SSLC A-List Software Patch
>> Wednesday, November 11, 2009
താഴെയുള്ള നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധയോടെ ചെയ്യുക
എസ്.എസ്.എല്‍.സി എ-ലിസ്റ്റ് സോഫ്റ്റ്വെയറില് ഡാറ്റാ എന്‍ട്രി കഴിഞ്ഞ് പ്രിന്റ് എടുക്കുന്ന സമയം ഒട്ടേറെപ്പേര്‍ക്ക് കുട്ടികളുടെ ജനനത്തീയതി ഒരു പോലെ വരുന്നതായി പരാതിയുണ്ടായിരുന്നു. ഇത് പരിഹരിക്കുന്നതിനാണ് ഈ പാച്ച്.
1) താഴെയുള്ള ലിങ്കില്‍ നിന്നും പാച്ച് ഫയല്‍ Desktop ലേക്ക് Paste ചെയ്യുക.
2) റൂട്ട് ആയി വേണം ലോഗിന്‍ ചെയ്യേണ്ടത്
3) ഡൗണ്‍ലോഡ് ചെയ്ത sslc2010.zip എന്ന ഫയല്‍ desktop ല്‍ത്തന്നെ extract ചെയ്യുക
4) Linux-2010 എന്ന Folder ലേക്കാണ് ഇത് Extract ചെയ്യപ്പെടുക.
5) ഇത് തുറന്ന് അതിനകത്തുള്ള SSLCapp.jar എന്ന ഫയല്‍ കോപ്പി എടുത്ത് dist ഫോള്‍ഡറിലേക്ക് പേസ്റ്റ് ചെയ്യുക
(ഇതേ പേരില്‍ അവിടെയുള്ള SSLCapp.jar എന്ന ഫയല്‍ overwrite ചെയ്യപ്പെടട്ടെ)
6) എന്‍റര്‍ ചെയ്യപ്പെട്ട ഡാറ്റയില്‍ എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ (Eg : error in date of birth) അത് തിരുത്തുകയും വേണം.
Click here to Download the file SSLC2010.zip
Patch for SSLC2010 A list data entry Software
Pl. follow the instructions below :
1) Download the file to desktop (pl. click on the link to download)
2) login as root in the linux system.
3) Copy the downloaded file sslc2010.zip to desktop and unzip (extract) it.
4) File is extracted to the folder LINUX-2010. Open this folder.
5) There is a file SSLCapp in this folder . copy this file to dist folder
(There is already a file with name SSLCapp. System will overwrite it)
6) pl. correct any error in the already entered data (Eg : error in date of birth)
19 comments:
SAW THE PATCH.TOMARROW IS TO WORK WITH PATCH.
THANKS TO BLOG TEAM FOR PUBLISHING THE PATCH.
ഈ കമന്റ് ഓഫ് ടോപ്പിക്ക് ആണ്.ക്ഷമിക്കണം. പറയാനുള്ളത് ഈ ബ്ലോഗിനെപ്പറ്റിയാണ്.
ഇതുവരെ ഈ ബ്ലോഗ് കാണാതെ പോയതില്‍ ഖേദിക്കുന്നു. എല്ലാ സ്ക്കൂളുകള്‍ക്കും സ്വന്തമായി ബ്ലോഗ് അല്ലെങ്കില്‍ എല്ലാ വിഷയങ്ങള്‍ക്കും ഇതുപോലെ ബ്ലോഗ് ഉണ്ടാകേണ്ടിയിരിക്കുന്നു. എന്തായാലും ഇങ്ങനൊരു സംരംഭത്തിന് തുടക്കം കുറിച്ചത് എന്റെ സ്വന്തം ദ്വീപിലെ സ്കൂളുകളിലെ അദ്ധ്യാപകരാണെന്നുള്ളത് എനിക്ക് കൂടെ അഭിമാനത്തിന് വക നല്‍കുന്നു.
ഹരി സാറിനും നിസാര്‍ സാറിനും അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകള്‍ .
അതോടൊപ്പം ബ്ലോഗ് സംബന്ധിയായ എല്ലാ സഹായസഹകരണങ്ങളും വാഗ്ദാനം ചെയ്യുന്നു.
സസ്നേഹം
-നിരക്ഷരന്‍
(അന്നും ഇന്നും എപ്പോഴും)
സര്‍,
അങ്ങ് ഞങ്ങളുടെ ബ്ലോഗിന് നല്‍കിയ അഭിനന്ദനപ്പൂച്ചെണ്ടുകള്‍ക്ക് നന്ദി. പക്ഷെ രണ്ടല്ല കുറച്ചധികം പൂച്ചെണ്ടു കൂടി സ്നേഹത്തോടെ ഞങ്ങള്‍ അങ്ങയില്‍ നിന്നും ചോദിച്ചു വാങ്ങുകയാണ്. കാരണം, ഈ ബ്ലോഗിന്‍റെ ആദ്യഘട്ടത്തില്‍ സ്റ്റിയറിങ്ങുമായി ഞങ്ങള്‍ രണ്ടു പേരേ ഉണ്ടായിരുന്നുള്ളുവെങ്കില്‍ ഇന്ന് ഇതിലെ പോസ്റ്റുകള്‍ തയ്യാറാക്കി നല്‍കുന്നതിനും മറ്റ് അധ്യാപകരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനുമായി കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള പ്രഗത്ഭരായ വ്യക്തികളുടെ ഒരു കൂട്ടായ്മ തന്നെയുണ്ട്. പലപ്പോഴും ലേ-ഔട്ടിലും ടൈപ്പിങ്ങിലും ഞങ്ങള്‍ ശ്രദ്ധിക്കുമ്പോള്‍ ബ്ലോഗിന്‍റെ ജീവനാഡിയായ ഗണിതശാസ്ത്രത്തെ പരിപാലിക്കുന്ന ഒരു ശക്തമായ സംഘം. ബ്ലോഗ് ടീം എന്ന മെനുവില്‍ അവര്‍ എട്ടു പേരുടെ പേരും ഫോട്ടോയും കാണാം. ഓരോ പോസ്റ്റിനൊപ്പവുമുള്ള കമന്‍റുകള്‍ക്ക് ജീവന്‍ പകരുന്നതിലും അവരുടെ സാന്നിധ്യം ശക്തമാണ്. മലയാളികളായ ഗണിതാധ്യാപകര്‍ ഏറെ താല്പര്യത്തോടെ നോക്കുന്നതിന് കാരണമാകുന്ന ഈ ബ്ലോഗിന്‍റെ ഒരു പ്രത്യേകത കൂടിയാണത്. ഇതു കൂടാതെ ഈ ബ്ലോഗിന്‍റെ വിജയത്തിന് പിന്നില്‍ ബ്ലോഗ് ടീമില്‍ ഉള്‍പ്പെടാത്ത നിരവധി അധ്യാപകരുടേയും മാസ്റ്രറര്‍ ട്രെയിനര്‍മാരുടേയും സഹകരണവുമുണ്ട്. പ്രത്യേകിച്ച്, ഞങ്ങള്‍ക്ക് പലപ്പോഴും സര്‍ക്കാര്‍ ഉത്തരവുകളെക്കുറിച്ച് അറിയിപ്പുനല്‍കുന്ന കോലഞ്ചേരിയിലെ രവി സാറിനെപ്പോലുള്ളവര്‍. അതു കൊണ്ട് അങ്ങയുടെ അഭിനന്ദനം ഞങ്ങള്‍ കേരളത്തിലെ അധ്യാപകര്‍ക്ക് മുഴുവന്‍ അവകാശപ്പെട്ടതാണ്. അങ്ങ് നല്‍കിയ അംഗീകാരത്തിന് ഹൃദയം നിറഞ്ഞ നന്ദിയും രേഖപ്പെടുത്തുന്നു.
ബ്ലോഗേഴ്സ് മീറ്റില്‍ മികച്ച ബ്ലോഗര്‍ക്കുള്ള സമ്മാനം കരസ്ഥമാക്കിയ ഒരു വ്യക്തിയാണ് അങ്ങെന്നാണ് ഞങ്ങളുടെ അറിവ്. താങ്കളുടെ സാങ്കേതികമായ അറിവുകള്‍ പങ്കുവെക്കുന്നതിനും അഭിപ്രായങ്ങളും വിയോജിപ്പുകളും തുറന്നു പറയുന്നതിനും അങ്ങ് ഞങ്ങളോടൊപ്പമുണ്ടാകുമല്ലോ.
പിന്നെ ഇവിടെ ഗണിതം മാത്രമല്ല, എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യപ്പെടാറുണ്ട്. ശക്തമായ അഭിപ്രായങ്ങള്‍ പങ്കുവെക്കുന്ന സത്യാന്വേഷിയെപ്പോലുള്ള അറിയപ്പെടുന്ന ബ്ലോഗര്‍മാര്‍ പലപ്പോഴും പല സജീവ ചര്‍ച്ചകള്‍ക്കും തിരിതെളിയിക്കാറുണ്ട്. അക്കൂട്ടത്തിലേക്ക് അങ്ങേയ്ക്കും സുസ്വാഗതം
ഹരി സാര്‍
ഈ ബ്ലോഗിന്റെ ഉന്നതിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന എല്ലാ അദ്ധ്യാപകര്‍ക്കും മറ്റ് സഹൃദയര്‍ക്കും ഞാനെന്റെ ആശംസകള്‍ അറിയിക്കുന്നു.
ഒരിക്കല്‍ക്കൂടെ എന്റെ സഹകരണങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. കൂടാതെ ഈ ബ്ലോഗിന്റെ ലിങ്ക് എന്റെ ബ്ലോഗില്‍ നിങ്ങളുടെ ഏവരുടെയും അനുവാദത്തോടെ കൊടുക്കുകയും ചെയ്യുന്നു.
ഓഫ് ടോപ്പിക്ക്:-
ബ്ലോഗേഴ്സ് മീറ്റില്‍ മികച്ച ബ്ലോഗര്‍ക്കുള്ള സമ്മാനം ഞാന്‍ കരസ്ഥമാക്കിയെന്നുള്ളത് തെറ്റായ അറിവാണ്. 2008ല്‍ വേള്‍ഡ് മലയാളി കോണ്‍ഫറന്‍സ് (സിംഗപ്പൂര്‍ )നടത്തിയ യാത്രാവിവരണ ബ്ലോഗ് മത്സരത്തില്‍ എന്റെ ചില യാത്രകള്‍ എന്ന ബ്ലോഗ് സമ്മാനം നേടിയിട്ടുണ്ടെന്നുള്ളത് മാത്രമാണ് ശരിയായ വസ്തുത.
എന്റെ കുടുംബ പശ്ചാത്തലം ഹരി സാറ് എങ്ങനെ അറിഞ്ഞു എന്നത് എനിക്കൊരു കൌതുകാമയി ഇപ്പോഴും നില്‍ക്കുന്നു :)
ഇതുവരെ എ-ലിസ്റ്റ് ഡാറ്റ പ്രിന്റെടുത്ത് നോക്കാഞ്ഞതിനാല്‍, തകരാറ് ശ്രദ്ധയില്‍പ്പെട്ടില്ലായിരുന്നു.നന്ദി!
പേപ്പര്‍ നോക്കാന്‍ സോഫ്റ്റ്വെയര് കിട്ടാത്തതിനാല്‍ ഇതുവരെ കഴിഞ്ഞില്ല ജോണ്‍ മാഷേ...ഞങ്ങള്‍ ഫിസിക്കല്‍ സയന്‍സ് കാര്‍ക്ക് പേപ്പര്‍ കുറച്ച് കൂടും!
ഗീത
പായസം ഇല്ലാതെ എന്ത് സദ്യ ? ഒരു പാചില്ലാതെ എന്ത് ലിനക്സ് പ്രോഗ്രാം ? പാച്ച് കിട്ടി... സന്തോഷായി... നിര്‍ദോഷി .
പ്രിയ M R സര്‍,
അറിവെത്ര നേടിയാലും 'നിരക്ഷര'നായി അറിയപ്പെടാന്‍ ആഗ്രഹിക്കുന്നത് ഒരു യഥാര്‍ത്ഥ വിദ്യാര്‍ത്ഥിയുടെ വിജ്ഞാനതൃഷ്ണയാര്‍ന്ന മനസ് അങ്ങയില്‍ നിന്നും ഇപ്പോഴും വിട്ടു പോയിട്ടില്ലായെന്നതു കൊണ്ടാണ്.
മനോരമ ഓണ്‍ലൈനില്‍ വന്ന നിരക്ഷരന്‍റെ വല്ലാര്‍പാടം യാത്ര നേരത്തെ കണ്ടിരുന്നു.ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന, മികച്ച ലേഖനങ്ങളാണ് അങ്ങയുടെ ബ്ലോഗിന്‍റെ സവിശേഷത. സ്ഥിരം അങ്ങയുടെ ബ്ലോഗ് സന്ദര്‍ശിക്കാന്‍ ശ്രമിക്കും.
ഗണിത ശാസ്ത്ര ഒളിമ്പ്യാഡ് ഈ മാസമല്ലേ തുടങ്ങുന്നത് ?
തയ്യാറെടുപ്പ് നടത്തുന്ന കുട്ടികളെ ഒന്ന് സഹായിച്ചു കൂടെ ?
വിജയകുമാര്‍
We tried Hp Laserjet P all series numbers. But the problem is not over
നമസ്കാരം സര്‍,
സര്‍,നിങ്ങളുടെ ബ്ലോഗ് വളരെ നന്നായിട്ടുണ്ട്.അതിലെ പല കാര്യങ്ങളും വായനക്കാര്‍ക്ക് ഉപകരപ്രതമാണ്.നിങ്ങളുടെ ബ്ലോഗിന്റെ ഈ ബാക്ക് ഗ്രൌണ്ട് മാറ്റിയാല്‍ ചിലപ്പോള്‍ കൂടുതല്‍ നന്നായിരിക്കുമെന്ന് തോന്നുന്നു.പിന്നെ ഒരു സംശയം ചോദിച്ചോട്ടെ ബ്ലോഗ് അഗ്രിഗെയ്ട്ടര് എന്ന് പറഞ്ഞാല്‍ എന്താണ്.എന്നോട് ഒരാള്‍ പറഞ്ഞതാണെ...
സര്‍,
ഒന്ന് കൂടി.നിങ്ങളുടെ ബ്ലോഗ് ലിനുക്ഷിലുമ് വിണ്ടോവ്സിലും ഒരുപോലെ കാണുന്നു.പക്ഷെ എന്റെ ബ്ലോഗ് വിണ്ടോവ്സില്‍ നന്നായും ലിനക്സില്‍ അക്ഷരങ്ങള്‍ കൂടിക്കലര്‍നും കാണപ്പെടുന്നു.ഇതിന്നുകരനമെന്താണ്...ഒന്ന് പോസ്റ്റ് ചെയ്യാമോ...
ആശംസകള്‍ ...ബ്ലോഗ് ഹിറ്റുകള്‍ ഒരു ലക്ഷം തികയാരയല്ലേ...ഇനിയും നല്ല പോസ്റ്റുകള്‍ ഇടുക...തസ്ലീം.പി
laptop ത്‍ it@school LINUX install ചെയ്യുമ്പോള് steps വ്യത്യാസം ഉണ്ടോ ?
3.2 install ചെയ്തപ്പോള്‍ booting ത്‍ error കാണിക്കുന്നു
help me
sitc
യര്‍ ലെസ് ലാന്‍ ലിനക്സ് 3.8.1ല്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതെങ്ങനെയണ്
@Divakaran
run the command
lspci
in terminal and paste the output here
ശ്രീനാഥ്
പുതുതായി കിട്ടിയ വിപ്രോ ലാപ്ടോപില്‍ ലിനെക്സ് 3.2 ഇന്‍സ്റ്റോള്‍ ചെയ്തപ്പോള്‍ ഇന്‍സ്റ്റലേഷന്‍ കമ്പ്ലീറ്റ് പൂര്‍ത്തിയായി . ലിനെക്സ് ബൂട്ടായി വരുമ്പോള്‍ 'this path is already used skipping probe' എന്ന
മെസ്സേജ് വന്നു നില്കുന്നു . എന്തെങ്ങിലും വഴിയുണ്ടോ ?....
ഏത് അതിഥി വന്നാലും കോഴിക്ക് കിടക്കപ്പൊറുതിയില്ല എന്നു പറഞ്ഞതു പോലെയായി സ്കൂള്‍ sitc മാരുടെ കാര്യം. പ്രാക്റ്റിക്കല്‍ പരീക്ഷ നടത്തിപ്പ്, tpfp entry, ict scheme, hardware clinic, A List preparation, Kalolsavam entry, ce mark entry, ഇതിനു പുറമെ ഇവയുടെ ഒക്കെ patch ഇടീല്‍, നെറ്റില്‍ വരുന്ന നൂറു നൂറു സ്കോളര്‍ഷിപ് ഫോമുകള്‍ ഇറക്കുമതി ചെയ്ത് data entry നടത്തി കയറ്റുമതി ചെയ്യല്‍, പ്രധാന G.O. കള്‍ സൈറ്റുകളില്‍ പരതി പ്രിന്റ് എടുത്ത് നല്‍കല്‍, പരീക്ഷയുടെ answer key കള്‍ ഇറക്കുമതി ചെയ്ത് അധ്യാപകര്‍ക്ക് വിതരണം ചെയ്യല്‍, ലിനക്സിലെ പ്രശ്നങ്ങള്‍ സമയാസമയം ലാബിലെ കമ്പ്യൂട്ടറുകളില്‍ പരിഹരിക്കല്‍ ... സമാധാനം എന്ന സംഗതി ഒരിക്കലും ഇല്ല..
ഇതൊന്നും പോരാഞ്ഞിട്ട് വര്‍ഷം 2000 രൂപ അനുവദിച്ച് ഗവണ്‍മേന്റ് ഉത്തരവായിട്ടില്ലേ, ഇതൊക്കെ ചെയ്താലെന്നാ എന്ന രീതിയിലുള്ള മറ്റുള്ളവരുടെ നോട്ടവും സഹിക്കണം ...
ഇതെല്ലാം ഒന്ന് ഒതുക്കി, portion തീരാതെ special class കള്‍ എടുത്ത് വലയുന്നതും ഈ പാവം sitc മാര്‍ തന്നെ...
ഇതിനു പരിഹാരമായി മുകളീന്ന് ഓര്‍ഡര്‍ വല്ലതും ഇറങ്ങുമോ നിസാര്‍ മാഷേ....
നിര്‍ദോഷിയായ ഒരു sitc
nirdoshiyaya sitc .............
We all are with u
പത്തനംതിട്ടയില്‍ നിന്നും എ-ലിസ്റ്റ് ഡാറ്റാ എന്റ്റിയുമായി ബന്ധപ്പെട്ടുവന്ന രണ്ടു സംശയങ്ങള്‍ക്കുള്ള മറുപടി....
1. മെന്റലി റിട്ടാര്‍ഡെഡ് ചേര്‍ക്കാന്‍ എന്തു ചെയ്യും?
പകരം ലേണിംഗ് ഡിസബിലിറ്റി ചേര്‍ക്കുക.
2. തമിഴ്നാട്ടില്‍ നിന്നുള്ള കുട്ടിയുടെ സ്ഥലങ്ങള്‍ എങ്ങിനെ ചേര്‍ക്കും?
സ്കൂള്‍ ഇരിക്കുന്ന ജില്ല ചേര്‍ത്ത് ലോക്കല്‍ബോഡി അതര്‍ എടുത്ത് ശരിയായത് ടെക്സ്റ്റ് ആയി എന്റര്‍ ചെയ്യുക
എന്തിനാ ഞങ്ങള്‍ കെമിസ്ട്രിക്കാരോട് ഇത്ര അലര്‍ജി. വല്ലപ്പോഴും ഒക്കെ
രസതന്ത്രവിശേഷങ്ങളും പോസ്ററ് ചെയ്തു കൂടെ.പരിസ്ഥിതി മലിനീകരണത്തിന്റെ ഇക്കാലത്ത് അത്തരം പോസ്ററുകള്‍ കൂടി
ആവശ്യമാണ്
പ്രകാശ് സാര്‍, തീര്‍ച്ചയായും കെമിസ്ട്രിയുമായി ബന്ധപ്പെട്ട പോസ്റ്റുകളും നമുക്ക് പ്രസിദ്ധീകരിക്കാം. നമ്മുടെ വായനക്കാരായ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ബ്ലോഗര്‍മാര്‍ക്കും ഉപകാരപ്പെടുന്ന ഏതു വിഷയവും ഇവിടെ നമുക്ക് പ്രസിദ്ധീകരിക്കുന്നതിന് ഒരു തടസ്സവുമില്ല. കെമിസ്ട്രിയുമായി ബന്ധപ്പെട്ട ജോണ്‍ മാഷിന്റെ ഒരു പോസ്റ്റ് സാറ് ശ്രദ്ധിച്ചിട്ടുണ്ടാകുമെന്നു കരുതുന്നു.
ഇനി തല്‍പ്പരരായ ആരെങ്കിലും, ഏതു വിഷയത്തെപ്പറ്റിയാണെങ്കിലും നമുക്ക് മെയില്‍ ചെയ്തു തരികയാണെങ്കിലോ പോസ്റ്റല്‍ ആയി അയക്കുകയാണെങ്കിലോ അതും ബ്ലോഗില്‍ പ്രസിദ്ധീകരിക്കാം.
Post a Comment