സംസ്ഥാന ഗണിതശാസ്ത്ര ക്വിസ് ചോദ്യങ്ങള്‍

>> Thursday, December 31, 2009


കേരളത്തിലെ സ്ക്കൂള്‍ അധ്യാപകര്‍ക്ക് പിന്തുണയേകുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഗണിതബ്ലോഗ് മറ്റൊരു ചുവടു വെയ്പ്പുകൂടി നടത്തുകയാണ്. സംസ്ഥാന ശാസ്ത്രമേളകളുടെ ഭാഗമായി തൃശൂരില്‍ നടന്ന ഗണിത ശാസ്ത്ര ക്വിസിലെ ചോദ്യങ്ങള്‍ എല്ലാ ഗണിതശാസ്ത്ര അധ്യാപകര്‍ക്കും വേണ്ടി ബ്ലോഗിലൂടെ പ്രസിദ്ധീകരിക്കുന്നു. മുന്‍കാലങ്ങളില്‍ ക്വിസ് മത്സരവേദിയില്‍ കഷ്ടപ്പെട്ട് നിന്ന് ചോദ്യങ്ങള്‍ എഴുതിയെടുക്കുന്നവര്‍ക്കു മാത്രമേ അവ ലഭ്യമായിരുന്നുവെങ്കില്‍ ഇനി മുതല്‍ ഗണിതബ്ലോഗ് എന്ന സംരംഭം ഉള്ള കാലത്തോളം അവ നിങ്ങള്‍ക്ക് ഭംഗിയായി തയ്യാറാക്കി നല്‍കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഇതിന് ഏറ്റവും കൂടുതല്‍ താല്പര്യമെടുത്ത ബ്ലോഗ് ടീമംഗങ്ങളായ ജോണ്‍ സാറിനും ഭാമടീച്ചര്‍ക്കും ഞങ്ങളുടെ അഭ്യുദയകാംക്ഷികളുടെ പേരില്‍ നന്ദിപറയുന്നു. സംസ്ഥാന മേള നടക്കുന്ന തൃശൂരില്‍ നിന്നും ക്വിസ് കഴിഞ്ഞയുടനെ പ്രസിദ്ധീകരിക്കാന്‍ പാകത്തില്‍ ചോദ്യങ്ങള്‍ എഴുതിത്തയ്യാറാക്കി ഇവര്‍ സ്കാന്‍ ചെയ്തയച്ചു തരികയായിരുന്നു. താഴെയുള്ള ലിങ്കില്‍ നിന്നും ചോദ്യപേപ്പര്‍ ഡൌണ്‍ലോഡ് ചെയ്തെടുക്കാം. ഒപ്പം, എങ്ങനെയാണ് മേള നടന്നതെന്ന വിവരണത്തിലേക്ക്,


Read More | തുടര്‍ന്നു വായിക്കുക

വര്‍ഗ്ഗം കാണാന്‍..

>> Tuesday, December 29, 2009

ഗണിതബ്ലോഗിന്റെ ഒരു വര്‍ഷത്തോളമെത്തുന്ന യാത്രയ്ക്കിടെ ലഭിച്ച ഒരു സുഹൃത്താണ് ആലപ്പുഴക്കാരന്‍ വി.കെ ബാല. ഗണിതത്തോടും സ്ക്കൂള്‍ ജീവിതത്തോടുമൊക്കെയുള്ള സ്നേഹം ഇപ്പോഴും മനസില്‍ കൊണ്ടു നടക്കുന്ന അദ്ദേഹത്തെ നമ്മുടെ ബ്ലോഗിലെ ഒരു കമന്റിലൂടെയാണ് ഞങ്ങളാദ്യമായി കണ്ടുമുട്ടുന്നത്. തുടര്‍ന്ന് നടന്ന ഒരു ഇ-മെയില്‍ ചര്‍ച്ചയില്‍ വര്‍ഗം കാണുന്നതിന് വേണ്ടി അദ്ദേഹം കണ്ടുപിടിച്ച ഒരു രീതി ഏറെ വ്യത്യസ്തത പുലര്‍ത്തുന്ന ഒന്നായി ഞങ്ങള്‍ക്കു തോന്നി. വര്‍ഗം കണ്ടെത്തുന്നതിനായി വി.കെ ബാല അവതരിപ്പിക്കുന്ന ഈ രീതി പരീക്ഷിച്ച് അഭിപ്രായം രേഖപ്പെടുത്തുമല്ലോ.


Read More | തുടര്‍ന്നു വായിക്കുക

ഈ ടീച്ചര്‍മാര്‍ക്ക് എന്താ പണി?

>> Sunday, December 27, 2009

ശ്രീ. എസ്.വി.രാമനുണ്ണിമാഷിന്റെ, ഈ ബ്ലോഗിലെ ആദ്യ ലേഖനം (കൊത്താംകല്ലും ചൊട്ടയും പുള്ളും) ധാരാളം വായനക്കാര്‍ ഇഷ്ടമായെന്നറിയിച്ചിരുന്നു. അധ്യാപന രംഗത്തെ തിരക്കുകള്‍ക്കിടയിലും, ധാരാളം എഴുതാന്‍ സമയം കണ്ടെത്തുന്ന അദ്ദേഹം ഇത്തവണ വളരെ പ്രസക്തമായ ഒരു വിഷയവുമായാണ് രംഗത്തെത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ഈയാഴ്ചയിലെ ഞായറാഴ്ച സംവാദ വിഷയമായിത്തന്നെ ഇത് പ്രസിദ്ധീകരിക്കുകയാണ്. അധ്യാപനം വളരേയധികം ഒഴിവുസമയങ്ങള്‍ ലഭിക്കുന്ന എളുപ്പമുള്ള ഒരു ജോലിയാണെന്നാണ് പൊതുവില്‍ സമൂഹം വിശ്വസിച്ചുപോരുന്നത്. ഈ ലേഖനം വായിച്ചതിനുശേഷം തീരുമാനിക്കൂ.......അഭിപ്രായം കമന്റുചെയ്യാന്‍ മറക്കേണ്ട, അധ്യാപകരും അല്ലാത്തവരും.


Read More | തുടര്‍ന്നു വായിക്കുക

ക്രിസ്​മസ് ട്രീയും, വൈദ്യുത വിളക്കുകളും

>> Friday, December 25, 2009

ഇന്ന് ക്രിസ്മസ്. എല്ലാവരും പുല്‍ക്കൂടുകളും ക്രിസ്മസ് ട്രീയുമൊക്കെയൊരുക്കി ആഘോഷങ്ങളുടെ പാരമ്യത്തിലായിരിക്കും. എന്താണ്‌ ക്രിസ്മസ്‌ ട്രീ ലൈറ്റുകളുടെ ചരിത്രം? ചരിത്രത്തേക്കുറിച്ച്‌ തന്നെ വ്യത്യസ്തങ്ങളായ അഭിപ്രായങ്ങള്‍ ഉയര്‍ന്നേക്കാം.... എങ്കിലും മുന്പൊരിക്കല്‍ ഏതോ ഒരു പുസ്തകത്തില്‍ വായിച്ച ഇതേപ്പറ്റിയുള്ള ഒരോര്‍മ്മ നമുക്കിവിടെ പങ്കുവെക്കാം.....


Read More | തുടര്‍ന്നു വായിക്കുക

A MERRY X'MAS TO ALL

>> Thursday, December 24, 2009

എല്ലാവര്‍ക്കും ഹൃദ്യമായ ക്രിസ്​മസ് ആശംസകള്‍. ഇന്ന് ക്രിസ്​മസ് ഈവ്! നാളത്തെ ക്രിസ്​മസ് ദിനത്തില്‍ മാത്​സ് ബ്ലോഗിന്റെ സ്പെഷ്യല്‍ ക്രിസ്​മസ് ആശംസ ലഭിക്കണമെന്ന് നിങ്ങള്‍ക്ക് ആഗ്രഹമുണ്ടോ? എങ്കില്‍ കോഴിക്കോട് നിന്നും എന്‍.എം.വിജയന്‍ സാര്‍ അയച്ചുതന്ന ഈ പ്രശ്നത്തിനു ക്രിസ്​മസ് ദിനം അവസാനിക്കുന്നതിനു മുന്‍പ് തന്നെ പരിഹാരം കമന്റു ചെയ്യ്. എളുപ്പമുള്ള പ്രശ്നമാണ്. ഇനി പ്രശ്നത്തിലേക്ക്........ഇന്നത്തെ പോസ്റ്റിന്റെ ഹെഡിംഗ് ശ്രദ്ധിച്ചോ..? A MERRY X'MAS TO ALL. അഞ്ചു വാക്കുകള്‍, പത്ത് വ്യത്യസ്ത അക്ഷരങ്ങള്‍.ഓരോ അക്ഷരത്തിനും 0 മുതല്‍ 9 വരേയുള്ള വ്യത്യസ്ത അക്കങ്ങള്‍ വിലയായി നല്‍കാം. ഓരോ വാക്കിന്റേയും അക്കങ്ങളുടെ തുക ഒരു പൂര്‍ണ്ണവര്‍ഗ്ഗമായിരിക്കണം.കൂടാതെ, ഓരോ വാക്കിനേയും സൂചിപ്പിക്കുന്ന സംഖ്യയും ഒരു പൂര്‍ണ്ണവര്‍ഗ്ഗമായിരിക്കണം. മനസ്സിലായില്ലേ? എങ്കിലിതാ ഇംഗ്ലീഷില്‍.


Read More | തുടര്‍ന്നു വായിക്കുക

മറമാടപ്പെടുന്ന പ്രഹേളികകള്‍.

>> Tuesday, December 22, 2009

നമ്മുടെ ബ്ലോഗില്‍ ഓരോ പോസ്റ്റിന്റേയും കമന്റുകളില്‍ ഇപ്പോള്‍ പസിലുകളുടെ പെരുമഴയാണ്. വിജയന്‍, ജോണ്‍, ഫിലിപ്പ്, ഉമേഷ്, അസീസ്, മുരളി,ഗീത,ജയരാജന്‍,....എന്നുവേണ്ടാ, പുലികലുടെ ഒരു നീണ്ട നിര കൊണ്ടും കൊടുത്തും തകര്‍ക്കുകയാണ്. ​എന്നാല്‍, ഉമേഷ് പറഞ്ഞതുപോലെ, പല പസിലുകളും കമന്റുകള്‍ക്കിടയില്‍ വേണ്ടത്ര ശ്രദ്ധ കിട്ടാതെ മറമാടപ്പെടുകയാണെന്നത് ഒരു ദു:ഖസത്യം തന്നെയാണ്. അതുകൊണ്ടു തന്നെ, വിശേഷപ്പെട്ട പസിലുകള്‍ പോസ്റ്റുകളായിത്തന്നെ വരേണ്ടതല്ലേ? കമന്റുകളിലൂടെ അവതരിപ്പിക്കുന്നതിനു പകരം, അവ, (കഴിയുമെങ്കില്‍ ഭംഗിയായി ടൈപ്പ് ചെയ്ത്) നമ്മുടെ മെയിലിലേക്ക് അയക്കാവുന്നതല്ലേയുള്ളൂ? ദാ, ഖത്തറില്‍ നിന്നും, അസീസ് മാഷ് ചെയ്തതുപോലെ.....


Read More | തുടര്‍ന്നു വായിക്കുക

SSLC: 100 മേനിയുടെ പിന്നാമ്പുറങ്ങള്‍..!

>> Sunday, December 20, 2009


രണ്ടു മൂന്നു ഞായറാഴ്ചകളായി തീ പാറുമെന്ന് പ്രതീക്ഷിച്ചു പ്രസിദ്ധീകരിച്ച സംവാദ വിഷയങ്ങള്‍ക്ക് വേണ്ടത്ര പ്രതികരണങ്ങളൊന്നും കണ്ടില്ല. വായനക്കാരില്‍ ഒരു ശതമാനമെങ്കിലും കമന്റു ചെയ്തിരുന്നെങ്കില്‍തന്നെ 15 ഓളം കമന്റുകളെങ്കിലും കാണേണ്ടതായിരുന്നു. സാരമില്ല, ആ കുറവ്, ഈ ആഴ്ച നികത്തിയാല്‍ മതി. കണ്ണൂര്‍ ഡയറ്റിലെ ലക്ചററായ ടി.വി. കൃഷ്ണന്‍ സാറിന്റെ വാക്കുകളില്‍ നിന്നാകട്ടെ തുടക്കം.

"കോഴിക്കോട് ഒരു സ്കൂളില്‍ പത്താം ക്ലാസ്സിലെ കുട്ടികളെ കൌണ്‍സലിങ്ങ് ചെയ്യാന്‍ ചെന്ന സന്ദര്‍ഭം ഓര്‍ക്കുന്നു. കുട്ടികളെക്കുറിച്ച് അധ്യാപകര്‍ക്ക് നിറയെ പരാതിയാണ്. "വര്‍ക്കുകള്‍ " പൂര്‍ത്തിയാക്കി "റെക്കോഡുകള്‍ "കൃത്യ സമയത്ത് "സബ്മിറ്റ്" ചെയ്യുന്നില്ലെന്നായിരുന്നു പരാതികളില്‍ പ്രധാനം. കുട്ടികളോട് സംസാരിച്ചപ്പോള്‍ അധ്യാപകരെക്കുറിച്ച് അവര്‍ക്കും ചിലത് പറയാനുണ്ടായിരുന്നു. അതിലൊന്ന് ഇങ്ങനെ :


Read More | തുടര്‍ന്നു വായിക്കുക

1000 രൂപയ്ക്ക് 1000 മൃഗങ്ങളെ വാങ്ങാന്‍ കഴിയുമോ?

>> Thursday, December 17, 2009


എറണാകുളം നഗരത്തിന്റെ തിരക്കില്‍ വാഹനങ്ങള്‍ക്കിടയിലൂടെ ഒരു വിധത്തില്‍ ബൈക്കില്‍ മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കവേയാണ് അവന്റെ കോള്‍ വന്നത്. നിര്‍ത്താതെയുള്ള മൊബൈല്‍നാദം അറിയാതെ റോഡിന്റെ ഇടതു വശത്തേക്ക് തിരിക്കാന്‍ ബൈക്ക് ഹാന്‍റിലിനെ പ്രേരിപ്പിച്ചു. ഫോണിന്‍റെ പച്ചബട്ടണില്‍ വിരലമര്‍ത്തി. മലബാറിന്‍റെ ചുവയുള്ള മലയാളത്തില്‍ അവന്‍ പരാതിയുടെ കെട്ടഴിച്ചു. നമ്മുടെ ബ്ലോഗിലൂടെ ഒരു ചോദ്യം ചോദിച്ചിട്ട് ആരും മറുപടി കൊടുത്തില്ലായെന്നത്രേ. എന്തോ, എന്റെയോ ഞങ്ങളുടെ ടീമംഗങ്ങളുടേയോ ശ്രദ്ധയില്‍ അത് പെട്ടിരുന്നില്ലായെന്ന് തോന്നുന്നു. സോറി, കുട്ടാ. അഭിനന്ദനത്തോടെ അവനെ ആശ്വസിപ്പിച്ചു കൊണ്ട് പോക്കറ്റിലെ ഒരു കടലാസില്‍ ചോദ്യം ഞാന്‍ കുത്തിക്കുറിച്ചെടുത്തു. അവനോടേതോ സുഹൃത്തുക്കള്‍ ചോദിച്ച ചോദ്യമാണത്രേ അത്. ഉടനെ ഉത്തരം കിട്ടുമെന്ന വിശ്വാസത്തോടെയാണ് അക്ഷരത്തെറ്റോടെയാണെങ്കിലും മലയാളത്തില്‍ ഈ ചോദ്യം ചോദിച്ചത്. കുറേ ദിവസം കാത്തെങ്കിലും നിരാശയായിരുന്നു ഫലം. എങ്കില്‍പ്പിന്നെ നേരിട്ട് ചോദിച്ചിട്ടാകട്ടെ കാര്യം എന്ന് കരുതിയാണ് ഫോണ്‍ നമ്പര്‍ തപ്പിയെടുത്തുള്ള ഈ വിളി. ക്ലാസില്‍ ഈ ബ്ലോഗ് പരിചയപ്പെടുത്തിക്കൊടുത്ത അവന്‍റെ അഞ്ജലി ടീച്ചര്‍ക്ക് നന്ദി പറഞ്ഞു കൊണ്ട് ചോദ്യം ഞാന്‍ ആവര്‍ത്തിക്കുന്നു.


Read More | തുടര്‍ന്നു വായിക്കുക

HP Laserjet p1008

>> Tuesday, December 15, 2009

ഐ.ടി.@സ്കൂളുമായി ബന്ധപ്പെട്ട് ഈ വര്‍ഷം നടന്ന ഏറ്റവും മികച്ച പ്രവര്‍ത്തനം ഏതെന്നു ചോദിച്ചാല്‍, നിസ്സംശയം പറയാവുന്ന ഒന്നാണ് മലപ്പുറം ടീമിന്റെ എഡ്യൂസോഫ്റ്റ്, സോഫ്റ്റ്മാത്​സ് പാക്കേജുകള്‍. നമ്മുടെ ബ്ലോഗ് ടീമംഗം കൂടിയായ പാലക്കാട്ടെ മുരളീകൃഷ്ണന്‍ സാറിന്റെ കൂടി നേതൃത്വത്തില്‍ നടന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് നാം നേരത്തേ ഒരുപാട് പരാമര്‍ശിച്ചിട്ടുള്ളത് ഓര്‍ക്കുമല്ലോ? ഇവയുടെയൊക്കെ നേതൃത്വം വഹിച്ചിരുന്ന രണ്ടു പേര്‍ ഇനി ഇടയ്ക്കിടെ നമ്മെ സഹായിക്കാനെത്താമെന്ന് ഉറപ്പുതന്നിരുന്നു- ശ്രീ. ഹസൈനാര്‍ മങ്കടയും, ഹക്കീം മാഷും. തങ്ങളുടെ സ്കൂളിലുള്ള HP Laserjet p1008 എന്ന പ്രിന്റര്‍ സ്കൂള്‍ ഗ്നൂ ലിനക്സില്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കഴിയുന്നില്ലെന്ന പരാതിക്കാരുടെ എണ്ണം കൂടിയപ്പോഴാണ്, കഴിഞ്ഞയാഴ്ച ശ്രീ. ഹസൈനാര്‍ മങ്കടയുമായി ബന്ധപ്പെട്ടത്. രണ്ടു ദിവസത്തിനകം തന്നെ അദ്ദേഹം പരിഹാരമയച്ചുതന്നു. ഇതാ, പരിഹാരത്തിലേക്ക്...


മേളയുടെ മേളം!

>> Sunday, December 13, 2009


ഇക്കഴിഞ്ഞ ദിവസം, ഒരു റവന്യൂജില്ലാ ഗണിതമേളയില്‍ വിധികര്‍ത്താവാകാന്‍ ഭാഗ്യമോ നിര്‍ഭാഗ്യമോ ലഭിച്ച ഒരു ഗണിതാധ്യാപകന്‍ തന്റെ അനുഭവം ബ്ലോഗിന്റെ വായനക്കാര്‍ക്കായി പങ്കുവെയ്ക്കുകയാണിവിടെ. ഉയര്‍ന്ന ക്ലാസ്സുകളിലെ ഗണിത സമസ്യകളും മറ്റും, തത്തയെ പഠിപ്പിക്കും പോലെ കുട്ടികളില്‍ അടിച്ചേല്‍പ്പിക്കുകയും, ആവര്‍ത്തനവിരസങ്ങളായ പഴഞ്ചന്‍ അധ്യാപനമുറകള്‍ യാതൊരുളുപ്പുമില്ലാതെ പൊടിതട്ടിയെടുത്ത് പുത്തനാക്കി അവതരിപ്പിക്കുകയും ചെയ്യുന്ന അധ്യാപകരെയാണ് അദ്ദേഹം പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്. നിങ്ങള്‍ക്ക് അദ്ദേഹത്തോട് യോജിക്കുകയോ വിയോജിക്കുകയോ ആകാം. ഒരു ഞായറാഴ്ച സംവാദത്തിനുള്ള വകുപ്പ് ഈ വിഷയത്തിലുണ്ടെന്നുള്ള പ്രതീക്ഷയില്‍ ഇത് പ്രസിദ്ധീകരിക്കുന്നു. വായിക്കുക. പ്രതികരിക്കുക. പ്രതികരണത്തില്‍, മേളകള്‍ പിന്നെ എങ്ങിനെയായിരിക്കണമെന്നുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ കൂടി അറിയിക്കുമല്ലോ.


Read More | തുടര്‍ന്നു വായിക്കുക

4 നാലുകള്‍ ഉപയോഗിച്ചു കൊണ്ട് 1 മുതല്‍ 20 വരെ

>> Saturday, December 12, 2009

ഒന്നാമത് ജില്ലാതല ഗണിതശാസ്ത്രമേളകള്‍ തകൃതിയായി നടന്നു കൊണ്ടിരിക്കുകയാണല്ലോ. പല ജില്ലകളിലെയും മേളകളില്‍ ഗണിതശാസ്ത്രബ്ലോഗിലെ പല പോസ്റ്റുകളും മത്സരവിഷയങ്ങളായി എന്നത് ഒരു പക്ഷേ തികച്ചും യാദൃച്ഛികം മാത്രമാകാം. പക്ഷെ പല ജില്ലകളിലും ജഡ്ജായി പോകാന്‍ ഭാഗ്യം സിദ്ധിച്ച ബ്ലോഗ് ടീം അംഗങ്ങള്‍ക്ക് അതേറെ സന്തോഷം പകര്‍ന്നിട്ടുണ്ടാകുമെന്ന് പറയേണ്ടതില്ലല്ലോ. മാത്രമല്ല, അവര്‍ ചെന്ന എല്ലായിടത്തും ബ്ലോഗ് നിത്യേന സന്ദര്‍ശിക്കുന്നവരും അഭ്യുദയകാംക്ഷികളുമായ നിരവധി പേരുണ്ടായിരുന്നു. സ്നേഹനിര്‍ഭരമായ വാക്കുകള്‍ സമ്മാനിച്ച എല്ലാവര്‍ക്കും നന്ദി. പെരുമ്പാവൂരില്‍ നടന്ന ഗണിതശാസ്ത്രമേളയുടെ സമ്മാനദാനച്ചടങ്ങില്‍ വെച്ച് നീനു എന്ന ഒരു വിദ്യാര്‍ത്ഥിനി മാത്‌സ് ബ്ലോഗ് സ്ഥിരമായി കാണാറുണ്ട് എന്ന ആമുഖത്തോടെ പരിചയപ്പെടാന്‍ വന്നിരുന്നു. അല്പനേരത്തെ സംഭാഷണത്തിനിടയില്‍ അവള്‍ പറഞ്ഞത് യാഥാര്‍ത്ഥ്യമാണെന്ന് എനിക്ക് ബോധ്യപ്പെടുകയും ചെയ്തു. ഒടുവില്‍ ഞാനൊരു ക്വൊസ്റ്റിന്‍ ചോദിക്കട്ടെ, ബ്ലോഗില്‍ പ്രസിദ്ധീകരിക്കുമോ എന്നായി ആ കൊച്ചു മിടുക്കി. സന്തോഷത്തോടെ ഞാനവളെ ചോദ്യം ചോദിക്കാന്‍ അനുവദിച്ചു. ഒരു ഒറ്റവരിച്ചോദ്യം. അത് എന്താണെന്നറിയേണ്ടേ?


Read More | തുടര്‍ന്നു വായിക്കുക

ഈ ക്യൂബുകളുടെ വലിപ്പം നിര്‍ണയിക്കാമോ?

>> Thursday, December 10, 2009



വളരെ ചെറിയൊരു പ്രശ്നമാണ് ഇന്ന് ഗണിതബ്ലോഗിലൂടെ നിങ്ങള്‍ക്ക് മുന്നിലേക്ക് അവതരിപ്പിക്കുന്നത്. നമുക്കേറെ പരിചിതമായ ക്യൂബുകളുമായി ബന്ധപ്പെട്ടതാണ് ഈ പ്രശ്നം. വരാപ്പുഴയിലെ ജോണ്‍സാറാണ് ചോദ്യകര്‍ത്താവ്. അതിന് മുന്‍പൊരു കാര്യം, കഴിഞ്ഞ പോസ്റ്റില്‍ വ്യത്യസ്തവലിപ്പമുള്ള മുന്‍പിന്‍ചക്രങ്ങളുള്ള വാഹനങ്ങളുടെ ഏത് ടയറുകള്‍ക്കായിരിക്കും തേയ്മാനം സംഭവിക്കുക എന്ന ചോദ്യത്തിന് പെരിങ്ങോട്ടുകരയിലെ ഭാമടീച്ചര്‍ വളരെ കൃത്യമായി ഉത്തരം നല്‍കിയത് ശ്രദ്ധിച്ചിരിക്കുമല്ലോ. ഭാമടീച്ചര്‍ക്ക് അഭിനന്ദനങ്ങള്‍. ഇനി ഇന്നത്തെ ഗണിതപ്രശ്നമെന്താണെന്ന് നോക്കാം.


Read More | തുടര്‍ന്നു വായിക്കുക

മൂന്ന് സമഭുജത്രികോണങ്ങളും അവയ്ക്കുള്ളിലെ സമഭുജത്രികോണവും

>> Tuesday, December 8, 2009



വരാപ്പുഴയിലെ ജോണ്‍സാര്‍ നല്‍കിയ ഈ ചോദ്യത്തിന് സാധാരണഗതിയില്‍ ഉത്തരം നല്‍കുന്ന പലര്‍ക്കും ഉത്തരം നല്‍കാനായിട്ടില്ലെന്ന ഒരു പ്രത്യേകതയുണ്ടായിരുന്നു. തോമാസ് സാറും ചന്ദ്രശേഖരന്‍ എന്ന അധ്യാപകനുമാണ് (?) ഈ പ്രശ്നത്തിന് ഉത്തരം നല്‍കിയത്. പല അധ്യാപകരും ലിനക്സ് അധിഷ്ഠിത കിഗ്ഗിലും ഡോക്ടര്‍ ജിയോയിലുമെല്ലാം വരച്ചു നോക്കിയപ്പോള്‍ സംഗതി വാസ്തവമാണെന്ന് കണ്ടുവെന്നും പറഞ്ഞു. കിഗ്ഗില്‍ വരച്ചതിന്റെ ലിങ്ക് കമന്റില്‍ നല്‍കിയിരുന്നെങ്കില്‍ നമ്മുടെ ഗണിതാധ്യാപകര്‍ക്ക് അതേറെ ഉപകാരപ്പെട്ടേനെ. ഇനി മുതല്‍ എല്ലാ വായനക്കാരും അക്കാര്യം ശ്രദ്ധിക്കുമല്ലോ. ആദ്യം നമുക്ക് പ്രശ്നം ചര്‍ച്ച ചെയ്യാം. നിര്‍ദ്ധാരണം ചെയ്യുന്ന രീതി അതിന് താഴെ നല്‍കിയിരിക്കുന്നു. ഉത്തരം കിട്ടില്ലായെന്ന് തോന്നിപ്പിക്കുന്ന ഇത്തരം പ്രശ്നങ്ങളുടെ നിര്‍ദ്ധാരണത്തിന് എപ്പോഴും നിര്‍ദ്ദേശാങ്കജ്യാമിതി ഉപയോഗിക്കാമെന്ന ഒരു അഭിപ്രായത്തോടെയാണ് ജോണ്‍ സാര്‍ ചോദ്യവും ഉത്തരവും അവതരിപ്പിക്കുന്നത്. ഈ പ്രശ്നത്തിന്റെ ഉത്തരത്തോടൊപ്പം നമുക്ക് പരിചിതമായ മറ്റൊരു ചോദ്യം കൂടിയുണ്ട്. നോക്കാം


Read More | തുടര്‍ന്നു വായിക്കുക

ഏഴിനായി ആറു മാര്‍ഗ്ഗങ്ങള്‍.

>> Monday, December 7, 2009


2,3,4,5,6,8,9 എന്നീ സംഖ്യകള്‍ കോണ്ടുള്ള നിശ്ശേഷഹരണം (Divisibility) പരിശോധിക്കാന്‍ എളുപ്പമാണല്ലോ? എന്നാല്‍ 7 കോണ്ടുള്ള നിശ്ശേഷഹരണം പരിശോധിക്കുന്നത് എങ്ങനെയാണ്? ഇക്കഴിഞ്ഞയാഴ്ച, ബ്ലോഗ് ടീമംഗവും പറവൂര്‍ സമൂഹം സ്കൂളിലെ ഗണിതാധ്യാപികയുമായ ലളിത ടീച്ചര്‍ അയച്ച മെയിലില്‍ ഇതിനുള്ള രണ്ടു മാര്‍ഗ്ഗങ്ങള്‍ കണ്ടപ്പോഴാണ് നവംബര്‍ 7 ന് പ്രസിദ്ധീകരിക്കാനായി നേരത്തേ തന്നെ എന്‍.എം. വിജയന്‍ മാഷ് അയച്ചുതന്ന ലേഖനത്തെക്കുറിച്ച് ഓര്‍മ്മ വന്നത്. എന്തായാലും ഡിസംബര്‍ 7 നെങ്കിലും ഇത് പ്രസിദ്ധീകരിക്കണമെന്നുറപ്പിച്ചു. ആറു വ്യത്യസ്ത വഴികളാണ് അദ്ദഹം താഴേ നല്‍കുന്നത്. ഈ വഴികളില്‍ നിന്നും കുട്ടികള്‍ക്ക് എളുപ്പമുള്ളത് തെരഞ്ഞെടുക്കാം.


Read More | തുടര്‍ന്നു വായിക്കുക

ഈ നാട്ടില്‍ മുക്കാലികളില്ലേ..?

>> Saturday, December 5, 2009


സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള വിദ്യാലയങ്ങളിലെങ്കിലും, പുറമേയുള്ള ഏജന്‍സികള്‍ പരീക്ഷകളും, മറ്റ് ധനാഗമന മാര്‍ഗ്ഗങ്ങളും നടത്തുന്നത് കര്‍ശനമായി നിയന്ത്രിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ഞങ്ങള്‍ക്ക് തോന്നുന്നു. അധികമാരും ശ്രദ്ധിച്ചിട്ടില്ലാത്ത ഈ വിഷയം സത്യമാണെങ്കില്‍ , പ്രസക്തിയും ഗൌരവവുമുള്ളതായതിനാല്‍ ഒരു ഞായറാഴ്ച സംവാദത്തിനായി പ്രസിദ്ധീകരിക്കുന്നു.പേരും സ്കൂളും വെളിപ്പെടുത്തരുതെന്നാവശ്യപ്പെട്ടുകൊണ്ട് ഒരു അധ്യാപകന്‍ അയച്ചുതന്ന മെയിലിന്റെ പൂര്‍ണ്ണരൂപമാണ് താഴെ. കമന്റുകളിലൂടെ നഗ്നസത്യങ്ങളുടെ പെരുമഴ ആര്‍ത്തലച്ചു പെയ്യട്ടെ.......................................


Read More | തുടര്‍ന്നു വായിക്കുക

ജ്യാമിതിയുടെ ചലനാത്മകത

>> Friday, December 4, 2009


ജ്യാമിതി രസകരമായ ഒരു ഗണിതശാസ്ത്ര ശാഖയാണ്. കൃഷിസ്ഥലം, ഭൂമി എന്നെല്ലാം അര്‍ത്ഥം വരുന്ന 'ജ്യാ', അളവ് എന്നര്‍ത്ഥം വരുന്ന 'മിതി' എന്നീ പദങ്ങള്‍ ചേര്‍ന്നാണ് ജ്യാമിതി എന്ന പദം ഉണ്ടായത്. കൃഷിസ്ഥലം അളന്നു തിരിക്കാന്‍ വേണ്ടിയാണ് ചരിത്രാതീതകാലം മുതലേ പ്രധാനമായും ജ്യാമിതി ഉപയോഗിച്ചു പോന്നത്. ക്രിസ്തുവിനും 600 വര്‍ഷം മുന്‍പ് ജീവിച്ചിരുന്ന ഥേല്‍സാണ് ഈ ശാഖ ഇത്രയേറെ വികസിക്കുന്നതിന് കാരണക്കാരനായത്. അദ്ദേഹത്തിന്‍റെ ശിഷ്യനായ പൈതഗോറസും ഈ മേഖലയ്ക്ക് ഒട്ടേറെ സംഭാവനകള്‍ നല്‍കി. ബി.സി മുന്നൂറിനോടടുത്ത് ജീവിച്ചിരുന്ന യൂക്ലിഡും ജ്യാമിതിയില്‍ ശ്രദ്ധേയമായ നിരവധി കണ്ടെത്തലുകള്‍ നടത്തിയിട്ടുണ്ട്. പ്രായോഗികജ്യാമിതി, സ്വയം‌സിദ്ധപ്രമാണീകരണ ജ്യാമിതി, വിശ്ലേഷണജ്യാമിതി, പ്രക്ഷേപണജ്യാമിതി എന്നിവയാണ് ജ്യാമിതിയുടെ വിവിധ ഉപശാഖകള്‍. ഗണിതസ്നേഹികള്‍ക്ക് ആസ്വദിക്കാനായി ബ്ലോഗ് ടീമംഗമായ ജോണ്‍ മാഷ് ഇതാ ഒരു ഗണിതപ്രശ്നവുമായി എത്തിയിരിക്കുന്നു. ഉത്തരം കണ്ടെത്തുക.


Read More | തുടര്‍ന്നു വായിക്കുക

കൊത്താംകല്ലും ചൊട്ടയും പുള്ളും

>> Wednesday, December 2, 2009



പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് കെ.ടി.എം.എച്ച്.എസിലെ എസ്.വി.രാമനുണ്ണി മാഷിന്റെ വിജ്ഞാനപ്രദങ്ങളായ ധാരാളം ലേഖനങ്ങള്‍ ആനുകാലികങ്ങളിലും മറ്റും സ്ഥിരമായി പ്രസിദ്ധീകരിച്ചു വരുന്നവയാണ്. മാധ്യമം ദിനപ്പത്രത്തോടൊപ്പമുള്ള വെളിച്ചം അടക്കമുള്ള പ്രസിദ്ധീകരണങ്ങളില്‍ അദ്ദേഹം തയ്യാറാക്കിയ ലേഖനങ്ങള്‍ കുട്ടികളുടെ പ്രൊജക്ട് പുസ്തകത്തില്‍ കാണാന്‍ കഴിയും. അദ്ദേഹത്തിന്റെ ബ്ലോഗുകളിലൂടെ സഞ്ചരിച്ചാല്‍ മാത്രം മതി, ആ പ്രതിഭയുടെ മിന്നലാട്ടം ദര്‍ശിക്കാന്‍. വിലപ്പെട്ട ഒരു കമന്റിലൂടെ മാഷ് നമ്മുടെ ബ്ലോഗില്‍ സാന്നിദ്ധ്യമറിയിച്ചത് വായനക്കാര്‍ ഓര്‍ക്കുന്നുണ്ടാകും.അത്തരമൊരു ലേഖനമാണ് അദ്ദേഹം നമുക്കു വേണ്ടിയും അയച്ചു തന്നിരിക്കുന്നത്. മലയാളത്തില്‍ വൃത്തിയായി ടൈപ്പു ചെയ്തു തന്നതു കൊണ്ട് വലിയ കാലതാമസമില്ലാതെ ഇത് പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞു. കുട്ടിക്കാലത്ത് നാമോരോരുത്തരും കളിച്ചിരുന്ന നാടന്‍ കളികളെപ്പറ്റി അനുസ്മരിക്കുകയാണ് അദ്ദേഹം ഇവിടെ. ഈ ലേഖനം വായിച്ചു കഴിയുമ്പോഴേക്കും മനസില്ലെവിടെയോ നഷ്ടസ്മൃതികളെപ്പറ്റിയുള്ള ഒരു വേദന ഉണ്ടായില്ലെങ്കിലേ അത്ഭുതമുള്ളു. ലേഖനത്തിലേക്ക്......


Read More | തുടര്‍ന്നു വായിക്കുക
♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer