ബ്ലോഗ് ഹിറ്റുകള്‍ 4 ലക്ഷം.

>> Tuesday, June 15, 2010


എന്നും ഞങ്ങളെ പ്രോത്സാഹിപ്പിച്ച അധ്യാപകരേ, വിദ്യാര്‍ത്ഥികളേ, സഹബ്ലോഗര്‍മാരേ,
ഇന്നു നമ്മുടെ മാത്‍സ് ബ്ലോഗ് നാലുലക്ഷം ഹിറ്റുകള്‍ എന്ന നാഴികക്കല്ലു പിന്നിടുകയാണ്. ഒരു പ്രാദേശിക ഭാഷയില്‍ പൂര്‍ണ്ണമായും അദ്ധ്യാപകര്‍ തന്നെ ഒരുക്കുന്ന ഒരു ബ്ലോഗ് ഇത്തരമൊരു മുഹൂര്‍ത്തം പിന്നിടുക എന്നത് തീര്‍ച്ചയായും അഭിമാനാര്‍ഹം തന്നെ എന്നതില്‍ സംശയമില്ല.ഈ നേട്ടത്തിന് ഞങ്ങളെ പ്രാപ്‌തരാക്കിയ നിങ്ങളോരോരുത്തരുടെയും മുന്നില്‍ ഞങ്ങള്‍ സ്നേഹത്തോടെ നമ്രശിരസ്ക്കരാകട്ടെ. അധ്യാപകരുടെ ആവശ്യങ്ങളറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു എന്നതാണ് ഈ നേട്ടത്തിന്റെ കാരണമായി ഞങ്ങള്‍ വിലയിരുത്തുന്നത്...തുടര്‍ന്നും അതു പ്രതീക്ഷിക്കാം. പകരം വേണ്ടത് നിങ്ങളുടെ പ്രോത്സാഹനവും നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും മാത്രം...കേരളത്തിലെ ഗണിത ശാസ്ത്ര പാഠപുസ്തക നിര്‍മ്മിതിയുടെ ചുക്കാന്‍ പിടിക്കുന്ന പ്രൊഫ. ഇ കൃഷ്ണന്‍ സാറിനേയും രാമാനുജം സാറിനേയുമെല്ലാം ഈ അറിവു തേടിയുള്ള യാത്രയില്‍ ഒപ്പം കിട്ടിയതില്‍ ഞങ്ങളേറെ സന്തോഷിക്കുന്നു. അഭിമാനിക്കുന്നു. ഞങ്ങളുടെ ലക്ഷ്യം സാര്‍ത്ഥകമായിക്കൊണ്ടി രിക്കുന്നുവെന്ന് ഈ രണ്ട് മഹദ്‍വ്യക്തിത്വങ്ങളെ മുന്‍നിര്‍ത്തി സധൈര്യം പറയാം. കാരണം, താന്‍ കൈകാര്യം ചെയ്യുന്ന പാഠപുസ്തകത്തിന്‍റെ ഗുണദോഷവശങ്ങളെപ്പറ്റി അധ്യാപകര്‍ക്കെന്നല്ല, കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും അറിയിക്കേണ്ടവരെ അറിയിക്കാനുള്ള ഈ അസുലഭഭാഗ്യം മാത്‍സ് ബ്ലോഗിന് ലഭിച്ചില്ലേ. ഇതില്‍പ്പരം അഭിമാനാര്‍ഹമായി മറ്റെന്തു വേണം? ഈ അവസരം മുതലെടുക്കേണ്ടത് അധ്യാപകരാണ്. മലയാളം ടൈപ്പിങ് അറിയില്ല എന്ന ഒറ്റക്കാരണം കൊണ്ട് കമന്‍റ് ചെയ്യുന്നതില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുകയല്ല, പകരം അത് വാശിയോടെ പഠിച്ച് തങ്ങളുടെ അഭിപ്രായങ്ങള്‍ പരസ്പരം പങ്കുവെക്കുകയാണ് വേണ്ടത്. ഹിറ്റുകള്‍ കൂടുമ്പോള്‍ സന്തോഷത്തോടൊപ്പം നെഞ്ചിടിപ്പുകളും കൂടുന്നു എന്ന് ഞങ്ങള്‍ പലവട്ടം പറഞ്ഞിട്ടുള്ള കാര്യമാണ്. നിങ്ങള്‍ ഞങ്ങളിലര്‍പ്പിച്ച ഉത്തരവാദിത്വമേറുകയാണ്. ഈ സന്തോഷവേളയില്‍ ബ്ലോഗ് ടീമിലേക്ക് രണ്ടു പുതിയ അംഗങ്ങളെ കൂടെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്ന വിവരം സസന്തോഷം അറിയിക്കട്ടെ...(ബ്ലോഗ് ടീമിലേക്ക് പുതുതാണെങ്കിലും ബ്ലോഗ് അംഗങ്ങള്‍ക്ക് ഇവര്‍ സുപരിചിതരാണ്...അവര്‍ ആരാണെന്നറിയേണ്ടേ?

ഒന്ന് നമ്മുടെ ബ്ലോഗിലെ സജീവ സാന്നിധ്യമായ ജനാര്‍ദ്ദനന്‍ സാറാണ്. കോഴിക്കോട് ജില്ലയിലെ ഊരള്ളൂര്‍ എം.യു.പി.സ്ക്കൂളിലെ അധ്യാപകനായിരുന്നു അദ്ദേഹം. കവിത, കഥ, ഗണിതം എന്നിങ്ങനെ സര്‍വ്വ മേഖലകളിലും പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ളയാളാണ്.

രണ്ടാമത്തെ ടീം അംഗം പൂത്തോട്ട കെ.പി.എം സ്‌കൂളിലെ ഇംഗ്ലീഷ് അദ്ധ്യാപകനായ ജോമോന്‍ സാറാണ്. പക്ഷെ സാറിനെ ഈ പേരിലല്ല നമുക്ക് പരിചയം.. ജോംസ് എന്ന പേരില്‍ നമ്മുടെ ബ്ലോഗിലെ കമന്റ് ബോക്‌സില്‍ ഏറെ നാളായി സജീവ സാന്നിദ്ധ്യമാണ് ജോമോന്‍ സാര്‍. മാത്രമല്ല, മാത്‍സ് ബ്ലോഗിന് വേണ്ടി ഒട്ടേറെ പോസ്റ്റുകള്‍ തയ്യാറാക്കിത്തരുന്നതിനും അദ്ദേഹം ഏറെ മുന്‍കൈയ്യെടുത്തിട്ടുണ്ട്.

പലപ്പോഴും ടീം അംഗങ്ങളേക്കാളും കൂടുതല്‍ ബ്ലോഗിന്‍റെ വളര്‍ച്ചയ്ക്കായി ഇവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നുള്ളതാണ് ഞങ്ങളുടെ അനുഭവം. അതുതന്നെയാണ് ജനാര്‍ദ്ദനന്‍ മാഷിനേയും ജോമോന്‍ സാറിനേയും ടീമിലേക്ക് ക്ഷണിക്കാന്‍ കാരണമായത്.
മാത്‍സ് ബ്ലോഗിന്റെ വളര്‍ച്ചയിലെ നാഴികക്കല്ലായ ഈ വേളയില്‍ നമ്മുടെ പ്രവര്‍ത്തനം ഒന്നു വിപുലീകരിക്കാനും ഉദ്ദേശിക്കുന്നുണ്ട്. വിശദവിവരങ്ങള്‍ തുടര്‍ന്നുള്ള പോസ്‌റ്റുകളിലൂടെ അറിയിക്കാം...ഏവരും നല്‍കുന്ന പിന്തുണയ്‌ക്കുള്ള നന്ദിയും കടപ്പാടും ഒരിക്കല്‍ കൂടി അറിയിച്ചു കൊള്ളട്ടെ...

48 comments:

Anonymous June 15, 2010 at 7:46 AM  

ഈ ഒരു അപൂര്‍വ്വമായ നേട്ടം കൈവരിക്കാന്‍ സാധിച്ചതിന് അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും എല്ലാ ബ്ലോഗര്‍മാര്‍ക്കും നന്ദി.

എന്നും ഒപ്പമുണ്ടാകുമല്ലോ.

Sreenilayam June 15, 2010 at 8:00 AM  

ഈ അപൂര്വ്വ നേട്ടം കൈവരിച്ചതിന് മാത്സ് ബ്ലോഗിന് അഭിനന്ദനങ്ങള്..

ജനാര്‍ദ്ദനന്‍.സി.എം June 15, 2010 at 12:49 PM  

പ്രിയരെ
കുറെ വര്‍ഷങ്ങള്‍ക്കു മുമ്പ് കൊയിലാണ്ടിയിലെ ഒരു കമ്പ്യൂട്ടര്‍ സ്ഥാപനം ഞങ്ങളുടെ സ്ക്കൂളില്‍ ഒരു കമ്പ്യൂട്ടറുമായി എത്തി. ആ സ്ഥാപനത്തിലേക്ക് മധ്യവേനലവധിക്ക് കുട്ടികളെ ആകര്‍ഷിക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. വിവിധ ആപ്ലിക്കേഷനുകള്‍ അവര്‍ കാണിച്ചു. കുട്ടികളുടെ കൂടെ ഞാനും ഒരു ബെഞ്ചിലിരുന്നു അത്ഭുതത്തോടെ അതൊക്കെ കണ്ടു നിന്നു.

കുറച്ചു മാസങ്ങള്‍ക്കു ശേഷം എന്റെ അനിയന്‍ ഒരു കമ്പ്യൂട്ടര്‍ വാങ്ങി. രണ്ടു ജി.ബി. ആയിരുന്നു അതിന്റെ ഹാര്‍ഡ് ഡിസ്ക്! ഒരു ദിവസം വൈകന്നേരം സ്ക്കൂള്‍ വിട്ട ശേഷം ഞാന്‍ അനിയന്റെ വീട്ടിലെത്തി. അവന്‍ വീട്ടിലെത്താന്‍ രാത്രി ഒമ്പതു മണിയായി. അതു വരെ ഞാന്‍ ആ കമ്പ്യൂട്ടറിനു മുമ്പിലിരുന്നു. അത് എങ്ങനെയാണ് തുറക്കേണ്ടതെന്ന് എനിക്കറിയില്ലായിരുന്നു. അനിയന്‍ കമ്പ്യൂട്ടര്‍ ബൂട്ട് ചെയ്ത് പ്രിന്‍സസ്സ് ഓഫ് പേര്‍ഷ്യ എന്ന ഗെയിം തുറന്ന് അതു കളിക്കേണ്ട വിധം പറഞ്ഞു തന്നു. ഞാന്‍ രണ്ടു മണിക്കൂറോളം അതും കളിച്ചിരുന്നു. പിറ്റെ ദിവസം നോട്ട് പാഡ് തുറന്നു തന്ന് ടൈപ്പ് ചെയ്യാന്‍ പറഞ്ഞപ്പോള്‍ ഞ്ന്‍ തപ്പിപ്പിടിച്ച് എന്റെ പേര്‍ അടിച്ചെടുത്തു. അപ്പോള്‍ എനിക്കു തോന്നിയ സന്തോഷവും അഭിമാനവും പറഞ്ഞറിയിക്കാന്‍ പ്രയാസം തന്നെ!

ഇന്നും എനിക്ക് കമ്പ്യൂട്ടറില്‍ വലിയ ജ്ഞാനമൊന്നുമില്ല. സോഫ്റ്റ് വെയര്‍, ഹാര്‍ഡ് വെയര്‍ അറിവ് കമ്മി. പ്രോഗ്രാമിംഗ് ലാംഗ്വേജ് വട്ടപ്പൂജ്യം. എന്നിട്ടും സ്ക്കൂള്‍ കലോത്സവുമായി ബന്ധപ്പെട്ട് ജില്ല, സംസ്ഥാന തലങ്ങളില്‍ കമ്പ്യൂട്ടര്‍ ഫീഡിംഗിന്റെ ചുമതല വഹിക്കാന്‍ എനിക്കവസരം കിട്ടി. അത്തരമൊരു മേളയില്‍ വെച്ചാണ് എന്റെ നാട്ടുകാരനും സുഹൃത്തുമായ ജയരാജന്‍ വടക്കയില്‍ മാത്സ് ബ്ലോഗിനെപ്പറ്റി എന്നോട് പറയുന്നത്.

ഞാന്‍ വ്ലോഗിലെത്തി. പഴയ പോസ്റ്റുകളൊക്കെ വായിച്ചു. ഏതാണ്ട് ഒന്നര മാസത്തോളം വായന മാത്രം. കമന്റെഴുതാന്‍ ധൈര്യവില്ല. വിഷയം ഗണിതമായതു കൊണ്ടു തന്നെ! ഒടുവില്‍ ആഗ്രഹം മൂത്തപ്പോള്‍ ഹരി സാറിന്റെയും നിസാര്‍ സാറിന്റെയും ഫോണുകളിലേക്കു വിളിച്ചു സൌഹൃദം സ്ഥാപിച്ചു. നിസാര്‍ മാഷാണ് കമന്റെഴുതാന്‍ ആദ്യം ആവശ്യപ്പെട്ടത്.
മാത്സ് ബ്ലോഗില്‍ കമന്റുകളെഴുതുന്നവരെല്ലാം കുടുംബക്കാരായി മാറി.ബ്ലോഗില്‍ വരാന്‍ കഴിയാത്ത ദിവസങ്ങളില്‍ വല്ലാത്തൊരു വിമ്മിട്ടമാണ്. സ്ഥിരമായി എഴുതുന്നവര്‍ മിണ്ടാതെ ഒഴിഞ്ഞു മാറി നടക്കുമ്പോള്‍ അതിലേറെ വിഷമമാണ്.

ഇപ്പോള്‍ ഈ ബ്ലോഗിന്റെ ടീമിലേക്ക് എന്നെയും കൂടി ചേര്‍ത്തിരിക്കുന്നു എന്നറിയുമ്പോള്‍ എന്റെ സന്തോഷം ഇരട്ടിക്കുന്നു. അത് എന്റെ ഉത്തരവാദിത്തം വര്‍ദ്ധിപ്പിക്കുന്നു എന്ന തിരിച്ചറിവോടെ തന്നെ? ഈ നാലു ലക്ഷത്തിന്റെ നിറവില്‍
എല്ലാവര്‍ക്കും എല്ലാവര്‍ക്കും എന്റെ നന്ദി.

Kalavallabhan June 15, 2010 at 3:35 PM  

ഞാനെന്റെ ബ്ളോഗിലൊരു പൂജ്യം പിടിപ്പിക്കാൻ
ആവുന്നതൊക്കെയും ചെയ്തുകൂട്ടുമ്പൊഴീ -
ആദ്യമായിക്കണ്ടൊരാ മാത് സിന്റെ ബ്ലോഗിന്ന് -
എന്നേയുറച്ചൊരഞ്ചുപൂജ്യം, അതിന്നാശംസകൾ

Lovely, MT, EKM June 15, 2010 at 3:55 PM  

മാത്‍സ് ബ്ലോഗിന് അഭിമാനാര്‍ഹമായ ഈ മുഹൂര്‍ത്തം കൈവരിക്കാന്‍ സാധിച്ചതില്‍ അഭിനന്ദനങ്ങള്‍
Lovely, MT, EKM

Anonymous June 15, 2010 at 5:56 PM  

മാത്‍സ് ബ്ലോഗിന്‍റെ ഈ നേട്ടത്തില്‍ ഞങ്ങളും അഭിമാനിക്കുന്നു.

ജനാര്‍ദ്ദനന്‍ മാഷിന്‍റെ അനുഭവം ഹൃദ്യമായി. ഒപ്പം കലാവല്ലഭന്‍ സാറിന്‍റെ ബ്ലോഗാനുഭവകവിതയും..

JOHN P A June 15, 2010 at 6:08 PM  

അല്പം വൈകിപ്പോയി. ഒരു ദിവസം net ഇല്ലായിരുന്നു.നാലുലക്ഷത്തിലെത്തിച്ച എല്ലാവര്‍ക്കും നന്ദി.ഒപ്പം ഒത്തിരി ഒറിവുകള്‍ പകര്‍ന്നുതന്ന സഗയാത്രികരെ സ്നേഹത്തൌടെ ഓര്‍ക്കുന്നു

Hari | (Maths) June 15, 2010 at 7:15 PM  

മാത്‍സ് ബ്ലോഗിന്‍റെ പതിനാറംഗ ടീമിനെ ഇവിടെ കാണാം.

എല്ലാ വിദ്യാഭ്യാസജില്ലകളില്‍ നിന്നുമുള്ള അംഗങ്ങളെ ഉള്‍പ്പെടുത്തി മാത്‍സ് ബ്ലോഗ് ഒരു സപ്പോര്‍ട്ടിങ് ടീം രൂപീകരിക്കുന്നുണ്ട്. വിശദവിവരങ്ങള്‍ ഉടനെ..

vijayan June 15, 2010 at 7:22 PM  

നാലു ലക്ഷം പിന്നിട്ട സമയം ഇന്ന് കാലത്ത് 7.20 .,അല്പം മുമ്പേ 7.17നു ഒരു പ്രവചനം നടത്തിയിരുന്നു ."7.30നു മുമ്പ് നാലു ലക്ഷം തികയുമെന്നു . കുറച്ചുകൂടി മുമ്പേ 7.20 നു 4 lakhs തികച്ച കാണികള്‍ക്കും കൂടെനടക്കുന്നവര്‍ക്കും അഭിനന്ദനങ്ങള്‍ .

ഇനി 5 ലക്ഷം എന്ന് തികക്കും ?2010 ഓഗസ്റ്റ്‌ 15നു മുമ്പ് ..........?ബ്ലോഗ്‌ ടീം അംഗ മായ ജനാര്‍ദ്ദനന്‍ സാറിനും ജോംസ് സാറിനും സ്വാഗതം .......പുതിയ പോസ്റ്റുകള്‍ കൂടുതല്‍ ആളുകളുടെ ശ്രദ്ധ ആകര്‍ഷിക്കട്ടെ......വിജയന്‍ലാര്‍വ

അനില്‍@ബ്ലോഗ് // anil June 15, 2010 at 8:59 PM  

ആശംസകള്‍

Revi M A June 15, 2010 at 9:09 PM  

ജനാര്‍ദ്ദനന്‍ മാഷിനും ജോമോന്‍ സാറിനും സ്വാഗതം

sankaranmash June 15, 2010 at 9:30 PM  

ജനാര്‍ദ്ദനന്‍ മാഷിനും ജോമോന്‍ സാറിനും സ്വാഗതം ഒപ്പം മാത്സ് ബ്ലോഗിനെ നെഞ്ചിലേറ്റിയ ഏവര്‍ക്കും അഭിനന്ദനങ്ങള്‍.....

AZEEZ June 15, 2010 at 10:03 PM  

അങ്ങനെ നമ്മുടെ മാത്‍സ് ബ്ലോഗ് നാലുലക്ഷം ഹിറ്റുകള്‍ എന്ന നാഴികക്കല്ലുo പിന്നിട്ടു.

അഭിനന്ദനങ്ങള്‍.


ജനാര്‍ദ്ദനന്‍ സാറിനും ജോംസ് സാറിനും സ്വാഗതം

ഗായത്രി June 15, 2010 at 10:14 PM  

സ്തുത്യര്‍ഹമായ ഈ നേട്ടം കൈവരിച്ച കൈവരിച്ച മാത്സ് ബ്ലോഗിന് ഞങ്ങളുടെ അഭിനന്ദനങ്ങള്‍.ബ്ലോഗ്‌ ടീമിലേക്ക് പുതുതായി വന്ന ജനാര്‍ദ്ദനന്‍ സാറിനും ജോംസ് സാറിനും ഞങ്ങളുടെ സ്നേഹപൂര്‍വമുള്ള സ്വാഗതം അറിയിക്കുന്നു .

ഈ ബ്ലോഗിന്റെ തുടക്കത്തില്‍ ബ്ലോഗിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ സഹായവും നല്‍കി ബ്ലോഗിനെ വിജയത്തിലേക്ക് നയിച്ച ഓരോ വ്യക്തികള്‍ക്കും ഞങ്ങള്‍ നന്ദി പറയുന്നു.

ഇനിയുള്ള യാത്രയില്‍ ബ്ലോഗിന് എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട്.

ഗായത്രി .ഹിത ,വിസ്മയ

mkmali June 15, 2010 at 10:19 PM  

ജനാര്‍ദ്ധനന്‍ മാഷിന്റെ അനുഭവം വളരെ ഹൃദ്യമായിത്തോന്നി. ജനാര്‍ദ്ധനന്‍ മാഷും ജോമോന്‍ സാറും ബ്ലോഗ്ഗ് ടീമില്‍ വന്നതില്‍ സന്തോഷിക്കുന്നു.

ഗായത്രി June 15, 2010 at 10:24 PM  

@ Maths blog team

ഞങ്ങള്‍ കുറച്ചു ദിവസം ആയി പറയണം എന്ന് കരുതിയ ഒരു കാര്യം ഉണ്ട്.ഈ ബ്ലോഗില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളില്‍ വന്ന പോസ്റ്റുകളില്‍ അധികവും ഗണിതത്തില്‍ നിന്നും വഴി മാറി ഐ.ടി വിഷയങ്ങളിലേക്ക് കൂടുതല്‍ ശ്രദ്ധ കൊടുക്കുനതായി കാണുന്നു .

നേരത്തെ കണ്ടു വന്നിരുന്ന പസിലുകള്‍ ,ഗണിത പോസ്റ്റുകള്‍ ,ഒന്‍പതാം പാഠ പുസ്തകത്തിലെ ആശയങ്ങള്‍ എന്നിവ എല്ലാം വഴി മാറി പോയിരിക്കുന്നു

കൂടുതലും ലിനക്സ്‌ അനുബന്ധ ചര്‍ച്ചകള്‍ ആണ് നടക്കുന്നത് .അത് കൊണ്ട് തന്നെ സത്യം പറഞ്ഞാല്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ ആയി ഞങ്ങള്‍ ബ്ലോഗില്‍ വരാന്‍ മടി കാണിക്കുന്നു.

ഗായത്രി June 15, 2010 at 10:32 PM  

@ Maths blog team

കാര്യങ്ങള്‍ തുറന്നു പറയാന്‍ ഉള്ള അവസരം ബ്ലോഗ്‌ അംഗങ്ങള്‍ തരും എന്ന വിശ്വാസത്തോടെ ആണ് ഞങ്ങള്‍ ഇത് പറഞ്ഞത് .ഇതിന്റെ പേരില്‍ ഞങ്ങളെ വേദനിപിക്കുന്ന രീതിയില്‍ കമന്റുകള്‍ ഇട്ടാല്‍ പിന്നെ ഞങ്ങള്‍ വരില്ല .ഞങ്ങളുടെ അഭിപ്രായം പറഞ്ഞു എന്ന് മാത്രം.

ഞങ്ങള്‍ പറഞ്ഞത് തെറ്റ് ആണ് എന്ന് ഞങ്ങളുടെ അറിവില്ലായ്മ കൊണ്ട് പറഞ്ഞതാണ്‌ എന്ന് കരുതിയാല്‍ മതി .

ഗായത്രി June 15, 2010 at 10:44 PM  

അസീസ്‌ സര്‍ ആണ് ഒരു ദിവസം നെറ്റില്‍ നിന്ന് ഒരു ചോദ്യം എടുത്തു തന്നത് പോസ്റ്റ്‌ ആകി മാറ്റി എന്ന് പറഞ്ഞു ഒരു കമന്റ്‌ വന്നത് മുതല്‍ പസിലുകള്‍ ഒഴിവാക്കി തുടങ്ങി .അത് ശരിയല്ല .അസീസ്‌ സര്‍ കൊടുത്ത പല ചോദ്യങ്ങളും ഗണിതത്തിന്റെ ഉള്ളറകള്‍ തൊട്ടറിഞ്ഞ ചോദ്യങ്ങള്‍ ആയിരുന്നു.

ബ്ലോഗിലെ പസിലുകള്‍ പലതും ഒരു പസില്‍ എന്നതിലുപരി നമുടെ ഉള്ളിലെ ഗണിത താല്പര്യത്തെ തൊട്ടറിഞ്ഞവ ആയിരുന്നു.

ഒരിക്കല്‍ ജോണ്‍ സര്‍ ഒരു പോസ്റ്റില്‍ ചോതിച്ചു
"മുന്നു കോണ്‍ ഉള്ളതിനാലാണല്ലോ ത്രികോണം എന്നു വിളിക്കുന്നത്. നാലു കോണുള്ളതിനെ എന്താണ് ചതുര്‍കോണം എന്നു വിളിക്കാത്തത്? അതുപോലെ പഞ്ചകോണം എന്നും വിളിക്കുന്നില്ല. അവിടെയോക്കെ വശങ്ങള്‍ക്ക് പ്രധാന്യം നല്‍കിയിരിക്കുന്നത് എന്തിനാണ്?"

ഈ ചോദ്യത്തിനു ആരും ഉത്തരം നല്‍കിയില്ല ഞങ്ങള്‍ കാത്തിരിക്കുക ആയിരുന്നു .ആരും പ്രതികരിച്ചില്ല .എത്ര മനോഹരമായ ചോദ്യം ആണ് .ഇത്തരം ഗഹനമായ ചിന്തകള്‍ ആണ് ഞങ്ങള്‍ ബ്ലോഗില്‍ നിന്നും പ്രതീക്ഷിക്കുന്നതും

Anonymous June 15, 2010 at 10:58 PM  

പ്രിയ ഗായത്രി,

അധ്യാപകരുടെ ആവശ്യങ്ങള്‍ക്കനുസരിച്ചാണ് പലപ്പോഴും പോസ്റ്റുകള്‍ തയ്യാറാക്കുക. വായനക്കാരുടേയും സുഹൃത്തുക്കളുടേയും അഭിപ്രായങ്ങളും ടീമംഗങ്ങളുടേതെന്ന പോലെ തന്നെ ഞങ്ങള്‍ പരിഗണിക്കാറുണ്ട്. ഗായത്രി പറഞ്ഞ വസ്തുത ഒരു യാഥാര്‍ത്ഥ്യമാണെന്ന് ഞങ്ങള്‍ക്കറിയാം.

നമ്മുടെ ബ്ലോഗിലെ സജീവസാന്നിധ്യമാകാന്‍ പോകുന്ന ഒരാള്‍ (അദ്ദേഹം ഇതേ വരെ കമന്‍റു പോലും ചെയ്തിട്ടില്ല) ഇന്ന് എന്നോട് അഞ്ജന ടീച്ചറുടേയും ഗായത്രിയുടെയും കൃഷ്ണന്‍സാറിന്‍റേയും കമന്‍റുകളുടെ പ്രൌഢഗംഭീരമായ ആശയമികവിനെപ്പറ്റി സംസാരിച്ചതേയുള്ളു. ഗായത്രിയുടെ യൂക്ലിഡുമായി ബന്ധപ്പെട്ട ഒരു കമന്‍റിനേപ്പറ്റിയാണ് അദ്ദേഹം സംസാരിച്ചത്. ബ്ലോഗ് കുറേക്കൂടി ഗണിതമയമാകാന്‍ പോകുന്നുവെന്നതിന്‍റെ ഉത്തമദൃഷ്ടാന്തമായാണ് ഇക്കാര്യം ഞാനിവിടെ ഉദ്ധരിച്ചത്. ഇതെല്ലാം മുടങ്ങാതെ വീക്ഷിക്കുന്ന ഗണിതസ്നേഹികളായ ഒരുപാട് പേര്‍ മുടങ്ങാതെ ഇവിടെ വന്നുപോകുന്നുണ്ട്. (അവരില്‍ ബഹുഭൂരിപക്ഷവും കമന്‍റ് ചെയ്യാറില്ലെന്നത് മറ്റൊരു സത്യം). ശക്തരായ ചിലര്‍ കൂടി ബ്ലോഗിലേക്കെത്തുന്നുവെന്നത് ഒരു സന്തോഷകരമായ കാര്യമല്ലേ ഗായത്രീ, അവിടെ പ്രതീക്ഷയ്ക്ക് വകയുണ്ടല്ലോ.

ഗായത്രിയോട് ഹൈസ്ക്കൂള്‍ ക്ലാസുകളെ അടിസ്ഥാനമാക്കിയുള്ള ചോദ്യപേപ്പറുകളോ പോസ്റ്റുകളോ ചെയ്തുനല്‍കാന്‍ ഈ വര്‍ഷം ആദ്യമേ അഭ്യര്‍ത്ഥിച്ചിരുന്നു. പക്ഷെ അതൊന്നും ചെയ്തു തന്നില്ലായെന്നത് തെല്ലു പരിഭവത്തോടെ തന്നെയാണ് ഞങ്ങളെഴുതുന്നത്. പക്ഷേ ഗായത്രിയില്‍ നിന്നും അത്തരത്തിലുള്ള പോസ്റ്റുകള്‍ മാത്‍സ് ബ്ലോഗും വായനക്കാരും പ്രതീക്ഷിക്കുന്നുണ്ടെന്നത് ഒരു വാസ്തവം.

അഭിപ്രായങ്ങള്‍ തുറന്നെഴുതുക. സധൈര്യം...

Jomon June 15, 2010 at 11:46 PM  

.

വിജയന്‍ സാറിന്റെ കമന്റ് പ്രകാരം മാത്സ് ബ്ലോഗിലെ ഹിറ്റുകള്‍ നാലു ലക്ഷം പിന്നിട്ട സമയം ഇന്ന് കാലത്ത് 7.20 A.M June 15 2010

ഇപ്പോള്‍ സമയം 11.35 P.M June 15 2010
ബ്ലോഗ്‌ ഹിറ്റുകള്‍ 402350. അതായത്‌ ഇന്നു ഒരു ദിവസത്തെ ഹിറ്റുകള്‍ രണ്ടായിരത്തിലേറെ ...

ഇത്രയും പ്രചാരമുള്ള ഈ ബ്ലോഗിന്റെ ഭാഗമാകുവാന്‍ സാധിച്ചതില്‍ സന്തോഷിക്കുന്നു...

ഏറ്റെടുക്കുന്ന ഉത്തരവാദിത്വത്തിന്റെ ഗൌരവം അറിയാവുന്നത് കൊണ്ടു തന്നെ ഒരു ചെറിയ ടെന്‍ഷന്‍ ഉണ്ട്. എങ്കിലും ഇതൊരു ചലഞ്ച് ആയിത്തന്നെ കണക്കാക്കുന്നു...

അഭിനന്ദനങ്ങള്‍ അറിയിച്ച ഏവര്‍ക്കും നന്ദി..
തുടര്‍ന്നും പ്രോത്സാഹനങ്ങള്‍ ഉണ്ടാകുമല്ലോ..


.

Thasleem June 16, 2010 at 5:09 AM  

ആശംസകള്‍.............


By Thasleem

MURALEEDHARAN.C.R June 16, 2010 at 5:38 AM  

മാത്സ് ബ്ലോഗിനെ ഉന്നതങ്ങളിലേയ്ക്ക് ഉയര്‍ത്തിയ ഏവര്‍ക്കും അഭിനന്ദനങ്ങള്‍.....

vijayan June 16, 2010 at 7:30 AM  

what is the next term in the AP? (OR GP,HP...........?)
2009JUNE 29(6000),JULY 17(1000O),NOV 30 (I00000), 2010 FEB 13(200000),APRIL14(300000),JUNE 15(400000),...... ...... (5 LAKH).
IN THE FIRST 13 DAYS AFTER JUNE 29 THE rate was 4000/13 =307.
next 136 days 90000,rate was 90000/136=680.
then 74 days to complete 1 lakh,the rate was 1362.
next 60 days to 1lakh.the rate was 1606 and now it took 60 days to complete next 1 lakh.the rate was 1606 (per day).so minimum 60 days may take to complete next 1 lakh......(before aug 15)
so welcome all viewers to inaugurate the (5 lakh) before 15-8-2010.
(I am happy to inform you that i was here to enjoy all this celebrations as a silent member.
once again sincere thanks to the precious viewers.

Lalitha June 16, 2010 at 6:02 PM  

അഭിനന്ദനങ്ങള്‍ ,അഭിനന്ദനങ്ങള്‍ ,അഭിനന്ദനങ്ങള്‍ ....ഒരായിരം അഭിനന്ദനങ്ങള്‍ ....
ജനാര്‍ദ്ദനന്‍ മാഷിനും ജോമോന്‍ മാഷിനും സ്വാഗതം സുസ്വഗതം

kambarRm June 16, 2010 at 6:11 PM  

അഭിനന്ദനങ്ങൾ..
ഇനിയും ഒരു പാട് ഹിറ്റുകൾ കടന്ന് മുന്നേറാൻ ദൈവം അനുഗ്രഹിക്കട്ടേ..
എല്ലാ ആശംസകളും നേരുന്നു

Mash June 16, 2010 at 6:13 PM  

മാത്സ് ബ്ലോഗിന് എന്‍റെ ഹൃദയം നിറഞ്ഞ ആശംസകള്‍.തുടര്‍ന്നും ഈ ബ്ലോഗ്ഗ്‌ ഉയരങ്ങളില്‍ എത്തട്ടെ....

വീ.കെ.ബാല June 16, 2010 at 7:17 PM  

ആശംസകൾ

devapriya jayaprakash June 16, 2010 at 9:36 PM  

പ്രിയ മാത് സ് ബ്ളോഗിന്റെ ഉയര്‍ച്ചയില്‍
ഭാഗഭാക്കാകുന്ന എല്ലാവര്‍ക്കും അഭിവാദ്യങ്ങള്‍!!
May I ask one doubt?
in the AP -70,-64,-58,...............,is 104
a term?
Yes,using the formula for nth term
I got it as 30th term. But by using
the of division of terms by the
common difference 6, I got
104 is not a term since remainders
are not same. where did I make
mistake?

ഫിലിപ്പ് June 16, 2010 at 9:46 PM  

"since remainders
are not same."

May I know what the remainders are?

-- Philip

devapriya jayaprakash June 16, 2010 at 9:57 PM  

Sir
when I divided 70 by 6, I got remainder 4 and when I divided 104 I got remainder 2.But they are not same.Am I right?

ഫിലിപ്പ് June 16, 2010 at 10:20 PM  

why did you divide 70 by 6?

ഫിലിപ്പ് June 16, 2010 at 10:29 PM  

Can you think why dividing terms by the common difference and comparing remainders is good enough to check if two terms are part of the A.P ?

Once you understand this, you will solve the problem that you have.

-- Philip

Anjana June 16, 2010 at 10:43 PM  

Note that here you have to divide
-70 by 6. Then the remainder is 2, because

-70 = (-12) x 6 + 2

Here the quotient is -12 and the remainder is 2.

Also note that the remainder, by definition, should always be non-negative.( If a is any integer and b is a positive integer then there exist unique integers q and r such that a = bq + r where r is either zero or 0 < r < q )

devapriya jayaprakash June 16, 2010 at 10:45 PM  

Sir
when we divide each term in an AP by its common difference we get the same remainder.I think there may be exceptional cases.
Thank you Sir for trying to clear my doubt.

devapriya jayaprakash June 16, 2010 at 10:48 PM  

Thank you very much Anjana.Now I realized my mistake.

ഗായത്രി June 16, 2010 at 10:53 PM  


@ Devapriya Teacher

I think it is a logical error

Actually 70 is not a term of this A.P

-70 is a term of this A.P

When we divide -70 by 6 we get the quotient as -11 and remainder as -4 there is the logical error .remainder can not be a negative number it is always a positive number

******** 7 divided by 3 is -3, remainder 2 (rather than -2, remainder -1) *********

Look here
−70 = 12×(−6) + 2 so the remainder here also is 2 .
−64 = 11×(−6) + 2 so the remainder here also is 2 .
−58 = 10×(−6) + 2 so the remainder here also is 2
……………………………………………………….
……………………………………………………….
104 = 17×(6) + 2 so the remainder here also is 2 .


So in this A.P if we divide each term by 6 we get remainder 2 not 4

Anjana June 16, 2010 at 11:03 PM  

There is a small (but serious) typing error in my post: The last part should be as below:

( If a is any integer and b is a positive integer then there exist unique integers q and r such that a = bq + r where r is either zero or 0 < r < b )

ഗായത്രി June 16, 2010 at 11:07 PM  

@ Devapriya Teacher

ക്ഷമിക്കണം അഞ്ജന ചേച്ചി നേരത്തെ വിശധീകരിച്ചത് കണ്ടില്ല.എന്തായാലും ദേവപ്രിയ ടീച്ചറുടെ സംശയം പരിഹരിച്ചല്ലോ.ഒരു സംശയം മനസ്സിലാക്കാന്‍ ടീച്ചര്‍ കാണിച്ച ആ താല്പര്യം വളരെ പ്രശംസനീയമാണ്.

@ Anjana Chechi

വിശദീകരണം നന്നായി .ഇത്ര ദിവസം എവിടെ പോയി?ചേച്ചിക്ക് സുഖം എന്ന് കരുതുന്നു
എനിക്ക് ഒരു സംശയം ഉണ്ട്

"മുന്നു കോണ്‍ ഉള്ളതിനാലാണല്ലോ ത്രികോണം എന്നു വിളിക്കുന്നത്. നാലു കോണുള്ളതിനെ എന്താണ് ചതുര്‍കോണം എന്നു വിളിക്കാത്തത്? അതുപോലെ പഞ്ചകോണം എന്നും വിളിക്കുന്നില്ല. അവിടെയോക്കെ വശങ്ങള്‍ക്ക് പ്രധാന്യം നല്‍കിയിരിക്കുന്നത് എന്തിനാണ്?"

ഷാ June 16, 2010 at 11:28 PM  

അഭിനന്ദനങ്ങള്‍ ............

ജനാര്‍ദ്ദനന്‍.സി.എം June 16, 2010 at 11:32 PM  

@ഗായത്രി
ചോദിച്ച ചോദ്യത്തിന്റെ ഉത്തരം എനിക്കറിയില്ല.
എന്നാല്‍
തെങ്ങ് + കാ = തെങ്ങ്കാ = തേങ്ങ
മാവ് + കാ = മാവ്കാ = മാങ്ങ
പക്ഷെ
പ്ലാവ് + കാ = പ്ലാവ്കാ = പ്ലാങ്ങ ആവാത്തതെന്തു കൊണ്ടാണ്?

Anjana June 16, 2010 at 11:47 PM  

മൂന്നു കോണുകളില്‍ കുറഞ്ഞൊരു ബഹുഭുജം ( closed polygon എന്നര്‍ത്ഥത്തില്‍ ) സാധ്യമല്ലല്ലോ, ആ കാര്യം ഒന്നുറപ്പിക്കാനായിരിക്കാം ത്രികോണം എന്ന് കോണുകള്‍ക്ക് പ്രാധാന്യം കൊടുത്തു വിളിച്ചുതുടങ്ങിയത്‌, ആ കടമ്പ കടന്നാല്‍ , ബഹുഭുജങ്ങളെ സംബന്ധിച്ച് വശങ്ങള്‍ക്കു തന്നയല്ലേ പ്രാധാന്യം? ഇത് ഞാന്‍ വെറുതെ ഊഹിക്കുന്നതാണ്, വേറെ വല്ല കാരണവും ഒരു പക്ഷെ ഉണ്ടായേക്കാം.
നിര്‍വചനങ്ങള്‍ക്ക് ഗണിതത്തില്‍ വലിയ പ്രാധാന്യമുണ്ട്. അതോടൊപ്പം നമ്മുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് പുതിയ നിര്‍വചനങ്ങള്‍ നല്‍കാനുള്ള സ്വാതന്ത്ര്യവും ഉണ്ട്, ഈ നിര്‍വചനങ്ങളെ ഉപയോഗിച്ചുള്ള തുടര്‍ ചര്‍ച്ചയില്‍ consistency ഉണ്ടായിരിക്കണം. യുക്തിഭംഗങ്ങളിലെക്കും Contradictions - ലേക്കും ചെന്ന് വീഴരുത്. അത്രമാത്രം. അതുകൊണ്ട് പേരിനെക്കുറിച്ചോ നിര്‍വചനങ്ങളെക്കുറിച്ചോ നാം ഒരുപാടു ആലോചിച്ചു വിയര്‍ക്കേണ്ട കാര്യമില്ലെന്ന് തോന്നുന്നു.

devapriya jayaprakash June 17, 2010 at 6:05 PM  

പ്രിയഗായത്രി
വളരെനന്ദി!ഏതുസംശയവും
ഏതുസമയത്തുംതീര്‍ത്തുതരാന്‍
MATHSBLOGഉള്ളത് വലിയ ഭാഗ്യമാണ്.

ജനാര്‍ദ്ദനന്‍.സി.എം June 17, 2010 at 6:13 PM  

സ്ക്കൂള്‍ ഡയറി -5 ഗോപാലന്‍ മാഷും കലാ'വാസന'യും

ജനവാതിലില്‍
ജനാര്‍ദ്ദനന്‍ സി.എം

Lalitha June 17, 2010 at 6:41 PM  

A boat travels 30 km upstream and 44 km downstream in 10 hrs. It takes 13 hrs to cover 40 km upstream and 55 km downstream. Find the speed of the stream, and that of the boat in still water.

ഗായത്രി June 17, 2010 at 7:54 PM  

Speed of boat = 8 km/hr
Speed of stream = 3Km/hr

ഗായത്രി June 17, 2010 at 8:35 PM  
This comment has been removed by the author.
ഗായത്രി June 17, 2010 at 8:37 PM  


Let the speed of the upstream = x Km/hr
Speed of down stream = y Km/hr

30/x + 44/y = 10

Take1/x =m and and 1/y =n then

30m+44n= 10 -------(1)

And

40/x+ 55/y = 13

40m+55n= 13-----(2)

Solving (1) and (2)

m= 1/5 and n= 1/11

Then x =5 Km/hr and y= 11 Km/hr

Speed of the stream = ½ ( 11-5) = 3 Km/hr

Speed of boat = (5+11)/2 = 8 Km/hr

jamal|ജമാൽ June 18, 2010 at 9:24 AM  

4 laksham hittin 4 laksham aasamsakal

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer