STD IX - New Text Books (with English Medium)
>> Wednesday, June 16, 2010
മിക്കവാറും എല്ലാ സ്ക്കൂളുകളിലും വിജയകരമായ രീതിയില്‍ത്തന്നെ വിദ്യാഭ്യാസവകുപ്പ് പാഠപുസ്തകങ്ങളെത്തിച്ചു കഴിഞ്ഞു. എങ്കിലും ഒമ്പതാം ക്ലാസിലെ പുതിയ പുസ്തകങ്ങളുടെ പോസ്റ്റ് ഒന്നു മുകളിലേക്ക് കയറ്റിയിടണമെന്ന് ആവശ്യമുയര്‍ന്നതു കൊണ്ടാണ് ഈ പോസ്റ്റ് വീണ്ടും മുന്‍പേജിലേക്ക് പ്രത്യക്ഷപ്പെടുന്നത്. മാത്രമല്ല, ഈ പോസ്റ്റില്‍ ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങളുടെ പി.ഡി.എഫ് കോപ്പി കൂടി നല്‍കി അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. നോക്കുമല്ലോ. 'ഈ ബ്ലോഗില്‍ തിരയൂ' എന്ന സെര്‍ച്ച് ബോക്സില്‍ തിരഞ്ഞും നമുക്ക് ആവശ്യമുള്ള പോസ്റ്റുകള്‍ കണ്ടുപിടിക്കാമെന്ന് പലര്‍ക്കും അറിയില്ലെന്നു തോന്നുന്നു.! ഉദാഹരണത്തിന്, സെര്‍ച്ച് ബോക്സില്‍ 'പാരഡോക്സ്' എന്നു കൊടുത്തു നോക്യേ...! താഴെയുള്ള ലിങ്കുകളില്‍ നിന്നും ഈ അധ്യയനവര്‍ഷത്തില്‍ മാറ്റമുള്ള ഒന്‍പതാം ക്ലാസിലെ മലയാളം മീഡിയം/ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങള്‍ താഴെ നിന്നും ഡൌണ്‍ലോഡ് ചെയ്തെടുക്കാം.
English Version
Physical Science (English Medium)
Part-1( Preface, Chapters: 01, 02 ,03, 04, 05, 06, 07 )
Part-2( Preface, Chapters: 08 , 09 ,10, 11, 12, 13 )
Biological Science (English Medium)
Preface, Chapters: 01, 02 ,03, 04, 05, 06, 07, 08 )
Mathematics(English Medium)
Part-1( Preface, Chapters: 01, 02 ,03, 04, 05, 06, 07, 08 )
Part-2( Preface, Chapters: 09, 10 ,11, 12, 13)
Social Science (English Medium)
Part-1 (full)
Part-2 ( Preface, Chapters: 01, 02 ,03, 04, 05, 06, 07, 08 )
Malayalam Medium
Kerala Reader Malayalam
Kannada
Arabic
Urdu Reader
Sanskrit
English
Hindi
Physical Science
Mathematics
Social Science
Thanks & Source:www.itschool.gov.in
Physical Science (English Medium)
Biological Science (English Medium)
Mathematics(English Medium)
Social Science (English Medium)
Kerala Reader Malayalam
- AT ( Preface, Chapters: 01, 02, 03, 04, 05, 06, Glossary, Authors)
- BT ( Preface, Chapters: 01, 02, 03, Glossary, Authors)
Kannada
Arabic
Urdu Reader
Sanskrit
English
Hindi
Physical Science
- Part-1( Preface, Chapters: 01, 02 ,03, 04, 05, 06, 07 )
- Part-2( Preface, Chapters: 08 , 09 ,10, 11, 12, 13 )
Mathematics
Social Science
Thanks & Source:www.itschool.gov.in
50 comments:
Thanks to the maths blog for uploading the new text books. It is much helpfull for the teachers especially teachers like us from gulf who have already started the new academic year. It would be much better if the english version are also uploaded. Hope the team members will take interest and consider us too. Thanking you once again .........
ഒന്‍പതാം തരത്തിലെ ടെക്സ്റ്റ് പുസ്തകങ്ങള്‍ വിരല്‍ത്തുമ്പിലെത്തിച്ചതിന് മാത്‍സ് ബ്ലോഗിന് നന്ദി. വെക്കേഷന്‍ കാലത്തും ഊര്‍ജ്ജം ചോരാതെ പ്രവര്‍ത്തനനിരതരായിരിക്കുന്ന എല്ലാ ടീമംഗങ്ങള്‍ക്കും അഭിനന്ദനങ്ങള്‍
thanks for the blog for uploading the text books.....
This is very nice. Thanks to maths blog!!!!!!!!!!!
Usually it is very difficult to see the book .
നന്ദി നന്ദി ഒരായിരം നന്ദി
കോഴ്സുകള്‍ക്ക് മുന്നോടിയായി പുസ്തകങ്ങള്‍ ലഭ്യമാക്കാന്‍ കഴിഞ്ഞതില്‍ നമുക്ക് അഭിമാനിക്കാം.ആയിരക്കണക്കിന് അധ്യാപകര്‍ക്കാണ് പ്രയോജനം കിട്ടുന്നത്.നന്ദി
thank u for textbook link
Thanks to the maths blog team for giving the text books online.if it possible please give notes for the preparation of teaching notes
And then if possible give the teaching notes itself and there after the ......................ok
AN EXCELLENT SUPER STANDARD BLOG FROM KERALA I AM SO PROUD ABOUT IT. I HAVE ALREADY RECOMMENDED THIS TO MANY TEACHERS. SINCE MY BLOG IS ABOUT MEDICAL TOPICS SORRY I AM NOT ABLE TO GIVE A LINK IN MY BLOG.CONGRATS KEEP IT UP ONCE AGAIN HATS OFF TO YOUR DEDICATION
Check This Problem
ഒന്‍പതാം ക്ലാസ്സിലെ പുതിയ ടെക്സ്റ്റ് ബുക്കിലെ ഒരു പ്രശ്നമാണ് മുകളില്‍ ഉള്ളത്. എത്ര പേര്‍ നമ്മുടെ ബ്ലോഗില്‍ നിന്നും ടെക്സ്റ്റ് ബുക്കുകള്‍ download ചെയ്തു എന്നറിയാന്‍ ഒരു ടെസ്റ്റ് .
എനിക്ക് തോന്നുന്നത് ആരും അതു(ടെക്സ്റ്റ് ബുക്കുകള്‍) ശ്രദ്ധിച്ചിട്ടു പോലുമില്ലെന്നാണ് .
Figure
In the figure, AC is the new border.
AB is joined, and CD is the parallel to AB, passing through E.
Since these are parallel, the areas of triangles AEB and ACB are equal.
So, Area of quadrilateral AQPC = Area of pentagon AQPBE.
@ അനൂപ്
ഉത്തരം ശരിയാണ് .ഇത് ഒന്‍പതാം തരത്തിലെ പുതിയ പുസ്തകത്തിലുള്ള ഒരു ചോദ്യമാണ് .
Anyway Good.
Thanks
നല്ല പ്രോബ്ലം ആണല്ലോ, അസീസ് മാഷെ.
thank u for sharing.
നാളെ അധ്യാപക പരിശീലനത്തില്‍ കൊടുക്കാന്‍ തയ്യാറാക്കിയതാണ്.
മേഖല : ഭിന്നകസംഖ്യകള്‍ std 9
ഒകു കമ്പിന്റെ 3 ല്‍ ഒരു ഭാഗം മുറിച്ചുമാറ്റി.ബാക്കിയുള്ളതിന്റെ 3 ല്‍ 4 ഭാഗവും മാറ്റി.എത്രഭാഗം ബാക്കിയുണ്ട്
കുട്ടികള്‍ക്ക് കൊടുക്കാനായി അധ്യാപകര്‍ക്ക് നല്കു്ന്നതാണ് .പരിശീലകര്‍ ഉപയോഗിക്കുമല്ലോ
Dear Dr Khan Sherief
We are really thankful to you for recommending our Blog to the teachers. We Expect your valuable presence and sincere advice for the smooth and effective functioning of our works in the blog and in schools
JOHN P A BLOG TEAM MEMBER
Please read this,
I just found it in a blog
"പുതിയ പാഠപുസ്തകങ്ങള്‍ എത്ര മനോഹരമായി ഐ.സി.ടി. സാധ്യതകള്‍ കൂടി പ്രയോജനപ്പെടുത്തി വിനിമയം ചെയ്യാം. പാഠവും വിനിമയതന്ത്രങ്ങളും സ്വീകരിക്കുമ്പോള്‍തന്നെ ഐ.സി.ടി. സാധ്യതകളെ സമര്‍ത്ഥമായി ലിങ്ക് ചെയ്യുകയും ഒരു ഐ.സി.ടി. കണ്ടന്റുകൂടി സപ്പോര്‍ട്ടായി നല്‍കുകയും ചെയ്താല്‍ അത് അധ്യാപകര്‍ക്കും കുട്ടികള്‍ക്കും എത്രമാത്രം പ്രയോജനപ്പെടുമായിരുന്നു. പാഠപുസ്തകമെഴുതുന്നവര്‍ക്ക് ഐ.സി.ടി. സാധ്യകള്‍ എന്നത് ചുക്കോ ചുണ്ണാമ്പോ എന്നറിയില്ല. ഐ.ടി. വിദഗ്ദ്ധര്‍ക്ക് ബോധനശാസ്ത്രവും അതത് വിഷയ പരിജ്ഞാനവും കഷ്ടി. വ്യത്യസ്ത തുരുത്തുകളായി നില്‍ക്കുന്ന വിദ്യാഭ്യാസവകുപ്പിനുകീഴിലെ ഘടകങ്ങളെത്തന്നെ ഒത്തൊരുമിപ്പിക്കാന്‍ കഴിയാത്തവര്‍ക്ക് മൊത്തം സിസ്റ്റത്തെ നവീകരിക്കാനും ഏകോപിപ്പിക്കാനും എങ്ങനെ കഴിയും?"
@ ഷഹ്‍ന,
ഇത്തവണത്തെ ട്രെയിനിങ് കോഴ്സുകള്‍ പ്ലാന്‍ ചെയ്തിരിക്കുന്നത് തന്നെ ഐ.സി.ടി സാധ്യതകളെ മുന്നില്‍ക്കണ്ടു കൊണ്ടുതന്നെയാണ്. ഈ വര്‍ഷത്തെ എട്ടാം ക്ലാസ് ഐ.സി.ടി പുസ്തകം കണ്ടിരുന്നല്ലോ. ഇനി ഇതെല്ലാം ക്ലാസ് റൂമുകളില്‍ ഫലപ്രദമായി വിനിയോഗിക്കേണ്ടതിന്‍റെ ഉത്തരവാദിത്വം നമ്മള്‍ അധ്യാപകരിലാണ്. ഓരോരുത്തരും തയ്യാറാക്കുന്ന പഠനതന്ത്രങ്ങള്‍ നമുക്ക് അയച്ചു തരികയാണെങ്കില്‍ മാത്‍സ് ബ്ലോഗിലൂടെ അധ്യാപകര്‍ക്കായി നമുക്കത് പങ്കുവെക്കാം. നല്ല നല്ല നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിന് കഴിവുള്ള ഒട്ടേറെ വായനക്കാര്‍ നമുക്കുണ്ടല്ലോ. ഫലപ്രദമായി നമുക്കത് വിനിയോഗിക്കാം.
The 4th Professional Development & Technology Orientation Workshop for mathematics teachers
( Primary on 26th June and Secondary during 27-29 June)
The workshop is conceived with two main goals:
(1) Strengthening conceptual understanding of the principles of mathematics
(2) Technological Orientation and training
More details here
-
"അധ്യാപക പരിശീലനങ്ങളുടെ കാര്യമാണ്. ഏറ്റവും കെങ്കേമം. കോടികളാണ് ഓരോ വര്‍ഷവും അധ്യാപക പരിശീലനങ്ങള്‍ക്കായി സര്‍ക്കാര്‍ചെലവിടുന്നത്. ഭൂനികുതിയായും വീട്ടുനികുതിയായും വില്‍പ്പന നികുതിയായും ഏറ്റവും ദരിദ്രരടക്കം സര്‍ക്കാരിലൊടുക്കുന്ന പണമാണിതെന്ന് ഓര്‍ക്കണം പരിശീലനത്തിന്റെ വിശദാംശങ്ങള്‍ തയ്യാറാക്കുന്നതിനും നടത്തുന്നതിനും മാത്രം കോടികള്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രതിമാസം ശന്വളം കൊടുക്കുന്ന സ്ഥാപനങ്ങളെകുടി ഈ വിചരണയിലുള്‍പ്പെടുത്തണം. ഇവര്‍ തയ്യാറാക്കുന്ന മൊഡ്യുളുകള്‍ അധ്യാപകരുടെ ആവശ്യബോധത്തെ പരിഗണിച്ചാണോ? അവരെ ഏതെങ്കിലും വിധത്തില്‍ ആവേശഭരിതരാക്കാന്‍, ചലിപ്പിക്കാന്‍ പരിശീലനങ്ങള്‍ക്ക് സാധിക്കാറുണ്ടോ? എത്രമാത്രം അലംഭാവത്തോടുകുടിയാണ് നമ്മുടെ അധ്യാപകര്‍ പരിശീലനങ്ങളില്‍ പങ്കെടുക്കാറുള്ളത്? തനിക്ക് അറിയാത്ത എന്ത് കാര്യങ്ങളാണ് ഇവിടെ കിട്ടിയത് ഈ പറയുന്നതൊന്നും എന്റെ ക്ലാസ് മുറിയില്‍, മണ്ടന്‍മാരായ കുട്ടികളുടെ അടുത്ത് നടപ്പില്ല, ഇവിടെ പാഠം തീര്‍ക്കാന്‍ തന്നെ കഷ്‌ടപ്പെടുന്നതിതിടയിലാണ് ഇത്തരം ഓരോ പുലിവാല് എന്ന്‌ത്യാദി ആത്മഗതങ്ങളാല്‍ മുഖരിതങ്ങളല്ലേ പരിശീലനത്തിന്റെ ഇടവേളകള്‍.
തങ്ങളുടെ വിവരംകെട്ട എല്ലാ ജല്‌പനങ്ങളും കുട്ടികള്‍ തലയാട്ടി അംഗീകരിക്കുന്നതുകൊണ്ട്, തങ്ങള്‍ അല്‍പ ബുദ്ധികളാണെന്ന് സ്വയം തിരിച്ചറിയാന്‍ ഈ വിഭാഗത്തിന് ഒരിക്കലും കഴിയില്ല. (മിടുക്കരായ കുട്ടികള്‍ സഹതാപത്തോടെയാണ് ഇത്തരം അധ്യാപകരെ നോക്കിക്കാണാറ്. അതവര്‍ കുട്ടുകാരോടും രക്ഷകര്‍ത്താക്കളോടും നല്ല ബന്ധമുള്ള അദ്ധ്യാപകരോടു തന്നെയും പറഞ്ഞ് ചിരിക്കാറുണ്ട്). എന്തെങ്കിലും കാര്യങ്ങള്‍ പറഞ്ഞുകൊടുക്കാന്‍ ലോകത്തേറ്റവും പ്രയാസമുള്ള വിഭാഗം എന്ന ലോകത്താകമാനമുള്ള ചീത്തപ്പേര് കളയാതിരിക്കാന്‍ നമ്മുടെ അധ്യാപകരും ഉത്സാഹം കാണിക്കാറുണ്ട്. തന്റെ സ്വകാര്യമായ നേട്ടങ്ങളെക്കുറിച്ച്, പ്രതീക്ഷകളെക്കുറിച്ച്, ഉത്‌കണ്‌ഠകളെക്കുറിച്ച് അല്ലാതെ മറ്റൊന്നും അവരുടെ തലയില്‍ കയറില്ല. കുട്ടികളിലെ പഠനവൈകല്യങ്ങള്‍ എങ്ങിനെ പരിഗണിക്കപ്പെടണം എന്ന് ക്ലാസെടുക്കാന്‍ വന്ന ഡോക്‌ടര്‍ക്ക് അധ്യാപകരുടെ സ്വന്തം കുട്ടികളുടെ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം ഉപദേശിക്കാതെ ഒരു വാക്ക്‌പോലും സംസാരിക്കാന്‍ കഴിയാതെ വന്ന സന്ദര്‍ഭവും പരിശീലനത്തിലുണ്ടായിട്ടുണ്ട്. കേരളം അഭിമുഖീകരിക്കുന്ന നിര്‍ണ്ണായക പ്രശ്‌നങ്ങളെ മുന്‍നിര്‍ത്തി, അതത് വിഷയത്തിന്റെ തലത്തില്‍ നിന്നും അതിനെ മറികടന്നുകൊണ്ടും ചര്‍ച്ചകൊണ്ടു ചെയ്യുന്ന സമീപനത്തോടെ വികസിപ്പിച്ചെടുത്ത പുതിയ പാഠ്യപദ്ധതി, കേരളത്തില്‍ നിലവിലുള്ള എത്ര അധ്യാപകര്‍ക്ക് ഏറ്റെടുക്കാനാവും. വിമര്‍ശനാത്മകപഠനം മുന്നോട്ടുവെക്കുന്ന എന്തിനേയും ചോദ്യം ചെയ്യുക എന്ന ആശയത്തില്‍ തൊട്ടാല്‍ ഷോക്കടിച്ച് ആദ്യം മരിക്കുന്നത് അധ്യാപകരായിരിക്കും.
continue.....
അങ്ങേയറ്റം പാരമ്പര്യവാദികളും സവര്‍ണ്ണമൂല്യങ്ങള്‍ സൂക്ഷിക്കുന്നവരും അന്ധവിശ്വാസികളും സുഖലോലുപരും ഉപഭോഗാസക്തി പിടിപ്പെട്ടവരും പാരസ്ഥിതികബോധം തൊട്ടുതീണ്ടിയിട്ടില്ലാത്തവരും സ്വാര്‍ത്ഥരും ആയ ഒരു വിഭാഗമാണ്, ഇതിനെയെല്ലാം ചോദ്യം ചെയ്യാനുള്ള ചങ്കുറപ്പുണ്ടാക്കുകയാണ് വിദ്യാഭ്യാസത്തിന്റെ പരമമായ ലക്ഷ്യം എന്ന് നമ്മുടെ കുട്ടികളെ പഠിപ്പിക്കാന്‍ പോകുന്നത്.
''ഒന്നു പോ മാഷേ , വിദ്യാഭ്യാസം എന്ന സംഗതി തന്നെ തനിക്ക് മാസം ഒരു പത്തിരുപതിനായിരം രൂപ ശമ്പളം തരാനുള്ള ഒരേര്‍പ്പാടാണെന്ന് അറിയാത്തതുപോലെ.''
സമര്‍പ്പണം
സാമൂഹിക ശാസ്‌ത്രക്ലാസ്സില്‍ സംശയം ചോദിച്ച എന്റെ മകളെ `` വരാന്തയിലൂടെ ഹെഡ്‌മാസ്റ്റര്‍ പോകുമ്പോള്‍ സംശയം ചോദിക്കുന്നത് എന്നെ ചീത്തകേള്‍പ്പിക്കുന്നതിനല്ലേ'' എന്ന് ആക്രോശിച്ച് പുസ്‌തകം കൊണ്ട് അടിച്ച അധ്യാപികയ്‌ക്ക്"
ഇത് ഹോംസ് പറയുന്നതല്ല, കണ്ണൂരിലെ പ്രേമന്‍മാഷ്!!
പ്രിയ ഹോംസ്..
താന്കള്‍ പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങളോടു വ്യക്തിപരമായി ഒരു പരിധി വരെ എനിക്കും യോജിപ്പാണ്‍്. എന്നാല്‍ നൂറു ശതമാനം അദ്ധ്യാപകരും അത്തരത്തിലുള്ളവരല്ല എന്ന് എനിക്ക് അനുഭവത്തിലൂടെ അറിയാന്‍ കഴിഞ്ഞിട്ടുണ്‍്ട്.
പിന്നെ ഓരോ വിഭാഗത്തിന്റെയും ഉള്ളില്‍ ഒരുപാടു കാര്യങ്ങള്‍ പരസ്യമായി ചര്‍ച്ചയ്ക്ക് വയ്ക്കാന്‍ കഴിയാത്തതായി ഒരുപാടു കാര്യങ്ങള്‍ ഉണ്ടാകും എന്ന് ഒരു സര്‍ക്കാര്‍ ജീവനക്കാരനായ താങ്കള്‍ക്ക് അറിയാമായിരിക്കും.
അത് കൊണ്ടു വിമര്‍ശനങ്ങള്‍ക്ക് മറുപടി തരുന്നതിലെ അദ്ധ്യാപകരുടെ പരിമിതികള്‍ മനസിലാക്കി തുടര്‍ന്നുള്ള കമന്റുകള്‍ നടത്തണമേന്ന ഒരു നിര്‍ദേശം ഞാന്‍ മുന്നോട്ടു വയ്ക്കുകയാണ്. (ബ്ലോഗുകാരുമായി ഇത് ചര്‍ച്ച ചെയ്തിട്ടില്ല..എന്റെ വ്യക്തിപരമായ അഭിപ്രായമാണ്)
ഇവിടെ നടക്കുന്ന ചര്‍ച്ചകളില്‍ നിന്നും താന്കള്‍ മനസിലാക്കുന്നത് പോലെ ഒരുപാടു കുട്ടികള്‍ ഒരു റഫറന്‍സിനായി ആശ്രയിക്കുന്ന ഒരു ബ്ലോഗാണ്‍് ഇത്. പലപ്പോഴും അദ്ധ്യാപകര്‍ തന്നെയാവും അവര്‍ക്ക് ഈ സൈറ്റിന്റെ പേര് നല്കിയിട്ടുണ്ടാവുക. അങ്ങിനെ ഈ സൈറ്റില്‍ എത്തുന്ന കുട്ടികള്‍ക്ക് മുന്നില്‍ അദ്ധ്യാപകരെ നഖശിഖാന്തം വിമര്‍ശിക്കുകയും എന്നാല്‍ അതിനോട് വേണ്ട രീതിയില്‍ പ്രതികരിക്കാന്‍ സാധിക്കാതെയിരിക്കുകയും ചെയ്യേണ്ടി വരുന്ന അദ്ധ്യാപകരുടെ അവസ്ഥ താന്കള്‍ ഒന്ന് ചിന്തിച്ചു നോക്കൂ.
താന്കള്‍ മുന്‍പ് സൂചിപ്പിച്ചിട്ടുള്ളത് പോലെ മറ്റു ബ്ലോഗുകളില്‍ പരസ്പരം പേരെടുത്തു തന്നെ പരുഷമായ ഭാഷയില്‍ വിമര്‍ശിക്കാറുണ്ട്. എന്നാല്‍ ഇവിടെ അദ്ധ്യാപകരെ ഏറെ ബഹുമാനത്തോടെ കാണുന്ന വിദ്യാര്‍ത്ഥികള്‍ ആണ് കൂടുതലായും എത്തുന്നതിന്നാണ് എന്റെ നിഗമനം. അവരുടെ മുന്നില്‍ അവര്‍ക്ക് വിദ്യ പകര്‍ന്നു കൊടുക്കുന്ന മുഴുവന്‍ പേരെയും അടച്ച് ആക്ഷേപിക്കുന്ന തരത്തില്‍ കമന്റുകള്‍ ഇടുന്നത് ഒരു ശരിയായ പ്രവണതയായി എനിക്ക് തോന്നുന്നില്ല.
അത് പോലെ തന്നെ തങ്ങളുടെ ഭാഗം ശരിയാണ് എന്നു സ്ഥാപിക്കാനായി ബ്ലോഗില്‍ വന്നു വാദിച്ച് ജയിക്കേണ്ട ആവശ്യം ആത്മ വിശ്വാമുള്ള അദ്ധ്യാപകര്‍ക്ക് ഇല്ല എന്നത് കൊണ്ടു തന്നെയാവണം കൂടുതല്‍ അദ്ധ്യാപകര്‍ അതിനോടു പ്രതികരിക്കാത്തത്.
ഇപ്പോള്‍ താന്കള്‍ സൂചിപ്പിച്ചത് വേറൊരു ബ്ലോഗില്‍ മറ്റൊരാള്‍ ഇട്ട അഭിപ്രായമാണ് എന്ന് മനസിലായി. ഒരു കാര്യം കൂടി താന്കള്‍ വ്യക്തമാക്കണമെന്ന ഒരു ചെറിയ അഭ്യര്‍ത്ഥന ഉണ്ട്. അദ്ധ്യാപരില്‍ ഒരു നന്മയുമില്ല എന്നാണോ താങ്കളുടെ അഭിപ്രായം ? അതായത് എല്ലാ അദ്ധ്യാപകരും മോശം ആളുകള്‍ ആണ് എന്നാണോ താങ്കളുടെ വിലയിരുത്തല്‍?
താങ്കളുടെ ഈ വിഷയത്തിലെ നിലപാട് (അവസാനമായി) വ്യക്തമാക്കാനുള്ള അവസരമായി ഇതിനെ വിനിയോഗിക്കണമെന്ന അഭ്യര്‍ത്ഥനയോടെ
സസ്നേഹം
ജോംസ്
ജോംസ്,
താങ്കളുടെ മറുപടി ചിന്തിപ്പിക്കുന്നതായി..
ഒരുപാട് കുട്ടികള്‍ റഫര്‍ ചെയ്യുന്ന ഒരു ബ്ലോഗാണിതെന്ന് ഞാന്‍ സത്യത്തില്‍ ഓര്‍ത്തില്ല!
എന്റെ അധ്യാപകസുഹൃത്തുക്കളെ പ്രകോപിപ്പിച്ച് സംവാദത്തിന് എരിവുപകരുകയും, അത് ആസ്വദിക്കുകയും ചെയ്യുകയെന്ന സ്വാര്‍ഥലക്ഷ്യത്തിനിടയില്‍ ഞാനത് മറക്കരുതായിരുന്നു. മാപ്പ്!
ഇനി ഹോംസ് ഇത് ആവര്‍ത്തിക്കില്ല.
ജോംസിനും ഹോംസിനും അതു ശരിയായി തോന്നുന്നുവെങ്കില്‍ 'നോം'സും അതിനോട് യോജിക്കുന്നു. നന്ദി
അങ്ങനെ ഹോംസും നമ്മളിലൊരാളായി. ചീന്തോദ്ദീപകമായ ജോംസ് സാറിന്‍റെ കമന്‍റ് ഗംഭീരമായി.
Thanks for uploading the new text books... its very useful for us...
Thanq very much.Please arrange for kannada version or english version of the text.
ലിനക്സില്‍ ഉറുദു ഫോണ്‍ട് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ എന്തെങ്കിലും മ്മാര്‍ഗമുണ്‍ടോ ?..
.
ലിനക്സില്‍ ഉറുദു ഫോണ്‍ട് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ എന്തെങ്കിലും മ്മാര്‍ഗമുണ്‍ടോ ?..
.
9-ാം ക്ലാസിലെ ടെക്സ്റ്റ് ബുക്ക് രണ്ട് ദിവസം കഴിഞ്ഞു നോക്കിയപ്പോള് കാണാതെയായതിനാല് നന്നായി വിഷമിച്ചു എങ്കിലും ഞങ്ങള്ക്ക് എളുപ്പമുള്ളരീതിയില് മുന്നിലത്തെ പേജിലേക്ക് എടുത്തിട്ടുതന്ന നല്ല അധ്യാപകരായ മാത്സ് ബ്ലോഗിന്െ കോ ഓഡിനേറ്റര്മാര്ക്ക് നന്ദി.
സിഫ്ന
Sivadasan Thalassery
I am new to this 'blog'. i don't know whether my 'problem' was discussed earlier.
my question(problem)
Is it possible to connect to Internet using 'dial up' or 'net one'in Linux.
if 'yes' pls help me
please give the steps to install k stars in It@school Linux3.8.1 version
Is it possible to get the STD -IX New Text Book for English medium Mathematics. Sheeja.P.T.
അഭീ,
ഇംഗ്ലീഷ് മീഡിയം ടെക്സ്റ്റ് ബുക്കുകള്‍ കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് ഈ പോസ്റ്റ് അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. നോക്കുമല്ലോ.
ഇംഗ്ലീഷ് മീഡിയം പോസ്റ്റ് ചെയ്തതിന് വളരെ നന്ദി
SREEEEEEEEEEEEEEEE
I have installed Ubundu in my system.There are a large number of tools unknown to me.It will be very helpful if Maths blog start a new page to introduce the use of these tools to beginners.
നേരാ ... നെരത്തെ ചിക്കു ഇത് പറഞ്ഞപ്പോള്‍ ആരും മൈന്റു ചെയ്തില്ല...
ആ ടൂള്കള്‍ക്കും അത് പോലെ അടിസ്ഥാന പാറങ്ങള്‍ക്കും ഒരു ടൂട്ടോറിയല്‍ തുടങ്ങണം ...
മാഷുംമാര്‍ക്ക് അടിസ്ഥാനമില്ലെ ? എന്നൊരു ചോദ്യം വരാം..
പക്ഷെ പത്തിരുപതു കൊല്ലം മുന്‍പ് പരീക്ഷയ്ക്ക് വേണ്ടി മാത്രം പറിച്ചത് ഇപ്പോള്‍ ഓര്‍ക്കുന്നില്ല എന്നതാണ് വാസ്തവം..
എന്നാ പിന്നെ ടെക്സ്റ്റ് നോക്കി പഠിച്ചു കൂടെ..എന്നതായിരിക്കും അടുത്ത ചോദ്യം ..
ടീച്ചേഴ്സ് കോപ്പി എന്നൊരു സാധനം ഇത് വരെ എത്തിയിട്ടില്ല... പിന്നെങ്ങിനാ..?
പിള്ളേരോട് വാങ്ങി പഠിക്കുക എന്ന ഓപ്ഷനാ ഇപ്പൊ ഉള്ളതു .. പക്ഷെ എത്ര നാള്‍..?എത്ര വിഷയം ? പിന്നെ ഈ സോഫ്റ്റ് വെയര്‍ വേറെയും പഠിക്കണം ... സമയമോട്ടില്ല താനും..
അത് കൊണ്ടാ ടൂട്ടോറിയല്‍ തുടങ്ങാമോ എന്ന് ചോദിച്ചത്..
അതും ബ്ലോഗുകാര് തന്നെ വേണമെന്നില്ല..
ഇത് വായിക്കുന്ന സഹായ മനസ്ഥിതി ഉള്ള ആരെങ്കിലും അവരെ അറിയിക്കൂ..
അവര്‍ക്ക് സമ്മതമല്ലെന്കില്‍ പിന്നെ ചിക്കു കംന്റിമ്ഗ് നിര്‍ത്തും..ഹല്ലാ പിന്നെ ...
I expect a blog on our national festival "ONAM" from maths blog.I think there is something interesting in the celebration of onam,when we view from deferent angles
Mathematics text-2 (malayalam medium std9 ) Blogil ennanu varunnathu?
thank you for the std.9 text books
thank you for the std.9 text books
I have gone through mathsblog today.It is very interesting.
text book ittathu nannayi
how i get the new textbook sslc for the academic year of 2019-2020
Post a Comment