കലോത്സവം എങ്ങനെ ആകണം?

>> Thursday, January 26, 2017

സംസ്ഥാന സ്കൂള്‍ കലോത്സവത്തിനു കൊടിയിറങ്ങി! എല്ലാ തവണത്തെയും പോലെ മാനുവല്‍ പരിഷ്കരണവും അപ്പീലുകളുടെ നിയന്ത്രണവും ഗ്രേസ് മാര്‍ക്കുകള്‍ എടുത്തു തോട്ടിലെറിയേണ്ടതിന്റെ ആവശ്യവും പത്ര ദൃശ്യ മാധ്യമങ്ങളിലും അധ്യാപക ഗ്രൂപ്പുകളിലുമൊക്കെ ഒച്ചവെച്ച് തളര്‍ന്നുറങ്ങി! ഇനി, അടുത്ത തൃശൂര്‍ കലോത്സവം കഴിയുമ്പോള്‍ പൂര്‍വ്വാധികം ശക്തിയായി ഈ വാദമുഖങ്ങളൊക്കെ ഒച്ചവെച്ചുണരും...പതിവുപോലെ തളര്‍ന്നുറങ്ങും!!
ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കം ഏറ്റവും വലിയ പഠനപ്രവര്‍ത്തനമായി വളരണമെന്നാണ് രാമനുണ്ണിമാഷ് ഇവിടെ പറഞ്ഞുവയ്ക്കുന്നത്. അനുകൂലമായോ എതിരായോ കമന്റുബോക്സിലൂടെ നിങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവയ്ക്കാം..
ഒരു മാറ്റം ആഗ്രഹിക്കുന്നുവെന്ന് അധികാരികള്‍പോലും പറ‍ഞ്ഞുതുടങ്ങുമ്പോള്‍, അതെങ്ങനെ ആയിരിക്കണമെന്ന ഇദ്ദേഹത്തിന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് ഒരുപാട് പ്രസക്തിയുണ്ടെന്ന് ഞങ്ങള്‍ കരുതുന്നു..
വായിക്കൂ...പ്രതികരിക്കൂ!!
Click here to Read the Article

5 comments:

ഹോംസ് January 26, 2017 at 8:38 AM  

ഹൊ, ഈ ബ്ലോഗ് ഇപ്പഴും ഉണ്ടോ? ഞാന്‍ കരുതി, ചത്തുകാണുമെന്ന്.
റിട്ടയര്‍മെന്റിനുശേഷം മകളുടെ കൂടെ കാനഡയിലായിരുന്നു.ഓണ്‍ലൈനില്‍ വിരളവും
വളരെ നല്ല നിര്‍ദ്ദേശങ്ങള്‍ മാഷേ...
വേറെ ചിലത്...
അപ്പീലുകളെ അങ്ങനങ്ങ് പുച്ഛിക്കുന്നത് ശരിയല്ലാന്ന് അപ്പീലുകളുമായി വന്നു ഒന്നാം സ്ഥാനത്തെത്തിയ ഒരുപാടുപേര്‍ തെളിയിച്ചില്ലേ?
കോഴിക്കോടിന് (ക്ഷമിക്കണം, എനിയ്ക്ക് അവിടത്തെ ഭക്ഷണം വല്യ ഇഷ്ടമാണ്) കലാകിരീടം തുടര്‍ച്ചയായി കിട്ടുന്നതിനു പിന്നില്‍ എന്തോ കളിയില്ലേന്ന് എനിയ്ക്കൊരു സംശയം. (ജനാര്‍ദ്ദനന്‍ മാഷ് ചൂടാവല്ലേ..)

