പൊതുവിദ്യാലയങ്ങളിലെ 'നിശബ്ദ' വിപ്ളവം!
>> Saturday, October 17, 2009
മാറ്റമില്ലാത്തത് മാറ്റത്തിന് മാത്രം എന്ന വിപ്ലവപ്പഴമൊഴി ഒരുവട്ടമെങ്കിലും കേള്‍ക്കാത്തവര്‍ ഇന്നാട്ടില്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായിരിക്കുമല്ലോ. കേരളത്തിലെ സ്ക്കൂളുകളിലേക്ക് ഐ.സി.ടി സ്കീം കടന്നുവന്നതോടെ പലപ്പോഴും വാക്കുകളില്‍ ഒതുങ്ങിയിരുന്ന ഐ.ടി വിപ്ലവം പ്രവര്‍ത്തനപന്ഥാവിലേക്ക് ശക്തമായിത്തന്ന ചുവടുകളുറപ്പിച്ചു കഴിഞ്ഞു. സ്ക്കൂളുകളില്‍ കമ്പ്യൂട്ടര്‍ കണ്ടിരുന്നത് സിനിമകളില്‍ ആയിരുന്നുവെങ്കില്‍ ഇന്നത് ഒരു സുന്ദരസ്വപ്നയാഥാര്‍ത്ഥ്യമായി മാറി. ഒരിക്കല്‍ മാത്രം 33000 രൂപ അടക്കുകയും വര്‍ഷംതോറും (ഗവണ്‍മെന്‍റ് സ്കൂളുകള്‍ക്ക് തികച്ചും സൌജന്യം)ഒന്നരലക്ഷം രൂപയോളം മൂല്യം വരുന്ന കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും ലഭിക്കുകയും ചെയ്യുന്ന ഐ.സി.ടി സമ്പ്രദായം വരികയും ചെയ്തതോടെ കേരളത്തിലെ സ്കൂളുകളില്‍ കമ്പ്യൂട്ടര്‍ വിദ്യാഭ്യാസം മറ്റേതു രാജ്യത്തോടും കിടപിടിക്കുന്ന തരത്തിലേക്ക് ഉയര്‍ന്നുവെന്നതില്‍ എതിരഭിപ്രായം ഉണ്ടാകാനിടയില്ല.(അടുത്ത വര്‍ഷം മുതല്‍ സ്കൂളുകള്‍ക്കു വര്‍ഷത്തില്‍ ലഭിക്കുന്ന ഉപകരണങ്ങളുടെ മൂല്യം ഹൈസ്കൂളുകളില്‍, പഠിക്കുന്ന കുട്ടികളുടെ എണ്ണത്തിനനുസരിച്ച് 25000 രൂപ മുതല്‍ 3 ലക്ഷം വരെയാകാനുള്ള നീക്കവും തകൃതിയായുള്ളതായി വിശ്വാസയോഗ്യമായ വിവരം ലഭിച്ചിട്ടുണ്ട്.)
പക്ഷെ ഇന്റര്‍നെറ്റ് ലോഗ് ബുക്ക്, ലാപ്ടോപ്പ് ലോഗ് ബുക്ക്, പ്രവര്‍ത്തനക്ഷമമായതും അല്ലാത്തതുമായ കമ്പ്യൂട്ടറുകളുടെ ഹാര്ഡ്വെയര് രജിസ്റ്റര്‍ തുടങ്ങിയവ ചില ഡോക്യുമെന്റ്സ്, സ്കൂളുകളില്‍ നിര്‍ബന്ധമായും തയ്യാറാക്കി വയ്ക്കേണ്ടതുണ്ടെന്ന വിവരം എല്ലാവര്‍ക്കും അറിയാവുന്നതാണോയെന്നു സംശയം. ഐ.സി.ടി സ്കീമില്‍ ഇത്രയേറെ ഉപകരണങ്ങള്‍ നല്‍കുമ്പോള്‍ തീര്‍ച്ചയായും ഒരു ഓഡിറ്റിങ്ങ് പ്രതീക്ഷിക്കണമല്ലോ. ഇതുവരെ അത്തരമൊരു രജിസ്റ്റര്‍ ഇല്ലെങ്കില്‍ ഉടനെ അത് തയ്യാറാക്കുമല്ലോ?
നാളിതുവരെ സ്ക്കൂളുകള്‍ അഭിമുഖീകരിക്കുന്ന മറ്റൊരു പ്രശ്നം കമ്പ്യൂട്ടറുകളുടെ ഭൌതിക സുരക്ഷയായിരുന്നു. അതിനൊരു താങ്ങായി ഐ.ടി അറ്റ് സ്ക്കൂള്‍ വീണ്ടുമെത്തി. ഐ.സി.ടി സ്കീമിന്റെ ഭാഗമായി പ്രൊജക്ട് സംസ്ഥാനത്തെ സ്ക്കൂളുകള്‍ക്ക് 2006 മുതല്‍ നല്‍കിയ ഹാര്ഡ്വെയര് ഉപകരണങ്ങള്‍ ഇന്‍ഷുര്‍ ചെയ്തു. കമ്പ്യൂട്ടറുകള്‍, ലാപ്ടോപ്പുകള്, പ്രിന്ററുകള്‍, ജനറേറ്ററുകള്‍, പ്രോജക്ടറുകള്‍, ഹാന്‍ഡിക്യാമുകള്‍, സ്കാനറുകള്‍, യു.പി.എസുകള്‍ എന്നിവ മോഷണം പോവുകയോ തീപിടിക്കുകയോ ചെയ്താല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. നഷ്ടപ്പെടുന്ന ഉപകരണങ്ങളുടെ വിശദാംശം സംബന്ധിച്ച പരാതി ഉടന്‍ പോലീസില്‍ അറിയിക്കുകയും തുടര്‍ന്ന് യുണൈറ്റഡ് കമ്പനിയുടെ 0470-2622236, 9387796288 എന്നീ ഫോണ്‍നമ്പറുകളിലേതെങ്കിലും അറിയിക്കുകയും വേണം. ഇവിടെയും പരിശോധനാ റെക്കോഡ് മേല്‍ഖണ്ഡികയില്‍ പറഞ്ഞ രജിസ്റ്ററുകള്‍ തന്നെയായിരിക്കുമല്ലോ.
ഹാര്ഡ്വെയര് രജിസ്റ്റര്‍ തയ്യാറാക്കേണ്ടതിനായി, കമ്പ്യൂട്ടര്‍ ഹാര്ഡ്വെയറുകളുടെ വിവരശേഖരണത്തിന് സഹായിക്കുന്ന ഒരു ലിനക്സ് പാച്ചിനെപ്പറ്റിയുള്ള വിവരങ്ങള്‍ ഇതേ ബ്ലോഗില്‍ത്തന്നെ മുന്‍പൊരിക്കല്‍ ഒരു പോസ്റ്റിലൂടെ
വിശദീകരിച്ചിരുന്നല്ലോ. ഇതില്‍ നിന്നും പ്രൊസസര്‍, ഹാര്ഡ്ഡിസ്ക്, മെമ്മറി അടക്കമുള്ള ഹാര്ഡ്വെയര് ഉപകരണങ്ങളേതല്ലാമെന്ന് കൃത്യമായി കണ്ടുപിടിക്കാം. അതിന്റെ ലിങ്ക് താഴെ നല്‍കിയിരിക്കുന്നു.
Click here to save and run "My hardware details"

20 comments:
നമ്മുടെ പൊതുവിദ്യാലയങ്ങളില്‍ ഐടി@സ്കൂള്‍ വരുത്തിക്കൊണ്ടിരിക്കുന്നത് ഒരു വിപ്ളവം തന്നെയാണെന്നതില്‍ അശേഷം സംശയമില്ല.അത് 'നിശബ്ദമാ'യിപ്പോയിട്ടുണ്ടെങ്കില്‍ നമ്മുടെ മാധ്യമങ്ങള്‍ തന്നെ കാരണം!
അതെങ്ങിനാ...,പാവപ്പെട്ടവന്റെ മക്കളല്ലേ അവിടങ്ങളില്‍ കൂടുതലും!
പൊതു വിദ്യാലയങ്ങള്‍ ഗ്രേഡിങ്ങിലേക്കു വന്നപ്പോള്‍ പത്രങ്ങളിലൊക്കെ എന്തായിരുന്നൂ പുകില്? സി.ബി.എസ്.ഇ ഒരുപടികൂടിക്കടന്ന്, പരീക്ഷ തന്നെ വേണ്ടെന്നുവെച്ചപ്പോള്‍ മിണ്ടാട്ടമില്ല!പൊതു വിദ്യാലയങ്ങളില്‍ വാര്‍ഷികപ്പരീക്ഷ മൂന്നില്‍ നിന്നും രണ്ടാക്കിക്കുറച്ചപ്പോഴുണ്ടാക്കിയ കോലാഹലങ്ങള്‍ ഓര്‍മ്മകാണുമായിരിക്കും.
കെ.എസ്. സുനില്‍കുമാര്‍
കുളത്തുവയല്‍
Where is 'Sathyanweshi', 'Swathanthran, 'Kalvin','Umesh',etc.
Here is a scope for a debate.
Geetha
Let anonymous/geetha begin the debate.don't inaugurate the function as usual" good question,let us try"
"പൊതുവിദ്യാലയങ്ങളിലെ 'നിശബ്ദ' വിപ്ളവം!"... പറയാനും കേള്‍ക്കാനും സുഖമുണ്ട്. പക്ഷെ, നെഞ്ചില്‍ കൈ വച്ച് പറയാമോ,പാവപ്പെട്ടവന്റെ കുട്ടികളെ പഠിപ്പിക്കുന്ന അദ്ധ്യാപകര്‍ക്ക് കമ്പ്യൂട്ടര്‍ നേരെചൊവ്വേ ഓപ്പണ്‍ ചെയ്യാനും ഷട്ഡൌണ്‍ ചെയ്യാനും അറിയാമെന്ന്? ഇങ്ങനെയുള്ളവര്‍ പഠിപ്പിക്കുന്ന ഈ കുട്ടികള്‍ പിന്നെങ്ങനെ രക്ഷപ്പെടും?
Those who know to open and close the computer properly ,see this comment. At least the students of those teachers study well. In other cases you can do nothing to change the attitude of such teachers.Especially through this blog. You use some other medias......Let the children study well.
സ്കൂള്‍ ലാബിലെ ചില കംബ്യട്ടറുകളില്‍ window minimise ചെയ്യുബോള്‍ വലത് താഴെ മൂലയിലേക്ക് അപ്രത്യക്ഷമാകുന്നു.restart/swich user കൊടുത്താല്‍ ഈ
ഫയലിന്റെ ഒരു flash കാണാം..itexam സമയത്ത് ഇത് പ്രശ്നമാണ്..ഈ പ്രശ്നം എങ്ങിനെ പരിഹരിക്കാം..
thomas
geetha ടീച്ചറിടെ commentല്‍ ഒരു ശരാശരി മധ്യവര്‍ഗ്ഗ ഉദ്ോഗസ്ഥ മലയാളി മനസ്സ് വായിക്കാം..നേരിന്റെ പോരാട്ടങ്ങളെ
ബാല്കണികളില്‍ ഇരുന്ന് ആസ്വദിക്കം....നമ്മുടെ Blogല്‍.ആകെയുള്ള പെണ്ണെഴുത്താണ്..
joseph
thomas sir,
to solve the problem add window list to the panel.
right click on the panel
click on Add to panel
select Window list
close.
bhama
bhama sir
it worked. thanks.
I saw a comment about the ability of the teachers handling IT classes in poor mans schools by an anonymous.
Without any doubt I can say lakhs students learning computerin general schools is far better than the children in the glorified public schools .I know so many public schools without a computer lab.The teachers handling IT have sufficient confidence and knowledge on the subject.We are preparing to help the students to learn their subjects by using the possibilities of IT.Dont make silly comments about the things on the area which is not known properly
@ ഗീത:
അന്വേഷണത്തിനു നന്ദി.
ഐ റ്റി@ സ്കൂൾ പോലെ പലനല്ല കാര്യങ്ങളും സർക്കാർ നടപ്പാക്കുന്നത് അഭിനന്ദനാർഹം തന്നെ. എന്നാൽ നമ്മുടെ നാട്ടിൽ ഇതൊന്നും ശരിയായി നടക്കില്ല. അതിനാദ്യം വേണ്ടത് സർക്കാരിന്റെ ശംബളം വാങ്ങുന്ന അധ്യാപകരും എൻ ജി ഒ മാരും തങ്ങളുടെ മക്കളെ പൊതു വിദ്യാലയങ്ങളിൽ മാത്രമേ പഠിപ്പിക്കൂ എന്ന അവസ്ഥ വരുകയാണ്. ഇവിടെ ഇങ്ഗ്ലീഷ് മീഡിയത്തെ എതിർക്കുന്ന ശാസ്ത്രസാഹിത്യ പരിഷത്തുകാരും കെ എസ് റ്റി എ ക്കരും എൻ ജി ഒ യൂണിയങ്കാരും പുരോഗമന സാഹിത്യക്കാരും വരെ മക്കളെ സി ബി എസ് സി പോലുള്ള കേന്ദ്രസർക്കാർ വിദ്യാലയങ്ങളിൽ മാത്രമേ പഠിപ്പിക്കൂ.(അവിടെയെങ്കിലും ‘ജനവിരുദ്ധ’ കേന്ദ്രനയത്തിനെതിരായ സമരം ഇല്ലല്ലോ. ഭാഗ്യം).എന്നിട്ട് മറ്റുള്ളവരോടു ‘ചാരിത്ര്യ’പ്രസംഗം നടത്തും. ഈ കാപട്യമാണ് ആദ്യം അവസാനിപ്പിക്കേണ്ടത്. സ്വന്തം മക്കളെ പൊതുവിദ്യാലയത്തിൽ പഠിപ്പിക്കുന്ന അധ്യാപകർ ഈ ബ്ലോഗ് വായനക്കരിൽ ഉണ്ടെങ്കിൽ കൈകൾ ഉയർത്തുക.
സത്യാന്വേഷി ഉചിതമായ സമയത്തു തന്നെ ഇടപെട്ടല്ലോ. താങ്കള്‍ മുകളില്‍ സൂചിപ്പിച്ചതൊരു യാഥാര്‍ത്ഥ്യമാണ്. പക്ഷെ അതിന് അദ്ധ്യാപകരില്‍ നിന്ന് മറുപടി കിട്ടുമെന്ന് താങ്കള്‍ പ്രതീക്ഷിക്കരുത്. കാരണം, അവര്‍ തങ്ങളുടെ സി.ബി.എസ്.സി മക്കള്‍ക്ക് ട്യൂഷന്‍ ഫീസ് കൊടുക്കാന്‍ പോയിരിക്കുകയാകും.
ഹ ഹ ഹ. നന്ദി അനോണിമസേ.
Most of the non teachers people making comments in the blog are ignorent about the academic process going on in the general schools.Now a days almost allthe highschoolteachers are highly dedicated and working for the benefit of the children.We should not evaluate a school based on the appearence of the buldings and the outcome (result). People should evaluate the schools based on the learning experiences in the schools.The success of the educatinal process depends on the ability of the teacher to make day to day learning acivities.Why does CBSE and NCERT had adopted the present process in the state schools in the national level?think
yes
I successfully installed it exam in 3.8
It is downloaded from our blog
Use pdf file of installation in the C D we can do it easily. Downloading of 3.8 takes more tha 6 hours
We teachers must send our children to our own school,Nowadays most of our children are in ICSE or CBSE schools.Most of our teachers (teachers who send their children to other schools)had lost their confidence.They are not ready to respect them as well as their colleague.
നമ്മുടെ നാട്ടിലെ ദുര്‍ബല ജനവിഭാഗങ്ങള്‍ക്ക് കൊടും വേനലിലെ ഒരു മഴച്ചാറല്ട പോലെ മാത്രമെ വരു...എല്ലാവര്‍ക്കും വിജയിക്കാന്‍ കഴിയുന്ന വിദ്യഭ്യാസനയമാണ് വേണ്ടത്..
ജോസഫ്
sir, I want to know how the scaner installs and its working in Linx 3.2 through your website if possible
sir, i want to know how to install the scaner under ict scheme in schools in linux 3.2 or 3.8.1
@ MSHSS Mynahappally,
ഐസിടി സ്കീം വഴി കിട്ടിയ സ്കാനര്‍ ഓട്ടോമാറ്റിക്കായി ഡിറ്റക്ട് ചെയ്യുന്നതാണല്ലോ?
യൂസര്‍ ആയി ഡിറ്റക്ട് ചെയ്യുന്നില്ലെങ്കില്‍, ആ യൂസറിനെ, സ്കാനര്‍ എന്ന ഗ്രൂപ്പിലേക്ക് ആഡ് ചെയ്തിട്ടുണ്ടാകില്ല!
അതിനായി Desktop-Administration-Users and Groups ല്‍ scanner എന്ന ഗ്രീപ്പിലേക്ക് യൂസറെ ആഡ് ചെട്തിട്ടുണ്ടോയെന്ന് ഉറപ്പുവരുത്തുക!
Applications-Graphics-XSane Image scanning Program ആണ് സ്കാന്‍ ചെയ്യാനുള്ള പ്രോഗ്രാം.
ശരിയായില്ലെങ്കില്‍ അറിയിക്കുമല്ലോ?
Post a Comment