ഡാറ്റാബേസില്‍ നിന്നും സ്പ്രെഡ്ഷീറ്റിലേക്ക്..

>> Sunday, November 15, 2009


ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി. ഡാറ്റാ എന്റ്റി ഗ്നൂ/ലിനക്സിലായതുകൊണ്ട് നിരാശരായ കുറേപ്പേരുണ്ട്. മറ്റൊന്നുമല്ല, ആക്സസിലുള്ള ഡാറ്റാബേസില്‍ നിന്നും എക്സലിലേക്ക് മുഴുവന്‍ ഡാറ്റായും എടുത്ത് നാനാവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചുകൊണ്ടിരുന്നവര്‍ക്ക് ഈ ഡാറ്റാബേസൊന്ന് കാണാന്‍ പോലും കഴിയുന്നില്ലെന്നതാണ് നിരാശക്ക് കാരണം! ഇതിനൊരു പരിഹാരവുമായി ഇതാ, ഐടി@സ്കൂള്‍ മലപ്പുറം ടീം എത്തിയിരിക്കുന്നു. ഹക്കീം മാസ്റ്ററും ഹസൈനാര്‍ മങ്കടയുമാണ് പ്രശ്ന പരിഹാരമടങ്ങിയ, ഏറെ വിലപ്പെട്ട ഈ പോസ്റ്റുമായി രംഗത്തെത്തിയിരിക്കുന്നത്. മലപ്പുറം ഡി.ആര്‍.സിയില്‍ വെച്ചു നടന്ന ത്രിദിന ഐടി അധിഷ്ടിത കോര്‍ എസ്.ആര്‍.ജി വര്‍ക്ക്ഷോപ്പിനിടയില്‍ പരിചയപ്പെട്ട ഈ 'പുലി'കളില്‍ നിന്നും ഇനിയും എന്തൊക്കെ വരാനിരിക്കുന്നില്ല?വായിച്ചോളൂ...............

7 comments:

Anonymous November 16, 2009 at 5:40 AM  

തല്‍ക്കാലം ഇവിടെത്തന്നെ കമന്റു ചെയ്യുക.
ലിനക്സിലെ സംശയങ്ങള്‍ അതിനുവേണ്ടിയുള്ള പേജിലാകാമെന്നു കരുതിയതാണ്.
പക്ഷേ, കമന്റ്സ് അവിടെ തല്‍ക്കാലം വര്‍ക്കുചെയ്യുന്നില്ല.
ഉടന്‍ ശരിയാക്കാം!

Anonymous November 16, 2009 at 5:46 AM  

ഇത് ഒരുപാട് ആഗ്രഹിച്ചിരുന്നതാണ്.
സ്കൂളില്‍ ചെന്ന് ചെയ്തുനോക്കട്ടെ.
പക്ഷേ, എഡ്യൂസോഫ്റ്റ് സിഡി ഇല്ലല്ലോ..?
ക്ലസ്റ്ററിനു കിട്ടുമായിരിക്കും, അല്ലേ?

ഗീത

Anonymous November 16, 2009 at 12:08 PM  

ഒരു പ്രധാന ഫ്ലാഷ്
2004 ജൂലായ് 15നു മുമ്പ് സര്‍വ്വീസിലുള്ള മുഴുവന്‍ എയ്ഡഡ് സ്കൂള്‍ അധ്യാപകര്‍ക്കും പ്രൊട്ടക്ഷന്‍ നല്‍കാനുള്ള ഉത്തരവ് റെഡിയാകുന്നു....!


ഊഹാപോഹി

Anonymous November 16, 2009 at 12:20 PM  

ജിയോജെബ്ര നിങ്ങള്‍ ഗണിതക്കാര്‍ക്കുമാത്രമാണെന്നാരാ പറഞ്ഞത്?

ഇവിടെ ക്ലിക്ക് ചെയ്തു നോക്കൂ...


ഗീത

Anonymous November 16, 2009 at 4:14 PM  

എന്റെ വിഷയമായ ഫിസിക്സില്‍ നിന്നും ജിയോജെബ്ര ഉപയോഗിച്ചൊരു അപ്​ലെറ്റ്! ഇതുണ്ടാക്കിയ ശബരീഷ് (മലപ്പുറം?), താങ്കള്‍ക്കു നന്ദി!

ഇവിടെ ക്ലിക്ക് ചെയ്യൂ...

ഗീത

Anonymous November 16, 2009 at 4:18 PM  

സത്യത്തില്‍ ഈ ജിയോജെബ്ര, എന്തെല്ലാം സാദ്ധ്യതകളാണ് അധ്യാപനരംഗത്ത് തുറന്നുതരുന്നത്!
‌ഞാന്‍ ഇതിന്റെ ഒരു ഫാന്‍ ആയിക്കഴിഞ്ഞു.
താമസിയാതെ സ്വയമുണ്ടാക്കിയ അപ്​ലെറ്റുകളുമായി ഞാന്‍ വരും...

ഗീത

Anonymous November 17, 2009 at 7:52 AM  

ഇത്രയൊക്കെ ബുദ്ധിമുട്ടേണ്ടതുണ്ടോ...?
ലിനക്സില്‍ നിന്നുകൊണ്ട് തന്നെ എളുപ്പത്തില്‍ ഇതു ചെയ്യാം!
Upload ഫോള്‍ഡറിലുള്ള sslc*****cns.txtഫയലില്‍ റൈറ്റ്ക്ലിക്ക് ചെയ്ത് open with openoffice calc കൊടുക്കുക.
തുറന്നുവരുന്ന Text Importജാലകത്തില്‍ separated by എന്നിടത്ത് Other സെലക്ട് ചെയ്ത് $ അടിക്കുക.
OK കോടുത്താല്‍ ഡാറ്റ മുഴുവന്‍ സ്പ്രെഡ്ഷീറ്റിലായി

ഗീത

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer