മേളയുടെ മേളം!

>> Sunday, December 13, 2009


ഇക്കഴിഞ്ഞ ദിവസം, ഒരു റവന്യൂജില്ലാ ഗണിതമേളയില്‍ വിധികര്‍ത്താവാകാന്‍ ഭാഗ്യമോ നിര്‍ഭാഗ്യമോ ലഭിച്ച ഒരു ഗണിതാധ്യാപകന്‍ തന്റെ അനുഭവം ബ്ലോഗിന്റെ വായനക്കാര്‍ക്കായി പങ്കുവെയ്ക്കുകയാണിവിടെ. ഉയര്‍ന്ന ക്ലാസ്സുകളിലെ ഗണിത സമസ്യകളും മറ്റും, തത്തയെ പഠിപ്പിക്കും പോലെ കുട്ടികളില്‍ അടിച്ചേല്‍പ്പിക്കുകയും, ആവര്‍ത്തനവിരസങ്ങളായ പഴഞ്ചന്‍ അധ്യാപനമുറകള്‍ യാതൊരുളുപ്പുമില്ലാതെ പൊടിതട്ടിയെടുത്ത് പുത്തനാക്കി അവതരിപ്പിക്കുകയും ചെയ്യുന്ന അധ്യാപകരെയാണ് അദ്ദേഹം പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്. നിങ്ങള്‍ക്ക് അദ്ദേഹത്തോട് യോജിക്കുകയോ വിയോജിക്കുകയോ ആകാം. ഒരു ഞായറാഴ്ച സംവാദത്തിനുള്ള വകുപ്പ് ഈ വിഷയത്തിലുണ്ടെന്നുള്ള പ്രതീക്ഷയില്‍ ഇത് പ്രസിദ്ധീകരിക്കുന്നു. വായിക്കുക. പ്രതികരിക്കുക. പ്രതികരണത്തില്‍, മേളകള്‍ പിന്നെ എങ്ങിനെയായിരിക്കണമെന്നുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ കൂടി അറിയിക്കുമല്ലോ.

രംഗം 1
നമ്പര്‍ ചാര്‍ട്ട് വിഭാഗത്തിലെ ഓണ്‍ ദി സ്പോട്ട് മത്സരശേഷമുള്ള വിധി നിര്‍ണ്ണയം
"ഗുഡ് ആഫ്റ്റര്‍ നൂണ്‍ ജഡ്ജസ്. ഇന്ന് ഞാനിവിടെ അവതരിപ്പിക്കുന്ന ചാര്‍ട്ട് 'മള്‍ട്ടിഗ്രേഡ് പ്രൈം നമ്പേഴ്സ്' എന്നതാണ്. പ്രൈം നമ്പറുകളില്‍ നിന്നും പെര്‍ഫക്ട് നമ്പറുകള്‍ കണ്ടുപിടിക്കുന്നതിനുള്ള ......."
"ശരി മോളേ, എന്താണീ പ്രൈം നമ്പര്‍ ?"
മാത്​സ് മിസ്സ് കാണാതെ പഠിപ്പിച്ചുവിട്ട ഡയലോഗുകളുടെ ഒഴുക്ക് തടസ്സപ്പെടുത്തിയ വിധികര്‍ത്താവിനോടുള്ള ഈര്‍ഷ്യയും അപ്രതീക്ഷിത ചോദ്യത്തിനുത്തരം നല്‍കാനാകാഞ്ഞതിലുള്ള വിഷമവും നിഴലിച്ച മുഖവുമായി ആ എട്ടാം ക്ലാസ്സുകാരി നിമിഷങ്ങളോളം മൌനിയായി. വീണ്ടും മുഖത്ത് പ്രസന്നഭാവം വരുത്തി തുടര്‍ന്നു.
"ഗുഡ് ആഫ്റ്റര്‍ നൂണ്‍ ജഡ്ജസ്. ഇന്ന് ഞാനിവിടെ അവതരിപ്പിക്കുന്ന ചാര്‍ട്ട് 'മള്‍ട്ടിഗ്രേഡ് പ്രൈം നമ്പേഴ്സ്' ....."
"ഒരു പ്രൈം നമ്പര്‍ പറയൂ മോളേ.."
ഇത്തവണ കുട്ടി കരച്ചിലിന്റെ വക്കോളമെത്തി. അഭാജ്യസംഖ്യകളില്‍ നിന്നും പെര്‍ഫക്ട് നമ്പറുകള്‍ കണ്ടെത്തുന്നതിനുള്ള വഴികളടങ്ങിയ മനോഹരങ്ങളായ മൂന്നു ചാര്‍ട്ടുകള്‍ അവളുടെ കൈകളിലിരുന്നു വിറച്ചു.
രംഗം പന്തികേടാകുമെന്നു തിരിച്ചറിഞ്ഞ വിധികര്‍ത്താക്കള്‍ തന്മയത്വത്തോടെ ചാര്‍ട്ടിന്റെ ഭംഗിയെ വാഴ്ത്തി ഒരു വിധം അവളെ പറഞ്ഞയച്ചു.
രംഗം 2
ഹൈസ്കൂള്‍ വിഭാഗം ആധ്യാപകര്‍ക്കുള്ള ടീച്ചിംഗ് എയിഡ് വിഭാഗത്തിലെ ഓണ്‍ ദി സ്പോട്ട് മത്സരശേഷമുള്ള വിധി നിര്‍ണ്ണയം
"ഗുഡ് ആഫ്റ്റര്‍ നൂണ്‍ ജഡ്ജസ്. ഇന്ന് ഗണിതപഠനം വളരെ വിരസവും യാന്ത്രികവുമായിരിക്കുകയാണല്ലോ? ഇതു പരിഹരിക്കാനായി, ഹൈസ്കൂള്‍ ക്ലാസ്സുകളിലെ ജ്യാമിതിയിലെ ഏതാണ്ട് ഇരുപതോളം സിദ്ധാന്തങ്ങള്‍ പ്രവര്‍ത്തനോന്മുഖമായി പഠിപ്പിക്കാനുതകുന്ന ഒരു നവീന ടീച്ചിംഗ് എയിഡാണ് ഈ ജിയോബോര്‍ഡില്‍ ഞാന്‍ ഉണ്ടാക്കിയിരിക്കുന്നത്......." തുടര്‍ന്ന്, ഈ 'നവീന' എയ്ഡുപയോഗിച്ച് എങ്ങിനെ ഇരുപതോളം സിദ്ധാന്തങ്ങള്‍ പ്രവര്‍ത്തനോന്മുഖമായി പഠിപ്പിച്ചെടുക്കാമെന്നുള്ള നോണ്‍സ്റ്റോപ്പ് വിവരണങ്ങളും. ആകെ നാലുപേര്‍ മാത്രം പങ്കെടുത്ത മത്സരത്തില്‍ ഇതേ നവീന ഐറ്റവുമായിത്തന്നെ മറ്റൊരാള്‍ കൂടി അക്ഷമയായി വിധികര്‍ത്താക്കളേയും കാത്തിരിക്കുന്നുണ്ടായിരുന്നു!
വിധിനിര്‍ണ്ണയം അവസാനിപ്പിച്ച് പുറത്തിറങ്ങും വഴി , സഹവിധികര്‍ത്താക്കളിലൊരാളും, ഏറെ പരിചയസമ്പന്നനുമായ റിട്ടയേഡ് അധ്യാപകന്റെ കമന്റ്. "കഴിഞ്ഞ 18 വര്‍ഷമായി, ഈ 'നവീന' ഐറ്റമില്ലാത്ത ഒരു മേളയും ഞാന്‍ കണ്ടിട്ടില്ല!"
രംഗം 3
വിധി നിര്‍ണ്ണയങ്ങള്‍ക്കു ശേഷം, സംഘാടകര്‍ കവറിലാക്കിത്തന്ന പ്രതിഫലവും പേറി വീട്ടില്‍ പോകാന്‍ ബസ് കാത്തു നില്‍ക്കുന്നു.
ഇതിനോടകം റിസല്‍റ്റുകള്‍ പ്രഖ്യാപിച്ചിരിക്കണം. അത്രയൊന്നും പ്രസന്നമല്ലാത്ത മുഖഭാവത്തോടെ, ഒരു കുട്ടിയുടെ കൈയും പിടിച്ച് ഒരു ടീച്ചര്‍ തിരയ്കിട്ട് സ്റ്റോപ്പിലേക്ക്. സ്റ്റോപ്പില്‍ വിധികര്‍ത്താക്കളിലൊരാളെ കണ്ടതും, ദഹിപ്പിക്കുന്ന ഒരു നോട്ടം. "നിന്റെയൊക്കെ ഒരു ജഡ്ജ്മെന്റ്, ശരിയാക്കിത്തരാമെടാ..." എന്ന മട്ടില്‍.
ആദ്യം വന്ന ബസ്സിലേക്ക് കുട്ടിയേയും വലിച്ചു കയറുന്നതിനിടയില്‍ വ്യക്തമായി കണ്ടൂ, തോളിലെ ഹാന്റ്ബാഗിനു മുകളില്‍ ചുരുട്ടിവെച്ച മൂന്നു ചാര്‍ട്ടുകളും, കക്ഷത്തില്‍, ന്യൂസ്​പേപ്പറില്‍ പൊതിഞ്ഞെടുത്ത പഴകിയ ആ ജിയോബോര്‍ഡും!

9 comments:

ഗീതാസുധി December 13, 2009 at 6:08 AM  

നന്നായി.
ഒരു കഥ പോലെ വായിച്ചു പോകാം.
ശാസ്ത്രമേളകളെല്ലാം ഉടച്ചുവാര്‍ക്കേണ്ട കാലം കഴിഞ്ഞു.
ടീച്ചിംഗ് എയിഡ് വിഭാഗത്തില്‍ എന്തേ ആപ്​ലെറ്റുകളൊന്നും പരിഗണിക്കുന്നില്ല?
മാനുവലുകള്‍ അടുത്തവര്‍ഷമെങ്കിലും, ആധുനീകരിക്കണം.

vijayan December 13, 2009 at 7:04 AM  

under stood onething: if there is a story the first commentater will get up early.
Iwitnessed same thing in three district maths fairs.

JOHN P A December 13, 2009 at 7:13 AM  

But There are so many colourful experiences in the mathematics fair during the last 13 years of my profssional life
There is no space here to explain all. But I can say one thing. It is the mathemtics fair which help to modify,update and sharpening my vision and attitude to the teaching and learinig the subject.
I have evaluated nearly 40 mathematics fairs in the last 12 years.Sometimes Teaching aids may repetitions and not up to the level.But we cannot neglect the items presented by some one in the fair .
Teachers,particiapants and judges should understand the differences between TEACHING AID(Present name is TEACHING LEARING MATERIAL) ,WORKING MODEL,EXPERIMENTAL ARRANGEMENT AND PRACTICAL ACTIVITY.
Most of our applied constructions are mere house plans just like geometric patterens.
One judge said the birth and development of modern network theory from Eulearean basis and Konsiberg puzzle is not an other chart!! Why?
..................not ending

Hari | (Maths) December 13, 2009 at 9:30 AM  

പ്രിയപ്പെട്ട ഗണിതാദ്ധ്യാപകരേ,

ഒരു ജില്ലയില്‍ ഗ്രൂപ്പ് പ്രൊജക്ട് അവതരിപ്പിക്കാന്‍ വന്ന കുട്ടികളെ സപ്പോര്‍ട്ടിങ്ങിനായി കൊണ്ടുവന്ന ലാപ്‌ടോപ്പ് ഉപയോഗിക്കാന്‍ വിധികര്‍ത്താക്കള്‍ അനുവദിച്ചില്ലെന്ന ഒരു പരാതി കേള്‍ക്കാനിടയായി. വിദ്യാഭ്യാസം ഐ.ടി അധിഷ്ഠിതമായിരിക്കുന്ന ഇക്കാലത്തും പ്രസന്റേഷന് മള്‍ട്ടീമീഡിയാ ഉപയോഗിക്കാന്‍ അനുവദിക്കാതിരുന്നത് വിധികര്‍ത്താക്കളുടെ വിവരക്കേടാണോ, ലാപ്‌ടോപ്പില്‍ കണ്ടാല്‍ കാര്യം മനസിലാകില്ലെന്ന് പേടിച്ചിട്ടാണോ?

സാന്നിധ്യം:സംഘാടകര്‍

കഥ തുടങ്ങുന്നു: ലാപ് ടോപ്പ് ഉപയോഗിക്കരുതെന്ന് മാനുവലില്‍ എവിടെയോ പറഞ്ഞിട്ടുണ്ട്.അതുകൊണ്ട് ഗ്രൂപ്പ് പ്രൊജക്ടില്‍ ലാപ്ടോപ്പ് ഉപയോഗിക്കാന്‍ പറ്റില്ല.

ചോദ്യം: രാമാനുജന്‍ പേപ്പര്‍ പ്രസന്റേഷനില്‍ മള്‍ട്ടീമീഡിയ ഉള്‍പ്പടെ 5 ടൂളുകള്‍ സപ്പോര്‍ട്ടിങ്ങിന് അനുവദിച്ചിട്ടുണ്ടെന്നാണല്ലോ മാനുവലില്‍ പറയുന്നത്.

ഉത്തരം: അത് രാമാനുജനിലല്ല്ലേ, ഗ്രൂപ്പ് പ്രൊജക്ടില്‍ അതിനെക്കുറിച്ച് പരാമര്‍ശിച്ചിട്ടില്ലല്ലോ.

ചോദ്യം: അങ്ങനെയെങ്കില്‍ ഗ്രൂപ്പ് പ്രൊജക്ടില്‍ ചാര്‍ട്ടുകള്‍ ഉപയോഗിക്കുന്നതിനെക്കുറിച്ച് പോലും പരാമര്‍ശിക്കുന്നില്ലല്ലോ. ഇവിടെയപ്പോള്‍ ചാര്‍ട്ടും ഉപയോഗിക്കാന്‍ പറ്റില്ലേ?

ഉത്തരം: തൊട്ടുമുകളിലെ സിംഗിള്‍ പ്രൊജക്ടില്‍ നാല് ചാര്‍ട്ടുകള്‍ മാത്രം ഉപയോഗിക്കാമെന്ന് പറഞ്ഞത് കണ്ടില്ലേ.

മറുചോദ്യം: മാനുവലില്‍ സിംഗിള്‍ പ്രൊജക്ടിനെക്കുറിച്ച് പറയുന്നിടത്ത് മോഡല്‍ ഉപയോഗിക്കാമെന്ന് പറഞ്ഞിട്ടില്ലല്ലോ. അപ്പോള്‍ ഗ്രൂപ്പ്/സിംഗിള്‍ പ്രൊജക്ടുകളില്‍ നമുക്ക് ചാര്‍ട്ടല്ലാതെ മറ്റൊന്നും ഉപയോഗിക്കാന്‍ പറ്റില്ലേ?(ചാര്‍ട്ട് ഉപയോഗിക്കുന്നുണ്ടെങ്കില്‍ നാലെണ്ണമേ ആകാവൂ എന്നാണ് മാത്രം എന്ന വാക്കു കൊണ്ട് ലക്ഷ്യമാക്കിയിരിക്കുന്നത്.)

മറുപടി: ഞങ്ങള്‍ പലസ്ഥലത്തും വിളിച്ചു ചോദിച്ചിട്ടാ പറയുന്നത്. വിധികര്‍ത്താക്കളുടെ തീരുമാനം അന്തിമമാണ്

വീണ്ടും സംശയം: എങ്കില്‍പ്പിന്നെ മാനുവലിന്റെ ആവശ്യമെന്താ? ആരോടെങ്കിലും വിളിച്ചു ചോദിച്ചാല്‍പ്പോരേ?

കുട്ടി വിഷണ്ണനായി ലാപ്‌ടോപ്പ് ഇല്ലാതെ തന്റെ പ്രൊജക്ട് അവതരിപ്പിക്കുന്നു. മറ്റെല്ലാവര്‍ക്കും സന്തോഷം. പ്രശ്നങ്ങളില്ലാതെ പ്രശ്നം അവസാനിച്ചു.

പ്രിയ സുഹൃത്തുക്കളേ, ഇവിടെ കുഴപ്പം ആരുടേതാണ്? മാനുവല്‍ തയ്യാറാക്കിയവരുടേതോ? സംഘാടകരുടേതോ, വിധികര്‍ത്താക്കളുടേതോ?അതോ വിളിച്ചു ചോദിച്ചതിന് മറുപടി പറഞ്ഞയാളിന്റേതോ? അതോ ഐടിഅധിഷ്ഠിതവിദ്യാഭ്യാസം, അന്വേഷണാത്മകപഠനം എന്ന വാക്കുകളൊക്കെ കേട്ട് പ്രസന്റേഷന്‍ തയ്യാറാക്കി വന്ന പാവം കുട്ടിയുടേതോ?

Sabu Kottotty December 13, 2009 at 1:23 PM  

മനുഷ്യനു ബുദ്ധി കൊടുത്ത ദൈവത്തിനു തെറ്റുപറ്റിയെന്നാ തോന്നുന്നത്...

thomasyoyaku December 13, 2009 at 10:02 PM  

I am the parent of the student who prepared himself to present the project using laptop. Beinga teacher and SITC, I appreciated the effort of the students in making presentations and searching the web for collecting data for the project. But when it came to the presentation of the project at the District Mathematics fair, Perumbavoor,I could realize the difference between 'talk and deed'. The Department of Education always talks about 'IT based learning, Smart classrooms etc etc'...(mango skin!!!).But the children who stood for the cause became fools. In the age of 'knowledge explosion, I think the judges and organizers who interpreted the manual, proved themselves to be rather primitive'

Anonymous December 14, 2009 at 10:03 PM  

From this blog I feel, Every teacher is more curious about their "school children" than their "Own child".They are not ready to care their own child and sent them to CBSE/ICSE,but they are working for the future of the "layman's children".
We have to change our own approach,please be ready to teach your child in your own school and give a message to public that "Our school is most precious than any other school in this world"
Please make a survey to detect the number of teachers who sent their own child to their own school

sabeer December 14, 2009 at 11:34 PM  

മനോഹരമായ അവതരണം.....
പഠനരീതികള്‍ എത്ര തന്നെ മാറ്റിപ്പരീക്ഷിക്കപ്പെട്ടാലും സിലബസിനു വെളിയിലാണു യഥാര്‍ഥത്തില്‍ വിദ്ധ്യാഭ്യാസത്തിന്‍റെ കാതല്‍ കിടക്കുന്നതെന്നു സ്വയം ബോദ്ധ്യപ്പെടാത്ത അദ്ധ്യാപക സമൂഹം ഇവിടെ നിലനില്‍ക്കുന്ന കാലത്തോളം കുട്ടികള്‍ 'തത്തമ്മേ പൂച്ച ' എന്നു പറഞ്ഞു കൊണ്ടിരിക്കും.
ഈ പോസ്റ്റില്‍ ആ ടീച്ചര്‍മാരുടെ പ്രായം പരാമര്‍ശിച്ചിട്ടില്ലാത്തതിനാല്‍ പറയട്ടെ, അവര്‍ ബി.എഡ്. കഴിഞ്ഞ് ഈയിടെ ജോലിയില്‍ പ്രവേശിച്ചതായിരിക്കും.അവര്‍ സത്യസന്ധമായിത്തന്നെ അവതരിപ്പിച്ചതുമാവും. നിങ്ങളൊക്കെ 20 വര്‍ഷങ്ങളായി 'ജഡ്ജിന്‍റെ ജോലി' മുടക്കം വരുത്താതെ നിര്‍വഹിക്കുന്ന വിവരം ആ പാവങ്ങള്‍ക്ക് അറിയില്ലല്ലോ...

Unknown December 7, 2010 at 7:09 PM  

please any of u suggest me an item for the maths other chart for thhe district mathsfair

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer