ജിയോജിബ്ര അപ്‍ലെറ്റുകള്‍ ബ്ലോഗിലേക്ക്
>> Friday, June 11, 2010
പരിചയപ്പെട്ടതില്‍ വെച്ച് മികച്ച ഗണിത സോഫ്റ്റ്‍വെയറുകളിലൊന്നാണ് ജിയോജിബ്ര. ക്ലാസ് റൂമില്‍ അധ്യാപകന് ഏറെ സമയലാഭം ഉണ്ടാക്കിത്തരുന്നതിനും വ്യക്തതയാര്‍ന്ന വിവരണത്തിനുമൊക്കെ ജിയോജിബ്ര വളരെ സഹായകരമാണ്. വിദേശരാജ്യങ്ങളിലേതു പോലെ ക്ലാസ് റൂമിലെ അധ്യയനം കഴിഞ്ഞ് കുട്ടികള്‍ക്ക് റഫറന്‍സിനു വേണ്ടി നോട്സും പ്രസന്‍റേഷനുകളും ബ്ലോഗില്‍ ഉള്‍പ്പെടുത്തുന്ന അധ്യാപകരെപ്പോലെ നമുക്കും മാറാന്‍ കഴിയും. ഇതു സ്വപ്നം കാണാന്‍ മാത്രമുള്ള കാര്യമാണോ? ഒരിക്കലുമല്ല. ഒരു പത്തു വര്‍ഷത്തിനുള്ളില്‍ ഈ പ്രവണത നമ്മുടെ കൊച്ചു കേരളത്തിലും പടര്‍ന്നു പന്തലിച്ചിട്ടുണ്ടാകും. അതുലക്ഷ്യം വെച്ചു കൊണ്ടാകട്ടെ ഇന്നത്തെ പോസ്റ്റ്. നമ്മുടെ അധ്യാപകര്‍ക്ക് എന്നും പിന്തുണയുമായി എത്തുന്ന ഹസൈനാര്‍ മങ്കട സാറാണ് ഈ ലേഖനം തയ്യാറാക്കിയിരിക്കുന്നത്. ഗണിതത്തിനു മാത്രമല്ല സാമൂഹ്യശാസ്ത്രം, സയന്‍സ് എന്നു തുടങ്ങി ഏതു വിഷയത്തിന്‍റേയും സഹായിയായി നമുക്കുപയോഗിക്കാന്‍ കഴിയുന്ന ഒരു ടൂളാണല്ലോ ജിയോജിബ്ര. ഈ സോഫ്റ്റ്‍വെയറില്‍ തയ്യാറാക്കിയ ഓരോ അപ് ലെറ്റുകളും താഴെ കാണിച്ചിരിക്കുന്നത് പോലെ നമുക്ക് ബ്ലോഗില്‍ പബ്ലിഷ് ചെയ്യാം. അതിനായിതാ, ഒരു ഉദാഹരണം നോക്കൂ.