ഈ ടീച്ചര്‍മാര്‍ക്ക് എന്താ പണി?

>> Sunday, December 27, 2009

ശ്രീ. എസ്.വി.രാമനുണ്ണിമാഷിന്റെ, ഈ ബ്ലോഗിലെ ആദ്യ ലേഖനം (കൊത്താംകല്ലും ചൊട്ടയും പുള്ളും) ധാരാളം വായനക്കാര്‍ ഇഷ്ടമായെന്നറിയിച്ചിരുന്നു. അധ്യാപന രംഗത്തെ തിരക്കുകള്‍ക്കിടയിലും, ധാരാളം എഴുതാന്‍ സമയം കണ്ടെത്തുന്ന അദ്ദേഹം ഇത്തവണ വളരെ പ്രസക്തമായ ഒരു വിഷയവുമായാണ് രംഗത്തെത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ഈയാഴ്ചയിലെ ഞായറാഴ്ച സംവാദ വിഷയമായിത്തന്നെ ഇത് പ്രസിദ്ധീകരിക്കുകയാണ്. അധ്യാപനം വളരേയധികം ഒഴിവുസമയങ്ങള്‍ ലഭിക്കുന്ന എളുപ്പമുള്ള ഒരു ജോലിയാണെന്നാണ് പൊതുവില്‍ സമൂഹം വിശ്വസിച്ചുപോരുന്നത്. ഈ ലേഖനം വായിച്ചതിനുശേഷം തീരുമാനിക്കൂ.......അഭിപ്രായം കമന്റുചെയ്യാന്‍ മറക്കേണ്ട, അധ്യാപകരും അല്ലാത്തവരും.

ഒരിക്കല്‍ കുട്ടികളോട് വീട്ടുവിശേഷങ്ങള്‍ ചോദിക്കയായിരുന്നു. അഛനെന്താ പണി? അമ്മക്കെന്താ പണി? മിക്കവരും ഉഷാറായി ആവര്‍ത്തിച്ചു പറഞ്ഞ ഒരുത്തരം 'അമ്മക്ക് പണിയില്ല''അമ്മക്ക് പണിയില്ല'എന്നായിരുന്നു. പിന്നെ ഈ ഉത്തരത്തില്‍ ഊന്നി ചര്‍ച്ച മുന്നോട്ടുപോയി. അമ്മക്കെന്താ പണി? രാവിലെ മുതല്‍ രാത്രിവരെ? വീട്ടുപണി മാത്രമേ ഉള്ളൂ. അതും എന്നും ഒരേ പണി. കൂലി ഒന്നും ഇല്ല……ജോലിയുള്ള അമ്മമാര്‍ക്കോ? വീട്ടുപണിയും ഓഫീസ് പണിയും..ഇരട്ടി പ്പണി….സംഗതി കുട്ടികള്‍ക്ക് ഇഷ്ടപ്പെട്ടു. ഇനി മുതല്‍,അമ്മക്കെന്താ പണിയെന്നു ചോദിച്ചാല്‍ എന്തുത്തരം പറയണമെന്നു മനസ്സിലായി. ചര്‍ച്ചയില്‍ ആദ്യം പങ്കെടുത്ത കുട്ടികളുടെ ഉത്തരം ഇന്ന് അധ്യാപകര്‍ക്കെന്താ പണിയെന്നു ചോദിക്കുന്നവരുടെ ഉള്ളില്‍ ഉണ്ടാവുമോ?

സാധാരണഗതിയില്‍,ഒരു മാസം (ഉദാ: ഇക്കഴിഞ്ഞ നവംബര്‍) 20 ദിവസം സ്കൂള്‍ ഉണ്ടായിരിക്കും. ഇതു ചിലപ്പോള്‍ 21-22 വരെ ആകും. ശരാശരി 9 ദിവസം അവധി. മറ്റു സര്‍ക്കാര്‍ ഓഫീസ് ജീവനക്കാര്‍ക്ക് ഇതു 6-7 ദിവസം മാത്രവും. ഈ 20 ദിവസങ്ങളില്‍ (നവംബര്‍) നടന്ന പ്രധാന പണി പാഠങ്ങള്‍ പഠിപ്പിക്കല്‍ തന്നെ. അതോടൊപ്പം 2 ദിവസം (വെള്ളി-ശനി)ക്ലസ്റ്റര്‍ മീറ്റിംഗുകള്‍ . അവിടെ റ്റീച്ചിങ്ങ് മാന്വല്‍, സവിശേഷപ്രവര്‍ത്തനങ്ങളിലെ അനുഭവങ്ങള്‍, അടുത്ത മാസത്തെ പ്ലാനിങ്ങ് എന്നിവയായിരിക്കുമെന്നു നേരത്തെ അറിയാം.ഒരു മണിക്കൂറെങ്കിലും നേരത്തെ തയ്യാറായി ചെന്നില്ലെങ്കില്‍ ക്ലസ്റ്ററില്‍ മാനം പോകും. ആരും ഒന്നും പറയില്ല; എല്ലാരും മനസ്സിലാക്കും എന്നു മാത്രം.എന്താ ടീച്ചറേ ഒന്നും ഇല്ലേ….എന്നു എല്ലാരും നിശബ്ദമായി ചോദിക്കും….

സ്കൂളില്‍ രാവിലെ എന്നും കുട്ടികളുടെ അറ്റന്‍ഡന്‍സ്, ലീവ് അന്വേഷണം, ലഹളതീര്‍ക്കല്‍….അങ്ങനെ കുറെ സംഗതികള്‍ ഉണ്ട്.അതിന്റെ കൂടെ ഫീസുപിരിവുകള്‍. നവംബറിലെ റ്റ്യൂഷന്‍ ഫീസ്, കലോത്സവം-കായികോത്സവം പിരിവുകള്‍, അതിന്റെ കണക്കുകള്‍-ലിസ്റ്റ്, മാസാമാസം കമ്പ്യൂട്ടര്‍ പിരിവ് (ഫീസ് പാടില്ല) കണക്ക്, ബസ്സ് ടിക്കറ്റ് പിരിവ്- തന്ന കുട്ടികള്‍ / തരാത്തകുട്ടികള്‍- നിര്‍ബന്ധങ്ങള്‍, അങ്ങനെ കുറെ പിരിവും കണക്കു തയ്യാറാക്കലും. ഇനി മറ്റൊരു സംഭവം ധനസഹായങ്ങളായിരുന്നു. മുസ്ലിം പെണ്‍കുട്ടികള്‍ക്ക് ധനസഹായം, പിന്നോക്കക്കാര്‍ക്ക് ധനസഹായം….അങ്ങനെ. പണം കൊടുക്കലും മറ്റും ഓഫീസ് ചെയ്യും. പക്ഷെ ലിസ്റ്റ് തയ്യാറാക്കല്‍, കിട്ടാത്തവര്‍ക്ക് അപേക്ഷകൊടുപ്പിക്കല്‍, രക്ഷിതാക്കളെ എത്തിക്കല്‍....ഒക്കെ അധ്യാപകര്‍ ചെയ്യണം.

ഇതിനിടയ്ക്ക് എസ്.സി./ എസ്.ടി ലിസ്റ്റ് ഓഫീസ് ആവശ്യപ്പെടും. അതു ജൂണിലേ കൊടുത്തതാണ്. മുകളിലേക്ക് ഓഫീസില്‍ നിന്നും അയച്ചതും ഉറപ്പ്. പക്ഷെ, അത് അവിടെ കാണാനില്ല. വീണ്ടും വേണം. ഇന്നു വേണം. ഇപ്പോള്‍ വേണം.അതിന്റെ കൂടെ അന്നു തന്നെ ഒ.ബി.സി.ക്കാരായ പെണ്‍കുട്ടികളുടെ ലിസ്റ്റ് അടിയന്തിരം. ഇപ്പോള്‍ വേണം. അവരെക്കൊണ്ട് ബാങ്കില്‍ അക്കൌണ്ട് തുറപ്പിക്കണം. അപേക്ഷ പൂരിപ്പിക്കണം. രണ്ടു ഫോട്ടോ..രക്ഷിതാവിന്റെ ഒപ്പ്…(140 ലധികം അപേക്ഷ..അക്കൌണ്ട്…ഇവര്‍ക്ക് സ്കോളര്‍ഷിപ്പ് പാസായി വന്നു.ഹെഡ്മാസ്റ്റര്‍മാര്‍ ഡി.ഇ.ഒ ഓഫീസില്‍ നേരിട്ട് വന്നു പണം കൈപ്പറ്റണം…ഇന്നു തന്നെ….ഇപ്പോള്‍ തന്നെ.ഹെഡ്​മാഷ് പോയി. 1000രൂപ കൈപ്പറ്റി.ഒരു കുട്ടിക്കേ പാസായിട്ടുള്ളൂ.അതേതാകുട്ടീന്ന് അറിയില്ല…ലിസ്റ്റ് മെയില്‍ ചെയ്യും..ഇ.മെയില്‍ നോക്കിയാല്‍ മതി. പിന്നെ മൂന്നു ദിവസം വേണ്ടിവന്നു ഹെഡ്​മാഷിന്റെ രക്തസമ്മര്‍ദം ക്രമപ്പെടാന്‍! )

ഒക്ടോബറിലെ പരീക്ഷ. പരീക്ഷയില്‍ ഓരോ കുട്ടിക്കും കിട്ടിയ മാക്ക് /ഗ്രേഡ് ലിസ്റ്റ് ഇപ്പോള്‍ വേണം.ജനറല്‍ കുട്ടികള്‍/ഒ.ബി.സി/എസ്.സി.എസ്.ടി വിഭാഗം/ആണ്‍-പെണ്‍/എല്ലാ വിഭാഗത്തിലേയും ഗ്രേഡുകളുടെ ലിസ്റ്റ് പ്രത്യേകം പ്രത്യേകം വേണം. (എന്തിനാ? എവിടെയെന്നറിയാതെ ഒരു മുക്കില്‍ കൂട്ടിയിടാന്‍!).താഴ്ന്ന ഗ്രേഡുകാരുടെ കമ്പ്ളീറ്റ് ലിസ്റ്റ്.അവര്‍ക്ക് പ്രത്യേക കോച്ചിങ്ങ് സംവിധാനം ആലോചിക്കണം. അതിന്നു മീറ്റിങ്ങുകള്‍. ഡി.ഇ.ഓ/എ.ഇ.ഓ/ബി.ആര്‍.സി…തലങ്ങളിലൊക്കെ പരിപാടി. ‘പഠനവീടുകള്‍’ ഉടന്‍ തുടങ്ങണം.ഒരു സ്ക്കൂളിന്നാകെ 5000രൂപ (പിന്നെയേ കിട്ടൂ…കിട്ടും..(???)).പഠനവീടുകള്‍ തുടങ്ങാന്‍ പി.ടി.എ.കേന്ദ്രങ്ങളില്‍ സന്ദര്‍ശനം. ഉത്ഘാടനം വേണം.പഞ്ചായത്ത് മെംബറെ ക്ഷണിക്കണം…വാര്‍ത്ത കൊടുക്കണം. ഇതിനൊക്കെ രണ്ടു ദിവസത്തെ ട്രെയിനിങ്ങ് ബി.ആര്‍ .സി.യില്‍. ഒന്‍പതാം തീയതി മന്തുരോഗനിവാരണ തീവ്രയത്ന പരിപാടി. 14നു മന്തു ഗുളിക വിതരണം. അസംബ്ലിയില്‍ വിശദാംശങ്ങള്‍ പറയണം. ഗുളിക കുട്ടികള്‍ക്ക് നല്‍കി കഴിപ്പിക്കണം. മാതൃകയായി മാഷ് കഴിച്ചു കാണിക്കണം. വെള്ളം കുടിക്കണം.പേടിച്ചോടിയ കുട്ടികളെ ആട്ടിപ്പിടിക്കണം…കരച്ചില്‍ നിര്‍ത്താന്‍ ആശ്വസിപ്പിക്കണം…സംഗതി പറഞ്ഞു ബോധ്യപ്പെടുത്തണം.പ്രത്യേകം തയ്യാറാക്കിയ സി.ഡി.കാണിച്ചു കൊടുക്കണം. കണ്ടു ബോധം കെട്ട കുട്ടികളെ ആശ്വസിപ്പിക്കണം (ബോധം കെട്ടില്ലെങ്കിലേ അത്ഭുതമുള്ളൂ…സി.ഡി.കണ്ടില്ലേ?!).

റോഡ് സുരക്ഷാ പരിശീലനം…സെമിനാര്‍ വേണം.പ്രതിജ്ഞവേണം…(ഞാന്‍ ഇനി മേലീല്‍ റോഡ് മുറിച്ചു കടക്കില്ല!). പോസ്റ്റര്‍ പ്രചാരണം (ഹെല്‍മെറ്റില്ലാതെ വണ്ടി ഓടിച്ചാല്‍ തല ഓം‌ലറ്റാകും!). പത്രക്കാരുടെ വക ‘വഴിക്കണ്ണ്’ പരിപാടികള്‍. അധ്യാപകര്‍ക്ക് മുഴുദിവസ പരിശീലനങ്ങള്‍.പത്രങ്ങളില്‍ വാര്‍ത്ത. എസ്.എസ്.എ യുമായി സഹകരിച്ച് സ്കൂള്‍ വികസനത്തിന്ന് വമ്പന്‍ സെമിനാറുകള്‍. പരിപാടികള്‍…വികസനരേഖകള്‍ (തെരഞ്ഞെടുത്ത സ്കൂളുകളില്‍). രണ്ടു ദിവസം സബ്​ജില്ലാ കലോത്സവം. രണ്ടുദിവസം കായികമേള. രണ്ടു ദിവസം വിദ്യാരംഗം മേള. സ്കൌട്ട് റാലി വെള്ളി, ശനി ഞായര്‍ 3 ദിവസം. അടുത്ത സ്ക്കൂളില്‍ വെച്ച് റോഡ് സുരക്ഷാ ഉപന്യാസ മത്സരം. രണ്ട് എ.ഇ.ഓ കോണ്‍ഫറന്‍‌സ്…ഇതിനൊക്കെ ഊഴമിട്ട് 2-3 പേര്‍ പോയേ പറ്റൂ. ഇതിനിടയ്ക്ക് മാതൃഭൂമീയുടെ 'സീഡ്' പദ്ധതി വിജയിപ്പിക്കാന്‍ വേണ്ട ശ്രമങ്ങള്‍.

പെരുന്നാളിന്ന് അരി വിതരണം ഉടനെ നടത്തണം. അരി കൊണ്ടുവരണം. രക്ഷിതാക്കളെ അറിയിക്കണം. കണക്ക് സൂക്ഷിക്കണം..വാങ്ങാത്തവരുടെ ലിസ്റ്റ് വേണം. മാസത്തിലൊരിക്കല്‍ സബ്​ജക്റ്റ് കൌണ്‍സില്‍ ചേരണം. ഒരു സ്റ്റാഫ് മീറ്റിങ്ങ് ഉണ്ടാവും. ലൈബ്രറി വിതരണം നടക്കണം. വിവിധ മത്സരങ്ങള്‍ക്ക് പ്രാക്ടീസ് കൊടുക്കണം. ശാസ്ത്രമേളക്ക് മേല്‍നോട്ടം വഹിക്കണം. 4-5 റ്റീച്ചര്‍മാരുള്ള സ്കൂളിലും 45-50 റ്റീച്ചര്‍മാരുള്ള സ്കൂളിലും ഇതൊക്കെ നടക്കണം. ഇതിനിടയ്ക്ക് രണ്ടാഘട്ട പുസ്തകങ്ങള്‍ വിതരണത്തിന്ന് വന്നു.'തെളിമ' വന്നു.പുസ്തകങ്ങള്‍ വിതരണം ചെയ്ത് ലിസ്റ്റ് തയ്യാറാക്കണം. ദൈനംദിനകൃത്യങ്ങള്‍ ഇതോടൊപ്പം നോക്കണം. ഹോംവക്ക്, നോട്ടുകള്‍, സി.ഇ.പ്രവര്‍ത്തനത്തിലെ ഘട്ടങ്ങള്‍, ക്ലാസ്​ടെസ്റ്റ്, ഉത്തരക്കടലാസ് പരിശോധന (ഒരു മാര്‍ക്ക് കുറഞ്ഞാല്‍ ലഹള ഉറപ്പ്), മാര്‍ക്ക് ലിസ്റ്റുകള്‍, ഗ്രേഡ് ലിസ്റ്റുകള്‍…. ഇതിനു പുറമേ ലീവുകള്‍. യു.പി, എല്‍.പി.ടീച്ചര്‍മാര്‍ക്ക് ഒരാഴ്ച്ച 24-26 പീരിയേഡ് വര്‍ക്ക് ഉണ്ട്. അതിനു പുറമെ ലിഷര്‍ ടയിംറ്റേബിളില്‍ ദിവസം ഒരു പീരിയേഡും കിട്ടും. അതായത് 30 പീരിയേഡ് ഫുള്‍. കുട്ടികള്‍ ഓടിക്കളിച്ച് കയ്യും കാലും കേടാക്കിയാല്‍ ആശുപത്രിയിലേക്ക് ഓടണം. രക്ഷിതാക്കളുടെ പരാതികള്‍ സ്വീകരിച്ച് പരിഹാരം കാണണം..................

........... ചുരുക്കുകയാണ്. മേല്‍പ്പറഞ്ഞ ഒന്നും ഒഴിവാക്കാനാവില്ല. സ്കൂളിന്റെ സല്‍പ്പേര് നിലനിര്‍ത്തിയില്ലെങ്കില്‍ അടുത്തവര്‍ഷം പോസ്റ്റ് പോകും. പരിശോധനകളില്‍ നാണം കെടും. ആരെന്തു തോന്നിയവാസം ചെയ്താലും അധ്യാപിക മറുത്ത് പറയരുത്. "എന്തൊക്കെയായാലും അതു നന്നായില്ല; നിങ്ങളൊരു മാഷല്ലേ?/ ടീച്ചറല്ലേ?" ഹോ! എന്തൊരു ബഹുമാനം! അതേയതേ, റ്റീച്ചര്‍മാര്‍ക്കെന്താ പണി?

വാല്‍കഷണം:

ബ്രോക്കര്‍: "എന്താഹേ, സര്‍ക്കാര്‍ ജോലിയുള്ള പെണ്ണ് വേണമെന്ന് പറഞ്ഞിട്ട് ഇപ്പോളൊരു മനംമാറ്റം?"
പയ്യന്‍: "പെണ്ണ് ടീച്ചറാണെന്നു പറഞ്ഞില്ലല്ലോ! മറ്റു സര്‍ക്കാര്‍ ജോലിക്കാര്‍ ഞായറാഴ്ചയെങ്കിലും വീട്ടില്‍ കാണും, ഇപ്പോഴത്തെ ടീച്ചര്‍മാര്‍........."

42 comments:

soman December 27, 2009 at 6:25 AM  

good article

ഗീതാസുധി December 27, 2009 at 8:38 AM  

പണികള്‍ തീര്‍ന്നില്ല മാഷേ....ഇവയ്ക്കെല്ലാം പുറമേ, ഒരു എസ്.ഐ.ടി.സി. കൂടിയായാല്‍,
രാവിലെ വന്ന് ഇമെയിലുകള്‍ നോക്കി ആവശ്യമുള്ളവ പ്രിന്റെടുക്കല്‍, കംപ്യൂട്ടര്‍ ലാബ് തുറന്ന് സിസ്റ്റങ്ങളെല്ലാം റെഡിയാക്കല്‍, കേടായ കംപ്യൂട്ടറുകള്‍ അഴിച്ചുനോക്കി പറ്റാവുന്നവ ശരിയാക്കുകയും അല്ലാത്തവയ്ക്ക് സര്‍വ്വീസുകാരെ ബന്ധപ്പെട്ട് ഏര്‍പ്പാട് ചെയ്യല്‍, ഐടി പരീക്ഷണങ്ങള്‍, പാച്ചുകള്‍ റെഡിയാക്കല്‍, എലിസ്റ്റ്, കായികം തുടങ്ങി ഒരു നൂറ് ഡാറ്റാ എന്റ്റികള്‍, ട്രൈനിംഗുള്‍ ആഴ്ചയില്‍ രണ്ടെന്ന കണക്കിന്, .......... അവസാനം സ്കൂളില്‍ വരാത്ത ടീച്ചറെന്ന ചീത്തപ്പേരും!

Vijayan Kadavath December 27, 2009 at 9:47 AM  

ഒരു സര്‍ക്കാര്‍ അധ്യാപകന്‍റെ ദുരിതങ്ങള്‍ ആത്മാര്‍ത്ഥതയോടെ തന്നെ രാമനുണ്ണി മാഷ് ഇവിടെ എഴുതിയിട്ടുണ്ട്. കുട്ടികളെ പഠിപ്പിച്ച് വെക്കേഷനും ആസ്വദിച്ചിരിക്കുന്ന സുഖഭോഗവര്‍ഗമാണ് അദ്ധ്യാപകരെന്ന ചിന്ത കുറേ ചിന്തയ്ക്കു ചിതലുപിടിച്ച ആളുകള്‍ക്കെങ്കിലും ഇല്ലാതില്ല. എത്രയേറെ മനസു തുറന്നാലും ഇതു വല്ലപ്പോഴുമല്ലേ എന്ന മറുചോദ്യമാണ് ഇക്കൂട്ടര്‍ തിരിച്ചു ചോദിക്കുക. ഇവര്‍ക്കെല്ലാമുള്ള മറുപടിയാണ് ഈ ലേഖനം.

അഭിനന്ദനങ്ങള്‍

Manoraj December 27, 2009 at 9:49 AM  

geetha teacher sthiramayi schoolil vaikiyeththunna alanenn pitikitty.. teachermare, sarumare.. onnu paranjotte.. ningalkk paniyilla ennivite arum parayunnilla.. pakshe, cheyunna joly vetippayi cheyathavare mathrame pothujanam vicharana cheyarullu.. onnu chodichotte.. H1N1 pani oru amerikan paniyanennum athoru pakarchavyadi alla ennum parayunna oru teacherodu (biology anu vishayam ennorkane) manasaputhri kandallo enn arengilum chodichal thettuparayan pattumo?

Anonymous December 27, 2009 at 10:52 AM  

SITC Teachers ന് ഒരു വിശേഷണം കുടി, സ്ക്കുളില്‍ വന്നാലും ക്ലാസില്‍ പോകാത്ത ടീച്ചര്‍. casual leave പോലും എടുക്കാന്‍ പറ്റാത്ത അവസ്ഥ !

നന്ദന December 27, 2009 at 10:59 AM  

ഒരു വര്‍ഷത്തെ ജോലി എടുത്തെഴുതിയത്തിന് നന്ദി !!!
ഞാന്‍ കണ്ട മുഴുവന്‍ മാഷന്മാരും രാഷ്ട്രീയം , കൃഷി , മതം എന്നിവയുടെ പിന്നാലെ........!!!!
ഒരുമാസം 10 അവധി .....പിന്നെ 4 മെഡിക്കല്‍ ....പിന്നെ 4 കാഷ്വല്‍ ... 4 വൈകിവരലും 4 നേരെത്തെപോക്ക് ... 4 സമരം .....എന്തിനാ മാഷെ !!!??
വര്‍ഷത്തില്‍ രണ്ടു മാസം സുകവാസം ...??
ഞങ്ങള്‍ ആത്മാര്‍ഥമായി ചോദിക്കുകായ .......മാഷന്മാര്‍ക്കു എന്താ പണി ???

Anonymous December 27, 2009 at 11:14 AM  

മനോരാജ്,
ഭൂരിഭാഗം പേരും അധ്യാപകരെ അടച്ചാക്ഷേപിക്കാറാണ് പതിവ്.

ഉദാഹരണം ഇവിടെത്തന്നയുണ്ടല്ലോ, നന്ദനയുടെ കമന്റ് .

ലേഖനം വസ്തുനിഷ്ഠമായി വായിക്കാതെ കമന്റിട്ട നന്ദനക്കുള്ള മറുപടി അതിന് മുമ്പേ വിജയന്‍ കടവത്ത് നല്‍കിയിട്ടുണ്ടല്ലോ.

സുരേന്ദ്രനാഥ്
Cherppulassery

Anonymous December 27, 2009 at 11:17 AM  

ഞാന്‍ കണ്ട മുഴുവന്‍ മാഷന്മാരും......
...........................


Nandana, Why did u stop your education after kintergarten?


Catherine Rocha

AZEEZ December 27, 2009 at 12:29 PM  
This comment has been removed by the author.
അനില്‍@ബ്ലോഗ് // anil December 27, 2009 at 1:12 PM  

ഈ ടീച്ചര്‍മാര്‍ക്ക് എന്താ പണീന്ന് ചോദിച്ചാല്‍ ഒരുപാട് ഉണ്ട് എന്ന് പറയാം, അദ്ധ്യാപിക എന്ന അര്‍ത്ഥത്തില്‍. എന്നാല്‍ പഠിപ്പിക്കുന്ന ആള്‍ ടീച്ചര്‍ എന്ന അര്‍ത്ഥത്തിലാണെങ്കില്‍ പണിയുള്ളവരും ഇല്ലാത്തവരും ഉണ്ട്. ഭൂരിഭാഗവും പണിയൊന്നും ഇല്ലാത്തവര്‍ ആണ്, എന്നു വച്ചാല്‍ റുടീന്‍ പഠിപ്പിക്കലില്‍ കവിഞ്ഞ് മറ്റ് പണി ഒന്നും ഇല്ലാത്തവര്‍ എന്ന അര്‍ത്ഥത്തില്‍. പുതിയ പാഠ്യ പദ്ധതിയുടെ വരവോട് പഠിപ്പിക്കല്‍ എന്നത് കേവലമായ യാന്ത്രികതയില്‍ നിന്നും മാറിയിരിക്കുന്നു, അദ്ധ്യാപകരുടെ മാനസികമായ ഇന്‍വോള്‍വ്മെന്റ്റ് കൂടിയേ കഴിയൂ, അതിനെ പണി എന്നു പറയാം, പക്ഷെ ശമ്പളം വാങ്ങുന്നുണ്ടല്ലോ.

ഇനി പോസ്റ്റില്‍ പരാമര്‍ശിച്ചിരിക്കുന്ന പാഠ്യേതര പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ജോലികള്‍. ഇതു ഒരു ചെറു ന്യൂനപക്ഷത്തെ മാത്രം ബാധിക്കുന്ന വിഷയമായേ കാണാനാവൂ. ചില ആളുകള്‍ ഇത്തരം പാഠ്യേതര വിഷയങ്ങളില്‍ വിദഗ്ധരായ് പ്രഖ്യാപിക്കപ്പെട്ടുകഴിഞ്ഞാല്‍ പിന്നെ മറ്റ് പണികള്‍ എടുക്കണ്ടാ എന്നതാണ് വാസ്തവം. പഠിപ്പിക്കല്‍ പേരിനു മാത്രം. ബില്ലെഴുത്തു തൂടങ്ങി ഓരോ പണികള്‍ കാണും.

എയിഡഡ് സ്കൂളിലെ അദ്ധ്യാപര്‍ക്കാകട്ടെ രാഷ്ട്രീയ പ്രവര്‍ത്തനം കൂടി നോക്കണം. പല സ്ഥലങ്ങളിലും മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രാദേശിക നേതാക്കള്‍ ഇത്തരം മാഷുമ്മാരായിരിക്കും. ഇതെല്ലാം കാണുന്ന ആളുകള്‍ ചിലപ്പോള്‍ ചോദിച്ചു പോകും “ഇവര്‍ക്കെന്താ പണീ” എന്ന്.

Hari | (Maths) December 27, 2009 at 1:48 PM  

സ്നേഹം നിറഞ്ഞ അനില്‍,

അധ്യാപനം എന്ന ഉത്തരവാദിത്വം യഥാര്‍ത്ഥത്തില്‍ ഒരു ശില്പിയുടേതിനേക്കാള്‍ ഭാരിച്ച ഒന്നാണ്. എന്തെന്നാല്‍ , ശില്പി സൃഷ്ടിക്കുന്നത് ജീവനില്ലാത്ത രൂപങ്ങളാണെങ്കില്‍ ‍, ജീവനുള്ളവയെ മികച്ച വ്യക്തിയായി സമുദ്ധാരണം ചെയ്യേണ്ട ധാര്‍മ്മികബാദ്ധ്യതയാണ് ഞങ്ങള്‍ അധ്യാപകര്‍ക്കുള്ളത്.

എല്ലാവരും പറയും അധ്യാപകര്‍ക്ക് പാഠപുസ്തകത്തിലുള്ളത് പഠിപ്പിച്ചാല്‍പ്പോരേയെന്ന്. അത് കേവലമായ തെറ്റിദ്ധാരണ കൊണ്ടാണെന്നുള്ളതാണ് വാസ്തവം.കാരണം, ഇന്നത്തെ പാഠപുസ്തകങ്ങള്‍ പഴയപോലെ ചോദ്യോത്തരസംവാദരൂപത്തിലല്ല. ഉത്തരത്തിലേക്ക് നയിക്കുന്ന കുറേ സൂചനകളാണ് ടെക്സറ്റ് ബുക്കില്‍ . ലൈഫ് സ്വിറ്റ്വേഷനുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് അധികവും. ഇവിടെ അധ്യാപകന്‍ ദിനംപ്രതി എന്‍ റിച്ച് ചെയ്യേപ്പെടേണ്ടതുണ്ട്. ഈ ഒരു ബ്ലോഗിങ്ങ് പോലും അത്തരത്തിലുള്ള അധ്യാപക ശാക്തീകരണം ലക്ഷ്യം വെച്ചുകൊണ്ടുള്ളതാണെന്നോര്‍ക്കുക.

സ്ക്കൂള്‍ സമയം കഴിഞ്ഞ് വീട്ടില്‍ വന്നാലും ഒരു അധ്യാപകന്റെ ജോലി അവസാനിക്കുന്നില്ല. എല്ലാ അധ്യാപകരും ടീച്ചിങ് നോട്ട് എഴുതണം എന്നത് ചെറു വിഭാഗത്തെ മാത്രം ബാധിക്കുന്നതല്ല. രാമനുണ്ണി മാഷ് സൂചിപ്പിച്ച ലിസ്റ്റുകള്‍ തയ്യാറാക്കലും മേളയ്ക്കും കലോത്സവത്തിനും മറ്റും കുട്ടികളെ ഒരുക്കുന്നതും ചെറുവിഭാഗത്തിനു മാത്രമുള്ളതല്ല. ഇത് എല്ലാ വിഭാഗം അധ്യാപകര്‍ക്കുമുണ്ടെന്നു മനസ്സിലാക്കുക.

19 ദിവസം തുടര്‍ച്ചയായി ജോലി ചെയ്ത ആളാണ് ഹൈസ്ക്കൂള്‍ അധ്യാപകനായ ഞാന്‍. അടുത്തടുത്ത രണ്ട് ശനി, ഞായറാഴ്ചകളില്‍ വോട്ടര്‍പട്ടിക ഡ്യൂട്ടിയും മറ്റ് ദിവസങ്ങളില്‍ സ്ക്കൂളിലെ ജോലിയും.

വാല്‍ക്കഷ്ണം
തുടര്‍ച്ചയായ 26 ദിവസം അവധിയില്ലാതെ ജോലിചെയ്തെങ്കിലും അതിന് 4000 രൂപ പ്രതിഫലം കിട്ടിയതിനാല്‍ അതിവിടെ പ്രസ്താവിക്കുന്നില്ല.(പക്ഷെ ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാകാമായിരുന്നെങ്കില്‍ രക്ഷപെട്ടേനെ)

നന്ദന December 27, 2009 at 2:42 PM  

അസീസ്‌ ,
ഇത് അസീസിനോട് മാത്രം
ഒരു സമൂഹത്തെ വാര്‍ത്തെടുക്കുന്ന ജനുസ്സിലാണ് താങ്കള്‍
എന്നോര്‍ക്കുന്നത് താങ്കള്‍ക്ക് നന്‍മ വരുത്തും
ഞാന്‍ താങ്കളെ പോലെയാവാന്‍ ഉദ്ദേശിക്കുന്നില്ല!
ഇങ്ങനെയുള്ള മഷന്മാരാണോ കുട്ടികളെ നേര്‍വഴിക്കു നടത്തുന്നത്!
ഇങ്ങനെ ചോര തിളയ്ക്കുന്ന മാഷന്‍മാര്‍ പഠിപ്പിച്ചാല്‍ കുട്ടികളുടെ ചോര തിളയ്ക്കതിരിക്കുന്നത് എങ്ങിനെ!
ഒരു മാസത്തില്‍ ഒരു ദിവസം പോലും പണിയെടുക്കാത്ത മാഷന്മാരെ എനിക്കറിയാം ?

AZEEZ December 27, 2009 at 2:59 PM  
This comment has been removed by the author.
JOHN P A December 27, 2009 at 3:10 PM  

സ്നേഹം നിറഞ്ഞ അനില്‍,Nandana,
സിലബസ്സിനും മറ്റ് ജോലികള്‍ക്കമപ്പുറം ഒരു കടമയുണ്ട് അധ്യാപകന്.കൈവിട്ടുപോകുന്ന മക്കളെക്കുറിച്ചോര്‍ത്ത് കരയുന്ന മാതാപിതാക്കളെ കണ്ടിട്ടുണ്ടോ?അവരുടെ പ്രതീക്ഷകള്‍ക്കൊപ്പം നില്‍ക്കുന്നവരാണ് അധ്യാപകര്‍.സംശയമുണ്ടെങ്കില്‍ അടുത്ത സ്കൂളില്‍ചെന്ന് നോക്കു.

Anonymous December 27, 2009 at 3:26 PM  

mr azeez,
ihave seen your comments
If " all the teachers" which you saw is............
if you dont mind please dont use this type english,
sakariya
vayanad

Manikandan December 27, 2009 at 3:29 PM  

എല്ലാ ജോലികള്‍ക്കും അതിന്റേതായ ഉത്തരവാദിത്വങ്ങളും കഷ്ടപ്പാടുകളും ഉണ്ട്. ഞാന്‍ എന്നും ആദരവോടെ കാണുന്ന ഒരു ജോലിയാണ് അദ്ധ്യാ‍പനം. മൂന്നു തലമുറയിലെ അദ്ധ്യാപകര്‍ എന്റെ വീട്ടില്‍ ഉണ്ട്. മുത്തച്ഛന്‍, അമ്മയും രണ്ട് വല്യമ്മമാരും, പിന്നെ ഇപ്പോള്‍ ചേച്ചിയും. എന്റെ അമ്മയും വല്ല്യമ്മമാരും പഠിപ്പിച്ചിരുന്ന കാലഘട്ടത്തേക്കാള്‍ ഇന്നത്തെ അദ്ധ്യാപകര്‍ക്ക് ജോലിഭാരം കൂടുതലാണെന്നതില്‍ തര്‍ക്കം ഇല്ല. ഇന്നത്തെ അദ്ധ്യാപകരുടെ ജോലിഭാരത്തിന്റെ വളരെ വ്യക്തമായ ചിത്രം തന്നെയാണ് ഈ ബ്ലോഗ്.

Anonymous December 27, 2009 at 3:43 PM  

ഒരു വീട്ടില്‍ എല്ലാവരും കള്ളന്മാരന്നെങ്കില്‍
അവരെയും പുകയ്ത്തണോ?
Catherine
kottayam

Anonymous December 27, 2009 at 3:50 PM  

അസീസ് മാഷിനെ ഇംഗ്ലീഷു പഠിപ്പിക്കുന്ന വയനാടുകാരന്‍ സക്കറിയയോട് മൂന്നു ചോദ്യം.

എന്നു മുതലാണ് Wayanad ന്റെ സ്പെല്ലിങ്ങ് vayanad ആയത്?

this type english ഏത് നാട്ടിലെ usage ആണ്?

"ihave seen your comments"
മുന്‍പോസ്റ്റുകളില്‍ അസീസ് മാഷിന്‍റെ കമന്റ് കണ്ടിട്ടുണ്ടെന്നാണോ, മുകളിലെ കമന്റ് കണ്ടുവെന്നാണോ ഉദ്ദേശിച്ചത്.

ഈ ഇംഗ്ലീഷേയ് ..മനസ്സിലായില്ല.

i ചെറുതായത് എളിമ കൊണ്ടായിരിക്കും.അല്ലേ, സക്കറിയാ?

Sunil Mathew

Anonymous December 27, 2009 at 5:27 PM  

Very nice discussion. Any member of the socity wll understand this situation, if there is a techer from his family. Otherwise they are in olden period of 10 to 4 and second working day(salary day)

AZEEZ December 27, 2009 at 5:27 PM  
This comment has been removed by the author.
അനില്‍@ബ്ലോഗ് // anil December 27, 2009 at 5:47 PM  

ഇതെന്തിനാ ഹരീ, ഈ അനോണിമസ് ഓപ്ഷന്‍?

മണികണ്ഠന്‍ പറഞ്ഞ ജോലിഭാരത്തിന്റെ കാര്യം, ആ വാചകം ആപേക്ഷികമല്ലെ?
“മുന്നത്തെ കാലഘട്ടത്തേക്കാള്‍ ഇന്ന് അദ്ധ്യാപര്‍ക്ക് ജോലിഭാരം കൂടുതലാണ്” എന്നു വച്ചാല്‍ പണ്ട് സുഖമായിരുന്നെന്ന് ,അതു തന്നെയാണ് ഞാനും പറഞ്ഞത്. പക്ഷെ അത് സിലബസിന്റെ വ്യത്യാസം കാരണം വന്നു ഭവിച്ചതാണ്. ഇതേപോലെ പല മേഖലകളിലും ജോലിയുടെ രീതിക്കനുസരിച്ച് വര്‍ക്ക് ലോഡ് കൂടിയിട്ടുണ്ട്, അദ്ധ്യാപക മേഖലയും അതില്‍ പെട്ടു.

എന്റെ വീട്ടിലും പെന്‍ഷന്‍ പറ്റിയതും ജോലി ചെയ്യുന്നതുമായ അദ്ധ്യാപകര്‍ ഉണ്ട് കേട്ടോ.

നന്ദന December 27, 2009 at 6:02 PM  

എന്താ! അസീസ്‌ ഇങ്ങനെ,
ചെറിയ കുട്ടികളെ പോലെ
നമ്മള്‍ സുഹൃത്തുക്കള്‍
ഒരമ്മ പെറ്റ മക്കള്‍
സോറി,.. നോ വേണ്ട പറയരുത്!
(താങ്കളുടെ വായ എന്‍റെ സ്വന്തം കൈകൊണ്ട് അടച്ചുപിടിക്കുന്നു)
എന്‍റെ നാട്ടില്‍ അഞ്ചു വട്ടം SSLC
തോറ്റ ഒരു വിജയന്‍ നമ്പ്യാര്‍ യു പി സ്കൂളില്‍ ഇപ്പഴും പഠിപ്പിക്കുന്നു (ശമ്പളം വാങ്ങുന്നു)
അങ്ങിനെ ഒരുപാട് മാഷന്മാര്‍ എന്‍റെ നാട്ടില്‍ കടത്തിണ്ണയില്‍ ഇരുന്നു സൊറ പറയുന്നത് കാണാം (താങ്കളെ ഞാന്‍ കണ്ടിട്ടില്ല )
ഇതൊക്കെയല്ലേ ഒരു രസം. (എല്ലാവരും ഓശാന പാടിയാല്‍ കപ്യാര്‍ എന്നെങ്കിലും നന്നാവുമോ)

Anonymous December 27, 2009 at 6:25 PM  

എല്ലാ ജോലികള്‍ക്കും കഷ്ടപ്പാടുകളും ഉണ്ട് ???

JOHN P A December 27, 2009 at 6:29 PM  


രണ്ട് തെറ്റൂകള്‍ കൂട്ടിയാല്‍ ശരിയാകുമോ?
WRONG + WRONG = RIGHT
I think this is relevent in this situation
Solve it mathematically
Eg
25938 + 25938 = 51876
Give more

vijayan December 27, 2009 at 9:36 PM  

24765+
24765
-----
49530
------
------
now try"SLOW+SLOW+OLD=OWLS".

asha December 27, 2009 at 10:22 PM  

this blog is really relevant to the present situation. I had so many such complaints. where to complaint ?
who knows our pains? really we are away from the average(also,the majority of the class) students Especially sitc's

Manikandan December 27, 2009 at 11:40 PM  

അനിലേട്ടാ ഓരോ കാലഘട്ടത്തിലും അതിന്റേതായ ബുദ്ധിമുട്ടുകള്‍ മറ്റേതൊരു തൊഴില്‍ മേഖലയിലും എന്ന പോലെ അദ്ധ്യാപന രംഗത്തും ഉണ്ടായിരുന്നു എന്ന അഭിപ്രായമാണ് എനിക്കുള്ളത്.

Anonymous December 28, 2009 at 5:53 AM  

നല്ല പോസ്റ്റ്...
ഇന്നത്തെ അധ്യാപകരെ അടുത്തറിയാന്‍ സഹായിക്കുന്നു...
പക്ഷെ കാര്യങ്ങള്‍ ഇവിടെ അവസാനിക്കുന്നില്ല.
ഇതോടൊപ്പം നന്നായി സംഘടനാപ്രവര്‍ത്തനം നടത്തുന്ന മാഷന്മാരുമുണ്ട..

ചില അസുഖകരമായ വാര്‍ത്തകള്‍ കൂടിയുണ്ട് ...
തനിക്കു ചുറ്റുമുള്ള കാര്യങ്ങളെക്കുറിച്ച് ഇവര്‍ക്കെന്തറിയാം ...
പത്രം തന്നെ നന്നായി വായിക്കാത്തവരാണ് ഭൂരിഭാഗം പേരും ..

ഒരു കാര്യത്തിലും അഭിപ്രായമില്ലാത്തവരായിമാറിയിരിക്കുന്നു...

ഇവര്‍ക്ക് (മഹാ ഭൂരിപക്ഷത്തിന്) ഉണ്ണുന്ന ചോറിനോട് നന്നിയുണ്ടോ..

പൊതു വിദ്യാലയത്തില്‍ ജോലി ചെയ്യുന്ന ഇവര്‍ മക്കളെ എവിടെ അയയ്ക്കുന്നു?

- അണ്‍-എയിഡഡ് സ്കൂളുകളില്‍...
ഒരു സംശയവും വേണ്ട ...(95% പേരും ) അന്വേഷണം നടത്തിക്കോളൂ...

സ്വന്തം വിദ്യാലയത്തെ വിശ്വാസമില്ലാത്ത ഇവര്‍ എന്തൊക്കെ ചെയ്താലും ......!

ഇവര്‍ മക്കളെ പൊതു വിദ്യാലങ്ങളില്‍ അയയ്ക്കതെ മറ്റുള്ളവരെ ഉപദേശിക്കാന്‍ കഴിയുമോ?

നാട്ടുകാരെ നിങ്ങള്‍ കുട്ടികളെ ഇവിടേക്ക് അയയ്ക്കൂ...ഞങ്ങളുടെ ജോലി നിലനിര്‍ത്താന്‍.....
ഞങ്ങളൂടെ കുട്ടികളെക്കുറിച്ച് തിരക്കണ്ട....അതാണ് മനസ്സിലിരിപ്പ്...

ഇവര്‍ സാമൂഹ്യ പ്രതിബദ്ധതയുള്ളവരായി മാറാന്‍ പ്രാര്‍ത്ഥിക്കുക....
( എല്ലാ അധ്യാപകരേയും കുറ്റം പറയുന്നില്ല....)

പാമരന്‍ December 28, 2009 at 10:40 AM  

@നന്ദന,

1959 ലെ കേരള വിദ്യാഭ്യാസ നിയമം വന്നതിനു ശേഷം ജെനറല്‍ ടീച്ചേഴ്സിനൊക്കെ എസ്‌.എസ്‌.എല്‍.സി. നിര്‍ബന്ധമാണ്‌. ലാന്‍ഗ്വേജ്‌ ടീച്ചേഴ്സിന്‌ 1980 വരെ എസ്‌.എസ്‌.എല്‍.സി. നിര്‍ബന്ധമില്ലായിരുന്നു. അതിനു ശേഷം അവര്‍ക്കും നിര്‍ബന്ധമാണ്‌.

ജോലിയോട്‌ ആത്‌മാര്‍ത്ഥതയുള്ളവരും അതില്ലാത്തവരും എല്ലാ രംഗത്തുമുണ്ട്‌. എന്നും ഉണ്ടായിരുന്നു. ടീച്ചിംഗിലും ഐടിയില്‍ പോലും. ചിലര്‍ എല്ലാ ഭാരവും പേറുന്നു, മറ്റു ചിലര്‍ കണ്ണില്‍ പൊടിയിട്ടു ജീവിക്കുന്നു.എന്നു കരുതി എല്ലാ ടീച്ചര്‍മാരും സുഖജീവിതമാണു നയിക്കുന്നത്‌ എന്നൊന്നും കാച്ചല്ലേ.

"ഞാന്‍ കണ്ട മുഴുവന്‍ മാഷന്മാരും രാഷ്ട്രീയം , കൃഷി , മതം എന്നിവയുടെ പിന്നാലെ........!!!!"

അങ്ങനെ പെണ്‍ടീച്ചര്‍മാരുടെ മാത്രം പഠിപ്പീരു കൊണ്ട്‌ നന്ദന ഇവിടെ വരെ എത്തിയല്ലോ, സന്തോഷം!! :)

-ഒരു അദ്ധ്യാപക ദമ്പതികളുടെ മകന്‍

AZEEZ December 28, 2009 at 11:21 AM  

Dear Vijayan Sir,

Answer for SLOW OLD OWL is

2147+2147+418=4712

Now Try This

MARS+VENUS+URANUS+SATURN=NEPTUNE

Thanks

nishi December 28, 2009 at 12:13 PM  

adyame parayatte nhan oru teacher alla.pakshe oru padhathiyude bhagamayi oru schoolil padippichittundu.enikku manassilakkan kazhinhathu nooril 90 perkkum -5,6,7 classukalil pdikkunna - malayalam polum sarikku ezhuthan aryilla ennanu.ee schoolil dharalam teachers undu.oralkkenkilum cheyyunna joliyodu aathmarthadha undayirunnenkil ee sthithi varumayirunnilla.oru padu nalla teachermar enne padippichittundu.avareyellam ippozhum nhan adaravode ormikkunnu.enkilum idayil kallananayangal thanneyanu kooduthal.

Anonymous December 28, 2009 at 1:14 PM  

A layman earns 550/day with or without 1st or 2nd standard education and a teacher with MA.Bed earns 300/day.
ie in Kerala
1st standard failure > MA.Bed

JOHN P A December 28, 2009 at 3:02 PM  

An It professional in a cyber park earns maore salary than District Collector or a high Court judge.How can we say It professional job is more glorifying one than collectoror Judge.
People respect some people in their profession.
A teacher in an ehtrance coaching centre earns 1500 rupees per hour,not less than 60000 rupees in a month.I personally know some teachers like that.
I like my salary because it provides me not only a livehood but also a satisfaction to fulfil my social responsiblity.Teaching in a school is more than that.......

Anonymous December 28, 2009 at 4:49 PM  

ONNUM KITTATHAAVUMPOL EDUKKUNNA PANI MASH(TEACHER)PANI
ORU PANIUM ILLATHAVAR
സുരേന്ദ്രനാഥ്
Cherppulassery

സുജനിക December 28, 2009 at 6:35 PM  

പ്രതികരിച്ച എല്ലാവരോടും നന്ദി.
ഒന്നാം ക്ലാസുമുതൽ നമ്മെ പഠിപ്പിച്ച നൂറുകണിക്കിന്ന് മാഷമ്മാരിൽ എത്ര മാഷമ്മാരുടെ പേർ നമുക്ക് ഓർമ്മയുണ്ട്? മുഖം മനസ്സിലുണ്ട്?അല്ലെങ്കിൽ നമ്മെ എത്ര കുട്ടികൾ ഓർക്കുന്നുണ്ടാവും....ഇഷ്ടത്തോടെ.ഹരിമാഷിന്ന്പ്രത്യേക നന്ദി.(“...നർത്തകഗണമതിൽ ഞാനുമൊരൽ‌പ്പാംഗം“-ഉള്ളൂർ)

Anonymous December 28, 2009 at 9:35 PM  

John sir,
I don't think you are not only a good teacher but also a bad politician who tries for a good image in the society but keep a ......image in inside.
From the above discussion you tried to show your sincerity.Can you give answers to the following 2 questions
1.Where is/was your children/grand children studying(in an aided/gov/unaided)
2.Did you participate any strike for teachers(for salary or such matters)
Our hi-tech methods are not enough for our students.99% of Doctors and IAS officers send their children to ICSE or CBSE.Do you think they are fools or people with less knowledge than you?.
So please try to find out the real problem and solve it.Pretend to be smart but Don,t pretend be Over smart.

Calvin H December 29, 2009 at 1:08 AM  

ഭാവി തലമുറയെ “വാർത്തെടുക്കുന്ന“ പണിയല്ലേ... അദ്ധ്വാ‍നം കാണാതിരിക്കില്ല ;)

Anonymous December 29, 2009 at 9:33 AM  

പന്കെടുത്ത സമരത്തിന്റെ എണ്ണം ആരോ അന്വഷിച്ചല്ലോ......
95 %സമരങ്ങളിലും പന്കെടുത്തിട്ടുണ്ട്....വ്യവസ്ഥിതി മാറാതെ സ്കുള്‍ നന്നാവില്ല എന്നായിരുന്നു study class..ഭേദപ്പട്ടവര്ക്കായി unaided മേഖല നിലനിര്ത്തി....(ഭൂ പരിഷ്കരണത്തില്‍ തോട്ടം മേഖല പോലെ..)..ആദിവാസീടേം ദളിതന്റേം,,കോളനിവാസീടേം,ദരിദ്രന്റേം പിള്ളേരെല്ലാം sslc ജയിച്ചാലും. തങ്ങള്‍ക്ക് ഒന്നും സംഭവിക്കാനില്ല എന്ന് പ്രമാണിമാര്ക്ക് അറിയാം

joseph

നന്ദന December 29, 2009 at 12:10 PM  
This comment has been removed by the author.
ചിന്തകന്‍ December 29, 2009 at 12:16 PM  

ആദ്യമായാണ് ഞാന്‍ ഇവിടെ കമന്റുന്നത്.

അധ്യപനം ഒരു കലയാണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. മറ്റേത് ജോലിയേക്കാളും സമൂഹത്തോടും ഭവിതലമുറയോടുമുള്ള പ്രതിബദ്ധതയാണ് ആ ജോലിയുടെ ഏറ്റവും വലിയ ഉത്തരവാദിത്വം. പ്രത്യക്ഷത്തില്‍ കാണുന്ന ജോലികളേക്കാള്‍ അധ്യപകന്റെ ജോലി എന്നത് വിജ്ഞാന സമ്പാദനമാണ്. വാര്‍ത്താ വിനിമയ ഉപാധികളുടെയും വിവര സാങ്കേതിക വിദ്യയുടെയും ഈ യുഗത്തില്‍ ഒരു അധ്യാപകന് അധ്യാപകനായി പിടിച്ച് നില്‍ക്കണമെങ്കില്‍ ഒരോ ദിവസവും തന്റെ അറിവ് വര്‍ദ്ധിപ്പിച്ചേ തീരൂ.

അത് കൊണ്ട് തന്നെ പുസ്തക വിതരണം, കഞ്ഞി കൊടുക്കല്‍, അരി വിതരണം, ലിസ്റ്റ് തെയ്യാറാക്കല്‍ ഇതൊന്നുമല്ല... ജോലി എന്നു പറയുന്നത്...ഇതൊന്നും അധ്യാപകന്‍ ചെയ്യരുത് എന്നല്ല.

ഏതൊരു ജോലിയുടെയും ക്വാളിറ്റി മനസ്സിലാക്കപെടുന്നത് അതിന്റെ ഔട്പുട്ടിലൂടെയാണ്.

അധ്യാപകന്റെ ജോലിയുടെ ഭാരം/മെച്ചം എന്ന് പറയുന്നത് ഒരു സ്കൂളില്‍ പുറത്തിറങ്ങുന്ന ഒരു വിദ്യാര്‍ത്ഥിയുടെ നിലവാരമാണ്. സമൂഹത്തോടും നാടിനോടും മനുഷ്യരോടു മൊത്തത്തിലും പ്രതിബദ്ധയുള്ള നിലവാരമുള്ള ഒരു തലമുറ വളര്‍ന്നാല്‍ തീര്‍ച്ചയായും ഒരധ്യാപകന് തന്റെ ജോലിയുടെ മികവ് പറയാം....

അധ്യപകര്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നതും, ഒഴിവു സമയങ്ങളില്‍ തമാശ പറയുന്നതും മറ്റു നിസ്സാര കാര്യങ്ങളും ഒന്നും ആളുകള്‍ ശ്രദ്ധിക്കില്ല; അതൊരു തെറ്റുമാകില്ല, മുകളില്‍ പറഞ്ഞ തരത്തിലുള്ള വിദ്യാര്‍ത്ഥികള്‍ പുറത്തു വന്നാല്‍.

Anonymous December 29, 2009 at 1:30 PM  

@ നന്ദന
എന്റെ കുട്ടികള്‍ പോതുവിദ്യാലയത്തിലാണ് പഠിച്ചത് (aided)

സമരത്തില്‍ പന്കെടുത്തതിനെ പറ്റി എന്റെ കാര്യം പറഞ്ഞല്ലോ..

ആത്നാര്‍ത്ഥതയുടെ കാര്യത്തില്‍ 70% പേര്‍ മെച്ചപ്പെടേണ്ടതിണ്ട്
10 % ശല്യം തന്നെയാന്.ഞാന്‍ 70% ത്തില് പ്പെട്ട ആളാണ്

ഈ കാലത്ത് അധ്യാപകര്ക്ക് മാത്രമായി നന്നാകാന്ട കഴിയുമോ..

joseph

KAZHCHA April 19, 2011 at 1:00 PM  

ഇന്നത്തെ ഗുരുക്കന്മാരുടെ നൊമ്പരങ്ങൾ..നന്നായിട്ടുണ്ട് . കുടുംബജീവിതം പോലും ആസ്വദിക്കാൻ കഴിയാത്ത , ഒരു തരം സന്യാസം നയിക്കുന്ന ഇത്തരം ആളുകൾ എത്ര ശതമാനമെന്ന് നമുക്കറിഞ്ഞു കൂടെ ... ഇതിൽ ക്ലബ് പ്രവർത്തനാങ്ങൾ, ഐ.സി.റ്റി.ഇവകൂടി ഉൾപ്പെടുത്തമായിരുന്നു .

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer