ബ്ലോഗ് ഹിറ്റുകള്‍ ഇരുപത്തയ്യായിരം.....!!!
>> Wednesday, August 26, 2009
നമ്മുടെ ബ്ലോഗ് ഹിറ്റുകള്‍ 25000 കവിഞ്ഞു. അതിന്റെ ആഹ്ലാദം നമുക്കെല്ലാവര്‍ക്കും കൂടി പങ്കു വെക്കാം. അതിന്റെ ഭാഗമായുള്ള സമ്മാനം വിന്റോസില്‍ മാത്രം വര്‍ക്കു ചെയ്യുന്ന നിര്‍മ്മിച്ച ഒരു പിയാനോയാണ്. ഒപ്പം യൂട്യൂബ് അടക്കമുള്ള സൈറ്റുകളില്‍ നിന്നും ഫയലുകള്‍ ഡൌണ്‍ലോഡ് ചെയ്യുന്നതിന് സഹായിക്കുന്ന ഓര്‍ബിറ്റ് എന്ന സോഫ്റ്റ്വെയറും (ഇതും വിന്റോസില്‍ മാത്രം)സമ്മാനങ്ങളുടെ കൂട്ടത്തിലുണ്ട്. ഈ സോഫ്റ്റ്വെയര് ഉപയോഗിച്ചു കൊണ്ട് വലിയ ഫയലുകള്‍ ഡൌണ്‍ലോഡ് ചെയ്യുമ്പോള്‍ ഇടയ്ക്ക് കണക്ഷന്‍ വിച്ഛേദിക്കപ്പെട്ടാലും ബാക്കി ഭാഗം സുഗമമായി ഡൌണ്‍ലോഡ് ചെയ്യാന്‍ സഹായിക്കുന്നു. അതിനു മുമ്പേ ഒരല്പം പഴയ കാര്യം പറഞ്ഞു തുടങ്ങാം.
നമ്മുടെ ഈ ബ്ലോഗ് ആരംഭിക്കുന്നത് 2009 ജനുവരി മാസത്തിലാണ്. അദ്ധ്യാപകര്‍ക്കായി ഒരു ബ്ലോഗ് തുടങ്ങണം എന്ന എറണാകുളം ജില്ലാ ഐ.ടി. കോര്‍ഡിനേററര്‍ ശ്രീ. ജോസഫ് ആന്റണി സാറിന്റേയും മാസ്ററര് ട്രൈനര്‍ ജയദേവന്‍ സാറിന്റേയും നിര്‍ദ്ദേശപ്രകാരമായിരുന്നു ഞങ്ങള്‍ ഈ ബ്ലോഗിന് ആരംഭം കുറിച്ചത്. ആദ്യമാസങ്ങളില്‍ ആഴ്ചയില്‍ ഒരു പോസ്റ്റ് എന്നതായിരുന്നു ബ്ലോഗ് രചനയുടെ മാനദണ്ഡം. പിന്നീട് അദ്ധ്യാപകരില്‍ നിന്നും അദ്ധ്യാപകരിലേക്ക് വാമൊഴിയായി കിട്ടിയ പിന്തുണയായിരുന്നു നമ്മുടെ ശക്തി. ഇതോടെ എല്ലാ ദിവസവും പോസ്റ്റു ചെയ്യുക എന്ന ഉത്തരവാദിത്വം കൂടിയായി. മാത്രമല്ല, വിദ്യാഭ്യാസ സംബന്ധിയായ ഏത് അറിയിപ്പുകളും ഏതൊരു ഗവണ്‍മെന്റ് ഓര്‍ഡറുകളും സര്‍ക്കുലറുകളും ചൂടാറാതെ തന്നെ ബ്ലോഗിലെത്തിക്കാന്‍ അദ്ധ്യാപകരുടേയും ഉദ്യോഗസ്ഥരുടേയും പിന്തുണയോടെ ഞങ്ങള്‍ക്കു കഴിഞ്ഞിട്ടുണ്ട്. എന്നും വിവിധ ഒഫീഷ്യല്‍ സൈറ്റുകള്‍ സന്ദര്‍ശിച്ച് പ്രധാനവിവരങ്ങള്‍ ബ്ലോഗിലുള്‍പ്പെടുത്താനും ശ്രമിക്കാറുണ്ട്. അതിനു ഫലവുമുണ്ടായി. ഞങ്ങളുടെ ബ്ലോഗ് എന്ന ആവേശത്തോടെ ഗണിതശാസ്ത്രഅദ്ധ്യാപകുരും വിഷയമൊന്നും നോക്കാതെ പല ഗണിതാശാസ്ത്രേതര അദ്ധ്യാപകരും ഈ ബ്ലോഗിനെ കൂടുതലാളുകളിലേക്കെത്തിച്ചു. ചില അദ്ധ്യാപകര്‍ കുട്ടികള്‍ക്കു മുന്നില്‍ ഈ ബ്ലോഗിലെ പല ആക്ടിവിറ്റികളും പ്രദര്‍ശിപ്പിച്ചു. ഐ.ടി@സ്ക്കൂളിന്റെ എക്സിക്യുട്ടീവ് ഡയറക്ടര്‍ അന്‍വര്‍ സാദത്ത് സാറിന്റെ പിന്തുണ ഞങ്ങള്‍ക്ക് കൂടുതല്‍ ആവേശമേകി. ഇപ്പോഴും അദ്ദേഹം ഞങ്ങള്‍ക്കു ശക്തി പകരുന്നു.
പല ജില്ലകളിലെയും മാസ്റ്റര്‍ ട്രെയിനര്‍മാര്‍ തങ്ങളുടെ പരിധിയിലുള്ള വിദ്യാലയങ്ങളിലേക്ക് ഈ ബ്ലോഗിന്റെ ലിങ്ക് അയച്ചു കൊടുത്തു. വെബ്സൈറ്റുകളില്‍ ലിങ്കുകള്‍ നല്‍കി. ഞങ്ങള്‍ക്ക് ഒരു ഗുരുസ്ഥാനീയനായി, ബ്ലോഗിനെ സസൂക്ഷ്മം നിരീക്ഷിച്ച് ഇതിനെ വിലയിരുത്തുന്ന മാതൃഭൂമിയിലെ സുനില്‍ പ്രഭാകര്‍ സാറിന്റെ സപ്പോര്‍ട്ട് ഞങ്ങള്‍ക്ക് ലഭിച്ച ഏറ്റവും വലിയ ഭാഗ്യമാണ്. കൂടാതെ നമുക്കൊപ്പം എന്നും സഹകരിച്ചു പോരുന്ന ലിനക്സ് പ്രോഗ്രാമറായ ശ്രീനാഥ്, ബ്ലോഗില്‍ ഉന്നയിക്കപ്പെടുന്ന സംശയങ്ങള്‍ക്കു മറുപടി നല്‍കുന്ന വിവിധ വിഷയങ്ങളിലെ പ്രഗത്ഭ വ്യക്തിത്വങ്ങള്‍, ഞങ്ങള്‍ക്ക് പോസ്റ്റുകള്‍ അയച്ചു തരുന്ന അദ്ധ്യാപകര്‍, ഏതൊരു പുതിയ ഗവണ്‍മെന്റ് ഓര്‍ഡര്‍ ഇറങ്ങിയാലും അതെല്ലാം ഞങ്ങള്‍ക്കയച്ചു തരുന്ന ചില മാസ്റ്റര്‍ ട്രെയിനര്‍മാര്‍, മെസ്സേജിലൂടെയും ഫോണ്‍കോളുകളിലൂടെയും ഓരോ പുതിയ വിവരങ്ങളും ഞങ്ങളെ അറിയിക്കുന്ന അദ്ധ്യാപകര്‍, പല ഡി.ഇ.ഒ കളില്‍ നിന്നും ബ്ലോഗിലേക്ക് വിവരങ്ങള്‍ അയച്ചു തരുന്ന ഉദ്യോഗസ്ഥര്‍, പോസ്റ്റുകള്‍ക്ക് കമന്റു ചെയ്യാന്‍ താല്പര്യം കാട്ടുന്ന അദ്ധ്യാപകര്‍, ഈ ബ്ലോഗിന്റെ നിത്യ സന്ദര്‍ശകര്‍ എല്ലാവര്‍ക്കും നന്ദി........
Click here to download the Excel Piano
Click here to download the Orbit Downloader
4 comments:
പിയാനോ അസ്സലായി...
മോന്റെ ആഗ്രഹമായിരുന്നു ഒരു പിയാനോ..
ഇതുവരെ വാങ്ങിക്കൊടുക്കാന്‍ കഴിഞ്ഞില്ല...
അവന്‍ ഹാപ്പിയായി.
നന്ദി
James Njavalamkuzhy
CONGRATULATIONS TO ALL MATHS GROUP
WONDERFULL YOUR IDEA
VERY NICE
THANKS.
FROM
A J SARAMMA
GHSS VADAKKEKARA
നന്ദി ടീച്ചര്‍..
പിന്തുണ തുടരുക!
നമ്മുടെ വായനക്കാര്‍ക്ക് എല് ജയിംസ് സാറിനും വേണ്ടി വീണ്ടും ഒരു സൂപ്പര്‍ പിയാനോ സോഫ്റ്റ്വെയര് ഉടന് പ്രതീക്ഷിക്കാം.
Post a Comment