കൊത്താംകല്ലും ചൊട്ടയും പുള്ളും

>> Wednesday, December 2, 2009പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് കെ.ടി.എം.എച്ച്.എസിലെ എസ്.വി.രാമനുണ്ണി മാഷിന്റെ വിജ്ഞാനപ്രദങ്ങളായ ധാരാളം ലേഖനങ്ങള്‍ ആനുകാലികങ്ങളിലും മറ്റും സ്ഥിരമായി പ്രസിദ്ധീകരിച്ചു വരുന്നവയാണ്. മാധ്യമം ദിനപ്പത്രത്തോടൊപ്പമുള്ള വെളിച്ചം അടക്കമുള്ള പ്രസിദ്ധീകരണങ്ങളില്‍ അദ്ദേഹം തയ്യാറാക്കിയ ലേഖനങ്ങള്‍ കുട്ടികളുടെ പ്രൊജക്ട് പുസ്തകത്തില്‍ കാണാന്‍ കഴിയും. അദ്ദേഹത്തിന്റെ ബ്ലോഗുകളിലൂടെ സഞ്ചരിച്ചാല്‍ മാത്രം മതി, ആ പ്രതിഭയുടെ മിന്നലാട്ടം ദര്‍ശിക്കാന്‍. വിലപ്പെട്ട ഒരു കമന്റിലൂടെ മാഷ് നമ്മുടെ ബ്ലോഗില്‍ സാന്നിദ്ധ്യമറിയിച്ചത് വായനക്കാര്‍ ഓര്‍ക്കുന്നുണ്ടാകും.അത്തരമൊരു ലേഖനമാണ് അദ്ദേഹം നമുക്കു വേണ്ടിയും അയച്ചു തന്നിരിക്കുന്നത്. മലയാളത്തില്‍ വൃത്തിയായി ടൈപ്പു ചെയ്തു തന്നതു കൊണ്ട് വലിയ കാലതാമസമില്ലാതെ ഇത് പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞു. കുട്ടിക്കാലത്ത് നാമോരോരുത്തരും കളിച്ചിരുന്ന നാടന്‍ കളികളെപ്പറ്റി അനുസ്മരിക്കുകയാണ് അദ്ദേഹം ഇവിടെ. ഈ ലേഖനം വായിച്ചു കഴിയുമ്പോഴേക്കും മനസില്ലെവിടെയോ നഷ്ടസ്മൃതികളെപ്പറ്റിയുള്ള ഒരു വേദന ഉണ്ടായില്ലെങ്കിലേ അത്ഭുതമുള്ളു. ലേഖനത്തിലേക്ക്......

മനുഷ്യന്റെ പ്രാഥമികാവശ്യങ്ങളുടെ പട്ടികയില്‍ ‘വിനോദം’ വളരെ പ്രധാനപ്പെട്ടതാണ്. ആധുനിക സമൂഹത്തില്‍ ഇതിന്റെ പ്രസക്തി ബോധ്യപ്പെടാന്‍ ഒരു പ്രയാസവും ഇല്ല. ദിവസം മുഴുവന്‍ നായാടിനടക്കുകയും കിട്ടിയതു വേവിച്ചോ പച്ചക്കോ തിന്നു കിടന്നുറങ്ങുകയും ചെയ്ത പ്രാചീനമനുഷ്യന്‍ കാലങ്ങളിലൂടെ നേടിയ വികാസപരിണാമങ്ങളില്‍ ‘ ജീവന്‍ സംരക്ഷിക്കല്‍’ മാത്രമല്ല തന്റെ ജീവിതലക്ഷ്യം എന്നു തിരിച്ചറിഞ്ഞു. ജീവന്‍ സംരക്ഷിക്കുന്നതോടൊപ്പം അതിനെ കൂടുതല്‍ സന്തോഷകരവും മെച്ചപ്പെട്ടതും തുടര്‍ച്ചനിലനിര്‍ത്തുന്നതും ഒക്കെ കൂടിയാക്കണമെന്നു ബോധ്യപ്പെട്ടതിന്റെ ഭാഗമാണ് വിദ്യാഭ്യാസവും വിനോദവും വിശ്രമവും ആരോഗ്യവും തുടങ്ങിയവ അവന്റെ പ്രാഥമിക പരിഗണനകളിലേക്ക് കടന്നുവന്നത്. കൃഷി കണ്ടെത്തിയ മനുഷ്യന്ന് ധരാളം ഒഴിവ് സമയം കിട്ടി. ദിവസം മുഴുവന്‍ ഭക്ഷണത്തിന്നു വേണ്ടി ഓടി നടക്കേണ്ട ഗതികേട് ഇല്ലാതായി. വിളവ് എടുത്തുകഴിഞ്ഞാല്‍ 4-6 മാസത്തേക്കുള്ള ഭക്ഷണം സൂക്ഷിക്കാമെന്നായി. ഒഴിവു വേളകള്‍ ആണ് മനുഷ്യന്ന് ശാസ്ത്ര സാങ്കേതിക സാഹിത്യ കലാ രംഗങ്ങളില്‍ വികാസം ഒരുക്കിയത്.ഈ രംഗത്തുള്ള പ്രവര്‍ത്തനങ്ങളും ‘അധ്വാനം’ തന്നെയായിരുന്നു. എന്നാല്‍ മനസ്സിന്ന് സുഖം നലകുന്ന അധ്വാനം ആയിരുന്നുവെന്നു മാത്രം.ഇവിടെയാണ് ‘വിനോദ‘ത്തിന്റേയും ‘വിശ്രമ‘ത്തിന്റേയും ഒക്കെ ഇടം ഉണ്ടാവുന്നത്
വിനോദം- മുതിന്നര്‍വക്കും കുട്ടികള്‍ക്കും വേണം. സ്ത്രീക്കും പുരുഷനും വേണം. മനുഷ്യന്റെ മാനവികതയും സ്നിഗ്ധഭാവങ്ങളും വളര്‍ന്നു തിടം വെക്കുന്നതു ഈ വിനോദ സ്ഥലികളിലാണ്.അധ്വാനത്തിന്റെ തളര്‍ച്ച തീരുന്നതിവിടെയാണ്. ആരോഗ്യപരമായ ഒരു ഊര്‍ജ്ജ സംഭരണം നടക്കുന്നത് വിനോദ വേളകളിലാണ്. ഒരാളിന്റെ കഴിവുകള്‍ അംഗീകരിക്കപ്പെടുന്നതും വികസിക്കുന്നതും ഈ സമയങ്ങളിലാണ്.പുതിയ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഭാവനയും രൂപപ്പെടുന്നതും‘കളികള്‍‘ക്കിടയിലാണ്-മുതിര്‍ന്നവരാണെങ്കിലും കുട്ടികളാണെങ്കിലും.
കുട്ടികളുടെ കളികള്‍
ഗോട്ടി
ചൊട്ടയും പുള്ളും
ആട്ടക്കളം
ചടുകുടു
പമ്പരം കുത്തിക്കളി
കിസ്സേപ്പി
മരം പകര്‍ന്നു കളി
ഒളിച്ചു കളി
തൊട്ടോടിക്കളി
കള്ളനും പോലീസും
കോഴിയും കുറുക്കനും
കസേരക്കളി
നായും പുലിയും
കൊത്താം കല്ല്
മുക്കല്ല്
ആറുകല്ല്
തിരുപ്പറക്കല്‍
കയര്‍ചാട്ടം
ഓലപ്പന്ത്
കാരകളി
നീന്തല്‍
കുളി
കുളം ചാടല്‍
മുങ്ങിക്കിടക്കല്‍
000വെട്ടിക്കളി
അക്കുത്തിക്കുത്ത്
ഊഞ്ഞാല്‍
കൊക്കിക്കളി
വട്ട്കളി
വളയെറിഞ്ഞുകളി
റിങ്ങ്
പൂത്താംകോല്
പാവുട്ടത്തോക്ക്
ഓലപ്പീപ്പി
ഓലക്കാറ്റാടി
ഓലമൂളി
കടലാസ് തോക്ക്
ആരോ (കടലാസ്)
കടലാസ് തോണി
കടലാസ് വിമാനം
കടലാസ് പന്ത്
ചകിരിപ്പന്ത്
കരിമ്പനത്തേങ്ങ വണ്ടി
ടയര്‍ വട്ടം ഓടിക്കല്‍
സൈക്കിള്‍ ചക്രം
പാമ്പും കോണിയും
തായം കളി
വീടുവെച്ചു കളി
ചോറുംകറീം വെച്ചു കളി
പീടിക വെച്ചു കളി
ചപ്പിലപ്പൂതം കെട്ടിക്കളി
ഡൈവറായിക്കളി
മുതിര്‍ന്നവരുടെ കളികള്‍
മുതിര്‍ന്നവരുടെ വിനോദങ്ങളില്‍ കേവല കളികളും ‘കാര്യമായ’ കളികളും ഉണ്ട്.ചൂതു, ചീട്ട് എന്നിവ കേവല കളികളും എന്നാല്‍ സാമ്പത്തിക ബന്ധം ഉള്ളതു കൊണ്ട് കളിയേക്കാള്‍ ‘കാര്യ’മാണ്.ഓണത്തല്ല്, പന്തുകളി തുടങ്ങിയവ കേവല കളികളായിരുന്നു. കഥകളി, നാടകം എന്നിവ ആസ്വദിക്കുക മാത്രം ചെയ്യുന്ന വിനോദങ്ങളാണ്. അതില്‍ നേരിട്ട് പങ്കാളിത്തം കളിക്കുന്നതിന് വേണമെന്നില്ല.അയ്യപ്പന്‍ വിളക്കും ദഫും ഒക്കെ ആരാധന, മതം എന്നിവയുമായി ബന്ധപ്പെട്ട വിനോദങ്ങളായിരുന്നു.അതുകൊണ്ടുതന്നെ ഇതൊക്കെ വിനോദം മാത്രമല്ല ആരാധനയും കൂടെയായിരുന്നു.
ചതുരംഗം
ചൂത്
ചീട്ടുകളി
കയ്യാംകളി
ഓണത്തല്ല്
പന്തു കളി
കാളപൂട്ട്
കാളകളി
കുതിരക്കളി
പുലിക്കളി
ഊഞ്ഞാല്‍
ഒപ്പന
ദഫ്മുട്ട്
കോല്‍ക്കളി
അറവന മുട്ട്
കുറവന്‍-കുറത്തി
പാങ്കളി
സിനിമ
കഥകളി
നാടകം
കവിതാ രചന
അക്ഷരശ്ലോകം
തുള്ളല്‍
ചവിട്ടുകളി
പൂതന്‍ കളി
കൈകൊട്ടിക്കളി (ആണ്‍/പെണ്‍)
സംഘക്കളി
ചവിട്ടുനാടകം
മാര്‍ഗ്ഗം കളി
കളികള്‍- സംസ്കാരത്തിന്റെ ഭാഗം
വിനോദോപാധികള്‍ - കളികള്‍ തീര്‍ച്ചയായും ഓരോ പ്രദേശത്തിന്റേയും സംസ്കാരവുമായി ബന്ധപ്പെട്ടു ഉണ്ടായവയും വികാസം പൂണ്ടവയും ആണ്. അതുകൊണ്ടുതന്നെ കുട്ടികളുടെ കളികള്‍, മുതിര്‍ന്നവരുടെ കളികള്‍ എന്നിവ പൂര്‍ണ്ണരൂപത്തിലാക്കാനോ വളരെ കൃത്യമായി വകതിരിക്കാനോ സാധ്യമല്ല. അല്ലെങ്കില്‍, അതിന്റെ ആവശ്യവും ഇല്ലല്ലോ. പ്രാദേശികമായ ജന്മവും വളര്‍ച്ചയും മാത്രമല്ല കാലാനുസൃതമായ മാറ്റങ്ങളും പുതിയവയുടെ ജനനവും ഈ രംഗത്ത് എവിടെയും നടക്കുന്നുണ്ട്. എതെങ്കിലും ഒന്നോ അതിലധികമോ കളികളുടെ ഘടന അഴിച്ചു പരിശോധിക്കുമ്പോഴാണു അതിലെ സാംസ്കാരികാശങ്ങള്‍ നമുക്കു തിരിച്ചറിയുക.സംഗീതം, സാഹിത്യം, നൃത്തം,ചിത്രകല തുടങ്ങിയ കലാപരമായ സാംസ്കാരികാംശങ്ങള്‍ കളികളിലുണ്ട്.പാട്ടും, വായ്ത്താരിയും, ചുവടുകളും ഇല്ലാത്ത കളികള്‍- സവിശേഷമായും കുട്ടിക്കളികള്‍ ഇല്ലെന്നു തന്നെ പറയാം.സാമൂഹ്യമായും ഗാര്‍ഹികമായും സാധുതയുള്ള സാംസ്കാരിക അടയാളങ്ങളും കാണാം. കൃഷി, ആഹാരം, വാസ്തു, നീതിന്യായം, ധാര്‍മ്മികം,ഈശ്വരം, ചരിത്രം, മനവികത തുടങ്ങിയവയുടെ സാംസ്കാരിക ചിഹ്നങ്ങള്‍ നിരന്നുകിടക്കുന്നവയാണ് കളികള്‍. കുട്ടികളുടെ ‘കള്ളനും പോലീസും‘ കളി നോക്കുക. ധാര്‍മ്മികമൂല്യങ്ങളുടേയും, നീതിന്യായത്തിന്റേയും സൂചനകള്‍ അതിലുണ്ട്. കളിക്കിടയില്‍ ക്ഷീണിച്ചവര്‍ ‘സുല്ലു’ വിളിക്കുന്നതുപോലും കളിനിയമവും കളിയിലെ മാനവികതയും അല്ലേ.കുട്ടികള്‍ വീടുവെച്ചുകളിക്കുന്നത്, കഞ്ഞിയും ചോറും വെച്ചു കളിക്കുന്നത്…ഒക്കെ കേരളീയമായ ഗാര്‍ഹിക രീതികളിലാണല്ലോ.കറികളുടെ ലിസ്റ്റ്, പാചകരീതികള്‍, പാചകത്തിന്റെ ഉത്തരവാദിത്തങ്ങള്‍ പങ്കിടുന്നത്…എല്ലാം സാംസ്കാരികമായ സാധുതയുള്ളവതന്നെ.കളികളിലൂടെ വളരുന്ന സാമൂഹ്യബോധവും, ജയാപജയങ്ങളിലൂടെ കഴിവുകള്‍ ആദരിക്കലും എല്ലാം മറ്റെന്താണ്?കളി തുകൊണ്ടുതന്നെ ഒരേസമയം കളിയും കാര്യവുമാകുന്നു. കുട്ടികളുടെ മന:ശ്ശാസ്ത്രവും, ന്യായാന്യയങ്ങളും കളിയില്‍ ഇടചേരുന്നു. ഒരു സംഘത്തില്‍ തെറ്റു ചെയ്ത കുട്ടിക്കുള്ള ശിക്ഷ ‘കളിക്ക് കൂട്ടാതിരിക്കുകയാണ്’. അതിലധകം എന്തു ശിക്ഷയാണ് ഒരു കുട്ടിക്ക് വേദനാജനകമായിട്ടുള്ളത്?കളവും ചതിയും എത്തിനോക്കാന്‍ പോലും സംശയിക്കുന്ന സാമൂഹ്യഇടങ്ങളാണ് കളിക്കളങ്ങള്‍.ഒരു നാടിന്റെ സാംസ്കാരിക പരിഛേദമാണ് ഒരു കളിവട്ടത്തില്‍ നാം കാണുന്നത്. ഒരു നാടിന്റെ സാംസ്കാരിക സമ്പത്തായി നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു.ഒരു കളിയും വെറും ‘കുട്ടിക്കളി’യല്ല.
കളികള്‍ കുട്ടികള്‍ക്കുള്ള പാഠന-സാധനാ പാഠങ്ങളാണ്. നല്ല കളിക്കാരന്‍ നല്ല കുട്ടിയും നല്ല വിദ്യാര്‍ഥിയും ആയിരുന്നു.നാടിന്റെ പ്രിയപ്പെട്ടവനായിരുന്നു. വിദ്യാഭ്യാസവും കളികളും തമ്മില്‍ കണ്ണിചേരുന്ന കാഴ്ച്ച നമുക്കെവിടെയും കാണാം. ഓരോ കളികളും പലപ്പോഴും ഓരോ ജീവിത പാഠങ്ങള്‍ കൂടിയായിരുന്നു.ഭാഷപ്രയോഗ സാമര്‍ഥ്യം, താളബോധം, നൃത്തബോധം തുടങ്ങിയവക്കുള്ള സാധനാപഠങ്ങള്‍.കളികളിലെ ആവര്‍ത്തനങ്ങള്‍ കളിയുടെ വീര്യം കുറക്കാത്തതിനു കാരണവും മറ്റൊന്നാവില്ല. ഒരേകുട്ടികള്‍ തന്നെ ഒരേ കളികള്‍ എത്ര തവണയാണു ആവര്‍ത്തിക്കുന്നത്. മുതിര്‍ന്നവര്‍ക്ക് കളികള്‍ ‘കളിക്കാനും ,കാണാനും ‘ ഉള്ളവയാണ്. പ്രേക്ഷകര്‍ എന്ന നിലയാണ് ഭൂരിപക്ഷത്തിനും. മുതിര്‍ന്നവരുടെ കളികള്‍ ഒരു നാടിന്റെ സാംസ്കാരിക സമ്പത്താണ്. നല്ല ‘കളിക്കാര’ നെ പ്പോലെ നല്ല പ്രേക്ഷകനും സമൂഹത്തില്‍ പരിഗണനയുണ്ട്.കളികള്‍ മുതിര്‍ന്നവരുടേതാകുമ്പോള്‍ അതു സമ്പത്തുമായി ബന്ധപ്പെടുന്നു. കുട്ടികളുടെ കളികള്‍ ബഹുഭൂരിപക്ഷവും ‘പണച്ചെലവില്ലാത്തവയാണ്. എന്നാല്‍ മുതിര്‍ന്നവര്‍ക്ക് അങ്ങനെയല്ല. ധനവുമായുള്ള ബന്ധം ഒന്നുകൊണ്ടുമാത്രം വിനോദം ഇന്നു കച്ചവടവത്ക്കരിക്കപ്പെട്ടിരിക്കുന്നു. വിനോദം ഒരു ‘ചരക്കാ‘ യിത്തീര്‍ന്നിരിക്കുന്നു. ആഗോളവത്ക്കരണത്തിന്റെ വരവിനു മുന്‍പു തന്നെ ഈ കച്ചവടപ്പിടുത്തം നടന്നു കഴിഞ്ഞു. അല്ലെങ്കില്‍ ആഗോളവത്ക്കരണം കയറിവന്നത് ‘കളി‘ കളില്‍ ഇടപെട്ടുകൊണ്ടാണ് എന്നും പറയാം. ഇന്നു കളികള്‍ മുഖം മാറ്റിയിരിക്കുന്നു. രണ്ടു സംഗതികള്‍ നമുക്കു മുന്നിലുണ്ട്. ഒന്ന് : പഴയകളികള്‍ ഇല്ലാതായിരിക്കുന്നു. രണ്ട്: പുതിയ കളികള്‍ കളിക്കാന്‍ തുടങ്ങിയിരിക്കുന്നു. പുതിയ കളികള്‍ എന്നും ഉണ്ടായിരുന്നു. എന്നാല്‍ പഴയകളികള്‍ക്ക് പകരമായിരുന്നില്ല അവ. പഴയതിനെ തള്ളിക്കൊണ്ടായിരുന്നില്ല. വിവരസാങ്കേതിക വിദ്യ വ്യാപിച്ചതുമാത്രമല്ല ഇതിനു കാരണം. സാങ്കേതിക വിദ്യയിലുണ്ടായ വളര്‍ച്ചയുമല്ല ഇതിനു കാരണം.കളികള്‍ ‘ചരക്ക്’രൂപത്തിലായതാണു പ്രധാനമായി നാം അന്വേഷിക്കേണ്ട സംഗതി. ലോകവിപണിയില്‍ ഏറ്റവും അധികം വിറ്റുപോകുന്നത് ‘കളി‘കളാണല്ലോ. പഴയ കളികള്‍ നഷ്ടപ്പെട്ടെന്ന പരിദേവനം അല്ല; മറിച്ചു ഒരു കളി വെറും കളിയല്ലെന്നും അതു നമ്മുടെ സംസ്കാരത്തിന്റെ ഒരു അംശം ആണെന്നതും ആണ്.സാംസ്കാരികമായ കണ്ണിപൊട്ടലാണ് നാം നേരിടുന്ന പ്രശ്നം.സാമൂഹ്യമായ, സാംസ്കാരികമായ അംശങ്ങളാണ് ഏതു നാട്ടിലായാലും നഷ്ടപ്പെടുന്നത്. കുട്ടിക്കളികളുടെ കാര്യം മാത്രം നോക്കുക.ഇനിയും ഉണ്ടാവും. ആദ്യവട്ട ചര്‍ച്ചക്കുള്ള ചില സൂചനകള്‍ മാത്രമാണിവ.ഓരോ കാലത്തും കളികളിലുണ്ടായ നവീകരണങ്ങള്‍ കളിയുടെ പൊതു ജീവനെ ചോര്‍ത്തിയിരുന്നില്ല. ഇന്നതല്ലല്ലോ അവസ്ഥ. ഇതിനര്‍ഥം ഇനി പഴയ കളികളെ ‘തിരിച്ചുകൊണ്ടുവരിക‘യെന്നൊന്നും അല്ല. അതു സാധ്യവുമല്ല. പുതിയ കളികള്‍ കണ്ടെത്തണം. എന്നാല്‍ അതില്‍ കളിയുടെ സംസ്കാരം നിലനില്‍ക്കണം.കളി – വിനോദം മനുഷ്യന്റെ പ്രാഥമികാവശ്യങ്ങളില്‍പ്പെടുന്നു. പ്രാഥമികാവശ്യങ്ങള്‍ എല്ലാമനുഷ്യനും ലഭ്യമാകണം. വിനോദം മനുഷ്യകുലത്തിന്റെ സാംസ്കാരികവും ഭൌതികവുമായ വളര്‍ച്ചക്ക് അനുഗുണമാവണം.അല്ലാതെ ഒരിക്കലും നമ്മുടെ പ്രാഥമികാവശ്യങ്ങളുടെ ലഭ്യത നഷ്ടപ്പെടുന്നരീതിയിലാകരുത്.

36 comments:

Anonymous December 2, 2009 at 5:44 AM  

ചെറുപ്പത്തിലെ തൊങ്ങിക്കളിയും കൊത്താങ്കല്ലും ഓര്‍മ്മകളിലേക്കോടിയെത്തി.
ഗൃഹാതുരത്വത്തിന്റെ മണമുള്ള ഈ പോസ്റ്റ് ഒരു മയില്‍പ്പീലി പോലെ മനസ്സില്‍ സൂക്ഷിക്കും.
രാമനുണ്ണി മാഷിനും ബ്ലോഗ് ടീമിനും നന്ദി.
ഗീത

VIJAYAN N M December 2, 2009 at 7:17 AM  

still i remember our old childhood when we go through the list and name of plays. today morning also i was playing some old plays in mind while passing through each name.., in the corner of shop or some remote area of town we used to say puzzles and it was a motivation to reach there the next day ,those who got the answer and a 'chummal' without answer. any way i am keeping it up to solve the puzzle in my life also.

so add "prahalika" in the list.good article.
shall we start today?
" A certain six digit number is split into two parts ,the first three digits are added(as threee digit numbers) the resulting sum is squared,and the result is original 6 digit number .find two pair numbers? ( mozhimattom venemo ?)

Anonymous December 2, 2009 at 7:24 AM  

"ഇതിനര്‍ഥം ഇനി പഴയ കളികളെ ‘തിരിച്ചുകൊണ്ടുവരിക‘യെന്നൊന്നും അല്ല. അതു സാധ്യവുമല്ല. പുതിയ കളികള്‍ കണ്ടെത്തണം."
എന്തേ സാദ്ധ്യമല്ലാത്തത്?
തീര്‍ച്ചയായും സാദ്ധ്യമാവും-അധ്യാപകര്‍ മനസ്സുവെച്ചാല്‍!
മനസ്സുവെയ്ക്കണം.

സുരേന്ദ്രനാഥ് ചെര്‍പ്പുളശ്ശേരി

Anonymous December 2, 2009 at 7:29 AM  


ഒരു ആറക്ക സംഖ്യ രണ്ടായി മുറിച്ചു.ആദ്യത്തെ മുന്നക്കങ്ങള്‍ തമ്മില്‍ കൂട്ടി.
കിട്ടിയ തുകയുടെ വര്‍ഗ്ഗം കണ്ടു.ഉത്തരം ആദ്യത്തെ ആറക്ക സംഖ്യ തന്നെ!
ഇങ്ങനെയുള്ള രണ്ടു ജോടികള്‍ കണ്ടുപിടിക്കാമോ?

ഗീത

Anonymous December 2, 2009 at 7:42 AM  

ഗൃഹാതുരത്വമുണര്‍ത്തുന്ന ലേഖനം. ഒരു നൊസ്റ്റാള്‍ജിക് ഫീല്‍ ഉണ്ട്. ഇത് പോലുള്ള ലേഖനങ്ങള്‍ ഇനിയും വേണം. കുട്ടികള്‍ക്ക് പഠനപ്രവര്‍ത്തനത്തിന്‍റെ ഭാഗമായി നല്‍കാമല്ലോ. മലയാളം അദ്ധ്യാപകരെയും പരിഗണിച്ചതിന് നന്ദി. രാമനുണ്ണി സാറിന്റെ വെബ്സൈറ്റും ഞങ്ങള്‍ സന്ദര്‍ശിക്കാറുണ്ട്.

സുലേഖ

Anonymous December 2, 2009 at 10:43 AM  

Good Article

Anonymous December 2, 2009 at 1:05 PM  

ങേ, കണക്കിലും കളിയോ ?

ഇതു വായിച്ചിട്ട്‌ "പണ്ട്‌" "ഇന്ന്" എന്നുള്ളതല്ല, പണമാണു മുന്നിൽ. കളിയെ പണം സമ്പാദിക്കാനുള്ള ഉപാധി കൂടി ആക്കുമ്പോൾ ആ കളിക്കു നിലനിൽപ്പ്‌ ഉണ്ടാവുന്നു, കുട്ടികളിലും മുതിർന്നവരിലും. ശരിയല്ലേ ?

വിജയകുമാർ

JOHN P A December 2, 2009 at 2:06 PM  

Yes
mathematics is a kind of game.It provides mental exercises.Thank you Vijayan sir for giving Payasam with Sambar.

@geetha teacher
thongi kali is familiar in Ernakulam.I cannot understand Kottankallu.I think it is the National Game of Malabar area

JOHN P A December 2, 2009 at 2:11 PM  

Shall I give a game
write a three digit number
Make it a six digit number by repeating the digits
eg
345
345345
Divide this six digit number by 13
take the quotient and divide it by 11
Again take quotient and divide it by 7
What is the quotient?
Why numbers behave like this

vijayan larva December 2, 2009 at 7:22 PM  

13*11*7=1001
so the quotient is the first three digit itself
345*1001=345 345
try with other numbers.get the three digit itself
dou remeber the 'ant in the kitchen story'? the above qn is related to that one.thank u

vijayan larva December 2, 2009 at 7:22 PM  

13*11*7=1001
so the quotient is the first three digit itself
345*1001=345 345
try with other numbers.get the three digit itself
dou remeber the 'ant in the kitchen story'? the above qn is related to that one.thank u

Vijayan Kadavath December 2, 2009 at 8:44 PM  

പഴയ കളികളെപ്പറ്റി പറയുമ്പോള്‍ പുതുതലമുറ പുച്ഛിച്ചു ചിരിക്കുന്നുണ്ടാകും. കാരണം, അവര്‍ക്ക് ഈ മുന്തിരി പുളിച്ചതായേ തോന്നൂ. നാടന്‍ കളികളുണര്‍ത്തുന്ന സാമൂഹിക കൂട്ടായ്മ നിസ്സാരമായിരുന്നില്ല. സാമൂഹിക നിയമങ്ങള്‍ക്ക് വിധേയമായി വളരാനും വ്യക്തിത്വ വികാസത്തിനുമൊക്കെ ഓരോ കുട്ടിക്കും ഈ കളികള്‍ സഹായകമായി. ഇന്നത്തെ ഈ നഷ്ടമാകലുകളില്‍ ഞാനേറെ വേദനിക്കുന്നു. ഓണക്കളികളും തുമ്പിതുള്ളലുമൊക്കെ ഇന്ന് നാട്ടില്‍ നിന്ന് അപ്രത്യക്ഷമാകുകയല്ലേ. എന്തേ കാരണം, ഓണദിവസത്തെ സൂപ്പര്‍ഹിറ്റ് ടി.വി. സിനിമ തന്നെ. ഇന്നത്തെ യുവതലമുറയ്ക്ക് പ്രിയം ദിവസംകൊല്ലികളായ ക്രിക്കറ്റ് പോലുള്ള കളികളോടാണല്ലോ.

Vijayan Kadavath December 2, 2009 at 8:44 PM  

കുട്ടികള്‍ക്ക് പ്രിയം കാര്‍ട്ടൂണിനോടും കമ്പ്യൂട്ടര്‍-മൊബൈല്‍ ഗെയിമിനോടുമൊക്കെയായി. നെറ്റിസണ്‍ ആയി കുട്ടി മാറുമ്പോള്‍ ഇന്നത്തെ അച്ഛനമ്മമാര്‍ക്ക് പെരുത്ത സന്തോഷമാണ്. കുട്ടി പരിക്കൊന്നും പറ്റാതെ വീട്ടില്‍ അടങ്ങിയൊതുങ്ങി ഇരുന്നോളുമല്ലോ. ഈ കുട്ടികള്‍ക്ക് നഷ്ടപ്പെടുത്തുന്നത് ശാരീരിക വികാസം മാത്രമല്ല ബൌദ്ധികവികാസം കൂടിയാണ്. ഇവനിവിടെ ആരോടും പ്രതിബദ്ധതയില്ല. കമ്പ്യൂട്ടര്‍ ഗെയിമിലെ നായകനെക്കൊണ്ട് മുന്നില്‍ക്കാണുന്നവരെ മുഴുവന്‍ വെടിവെച്ചു വീഴ്ത്തുന്നതില്‍ സന്തോഷിക്കുകയാണവന്‍. ചൊട്ടയിലെ ഈ ശീലം ചുടല വരെ അവനുണ്ടാകും. ഇന്ന് അവന് കിട്ടുന്ന ഈ പ്രാക്ടീസ് നാളത്തെ ഒരു പ്രതിസന്ധിയെ പ്രകോപനപരമായി നേരിടാനുള്ള പ്രേരണയാകുമെന്നതില്‍ ആര്‍ക്കെങ്കിലും സംശയമുണ്ടോ. എതിരെ നില്‍ക്കുന്നവനെ തട്ടാന്‍ തോക്ക് കിട്ടിയില്ലെങ്കില്‍ കിട്ടിയത് അവന്‍ പ്രയോഗിക്കും. കാരണം കമ്പ്യൂട്ടര്‍ ഗെയിമില്‍ നായകന്‍റെ തോക്കിലെ ഉണ്ട തീര്‍ന്നാല്‍ പിന്നെ കയറും കത്തിയുമെല്ലാം എടുത്ത് പ്രയോഗിക്കണമെന്ന് കുട്ടിക്കാലം മുതലേ അവനറിയാം. രാമനുണ്ണി മാഷ്‌ടെ ലേഖനം എന്നെ കൂട്ടിക്കൊണ്ട് പോയത് എന്‍റെ കുട്ടിക്കാലത്തേക്കാണ്. അന്ന് മാങ്ങാ പെറുക്കാന്‍ ഓടിയിരുന്നതും ഞാവല്‍ ചോട്ടിലും ചാമ്പച്ചോട്ടിലും കാക്കപ്പാതിക്കായി കാത്തിരുന്നതുമെല്ലാം ഞാനോര്‍ത്തു പോയി. നന്ദിയുണ്ട് രാമനുണ്ണി മാഷേ.

Ramadas December 2, 2009 at 11:21 PM  

രാമനുണ്ണിമാഷ് കണക്കില്‍ കയറി നടത്തിയ കളി കസറി...

Umesh::ഉമേഷ് December 3, 2009 at 1:37 AM  

Vijayan Sir,

Your puzzle (and Geetha teacher's translation) is not clear. If we add the first three digits, we will get a number less than 28. Its square will not be a six-digit number.

Did you mean considering the first three digits as a three-digit number? The word "add" caused the confusion.

BHAMA December 3, 2009 at 6:02 AM  

Vijayan Sir,

ഒരു ആറക്ക സംഖ്യ രണ്ടായി മുറിച്ചു.ആ മുന്നക്ക സംഖ്യകളുടെ വര്‍ഗ്ഗങ്ങള്‍ തമ്മില്‍ കൂട്ടിയപ്പോള്‍ .
ഉത്തരം ആദ്യത്തെ ആറക്ക സംഖ്യ തന്നെ!
ഇങ്ങനെയുള്ള രണ്ടു ജോടികള്‍ കണ്ടുപിടിക്കാമോ?

ഇങ്ങനെയാണോ ?
എങ്കില്‍ ഉത്തരം ഇതാ
990 ^2 + 100^2 = 990100

bhama

BHAMA December 3, 2009 at 6:36 AM  

രാമനുണ്ണി മാഷിന്റെ ഈ ലേഖനം വായിച്ചപ്പോള്‍ ചെറുപ്പത്തില്‍ കളിച്ചിരുന്ന തലമ പന്ത്, കൊത്താങ്കല്ല് , വട്ടുകളി ഇവയെ കുറിച്ചോര്‍ത്തുപോയി.
ഗൃഹാതുരത്വമുണര്‍ത്തുന്ന ഈ ലേഖനം തയ്യാറാക്കിയ രാമനുണ്ണി മാഷിനു നന്ദി.
പഴയ കാല ഓര്‍മകളിലേക്ക് ..................

ഭാമ

vijayan larva December 3, 2009 at 7:18 AM  

dears,I meant this' if we add the first three digit with the second three digit we get another three digit and the square of that three digit is a six number which is the original number .....thank u for commenting(hope you are clear)

vijayan larva December 3, 2009 at 7:23 AM  

again you are in great puzzle." consider the first three digits as a number and secon three digits as another number.add the first with second."

Anonymous December 3, 2009 at 11:18 AM  

Nice article. touching... Nostalgic..

Anonymous December 3, 2009 at 11:39 AM  

ഭാമ ടീച്ചെർ വട്ടുകളിയെ പറ്റി പരാമർശിച്ചതു കണ്ടപ്പോൾ ഇത്തരം കളികൾ കളിക്കുമ്പോൾ ഇടയ്ക്കു അടി കിട്ടാനുള്ള ഒരു സാധ്യത കൂടി ഉള്ളതു ആർക്കെങ്കിലും അറിയാമോ ? ഇതാ എന്റെ ഒരു അനുഭവം കേട്ടോളു:

ഒരിക്കൽ അടുത്ത വീട്ടിൽ പോയി അവരുടെ മുറ്റത്ത്‌ വട്ടു കളിക്കുക ആയിരുന്ന ഞാൻ "പച്ച" കണ്ടതിനു ശേഷം "മുപ്പച്ച" കാണാൻ വന്നു തിരിഞ്ഞിരുന്നതും പുറത്തു ഒരു വെള്ളിടി, അമ്മോ കണ്ണിൽ കൂടി പൊന്നീച്ച പറന്നു. തിരിഞ്ഞു നോക്കിയതും അമ്മ പിറകിൽ നിൽക്കുന്നതു കണ്ടതും വീട്ടിലേക്ക്‌ ഓടിയതും ഒന്നിച്ചായിരുന്നു. പിന്നീടാണു അറിഞ്ഞത്‌ അമ്മ കുറെ നേരമായി വിളിക്കുകയയിരുന്നു, കളിക്കിടയിൽ കേട്ടില്ല. പെരുമര കമ്പു കൊണ്ടുള്ള ആ അടി ഒരാഴ്ച്ചയിലധികം ബെൽറ്റ്‌ കെട്ടിയതു പോലെ പുറത്തു അങ്ങനെ കിടന്നു.

ഇന്നത്തെ ഭാഷയിൽ പറഞ്ഞാൽ, സൂപ്പർ എക്സെർസൈസ്‌, കോൺസെന്റ്രേഷൻ പ്രാക്റ്റീസ്‌ ഒക്കെ ആവും. പക്ഷെ ഇടയ്ക്കുള്ള ഈ "മീക്ക്‌" മാത്രം സഹിക്കാൻ പറ്റില്ല. ഇന്നത്തെ കുട്ടികൾക്ക്‌ ഇതൊന്നും ഉണ്ടാവില്ല, അവർക്കു പഠിക്കാനും പിന്നെ റിലാക്സേഷനു ടീവി കാണലും മാത്രം, പൂർണ്ണ സ്വാതന്ത്ര്യവും.

വിജയകുമാർ

Anonymous December 3, 2009 at 1:55 PM  

വിജയകുമാര്‍ സാര്‍,
അനുഭവം അസ്സലായിട്ടുണ്ട്.

S.V.Ramanunni December 3, 2009 at 7:05 PM  

കളിഅധികരിക്കുമ്പോൾ കിട്ടുന്ന അടി നല്ലതുതന്നെ.നമ്മുടെ തലമുറക്കാർക്കെല്ലാം കിട്ടിയ അനുഭവം. ‘കാര്യം വിട്ടു കളിക്കൊലാ‘ എന്ന പാഠവും.നന്ദി വിജയകുമാർ.

VIJAYAN N M December 3, 2009 at 8:32 PM  

waiting so many answers .why, all are sleeping? still pending so many qns. or post a new qn.let others try

thank u

Anonymous December 3, 2009 at 9:30 PM  

കളിക്കുന്നതും നോവലുകള്‍ വായിക്കുന്നതും മഹാ അപരാധങ്ങളായി കണക്കാക്കപ്പെട്ടിരുന്ന ഒരു ബാല്യത്തിലൂടെ....

JOHN P A December 3, 2009 at 10:01 PM  

I gave a question in the class today
Question
x^2 +xy = 10
y^2 +xy = 15
Find x

ഹരി (Hari) December 3, 2009 at 10:23 PM  

കുട്ടികള്‍ x=2 എന്നും y=3 എന്നും ഉത്തരം നല്‍കിക്കാണും. ജോണ്‍ സാറിന്‍റെ ക്ലാസിലെ കുട്ടികള്‍ ആ സെക്കന്റില്‍ത്തന്നെ ഉത്തരം നല്‍കിയില്ലെങ്കിലേ അത്ഭുതമുള്ളു.

Anonymous December 3, 2009 at 10:26 PM  

നല്ല ചോദ്യം. എട്ടാം ക്ലാസ്സില്‍
സര്‍വ്വസമവാക്യവും ,സമവാക്യങ്ങളുടെ നിര്‍ധാരണമൂല്യം കാണാനും പഠിച്ചു കഴിഞ്ഞാല്‍ ഈ ചോദ്യം നല്കാം

ഭാമ

Anonymous December 3, 2009 at 10:29 PM  

@ Vijayan sir,

494+209 = 703
703^2 =494209


bhama

VIJAYAN N M December 4, 2009 at 5:06 AM  

one more"998001"
998+001=999
999^2=998001

find a pair numbers 'x and y 'making both equations true.
X+sqrtY=7
Y+sqrtX=11.

THANK u BHAMA madam.

MURALEEDHARAN.C.R December 4, 2009 at 5:53 AM  

square of 3 +2=11
square of 2 +3=7

JOHN P A December 4, 2009 at 6:24 AM  

Vijayan sirs question
x= 4 and y= 9
Need explanation? Difficult to type

JOHN P A December 4, 2009 at 12:24 PM  

This is the time to think volume and surface area of solids.Chapters in VIII,IX and X
Shall I give an assignment
Find the edges(integers) of a rectangular box(cuboid)whose total surface area is exactly 100 square unit.If necessary Use the help of spreadsheet and algebra
This is the situation where we can use machine successfully
In my opinion,computer aided mthematics learning is not simply a demonstration,simulation and visualization.It is the best medium of data collection and analysis(not from net)
expecting a post from competent persons in the blog

vijayan larva December 4, 2009 at 4:50 PM  

the area of the cuboid is 100 sq cm
ie, 2ab+2ac+2ca=100
then ab+ac+ca=50
since the edges are integers,the one condition satisfies it is a=2,b=4,c=7
then ab+bc+ac is 8+14+28=50
total area=100.sq cm
now we can think of other value and computer application

vijayan larva December 4, 2009 at 4:57 PM  

Substitute a single digit for Z .substitute any digit for each A. the number for Z must be different from the numbers for A .There are no leading zeroes .what are the possible solutions ?
" AZA*AZZA= AZZZZZA"

lalitha December 4, 2009 at 7:04 PM  

This is a very good article. Now a days chldren are not enjoying the life.

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer