ICT softwares-full package

>> Wednesday, June 2, 2010

എട്ടാം ക്ലാസിലെ ഐ.ടി പഠനത്തിന് പുതിയ മുഖം കൈവന്നിരിക്കുകയാണ്. മുന്‍വര്‍ഷങ്ങളില്‍ ഓഫീസ്, ഗ്രാഫിക്സ്, ബേസിക് പഠനങ്ങളില്‍ മാത്രം ഒതുങ്ങിയിരുന്ന ഐ,ടി പഠനം ഇനി മുതല്‍ പഠന സഹായിയായി മാറുകയാണ്. പത്തോളം സോഫ്റ്റ്‍വെയറുകളാണ് ഈ വര്‍ഷം മുതല്‍ കുട്ടികളിലേക്കെത്തുന്നത്. മലപ്പുറം ടീം തയ്യാറാക്കിയ എഡ്യൂസോഫ്റ്റ്‍ സി.ഡിയില്‍ ഈ സോഫ്റ്റ്‍വെയറുകളുണ്ടെങ്കിലും പല അധ്യാപകര്‍ക്കും ഇപ്പോഴും ആ സി.ഡി ലഭിച്ചിട്ടില്ലായെന്ന് ഞങ്ങള്‍ക്ക് ലഭിക്കുന്ന അന്വേഷണങ്ങളില്‍ നിന്നും മനസ്സിലായി. പലരും ഈ വര്‍ഷത്തേക്ക് ആവശ്യമായ സോഫ്റ്റ്‍വെയറുകള്‍ മാത്രം നെറ്റ് വഴി ലഭ്യമാക്കിത്തരാന്‍ ആവശ്യപ്പെട്ടിരുന്നു. അക്കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ ആവശ്യപ്പെട്ട മൂന്ന് സോഫ്റ്റ്‍വെയര്‍ പാക്കേജുകള്‍ ഇതോടൊപ്പം നല്‍കുന്നു. അധ്യാപകര്‍ക്കായി ഇവ ലഭ്യമാക്കിത്തന്ന മാസ്റ്റര്‍ട്രെയിനര്‍മാരായ മലപ്പുറത്തെ ഹസൈനാര്‍ മങ്കട സാറിനും തൃശൂരിലെ കെ.പി.വാസുദേവന്‍ സാറിനും പ്രത്യേക നന്ദി രേഖപ്പെടുത്തട്ടെ. താഴെയുള്ള ലിങ്കില്‍ നിന്നും അവ ഡൌണ്‍ലോഡ് ചെയ്തെടുക്കാം.

ഡൌണ്‍ലോഡുകള്‍ ആരംഭിക്കുന്നതിന് മുന്‍പ് ഒരു കാര്യം. ലിനക്സ് ആണ് ഉപയോഗിക്കുന്നതെങ്കില്‍ പാനലില്‍ നിന്നും Desktop-Preferences-Screen saver എന്ന ക്രമത്തില്‍ തുറന്ന് ചെക്ബോക്സില്‍ ടിക് മാര്‍ക്കുകളുണ്ടെങ്കില്‍ അവ കളയുക. ഇല്ലെങ്കില്‍ ഡൌണ്‍ലോഡിനിടെ സ്ക്രീന്‍ സേവര്‍ ആക്ടീവാകുകയും നമുക്ക് ഡൌണ്‍ലോഡ് ചെയ്യുന്നതടക്കം കമ്പ്യൂട്ടറില്‍ മറ്റൊന്നും ചെയ്യാന്‍ കഴിയാതാവുകയും ചെയ്യും. Screen Saver ഡീ ആക്ടിവേറ്റ് ചെയ്തെങ്കില്‍ ഇനി നമുക്ക് ആവശ്യമായ ഡൌണ്‍ലോഡുകളിലേക്ക് നീങ്ങാം.

4shared എന്ന അപ്‍ലോഡിങ്ങ് വെബ്സൈറ്റിലേക്കാണ് ഈ സോഫ്റ്റ്‍വെയര്‍ പാക്കേജുകള്‍ അപ്‍ലോഡ് ചെയ്തിരിക്കുന്നത്. തന്നിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഏതാനും സെക്കന്‍റുകള്‍ 90, 89, 88 .... എന്ന ക്രമത്തില്‍ കൌണ്ട് ചെയ്യുന്ന ഒരു വിന്‍ഡോ കാണാനാകും. അവ കൌണ്ട് ചെയ്ത് പൂജ്യത്തിലേക്കെത്തുമ്പോഴായിരിക്കും ഡൌണ്‍ലോഡ് ലിങ്ക് പ്രത്യക്ഷമാകുക. ഇനി ഇവിടെ ക്ലിക്ക് ചെയ്ത് പാക്കേജുകള്‍ ഡൌണ്‍ലോഡ് ചെയ്തെടുക്കാം.( ഡൗണ്‍ലോഡ് ചെയ്യുന്നതിന് മുമ്പ് ആവശ്യത്തിന് freespace ഉണ്ടോ എന്നാണ് ചെക്ക് ചെയ്യേണ്ടതു​​ണ്ട്)

ജിയോജിബ്ര സോഫ്റ്റ്‍വെയര്‍

മാത്തമാറ്റിക്സുമായി ബന്ധപ്പെട്ട ട്രെയിനിങ്ങ് കോഴ്സുകളില്‍ നിന്നും ഏറ്റവും കൂടുതല്‍ ആവശ്യപ്പെട്ട ഒരു സോഫ്റ്റ്‍വെയറായിരുന്നു ജിയോജിബ്ര. അധ്യാപകരുടെ പ്രത്യേക ആവശ്യപ്രകാരം ഹസൈനാര്‍ മങ്കട സാറാണ് ഈ പാക്കേജ് തയ്യാറാക്കിയിരിക്കുന്നത്. താഴെ തന്നിരിക്കുന്ന ലിങ്കില്‍ നിന്നും ജിയോജിബ്ര ഡൌണ്‍ലോഡ് ചെയ്തെടുത്ത് home ലേക്ക് extract ചെയ്തിടുക. എന്നിട്ട് ഈ കമാന്‍റ് Root Terminalല്‍ പേസ്റ്റ് ചെയ്താല്‍ ജിയോജിബ്ര ഓട്ടോമാറ്റിക്ക് ആയി ഇന്‍സ്റ്റാള്‍ ആകും. ഏതാണ്ട് 35 MB യോളം വലിപ്പമുണ്ട് ഈ സോഫ്റ്റ്‍വെയറിന്. ബ്രോഡ്ബാന്‍റ് ഇന്‍റര്‍നെറ്റ് കണക്ഷനുള്ള സിസ്റ്റത്തില്‍ ഏകദേശം 15 മിനിറ്റിനുള്ളില്‍ ഡൌണ്‍ലോഡ് പൂര്‍ത്തിയാകും.

Click here to download Geogebra for Gnu/Linux 3.2 (35 MB)
(NB: Extracted ഫോള്‍ഡര്‍ ഹോം ഫോള്‍ഡറില്‍ തന്നെ പേസ്റ്റ് ചെയ്യണം. കമാന്റ് text editor ല്‍ നിന്ന് തന്നെ കോപ്പി ചെയ്യണം.)

Click here to download Geogebra for Gnu/Linux 3.8 (67 MB)
(Gnu/Linux 3.8 നു വേണ്ടിയുള്ള Geogebra പാക്കേജ് സിഡിയുടെ iso ഇമേജ്Right click- write to disk വഴി CD യിലേക്ക് write ചെയ്യുക. ആ സി.ഡി. സിനാപ്റ്റിക്ക് ഉപയോഗിച്ച് ഇന്‍സ്റ്റാള്‍ ചെയ്യാം.
)നേരത്തെ എജുസോഫ്റ്റ് സി.ഡി. Add ചെയ്തവര്‍ Synaptic Package Manager ലെ Settings-Repositories തുറന്ന്, അവിടെ കാണുന്ന ലൈനുകളുടെ മുമ്പിലുള്ള എല്ലാ ടിക് മാര്‍ക്കുകളും കളഞ്ഞ് window ക്ലോസ് ചെയ്ത് Reload (Edit-Reload Package information ) ക്ലിക്ക് ചെയ്യേണ്ടതാണ്.


എട്ടാം ക്ലാസ് ICT സോഫ്റ്റ്‍വെയറുകള്‍

തൃശൂരിലെ മാസ്റ്റര്‍ട്രെയിനറായ കെ.പി വാസുദേവന്‍ സാറാണ് എഡ്യൂസോഫ്റ്റ് സി.ഡിയില്‍ നിന്നും എട്ടാം ക്ലാസിലേക്ക് ആവശ്യമായ സോഫ്റ്റ്‍വെയറുകള്‍ തെരഞ്ഞെടുത്ത് ഒരു പാക്കേജാക്കി മാറ്റിയത്. ജിയോജിബ്ര, ഗെമിക്കല്‍, കെജ്യോഗ്രഫി, കെ സ്റ്റാര്‍സ്, മാര്‍ബിള്‍, സണ്‍ക്ലോക്ക്, Xrമാപ്പ്, കളിയല്ല കാര്യം തുടങ്ങിയ സോഫ്റ്റ്‍വെയറുകള്‍ കൂടാതെ ഫ്ലാഷ്, മോസില്ല പ്ലഗ്ഇന്നുകള്‍, ജാവ, കെ സ്നാപ് ഷോട്ട്, കമ്പോസര്‍ തുടങ്ങിയ സോഫ്റ്റ്‍വെയറുകളും ഈ പാക്കേജില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. സി.ഡി കസ്റ്റമൈസിങ്ങിനോടൊപ്പം തന്നെ വിവിധ മെനുകളിലായി ചിതറിക്കിടന്ന പല സോഫ്റ്റ്‍വെയറുകളെയും Education എന്ന മെനുവിലേക്ക് കൊണ്ടുവരുന്നതിനും അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു. തൃശൂര്‍ ജില്ലയിലെ ട്രെയിനിങ്ങുകളില്‍ ഉബുണ്ടു ഇന്‍സ്റ്റാള്‍ ചെയ്യാത്ത ഗ്നു/ലിനക്സ് 3.2 ഉള്ള സിസ്റ്റങ്ങളില്‍ ട്രെയിനിങ്ങ് നടത്തിയത് ഈ പാക്കേജുകള്‍ ഉപയോഗിച്ചുകൊണ്ടാണ്. എഡ്യൂസോഫ്റ്റ്‍ സി.ഡി ലഭിക്കാത്ത കേരളം ഒട്ടുക്കുള്ള അധ്യാപകര്‍ക്ക് ഈ പാക്കേജ് ഒരു അനുഗ്രഹമാകുമെന്നതില്‍ സംശയമില്ല. 154 MB യോളം വലിപ്പമുള്ള ഈ പാക്കേജ് ബ്രോഡ്ബാന്‍റ് കണക്ഷനുള്ള സിസ്റ്റങ്ങള്‍ വഴി ഡൌണ്‍ലോഡ് ചെയ്തെടുക്കാന്‍ ഏതാണ്ട് 50 മിനിറ്റോളം സമയം വേണ്ടിവരും.

കോപ്പി ചെയ്തെടുത്ത Packages.tar എന്ന ഫയല്‍ ഡെസ്ക്ടോപ്പിലേക്ക് Extract ചെയ്തിടുക
ഈ ഫോള്‍ഡര്‍ തുറന്ന് അതിലെ install.sh എന്ന ഫയലില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് അതിന്‍റെ Properties ലെ Permissions എന്ന മെനുവിലെ Read-Write-Execute പെര്‍മിഷനുകള്‍ നല്‍കുക
(Rght click on install.sh -> Properties -> Permissions -> give all Execute permissions -> close)
ഇനി install.sh ല്‍ Double click ചെയ്യുക. തുറന്നു വരുന്ന വിന്‍ഡോയിലെ Run in terminal ല്‍ ക്ലിക് ചെയ്യുക.
Installation സമയത്ത് ഒരു നീല നിറത്തിലുള്ള സ്ക്രീന്‍ വന്നാല്‍ Tab key ഉപയോഗിച്ച് ok സെലക്ട് ചെയ്യുക. Enter അടിച്ച് ഇതേ രീതിയില്‍ yes സെലക്ട് ചെയ്യുക yes ല്‍ Enter അടിക്കുക.
Installation ന് ശേഷം Terminal അപ്രത്യക്ഷമായാല്‍ Applications -> Education ല std 8 – ല്‍ Gimp ഒഴികെയുള്ള എല്ലാ Application കളും ഉണ്ടാകും. Gimp ലഭിക്കുന്നതിന് Appliction ->Graphics എന്ന ക്രമത്തില്‍ തുറന്നാല്‍ മതിയാകും.

Click here to download Full software package for STD VIII (162 MB)

ICT Software std VIII for 3.8 OS ( edusoft4_8_lenny.iso എന്ന ഇമേജ് package CD ആണ്. cd യിലേക്ക് write ചെയ്ത് സിനാപ്റ്റിക്ക് വഴി ഇന്‍സ്റ്റാള്‍ ചെയ്യാം... 298 MB ഉണ്ട്. ICT പാക്കേജുകളെക്കൂടാതെ 3.8 ലേക്കുള്ള അത്യാവശ്യം പാക്കേജുകളും ഉണ്ട് )

ജിയോജിബ്രയില്‍ ചെയ്ത ഒന്‍പതാം ക്ലാസ് ഗണിത പഠനപ്രവര്‍ത്തനങ്ങള്‍

ഈ അധ്യയനവര്‍ഷം ഒന്‍പതാം ക്ലാസില്‍ പുതിയ ഗണിതപാഠപുസ്തകമാണല്ലോ. ട്രെയിനിങ് കോഴ്സുകളില്‍ ഓരോ പാഠവുമായി ബന്ധപ്പെട്ട ജിയോജിബ്രയില്‍ ചെയ്ത ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ ലാബ് പ്രവര്‍ത്തനമായി കാണിക്കുകയുണ്ടായി. പലരും ഇത് ലഭ്യമാക്കാനാകുമോയെന്ന് ചോദിച്ചിരുന്നു. തൃശൂരിലെ മാസ്റ്റര്‍ട്രെയിനറായ വാസുദേവന്‍ സാര്‍ ഈ പാക്കേജ് തയ്യാറാക്കുന്നതിലും സഹകരിച്ചിട്ടുണ്ട്. നേരത്തേ ബ്ലോഗിലൂടെ ഈ പാക്കേജ് ലിങ്ക് നല്‍കിയിരുന്നു. ട്രെയിനിങ്ങ് കോഴ്സുകളില്‍ നിന്നും ലഭിച്ച ഫീഡ്ബാക്കുകളുടെ അടിസ്ഥാനത്തില്‍ അപ്ഡേറ്റ് ചെയ്ത ഏറ്റവും പുതിയ പാക്കേജ് മാത്‍സ് ബ്ലോഗിനു വേണ്ടി അദ്ദേഹം അപ്‍ലോഡ് ചെയ്തിരിക്കുന്നു. 75 MB യോളം വലിപ്പമുള്ള ഈ പാക്കേജ് ഡൌണ്‍ലോഡ് ചെയ്തെടുക്കാന്‍ ഏതാണ്ട് 20-25 മിനിറ്റോളം വേണ്ടിവരും.

Click here to download the ICT Maths for standard IX

ഡൌണ്‍ലോഡ് ചെയ്യുമ്പോള്‍ ലഭിക്കുന്ന deb ഫയലില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Open with Gdebi Package Manager തെരഞ്ഞെടുത്ത് ഇന്‍സ്റ്റാള്‍ ചെയ്യുക.

ഡൌണ്‍ലോഡ് ചെയ്യുന്നതിനും ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനും ഇടയ്ക്ക് നിങ്ങള്‍ക്കുണ്ടാകുന്ന പ്രശ്നങ്ങള്‍ പങ്കുവെക്കാന്‍ കമന്‍റ് ബോക്സ് ഉപയോഗിക്കുമല്ലോ. ഒപ്പം കൂടുതല്‍ അറിവുകള്‍ പങ്കുവെക്കുന്നതിനും.

28 comments:

MALAPPURAM SCHOOL NEWS June 2, 2010 at 5:32 AM  

ഞാന് download പൂറ്ത്തിയാക്കി, ഇനി പാക്കേജ് ഇന്സ്റ്റ്ാള് ചെയ്യണം. ഈ ഇടപെടലുകള്ക്കു നന്ദി,

JOHN P A June 2, 2010 at 5:48 AM  

വളരെ വളരെ നന്ദി.അടുത്തിടെ വന്നതില്‍വച്ച് ഏറ്റവും പ്രശംസ അര്‍ഹിക്കുന്ന പോസ്റ്റ്. അഭിനന്ദനങ്ങള്‍.

vijayan June 2, 2010 at 7:50 AM  

"ഉപകാരപ്രദം ". ഇതുപോലുള്ള പോസ്റ്റുകള്‍ ഈ വര്‍ഷത്തെ പഠനനിലവാരം ഉയര്‍ത്തുകയും കുട്ടികളുടെ ഗ്രേഡ് വര്‍ധിപ്പിക്കുകയും ചെയ്താല്‍ ബ്ലോഗിന്റെ പിന്നണിയിലെ പ്രവര്‍ത്തകര്‍ധന്ന്യമായി.പോസ്റ്റ്‌ തയ്യാറാക്കിയ വര്‍ക്ക് അഭിനന്ദനങ്ങള്‍.....................വിജയന്‍ ലാര്‍വ

ജനാര്‍ദ്ദനന്‍.സി.എം June 2, 2010 at 8:01 AM  

ഇന്നത്തെ പോസ്റ്റ് ഗംഭീരമായിരിക്കുന്നു.
മനസ്സറിഞ്ഞ അഭിനന്ദനങ്ങള്‍

Hari | (Maths) June 2, 2010 at 1:22 PM  

കേരളത്തിലെ മാസ്റ്റര്‍ട്രെയിനര്‍മാര്‍ എത്രമാത്രം കഠിനാദ്ധ്വാനികളാണെന്നു തെളിയിക്കാന്‍ ഈ വര്‍ക്കുകള്‍ മാത്രം മതിയാകും ഉദാഹരണത്തിന്‍. പല അധ്യാപകരും ഈ സോഫ്റ്റ്‍വെയറുകള്‍ ആവശ്യമുണ്ടെന്ന് പറഞ്ഞപ്പോള്‍ മാത്‍സ് ബ്ലോഗ് ടീം അവ ലഭ്യമാക്കിത്തരണമെണമെന്ന് ഹസൈനാര്‍ സാറിനോടും വാസുദേവന്‍ സാറിനോടും അഭ്യര്‍ത്ഥിച്ചു. ഒട്ടേറെ തിരക്കുകളുണ്ടായിട്ടു കൂടി ഞങ്ങളുടെ അഭ്യര്‍ത്ഥന മാനിച്ചു കൊണ്ട് സ്നേഹപൂര്‍വ്വം അവ നമുക്ക് അയച്ചു തരികയായിരുന്നു. തിരക്കുകളിലും ഇവര്‍ കാട്ടുന്ന എളിമ ഞങ്ങളെ അത്ഭുതപ്പെടുന്നുവെന്ന് പറയുന്നതില്‍ തെല്ലും അതിശയോക്തിയില്ലെന്നതാണ് വാസ്തവം. ഐ.ടി@സ്ക്കൂളിന്‍റെ നേട്ടങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നവരില്‍ പ്രധാനികളായ ഇവരെയെല്ലാം എത്രമാത്രം അഭിനന്ദിച്ചാലും അത് കൂടുതലാവുകയില്ല.

ഈ പാക്കേജുകള്‍ തയ്യാറാക്കി അവ നമുക്ക് അയച്ചു തന്ന മലപ്പുറത്തെ മാസ്റ്റര്‍ ട്രെയിനര്‍ ഹസൈനാര്‍ മങ്കട സാറിനും തൃശൂരിലെ മാസ്റ്റര്‍ട്രെയിനര്‍ കെ.പി.വാസുദേവന്‍‍ സാറിനും അഭിനന്ദനങ്ങള്‍

dhanush June 2, 2010 at 3:00 PM  

THANK YOU.........

AZEEZ June 2, 2010 at 5:08 PM  

check the post & Comments in this Blog.
http://www.nammudeboolokam.com/2010/06/blog-post.html

848u j4C08 June 2, 2010 at 5:39 PM  

.

നന്ദി

ഹസൈനാര്‍ മങ്കട സാറിനും ,
കെ.പി.വാസുദേവന്‍‍ സാറിനും

.

Lalitha June 2, 2010 at 7:32 PM  

Lots and lots of thanks..........
Very useful for teachers.........
These types of Posts are significance of maths blog

Anonymous June 2, 2010 at 8:31 PM  

ഐ.ടി സംബന്ധമായ ഏതു പ്രതിസന്ധി ഘട്ടത്തിലും ഞങ്ങളുടെ ഒപ്പം എന്നും നിന്നിട്ടുള്ള ഞങ്ങളിലൊരാളായി ഇടപെടുന്ന ഹസൈനാര്‍ മങ്കട സാറിനും ഐ.സി.ടി സോഫ്റ്റ്​വെയറുകള്‍ ലഭ്യമാക്കിത്തന്ന വാസുദേവന്‍ സാറിനും ഞങ്ങളുടെ നന്ദി രേഖപ്പെടുത്തുന്നു.

Revi M A June 2, 2010 at 9:11 PM  

വളരെയധികം അഭിനന്ദനം അര്‍ഹിക്കുന്ന ഒരു പ്രവൃത്തിയാണ് ഇത്.
ഹസൈനാര്‍ മങ്കട സാറിനും കെ.പി.വാസുദേവന്‍ സാറിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍.

MURALEEDHARAN.C.R June 2, 2010 at 9:51 PM  

വളരെ നല്ല പോസ്റ്റ്
ഹസൈനാര്‍ മങ്കട സാറിനും കെ.പി.വാസുദേവന്‍‍ സാറിനും അഭിനന്ദനങ്ങള്‍

K R Vinod June 3, 2010 at 7:11 AM  

Eighth std ICT software downloaded. Clicked on installsh. No blue screen appeared.What to do?

vasudevan June 3, 2010 at 12:30 PM  

സാര്‍
root ആയി Login ചെയ്തു മാത്രം intall ചെയ്യുക. zipped ഫോള്‍ഡര്‍ Desktop ലേക്ക് Extract ചെയ്യുക. ഫോള്‍ഡര്‍ തുറന്ന് install.sh എന്ന ഫയല്‍ right click ചെയ്ത് Execute permission നല്‍കി close ചെയ്യുക. . ഇനി install.sh ല്‍ Double click ചെയ്ത് Run in terminal ക്ലിക്ക് ചെയ്യുക. Reading Packages...... എന്ന മെസ്സേജ് വരും. installation തുടങ്ങിയ ശേഷം Java install ചെയ്യുന്ന സമയത്ത് നീല screen വരും

bhama June 3, 2010 at 3:36 PM  

Thanks a lot .........
എട്ടാം കാളാസ്സിലും ഒമ്പതാം ക്ളാസ്സിലും പഠിപ്പിക്കുന്നതിനാവശ്യമായ ഐ.സി.ടി സോഫ്റ്റ്​വെയറുകള്‍ ലഭ്യമാക്കിത്തന്ന
ഹസൈനാര്‍ മങ്കട സാറിനും ,
കെ.പി.വാസുദേവന്‍‍ സാറിനും ഒരുപാടൊരുപാട് നന്ദി.

അപ്പുവിന്റെ ലോകം June 3, 2010 at 8:39 PM  

DOES ICT PACKAGE OF STD 8 AND 9 WORKS ON LINUX 3.8(IT@SCHOOL)

bhama June 4, 2010 at 6:06 AM  

എട്ടാം ക്ളാസ്സിലേക്കുള്ള ഐ സി ടി പാക്കേജുകള്‍ ലിനക്സ് 3.0,3.2(it@school) നു വേണ്ടിയുള്ളതാണ്.

Unknown June 5, 2010 at 7:15 PM  


Radha
geogebra maths blog ല്‍ നിന്നും download ചെയ്യത് instal ചെയ്തു. വളരെ സന്തോഷം .

Sankaran mash June 6, 2010 at 10:07 PM  

ഇവിടെ നിന്നും വിന്ഡോസിനു വേണ്ടിയുള്ള ജിയോജിബ്രയുടെ *.exe ഫയല് ഡൌണ്ലോഡ് ചെയ്തെടുക്കാം. 4.5MB യാണ് ഫയല് സൈസ്.

വിന്ഡോസില് നേരിട്ട് ഇവിടെ നിന്നും ജിയോജിബ്ര ഇന്സ്റ്റാള് ചെയ്യാം സെക്കന്റുകള് മതി ഇന്സ്റ്റലേഷന്.

Varghese June 17, 2010 at 11:19 AM  

വളരെ നന്നായിരിക്കുന്നു.അഭിനന്ദനങ്ങള്‍

tharakam July 6, 2010 at 10:30 AM  

I am very happy to get geogebra for windows.thanks
Daisy.A.V

Unknown October 14, 2010 at 4:09 PM  

sir,
I want to know how to install software in linux.
eg: flash player etc

Positive February 23, 2011 at 10:47 AM  

i downloaded 9th ICT maths software and it is working fine .
I have also downloaded the 8 the softwares " packages.tar "
i am able to install it by excecuting install.sh file.
But it is just installing gegebra , plugins , kaliyallla karyam ,
No ICT software for 8 th,
Is there any download link for 8 th and 10 th maths ( ICT software )?

abdulla February 28, 2011 at 11:50 AM  

are any tips for understanding K-star software


SHEEBA , CHSS POTHUKALLU

abdulla February 28, 2011 at 11:51 AM  

THANKS A LOT FOR THE TEAM WORK....

സഹൃദയന്‍ February 28, 2011 at 4:58 PM  

.

ഷീബ ടീച്ചറേ..

ഇന്നാ ഇതു നോക്കി പഠിച്ചോ..
സംശയം വന്നാ ചോദിച്ചാ മതി..

ഞങ്ങളൊക്കെ ഇവിടില്ലേ...

Linux Chaser March 3, 2011 at 5:45 AM  

i downloaded 9th ICT maths software and it is working fine .
I have also downloaded the 8 the softwares " packages.tar "
i am able to install it by excecuting install.sh file.
But it is just installing gegebra , plugins , kaliyallla karyam ,
No ICT software for 8 th,
Is there any download link for 8 th and 10 th maths ( ICT software )?
Ann mery Kottapuram

JOSE.K.H. March 6, 2011 at 3:04 AM  

നന്ദി

ഹസൈനാര്‍ മങ്കട സാറിനും ,
കെ.പി.വാസുദേവന്‍‍ സാറിനും

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer