ഇന്റര്‍വ്യൂവും യുക്തി ചിന്തയും.
>> Tuesday, June 16, 2009
ബുദ്ധി പരീക്ഷയില്‍ ഏകദേശം ഒരേ നിലവാരം പുലര്‍ത്തിയ മൂന്ന് ഉദ്യാഗാര്‍ത്ഥികള്‍ ഒരു കമ്പനിയില്‍ ഇന്റര്‍വ്യൂവിന് വന്നു. കമ്പനിക്ക് ഒരാളെ മാത്രം മതി. മാനേജര്‍ അവരോട് പറഞ്ഞു. "നിങ്ങളില്‍ ഒരാളെ തെരഞ്ഞെടുക്കാന്‍ ഒരു പരീക്ഷ നടത്താന്‍ പോവുകയാണ്. ഇവിടെ കറുത്തതും വെളുത്തതുമായ കുറേ തൊപ്പികളുണ്ട്. ഞാന്‍ നിങ്ങളുടെ കണ്ണുകള്‍ കെട്ടിയ ശേഷം ഓരോരുത്തരുടേയും തലയില്‍ ഓരോ തൊപ്പി വെക്കും. പിന്നെ കണ്ണുകള്‍ അഴിച്ചു വിടും. അപ്പോള്‍ മറ്റാരുടെയെങ്കിലും തലയില്‍ കറുത്ത തൊപ്പി കാണുന്നയാള്‍ വലത്തേ കൈ ഉയര്‍ത്തിപ്പിടിക്കണം. അതിനു ശേഷം സ്വന്തം തലയിലെ തൊപ്പി ഏതെന്നു പറയണം. ഇതാണ് പരീക്ഷ. "
പറഞ്ഞ പ്രകാരം എല്ലാം ചെയ്തു. കണ്ണുകള്‍ അഴിച്ചു വിട്ടപ്പോള്‍ എല്ലാവരും വലത്തേ കൈ ഉയര്‍ത്തിപ്പിടിച്ചു. അല്പ സമയം കഴിഞ്ഞപ്പോള്‍ മൂന്നാമന്‍ പറഞ്ഞു. "എന്റെ തലയിലെ തൊപ്പി കറുത്തതാണ്." അയാള്‍ അങ്ങനെ പറയാനുണ്ടായ കാരണം ചോദിച്ചു. അയാളുടെ വിശദീകരണം കേട്ടപ്പോള്‍ അയാളെ തിരഞ്ഞെടുത്തു. അയാള്‍ പറഞ്ഞ കാരണം എന്തെന്ന് നിങ്ങള്‍ക്ക് പറയാമോ ?
ഉത്തരത്തിന് കമന്റ്സില്‍ നോക്കുക.
1 comments:
ഒന്നാമന്റെ തലയിലെ തൊപ്പി വെളുത്തായിരുന്നുവെങ്കില്‍ രണ്ടാമന്‍ നിശ്ചയമായും അവന്റെ തൊപ്പി കറുത്തതാണെന്ന് പറയുമായിരുന്നു. കാരണം ഞാന്‍ കൈ പൊക്കിയത് രണ്ടാമന്റെ കറുത്ത തൊപ്പി കണ്ടിട്ടാണ് എന്ന് അയാള്‍ക്ക് ഊഹിക്കാമായിരുന്നു. അതു പോലെ തന്നെ എന്റെ തൊപ്പി വെളുത്തതായിരുന്നുവെങ്കില്‍ ഒന്നാമനു തന്റെ തൊപ്പി കറുത്തതാണെന്നു പറയാമായിരുന്നു.കാരണം രണ്ടാമന്‍ കൈ പൊക്കിയതു തന്റെ കറുത്ത തൊപ്പി കണ്ടിട്ടായിരിക്കണമെന്ന് ഒന്നാമന് നിശ്ചയിക്കാമായിരുന്നു. അവര്‍ രണ്ടു പേരും ഒന്നും മിണ്ടാതായപ്പോള്‍ എന്റെ തൊപ്പിയും കറുത്തതാണെന്ന് ഞാന്‍ ഊഹിച്ചു. മൂന്നാമന്റെ ഈ യുക്തി വാദം വളരെ ശരിയാണല്ലോ.
(പുന്നൂസ് പുള്ളോലിക്കലിന്റെ ഗണിതം വിനോദത്തിന് എന്ന പുസ്തകത്തില്‍ നിന്നും.)
Post a Comment