ലിനക്സും വിന്റോസും തമ്മില്‍ നെറ്റ്​വര്‍ക്ക് ചെയ്യാന്‍...

>> Wednesday, November 25, 2009


ഒരു നൂറ് പ്രാവശ്യം ആലോചിച്ചതിന് ശേഷമാണ് ഈ പോസ്റ്റ് എഴുതാന്‍ തീരുമാനിച്ചത്. കാരണം മറ്റൊന്നുമല്ല , ഫ്രീ സോഫ്റ്റ് വെയര്‍ പ്ലാറ്റ് ഫോമിലേക്ക് മാറിയതിന് ശേഷം കഴിയുന്നതും പ്രൊപ്പറൈറ്ററി സോഫ്റ്റ് വെയര്‍ ഉപയോഗിക്കില്ല എന്ന മനസാ തീരുമാനമെടുത്തതാണ്. അത് കൊണ്ട് തന്നെ വിന്‍ഡോസ് അപ്ലിക്കേഷനു ബദല്‍ കണ്ടെത്തി പ്രചരിപ്പിക്കുക എന്ന ചുമതല പലപ്പോഴും വലിയ വെല്ലുവിളിയായിട്ടുണ്ട്. അതിന്റെ പരിണിതഫലമാണ് ഹക്കീം മാസ്റ്ററുടെ ( മലപ്പുറം) നേതൃത്വത്തില്‍ രൂപപ്പെട്ട Edusoft CD കള്‍. എന്നാല്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം 'സ്കൂള്‍ കലോത്സവം ' അരങ്ങ് തകര്‍ത്ത് കൊണ്ടിരിക്കുന്ന ഈ സമയത്ത് പ്രിന്ററിന് ഡ്രൈവറിന് വേണ്ടിയുള്ള SITC മാരുടെ നെട്ടോട്ടം കണ്ടാണ് അവസാനം ഇത് എഴുതാമെന്ന് വിചാരിച്ചത്. ഫലത്തില്‍ വിന്‍ഡോസ് അപ്ലിക്കേഷന് support ആവുമോ എന്ന് കണ്ടാണ് ആദ്യം മടിച്ചത്. പിന്നെ അറിവിന് പ്ലാറ്റ് ഫോം ഇല്ലല്ലോ എന്ന് കരുതി എഴുതാമെന്ന് കരുതി.

സ്കൂള്‍ കലോത്സവം lampp സോഫ്റ്റ് വെയറിലാണല്ലോ പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് തന്നെ നെറ്റ് വര്‍ക്കിംഗ് സമയത്ത് ലിനക്ലില്‍ പ്രവര്‍ത്തിക്കുന്ന ലേസര്‍ പ്രിന്ററുകള്‍ കണ്ടെത്തേണ്ട സ്ഥിതിയിലായി സംഘാടകര്‍ . ഐ.ടി.@സ്കൂള്‍ വിതരണം ചെയ്ത samsung പ്രിന്ററുകള്‍ മിക്ക ഹൈസ്കൂളുകളിലുമുണ്ടാവും. അത് ഒന്ന് മാത്രം. പിന്നെയുള്ളത് HP പ്രിന്ററുകള്‍..ഇവയൊക്കെ എല്ലാവരും ഇന്‍സ്റ്റാള്‍ ചെയ്ത് പ്രവര്‍ത്തിപ്പിക്കുന്നുമുണ്ട്. എന്നാല്‍ പല സ്കൂളുകളിലും പലതരത്തിലുള്ള ലേസര്‍ പ്രിന്ററുകളാണ് ഉപയോഗിക്കുന്നതെന്ന് 'ഈ പ്രിന്റര്‍ ലിനക്ലില്‍ എങ്ങനെ ഇന്‍സ്റ്റാള്‍ ചെയ്യും' എന്ന ചോദ്യമാണ് sitc മാര്‍ ഇപ്പോള്‍ അന്വേഷിക്കുന്നത്.

മിക്കവാറും പ്രിന്ററുകളുടെ ഡ്രൈവറുകള്‍ ലിനക്ലില്‍ ലഭ്യമാണ്. അവക്ക് 'നെറ്റി'ല്‍ തിരയണമെന്ന് മാത്രം.. debian പാക്കേജുകളായി ചിലപ്പോള്‍ കിട്ടിയില്ല എന്ന് വരാം. അവ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ support ആവശ്യമാണ്.. (Edusoft CDയുടെ ലെന്നി വേര്‍ഷനില്‍ പ്രിന്ററുകള്‍ ഓട്ടോ ഡിറ്റക്ട് ആകാനുള്ള പാക്കേജ് ഉള്‍പ്പെടുത്തിയിട്ടുണ്ട്.) ശ്രമിച്ചാല്‍ അസാധ്യമായി ലിനക്ലില്‍ ഒന്നുമില്ല എന്നാണ് ഇതുവരെയുള്ള അറിവ്. അതിന് സമയമില്ലാത്തതാണ് പ്രശ്നം. lampp സോഫ്റ്റ് വെയര്‍ ഉപയോഗിക്കുമ്പോള്‍ ലേസര്‍ പ്രിന്റര്‍ വിന്‍ഡോസില്‍ ഉപയോഗിച്ച് തല്കാലം ഈ പ്രശ്നം നമുക്ക് പരിഹരിക്കാം. നെറ്റ് വര്‍ക്ക് ചെയ്യുമ്പോള്‍ ഒരു സെര്‍വര്‍ കമ്പ്യൂട്ടറും ഒന്നിലധികം നോഡും ഉപയോഗിക്കുമല്ലോ ? അതില്‍ സെര്‍വര്‍ ആയി ലിനക്സ് തന്നെ ഉപയോഗിക്കുക. Lampp ഇന്‍സ്റ്റാള്‍ ചെയ്യണ്ടത് ഈ കമ്പ്യൂട്ടറിലാണ്. ഇതിന്റെ IP അഡ്രസ്സ് മറ്റൊരു കമ്പ്യൂട്ടറിനും നല്കരുത്. നോഡായി വിന്‍ഡോസ് ഉപയോഗിക്കുക. ഇവിടെ ബ്രൌസര്‍ മോസില്ലയാണ് ഉപയോഗിക്കേണ്ടത്. താഴെ തന്നിരിക്കുന്ന ലിങ്കില്‍ നിന്ന് വിന്‍ഡോസില്‍ പ്രവര്‍ത്തിക്കുന്ന മോസില്ല ഡൌണ്‍ലോഡ് ചെയ്യാം..

Download Mozilla

സെര്‍വര്‍ ഓപ്പണ്‍ ചെയ്ത് lampp റണ്‍ ചെയ്യിക്കുക. അതിന് ശേഷം നോഡ് കമ്പ്യൂട്ടറിലെ മോസില്ല വെബ് ബ്രൌസര്‍ തുറന്ന് സെര്‍വറിന്റെ IPAddress/kalolsvam (Eg: 192.168.1.11/kalolsavam) ടൈപ്പ് ചെയ്ത് lampp സോഫ്റ്റ് വെയറിലേക്ക് നമുക്ക് access ചെയ്യാവുന്നതാണ്. പ്രിന്റിംഗ് വിന്‍ഡോസില്‍ തന്നെ ചെയ്യാം.വിന്‍ഡോസില്‍ നെറ്റ് വര്‍ക്കിംഗ് ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതുമാണ്.

Type 2 മോഡം ഉണ്ടെങ്കില്‍ വയര്‍ലെസ് വഴിയും നെറ്റ് വര്‍ക്കിംഗ് നടത്താം. ഇതിന് മോഡത്തില്‍ വയര്‍ലെസ് enable ചെയ്തതിന് ശേഷം telephone cable വേര്‍പെടുത്തിയിടുക. സെര്‍വറിന് ഒരു IP നല്കിയതിന് ശേഷം സെര്‍വറില്‍ നിന്നും cable നേരിട്ട് മോഡത്തിലേക്ക് നല്തുക. അതിന് ശേഷം നോഡായി ഉപയോഗിക്കിക്കുന്ന ലാപ് ടോപ്പില്‍ വയര്‍ലെസ് enable ചെയ്ത് സെര്‍വറിന്റെ IP അഡ്രസ് ടൈപ്പ് ചെയ്ത് കണക്ട് ചെയ്യാവുന്നതാണ്.

മലപ്പുറം ഐ.ടി@സ്ക്കൂള്‍ പ്രൊജക്ടിലെ മാസ്റ്റര്‍ ട്രെയിനറാണ് ലേഖകന്‍

24 comments:

Anonymous November 25, 2009 at 5:37 AM  

സ്വതന്ത്ര സോഫ്റ്റ്​വെയര്‍ ഉപയോഗം അഭൂതപൂര്‍വ്വമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത്, ശരിയായ പ്രിന്റര്‍,സ്കാനര്‍,ഫാക്സ് ഡ്രൈവറുകളുടെ അഭാവം ഒരു പ്രശ്നമാകാത്ത വിധം ഏതാണ്ട് പരിഹരിക്കപ്പെട്ടു കഴിഞ്ഞു. HP പ്രിന്ററുകളുമായി ബന്ധപ്പെട്ട് സജി.എന്‍ എന്ന 'ഓപ്പണ്‍സോഴ്സ് എന്തൂസിയാസ്റ്റ് 'നല്‍കിയ വിവരണം അദ്ദേഹത്തിന്റെ തന്നെ വാക്കുകളില്‍ കേട്ടോളൂ...
1. First go to http://hplipopensource.com and click on http://hplipopensource.com/hplip-web/index.html
2. Next Select your Linux Distribution(Debian Etch for it@school 3.2,Lenny for 3.8)
The version of that distribution, the printer type and the printer model.
3. Then click Next until you get the instructions (some may not get it because they have to install their drivers manually. But don’t worry, they
will tell you step by step how to do it)…. at the top of the instructions you will see a “Download HPLIP” button…. click it to download the drivers.
4. After you download the drivers, follow the instructions on that page closely! (I will not tell you how to do it because, for different Linux
versions you have different methods of installation, and they have all those steps clearly stated!)
I hope you enjoyed your new printer drivers! Now you can completely move your workplace to Linux!

ദിവാകരന്‍ പുതുവീട്ടില്‍

ശ്രീ November 25, 2009 at 6:06 AM  

പോസ്റ്റ് നന്നായി, മാഷേ. ലിനക്സില്‍ പ്രിന്റര്‍ ഉപയോഗിയ്ക്കുമ്പോഴുള്ള ബുദ്ധിമുട്ട് പലര്‍ക്കും അനുഭവപ്പെടാറുണ്ട്.

sethu November 25, 2009 at 6:27 AM  

linux 3.8.1 os cannot be download from site why

suboth thiruvaniyoor November 25, 2009 at 1:26 PM  

sir,
excellent method for installation of printer in linux.we are expecting solution of these type problem for the usage of maths blog

by
suboth thiruvaniyoor

വീ.കെ.ബാല November 25, 2009 at 7:27 PM  

മാഷെ ഒരു ഓഫ് ടോപ്പിക്ക് ക്ഷമിക്കണം.

പ്രീയപ്പെട്ട മാഷന്മാർക്ക്,
ഒരു സംഖ്യയുടെ വർഗ്ഗം കാണാൻ പരമ്പരാഗതമാർഗ്ഗങ്ങളിൽ നിന്നും വ്യതിചലിച്ച് അതിലും എളുപ്പത്തിൽ ഉത്തരം കാണാൻ ഒരു ഫോർമുല ഞാൻ കണ്ടെത്തിയിരുന്നു 2005ൽ ആയിരുന്നു അത്. ഇതേക്കുറിച്ച് ഞാൻ ഒരു പോസ്റ്റിട്ടിരുന്നു, ഭാഗ്യവശാൽ ആരും അത് എങ്ങനെ, അല്ലെങ്കിൽ എന്ത് എന്ന് ചോദിച്ചില്ല, കണക്കുമായി ബന്ധപ്പെട്ട ഒരു ബ്ലോഗായ്തുകൊണ്ട് ഇവിടെ അതിന്റെ ലിങ്ക് ഇടുന്നു എന്റെ കണ്ടെത്തൽ എന്തായിരുന്നു എന്ന് ഞാൻ പുതിയ പോസ്റ്റിൽ പറയുന്നു, താത്പര്യമുള്ളവർക്ക് ഇവിടെ ക്ലിക്കി വായിക്കാം അഭിപ്രായം പറയാൻ മടിക്കരുത് അത് എന്തായിരുന്നാലും

Anonymous November 26, 2009 at 12:38 PM  

Dear mathsists,
Is there any peculiarity in the angles of cyclic polygons like cyclic quadrilaterals? Expecting answers,
A student
Abhay.T.G
GHSS Mupliyam

Anonymous November 26, 2009 at 12:39 PM  

A doubt! What is the difference between histogram and bar diagram?
Abhay
Mupliyam

VIJAYAN N M November 26, 2009 at 4:40 PM  

'histogram is a geometrical display of tabulated frequencies,shown as bars.but in a bar diagram the bars are not touching one another "

Anonymous November 26, 2009 at 5:54 PM  

Thank you vijayan sir.
But what is the answer of my previous question?
Abhay

vijayan November 26, 2009 at 6:45 PM  

A polygon which has a circumscibed a circle is called a cyclic polygon.all regular simple polygons ,all triangles,and all rectangles are cyclic. i think you know to find the sum of interior angles of regular size. wait a bit to get the peculiarity of angles OF irregular size .
abhay,before that you ans my qn."COW*COW=DEDCOW"
(SUPPLY DIFFERENT DIGITS) this qn is only for you

JOHN P A November 26, 2009 at 7:34 PM  
This comment has been removed by the author.
JOHN P A November 26, 2009 at 7:37 PM  

Find the four digit number A B C D Such that
A B C D *
9
............
D C B A
dONT FORGET TO GIVE THAE LOGICJ

JOHN P A November 26, 2009 at 7:56 PM  

Dear Bala
Thank you very much for your new concept
I would like to tjhink about this
Let me spend some time for the verification and logic behind it
Thank you

MURALEEDHARAN.C.R November 26, 2009 at 8:12 PM  

Dear John sir
A=i because 9*A=a single digit no.
It follows that D=9
It follows that B=0
It follows that C=8
ie
1089*
9
=9801

വീ.കെ.ബാല November 26, 2009 at 8:20 PM  

ബഹുമാനപ്പെട്ട ജോൺസാറിന് നന്ദി,
ആദ്യത്തെ പോസ്റ്റിൽ ഞാൻ ഇതിനെക്കുറിച്ച് പറഞ്ഞിരുന്നു, എന്നെ ഈ ഫോർമുലയിലേയ്ക്ക് നയിച്ച ഘടകം. എന്നെ വായിക്കാനും അതിനെക്കുറിച്ച് ചിന്തിക്കാനും താങ്കളുടെ വിലയേറിയ സമയം ചിലവാക്കുന്നതിനും നന്ദി അറിയിക്കട്ടെ.

Hari | (Maths) November 26, 2009 at 8:58 PM  

പ്രിയ ബാല,

താങ്കളുടെ ഈ ആശയം വ്യത്യസ്തതയുള്ളതായി തോന്നുന്നു. താങ്കളുടെ ബ്ലോഗ് പേജ് ഞാനൊന്ന് കോപ്പി ചെയ്ത് വെച്ച് offline ആയി ഒന്നു പരീക്ഷിയ്ക്കട്ടെ. ഗണിത സംബന്ധമായതോ അല്ലാത്തതോ ആയ ഏത് നൂതന ആശയങ്ങളും ഒരു ചര്‍ച്ചയ്ക്ക് വേണ്ടി ഈ ബ്ലോഗില്‍ പബ്ളിഷ് ചെയ്യാനും ഞങ്ങള്‍ താങ്കളെ സ്വാഗതം ചെയ്യുന്നു.
ഇ-മെയില്‍ വിലാസം: mathsekm@gmail.com‍

vijayan November 27, 2009 at 5:20 PM  

went through Bala's method ,eg:
to find 45^2,first he multiplied 5 by5 .wrote 5,kept 2 in mind .then multiplied 2 *5*4,got 40.add2,wrote 2 and kept 4 in mind .last multiplied 4 by 4 and added 4,got 20.the answer is 2025.
I am not criticising.but ..but but..
he used three steps.it is nothing but (a+b)^2=a^2+2ab+b^2.
pl verify the method that I wrote.

45^2= (45-25)+5^2=2025.explanations in the post of nov 27.
VEDIC MATHS 45^2=(4+1)*5+25=2025.
COMPARE AND COMMENT

Anonymous November 27, 2009 at 7:06 PM  

Vijayan Sir ,
COW * COW = DEDCOW
376 * 376 = 141376
Is it right answer?
Abhay
GHSS Mupliyam

വീ.കെ.ബാല November 29, 2009 at 12:14 PM  

@ vijayan larva സർ,
ഇതുമായിബന്ധപ്പെട്ട എന്റെ ആദ്യപോസ്റ്റിൽ, ഞാൻ എന്താണെന്നും, എങ്ങനാണ് ഞാൻ ഇതിൽ എത്തിച്ചേർന്നതെന്നും സാർ വായിച്ചിരുന്നു എന്ന് വിശ്വസിക്കുന്നു. ഒരു ദിവസം രാവിലെ എണീറ്റ് ഇന്ന് എളുപ്പവഴിയിൽ വർഗ്ഗം എങ്ങനെ കാണാം എന്ന് കരുതി ഇതിനായി പ്രയത്നിച്ചതല്ല, ഒരു യാധൃശ്ചിക സംഭവം എന്നതിലപ്പുറം ഞാൻ ഇതിനായ് എന്റെ ഏതെങ്കിലും തരത്തിലുള്ള എഫോർട്ട് നൽകിയിട്ടില്ല. താങ്കൾ എന്റെ കണ്ടെത്തലിനെ
(a+b)^2 = a^2+2ab+b^2. എന്ന ഗണിത സൂത്രവുമായി ബന്ധിപ്പിക്കാൻ ശ്രമിക്കുന്നത് കണ്ടു, എന്റെ കണ്ടെത്തലിന്റെ ഒരു ഘട്ടത്തിലും ഞാൻ (a+b)^2 = a^2+2ab+b^2 എന്ന സൂത്രവാക്യത്തെ കൂട്ടുപിടിച്ചിരുന്നില്ല അതിന് കാരണം മറ്റൊന്നുമല്ല (2+5)^2 is not equal to (20+5)^2 എന്ന സാമാന്യ ഗണിത ബോധം തന്നെ. അഥവാ ഞാൻ കൂട്ടുപിടിച്ചിരുന്നു എങ്കിൽ ഞാൻ ഒരിക്കലും ഈ കമന്റിനാധാരമായ് പോസ്റ്റ് ഇടുകയില്ലായിരുന്നു. ഞാൻ ചൂണ്ടിക്കാണിച്ച മാർഗ്ഗം mathamatics ന്റേതാണ് കണക്കിന്റെ ചട്ടക്കൂടിന്റെ ഉള്ളിൽ നിന്നുമാണ് അതുകൊണ്ടുതന്നെ 1+1=11 എന്ന് ഞാൻ പറയില്ല, ആരെങ്കിലും പറഞ്ഞാൽ അതിനെ അംഗീകരിക്കത്തുമില്ല. എന്നെ ഇതിലേയ്ക്ക്നയിച്ചത് ഒരുഘട്ടത്തിൽ ഈ ഒരു ചോദ്യം മാത്രമായിരുന്നു a^2 ൽ നിന്നും b^2 ഉള്ള ദൂരം. അത് bx2xa ആണ് എന്ന കണ്ടെത്തൽ അതാണ് ഇതിനുപിന്നിൽ. എന്റെ കണ്ടെത്തലിന്റെ കാതൽ ഈ bx2xa യെ എങ്ങനെ ഇതുമായി ബന്ധിപ്പിച്ചു എന്നതാണ് താങ്കളോടുള്ള എല്ല ബഹുമാനവും നിലനിർത്തിക്കൊണ്ട് നിർത്തുന്നു ശുഭദിനാശംസകൾ

Anonymous November 29, 2009 at 9:17 PM  

sir.
Edusoft cd യിലെ 01 mathematics.All packages എന്നിവ രണ്ട് രീതികളിലും install ചെയ്യാന്‍ ശ്രമിച്ചു..ഒരേ Error message ആണ് കിട്ടിയത്..
Could not mark all packages for installation or upgrade
The following packages have unresolvable dependencies.Make sure that all required repositories are added and enabled in the preference

01-School-Mathematics:
Depends: kformula but it is not going to be installed
Depends: menu-kformula but it is not going to be installed

thomas

Hassainar Mankada November 29, 2009 at 10:41 PM  

Edusoft CD ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് മുമ്പ് CD യിലെ help ഫയല്‍ ശരിക്ക് വായിച്ച് നോക്കുന്നത് ഉപകാരപ്രദമായിരിക്കും.രണ്ട് version നായിട്ടാണ് Edusoft CD ഉള്ളത്. 3.0 or 3.2 പതിപ്പുകള്‍ക്ക് ഒന്നും 3.8 പതിപ്പിനുള്ളത് വേറൊന്നും. CD Add ചെയ്യുന്നതിന് മുമ്പ് Synaptic Package Manager ലെ Settings-repositories ല്‍ നിന്ന് മുമ്പ് കമ്പ്യൂട്ടറില്‍ Add ചെയ്ത CD കളെക്കുറിച്ചും മറ്റ് repositories കളെക്കുറിച്ചുമുള്ള വിവരങ്ങള്‍ (tick) ഒഴിവാക്കി Synaptic ലെ reload button ക്ലിക്ക് ചെയ്യേണ്ടതാണ്. ഇവിടുത്തെ പ്രശ്നം kformula എന്ന പാക്കേജിലാണ്. ആ പാക്കേജിന്റെ പുതിയ വേര്‍ഷന്‍ സിസ്റ്റത്തില്‍ നേരത്തെ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടോ എന്ന് സെര്‍ച്ച് ചെയ്ത് നോക്കുക. ഉണ്ടെങ്കില്‍ അത് synaptic ല്‍ നിന്ന് അത് Complete remove ചെയ്തിട്ട് Edusoft ഇന്‍സ്റ്റാള്‍ ചെയ്യുക.ഉപയോഗിക്കുന്ന CD യുടെ version പരിശോധിക്കുക.lite version ല്‍ CD ഇന്‍സ്റ്റാള്‍ ആവില്ല.മുകളില്‍ പറഞ്ഞരീതിയില്‍ ശ്രമിച്ചതിന് ശേഷം വിവരം അറിയിക്കുക. error free ആക്കിയതിന് ശേഷം Edusoft CD IT@School ന്റെ site ല്‍ publish ചെയ്യണമെന്ന ആലോചന നടക്കുന്നു..

Anonymous November 30, 2009 at 8:01 PM  

സ്ക്കൂളിലെ ലാപ് ടോപ്പ് login ചെയ്യത് കയറുമ്പോള്‍ open office writer തനിയെ തുറന്നു വരുന്നു. ഇതൊഴുവാക്കാന്‍
എന്താ ചെയ്യേണ്ടത്?

Anonymous November 30, 2009 at 10:19 PM  

sir
edusoft cd യിലെ 01 mathematics ഭംഗിയായി install ചെയ്ചു..ഞാന്‍ വരുത്തിയ തിരുത്തലുകള്‍
(1) sources.list ല്‍ നേരത്തെ വന്ന path name deleet ചെയ്തു.
(2) repository യില്‍ നിന്ന് എല്ലാ ചെക്ക് മാര്‍ക്കും കളഞ്ഞു( ഇതായിരുമ്മു കുഴപ്പം)വീണ്ടും add cd rom ലൂടെ...

ബാക്കി പ്രവര്‍ത്തനം കണ്ടിട്ട്.. thankyou sir
thomas

Sreenadh November 30, 2009 at 11:58 PM  

@anonymous

Desktop >> Preferences >> Sessions
http://tinyurl.com/yad4avn

search for openoffice in "current session" and "startup programs". if u can find it remove it.


സ്ക്കൂളിലെ ലാപ് ടോപ്പ് login ചെയ്യത് കയറുമ്പോള്‍ open office writer തനിയെ തുറന്നു വരുന്നു. ഇതൊഴുവാക്കാന്‍
എന്താ ചെയ്യേണ്ടത്?

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer