SSLC റിവിഷന്‍ - വൃത്തങ്ങളിലെ ചോദ്യങ്ങള്‍

>> Thursday, January 21, 2010

വൃത്തങ്ങള്‍ എന്ന പാഠഭാഗത്തെ മൂന്നായി തിരിക്കാം. വൃത്തചാപം നിര്‍ണ്ണയിക്കുന്ന മൂന്ന് തരം കോണുകളും അവ തമ്മിലുള്ള ബന്ധവും, ചക്രീയ ചതുര്‍ഭുജങ്ങള്‍, പരസ്പരം ഖണ്ഡിക്കുന്ന ചാപഖണ്ഡങ്ങള്‍ തമ്മിലുള്ള ബന്ധം എന്നിവയാണ് ആ മൂന്നു ഭാഗങ്ങള്‍. വൃത്തത്തിലെ ഒരു ചാപം മൂന്നു തരം കോണുകള്‍ നിര്‍ണ്ണയിക്കുന്നു. ചാപം അതില്‍ത്തന്നെ രൂപീകരിക്കുന്ന കോണ്‍, ചാപം കേന്ദ്രത്തില്‍ നിര്‍ണ്ണയിക്കുന്ന കോണ്‍, ചാപം അതിന്റെ ശിഷ്ടചാപത്തില്‍ നിര്‍ണയിക്കുന്ന കോണ്‍. ഈ മൂന്നു കോണുകളും തമ്മിലുള്ള ബന്ധത്തിന്റെ പ്രായോഗികതയാണ് ഈ യൂണിറ്റിന്റെ അന്തസത്ത. പിന്നെ ചക്രീയചതുര്‍ഭുജങ്ങളുടെ പ്രത്യേകതകള്‍ ഉപയോഗിച്ചുള്ള പ്രശ്നങ്ങളുമുണ്ട്. ഞാണുകള്‍ വൃത്തത്തിനകത്തും പുറത്തും ഖണ്ഡിച്ചാലും ഒരു ബന്ധമാണെന്ന് തിരിച്ചറിയുക അത്യാവശ്യമത്രേ. പരസ്പരം ഖണ്ഡിക്കുന്ന ഞാണുകളില്‍ ഒരു ഞാണ്‍ വ്യാസമാകുകയും മറ്റേ ഞാണ്‍ വ്യാസത്തിന് ലംബമാകുകയും ചെയ്താല്‍ ബന്ധത്തില്‍ വരുന്ന മാറ്റം, അതിന്റെ ജ്യാമിതീയ നിര്‍മ്മിതിയിലുള്ള പ്രായോഗികത എന്നിവ മനസ്സിലാക്കിയിരിക്കണം. ജ്യാമിതിയുടെ ചലനാത്മകത വെളിവാക്കപ്പെടുന്ന ഒട്ടേറെ സന്ദര്‍ഭങ്ങളുണ്ട് ഈ യൂണിറ്റില്‍. വൃത്തങ്ങള്‍ എന്ന പാഠഭാഗത്തിന്റെ അന്തസത്ത ഉള്‍ക്കൊള്ളുന്ന റിവിഷന്‍ ചോദ്യങ്ങള്‍ ക്ലാസ് മുറികളില്‍ പൂര്‍ത്തിയാക്കുമെന്ന് പ്രതീക്ഷിക്കുന്നു. ചോദ്യങ്ങള്‍ താഴെയുള്ള ലിങ്കില്‍ നിന്നും കോപ്പി ചെയ്തെടുക്കാം.

Click here for download the PDF questions of Circles

ചെറിഷ് എബ്രഹാം എന്ന അധ്യാപകന്‍ വളരെ നാളുകള്‍ക്ക് മുമ്പേ നമുക്ക് വൃത്തങ്ങളുമായി ബന്ധപ്പെട്ട ഒരു പവര്‍ പോയിന്റ് പ്രസന്റേഷന്‍ അയച്ചു തന്നിരുന്നു. വിന്റോസില്‍ ML-TT Indulekha പോലുള്ള മലയാളം ഫോണ്ടുകളുണ്ടെങ്കില്‍ ഇതിലുള്ള ലേണിങ് ഒബ്ജക്ടീവ്സും നമുക്ക് കാണാവുന്നതേയുള്ളു. ഇതുപോലുള്ള ക്ലാസ് റൂം പ്രവര്‍ത്തനങ്ങള്‍ ചെയ്ത് ‌ഞങ്ങള്‍ക്കയച്ചു തരുമല്ലോ.

Click here for Download the Presentation file

21 comments:

Unknown January 21, 2010 at 5:29 AM  

വളരെ അധികം പ്രയോജനപ്പെടുന്ന രീതിയിലും മനിസിലാകുന്ന ഭാഷയും ഒത്തിരി ഇഷ്ടമായി.ആശംസകള്‍..!!

chenthamarakshan January 21, 2010 at 5:30 AM  

Sir, you are so sharp at 5.00AM .The questions are better for the average students also. Thanking you.............. R.Chenthamarakshan, HSA,CAHS COYALMANNAM PALAKKAD

john varghese January 21, 2010 at 6:52 AM  

Thank U VERY MUCH 4 THIS NEW ATTEMPT SSLC2010 REVISION>
JOHN VARGHESE SNSMHSS ELAMPALLOOR KUNDARA KOLLAM

CHIRIKKUM THULASY January 21, 2010 at 9:49 AM  

sir,
I can not read ppt file..font is not match..pls help.bindu mahesh, kumaranalloor..

നന്ദന January 21, 2010 at 10:15 AM  

കുട്ടികൾക്ക് പ്രയോജനം

Lalitha January 21, 2010 at 10:49 AM  

Thankyou for pubhlishing QP. This is helpful for teachers as well as students

JOHN P A January 21, 2010 at 11:38 AM  
This comment has been removed by the author.
AZEEZ January 21, 2010 at 12:40 PM  

A simple question .

Draw a circle with radius 5cm.Make a circle of radius 3 cm inside this circle only by using scale and pencile.

sajan paul January 21, 2010 at 4:46 PM  

@ azees master

Draw all chords with length 8
thomas

MURALEEDHARAN.C.R January 21, 2010 at 7:46 PM  

വതതിെെ AB ,CD എനീ ഞാണേള P യില ഖണികന.
1. PA, PB, PC, PD എനിവ തമിലള ബനെമന്?
2. AP =6 ,BP = 2 ആയാല PC എതയായിരികം?
3. AB വ്ാസമാകേയം CD വ്ാസതിന് െംബമാകേയം െചയാല ഈ ബനം എങെന മാറി
എഴതാം?
for 2nd qn.
PC =(PA*PB)/PD
=6*2/PD
=12/PD
What about PD ?

ANIL January 21, 2010 at 8:53 PM  

THE PRESENTATION FILE NOT ABLE TO READ,PLEASE UPLOAD THE FONTS

ANIL January 21, 2010 at 9:00 PM  

IN MY COMPUTER OFFICE 2007,THOOLIKA FONT IS THERE,NOT ABLE TO READ ppt file ,is the problem in font,please upload suitable font .

Anonymous January 21, 2010 at 9:08 PM  

അനില്‍ മാഷേ,
ചെറിഷ് എബ്രഹാം എന്ന അധ്യാപകനാണ് ഇത് ബ്ലോഗിലേക്ക് അയച്ചു തന്നത്. അദ്ദേഹം ക്ലാസില്‍ കുട്ടികളെ കാണിക്കുന്നതിന് വേണ്ടിയാണ് ഈ പ്രസന്റേഷന്‍ ക്രിയേറ്റ് ചെയ്തത്. അത് വിന്റോസ് അധിഷ്ഠിതമായിരുന്നു. അതാണ് ഫോണ്ട് പ്രോബ്ളം.

ദാ പിടിച്ചോളൂ ഇന്ദുലേഖാ ഫോണ്ട്.

ഇത് വിന്റോസ് Desktopല്‍ എക്സ്ട്രാക്റ്റ് ചെയ്യുക. അതിലുള്ള ഫോണ്ടുകള്‍ കോപ്പി ചെയ്ത ശേഷം C ഡ്രൈവിലെ Windows എന്ന ഫോള്‍ഡറിനകത്തെ Fonts ഫോള്‍ഡര്‍ തുറന്ന് അവിടെ Paste ചെയ്യുക.

ഇനി ഒന്നു റിഫ്രഷ് ചെയ്ത് പ്രസന്റേഷന്‍ തുറന്നോളൂ

JOHN P A January 21, 2010 at 9:48 PM  

AB വ്യാസം,CD വ്യാസത്തിനു ലംബം .P യില്‍ ഖണ്ധിക്കുന്നു.
PA*PB = PC^2
6*2 = PC^2
PC = ROOT 2
I think the order has changed

bhama January 21, 2010 at 9:52 PM  

@ maths
2ഉം 3ഉം ചോദ്യങ്ങള്‍ പരസ്പരം ക്രമം മാറ്റി ചെയ്തു നോക്കൂ.

Hari | (Maths) January 21, 2010 at 10:04 PM  

മുരളീധരന്‍ സാര്‍,
സംശയം ന്യായം തന്നെ. 15-ം ചോദ്യം ഭാമ ടീച്ചറും ജോണ്‍മാഷും പറഞ്ഞ പോലെ 2ഉം 3ഉം ഉപചോദ്യങ്ങള്‍ തിരിച്ചിട്ട് അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. ഒരു ടൈപ്പിങ് പിശകായിരുന്നു അത്.

Hari | (Maths) January 21, 2010 at 10:47 PM  

ഉത്തരം വളരെ വളരെ ശരിയാണ്. കണ്ണന്‍ സാറിന് ഇവിടെ ഒരു A+ ഗ്രേഡ് എങ്ങനെ തരാതിരിക്കും.

1) ആദ്യം അഞ്ചു മിനിട്ട് നേരത്തേക്ക് ആദ്യ സ്വിച്ച് ഓണാക്കിയിടുക. (കണ്ണന്‍ സാര്‍ പറഞ്ഞ പോലെ രണ്ടും ഓണാക്കിയിടാം)
2) പിന്നീട് അത് ഓഫാക്കി രണ്ടാം സ്വിച്ച് ഓണാക്കുക.
3) ഒട്ടും സമയം കളയാതെ മുകളിലേക്ക് ചെല്ലുക.

അവിടെയാണ് നമ്മുടെ ഡിറ്റക്ടറ്റീവ് ബുദ്ധി പ്രവര്‍ത്തിക്കേണ്ടത്.

ആദ്യ മുറിയില്‍ ലൈറ്റ് തെളിഞ്ഞു കിടക്കുന്നുണ്ടെങ്കില്‍ അതിന്റെ കണ്‍ട്രോള്‍ രണ്ടാമത്തെ സ്വിച്ചാണ്.

ഇനി അത് ഓഫാണെങ്കിലോ, ബള്‍ബിലൊന്ന് തൊട്ട് നോക്കുക. അഞ്ച് മിനിറ്റ് തെളിഞ്ഞു കിടന്ന ബള്‍ബിന് ചൂടുണ്ടാകും. ചൂടുണ്ടെങ്കില്‍ അതിന്റെ കണ്‍ട്രോള്‍ ഒന്നാം സ്വിച്ച്. ചൂടില്ലെങ്കില്‍ ആ മുറിയിലെ ബള്‍ബിന്റെ കണ്‍ട്രോള്‍ മൂന്നാം സ്വിച്ചായിരിക്കും.

ഈ പരീക്ഷണത്തിലൂടെ മൂന്ന് സ്വിച്ചുകളും കൃത്യമായി കണ്ടുപിടിക്കാമല്ലോ.

താങ്കളുടെ സാന്നിധ്യം ബ്ലോഗിന് ഒരു അഭിമാനം തന്നെയാണ്. കാരണം, ബ്ലോഗില്‍ ചോദിക്കപ്പെടുന്ന ചില ചോദ്യങ്ങള്‍ ദിവസങ്ങളോളം അങ്ങിനെ കിടക്കും. ഒടുവില്‍ വിജയന്‍ സാറോ ഉമേഷ് സാറോ അത് കണ്ടെത്തി വീണ്ടും ചോദിക്കുമ്പോഴോ ഉത്തരം നല്‍കുമ്പോഴോ ഒക്കെയാണ് അതിനൊരു ശുഭപര്യവസാനം.

എന്നാല്‍ താങ്കളുടെ സാന്നിധ്യം മൂലം അത്തരമൊരു പ്രശ്നം ഇപ്പോഴത്തെ പസിലുകള്‍ക്കില്ല. അതാത് പോസ്റ്റില്‍ത്തന്നെ ഉത്തരം നല്‍കിപ്പോകുന്നതിനാല്‍ വായനക്കാര്‍ക്കും സന്തോഷം.

Sabu Kottotty January 22, 2010 at 12:45 AM  

...ആശംസകള്‍...

devapriya jayaprakash January 23, 2010 at 9:07 PM  

SIR,
YOUR QUESTIONS ARE VERY USEFUL.THANK YOU.

DEVAPRIYA

saji January 25, 2010 at 10:22 PM  

Hai teachers of blog team and other members
thanks for your contributions

Unknown January 28, 2010 at 5:10 PM  

Sir,
My name is shahina from qatar.
my brother is studying in 10th std.
MES school doha. I come to know about ur blog from infomadhyamam. Your blog is very useful and informatics. But the thing is we don't have much knowledge in malayalam technical words in mathematics. Can you help me? At least write the english words of the particular technical words in the Brackets or in blog. (soothravaakyam = Formula) like this.

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer