National Pension Scheme and Permanant Retirement Account Number (PRAN)
>> Saturday, January 7, 2017
2013 ഏപ്രില്‍ ഒന്നിനു ശേഷം നിയമനം ലഭിക്കുന്ന എല്ലാ സര്‍ക്കാര്‍ ജീവനക്കാരും പങ്കാളിത്ത പെന്‍ഷന്‍ (Commuted Pension) എന്ന ഓമനപ്പേരില്‍ വിളിക്കുന്ന National Pension System ത്തിന്റെ ഭാഗമാകുമെന്ന് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നുവല്ലോ. ഏപ്രില്‍ ഒന്നുമുതല്‍ സര്‍വീസില്‍ പ്രവേശിക്കുന്നവരുടെ അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും ചേര്‍ന്ന തുകയുടെ 10 ശതമാനം ഓരോ മാസവും ശമ്പളത്തില്‍ നിന്ന് കുറവ് ചെയ്ത് പെന്‍ഷന്‍ ഫണ്ടില്‍ നിക്ഷേപിക്കും. ഇതിന് തുല്യമായ തുക സര്‍ക്കാര്‍ വിഹിതമായും ഫണ്ടില്‍ നിക്ഷേപിക്കുകയും ചെയ്യും. പ്രത്യേക അതോറിറ്റിയുടെ കീഴില്‍ സ്വരൂപിക്കുന്ന തുക കൈകാര്യം ചെയ്യപ്പെടും. ഓരോരുത്തരും വിരമിക്കുമ്പോള്‍ ഈ തുകയെ അടിസ്ഥാനമാക്കി ജീവനക്കാര്‍ക്ക് പെന്‍ഷന്‍ നല്‍കും. പങ്കാളിത്ത പെന്‍ഷന്‍കാര്‍ക്ക് മിനിമം പെന്‍ഷന്‍, കുടുംബ പെന്‍ഷന്‍ എന്നിവ ഉറപ്പാക്കുമെന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗരേഖയില്‍ പറയുന്നുണ്ട്.
പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയിലേക്കുള്ള തുക സ്പാര്‍ക്കില്‍ കുറവു ചെയ്യുന്ന വിധം
NPS Arrear Calculation സ്പാര്‍ക്കിലൂടെ
2013 ഏപ്രില്‍ ഒന്നിനു ശേഷം ജോലിയില്‍ പ്രവേശിച്ചവര്‍ അരിയര്‍ അടക്കമാണ് എന്‍.പി.എസിലേക്ക് നിക്ഷേപിക്കേണ്ടത്. ഇതു സംബന്ധിച്ച ഉത്തരവും എപ്രകാരമാണ് സ്പാര്‍ക്കില്‍ കാല്‍ക്കുലേഷന്‍ നടത്തേണ്ടത് എന്നതിനെക്കുറിച്ച് സ്ക്രീന്‍ ഷോട്ടുകള്‍ സഹിതമുള്ള ഫയലും ചുവടെയുണ്ട്. പരിശോധിക്കുമല്ലോ.
അപേക്ഷാ ഫോമുകളും അനുബന്ധ ഉത്തരവുകളും
പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയിലേക്കുള്ള തുക സ്പാര്‍ക്കില്‍ കുറവു ചെയ്യുന്ന വിധം
- ജീവനക്കാരന്റെ പെര്‍മനന്റ് എംപ്ലോയീ നമ്പര്‍ (PEN) സഹിതം ചുവടെ നല്‍കിയിട്ടുള്ള ഫോറത്തില്‍ തയ്യാറാക്കിയ അപേക്ഷ ജില്ലാ ട്രഷറി ഓഫീസില്‍ എംപ്പോയി നേരിട്ട് ചെന്ന് സമർപ്പിക്കണം. ചിലയിടങ്ങളില്‍ ബുധനാഴ്ചകളില്‍ മാത്രമേ അപേക്ഷ സ്വീകരിക്കുകയുള്ളു.
- ഇതിനായി 3.5cmx2.5cm വലിപ്പത്തിലുള്ള രണ്ട് ഫോട്ടോകള്‍, നിയമനഉത്തരവ്, എസ്.എസ്.എല്‍.സി ബുക്ക് തുടങ്ങിയ രേഖകളുടെ പകര്‍പ്പുകളും ഇതോടൊപ്പം നല്‍കേണ്ടതുണ്ട്
- ജില്ലാ ട്രഷറി അപേക്ഷ സ്വീകരിച്ചു കഴിഞ്ഞാല്‍ നമ്മുടെ വിവരങ്ങളടങ്ങിയ സ്പാര്‍ക്കില്‍ നിന്നുള്ള മറ്റൊരു ഡീറ്റെയ്ല്‍ഡ് ആന്റ് പ്രീഫില്‍ഡ് ആപ്ലിക്കേഷന്‍ ഫോം ട്രഷറി വഴി ലഭിക്കും. അതില്‍ ഒപ്പു രേഖപ്പെടുത്തി തിരികെ നല്‍കണം.
- അധികം വൈകാതെ ജീവനക്കാരന് തപാല്‍ വഴി കേന്ദ്ര ഏജന്‍സിയായ NSDL (National Securities Depository Limited) ല്‍ നിന്നും പെര്‍മനന്റ് റിട്ടയര്‍മെന്റ് അക്കൗണ്ട് നമ്പര്‍ (PRAN) ലഭിക്കും. ഇതോടൊപ്പം എ.ടി.എം കാര്‍ഡ് വലിപ്പത്തിലുള്ള PRAN Card ഉം ലഭിക്കും. ഇത് ഒരു തിരിച്ചറിയില്‍ രേഖയാണെന്നെന്നു മാത്രമല്ല, ഭാവിയില്‍ ഇതുപയോഗിച്ച് നമ്മുടെ അക്കൗണ്ട് പരിശോധിക്കാനും വഴിയുണ്ടാകുമത്രേ.
- ഇതോടൊപ്പം സ്പാര്‍ക്കില്‍ Employee Detailsലെ Present service detailsല്‍ PRAN (Permanent Retirement Account Number) നമ്പര്‍ വന്നിട്ടുമുണ്ടാകും.
- പിന്നീട് Salary Matters-Changes in the Month-Present Salaryയില്‍ Other Deductionല്‍ Deductions എന്നത് NPS indv Contribtn-State(390) ആയും Details എന്നിതില്‍ PRAN നമ്പറും നല്‍കുന്നതോടെ പങ്കാളിത്ത പെന്‍ഷനു വേണ്ടി ശമ്പളത്തില്‍ നിന്നും കുറവു ചെയ്യേണ്ട തുക അവിടെ ഓട്ടോമാറ്റിക്കായി വന്നിട്ടുണ്ടാകും.
NPS Arrear Calculation സ്പാര്‍ക്കിലൂടെ
2013 ഏപ്രില്‍ ഒന്നിനു ശേഷം ജോലിയില്‍ പ്രവേശിച്ചവര്‍ അരിയര്‍ അടക്കമാണ് എന്‍.പി.എസിലേക്ക് നിക്ഷേപിക്കേണ്ടത്. ഇതു സംബന്ധിച്ച ഉത്തരവും എപ്രകാരമാണ് സ്പാര്‍ക്കില്‍ കാല്‍ക്കുലേഷന്‍ നടത്തേണ്ടത് എന്നതിനെക്കുറിച്ച് സ്ക്രീന്‍ ഷോട്ടുകള്‍ സഹിതമുള്ള ഫയലും ചുവടെയുണ്ട്. പരിശോധിക്കുമല്ലോ.
അപേക്ഷാ ഫോമുകളും അനുബന്ധ ഉത്തരവുകളും
വിഷയം | ഉത്തരവ് നമ്പര്‍ | തീയതി |
National Pension Scheme : Guidelines | 01.04.2013 | |
Help file with Screenshots about the NPS Deduction from Spark | 01.04.2013 | |
NPS Application form in Malayalam | 01.04.2013 | |
GO about the Implementation of NPS | GO(P) No 149-2013 | 03.04.2013 |
GO about NPS Arrear recovery | GO(P)25/2015 | 14.01.2015 |
Arrear Calculation in Spark | Help File | 14.01.2015 |
19 comments:
പുതുതായി ജോലിയില്‍ പ്രവേശിച്ച പലരും പങ്കാളിത്ത പെന്‍ഷന്റെ ഭാഗമാകുന്നതെങ്ങനെ വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഞങ്ങള്‍ക്ക് മെയില്‍ അയച്ചിരുന്നു. ഭാവിയിലേക്ക് കൂടി ഉപകാരപ്പെടുമെന്നുള്ളതിനാല്‍ ഈ വിഷയത്തില്‍ അറിവുള്ളവര്‍ കൂടുതല്‍ വിവരങ്ങള്‍ കമന്റിലൂടെ ഉള്‍പ്പെടുത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. സംശയങ്ങളുള്ളവര്‍ക്ക് കമന്റു ചെയ്യാവുന്നതാണ്.
2008 ല്‍ 51A ക്ലൈം ഉള്ള അധ്യാപികക്ക് 01/06/2015 മുതല്‍ തുടര്‍ച്ചയായുള്ള സര്‍വീസ് ഉണ്ട്. ഇവര്‍ക്ക് NPS ല്‍ അംഗമാകേണ്ടതുണ്ടോ?
പ്രാൺ കിറ്റ് കിട്ടുകയും , എന്നാൽ സ്പാർക്കിൽ നമ്പർ വരാതിരിക്കുകയും ചെയ്താൽ എന്ത് ചെയ്യണം സാർ ....
ഇപ്പഴത്തെ സാഹചര്യത്തില്‍, പങ്കാളിത്ത പെന്‍ഷന്‍ സ്കീമില്‍ വരന്നതാണേല്‍ PRAN എടുക്കണം.
ഷംസുധീന്‍ സര്‍, PRAN ന്റെ സ്കാന്‍ഡ് കോപ്പി, പെന്‍, പേര്, ഓഫീസ്, ഡി ഡി ഒ കോഡ് എന്നിവ snokerala.fin@kerala.gov.in ലേക്ക് മെയില്‍ അയക്കണം.
ഈവര്‍ഷം പെന്ശേന്‍ ആകുന്നവര്‍ ജി ഐ എസ് കൂട്ടി അടക്കണോ? എന്തൊക്കെ ആനുകുല്ല്യകല്‍ പെന്ശേന്‍ ആകുന്നവര്‍ക്കു കിട്ടും (എങനെയാണ് കണക്കുകുട്ടുന്നത്).ഇതിനെകുറിച് ഒന്നുമറിയാത്ത എന്നെപോലുള്ളവര്‍ക്ക് ഒരുസഹായംആകുമായിരുന്നു.ജി ഐ എസും ,എസ് എല്‍ ഐഉം തുക ഒന്നിച്ചു (അടച്ചത്)കിട്ടുമോ?ദയവായി മരുപിടി കിട്ടുമെന്ന പ്രതീക്ഷയോടെ.
നളിനി പി കെ
എസ് ജി എച്എസ്
ചെമ്പന്തോട്ടി
Sir,
Pls explain how to deduct NPS Arrears in instalments
PRANഅക്കൗണ്ടിലെ പേരിൽ തെറ്റുണ്ടെങ്കിൽ എന്താണ് ചെയ്യേണ്ടത്?
2008 ല്‍ 51A ക്ലൈം ഉള്ള അധ്യാപികക്ക് 01/06/2015 മുതല്‍ തുടര്‍ച്ചയായുള്ള സര്‍വീസ് ഉണ്ട്. ഇവര്‍ക്ക് NPS ല്‍ അംഗമാകേണ്ടതുണ്ടോ?
നളിനി മാഡം,
സ്റ്റേറ്റ് റിവൈസ്ഡ് സ്കെയിലിൽ ശമ്പളം വാങ്ങുന്ന എല്ലാവർക്കും സെപ്റ്റമ്പർ ശമ്പളം മുതൽ വർദ്ധനവ് ബാധകമാണ്
@ Girish Kayamkulam സർ,
എൻ.പി.എസ് അരിയർ അടക്കുന്നതിനുള്ള വിശദമായ നിർദ്ദേശങ്ങൾ G.O.(P) No. 25/2015/Fin. Dated 14/01/2015 എന്ന ഉത്തരവിലുണ്ട്. (ഈ ഉത്തരവ് കൂടി പോസ്റ്റിൽ ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിക്കാം)
സ്പാർക്കിൽ PRAN അപ്ഡേറ്റ് ചെയ്യപ്പെട്ട ജീവനക്കാരന്റെ അരിയർ കാൽക്കുലേഷൻ ശരിയാണോയെന്ന് Service Matters – National Pension Scheme – NPS Arrear Calculation എന്ന ടാബിൽ പരിശോധിക്കാം.
അതിനു ശേഷം Salary Matters – Changes in the Month – NPS Arrear Recovery ടാബിൽ ആ ജീവനക്കാരനെ സെലക്ട് ചെയ്ത് Recovery start month-year, No of Installments, Last Inst No, Amount Re-Paid എന്നീ വിവരങ്ങൾ ചേർത്ത് കൺഫേം ചെയ്താൽ സെറ്റ് ചെയ്ത മാസം മുതൽ അരിയർ ശമ്പളത്തിൽ പിടിച്ച് തുടങ്ങും. (മേൽ പറഞ്ഞ ഉത്തരവ് അനുസരിച്ചായിരിക്കണം ഇൻസ്റ്റാൾമെന്റ് നമ്പർ തീരുമാനിക്കേണ്ടത്. കൂടാതെ റിക്കവറി ഡീറ്റെയിത്സ് കൺഫേം ചെയ്തു കഴിഞ്ഞാൽ പിന്നീട് എഡിറ്റ് ചെയ്യാനോ ഡിലീറ്റ് ചെയ്യാനോ സാധിക്കില്ല. ഈ കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് മാത്രം)
@ adiakkooram a m
എൻ.പി.എസ് വന്നില്ലായിരുന്നെങ്കിൽ 1-4-2013 നു മുമ്പുള്ള സർവ്വീസ് കൂടി പരിഗണിച്ച് കെ.എസ്.ആർ പാർട്-3 പ്രകാരമുള്ള പെൻഷന് അർഹതയുണ്ടെങ്കിൽ, സ്റ്റാട്യൂട്ടറി പെൻഷനിൽ ഉൾപ്പെടുത്തിക്കിട്ടുന്നതിനു സർക്കാരിനെ സമീപിക്കാം എന്നാണു അഭിപ്രായം.
@ Vishnu mancheery
നിശ്ചിത ഫോമിൽ ട്രഷറി വഴി അപേക്ഷ സമർപ്പിക്കേണ്ടി വരും. ട്രഷറിയിലെ എൻ.പി.എസ് സെല്ലിൽ അന്വേശിച്ചാൽ ആവശ്യമായ നിർദ്ദേശങ്ങൾ ലഭിക്കും
എൻ.പി.എസ് എന്ന പേരില്‍ incometax 80CCD 1B saving നുള്ള നിർദ്ദേശങ്ങൾ ഉള്‍പ്പെടുത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
JACOB HM
എയ്ഡഡ് യു .പി സ്കൂളിലെ ഒരാളുടെ പാർട്ട് ടൈം എൽ .ജീ .ഹിന്ദി അധ്യാപക നിയമനം 2 .6 .2014 മുതൽ അംഗീകരിച്ചു നൽകിയിരുന്നു..ടിയാളുടെ 2 .6 .14 മുതൽ 31 .1 .2016 വരെയുള്ള ശമ്പള കുടിശ്ശിക നേരത്തെ മാറി എടുത്തിരുന്നു.എന്നാൽ അപ്പോൾ NPS ലേക്ക് തുക ഈടാക്കിയിരുന്നില്ല.ഇപ്പോൾ ബാക്കി ശമ്പള കുടിശ്ശിക കൂടി മാറി നൽകുവാൻ അവർ ആവശ്യപ്പെട്ടിരിക്കുന്നു.ഇപ്പോഴും NPS ലേക്ക് തുക പിടിക്കേണ്ട എന്ന് ധനകാര്യ വകുപ്പിൽ നിന്നും ഫോൺ സന്ദേശം ലഭിച്ചിരിക്കുന്നു.ധനകാര്യ വകുപ്പിൽ നിന്നും പറയുന്നത് കുടിശ്ശിക മാറി നൽകിയതിന് ശേഷമാണ് arrear NPS പിടിക്കേണ്ടതെന്നു നിർദേശിക്കുന്നു.എന്താണ് ചെയ്യേണ്ടത് .
PUTHIYATHAYI JOLIYIL PRAVESHIKKUNNAYAL ETHU MASAM MUTHALANU NPS ADACHU THUDANGENDATH?
A person worked in leave vacancy from 01/06/2010 to 31/03/2013 in scale of pay.As a rule 51A claimant she got permanent appointment from 03/06/2013. In which pension scheme she belongs to, statutory or contributory ?
A person worked in leave vacancy from 01/06/2010 to 31/03/2013 in scale of pay.As a rule 51A claimant she got permanent appointment from 03/06/2013. In which pension scheme she belongs to, statutory or contributory ?
NPS claim. എങ്ങനെയാണ് ചെയ്യേണ്ടത്
Proceedure
Post a Comment