ഇന്‍ഡ്യ 29 റണ്‍സിന് വിജയിച്ചു

>> Monday, February 28, 2011


മൊഹാലി: രണ്ടു പ്രധാനമന്ത്രിമാര്‍ സാക്ഷ്യം വഹിച്ച ലോകകപ്പ് ക്രിക്കറ്റ് സെമിയില്‍ പാകിസ്താനെതിരെ ഇന്ത്യയ്ക്ക് 29 റണ്‍സ് വിജയം. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു. 50 ഓവറില്‍ ഇന്ത്യ 260 റണ്‍സെടുത്തു. സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ 85 ഉം സേവാഗ് 38 ഉം റണ്‍സെടുത്തു. തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന്‍ 49.5 ഓവറില്‍ 231 റണ്‍സ് എടുത്തതിനിടെ എല്ലാവരും പുറത്തായി.


Read More | തുടര്‍ന്നു വായിക്കുക

ഒന്നാം സ്ഥാനത്ത് 'കൂട്ടക്കനി'


സംസ്ഥാനത്തെ സ്‌കൂളുകളിലെ മികവുകള്‍ പങ്കുവെയ്ക്കുന്നതിന് നടത്തുന്ന ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോയിലെ വിജയികളെ നിശ്ചയിക്കുന്ന ഗ്രാന്‍ഡ് ഫൈനല്‍ 28 തിങ്കളാഴ്ച തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ നടക്കും. സംസ്ഥാനത്തെ വിദ്യാഭ്യാസ ജില്ലകളില്‍നിന്ന് മികവിന്റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുത്ത നൂറിലധികം സ്‌കൂളുകള്‍ ആദ്യഘട്ടത്തില്‍ മത്സരിച്ചിരുന്നു. ഇതില്‍നിന്നും തിരഞ്ഞെടുത്ത പന്ത്രണ്ട് സ്‌കൂളുകള്‍ ആണ് ഫൈനല്‍ റൗണ്ടില്‍ എത്തിയിട്ടുള്ളത്. സി ഡിറ്റ്, ഐ.ടി.@ സ്‌കൂള്‍, എസ്.ഐ.ഇ.ടി., ദൂരദര്‍ശന്‍, വിക്ടേഴ്‌സ് ചാനല്‍, എന്നിവയുടെ സഹകരണത്തോടെയാണ് ഷോ നടത്തുന്നത്. അടിസ്ഥാനസൗകര്യങ്ങള്‍, പഠനമികവ്, ഐ.ടി അധിഷ്ഠിത വിദ്യാഭ്യാസ, സാമൂഹിക ഇടപെടല്‍, പരിസ്ഥിതി ശുചിത്വ പ്രവര്‍ത്തനങ്ങള്‍, കലാ-സാഹിത്യ-ശാസ്ത്രമേഖലകളിലെ മികവ് എന്നിവ അടിസ്ഥാനമാക്കിയാണ് മത്സരം നടക്കുന്നത്. ഐ.ടി അറ്റ് സ്‌കൂളിനോടൊപ്പം എസ്.എസ്.എ, എസ്.ഐ.ഇ.ടി എന്നിവയും 'ഹരിതവിദ്യാലയം' റിയാലിറ്റിഷോയില്‍ സഹകരിക്കുന്നുണ്ട്. അവസാനറൗണ്ടില്‍ ഒന്നാമതെത്തുന്ന സ്‌കൂളിന് 15 ലക്ഷംരൂപ, രണ്ടാംസ്ഥാനത്തിന് 10 ലക്ഷം, മൂന്നാംസ്ഥാനത്തെത്തുന്നവര്‍ക്ക് അഞ്ചുലക്ഷം എന്നിങ്ങനെ സമ്മാനമായി ലഭിക്കും. മറ്റ് സ്‌കൂളുകള്‍ക്ക് ഒരുലക്ഷംരൂപ വീതവും ലഭിക്കും.നാലുമണി മുതല്‍ ആറുമണിവരെ നടക്കുന്ന ഗ്രാന്റ്‌ ഫൈനലില്‍ എം.ടി.വാസുദേവന്‍ നായര്‍ മുഖ്യാതിഥിയായിരിക്കും. വിദ്യാഭ്യാസ മന്ത്രി എം.എ.ബേബി പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. ദൂരദര്‍ശനും വിക്ടേഴ്‌സ് ചാനലും റിയാലിറ്റിഷോ സംപ്രേഷണംചെയ്യുന്നുണ്ട്. ഇന്നു വൈകീട്ട് 4 മണിമുതല്‍ ദൂരദര്‍ശന്‍ ഫൈനല്‍ മത്സരം ലൈവായി പ്രക്ഷേപണം ചെയ്യുന്നുണ്ട്. ചൊവ്വാഴ്ച ഒരുമണിക്കും വൈകീട്ട് ആറുമണിക്കും വിക്ടേഴ്‌സില്‍ പുനഃസംപ്രേഷണം ഉണ്ടാകും.


SSLC IT Practical CD Installation

>> Monday, February 21, 2011


ഇത്തവണത്തെ എസ്.എസ്.എല്‍.സി. ഐടി പ്രായോഗിക പരീക്ഷ ഫെബ്രു.23നു തുടങ്ങി മാര്‍ച്ച് 9ന് മുമ്പ് തീരത്തക്ക രീതിയിലാണല്ലോ ക്രമീകരിച്ചിരിക്കുന്നത്. (സര്‍ക്കുലര്‍ കണ്ടല്ലോ, അല്ലേ..?). കഴിഞ്ഞ രണ്ടുവര്‍ഷങ്ങളായി ഈ വിഷയത്തെ അധികരിച്ച് മാത്​സ് ബ്ലോഗ് നല്‍കിയ പോസ്റ്റുകള്‍ ഉപകാരപ്പെടാത്തവരില്ലെന്ന് കണ്ടുമുട്ടുന്ന അധ്യാപകരൊക്കെ പറയും. ഈ വര്‍ഷവും ഇത്തരമൊരു പോസ്റ്റിന്റെ ആവശ്യകത വളരേയാണെന്ന് ഞങ്ങള്‍ക്ക് തികഞ്ഞ ബോധ്യമുണ്ട്. നിങ്ങള്‍ ഇന്‍സ്റ്റാള്‍ ചെയ്യാനുദ്ദേശിക്കുന്ന കംപ്യൂട്ടറില്‍ ഉള്ള ഓപറേറ്റങ് സിസ്റ്റം ഏതാണെന്ന് സ്വയം മനസ്സിലാക്കി ഇന്‍സ്റ്റാള്‍ ചെയ്യുന്ന രീതിയിലാണ് സോഫ്റ്റ്‌വെയറിന്റെ രൂപകല്പന. സോഫ്‌റ്റ്‌വെയറിന്റെ ഇന്‍സ്റ്റലേഷന്‍ സ്റ്റെപ്പുകളെപ്പറ്റി ഹസൈനാര്‍ മങ്കട തയ്യാറാക്കിയ സഹായകക്കുറിപ്പുകള്‍ താഴെ നല്‍കിയിരിക്കുന്നു. താഴെയുള്ള ലിങ്കില്‍ നിന്നും ഈ കുറിപ്പുകളുടെ പി.ഡി.എഫ് കോപ്പി ഡൌണ്‍ലോഡ് ചെയ്തെടുക്കുകയും ചെയ്യാം.

  • Software Name : itexam, Version: 7.4
  • School Gnu/Linux 3.0 , 3.2 , 3.8, IT@School Ubuntu 9.10, 10.04 എന്നീ വേര്‍ഷനുകള്‍ക്കുള്ള സോഫ്റ്റ്‌വെയറുകള്‍ പരീക്ഷാ സി.ഡി.യില്‍ ലഭ്യമാണ്.
  • ഇന്‍സ്റ്റലേഷന് Root ആയി ലോഗിന്‍ ചെയ്യരുത്. ഇന്‍സ്റ്റലേഷന് തയ്യാറാക്കിയിരിക്കുന്ന install എന്ന സ്ക്രിപ്റ്റ് root യൂസറില്‍ പ്രവര്‍ത്തിക്കില്ല.
  • സിസ്റ്റത്തിന്റെ Time & Date കൃത്യമാണോ എന്ന് ചെക്ക് ചെയ്യുക. പരീക്ഷ ഇന്‍സ്റ്റാള്‍ ചെയ്യാനാവശ്യമായ free space കമ്പ്യൂട്ടറിലുണ്ടെന്ന് ഉറപ്പ് വരുത്തുക.
  • സി.ഡി.യിലുള്ള 'itexam' എന്ന ഫോള്‍ഡര്‍ കോപ്പി ചെയ്ത് ഡെസ്ക്ടോപ്പിലോ യൂസറുടെ ഹോമിലോ പേസ്റ്റ് ചെയ്യുക. മോഡല്‍ പരീക്ഷക്കായി പേസ്റ്റ് ചെയ്ത 'itexam' എന്ന ഫോള്‍ഡര്‍ കമ്പ്യൂട്ടറിലുണ്ടെങ്കില്‍ ആദ്യം അത് റിമൂവ് ചെയ്തിട്ട് വേണം Final പരീക്ഷയുടെ 'itexam' എന്ന ഫോള്‍ഡര്‍ പേസ്റ്റ് ചെയ്യാന്‍. സാധാരണ രീതിയില്‍ ചെയ്യുന്ന പോലെ നിലവിലുള്ള ഫോള്‍ഡറിനെ ഡീലിറ്റ് ചെയ്യാതെ Replace യ്യാനനുവദിക്കരുത്.
  • ഉബുണ്ടുവില്‍ Default user (ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ക്രിയേറ്റ് ചെയ്യുന്ന യൂസര്‍) ലാണ് പരീക്ഷ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടത്. പരീക്ഷ നടത്താന്‍ മാത്രം പുതിയ യൂസറെ ഉപയോഗിക്കുക.
  • കമ്പ്യൂട്ടറിലേക്ക് പേസ്റ്റ് ചെയ്ത 'itexam' എന്ന ഫോള്‍ഡര്‍ തുറന്ന് അതിനകത്തുള്ള install എന്ന ഫയലിന് Execute permission നല്കുക. മോഡല്‍ പരീക്ഷയില്‍ ഈ സ്ക്രിപ്റ്റിന് installer എന്നായിരുന്നു പേര് നല്കിയിരുന്നത്.(install-Right Click-Properties-Permission) ഓരോ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലും പെര്‍മിഷന്‍ എങ്ങനെ സെറ്റ് ചെയ്യാം എന്നതിന്റെ വിശദാംശങ്ങള്‍ -സ്ക്രീന്‍ ഷോട്ടുകളടക്കം ഹെല്‍പ് ഫയലിലുണ്ട്.
  • പെര്‍മിഷന്‍ നല്‍കിയ ശേഷം 'install' എന്ന ഫയലില്‍ Double Click ചെയ്ത് Run in Terminal ക്ലിക്ക് ചെയ്യുക.
    അപ്പോള്‍ Installing IT Exam.... Please enter root's password...എന്ന രീതിയില്‍ ടെര്‍മിനല്‍ root പാസ്‌വേഡ് ആവശ്യപ്പെടുന്നു. ശേഷം root പാസ്‌വേഡ് നല്‍കി എന്റര്‍ ചെയ്യുക. ഇതോടെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ വേര്‍ഷനനുസരിച്ച് debs എന്ന ഫോള്‍ഡറിനുള്ളില്‍ നിന്നും ഉചിതമായ സോഫ്റ്റ്‌വെയര്‍ താനെ ഇന്‍സ്റ്റാള്‍ ആവുന്നു
  • ഇന്‍സ്റ്റലേഷന്‍ പൂര്‍ത്തിയായാല്‍ Installation completed. Close This Terminal or press Ctrl+C എന്ന് ടെര്‍മിനലില്‍ തെളിയും. ഇനി ടെര്‍മിനല്‍ ക്ലോസ് ചെയ്യാം.
  • Installation failed, Try re-install.. എന്ന് ടെര്‍മിനലില്‍ കാണുകയാണെങ്കില്‍ കമ്പ്യൂട്ടറിലേക്ക് പേസ്റ്റ് ചെയ്ത 'itexam' എന്ന ഫോള്‍ഡര്‍ ഡീലിറ്റ് ചെയ്ത് തുടക്കം മുതലുള്ള സ്റ്റെപ്പുകള്‍ ആവര്‍ത്തിക്കുക.
  • ഇന്‍സ്റ്റലേഷന്‍ പൂര്‍ത്തിയാവുമ്പോള്‍ itexam എന്ന ഫോള്‍ഡറിനുള്ളിലെ debs എന്ന ഫോള്‍ഡര്‍ താനെ റിമൂവ് ആകും. അതിനാല്‍ പെന്‍ഡ്രൈവില്‍ നിന്ന് നേരിട്ട് ഇന്‍സ്റ്റാള്‍ ചെയ്യരുത്. ഫോള്‍ഡര്‍ കമ്പ്യൂട്ടറിലേക്ക് കോപ്പി ചെയ്തതിന് ശേഷം മാത്രം ഇന്‍സ്റ്റലേഷന്‍ നടത്തുക.
  • ഇന്‍സ്റ്റലേഷന്‍ പൂര്‍ത്തിയായായാല്‍ Applications-Accessories മെനുവില്‍ SSLC IT Exam 2011 എന്ന രീതിയില്‍ സോഫ്റ്റ്‌വെയര്‍ വന്നിട്ടുണ്ടോ എന്ന് ഉറപ്പ് വരുത്തണം.
  • School Gnu/Linux 3.0 , 3.2 വേര്‍ഷനുകളില്‍ Synaptic Package Manager വഴിയും പരീക്ഷ ഇന്‍സ്റ്റാള്‍ ചെയ്യാം. സി.ഡി. Add ചെയ്ത് itexam എന്ന് search ചെയ്ത് മാര്‍ക്ക് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യാം.
  • സ്കൂള്‍ രജിസ്റ്റേഷന്‍ നിലവിലുള്ള യൂസറിലോ പുതിയ യൂസറിലോ നടത്താം. പുതിയ യൂസറെ ക്രിയേറ്റ് ചെയ്യുമ്പോള്‍ യൂസര്‍ക്ക് ആവശ്യമായ പ്രിവിലെജുകള്‍ സെറ്റ് ചെയ്യണം. Ubuntu വില്‍ Administarator the system എന്ന പ്രിവിലെജ് നിര്‍ബന്ധമായും നല്കുക
  • പരീക്ഷ നടത്താനായി പുതിയ യൂസറെ ഉപയോഗിക്കാം. ഫ്രഷ് ആയ ഹോം ഫോള്‍ഡര്‍ ആണ് വിദ്യാര്‍ഥികള്‍ക്ക് നല്കേണ്ടത്.ആയതിനാല്‍ നിലവിലുള്ള യൂസറില്‍ പരീക്ഷ നടത്തുകയാണെങ്കില്‍ നേരത്തെ നടത്തിയ പരീക്ഷയുമായി ബന്ധപ്പെട്ട എല്ലാ ഫോള്‍ഡറുകളും ഫയലുകളും ഹോം ഫോള്‍ഡറില്‍ നിന്ന് ഡീലിറ്റ് ചെയ്യുക. Documents, images10, exam10. ഉബുണ്ടുവിലുള്ള നിലവിലൂള്ള Documents എന്ന ഫോള്‍ഡറിന്റെ പേര് Rename ചെയ്യുക. ഇതേക്കുറിച്ചെല്ലാം മാത്‍സ് ബ്ലോഗില്‍ മുന്‍പോസ്റ്റുകളില്‍ വിശദീകരിച്ചിട്ടുണ്ടല്ലോ.
  • പരീക്ഷ റണ്‍ ചെയ്തതിന് ശേഷം ഹോം ഫോള്‍ഡറിലെ Documents, images10 എന്ന ഫോള്‍ഡര്‍ തുറന്ന് ആവശ്യമായ ഇമേജുകളും ഡോക്യുമെന്റുകളും വന്നിട്ടുണ്ടോ എന്ന് ഉറപ്പ് വരുത്തണം. ഇല്ലെങ്കില്‍ Documents, images10 എന്നീ ഫോള്‍ഡറുകള്‍ ഡീലിറ്റ് ചെയ്ത് വീണ്ടും പരീക്ഷാസോഫ്റ്റ്‌വെയര്‍ റണ്‍ ചെയ്യുക.വിദ്യാര്‍ഥികള്‍ ഉപയോഗിക്കുന്ന എല്ലാ സോഫ്റ്റ്‌വെയറുകളും ഒരു പ്രാവശ്യമെങ്കിലും പ്രവര്‍ത്തിപ്പിച്ച് നോക്കുന്നതും നല്ലതാണ്.
  • സിസ്റ്റത്തില്‍ keyboard indicator Add ചെയ്തിട്ടുണ്ടെങ്കില്‍ പാനലില്‍ നിന്നും അത് Remove ചെയ്യുക.
  • ഓരോ ദിവസവും എല്ലാ സിസ്റ്റത്തിലെയും പരീക്ഷ Export ചെയ്ത് ഒരു ഫോള്‍ഡറിലാക്കി സൂക്ഷിക്കണം.
  • Ubuntu 10.04 ല്‍ Reports ല്‍ Consolidated reports (Marks) Display ചെയ്യുന്നില്ലെങ്കില്‍ താഴെ പറയുന്ന പാക്കേജുകള്‍ അപ്ഡേറ്റ് ചെയ്യുക.
    evince
    libevdocument2
    libevview2
    താഴെയുള്ള കമാന്റ് ടെര്‍മിനലില്‍ റണ്‍ ചെയ്ത് ഇവ അപ്‌ഡേറ്റ് ചെയ്യാം.(ഇന്റര്‍നെറ്റ് കണക്ഷന്‍ ഉണ്ടെങ്കില്‍ മാത്രം)
    sudo apt-get -u install evince libevdocument2 libevview2
    ഈ പാക്കേജുകള്‍ അടങ്ങിയ ഫോള്‍ഡര്‍ ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്ത് Extract ചെയ്ത് ഓരോന്നും Double Click ചെയ്തു് ഇന്‍സ്റ്റാള്‍ ചെയ്തും ഈ പ്രശ്നം പരിഹരിക്കാം.
  • പെന്‍ഡ്രൈവ് മൗണ്ട് ചെയ്യുന്നില്ലെങ്കില്‍ privileges ഉണ്ടോ എന്ന് ചെക്ക് ചെയ്യുക. privileges ഉണ്ടായിട്ടും മൗണ്ട് ചെയ്യുന്നില്ലെങ്കില്‍ താഴെ പറയുന്ന രീതിയില്‍ മാന്വലായി മൗണ്ട് ചെയ്യിക്കാം.(പെന്‍ഡ്രൈവ് detect ചെയ്തിട്ടുണ്ടെങ്കില്‍..)
  • ആദ്യം പെന്‍ഡ്രൈവ് detect ചെയ്ത ലെറ്റര്‍ മനസ്സിലാക്കുക. ഉബുണ്ടുവില്‍ കമാന്റിന് മുമ്പ് sudo ചേര്‍ക്കുക.
    fdisk -l (Root terminal ല്‍ ആണ് കമാന്റ് റണ്‍ ചെയ്യേണ്ടത്.)
    Result ല്‍ /dev/sdb or /dev/sdc or /dev/sdb1 ...എന്ന രീതിയിലാവും പെന്‍ഡ്രൈവിന്റെ path.
  • ഇനി മൗണ്ട് ചെയ്യിക്കാനായി Desktop ല്‍ ഒരു ഫോള്‍ഡര്‍ ക്രിയേറ്റ് ചെയ്യുക. ഉദാ:- mydisk എന്ന പേരില്‍ ഫോള്‍ഡര്‍ നിര്‍മ്മിക്കാം.
    /dev/sdb എന്ന രീതിയില്‍ detect ചെയ്ത പെന്‍ഡ്രൈവിനെ Desktop ലുള്ള mydisk എന്ന ഫോള്‍ഡറിലേക്ക് താഴെ പറയുന്ന കമാന്റ് Root terminal ല്‍ എന്റര്‍ ചെയ്തു് മൗണ്ട് ചെയ്യിക്കാം.
  • mount /dev/sdb /home/username/Desktop/mydisk
    (username എന്ന സ്ഥലത്ത് ലോഗിന്‍ ചെയ്ത യൂസര്‍നാമം നല്‍കുക)
    unmount ചെയ്യാന്‍ ..
    umount /home/username/Desktop/mydisk

ഈ കുറിപ്പുകളുടെ പി.ഡി.എഫ് കോപ്പിക്ക് ഇവിടെ ക്ലിക്ക് ചെയ്യുക


Read More | തുടര്‍ന്നു വായിക്കുക

പത്താം ക്ലാസ് ഐ.ടി പരീക്ഷാ ടിപ്പുകള്‍

>> Sunday, February 20, 2011


കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗം അവിശ്വസനീയമായ വിധം കുതിച്ചു ചാട്ടം നടത്തിയ ദശകത്തിലൂടെയാണ് നാം മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നത്. കമ്പ്യൂട്ടറെന്നാല്‍ വിന്‍ഡോസും മൈക്രോസോഫ്റ്റും മാത്രമാണെന്ന ധാരണയില്‍ നിന്ന് ഒരു തലമുറയെ മാറ്റിയെടുക്കാന്‍ കേരളത്തില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഐടി വിദ്യാഭ്യാസ പദ്ധതിക്കു സാധിച്ചുവെന്നത് നിസ്സാരമായ ഒരു നേട്ടമല്ല. അറിയാനും അറിയിക്കാനും സ്വാതന്ത്ര്യം നല്‍കുന്ന സ്വതന്ത്രസോഫ്റ്റ്​വെയറിന്റെ വിശാലമനഃസ്ഥിതി നമ്മുടെ കുട്ടികളുടെ ചിന്താധാരയില്‍ വരുത്തിയ മാറ്റത്തിന്റെ ഫലങ്ങളറിയുക വീണ്ടുമൊരു ദശകം കൂടി കഴിയുമ്പോഴാകാം. എന്തായാലും വിപ്ലവകരമായ ഒരു ചുവടുവെപ്പാണ് ഇക്കാലം കൊണ്ട് നമ്മുടെ നാട് നേടിയെടുത്തത്. പത്താം ക്ലാസിലെ കുട്ടികളോട് അവര്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ടതും എളുപ്പമുള്ളതുമായ വിഷയമേതെന്ന് ചോദിച്ചാല്‍ മറ്റൊന്നും ആലോക്കാതെ ഐടി എന്നായിരിക്കും അവര്‍ ഉത്തരം നല്‍കുക. വളരെ എളുപ്പമുള്ളതു കൊണ്ടു തന്നെ എല്ലാവരും ഈ വിഷയത്തെ മറ്റു വിഷയങ്ങള്‍ക്ക് നല്‍കുന്ന പ്രാധാന്യത്തോടെ അതിനെ സമീപിക്കുന്നുണ്ടോ എന്നത് വസ്തുതാപരമായ ഒരു ചോദ്യമാണ്. യഥാര്‍ത്ഥത്തില്‍ ഐടിക്ക് എ പ്ലസ് വാങ്ങാന്‍ വലിയ പ്രയാസമൊന്നുമില്ല. മറ്റു വിഷയങ്ങള്‍ക്ക് ചിലവഴിക്കുന്ന സമയം അതിനു നല്‍കേണ്ടതുമില്ല. മോഡല്‍ പരീക്ഷ സമാഗതമായിരിക്കുന്ന ഈ ഘട്ടത്തില്‍ കോഴിക്കോട് വെള്ളിമാടുകുന്ന് ജെ.ഡി.ടി ഇസ്ലാം ഹൈസ്ക്കൂളിലെ എസ്.ഐ.ടി.സി ആയ സി.കെ മുഹമ്മദ് മാസ്റ്റര്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഐ.ടി പ്രാക്ടിക്കല്‍ പരീക്ഷയ്ക്കും തിയറി പരീക്ഷയ്ക്കും വേണ്ട നോട്ടുകള്‍ പി.ഡി.എഫ് രൂപത്തില്‍ തയ്യാറാക്കി നല്‍കിയിരിക്കുന്നു. താഴെയുള്ള ലിങ്കില്‍ നിന്നും അവ ഡൗണ്‍ലോഡ് ചെയ്തെടുക്കാം.


Read More | തുടര്‍ന്നു വായിക്കുക

ടെക്സ്റ്റ് ബുക്ക് ഓണ്‍ലൈന്‍ ഇന്‍ഡന്റ്

>> Sunday, February 13, 2011


നിങ്ങളുടെ സ്ക്കൂളിന്റെ ഓണ്‍ലൈന്‍ ഇന്‍ഡന്റ് ട്രയല്‍ നടത്തി നോക്കിയോ? പരീക്ഷണാടിസ്ഥാനത്തില്‍ എല്ലാ സ്ക്കൂളുകള്‍ക്കും ഇന്നു കൂടി ട്രയല്‍ നടത്തി നോക്കാം. ഫെബ്രുവരി 16 രാത്രിയോടെ ഇതുവരെ സ്ക്കൂളുകള്‍ ട്രയലിന് നല്‍കിയ എല്ലാ വിവരങ്ങളും ഡിലീറ്റ് ചെയ്യും. ഫെബ്രുവരി 17 മുതല്‍ ഫെബ്രുവരി 26 വരെയാണ് യഥാര്‍ത്ഥ ഇന്‍ഡെന്റ് സമര്‍പ്പിക്കാനാവുക.
2011-12 അദ്ധ്യയന വര്‍ഷത്തെ പാഠപുസ്‌തകങ്ങളുടെ ആവശ്യകത ഓണ്‍ലൈനായി സമര്‍പ്പിക്കാനുള്ള സമയമായി. ഓരോ സ്ക്കൂളും അടുത്ത വര്‍ഷത്തേക്ക് ആവശ്യമായ വിവരങ്ങള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കണം. ഇതോടനുബന്ധിച്ചുള്ള ഓണ്‍ലൈന്‍ ഇന്‍ഡന്റ് പൈലറ്റ് (ട്രയല്‍) ആണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്. കേരള ബുക്‌സ് ആന്റ് പബ്ലിക്കേഷന്‍ സൊസൈറ്റിയാണ് ഈ വര്‍ഷവും ഇതു കൈകാര്യം ചെയ്യുന്നത്. എന്തെങ്കിലും തിരുത്തലുകള്‍ ഉണ്ടെങ്കില്‍ അതു വരുത്താന്‍ ഫെബ്രുവരി 16 വരെ സമയമുണ്ട് എന്നാണ് പത്രക്കുറിപ്പില്‍ കാണുന്നത്. ഫലത്തില്‍ ഫെബ്രവരി പതിനാറു വരെ ട്രയല്‍ ഇന്‍ഡെന്റ് സമര്‍പ്പിക്കാനാവും എന്നു കരുതാം.സ്‌കൂളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന ഏറ്റവും അടുത്തുള്ള സൊസൈറ്റിയിലേക്കാണ് പാഠപുസ്‌തകങ്ങള്‍ എത്തുക. മിക്കവാറും സ്ക്കൂളുകളുടെ സൊസൈറ്റി അതേ സ്ക്കൂള്‍ തന്നെയായിരിക്കും. ഇവിടെ കൊടുത്തിരിക്കുന്ന വിതരണത്തിന്റെ പ്ലാനിങ്ങ് നോക്കിയാല്‍ നിങ്ങളുടെ സൊസൈറ്റി ഏതെന്ന് അറിയാനാവും.

നിങ്ങളുടെ സംശയങ്ങള്‍ ഇവരോടു ചോദിക്കാം
NameRevenue DistrictsMobile Number
Anoop.U.KThiruvananthapuram
Kollam
Pathanamthitta
Kottayam
9995411786
Anas.M.KAlappuzha
Idukki
Ernakualm
Thrisur
9995412786
Suneesh.K Palakkad
Malappuram
Kozhikode
9995413786
Vijith.KWayanad
Kannur
Kasargode
9995414786

രജിസ്ട്രേഷന്‍ നടത്തേണ്ട ചുമതല അതാത് സ്ക്കൂളുകള്‍ക്ക് തന്നെയാണ്. സ്ക്കൂള്‍ രജിസ്ട്രേഷന്‍ നടത്തുന്ന സമയം നിങ്ങളുടെ സ്ക്കൂള്‍ സൊസൈറ്റിയുടെ പേര് കാണുന്നില്ലെങ്കില്‍ kbpscontrolroom@gmail.com എന്ന വിലാസത്തിലേക്ക് പരാതി അയക്കാം. പരാതിയില്‍ റവന്യൂ ജില്ല, സബ്​ജില്ല, സ്ക്കൂളിന്റെ പേര്, സൊസൈറ്റിയുടെ പേര് (രജിസ്റ്റര്‍ നമ്പര്‍ ഉണ്ടെങ്കില്‍ അതും) തുടങ്ങിയ വിവരങ്ങള്‍ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. മാത്രമല്ല, ഈ വിഷയത്തില്‍ അദ്ധ്യാപകര്‍ക്കുണ്ടാകുന്ന പ്രശ്നങ്ങള്‍ കമന്റുകളായി രേഖപ്പെടുത്തിയാല്‍ പ്രശ്നപരിഹാരത്തിന് സഹായവും പ്രതീക്ഷിക്കാം.


Read More | തുടര്‍ന്നു വായിക്കുക

പരീക്ഷക്കൊരുങ്ങുക!

പരീക്ഷവന്നു പടിക്കലെത്തി
പഠിച്ചതെല്ലാം മറന്നുപോയി!

ഞങ്ങളൊക്കെ കുട്ടിക്കാലത്ത് –പരീക്ഷാക്കാലത്ത് പാടിയിരുന്നൊരു പാട്ടാണിത്. എത്ര നന്നായി പഠിച്ചുവെച്ചാലും പരീഷാഹാളില്‍ എല്ലാം മറന്നുപോകുന്ന അക്കാലം ഇന്നെത്ര മാറി ! അന്നെന്തൊക്കെ പഠിക്കണം? എല്ലാ ഭാഷകളിലേയും പദ്യങ്ങള്‍-ചിഹ്നങ്ങള്‍, ചോദ്യോത്തരം-കമ്പോട്കമ്പ്-, പെരുക്കപ്പട്ടിക, അര്‍ഥം, പര്യായം, വൃത്തം, അലങ്കാരം, സമവക്യങ്ങള്‍, കൊല്ലങ്ങള്‍, ഭരണാധിപന്മാര്‍, നദികള്‍, മലകള്‍, വ്യവസായങ്ങള്‍, കണ്ണ്-മൂക്ക്-നാക്ക്-ത്വക്ക്-ചെവി-ഹൃദയം-വൃക്ക ശ്വാസകോശം,രക്തചംക്രമണം, രാസസൂത്രങ്ങള്‍, ചിത്രങ്ങള്‍-അലുമിനീയം എക്സ്റ്റ്രാക്ഷന്‍- ഇലക്റ്റ്രോപ്ലേറ്റിങ്ങ്- ഇതെല്ലാം ‘വെള്ളം വെള്ളം പോലെ’ പഠിച്ചുറപ്പിക്കണം.ഇതിന്റെയൊക്കെ ഗുണം ഇപ്പൊഴും ഉണ്ട് എന്ന ഈ പഴയവരുടെ അഹംകാരം വേറെ. ഇപ്പൊഴുള്ളവര്‍ക്കെന്തറിയാം എന്ന പുച്ഛം. പക്ഷെ, എന്താ കാര്യം- പരീക്ഷാഹാളില്‍ പഠിച്ചതെല്ലാം മറന്നു പോകുന്നു. ഇനി മറക്കാതെ അവക്ഷിപ്തപ്പെട്ടവ പരീക്ഷാ ഹാളില്‍ നിന്ന് പുറത്തുകടക്കുന്നതോടെ വെള്ളം പോലെ ഒഴുകിപ്പോകും. ഒഴിഞ്ഞ പുട്ടുകുറ്റിപോലെ കുട്ടി സ്കൂളില്‍ നിന്ന് രക്ഷപ്രാപിക്കും.പിന്നെ രണ്ടുമാസം സ്വന്തം! ‘അനധ്യായത്തിന്റെ ദേവത‘ യെന്നാണ് വൈലോപ്പിള്ളി സമ്മര്‍ വെക്കേഷനെ വിശേഷിപ്പിച്ചത്.


Read More | തുടര്‍ന്നു വായിക്കുക

ഇങ്ക് ജറ്റ് പ്രിന്ററില്‍ മഷി നിറക്കുന്ന വിധം

>> Friday, February 11, 2011

ഐസിടി പദ്ധതി പ്രകാരം സ്കൂളുകളില്‍ വിതരണം ചെയ്യപ്പെട്ട ഇങ്ക്ജെറ്റ് പ്രിന്ററുകള്‍ (F2488) പലതും ഇപ്പോള്‍ മഷി കഴിഞ്ഞ് മൂലക്കിരിക്കുകയോ അതല്ലെങ്കില്‍ സ്കാനര്‍ എന്ന രീതിയില്‍ മാത്രം ഉപയോഗിക്കുകയോ ചെയ്യുകയാണ്. എന്നാല്‍ ഈ പ്രിന്ററുകള്‍ ഒരു പക്ഷേ, ലേസര്‍ പ്രിന്ററുകളേക്കാള്‍ ലാഭകരമായി ഉപയോഗിക്കാനാകും. ഇതിലെ കാട്രിഡ്ജില്‍ മഷി നിറക്കുകയാണ് വിദ്യ. ചിലപ്പോള്‍ കുറെയധികം എസ് ഐ ടി സി മാര്‍ക്ക് മഷി നിറക്കാന്‍ അറിയാമായിരിക്കും, അവര്‍ക്കു വേണ്ടി ഈ തരികിട മാര്‍ഗം ഞാന്‍ പറഞ്ഞിട്ടേയില്ല! (അല്ലാത്തവരും ഉള്ളതു കൊണ്ടാണല്ലോ കുറെയെണ്ണം ഉപയോഗിക്കാതിരിക്കുന്നത്.)


Read More | തുടര്‍ന്നു വായിക്കുക

മലയാളം പരീക്ഷയെ നേരിടാം..............പേടിയില്ലാതെ !!!

>> Thursday, February 10, 2011


പരീക്ഷാ ഹാളിലേക്ക് നടന്നെത്താന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രമല്ലേയുള്ളൂ. ആദ്യമായി പൊതുപരീക്ഷയെഴുതുവാന്‍ പോകയല്ലേ. അങ്കലാപ്പ് നിസ്സാരമല്ലെന്നറിയാം. എന്താണ് ചോദിക്കുക?. എങ്ങനെയാണ് ഉത്തരമെഴുതുക?. ഇതിനിടെ പഠിച്ചു തീര്‍ക്കാന്‍ എത്ര വിഷയങ്ങളാണുള്ളത്. ഓരോന്നും ഓരോ തരമാണ്. മലയാളം പോലെയല്ല ഇംഗ്ലീഷും ഹിന്ദിയും. ഇവയൊന്നും പോലെയല്ല കണക്കും സയന്‍സും. സോഷ്യല്‍ സയന്‍സ് മറ്റൊരു വഴി. ആകെക്കൂടി ഒരു കുഴമറിച്ചിലാണ്. ചോദ്യങ്ങള്‍ ഏതു തരത്തിലുള്ളതായിരിക്കുമെന്നും ഉത്തരമെഴുതേണ്ടത് എങ്ങനെയാണെന്നും ആരെങ്കിലും പറഞ്ഞു തന്നിരുന്നെങ്കില്‍ ആശ്വാസമായേനെ. അല്ലേ.......... തുടക്കം നന്നായാല്‍ മറ്റെല്ലാം നന്നാവുമെന്നല്ലേ കാരണവന്മാര്‍ പറയാറ്. ആദ്യപരീക്ഷയായ മലയാളത്തെക്കുറിച്ച് കുറച്ചു കാര്യങ്ങളറിഞ്ഞാല്‍ നല്ലതല്ലേ. നമുക്ക് ഒന്നു ശ്രമിച്ചാലോ. മലയാളം പരീക്ഷയുടെ റിവിഷന്‍ നടത്തേണ്ടതെങ്ങനെയെന്നതിനെക്കുറിച്ച് വരാപ്പുഴ എച്ച്.ഐ.ബി.എച്ച്.എസിലെ മലയാളം അധ്യാപകനും സംസ്ഥാന റിസോഴ്സ് ഗ്രൂപ്പില്‍ അംഗവുമായ ജോസ് ഫിലിപ്പ് സാര്‍ തയ്യാറാക്കിയ ലേഖനം വിദ്യാര്‍ത്ഥികള്‍ക്ക് വളരെ ഗുണം ചെയ്യും. വര്‍ഷങ്ങളായി പാഠപുസ്തകത്തിന്റേയും അധ്യാപകസഹായിയുടേയും ചോദ്യപേപ്പറുകളുടേയുമൊക്കെ നിര്‍മ്മാണത്തില്‍ സഹകരിക്കുന്നയാളാണ് അദ്ദേഹം. താഴെയുള്ള ലിങ്കില്‍ അദ്ദേഹം തയ്യാറാക്കിയ ഒരു മാതൃകാ ചോദ്യപേപ്പറും നല്‍കിയിട്ടുണ്ട്.


Read More | തുടര്‍ന്നു വായിക്കുക

SSLCquestionpaper 2012

>> Wednesday, February 9, 2011

STD X Maths Questions

SSLC Model Questions
ഓരോ ലേഖനത്തിനും ഒടുവിലായി ചോദ്യപേപ്പറുകള്‍ കാണാം.


Read More | തുടര്‍ന്നു വായിക്കുക

SSLC Question Paper 2012

STD X Maths Questions

SSLC Model Questions
ഓരോ ലേഖനത്തിനും ഒടുവിലായി ചോദ്യപേപ്പറുകള്‍ കാണാം.


Read More | തുടര്‍ന്നു വായിക്കുക

റോഡ് ഷോ എന്ത്? എങ്ങനെ? വീഡിയോയും ചിത്രങ്ങളും

>> Thursday, February 3, 2011




അധ്യാപകര്‍ക്ക് സൗജന്യനിരക്കില്‍ ലാപ്​ടോപ് / നെറ്റ്ബുക്ക് വിതരണം ചെയ്യുന്നതിനു മുന്നോടിയായുള്ള 'റോഡ്ഷോ' (പ്രദര്‍ശനം) എന്താണെന്നും എങ്ങനെയാണെന്നും കണ്ട് മനസ്സിലാക്കാനാകുന്ന രണ്ടര മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് മുകളില്‍ നല്‍കിയിരിക്കുന്നത്. പ്ലേ ബട്ടണില്‍ ക്ലിക്ക് ചെയ്ത് ഈ വിഡീയോ കാണാന്‍ കഴിയും. ഫെബ്രുവരി നാലാം തീയതി വെള്ളിയാഴ്ച എറണാകുളം ജില്ലക്കാര്‍ക്കു വേണ്ടിയുള്ള ബുക്കിങ്ങോടുകൂടെ ഇടപ്പള്ളി റീജിയണല്‍ റിസര്‍ച്ച് സെന്ററില്‍ (ആര്‍ട്ടിസ്റ്റ് ഹാള്‍) ഉത്ഘാടനം ചെയ്യപ്പെട്ടു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മറ്റു ജില്ലക്കാര്‍ക്കും അവരുടെ ജില്ലാ ആസ്ഥാനങ്ങളില്‍ വെച്ച് പ്രദര്‍ശനവും ബുക്കിങ്ങും നടക്കും. പ്രദര്‍ശന ഷെഡ്യൂളിനെക്കുറിച്ചും റോഡ്ഷോയിലേക്ക് ബുക്കിങ്ങിനായി പോകുന്ന അധ്യാപകര്‍ കൊണ്ടു പോകേണ്ട രേഖകളെപ്പറ്റിയും താഴെ സൂചിപ്പിട്ടുണ്ട്. വായിച്ചു നോക്കുമല്ലോ. റോഡ് ഷോയുടെ ചിത്രങ്ങളും താഴെ നല്‍കിയിരിക്കുന്നു.


Read More | തുടര്‍ന്നു വായിക്കുക

സെന്‍സസ് ഡ്യൂട്ടിയുള്ളവര്‍ക്ക് വേണ്ടി (updated)

>> Wednesday, February 2, 2011


ഫെബ്രുവരി അഞ്ചു മുതല്‍ സെന്‍സസിന്റെ രണ്ടാം ഘട്ടം തുടങ്ങുകയാണല്ലോ. ഇതേക്കുറിച്ചുള്ള സര്‍ക്കുലര്‍ നമ്മുടെ ഡൗണ്‍ലോഡ്സ് പേജിലെ 31-01-2010 എന്ന തീയതിയില്‍ നല്‍കിയിരുന്നത് കണ്ടിരിക്കുമല്ലോ. അതില്‍ സെന്‍സസ് ഡ്യൂട്ടി സമയത്തെക്കുറിച്ചെല്ലാം സൂചിപ്പിച്ചിട്ടുണ്ട്. സെന്‍സസ് ഡ്യൂട്ടിയ്ക്ക് നിയോഗിക്കപ്പട്ടവരില്‍ മറ്റു വകുപ്പുകളില്‍ നിന്നുള്ളവരും ഉണ്ടെങ്കിലും ഭുരിപക്ഷവും അദ്ധ്യാപകര്‍ തന്നെയാണ്. "സെന്‍സസിന്റെ ആദ്യഘട്ടം മധ്യവേനലവധിക്കാലത്തായിരുന്നു. അതു കൊണ്ടു തന്നെ ബുക്കു വായിച്ചു പഠിക്കാന്‍ നേരമുണ്ടായിരുന്നു. ഇത് പക്ഷെ പരീക്ഷക്കാലത്താണ്. പോര്‍ഷന്‍ തീര്‍ക്കാന്‍ നെട്ടോട്ടമോടുന്ന ഈ സമയത്ത് സെന്‍സസ് ബുക്കൊക്കെ നോക്കി പഠിക്കാന്‍ സമയം കിട്ടുമോ എന്തോ..?" സെന്‍സസ് ട്രെയിനിങ്ങില്‍ പങ്കെടുക്കവ ഉയര്‍ന്നു കേട്ട ഈ അഭിപ്രായമാണ് ഈ പോസ്റ്റ് തയാറാക്കവെ മനസ്സിലേക്കോടിയെത്തുന്നത്. സെന്‍സസിന്റെ ഭാഗമായ 'സംക്ഷിപ്തവീടുപട്ടിക (AHL) പുതുക്കല്‍', കുടുംബവിവരപ്പട്ടിക (Household Schedule) എന്നിവയുമായി ബന്ധപ്പെട്ട ഒരു സെന്‍സസ് ക്യാപസ്യൂളാണ് ഇന്ന്. കൊല്ലം ജില്ലയിലെ വാളത്തുങ്കല്‍ ഗവണ്‍വെന്റ് ഗവ.വി.എച്ച്.എസ്.എസിലെ ഗണിതാധ്യാപകനായ ഷാജിദാസ് സാര്‍ ഏറെ സമയമെടുത്ത് ഇത് തയാറാക്കി അയച്ചിരിക്കുന്നത്. താഴെയുള്ള ലിങ്കില്‍ നിന്നും അത്യാവശ്യം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള സെന്‍സസ് ടിപ്സിന്റെ പി.ഡി.എഫ് കോപ്പി ഡൌണ്‍ലോഡ് ചെയ്തെടുക്കാം. കൂടാതെ കോട്ടയം ജില്ലയിലെ രാമപുരം സെന്റ് അഗസ്റ്റിന്‍സ് എച്ച്.എസ്.എസിലെ ഫിസിക്സ് വിഭാഗം അധ്യാപകനായ ഷാജി സി. ചെറുകാട് അയച്ചു തന്ന ഹെല്‍പ്പുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സംക്ഷിപ്തവീടുപട്ടിക (AHL) പുതുക്കല്‍


1. ഭാഗം 2 ലെ ഒരു കുടുംബം താമസം മാറിയാല്‍ 5 മുതല്‍ 8 വരെയുള്ള വിവരങ്ങള്‍ വെട്ടി റിമാര്‍ക്‌സില്‍ “കുടുംബം ഒഴിഞ്ഞുപോയി”എന്ന് രേഖപ്പെടുത്തണം.

2. ഒരു കെട്ടിടം അല്ലെങ്കില്‍ സെന്‍സസ് വീട് ഇപ്പോള്‍ നിലവിലില്ലെങ്കില്‍ 3 മുതല്‍ 8 വരെയുള്ളവിവരങ്ങള്‍ വെട്ടിക്കളയുക.

3. ഒരു കുടുംബം മാറി മറ്റൊരു കുടുംബം താമസം തുടങ്ങിയാല്‍ 7ാംകോളത്തില്‍ കുടുംബനാഥന്റെ പേര് മാറ്റുക.

4. ഒരു സെന്‍സസ് വീടിന്റെ ഉപയോഗം മാറിയാല്‍ 5ാം കോളത്തില്‍ മാറ്റം വരുത്തുക. കുടുംബനാഥന്‍ മാറിയാല്‍ 7ാം കോളത്തില്‍ മാറ്റം വരുത്തുക.

5. ഒഴിഞ്ഞുകിടന്നതോ താമസേതര ഉപയോഗത്തിലുള്ളതോ ആയ ഒരുസെന്‍സസ് വീട്ടില്‍പുതിയകുടുംബം താമസമായാല്‍ 4,5 കോളങ്ങള്‍ വെട്ടി റിമാര്‍ക്‌സില്‍ സൂചിപ്പിച്ച് ഭാഗം 3-ല്‍ ഉള്‍പ്പെടുത്തുക.

6. ഭാഗം 2ല്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത ഒരു പുതിയ കെട്ടിടം 15 നും16നുമിടയില്‍ ഉണ്ടായാല്‍ ഭാഗം 3-ല്‍ 15/1 എന്ന് നമ്പര്‍ നല്‍കി ഉള്‍പ്പെടുത്തണം.

7. ഭാഗം 2ലെ ഒരു കെട്ടിടത്തില്‍ പുതിയ ഒരു സെന്‍സസ് വീട് കൂടി വന്നാല്‍ 4ാംകോളത്തില്‍ മാറ്റംവരുത്തി പുതിയസെന്‍സസ് വീടിന്റെ വിവരം ഭാഗം 3ല്‍രേഖപ്പെടുത്തണം.പുതിയ സെന്‍സസ്‌വീടിന് നമ്പര്‍ കൊടുക്കുമ്പോള്‍ ബ്രാക്കറ്റ് ഉപയോഗിക്കണം.(Eg:-35(1),35(2) etc.)

8. ആള്‍താമസമുള്ള ഒരു സെന്‍സസ് വീട്ടിലേക്ക്പുതിയൊരു കുടുംബം വരികയോ നിലവിലുള്ള കുടുംബം രണ്ടാവുകയോ ചെയ്താല്‍ റിമാര്‍ക്‌സില്‍സൂചിപ്പിച്ച് ഭാഗം 3-ല്‍ ഉള്‍പ്പെടുത്തുക.

9. ഭാഗം 3ലെ 1,8 എന്നീകോളങ്ങള്‍ യഥാക്രമം ഭാഗം 2ലെ 1,8 എന്നീ കോളങ്ങളുടെ തുടര്‍ച്ചയാകണം.

10.ഭവന രഹിതര്‍ നിങ്ങളുടെ എന്യൂമറേഷന്‍ ബ്ലോക്കില്‍ തങ്ങുന്നതായി മനസിലാക്കിയാല്‍ ഭാഗം 4ല്‍ നാലു കോളങ്ങള്‍ പൂരിപ്പിക്കാം.എന്നാല്‍ ഒന്നാം കോളത്തില്‍ ക്രമനമ്പര്‍ 1 എന്ന് തുടങ്ങണം.കൂടാതെ 2011ഫെബ്രുവരി 28ാംതീയതി രാത്രി 7നും11നുമിടയ്ക്ക് അവിടെക്കണ്ടാല്‍ 5ാം കോളത്തില്‍ “കണ്ടു” എന്നെഴുതി 6ാംകോളത്തില്‍കുടുംബത്തിന്റെ ക്രമനമ്പര്‍ ഭാഗം 3ലെ 8ാംകോളത്തിന്റെ തുടര്‍ച്ചയായി നല്‍കുക. കണ്ടില്ല എങ്കില്‍ 5ാം കോളത്തില്‍ “ഇല്ല”എന്നെഴുതി 6ാംകോളത്തില്‍ “-” ഇടുക.

11.ഭാഗം 5 കണക്കെടുപ്പിന്‌ശേഷം എന്യൂമറേറ്റര്‍ സംഗ്രഹത്തില്‍ നിന്നും പൂരിപ്പിക്കണം.

കുടുംബവിവരപ്പട്ടിക (Household Schedule)


12. ഒരുകുടുംബത്തിലെ ഓരോവ്യക്തിയെസംബന്ധിച്ചും1മുതല്‍6വരെയുള്ള ചോദ്യങ്ങള്‍ക്ക് പൊതുവായ വിവരങ്ങള്‍ ശേഖരിച്ചശേഷം മാത്രം മറ്റ് ചോദ്യങ്ങളിലേയ്ക്ക് കടന്നാല്‍ മതി.

13. Q.4(a) യില്‍ ജനനത്തീയതി അറിയില്ല എങ്കില്‍ “00” എന്ന് കൊടുത്ത് മാസവും വര്‍ഷവും എഴുതിയാല്‍ മതി.

14. Q.4(b) യില്‍ 1/3/2010 നോ അതിന് ശേഷമോ ജനിച്ച ശിശുക്കള്‍ക്ക് ഒരു വയസ്സുപോലും തികയാത്തതിനാല്‍ “000”എന്ന് രേഖപ്പെടുത്തുക.

15. Q.6 ല്‍ അവിവാഹിതര്‍ക്ക് രണ്ട് ചതുരത്തിലും“-”കൊടുക്കുക.

16. Q.7 ല്‍ ലിസ്റ്റില്‍ പെടാത്ത മതമാണെങ്കില്‍ മതത്തിന്റെ പേരെഴുതി ചതുരം 'blank' ആക്കിയിട്ടാല്‍ മതി. “മതമില്ല”എങ്കിലും 'മതമില്ല' എന്നെഴുതി ചതുരം 'blank' ആക്കിയിട്ടാല്‍ മതി..

17. Q.8(a) യില്‍ കോഡ് “1” വന്നാല്‍ Q.7 ല്‍ കോഡ് “1,4,5”ഇതിലേതെങ്കിലും ഒന്നായിരിക്കണം.

18. Q.8(a) യില്‍ കോഡ് “3” വന്നാല്‍ 8(b) യില്‍ “-”ഇടുക.

19. Q.9(a) യില്‍ കോഡ് “1” വന്നാല്‍ 9(b) യില്‍ കോഡ് എഴുതുക-അത് “8” ആണെങ്കില്‍ 9(c) യില്‍ രണ്ട് കോഡൊ പരമാവധി മൂന്ന് കോഡൊ ചേര്‍ക്കാം.രണ്ടാണെങ്കില്‍ മൂന്നാമത്തെ ചതുരത്തില്‍ “-”ഇടുക.

20. Q.12ല്‍ 6 വയസ്സോ അതിന് താഴെപ്രായമുള്ള എല്ലാ കുട്ടികളേയും നിരക്ഷരരായി കണക്കാക്കണം.

21. Q.15ല്‍ കോഡ് “4” വന്നാല്‍ Q.16 മുതല്‍ Q.19 വരെ ബാധകമല്ലാത്തതിനാല്‍“-”ഇടുക

22. Q.15ല്‍ കോഡ് “1,2,3”ഇതിലേതെങ്കിലും ഒന്നായാല്‍ Q.16 മുതല്‍ Q.19വരെ പൂരിപ്പിക്കുമ്പോള്‍ സ്ത്രീകളുടേയും കുട്ടികളുടേയും ജോലിയെപ്പറ്റി വളരെവിശദമായി അന്വഷിക്കണം.

23. Q.18ല്‍ സായുധസേനയില്‍ ജോലിചെയ്യുന്നവര്‍ക്കും അതുപോലുള്ള മറ്റാളുകള്‍ക്കും “സേവനം” എന്നെഴുതിയാല്‍ മതി.

24. Q.23 ജനനസ്ഥലം എന്യൂമറേറ്റ് ചെയ്യപ്പെടുന്ന വില്ലേജ്/പട്ടണത്തിന് പുറത്തുള്ളവരോട് മാത്രം ചോദിച്ചാല്‍ മതി.

25. എന്യൂമറേഷന്‍ ചെയ്യുന്ന വില്ലേജിനോ പട്ടണത്തിനോ പുറത്തുനിന്നും വന്നു താമസിക്കുന്ന എല്ലാ വരോടും 24(a) ഉം 24(b) ഉം ചോദിക്കണം.

26. Q.5 ല്‍ കോഡ്“1”അല്ലാത്ത എല്ലാ സ്ത്രീകളോടും Q.27,28 എന്നിവ ചോദിക്കണം.ഇല്ലഎങ്കില്‍ “0” എന്നും ബാധകമല്ലാത്തവര്‍ക്ക് “-”എന്നും രേഖപ്പെടുത്തണം.

27. Q.5 ല്‍ കോഡ് “2”ആയ സ്ത്രീകളോട് മാത്രം Q.29 ചോദിച്ചാല്‍ മതി.

28. Q.3,4,12 ഇവയുടെ Page total കാണുമ്പോള്‍ “0”കൊടുക്കാതെ ആവശ്യമെങ്കില്‍“-”കൊടുക്കണം.

29. March 1 മുതല്‍ 5 വരെയുള്ള അവസാന പരിശോധനയില്‍ March 1 “00.00”മണിക്ക് മുന്‍പ് നടന്ന ജനനമോ മരണമോ മറ്റെന്തെങ്കിലും മാറ്റമോ മാത്രം പരിഗണിച്ചാല്‍ മതി.

30. Working Sheet പൂരിപ്പിക്കുമ്പോള്‍ സാധാരണ,സ്ഥാപന, ഭവനരഹിത കുടുംബങ്ങള്‍ക്ക് ക്രമനമ്പര്‍ “1”ല്‍ തന്നെ തുടങ്ങണം.

Census Tips(prepared by Shajidas, Kollam)

Census Tips - Malayalam (prepared by Shaji C Cherukadu, Kottayam)
Census Tips - English (prepared by Shaji C Cherukadu, Kottayam)


Read More | തുടര്‍ന്നു വായിക്കുക

മാത്​സ് ബ്ലോഗ് ഇന്നത്തെ രാഷ്ട്രദീപികയില്‍

>> Tuesday, February 1, 2011


(7-2-2011 Page 8 & 9)


വാര്‍ത്ത വ്യക്തമായി വായിക്കുന്നതിന് ചിത്രത്തില്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക.


മാത്​സ് ബ്ലോഗിന്റെ ജന്മദിന പസില്‍


ആയിരത്തോളം വരുന്ന ഫോളോവേഴ്സും പതിനാല് ലക്ഷത്തോളം ഹിറ്റുകളും 3500 നോടടുത്ത് അംഗങ്ങളുള്ള SMS ഗ്രൂപ്പും ആയി അധ്യാപകര്‍ക്കൊപ്പം വര്‍ദ്ധിതവീര്യത്തോടെ ചരിക്കുകയാണ് മാത്‍സ് ബ്ലോഗ് ഇന്നും. എന്താണ് ഈ ഊര്‍ജ്ജത്തിന് കാരണം? സമാനചിന്താഗതിക്കാരായ അധ്യാപകര്‍ ഈ സംരംഭത്തിനോട് സഹകരിച്ചതുകൊണ്ട് തുടക്കത്തിലുള്ള ആവേശം പതിന്മടങ്ങ് വര്‍ദ്ധിച്ചിരിക്കുകയാണ് അശ്രാന്തപരിശ്രമികളായ ഞങ്ങളുടെ ടീമംഗങ്ങള്‍ക്ക്. പ്രതിഭാധനരായ ഒട്ടേറെ അധ്യാപക-അധ്യാപകേതര സഹചാരികള്‍. പലരും ഒരു ദിനചര്യപോലെ ഇടപെടുന്നു. വിദേശരാജ്യങ്ങളില്‍ അധ്യാപകര്‍ക്കുള്ളതുപോലെ നമ്മുടെ നാട്ടിലും വിദ്യാഭ്യാസവിഷയം ചര്‍ച്ച ചെയ്യാന്‍ ഒരു സങ്കേതം; അതായിരുന്നു ബ്ലോഗിന്റെ പ്രധാന ഉദ്ദേശം. കേരളത്തിലെ അധ്യാപകര്‍ എന്താണോ ആഗ്രഹിക്കുന്നത്, എന്താണോ അവരറിയേണ്ടത്, അതെല്ലാം സമയാസമയങ്ങളില്‍ നല്‍കുന്നതിന് ഞങ്ങളിന്നോളം ശ്രമിച്ചിട്ടുണ്ട്. അതുതന്നെയാണ് നമ്മുടെ വിജയരഹസ്യവും. ഇതിന് പകരം ഞങ്ങളെന്താണ് ആഗ്രഹിക്കുന്നതെന്ന് അറിയാമല്ലോ. ബ്ലോഗിനെ കൂടുതല്‍ പേരിലേക്കെത്തിക്കുക. അതിനുള്ള സഹകരണം ഏവരില്‍ നിന്നും പ്രതീക്ഷിക്കുന്നു. നന്ദിയും കടപ്പാടും വാക്കുകളില്‍ ഒതുങ്ങുന്നതല്ല. കേവലം ഒരു ആശംസാ പോസ്റ്റ് മാത്രമാക്കാന്‍ ഇന്നത്തെ ദിവസം വിനിയോഗിക്കുന്നില്ല. ഒരു പസില്‍ കൂടിയായാലോ? നോക്കാം.
(തയ്യാറാക്കി അയച്ചു തന്നത് ബ്ലോഗ് ടീമംഗം വിജയന്‍ ലാര്‍വ)


Read More | തുടര്‍ന്നു വായിക്കുക
♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer