ശകുന്തളാ ദേവിയും ജൂണ്‍ 13 ഉം

>> Friday, June 12, 2009

ശകുന്തളാ ദേവി
ഭാരതത്തില്‍ ജനിച്ച ഗണിതശാസ്ത്രപ്രതിഭയായ വനിതയാണ് ശകുന്തളാ ദേവി (ജനനം: 1939 നവംബര്‍ 4, ബാംഗ്ലൂര്‍, ഇന്ത്യ). നാനാക്ക് ചന്ദ് ഝേഡിയുടെയും ദേവകിയുടെയും മകളായി ശകുന്തളാ ദേവി ജനിച്ചു.

ശകുന്തളാ ദേവിയുടെ പിതാവായ നാനാക്ക് ചന്ദ് ഒരു സര്‍ക്കസ് കായികതാരമായിരുന്നു. ട്രപ്പീസ്, വലിച്ചുമുറുക്കിയ കയറിനുമുകളിലൂടെയുള്ള നടത്തം, പീരങ്കിയില്‍ മനുഷ്യ ഉണ്ടയാവുക, തുടങ്ങിയവയായിരുന്നു നാനാക്ക് ചന്ദ് പ്രദര്‍ശിപ്പിച്ചിരുന്നത്. പിതാവിനൊപ്പം ചീട്ടിലെ മാന്ത്രികവിദ്യകള്‍ പ്രദര്‍ശിപ്പിച്ച ശകുന്തളാദേവിയുടെ ഗണിതശാസ്ത്രപാടവം 3-ആം വയസ്സില്‍ തന്നെ പ്രകടമായി. ഒരു വിദ്യാലയത്തിലും പോയി അക്കാദമികമായ യോഗ്യതകള്‍ കൈവരിയ്ക്കാതെ തന്നെ ജ്യോതിശാസ്ത്രത്തെയും സംഖ്യകളെയും മെരുക്കിയെടുത്ത ഗണിതശാസ്ത്രത്തിലെ അദ്ഭുതവനിതയായ ശകുന്തളാദേവി ആറാം വയസ്സില്‍ മൈസൂര്‍ സര്‍‌വ്വകലാശാലയില്‍ തന്റെ ശരവേഗത്തിലുള്ള കണക്കുകൂട്ടല്‍ കഴിവും ഓര്‍മ്മശക്തിയും പ്രദര്‍‌ശിപ്പിച്ചു. എട്ടാം വയസ്സില്‍ തമിഴ്‌നാട്ടിലെ അണ്ണാമല സര്‍‌വ്വകലാശാലയിലും ഇത് ആവര്‍ത്തിച്ചു.

ട്രൂമാന്‍ ഹെന്രി സാഫ്ഫോര്ഡിണ്ടേതു പോലെ കുട്ടിക്കാലത്തു മാത്രം കാണപ്പെട്ട ഒരു കഴിവായിരുന്നില്ല ശകുന്തളാദേവിയ്ക്ക് കണക്കുകൂട്ടലിലുണ്ടായിരുന്ന കഴിവ്. 1977-ല്‍ ഒരു 201 അക്ക സംഖ്യയുടെ 23-ം വര്‍ഗ്ഗമൂലം ശകുന്തളാ ദേവി മനക്കണക്കിലൂടെ കണ്ടെത്തി.

ഇമ്പീരിയല്‍ കോളേജിലെ അത്ഭുതം (1980 ജൂണ്‍ 13)

ഗണിതശാസ്ത്ര വിശാരദന്മാരും പത്രക്കാരും വിദ്യാര്ഥികളുമടങ്ങിയ ഒരു സംഘം 1980 ജൂണ്‍ 13 നു ലണ്ടനിലെ ഇമ്പീരിയല്‍ കോളേജില്‍ ഒത്തുകൂടി. ശകുന്തളാ ദേവിയും സന്നിഹിതയായിട്ടുണ്ട്. അവിടുത്തെ കമ്പ്യൂട്ടര്‍ രണ്ടു പതിമൂന്നക്ക സംഖ്യകള്‍ നിര്ദ്ദേശിച്ചു. 7,686,369,774,870, 2,465,099,745,779 എന്നിങ്ങനെ. ഇവയുടെ ഗുണനഫലം മനക്കണക്കിലൂടെ കണ്ടെത്തുകയായിരുന്നു ശകുന്തളാ ദേവിയുടെ കര്‍ത്തവ്യം. വെറും ഇരുപത്തിയെട്ടു സെക്കന്റുകള്‍ കൊണ്ട് 18,947,668,177,995,426,462,773,730 എന്ന ശരിയുത്തരത്തിലേയ്ക്ക് അവര്‍ എത്തി. 1995 ലെ ഗിന്നസ് ബുക്കില്‍ 26-ആം പേജില്‍ ഈ സംഭവം രേഖപ്പെടുത്തിയിട്ടുണ്ട്.

3 comments:

A L Judeson June 13, 2009 at 5:58 AM  

A very good information for mathematics teachers and students

Anonymous June 15, 2009 at 10:44 AM  

ജൂഡ്സണ്‍ സാര്‍,
അഭിനന്ദനത്തിന് നന്ദി.
താങ്കളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ ദ്ദേശങ്ങളും ആശയപരമായ സംഭാവനകളും തുടര്‍ന്നും പ്രതീക്ഷിക്കുന്നു.

സ്നേഹത്തോടെ
ഹരി & നിസാര്‍

V Kamaldharan September 28, 2011 at 9:20 PM  

വളരെ ജിജ്ഞാസ ഉണര്‍ത്തുന്ന ഒരു വിഷയം തന്നെയാണ് ഇവിടെ പ്രസിദ്ധീകരിച്ചു കണ്ടത്...!
ഒരായിരം നന്ദി

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer