സമഗ്ര IT പരീക്ഷാ ചോദ്യങ്ങള്‍

Salary Through Bank Account

>> Saturday, February 1, 2014

ശമ്പളവിതരണം നടത്തുമ്പോള്‍ ഭീമമായ തോതില്‍ Physical Cash കൈകാര്യം ചെയ്യുന്നതിലുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിനും ബാങ്കിങ്ങ് മേഖലയിലെ നൂതന സാങ്കേതികവിദ്യകളുടെ ഗുണങ്ങള്‍ എല്ലാവകുപ്പുകള്‍ക്കും കീഴിലുള്ള ജീവനക്കാര്‍ക്ക് ലഭ്യമാക്കുന്നതിനും വേണ്ടിയാണ് ജീവനക്കാരുടെ ശമ്പളവും, റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍ ഒഴികെയുള്ള മറ്റ് സാമ്പത്തികാനുകൂല്യങ്ങളും അവരുടെ ബാങ്ക് അക്കൌണ്ടിലൂടെ വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. ധനവകുപ്പിന്റെ 23-09-2011 ലെ G.O(P) No. 402/11/Fin, 30-1-2013 ലെ G.O(P) No. 57/13/Fin എന്നീ ഉത്തരവുകളിലാണ് ഇതിനുള്ള അനുമതിയും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമുള്ളത്. സ്പാര്‍ക്ക് പോര്‍ട്ടലില്‍ ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ എപ്രകാരം നടത്താനാകുമെന്ന് നമുക്ക് നോക്കാം.

സര്‍ക്കാര്‍ പണം ദുര്‍വിനിയോഗം ചെയ്യാതെയും അപഹരിക്കപ്പെടാതെയും ശമ്പളവിതരണം നടത്തുന്നതിന് കേരള ട്രഷറി കോഡില്‍ വ്യക്തമായതും പഴുതുകളില്ലാത്തതുമായ നിയമങ്ങളുണ്ട്. എല്ലാ ശമ്പളവിതരണ ഉദ്യോഗസ്ഥനും ഇവ പാലിക്കേണ്ടതുണ്ട്. സ്പാര്‍ക്ക് ബില്ലുകള്‍ ഉപയോഗിച്ച് ബാങ്ക് അക്കൌണ്ടിലൂടെ ശമ്പളവിതരണം നടത്തല്‍ സാദ്ധ്യമാക്കുന്നതിന് ട്രഷറി കോഡില്‍ ഇതുമായി ബന്ധപ്പെട്ട റൂളുകളില്‍ മേല്‍ ഉത്തരവുകള്‍ വഴി ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ബാങ്കിലൂടെ ശമ്പളം നല്‍കുന്നതിനുള്ള സംവിധാനങ്ങള്‍ സ്പാര്‍ക്കിലുണ്ടെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നുണ്ടെങ്കിലും ഒരു ബാങ്ക് സ്റ്റേറ്റ്മെന്റ് ജനറേറ്റ് ചെയ്യാന്‍ കഴിയുമെന്നതിലുപരി അര്‍ഹമായ ശമ്പളം ക്ലെയിം ചെയ്ത് കിഴിവുകള്‍ കഴിച്ച് ബാക്കിയുള്ള തുക ജീവനക്കാരന്റെ അക്കൌണ്ടില്‍ വരവ് വെക്കപ്പെട്ടുവെന്ന് നിയമാനുസൃതം ഉറപ്പാക്കപ്പെടുന്ന സംവിധാനങ്ങളൊന്നും ഇപ്പോളും സ്പാര്‍ക്കില്‍ ആയിട്ടില്ല. ഇക്കാര്യം രേഖാമൂലം ഉറപ്പ് വരുത്തേണ്ട ഉത്തരവാദിത്തം ഇപ്പോളും ഡ്രോയിങ്ങ് ഓഫീസര്‍ക്കും ട്രഷറി ഓഫീസര്‍ക്കും തന്നെയാണ്.

ബാങ്ക് അക്കൌണ്ടിലൂടെ ശമ്പളവിതരണം നടത്തുമ്പോള്‍ പഴയ പോലെ സ്റ്റാമ്പ്ഡ് അക്ക്വിറ്റന്‍സ് ആവശ്യമില്ലെന്നും പകരം ശമ്പളം വിതരണം ചെയ്തതിനുള്ള Legal Quittance ഉറപ്പാക്കേണ്ടത് എങ്ങിനെയാണെന്നും ഉത്തരവിലുണ്ട്. ബാങ്കിലൂടെ ശമ്പളവിതരണം നടത്തല്‍ നിര്‍ബന്ധമുള്ള കാര്യമല്ല. അക്ക്വിറ്റന്‍സും കാഷ് ബുക്കുമൊക്കെ കൈകാര്യം ചെയ്യുന്നതിലുള്ള എളുപ്പം മാത്രം കണക്കിലെടുത്ത് മാനദണ്ഡങ്ങള്‍ പാലിക്കാതെ ബാങ്കിലൂടെ ശമ്പളവിതരണം നടത്തുന്നത് പ്രശ്നങ്ങള്‍ക്കിടയാക്കിയേക്കാം. ജീവനക്കാരുടെ ബാങ്ക് അക്കൌണ്ട് വിവരങ്ങളും മറ്റും അടങ്ങിയ ഒരു ലിസ്റ്റ് സ്പാര്‍ക്കില്‍ നിന്നും ജനറേറ്റ് ചെയ്തെടുക്കാമെന്നല്ലാതെ ഓരോ ജീവനാക്കാരനും ലഭിക്കേണ്ട തുക തന്നെയാണ് അയാളുടെ അക്കൌണ്ടില്‍ ക്രഡിറ്റ് ചെയ്യപ്പെടുന്നതെന്ന് ഉറപ്പാക്കാന്‍ ഇപ്പോള്‍ സ്പാര്‍ക്കിലൂടെ സാധിക്കില്ല. ഭാവിയില്‍ ഇതൊക്കെ വിഭാവനം ചെയ്യുന്നുണ്ടെങ്കിലും, ഇപ്പോള്‍ ഡ്രോയിങ്ങ് ഓഫീസര്‍ തന്നെയാണ് ഇക്കാര്യം ഉറപ്പ് വരുത്തേണ്ടതും അതിനുള്ള രേഖകള്‍ സൂക്ഷിക്കേണ്ടതും.

എന്തെല്ലാം ചെയ്യണം?
ഓരോ ജീവനക്കാരന്റെയും Present Salary Details ല്‍ (1) Credit Salary to Bank? (Y/N) (2) Bank (3) Branch (4) Account Type (5) Account No. എന്നിവ ചേര്‍ത്ത് അപ്ഡേറ്റ് ചെയ്യണം
എല്ലാ ജീവനക്കാരുടെയും അക്കൌണ്ട് വിവരങ്ങള്‍ മേല്‍‌പറഞ്ഞത് പ്രകാരവും ബില്ലിലെ Net Salary യില്‍ നിന്നും കിഴിവ് ചെയ്യേണ്ടതായ Co-operative Recoveries, Profession Tax തുടങ്ങിയവ യഥാസ്ഥാനങ്ങളിലും ചേര്‍ത്ത ശേഷം സാധാരണ പോലെ ശമ്പള ബില്‍ പ്രൊസസ്സ് ചെയ്താല്‍ ശമ്പളം അക്കൌണ്ടില്‍ വരവ് വെക്കുന്നതിന് വേണ്ടി ബില്ലിന്റെ കൂടെ സമര്‍പ്പിക്കേണ്ട Statement for Bank ഉം Bills and Schedules ല്‍ ലഭിക്കും. സ്പാര്‍ക്കിലെ മറ്റെല്ലാ റിപ്പോര്‍ട്ടുകളും PDF രൂപത്തിലുള്ളതാണെങ്കിലും Statement for Bank ആവശ്യമായ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തുന്നതിന് വേണ്ടി Excel ഫോര്‍മാറ്റില്‍ തുറക്കാനും എഡിറ്റ് ചെയ്യാനും കഴിയുന്നതായിരിക്കും. ഈ സ്റ്റേറ്റ്മെന്റില്‍ ഒരോ ജീവനക്കാരന്റെയും അക്കൌണ്ട് വിവരങ്ങളും എല്ലാ കിഴിവുകളും കഴിച്ച് അയാളുടെ അക്കൌണ്ടില്‍ വരവ് വക്കാനുള്ള തുകയും രേഖപ്പെടുത്തിയിരിക്കും. ഈ തുകയില്‍ മാറ്റം വരുത്താന്‍ പാടില്ല. ഇതിലെ ആകെ തുക ശമ്പള ബില്ലിന്റെ Net Salary ആയിരിക്കുകയില്ല; മറിച്ച് എല്ലാ നിയമാനുസൃത കിഴിവുകളും കഴിച്ച് ജീവനക്കാരുടെ അക്കൌണ്ടുകളില്‍ വരവ് വക്കേണ്ട ആകെ തുകയായിരിക്കും. Co-op recoveries മുതലായ നിയമാനുസൃത കിഴിവുകള്‍ കൂടി ട്രാന്‍സ്ഫര്‍ ക്രഡിറ്റ് ചെയ്യുന്നതിനുള്ള/ ഡി.ഡി ആക്കി മാറ്റുന്നതിനുള്ള വിവരങ്ങള്‍ കൂടി ചേര്‍ത്ത് ബാങ്ക് സ്റ്റേറ്റ്മെന്റിന്റെ ആകെ തുകയും ശമ്പളബില്ലിലെ നെറ്റ് സാലറിയും (പി.ഒ.സി തുക) തുല്യമാക്കിയിട്ട് വേണം സമര്‍പ്പിക്കാന്‍. ഒരാളുടെ ശമ്പളമടങ്ങിയ സ്റ്റേറ്റ്മെന്റിന്റെ ഏകദേശ മാതൃകയാന് താഴെ കൊടുത്തിരിക്കുന്നത്. ഉചിതമെന്ന് കരുതുന്ന മാറ്റങ്ങള്‍ ഉള്‍ക്കൊള്ളിക്കാവുന്നതാണ്.
(മേല്‍ ഉദാഹരണത്തില്‍ പി.ഒ.സി തുക 21500 രൂപയാണ്. സ്റ്റേറ്റ്മെന്റിന്റെ രണ്ട് കോപ്പി സമര്‍പ്പിക്കണം. ബാങ്ക് ആവശ്യപ്പെടുന്നുവെങ്കില്‍ സ്റ്റേറ്റ്മെന്റിന്റെ സോഫ്റ്റ് കോപ്പി സി.ഡി യിലോ ഇ-മെയില്‍ വഴിയോ നല്‍കേണ്ടതായും വരും.)

143 comments:

saifparoppady February 1, 2014 at 7:25 AM  

അഞ്ചു വയസ്സ് തികഞ്ഞ മാത‍സ്ബ്ലോഗിന്റെ ഈ സേവന സംസ്കാരത്തിന് അഞ്ച് ലക്ഷം അഭിനന്ദനങ്ങള്‍ നേരുന്നു....

snups marusouth February 1, 2014 at 9:00 AM  

ഇതിന്റെ ഒരു PDF തരണേ .......മാത്സ് ബ്ലോഗിന്റെ സേവനങ്ങൾക് എണ്ണിയാൽ തീരാത്ത നന്ദി ,

Muhammed Salih February 1, 2014 at 10:07 AM  


മുഹമ്മദ്‌ സാറിന്റെ ഈ സേവന മനോഭാവത്തിനു നന്ദിയും , മത്സ്ബ്ലോഗിനു വാര്‍ഷിക ആശംസകളും നേരുന്നു.

സര്‍,

Prof tax ഓരോ ടീച്ചറുടെയും കയ്യില്‍നിന്നും വാങ്ങി പഞ്ചായത്തില്‍ അടക്കുകയും,ബാങ്ക് സ്റ്റേറ്റ്മെന്റില്‍ നെറ്റ് സാലറി മാറ്റംവരുത്തി (Prof tax ഉം ഉള്‍പ്പെടുത്തി) സ്റ്റേറ്റ്മെന്റ നല്‍കുന്നത്കൊണ്ട് എന്തെങ്കിലും പ്രശ്നം ഉണ്ടോ?
ബാങ്ക് സ്റ്റേറ്റ്മെന്‍റ് ട്രഷറിയില്‍ സമര്‍പ്പിക്കണോ?
ബാങ്ക് സ്റ്റേറ്റ്മെന്റില്‍ ബാങ്കിന്റെ സീല്‍ ചെയ്ത് ഒപ്പിട്ട് മേടിച്ചാല്‍ മതിയാകുമോ ?
ഈ സ്റ്റേറ്റ്മെന്‍റ് ഒട്ടിച്ചുവെക്കണോ?
അക്ക്യുറ്റന്‍സില്‍ സ്റ്റാമ്പ്‌ ഇല്ലാതെ ഒപ്പിട്ടാല്‍ മതിയാകുമോ?

വി.കെ. നിസാര്‍ February 1, 2014 at 1:10 PM  

PDF Copy

anish February 1, 2014 at 1:25 PM  

ടീച്ചറുമാരുടെ വെക്കേഷന്ചെയ്യുന്ന ജോലിയുടെ ലീവ് സറണ്ടര്‍ ചെയ്യുന്നതെങ്ങനെയാണ്

snups marusouth February 1, 2014 at 2:20 PM  

nisar sir PDF nalkiyathil Nanni.... Nanni

JITHESH February 1, 2014 at 10:00 PM  

മാത്സ് ബ്ളോഗിന്‌ പിറന്നാൾ ആശംസകൾ !!!

Muhammad A P February 1, 2014 at 10:05 PM  

@ Muhammed Salih;

സർ;
പ്രൊഫഷൻ ടാക്സ് ശമ്പളത്തിൽ നിന്നും പിടിക്കുകയാണ് ശരിയായ രീതി. കൂടാതെ, ഇൻ‌കം ടാക്സ് റിപ്പോർട്ടുകളിലും മറ്റും ഉൾപ്പെടത്തക്ക വിധത്തിൽ പ്രൊഫഷൻ ടാക്സ് കാൽക്കുലേഷൻ സ്പാർക്കിൽ എളുപ്പവുമാണ്. ജീവനക്കാരിൽ നിന്ന് പിരിവെടുക്കുന്നത് നിയമ വിധേയവുമല്ല. പിന്നെയെന്തിന് ഇത്ര ബുദ്ധിമുട്ടണം?
സ്റ്റേറ്റ്മെന്റ് ട്രഷറിയിൽ സ്വീകരിക്കാൻ സംവിധാനമായിട്ടില്ല.
ബാങ്കിങ്ങ് ട്രഷറികളുടെ ഓതറൈസ്ഡ് ബാങ്കിൽ നിന്നും ഒപ്പിട്ട് വാങ്ങുകയാണ് ചെയ്യുന്നത്.
ബില്ലിന്റെ ഓഫീസ് കോപ്പിയുടെ കൂടെ ചേർത്ത് ഫയൽ ചെയ്യുന്നതാകും നല്ലത്.
അക്കിറ്റൻസ് ഒപ്പിടേണ്ടതില്ല. ബാങ്കിലൂടെ ശംബളം നൽകുമ്പോൾ ടി.ആർ-95 ൽ അക്കിറ്റൻസ് സൂക്ഷിക്കാൻ സാധിക്കില്ല. അതിനാലാകണം സ്റ്റാമ്പ്ഡ് അക്കിറ്റൻസ് ഒഴിവാക്കിയത്.

Muhammad A P February 1, 2014 at 10:27 PM  

anish സർ;

ആർജ്ജിച്ച ലീവ് Leave Account ൽ ചേർക്കുക.
Service Matters ൽ Leave Surrender Order നൽകുക.
Salary Matters ൽ Leave Surrender പ്രൊസസ്സ് ചെയ്യുക്.
ഇത്രയുമായാൽ Bills and Schedules ൽ സറണ്ടർ ബിൽ ലഭിക്കും.
Code Masters ലെ Vacation Dept., Vacation Office എന്നിവിടങ്ങളിൽ വിശദാംശങ്ങൾ ശരിയായി സെറ്റ് ചെയ്യപ്പെടുകയാണെങ്കിൽ Service Matters ലെ Vacation Duty അപ്ഡേറ്റ് ചെയ്യുന്നതൊടെ കൃത്യമായ ലീവ് അക്കൌണ്ടിൽ വരും. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ Vacation Office ശരിയായി സെറ്റ് ചെയ്തിട്ടില്ലാത്തതിനാൽ ഇപ്പോൾ ഇത് സാധ്യമല്ല.

asish623 February 1, 2014 at 10:28 PM  

Dear nizar sir please check your gmail
mathsblogteam@gmail.com
I have send a mail

Muhammad A P February 1, 2014 at 11:18 PM  
This comment has been removed by the author.
Muhammad A P February 1, 2014 at 11:26 PM  

DA Arrears Processing ലെ ഒരു പ്രശ്നം:

(കുറെയാളുകൾ മെയിലിലും ഫൊണിലൂടെയും സഹായം ചോദിച്ചിരുന്നുവെങ്കിലും എളുപ്പം മറുപടി നൽകാനാകുമായിരുന്നില്ല. ഇവിടെ കമന്റ് ചെയ്യാമെന്ന് പറഞ്ഞൊഴിയുകയായിരുന്നു)

പ്രശ്നം:-
ഒരു മാസത്തിലധികം LWA ഉള്ള ജീവനക്കാരനെ അയാൾക്ക് തീരെ ശമ്പളമില്ലാത്ത മാസത്തിൽ ബില്ലിൽ നിന്നും മാറ്റിനിർത്തി മറ്റുള്ളവരുടെ ശമ്പളം പ്രൊസസ്സ് ചെയ്യുന്നു. (ഇങ്ങിനെ അയാളെ ബില്ലിൽ നിന്നും ഒഴിവാക്കരുത്). ഇപ്പോൾ ഡി.എ അരിയർ പ്രൊസസ്സ് ചെയ്യുമ്പോൾ ഇങ്ങിനെ ബില്ലിൽ നിന്നും ഒഴിവാക്കിയ മാസം മുതലുള്ള അരിയർ ലഭിക്കുന്നില്ല. ബ്ലോഗിൽ സ്ഥിരം ഇടപെടുന്ന “snups marusouth“ ന്റെ പ്രശ്നം ഉദാഹരണമായെടുക്കാം. 19/9/2013 മുതൽ 31/10/2013 വരെ ഒരു ടീച്ചർക്ക് LWA ആയിരുന്നു. ഈ ടീച്ചറുടെ ഒക്ടോബർ ശമ്പളം പ്രൊസസ്സ് ചെയ്തിട്ടില്ല. ഇപ്പോൾ ഒക്ടോബർ മുതലുള്ള ഡി.എ അരിയർ ലഭിക്കുന്നില്ല.

പരിഹാരം:
മേൽ‌പറഞ്ഞ ടീച്ചറുടെ Manually Drawn Salary യിൽ ഒക്ടോബർ മാസത്തിൽ ഏതെങ്കിലും Date of Encashment നൽകി Regular Salary ആയി 1 രൂപ Basic Pay ചേർത്ത് അപ്ഡേറ്റ് ചെയ്യുക. വീണ്ടും അതെ മാസത്തിൽ മറ്റൊരു Date of Encashment നൽകി Arrear Salary ആയി (-1) രൂപ Basic Pay ചേർത്ത് അപ്ഡേറ്റ് ചെയ്യുക. ശേഷം, ടീച്ചറുടെ മാത്രം 1-7-2013 മുതൽ 31-12-2013 വരെയുള്ള Salary Arrear പ്രൊസസ്സ് ചെയ്യണം. ഇതൊരു NIL ബിൽ ആയിരിക്കും. അതിന് ശേഷം എല്ലാവരുടെയും DA Arrear ഒരുമിച്ച് പ്രൊസസ്സ ചെയ്യുമ്പോൾ മേൽ‌പറഞ്ഞ പ്രശ്നം പരിഹരിക്കപ്പെട്ടിരിക്കും.
ഡി.എ അരിയർ ബിൽ ലഭിച്ച ശേഷം നേരത്തെ പ്രൊസസ്സ് ചെയ്ത് വച്ച Salary Arrear Bill കാൻസൽ ചെയ്യുകയും Manually Drawn Salary യിൽ അധികമായി ചേർത്ത രണ്ട് എൻ‌ട്രികളും ഡിലീറ്റ് ചെയ്യുകയും വേണം.

snups marusouth February 2, 2014 at 7:57 AM  

പ്രിയ മുഹമ്മദ്‌ സാർ / വലിയ തിരക്കുകൾക്ക് ഇടയിലും സാർ ഈ കാണിക്കുന്ന സേവന മനോഭാവത്തിനു , സഹായത്തിനു ....................... ഒരായിരം നന്ദി .................. നന്ദി .............നന്ദി ...........നന്ദി

KPSTU February 2, 2014 at 8:26 AM  

Congratulation to maths blog team & best wishes to 5th anniversary celebration

...റോയി മുണ്ടക്കയം ... February 2, 2014 at 8:30 PM  
This comment has been removed by the author.
...റോയി മുണ്ടക്കയം ... February 2, 2014 at 8:36 PM  

@Muhammad A P Sir,

DA Arrears Processing ലെ ഒരു പ്രശ്നം:
പൂര്‍ണമായും LWA ഉള്ള മാസം Bill Processing നടത്താത്തതാണല്ലോ പ്രശ്നം. പ്രസ്തുത മാസം Bill Processing ചെയ്താല്‍ പ്രശ്നം അവസാനിക്കും.പക്ഷെ deductions, loans ഇവയുണ്ടെങ്കില്‍ negative വരുന്നതുകൊണ്ട് Bill processing ശരിയായി നടക്കില്ല.അതിനാല്‍ പൂര്‍ണമായും LWA ഉള്ള മാസത്തെ എല്ലാ deductions, loans ഇവ ഒഴിവാക്കി bill processing നടത്തണം. ഇതിന് deductions എഡിറ്റ് ചെയ്ത് to date തലേ മാസമാക്കി update ചെയ്യുക.(മേല്‍പറഞ്ഞ ഉദാഹരണത്തില്‍ ഒക്ടോബറിലാണ് LWA.അതുകൊണ്ട് deductions എഡിറ്റ് ചെയ്ത് to date 30/09/2013 എന്നാക്കുക) അതുപോലെ loans ഉണ്ടെങ്കില്‍ അതും freeze ചെയ്യണം.എന്നിട്ട് bill processing നടത്തണം. zero balance bill കിട്ടും.

മുഹമ്മദ് സാര്‍ പറഞ്ഞതുപോലെ തന്നെ LWA ഉള്ള ജീവനക്കാരനെ അയാൾക്ക് തീരെ ശമ്പളമില്ലാത്ത മാസത്തിൽ ബില്ലിൽ നിന്നും ഒഴിവാക്കരുത്. പകരം deductions, loans ഇവ ഒഴിവാക്കി bill processing നടത്തണം.അപ്പോള്‍ അയാളുടെ പേരും ബില്ലില്‍ വരും. പിന്നീട് ഡി.എ അരിയർ പ്രൊസസ്സ് ചെയ്യുമ്പോൾ പ്രശ്നം ഉണ്ടാവില്ല.

Muhammad A P February 2, 2014 at 9:02 PM  

സർ;
താങ്കൾ പറഞ്ഞത് പോലെ ഇപ്പോൾ ആ മാസത്തെ സാലറി ബിൽ പ്രൊസസ്സ് ചെയ്ത ശേഷം ഡി.എ അരിയർ ബിൽ പ്രൊസസ്സ് ചെയ്യാൻ ശ്രമിച്ചാൽ ആദ്യബില്ലിന്റെ Date of Encashment ചോദിക്കും. എന്ത് ചെയ്യും?

suji February 3, 2014 at 10:42 AM  

അഞ്ചു വയസ്സ് തികഞ്ഞ മാത‍സ്ബ്ലോഗിന്റെ ഈ സേവന ത്തിന് അഞ്ച് ലക്ഷം അഭിനന്ദനങ്ങള്‍

സുജി. എസ്

...റോയി മുണ്ടക്കയം ... February 3, 2014 at 12:16 PM  

@ Muhammad A P Sir,
അത് ശരിയാണ്. process ചെയ്തതിനു ശേഷമുള്ള ഒരു date, encashment date ആയി കൊടുക്കേണ്ടി വരും.

CHERUVADI KBK February 3, 2014 at 12:27 PM  

Please turn over the calender!

Muhammad A P February 3, 2014 at 2:04 PM  

റോയ് സർ;
തെറ്റായ വിവരങ്ങൾ ചേർത്ത് ഇല്ലാത്ത ഒരു ബിൽ സൃഷ്ടിക്കാൻ ശ്രമിക്കാതിരിക്കുന്നതല്ലെ നല്ലത്. കൂടാതെ, Cash Amount, TC Amount, Gross Amount എന്നിവയെല്ലാം പൂജ്യം ആയ ഒരു ബില്ലിന്റെ Encashment Details അപ്ഡേറ്റ് ചെയ്യാൻ സാധിക്കില്ല എന്നാണ് എന്റെ ഓർമ്മ. അതിനാലാണ് ഞാൻ മേൽ‌പറഞ്ഞ രീതി തെരഞ്ഞെടുത്തത്.

ss deen February 3, 2014 at 3:57 PM  

മുഹമ്മദ്‌ സാർ , ഫെബ്രുവരി ഒന്നാം തീയതി process ചെയ്ത ഡി എ അരിയെർ ബിൽ ജനുവരി മാസത്തെ ശമ്പള ബില്ലിൽ ലയിപ്പിക്കുന്നതിൽ എന്തെങ്കിലും തെറ്റുണ്ടോ .......?

Muhammad A P February 3, 2014 at 3:59 PM  

ഇല്ല

JITHESH February 3, 2014 at 9:07 PM  

പ്രിയ മുഹമ്മദ് സർ,
എല്ലാ വരുടെയും ശമ്പളം ബാങ്ക് അക്കൗണ്ട് വഴി നല്കാൻ വേണ്ടി അക്കൗണ്ട് വിവരങ്ങൾ സ്പാർക്കിൽ ചേർത്തു. ട്രഷറിയിൽ നിന്ന് കിട്ടിയ കാഷ് ട്രാൻസ്ഫെർ പി.ഒ.സി. (ഇ-സബ്മിഷൻ ആയതിയാൽ ഈ മാസം മുതലാണ്‌ ഇത്തരം POC തരുന്നത്.) സ്വീകരിക്കാൻ ട്രഷറിയുടെ ചെസ്റ്റ് ബാങ്ക് ആയ SBI വിസമ്മതിക്കുന്നു.
ജീവനക്കാരുടെ അക്കൗണ്ട് SBT ൽ ആയതാണ്‌ കാരണമായി പറയുന്നത്. എന്താണു സർ പരിഹാരം?

Muhammad A P February 3, 2014 at 10:21 PM  

പി.ഒ.സി SBT യിൽ നൽകിയാൽ അവർ എത്രയും പെട്ടെന്ന് അക്കൌണ്ടുകളിൽ പണമെത്തിക്കാൻ ശ്രമിക്കും. SBI ക്ക് ഇക്കാര്യത്തിൽ താല്പര്യം കുറവായിരിക്കും. പക്ഷെ, അക്കിറ്റൻസും മറ്റും പരിഗണിക്കുമ്പോൾ തൽക്കാലം ഓതറൈസ്ഡ് ബാങ്ക് ആയ SBI യിൽ തന്നെ എല്ലാവരും അക്കുണ്ട് തുടങ്ങുന്നതായിരിക്കും നല്ലത് എന്നാണ് അഭിപ്രായം.

Umesh Puthalath February 4, 2014 at 11:36 AM  

വളരെ നന്ദി.blog ല്‍ എന്നും സജീവമായി ഇടപെടുന്നതിന്....

Umesh Puthalath February 4, 2014 at 11:37 AM  

വളരെ നന്ദി.blog ല്‍ എന്നും സജീവമായി ഇടപെടുന്നതിന്....

vijayan February 4, 2014 at 1:26 PM  

സര്‍
ഞങ്ങളുടെ ഒരു ടീച്ചറിന് Increment date 01/12/2013ആയിരുന്നു. പക്ഷേ ജനുവരിയിലെ Increment list ല്‍ ആണ് ടീച്ചറിന്റെ പേര് കാണപ്പെട്ടത്.Present salary ലും 01/12/2013 ആണ്. അത് ശരിയാക്കാന്‍ എന്താണ് മാര്‍ഗ്ഗം? ഒന്നു സഹായിക്കണേ.

Muhammad A P February 4, 2014 at 1:47 PM  

1-12-2013 മുതൽ ഇൻ‌ക്രിമെന്റ് ഉള്ള ആളുടെ പേര്, അത് സാങ്ഷൻ ചെയ്യുന്നത് വരെ, ഡിസംബർ മുതലുള്ള എല്ലാ മാസങ്ങളിലും കാണിക്കും.
Increment Sanction ൽ w.e.from തിയ്യതി ശരിയാണെങ്കിൽ ഇൻ‌ക്രിമെന്റ് നൽകാവുന്നതാണ്.

Anonymous February 4, 2014 at 1:54 PM  

Sir, can you pls help me with the procedures on "voluntary retirement"
? My profile: joined duty as aided LPSA-10.08.1990, Cont. service commences on 21.06.1991, promoted as HM on 10.06.1996, DOB- 10.06.1966, present Designation- Headmaster, aided LPS. Thanks in advance

Muhammad A P February 4, 2014 at 10:59 PM  

Sir;

As I belong to another department, I am not conversant with the procedures related to Voluntary Retirement in the Gen. Edn. Dept.

Kesavanunni- HM February 5, 2014 at 4:00 PM  

സര്‍ പ്രസന്‍റ് സര്‍വ്വീസ് ഡീറ്റയില്‍സില്‍ ഡസിഗ്നേഷന്‍ ശരിയാക്കാന്‍ എന്താണു ചെയ്യുക(Govt.school)

Muhammad A P February 5, 2014 at 4:27 PM  

പ്രമോഷൻ മോഡ്യൂളിൽ ശരിയായ ഡസിഗ്‌നേഷനിലേക്ക് പ്രമോട്ട് ചെയ്ത ശേഷം ആവശ്യമെങ്കിൽ സർവ്വീസ് ഹിസ്റ്ററി എഡിറ്റ് ചെയ്ത് ശരിയാക്കണം.

Kesavanunni- HM February 5, 2014 at 5:43 PM  

ലീവ്സറണ്ടര്‍ ഓര്‍ഡര്‍ ജനറേറ്റ് ചെയ്യുമ്പോള്‍ എന്‍റെ ഓഫീസിലെ അല്ലാത്ത ജീവനക്കാരുടെ പേരും മറ്റും വരുന്നു.ഇത്എങ്ങിനെ പരിഹരിക്കും?

Muhammad A P February 5, 2014 at 7:55 PM  

ആവശ്യമുള്ളവരെ മാത്രം തെരഞ്ഞെടുത്ത് സറണ്ടർ ഓർഡർ നൽകിയാൽ മതിയല്ലോ?
മറ്റ് പേരുകളുള്ളത് കൊണ്ട് പ്രയാസമെന്താണ്

Kesavanunni- HM February 6, 2014 at 2:11 PM  

ഒരു പാര്‍ട്ട് ടൈം മീനിയലിന് പ്രമോഷന്‍ കൊടുത്തു LPC എടുക്കുമ്പോള്‍ പുതിയ ശംബളമാണ് വരുന്നത് .ഈ LPC കാന്‍സല്‍ ചെയ്യാന്‍ എന്തു ചെയ്യും

Muhammad A P February 6, 2014 at 8:52 PM  

സ്പാർക്കിലെ എൽ.പി.സി ഉപയോഗിക്കാൻ സാധിക്കാത്തപ്പോൾ മാന്വലായി തയ്യാറാക്കേണ്ടി വരും.

Raphi February 6, 2014 at 9:55 PM  


"ആവശ്യമുള്ളവരെ മാത്രം തെരഞ്ഞെടുത്ത് സറണ്ടർ ഓർഡർ നൽകിയാൽ മതിയല്ലോ?"സർ പ്രശ്നം അതല്ല പ്രൊസ്സീഡിങ്ങ്സിൽ എല്ലാവരുടെയും പേരുവരുന്നു

Muhammad A P February 7, 2014 at 7:53 AM  

കേശവനുണ്ണി സർ;
റഫി സർ;

ശരിയാണ്. പ്രൊസീഡിങ്സിൽ പല പേരുകളും കയറി വരുന്നു. സറണ്ടർ ബില്ലിലും മറ്റും പ്രശ്നമില്ല.

പരീക്ഷണം നടത്തിയപ്പോൾ ഒരു മാർഗ്ഗം കാണുന്നുണ്ട്. നാം സറണ്ടർ ഓർഡർ നൽകിയ അതെ Sanction No. അല്ലെങ്കിൽ Sanction Date അല്ലെങ്കിൽ Application Date നൽകി ഏതെങ്കിലും ഡിപ്പാർട്ടുമെന്റുകളിലെ ഈതെങ്കിലും ഓഫീസുകളിൽ മുമ്പ് സറണ്ടർ ചെയ്തയാളുകളുടെ പേരുകളാണ് നമ്മുടെ പ്രൊസീഡിങ്സിൽ കയറി വരുന്നത്. ഇതൊഴിവാക്കാൻ നമ്മുടെ Sanction No. ൽ ചെറിയൊരു മാറ്റം വരുത്തിയാൽ മതി. ഉദാഹരണത്തിന് 1 എന്ന് നൽകുന്നതിന് പകരം 1. എന്നോ 1.. എന്നോ നൽകുക. പരീക്ഷിച്ച് നോക്കൂ.

Shaiju K K February 7, 2014 at 10:38 AM  

ജനറേറ്റ് ചെയ്ത സ്പാർക്ക് ഐ .ഡി കാർഡ് ക്യാൻസൽ ചെയ്യാൻ പറ്റുമോ

Muhammad A P February 7, 2014 at 11:44 AM  

Initialise Identity card Number ൽ ഒരു നമ്പർ പിന്നോട്ട് മാറ്റി Proceed നൽകിയാൽ മതിയാകും

ss deen February 7, 2014 at 12:12 PM  

മുഹമ്മദ്‌ സാർ ..... HPL, EL, Leave Surrender Order, തുടങ്ങിയ പല ഭാഗങ്ങളിലും as on date എന്റർ ചെയ്യേണ്ടതുണ്ടല്ലോ .............. ഇവിടൊക്കെ ഏതു ഡേറ്റ്, as on date യി കൊടുക്കണം ??? Please help me sir

Knmamupschool Vazhenkada February 7, 2014 at 12:18 PM  

Dear Sir,

AQUTTANCE FOR THE PAY BILL For aided school Softwear(Excell) Undo?

Knmamupschool Vazhenkada February 7, 2014 at 12:20 PM  

Dear Sir,
AQUTTANCE FOR THE PAY BILL For aided school Softwear(Excell) Undo?

Knmamupschool Vazhenkada February 7, 2014 at 12:22 PM  

Dear Sir,

AQUTTANCE FOR THE PAY BILL For aided school softwear / excel undo?

Muhammad A P February 7, 2014 at 2:00 PM  

@ ss deen:

തിയ്യതിയുടെ കൂടെ AN ചേർക്കാത്തിടത്തെല്ലാം FN ആയി കണക്കാക്കപ്പെടും. അവധി ശമ്പളവും സാമ്പത്തിക വർഷവും കണക്കാക്കുന്നത് Surrender As on Date അനുസരിച്ചും ക്രഡിറ്റിലുള്ള ലീവ് കണക്കാക്കുന്നത് തലെ ദിവസം ഉൾപ്പെടെ അത് വരെയുമാണ്.
ക്രഡിറ്റിലുള്ള HPL, EL എന്നിവ കണക്കാക്കുന്നതും ഇത് പോലെ തലെ ദിവസം വരെയാണ്. സപാർക്കിൽ എല്ലായിടത്തും ഇത് പാലിക്കപ്പെടുന്നുണ്ടോയെന്നതിൽ സംശയമുണ്ട്.

Muhammad A P February 7, 2014 at 2:35 PM  

@ Knmamupschool Vazhenkada;

എയ്ഡഡ് സ്ഥാപനങ്ങളുടെയും സർക്കാർ സ്ഥാപനങ്ങളുടെയും AQUTTANCE FOR THE PAY BIL ഒന്ന് തന്നെയാണ്. അത് സ്പാർക്കിൽ ലഭിക്കും. സ്റ്റാഫ് ഫണ്ടും മറ്റും പിടിച്ച ശേഷം ബാക്കി തുകയാണ് ബാങ്കിലൂടെ വിതരണം ചെയ്യുന്നതെങ്കിൽ അത് നിയമാനുസൃതമല്ലെന്നും, അങ്ങിനെ ചെയ്യുന്ന ഡി.ഡി.ഒ മാർക്കെതിരെ നടപടികൾക്ക് സാദ്ധ്യതയുണ്ടെന്നുമോർക്കുക. ശംബളം ബാങ്കിലൂടെ വിതരണം ചെയ്ത ശേഷം അകിറ്റൻസ് ഒപ്പിടുന്നതും പ്രായോഗികമല്ല. ഭാവിയിൽ ഏതെങ്കിലും കോടതി നടപടികളിൽ ഉൾപ്പെടുന്ന പക്ഷം ഓഫീസിൽ സൂക്ഷിക്കുന്ന അക്കിറ്റൻസ് റോൾ വ്യാജമാണെന്ന് ബാങ്ക് രേഖകളുടെ അടിസ്ഥാനത്തിൽ തെളിയിക്കാനുമാകും.
നിയമാനുസൃതമല്ലാത്ത കിഴിവുകളും കഴിച്ച് ബാക്കി ശംബളം വിതരണം ചെയ്യണമെങ്കിൽ ബാങ്കിലൂടെയല്ലാതെ പഴയ രീതി തന്നെ തുടരണം. അതല്ലെങ്കിൽ ബാങ്കിലൂടെ ശമ്പളവിതരണം നടത്തിയ ശേഷം ആവശ്യമായ തുക ഓരോരുത്തരിൽ നിന്നും പിരിച്ചെടുക്കണം.

vijayan February 7, 2014 at 6:31 PM  

സര്‍,
എയിഡഡ് സ്കൂളിലെ HM 01/08/2013 മുതല്‍ voluntary retirement ല്‍ പ്രവേശിച്ചു. HM ന്റെ 01/2013 മുതലുള്ള DA arrears എങ്ങനെ process ചെയ്യും ?

Muhammad A P February 7, 2014 at 9:08 PM  

വിജയൻ സർ;

റിട്ടയർ ചെയ്തവരുടെ ബില്ലുകൾ മാന്വലായി തയ്യാറാക്കി സമർപ്പിക്കാവുന്നതാണ്. സ്വീകരിക്കാത്ത ട്രഷറികളുണ്ടെങ്കിൽ അവർക്ക് വേണ്ട നിർദ്ദേശം നൽകുന്നതിന് വേണ്ടി സ്പാർക്കുമായി ബന്ധപ്പെടണമെന്നാണ് അവർ പറയുന്നത്. (റിട്ടയർമെന്റ് തിയ്യതിയിൽ മാറ്റം വരുത്തി ബിൽ പ്രൊസസ്സ് ചെയ്യുന്നവരുമുണ്ട്. പക്ഷെ, അങ്ങിനെ ചെയ്യണമെന്ന് നിർദ്ദേശിക്കാൻ കഴിയില്ല)

Mubhmed February 7, 2014 at 10:15 PM  

സര്‍, 4 Arrear Salary കള്‍ SPARK ല്‍ generate ചെയ്ത് January യിലെ salary യുടെ കൂടെ merge ചെയ്തു. generate ചെയ്തത് February യിലാണ്. 3/2/2014 ല്‍. January യിലെ Salary യുടെ Encashment details കൊടുത്തു. പക്ഷെ February യിലെ Encashment details നോക്കുമ്പോള്‍ അവിടെയും ഈ ബില്ലുകള്‍ കാണുന്നു. അതിനും encashment details കൊടുക്കണോ? എങ്കില്‍ ഒരേ POC തന്നെ എല്ലാത്തിനും കൊടുക്കണോ?

Muhammad A P February 7, 2014 at 10:22 PM  

മെർജ്ജ് ചെയ്ത അരിയർ ബില്ലുകൾക്ക് Encashment Details നൽകേണ്ടതില്ല

Sureshkumar V February 10, 2014 at 6:57 PM  

സര്‍, ‍‍എന്റെ ആഫീസിന്റെയും ആഫീസറുടെയും പേര് മാറിയിരിക്കുന്നു,ഈ മാറ്റം സ്പാര്‍ക്കില്‍ വരുത്താന്‍ എന്തു ചെയ്യണം

Muhammad A P February 10, 2014 at 8:19 PM  

സർ;
ഓഫീസ് പുനർനാമകരണം ചെയ്യപ്പെട്ടതാണെങ്കിൽ ആയതിനുള്ള രേഖയുടെ കോപ്പി അറ്റാച്ച് ചെയ്ത് കൊണ്ട്, പേരിൽ ആവശ്യമായ മാറ്റം വരുത്താനുള്ള അപേക്ഷ സ്പാർക്കിലേക്ക് മെയിൽ ചെയ്താൽ മതി.
ഡി.ഡി.ഒ മാറുന്നതിന് ഫോറം നമ്പർ-3 അതിൽ പറഞ്ഞ പ്രകാരം സ്പാർക്കിലേക്ക് മെയിൽ ചെയ്യണം.

shukoor pilakkal February 10, 2014 at 10:31 PM  

സര്‍,സ്പാര്‍ക്കില്‍ ഇന്‍കം ടാക്സ് കണക്കാക്കുമ്പോള്‍ പ്രൊഫഷണല്‍ ടാക്സ് കുറയ്ക്കുന്നത് എങ്ങനെയാണ്?

snups marusouth February 11, 2014 at 2:11 PM  

സാർ aided സ്കൂളാണ് .... LIC യും പ്രൊഫഷണൽ ടാക്സും സ്പാർകിലൂടെയല്ല നല്കുന്നത് . ഇങ്ങനെയുള്ളപ്പോൾ incom taxum, Form 16 യും സ്പാർകിലൂടെ prepare ചെയ്യുമ്പോൾ ഈ രണ്ടു deductions വരാൻ എന്ത് ചെയ്യണം ..?

Muhammad A P February 11, 2014 at 9:57 PM  

പ്രൊഫഷൻ ടാക്സ് ഉൾപ്പെടുത്തി ബിൽ പ്രൊസസ്സ് ചെയ്താൽ മാത്രമെ പ്രൊഫഷൻ ടാക്സും ഇൻ‌കം ടാക്സ് കാൽക്കുലേഷനിൽ വരുന്നുള്ളൂ എന്നാണ് തോന്നുന്നത്.

Muhammad A P February 11, 2014 at 10:13 PM  

@ snups marusouth;

നേരിട്ട് അടക്കുന്ന പ്രൊഫഷൻ ടാക്സ്, എൽ.ഐ.സി തുടങ്ങിയവ Income Tax മോഡ്യൂളിലെ Savings Details ൽ ചേർത്ത് നോക്കാവുന്നതാണ്. സ്പാർക്കിലെ ഇൻ‌കം ടാക്സ് കാൽക്കുലേഷൻ ഇപ്പോളും പൂർണ്ണമായും ആശ്രയിക്കത്ത വിധത്തിലായിട്ടിണ്ടോയെന്ന കാര്യത്തിൽ സംശയമുണ്ട്. കൂടാതെ, TRACES ൽ നിന്നെടുക്കുന്നതല്ലാത്ത ഫോറം-16 ന് സാധുതയില്ലായെന്നുമാണ് അറിയുന്നത്. ഇക്കാരണങ്ങളാലൊക്കെ ഞാൻ സ്പാർക്കിലെ ഇൻ‌കം ടാക്സ് മോഡ്യൂളിലെ പ്രശ്നങ്ങളെ സംബന്ധിച്ച് കൂടുതൽ പഠിക്കാൻ ശ്രമിച്ചിട്ടില്ല.

Rahul R February 13, 2014 at 5:33 PM  

sir
ഞാൻ പാർട്ട്‌ ടൈം UPS ടീച്ചർ ആണ് .കഷിഞ്ഞ മാസത്തെ SALARY BILL എടുത്തപ്പോൾ എന്നെ ഒഷിവാക്കി സാലറി എടുത്തു .എനിക്ക് DA അരീയറ് cash ആയി കയ്യിൽ വാങ്ങാം എന്ന് കരുതി ആണ് HM അങ്ങനെ ചെയ്തത് .ഇപ്പൊ എന്റെ SALARY BILL FORM 59 പ്രിന്റ്‌ ആകുന്നുള്ളൂ .ട്രഷറിയിൽ നിന്നും അത് REJECT ചെയ്തു .FORM 51 പ്രിൻറ്റ് കൊടുക്കണം എന്നാണ് അവർ പറയുന്നത് .spark വിളിച്ചപ്പോൾ PARTIME EMPLOY ku HRA ഇല്ലാത്തത് കൊണ്ട് FORM59 വരൂ എന്ന് പറയുന്നു ട്രഷറിയിൽ അത് അങ്ങീകരിക്കുന്നതും ഇല്ല .എനിക്ക് salary കിട്ടാൻ എന്താണ് മാർഗം

Muhammad A P February 14, 2014 at 10:05 AM  

Please mail me your mobile no. to "muhammadap@gmail.com"

Jaleel Vadakkayil February 14, 2014 at 9:54 PM  

Muhammad Sir,
Pay revision anomaly പ്രകാരമുള്ള Salary arrear bill process ചെയ്തപ്പോള്‍ Leave Substitute ല്‍ വര്‍ക്ക് ചെയ്യുന്ന ഒരു ടീച്ചറുടെ കുറച്ച് തുക PF account ലേക്ക് പോകുന്നു . ഈ ടീച്ചര്‍ക്ക് P F account ഇല്ല എന്തൂ ചെയ്യും pls hep sir.

Muhammad A P February 15, 2014 at 9:50 AM  

Present service details ൽ "PF Type" Select ലേക്ക് മാറ്റി Confirm ചെയ്ത ശേഷം ബിൽ പ്രൊസസ്സ് ചെയ്താൽ മതിയാകും.

Jaleel Vadakkayil February 15, 2014 at 4:47 PM  

Thank you Muhammad sir

Muhammed Salih February 15, 2014 at 5:49 PM  

സര്‍,
രാഹുല്‍ സാറിന്റെ അതെ പ്രശ്നം എന്‍റെ സ്കൂളിന് അടുത്തുള്ള ഒരു സ്കൂള്‍ ടീച്ചര്‍ക്ക് ഉണ്ട് സാലറി ബില്‍ TR59 ആണ് കിട്ടുന്നത് .

Muhammad A P February 15, 2014 at 8:38 PM  

സ്പാർക്ക് അവതരിപ്പിക്കപ്പെടുന്നതിന് മുമ്പ് ഒരെ വകുപ്പിലെ തന്നെ ചില ഓഫീസുകൾ പാർട്ട് ടൈം സ്റ്റാഫിന്റെ ബില്ലുകൾ ടി.ആർ-51 ലും മറ്റുള്ളവ ടി.ആർ-59 ലും ക്ലെയിം ചെയ്യുകയായിരുന്നു. സ്പാർക്കിൽ ആദ്യം ടി.ആർ-51 ൽ സെറ്റ് ചെയ്ത ഇത്തരം ബില്ലുകൾ പിന്നീട് ടി.ആർ-59 ലേക്ക് മാറ്റി. ഇപ്പോൾ പാർട്ട് ടൈം സ്റ്റാഫ് എന്ന കാറ്റഗറിയിലുള്ള എല്ലാവരുടെയും ബില്ലുകൾ ടി.ആർ-59 ൽ ലഭിക്കണമെന്നാണ് സ്പാർക്കിൽ വിവക്ഷിക്കുന്നത്. എന്നാൽ, ടി.ആർ-51 ലുള്ളവരുടെ കൂടെ ചേർത്ത് പാർട്ട് ടൈം സ്റ്റാഫിന്റെ ശമ്പളം പ്രൊസസ്സ് ചെയ്യുമ്പോൾ അവരുടെ ശമ്പളവും ടി.ആർ-51 ൽ ലഭിക്കുന്നുവെന്ന് മാത്രം. പാർട്ട് ടൈം സ്റ്റാഫിന്റേത് മാത്രമായി പ്രൊസസ്സ് ചെയ്യുമ്പോൾ ടി.ആർ-59 ലേക്ക് മാറുന്നു എന്നതാണ് ഇവിടത്തെ പ്രശ്നം. പാർട്ട് ടൈം അദ്ധ്യാപകരെ പാർട്ട് ടൈം കണ്ടിൻ‌ജന്റ് സ്റ്റാഫ് ആയി കണക്കക്കാതെ, അവരുടെ ശംബളം ടി.ആർ-51 ൽ തന്നെ ലഭിക്കണമെങ്കിൽ അതനുസരിച്ചുള്ള ക്രമീകരണങ്ങൾ സ്പാർക്കിൽ ഇനിയും വരേണ്ടതുണ്ട്. ഇക്കാര്യങ്ങൾ അറിയുന്ന ട്രഷറികൾ ടി.ആർ-59 ലുള്ള ബില്ലുകൾ പാസ്സാക്കുന്നുണ്ടെന്നാണ് എന്റെ അറിവ്. ജീവനക്കാരന്റെ ശംബളം നിഷേധിച്ച് കൊണ്ട് ഇത്തരം ബില്ലുകൾ ഒബ്ജക്ട് ചെയ്യുന്നതിന് പകരം അവ സ്വീകരിക്കുകയും പ്രശ്നം ട്രഷറി ഡയരക്ടർക്ക് റിപ്പോർട്ട് ചെയ്യുകയുമാണ് ട്രഷറി ചെയ്യേണ്ടത്.
സ്പാർക്ക് ബില്ലുകൾ നിബന്ധമാക്കിയിരിക്കുന്ന സാഹചര്യത്തിൽ ഒബജക്ട് ചെയ്യപ്പെട്ട ഇത്തരം ബില്ലുകൾ, പാർട്ട് ടൈം സ്റ്റാഫ് മാത്രം ഉൾപ്പെടുന്ന ബില്ലുകൾ ടി.ആർ-51 ൽ ലഭിക്കാനുള്ള സംവിധാനം സ്പാർക്കിൽ ഇല്ലെന്ന് കാണിച്ച് കൊണ്ട് റീ-സബ്മിറ്റ് ചെയ്യണം. വീണ്ടും മടക്കുകയാണെങ്കിൽ മാന്വൽ ബിൽ നൽകണം.

vijayan February 16, 2014 at 9:50 PM  

സര്‍,
ഞങ്ങളുടെ(ഗവ.ഹൈസ്കൂള്‍) HM ഈ മാര്‍ച്ച് 31 ന് വിരമിക്കുകയാണ്. HM ന്റെ PEN ഇപയോഗിച്ചാണ് ഇപ്പോള്‍ സാലറി പ്രോസസ്സ് ചെയ്യുന്നത്. അപ്പോള്‍ മാര്‍ച്ചിലെ ശമ്പളം പ്രോസസ്സ് ചെയ്യാന്‍ കഴിയുമോ. അതിന് മുന്‍കൂറായി എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ ? ദയവായി മറുപടി തരണേ.

Muhammad A P February 16, 2014 at 10:16 PM  

പുതിയ ഡ്രോയിങ്ങ് ഓഫീസർ ചാർജ്ജെടുത്ത ശേഷം അവരുടെ ലോഗിൻ ഉപയോഗിച്ച് ബിൽ പ്രൊസസ്സ് ചെയ്യേണ്ടി വരും.

U.P.S.Kanjany February 17, 2014 at 6:44 PM  

Sir
DA അരിയർ പ്രോസസ് ചെയ്തു അതിനുഷേശമാണ്ണ്‍ സാലറിയിൽ മാറ്റം വന്നത് September 2013 മുതൽ December 2013 വരെയുള്ള സാലറി അരിയർ എറർ മെസേജ് കണിയ്കുന്നു ബിൽ വരുന്നില്ല

Muhammad A P February 17, 2014 at 8:50 PM  

ഡി.എ അരിയർ പ്രൊസസ്സ് ചെയ്ത ശേഷം സാലറി അരിയർ പ്രൊസസ്സ് ചെയൂന്നത് കൊണ്ട് പ്രശ്നമില്ല. Error Message എന്താണെന്നറിയണം.

U.P.S.Kanjany February 17, 2014 at 9:33 PM  

Sir
Error Message എന്താണെന്നുള്ളത് കണിയ്കുന്നില്ല

Muhammad A P February 17, 2014 at 9:39 PM  

ലോഗിൻ ചെയ്ത് പരിശോധിക്കേണ്ടി വരും

U.P.S.Kanjany February 17, 2014 at 9:40 PM  

Sir
Error Message എന്താണെന്നുള്ളത് കണിയ്കുന്നില്ല.Bill പ്രോസസ് അയിട്ടില്ല. പൊസ്സസ്സിങ്ങിനു മുന്നേ Error എന്ന് കാണിയ്കുന്നു

Kesavanunni- HM February 18, 2014 at 10:06 AM  

സര്‍,പ്രൊഫഷന്‍ ടാക്സ് കാല്‍കുലേഷന്‍ എടുക്കുമ്പോള്‍ എല്ലാ ജീവനക്കാരുടെയും തുക പൂജ്യം ആയി കാണിക്കുന്നു

Muhammad A P February 18, 2014 at 11:05 AM  

സർ;
പൊതുവായ പ്രശ്നമാണിത്. ശരിയാക്കപ്പെടുമെന്ന് പ്രതീക്ഷിക്കാം.
അടുത്തിടെ, ഇത് പോലെ പല പ്രശ്നങ്ങളുമുണ്ട്.
LPC, Employment Certificate, PBR ഒന്നും ലഭിക്കുന്നില്ല.

ss deen February 18, 2014 at 11:40 AM  

പ്രിയ ബ്ലോഗ്‌ ടീം .... സാധ്യമെങ്കിൽ ഒരു സഹായം .....

ഭാഷാധ്യാപകര്‍ കുട്ടികളുടെ പ്രത്യേക ഹാജര്‍ പട്ടിക തയ്യാറാക്കേണ്ടതില്ല: Govt. Letter No. 72762/Spl 3/87/G.Edn. Dated: 28/11/1997.

ഇതിന്റെ ഒരു pdf കോപ്പി കിട്ടുമോ

Ajit T J February 18, 2014 at 8:11 PM  

മുഹമ്മദ് സാര്‍ അഭിപ്രായങ്ങള്‍ സ്വന്തമാകാതെ നോക്കണേ. തനിക്ക് കഴിയാത്തതെല്ലാം സ്പര്ക്കിന്റെ പ്രശ്നമാണ് എന്ന് ആരോപിക്കാതെ കൂടുതല്‍ പഠിക്കാന്‍ ശ്രമിക്കുന്നതല്ലേ നല്ലത്.
ഉദാ:
1
"ഇപ്പോൾ പാർട്ട് ടൈം സ്റ്റാഫ് എന്ന കാറ്റഗറിയിലുള്ള എല്ലാവരുടെയും ബില്ലുകൾ ടി.ആർ-59 ൽ ലഭിക്കണമെന്നാണ് സ്പാർക്കിൽ വിവക്ഷിക്കുന്നത്. "

സ്പാര്‍ക്ക് ഇപ്രകാരം വിവക്ഷിക്കുന്നില്ല. ഡെസിഗ്നേഷന്‍ കൃത്യമായി നല്കിയാല്‍ ടി ആആര്‍ 51 ല്‍ തന്നെ ലഭിക്കും.

2
"പൊതുവായ പ്രശ്നമാണിത്. ശരിയാക്കപ്പെടുമെന്ന് പ്രതീക്ഷിക്കാം.
അടുത്തിടെ, ഇത് പോലെ പല പ്രശ്നങ്ങളുമുണ്ട്.
LPC, Employment Certificate, PBR ഒന്നും ലഭിക്കുന്നില്ല".

ഇവയൊന്നും ലഭിക്കുന്നതിന് തടസ്സമില്ല. ഏതെങ്കിലും ദിവസം ഏതെങ്കിലും കമ്പ്യൂട്ടറില്‍ നിന്നും ഏതെങ്കിലും കാരണത്താല്‍ കിട്ടാതിരുന്നിട്ടുണ്ടാകാം. അതിനെ സാമാന്യവത്കരിക്കുന്നത് അഭിലഷണീയമാണോ.

ഇനിയും ഉദാഹരണങ്ങള്‍ ധാരാളമുണ്ട്
ശ്രദ്ധിക്കണേ

Muhammad A P February 18, 2014 at 9:30 PM  

അജിത് സാർ;
താങ്കളുടെ വിലയേറിയ ഉപദേശത്തിന് നന്ദി; ഭാവിയിൽ ശ്രദ്ധിക്കാം.

ഏതായാലും LPC, PBR തുടങ്ങിയവ ഇപ്പോൾ കിട്ടുന്നുണ്ട് എന്ന് പരിശോധിച്ച് ഉറപ്പാക്കിയ ശേഷമാണല്ലോ താങ്കൾ എഴുതിയത്. ഉടൻ ശരിയാകുമെന്ന് തന്നെയായിരുന്നു ഞാനും പറഞ്ഞത്.
പാർട്ട് ടൈം സ്റ്റാഫിന്റെ പ്രശ്നമെന്താണെന്നോ രാഹുൽ സാറിന് സ്പാർക്കിൽ നിന്ന് ലഭിച്ച മറുപടിയെന്താണെന്നോ ഒന്നും താങ്കൾ പഠിച്ചിട്ടില്ലാത്തതിനാൽ കൂടുതൽ പറയുന്നില്ല.
പിന്നെ, സാമാന്യവൽക്കരണത്തിന്റെ കാര്യം. എനിക്ക് ദിനംപ്രതി വിവിധ ഡിപ്പാർട്ട്മെന്റുകളിൽ നിന്ന് ഇത്തരം പ്രശ്നങ്ങൾ ലോഗിൻ വിവരങ്ങൾ സഹിതം മെയിലിൽ ലഭിക്കുന്നുണ്ട്. മുഴുവൻ പരിശോധിക്കാൻ കഴിയാറില്ല. വ്യത്യസ്ത വകുപ്പുകളിൽ നിന്ന് ചിലത് തെരഞ്ഞെടുത്ത് പരിശോധിച്ചാൽ പ്രശ്നം പൊതുവായതാണെന്ന് മനസ്സിലാക്കാൻ പ്രയാസമൊന്നുമില്ല. സംശയം തോന്നുന്ന സന്ദർഭങ്ങളിൽ സ്പാർക്കിന് മെയിൽ ചെയ്താൽ അല്പ സമയത്തിനകം തന്നെ മറുപടിയും ലഭിക്കാറുണ്ട്. അതനുസരിച്ചാണ് ഞാൻ മറുപടി പറയാറ്. ഇന്നും ഒരു അരിയർ പ്രശ്നം മെയിൽ ചെയ്തതിനുള്ള മറുപടി ഒരു ദിവസം കാത്തിരിക്കാനാണ്. അതിവിടെ കമന്റ് ചെയ്തിരുന്നെങ്കിൽ ഒരു ദിവസം കഴിഞ്ഞ് താങ്കൾ എന്നെ വീണ്ടും ഉപദേശിക്കാനിടയുണ്ട്.

ഇത്തരം മൂഢമായ ഉപദേശങ്ങൾക്ക് പകരം താങ്കൾക്ക് ക്രിയാത്മകമായ ഇടപെടാൻ കഴിഞ്ഞിരുന്നെങ്കിൽ നന്നായിരുന്നു.

Muhammad A P February 18, 2014 at 9:43 PM  

ഓ... അജിത് സർ;
താങ്കൾ പണ്ടൊരിക്കൽ ഇത് പോലെ പ്രത്യക്ഷപ്പെട്ട, അയ്യായിരത്തോളം ചോദ്യങ്ങൾക്ക് മറുപടി നൽകി വശംകെട്ട വിദ്വാനാണല്ലെ? വെറുതെ, എന്റെ സമയം കളഞ്ഞൂ.

Muhammad A P February 18, 2014 at 11:12 PM  

@ U.P.S.Kanjany;

ഇന്ന് താങ്കളുടേതിന് സമാനമായ ചില പ്രശ്നങ്ങൾ പരിശോധിക്കാനിടയായി. പക്ഷേ, അതിലെല്ലാം സാലറി അരിയർ ബിൽ കൃത്യമായി പ്രൊസസ്സ് ചെയ്യപ്പെടുന്നുണ്ട്. ഔട്ടർ ബില്ലും പി.എഫ് ഷെഡ്യൂളും പ്രിന്റ് ചെയ്യാനും കഴിയുന്നുണ്ട്. ഇന്നർ ബില്ലിൽ ക്ലിക്ക് ചെയ്യുമ്പോൾ “Error occurred. Report Generation Failed“ എന്ന മെസേജ് വരുന്നു. ഡിസംബർ 2013 വരെയുള്ള അരിയർ പ്രൊസസ്സ് ചെയ്യുമ്പോൾ ഈ പ്രശ്നമില്ല. ജനുവരി 2014 കൂടി ഉൾപ്പെടുമ്പോളാണ് പ്രശ്നം. ഒരു ദിവസം കഴിയുമ്പോളേക്കും ഇത് ശരിയാകുമെന്നാണ് സ്പാർക്കിൽ നിന്നും പറയുന്നത്.
ഒരു പക്ഷെ, താങ്കളുടെ പ്രശ്നവും ഇത് പോലെയാകാം.

U.P.S.Kanjany February 19, 2014 at 10:53 AM  

"ഇന്ന് താങ്കളുടേതിന് സമാനമായ ചില പ്രശ്നങ്ങൾ പരിശോധിക്കാനിടയായി. പക്ഷേ, അതിലെല്ലാം സാലറി അരിയർ ബിൽ കൃത്യമായി പ്രൊസസ്സ് ചെയ്യപ്പെടുന്നുണ്ട്. ഔട്ടർ ബില്ലും പി.എഫ് ഷെഡ്യൂളും പ്രിന്റ് ചെയ്യാനും കഴിയുന്നുണ്ട്. ഇന്നർ ബില്ലിൽ ക്ലിക്ക് ചെയ്യുമ്പോൾ"
Sir
ഇന്ന് സാലറി അരിയറ് ബില്ല് ഒരു പ്രശ്നവും ഇല്ലാതെ കിട്ടി അതില് 315 രൂപ പിഎഫിലും പക്ഷേ പി.എഫ് ഷെഡ്യൂ എങ്ങിനെ എടുക്കും

Muhammad A P February 19, 2014 at 12:32 PM  

Salary Matters- Bill and Schedules- Arrear- Arrear PF Schedule

U.P.S.Kanjany February 19, 2014 at 12:35 PM  

Sir
Thanks

Gireesh Vidyapeedham February 19, 2014 at 1:13 PM  

Ajit T j Sir,
ഞങ്ങളുടെ Prof. tax generate spark-ല്‍ ചെയ്യുമ്പോള്‍ error കാണിയ്ക്കുന്നു. എന്താ ചെയ്യാ..

Ajit T J February 20, 2014 at 12:08 AM  

ഗിരീഷ് സാര്‍
ഇന്കം ടാക്സ് കാല്‍ ക്കുലേഷന് സ്പാര്‍ ക്കില്‍ ഇപ്പോഴും പ്രശ്നങ്ങളുണ്ട്. റിബേറ്റ് കാണാനില്ല. മറ്റ് തകരാറ് എന്താണെന്ന് സൂചിപ്പിച്ചാല്‍ സ്പാര്‍ ക്കുമായി ബന്ധപ്പെട്ട് മറുപടി ലഭ്യമാക്കാന്‍ ശ്രമിക്കാം.

പ്രിയ മുഹമ്മദ് സാര്‍
പരിഹാരം:
മേൽ‌പറഞ്ഞ ടീച്ചറുടെ Manually Drawn Salary യിൽ ഒക്ടോബർ മാസത്തിൽ ഏതെങ്കിലും Date of Encashment നൽകി Regular Salary ആയി 1 രൂപ Basic Pay ചേർത്ത് അപ്ഡേറ്റ് ചെയ്യുക. വീണ്ടും അതെ മാസത്തിൽ മറ്റൊരു Date of Encashment നൽകി Arrear Salary ആയി (-1) രൂപ Basic Pay ചേർത്ത് അപ്ഡേറ്റ് ചെയ്യുക. ശേഷം, ടീച്ചറുടെ മാത്രം 1-7-2013 മുതൽ 31-12-2013 വരെയുള്ള Salary Arrear പ്രൊസസ്സ് ചെയ്യണം. ഇതൊരു NIL ബിൽ ആയിരിക്കും. അതിന് ശേഷം എല്ലാവരുടെയും DA Arrear ഒരുമിച്ച് പ്രൊസസ്സ ചെയ്യുമ്പോൾ മേൽ‌പറഞ്ഞ പ്രശ്നം പരിഹരിക്കപ്പെട്ടിരിക്കും.
ഡി.എ അരിയർ ബിൽ ലഭിച്ച ശേഷം നേരത്തെ പ്രൊസസ്സ് ചെയ്ത് വച്ച Salary Arrear Bill കാൻസൽ ചെയ്യുകയും Manually Drawn Salary യിൽ അധികമായി ചേർത്ത രണ്ട് എൻ‌ട്രികളും ഡിലീറ്റ് ചെയ്യുകയും വേണം.


സ്ഥിര മായി രേഖകള്‍ സെര്‍ വറില്‍ ബാക്ക് അപ്പ് ചെയ്ത് സൂക്ഷിക്കപ്പെടുന്ന ഒരു സംവിധാനത്തില്‍ ഇത്തരം കുറുക്കുവഴികള്‍ എന്തു വൈദഗ്ധ്യത്തിന്റെ പേരിലാണെങ്കിലും അഭിലഷണീയമാണോ. സ്പാര്ക്ക് എന്നത് ട്രഷറിയില്‍ ബില്ല് എങ്ങനെയെങ്കിലും തുക ടാലിയാക്കി സമര്‍പ്പിക്കുന്നതിനുള്ള ഒരു കമ്പ്യൂട്ടര്‍ പ്രോഗ്രാമല്ല എന്നറിയുക. ജീവനക്കാരന്റെ സേവന വേതന വിവരങ്ങളുടെ ഒരു സഞ്ചികയാണത്. അതില്‍ കയറി ഇല്ലാത്ത ബില്ലും എന്‍ക്യാഷ്മെന്റ് തീയ്യതിയും മറ്റും എന്റര്‍ ചെയ്യാന്‍ പറയുന്നതിലെ ധൈര്യം..........! സ്പാര്ക്കില്‍ പ്രശ്നങ്ങളില്ല എന്നല്ല. ഇപ്പോഴും ശൈശവാവസ്ഥയില്‍ ത്തന്നെയാണുതാനും . പക്ഷെ അതിനു ഇത്തരം കുറുക്കുവഴികളല്ല പരിഹാരം. പ്രശ്നങ്ങള്‍ സ്പാര്‍ ക്ക്ടീമിന്റെ ശ്രദ്ധയില്‍ പ്പെടുത്തി പൊതുവായ പരിഹാരം അംഗീകരിപ്പിക്കുകയല്ലേ വേണ്ടത്. അല്ലാതെ ഓരോരുത്തരും.

Muhammad A P February 20, 2014 at 12:54 AM  

അരിയെത്ര?- പയറഞ്ഞാഴി!
പുതുതായി പറഞ്ഞവയൊന്നും മറുപടി അർഹിക്കുന്നില്ല. അറിയാത്ത കാര്യങ്ങൾ പഠിക്കാനെങ്കിലും ശ്രമിക്കുക.

കൂട്ടത്തിൽ, താങ്കൾക്കെന്തെങ്കിലും പുതിയ അറിവുകളുണ്ടെങ്കിൽ അതിവിടെ പങ്ക് വെച്ചാൽ ഞാനടക്കം എല്ലാവരും സന്തോഷത്തോടെ സ്വീകരിക്കും

Ajit T J February 20, 2014 at 1:19 AM  

To
Muhammad Salih and Rahul

Service matters - Personal details - Present service details എന്നതില്‍ Service category ക്കുനേരേ ഇപ്പൊള്‍ Part time Staff എന്നു കൊടുത്തിരിക്കുന്നതു മാറ്റി Part time with out CCA എന്ന് നല്കിയാല്‍ നിങ്ങളുടെ പ്രശ്നം പരിഹരിക്കാം. Part time with out CCA എന്നതാണ് കണ്ടിജന്റ് അല്ലാത്ത Part time Staff ന്റെ ശരിയായ ഡെസിഗ്നേഷന്‍. അത് നല്കിയാല്‍ ബില്ല് TR51ല്‍ തന്നെ കിട്ടുന്നതിന് SPARKല്‍ യാതൊരുവിധ തടസ്സവുമില്ല.
ദയവായി ഇത് പരിശോധിക്കുക.
https://drive.google.com/file/d/0B2HXTz-ZMvo1dXVTZUVVSGZhUmc/edit?usp=sharing

Ajit T J February 20, 2014 at 1:34 AM  

പ്രിയ മുഹമ്മദ് സാര്‍

'അറിയാത്ത കാര്യങ്ങൾ പഠിക്കാനെങ്കിലും ശ്രമിക്കുക.'
ഉപദേശം ആദരപൂര്‍വ്വം സ്വീകരിക്കുന്നു.! മേലില്‍ ശ്രദ്ദിച്ചുകൊള്ളാം!

Ajit T J February 20, 2014 at 2:10 AM  

പ്രിയ Gireesh Vidyapeedham
ക്ഷമിക്കണം പെട്ടെന്ന് ഇന്കം ടാക്സ് എന്ന് തെറ്റായി ധരിച്ചു.
എന്ത് എററാണ് വരുന്നത് എന്ന് വ്യക്തമാക്കിയാല്‍ നമുക്ക് പരിഹരിക്കാന്‍ ശ്രമിക്കാം .

Gireesh Vidyapeedham February 20, 2014 at 3:06 AM  

sir,
ഇങ്ങിനെയാണ് കാണിയ്ക്കുന്നത്..
Error !! Report Generation Failed
സ്റ്റെപ്പുകള്‍ തെറ്റിയിട്ടുണ്ടോ ആവോ? പഞ്ചായത്തില്‍ കൊടുക്കേണ്ട prof. tax (നേരിട്ട് അടയ്ക്കാന്‍) സ്റ്റേറ്റ് മെന്റ് എടുക്കുന്ന വിധം പറഞ്ഞു തരാമോ?

സത്യശീലന‍് February 20, 2014 at 7:54 AM  

Mr Ajith Sir, please stop autrocities,please enter in discussion disirably

Ajit T J February 20, 2014 at 8:01 AM  

പ്രിയ Gireesh Vidyapeedham
രണ്ട് കാറണങ്ങള്‍ കൊണ്ട് ഇതു സംഭവിക്കാം.
1. സ്പാര്‍ക്കിലെ ചില താത്കാലിക പ്രശ്നങ്ങള്‍. അങ്ങനെയെങ്കില്‍ ഏതാനം മണീക്കൂറുകള്‍ മുതല്‍ ഒന്നോരണ്ടോ ദിവസം വരെയുള്ള സമയത്തിനിടയില്‍ അത് പരിഹരിക്കപ്പെടം.
2. പ്രൊഫഷണല്‍ ടാക്സ് ഒരു പ്രാവശ്യമേ കണക്കാക്കാനും സ്റ്റേറ്റ്മെന്റ് എടുക്കാനും കഴിയൂ. വീണ്ടും സ്റ്റേറ്റ്മെന്റ് വേണമെങ്കില്‍ Remove Existing Prof Tax എന്ന ടാബ് ക്ലിക്ക് ചെയ്ത് ആദ്യത്തെ പ്രോസ്സസ്സിംഗ് ഒഴിവാക്കി വീണ്ടും പ്രോസ്സസ്സ് ചെയ്യേണ്ടി വരും.
താങ്കളുടെ കാര്യത്തില്‍ രണ്ടാമത്തേതാകാനാണ് സാധ്യത.
Include prof Tax ടാബ് ക്ലിക്ക് ചെയ്താല്‍ Print Prof tax deduction എന്ന ടാബ് കാണാം . ടാക്സ് ഉള്‍പ്പെടുത്തിയാല്‍ അപ്പോള്‍ ത്ത്യന്നെ റിപ്പോര്‍ട്ട് പ്രിന്റ് ചെയ്യുകയോ സേവ് ചെയ്യുകയോ ചെയ്യണം.

Ajit T J February 20, 2014 at 8:17 AM  

പ്രിയ സത്യശീലന‍്

Mr Ajith Sir, please stop autrocities,please enter in discussion disirably

എന്താണ് ഉദ്ദേശിച്ചത് എന്ന് വ്യക്തമാവുന്നില്ല. ദയവായി വിശദമാക്കണേ

Gireesh Vidyapeedham February 20, 2014 at 11:48 AM  

താങ്കളുടെ കാര്യത്തില്‍ രണ്ടാമത്തേതാകാനാണ് സാധ്യത
.....അതുതന്നെയായിരുന്നു. പ്രശ്നം.. വളരെ നന്ദി സര്‍.. വീണ്ടും സഹായങ്ങള്‍ പ്രതീക്ഷിയ്ക്കുന്നു..

Muhammad A P February 20, 2014 at 2:52 PM  

Part Time Staff without CCA കാറ്റഗ്ഗറിയിൽ ഉൾപ്പെടുത്തുകയോ Part Time Staff കാറ്റഗ്ഗറിയിൽ തന്നെ ഉൾപ്പെടുത്തി മറ്റുള്ളവരുടെ കൂടെ പ്രൊസസ്സ് ചെയ്യുകയോ ചെയ്യുമ്പോൾ ടി.ആർ-51 ൽ തന്നെ ബിൽ ലഭിക്കുന്നുണ്ടെന്നത് ശരിയാണെന്ന് തോന്നുന്നു. പാർട്ട് ടൈം അദ്ധ്യാപകർക്ക് പൊതുവിദ്യാഭ്യാസ വകുപ്പിലെ നിലവിലുള്ള വ്യവസ്ഥകൾ പ്രകാരം നഗരപ്രദേശത്താണ് ജോലിയെങ്കിലും സി.സി.എ നൽകുന്നില്ല എന്നാണറിയുന്നത്. അങ്ങിനെയെങ്കിൽ Part Time Staff without CCA യിൽ ഉൾപ്പെടുത്തുന്നതിൽ കുഴപ്പവുമില്ല. ഈ രീതിയിലോ മറ്റോ മറ്റൊരാൾ രാഹുൽ സാറിന്റെ പ്രശ്നം പരിഹരിച്ച് കൊടുത്തിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു.

Ajit T J February 20, 2014 at 5:48 PM  


പ്രിയ Rahul R
"ഞാൻ പാർട്ട്‌ ടൈം UPS ടീച്ചർ ആണ് .കഷിഞ്ഞ മാസത്തെ SALARY BILL എടുത്തപ്പോൾ എന്നെ ഒഷിവാക്കി സാലറി എടുത്തു .എനിക്ക് DA അരീയറ് cash ആയി കയ്യിൽ വാങ്ങാം എന്ന് കരുതി ആണ് HM അങ്ങനെ ചെയ്തത് ."
ഡി. എ. അരിയര്‍ കൈയ്യില്‍ വാങ്ങാന്‍ ഇങ്ങനെ ചെയ്യേണ്ടതില്ല. പകരം ഡി. എ. അരിയര്‍ പ്രോസ്സസ്സ് ചെയ്യുമ്പോള്‍ ആദ്യം പി. എഫി ലേയ്ക്ക് മെര്‍ജ് ചെയ്യേണ്ടവരെ മാത്രം സെലക്ട് ചെയ്ത് പ്രോസസ്സ് ചെയ്യുക. അപ്പോള്‍ ത്തന്നെ ശേഷിക്കുന്നവരുടേതും പ്രോസസ്സ് ചെയ്യുക. ഇപ്പോള്‍ രണ്ട് ഡി. എ അരിയര്‍ ബില്ലുകള്‍ ലഭിച്ചിട്ടുണ്ടാകും. ആദ്യത്തേത് മെര്‍ജ് ചെയ്യുമ്പോള്‍
Credit To GPF through Salary Bill എന്നും രണ്ടാമത്തേത് മെര്‍ജ് ചെയ്യുമ്പോള്‍ Payment Along with SalaryBill എന്നും ഓപ്ഷന്‍ നല്കി മെര്‍ജ് ചെയ്താല്‍ അതേമാസത്തെ ശമ്പളത്തില്‍ ഒന്നിച്ചു തന്നെ ഈ കാര്യം നടക്കും. പ്രത്യേകം ബില്ല് പ്രോസസ്സ് ചെയ്യേണ്ട ഒരാവശ്യവും ഈ സാഹചര്യത്തില്‍ ഇല്ല.

Ajit T J February 20, 2014 at 6:34 PM  

പ്രിയ Muhammad A P സാര്‍
'പാർട്ട് ടൈം അദ്ധ്യാപകർക്ക് പൊതുവിദ്യാഭ്യാസ വകുപ്പിലെ നിലവിലുള്ള വ്യവസ്ഥകൾ പ്രകാരം നഗരപ്രദേശത്താണ് ജോലിയെങ്കിലും സി.സി.എ നൽകുന്നില്ല എന്നാണറിയുന്നത്.'

മറ്റ് ഏതെങ്കിലും വകുപ്പുകളില്‍ കണ്ടിജന്റ് അല്ലാത്ത പാര്‍ട്ട് ടൈം ജീവനക്കാര്ക്കും സി.സി.എ ലഭ്യമാകും എങ്കില്‍ ബന്ധപ്പെട്ട ഉത്തരവിന്റെ നമ്പറോ പകര്‍പ്പോ ലഭ്യമാക്കിയാല്‍ തിരുവനന്തപുരം നഗരപരിധിയിലെ പാര്‍ട്ട് റ്റൈം ജീവനക്കാര്ക്ക് അത് പ്രയോജനമായിരിക്കും.

Muhammad A P February 20, 2014 at 8:45 PM  

Payment Along with Salary Bill എന്ന ഓപ്ഷൻ സ്പാർക്കിൽ നിലവിലുണ്ടെങ്കിലും യാതൊരു വിധ ശമ്പള കുടിശ്ശികയും പ്രതിമാസ ശമ്പളബില്ലിൽ ചേർത്ത് വാങ്ങാൻ നിയമം അനുവധിക്കുന്നില്ല. പ്രത്യേകം ബിൽ തന്നെ വേണം. (Rule 176, KTC). പണമായി ലഭിക്കേണ്ട ഡി.എ കുടിശ്ശിക ശംബളബില്ലിൽ മെർജ്ജ് ചെയ്ത് വാങ്ങാൻ ചില ട്രഷറികൾ അനുവദിക്കുന്നുണ്ടെങ്കിലും, നിയമം കർശനമായി പാലിക്കണമെന്ന് ശഠിക്കുന്ന ട്രഷറികൾ, നിൽ-ബിൽ ഒഴിവാക്കാൻ പറ്റാത്ത അപൂർവ്വസാഹചര്യങ്ങളിലൊഴികെ, അതിനനുവദിക്കുന്നില്ല.
നിൽ ബിൽ ഒഴിവാക്കാൻ വേണ്ടിയാകണം ഡി.എ. റിവിഷൻ ഉത്തരവിന്റെ ഒമ്പതാം ഖണ്ഡികയിൽ റൂൾ 176 ന് ഇളവ് ൻൽകിക്കൊണ്ട് ഡി.എ അരിയർ ശമ്പളബില്ലിൽ മെർജ്ജ് ചെയ്യാൻ അനുവാദം നൽകിയിരിക്കുന്നത്. ഇത് അരിയർ പി.എഫ് ൽ ലയിപ്പിക്കുന്നതിന് മാത്രമാണ്. പണമായി കൈപ്പറ്റുന്നതിന് ബാധകമല്ലാത്തതിനാൽ പണമായി ലഭിക്കേണ്ട ഡി.എ അരിയർ മെർജ്ജ് ചെയ്ത ശമ്പളബില്ലുകൾ ഒബ്ജക്ട് ചെയ്യപ്പെടുന്നുണ്ട്.
അതിനാൽ, ഡി.എ അരിയർ പി.എഫ് ൽ ലയിപ്പിക്കേണ്ടതില്ലാത്തവരെ ഒഴിവാക്കിക്കൊണ്ട് അരിയർ ബിൽ പ്രൊസസ്സ് ചെയ്യുകയും അവരെയും ഉൽപ്പെടുത്തി മുഴുവൻ ജീവനക്കാരുടെയും ശമ്പളം ഒരുമിച്ച് പ്രൊസസ്സ് ചെയ്യുമ്പോൾ ഈ അരിയർ ബിൽ അതിൽ ലയിപ്പിക്കുകയും വേണം. അരിയർ പണമായി ലഭിക്കേണ്ടവരുടെ ബിൽ പ്രത്യേകം പ്രൊസസ്സ് ചെയ്ത് അരിയർ സ്റ്റേറ്റ്മെന്റും ഔട്ടറും പ്രിന്റ് ചെയ്ത് പ്രത്യേക ബിൽ ആയി സമർപ്പിക്കുകയുമാണ് വേണ്ടത്.

Ajit T J February 20, 2014 at 9:14 PM  

ഡി എ അരിയര്‍ പണമായി വാങ്ങുമ്പോള്‍ ശമ്പളട്ടോടോപ്പം മെര്‍ജ് ചെയ്ത് വാങ്ങുന്നതിന് തടസ്സമില്ല എന്ന് IMG Thiruvananthapuram പ്രസിദ്ധീകരിച്ചിരിക്കുന്ന രേഖയില്‍ ഇപ്രകാരം പറയുന്നു.
Arrear Bills
Arrears can be claimed along with the current claim
attaching necessary statement
and showing the claim as the distinct item. The dr
awing officer shall certify in every bill
claiming arrear that no part of the amount claimed
in it has been drawn previously.
The details of the arrear bill shall be noted in th
e office copies of the bills for the period to
which the claim pertains over the dated initials of
the arrear bill in order to avoid the risk of
the arrears being claimed over again Rule 176.

പേജ് 6 ഖണ്ടിക 3

http://img.kerala.gov.in/docs/ind/treasury_code.pdf

Muhammad A P February 20, 2014 at 9:41 PM  

ട്രഷറി കോഡിന് വിപരീതമായി, ഏതെങ്കിലും ഫാക്കൽറ്റി തയ്യാറാക്കുന്ന ഐ.എം.ജി നോട്ട് അനുസരിച്ച് ട്രഷറി ബിൽ പാസ്സാക്കുകയില്ല. ഈ നോട്ടിന് ഐ.എം.ജി രേഖയെന്ന് പറയുന്നതും തെറ്റാണ്.

Ajit T J February 20, 2014 at 10:34 PM  

പ്രിയ Muhammad A P
കേരളത്തിലെ ഏതെങ്കിലും ട്രഷറിയില്‍ ഈ ഒറ്റക്കാരണത്താല്‍ ബില്ല് ഒബ്ജക്ട് ചെയ്യുന്ന അനുഭവം ഉണ്ടായിട്ടുണ്ട് എന്ന് രേഖകള്‍ സഹിതം വിവരം തന്നാല്‍ IMG യുമായി ബന്ധപ്പെട്ട് വ്യക്തത നേടണം എന്ന താല്പര്യം എനിക്കുണ്ട്. ആരായാലും മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുന്ന വസ്തുതകള്‍ IMG പോലെ ഉത്തരവാദിത്തപ്പെട്ട ഒരു സ്ഥാപനത്തിന്റെ വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നത് തെറ്റല്ലേ!

Raphi February 20, 2014 at 11:13 PM  

മുഹമ്മദ് സാര്‍
3/ 3/ 2012 മുതലുള്ള LPSA സിനിയർ ഗ്രേഡ് 17860 രൂപയിൽ 11/ 2 / 14 ന് പസാക്കിതന്നു അതുപ്രകാരം പ്രമോഷൻ റിക്കൊസ്റ്റ് ഫോർവേഡ് ചെയ്തപോൾ പോയില്ല പകരം 1/ 3/ 13 ന് 18300 രൂപയിൽ ഫോർവേഡ് ആയി. ഇതിൽ തെറ്റുണ്ടോ

Muhammad A P February 20, 2014 at 11:33 PM  

പ്രമോഷൻ ഫൊർവാർഡ് ചെയ്യുമ്പോൾ തെറ്റ് വന്നാൽ എ.ഇ.ഒ/ഡി.ഇ.ഒ യുടെ ഡി.എസ്.സി ലോഗിനിൽ Pay Revision Editing ൽ എല്ലാം ശരിയാക്കി ഓതന്റിക്കേറ്റ് ചെയ്യാനാകുമെന്നാണ് മനസ്സിലാക്കുന്നത്.

Gireesh Vidyapeedham February 21, 2014 at 2:42 PM  

sir,
ഭാര്യയും ഭര്‍ത്താവും income tax അടയ്ക്കേണ്ടവരാണ്. HOUSING LOAN INTEREST ഒരാള്‍ക്ക് മാത്രമാണോ ചേര്‍ക്കാന്‍ കഴിയുക.. ഭാഗിച്ചുനല്‍കാന്‍ പറ്റുമോ? ഒന്ന് വ്യക്തമാക്കിതരാമോ?

Muhammad A P February 21, 2014 at 3:02 PM  

ഗിരീഷ് സർ;

അബ്ദുറഹിമാൻ സാറിന്റെ മറുപടി ഇതാ ഇവിടെ

Gireesh Vidyapeedham February 21, 2014 at 3:19 PM  

Sorry sir..ശ്രദ്ധിക്കാത്തതില്‍ ഖേദിയ്ക്കുന്നു..

Sudheer Kumar T K February 21, 2014 at 9:41 PM  

ഗിരീഷ്‌ സര്,
House Property യുടെ ownership ആർക്കാണോ അവർക്ക് മാത്രമേ House Property വഴി വന്ന നഷ്ടം claim ചെയ്യാൻ പറ്റൂ എന്നും ownership രണ്ടു പേരുടെ പേരിലെങ്കിൽ രണ്ടു പേർക്കും 50 ശതമാനം വീതം അനുവദിക്കാമെന്ന് ഒരു clarification നിലവിലുണ്ടെന്നും കേൾക്കുന്നു.
ഇതിൽ കൂടുതൽ ചർച്ച പ്രതീക്ഷിക്കുന്നു.

Ajit T J February 21, 2014 at 10:43 PM  

പ്രിയ Sudheer Kumar T K
The net taxable income from the property must be calculated first and then apportioned between the co-owners. In this process of calculation maximum interest payable of Rs.1.5 lakh can be considered only once.
അവലംബം
http://www.incometaxindia.gov.in/questionbank.htm

Property owned by co-owners.
26. Where property consisting of building or buildings and
lands appurtenant there to is owned by two or more persons and their respective shares are definite and
ascertainable, such persons shall not in respect of such property be assessed as an association of persons, but the
share of each such person in the income from the property as computed in accordance with sections 22 to 25 shall be included in his total income.
Explanation.-For the purposes of this section, in applying the
provisions of sub-section (2) of section 23 for computing the
share of each such person as is referred to in this section, such
share shall be computed, as if each such person is individually
entitled to the relief provided in that sub-section.
അവലംബം
https://drive.google.com/file/d/0B2HXTz-ZMvo1ZVdVUlpUVzBjNlk/edit?usp=sharing

CHERUVADI KBK February 22, 2014 at 9:07 PM  

Dear muhammed sir, How to revise incriment of a PTCM whose 8 years grade on 01/02/2011 @RS 5400. As per GO the incriment date may change to 01/07/2012 and next incriment will be on 01/07/2013 @5640

Muhammad A P February 22, 2014 at 10:24 PM  

@ CHERUVADI KBK, Sir;

I think the easiest method is to update his "Present Salary Details" thro' "Pay Revision Editing" with Basic Pay 5640, Last Pay Change Date: 1/7/2013, Next increment date: 1/7/2014, and update his "Service History" up to 30/6/2013 AN with appropriate basic pay and other details during the respective periods of changing Basic Pay, Office etc.
But, I don't understand why he is not sanctioned increment on 1/7/2011 (Assuming his normal increment is on July 1st. The benefit given to them cannot be termed as grade; it is only an additional increment which does not affect the normal increment date)

CHERUVADI KBK February 23, 2014 at 11:49 PM  

@ Muhammed sir, Date of entry 16/10/1995, as per SR on 01/07/2011
his Bpay 5290, on 01/02/2012 @5400,It is to be rectified as 01/02/2011 @5290 01/07/2011 @5400
01/07/2012 @5520 01/07/13 @5640

സത്യശീലന‍് February 24, 2014 at 7:38 AM  

പ്രിയ മുഹമ്മദ് സാര്‍,
താങ്കള്‍ എന്‍,പി.എസ്സിന്‍റെ നടപടിക്രമങ്ങളും ഒന്നു വിശദീകരിക്കുമെന്ന് പ്രത്യാശിക്കുന്നു.
ആശംസകളോടെ,നന്ദിയോടെ.....

Muhammad A P February 24, 2014 at 8:31 PM  

@CHERUVADI KBK Sir;

If so, update his Present Salary with basic pay Rs. 5640 and Last Pay Change Date: 1/7/2013. His Service History also should be updated with the revised basic pay from time to time during the period from 1/2/2011 to 30/6/2013 AN.

Muhammad A P February 24, 2014 at 9:34 PM  

സത്യശീലൻ സർ;
വിശദമായി പഠിച്ചിട്ടില്ലെങ്കിലും, അറിയാവുന്നവ ചുരുക്കിപ്പറയാം.
എൻ.പി.എസ് ബാധകമായ എല്ലാവരുടെയും വരിസംഖ്യ പിടിച്ച ശംബളബിൽ മാത്രമെ ഫെബ്രുവരി മുതൽ പാസ്സായിക്കിട്ടുകയുള്ളൂ എന്നാണ് ഇപ്പോളത്തെ സ്ഥിതി. ഇതിന്നായി ഓരോ ഓഫീസിനും ഒരു ഡി.ഡി.ഒ രജിസ്ട്രേഷൻ നമ്പറും ജീവനക്കാർക്ക് അക്കൌണ്ട് നമ്പറും (PRAN) ലഭിക്കേണ്ടതുണ്ട്. ഇത് രണ്ടും സി.ആർ.എ യിൽ നിന്ന് ലഭ്യമാക്കുന്നതിന് ചുമതലപ്പെടുത്തിയിരിക്കുന്നത് ട്രഷറിയെ ആണ്. അതിനാവശ്യമായ വിവരങ്ങൾ നാം നൽകണം.
ഡി.ഡി.ഒ രജിസ്ട്രേഷന് വേണ്ടി ട്രഷറി ആവശ്യപ്പെട്ട വിവരങ്ങൾ എല്ലാ ഓഫീസുകളും ഇതിനോടകം നൽകിക്കഴിഞ്ഞിട്ടുണ്ടാകും. അതനുസരിച്ച് ഡി.ഡി.ഒ രജിസ്ട്രേഷൻ നമ്പർ ലഭിച്ച് കൊണ്ടിരിക്കുന്നു. ഡി.ഡി.ഒ രജിസ്ട്രേഷൻ നമ്പർ ട്രഷറിയിൽ നിന്നും വാങ്ങി ഓരോ ഓഫീസും സ്പാർക്കിൽ ചേർക്കണമെന്ന് സർക്കാർ ഉത്തരവിൽ പറയുന്നുണ്ടെങ്കിലും ഓഫീസുകൾക്ക് ഇത് ചെയ്യാനാകുന്നില്ല. ട്രഷറി തന്നെയാണ് ഇത് ചെയ്യുന്നത്. സ്പാർക്കിൽ Code Masters- DDO പരിശോധിച്ചാൽ താങ്കളുടെ ഓഫീസിന്റെ ഡി.ഡി.ഒ രജിസ്ട്രേഷൻ നമ്പർ ചേർക്കപ്പെട്ടിട്ടുണ്ടോ എന്നറിയാം. കൂടാതെ, രജിസ്ട്രേഷൻ വിവരങ്ങളുടെ കൂട്ടത്തിൽ നൽകിയ ഇ-മെയിൽ അഡ്രസ്സിലേക്കും എൻ.എസ്.ഡി.എൽ ഈ നമ്പർ അറിയിച്ച് തരുന്നുണ്ട്.
അടുത്ത ഘട്ടം ഓരോ ജീവനക്കാരനും പ്രാൺ അപേക്ഷ പ്രാൺ അപേക്ഷ നൽകുകയാണ്. ട്രഷറിക്ക് മാത്രമെ അപേക്ഷ സ്പാർക്കിൽ നിന്നും ഡൌൺലോഡ് ചെയ്യാനാകൂ. അപേക്ഷ പരിശോധിച്ചാലറിയാം എന്തെല്ലാം കാര്യങ്ങളാണ് നാം സ്പാർക്കിൽ തെറ്റില്ലാതെ അപ്ഡേറ്റ് ചെയ്യേണ്ടതെന്ന്. അതിന് ശേഷം ബന്ധപ്പെട്ട ജീവനക്കാരനെ ആവശ്യമായ രേഖകളോടെ ട്രഷറിയിലേക്കയക്കണം. ട്രഷറി രണ്ട് കോപ്പി അപേക്ഷ ഡൌൺലോഡ് ചെയ്ത് ജീവനക്കാരന് നൽകും. പരിശോധിച്ച ശേഷം ഫോട്ടോ ഒട്ടിച്ച് ഒപ്പിട്ട് തിരിച്ചേല്പിക്കണം. ട്രഷറി ഈ അപേക്ഷ സി.ആർ.എ യിലേക്ക് അയക്കുകയും അതനുസരിച്ച് ലഭിക്കുന്ന പ്രാൺ കിറ്റ് ഓഫീസ് മുഖേന ജീവനക്കാരന് നൽകുകയും ചെയ്യുമെന്നാണ് പറയുന്നത്. പ്രാൺ ലഭിക്കുന്നതോടെ വിഹിതം പിടിച്ച് തുടങ്ങാനാകും. പിശകുകളുണ്ടെങ്കിലും, പ്രാൺ വിഹിതം ഇപ്പോൾ തന്നെ സ്പാർക്കിൽ സെറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.

Muhammad A P February 24, 2014 at 10:06 PM  

NPS നെ സംബന്ധിച്ച് ചിലത് കൂടി...

അപേക്ഷകർ ട്രഷറിയിൽ സമർപ്പിക്കേണ്ട രേഖകൾ ഇവയാണ്.
അപേക്ഷ Block letters ൽ പൂരിപ്പിക്കണമെന്ന് നിർദ്ദേശമുള്ളതിനാലാകണം സ്പാർക്കിൽ അതുമായി ബന്ധപ്പെട്ട വിവരങ്ങൾ Block letters ൽ അപ്ഡേറ്റ് ചെയ്യാൻ ട്രഷറി ആവശ്യപ്പെടുന്നുണ്ട്.
പെൻഷന് യോഗ്യമല്ലാത്ത കാലയളവിൽ (ഉദാഹരണത്തിന്, എം‌പ്ലോയ്മെന്റ് നിയമനം) സ്പാർക്കിൽ ശമ്പളം വാങ്ങിയവരുടെ Present Service Details ലെ Date of Joining in Govt. Service മാറ്റുന്നതിന് സ്പാർക്ക് ഹെല്പ് ഡസ്കിന്റെ സഹായം വേണ്ടി വരും.

P.SM.L.P.S Puthenvelikkara March 13, 2014 at 10:07 AM  

Please explain L.P.C. generation in SPARK

P.SM.L.P.S Puthenvelikkara March 13, 2014 at 10:08 AM  

Please explain L.P.C. generation in SPARK

Muhammad A P March 13, 2014 at 11:29 PM  

LPC can be generated after properly relieving the employee

remani April 6, 2014 at 3:28 PM  

E-billing നടത്തിApril ല്‍salary വാങ്ങി.Salary through bank ആക്കാന്‍ ആലോചിച്ചു.അപ്പോള്‍കുറേസംശയങ്ള്‍ 1.Salary through bank ആക്കണംഎന്നുനിര്‍ബന്ധംഉണ്ടോ 2.Whole staffനുംംഒരുBank ല്‍ account വേണംഎന്നുണ്ടോ. 3.SBT,SBIഎന്നീBank കളേപാടുള്ളുഎന്നുണ്ടോ

remani April 6, 2014 at 3:29 PM  

E-billing നടത്തിApril ല്‍salary വാങ്ങി.Salary through bank ആക്കാന്‍ ആലോചിച്ചു.അപ്പോള്‍കുറേസംശയങ്ള്‍ 1.Salary through bank ആക്കണംഎന്നുനിര്‍ബന്ധംഉണ്ടോ 2.Whole staffനുംംഒരുBank ല്‍ account വേണംഎന്നുണ്ടോ. 3.SBT,SBIഎന്നീBank കളേപാടുള്ളുഎന്നുണ്ടോ

remani April 6, 2014 at 3:29 PM  

E-billing നടത്തിApril ല്‍salary വാങ്ങി.Salary through bank ആക്കാന്‍ ആലോചിച്ചു.അപ്പോള്‍കുറേസംശയങ്ള്‍ 1.Salary through bank ആക്കണംഎന്നുനിര്‍ബന്ധംഉണ്ടോ 2.Whole staffനുംംഒരുBank ല്‍ account വേണംഎന്നുണ്ടോ. 3.SBT,SBIഎന്നീBank കളേപാടുള്ളുഎന്നുണ്ടോ

Muhammad A P April 6, 2014 at 6:10 PM  

ഇക്കാര്യങ്ങളെല്ലാം ഈ പോസ്റ്റിൽ തന്നെ വിശദമായി ചർച്ച ചെയ്യപ്പെട്ടിട്ടുണ്ടല്ലൊ?
1) നിർബന്ധമില്ല.
2) നിർബന്ധമില്ല. പക്ഷെ, ഇപ്പോൾ വ്യത്യസ്ത ബാങ്കുളിലെ അക്കൌണ്ടുകളിൽ ക്രഡിറ്റ് ചെയ്യുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടായേക്കാം. അതും ചർച്ച ചെയ്തിട്ടുണ്ട്.
3) പബ്ളിക് സെക്ടർ ബാങ്കുകൾ ഏതുമാകാം.

JR June 16, 2014 at 10:19 PM  

Muhammed Sir,
01/06/2009ല്‍ parttime Arabic teacherആയിjoinചെയ്തteacher ഈjuneല്‍ full timeആയി sparkല്‍എന്തുമാറ്റംവരുത്തണം.Salary processല്‍ fulltime benefitകിട്ടുമോ.
Thank you

ghs k June 17, 2014 at 7:45 PM  

സര്‍,
അക്കൗണ്ട് ടെസ്റ്റ് പാസ്സായിട്ടില്ലാത്ത ഒരു ഇന്‍ക്രിമെന്റ് മാത്രം വാങ്ങിച്ച LDC യുടെ next increment date എങ്ങനെ കൊടുക്കും .അദ്ദേഹത്തിനെ ആദ്യമായി സ്പാര്‍ക്കില്‍ ഉള്‍പ്പെടുത്താനാണ്. Please help sir...

Muhammad A P June 17, 2014 at 11:59 PM  

രണ്ടാമത്തെ ഇൻ‌ക്രിമെന്റ് ലഭിക്കുന്നതിന് അക്കൌണ്ട് ടസ്റ്റ് പാസ്സാകണമെന്നുണ്ടോ?
അടുത്ത ഇൻ‌ക്രിമെന്റ് ലഭിക്കുമായിരുന്ന തിയ്യതി തന്നെ നൽകാവുന്നതാണ്.

ghs k June 18, 2014 at 8:17 PM  

സര്‍,
ഞാനുദ്ദേശിച്ചത് MOP ആണ്. രണ്ടാമത്തെ ഇന്‍ക്രിമെന്റ് ലഭിക്കാന്‍ MOP പാസ്സാകണമെന്നുണ്ടോ സാര്‍ ?

U.P.S.Kanjany June 20, 2014 at 1:04 PM  

ഡി എ അരിയർ എലാവരുടെയും മർജ് ചെയ്തു അതിൽ ഒരു അദ്ധാപിക ല്വ ആണ് അവരുടെ ഡി എ അരിയർ ശമ്പളബിലിൽ വരുന്നുണ്ട് പക്ഷെ പി എഫ് ഷെഡൂളിൾ വരുന്നില്ല ഇതിന് എന്താണുചെയേണ്ടത്

U.P.S.Kanjany June 20, 2014 at 1:05 PM  

ഡി എ അരിയർ എലാവരുടെയും മർജ് ചെയ്തു അതിൽ ഒരു അദ്ധാപിക LWA ആണ് അവരുടെ ഡി എ അരിയർ ശമ്പളബിലിൽ വരുന്നുണ്ട് പക്ഷെ പി എഫ് ഷെഡൂളിൾ വരുന്നില്ല ഇതിന് എന്താണുചെയേണ്ടത്

ശിഹാബ് മൊഗ്രാല്‍ June 28, 2014 at 10:42 AM  

പ്രൊബേഷന്‍ പിരീഡ് കഴിഞ്ഞിട്ടില്ലാത്ത ഒരു "ഒ.എ" എല്‍.ഡബ്ല്യു എടുത്തിട്ടുണ്ട്. എങ്കില്‍ ശമ്പളം പ്രൊസസ് ചെയ്യുമ്പോള്‍ എന്തൊക്കെയാണ്‌ ചെയ്യേണ്ടത്? ലീവ് അക്കൗണ്ടില്‍ ചേര്‍ത്തതിന്‌ ശേഷം മാത്രമേ പ്രൊസസ് ചെയ്യാവൂ എന്നുണ്ടോ? എങ്കില്‍ ലീവ് അക്കൗണ്ടില്‍ ചേര്‍ക്കുന്നതിന്റെ രീതി എന്താണ്‌?
അല്ലെങ്കില്‍ സാലറി പ്രൊസസ് ചെയ്യുമ്പോള്‍ സെലെക്റ്റ് എമ്പ്ലോയീസ് എന്നതില്‍ അണ്‍ചെക്ക് ചെയ്താല്‍ മതിയോ?

Indulal Sivaramakurup January 22, 2015 at 9:57 PM  

great

Indulal Sivaramakurup January 22, 2015 at 9:58 PM  

great

Indulal Sivaramakurup January 22, 2015 at 9:58 PM  

your guidance is great

ghssazchavattom February 12, 2015 at 2:23 PM  

Dear sir,
I just re-joint in duty as HSA back after 10yrs LWA to take up employment abroad, could you please guide me how can I fix my salary and what option would be better for me and other related doubts... either to put your mob no here so I can call you or reply...

kpmashif ashif March 2, 2015 at 3:05 PM  

good informations

Sunny.P.O March 6, 2015 at 8:56 AM  

സാര്‍, ഞങ്ങളുടെ സ്കൂളിലെ ജീവനക്കാരുടെ ശമ്പളം ബാങ്കിലൂടെ മാറുന്നതിനായി പി. ഒ. സി. ട്രഷറിയുടെ ചെസ്റ്റ് ബാങ്കായ എസ് ബി റ്റി യില്‍ നല്‍കി. എന്നാല്‍ ജീവനക്കാരുടെ അക്കൗണ്ടുകള്‍ എല്ലാം എസ് ബി ഐ യില്‍ ആയതുകൊണ്ട് 48 മണിക്കൂറിനുശേഷമാണ് ശമ്പളം ജീവനക്കാരുടെ അക്കൗണ്ടില്‍ നിക്ഷേപിച്ചത്. എസ് ബി റ്റി യില്‍ തന്നെ അക്കൗണ്ട് എടുത്തില്ലെങ്കില്‍ മേലിലും ഇങ്ങനെയേ പറ്റൂ എന്ന് ബാങ്ക് ഉദ്ധ്യോഗസ്ഥര്‍ പറഞ്ഞു. ഇങ്ങനെ മനഃപൂര്‍വ്വമായി താമസിപ്പിക്കുന്നതിനെതിരേ പരാതിപ്പെടാന്‍ ഞങ്ങള്‍ക്ക് അവകാശമുണ്ടോ? ഉണ്ടെങ്കില്‍ എവിടെയാണ് പരാതിപ്പെടേണ്ടത്?

Muhammad A P March 6, 2015 at 3:24 PM  

നിലവിലുള്ള ഉത്തരവ് പ്രകാരം ശംബളം ജീവനക്കാരുടെ ബാങ്ക് അക്കൌണ്ടിൽ ക്രഡിറ്റ് ചെയ്തു എന്ന് ഉറപ്പ് വരുത്തേണ്ടത് ട്രഷറിയല്ലെ? ഇതു വരെ അതിനുള്ള സംവിധാനം ആയിട്ടില്ലാത്തതിനാൽ നമുക്കു ബാങ്കിനെതിരെ പരാതിപ്പെടാനാകുമെന്ന് തോന്നുന്നില്ല.

Shaima A.S March 25, 2015 at 12:12 AM  

ഞങ്ങളുടെ HM ന്‍റെ scale of pay മാറ്റാന്‍ പറ്റുന്നില്ല designation Headmistress HG ആണ് പക്ഷെ Headmistress LP/UP എന്ന് കിടക്കുന്നത് മാറ്റാന്‍ സാധിക്കുന്നില്ല . How can change scale of pay? plz give a help.

Muhammad A P March 25, 2015 at 4:49 PM  

Promote him to the required designation.

Muhammad A P March 27, 2015 at 10:47 AM  

സ്വന്തം ഡ്യൂട്ടിയെന്നതിനേക്കാളുപരി മറ്റുള്ളവരെ സഹായിക്കുന്നത് വഴി സ്പാർക്കിൽ സജീവമായിട്ടുള്ളവർ, അല്പം തമാശയും സ്പാർക്ക് ചർച്ചകളുമായി തുടരുന്ന ഒരു വാട്സപ്പ് ഗ്രൂപ്പിൽ ചേരാനാഗ്രഹിക്കുന്നുവെങ്കിൽ എനിക്കു മെയിൽ ചെയ്യുക. മാസ്റ്റർ ട്രെയിനേഴ്സ് ഉൾപ്പെട്ട ഗ്രൂപ്പാണു. സംശയ നിവാരണത്തിനും പുതിയ അപ്ഡേഷനുകൾ അറിയുന്നതിനും അവസരവുമുണ്ടാകും. ഗ്രൂപ്പിൽ ഒഴിവ് വരുന്നതിന്റെ അടിസ്ഥാനത്തിൽ ചേർക്കാൻ ശ്രമിക്കാം. ഫോൺ നമ്പർ മെയിൽ ചെയ്താൽ തിരിച്ചു വിളിക്കാം.
muhammadap@gmail.com

Shaima A.S March 28, 2015 at 11:27 PM  

Thank you Muhammad sir.Pramotion കൊടുത്തു HM ന്‍റെ designation മാറ്റാന്‍ കഴിഞ്ഞു


e mail address അയച്ചു തന്നാല്‍ പുതിയ spark updation ലഭിക്കുമോ?
(pallipram123@gmail.com)

Muhammad A P March 28, 2015 at 11:41 PM  

ശ്രമിക്കാം

stjosephs April 15, 2016 at 7:44 PM  

Sir,
April 2016 മൂതല്‍ ഈ സ്കൂളിലെ സാലറി ബാങ്കില്‍ (SBT Palluruthy Br)ആക്കുവാന്‍ ഒരുങ്ങുന്നു.Sub Treasury ല്‍ 3 മാസമായി POC മാത്രമേ നല്‍കുന്നുള്ളൂ.6 മാസത്തിനുള്ളില്‍ എല്ലാ ഓഫീസുകളും നിര്‍ബന്ധമായും സാലറി ബാങ്കില്‍ ആക്കണമെന്നാണ് നിര്‍ദേശം.
ഒരു സംശയം POC തുക ആദ്യം HM-Office A/c അല്ലേ Credit ചെയ്യുന്നത്,ശേഷം സ്റ്റാഫിന്‍െറ അക്കൌണ്ടുകളിലേയ്കും. സ്പാര്‍ക്കില്‍ ഈ ഓഫീസ് ബാങ്ക് അക്കൌണ്ട് നം. എങ്ങിനെയാണ് ചേര്‍ക്കുന്നത്? ഇത് (ഓഫീസ് അക്കൌണ്ട് നം.)സ്പാര്‍ക്കില്‍ ചേര്‍ത്താല്‍ മാത്രമല്ലേ സാലറി പ്രോസസ്സ് ചെയ്തതിനു ശേഷം ലഭിക്കുന്ന Bank Det: XL ല്‍ വരികയുള്ളൂ? മറുപടി പ്രതീക്ഷിച്ചു കൊണ്ട്.

SANILKUMAR May 2, 2016 at 8:13 PM  

Sir,
What is this Special TSB number.
How can enter this in SPARK?
SANILKUMAR V

Muhammad A P May 2, 2016 at 10:29 PM  

ശമ്പളവിതരണം ഇലക്ട്രോണിക് പി.ഒ.സി മുഖേന ആയി മാറുമ്പോൾ പ്രൊഫഷൻ ടാക്സ്, കോപ്പറേറ്റീവ് റിക്കവറി തുടങ്ങിയവ ഡ്രോയിങ് ഓഫീസറുടെ അക്കൌണ്ടിലേക്ക് മാറ്റുന്നതിനാണ് സ്പെഷ്യൽ ടി.എസ്.ബി.
അപേക്ഷിച്ചാൽ എളുപ്പം ലഭിക്കും.
സ്പാർക്കിൽ ലോഗിൻ ചെയ്ത് Administration- Special TSB of DDO വഴി അപ്ഡേറ്റ് ചെയ്യാം. ചിലയിടങ്ങളിൽ ട്രഷറി തന്നെ അപ്ഡേറ്റ് ചെയ്യുന്നുണ്ട്

highschoolpengamuck August 13, 2016 at 10:20 PM  

As per new direction aided school HM'S (DDO'S) brought digital signature,what necessary steps we done in spark please describe it as post

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer