോത്തന്‍കോട്,
ഗീതാസുധി,
GHS Kandala,
അല്‍ത്വാഫ് ഹുസൈന്‍,
കുമാരന്‍,
മനോരാജ്,
വിജയന്‍ കടവത്ത്,
ചിന്തകന്‍,
നന്ദന,
Taa,
ഗീത,
ഫിസിക്സ് അധ്യാപകന്‍,
ഉണര്‍വ്,
Manjhiri Manjhiri
ജോണ്‍ വര്‍ഗീസ് സാര്‍,
തസ്ലീം.പി,
ക്യാപ്റ്റന്‍,
വല്യമ്മായി
എന്നിവര്‍ക്ക് പ്രത്യേകം നന്ദി. നിങ്ങളുടെയെല്ലാം അഭിനന്ദനങ്ങളും പ്രോത്സാഹനവുമാണ് ഞങ്ങളുടെ ശക്തി. ഞങ്ങളോടൊപ്പമുള്ള നിങ്ങളുടെ ആശിസും വചസുമാണ് ഞങ്ങള്‍ക്ക് വഴിവെട്ടമേകുന്നത്. ഒരായിരം നന്ദി..
പ്രിയ കലാവല്ലഭന്‍,
അങ്ങയുടെ കവിത ഞങ്ങള്‍ നന്നായി ആസ്വദിച്ചു. നവരസങ്ങളില്‍ ബഹുഭൂരിപക്ഷവും പൂവിട്ട് വിരിയുന്നുണ്ട് കവിതയില്‍. എന്തായാലും വ്യത്യസ്തമായ ആശംസ തന്നെ. കവിത വായിച്ച ചില അധ്യാപകര്‍ വിളിച്ചപ്പോഴാണ് ഇതു കണ്ടത്. പക്ഷെ മറുപടി കമന്റിടാന്‍ അല്പം വൈകി.
ക്ഷമിക്കുക.
what should i say ?
happy birthday or congratulations.
ok...wishing you both.
പ്രിയ 'അമ്പാടി'യിലെ നിരക്ഷരന്,
ആശംസകള്‍ക്ക് നന്ദി. കോട്ടപ്പുറം യാത്ര വായിച്ചിരുന്നു
സന്തോഷ് ജോര്‍ജ് കുളങ്ങര ഇവിടെ നിന്ന് വിദേശത്തേക്കാണ് യാത്രയെങ്കില്‍ നിരക്ഷരന്‍ വിദേശത്ത് നിന്ന് നമ്മുടെ നാടിന്റെ സൗന്ദര്യങ്ങളിലേക്കാണല്ലോ യാത്ര? (19 വിദേശയാത്രാവിവരണങ്ങളും കാണാതിരുന്നില്ല കേട്ടോ)
ഒരു കാര്യം തീര്‍ച്ച, നിരക്ഷരനിലെ അക്ഷരങ്ങള്‍ക്ക് അച്ചടി മഷി പുരളാനുള്ള ഭാഗ്യമുണ്ടാകും..
വൈകിയാണെങ്കില്‍ കൂടി, ഹൃദയം നിറഞ്ഞ ആശംസകള്‍.
മാത്സ് ബ്ലോഗിന് കൂടുതല്‍ ഉന്നതിയിലെത്താന്‍ സാധിക്കുമാറാകട്ടേ എന്നാശംസിക്കുന്നു.
@AZEES IF YOU HAVE A SHARP KNIFE YOU WILL GET 512 Pieces out of 9 cuts.
Ready with the big cake.
It's too late .............
Yet
"Birthday Wishes to all blog members"
Sir
I can't read Physics Orukkam . What is the reason ?
some fonts are mis matching
ഒരുക്കം-2010 ഇട്ടിരിക്കുന്ന പോസ്റ്റിലെ കമന്റില്‍ അതിന്റെ കാരണം സൂചിപ്പിച്ചിട്ടുണ്ടല്ലോ.
ഒരായിരം ആശംസകള്‍!!!!!
ഒരു സംശയം രണ്ടാം പിറന്നാള്‍ എന്നല്ലേ വേണ്ടത്?
congratulations mankada mash.insallation can also be easily possible with double clicking deb files viz.3.0,3.2,3.8
MATHEMATICS IS THE QUEEN OF SCIENCE.
MUSIC IS THE QUEEN OF ART.
MUSIC IS NOTHING BUT MATHEMATIC.
PERMUTATION AND COMPINATION OF SWARAS
Remember simply permutation and compination cannot make amusic.Art also to be mix while permutating take place.Then only it enjoying one"heart.Then only it become a perfet music
സി.ഡി. ഡ്രൈവ് വര്‍ക്ക് ചെയ്യാത്ത സിസ്റ്റങ്ങളിലാണ് ഹസൈനാര്‍ സാറിന്റെ കമാന്റ് വര്‍ക്ക് ചെയ്യുന്നത്. അവിടത്തെ പ്രതികരണങ്ങള്‍ ശ്രദ്ധിച്ചു കാണുമല്ലോ.
പരീക്ഷാ സി.ഡിയില്‍ സാധാരണഗതിയില്‍ നാം ചെയ്യുന്ന നാല് കാര്യങ്ങള്‍ ഒരൊറ്റ കമാന്റായി മാറ്റിയിരിക്കുകയാണ് ഇവിടെ. നാല് കാര്യങ്ങള്‍ ഒറ്റയടിക്കു ചെയ്യുന്നു എന്നു പറയുമ്പോള്‍ത്തന്നെ സമയലാഭമുണ്ടെന്ന കാര്യത്തില്‍ സംശയമില്ലല്ലോ.
ഗ്നു ലിനക്സ് നന്നായി അറിയുന്നവര്‍ക്കും ഒട്ടും അറിയാത്തവര്‍ക്കും ഈ കമാന്റ് ഒരു പോലെ ഉപകാരപ്രദമാണെന്നാണ് പൊതുവിലെ അഭിപ്രായം.
ആശംസകൾ!
happy birthday
Maths club
Sree Moolam Thirunnal Govt.HSS Chelakkara
Happy birthday, my dear blog.Hearty gratitude to all the members of the blog team. In the cluster meeting of maths teachers at GHSS,Sreekandapuram(Kannur district) we had a special session to introduce the maths blog.All the teachers unanimously opined that this is a great attempt very much helpful to teachers and promised to visit the blog regularly.Questions prepared by John sir were also discussed. IT tips also are helpful.You are burning a lot of midnight oil for us.Thanks alot once again.....
SATHEESAN.N
(R.P)
AKSGHSS,MALAPPATTAM,KANNUR
ഒന്നാം പിറന്നാള്‍ ആഘോഷിക്കുന്ന മാത്സ് ബ്ലോഗ് ടീമിന് ആശംസകള്.
@Azeez sir
Guess the Boy's Age - Solution
The first girl was just 638 days old, and the boy twice as much, namely 1,276 days
@ Kannan Sir
Your answer is right.
The agboy's age is 3.5 years.
Elvis and Priscilla are married. They agree to go out to dinner with four other married couples. So, there are five couples, or ten people, altogether.
They arrive at the restaurant, and, because there are some people who don't know other people, there are some handshakes that take place, and introductions. Anyone who doesn't know somebody will shake hands with that person. People will not shake hands with anyone they already know, and, of course, anyone don't shake hands with his own spouse.
At the end of the dinner, Elvis asks all the people there, including his own wife, how many hands each of them shook.
He gets the following answers: 0,1,2,3,4,5,6,7, and 8.
Now the question is
How many hands did Elvis' wife Priscilla shake?
No person shook hands with himself or herself, or with his or her partner, nobody shook hands with more than eight other people. And since nine people shook hands with different numbers of people, these numbers must be 0, 1, 2, 3, 4, 5, 6, 7, and 8.
The person who shook 8 hands, shook hands with all other persons ,except with his or her partner. Therefore, the partner of the person who shook 8 hands must be the person who shook 0 hands.
The person, who shook 7 hands, shook hands with all other persons, except with his or her partner and the person who shook 0 hands. Therefore, the partner of the person who shook 7 hands must be the person who shook 1 hand.
The person who shook 6 hands, shook hands with all other persons , except with his or her partner and the persons who shook 1 and 0 hands. Therefore, the partner of the person who shook 6 hands must be the person who shook 2 hands.
The person who shook 5 hands, shook hands with all other persons except with his or her partner and the persons who shook 2, 1, and 0 hands. Therefore, the partner of the person who shook 5 hands must be the person who shook 3 hands.
The only person left in the group is , the one who shook 4 hands, and which must be Elvis' wife Priscilla
The answer is Elvis' wife Priscilla shook 4 hands
A pictorial representation (arrow diagram) will give a clear idea
Kannan Sir,
Absolutely Right.
See tomorrow.
You have infinite supply of notes of Rs. 6,9,20
Now a guy will come and ask you for some money. Obviously you can not give him every amount that he asks with these sets of notes.
Eg:- you can not give him 7,8,11 etc
Now the problem is to state whether there exists an amount 'x'such that
1) You cannot give 'x' with these notes
2) You can give all the amounts > x.
If it exists, you have to find it.
thankalku nandhi
MATHS BLOGINU ENTA HREDAYAM NIRANJA PIRANAL ASOSAKAL
Post a Comment