കുഞ്ഞികൃഷ്ണന്‍ മാഷിന് ആദരാഞ്ജലികള്‍

>> Friday, January 8, 2010

ഗണിതശാസ്ത്രമേഖലയിലെ ഇതിഹാസമായിരുന്ന എസ്.ഇ.ആര്‍.ടി പാഠപുസ്തക പരിഷ്‌കരണ വിദഗ്ദ്ധ സമിതി അംഗവും നടുവില്‍ ഹൈസ്‌കൂള്‍ റിട്ട. അധ്യാപകനുമായ ഒ.കുഞ്ഞികൃഷ്ണന്‍ മാഷ് അന്തരിച്ചു. പ്രഹേളികാ പരിഹാരങ്ങളുമായി (Puzzle Solving) ബന്ധപ്പെട്ടുള്ള ഇന്റര്‍നെറ്റിലെ വിവിധ കമ്മ്യൂണിറ്റികളില്‍ അദ്ദേഹം അംഗമായിരുന്നു. കേവലം പ്രശ്നപരിഹാരം മാത്രമല്ല അതിന്റെ വിവിധ തലങ്ങളില്‍ അന്വേഷണം നടത്തുന്നതിനും തുടര്‍പഠനത്തില്‍ നിതാന്തജാഗ്രത പുലര്‍ത്തുകയും ചെയ്തിരുന്നു. ഇങ്ങനെയുള്ള വ്യത്യസ്തതയാര്‍ന്ന പ്രകടനം നടത്തിയതിലൂടെ അദ്ദേഹം ദേശീയ-അന്തര്‍ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. നമ്പര്‍ തിയറിയും ജ്യോമട്രിയും പരസ്പരം യോജിപ്പിച്ചു കൊണ്ടുള്ള ഒരു രീതിയില്‍ തന്റേതായ ഒരു പാത സൃഷ്ടിച്ചെടുക്കുവാനും അദ്ദേഹത്തിനു കഴിഞ്ഞു. ഇന്‍ഡ്യാ ഗവണ്‍മെന്റ് ഈ അതുല്യപ്രതിഭയ്ക്ക് അധ്യാപക അവാര്‍ഡ് നല്‍കിയാണ് ആദരിച്ചത്. സ്പോര്‍ട്സ്, സാഹിത്യം, ഗാര്‍ഡനിങ് എന്നീ മേഖലകളിലും അതീവ തല്പരനായിരുന്നു അദ്ദേഹമെന്ന് നമുക്ക് കാണാനാകും. ഇന്നത്തെ ഗണിത ശാസ്ത്രമേളകളില്‍ കാണുന്ന ഊര്‍ജ്ജവും ഉന്മേഷവും പകര്‍ന്നു തരുത്തതില്‍ കുഞ്ഞികൃഷ്ണന്‍ മാഷ് നല്‍കിയ സംഭാവനകള്‍ എന്നെന്നും അധ്യാപകലോകം പ്രത്യേകിച്ച് ഗണിതാധ്യാപകര്‍ ഒരിക്കലും മറക്കില്ല. വടക്കന്‍ ജില്ലകളിലെ മേളകളില്‍ ഇന്നോളം ദൃശ്യവും അദൃശ്യവുമായ സാന്നിധ്യമായി മാഷുണ്ടാകുമായിരുന്നു. മേളകളില്‍ അവതരിപ്പിക്കപ്പെട്ടിരുന്ന പല ആശയങ്ങളും രൂപപ്പെടുത്താന്‍ കുട്ടികള്‍ക്കൊപ്പം നിന്നിരുന്ന മാസ്റ്റര്‍, മറക്കില്ല അങ്ങയെ ഞങ്ങള്‍!

ഒമ്പതാം തരം പാഠപുസ്തക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് കഴിയവെ വ്യാഴാഴ്ച നെഞ്ചുവേദനയെത്തുടര്‍ന്ന് ഡോക്ടറെ കാണിച്ച് മടങ്ങുംവഴി ബസ്സില്‍ കുഴഞ്ഞുവീഴുകയാണുണ്ടായത്. കിംസ് ആസ്​പത്രിയിലായിരുന്നു അന്ത്യം.എസ്.ഇ.ആര്‍.ടി ഒന്നുമുതല്‍ പത്തുവരെയുള്ള പാഠപുസ്തക പരിഷ്‌കരണ കമ്മിറ്റിയിലെ ഗണിത വിഭാഗം അംഗമാണ്. തുല്യതാ പാഠപുസ്തക വിദഗ്ദ്ധ സമിതി അംഗം, ഗണിത ശാസ്ത്ര മേളയുടെ ജഡ്ജിങ് കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചുവരികയായിരുന്നു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച ഗണിത കൗതുകം വിജ്ഞാന ഗ്രന്ഥത്തിന്റെ രചയിതാക്കളില്‍ ഒരാളുകൂടിയാണ്. 1974 മുതല്‍ എസ്.ഇ.ആര്‍.ടി യുടെ പാഠപുസ്തക നിര്‍മ്മിതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചുവരുന്നുണ്ട്.

ഭാര്യ: നടുവില്‍ ഹൈസ്‌കൂള്‍ റിട്ട. അധ്യാപിക കെ.ഗിരിജ. മക്കള്‍: രഞ്ജിത(ഐ.ബി.എസ് ഇന്‍ഫോ പാര്‍ക്ക് എറണാകുളം), സജിത(യു.എസ്.എ), ശ്രീജിത്ത്(ഗവ.എന്‍ജിനിയറിങ് കോളേജ് തൃശ്ശൂര്‍). മരുമക്കള്‍: കെ.രാകേഷ്(എറണാകുളം), വി.ഇ.കൃഷ്ണകുമാര്‍(യു.എസ്.എ). സഹോദരങ്ങള്‍: ഒ.ശേഖരന്‍ നായനാര്‍, ലക്ഷ്മിക്കുട്ടി.കെ.ഒ. ശവസംസ്‌കാരം പിന്നീട്.

അദ്ദേഹത്തിന്റെ ഓര്‍ക്കുട്ട് അക്കൊണ്ട് സന്ദര്‍ശിച്ചാല്‍ എത്ര മാത്രം ഗണിതതല്പരനായിരുന്നു അദ്ദേഹമെന്ന് നമുക്ക് കാണാനാകും.
(നിങ്ങള്‍ക്ക് ജി-മെയില്‍ അക്കൊണ്ട് ഉണ്ടെങ്കില്‍ അത് തുറന്നതിനു ശേഷം ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക)

വിവരങ്ങള്‍ക്ക് കടപ്പാട് : പ്രകാശന്‍ മലപ്പുറം,സുനില്‍ മേപ്പയൂര്‍, ശങ്കരന്‍ കാസര്‍കോട്

14 comments:

Anonymous January 8, 2010 at 11:08 AM  

ഗണിതശാസ്ത്ര പ്രതിഭയായ കുഞ്ഞികൃഷ്ണന്‍ മാസ്റ്ററുടെ വേര്‍പാട് അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും തീരാത്ത നഷ്ടമാണുണ്ടാക്കിയിരിക്കുന്നത്.

അദ്ദേഹത്തിന് അധ്യാപകസമൂഹത്തിന്റെ പേരില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു

Manoraj January 8, 2010 at 4:05 PM  

ആദരാഞ്ജലികള്‍

JOHN P A January 8, 2010 at 6:49 PM  

O K സാറിനെ കുറിച്ചുളള ഒരു ഓര്മ
മൂന്നു വര്‍ഷം മുന്പ് ആലുവായില്‍ വന്നപോള്

Sir,I bear a rhyme excelling
In my mystic force and magic spelling
Celestial sprites elucidate
All my own striving can't relate

വാക്കുകളീലെ അക്ഷരങ്ങള്‍ എണ്ണി എഴുതിനോക്കൂ

marnet January 8, 2010 at 11:15 PM  

അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു

vijayan larva January 9, 2010 at 10:09 PM  

Nobody knows about mr.O.Kunhikrisnan Master,who was a legend in mathematics ,so the number of of comme4nts is few.In our field we can't see anybody (like kunhikrishnan master)who was dedicated to this field.
my condolenece to the family.......................

ഹരി (Hari) January 9, 2010 at 11:02 PM  

നമ്മുടെ ബ്ലോഗില്‍ ഫ്ലാഷ് ന്യൂസായി കണ്ടാണ് കുഞ്ഞികൃഷ്ണന്‍ മാഷുടെ വേര്‍പാടിനെപ്പറ്റി പല അധ്യാപകരും അറിഞ്ഞത്. ഈ വാര്‍ത്തയുടെ നിജസ്ഥിതി അറിയാനായി വിളിച്ച പല അധ്യാപകരുടെയും ഞെട്ടലില്‍ നിന്നും അദ്ദേഹത്തിന് അവരുടെയുള്ളിലുള്ള സ്ഥാനമെന്തെന്ന് എനിക്ക് മനസിലാക്കാനായി. അതുകൊണ്ടു തന്നെയാണ് ബ്ലോഗില്‍ ഈ വാര്‍ത്ത പ്രസിദ്ധീകരിക്കുന്നതിന് ബ്ലോഗ് ടീം സന്നദ്ധരായതും.

അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു

vijayan larva January 9, 2010 at 11:37 PM  

'NOW WE ARE COME TO OUR POINT.'

bhamarajan January 10, 2010 at 7:51 AM  

ഗണിതശാസ്ത്ര പ്രതിഭയായ കുഞ്ഞികൃഷ്ണന്‍ മാസ്റ്ററുടെ ക്ളാസ്സില്‍ പങ്കെടുക്കാന്‍ ഭാഗ്യം ലഭിച്ച ഒരു വ്യക്തിയാണ് ഞാന്‍ .
അദ്ദേഹത്തിന്റെ വേര്‍പാട് തീരാനഷ്ടമാണ്.

അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു

maths January 10, 2010 at 5:25 PM  

അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു
അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു

അഭി January 11, 2010 at 10:33 AM  

ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു

SATHEESAN January 11, 2010 at 11:24 PM  

My tearful tributes to my GURUNADHAN who passed away leaving a lot to think..........
Satheesan.N

വി.കെ. നിസാര്‍ January 12, 2010 at 7:14 AM  
This comment has been removed by the author.
വി.കെ. നിസാര്‍ January 12, 2010 at 7:16 AM  

ഒകെ സാറിന്റെ ഒരു ക്ലാസ്സ് ഈ വര്‍ഷം എറണാകുളത്ത് നടത്താന്‍ അദ്ദേഹം സമ്മതിച്ചിട്ടുണ്ടെന്ന് എറണാകുളം DSMA സെക്രട്ടറി ഷംസുദ്ദീന്‍ മാഷ് പറഞ്ഞിട്ടുള്ളതോര്‍മ്മ വരുന്നു....
അതിനു കാത്തു നില്‍ക്കാതെ, അദ്ദേഹം പോയി.
ആദരാഞ്ജലികള്‍!

unni February 7, 2010 at 8:03 PM  

john sir,
enne ormayundo njan paruvurile biju sirude schoolil ninnu
sasthramela yil annu light inte improvised experimentil pankeduthirunnu. annu thrisuril vachu nammal kandirunnu, biju sir inte oppamudaya thil oruvananu njan,peru suman.athil avatharipichathu njana.
from suman

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer