കടമകള്‍ മറക്കുന്ന മനുഷ്യന്‍
>> Sunday, November 22, 2009
നമ്മുടെ അതിഥികളായെത്തുന്ന എല്ലാ ബ്ലോഗര്‍മാര്‍ക്കും വേണ്ടി ഞായറാഴ്ചകളില്‍ പൊതുവിഷയങ്ങള്‍ കൂടി ചര്‍ച്ചാവിഷയങ്ങളാക്കണം എന്ന് പലരും മുന്‍പു മുതലേ അഭിപ്രായപ്പെട്ടിരുന്നു. അതു കൊണ്ട് തന്നെ എല്ലാവര്‍ക്കും വേണ്ടി, നമുക്കറിയാവുന്ന നമ്മുടെ നാടിന്റെ ശാപമായി മാറുന്ന ചില കാര്യങ്ങളെപ്പറ്റി ചില യാഥാര്‍ത്ഥ്യങ്ങള്‍. എവിടെ തുടങ്ങണം, എങ്ങനെ തുടങ്ങണം? ആധുനിക മനുഷ്യന്റെ ചിന്തകള്‍ പറവകളേപ്പോലെ നിലം തൊടാതെ പറക്കുകയാണ് ഇന്നും.... എത്തിപ്പിടിക്കലുകളാണ് അവയുടെ ലക്ഷ്യം... ഇല്ലായ്മകളെ മനുഷ്യന്‍ എപ്പോഴും വെറുത്തിട്ടേയുള്ളു.... അതുകൊണ്ട് തന്നെ നിലം തൊട്ടുള്ള ഒരു യാത്ര അവന്‍ സ്വപ്നം കണ്ടിട്ടു കൂടി ഉണ്ടാവില്ല... കര കടന്ന്... കടല്‍ കടന്ന്..... ദൂരെയുള്ള ആ മാന്ത്രികക്കൊട്ടാരത്തിലെത്തി..... വാരിയെടുക്കാവുന്നത്ര നിധിയും കൊണ്ട് നാട്ടിലെത്തുന്ന ഒരു ദിവസമാകും ദിവാസ്വപ്നങ്ങളില്‍ക്കൂടി അവന്‍ കണ്ടിട്ടുണ്ടാവുക... മറ്റുള്ളവര്‍ക്കുള്ളതിനേക്കാള്‍ എല്ലാം ഒരുപടി മുകളില്‍ വേണം എന്നാഗ്രഹിക്കുന്ന നമ്മുടെ ലോകത്തിന് നഷ്ടമായിരിക്കുന്നത് എന്താണ്? ക്ഷമ... വിനയം.... സ്നേഹം...
അമ്മമാര്‍ക്ക് കുട്ടികളെ ശ്രദ്ധിക്കാന്‍ നേരമില്ല...ഭാര്യമാര്‍ക്ക് ഭര്‍ത്താവിനെ പരിചരിക്കാന്‍ നേരമില്ല.... വിരുന്നിനെത്തുന്നവര്‍ക്ക് മുന്നില്‍ ഇഷ്ട സീരിയല്‍ തുറന്ന് വെച്ച് പരസ്യ സമയത്ത് മാത്രം സംസാരിക്കുന്ന വീട്ടുകാര്‍ക്ക് മുന്നില്‍, അമേരിക്കന്‍ പാവയേപ്പോലെ ഇരുന്ന് കൊടുക്കാന്‍ ആരാണിഷ്ടപ്പെടുക? ടി.വി. സീരിയല്‍ എന്ന യക്ഷിക്ക് മുന്‍പില്‍ സ്വന്തം ജീവിതം ആണ്ടുകളായി ഹോമിച്ചു കൊണ്ടിരിക്കുന്ന സ്ത്രീപ്രേക്ഷകരുടെ (ചില പുരുഷ പ്രേക്ഷകരുടേയും) മനസ്സ് വേദനിക്കുന്നത് സ്വന്തം കുടുംബത്തേക്കുറിച്ചോര്‍ത്തിട്ടല്ല... മണിക്കൂറുകള്‍ക്ക് വിലപറഞ്ഞ് ഒരു സെറ്റില്‍ നിന്നും മറ്റൊരു സെറ്റിലേക്ക് അഭിനയിക്കാന്‍ പാഞ്ഞു നടക്കുന്ന നായികമാരുടെ ഗ്ളിസറിന്‍ കണ്ണീരിന്റെ അനസ്യൂത പ്രവാഹം കണ്ടിട്ട് മാത്രമാണ്......റിയാലിറ്റി ഷോകളിലെ അവതാരികമാരുടെ മംഗ്ലീഷ് ഗോഷ്ടികളും വേഷപ്പകര്‍ച്ചകളും കണ്ട് കുലുങ്ങിച്ചിരിക്കാനായില്ലെങ്കില്‍ ഒരു ശരാശരി മലയാളിയായില്ലെന്ന ചിന്തയാണ് നാട്ടിന്‍പുറത്തെ കാറ്റിനു പോലുമുള്ളത്. വിധികര്‍ത്താക്കളുടെ കണ്ണീരു കണ്ട് താടിക്ക് കൈകൊടുത്ത് ദീര്‍ഘനിശ്വാസം വിടാനായില്ലെങ്കില്‍ 'പാവയ്ക്കാ ജൂസ് കുടിച്ച' പ്രതീതിയാണ് കേരളത്തിലെ ടിവി പ്രേക്ഷകര്‍ക്കുള്ളത്. ഇതല്ലേ ഇന്‍ഡ്യയിലെ ഏറ്റവും പ്രബുദ്ധരായ ജനതയുടെ സായാഹ്നശീലം?
കൂട്ടുകളെല്ലാം വിട്ട് മൊബൈല്‍ സുഹൃത്തിനോട് സല്ലപിക്കുന്ന ആധുനിക തലമുറ ഇതിനെല്ലാം ഒരു പടി മുകളിലാണ്..... എല്ലാം മറന്ന് കട്ടിലില്‍ മലര്‍ന്നു കിടന്ന് സെല്‍ഫോണ്‍ കാതോടും ചുണ്ടോടും ചേര്‍ത്ത്, ചുറ്റുപാടുകളില്‍ നിന്നും അകന്ന്, കൂട്ടുകാരിയോട് (കൂട്ടുകാരനോട്) തമാശ പറഞ്ഞ്.. തമാശ ആസ്വദിച്ച് ....ചിരിച്ചുല്ലസിക്കുന്ന ഭാവി വാഗ്ദാനങ്ങള്‍ക്ക് സമൂഹത്തോട് എന്ത് കടപ്പാടാണ് ഉള്ളത്...( വീട്ടുകാരോടൊ...?) സര്‍വ്വതിനേയും മൊബൈല്‍ഫോണിലെ കൊച്ചു സ്ക്രീനിലേക്ക് ആവാഹിച്ച് ലോകം മുഴുവന്‍ പ്രദര്‍ശിപ്പിക്കാന്‍ വെമ്പല്‍ കൊള്ളുന്ന പുതുതലമുറ നമ്മുടെ സമൂഹത്തില്‍ വളര്‍ന്ന് വരുമ്പോള്‍ പാകിസ്ഥാന്‍കാരെക്കാള്‍ ഭയക്കേണ്ടത് ആരെയൊക്കെയാണ് എന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു. അച്ഛനമ്മമാരെ വീട്ടിലിട്ട് (വൃദ്ധസദനമാണ് ഉത്തരാധുനിക ഫാഷന്‍) നഗരത്തില്‍ കറങ്ങി ഹോട്ടല്‍ ഭക്ഷണവും കഴിച്ച് ഭാര്യയും മക്കളുമായി വരുന്നതിന്റെ സുഖം നുകരുന്ന ആധുനിക മനുഷ്യന്‍.....ഇവിടെ വേദനിക്കുന്ന ചില ഹൃദയങ്ങളുണ്ടെന്നോര്‍ക്കുക. സന്തോഷം നല്ലത്. പക്ഷെ ഒരു കൂരയ്ക്ക കീഴില്‍ കഴിയുന്ന എല്ലാവര്‍ക്കും ആ സന്തോഷം പകര്‍ന്നു നല്‍കാന്‍ നമുക്ക് കഴിയണം.
കാലം മാറ്റത്തിന്റെ പാതയിലാണ്..... ഇപ്പൊളെന്റെ ഉള്ളില്‍ പണ്ടെങ്ങോ കേട്ട ഒരു വചനം ഓര്‍മ്മ വരുന്നുണ്ട്... "ഹേ, മനുഷ്യാ..! ജീവിതപാത നീണ്ട് പരന്ന് കിടക്കുകയാണെങ്കിലും അതൊരിക്കലും കൂട്ടിമുട്ടില്ലെന്ന് നീ കരുതുന്നുണ്ടോ..? പിന്നിട്ട വഴികള്‍ നീ വീണ്ടും കാണും... പക്ഷെ അന്ന് നീ ആയിരിക്കില്ല നായകന്‍... ഇന്നത്തെ ഊര്‍ജ്ജം അന്ന് നിനക്കുണ്ടാവണമെന്നുമില്ല...." കാലം തിരിച്ചടികള്‍ നല്‍കാന്‍ മറക്കുന്നില്ല... പകരം വീട്ടാനും.
അമ്മമാര്‍ക്ക് കുട്ടികളെ ശ്രദ്ധിക്കാന്‍ നേരമില്ല...ഭാര്യമാര്‍ക്ക് ഭര്‍ത്താവിനെ പരിചരിക്കാന്‍ നേരമില്ല.... വിരുന്നിനെത്തുന്നവര്‍ക്ക് മുന്നില്‍ ഇഷ്ട സീരിയല്‍ തുറന്ന് വെച്ച് പരസ്യ സമയത്ത് മാത്രം സംസാരിക്കുന്ന വീട്ടുകാര്‍ക്ക് മുന്നില്‍, അമേരിക്കന്‍ പാവയേപ്പോലെ ഇരുന്ന് കൊടുക്കാന്‍ ആരാണിഷ്ടപ്പെടുക? ടി.വി. സീരിയല്‍ എന്ന യക്ഷിക്ക് മുന്‍പില്‍ സ്വന്തം ജീവിതം ആണ്ടുകളായി ഹോമിച്ചു കൊണ്ടിരിക്കുന്ന സ്ത്രീപ്രേക്ഷകരുടെ (ചില പുരുഷ പ്രേക്ഷകരുടേയും) മനസ്സ് വേദനിക്കുന്നത് സ്വന്തം കുടുംബത്തേക്കുറിച്ചോര്‍ത്തിട്ടല്ല... മണിക്കൂറുകള്‍ക്ക് വിലപറഞ്ഞ് ഒരു സെറ്റില്‍ നിന്നും മറ്റൊരു സെറ്റിലേക്ക് അഭിനയിക്കാന്‍ പാഞ്ഞു നടക്കുന്ന നായികമാരുടെ ഗ്ളിസറിന്‍ കണ്ണീരിന്റെ അനസ്യൂത പ്രവാഹം കണ്ടിട്ട് മാത്രമാണ്......റിയാലിറ്റി ഷോകളിലെ അവതാരികമാരുടെ മംഗ്ലീഷ് ഗോഷ്ടികളും വേഷപ്പകര്‍ച്ചകളും കണ്ട് കുലുങ്ങിച്ചിരിക്കാനായില്ലെങ്കില്‍ ഒരു ശരാശരി മലയാളിയായില്ലെന്ന ചിന്തയാണ് നാട്ടിന്‍പുറത്തെ കാറ്റിനു പോലുമുള്ളത്. വിധികര്‍ത്താക്കളുടെ കണ്ണീരു കണ്ട് താടിക്ക് കൈകൊടുത്ത് ദീര്‍ഘനിശ്വാസം വിടാനായില്ലെങ്കില്‍ 'പാവയ്ക്കാ ജൂസ് കുടിച്ച' പ്രതീതിയാണ് കേരളത്തിലെ ടിവി പ്രേക്ഷകര്‍ക്കുള്ളത്. ഇതല്ലേ ഇന്‍ഡ്യയിലെ ഏറ്റവും പ്രബുദ്ധരായ ജനതയുടെ സായാഹ്നശീലം?
കൂട്ടുകളെല്ലാം വിട്ട് മൊബൈല്‍ സുഹൃത്തിനോട് സല്ലപിക്കുന്ന ആധുനിക തലമുറ ഇതിനെല്ലാം ഒരു പടി മുകളിലാണ്..... എല്ലാം മറന്ന് കട്ടിലില്‍ മലര്‍ന്നു കിടന്ന് സെല്‍ഫോണ്‍ കാതോടും ചുണ്ടോടും ചേര്‍ത്ത്, ചുറ്റുപാടുകളില്‍ നിന്നും അകന്ന്, കൂട്ടുകാരിയോട് (കൂട്ടുകാരനോട്) തമാശ പറഞ്ഞ്.. തമാശ ആസ്വദിച്ച് ....ചിരിച്ചുല്ലസിക്കുന്ന ഭാവി വാഗ്ദാനങ്ങള്‍ക്ക് സമൂഹത്തോട് എന്ത് കടപ്പാടാണ് ഉള്ളത്...( വീട്ടുകാരോടൊ...?) സര്‍വ്വതിനേയും മൊബൈല്‍ഫോണിലെ കൊച്ചു സ്ക്രീനിലേക്ക് ആവാഹിച്ച് ലോകം മുഴുവന്‍ പ്രദര്‍ശിപ്പിക്കാന്‍ വെമ്പല്‍ കൊള്ളുന്ന പുതുതലമുറ നമ്മുടെ സമൂഹത്തില്‍ വളര്‍ന്ന് വരുമ്പോള്‍ പാകിസ്ഥാന്‍കാരെക്കാള്‍ ഭയക്കേണ്ടത് ആരെയൊക്കെയാണ് എന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു. അച്ഛനമ്മമാരെ വീട്ടിലിട്ട് (വൃദ്ധസദനമാണ് ഉത്തരാധുനിക ഫാഷന്‍) നഗരത്തില്‍ കറങ്ങി ഹോട്ടല്‍ ഭക്ഷണവും കഴിച്ച് ഭാര്യയും മക്കളുമായി വരുന്നതിന്റെ സുഖം നുകരുന്ന ആധുനിക മനുഷ്യന്‍.....ഇവിടെ വേദനിക്കുന്ന ചില ഹൃദയങ്ങളുണ്ടെന്നോര്‍ക്കുക. സന്തോഷം നല്ലത്. പക്ഷെ ഒരു കൂരയ്ക്ക കീഴില്‍ കഴിയുന്ന എല്ലാവര്‍ക്കും ആ സന്തോഷം പകര്‍ന്നു നല്‍കാന്‍ നമുക്ക് കഴിയണം.
കാലം മാറ്റത്തിന്റെ പാതയിലാണ്..... ഇപ്പൊളെന്റെ ഉള്ളില്‍ പണ്ടെങ്ങോ കേട്ട ഒരു വചനം ഓര്‍മ്മ വരുന്നുണ്ട്... "ഹേ, മനുഷ്യാ..! ജീവിതപാത നീണ്ട് പരന്ന് കിടക്കുകയാണെങ്കിലും അതൊരിക്കലും കൂട്ടിമുട്ടില്ലെന്ന് നീ കരുതുന്നുണ്ടോ..? പിന്നിട്ട വഴികള്‍ നീ വീണ്ടും കാണും... പക്ഷെ അന്ന് നീ ആയിരിക്കില്ല നായകന്‍... ഇന്നത്തെ ഊര്‍ജ്ജം അന്ന് നിനക്കുണ്ടാവണമെന്നുമില്ല...." കാലം തിരിച്ചടികള്‍ നല്‍കാന്‍ മറക്കുന്നില്ല... പകരം വീട്ടാനും.
56 comments:
ചിന്തോദ്ധീപകം..
അധ്യാപകരെങ്കിലും ഈ വിധത്തില്‍ ചിന്തിക്കുന്നത് ശുഭസൂചകം
അഭിനന്ദനങ്ങള്‍!
മുഹമ്മദ് സഗീര്‍
ഇത്തരം ലേഖനങ്ങള്‍ ഇനിയും പ്രതീക്ഷിക്കുന്നു
എം.കെ. മുഹമ്മദ് അലി.
ഇതിൽ കമന്റരുതെന്നു നിശ്ചയിച്ചതാണ്. ഇതെല്ലാം കാണുമ്പോൾ എങ്ങനെ മിണ്ടാതിരിക്കും?
കോളെജുകളിൽ മൊബീൽ ഫോൺ നിരോധിക്കാൻ തയ്യാറെടുക്കുന്ന വിദ്യാഭ്യാസമന്ത്രിയുടെ യഥാർഥ അനുയായികൾ തന്നെ അധ്യാപകരും. മലയാളികൾ എത്രമാത്രം ഫ്യൂഡൽ ആണെന്നതിന് ഒന്നാന്തരം ഉദാഹരണം ആണ് ഈ കുറിപ്പ്. തത്ക്കാലം ഇത്രമാത്രം.
“പാകിസ്ഥാന്‍കാരെക്കാള്‍ ഭയക്കേണ്ടത് ..”എന്ന പ്രയോഗം അസ്സലായി.
മലയാളിയുടെ മൊബീൽ ഭയങ്ങൾവായിക്കുക.
സത്യാന്വേഷി ഞങ്ങളുടെ വിലപ്പെട്ട മാര്ഗനിര്‍ദ്ദേശകരിലൊരാളാണെന്ന് ഈ ബ്ലോഗിലൂടെ പല തവണ ഞങ്ങള്‍ ആവര്ത്തിച്ചിട്ടുള്ളതാണല്ലോ. നമ്മുടെ വായനക്കാരായ അധ്യാപകരും പല കമന്റുകളിലും അത് സൂചിപ്പിച്ചിട്ടുണ്ട്. ഓരോ പോസ്റ്റിലും താങ്കളുടെ കമന്‍റുകള്‍ ഞങ്ങള്‍ പ്രതീക്ഷിക്കുമ്പോള്‍, അപ്രകാരമൊരു ചിന്ത കുറേ ദിവസത്തേക്കെങ്കിലും ഉള്ളിലുണ്ടായിരുന്നുവന്നറിയുമ്പോള്‍ ഞങ്ങള്‍ക്ക് ഒരു ചെറിയ വിഷമം ഇല്ലാതില്ല. മൊബൈല്‍ ഫോണ്‍ വരുത്തി വെക്കുന്ന വിന ചെറുതല്ലെന്ന് നമുക്കറിയാമല്ലോ. ഗുണദോഷവശങ്ങളെപ്പറ്റി ചിന്തിക്കുമ്പോള്‍ ആ തുലാസിന്റെ ഏത് തട്ടായിരിക്കും താഴ്ന്നിരിക്കുകയെന്ന് ഞങ്ങള്‍ പറയാതെ തന്നെ അങ്ങേയ്ക്കറിയാമല്ലോ. പക്ഷെ ക്യാമറാ ഫോണ്‍ നശിപ്പിക്കുന്ന ജീവിതങ്ങളില്‍ ഭൂരിഭാഗവും അവിവാഹിതരായ പെണ്‍കുട്ടികളുടേതാണെന്ന ചിന്ത മൊബൈല്‍ ഉപയോഗിക്കാന്‍ ലൈസന്‍സ് വേണം എന്ന തീരുമാനത്തിലേക്കെത്തിച്ചാലും തെറ്റുപറയാനില്ല. അധ്യാപകരെന്ന നിലയില്‍ ഞങ്ങള്‍ക്കു പറയാനുള്ളത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ അനുവദിച്ച് കുട്ടികളുടെ പേടി ചെറുപ്പത്തിലേ മാറ്റരുതേ എന്നാണ്.
@മുഹമ്മദ് സഗീര്‍ സാര്‍, @മുഹമ്മദ് അലി സാര്‍,
ഇനി മുതല്‍ ഞായറാഴ്ചകളില്‍ നമുക്ക് ഇത്തരം വിഷയങ്ങളുമായി കണ്ടു മുട്ടാം.
പ്രിയ ഹരീ,
ജി പി രാമചന്ദ്രന്റെ ലേഖനം മുഴുവൻ വായിച്ചിട്ടാണോ കമന്റിനു മറുപടി നൽകിയതെന്നു സംശയമുണ്ട്. ഒരു ഭാഗം ഉദ്ധരിക്കട്ടെ:
"ലൈംഗിക കൌതുകം മുതല്‍ വികൃതമായ മാനസികാവസ്ഥ വരെ കൈമുതലായുള്ള ഏതാനും പേര്‍ ദുരുപയോഗം ചെയ്തതിനെ തുടര്‍ന്ന് നവീനവും അതിവിപുലവുമായ ഉപയോഗങ്ങള്‍ ഉള്ള ഒരു ഉപകരണത്തെ(ഗാഡ്ജറ്റ്) പാടെ നിരോധിക്കുക എന്നതിലൂടെ സമൂഹത്തിന് പൊതുവെയും വിദ്യാര്‍ത്ഥി സമൂഹത്തിന് പ്രത്യേകിച്ചും ലഭിക്കുന്ന സന്ദേശവും പാഠവും എന്താണ്? കാര്യക്ഷമമായ രീതിയിലും വളരെ കുറഞ്ഞ ചിലവിലും സന്ദേശങ്ങള്‍ കൈമാറാനുള്ള ഉപകരണം എന്ന പ്രാഥമിക ധര്‍മമുള്ള മൊബൈല്‍ ഫോണിനെ കുറ്റങ്ങള്‍ നടത്താനുള്ള ഒരു ആയുധം എന്ന് സ്ഥാനപ്പെടുത്തുകയും ആ കുറ്റം ഉറപ്പിച്ച് സ്ഥാപിച്ചെടുക്കുകയും ചെയ്യപ്പെടുകയാണിവിടെ. സാങ്കേതികവിദ്യയെയും കുറ്റത്തെയും കൂടി കൂട്ടിക്കുഴക്കുന്നതിലൂടെ, പുതിയ കാലത്തെയും അതിന്റെ മാധ്യമ-സാങ്കേതിക-ആശയ സംവിധാനത്തെയും അഭിമുഖീകരിക്കാനുള്ള വ്യക്തിയുടെ മാനസിക-ബൌദ്ധിക വളര്‍ച്ച തടയപ്പെടുന്നു. ഇത്തരത്തിലുള്ള കുറ്റങ്ങളും സാമൂഹ്യ വിരുദ്ധ പ്രവൃത്തികളും ചെയ്യാന്‍ ഈ ഉപകരണങ്ങള്‍ വഴി സാധിക്കുമെന്ന ഒരു പാഠം അത് ശ്രദ്ധിച്ചിട്ടില്ലാത്തവരിലേക്കും ഉപയോഗിച്ചിട്ടില്ലാത്തവരിലേക്കും ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ തന്നെ സാമൂഹ്യവിരുദ്ധമായി ഒന്നും ചെയ്യാത്തവരിലേക്കും വിനിമയം ചെയ്യപ്പെടുകയും അവരുടെ പ്രാഥമിക കാഴ്ചപ്പാട് തന്നെ അപ്രകാരമായി രൂപപ്പെടുകയും ഉറപ്പിക്കപ്പെടുകയും ചെയ്യുന്നു. വിദ്യാര്‍ത്ഥികളിലും കുട്ടികളിലും ഈ പാഠമാണ് ആദ്യം കുത്തിച്ചെലുത്തപ്പെടുന്നത് എന്നോര്‍ക്കുക. തടയുന്നതിനെ സ്വായത്തമാക്കുക എന്ന മനുഷ്യസഹജമായ മനോഭാവം ഇതിലൂടെ പ്രവര്‍ത്തനക്ഷമമാകുകയും അങ്ങിനെ ഈ സാമൂഹ്യവിരുദ്ധ കാര്യങ്ങള്‍ക്കു മാത്രമായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനുള്ള ഇഛ ബഹുഭൂരിപക്ഷം പേരിലും ഉണ്ടാക്കിയെടുക്കുകയും ചെയ്യുന്നു."
പുത്തന്‍ തലമുറയെ അങ്ങനെ ഉത്തരവാദിത്തം ഇല്ലാത്തവരായി കാണാന്‍ ആകുമോ. തൊട്ടുമുന്നെയുള്ള തലമുറയേക്കാള്‍ ജീവിതത്തിന്റെ ലക്ഷ്യങ്ങളെ കുറിച്ചവര്‍ ബോധമുള്ളവരാണെന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. പക്ഷെ അതൊരിക്കലും നമ്മുടെ പ്രതീക്ഷകള്‍ പോലെ അല്ലാത്തതാവുന്നതാവില്ലേ നമ്മെ ചൊടിപ്പിക്കുന്നത്. ജീവിതം പൂര്‍ണ്ണമായി ജീവിക്കുന്നവരാണീ കുഞ്ഞുങ്ങള്‍.
അവര്‍ ചെയ്യുന്നതും ചിന്തിക്കുന്നതും എല്ലാം തെറ്റാണെന്ന് ആവര്‍ത്തിക്കുന്നത് നാം ചെയ്യുന്ന തെറ്റാണ്. കൂട്ടുകാരോടൊത്ത് സംസാരിക്കുന്നതും പൊട്ടിച്ചിരിക്കുന്നതും ചുറ്റിക്കറങ്ങുന്നതും എല്ലാം ജീവിതത്തിന്റെ സന്തോഷം തന്നെയാണ്. അച്ഛനോടും അമ്മയോടും വേണ്ട സ്നേഹം അവര്‍ക്കുണ്ട്. പക്ഷെ ചുറ്റിനും നിയന്ത്രണങ്ങള്‍ മാത്രം നല്‍കുന്ന നാം അവരെ നമ്മില്‍ നിന്നകറ്റുകയാണ്.
കുട്ടിയുടെ കയ്യില്‍ ഒരു മൊബെല്‍ ഫോണ്‍ ഉണ്ടെങ്കില്‍ ഒരു പരിധി വരെ അവരുടെ കൂടെ നാം ഉള്ളത് പോലെയാണെന്നാണെന്റെ ചിന്ത. അവര്‍ നമ്മുടെ വിളിപ്പുറത്തുണ്ടെന്ന മനസ്സമാധാനം.
the discussion about mobile phone...i would like to share some thoughts...whatever the equipment and whatever the latest technology whether it is good or bad it only depends on the attitude of its users... Famous scientist Einstean's discovery on atoms is an example of that...In case of mobile phone if it banned on schools and colleges doesn't mean that all will stop to use ..it atleast stop the usage in schools and colleges..but they don't have any restriction on other places...so in this case its only a precaution ...for school students they are in a changing age group, an age group very much eager to know things in this changing world, so they may not have that much maturity level to think what's good or wrong..they simply step forward to that..it will take time to realise that they r wrong, but time may not stand with them...so by avoiding such situatons at school may reduce the chance of it only..not fully.. .so as i said its only the attitude that can be changed...it doesn't mean that children doesn't get a chance to use and aware of latest technologies....if they have that much desire they can...so many other opportunities are there...avoiding mobiles in schools and colleges doesn't mean that all these opportunities are closed....
anonymous മൊബൈല്‍ ഫോണിന്റെ നല്ല വശങ്ങളെപ്പറ്റിപ്പറഞ്ഞു. നെഗറ്റീവ് സൈഡിനെ സ്പര്‍ശിച്ചതേയില്ല. ഒന്നോര്‍ക്കുക. സ്വര്‍ണം കായ്ക്കുന്ന മരമായാലും പുരയ്ക്ക് മീതേ ചാഞ്ഞാല്‍ വെട്ടാതെ തരമില്ല. നല്ല വശങ്ങള്‍ ഉള്ള ഒരു വസ്തു ദുരുദ്ദേശപരമായി ഉപയോഗിക്കപ്പെടുമ്പോള്‍ സ്ക്കൂളില്‍ മാത്രമല്ല, വീട്ടിലും മൊബൈല്‍ ഫോണ്‍ നിരോധനം ഏര്‍പ്പെടുത്തണമെന്ന പക്ഷക്കാരനാണ് ഞാന്‍. ബസ്സിനടിയില്‍ ഒരാള്‍ പ്രാണന്‍ രക്ഷിക്കാന്‍ കേഴുമ്പോള്‍ അതും മൊബൈല്‍ ഫോണില്‍ പകര്‍ത്തിയെടുക്കാന്‍ തിരക്കുകൂട്ടുന്ന തലമുറ എന്തു സാമൂഹിക ബാദ്ധ്യതയാണ് പേറുന്നത്? പുതുതലമുറയ്ക്ക് പഴയതലമുറയേക്കാള്‍ ലക്ഷ്യബോധമുണ്ടാകാം. പക്ഷെ അവരില്‍ ഭൂരിഭാഗവും സ്വന്തം ലക്ഷ്യത്തെക്കുറിച്ചു മാത്രമേ ചിന്തിക്കുന്നുള്ളു. വീട്ടുകാരോട് പോലും പ്രതിബദ്ധത ഉണ്ടാകണമെന്നില്ല. കുട്ടികളുടെ പ്രവര്‍ത്തി എല്ലാം തെറ്റാണെന്ന് വാദിക്കാനല്ല ഈ കമന്റ് .സിനിമാസ്റ്റൈല്‍ ജീവിതത്തില്‍ പകര്‍ത്താനല്ലേ കുട്ടികളുടെ ശ്രമം? അവരുടെ റോള്‍മോഡല്‍ ആരായിരിക്കും? ഗാന്ധിയോ നേതാജിയോ അബ്ദുള്‍കലാമോ കിരണ്‍ബേദിയോ ഒന്നുമായിരിക്കില്ലല്ലോ. ഏതെങ്കിലും സിനിമാതാരം, അല്ലെങ്കില്‍ സ്പോര്‍ട്സ് താരം. ഈ പോക്ക് എങ്ങോട്ടാണ്? വഴിപിഴക്കുന്നവര്‍ക്ക് നേര്‍വഴി ചൂണ്ടിക്കാണിക്കാനെങ്കിലും മുതിര്‍ന്നവര്‍, പ്രത്യേകിച്ച് അദ്ധ്യാപകര്‍ മുന്നോട്ട് വരണം. അല്ലാതെ മൊബൈല്‍ ഫോണിന് മുന്നില്‍ ഒരു കൂസലുമില്ലാതെ അഭിനയിക്കാന്‍ മടിയില്ലാത്ത തലമുറയെ വാര്‍ത്തെടുക്കാന്‍ വെമ്പല്‍ കൊള്ളുന്നവര്‍ക്ക് വേണ്ടി ഓശാന പാടാന്‍ വ്യഗ്രതപ്പെടരുത്
A Professional Anonymous
നഗ്ന സത്യങ്ങളുടെ പെരുമഴയാണല്ലോ ഈ ബ്ലോഗില്‍ !
ആശംസകള്‍ സുഹൃത്തേ ...
ചിത്രകാരന്റെ മനസ്സ് ഇപ്പോള്‍ ശാന്തയല്ലാത്തതിനാല്‍ ഇവിടത്തെ ചര്‍ച്ചകളില്‍ ഇടപെടുക എന്നത് അന്യായമാകും.
പിന്നെവരാം:)
Mobile Phone & Mobile Camera. No difference between these two???
എലിയെ കൊല്ലാന്‍ ഇല്ലം ചുടാം .
thats more easy for us.ഇന്റെര്‍നെറ്റ് ഉപയോഗിക്കുവരെല്ലാം നീലചിത്രങ്ങള്‍ കാണുന്നതാണെന്ന് ആരോപിച്ചിരുന്ന ഒരു വ്യക്തിയെ എനിക്കു നേരിട്ടറിയാം. ഇന്റെര്‍നെറ്റിന്റെ ബാക്കിയുള്ള അപാരസാധ്യതകളെ അറിയാത്തവര്‍.
പുതിയതലമുറക്ക് നമ്മള്‍ പകര്‍ന്നു നല്‍കാന്‍ പോകുന്നത് ആത്മവിശ്വാസം അല്ല. കുറ്റബോധങ്ങള്‍ ആണ്. അതുമാത്രം
തര്‍ക്കിക്കാനില്ല. കാര്യമില്ലെന്നറിയാവുന്നതിനാല്‍ തന്നെ.
Dear teachers and others
This is the time of self evaluation.There are 2 types of children
1) Those who live under the control of parents
2) Those who control the parents
There are 2 types of teachers
1) Those who take teaching as a job
2) Those who have high level of social responsibilty and commitment
There are two types of parents
1) Those who live to fulfil their enjoyments
2) whose whose sacrifice their life for their children
The selection of choice is primary
Children have a high level of capacity to evaluate their teachers.They give GRADE in the first class itself.The can give grade to the children after a long period of continuous evaluation.The children respect the teachers if they are satisfied with them.now a days every thing is measurable.Hard working,prayer and dedication shoud come from all sides.
വെറുതേ ഒരു ഓഫ് ടോപിക് :-
അഞ്ചാം ക്ലാസ്സു മുതൽ ഏഴാം ക്ലാസ് വരെ അടികൊണ്ട് വിഷമിച്ച ഒരു വിഷയമായിരുന്നു മാത്തമാറ്റിക്സ്.എട്ടാം ക്ലാസിൽ ഒരു മജീഷ്യൻ വന്നു.” എം ആർ സി നായർ” ലോകത്തിൽ വച്ചേറ്റവും ബഹുമാനം തോന്നിയ അധ്യാപകൻ.പേടി കൊണ്ട് വിറച്ചിരുന്ന കണക്കു ക്ലാസിൽ മറ്റ് വിഷയങ്ങളും ലോകകാര്യങ്ങളും പങ്കുവച്ച് അധ്യാപനം ലളിതമാക്കിയ ആ മഹാ അധ്യാപകനെ ഓർത്തു പോയി ഈ ബ്ലോഗും പോസ്റ്റും കണ്ടപ്പോൾ.നന്ദി.അഭിനന്ദനങ്ങൾ..!
അധ്യാപകരുടെ ബ്ലോഗ് പ്രവര്‍ത്തനങ്ങള്‍ക്കുള്ള ആശംസകള്‍ ചിത്രകാരന്റെ“പ്രതീക്ഷനല്‍കുന്ന അധ്യാപകരുടെ ബ്ലോഗുകള്‍” എന്ന പോസ്റ്റില്‍ രേഖപ്പെടുത്തിയിരിക്കുന്നു.
പ്രിയ ചിത്രകാരന്,
സര്‍,ഞങ്ങളുടെ ബ്ലോഗിനെ ബൂലോകത്തിന് പരിചയപ്പെടുത്താനായി ഇത്തരമൊരു പോസ്റ്റ് പ്രസിദ്ധീകരച്ചതിലുള്ള ഹൃദയം നിറഞ്ഞ നന്ദി ആദ്യമേ രേഖപ്പെടുത്തട്ടെ. അതും, ആരുടെ മുന്നിലും നട്ടെല്ലു വളയ്ക്കാതെ തന്റെ അഭിപ്രായം തുറന്നു പറയാന്‍ മടിക്കാത്ത ഒരു വ്യക്തിയില്‍ നിന്നാകുമ്പോള്‍ അതിനൊരു സുഖമുണ്ട്. ഇത് ഞങ്ങള്‍ക്ക് ലഭിച്ച അംഗീകാരങ്ങളിലൊന്നായി കാണുന്നു. ഞങ്ങളുടെ തെറ്റുകുറ്റങ്ങള്‍ ചൂണ്ടിക്കാട്ടിത്തരുന്നവരുടെ കൂട്ടത്തില്‍ താങ്കളും ഉണ്ടാകുമല്ലോ. നന്ദിയുണ്ട് ഒരുപാട്. എല്ലാവരോടും...
@കിരണ്‍ സാര്‍,
അങ്ങയുടെ ഉള്ളിലുള്ള സുഖകരമായ സ്ക്കൂള്‍ സ്മരണകള്‍ തെല്ലിടനേരത്തെക്കെങ്കിലും ഓര്‍മ്മിക്കാന്‍ ഒരവസരമുണ്ടായല്ലോ നന്ദി.
@ദിപ (ടീച്ചര്‍?)
താങ്കള്‍ ചൂണ്ടിക്കാണിച്ചത് ഒരു വാസ്തവമാണ്. എന്തിനെയാണോ അരുത് എന്ന് പറയുന്നത്, അത് ചെയ്യാന്‍ വെമ്പുക മനുഷ്യന്റെ പ്രത്യേകതയാണ്. അവയെല്ലാം ഏതെങ്കിലും വിധത്തില്‍ ലഭ്യമാകാനുള്ള വഴികളും ഇന്ന് ഒട്ടനവധിയാണ്. അതുകൊണ്ട് നിരോധനത്തിലൂടെ പരിപൂര്‍ണമായും അതുമൂലമുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കാമെന്ന് കരുതുന്നത് വിഡ്ഢിത്തം തന്നെയാണെന്നത് യാഥാര്‍ത്ഥ്യം.സ്ക്കൂളുകളിലും കോളേജുകളിലുമുള്ള മൊബൈല്‍ നിരോധനം പ്രശ്നങ്ങളെ ഒരു പരിധി വരെയെങ്കിലലും തടഞ്ഞേക്കാം.
ദീപയുടെ വാക്കുകള്‍ ശ്രദ്ധേയമായി. വളരെ ശക്തവും അര്‍ത്ഥവത്തുമായ ഒരഭിപ്രായ പ്രകടനം.ഇത്തരമുള്ള ഇടപെടലുകള്‍ തുടര്‍ന്നും പ്രതീക്ഷിക്കുന്നു.
സ്വയം നന്നാവൂ, ഈ ലോകം നന്നാവും.
മൊബൈൽ എന്നല്ല എന്തും ആവശ്യത്തിനേ ഉപയോഗിക്കാവൂ. പുതിയതെല്ലം വരട്ടെ, നല്ലത് തിരഞ്ഞെടുക്കാൻ അവസരമുണ്ടാവുമല്ലോ. വില കൂടിയ ഒരു മൊബിൽ ഒരു സധാരണക്കാരനു ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല. ഇതു തോന്നേണ്ടതു കുടുംബ നാഥനാണെന്ന കാര്യമാണു നമ്മളിൽ പലരും മറക്കുന്നത്. ഇതു മറക്കതിരുന്നാൽ വീട്ടിലുള്ള മറ്റുള്ളവർക്കും ഈ രീതിയിൽ ചിന്തിക്കാനാവും. അനാവശ്യ ഉപയോഗവും, ഇതിനോടുള്ള ക്രയ്സും കുറയും. എല്ല വീടുകളിലും ഇതുപോലെ ആയാൽ ലോകം താനെ നന്നായികൊള്ളും.
വിജയകുമാർ
ഏറ്റവും ബഹുമാനിക്കുന്ന ഒരു വര്‍ഗ്ഗത്തില്‍ നിന്നും ഇതുപോലൊരു പിന്‍തിരിപ്പന്‍ പോസ്റ്റ് വന്നതില്‍ ദുഖമുണ്ട്.
എഴുപതുകളിലേയും എണ്‍പതുകളിലേയും വിദ്യാര്‍ത്ഥികളല്ല ഇന്നുള്ളത് കാരണം പലത് അതുകൊണ്ട് തന്നെ അന്നത്തെ നല്ലത് ഇന്നത്തെ മോശം എന്ന തല/തരത്തിലുള്ള ഒരഭിപ്രായ/ചിന്തയില്‍ നിന്നുമാണ് പുതുതലമുറയെ ഇതുപോലെ സംശയിക്കാന്‍ കാരണം, പുതു തലമുറ മൊത്തം ഉഗ്രന്‍ എന്ന് ഉദ്ദേശിച്ചില്ല.
മേലഴിയത്തുനിന്നും ആനക്കര ഗവ ഹൈസ്കൂളില്‍ പോകുന്നവന് മോബൈല്‍ ഫോണ്‍ ആവശ്യമില്ലായിരിക്കാം എന്നാല്‍ കൊച്ചിയിലോ കോഴിക്കോടോ പഠിക്കാന്‍ പോകുന്നവന്/ വള്‍ക്ക് അതുണ്ടെങ്കില്‍ ലഭ്യമാകുന്ന സൗകര്യം വളരെയുണ്ട്.
ഈ ലോകത്തുള്ള എല്ലാത്തിനും ഗുണവും ദോഷവുമുണ്ട്, കൃത്യമായ ഗുണം ലഭിക്കത്തക്ക് രീതിയില്‍ ഉപയോഗപെടുത്താന്‍ കുട്ടികളെ നയിക്കാന്‍ അധ്യാപകര്‍ ശ്രമിക്കയാണ് വേണ്ടത്.
മോബൈല്‍ ഫോണ്‍, ഇന്റെര്‍നെറ്റ്, കമ്മ്യൂണിക്കേഷന്‍ കമ്പ്യൂട്ടര്‍ എല്ലാം എല്ലാം നല്ലതാണ്, ചീത്തത് അറിഞ്ഞ് ഉപയോഗിക്കാന്‍ പ്രാപ്തനാക്കുകയാണ് ലഭ്യമാക്കാതിരിക്കുന്നതിനേക്കാള്‍ ഉത്തമം, ബുദ്ധിമുട്ടുള്ളതും.
സ്വര്‍ണ്ണം തരുന്ന മരം വീട്ടിലേക്ക് ചാഞ്ഞാല്‍ വെട്ടിക്കളയല്‍ പഴയ ശൈലിയാണ്, നല്ല കമ്പി കെട്ടി വീടിന്റെ മുകളിലേക്ക് വീഴാതെ സ്വര്‍ണ്ണം വീണ്ടും വിളയിപ്പിക്കലാണ് പുതിയ ശൈലി :)
ഒരു തിരുത്ത്,
സ്വര്‍ണ്ണം തരുന്ന മരം വീട്ടിലേക്ക് ചാഞ്ഞാല്‍ വെട്ടിക്കളയല്‍ പഴയ ശൈലിയാണ്, നല്ല കമ്പി കെട്ടി വീടിന്റെ മുകളിലേക്ക് വീഴാതെ സ്വര്‍ണ്ണം വീണ്ടും വിളയിപ്പിക്കലാവണം പുതിയ ശൈലി, അതിനായിരിക്കണം ഇന്നത്തെ അധ്യാപകന്‍ ശ്രമിക്കേണ്ടത് :)
may i interfere your comment for a relax.
then solve this
" find two rectangles ,with integral sides, such that the area of the first is three times the area of the second and the perimeter of the second is three times the perimeter of the first"
....geetha madam may translate this for you.
ഈ ലേഖനം എങ്ങനെയാണ് പിന്തിരിപ്പന്‍ പോസ്റ്റായത്? യഥാര്‍ത്ഥത്തില്‍, നമ്മുടെ നാട് അഭിമുഖീകരിക്കുന്ന ചില പ്രശ്നങ്ങളിലേക്കെത്തി നോക്കിയപ്പോഴേക്കും അധ്യാപകര്‍ പിന്തിരിപ്പന്‍മാരായോ? ഈ ലേഖനത്തിലെ ചെറിയൊരു ഭാഗത്ത് മാത്രമേ മൊബൈലിനെക്കുറിച്ചു പറഞ്ഞിട്ടുള്ളു. ബാക്കി ഭാഗം പിന്തിരിപ്പനായിരിക്കില്ല അല്ലേ? ഇവിടെ രേഖപ്പെടുത്തിയ പ്രകാരമുള്ള പ്രശ്നങ്ങള്‍ മൊബൈല്‍ ഉപയോഗം കൊണ്ടു വന്നിട്ടില്ലേ? ഞാനും ഈ ലേഖനമെഴുതിയവരും പ്രതികരിച്ചവരുമടക്കം എല്ലാവരും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ തന്നെ. പക്ഷെ അതിന്‍റെ ദുര്‍വിനിയോഗം കാണുമ്പോള്‍ നെഞ്ചിലൊരു വേദനയുണ്ട്. കൊച്ചിയിലോ കൊയിലാണ്ടിയിലോ പഠിക്കാന്‍ പോകുന്നവരില്‍ മൊബൈല്‍ഫോണ്‍ ഇല്ലാത്തവരുമുണ്ട്. സിലബസിന്‍റെ ഭാഗമൊന്നുമല്ലല്ലോ മൊബൈല്‍ ഫോണ്‍. അതില്ലാതെയും ജീവിക്കാമെന്ന് മുതിര്‍ന്നവര്‍ തന്നെ കുട്ടികള്‍ക്ക് മനസിലാക്കിക്കൊടുക്കണം.
പിന്നെ, തറവാടി പറഞ്ഞതിലെ ചില ഭാഗങ്ങളോട് ഞാനും യോജിക്കുന്നു. അധ്യാപകര്‍ എന്നും മികച്ച മാര്‍ഗനിര്‍ദ്ദേശികളായിത്തന്നെ നിലകൊള്ളണം. നല്ലതേത് ചീത്തയേത് എന്ന് കുട്ടികളെ ബോധ്യപ്പെടുത്തേണ്ട ധാര്‍മ്മിക ബാധ്യത നമുക്കുണ്ട്. പക്ഷെ ആരും തെളിക്കുന്ന വഴിയേ പോകാന്‍ പുതുതലമുറയില്‍ ഭൂരിഭാഗവും ആഗ്രഹിക്കുന്നില്ലെന്നത് ദുഃഖസത്യം. നല്ല കമ്പി കെട്ടാനുള്ള സ്വന്തം മരമോ അയലത്തുകാരന്‍റെ അനുവാദമോ ഇല്ലെങ്കില്‍ വലിയ പ്രശ്നമാകും അല്ലേ തറവാടീ...
മൂന്നര പാരഗ്രാഫുള്ള ഈ പോസ്റ്റിന്റെ ആദ്യത്തില്‍ നഷ്ടമായ സ്നേഹത്തെപറ്റിപറഞ്ഞിരിക്കുന്നു. രണ്ടാമത്തേതില്‍ ടി.വി സീരിയല്‍ കണ്ട് സമയം നഷ്ടപ്പെടുത്തുന്നതിനെപ്പറ്റി, മൂന്നാമത്തേതില്‍ മോബൈല്‍ ഫോണിനെ പറ്റിയും, പോസിറ്റീവായ ഒന്നും ഈ പോസ്റ്റില്‍ ഇല്ല.
കാണേണ്ടുന്ന പോസിറ്റീവായ പലതും കാണുന്നില്ല അല്ലെങ്കില്‍ അങ്ങിനെ നടിക്കുന്നു.
>>പാകിസ്ഥാന്‍കാരെക്കാള്‍ ഭയക്കേണ്ടത്<<
എന്ന വാചകത്തിലൂടെ പാക്കിസ്ഥാനെ ഒരു ശത്രു രാജ്യമായും കാണുന്നു, ( എന്തെ അങ്ങിനെയല്ലെ എന്ന് ചോദിക്കരുതേ :) , പാകിസ്ഥാന്‍ ഇന്‍ഡ്യക്ക് ശത്രുവായിരിക്കാം എന്നാല്‍ പാകിസ്ഥാനികള്‍ ഭാരതീയര്‍ക്ക് ശത്രുകളല്ല ആവരുത്, ഒരു സാധാരണക്കാരനില്‍ നിന്നും അധ്യാപകനുണ്ടാവേണ്ട വ്യത്യാസം ഇവിടെ കാണാം.
അടുത്ത തലമുറയിലെ കുട്ടികളിലും വിഷം കുത്തിവെക്കുന്നതിലൂടെ ആ പാരഗ്രാഫും നെഗറ്റീവാകുന്നു, ചുരുക്കത്തില്‍ നെഗറ്റീവ് മാത്രം പൊന്തി നില്‍ക്കുന്ന ഈ പോസ്റ്റിനെ ഒരു പിന്തിരിപ്പന്‍ പോസ്റ്റാല്ലാതെ എങ്ങിനെയാണ് കാണുക?
>>ആരും തെളിക്കുന്ന വഴിയേ പോകാന്‍ പുതുതലമുറയില്‍ ഭൂരിഭാഗവും ആഗ്രഹിക്കുന്നില്ലെന്നത് ദുഃഖസത്യം<<
തെളിച്ച വഴിയിലൂടെ തന്നെ പോകണം എന്നെന്തിനാണ് നിര്‍ബന്ധം പിടിക്കുന്നത്?
>>സിലബസിന്‍റെ ഭാഗമൊന്നുമല്ലല്ലോ മൊബൈല്‍ ഫോണ്‍<<
ഇതുതന്നെയാണ് പ്രധാന പ്രശ്നം, സിലബസ്സിലുള്ളതേ പാടുള്ളൂ!
-------------
>>നല്ല കമ്പി കെട്ടാനുള്ള സ്വന്തം മരമോ അയലത്തുകാരന്‍റെ അനുവാദമോ ഇല്ലെങ്കില്‍ വലിയ പ്രശ്നമാകും അല്ലേ<<
ഒരിക്കലുമില്ല.
കമ്പി കെട്ടാന്‍ മരം ഇല്ലെങ്കില്‍,(അയല്‍ വാസിയുടെ സമ്മതവും ഇല്ലെങ്കില്‍ ), മറ്റ് പതിനായിരം വഴികള്‍ ഉണ്ട് പക്ഷെ കണ്ടെത്തണം എന്ന് മാത്രം പറഞ്ഞ് വന്നത് ഒരിക്കലും മുറിക്കേണ്ടതില്ലെന്നുതന്നെ!
അധ്യാപകരോട് സംസാരിക്കാന്‍ പറ്റത്തക്ക ഭാഷയാണോ ഞാന്‍ ഉപയോഗിച്ചതെന്നതില്‍ സംശയമുണ്ട് ക്ഷമിക്കുമല്ലോ!
ഒറ്റ കമന്റായിരുന്നു ബ്ലോഗര്‍ സമ്മതിക്കാത്തതിനാല്‍ മുറിച്ചിടുന്നു :)
കത്തി കൊണ്ട് പച്ചക്കറി അരിയാം, കത്തി കൊണ്ട് ആളെയും കൊല്ലാം...
മൊബൈല്‍ ഫോണും, ഇന്റര്‍നെറ്റും എല്ലാം, നല്ലത് തന്നെ. പണ്ട് കാലത്ത് പ്രേമലെഘനം എഴുത്തും അത് പിടിത്തവും, അതിന്റെ പേരില്‍ കൊറേ കഥപറച്ചിലും ആയിരുന്നു. എന്ന് വെച്ച് ആരെങ്ങിലും തപാല്‍ കുട്ടികള്‍ ഉപയോഗിക്കരുത് എന്ന് പരജിരിന്നോ ?
അത് പോലെ, പണ്ട് ഒരു അപകടം ഉണ്ടായാല്‍ അത് ഫസ്റ്റ് ന്യൂസ് പേപ്പറില്‍ വരും. പിന്നത്തെ വീക്ക്, മംഗളം തുടങ്ങിയ വീകിലികള്‍ സചിത്ര ലേഘനം എഴുത്തും. അതും, ഇന്ന് മൊബൈല്‍ ഫോണില്‍ ഒരു accident എടുത്തു റിപ്പോര്‍ട്ട് ചെയുന്ന സിടിസണ്‍ reporting - രണ്ടും ഒന്ന് തന്നെ അല്ലെ ? രണ്ടും വേദനിപ്പിക്കുന്ന ഫോട്ടോസ് പബ്ലിഷ് ചെയുന്നു. (i don't like both).
പണ്ട് കുളകടവിലും മറ്റും കൂടം കൂടി ഇരുന്നു കുറ്റവും കുറവും പറയുന്നവര്‍, ഇന്നു TV Serial കാണുന്നു. ഇത് നല്ലതല്ലേ ?
പുതിയ തലമുറ കൂടുതല്‍ സാമൂഹിക കടപ്പാട് കൂടുതല്‍ ആണ് എന്നാണ് എന്‍റെ വിശ്വാസം. പഴയ തലമുറയില്‍ എത്ര പേര്‍ ഒരു ജോലി രാജി വെച്ച്, or ലോങ്ങ് ലീവ് എടുത്തു ഒരു NGO യില്‍ ജോലി ചെയാന്‍ പോകും ? Govt ല്‍ നിന്ന് ലീവ് എടുത്തു ഗള്‍ഫില്‍ പോകും. പുതിയ തലമുറയില്‍ എനിയ്ക് നേരിട്ട് അറിയുന്ന പലരും, ഇങ്ങനെ സാമൂഹിക കടപ്പാട് കൊണ്ട് ജോലി, ശമ്പളം എല്ലാം രണ്ടാമത് എന്ന് കണക്കായി ലോകം നന്നാക്കാന്‍ പോകുനുണ്ട്. (Companies like Infosys support this. They give 1 year leave with good % of salary to make this world a better one).
ഗ്ലോബല്‍ വാര്‍മിംഗ് തടയാന്‍, കാര്‍ ബൈക്ക് എല്ലാം വീട്ടില്‍ വെച്ച്, ബസിലും സൈക്കിള്‍ഉം കൊണ്ട് ഓഫീസില്‍ പോകുന്ന ആള്‍കാരെ ഡെയിലി കാണുന്നു.
പുതിയ തലമുറയില്‍ കള്ളത്തരം കാണിക്കുന്നവര്‍ കുറവ് ആണ് എന്നും പലപോഴും തോന്നിയിട്ടുണ്ട്.
കാലം എന്നും മാറ്റത്തിന്റെ പാതയിലാണ്.
ഇതെല്ലം ഒരു മൈന്‍ഡ് സെറ്റ് അല്ലെ ? മുണ്ടില്‍ നിന്ന് പാന്റ്സില്‍ വന്നപ്പോള്‍, സാരിയില്‍ നിന്ന് ചുരിദാറില്‍ എത്തിയപ്പോള്‍, നീണ്ട മുടി മുറിച്ചപ്പോള്‍, പിന്നെ മുടി നീട്ടിയപ്പോള്‍ ....പഴയത് എപ്പോളും പുതിയതിനെ സംശയത്തോടെ നോക്കുന്നു, എതിര്‍ക്കുന്നു. ഇത് എല്ലാ കാലവും നടക്കുന്നതല്ലേ ?
sensible ആയി ഫോണ്‍, ഇന്റര്‍നെറ്റ് എന്നീ കാരിയഗല്‍ ഉപയോഗിക്കാന്‍ മാര്‍ഗ നിര്‍ദേശം കൊടുക്കുക, പിന്നെ, അത് അങ്ങനെ തന്നെ ഉപയോഗിച്ചു, നാം എന്ന പഴയ തലമുറ ഇവര്‍ക്ക് ഉദാഹരണം കാണിച്ചു കൊടുക്കുക, ഇതില്‍ എല്ലാം ആണ് നമ്മള്‍ ഫോക്കസ് ചെയണ്ടത്, അല്ലാതെ കുറ്റം കാണാന്‍ അല്ല.
പുതിയ ലോകത്ത് കടമകള്‍ മറക്കുന്നു എന്നുതു എല്ലാ കാലത്തും കേള്‍ക്കുനത് അല്ലെ ?
ഇത് സ്ഥിരം പംക്തി ആണു .. എഴുപതുകളിലും എന്പതുകളിലും വിപ്ലവം
പ്രസംഗിച്ചും "ഹിപ്പി" കളിച്ചും നടന്നവര്‍ ഇപ്പോള്‍ തത്വം പറയാറുണ്ട് .. !!!
ഇതിനു പകരം, ടീചെര്‍സ് കുട്ടികളുടെ മാതാ പിതാകളുടെ അടുത്ത് നിന്ന് പ്രതീക്ഷിക്കുന്ന കരിയഗള്‍, അവര്കുള്ള ഇന്പുട്സ്, നിങള്‍ പഠിച്ചിട്ടുള്ള child physiology, അതില്‍ വീട്ടുകാര്‍ക്ക് ഉള്ള കുറച്ചു ടിപ്സ് ഇതെല്ലം ചേര്‍ത്ത് ഒരു പോസ്റ്റ് ഇടാമോ ?
@തറവാടി,
ഈ ലേഖനം എഴുതിയിരിക്കുന്നത് നാടിന്റെ ശാപമാകുന്ന ചില വസ്തുതകള്‍ എന്ന ആമുഖത്തോടെയാണ്. കടമകള്‍ മറക്കുന്ന മനുഷ്യന്‍ എന്ന തലക്കെട്ടോടെ എഴുതിയ ഒരു ലേഖനത്തില്‍ നെഗറ്റീവുകളായിരിക്കുമല്ലോ പരാമര്‍ശിക്കപ്പെടുക. പോസിറ്റീവുകള്‍ എഴുതാത്തതിന്റെ പേരിലാണ് താങ്കളതിനെ പിന്തിരിപ്പന്‍ എന്നു വിളിച്ചതില്‍ താങ്കളോടെനിക്ക് സഹതാപമേയുള്ളു. ബ്ലോഗിന്റെ ക്യാന്‍വാസിന് പരിമിതിയുണ്ടെന്ന് മറക്കരുത്.
പാകിസ്ഥാനികളെ ഇന്‍ഡ്യക്കാരന്‍ ശത്രുവായി കാണരുത്.
പാകിസ്ഥാന്‍കാരനോട് ചാറ്റിനു പോവുക. അവന്റെ തെറി മുഴുവന്‍ കേള്‍ക്കുക. എന്റെ സുഹൃത്തേ, താടിയിലിരിക്കുന്ന ഉറുമ്പിനെ ഉറുമ്പിന്‍കൂട്ടില്‍ വെച്ച സന്യാസിയുടെ അവസ്ഥയായിരിക്കും താങ്കള്‍ക്കുണ്ടാവുക. പാകിസ്ഥാന്‍കാരന്റെ സ്വഭാവത്തെപ്പറ്റി മാത്സ് ബ്ലോഗുകാര്‍ ഒരു ഉപമ പറഞ്ഞാലും വിടില്ലേ?
ആരും തെളിച്ച വഴിയേ പോകാന്‍ കുട്ടികള്‍ ആഗ്രഹിക്കുന്നില്ല എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. വാചകക്കസര്‍ത്തുകൊണ്ട് എതിരിടാന്‍ നോക്കിയിട്ടു കാര്യമില്ല. ഇന്ന് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ എണ്ണം നോക്കൂ. ക്വട്ടേഷന്‍ അടക്കമുള്ള വിധ്വംസകപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ എണ്ണം നോക്കൂ. നല്ലൊരു ശതമാനവും 18നു താഴേ പ്രായമുള്ളവരാണ്.
സിലബസിലുള്ളത് പഠിപ്പിക്കാന്‍ സമയം തികയുന്നില്ല. പിന്നയേല്ലേ സിലബസിനപ്പുറത്തേക്ക് പോകാന്‍ നേരം.
മരം മുറിച്ചു കളയാതിരിക്കാന്‍ പതിനായിരം വഴികളുണ്ടെന്നു പറഞ്ഞു. ഒരു വഴിയെപ്പറ്റിയെങ്കിലും ഒന്നു പരാമര്‍ശിച്ചു കൂടായിരുന്നോ?
@ Captain Haddock,
എത്ര പുതുതലമുറയെ ന്യായിച്ചാലും ഞാന്‍ എതിര്‍ക്കുന്നില്ല. പക്ഷെ താങ്കള്‍ വാദിക്കുന്നത് പുതുതലമുറയിലെ ഒരു ചെറിയ ശതമാനത്തിന് വേണ്ടിയാണെന്നോര്‍ക്കുക. കൂടെക്കിടക്കുന്നവനല്ലേ രാപ്പനി അറിയൂ. നാട്ടില്‍ നിന്നാലറിയാം. പുതുതലമുറയുടെ അപഥഗമനത്തെപ്പറ്റി. പുതുതലമുറയില്‍ കള്ളത്തരം കാണിക്കുന്നവരുടെ എണ്ണം കുറവാണെന്ന് പറയുന്നതനോട് എനിക്ക് യോജിപ്പില്ല. ഈ മാസത്തെ മലയാള മനോരമ ആരോഗ്യത്തില്‍ കുറെ കുട്ടിക്കളികളെപ്പറ്റി പറഞ്ഞിട്ടുണ്ട്. വായിക്കുക. പഴയതലമുറയിലെയും പുതിയതലമുറയിലെയും കള്ളത്തരം കാട്ടുന്നവരുടെ ശതമാനം നോക്കിയാല്‍ത്തന്നെ ഈ ചിന്താഗതിക്കു മാറ്റം വരും. പഴയതലമുറയിലെ കുട്ടികള്‍ക്ക് സമൂഹത്തെ ഭയമായിരുന്നു. ഇന്നോ?
ഹാഫ് കള്ളന്‍,
ഇവിടെ ഹിപ്പി കളിയല്ലല്ലോ പ്രശ്നം? തത്വം പറച്ചിലുമല്ല. പുതുതലമുറയുടെ പോക്കിലുള്ള വേദന കൊണ്ട് പറഞ്ഞതാണ്. എല്ലാവരും കൂടി ലേഖനത്തിലെഴുതിയത് തെറ്റാണെന്ന് പറഞ്ഞപ്പോള്‍ ഒന്നു പ്രതികരിക്കണമെന്നു തോന്നി. എല്ലാത്തിനുമുണ്ടല്ലോ രണ്ടു പക്ഷം. പിന്നെ ഇതിനെല്ലാം മറുപടി പറയേണ്ട ബാധ്യത ഈ ബ്ലോഗിന്റെ ഉടമസ്ഥര്‍ക്കാണ്. അവരെന്തേ നിശബ്ദത പാലിക്കുന്നത്. ഈ ലേഖനം എഴുതിയവരുടെ പ്രതികരണം ഉടന്‍ പ്രതീക്ഷിക്കുന്നു.
lol...നാട്ടിലും, നാട്ടിന് പുറത്തും നിന്നിടുണ്ട്, നിക്കുന്നു. അത് കൊണ്ട് തന്നെ ചെറിയ പുതുതലമുറയിലെ ഒരു ചെറിയ ശതമാനത്തെ അല്ല, വളരെ വലിയ ശതമാനത്തെ അറിയാം. ഒരു ചെറിയ doubt : നാട്ടില്‍ വള്ളമടിച്ചു റോഡ് സൈഡില്‍ പാമ്പായി കിടക്കുന്ന കൂട്ടത്തില്‍ എത്ര ശതാമാനം പുതു തലമുറ ഉണ്ട് ?
ot:
പിന്നെ, ഇവിടെ നടക്കുനതു ഒരു ചര്‍ച്ചയന്നു, ഈ പോസ്റ്റ് അത് തൊടങ്ങി എന്ന് മാത്രം. അവരോടു ഉടന്‍ പ്രതികരിക്കാന്‍ പറയുന്നത് ശരി ആണോ ? വര്‍ക്കിംഗ് ഡേ ആയതു കൊണ്ട് തിരക്ക് ആയിരിക്കും, അലെങ്ങില്‍ ഒരു ചര്‍ച്ച തുടങ്ങി വെയ്ക്കാന്‍ വേണ്ടി ഉള്ള പോസ്റ്റ് ആയിരിക്കും. ഇതിനെല്ലാം മറുപടി പറഞ്ഞെ പറ്റു എന്നില്ല
missed to add:
" ക്വട്ടേഷന്‍ അടക്കമുള്ള വിധ്വംസകപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ എണ്ണം നോക്കൂ. നല്ലൊരു ശതമാനവും 18നു താഴേ പ്രായമുള്ളവരാണ്" --> ഈ പിള്ളാരുടെ കയ്യില്‍ ആയുധം വെച്ച് കൊടുക്കുനത് പഴയ തലമുറയില്‍ പെട്ട ആള്‍കാര്‍ അല്ലെ ? അവര്‍ അല്ലെ സ്വന്തം ലാഭത്തിനായി പിള്ളേരെ വഴി തെറ്റിക്കുനത് ?
വിജയന്‍ കടവത്ത്,
ഒരധ്യാപകന്റെ തലം എന്നെപ്പോലുള്ളവര്‍ക്ക് വളരെ ഉയരത്തിലാണ് അവര്‍ക്കൊരിക്കലും ഒരു പുരോഹിതന്റെ മുഖമില്ലതന്നെ അതുകൊണ്ട് തന്നെയാണ് ഈ പോസ്റ്റ് പിന്തിരിപ്പന്‍ പോസ്റ്റാവുന്നത്.
ഞാന്‍ സഹതാപം അര്‍ഹിക്കുന്നുവനെന്ന് തോന്നിയിട്ടില്ല.
>>ബ്ലോഗിന്റെ ക്യാന്‍വാസിന് പരിമിതിയുണ്ടെന്ന് മറക്കരുത്<<
എന്ത് പരിമിതി എന്നുകൂടെ പറഞ്ഞാല്‍ നന്നായിരുന്നു.
പാകിസ്ഥാനുമായി ബന്ധപ്പെട്ടത്,
താങ്കള്‍ ക്ക് പാകിസ്ഥാനികളുമായി ചാറ്റ് ചെയ്ത അനുഭവം മാത്രമെ കാണൂ, വര്‍ഷങ്ങളോളം ജോലി ചെയ്തിട്ടുണ്ട്, ഇന്നും ദിവസവും കാണുന്നു, എല്ലാ തര/തലത്തില്‍ പെട്ടവരേയും.
ഒരു സാധാരണ പൗരന്‍ പാകിസ്ഥാന്‍/ നികള്‍ ശത്രുക്കളെന്ന് പറയുന്നതുപോലല്ല ഒരധ്യാപകന്‍ പറയുമ്പോളുള്ളത്. വ്യക്തിപരമായിട്ടുണ്ടായ അനുഭവംവെച്ച് ഒരു ജനതയെ മൊത്തം വിലയിരുത്തുന്നത് അധ്യാപകന്‍ എന്ന നിലയില്‍ ശെരിയെന്ന അഭിപ്രായം എനിക്കില്ല. ഒന്നുകൂടി വ്യക്തമാക്കാം , ഒരു ബ്ലോഗര്‍ അയാളുടെ പോസ്റ്റില്‍ ഇതുപോലൊരു സ്റ്റേറ്റ്മെന്റ് എഴുതിയാല്‍ ഞാന്‍ അതിനെ ഗൗനിക്കുകയേ ഇല്ല എന്നാല്‍ ഒരധ്യാപകന്‍ അത് ചെയ്താല്‍ ശ്രദ്ധിക്കും. അധ്യാപനം ഒരു 'ജോലി' മാത്രമായി കാണുന്നവര്‍ ഇതില്പെടില്ലെന്നും കൂടി ചേര്‍ത്തുവായിക്കാം :)
>>പാകിസ്ഥാന്‍കാരന്റെ സ്വഭാവത്തെപ്പറ്റി മാത്സ് ബ്ലോഗുകാര്‍ ഒരു ഉപമ പറഞ്ഞാലും വിടില്ലേ?<<
പോസ്റ്റില്‍ ഒരു സര്‍ദാര്‍ജി ഫലിതം പോലെ തോന്നിയില്ല .
contd...
>>വാചകക്കസര്‍ത്തുകൊണ്ട് എതിരിടാന്‍ നോക്കിയിട്ടു കാര്യമില്ല<<
ഹ ഹ മാഷേ ഞാന്‍ പത്താം ക്ലാസ്സില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിയല്ല എതിര്‍ത്തു തോല്പ്പിക്കാന്‍ :)
>>സിലബസിലുള്ളത് പഠിപ്പിക്കാന്‍ സമയം തികയുന്നില്ല. പിന്നയേല്ലേ സിലബസിനപ്പുറത്തേക്ക് പോകാന്‍ നേരം.<<
സിലബസ്സിന് പുറത്തുള്ളത് പഠിപ്പിക്കണം എന്നാണോ ഞാന്‍ പറഞ്ഞത്?
>>മരം മുറിച്ചു കളയാതിരിക്കാന്‍ പതിനായിരം വഴികളുണ്ടെന്നു പറഞ്ഞു. ഒരു വഴിയെപ്പറ്റിയെങ്കിലും ഒന്നു പരാമര്‍ശിച്ചു കൂടായിരുന്നോ? <<
ഇത്രക്ക് ബാലിശമാവണോ?
അധ്യാപനം എന്നാല്‍ ജോലിയായി കാണുന്നവരോടൊന്നുമേ പറയാനില്ലെന്നും അടിവരയിടുന്നു.
Captain Haddock,
ഇന്ന് നമ്മുടെ നാട്ടില്‍ വെള്ളമടിച്ചു വഴിയില്‍ കിടക്കുന്നവരുടെ എണ്ണം കുറവാണ്. ഉള്ളവരാകട്ടെ പഴയ തലമുറക്കാരുമാണ് സമ്മതിച്ചു. അപ്പോള്‍ പുതുതലമുറ എന്തു ചെയ്യുന്നു? അവരും വെള്ളമടിക്കുന്നുണ്ട് പക്ഷേ കിക്ക് പോരാഞ്ഞ് ടച്ചിങ്സിന് വേണ്ടി ചരസ്സിനും കഞ്ചാവിനും ഗുളികകള്‍ക്കും എന്തിനേറെ വൈറ്റ്നറിനുമൊക്കെ പുറകേ പോകുന്നു. (അവലംബം: മനോരമ ആരോഗ്യം)
<--ഈ പിള്ളാരുടെ കയ്യില്‍ ആയുധം വെച്ച് കൊടുക്കുനത് പഴയ തലമുറയില്‍ പെട്ട ആള്‍കാര്‍ അല്ലെ ? അവര്‍ അല്ലെ സ്വന്തം ലാഭത്തിനായി പിള്ളേരെ വഴി തെറ്റിക്കുനത് ?--->
അപ്പോള്‍ പിള്ളാര് വഴിതെറ്റുന്നുണ്ട് അല്ലേ. പുതുതലമുറയായാലും പഴയ തലമുറയായാലും കടമകള്‍ മറക്കുകയാണ് എന്ന അഭിപ്രായം തന്നെയാണ് എനിക്കും.
@തറവാടി,
സഹതാപം അര്‍ഹിക്കപ്പെടുന്നവര്‍ക്കേ കിട്ടൂ. അത് വേണ്ടന്നോ വേണമെന്നോ പറയല്ലേ. ബ്ലോഗിലെ ലേഖനങ്ങള്‍ വായിക്കാനുള്ളവയല്ലേ. ഒരു മധുമോഹന്‍ സീരിയല്‍ പോലെ അത് അനാവശ്യമായി വലിച്ചു നീട്ടാന്‍ പറ്റില്ലല്ലോ. വായനക്കാരന്റെ സമയത്തിനു കൂടി നമ്മള്‍ വിലകല്പിക്കണമെന്നത് മാന്യത. അതു പോലെ തന്നെ ഗോമൂത്രം പോലെ നീളുന്ന കമന്റുകളുടെ അനാവശ്യ ഉയവും ബ്ലോഗര്‍ സമ്മതിക്കില്ലല്ലോ.
ഗള്‍ഫില്‍ ജോലി ചെയ്യുന്ന പാകിസ്ഥാനി ആ രാജ്യത്തെ നിയമത്തിനനുസരിച്ചു തന്നെയാണ് ജീവിക്കുന്നത്. അതുകൊണ്ടാണ് കുഴപ്പങ്ങളില്ലാത്തതെന്ന് ഓര്‍ക്കുക. പാകിസ്ഥാന്റെ ഭീകരസ്വഭാവത്തെപ്പറ്റി ഞാന്‍ പറയാതെ തന്നെ എല്ലാവര്‍ക്കും അറിയാമല്ലോ. അതു സര്‍ദാര്‍ജിഫലിതമായി കാണാതിരുന്നതില്‍ ഭാഗ്യം.
പിന്നെ ഞാന്‍ തര്‍ക്കിക്കാന്‍ വന്നതല്ലെന്നു മനസ്സിലാക്കുക. പത്താം ക്ലാസുകാരനോട് ചിലപ്പോള്‍ ഒരു പ്രാവശ്യം പറഞ്ഞാല്‍ കാര്യം മനസ്സിലാകും. അല്ലെങ്കില്‍ പുരയ്ക്ക് മീതെ ചാഞ്ഞു നില്‍ക്കുന്ന മരത്തെ എത്ര കമ്പിയിട്ടാലും നിവര്‍ത്താന്‍ കഴിയില്ലെന്ന് പറഞ്ഞാല്‍ മനസിലാകുമായിരുന്നല്ലോ. ആ ചിത്രം ഒന്നു മനസ്സില്‍ കാണണേ തറവാടീ. ഞാന്‍ അധ്യാപകന്‍ എന്ന പദവിയെ ഒരു ജോലിയായി കാണുകയായിരുന്നുവെങ്കില്‍ ഈ കമന്റുകള്‍ക്കെതിരെ പ്രതികരിക്കുമായിരുന്നില്ലെന്നോര്‍ക്കുക. കുട്ടികളെ ഇരുത്തിക്കൊണ്ട് ഉത്തരവാദിത്വം നിറവേറ്റുന്നവരാണ് ഞങ്ങള്‍. തറവാടിയെയും ഒന്നിരുത്തിയതില്‍ ഖേദിക്കില്ലെന്നു വിശ്വസിക്കുന്നു
അനുബന്ധമെന്നോണം ഒരു പോസ്റ്റിട്ടു :)
തറവാടിക്ക് ബോറടിക്കുമ്പോള്‍ വായിക്കാനായി പാകിസ്ഥാന്‍കാരുടെ ചില തമാശകളും സ്നേഹോദ്ദേശ്യലക്ഷ്യങ്ങളും. വായിക്കണേ
വിജയാ....എല്ലാ തലമുറകളും വെള്ളമടിക്കുന്നുണ്ട്,കിക്ക് പോരാഞ്ഞ് ടച്ചിങ്സിന് വേണ്ടി ചരസ്സിനും കഞ്ചാവിനും ഗുളികകള്‍ക്കും എന്തിനേറെ വൈറ്റ്നറിനുമൊക്കെ പുറകെ
പുറകേ പോകാറും ഉണ്ട്.
ഈ കഞ്ചാവും മറ്റും എല്ലാ തലമുറകളും ഉപ്യോഗിചിരുന്നിലെ ? പിന്നെ ഇപ്പോള്‍ ഉള്ളവര്‍ വള്ളമടിച്ചാല്‍ തന്നെ ബാകി ഉള്ളവര്‍ക്ക് disturbance ഉണ്ട്ടാകുനത് കുറവാണ്.
yes, പിള്ളാര് വഴിതെറ്റുന്നുണ്ട്. അതും പണ്ടും ഇന്നും നടക്കുന്ന കാരിയം തന്നെ.
നമുക്ക് ചെയാന്‍ ഉള്ളത്, പണ്ട് ഉള്ളവര്‍ നല്ലവരും, ഇപ്പൊ ഉള്ള ചുള്ളന്‍ & ചുള്ളികള്‍ പോക്കും എന്ന മനോഗതി നിര്‍ത്തിയിട്ടു, നമ്മള്‍ നല്ല രീതില്‍ ജീവിച്ചു പുതിയ തലമുറയ്ക്ക് മത്രകയാവുക. അപ്പോള്‍, അവര്‍ കൂടുതല്‍ നല്ലവര്‍ ആകൂലെ ?
ചുമ്മാ അവര്‍ക്ക് അതില്ലാ, ഇതില്ലാ എന്ന് പറഞു demotivate ചെയ്യണോ ?ഓര്‍ക്കുക, നമുക്ക് മുമ്പുള്ള തലമുറ നമ്മളെ പറ്റി പറജതും ഇത് തന്നെ അല്ലെ ? Let them use phone, internet anything that is new. Let us set examples by using them sensibly.
@ Captain Haddock,
എന്തൊക്കെപ്പറഞ്ഞാലും ആളെക്കൊല്ലാന്‍ പഴയ തലമുറക്ക് പേടിയായിരുന്നു... പഴയ തലമുറയെ ഞാന്‍ ന്യായീകരിച്ചതല്ലെന്നോര്‍ക്കുക. പുതിയ തലമുറയെ കുറ്റം പറഞ്ഞതുമല്ല. മൂല്യച്യൂതി സംഭവിച്ചിരിക്കുന്നു. എന്തിനും ഏതിനും....അത്രയേ ഉദ്ദേശിച്ചുള്ളു. അത്രയേ പറയാനുമുള്ളു.
>>അല്ലെങ്കില്‍ പുരയ്ക്ക് മീതെ ചാഞ്ഞു നില്‍ക്കുന്ന മരത്തെ എത്ര കമ്പിയിട്ടാലും നിവര്‍ത്താന്‍ കഴിയില്ലെന്ന് പറഞ്ഞാല്‍ മനസിലാകുമായിരുന്നല്ലോ<<
ഈ ഒരൊറ്റ വരി മതി ഇന്നത്തെ അധ്യാപകന്‍ എങ്ങിനെ ചിന്തിക്കുന്നു എന്ന് മനസ്സിലാവാന്‍ :)
അതുകൊണ്ട് തന്നെ കൂടുതല്‍ വിശദീകരണം തരുന്നില്ല.
ഓ.ടി: താങ്കള്‍ ഒരധ്യാപകനെന്ന് വിശ്വസിക്കുന്നു അതിനാല്‍ തന്നെ എന്തെങ്കിലും പിഴവ് എന്റെ വാക്കുകളില്‍ വന്നിട്ടുണ്ടെങ്കില്‍ ക്ഷമിക്കുമല്ലോ!
ഇന്നത്തെ അധ്യാപകരെ മൊത്തം കളിയാക്കി എന്നുപറയരുതേ, സന്ദര്‍ഭവശാല്‍ വന്നുപോയതാണ് :)
ഈ പഴയ തലമുറയ്ക്ക് എന്തോരം പഴക്കം വരും ?? ആളെ കൊല്ലാന്‍ (ഏതു ആശയത്തിന്റെ പേര് പറഞ്ഞാലും ജീവന്‍ എടുത്താല്‍ അതിനു കൊലപാതകം എന്ന് തന്നെയേ ഞാന്‍ പറയു ) മുന്നില്‍ നിന്ന നക്സലുകള്‍ ഏതു തലമുരക്കാരാ ?
സമൂഹത്തെ ഭയമായിരുന്നു. ഇന്നോ? - അല്ല ഈ സമൂഹത്തെ എന്തിനു ഭയക്കണം .. സമൂഹവും ഞാനും എന്ന് പറയുന്നത് .. ഞാനും എന്റെ മൂക്കും എന്ന് പറയുന്ന പോലെ ആണ് .. എന്റെ മൂക്ക് എന്റെ ശരീരത്തെ ഭയപ്പെടേണ്ട കാര്യമൊന്നുമില്ല .
പിന്നെ സമൂഹത്തിന്റെ അധപതനത്തിന് കാരണം തേടി പോവേണ്ട കാര്യമൊന്നുമില്ല . ഒരു ഇരുപതു കൊല്ലം മുന്‍പത്തെ സിനിമ കണ്ടാല്‍ അതില്‍ പറയും : " ഓ ഇപ്പോളത്തെ പിള്ളാരുടെ ഒരു പരിഷ്കാരം " ഇപ്പൊ ഇറങ്ങുന്ന പടത്തിലും കാണാം .. പിള്ളാരൊക്കെ അങ്ങ് മാറി പോയി .
മാറ്റം ഇപ്പോഴും ഉണ്ടാവും , അപ്പോള്‍ ഇളം തലമുറക്കാരെ കുറ്റം പറയുന്നത് ഒരു സന്തോഷം !!
@Vijayan Kadavath : ഞാന്‍ ആ വഴിക്കങ്ങു പോയേനെ .. അന്നേരം പേര് വിളിച്ചോണ്ട് മാത്രം വന്നതാ ..
ഗംഭീരന്‍ കമന്റുകളാണല്ലോ. തറവാടിയുടെ നിരീക്ഷണങ്ങള്‍ ശ്രദ്ധേയം.ഏതായാലും സത്യാന്വേഷിയുടെ ഇടപെടല്‍ സാര്‍ഥ്കമായി.
ഈ ലേഖനം പിന്തിരിപ്പനാണെന്ന് മാത്രമല്ല, ആധികാരികതയോട് കൂടിയുള്ള എന്തെങ്കിലും വീക്ഷണങ്ങളോ ഒരു ചർച്ചയ്ക്കുതകുന്ന തരത്തിൽ വിഷയത്തോടുള്ള ഇടപെടലോ ഇല്ല. ഇടുങ്ങിയ ഒരു ചിന്താഗതി സാമൂഹ്യപ്രസക്തം എന്ന പേരിൽ ചുമ്മാ എഴുതി വെച്ചിരിക്കുന്നു എന്ന് മാത്രം.
ഈ ഒരു പാരഗ്രാഫ് മാത്രം മതി അത് തെളിയിക്കാൻ:-
[[കൂട്ടുകളെല്ലാം വിട്ട് മൊബൈല്‍ സുഹൃത്തിനോട് സല്ലപിക്കുന്ന ആധുനിക തലമുറ ഇതിനെല്ലാം ഒരു പടി മുകളിലാണ്..... എല്ലാം മറന്ന് കട്ടിലില്‍ മലര്‍ന്നു കിടന്ന് സെല്‍ഫോണ്‍ കാതോടും ചുണ്ടോടും ചേര്‍ത്ത്, ചുറ്റുപാടുകളില്‍ നിന്നും അകന്ന്, കൂട്ടുകാരിയോട് (കൂട്ടുകാരനോട്) തമാശ പറഞ്ഞ്.. തമാശ ആസ്വദിച്ച് ....ചിരിച്ചുല്ലസിക്കുന്ന ഭാവി വാഗ്ദാനങ്ങള്‍ക്ക് സമൂഹത്തോട് എന്ത് കടപ്പാടാണ് ഉള്ളത്...]]
1. കട്ടിലിൽ മലർന്നു കിടക്കുക
2.സെൽഫോൺ കാതോടും ചുണ്ടോടും ചേർക്കുക
3. കൂട്ടുകാരോട് സംസാരിക്കുമ്പോൾ ചുറ്റുപാടുകളിൽ നിന്നകലൌക
4. തമാശ പറയുക
5. തമാശ ആസ്വദിക്കുക
6. ചിരിച്ചുല്ലസിക്കുക.
ഇതിൽ ഏതാണ് മോശം എന്ന് പറയാമോ? ഇത് ചെയൂന്നവർക്ക് സാമൂഹ്യപ്രതിബദ്ധതയില്ലെന്ന് ലേഖകൻ പറയാൻ കാരണം? അങ്ങനെ തെളിയിക്കുന്ന ആധികാരികമായ പഠനങ്ങൾ വല്ലതും നടന്നിട്ടുണ്ടോ? ഉണ്ടെങ്കിൽ അതിന്റെ ഡീറ്റേയ്ല്സ്?
കുട്ടികൾ എഴുതുന്ന ഉപന്യാസങ്ങൾ മൂല്യനിർണയം ചെയ്യേണ്ട അദ്ധ്യപാകർ ലേഖനം എഴുതുമ്പോൾ അതിനു മിനിമം സ്റ്റാൻഡാർഡ് വായനക്കാർ പ്രതീക്ഷിക്കും. വേണമെന്ന് നിർബന്ധമൊന്നുമില്ല. ഉണ്ടായാൽ കൊള്ളാം...
ഓടോ:
മുകളിൽ അക്കമിട്ട് നിരത്തിയ കാര്യങ്ങൾ ലേഖകൻ/ലേഖിക ചെയ്യാറില്ലെങ്കിൽ ഒന്നേ പറയാനുള്ളൂ - “യൂ ആർ മിസ്സിംഗ് സംതിങ്ങ് വെരി പ്രീഷ്യസ് ഫ്രം യുവർ ലൈഫ്”
ഒരിക്കലും ചിരിക്കാത്തവൻ രാജ്യദ്രോഹി ആയിരിക്കുമെന്നാണ്... പിള്ളേർ ചിരിച്ചുല്ലസിക്കട്ടെയെന്നേ...
ഞാന്‍ ചെരിഞ്ഞാ കിടക്കാര് .. പിന്നെ ഹെഡ് ഫോണ്‍ യുസ് ചെയ്യാറുണ്ട് .. സൊ എനിക്ക് സാമൂഹിക പ്രതിബദ്ധത ഉണ്ട് !
Blogger Vijayan Kadavath said...
@ Captain Haddock,
എന്തൊക്കെപ്പറഞ്ഞാലും ആളെക്കൊല്ലാന്‍ പഴയ തലമുറക്ക് പേടിയായിരുന്നു..
വിജയൻ കറ്റവത്തിനോട് ചില ചോദ്യങ്ങൾ (ഉത്തരങ്ങൾക്ക് ഹൈസ്കൂളിലെ ചരിത്രപുസ്തകങ്ങൾ റെഫർ ചെയ്താൽ മതിയാകും)
1. രണ്ടാം ലോകമഹായുദ്ധം നടന്നതെപ്പോൾ? അതിൽ കൊല്ലപ്പെട്ടവരെത്ര?
2. കോൺസണ്ട്രേഷൻ ക്യാമ്പിൽ കൊല്ലപ്പെട്ട ജൂതരുടെ എണ്ണം എത്ര? അതിൽ പിഞ്ചുകുഞ്ഞുങ്ങൾ എത്ര?
3. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച ശേഷം ഗാന്ധിജി ഡൽഹിയിൽ നിന്ന് ഭരണട്ടിൽ പങ്കു കൊള്ളാതെ കൽക്കാത്തയിലെ തെരുവോരങ്ങളിൽ സഞ്ചരിക്കാനുണ്ടായ കാരണം എന്ത്?
4. അടിയന്തിരാവസ്ഥ ഏത് വര്ഷ്ങ്ങളിൽ ആയിരുന്നു? കൊല്ലപ്പെടവരുടെ എണ്ണം?
5. ജാലിയൻ വാലാബാഗ് കൂട്ടക്കൊല നടന്നതെപ്പോൾ?
6. കേരളത്തിൽ നക്സലിസം ശക്തമായ കാലഘട്ടം ഏത്?
7. മനുഷ്യചരിത്രത്തിൽ അടിമക്കച്ചവടം നിലനിന്നിരുന്നത് ഏത് നൂറ്റാണ്ട് വരെ?
8. കേരളത്തിൽ തർക്കങ്ങൾ അങ്കം വെട്ടി തീർത്തിരുന്നത് ഏത് കാലഘട്ടത്തിൽ?
9. കേരളത്തിൽ ജന്മിത്വം നിലനിന്നിരുന്നത് ഏത് പതിറ്റാണ്ട് വരെ/ അതിനു മുൻപ് കുടിയാന്മാരുടെ അവസ്ഥ എന്തായിരുന്നു?
10. പുരാതനറോമിലെ ആംഫിതിയേറ്റർ എന്തിനു വേണ്ടിയുള്ളതായിരുന്നു?
11. അശോകചക്രവർത്തിക്ക് കലിംഗയുദ്ധത്തിനു ശേഷം മനമ്മാറ്റമുണ്ടാവാൻ മാത്രം കലിംഗയുദ്ധത്തിൽ സംഭവിച്ചതെന്ത്?
12. സാർ ചക്രവർത്തിമാരുടെ കാലഘട്ടത്തിൽ റഷ്യയിലെ ക്രമസമാധാനനിലയെപ്പറ്റി ഒന്നരപ്പേജിൽ കവിയാതെ ഉപന്യസിക്കുക...
തുടരണോ?
ദോഷം പറയരുതല്ലോ.. കമെന്റുകള്‍ എല്ലാം കസറുന്നുണ്ട്.. വായിച്ച് വായിച്ച് കണ്ണിന്റെ ഫിലമന്റ് അടിച്ച് പോയി...
നിര്‍ദോഷി
"മൂല്യച്യൂതി സംഭവിച്ചിരിക്കുന്നു " - എന്താ വിജയാ ഇത് ? ഇത്രയം പറഞത് മുഴുവന്‍ ഇത് തന്നെ അല്ലെ ?ഒരു ച്യൂതിയും സംഭവിച്ചില്ല !!!
പണ്ട് നടനിട്ടുള്ള അത്ര wars, ചോരപുഴകള്‍ ഇപ്പോള്‍ ഉണ്ടോ ? പണ്ട് ഉള്ള അത്ര സീരിയല്‍ കില്ലെര്സ് (Ripper etc) ഇപ്പോള്‍ ഉണ്ടോ ?പണ്ടുള്ള അത്ര പാമ്പുകള്‍ റോട്ടില്‍ ഉണ്ടോ പൂസ് ആയി കിടക്കുനില്ലലോ ? പണ്ട് ഉള്ളതിനേക്കാള്‍ കൂടുതല്‍ ആള്‍കാര്‍ സാമൂഹിക രംഗത്ത് ഇപ്പോള്‍ ഇല്ലെ ? ഗ്രീന്‍ പീസ് തുടഗിയ സംഗടനകളുടെ കൂടെ വര്‍ക്ക് ചെയ്തിടുണ്ടോ ? എല്ലാം ചെറുപ്പക്കാര്‍ ആണ്. ( just one example)
ബാകി എല്ലാം മുകളില്‍ കാല്‍വിന്‍ പരജിട്ടുണ്ട്. (എന്നിട്ടും ക്ലാരിടി കിട്ടിയില്ല എങ്കില്‍ ആ കള്ളന്‍ പറഞ്ഞ സാമൂഹിക പ്രതിബദ്ധത നോക്കു.) ഞാന്‍ ടൈപ്പ് അറിയാതെ കുത്തി തപ്പി വന്ന്പോഴെയ്ക്കും പുതിയ തലമുറ കാരിയം പറഞു ഒരു പാടും പാടി പോയി !!!
പണ്ട് ഗ്യാസ് stove വന്നപ്പോള്‍ അത് ഉപയോഗിക്കാന്‍ അറിയാതെ അപകടം സംഭവിച്ചു കൊറേ പേര്‍ മരിച്ചില്ലേ ? ഇപ്പോള്‍ അങനെ അപകടം അധികം കേള്കാര്‍ ഉണ്ടോ ? കാരണം നമ്മള്‍ അത് ഉപയോഗിക്കാന്‍ പഠിച്ചു. അത് പോലെ തന്നെ ഈ സെല്‍ ഫോണ്‍ etc. ഉപയോഗം പഠിച്ചു കഴിഞ്ഞാല്‍ ഈ പ്രശ്നം എല്ലാം തീരും. എത്ര പേര്‍ സെല്‍ ഫോണ്‍ ഉപയോഗിക്കുന്നു, എത്ര മിസ്സ് use നടക്കുന്നു എന്ന ratio നോക്കിയാല്‍, വളരെ കുറച്ച് അല്ലെ ഉള്ളോ
Dear Calvin
Social responsiblity cannot be induced on a person. It is a natural process and development.A teacher can be fashonable but he or she must be a teacher not a cheater.he is the only person who see and experience the actual things going on in the campus.he must have social responsiblity then only the society exist.The list that you gave is good and no harm in it.Where and when it works is important,"My actions and thougths are always ideal but it becomes worst when others did."
ജോൺ പി.എ പറഞ്ഞ കാര്യങ്ങൾ വ്യക്തമല്ല വിശദീകരണം ആഗ്രഹിക്കുന്നു.
Calvin
തകർക്ക്.ഓരോരുത്തരും അവരുടെ കൌമാരത്തിലും യൌവനത്തിലും ചെയ്ത കാര്യങ്ങൾ കുട്ടികൾ അവരുടെ കൌമാരത്തിൽ ചെയ്യുമ്പോൾ അവർക്കു സഹിക്കില്ല. അവിടെ സദാചാരം,മണ്ണാങ്കട്ട തുടങ്ങിയ ഒരുപാടു വിലക്കുകളുമായി ചാടിവീഴും അവർ. ഏറ്റവും ആധുനികോത്തരമായ ആഗോളവത്കരണത്തിന്റെ കാലത്ത് അതിന്റെ എല്ലാവിധ സൌകര്യങ്ങളും അനുഭവിച്ച്, ഫ്യൂഡൽ മനസ്സുകളുമായി കഴിയുന്നവരാണു പൊതുവിൽ മലയാളികൾ. അധ്യാപകർ കുറച്ചുകൂടി ഫ്യൂഡൽ ആണെന്നതിന് ഒട്ടേറെ ഉദാഹരണങ്ങൾ ഓരോ രക്ഷിതാവിന്നും പറയാനുണ്ടാവും,രക്ഷിതാവിന്റെ ഫ്യൂഡലിസത്തിന്റെ ഏറ്റക്കുറച്ചിൽ അനുസരിച്ച്.
രസകരമായ സംഗതി, തങ്ങൾ ഫ്യൂഡൽ ആണെന്ന് ഇവരാരും തിരിച്ചറിയുന്നില്ല എന്നതാണ്. അതുകൊണ്ടാണ് മുതലാളിത്ത മൂല്യങ്ങളെ തടഞ്ഞു നിറുത്താനുള്ള ശ്രമങ്ങളെ മഹത്തരമെന്ന് ഇവർ സ്വയം കരുതുന്നതും അതിനെ ‘സാമൂഹിക ഉത്തരവാദിത്വം’ എന്നു വിശേഷിപ്പിക്കുന്നതും. ഒരു പക്ഷേ ബ്ലോഗിൽത്തന്നെ മറ്റു ബ്ലോഗുകൾ നോക്കുന്ന എത്ര അധ്യാപകർ ഉണ്ടെന്ന കാര്യം സംശയമാണ്. പ്രിന്റ് മീഡിയയേക്കാൾ ഫ്യൂഡൽ വിരുദ്ധവും ശാസ്ത്രീയവും റാഷനലുമായ രചനകൾ ബ്ലോഗിലാണുള്ളത്. അത്തരത്തിൽ എഴുതുന്ന ചിലർ ചിത്രകാരൻ മുഖേനെ ഇവിടെ വന്നതിനാൽ വ്യത്യസ്തമായ ചില വീക്ഷണങ്ങൾ ഈ ബ്ലോഗിന്റെ വായനക്കാർക്കു കാണാൻ കഴിഞ്ഞു. എന്നാൽ അവർക്ക് അതംഗീകരിക്കാൻ വലിയ പ്രയാസം കാണും. ഒരു പാരെഡൈം ഷിഫ്റ്റ് അത്യാവശ്യമാണതിന്.
"സര്‍വ്വതിനേയും മൊബൈല്‍ഫോണിലെ കൊച്ചു സ്ക്രീനിലേക്ക് ആവാഹിച്ച് ലോകം മുഴുവന്‍ പ്രദര്‍ശിപ്പിക്കാന്‍ വെമ്പല്‍ കൊള്ളുന്ന പുതുതലമുറ നമ്മുടെ സമൂഹത്തില്‍ വളര്‍ന്ന് വരുമ്പോള്‍"
ഇന്നത്തെ സാഹചര്യത്തില്‍ മൊബൈല്‍ ഫോണുകള്‍ അത്യാവശ്യമാണ്. പ്രത്യേകിച്ച് ന്യൂക്ലിയാര്‍ ഫാമിലിയിലുള്ള രക്ഷിതാക്കള്‍ ജോലിക്കാരാകുമ്പോള്‍. സ്വന്തം സ്റ്റാറ്റസ് കാണിക്കുവാന്‍ മുന്തിയതരം മൊബൈല്‍ വാങ്ങി കൊടുക്കുന്നതിന് പകരം വിളിക്കുവാന്‍ മാത്രം പറ്റുന്ന തരത്തില്‍ ഒരണ്ണം മതി എന്ന് ചിന്തിക്കേണ്ടത് ആരാണ്? പുതിയതിനും പഴയതിനും ഇടയില്‍ നില്‍ക്കുന്ന തലമുറയാണ് ഈ പ്രശ്നങ്ങള്‍ക്കെല്ലാം കാരണം എന്ന് പലപ്പോഴും തോന്നാറുണ്ട്.
“പാകിസ്ഥാന്‍കാരെക്കാള്‍ ഭയക്കേണ്ടത്” എന്ന പ്രയോഗം ഒരു അദ്ധ്യാപക ബ്ലോഗില്‍ കാണുവാന്‍ കഴിഞ്ഞതില്‍ ദു:ഖമുണ്ട്. എന്ത് കൊണ്ട് എന്ന് വിശദീകരിക്കേണ്ട കാര്യമില്ലല്ലോ.
ആധുനിക ഉപകരണങ്ങള്‍ കൊണ്ട് എങ്ങിനെ പഠനം സുഖമാമാക്കാന്‍ മറ്റ് രാജ്യങ്ങളിലുള്ളവര്‍ നടപ്പിലാക്കിയിരിക്കുന്നവ കണ്ടില്ലെന്ന് നടിക്കുന്നതല്ലേ കൂടുതല്‍ അപകടം!
മൊബൈല്‍ ദുരുപയോഗം ചെയ്യപെടുന്നുണ്ടെന്നു അംഗീകരിക്കുമ്പോള്‍ തന്നെ നിരോധനം ശാശ്വത പ്രതിവിധിയല്ല എന്നും മനസ്സിലാക്കണം.
ഇക്കാര്യത്തില്‍ രക്ഷിതാക്കള്‍ തന്നെയാണ് പ്രതികള്‍ .
സനല്‍കുമാര്‍ ഐ എ എസ് പറഞ്ഞ ഒരു കാര്യമുണ്ട്.
അദ്ദേഹത്തിന്റെ ഓഫീസിലെ ജീവനക്കാരി ഒരു ദിവസം കുട്ടിയേയും കൊണ്ടാണ് ഓഫീസില്‍ വന്നത്.
എന്തോ ആവശ്യത്തിനായി ഓഫീസില്‍ വന്ന ഒരു വൃദ്ധനോട് കുട്ടി...
"അപ്പൂപ്പാ.. ഇങ്ങനെയൊക്കെ നടന്നാല്‍ മതിയോ.... മൂക്കില്‍ പഞ്ഞി വെക്കണ്ടേ..."
ഇങ്ങനെ പറയരുത് എന്ന് പറഞ്ഞു കൊടുക്കുന്നതിനു പകരം കുട്ടിയുടെ അമ്മ ഉറക്കെ ചിരിക്കുക മാത്രം ചെയ്യുന്നു.
മക്കളെ ശാസിക്കാന്‍ പേടിയാണ് എല്ലാവര്‍ക്കും. ആവശ്യപ്പെട്ടതെല്ലാം വാങ്ങി കൊടുക്കും.
അത് തന്നെയാണ് പ്രശ്നവും...
"അമ്മമാര്‍ക്ക് കുട്ടികളെ ശ്രദ്ധിക്കാന്‍ നേരമില്ല...ഭാര്യമാര്‍ക്ക് ഭര്‍ത്താവിനെ പരിചരിക്കാന്‍ നേരമില്ല...."
സ്ത്രീ വിമോചനക്കാര്‍ കേള്‍കണ്ട....
“പാകിസ്ഥാന്‍കാരെക്കാള്‍ ഭയക്കേണ്ടത്”
അത് വേണ്ടായിരുന്നു....
Post a Comment