ഗ്നൂ-ലിനക്സും എസ്.എസ്.എല്‍.സി ഡാറ്റാ എന്റ്റിയും!

>> Thursday, October 29, 2009


ഐടി@സ്കൂള്‍ ഗ്നൂ-ലിനക്സ് 3.0, 3.2 എന്നിവ ഡെബിയന്‍ എച്ച് 4.0 (Debian Etch 4.0)വിന്റെ കസ്റ്റമൈസ്ഡ് വേര്‍ഷനുകള്‍ ആണെന്നറിയാമല്ലോ? കഴിഞ്ഞ ഫെബ്രുവരി 14 ന് പുറത്തിറങ്ങിയ ഏറ്റവും പുതിയ ഡെബിയന്‍ സ്റ്റേബിള്‍ വേര്‍ഷന്‍ ഗ്നൂ-ലിനക്സ് ലെന്നി 5.0 (GNU/Linux Lenny 5.0) അഞ്ചു ഡി.വി.ഡി കളിലായി, ഇരുപത്തയ്യായിരത്തിലധികം ഫ്രീ സോഫ്റ്റ്​വെയര്‍ ആപ്ലിക്കേഷനുകളുമായി അരങ്ങുവാഴുകയാണ്. ഈ അവസരത്തിലാണ്,
ഐടി@സ്കൂള്‍ ഗ്നൂ-ലിനക്സ് 3.8 എന്ന പേരില്‍ ലെന്നിയുടെ കസ്റ്റമൈസ്ഡ് വേര്‍ഷന്‍ പുറത്തിറങ്ങിയിരിക്കുന്നത്.
നമ്മുടെ ബ്ലോഗിന്റെ 'Downloads'ല്‍ നിന്നും ഇത് ഡൌള്‍ലോഡ് ചെയ്തെടുത്ത് ഇന്‍സ്റ്റാള്‍ ചെയ്തവര്‍ നിരവധിയാണ്.
എന്നാല്‍, നിലവിലുള്ള ഐടി@സ്കൂള്‍ ഗ്നൂ-ലിനക്സ് 3.0, 3.2 എന്നിവ നിലനിര്‍ത്തിക്കൊണ്ടുതന്നെ, എങ്ങിനെ പുതിയ വേര്‍ഷനിലേക്ക് അപ്ഗ്രേഡ് ചെയ്യാമെന്ന് ലളിതമായി വിവരിക്കുകയാണ് ബ്ലോഗ് ടീമംഗം കൂടിയായ ശ്രീനാഥ്.
ആദ്യമായി റൂട്ട് ടെര്‍മിനല്‍ തുറക്കുക.
ഫയല്‍ സിസ്റ്റത്തിലുള്ള etc എന്ന ഫോള്‍ഡറിലെ apt യിലുള്ള sources.list എന്ന ഫയല്‍ എഡിറ്റ് ചെയ്യുന്നതിനായി തുറക്കാന്‍ nano /etc/apt/sources.list എന്നടിച്ച് എന്റര്‍ ചെയ്യുക.
ഈ ഫയലില്‍, പാക്കേജുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാനായി നാം ഉപയോഗിച്ച റെപ്പോസിറ്ററി (repositories)കളുടെ ലിസ്റ്റുകള്‍ കാണാന്‍ കഴിയും. എല്ലാ വരികളും കളയുക. (നാനോയില്‍ വരികള്‍ കളയാന്‍ F9 ആണ് പ്രസ്സ് ചെയ്യേണ്ടത്). Ctrl X അടിച്ച് പുറത്തുപോരുക. 'y'അടിച്ച് സേവ് ചെയ്യുക.

ഇനി ഐടി@സ്കൂള്‍ ഗ്നൂ-ലിനക്സ് 3.8.1 ഡി.വി.ഡി. ഡ്രൈവില്‍ ഇടാം. apt-cdrom add എന്ന കമാന്റ് വഴി ഡി.വി.ഡി. ഇന്‍ഡക്സ് ചെയ്യുക. (സിനാപ്റ്റിക് പാക്കേജ് മാനേജര്‍ വഴി ചെയ്താലും മതി!)
ഇനി ഒരൊറ്റ കമാന്റ് മതി,...
apt-get upgrade
(സിനാപ്റ്റിക്കില്‍, mark all upgrades പിന്നെ apply)
ഇതു പോലെ തന്നെ, ഡെബിയന്റെ ഏതു വേര്‍ഷനും മറ്റൊന്നിലേക്ക് അപ്ഗ്രേഡോ, ഡൌണ്‍ഗ്രേഡോ ചെയ്യുന്നതിന് സഹായകമായ രീതിയിലാണ് അതിന്റെ പാക്കേജ് മാനേജ്മെന്റ് ഡിസൈന്‍ ചെയ്യപ്പെട്ടിരിക്കുന്നത്.
ഒരു കാര്യം കൂടി..., ഈ വര്‍ഷം എസ്.എസ്.എല്‍.സി ഡാറ്റാ എന്റ്റി ലിനക്സിലാണ് ചെയ്യാന്‍ നിര്‍ദ്ധേശിച്ചിട്ടുള്ളത്. സ്വാഭാവികമായും അതുസംബന്ധമായ സംശയങ്ങള്‍ ധാരാളമായി വന്നേക്കാം. ഇന്‍സ്റ്റലേഷന്‍, പോസ്റ്റ് ഇന്‍സ്റ്റലേഷന്‍ സംശയങ്ങളും പരിഹാരങ്ങളും ഉള്‍ക്കൊള്ളിക്കാന്‍ നമുക്ക് എന്തുകൊണ്ട് ഈ ബ്ലോഗ് പ്രയോജനപ്പെടുത്തിക്കൂടാ? ഈ പോസ്റ്റിന്റെ കമന്റുകളിലൂടെ നമുക്ക് പരസ്പരം സംവദിക്കാം, എന്താ..?

45 comments:

Anonymous October 30, 2009 at 6:41 AM  

ഇന്ന് കുറച്ച് വൈകി പോയി. പക്ഷെ വിജയന്‍ സാറേ, ഞാന്‍ തന്നെ ഇന്നും ഫസ്റ്റ്.

3.2 വേര്ഷനില്‍ നിന്നും 3.8 ലേക്ക് അപ്ഗ്രേഡ് ചെയ്യാന്‍ പറ്റും എന്നത് പുതിയ അറിവാണ്. ഇതു പോലുള്ളവ ആഴ്ചയില്‍ ഒന്നു വീതം വേണം.


ഗീത

vijayan October 30, 2009 at 6:59 AM  

I don't like to hurt you daily. only one wednesday. listen daily .with in days you will become second.

Anonymous October 30, 2009 at 7:00 AM  

എത്രയൊക്കെ ട്രെയിനിങ് നല്‍കി എന്ന് വീമ്പു പറഞ്ഞാലും നമ്മുടെ അദ്ധ്യാപകരില്‍ ഭൂരിഭാഗവും കമ്പ്യൂട്ടറോ ലാപ്ടോപ്പോ തൊടാന്‍ ആത്മവിശ്വാസം ഇല്ലാത്തവരാണെന്ന നഗ്നസത്യം മനസ്സിലാക്കുന്നില്ലേ? ആരെയും ആക്ഷേപിക്കാന്‍ പറഞ്ഞതല്ല. ഒരു ഉദാഹരണം പറയാം. ഇപ്പോള്‍ നടക്കുന്ന ഐ.ടി പ്രായോഗിക പരീക്ഷ നിശ്ചിത സമയത്തിനുള്ളില്‍ സ്വന്തം പേരില്‍ രജിസ്റ്റര്‍ ചെയ്ത് ജയിക്കാനുള്ള മാര്‍ക്കെങ്കിലും വാങ്ങാവുന്ന എത്ര പേര്‍ ഐ.ടി പ്രാക്ടിക്കല്‍ പഠിപ്പിക്കുന്നവരിലുണ്ട്? മറ്റു വിഷയങ്ങള്‍ക്കാണ് ഈ സ്ഥിതിയെങ്കിലോ? ഇനിയെങ്കിലും ഡിപ്ലോമയോ പി.ജി.ഡി.സി.എ ഉള്ളവരേയോ ഐ.ടി പഠിപ്പിക്കാന്‍ നിയമിക്കരുതോ?

ശ്രീജിത്ത്
മുപ്ലിയം

vijayan October 30, 2009 at 7:17 AM  

do you know how many schools got 0%in sslc three years back?do u think the teachers were not qualified ? do u think they are not capable to teach? degree is not a measuring stick to teach.something more........

JOHN P A October 30, 2009 at 8:09 AM  

Dear sreejith
There are thousands of people in kerala having good konwledge on computer education.You are right. How many of them can help the students lo learn other subjects liks mathematics,physics ..
I think you are ignorent about the hiings to be function in the lab. It is the secondary stage of the learning procee. What children try to learn in the claa rooms make more clear and confident in the lab. Computer can never teach maths ,it can supplement it.Only a subject teacher can successfully do their subjectthrough computr in school children.

hibhs October 30, 2009 at 9:41 AM  
This comment has been removed by the author.
JOHN P A October 30, 2009 at 9:45 AM  

one quiz question
NAME A NON MATHEMATICS TEACHER WHO STARTS HER DAY IN BEFORE MATHS BLOG
Any one can answer. But point will go to the teacher

Anonymous October 30, 2009 at 11:48 AM  

ഉത്തരം
ഗീത സുധീര്‍കുമാര്‍
സമ്മാനം ഇല്ലേ, ജോണ്‍മാഷേ?



ഗീത

VIJAYAN N M October 30, 2009 at 12:20 PM  

noon post: A SIMPLE QUESTION: two trains at a distance of 120 km are moving face to face on a rail,at a speed of 50 km/h. A fly starts flying at a speed of 90 km/h with out taking rest fron FIRST TO SECOND,THEN SECOND TO FIRST,FIRST TO SECOND.......till it crashes in between the train. calculate the maximum distance travelled by the fly

john sir,get up early walk one hour then open your pc,comment before 5.30.no one will overtake.or you post next to first.

Anonymous October 30, 2009 at 12:21 PM  

ഡാറ്റാ എന്റ്റിക്കുള്ള സോഫ്റ്റുവെയര്‍ കിട്ടി.
ഇത്തവണ ലിനക്സില്‍ മാത്രമേ ഉള്ളല്ലോ?
കുഴപ്പമില്ലാതെ 10 മിനിറ്റുകൊണ്ട് ഇന്‍സ്റ്റലേഷന്‍ കഴിഞ്ഞു!
ഇനി പ്രശ്നങ്ങളൊന്നുമുണ്ടാകില്ലെന്നു കരുതാം.
mysql ഇന്‍സ്റ്റാള്‍ ചെയ്യേണ്ടിവന്നു.
permissions രണ്ടുവട്ടം നല്‍കേണ്ടിയും വന്നു.
കഴിഞ്ഞതവണയും A List ലിനക്സിലാണ് ചെയ്ത് അപ്​ലോഡ് ചെയ്തത്. (സംസ്ഥാനത്തുതന്നെ ഈയുള്ളവന്‍ മാത്രമാണ് അന്നാ സാഹസത്തിനൊരുമ്പെട്ടത്!)ഒരു പ്രശ്നമുണ്ടായതോര്‍ക്കുന്നു. പ്രിന്റെടുത്തപ്പോള്‍, ജനനതീയ്യതികള്‍ പലര്‍ക്കും ഒന്നുതന്നെ!
വിളിച്ചൂ, ഉത്തരവാദപ്പെട്ട വ്യക്തിയെ. മറുപടി ഞെട്ടിക്കുന്നതായിരുന്നു."നിങ്ങളോടാരാ, ഈ ലിനക്സില്‍ ചെയ്യാന്‍ പറഞ്ഞേ....അതിന്റെ ഡാറ്റാബേസൊന്നും തുറക്കാന്‍ കഴിയത്തില്ല"
ഏതായാലും, വീണ്ടും എഡിറ്റു ചെയ്ത് പ്രശ്നം പരിഹരിച്ചു. പിന്നീട് പ്രശ്നങ്ങളൊന്നുമുണ്ടായതുമില്ല!
ഇത്തവണ പ്രശ്ന രഹിത ഇന്‍സ്റ്റലേഷന്‍ ആശംസിക്കുന്നു.

സ്നേഹത്തോടെ,
ഒരു പാവം എസ്.ഐ.ടി.സി.

JOHN P A October 30, 2009 at 2:27 PM  

I saw your noon question
Speed of train 50
distance between train initially 120
Both the trains meet after travelling 60 km
During this time fly travel 108 km

JOHN P A October 30, 2009 at 3:46 PM  

Vijayan sirs last question is an excellent problem for students studying elementary physics.The relation between speed, time and distance is correlated with mathematical logic.
I give A+ to the problem and Vijayan sir

I am in a mood to install data entry software. It is successful

Venu.G.potti.kilimanoor October 30, 2009 at 6:44 PM  

sir.
How to install printer in it@school GNU/linux. We have SAMSUNG ML-1640 lazer Printer.

Anonymous October 30, 2009 at 7:23 PM  

@ Venu Sir,
I think you have installed the 3.0.1 Second CD. If not install it. Connect the printer to the PC. Then
Desktop --> Administration --> Printing -->Add printer --> Use a detected printer (it will automatically detect samsung printer) --> Printer port (It will also detect automatically) --> Forward --> select samsung under manufacture --> Select model ML 1610 --> Apply

Some times It will not print a test page
It is working smoothly in our school.
try this.
Select this printer as default

bhama

JOHN P A October 30, 2009 at 8:42 PM  

Shall I give a question
HOW CAN WE CONSTRUCT A TRIANGE IF MID POINTS OF THE SIDES ARE GIVEN?

അപ്പുവിന്റെ ലോകം October 30, 2009 at 8:48 PM  

ഇന്നലെ ഉണ്ടായിരുന്ന GIMP tutorial കാണുന്നില്ലല്ലോ ?
Please post it once more.

vijayan October 31, 2009 at 7:05 AM  

let A ,B,C are the mid points of a triangle.join AB,BC,AC.draw PARALLEL LINES: ECF with AB,DBF with AC,DAE with BC. DF is TWICE of AC,EF is twice of AB, DE is TWICE OF BC.DEF is the required TRIANGLE.

sajan paul October 31, 2009 at 11:38 AM  

sir
i tried to upgrade 3.2 as explained in the post .During the process iam asked to insert edusoft cd and disk labelled ss..why this happen..
.where shall i get disk labelled ss..
the system is not fully upgraded to 3.8.1
thomas

Anonymous October 31, 2009 at 2:11 PM  

@Thomas
You may not have completely removed all the lines
in the sources.list

Also remove all the files in the directory /etc/apt/sources.list.d/
This may be the problem.

Regards,
Sreenadh

AZEEZ October 31, 2009 at 4:23 PM  

A car travels downhill at 72 mph (miles per hour), on the level at 63 mph, and uphill at only 56 mph The car takes 4 hours to travel from town A to town B. The return trip takes 4 hours and 40 minutes.

Find the distance between the two towns?

sajan paul October 31, 2009 at 7:19 PM  

Sreenadh sir,

This time i have done it. it worked perfectly..no printer problem..
no file missing.expecting more contributions from you
thomas

Anonymous October 31, 2009 at 10:00 PM  

@ശ്രീനാഥ് മാഷ്
ഒന്നിലേറെ സിസ്റ്റങ്ങളില്‍ SSLC ഡേറ്റാ എന്‍ട്രി നടത്തിയാല്‍ ഡേറ്റകളെ കൂട്ടിചേര്‍ക്കുവാന്‍ എന്താണ് വഴി ?

Anonymous November 1, 2009 at 9:38 AM  

sslc data entry is very important ...
let it school suggest a method..

Anonymous November 1, 2009 at 12:06 PM  

@ ശ്രീനാഥ്
2000 കുട്ടികളുള്ള സ്കൂളില്‍ ഒരു കമ്പ്യൂട്ടറില്‍ മാത്രം data entry നടത്തുക പ്രായോഗികമാണോ ? കൂട്ടിചേര്‍ക്കാന്‍ ഒരു വഴി വേണ്ടേ ?

vijayan November 2, 2009 at 7:53 AM  

Answer to find distance travelled by Azees master: A TO B, plane 21 km(20 mts) uphill 42 km (45 mts) down hill 210 km( 175 mts). total 273 kms and 240 mts.B to A : plane 21 kms(20mts) downhill 42 kms(35mts) uphill 210 km(225 mts) .total 273 kms ,280 mts.

AZEEZ November 2, 2009 at 9:49 AM  

Dear Vijayan Sir,

You are right. I think everyone had forgot this problem as usual.But you answer it.


Thanks.

Muraleedharan.C.R November 2, 2009 at 4:52 PM  

Dear Azeez sir,
Let x be the distance downhill (A to B)
y be the distance level & z be the distance uphill
since the time taken is 4 hrs (A to B),
x/72 +y/63 +z/56 =4
ie x/9*8 +y/9*7 +z/8*7 =4
ie 7x+8y+9z=4*7*8*9-------(1)
from B to A since the time is 4+2/3 hrs,
9x+8y+7z=(14/3)*7*8*9=14*7*8*3
subtracting
2x-2z=2*3*7*8(7-6)=2*3*7*8
ie x-z=3*7*8
x=z+3*7*8
substituting the value of x in (1),
we get 7z+7*3*7*8+8y+9z=4*7*8*9
8y+16z=4*7*8*9-7*3*7*8
8(y+2z)=3*7*8*(12-7)
ie y+2z=3*7*5
y=3*7*5-2z
Total distance from A to B= x+y+z
=z+3*7*8+3*7*5-2z+z
=3*7*(8+5)
=3*7*13
=273

Muraleedharan.C.R November 2, 2009 at 5:00 PM  

I think the distance of down hill, level, uphill are arbitrary ?
ie it may 169,103,1; 170,101,2; 171,99,3 etc

AZEEZ November 2, 2009 at 5:55 PM  

Dear Murali Sir
There is ashort cut to solve the two equations.


7x+8y+9z =4*7*8*9-------(1)
9x+8y+7z =14*7*8*3------(2)

(1)+(2) Gives
16(x+y+z) = 4368

so x+y+z = 4368/16
=273

Thanks

AZEEZ November 2, 2009 at 6:05 PM  

Find the area of the largest semicircle that can be inscribed in the unit Square?

JOHN P A November 2, 2009 at 7:34 PM  

Dear azeez sir
It is a difficult question
But I solved
Is the answe is pie*( 3-2root2)
If the answer is right I shall give procedure.
But is hard to type in the comment box
You killed my 1 hour

JOHN P A November 2, 2009 at 8:13 PM  

I shall Try to explain Azeez sirs new question,the area of thr largest semicircle in a unit square
step1
I avoid the first hand answer pie/8 because, if it is the answer Azeez master will not ask this qusetion. It is just a common sense
step 2
I draw a diagonal and imagined a cemicircle. It will go out surely because 90 degree is the angle in the vertex of the square
step 3
I imagined the lines parallel to that diagonal till th semisircle touches the two sides of the square. at an instant I got the diameter pallel to the diagonal,which makes 45 degree (equality of corresponding angle)
step 4
It was a hard spot.since the circle has radius 1, i was able to write 1= r+r/root2
by simple arithemetic of 9th standard rationalization of dinominator I got r= 2-root 2
ans pie*( 2-root2)(2-root2)/2
............................
............................
.......................pie*(3-2root2)

vijayan November 2, 2009 at 10:04 PM  

night post:can you make a three by three magic square in which the product of each row,column and diagonal is 1000?
(in each square you should have a different number)

AZEEZ November 3, 2009 at 9:39 AM  

Dear John Sir,


You are absolutely right.

It is a nice work.

And it is aproximately equal to 0539.

Thank you.

AZEEZ November 3, 2009 at 9:48 AM  

Dear Vijayan Sir,

50,1,20
4,10,25
5,100,2.

Magic product square for 1000.
ie 10 cube.
Ther is another magic product square , total product is 216(6 cube).
Try to find it.

Thanks

Sreenadh November 3, 2009 at 11:14 AM  
This comment has been removed by the author.
vijayan November 3, 2009 at 12:18 PM  

18,1,12
4,6,9
3,36,2.try to send your next qn. I have class next period

Ajeesh November 3, 2009 at 2:20 PM  

What is the password of Soft Grade

Ajeesh

AZEEZ November 3, 2009 at 3:13 PM  

Using the digits 0, 1, 6, 8 and 9, fill a 5x5 grid with 2-digit numbers (leading zeros are allowed, and necessary), such that:

Each 2-digit number is unique,

Each row, column and major diagonal has the same sum (forming a magic square), and

When inverted (rotated 180 degrees), the resulting grid of numbers also forms a magic square.

AZEEZ November 3, 2009 at 3:16 PM  

Dear Vijayan Sir,

Magic product square for 4x4 grid is

1,14,18,20
24,15,2,7
10,6,28,3
21,4,5,12

try to find the Magic Product Square for 5x5.Thanks

Anonymous November 3, 2009 at 9:26 PM  

3.2 വില്‍ നിന്ന് 3.8.1ലേക്ക് upgrade ചെയ്ത systemത്തില്‍ ഒരു പ്രശ്നം..panel ലിലുണ്ടായിരുന്ന language indicattor പ്രവര്‍ത്തനരഹിതമായി...
any solution
thomas

Anonymous November 4, 2009 at 6:59 AM  

തോമാസ് സാര്‍, ഒരു പ്രാവശ്യം കൂടി ലാങ്ഗ്വേജ് ഇന്ഡിക്കേറ്റര്‍ Add ചെയ്യുക. Layout options വഴി Language Select ചെയ്യുക.
ഇവിടെ Language മാറ്റുന്നതിന് 2 Alt കീകളും ഡിഫോള്‍ട്ടായി സെറ്റു ചെയ്തിട്ടുണ്ടെങ്കിലും വര്‍ക്കു ചെയ്യില്ല. അപ്പോള്‍ 2 Shift കീ Optionsല്‍ ഷോര്‍ട് കട്ടായി ടിക് ചെയ്താല്‍ മതിയാകും.

വിനോദ്

Anonymous November 4, 2009 at 4:14 PM  

വിനോദ് സാര്‍.
tip ഉപകാരപ്പെട്ടു..thanks.
തോമസ്

AZEEZ November 5, 2009 at 4:37 PM  
This comment has been removed by the author.
പ്രകാശ് November 7, 2009 at 8:21 PM  

പ്രിയ ജോണ്‍ സാറേ,
3.2ല്‍ നിന്നും3.8ലേയ്ക് സിനാപ്ററിക് വഴി അപ് ഗ്രേഡ് ചെയ്യുമ്പോള്‍E:libxml-libxml-perl:subprocess pre removal script returned error exit status-2-എന്നു കാണുന്നു. കമാന്‍ഡ് മോഡ് വഴി പോയിട്ടും രക്ഷയില്ല.പിന്നെ സാര്‍,ഈ ലിനക്സില്‍ പല പുതിയ പ്രോഗ്രാമുകളുമില്ലേ.സ്കൂളദ്ധ്യാപകര്‍ക്ക് നമ്മുടെ ബ്ളോഗ് വഴി അവ എങ്ങിനെ പ്രവര്‍ത്തിപ്പിക്കാമെന്ന് പറഞ്ഞു കൊടുത്താല്‍ നന്നായിരിക്കും. അത് അവര്‍ക്ക്ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിഞ്ഞാല്‍ ക്ലാസ്സുകളിലെ ITസാധ്യതവര്‍ധിപ്പിക്കാന്‍ കഴിയും

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer