എന്റെ കേരളം എത്ര സുന്ദരം.
>> Saturday, October 31, 2009
ഇന്ന് കേരളപ്പിറവി ദിനം. ഞായറാഴ്ച ആയതിനാല്‍ കേരളത്തനിമയില്‍ വിലസാനുള്ള നമ്മുടെ സുവര്‍ണാവസരം നഷ്ടപ്പെട്ടു. എങ്കിലും തിങ്കളാഴ്ച ആ പരാതി തീര്‍ക്കണം എന്ന ഉദ്ദേശത്തോടെ തന്നെയാണ് കഴിഞ്ഞ ദിവസം സ്ക്കൂളില്‍ നിന്ന് മടങ്ങിയത്.കഴിഞ്ഞയാഴ്ച ചാനലുകള്‍ വയലാറിന്റെ ഓര്‍മ്മ പുതുക്കിയ ഘട്ടത്തില്‍ അദ്ദേഹമെഴുതിയ മലയാളമണ്ണിന്‍റെ ഗന്ധമുള്ള ഏതാനും ഗാനങ്ങള്‍ കേള്‍ക്കാനിടയുണ്ടായി. ഈ സുന്ദരഭൂമിയിലെ ജീവിതം നീര്‍ക്കുമിള പോലെ നിസ്സാരമാണെന്നിരിക്കേ 'ഈ മനോഹര തീരത്തു ഇനിയൊരു ജന്മം കൂടിത്തരുമോ' എന്ന ഗാനം നെഞ്ചിലെവിടെയോ നേരിയ ഒരു നോവുണര്‍ത്താത്തത് ആര്‍ക്കാണ്. പഴമയുടെ സ്മൃതികളുയര്‍ത്താന്‍ മറ്റൊരു ചലച്ചിത്രഗാനത്തിന്‍റെ വരികള്‍ നമുക്ക് ഓര്‍ത്തടുക്കാം.
ചിത്രം : മിനിമോള്‍ (1977)
സംഗീതം : ജി.ദേവരാജന്‍ മാസ്റ്റര്‍
രചന : ശ്രീകുമാരന്‍ തമ്പി
ഗായകന്‍ : ഡോ. കെ.ജെ.യേശുദാസ്
കേരളം കേരളം കേളികൊട്ടുയരുന്ന കേരളം
കേളീ കദംബം പൂക്കും കേരളം
കേരകേളീ കഥനമാമെന്‍ കേരളം
(കേരളം......)
പൂവണി പൊന്നും ചിങ്ങപ്പൂവിളി കേട്ടുണരും
കുന്നെല്ലിന്‍ പാടത്തിലൂടെ
മാവേലി മന്നന്‍റെ മാണിക്യത്തേരു വരും
മാനസ പൂക്കളങ്ങളാടും ആടും....
(കേരളം......)
നീരദ മാലകളാല്‍ പൂവിടും മാനം കണ്ടു
നീളാനദീഹൃദയം പാടും
തോണിപ്പാട്ടലിയുന്ന കാറ്റത്തു തുള്ളുമോളം
കൈകൊട്ടിപ്പാട്ടുകള്‍ തന്‍ മേളം മേളം....
(കേരളം.....)
കവിതയുടെ ആദ്യപാദം നോക്കൂ. കേരളം എന്ന സുന്ദരനാമം എത്ര തവണ ആവര്‍ത്തിച്ചിട്ടും കവിക്കു മതിയാകുന്നില്ല. ഏറെ പുകള്‍പെറ്റ കഥകളിയുടെ കേളികൊട്ടിന്‍റെ നാദം എവിടെയും മുഴങ്ങുന്നു. കടമ്പ് വൃക്ഷങ്ങള്‍ പൂത്തു നില്‍ക്കുന്ന മനോഹരമായ നാട്. ഇവിടെ തെങ്ങോലകള്‍ കാറ്റിലുലയമ്പോഴുള്ള ശബ്ദം കേരവൃക്ഷങ്ങളുടെ കഥ പറച്ചിലാണെന്ന് കാവ്യഭാവന.
മലയാളിക്കെന്നും അഭിമാനിക്കാവുന്ന ഓണപ്പൂവിളികളുടെ സ്മരണകള്‍ കവിതയുടെ രണ്ടാം പാദത്തില്‍ നിറഞ്ഞു നില്‍ക്കുന്നു. കൊയ്ത്തും മഹാബലിയുടെ വരവും തമ്മിലുള്ള വേര്‍പിരിയാനാവാത്ത ബന്ധം വിവരിക്കുന്ന വരികള്‍ പദഭംഗിയും അര്‍ത്ഥഭംഗിയും അതിര്‍ത്തി ഭേദിച്ച് ആശയഭംഗിയുടെ ലോകത്തേക്ക് വായനക്കാരെ ആനയിക്കുന്നു. മഹാബലിയുടെ കാര്യം പറയുമ്പോള്‍ മനസ്സാകുന്ന പൂക്കളങ്ങള്‍ തുടിക്കും എന്ന് കവി പറയുമ്പോള്‍ രോമാഞ്ചം ചിന്തകളെപ്പോലും ആലിംഗനം ചെയ്യുന്നില്ലേ?
മലയാളിയുടെ നഷ്ടസൌഭാഗ്യങ്ങളെപ്പറ്റിയാണ് അവസാനപാദത്തിലെ വര്‍ണന. നിശ്ചിതഇടവേളകളില്‍ ക്രമം തെറ്റാതെ ആകാശത്ത് കാര്‍മേഘം വന്നെത്തുമ്പോള്‍ ഭാരതപ്പുഴയിലെ ഓളങ്ങള്‍ സന്തോഷം കൊണ്ട് ആനന്ദഗാനം ആലപിക്കും. നദിയിലൂടെ ഒഴുകി നീങ്ങുന്ന തോണികളില്‍ നിന്നുമുയരുന്ന പാട്ടുകള്‍ കാറ്റിലലിഞ്ഞു ചേരുമ്പോള്‍ അതേറ്റ് നദി രോമാഞ്ചം കൊള്ളുന്നതാണ് ഓളങ്ങളെന്ന് വരികള്‍ക്കിടയിലെവിടെയോ കവി ഒരര്‍ത്ഥമൊളിപ്പിച്ചു വെച്ചിട്ടുണ്ട്. ഇതേ വികാരം തന്നെയാണ് കൈകൊട്ടിക്കളിപ്പാട്ടുകളെപ്പറ്റി പറയുമ്പോള്‍ കവിയ്ക്കുള്ളത്.
ഗാനഗന്ധര്‍വ്വന്‍റെ ശബ്ദമാധുര്യം കൂടിയാകുമ്പോള്‍ ഈ കവിതയുടെ മാധുര്യം പറഞ്ഞറിയിക്കാന്‍ വയ്യല്ലോ.അത് ആസ്വദിക്കുമ്പോള്‍ വാങ്മയചിത്രങ്ങള്‍ ജീവന്‍ വെച്ച് മൂന്ന് മിനിറ്റ് സമയം നമ്മുടെ മുന്നില്‍ നൃത്തം ചവിട്ടുന്ന പ്രതീതിയാണുണര്‍ത്തുക. തുടര്‍ന്നങ്ങോട്ട് നിശബ്ദതയുടെ തലോടലില്‍ നാമിരിക്കുമ്പോള്‍ നെഞ്ചകത്തിന്‍റെ തളങ്ങളിലെവിടെയോ ആ ഗാനവീചികള്‍ പ്രതിധ്വനിക്കുന്നത് നമുക്ക് കേള്‍ക്കാം. അതെ അര്‍ത്ഥമറിഞ്ഞു വേണം ഗാനം ആസ്വദിക്കാന്‍...
ആസ്വാദനത്തിലോ ആശയത്തിലോ അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കില്‍ അതിവിടെ തുറന്നു പറയാം.
21 comments:
സഹ്യസാനു ശ്രുതി ചേര്‍ത്തുവച്ച മണിവീണയാനെന്റെ കേരളം ..
നീല സാഗരമതിന്റെ തന്ത്രിയില്‍ ഉണര്‍ത്തിടുന്നു സ്വരസാന്ത്വനം...(സഹ്യസാനു..)
ഇളകിയാടുന്ന ഹരിത മേഘലയില്‍ അലയിടുന്നു കളനിസ്വനം..
ഓ..നിസ്വനം..കളനിസ്വനം .. (സഹ്യസാനു..)
ഹരിതഭംഗി കളിയാടിടുന്ന വയലേലകള്‍ക്ക് നീര്‍ക്കുടവുമായി.. (2)
നാട്ടിലാകെ നടമാടിടുന്നിതാ പാട്ടുകാരികള്‍ ചോലകള്‍..
ഓ.. ശ്യാമ കേരകേതാരമേ..ശ്യാമ കേരകേതാരമേ..
ശാന്തി നിലയമായ് വെല്‍ക നീ ..ശാന്തി നിലയമായ് വെല്‍ക നീ ...(സഹ്യസാനു.. )
പീലി നീട്ടി നടമാടിടുന്നു തൈതെങ്ങുകള്‍ കുളിര്‍ തെന്നലില്‍ ..(2)
കേളി കൊട്ടിലുയരുന്നു കഥകളി കേളി ദേശാന്തരങ്ങളില്‍..
ഓ..സത്യധര്‍മ കേതാരമേ..സ്നേഹ സദനമായ് വെല്‍ക നീ ..സ്നേഹ സദനമായ് വെല്‍ക നീ..(2)
സഹ്യസാനു ശ്രുതി ചേര്‍ത്തുവച്ച മണിവീണയാനെന്റെ കേരളം ..
നീല സാഗരമതിന്റെ തന്ത്രിയില്‍ ഉണര്‍ത്തിടുന്നു സ്വരസാന്ത്വനം...
ഇളകിയാടുന്ന ഹരിത മേഘലയില്‍ അലയിടുന്നു കളനിസ്വനം..
ഓ..നിസ്വനം..കളനിസ്വനം .. (സഹ്യസാനു..)....
ആസംസകളോടെ ശ്രീനാഥ്
wish you a happy 54 th birth day
‘കേരളത്തനിമയിൽ വിലസാനുള്ള സുവർണാവസരം നഷ്ടപ്പെട്ട’തിലുള്ള സങ്കടം കണ്ടപ്പോൾ ജി പി രാമചന്ദ്രന്റെ ഈ ലേഖനം ആണ് ഓർമ വന്നത്:
“യഥാര്‍ത്ഥത്തില്‍ ഈ കമ്പോളവല്‍ക്കരണത്തിന് സമ്പൂര്‍ണമായി കീഴ്പ്പെട്ടവരാണ് ഓണം പോലുള്ള സവിശേഷവും സങ്കീര്‍ണവുമായ ഒരു സാംസ്ക്കാരിക/ചരിത്ര യാഥാര്‍ത്ഥ്യത്തെ അതിന്റെ കേവല സൌന്ദര്യത്തില്‍ ആകൃഷ്ടരായി സ്തുതിക്കുന്നതും ഇതും കൂടി നഷ്ടപ്പെട്ടാല്‍ കേരളം പിന്നെന്ത് എന്നൊക്കെ വലിയ വായില്‍ വിലപിക്കുന്നതും. ഇക്കൂട്ടര്‍ കേരളത്തെ ഓര്‍ത്തും സങ്കല്‍പിച്ചും നിവര്‍ത്തിയെടുക്കുന്നത്, മുണ്ട്, നേര്യത്, കൈകൊട്ടിക്കളി, താലപ്പൊലി എന്നിങ്ങനെയുള്ള ലളിതമെന്നു തോന്നിപ്പിക്കുന്ന ചില ലക്ഷണങ്ങള്‍ കൊണ്ടു മാത്രമാണ്. പുരോഗമനവിശ്വാസികളുടെ ജാഥകളില്‍ പോലും ബാനര്‍ പിടിക്കാന്‍ മുമ്പില്‍ രണ്ടറ്റത്തും വേഷ്ടിയും മുണ്ടും അണിഞ്ഞ 'കേരള'സ്ത്രീകളെ അണിനിരത്തുമ്പോള്‍ ഈ ചരിത്രമൌഢ്യത്തിന്റെയും കമ്പോളസംസ്കൃതിയുടെയും ബീഭത്സമായ ബഹിര്‍സ്ഫുരണമാണ് കാണുവാന്‍ കഴിയുക. ഈ ബഹിര്‍സ്ഫുരണം തനിമാവാദത്തിലേക്കും അതുവഴി ദേശ-രാഷ്ട്ര സങ്കല്‍പത്തിന്റെയും സൃഷ്ടിയുടെയും അപകടകരമായ അജണ്ടകളിലേക്കും വിലയം പ്രാപിക്കുകയും ചെയ്യും. മന്ത്രിമാരുടെയും കലക്ടര്‍മാരുടെയും പൊലീസ് സൂപ്രണ്ടുമാരുടെയും മുന്നില്‍ അണിനിരത്തുന്ന താലപ്പൊലി എന്ന അശ്ലീലരൂപത്തിന്റെ പ്രകടനവും മറ്റൊരു ധര്‍മമമല്ല നിര്‍വഹിക്കുന്നത്. നാടുവാഴിത്ത കാലത്ത് നാട്ടിലെ ഏതു സ്ത്രീശരീരവും നാടുവാഴി പ്രമാണിക്ക് പ്രാപ്യമാകേണ്ടതുണ്ട് എന്നതാണ് നിയമം. ഏതൊക്കെ സ്ത്രീകള്‍ക്ക് പ്രായപൂര്‍ത്തിയായി, ആരുടെയൊക്കെ ശരീരം മുഴുത്തു എന്നൊക്കെ പ്രമാണിക്കും കിങ്കരന്മാര്‍ക്കും നേരിട്ട് കണ്ട് ബോധ്യപ്പെടുന്നതിനുവേണ്ടിയാണ് താലപ്പൊലി ഒരുക്കുന്നത്. അവരവരുടെ മാറിടത്തിനു തൊട്ടു താഴെയായി താലത്തില്‍ ദീപം തെളിയിച്ചുകൊണ്ട് പെണ്‍കൊടികള്‍ നിരന്നു നില്‍ക്കുന്നു. ഓരോരുത്തരുടെയും മാറിടത്തിന്റെ മുഴുപ്പ് പ്രമാണികളും കിങ്കരന്മാരും പരിശോധിച്ച് ഏതൊക്കെ ശരീരങ്ങള്‍ പ്രമാണിയുടെ കിടപ്പറയിലെത്തിക്കണം എന്ന കാര്യത്തില്‍ തീരുമാനത്തിലെത്തുന്നു. ഇത്രമാത്രം അശ്ലീലമായ ഒരു ലൈംഗികാക്രമണ സംവിധാനത്തെ പുതിയ കാലത്തും നിവര്‍ത്തിയെടുത്ത് അവതരിപ്പിക്കാന്‍ ആളുകള്‍ക്ക് ധൈര്യം ഉണ്ടാവുന്നു എന്നത് ഏറ്റവും ദു:ഖകരമായ കാര്യമാണ്. ഇതൊക്കെയാണ് കേരളത്തനിമ എന്നുണ്ടെങ്കില്‍ കേരളം തന്നെയില്ലാതായാലും തരക്കേടില്ല“
No further Comments
കേരള പിറവിയില്‍ ഗണിത ചില ഗണിത ചിന്തകള്‍ ആകാം .
Madavan of Sangaramangalam was the morning star in the history of Keralate mathematics.He is the founder of "geeva paraspars Nyaya", the ancient form of modern mathematical analysis.Venvaroha is an important work of Madhavan.Madhavan derived independely the relation
Sin( A+B) sin A cosA +cosA sinB
He has given the value of pie as 3.32883....
Paramesvaran Nambutiri is another mthematician of Kerala.he establised the formula for the area of cyclic quadrlateral.His native palce was Alathur of Malapuram .Vivarana of Lilavathi is his famous work.
Neelakantha Somayagi is another mathematical Wizard our land.Sine rule ansd cosine rule is popular .
Jyestha devan ,sankara Variyar ,Puthumana Somayagi Sankara Varma are eminent kerala mathematicians.
Let our children collect these and write in the Collection Book
സത്യാന്േഷിക്ക് എന്താണ് സ്ത്രീകളോട് വിരോധം. ഈ ലക്ഷ്യത്തോടെ ആരും പ്രേരിപ്പിച്ചിട്ടല്ല ഞങ്ങള്‍ സെറ്റ് സാരി ഉടുക്കുന്നത്. അസംബന്ധങ്ങള്‍ എഴുന്നുള്ളിക്കല്ലേ
ഗീത
കവി രാമചന്ദ്രന്‍ ഒരു കവിയല്ല മറിച്ച് കപിയാണ് എന്ന് തെളിയിക്കുന്നതിനുള്ള ഒരു പ്രബന്ധമാണ് ഈ അസംബന്ധത്തിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. അതിന് കോളാമ്പിയായതിലൂടെ രാമചന്ദ്രകപിയുടെ വാലേത്തൂങ്ങികളാകാന്‍ ചിലരും ഗാഢപരിശ്രമം നടത്തുകയാണിവിടെ. ഓണത്തെ നാടുകടത്താനുള്ള വാമനബുദ്ധികളുടെ ചിതലുപിടിച്ച ചിന്തകളാണ് വിഭ്രമനേത്രത്തിലൂടെ ഓണത്തെ ഇങ്ങനെ കാണാന്‍ പ്രേരിപ്പിക്കുന്നത്. കവി എന്നാല്‍ ചരിത്രകാരന്‍ എന്നര്‍ത്ഥമില്ലല്ലോ. യാഥാര്‍ത്ഥ്യമെന്ന് നമ്മള്‍ വിശ്വസിക്കുന്ന ശാസ്ത്രസത്യങ്ങള്‍ പോലും അകാലമൃത്യുവിന് ഇരയാകുന്ന കാലത്താണ് ചരിത്രം വളച്ചൊടിച്ച് എവിടെയൊക്കെയോ അമര്‍ത്തിവയ്ക്കാന്‍ ഇക്കൂട്ടര്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നത്. എല്ലാ രാജ്യങ്ങള്‍ക്കും അവരുടേതായ വേഷവിതാനങ്ങളില്ലേ, ഇവര്‍ അരുണാചലില്‍പ്പോയാല്‍ ആ വേഷത്തെ എങ്ങിനെയാണാവോ വ്യാഖ്യാനിക്കാന്‍ പോകുന്നത്. കേരളത്തിന്‍റെ തനിമയാണ് മേല്‍പ്പറഞ്ഞ കസവുസാരിയും കൈകൊട്ടിക്കളിയും എല്ലാം.
ഹൃദയമാകുന്ന തളികയിലെ ആത്മാവിനെ പ്രതിനിധാനം ചെയ്യുന്ന ദീപവും നൈര്‍മ്മല്യതയെ സൂചിപ്പിക്കുന്ന പൂക്കളും ഐശ്വര്യത്തെ സൂചിപ്പിക്കുന്ന നാണയവും സമൃദ്ധിയെ സൂചിപ്പിക്കുന്ന അരിയും ഒക്കെയാണ് താലം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ഒരു അഷ്ടമംഗല സങ്കല്പം തന്നെ.
സ്ത്രീകളെ സമൂഹത്തിന്‍റെ മുഖ്യധാരയില്‍ നിന്ന് ഒഴിവാക്കാനുള്ള ഒരു ആന്‍റീ ഫെമിനിസ്റ്റ് ചിന്തയാണ് സത്യാന്വേഷിയുടെ മേല്‍ പ്രതികരണത്തിന് ആധാരം. സ്ത്രീയുടെ ഫിസിക്കല്‍ സ്ട്രക്ച്ചര്‍ പുരുഷന്‍റേതില്‍ നിന്ന് വ്യത്യസ്തമാണെന്നിരിക്കേ മേല്‍പ്പറഞ്ഞ രീതിയില്‍ സ്ത്രീയെ കാണാനുള്ള തോന്നല്‍ മനസിന്‍റെ ശുദ്ധിയില്ലായ്മ കൊണ്ടു മാത്രമാണ്. കണ്‍ട്രോള്‍ വേണം മാഷേ എല്ലാത്തിനും. അല്ലാതെ ഓട്ടമത്സരം കാണുമ്പോള്‍ ഒരുമാതിരി ടെന്നീസ് ആരാധകരെപ്പോലെ പെരുമാറരുത്.
ഞാനൊരു യാത്രയ്ക്കിറങ്ങുകയാണ്. എതിരഭിപ്രായമുണ്ടെങ്കില്‍ മറുപടി പിന്നെയാണെങ്കിലും പ്രതീക്ഷിച്ചോളൂ.
my keralam is not beautiful..
joseph
Do you know the formula for finding the area of a cyclic quadrilateral.
It is a valuable contribution of PARAMESWARAN,an eminent kerala mathematician
Children can check the formula by
1) Draw a circle in a graph paper and make a quadrialteral in it. By counting small squares of the graph paper we can estimate area experimently
2) Use the formula and calculate area
A =
root of (s-a)(s-b)(s-c)(s-d)
a,b,c,d are sides and S is the semi perimetre
Make it as a practical and lab activity
I think the a area or a triangle derived from the above one ,if we put d=0 ,we get A = sq root(s*(s-a)*(s-b)*(s-c)
എനിക്കു വയ്യ. ഈ സാറന്മാരെക്കൊണ്ടു തോറ്റു. സത്യാന്വേഷി ഉദ്ധരിച്ചത് പ്രശസ്ത സിനിമാ നിരൂപകൻ ജി പി രാമചന്ദ്രന്റെ അഭിപ്രായമാണ്. അത് സ്ത്രീകൾക്കെതിരെയുള്ളതാണെന്നു കരുതുന്ന മണ്ടന്മാരോടും മണ്ടികളോടും എന്തു പറയാൻ. ഇക്കണക്കിന് ഇവർ വല്ല ഫെമിനിസ്റ്റ് ലേഖനങ്ങളും വല്ലതും വായിച്ചിരുന്നെങ്കിലോ? കഷ്ടം തന്നെ!.
പിന്നെ സത്യാന്വേഷിയെ തെറി പറഞ്ഞ ആ അനോണി കമന്റ് നീക്കേണ്ടതില്ലായിരുന്നു. ഓരോരുത്തരുടെയും സംസ്കാരം അനുസരിച്ചല്ലേ പറയുകയും എഴുതുകയും ചെയ്യൂ.
Whether the formula for finding the area of a cyclic quadrilateral is the contribution of PARAMESWARAN or BRAHMAGUPTHAN.
in the book BHARATHIYA GANITHAM by Prof. Ramachandra menon it is given that this eqation is BRAHMAGUPTHAN's contribution
bhama
I took this from "the golden age of Indian Mathematics" ,It is published by SWADESHI SCIENCE MOVEMENT ,by S parameswarn .Page 117, PARAMESVARAN AND CYCLIC QUADRILATERAL.tHE FORMULA IS GIVEN IN PAGE 130
സാര്‍,
ആറാം ക്ലാസിലെ ഗണിത പുസ്കകത്തിലെ ഈ പ്രശ്നം ശ്രദ്ധിച്ചിട്ടുണ്ടോ
“സൌജന്യമായി യൂനിഫോം തുണി വിതരണം ചെയ്യുന്നതിനായി ഒരു സ്കൂളില്‍ 36 മീറ്റര്‍
തുണി വാങ്ങി.2 ½ മീറ്റര്‍ വീതം കുട്ടികള്‍ക്ക് വിതരണം ചെയ്തു. ശേഷിക്കുന്ന തുണിയെത്ര ?
ഒരു കുട്ടി 1 എന്നും മറ്റൊരു കുട്ടി 2 എന്നും ഉത്തരമെഴുതി.
ചര്‍ച്ചചെയ്യുക"
മുരളീകൃഷ്ണന്‍
പാലക്കാട്
"ഞായറാഴ്ച ആയതിനാല്‍ കേരളത്തനിമയില്‍ വിലസാനുള്ള നമ്മുടെ സുവര്‍ണാവസരം നഷ്ടപ്പെട്ടു. എങ്കിലും തിങ്കളാഴ്ച ആ പരാതി തീര്‍ക്കണം എന്ന ഉദ്ദേശത്തോടെ തന്നെയാണ് കഴിഞ്ഞ ദിവസം സ്ക്കൂളില്‍ നിന്ന് മടങ്ങിയത്. "
എന്തിനു തിങ്കളാഴ്ച ? എന്നുമായി കൂടെ ? കേരള തനിമയില്‍ വിലസാന്‍ ഒരു ദിവസം മാത്രമായി
നമ്മള്‍ ചുരുക്കുന്നത് സാരിയാണോ ?
സത്യാന്വേഷി ചൂണ്ടി കാണിച്ചതുപോലെ പലര്‍ക്കും പല അഭിപ്രായങ്ങള്‍ ഉണ്ടാവാം , സാരമില്ല.
അമ്മേ തില്ലിയാലും രണ്ടഭിപ്രായം ഉണ്ടാവും.
വിജയകുമാര്‍
SATHYANYESHI IS STILL ON THE COCONUT TREE!!!!!!!!
സത്യാന്വേഷി ആ ‘തെങ്ങിൽ’നിന്ന് തത്ക്കാലം ഇറങ്ങില്ല മോനേ.
സത്യാന്വേഷിയുടെ ബ്ലോഗ് പോസ്റ്റുകൾ വെറുതെ ഒന്നോടിച്ചുനോക്കിയാൽ സത്യാന്വേഷിയുടെ നിലപാട് ഏത് അടിത്തറയിലാണു കെട്ടിപ്പൊക്കിയിരിക്കുന്നതെന്നു മനസ്സിലാകും.മുഖ്യധാരാ മാധ്യമങ്ങൾ/പാഠ പുസ്തകങ്ങൾ പറയുന്നതും പഠിപ്പിക്കുന്നതും മാത്രമാണു സത്യമെന്നു കരുതുന്ന മന്ദബുദ്ധികൾക്കു പക്ഷേ ആ നിലപാടുകൾ പൊതിയാത്തേങ്ങയോ ‘തീവ്രവാദ’മോ ജാതീയതയോ ഒക്കെ ആയിത്തോന്നും.നാരായണഗുരു,സഹോദരൻ അയ്യപ്പൻ,അയ്യൻകാളി,മഹാത്മാ ഫൂലെ,ബാബാസാഹിബ് അംബേഡ്കർ,പൊയ്കയിൽ അപ്പച്ചൻ,പണ്ഡിറ്റ് കറുപ്പൻ,പെരിയാർ,ലോഹ്യ തുടങ്ങിയ സാമൂഹിക വിപ്ലവകാരികൾ തുറന്നുവച്ച പാതയിലൂടെ സഞ്ചരിക്കുന്ന ഒരെളിയ ബ്ലോഗറാണു സത്യാന്വേഷി. തികച്ചും ആന്റിബ്രാഹ്മണിക്കലായ അവർണപക്ഷ നിലപാടാണാണു സത്യാന്വേഷി പിന്തുടരുന്നത്. എന്നാൽ ഈ ബ്ലോഗിൽ സത്യാന്വേഷിയെപ്പോലെ ഒരാളുടെ നിലപാടുകൾ ഒരധികപ്പറ്റാണ്. അതിനാൽ ഇനിമുതൽ സത്യാന്വേഷി ഈ ബ്ലോഗിൽ കമന്റുന്നതല്ല. ബൈ.ഇത്രയും നാൾ സത്യാന്വേഷി മൂലം ഉണ്ടായ പ്രയാസങ്ങൾക്ക് എല്ലാവരോടും ക്ഷമ ചോദിക്കുന്നു.
നമ്മുടെ സമൂഹത്തിലെ ചിന്താരീതികള്‍ നമ്മള്‍ അറിയണം .സത്യാന്വഷിയോട് പൂര്‍ണമായി യോജിപ്പില്ല. എങ്കിലും അദ്ദേഹം പിന്‍വാങ്ങുന്നതില്‍ ഖേദമുണ്ട്...ചര്ച്ചകള്‍ അറിവ് തരുന്നതും.........കൌതുകകരമായിരുന്നു......
സത്യാന്വേഷി ഈ ബ്ലോഗിലേക്ക് വരില്ല എന്നു പറഞ്ഞതില്‍ ഞാനും ഒരു കാരണക്കാരനായെന്നതില്‍ ഖേദമുണ്ട്. ഗണിതശാസ്ത്രത്തില്‍ അത്രയേറെ അവഗാഹമില്ലാത്ത എനിക്ക് ഈ ബ്ലോഗില്‍ അഭിപ്രായമെഴുതാന്‍ പലപ്പോഴും അവസരമുണ്ടാക്കിത്തരുന്നത് അദ്ദേഹമാണ്. വ്യക്തമായ വീക്ഷണവും കാഴ്ചപ്പാടുമുള്ള അദ്ദേഹത്തെ ഒരിക്കലും ആക്ഷേപിക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല. അദ്ദേഹത്തെപ്പോലെ ഞാനും സ്വാഭിപ്രായം പ്രകടിപ്പിച്ചുവെന്നു മാത്രം. എഴുത്തിനെ എഴുത്തുകൊണ്ടു തന്നെയാണ് നേരിടേണ്ടത്. അതല്ലാതെ അനോണിയായി നിന്ന് കൊഞ്ഞനം കാട്ടിപ്പോകുന്ന ശീലം നല്ലതല്ല. അദ്ധ്യാപകരുടെ പേരില്‍ ഞാന്‍ അദ്ദേഹത്തോട് ക്ഷമചോദിക്കുന്നു. അദ്ദേഹം ഇനിയും ബ്ലോഗിലേക്ക് വരണം എന്ന തോമാസ് സാറിന്‍റെ അഭിപ്രായം തന്നെയാണ് എനിക്കുമുള്ളത്. ഞങ്ങളുടെ അഭ്യര്‍ത്ഥന സ്വീകരിച്ച് അദ്ദേഹം വീണ്ടുമെത്തും എന്ന് എനിക്കുറപ്പുണ്ട്. അദ്ദേഹത്തിന്‍റെ സത്വരമറുപടി പ്രതീക്ഷിക്കുന്നു
തോമസിനും വിജയൻ കടവത്തിനും നന്ദി. ഈ ബ്ലോഗ് അധ്യാപകരും വിദ്യാർഥികളും കൂടുതൽ ശ്രദ്ധിക്കുന്ന ഒന്നാണ്. അവരുടെ മാത്‌സ് പഠനത്തെ സഹായിക്കുന്ന ഒന്നാണ്. സത്യാന്വേഷിയുടെ കമന്റുകൾ പലപ്പോഴും ആ പഠനത്തിനു തടസ്സമാകുന്നുണ്ടെന്ന തോന്നൽ.അല്ലാതെ സത്യാന്വേഷിയെ തെറി പറഞ്ഞതുകൊണ്ട് പിൻവാങ്ങുന്നതല്ല. സത്യാന്വേഷിയുടെ പോസ്റ്റിൽ ഇതിനേക്കാൾ രൂക്ഷമായ കമന്റുകളാണ് സത്യാന്വേഷി ദിനേന നേരിടുന്നത്. അതെല്ലാം നേരിടാനുള്ള പ്രത്യയശാസ്ത്ര ദാർഢ്യം ഉള്ളയാളാണു സത്യാന്വേഷി.സത്യാന്വേഷി വാസ്തവത്തിൽ മാത്‌സിൽ വട്ടപ്പൂജ്യമാണ്. അതുകൊണ്ടാണു മറ്റുവിഷയങ്ങളിൽ കയറിപ്പിടിച്ചു കമന്റുന്നത്. സാമൂഹിക-രാഷ്ട്രീയ-സാംസ്കാരിക വിഷയങ്ങളിൽ പാഠപുസ്തകങ്ങൾ ഉത്പാദിപ്പിക്കുന്ന ധാരണകൾ മിക്കവാറും മുഖ്യധാര(സത്യാന്വേഷി ആ ധാരയെ ‘സവർണ ധാര’ എന്നാണു വിളിക്കുന്നത്)യുടേതാണ്. അവയിലെ കള്ളത്തരങ്ങൾ ചൂണ്ടിക്കാണിക്കാനുള്ള ശ്രമമാണു സത്യാന്വേഷി നടത്തുന്നത്. എന്നാൽ മുഖ്യധാരയാണു യഥാർഥ ധാര എന്നു കരുതുന്നവരാണു നമ്മിൽ ഭൂരിപക്ഷവും. അവർക്ക് ഈ പൊളിച്ചെഴുത്ത് അങ്ങേയറ്റം അസഹനീയവും അനാവശ്യവും ആയി തോന്നും. ഒരു ഉദാഹരണം പറയാം. സ്വാമി വിവേകാനന്ദൻ ഷിക്കാഗോവിൽ ‘സഹോദരീ സഹോദരന്മാരേ’ എന്ന് അഭിവാദ്യം ചെയ്ത് പ്രഭാഷണം ആരംഭിച്ചപ്പോൾ നിലയ്ക്കാത്ത കൈയടി ലഭിച്ചെന്നും തുടർന്നദ്ദേഹം മണിക്കൂറുകളോളം പ്രസംഗിച്ചുവെന്നുമാണു നാം പാഠപുസ്തകങ്ങളിൽ പഠിക്കുന്നത്. ഇതിൽ രണ്ടു കള്ളങ്ങളുണ്ട്. ഒന്നാമത്, സഹോദരീസഹോദരരേ എന്നു കേട്ടാൽ അമേരിക്കക്കാർക്ക് പുതുമ ഒന്നും തോന്നില്ല. അവർ കറുത്തവരോട് വംശീയ വിവേചനം പുലർത്തുന്നവരാണെന്നതു ശരിതന്നെയെങ്കിലും ഇൻഡ്യൻ ജാതിവ്യവസ്ഥിതിയുമായി താരതമ്യം ചെയ്താൽ ആ വിവേചനം തുലോം നിസ്സാരമാണ്. അവരുടെയിടയിൽ അന്നുമിന്നും നമ്മളേക്കാൾ സാഹോദര്യം നിലനിൽക്കുന്നുണ്ട്. അവിടെയാണ് ജാതിവ്യവസ്ഥിതിയുടെ നാട്ടിനിന്ന് ആ വ്യവസ്ഥിതിയുടെ പ്രചാരകൻ(പ്രചാരകനോ? ശുദ്രന്റെ ഭരണം വരണമെന്നു ശഠിച്ച വിപ്ലവകാരിയല്ലേ വിവേകാനന്ദൻ എന്ന് അൽപ്പബുദ്ധികൾ ഇപ്പോൾ കലഹിക്കുന്നതു സത്യാന്വേഷി മനക്കണ്ണിൽ കാണുന്നുണ്ട്.അങ്ങനെ കലഹിച്ചാൽ വിവേകാനന്ദനെപ്പറ്റി ഒരു പോസ്റ്റ് തന്നെ ഇടേണ്ടിവരും മറുപടി പറയാൻ) ആയ ഒരാൾ ചെന്ന് ഈ അഭ്യാസം കാണിച്ചതത്രേ! പിന്നെ മണിക്കൂറുകൾ പ്രസംഗിച്ചെന്നത്. വിവേകാനന്ദന്റെ ഷിക്കാഗൊ പ്രസംഗം അദ്ദേഹത്തിന്റെ സാഹിത്യസർവസ്വത്തിലുണ്ട്. കൂടിവന്നാൽ അഞ്ചുമിനിറ്റിനപ്പുറം വേണ്ടിവരില്ല ആ പ്രസംഗം നടത്താൻ.ഈ വസ്തുതകൾ ഒരിക്കലും നമ്മുടെ മുഖ്യധാരാ മാധ്യമങ്ങളിൽ ലഭ്യമല്ല.അതുകൊണ്ടു തന്നെ ഇതു കേൾക്കുന്ന ഭൂരിപക്ഷവും വിശ്വസിക്കില്ല ഇതൊന്നും. വിശ്വസിക്കുന്നില്ല എന്നുവച്ച സത്യം സത്യമല്ലാതാവുമോ?
ഗാന്ധിയെപ്പറ്റിയും ഇത്തരം നിരവധി കള്ളങ്ങൾ ഭരണകൂട ചരിത്രകാരന്മാരും കുഴലൂത്തുകാരും കൂടി പ്രചരിപ്പിച്ച് നമ്മെ വിശ്വസിപ്പിച്ചിട്ടുണ്ട്. അതൊക്കെ ചൂണ്ടിക്കാണിച്ചാൽ അതിൽ വല്ല സത്യവുമുണ്ടൊ എന്നല്ല നാം അന്വേഷിക്കുക; മറിച്ച് അതു ചൂണ്ടിക്കാണിക്കുന്നയാളെ തെറിയാൽ അഭിഷേകം നടത്തും.
ഇനിയും സത്യാന്വേഷി വന്ന് കുഴപ്പങ്ങൾ ഉണ്ടാക്കണോ?
comment about division 36/2 1/2:
dear muralikrishnan, clearly the answer is 1.but in the division process some are diverting to some where
1) 36/ 2.5 =360/25= 14+10/25.here 10/25 is not the remainder.remainder is 10/25 of 2.5 metre=1 metre.
2) 36*5/2= 72/5. here the answer is 14 and remainder 2,but actually the remainder is 2/5 of 2.5 metre. that is 1 metre.
3)if we we take 2 1/2 metre from the cloth we can take 14 pieces and 1 metre balance.
i think this explanation is enough to clear the doubts of the children
കേരകേളീ സദനമാമെന്‍ കേരളം
.......................
.......................
പുന്നെല്ലിന്‍ പാടത്തിലൂടെ
.........................
.........................
"അതെ അര്‍ത്ഥമറിഞ്ഞു വേണം ഗാനം ആസ്വദിക്കാന്‍..."
Post a Comment