sunny panakkal January 26, 2017 at 10:20 PM  

ഓരോ കലോല്സവത്തിന്‍റെയും രസനീയത സമയക്രമവും ശരിയായ വിധിനിര്‍ണ്ണയവും തന്നെയാണ്.അപ്പീലുകളെ നിയന്ത്രിക്കാനായാല്‍ സമയക്രമം പാലിക്കല്‍ സാധ്യമാവും.സബ് ജില്ലാ കലോത്സവം മുതലാണ്‌ അപ്പീലുകള്‍ പ്രവഹിച്ചുതുടങ്ങുന്നത്.ആരാവണം അപ്പീല്‍ കമ്മറ്റിയെ ശരിയായ ദിശയില്‍ ചലിപ്പിക്കേണ്ടത് എന്നത് പരമ പ്രധാനമാണ്.സംസ്ഥാനതലത്തില്‍ തന്നെ രൂപീകരിക്കുന്ന വിദഗ്ധസമിതിയില്‍ വിവിധ അക്കാഡമികളുടെ പാനല്‍ ഉള്‍പ്പെട്ടിരിക്കണം.ഓരോ തലത്തിലെയും മത്സരങ്ങള്‍ക്ക് ശേഷം വരുന്ന അപ്പീലുകള്‍ മാത്രമായി അപ്പീല്‍ മേള(ലോകായുക്ത, കോടതി,എന്നിവിടങ്ങളില്‍ നിന്നും വരുന്നവര്‍ ഈ അപ്പീല്‍ മേളയില്‍ വരണം.) സംഘടിപ്പിക്കണം.ഇതില്‍ നിന്നും മൂന്നു പേരെ തിരഞ്ഞെടുക്കണം. സബ് ജില്ലയില്‍ നിന്നും ഒന്നാം സ്ഥാനതെത്തിയവരും + അപ്പീല്‍ വഴി മൂന്നുപേരും മാത്രമായി ജില്ലാതല മത്സരങ്ങളും,ഇതേ മാതൃകയില്‍ സംസ്ഥാനതലത്തിലും നടത്തുന്നത് സമയക്രമം പാലിക്കാന്‍ സഹായകമാവും.തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ കാണിക്കുന്ന രഹസ്യ സ്വഭാവം ജില്ല കലോല്സവങ്ങളിലെ ജട്ജസിന്റെ തിരഞ്ഞെടുപ്പില്‍ പാലിക്കണം.ഡി.ഡി. ഓഫീസില്‍ നിന്നും ഇവരെ നിയമിക്കാനും,നിയന്ത്രിക്കാനും ഉള്ള നിലവിലെ രീതി മാറണം.അവ സംസ്ഥാന തലത്തില്‍ രൂപീകരിച്ച വിദഗ്ത സമിതിയുടെ കീഴില്‍ ചെയ്യണം.ഔദ്യോഗിക ഇടപെടല്‍ ജട്ജസിന്റെ പ്രകടനത്തില്‍ പ്രതിഫലിക്കാതിരിക്കാന്‍ ഇത് ഉപകരിക്കും.

sakkirek January 30, 2017 at 8:02 AM  

അപ്പീലുകള്‍ ന്യായമായ ഒരു സംഗതിയാണെങ്കിലും അത് നമ്മുടെ കലോല്‍സവ മാന്വലിലെ ചില നിഷ്കര്‍ഷങ്ങളെ പൊട്ടിക്കുന്നുണ്ട് എന്ന ഒരു കാര്യം ഉണ്ട്. കലോത്സവത്തില്‍ എല്ലാ വിഭാഗത്തിലും സ്ക്ഷന്‍ ക്ലോസ് ഉണ്ട്. സെക്ഷന്‍ ക്ലോസായതിനു ശേഷം അതേ സെക്ഷനില്‍ പെട്ട മറ്റു ഐറ്റങ്ങള്‍ അപ്പീലിലൂടെ ചേര്‍ക്കുകയും ചെയ്യുന്നു. പക്ഷേ ആ ഐറ്റങ്ങള്‍ക്ക് സ്കൂളിനോ അല്ലേങ്കില്‍ ടീമിനോ പോയിന്‍റ് കൊടുക്കേണ്ടതില്ലല്ലോ? അങ്ങനെ പോയിന്‍റുകള്‍ ലഭിക്കുന്നതുകൊണ്ട് തന്നെ സബ്ജില്ലാതലെ മുതല്‍ക്ക് തന്നെ അപ്പീലുകള്‍ കൂടുന്നു. അതും സ്കൂള്‍ അധികൃകര്‍ തന്നെയാണ് ചെയ്യുന്നത്.ചുരുക്കി പറഞ്ഞാല്‍ അപ്പീലിലൂടെ വരുന്ന ഐറ്റങ്ങള്‍ക്ക് ടീമിന് പോയിന്‍റ് ഇല്ലാത്ത അവസ്ഥ സംജാതമാകണം. കുട്ടികള്‍ക്ക് അര്‍ഹമായ ഗ്രേസ് മാര്‍ക്കും പോയിന്റുകളും ലഭിക്കുകയും വേണം. അങ്ങനേയായാല്‍ സ്കൂള്‍ കലോല്‍സവം മുതല്‍ ജഡ്ജ്മെന്‍റ് നന്നാവുകയും അപ്പീലുകള്‍ ഇന്നത്തേതിന്‍റെ നാലി‍ല്‍ ഒന്നായി കുറയുകയും ചെയ്യും എന്നാണ് എന്‍റെ ഒരു അഭിപ്രായം.

GIREESH BABU A P February 1, 2017 at 8:36 PM  

sir, according to the order given on 29/1/2016,many teachers were deployed and their salary of the month june-july was not given.whether any order about the salary of the month june-july will be given soon.There is no enough more commuted leave to be given.if i take loss of pay now whether any service break will come in service.

azhiyidathuchira ghs February 5, 2017 at 3:34 PM  

ഗ്രേസ് മാര്‍ക്ക് നിര്‍ത്തലാക്കിയാല്‍ മതിഅപ്പീലിന്റെ എണ്ണ൦ താനെകുറയു൦.

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer