ബ്ലോഗ് ഹിറ്റുകള്‍ ഒരു ലക്ഷം..നന്ദി..

>> Monday, November 30, 2009



'മാത്​സ് ബ്ലോഗ്' എന്ന് അധ്യാപകരും 'അധ്യാപകരുടെ ബ്ലോഗ്' എന്ന് ബ്ലോഗര്‍മാരും വിളിക്കുന്ന ഈ ബ്ലോഗിലെ സന്ദര്‍ശനങ്ങളുടെ എണ്ണം ഒരു ലക്ഷം തികഞ്ഞു. മേല്‍പ്പറഞ്ഞ രണ്ട് പേരുകളില്‍ ഏതാണ് ഇഷ്ടം എന്നു ചോദിച്ചാല്‍ 'അധ്യാപകരുടെ ബ്ലോഗ്' എന്നറിയപ്പെടാന്‍ തന്നെയാണെന്ന് ആലോചിക്കാതെ തന്നെ മറുപടി പറയാം. രണ്ട് അധ്യാപകരൊരുമിച്ച് തുടങ്ങിയ യാത്രയില്‍ ഇടയ്ക്കൊപ്പം നില്‍ക്കാന്‍ പത്തോളം പേര്‍ തയ്യാറായി വന്നു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഉദ്യോഗസ്ഥവിഭാഗമായ അധ്യാപകസമൂഹത്തിന്റെ ശബ്ദമായി മാറണമെന്ന ആഗ്രഹം അന്നേ ഉണ്ടായിരുന്നുവെങ്കിലും ഇന്നത്തെ രൂപത്തില്‍ ഇതിനൊരു വളര്‍ച്ചയുണ്ടാകുമെന്ന് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഈ വേളയില്‍ തുറന്നു സമ്മതിക്കട്ടെ. ബ്ലോഗ് ഹിറ്റുകള്‍ കൂടുമ്പോള്‍ ഉത്തരവാദിത്വമേറുന്നതിന്റെ നെഞ്ചിടിപ്പ് ഞങ്ങളില്‍ വര്‍ദ്ധിച്ചു വന്നു. രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ അപ്ഡേഷന് തയ്യാറായിരുന്നു ഞങ്ങളെപ്പോഴും. ഗണിതശാസ്ത്രത്തിന് വേണ്ടിയുള്ള ബ്ലോഗ് എന്നു പറയുമ്പോഴും ഗണിതേതരവിഷയങ്ങളിലേതടക്കമുള്ള എല്ലാ അധ്യാപകരും അറിയേണ്ട വിവരങ്ങള്‍ ചൂടോടെ ഇവിടെ ഞങ്ങള്‍ പ്രസിദ്ധീകരിക്കാറുണ്ട്. ഏത് വിഷമസന്ധികളിലും താങ്ങായി ഒപ്പം നില്‍ക്കാന്‍ ഞങ്ങള്‍ ശ്രമിക്കാറുണ്ട്. ഓരോ പുതിയ വിവരങ്ങളറിയുമ്പോഴും അത് ഞങ്ങളെ ഫോണില്‍ വിളിച്ച് അറിയിക്കുന്ന അധ്യാപകര്‍ ഞങ്ങളെ സഹായിച്ചു കൊണ്ടിരിക്കുന്നു. ഇതിനു പിന്നില്‍ എടുത്തു പറയേണ്ട ചില വ്യക്തികളും മാധ്യമങ്ങളുമൊക്കെയുണ്ട്. ഈ സന്ദര്‍ഭം അതിനായി വിനിയോഗിക്കുന്നു.

ഇത്തരമൊരു ബ്ലോഗ് ആരംഭിക്കാന്‍ ഞങ്ങള്‍ക്ക് പ്രചോദനം നല്‍കിയ ഐ.ടി@സ്ക്കൂള്‍ എറണാകുളം ജില്ലാ കോഡിനേറ്റര്‍ ജോസഫ് ആന്റണി സാറിനോടും അന്നു മുതല്‍ ഇന്നോളം ഞങ്ങള്‍ക്കൊപ്പം നിന്ന മാസ്റ്റര്‍ ട്രെയിനര്‍ ജയദേവന്‍ സാറിനോടും ഞങ്ങള്‍ക്കുള്ള കടപ്പാട് പറഞ്ഞറിയിച്ചാല്‍ തീരുന്നതല്ല. മൈക്രോസോഫ്റ്റ് അംഗീകരിച്ചിട്ടുള്ള കേരളത്തിലെ അപൂര്‍വ്വം വ്യക്തികളിലൊരാളും മാതൃഭൂമി കൊച്ചി ഓഫീസിലെ സീനിയര്‍ എഡിറ്ററുമായ സുനില്‍പ്രഭാകര്‍ സാര്‍ മാതൃഭൂമി 'നഗര'ത്തിലൂടെ ഈ ബ്ലോഗിനെപ്പറ്റി ഒരു വാര്‍ത്ത പ്രസിദ്ധീകരിച്ചതിലൂടെയാണ് ആദ്യമായി മാധ്യമശ്രദ്ധ ഞങ്ങളിലേക്ക് പതിയുന്നത്. പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും സസൂക്ഷ്മം വിലയിരുത്തി ഞങ്ങള്‍ക്ക് വേണ്ട മാര്‍ഗനിര്‍ദ്ദേശം നല്‍കുന്നതില്‍ ഇന്നും അദ്ദേഹം ജാഗ്രതപുലര്‍ത്തിപ്പോരുന്നു. കൂടാതെ ഞങ്ങളുടെ ഈ സംരംഭത്തെപ്പറ്റി മലയാള മനോരമയുടെ 'പഠിപ്പുര', മാധ്യമം 'വെളിച്ചം', ഇന്‍ഫോകൈരളി തുടങ്ങിയ മാധ്യമങ്ങളിലൂടെ പരിചയപ്പെടുത്തിയ ലേഖകരും ഈ വളര്‍ച്ചയില്‍ ഞങ്ങളെ ഏറെ സഹായിച്ചു. അക്കൂട്ടത്തില്‍ എടുത്തു പറയേണ്ടത് സ്മാര്‍ട്ട് ഫാമിലി എന്ന മാഗസിനില്‍ വന്ന ഇന്റര്‍വ്യൂവിനെക്കുറിച്ചാണ്. അതുവഴി മാത്രം വിദേശരാജ്യങ്ങളിലെ നിരവധി മലയാളികളെ ഞങ്ങള്‍ക്ക് വായനക്കാരായി കിട്ടി.

കേരളത്തിലെ സ്ക്കൂളുകളില്‍ കമ്പ്യൂട്ടര്‍ വിപ്ലവത്തിന്റെ ഭാഗമായി ശ്രദ്ധേയങ്ങളായ ചുവടുവെയ്പുകള്‍ നടത്തിയ ഐ.ടി@സ്ക്കൂള്‍ ഡയറക്ടര്‍ അന്‍വര്‍ സാദത്ത് സാര്‍ പല നിര്‍ണായകഘട്ടങ്ങളിലും ഞങ്ങള്‍ക്ക് വേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. തൃശൂര്‍ കിലയില്‍ വെച്ച് നടന്ന മാസ്റ്റര്‍ ട്രെയിനര്‍മാരുടെ മീറ്റിങ്ങില്‍ അദ്ദേഹം നേരിട്ട് ഈ ബ്ലോഗ് പരിചയപ്പെടുത്തിയതും ഞങ്ങള്‍ക്ക് ഗുണകരമായി. കേരളത്തിലെ ഏഴ് ജില്ലകളിലെ മാസ്റ്റര്‍ ട്രെയിനര്‍മാര്‍ അവരുടെ കീഴിലുള്ള സ്ക്കൂളുകളിലേക്ക് ബ്ലോഗ് ലിങ്ക് അയച്ചുകൊടുത്തതും സ്വന്തം സൈറ്റുകളില്‍ മാത്​സ് ബ്ലോഗിന് ഒരു ലിങ്ക് തന്നതും ഈ സമയം നന്ദിയോടെ സ്മരിക്കുന്നു. പല വിദ്യാഭ്യാസ ഓഫീസുകളുടെയും ഒഫീഷ്യല്‍ സൈറ്റില്‍ നമുക്ക് ലിങ്ക് നല്‍കിയിട്ടുണ്ട്. ഇക്കൂട്ടത്തില്‍ ഞങ്ങള്‍ക്കേറെ പ്രോത്സാഹനം തന്ന പാലക്കാട് ജില്ലാപഞ്ചായത്തിന് കീഴിലുള്ള ഹരിശ്രീ പാലക്കാട് വെബ്സൈറ്റിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കും പാലക്കാട് ഐ.ടി@സ്ക്കൂള്‍ ജില്ലാ കോഡിനേറ്റര്‍ ജയരാജന്‍ സാറിനും അകൈതവമായ നന്ദി രേഖപ്പെടുത്തട്ടെ. ഒപ്പം ലിനക്സ് സംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം നല്‍കുന്നതിന് എപ്പോഴും ഞങ്ങളെ സഹായിച്ചു കൊണ്ടിരിക്കുന്ന മലപ്പുറം ജില്ലയിലെ മാസ്റ്റര്‍ട്രെയിനര്‍മാരോടും നന്ദി പറയാന്‍ ഈ പോസ്റ്റ് വിനിയോഗിക്കുന്നു.

അധ്യാപകരുടെ ബ്ലോഗിനെ ബൂലോകത്തിന് പരിചയപ്പെടുത്തിയ ക്യാപ്റ്റന്‍ ഹാഡ്​ഡോക്, ജമാല്‍, ചിത്രകാരന്‍ എന്നീ ബ്ലോഗര്‍മാരും ഞങ്ങള്‍ക്ക് ഒരു വിലാസമുണ്ടാക്കിത്തരാന്‍ സഹായിച്ചു. ശക്തമായ കമന്റുകളുമായി സ്വന്തം അഭിപ്രായം വെട്ടിത്തുറന്ന് പറയാന്‍ മടിക്കാതെ കാല്‍വിനും തറവാടിയും ഹാഫ്​കള്ളനും സത്യാന്വേഷിയും വിജയന്‍ കടവത്തുമൊക്കെ ഞങ്ങള്‍ക്കുണ്ടാക്കിത്തന്നത് നിരവധി വായനക്കാരെയാണ്. ഇവരുടെ കമന്റുകള്‍ക്ക് ശക്തമായ മറുപടി നല്‍കണം എന്നാവശ്യപ്പെട്ട് പലരും ഞങ്ങളെ ഫോണില്‍ വിളിക്കുമായിരുന്നു. പക്ഷെ എല്ലാ മലയാളികള്‍ക്കുമായി നാം തുറന്നിട്ട ഈ ബ്ലോഗില്‍ സ്വന്തം അഭിപ്രായം വെട്ടിത്തുറന്ന് എഴുതുന്ന അവരെ എന്തിന് എതിര്‍ക്കണം? മാത്രമല്ല കാടടച്ച് വെടിവെക്കുകയല്ല അവര്‍ ചെയ്യുന്നത്. എതിര്‍ അഭിപ്രായമുള്ളവര്‍ക്ക് അതും രേഖപ്പെടുത്താന്‍ അവസരമുണ്ടല്ലോ. ഇങ്ങനെയെല്ലാമാണ് പൊതുസമൂഹത്തിന്റെ അഭിപ്രായപ്രകടനങ്ങള്‍ നമുക്കറിയാനാവുക. ഒരു തിരിച്ചറിവിനോ ശുദ്ധീകരണത്തിനോ അത് സഹായിക്കും എന്ന പൊതു അഭിപ്രായമാണ് ബ്ലോഗ് ടീമിനുള്ളത്. അമേരിക്കയില്‍ ജോലി ചെയ്യുന്ന ഉമേഷ് എന്ന ഒരു മിടുമിടുക്കനായ സോഫ്റ്റ്​വെയര്‍ എഞ്ചിനീയറായ ബ്ലോഗറെ നമ്മുടെ സഹയാത്രികനായി കിട്ടിയത് ഒരു ഭാഗ്യമായി ഞങ്ങള്‍ കരുതുന്നു. അദ്ദേഹം ഓരോ പ്രശ്നങ്ങളേയും അപഗ്രഥിച്ച് ഉത്തരത്തിലേക്കെത്തുന്ന രീതി തികച്ചും അസൂയാവഹം തന്നെ. റഫറന്‍സും ഗ്രാസ് റൂട്ടും അടക്കം സകലതും വിശദീകരിച്ച് അദ്ദേഹം ഉത്തരം നല്‍കുന്നത് ഒരുഗ്രന്‍ പ്രൊജക്ടിന്റെ രൂപത്തിലാണെന്നത് നിങ്ങളേവരും ശ്രദ്ധിച്ചിട്ടുണ്ടാകും. വിജ്ഞാനസമ്പന്നമായ സ്വന്തം ബ്ലോഗുകളുടെ ലിങ്കും അദ്ദേഹം കമന്റില്‍ നല്‍കിയത് ഏവരും കണ്ടിരിക്കുമല്ലോ.

ക്ലസ്റ്ററുകളില്‍ ബ്ലോഗ് പരിചയപ്പെടുത്തിയ ഡി.ആര്‍.ജി, ആര്‍.പി മാര്‍ക്കും മറ്റ് അധ്യാപകരും ഈ നേട്ടത്തിന് പിന്നില്‍ പ്രേരണാഘടകമായി വര്‍ത്തിച്ചിട്ടുണ്ട്. നമ്മുടെ ബ്ലോഗിന്റെ നിത്യ സന്ദര്‍ശകരായ എല്ലാ വായനക്കാര്‍ക്കും മനസ്സു തുറന്ന് നന്ദി പറയുന്നു. നിങ്ങളാണിതിന്റെ ശക്തി. ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ അധ്യാപകക്കൂട്ടായ്മയ്ക്കു വേണ്ടിയാണ്. ഏതെങ്കിലും ഒരു കൊടിക്കു കീഴില്‍ അധ്യാപകരെ അണി നിരത്താന്‍ ഒരിക്കലും മുതിരില്ല ഞങ്ങള്‍. നമ്മുടെ പ്രശ്നങ്ങള്‍ തുറന്നു ചര്‍ച്ച ചെയ്യാനുള്ള സുന്ദരമായ ഒരു വേദി. കാസര്‍കോടുള്ള ഒരു അധ്യാപകന്റെ സംശയത്തിന് മറുപടി കൊച്ചിയില്‍ നിന്നോ കോഴിക്കോട് നിന്നോ തിരുവനന്തപുരത്തു നിന്നോ ഒരു പക്ഷേ വിദേശത്ത് നിന്നോ ആയിരിക്കും.ഇതാണ് നമ്മുടെ ലക്ഷ്യം. നിങ്ങളര്‍പ്പിക്കുന്ന വിശ്വാസത്തിന് ഗ്യാരണ്ടിയായി ഒരു ഉറപ്പും. നമ്മള്‍ അധ്യാപകരറിയേണ്ട സര്‍ക്കാര്‍ ഉത്തരവുകളടക്കമുള്ള ഏത് വിവരങ്ങളും ചൂടാറാതെ സമയാസമയങ്ങളില്‍ ഈ ബ്ലോഗിലൂടെ പ്രസിദ്ധീകരിക്കാന്‍ ഞങ്ങള്‍ ശ്രമിക്കും.

ഞങ്ങളെ സഹായിക്കാന്‍ ശ്രമിച്ച എല്ലാവരെയും ഞങ്ങള്‍ക്കറിയാം. ഒപ്പം, മനഃപൂര്‍വ്വം നിശബ്ദതപാലിച്ചവരെയും... ചില സത്യങ്ങള്‍ എത്ര മൂടിവെക്കാന്‍ ശ്രമിച്ചാലും പുറത്തുവരും എന്ന പഴമൊഴിയില്‍ ഞങ്ങള്‍ ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നു. ഈ ഒരു ലക്ഷം സന്ദര്‍ശനങ്ങള്‍ തന്നെ അതിന് സാക്ഷി.

39 comments:

MURALEEDHARAN.C.R November 30, 2009 at 5:04 AM  

THANKS A LOT

JOHN P A November 30, 2009 at 5:38 AM  

WHAT IS MATHS BLOG FOR ME?

I CONVEY MY THANKS TO HARI SIR, NIZAR SIR AND JAYADEVAN SIR
Nearly 4 months back,I met Hari sir at Ernakulam .Before that Lovely teacher,the master trainee of Ernakulam told me about the blog. Jayadevan sir ,the msater trainee of Ernakulam Dt discussed the importance of the Blog and invited me to work with them in the Blog.. Today Maths Blog is an indispensible part of my intellectual life and profession.It helped me to take the challenges of problem solving,teaching,enjoying,,thinking and behaving with mathematics.It helped me to refer more about my favourate subject.I got many invisible friends,well wishers and students through the blog.It provides new social responsiblities to me. THANK YOU VIJAYAN SIR,THOMAS SIR,MURALI SIR,BHAMA TEACHER,GEETHA TEACHER,AZEEZ SIR,LALITHA TEACHER,UMESH SIR,SUBOD SIR AND MANY OTHERS., the active participants of the blog

JOHN P A,HOLY INFANTS BOYS HIGH SCHOOL VARAPUZHA,ERNAKULAM

Anonymous November 30, 2009 at 5:39 AM  


ഒരു ലക്ഷം നന്ദി,
നിസ്വാര്‍ത്ഥമായ സേവനങ്ങളുടെ മാതൃകയായതിന്,
മലയാളം ഭംഗിയായി ഉപയോഗിക്കാന്‍ പഠിപ്പിച്ചതിന്,
ക്ലാസ്സുകളില്‍ അപ്​ലെറ്റുകള്‍ ഉപയോഗിക്കാന്‍ സഹായിച്ചതിന്,
ഈ പാവത്തെ, ഭാരിച്ച ട്രാന്‍സ്​ലേഷന്‍ ജോലി ഏല്‍പ്പിച്ചതിന്,
.....................................
.....................................

കൂടാതെ, കണ്ണ് കേടാക്കിയെന്നുള്ള സുധിയേട്ടന്റെ വഴക്ക് കേള്‍പ്പിച്ചതിന്!!! :)
ഗീത

M November 30, 2009 at 5:42 AM  

Many many thanks to all our readers

MURALEEDHARAN.C.R November 30, 2009 at 5:43 AM  

Many many thanks to all our readers

Murali November 30, 2009 at 5:43 AM  
This comment has been removed by the author.
Abey E Mathews November 30, 2009 at 5:51 AM  

good blog

Abey E Mathews November 30, 2009 at 5:51 AM  

ml.cresignsys.com

Anonymous November 30, 2009 at 6:03 AM  

ജൈത്രയാത്ര തുടരട്ടെ..........
ലക്ഷങ്ങളില്‍ നിന്ന് കോടികളാകട്ടെ.......
"അറിവിന്റെ ലോകം" കൂടുതല്‍ പേര്‍ക്ക് ഉപകാരപ്രദമാകട്ടെ.............
നന്ദി....നന്ദി....നന്ദി....നന്ദി....നന്ദി....
മുരളീകൃഷ്ണന്‍
പാലക്കാട്

BHAMA November 30, 2009 at 6:09 AM  

THANKS FOR ALL OUR READERS.

നന്ദി നന്ദി നന്ദി നന്ദി ..............

BHAMA

Anonymous November 30, 2009 at 6:35 AM  

ഈ ബ്ലോഗിനു പിന്നിലെ ആത്മാര്‍പ്പണം അഭിനന്ദനാര്‍ഹവും അനുകരണാര്‍ഹവും ആണു്. അധ്യാപകരുടെ മറ്റ് ബ്ലോഗുകളില്‍ നിന്ന് ഇതിനെ വ്യത്യസ്തമാക്കുന്നത് അതാണു്.സത്യാന്വേഷിയുടെ ആശംസകള്‍.സത്യാന്വേഷിയും ലിനക്സിലേക്കു മാറി. ഹരിസാറിനു നന്ദി.

vijayan November 30, 2009 at 7:14 AM  

life is nothing but millions of puzzles ,problems and immediate solutions. without this what is life?
my daily routine is changed after my presence in this blog. l can't read newspaper before opening our site.after searching ,you know what happens? get no time to read the daily.then sudden jump to school.(lost two half day leave to get a solution,a secret that is not known to my wife till now)
so without puzzles and problems no MATHEMATICS BLOG .the viewers are responsible if there is an unsolved problem.one request ,find solutions if you met an unsolved puzzle and comment. somany are there in last posts.
any way i am very much pleased with the service of devolopers, daily visitors, translator and .......May the blog complete million viewrs with in one year and extend my sincere cooperation with you till the last puzzle. (is translator ready ?)

വി.കെ. നിസാര്‍ November 30, 2009 at 8:41 AM  

ഇന്നലെ രാവിലെ കൃത്യം 11.16 ന് ഒരു ലക്ഷം സന്ദര്‍ശകര്‍ തികഞ്ഞ സമയം, ജീവിതത്തിലെ അവിസ്മരണീയമായ ഒരനുഭവമായി കാത്തുവെയ്ക്കാനാണെനിക്കിഷ്ടം.
കഴിഞ്ഞ ജനുവരി അവസാന ദിവസം എന്റെ സ്കൂളിലെ കംപ്യൂട്ടര്‍ ലാബിലിരുന്ന് ഹരിയുമൊത്ത് ഈ ബ്ലോഗിനു തുടക്കമിടുമ്പോള്‍ ഒരിക്കലും ഇത്ര വേഗം ഈ ഹിറ്റുകള്‍ പ്രതീക്ഷിച്ചതേയില്ല.
എല്ലാവര്‍ക്കും നന്ദി

sankaranmash November 30, 2009 at 8:53 AM  

പ്രിയപ്പെട്ട എന്റെ സഹപാഠിയ്ക്ക്
നിസ്വാര്‍ത്ഥമായ സേവനങ്ങളുടെ മാതൃകയായതിന്,
ഇനിയും താങ്കളുടെ ജൈത്രയാത്ര തുടരട്ടെ..........
ലക്ഷങ്ങളില്‍ നിന്ന് കോടികളാകട്ടെ നിങ്ങളുടെ ഹിറ്റുകള്‍
"അറിവിന്റെ ലോകം" കൂടുതല്‍ പേര്‍ക്ക് ഉപകാരപ്രദമാകട്ടെ.............
ഈ ബ്ലോഗിനു പിന്നിലെ ആത്മാര്‍പ്പണം അഭിനന്ദനാര്‍ഹമാണ് ഹരിയ്ക്കും നിസാര്‍ സാറിനും ഒരായിരം നന്ദി..എന്നെ ബ്ലോഗ് ടീമില്‍ അംഗമാക്കിയതിന് ..നന്ദി....നന്ദി....നന്ദി....നന്ദി....
നിങ്ങളുടെ നേട്ടത്തിന് ആശംസകള്‍.

Sreenadh November 30, 2009 at 10:18 AM  

Thanks to all maths blog readers.

Raveesh November 30, 2009 at 10:43 AM  

ആശംസകൾ ..

തറവാടി November 30, 2009 at 10:58 AM  

>>കമന്റുകള്‍ക്ക് ശക്തമായ മറുപടി നല്‍കണം എന്നാവശ്യപ്പെട്ട് പലരും ഞങ്ങളെ ഫോണില്‍ വിളിക്കുമായിരുന്നു<<

എന്തുകൊണ്ടാണ് പ്രകടിപ്പിക്കാത്തത്?
ആരെങ്കിലും തടഞ്ഞോ?
അര്‍ത്ഥമില്ലായമ്യാണെന്ന് പറഞ്ഞുവോ?
നമുക്ക് ചില്ലറ ആള്‍ജിബ്രിക്ക് ഇകുവേഷന്‍ സോള്വ് ചെയ്ത് ബ്ലോഗിയാമതി എന്നുപറഞ്ഞുവോ?
എങ്കില്‍ പിന്നെ മനോജ് പറഞ്ഞതുപോലെ രണ്ട് പേര്‍ക്കും സമയം ലാഭിക്കാം :)

ബ്ലോഗ് എന്നത് ഒരു ഇന്റര്‍ ആക്റ്റീവ് മീഡിയയാണ്. അധ്യാപകരുടെ വാക്കുകളായതിനാല്‍ എന്തുപറഞ്ഞാലും മിണ്ടാതെ പോകുമെന്ന് ധരിക്കരുത്.

അഭിപ്രായപ്രകടനം വന്നാല്‍ രണ്ട് രീതിയില്‍ പ്രതികരിക്കാം ഒന്നുകില്‍ കാണാതെപോകാം അല്ലെങ്കില്‍ നിലപാട് വ്യക്തമാക്കാം. വായനക്കാര്‍ തീരുമാനിക്കട്ടെ ആരാണ് ശെരിയെന്നും എന്താണ് യഥാര്‍ത്ഥ പ്രശ്നമെന്നും അല്ലെങ്കില്‍ മറ്റൊരു പണിയുണ്ട്,

നാല് കണക്ക് ചോദ്യങ്ങള്‍ ചോദിക്കുക, അപ്പോ പിന്നെ കുറച്ചുപേരെ ഉത്തരങ്ങളുമായി പ്രതികരിക്കൂ എല്ലാം ശുഭം അതല്ല എന്നുണ്ടെങ്കില്‍, ഈ ബ്ലോഗ് ഒരു കോമണ്‍ പോയിന്റാക്കൂ വിദ്യര്‍ത്ഥികളുടേയും അധ്യാപരുടേയും രക്ഷിതാക്കളുടേയും, ഇവിടെ എല്ലാം ചര്‍ച്ചചെയ്യാം, അത് സാമൂഹികമാവാട്ടെ, സാങ്കേതിമായ ഒരു സംശയമാവട്ടെ എന്തുമാവട്ടെ പരിഹാരവും കാണാന്‍ ശ്രമിക്കാം ചുരുങ്ങിയത് നിലപാടെങ്കിലും വ്യക്തമാവുമല്ലോ.

മൂന്ന് വര്‍ഷത്തിലധികമായി ബ്ലോഗുന്ന ഈയുള്ളവന്‍ ഇന്നേവരെ ഒരു ബ്ലോഗിനെയും
പരിജയപ്പെടുത്തിയിട്ടില്ല. ആദ്യമായി ഈ ബ്ലോഗിനെ പരിജയപ്പെടുത്തുന്നു എല്ലാ നന്മകളും വരട്ടെ , ആശംസകള്‍ :)

Anonymous November 30, 2009 at 12:15 PM  

ഈ ബ്ലോഗിനും അതില് പ്രവര്ത്തിച്ചവര്ക്കും ഒരായിരം ആശംസകള്. ഇനിയൂം ഒരുപാട് ലക്ഷ‍ങ്ങള് എത്തട്ടെ.

വീ.കെ.ബാല November 30, 2009 at 12:44 PM  

ഒരു “ലക്ഷാമത്തെ” ഹിറ്റ് എന്റെ ആയിരിക്കണം എന്ന് കരുതിയിരുന്നതാണ് പക്ഷേ കഴിഞ്ഞില്ല തറവാടിയുടെ കമന്റ് ഒന്ന് ശ്രദ്ധിക്കുമല്ലോ. പുതിയ ഒരു നിർവ്വചനം നൽകാം

Anonymous November 30, 2009 at 12:53 PM  

ആശം സകൾ.

വായനക്കാരോടും, പ്രതികരിക്കുന്നവരോടുമുള്ള ഈ ബ്ലോഗ്‌ അംഗങ്ങളുടെ സമീപനം മാത്രമാണു 100000 ഹിറ്റിലേക്ക്‌ എത്തിച്ചത്‌ എന്നു ഈ അവസരത്തിൽ അറിയിച്ചു കൊള്ളട്ടെ.

ഗണിതവുമയി ബന്ധപ്പെട്ട മത്സര പരീക്ഷകൾക്ക്‌ വിദ്യാർധികളെ പരിശീലിപ്പിക്കാനുള്ള തന്ത്രങ്ങൾ ഇവിടെ കൂടിയാലോചിച്ചാൽ, അതു ക്ലാസ്സുകളിൽ അവതരിപ്പിച്ചാൽ, സാമ്പത്തികമായി ബുദ്ധിമുട്ടനുഭവപ്പെടുന്ന കുട്ടികൾക്ക്‌ വളരെ പ്രയോജനപ്പെടും.

വിജയകുമാർ

Anonymous November 30, 2009 at 1:29 PM  

Dear teachers,
Please publish some html tags as comment. High school textil illathathu
Pleeeeeees
Abhay
Mupliyam

Hari | (Maths) November 30, 2009 at 2:58 PM  

പ്രിയ അധ്യാപകരേ,
ഈ നേട്ടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരോട് നന്ദി പറയാന്‍ ഒരുപാട് മുഖങ്ങളുണ്ട് മനസില്‍... ഇതോടൊപ്പമുള്ള പോസ്റ്റില്‍ ഏതാണ്ട് അവരെയെല്ലാവരുടേയും പേരുകള്‍ പരാമര്‍ശിക്കപ്പെട്ട സ്ഥിതിക്ക് ഇനി അത് ആവര്‍ത്തിക്കുന്നതില്‍ അര്‍ത്ഥമില്ല. ഞങ്ങളറിയാതെ നമ്മുടെ ബ്ലോഗിന് വേണ്ടി പ്രവര്‍ത്തിച്ച നിരവധി പേരുണ്ട് കേരളത്തിലും പുറത്തും.

നിസാര്‍ സാര്‍ പറഞ്ഞതുപോലെ ഇന്നലെ ആ സുന്ദരമുഹൂര്‍ത്തത്തിനായി കാത്തിരുന്ന ഏവര്‍ക്കും ഉള്ളു നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു. സത്യം പറഞ്ഞാല്‍, വല്ലാത്തൊരു കോരിത്തരിപ്പോടെയാണ് നമ്മുടെ ഈ സംരംഭം ആറക്കത്തിലേക്ക് എത്തിയത്. ഒപ്പം എന്റെ സഹപ്രവര്‍ത്തകരായ എല്ലാ ബ്ലോഗ് ടീം അംഗങ്ങള്‍ക്കും നന്ദി രേഖപ്പെടുത്തട്ടെ.

CK Biju Paravur November 30, 2009 at 3:00 PM  

ഞങ്ങള്‍ക്ക് ഒരു ബ്ലോഗ് തുടങ്ങാന്‍ പ്രചോദനമായ നിസാര്‍ മാഷ്, ഹരിമാഷ്, എന്നിവര്‍ക്കും മറ്റ് അണിയറ പ്രവര്‍ത്തകര്‍ക്കും www.physicsadhyapakan.blogspot.com ന്റെ ഒരായിരം നന്ദി........ഈ ലക്ഷം ഹിറ്റുകളുടെ ആഹ്ളാദവേളയില്‍.....

AZEEZ November 30, 2009 at 3:06 PM  

Many many thanks to all our readers.
In this happy moment I can give only this puzle.

There are a large number of 9 digit integers in the range 123456789 to 987654321 where each digit only appears once. What is the 100,000th number in this sequence?

Example
The first number is 123456789, the second is 123456798, the third is 123456879 and so on. No digit can repeat so 122345675 is not a valid number in this sequence.

THANKS

Anonymous November 30, 2009 at 3:21 PM  

ഒര്ു ആടിന് 50 പൈസ, 50 ആനയ്കക്ക് 50രൂപ, കുതിരക്ക് 10 രൂപ ആണ്് വില. 1000 രൂപക്ക് 1000 മൃഗങ്​ങളെ വാങ്​ങണം. സഹായിക്്കാമോ.

സൂരജ് ദാസ്
തലശ്​ശേരി

Anonymous November 30, 2009 at 3:26 PM  

ഒര്ു ആടിന് 50 പൈസ, ഒര്ു ആനയ്കക്ക് 50രൂപ, കുതിരക്ക് 10 രൂപ ആണ്് വില. 1000 രൂപക്ക് 1000 മൃഗങ്​ങളെ വാങ്​ങണം. സഹായിക്്കാമോ.

സൂരജ് ദാസ്
തലശ്​ശേരി

വല്യമ്മായി November 30, 2009 at 3:48 PM  

ആശംസകള്‍

വീ.കെ.ബാല November 30, 2009 at 3:50 PM  
This comment has been removed by the author.
വീ.കെ.ബാല November 30, 2009 at 3:51 PM  
This comment has been removed by the author.
വീ.കെ.ബാല November 30, 2009 at 4:00 PM  
This comment has been removed by the author.
വീ.കെ.ബാല November 30, 2009 at 4:09 PM  
This comment has been removed by the author.
sajan paul November 30, 2009 at 7:51 PM  

ഈ ബ്ളോഗ് കൊണ്ട് ഏറ്റവും കൂടുതല്‍ പ്രയോജനം കിട്ടിയ ഒരാളാണ് ഞാന്‍....school linux ല്‍ എങ്ങിനെ youtube വീഡിയോകള്‍ പ്രവര്‍ത്തിപ്പിക്കാം എന്ന് ഞാന്‍ പലയിടത്തും അന്വഷിച്ചു....ഉത്തരം ഇവിടെയാണ് കിട്ടിയത്...അത് പിന്നീട് ഒരു post ആയി.Flashplayer.9 നമ്മുടെ Downloads ല്‍ ഉണ്ട്..
പിന്നീട് school lab networking..broadband connection..laptop.ല് wi fi configure ചെയ്യല്‍.
ലിനക്സ് 3.8.1ലെ printer,net പ്രശ്നങ്ങള്‍...etc..എല്ലാം ഇവിടെ പരിഹാരമായിട്ടുമ്ട്.. sreenath സാറിനെ ഓര്മിക്കുന്നു
@ maths
നമ്മുടെ ധാരണകള്‍ വികസിക്കാനുതകുന്ന ചോദ്യങ്ങളാണ് ഇവിടെ discuss ചെയ്യപ്പെടുന്നത്..ചര്‍ച്ച ചെയ്യപ്പെടാത്ത ഗണിതപ്രശ്നം ചര്ച്ച ചെയ്യാത്ത കവിത പോലെയാണ്....Azees master,johnsir,vijayan larvasir,vijayan sir.muraleedharan sir എന്നിവര്‍ ഗണിതപ്രശ്നങ്ങളുടെ പൂമഴയ്ണ് ഒരുക്കുന്നത്..
@ നല്ല കുറെ ബ്ളോഗര്‍മാരിടെ വിമറ്‍ശനാത്മക നിരീക്ഷണം ഇവിടുണ്ട്.
എത്ര പുതുമയുള്ളതും പ്രകോപനകരവുമായ അഭിപ്രായങ്ങളാണ് അവര്‍ ു്രകടിപ്പിക്കുന്നത്...
@ talented ആയ ധാരാളം ആളുകല്‍ പുറത്തുള്ളതറിയാം ആവരേയും ഇവിടെ ആവശ്യമുണ്ട്..
ബാക്കി 4 മാസത്തിനകം രണ്ട് ലക്ഷത്തിന്.....

thomas

Anonymous November 30, 2009 at 8:40 PM  

ഖത്തറില്‍ തിരക്കു കുറഞ്ഞെന്നു തോന്നുന്നു. അസീസ് മാഷ് വീണ്ടും പ്രത്യക്ഷപ്പെട്ടല്ലോ..? ഇനി വല്ല സാമ്പത്തിക മാന്ദ്യമോ മറ്റോ ആണോ?
ആണെങ്കില്‍ വന്ന് സ്കൂളില്‍ ജോയിന്‍ ചെയ്യ്. വിജയന്‍ മാഷുടെ കൂടെ പസിലുകളുമായി മല്ലിടാമല്ലോ...!
എന്തായാലും എന്റെ ജോലി തുടരട്ടെ...
123456789 മുതല്‍ 987654321 വരെ, ഒരക്കം ഒരിക്കല്‍ മാത്രം ആവര്‍ത്തിക്കുന്ന ഒരുപാട് സംഖ്യകളുണ്ട്. ഈ ശ്രേണിയിലെ ഒരു 'ലക്ഷാമത്തെ'(ഈ പ്രയോഗം ശരിയല്ലെന്ന് സുധിയേട്ടന്‍) സംഖ്യയേത്?
ഉദാഹരണമായി, ആദ്യ സംഖ്യ 123456789, രണ്ടാമത്തേത് 123456798, മൂന്നാമത്തേത് 123456879........അങ്ങിനെ പോകുന്നു. ഒരക്കം പോലും ആവര്‍ത്തിക്കരുത്.
അതായത്, 122345675 ഈ ശ്രേണിയില്‍ പെടില്ല!

ഗീത.

BRC Edapal November 30, 2009 at 10:41 PM  

അണിയറ പ്രവര്‍ത്തകര്‍ക്കു അഭിനന്ദനങ്ങള്‍ !

Santhosh Keechery December 1, 2009 at 11:59 AM  

BOTH OF YOU are simply great 4 creating such a wonderful blog.



thanx a lot & congrats.

STAFF & STUDENTS,
ALPHONSA G.H.S VAKAKKAD
KOTTAYAM (DT).

vijayan December 1, 2009 at 5:28 PM  

the answer of azeez sir,s qn:

358926471

Lalitha December 3, 2009 at 10:26 PM  

The more we work hard.............the more we have it(luck).........
That is the result of this blog. Thanks to everyone ......

GREEGORIOUS. K. G December 4, 2009 at 11:48 AM  

WHERE THERE IS A WILL THERE IS A WAY. CONGRATS FOR YOUR HARD WORK AND TIMELY HELP. ALL THE BEST FOR YOUR SUCCESS THAT YOU REALLY DESERVE.

Ashly December 11, 2009 at 11:39 AM  

Great news !!!!! All the best !!!!!
You are doing a wonderful job, keep it up.

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer