Loading [MathJax]/extensions/MathMenu.js

Answer Keys: Second Term 2017-18

>> Thursday, December 14, 2017

സന്മനസ്സും സഹകരണമനോഭാവവുമുള്ള അദ്ധ്യാപകരാണ് മാത്‌സ് ബ്ലോഗിന്റെ ശക്തി. 2009 മുതലുള്ള എട്ടര വര്‍ഷക്കാലം അദ്ധ്യാപകര്‍ക്കിടയില്‍ ചര്‍ച്ച ചെയ്യുന്നപ്പെടുന്ന ഒരു സംവിധാനമായി മാത്‌സ് ബ്ലോഗിന് നിലനില്‍ക്കാന്‍ സാധിച്ചതിനു പിന്നിമുള്ള മുഴുവന്‍ ക്രഡിറ്റും ഈ ബ്ലോഗിലേക്ക് പോസ്റ്റുകള്‍ തയ്യാറാക്കി നല്‍കുന്ന അദ്ധ്യാപകര്‍ക്കാണ് ഞങ്ങള്‍ സമര്‍പ്പിക്കുന്നത്. തെറ്റുമോ തെറ്റുമോ എന്ന ആശങ്കയോടെ പരീക്ഷയുടെ ഉത്തരങ്ങള്‍ എഴുതി നല്‍കാന്‍ മടിക്കുന്നവരാണ് ബഹുഭൂരിപക്ഷവും. എന്നാല്‍ ചര്‍ച്ചകളിലൂടെയാണ് പിഴവുകള്‍ തിരുത്തപ്പെടേണ്ടത് എന്ന മനോഭാവത്തോടെ ബ്ലോഗിലേക്ക് ഉത്തരങ്ങളെഴുതി അയക്കുന്ന അദ്ധ്യാപകരുണ്ട്. ട്യൂഷന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അദ്ധ്യാപകരുണ്ട്. അവര്‍ക്കെല്ലാം മാത്‌സ് ബ്ലോഗിന്റെ പേരില്‍ ആത്മാര്‍ത്ഥമായി നന്ദി പറയട്ടെ. ചുവടെ നല്‍കിയിരിക്കുന്ന ഉത്തരസൂചികകള്‍ നോക്കുക. കൂട്ടിച്ചേര്‍ക്കലുകളോ തിരുത്തലുകളോ ആവശ്യമെങ്കില്‍ കമന്റില്‍ ഉന്നയിക്കുക.
ഉത്തരങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ ടൈപ്പ് ചെയ്ത ശേഷം വേഡ് ഫോര്‍മാറ്റായോ പി.ഡി.എഫായോ ബ്ലോഗിന്റെ ഇ-മെയില്‍ ഐഡിയിലേക്ക് (mathsblogteam@gmail.com) അയച്ചു തരാവുന്നതാണ്.
English
  • STD X English: Download
    Prepared By MUHAMMED JAVAD K.T, H.S.A ENGLISH , MARKAZ HSS KARANTHUR
  • STD X English: Download
    Prepared By ANIL KUMAR. P,HSA ENGLISH, AVHSS PONNANI.
  • STD IX English: Download
    Prepared By ANIL KUMAR. P,HSA ENGLISH, AVHSS PONNANI.
  • STD IX English: Download
    Prepared By MUHAMMED JAVAD K.T, H.S.A ENGLISH , MARKAZ HSS KARANTHUR
  • STD VIII English: Download
    Prepared By ANIL KUMAR. P,HSA ENGLISH, AVHSS PONNANI.
Hindi
  • STD X Hindi: Download
    Prepared By Asok Kumar N A, GHSS Perumpalam, Alappuzha
  • STD IX Hindi: Download
    Prepared By Asok Kumar N A, GHSS Perumpalam, Alappuzha
  • STD VIII Hindi: Download
    Prepared By Asok Kumar N A, GHSS Perumpalam, Alappuzha
Social Science
  • STD VIII SS(MM): Download
    Prepared By Colin Jose E(TVPM), Biju M(KSGD)
  • STD IX SS(MM): Download
    Prepared By Colin Jose E(TVPM), Biju M(KSGD)
  • STD IX SS(MM): Download
    Prepared By Bindumol P R(KTYM), Deepu V S(KTYM)
  • STD X SS(MM): Download
    Prepared By Colin Jose E(TVPM), Biju M(KSGD)
  • STD X SS(EM): Download
    Prepared By U C Vahid
  • STD X SS(MM): Download
    Prepared By Bindumol P R(KTYM), Deepu V S(KTYM)
Physics
  • STD VIII (EM): Download
    Prepared By ARUN S NAIR chss Adakkakundu Malappuram
  • STD VIII (EM): Download
    Prepared By SWALIH TD, Markaz HSS karanthur, Kozhikkode
  • STD IX (EM): Download
    Prepared By ARUN S NAIR chss adakkakundu.
  • STD X (EM): Download
    Prepared By ARUN S NAIR chss adakkakundu.
  • STD X (MM): Download
    Prepared By MOHAMMED MARZOOQUE CHERAYAKKUTH, GVHSS Makkarapparamba

Chemistry
  • STD VIII (MM): Download
    Prepared By Unmesh B Govt VHSS Kallara
  • STD VIII (EM): Download
    Prepared By Unmesh B Govt VHSS Kallara
  • STD IX (EM): Download
    Prepared By Unmesh B Govt VHSS Kallara
  • STD IX (MM): Download
    Prepared By Unmesh B Govt VHSS Kallara
  • STD X (MM): Download
    Prepared By Unmesh B , Govt VHSS Kallara Thiruvananthapuram
  • STD X (MM): Download
    Prepared By എ എം ബഷീറുദ്ദീന്‍, എച്ച്എം, FOHSS Padinjattumuri, Malappuram
Biology
  • STD VIII (MM): Download
    Prepared By Sreelekha M S, GSMVHSS Thathamangalam
  • STD IX (EM): Download
    Prepared By VINODKRISHNAN. T.V, PCNGHSS Mookkuthala, Malappuram Dist
  • STD X (EM): Download
    Prepared By VINODKRISHNAN. T.V, PCNGHSS Mookkuthala, Malappuram Dist
  • STD X (MM): Download
    Prepared By Sreelekha M S, GSMVHSS Thathamangalam
Mathematics
  • STD VIII (EM): Download
    Prepared by Dr.V.S.RaveendraNath M.Sc.,M.Ed.,Ph.D.
  • STD VIII (MM): Download
    Prepared by BINOYI PHILIP, GHSS KOTTODI
  • STD VIII (MM): Download
    Prepared By Unknown Friend
  • STD IX (MM): Download
    Prepared by Firozekhan K, GHSS Othukkungal, Malappuram
  • STD IX (MM): Download
    Prepared by BINOYI PHILIP, GHSS KOTTODI
  • STD IX (MM): Download
    Prepared by Unknown Friend
  • STD X (MM)(Question Paper Included): Download
    Prepared By Baburaj P, PHSS Panthallur, Malappuram
  • STD X (MM): Download
    Prepared By Sunny P O, Headmaster, G H S S West Kallada, Kollam
  • STD X (MM): Download
    Prepared by: BINOYI PHILIP, GHSS KOTTODI
  • STD X (MM): Download
    Prepared Firozekhan K, GHSS Othukkungal, Malappuram
  • STD X (MM): Download
    Prepared by: Unknown Friend
  • STD X (EM): Download
    Prepared by Dr.V.S.RaveendraNath M.Sc.,M.Ed.,Ph.D.

Art, Physical Education & Work Education


HINDI - Lesson

>> Tuesday, December 5, 2017



'वसत मेरे गाव मे'എന്ന പത്താംതരം ഹിന്ദി പാഠത്തിന്റെ ചിത്രരൂപം അവതരിപ്പിക്കുകയാണ്, മലപ്പുറം കാട്ടിലങ്ങാടി സ്കൂളിലെ ചിത്രകലാധ്യാപകനായ സുരേഷ് കാട്ടിലങ്ങാടി സര്‍. ഐസിടി സാധ്യതകളുപയോഗിച്ച് ഹിന്ദി പഠിപ്പിക്കുമ്പോള്‍ ക്ലാസ് രസകരമാക്കാന്‍ ഇത് ഉപയോഗപ്പെടുമെന്നാണ് പ്രതീക്ഷ.


Read More | തുടര്‍ന്നു വായിക്കുക

ENGLISH MODEL TEACHING MANUAL

>> Saturday, November 25, 2017


The materials included in IN THIS ZIP FOLDER is prepared by Smt.Leena V, HSA(Eng), GHSS Kodungallur . She claims it will be useful for teachers while preparing their own. Kindly download and check. Your comments will be helpful.


Chemistry : STD IX Chapters 3&4

ഒമ്പതാം ക്ലാസിലെ കെമിസ്ട്രി 3,4 യൂണിറ്റുകളിലെ ഏതാനും മാതൃകാചോദ്യോത്തരങ്ങളാണ് ഈ പോസ്റ്റിലുള്ളത്. കഴിഞ്ഞയാഴ്ച പ്രസിദ്ധീകരിച്ച ഫിസിക്സ് ഒമ്പതാം ക്ലാസിലെ മെറ്റീരിയലില്‍ ചോദ്യത്തോടോപ്പം തന്നെ ഉത്തരവും എഴുതിയിരുന്നു. ഇത്തരത്തില്‍ ചോദ്യത്തോടൊപ്പംതന്നെ ഉത്തരം നല്‍കാതിരുന്നെങ്കില്‍ LCD പ്രൊജക്ടറിന്റെ സഹായത്തോടെ ക്ലാസില്‍ മൂല്യനിര്‍ണ്ണയം നടത്താന്‍ കഴിയുമായിരുന്നുവെന്ന് ചില അധ്യാപകസുഹൃത്തുക്കള്‍ സൂചിപ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇത്തവണ ചോദ്യം മാത്രമുള്ളതും ചോദ്യവും ഉത്തരവും ചേര്‍ന്നതുമായ ഫയലുകള്‍ പ്രത്യേകം പ്രസിദ്ധീകരിക്കുന്നു.ഉപയോഗപ്പെടുന്നവര്‍ (ഉപയോഗപ്പെടുത്തുന്നവര്‍) അക്കാര്യവും സംശയങ്ങളുള്ളവര്‍ അതും കമന്റുചെയ്താല്‍ നന്നായിരുന്നു.


Read More | തുടര്‍ന്നു വായിക്കുക

PHYSICS Class VIII - Chapters 11&18

>> Tuesday, November 21, 2017



എട്ടാം ക്ലാസിലെ ഫിസിക്സ് 11,18 അധ്യായങ്ങളിലെ ഏതാനും മാതൃകാചോദ്യോത്തരങ്ങളാണ് ഈ പോസ്റ്റിലുള്ളത്. കഴിഞ്ഞയാഴ്ച പ്രസിദ്ധീകരിച്ച ഒമ്പതാം ക്ലാസിലെ മെറ്റീരിയലില്‍ ചോദ്യത്തോടോപ്പം തന്നെ ഉത്തരവും എഴുതിയിരുന്നു. ഇത്തരത്തില്‍ ചോദ്യത്തോടൊപ്പംതന്നെ ഉത്തരം നല്‍കാതിരുന്നെങ്കില്‍ LCD പ്രൊജക്ടറിന്റെ സഹായത്തോടെ ക്ലാസില്‍ മൂല്യനിര്‍ണ്ണയം നടത്താന്‍ കഴിയുമായിരുന്നുവെന്ന് ചില അധ്യാപകസുഹൃത്തുക്കള്‍ സൂചിപ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇത്തവണ ചോദ്യം മാത്രമുള്ളതും ചോദ്യവും ഉത്തരവും ചേര്‍ന്നതുമായ ഫയലുകള്‍ പ്രത്യേകം പ്രസിദ്ധീകരിക്കുന്നു.ഉപയോഗപ്പെടുന്നവര്‍ (ഉപയോഗപ്പെടുത്തുന്നവര്‍) അക്കാര്യവും സംശയങ്ങളുള്ളവര്‍ അതും കമന്റുചെയ്താല്‍ നന്നായിരുന്നു.




Read More | തുടര്‍ന്നു വായിക്കുക

GeoGebra Resources - 7 (Mathematics)

>> Thursday, November 16, 2017




Read More | തുടര്‍ന്നു വായിക്കുക

Class IX Physics - Short Notes Chap 4 & 5

>> Tuesday, November 14, 2017




ഒമ്പതാം ക്ലാസ് ഫിസിക്സ് നാലും അഞ്ചും യൂണിറ്റുകളിലെ പ്രധാന ചോദ്യങ്ങളും ഉത്തരങ്ങളുമാണ് എറണാകുളം സൗത്ത് ഏഴിപ്പുറം ഗവണ്‍മെന്റ് ഹൈസ്കൂളിലെ അധ്യാപകനും നമുക്ക് സുപരിചിതനുമായ ശ്രീ വി എ ഇബ്രാഹിം സര്‍ പങ്കുവയ്ക്കുന്നത്. ഇംഗ്ലീഷ് മീഡിയത്തിന്റെയും മലയാളം മീഡിയത്തിന്റെയും പ്രത്യേക ഫയലുകള്‍ അദ്ദേഹം തയാറാക്കിയിട്ടുണ്ട്. ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്ത് വായിച്ചചുനോക്കുകയും ഉപകാരപ്രദമെങ്കില്‍ ക്ലാസ്റൂമുകളില്‍ ഉപയോഗപ്പെടുത്തുകയും ചെയ്യുക. കമന്റുകളായി സംശയങ്ങളും മറ്റും എഴുതുമല്ലോ?


Read More | തുടര്‍ന്നു വായിക്കുക

Incredible India..!!

>> Saturday, November 11, 2017



അസാധാരണ വൈവിധ്യമുള്ള നാടാണ് നമ്മുടെ നാട്.മഹാപർവ്വതങ്ങളും മഹാസമതലങ്ങും മരുഭൂമിയും പീഠഭൂമിയും ദ്വീപുകളും മഴക്കാടുകളൂം വിവിധമണ്ണിനങ്ങളും വൻ നദികളും ചേർന്ന ഇന്ത്യൻ ഭൂപ്രകൃതിയിൽ ഭൂമിയിലെ ഒട്ടുമിക്ക ഭൂവൈവിധ്യങ്ങളുമുണ്ട്. കാലാവസ്ഥയിലും പ്രാദേശികവും കാലികവുമായ വ്യതിയാനങ്ങൾ കാണാം. കാർഷിക രാജ്യമായ ഇന്ത്യയുടെ വളർച്ചയുടേയും വികസനത്തിന്റെയും അടിത്തറ തന്നെ വൈവിധ്യമാർന്ന ഭൂപ്രകൃതിയും കാലാവസ്ഥയും മണ്ണിനങ്ങളും ദികളുമൊക്കെതന്നെയാണ്.
ഇന്ത്യയുടെ സ്ഥാനം, ഭൂപ്രകൃതി, നദികൾ, മണ്ണിനങ്ങൾ, കാലാവസ്ഥ - എന്നീ പ്രധാനാശയങ്ങളിൽ വ്യക്തമായ ധാരണ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് "വൈവിധ്യങ്ങളുടെ ഇന്ത്യ" എന്ന അധ്യായം തയ്യാറാക്കിയിരിക്കുന്നത്.


Read More | തുടര്‍ന്നു വായിക്കുക

വിനോദയാത്രയ്ക്ക് ഒരുങ്ങാം..!!

>> Saturday, November 4, 2017

സ്കൂളുകളിൽ അധ്യയന യാത്രയുടെ സമയമായി തുടങ്ങി.ചിട്ടയോടെയുള്ള ഒരുക്കങ്ങളിലൂടെ ഇത്തരം സന്ദർഭങ്ങൾ ഒരനുഭവമാക്കാം. സ്കൂളിന്റെ ഉത്തരവാദിത്വത്തിൽ നടത്തപ്പെടുന്ന പഠനയാത്രകൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ പങ്കുവെക്കുകയാണ് മലപ്പുറം ജില്ലയിലെ GHSS കാട്ടിലങ്ങാടിയിലെ ചിത്രകലാധ്യാപകനായ സുരേഷ് കാട്ടിലങ്ങാടി.



Read More | തുടര്‍ന്നു വായിക്കുക

Science Magazines - How to?

>> Sunday, October 15, 2017


ശാസ്ത്ര,ഗണിതശാസ്ത്ര മാസികാ നിർമ്മാണം ശാസ്ത്രോത്സവത്തിന്റെ ഭാഗമാണ്.മത്സരാടിസ്ഥാനത്തിൽ മാസിക തയ്യാറാക്കുമ്പോൾ മികച്ചതാക്കാൻ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളും നിർദ്ദേശങ്ങളും പങ്കുവെക്കുകയാണ് മലപ്പുറം ജില്ലയിലെ കാട്ടിലങ്ങാടി ഗവ ഹയർ സെക്കന്ററി സ്കൂളിലെ ചിത്രകലാധ്യാപകനായ സുരേഷ് കാട്ടിലങ്ങാടി.


Read More | തുടര്‍ന്നു വായിക്കുക

വിപിന്‍ മഹാത്മയുടെ ഐടി പാഠങ്ങള്‍-UNIT 1,2,3
(Updated on 16-07-17)

>> Sunday, September 24, 2017


ഈ വർഷത്തെ ICT പാഠങ്ങൾ തുടങ്ങുകയാണ്.
കഴിഞ്ഞ കാലങ്ങളിൽ വിപിൻ മഹാത്മയുടെ ഐസിടി പാഠങ്ങൾ രണ്ടുകയ്യും നീട്ടി സ്വീകരിച്ച നിങ്ങളോട് വിപിനെപ്പറ്റി പറയേണ്ടതില്ലല്ലോ.ഗവ. എച്ച്. എസ്. കടയ്ക്കലിൽ ലാബ് അസിസ്റ്റന്റ് ആയി തുടങ്ങിയ വിപിന്റെ ക്ലാസ്സുകൾ മാത്സ്ബ്ലോഗിലൂടെ പങ്കുവച്ചപ്പോൾ അധ്യാപകരും വിദ്യാർത്ഥികളും നിറഞ്ഞ സ്നേഹത്തോടുകൂടി തന്നെയാണ് ഏറ്റുവാങ്ങിയത്.ആ സ്നേഹവും കടപ്പാടും വിപിനും എന്നും തിരികെ നൽകിയിട്ടുണ്ട്, നൽകിക്കൊണ്ടിരിക്കുന്നു.
ഉപജീവനത്തിന് സ്‌കൂളിലെ ചെറിയ വരുമാനം തികയാതെ വന്നപ്പോൾ മറ്റു ജോലികളിലേക്ക് പോയ വിപിന് ഒരു ഉപജീവന മാർഗ്ഗം ഒരുക്കാനും മാത്സ്ബ്ലോഗിനു കഴിഞ്ഞെന്ന ചാരിതാർഥ്യവും ഇപ്പോൾ പങ്കുവക്കട്ടെ. കഴിഞ്ഞ വർഷം മാത്‍സ് ബ്ലോഗിലൂടെ നിങ്ങളെ അറിയിച്ച, വിപിന്റെ EASY A + DVD കളിലൂടെ ആ ചെറുപ്പക്കാരൻ ഇന്ന് അതിജീവിക്കുന്നു.
ഈ പോസ്റ്റിൽ 8 9 10 ക്ലാസ്സുകളിലെ ഐസിടി ആദ്യ പാഠങ്ങൾ പങ്കുവക്കുന്നു. ഒപ്പം പത്തിലെ തിയറി നോട്ടുകളും. തുടർന്ന് വരുന്ന പോസ്റ്റുകളിൽ 8 9 ക്ലാസ്സുകളിലെ പാഠങ്ങളും പത്തിലെ തിയറി നോട്ടുകളും തയ്യാറാക്കി നൽകാമെന്നും വിപിൻ ഉറപ്പ് നൽകുന്നു.


Read More | തുടര്‍ന്നു വായിക്കുക

സ്കൂള്‍ കലോത്സവം - സ്കൂള്‍തല പ്ലാനിങ്!!

>> Tuesday, September 12, 2017



അധ്യയന വർഷത്തിന്റെ ഒന്നാം ടേം പൂർത്തിയായിരിക്കുന്നു.ഇനി മേളകളുടെ സമയമായി. ഓരോന്നിനും ആവശ്യമായ തയ്യാറെടുപ്പുകൾ നടത്തേണ്ടതുണ്ട്.സ്കൂൾ കലാമേളയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ പങ്കുവെക്കുകയാണിവിടെ


(Click both Images and Save if unable to read properly)


Answer Keys - First Term 2017-18

>> Wednesday, August 30, 2017

ഒന്നാംപാദ പരീക്ഷകള്‍ ഇന്ന് അവസാനിക്കുകയാണല്ലോ..ഏതാണ്ടെല്ലാ വിഷയങ്ങളിലും തന്നെ ചോദ്യഗണങ്ങളില്‍ ആശാവഹമായ(?) മാറ്റങ്ങളുണ്ടെന്നാണ് പറഞ്ഞുകേള്‍ക്കുന്നത്.കാലങ്ങളായി നമുക്ക് ഉത്തരസൂചികകള്‍ തയാറാക്കി അയച്ചുതരുന്ന അധ്യാപക സുഹൃത്തുക്കള്‍ ഇത്തവണയും ആയത് ചെയ്തിട്ടുണ്ട്.പ്രസിദ്ധീകരിക്കുന്നത് പരീക്ഷകള്‍ കഴിയുന്ന മുറയ്ക്കാകാമെന്നുള്ള സുചിന്തിത തീരുമാനത്തിലായിരുന്നൂ ബ്ലോഗ് ടീം.ഉത്തര സൂചികകളൊന്നും തന്നെ അവസാനവാക്കല്ല എന്ന കാര്യം ഓര്‍ക്കുമല്ലോ? എതിരഭിപ്രായങ്ങളും ചൂണ്ടിക്കാട്ടലുകളും കമന്റുകളിലൂടെ സ്വാഗതം ചെയ്യുന്നു.


Read More | തുടര്‍ന്നു വായിക്കുക

Canon LBP 2900 B Driver in it@school Ubuntu 14.04

>> Saturday, August 12, 2017


പ്രിന്റര്‍ പ്രവൃത്തിക്കാത്തതുകൊണ്ട് ഓഫീസിലെ സിസ്റ്റത്തില്‍ മാത്രം വിന്റോസ് ഓഎസ് ഉപയോഗിക്കേണ്ടി വരുന്നുവെന്ന സങ്കടം പങ്കുവച്ചത് സ്കൂളിലെ എച്ച്ഐടിസിയായ സലിംസാറാണ്.എന്നാല്‍പിന്നെ അതൊന്നു ശരിയാക്കീട്ടുതന്നെ കാര്യമെന്ന് തീരുമാനിച്ചു. പഠിച്ചപണികളോരോന്നായി പ്രയോഗിച്ചുനോക്കിയെങ്കിലും അവനുണ്ടോ അനങ്ങുന്നു? ഉബുണ്ടു ഫോറത്തിലൊക്കെ തിരഞ്ഞ് പലവിധ പരിഹാരമാര്‍ഗ്ഗങ്ങള്‍ പരീക്ഷിച്ചെങ്കിലും കിം ഫലം! അവസാനമാണ് ആ ബുദ്ധി തോന്നിയത്. ഐടി@സ്കൂളിലെ ഓഎസ് കസ്റ്റമൈസേഷന്‍ തലവന്‍ കോഴിക്കോട്ടെ ഹകീംമാഷെത്തന്നെ സമീപിച്ചു. തല്‍ക്ഷണം തന്നെ ഡ്രൈവറും നിര്‍ദ്ദേശങ്ങളും ഇമെയിലായി പറന്നെത്തി.പരീക്ഷിച്ചു, വിജയിച്ചു. എങ്കില്‍പിന്നെ ഇത് മാത്‌സ്ബ്ലോഗിലൂടെ പങ്കുവക്കരുതോയെന്ന സുഹൃത്തുക്കളുടെ ചോദ്യം തികച്ചും ന്യായം. പരീക്ഷിച്ചോളൂ..അനുഭവങ്ങളും പ്രശ്നങ്ങളും പങ്കുവച്ചോളൂ!


Read More | തുടര്‍ന്നു വായിക്കുക

Geogebra Resources - 6 (Mathematics)

>> Monday, July 17, 2017


Read More | തുടര്‍ന്നു വായിക്കുക

മാറുന്ന പഠനമാതൃകകള്‍..!

>> Sunday, July 16, 2017

'സ്മാര്‍ട്ട് സ്കൂളുകളു'ടെ ആവിര്‍ഭാവവും അതനുസരിച്ചുള്ള അധ്യാപക പരിശീലനങ്ങളും പുതിയ അധ്യയനവര്‍ഷത്തിലെ രജത രേഖകളാണ്.എന്നാല്‍, ക്ലാസ് മുറിയുടെ അകവും പുറവും ഒരേ പോലെ ഉപയോഗിക്കാന്‍ കഴിയണമെന്നും അത്തരത്തില്‍ അധ്യയനവും പഠനവും പരിവര്‍ത്തിക്കപ്പെടണമെന്നുമാണ് നമ്മുടെ രാമനുണ്ണിമാഷ് പറഞ്ഞുവരുന്നത്.എത്രയൊക്കെ തുടര്‍ പരിശീലനങ്ങള്‍ കിട്ടിയിട്ടും ഇപ്പോളും പഴയ ലക്‌ചറിംഗ് രീതി തന്നെ പിന്തുടരുന്നവര്‍ ഉണ്ട്. കാറ്റും വെളിച്ചവും ഇനിയും ഈ മേഖലയില്‍ കുറെ കടക്കാനുണ്ട് . കുട്ടിയേയും അധ്യാപകനെയും ക്ലാസ്സില്‍ തന്നെ പിടിച്ചു കെട്ടി ഇട്ടാലെ വിദ്യാഭ്യാസം നടക്കൂ എന്നാ ചിന്ത ഉള്ളവര്‍ വിരളം പേരെങ്കിലും ഉണ്ട് .


Read More | തുടര്‍ന്നു വായിക്കുക

E Filing of Income Tax Return 2017

>> Saturday, July 8, 2017

2016-17 വര്‍ഷത്തെ ഇന്‍കം ടാക്സ് കഴിഞ്ഞ ഫെബ്രുവരി മാസം വരെയുള്ള നമ്മുടെ ശമ്പളത്തില്‍ നിന്നും കുറച്ചു കഴിഞ്ഞു. ഈ വിവരങ്ങള്‍ സ്ഥാപനത്തില്‍ നിന്നും E TDS റിട്ടേണ്‍ വഴി DDO ആദായനികുതി വകുപ്പിനു നല്കി കഴിഞ്ഞിട്ടുമുണ്ടാകും. ഇനി 2016-17 വര്‍ഷത്തെ ഇന്‍കം ടാക്സ് റിട്ടേണ്‍ ഓരോ വ്യക്തിയും ഫയല്‍ ചെയ്യേണ്ടതുണ്ട്. 2016-17 സാമ്പത്തികവഷത്തെ റിട്ടേണ്‍ ജൂലൈ 31 നുള്ളിലാണ് ഫയല്‍ ചെയ്യേണ്ടത്.

Chapter VI A കിഴിവുകള്‍ കുറയ്ക്കുന്നതിന് മുമ്പുള്ള വരുമാനം (ശമ്പളത്തില്‍ നിന്നും അനുവദനീയമായ അലവന്‍സുകള്‍, പ്രൊഫഷനല്‍ ടാക്സ്, ഹൌസിംഗ് ലോണ്‍ പലിശ എന്നിവ മാത്രം കുറച്ച ശേഷമുള്ളത്) 2,50,000 രൂപയില്‍ കൂടുതലുള്ള, 60 വയസ്സില്‍ കുറവുള്ളവരെല്ലാം റിട്ടേണ്‍ സമര്‍പ്പിക്കണം. "Total Income" 5 ലക്ഷത്തില്‍ കുറവുള്ളവക്ക് റിട്ടേണ്‍ സഹജ് (ITR 1)ഫോറത്തില്‍ തയ്യാറാക്കി ഇന്‍കം ടാക്സ് ഓഫീസില്‍ നേരിട്ട് സമര്‍പ്പിക്കുകയോ e filing നടത്തുകയോ ആവാം. 5 ലക്ഷത്തില്‍ കൂടുതല്‍ ഉള്ളവ E Filing തന്നെ നടത്തണം. അധികം അടച്ച ടാക്സ് തിരിച്ചു കിട്ടാനുള്ളവരും ഈ വര്‍ഷം നിര്‍ബന്ധമായും E Filing നടത്തണം.


Read More | തുടര്‍ന്നു വായിക്കുക

GNUKhata

>> Thursday, July 6, 2017

Accounting Software for Commerce(Computerized Accountancy)
സ്വതന്ത്ര സോഫ്‌റ്റ്‌വെയര്‍ അധിഷ്ഠിതമായ (Free and Open Source )വാണിജ്യനിലവാരത്തിലുള്ള ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് ബുക്ക് കീപ്പിംഗ് ഇന്‍വെന്ററി മാനേജ്മെന്റിനും വേണ്ടിയുള്ള ഒരു സോഫ്‌റ്റ്‌വെയറാണ് GNUKhata(ഗ്നു ഖാത്ത).The Digital Freedom foundation (ദി ഡിജിറ്റല്‍ ഫ്രീഡം ഫൗണ്ടേഷന്‍ )എന്ന സംഘടനയാണ് ഇത് വികസിപ്പിച്ചെടുത്തിരിക്കുന്നത്. www.gnukhata.inഎന്ന സൈറ്റില്‍ നിന്നും ഇത് ഡൗണ്‍ലോഡ് ചെയ്തെടുത്ത് ഇന്‍സ്‌റ്റാള്‍ ചെയ്ത് ഉപയോഗിക്കാവുന്നതാണ്. Plus 2 അക്കൗണ്ടന്‍സി പാര്‍ട്ട് 2 വിഭാഗത്തിലെ കമ്പ്യൂട്ടറൈസ്‌ഡ് അക്കൗണ്ടന്‍സിയിലെ എല്ലാ പ്രവര്‍ത്തനങ്ങളും GNU/Khata സേഫ്‌റ്റ്‌വെയര്‍ ഉപയോഗപ്പെടുത്തി ചെയ്യാന്‍ സാധിക്കും.

ടൈറ്റില്‍ ബാറും രണ്ടു പാനലുകളും കാണാന്‍ സാധിക്കും. ടൈറ്റില്‍ ബാറിന്റെ ഇടതു വശത്ത് GNUKhata v4.0 എന്നും, വലത് വശത്ത് Create Organisation, Language എന്നീ മെനുകളും (ബട്ടണുകളും) കാണാന്‍ സാധിക്കും. ഇംഗ്ലീഷ്, മറാഠി, മലയാളം എന്നീ ഭാഷകള്‍ ഇപ്പോള്‍ ഇതിലുണ്ട്. താഴെയുള്ള ഒന്നാമത്തെ പാനലില്‍ GNUKhata സോഫ്‌റ്റ്‌വെയറിനെക്കുറിച്ചുള്ള ഒരു ലഘു വിവരണവും രണ്ടാമത്തെ പാനലില്‍ Create Organisation എന്ന വിഭാഗവും കാണാം.

Create an Organisation in GNU KHATA


Create Organisation


1. Enter Organisation Name ( eg: SB&Co )
2. Select the Case (As is or Upper Case or Lower Case or Title Case)
3. Select Organisation Type (Profit Making or Not for Profit)
4. Enter the Opening date of the Financial Year (01 01 2016 )
5. Click on Proceed

Create Admin

1. Username
2. Password
3. Confirm Password
4. Security question
5. Answer to security question
6. Click on Create & Login

ഇത്രയും വിവരങ്ങള്‍ നല്‍കുന്നതോടെ താഴെ കാണുന്ന രീതിയിലുള്ള ഒരു ജാലകം ദൃശ്യമാകും. ടൈറ്റില്‍ ബാറിന്റെ ഇടതു വശത്തായി Master, Voucher, Report, Admininstration, Help എന്നീ മെനുകളും, വലതു ലശത്തായി New Tab, Sign Out, Theme, Language, Toolbar എന്നീ മെനുകളും കാണാം.


GNUKatha യില്‍ Admin യൂസര്‍ക്ക് മൂന്ന് തരം Users നെ create ചെയ്യാവുന്നതാണ്.
1. Manager
2. Operator
3. Internal auditor

Administration മെനുവിലൂടെ ഇത്തരം യൂസേഴ്‌സിനെ സൃഷ്‌ടിക്കാവുന്നതാണ്.

Edit Organisation Particulars


1. Master --> Edit Organisation Particulars

2. Enter All details --> Save


Closing Organisation


Sign Out (Press Shift + Ctrl + S) ടാബില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ Logout ,Change Organisation എന്നീ രണ്ടു ഓപ്‌ഷനുകള്‍ ദൃശ്യമാകുന്നതാണ്. Logout ഓപ്‌ഷനോChange Organisation ഓപ്‌ഷനോ ഉപയോഗപ്പെടുത്തിക്കൊണ്ട് പ്രവര്‍ത്തനം അവസാനിപ്പിക്കാവുന്നതാണ്.

Selecting Organisation


GNUKhata സോഫ്‌റ്റ്‌വെയര്‍ വീണ്ടും തുറക്കുമ്പോള്‍ (ഓര്‍ഗനൈസേഷന്‍ ക്രിയേറ്റ് ചെയ്‌തതിനുശേഷം) താഴെ കാണുന്ന രീതിയിലുള്ള ജാലകമാണ് ദൃശ്യമാകുക.
Select Existing Organisation, Create Organisation, Language എന്നീ ഓപ്‌ഷനുകളാണ് ടൈറ്റില്‍ ബാറില്‍ വന്നിരിക്കുന്നത്. നിലവിലുള്ള Organisation സെലക്‌ട് ചെയ്യാനും പുതിയ Organisation നിര്‍മ്മിക്കാനും ഇവിടെ നിന്നും സാധിക്കും.

Select Existing Organisation എന്ന ടാബില്‍ ക്ലിക്ക് ചെയ‌തതിനുശേഷം Select Organisation
എന്നതില്‍ നിന്നും നിലവിലുള്ള Organisation സെലക്‌ട് ചെയ്യുമ്പോള്‍ത്തന്നെ Financial Year ദൃശ്യമാകും. ( സെലക്‌ട് ചെയ്തിരിക്കുന്ന ഓര്‍ഗനൈസേഷന് ഒന്നില്‍ക്കൂടുതല്‍ Financial Year ഉണ്ടെങ്കില്‍ അവയെല്ലാം കാണാന്‍ സാധിക്കും. അനുയോജ്യമായ Financial Year സെലക്‌ട് ചെയ്യുക. ) --‍> Click on Next button.

തുടര്‍ന്നുവരുന്ന Sign In വിന്‍ഡോയില്‍ Username ഉം Password ഉം നല്‍കി Login ചെയ്യാം.

Deleting Organisation (Shift + Ctrl + d)


Administration മെനുവില്‍ നിന്നും Delete Organisation സെലക്‌ട് ചെയ്‌തു കൊണ്ട് നിലവിലുള്ള ഓര്‍ഗനൈസേഷനെ ഡിലീറ്റ് ചെയ്യാവുന്നതാണ്.


GNUKhata സേഫ്‌റ്റ്‌വെയര്‍ ഇന്‍സ്‌റ്റാള്‍ ചെയ്യുന്ന വിധവും ഓര്‍ഗനൈസേഷന്‍ സൃഷ്ടിക്കുന്നതും മാത്രമാണ് ഇവിടെ വിശദീകരിക്കാന്‍ ശ്രമിച്ചത്. അടുത്ത് പോസ്‌റ്റില്‍ താഴെ കൊടുത്തിരിക്കുന്ന വിവരങ്ങള്‍ (The varius transactions of of a company) ഉള്‍പ്പെടുത്തിക്കൊണ്ട് Final Accounts തയ്യാറാക്കുന്ന വിധം പരിശീലിക്കാം.

Problem 1.

The varius transactions of of a company (SB & Co ) for the month of January 2016 is given below

Date           Transaction              Amount

01/01/2016 Started business        Rs150000
02/01/2016 Purchase furniture    Rs 45000
03/01/2016 Cash Purchases         Rs 30000
04/01/2016 Sold Goods to Anand Rs 75000
05/01/2017 Salary                       Rs 24000
06/01/2016 Cash recieved from Anand  Rs125000

Prepare Final Accounts using the software GNUKhata



തയ്യാറാക്കിയത്
........
Sureshbabu P P, Master Trainer, IT@School Ernakulam



Read More | തുടര്‍ന്നു വായിക്കുക
♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer