പുതിയ ഉണര്‍വ്വോടെ............
>> Wednesday, October 14, 2009
കേരളത്തിലെ ഗണിതശാസ്ത്ര അധ്യാപകരുടെ കൂട്ടായ്മയായ മാത്സ് ബ്ലോഗ് ഇന്ന് പുതിയ പട്ടുചേലയണിഞ്ഞാണ് നിങ്ങള്‍ക്കു മുന്നിലേക്ക് എത്തിയിരിക്കുന്നത്. ഇടയ്ക്കിടെ വേഷം മാറുന്നതോടൊപ്പം ബ്ലോഗിങ്ങിലെ നൂതനമായ വിദ്യകളെല്ലാം പഠിക്കാനും അത് നമ്മുടെ ബ്ലോഗില്‍ പ്രയോഗിക്കാനും ഞങ്ങളെപ്പോഴും ശ്രമിക്കാറുണ്ട്. അതിന്റെ ഒരു പ്രത്യക്ഷോദാഹരണമാണ് ഈ പുതിയ മാറ്റം. ഇത്തവണ അതിന് പിന്നില്‍ പല അധ്യാപകരുടെയും പ്രമുഖ ബ്ലോഗര്‍മാരുടെയും പങ്കാളിത്തമുണ്ടായിരുന്നുവെന്നത് സന്തോഷം പകരുന്നു. ഞങ്ങളാവശ്യപ്പെട്ടതനുസരിച്ച് ബ്ലോഗിന്റെ ഭാഷ, നിറം, പ്രതിപാദ്യവിഷയം എന്നിവ അടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചു നിരവധി പേര്‍ മെയില്‍ അയച്ചിരുന്നു. അവരുടെയെല്ലാം അഭിപ്രായങ്ങളോട് പരമാവധി നീതി പുലര്‍ത്താന്‍ ഈ പുതിയ മാറ്റത്തോടൊപ്പം ഞങ്ങള്‍ ശ്രമിച്ചിട്ടുണ്ട്.
സ്വാഗതാര്‍ഹവും വിമര്‍ശനാത്മകവുമായ ഒട്ടനവധി മെയിലുകള്‍ ഞങ്ങള്‍ക്ക് ലഭിച്ചു. ദിവസേനെയുള്ള ബ്ലോഗ് പോസ്റ്റുകള്‍ ഒഴിവാക്കി രണ്ടോ മൂന്നോ ദിവസം കൂടുമ്പോള്‍ പുതിയ പോസ്റ്റുകള്‍ ഇടുക എന്നായിരുന്നു അതിലെ ഒരു പ്രധാനപ്പെട്ട അഭിപ്രായം. ഗണിത ശാസ്ത്രവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ കമന്റ് ബോക്സുവഴി നടത്താന്‍ വായനക്കാര്‍ക്കും അവസരമൊരുക്കണം എന്നതും ഒരു അഭിപ്രായമായിരുന്നു. ചോദ്യം ഇട്ട ഉടനെ ഉത്തരങ്ങള്‍ കമന്റ് ചെയ്യുന്നത് മൂലം പലപ്പോഴും ചിന്തിക്കാന്‍ അവസരം ലഭിക്കുന്നില്ലെന്ന പരാതി ആദ്യാവസാനം മുഴച്ചു നിന്നു. ഇതെല്ലാം കൂട്ടിവായിച്ചാല്‍ പോസ്റ്റിങ്ങ് ഓരോ രണ്ട് ദിവസം കൂടിമ്പോള്‍ മാത്രം ഒരു അഭിപ്രായസമന്വയത്തിലേക്കാണ് ഞങ്ങളെത്തിച്ചേരുന്നത്. അതു വഴി നിലവില്‍ ഞങ്ങളുടെ ടീമിനുള്ള കഠിനാദ്ധ്വാനത്തിനും ഒരു വിശ്രമമാകുമല്ലോ. എന്നാല്‍ ഡൗണ്‍ലോഡ്സ് മെനു ആഴ്ചയില്‍ 7 ദിവസവും ജാഗ്രതയോടെ പ്രവര്‍ത്തിക്കുമെന്ന് ഞങ്ങള്‍ ഉറപ്പു തരുന്നു. അതോടൊപ്പം, ഡൗണ്‍ലോഡ്സ് നോക്കാന്‍ വേണ്ടി മാത്രമാകരുത് ബ്ലോഗ് സന്ദര്‍ശനം എന്നൊരു അഭ്യര്‍ത്ഥന കൂടി നടത്തട്ടെ.
അഭിപ്രായങ്ങളില്‍ നേരത്തെ സൂചിപ്പിച്ച 'ചോദ്യം ഇട്ട ഉടനെ ഉത്തരം' എന്ന വിമര്‍ശനത്തെപ്പറ്റി ഒരു വാക്ക്. ഓരോ ദിവസത്തേയും പോസ്റ്റിന് വേണ്ടി കാത്തിരുന്ന് പ്രസിദ്ധീകരിക്കുന്ന അതേ സെക്കന്റില്‍ വാശിയോടെ ഉത്തരം നല്‍കുന്ന അധ്യാപകരുടെ ആ സ്പിരിറ്റിനെ ഞങ്ങള്‍ക്കെങ്ങനെ തഴയാനാകും. കേരളത്തിലെ ഓരോ അധ്യാപകര്‍ക്കും ഇതേ വാശിയും ആവേശവുമുണ്ടാകണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ഇവരുടെ ആ ഗണിതാഭിനിവേശം കേരളം മുഴുവന്‍ കാണുകയാണ്. ഇന്ന് ജോണ്‍ മാഷും, വിജയന്‍ മാഷും, മുരളീധരന്‍ മാഷും അങ്ങ് ഖത്തറിലെ അസീസ് മാഷുമെല്ലാം കേരളത്തിലെ അധ്യാപകര്‍ക്ക് പരിചിതരായിക്കഴിഞ്ഞു. എല്ലാ സ്ക്കൂളുകളിലും ഇന്റര്‍നെറ്റ് സൗകര്യമുള്ള ഇക്കാലത്ത് ആ സൗകര്യം ഫലപ്രദമായി വിനിയോഗിക്കുകയാണ് അവര്‍ അതിനായി ചെയ്തത്. കമന്റ് ബോക്സുകളില്‍ തങ്ങളുടെ അഭിപ്രായങ്ങളും ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങളുമെഴുതാന്‍ എപ്പോഴും അവര്‍ ശ്രമിക്കാറുണ്ട്. ഇതു പോലെ കമന്റ് ബോക്സുകളില്‍ നിറഞ്ഞു നില്‍ക്കുന്ന നിരവധി അധ്യാപകരുണ്ട്. അധ്യാപനത്തെ വെറുമൊരു ജോലി മാത്രമായി കാണാതെ വിജ്ഞാനപ്രദങ്ങളായ ചര്‍ച്ചയ്ക്ക് വേണ്ടി വിനിയോഗിക്കുന്ന അവരെ ഓരോരുത്തരേയും ഈ അവസരത്തില്‍ അഭിനന്ദിക്കട്ടെ. ഇത് നിങ്ങളോരോരുത്തര്‍ക്കും മാതൃകയാക്കാവുന്നതാണ്.
ഒട്ടും താമസിയാതെ മറ്റ് രണ്ട് മെനുകള്‍ കൂടി ഞങ്ങളാരംഭിക്കുന്നു. ഒന്ന് സംവാദത്തിന് വേണ്ടിയും രണ്ട് IT@സ്ക്കൂള്‍ ലിനക്സ് ചര്‍ച്ചാ വേദിയ്ക്കായും. കാത്തിരിക്കുക. ഇതോടൊപ്പം മലയാളം ടൈപ്പിങ്ങിന്റേയും ബ്ലോഗിങ്ങിന്റേയും പാഠങ്ങള്‍ കൂടി ചര്‍ച്ച ചെയ്യാന്‍ ഞങ്ങളുടെ ടീമിന് ആലോചനയുണ്ട്. എല്ലാത്തിനും വേണ്ടത് സഹകരണം മാത്രം........

30 comments:
കമന്റ് ചെയ്യാനായി Comments ല്‍ ക്ലിക്ക് ചെയ്യുക. സഹകരണങ്ങള്‍ക്കു നന്ദി
post a comment ല്‍ ക്ലിക്ക് ചെയ്താല്‍ പോരേ?
എന്നിട്ട് മുകളിലെ the original post എന്നതില്‍ ക്ലിക്ക് ചെയ്താല്‍ ബ്ലോഗിലേക്ക് തിരിച്ചെത്താം.
മാറ്റങ്ങള്‍ കണ്ടു. നന്നായി. പക്ഷെ പോസ്റ്റിങ്ങ് രണ്ടു ദിവസം കൂടുമ്പോള്‍ എന്നത് ശരിയായില്ല
Try to answer me.
A town consists of only one street in the form of a circle. The town authorities give out four licenses for a particular kind of business. The inhabitants of the town live in equal density along the circle and will always go to the closest business for what they need. Business A gets to choose a location first, then business B, then C, and finally D. Each business desires to carve out as much business for themselves as possible but each knows the others all have the same motive. Assume that if a business is indifferent between locating in two different sections of the circle it will choose a section at random. Also assume that the business that goes last will choose a location in the middle of the largest (or one of the largest) sections. Where should business B choose relative to the location of A?
George
sir,
pls make a note about how to maintaine a blog
തീര്‍ച്ചയായും. ഒരു ബ്ലോഗ് എങ്ങനെ നിര്‍മ്മിക്കാം. എങ്ങനെ പോസ്റ്റിങ് നടത്താം, എന്തെല്ലാം ബ്ലോഗിങ് ടെക്നിക്കുകള്‍ ഉണ്ട് എന്ന് നമ്മുടെ അധ്യാപകര്‍ക്കു മനസിലാകുന്ന ഭാഷയില്‍, ഒട്ടും വൈകാതെ തന്നെ പോസ്റ്റുകള്‍ പ്രതീക്ഷിക്കാം.
സ്വന്തമായി ഒരു ബ്ലോഗ് ആരംഭിക്കണമെങ്കില്‍ ഈ യൂട്യൂബ് ഫയല്‍ കാണുക. ഒട്ടും വൈകാതെ തന്നെ അടുത്തയാഴ്ച ഒരു ബ്ലോഗ് ആരംഭിക്കുന്നതെങ്ങനെയെന്ന പോസ്റ്റ് ഞങ്ങള്‍ പ്രസിദ്ധീകരിക്കും.
the new layout of your blog is not satisfied.
I opened the comment box just now.I am really happy to see the new styleof the blog. Whishing a happy and prosperous learing mathematics to my beloved subject lovers
പ്രിയ അനോണിമസ്,
'നിങ്ങളുടെ ബ്ലോഗ്' എന്ന പ്രസ്താവന താങ്കളൊരു ടീച്ചറാണെങ്കില്‍ പിന്‍വലിക്കണം. കാരണം ഇത് നമ്മുടെ കൂട്ടായ്മയ്ക്കു വേണ്ടിയുള്ള ഒന്നാണ്. സമയാസമയങ്ങളില്‍ നമ്മളോരോരുത്തരും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ പങ്കുവെക്കുന്നതിനും സംശയങ്ങള്‍ പങ്കുവെക്കുന്നതിനുമായിട്ടുള്ളതാണ്. ആ നിലയ്ക്ക് ഇത് നിങ്ങളുടെ ബ്ലോഗ് എന്നു പറഞ്ഞത് ശരിയായില്ല. ഇത് നമ്മുടേതാണെന്നു പറയട്ടെ.
വായനക്കാര്‍ പറഞ്ഞതനുസരിച്ചാണ് ഈ ബ്ലോഗിനെ കടുത്ത നീലനിറത്തില്‍ നിന്നും മോചിപ്പിച്ച് കണ്ണിന് സുഖമുള്ള ഒരു നിറത്തിലേക്ക് എത്തിച്ചത്. ഇത് ഈ തരത്തിലേക്കാക്കിയെടുക്കാന്‍ ധാരാളം ബുദ്ധിമുട്ടേണ്ടി വന്നു. നിരവധി പേര്‍ ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. രാത്രിയും പകലുമെന്നില്ലാതെ പ്രവര്‍ത്തിക്കുന്നത് കൊണ്ടാണ് ഇത്തരത്തില്‍ ഡെയ്ലി അപ്ഡേഷന്‍ നടത്താന്‍ ഞങ്ങളുടെ ടീമിന് സാധിക്കുന്നത്.
താങ്കള്‍ക്കറിയുമോ, ഇന്നലെ പുതിയ രൂപത്തില്‍ ബ്ലോഗ് അവതരിപ്പിച്ചപ്പോള്‍ ഒരു പ്രശ്നം. കമന്റ് ബോക്സ് വര്‍ക്കു ചെയ്യുന്നില്ല,. അതിന് രാത്രി മുഴുവന്‍ ഞങ്ങളുടെ ബ്ലോഗ് ടീം ഇന്നലെ മുഴുവന്‍ പരിശ്രമിച്ചാണ് രാവിലേയോടെ കമന്റ് ബോക്സ് ആക്ടീവാക്കിയെടുത്തത്. കാണുന്നത്ര സുഖമുള്ള ജോലിയല്ല ഒരു സൈറ്റ് മുന്നോട്ട് കൊണ്ടു പോകുന്നത്. പ്രത്യേകിച്ച് അധ്യാപകര്‍ക്ക്. എന്നാലും അതിന്റെ അസ്കിതകളൊന്നും നാളിതേ വരെ കാണിക്കാന്‍ ശ്രമിച്ചിട്ടില്ല.
എന്തായാലും താങ്കളുടെ വിലയേറിയ അഭിപ്രായത്തിന് നന്ദി. ഈ വിമര്‍ശനശരങ്ങളും ഞങ്ങളെ ഊര്‍ജ്ജസ്വലരാക്കുന്നുണ്ട്. എന്നും ഒപ്പമുണ്ടാകണം.
The new appearence of your ,sorry, our blog is good. The sudden change in something familier will be appreciated a little later, generally! Remember, MANORAMA, when changed their layout a few years ago. The readers couldn't digest the change for a few days.Now, if we look at old manorama, we'll be very much appreciate the new layout.
Thanks Blog Team, go ahead!
WE WILL BE WITH YOU ALWAYS!
പ്രിയ അനോണിമസ്,
നല്ല വാക്കുകള്‍. മികച്ച ഉദാഹരണം. അഭിനന്ദനങ്ങള്‍.
100 ശതമാനം ആത്മാര്‍ത്ഥമായിരുന്നു താങ്കളുടെ അഭിപ്രായം എന്നു മനസ്സിലാക്കാന്‍ ഇതിലപ്പുറം മറ്റെന്തു വേണം?
സഹകരണങ്ങള്‍ക്ക് നന്ദി
മോഹന്‍: രാധേ, മനോഹരമായിരിക്കുന്നു :)
രാധ: ഞാനാണോ ?
മോഹന്‍: അല്ല നിന്റെ ബ്ലോഗ് :D
ബ്ലോഗ് ഭംഗിയായിട്ടുണ്ട്. ബ്ലോഗ് ടീമിന് അഭിനന്ദനങ്ങള്‍.
ആസംസകളോടെ,
സന്തോഷ്
കൊല്ലം
സന്തോഷ് സാര്‍,
നന്ദി.....
ജനകോടികളുടെ വിശ്വസ്തസ്ഥാപനമായി നിലകൊള്ളാന്‍ എന്നും നമുക്കൊന്നിച്ചു മുന്നേറാം.
Can u help me to solve the problem?
A town consists of only one street in the form of a circle. The town authorities give out four licenses for a particular kind of business. The inhabitants of the town live in equal density along the circle and will always go to the closest business for what they need. Business A gets to choose a location first, then business B, then C, and finally D. Each business desires to carve out as much business for themselves as possible but each knows the others all have the same motive. Assume that if a business is indifferent between locating in two different sections of the circle it will choose a section at random. Also assume that the business that goes last will choose a location in the middle of the largest (or one of the largest) sections. Where should business B choose relative to the location of A?
George
now maths blog is beautifull
Thasleem.P
Will you explain the problem From the sentence >>. { Assume that .................. )
pl post the events of oct 16 only after 12 midnight
Hello Vijayan Sir
Can you analyse the situation given by Mr George. Are you trying to solve it?
maths blog is beautiful.the layout
colour combination,title is ok keep it up
the layout is very attractive
പണ്ട്, ബിപിഎല്‍ സര്‍വ്വെയ്ക്ക് പോയതിന്റെ സറണ്ടര്‍ ഉത്തരവ് നമ്മുടെ ബ്ലോഗില്‍ തെരഞ്ഞു, കിട്ടിയില്ലെന്ന് ഷഫീത്‍ സാര്‍ ഫോണില്‍......
സാര്‍,
14/8/2009 എന്ന ഡേറ്റില്‍ ഓര്‍ഡര്‍ കിടപ്പുണ്ട്!
"Downloads"ല്‍ പോയി Ctrl+Fഅടിച്ചാല്‍, ഏത് ഓര്‍ഡറും സെര്‍ച്ച് ചെയ്യാം!
Dear Maths sirs & Teachers,
I expected a sudden answer for my above mentioned question. But, i could not see there is a meaningful discussion about my question. It may be a fate of our students. So pls go through my answer.
The answer is just barely less then 1/3 of the circumference of the circle away from A
Solution
This is only a quick overview of the solution, the details are left up to you. Let the circumference of the circle be 1 and that A chooses a location at point 0. Business D will choose a location in the middle of the largest section.
Business C will also choose the midpoint of the larger of the two gaps between the first two businesses.
If business B chooses a point before 1/3 then C will choose a point halfway between B and 1. Business D will choose randomly between the halfway point between A and C or B and C. If x is the location of business B then the area which B will carve out of the circle will be either (1+3x)/8 if D goes between B and C or (1+x)/4 if D goes between A and C. The average of these is (3+5x)/16. The same logic applies if B chooses a point after 2/3.
If business B chooses a point after 1/3 (but before 1/2) then C will choose a point halfway between A and B going the long way and D will choose the halfway point between A and B the short way. This will leave B exactly a 1/4 share of the business. The same logic applies if A chooses a point between 1/2 and just before 2/3.
If B should choose a location at exactly 1/3 then C would choose at 2/3 and D would be indifferent between 1/6, 1/2, and 5/6. B would have a 2/3 chance of having 1/4 of the business share and 1/3 chance of having 1/3, the average being 5/18 =~ 0.27778 .
Thus B should try to maximize (3+5x)/16 without choosing x equal or greater to 1/3. The optimal choice of location would be just a hair short of 1/3 (or just a hair after 2/3). At this point B will have a 50/50 chance at having either 1/4 or 1/3 of the market share for an average of 7/24=~ 0.29166667 of the market share.
Thanks
George
i like your new blog.sir,please tell how creat a blog same this.
Dear Hri sir and Nissar sir pls include this link in ur blog http://www.calcuttatelephones.com/dataoneinstall/menu.html
this link will help the teachers to configure the BSNL broad band modem
joseph antony, dc ekm
നന്ദി ജോസഫ് ആന്റണി സാര്‍,
ബി.എസ്.എന്‍.എല്‍. ബ്രോഡ്ബാന്റ് കോണ്‍ഫിഗര്‍ ചെയ്യാന്‍
ഇവിടെ ക്ലിക്ക് ചെയ്തോളൂ
yeezy boost 350
curry 6 shoes
chrome hearts outlet
stephen curry shoes
supreme clothing
lebron 18
kd 12
curry 8 shoes
yeezy supply
kd 10
this contact formMore Bonuses imp sourceMore hints More about the authorread
link this website moved here see this website recommended you read check this
Post a Comment