നവ അധ്യയനവര്‍ഷാശംസകള്‍

>> Tuesday, June 1, 2010


പ്രാര്‍ത്ഥന
അറിവായലിയണേ സകലം ഞങ്ങളില്‍
അറിവേ ജീവനം.
നിറവായ് ഈ പ്രപഞ്ച ഗണിതം
ചരിതം ശാസ്ത്ര സംസ്കാരം

വ്യവഹാരാദിരൂപങ്ങള്‍ മെനയും ഭാഷകള്‍ മൂന്നും
അറിവായലിയണേ സകലം ഞങ്ങളില്‍
അറിവേ ജീവനം....
മറയാതീഭൂമിനിത്യം നിറവായിത്തീരണേ

കറയറ്റുള്ള രാഗം സകലപ്രാണി സംയുക്തം
അറിവായലിയണേ സകലം ഞങ്ങളില്‍
അറിവേ ജീവനം....

അറിവായലിയണേ....

പുത്തനുടുപ്പും പുതിയ സ്വപ്നങ്ങളുമായി സ്ക്കൂളിലേക്ക് പോകുന്ന കുരുന്നുകള്‍ക്കും അവര്‍ക്ക് വഴിവെട്ടമേകാന്‍ തയ്യാറെടുക്കുന്ന അധ്യാപകസുഹൃത്തുക്കള്‍ക്കും നമുക്ക് പരസ്പരം ആശംസകള്‍ നേരാം. അതിനു മുമ്പൊരു ചോദ്യം. എന്താണ് ഈ പ്രാര്‍ത്ഥനയുടെ സാംഗത്യം?

പുസ്തകത്താളിന്നിടയില്‍ മാനം കാണാതെ ഒളിച്ചുവെക്കുന്ന മയില്‍പ്പീലി പെറ്റുപെരുകുമെന്നാണ് കുട്ടിയുടെ വിശ്വാസം. പുതുവര്‍ഷത്തില്‍ പുത്തനുടുപ്പും പുതുപുസ്തകവും ഒക്കെ ഉണ്ടാകുമെങ്കിലും പുതുമയില്‍പ്പീലി ഇല്ല. കഴിഞ്ഞ വര്‍ഷത്തെ അതേ പീലി പുതിയപുസ്തകത്തിന്‍റെ മണത്തോടൊന്നിച്ചു (ഇതൊരു സവിശേഷ മണം തന്നെ) ചേര്‍ക്കാറേ ഉള്ളൂ. ഇക്കൊല്ലം പുതിയൊരു പീലി ജനിക്കും. ഒന്നാം ക്ലാസുമുതല്‍ തുടങ്ങിയതാണീ കൈശോരഭാവന. മയില്‍പ്പീലി ഒരു പ്രതിരൂപമാണ്. പെറ്റുപെരുകുന്നത് അറിവാണ്. അറിവ് തേടുന്നതിലെ ഏകാഗ്രതയാണ് മാനം കാണാതെ പുസ്തകത്താളില്‍ ഒളിച്ചിരിക്കല്‍. ഉള്ളിലെ അറിവിന്‍റെ ആകാശത്തിലാണ് കണ്ണ്. സഹസ്രവര്‍ണ്ണങ്ങള്‍ വികസിക്കുന്ന മയില്‍പ്പീലിക്കണ്ണ്. അറിവാണ് ആനന്ദം. ഈ ആനന്ദമാണല്ലോ പെറ്റുപെരുകേണ്ടതും... പെരുകുന്നതും. ഏവര്‍ക്കും ആനന്ദമുണ്ടാകട്ടെ. ഒരിക്കല്‍ക്കൂടി പുതിയ അധ്യയനവര്‍ഷത്തില്‍ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും സര്‍വമംഗളങ്ങളും ആശംസിക്കുന്നു.

29 comments:

വി.കെ. നിസാര്‍ June 1, 2010 at 5:40 AM  

എല്ലാവര്‍ക്കും ഹൃദയംഗമമായ നവ വിദ്യാഭ്യാസവര്‍ഷാശംസകള്‍!
കഴിഞ്ഞവര്‍ഷം ജൂണ്‍1 ന്റെ പോസ്റ്റ് കൂടി കാണുക.

Thasleem June 1, 2010 at 5:43 AM  

***
$$$

bhama June 1, 2010 at 5:53 AM  

പുതു അധ്യയന വര്‍ഷത്തില്‍ എല്ലാവര്‍ക്കും ഹൃദയംഗമമായ ആശംസകള്‍ .

JOHN P A June 1, 2010 at 6:08 AM  

നവവല്‍സരാശംസകള്‍.....

Hari | (Maths) June 1, 2010 at 6:21 AM  

എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ആസ്വാദ്യകരമായ ഒരു വര്‍ഷമായിരിക്കട്ടെ ഇതെന്ന് ആശംസിക്കുന്നു.

നവ അധ്യയനവര്‍ഷാശംസകള്‍..

MURALEEDHARAN.C.R June 1, 2010 at 6:45 AM  

എല്ലാവര്‍ക്കും ഹൃദയംഗമമായ നവ അധ്യയനവര്‍ഷാശംസകള്‍..

haritham June 1, 2010 at 7:01 AM  

പുതു അധ്യയന വര്‍ഷ ആശംസകള്‍

vijayan June 1, 2010 at 7:06 AM  

അറിവിന്റെ അനതതയിലേക്ക് ആദ്യമായി ഇറങ്ങി ഊളിയിടുന്ന ഒരായിരം എന്റെ പിന്ചോമനകള്‍ക്ക്ആയിരമായിരം അഭിവാദനങ്ങള്‍...വിജയന്‍ ലാര്‍വ

mini//മിനി June 1, 2010 at 7:44 AM  

പുത്തനുണർവ്വുമായി പുതിയ അധ്യയന വർഷത്തിൽ വിദ്യാലയത്തിൽ പ്രവേശിക്കുന്ന എല്ലാവർക്കും ആശംസകൾ.

Deepak Krishnan P.R June 1, 2010 at 8:00 AM  

BEST WISHES TO STUDENTS THOSE WHO ARE GOING SCHOOL TODAY

ജനാര്‍ദ്ദനന്‍.സി.എം June 1, 2010 at 8:40 AM  

പോസ്റ്റ് കണ്ടൂ വിശേഷങ്ങളത്രയും
ഹൃദ്യസുന്ദരം കാലോചിതം ചിതം!
പത്തു പന്ത്രണ്ടു പേരെങ്കിലും വന്നു
കൃത്യമായ് നേര്‍ന്നൊരാശംസ കണ്ടു ഞാന്‍
ഹൃത്തിലൂറുന്ന 'സ്നേഹത്തിലാടി'യ
പുത്തനാശംസ നേരുന്നടിയനും

മേല്‍വിലാസവും ഗേയവൃത്തത്തിലാ-
ണായതങ്ങേക്കു സന്തോഷമല്ലയോ?
സീയംജനാര്‍ദ്ദനന്‍ ചാമക്കണ്ടിമീത്തല്‍
പീഓഅരിക്കുളം കൊയ് ലാണ്ടി

AZEEZ June 1, 2010 at 9:34 AM  

പുതു അധ്യയന വര്‍ഷത്തില്‍ എല്ലാവര്‍ക്കും ഹൃദയംഗമമായ ആശംസകള്‍ .

ഗായത്രി June 1, 2010 at 10:46 AM  

പുത്തനുടുപ്പും പുതിയ സ്വപ്നങ്ങളുമായി സ്ക്കൂളിലേക്ക് പോകുന്ന എല്ലാ കുട്ടികള്‍ക്കും അവരുടെ ജീവിതത്തില്‍ വെളിച്ചം വീശാന്‍ സഹായിക്കുന്ന എല്ലാ അധ്യാപകര്‍ക്കും ഞങ്ങളുടെ ആശംസകള്‍

അറിവിന്റെ കാര്യത്തിലെന്ന പോലെ ഒരു സംസ്‌കാര സമ്പന്നമായ പുതു തലമുറയെ വാര്‍ത്തെടുക്കാന്‍ എല്ലാ അധ്യാപകര്‍ക്കും കഴിയട്ടെ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ട്

ഗായത്രി ,ഹിത ,അമ്മു ,നിര്‍മല

saju john June 1, 2010 at 4:00 PM  

പിന്നെ ഒരു നിര്‍ദേശം എന്താണെന്ന് വച്ചാല്‍ ബ്ലോഗ്‌ തലക്കെട്ട്‌ അത്ര ഒരു സുഖമല്ല.........ഒരു മലയാളിത്തം ഇല്ല.......ആ കുട്ടികളുടെ മുഖത്ത് നോക്കൂ.

ഒരു ക്ലാസ് റൂമിന്റെ ചിത്രവും, അതില്‍ ചില കുട്ടികളും, ഒരു അധ്യാപനുമായിരുന്നെങ്കില്‍ ഇത്തിരി കൂടി ഭംഗിയാവുമായിരുന്നു. (എന്റെ നിര്‍ദേശം മാത്രം)

saju john June 1, 2010 at 4:02 PM  

Congratulations......

Millions of sweet hugs to the teachers who are behind this wonderful blog....

With love.......

Lalitha June 1, 2010 at 6:08 PM  

WISHING ALL A SUCCESSFUL ACADEMIC YEAR.....

Lalitha June 1, 2010 at 6:10 PM  

A REQUEST
IS THE TEACHERS SOURCE OF STD IX AVAILABLE. IF SO EXPECTING THE SAME ON OUR BLOG WHICH WILL BE HELPFUL

Unknown June 1, 2010 at 7:57 PM  

എല്ലാവര്‍ക്കും ഹൃദയംഗമമായ നവ വിദ്യാഭ്യാസവര്‍ഷാശംസകള്‍!

MUHAMMED.K.B
PONNANI

Revi M A June 1, 2010 at 8:04 PM  

സ്കൂളില്‍ പുതിയതായി ലഭിച്ച കമ്പ്യൂട്ടറില്‍ ഉബുണ്ടു 8.04.2 ആണ് o.s./ shut down , restart തുടങ്ങിയ options കാണുന്നില്ല. login ചെയ്യാനുള്ള window യും കാണുന്നില്ല.പരിഹാരം ന്ര്‍ദേശിക്കുമോ?

ANIL June 1, 2010 at 9:30 PM  

പുതു അധ്യയന വര്‍ഷത്തില്‍ എല്ലാവര്‍ക്കും ഹൃദയംഗമമായ നവ വിദ്യാഭ്യാസവര്‍ഷാശംസകള്‍!

JOHN P A June 1, 2010 at 9:47 PM  

Dear Revima
വലത്തെ അറ്റത്തു മുകളിലായി കാണുന്ന username ല്‍ click ചെയ്യുക

ഗായത്രി June 1, 2010 at 9:58 PM  

ജിയോജിബ്ര സോഫ്റ്റ്​വെയര് Windows X.P ല്‍ പ്രവര്‍ത്തിക്കുമോ ?കമ്പ്യൂട്ടര്‍ അധിഷ്ഠിത ഒന്‍പതാം ക്ലാസ് ഗണിത പാഠഭാഗങ്ങള്‍ Windows X.P ല്‍ കാണാന്‍ കഴിയുമോ ?

ശാന്ത കാവുമ്പായി June 1, 2010 at 11:21 PM  

സമാധാനമായ അന്തരീക്ഷത്തില്‍ പഠിക്കാനും പഠിപ്പിക്കാനുമുള്ള ഭാഗ്യമുണ്ടാവട്ടെ.

Anonymous June 1, 2010 at 11:33 PM  

@ഗായത്രീ,
ജിയോജെബ്ര വിന്റോസ് വേര്‍ഷന്‍ ഉള്ളതായി അറിയില്ല.
പക്ഷേ അതില്‍ ചെയ്ത വര്‍ക്കുകള്‍ എച്.ടി.എം.എല്‍ ആയി എക്സ്പോര്‍ട്ട് ചെയ്യാനാകും!

Jomon June 2, 2010 at 9:15 PM  
This comment has been removed by the author.
Jomon June 2, 2010 at 9:18 PM  
This comment has been removed by the author.
Jomon June 2, 2010 at 9:19 PM  

.

ഇത്തരം പോസ്‌റ്റുകള്‍ നല്ലതാണ്....
പക്ഷെ എനിക്കു തോന്നുന്ന കാര്യം പറയട്ടേ....


ഇതു കുറച്ചു നേരത്തെ ആയാലെന്താ...?

ഉദാഹരണത്തിന്....

ജൂണ്‍ അഞ്ച് : പരിസ്ഥിതി ദിനമായി ആചരിക്കുന്നു...

അതിനെപ്പറ്റി കുട്ടികള്ക്ക് ക്ലാസില്‍ പോയി പറഞ്ഞു കൊടുത്താലേ അതു കൊണ്ടു ഗുണമുണ്ടാകൂ....
അല്ലാതെ രാവിലെ ചെന്നിട്ട് 'ഇന്നു പരിസ്ഥിതി ദിനമാടാ... വാ... ആ ചെടിയെല്ലാം നടാം...'

എന്നും പറഞ്ഞു പിള്ളേരേം കൂട്ടി ആഘോഷമായി ഇതു നടത്തുന്നതില്‍ കാര്യമില്ല...

കുറച്ചു സന്ദേശം കൂടി അവര്ക്ക് പകര്‍ന്നു നല്‍കണം...
ആഗോള താപനിലയിലെ വര്ദ്ധനവ്... മരങ്ങള്‍ വച്ചു പിടിപ്പിക്കേണ്ടതിന്റെ ആവശ്യകത.. വിവിധ പ്രശ്നങ്ങള്‍...

പക്ഷെ...

പല ടീച്ചര്‍മാര്‍ക്കും ഇതിനു വേണ്ടി ബുദ്ധിമുട്ടാന്‍ വയ്യ... വിവിധ പ്രസിദ്ധീകരണങ്ങള്‍ വായിക്കാനും വിവരങ്ങള്‍ ശേഖരിച്ചു കുട്ടികള്ക്ക് നല്‍കാനും ഒന്നും സമയമില്ല...

അതേ സമയം മാത്സ് ബ്ലോഗ് ഇതെല്ലാം ചെയ്യുന്നുണ്ട്... കൃത്യം പരിസ്ഥിതി ദിനത്തില്‍ പ്രസിദ്ധീകരിക്കുകയും ചെയ്യും...(ഇതില്‍ എനിക്ക് ആധികാരികമായ അറിവൊന്നുമില്ല... ഈ പോക്കാണെങ്കില്‍ ഇതും പ്രതീക്ഷിക്കാമല്ലോ...)

പക്ഷെ അത് ഒരാഴ്‌ച മുന്പ് എങ്കിലും തയാറാക്കി ബ്ലോഗില്‍ ഒരു കോണില്‍ ഭാവി പോസ്‌റ്റ് എന്ന മട്ടി‌ല്‍ കൊടുക്കുകയാണെങ്കില്‍ അദ്ധ്യാപകര്‍ക്ക് അതിലെ സന്ദേശം ക്ലാസില്‍ ചര്‍ച്ച ചെയ്യാനാവും...

അല്ലാതെ അന്നു തന്നെയിട്ടാല്‍.... അതു മാത്സ് ബ്ലോഗിനു ചന്തം കൂട്ടും എന്നതല്ലാതെ കുട്ടികളിലേക്ക് എത്തില്ല.... ഫലത്തില്‍ നിങ്ങളുടെ അധ്വാനം കുട്ടികളിലേക്ക് എത്താതെ പോകുന്നു...
അധ്വാനത്തിനു കുറവൊന്നും ഇല്ല താനും....

എന്താ ശരിയല്ലേ...?


.

Unknown June 2, 2010 at 9:40 PM  

GEOGEBRA WINDOWS

Click here

Unknown June 2, 2010 at 9:44 PM  

Click here

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer