Income Tax 10E form preparation

>> Wednesday, February 5, 2014

ശമ്പള കുടിശ്ശികയുടെ ബില്‍ പാസ്സാക്കിയെടുക്കുമ്പോള്‍ കണ്ട ആവേശമൊന്നും നികുതി കണക്കുകള്‍ തയ്യാറാക്കുമ്പോള്‍ ഉണ്ടാകാനിടയില്ല. മാത്രവുമല്ല മിക്ക കുടിശ്ശികയും തൊട്ടുതലോടാന്‍ പോലും അവസരം കിട്ടാത്ത വിധത്തില്‍ പ്രോവിഡന്റ് ഫണ്ടിലേക്ക് മാറ്റിക്കിടത്തിയിട്ടുമുണ്ടായിരിക്കും. നൊന്തുപെറ്റ പിള്ളയെ കാണാന്‍ പോലും കിട്ടാത്ത തള്ളയെപ്പോലെ വിഷണ്ണനായിയിരിക്കുമ്പോഴായിരിക്കും ഇടിത്തീപോലെ വരുമാന നികുതിത്തുക കണ്ട് വാ പൊളിച്ചു നില്‍ക്കുക ! കയ്യില്‍ കിട്ടാത്ത കാശിനും നികുതി കൊടുക്കണമത്രേ.. ശരിയാണ്, പിള്ളയുറക്കം തന്നോടോപ്പമല്ലെന്നുപറഞ്ഞു തള്ളക്ക് തടിയൂരാനാകില്ലല്ലോ. വിഷയത്തിലേക്ക് വരാം സാധാരണ ശമ്പളത്തോടൊപ്പം PF ലേക്ക് Credit ചെയ്ത അരിയറും പണമായി വാങ്ങിയ അരിയറും വരുമാനത്തില്‍ ഉള്‍പ്പെടുത്തി നികുതിയടക്കാന്‍ വിധിക്കപ്പെട്ടവരാണ് നമ്മള്‍. പക്ഷെ ഇവിടെ ഒരു ‘മനുഷ്യാവകാശ’ പ്രശ്നം ഉന്നയിക്കാന്‍ പഴുത് കാണുന്നില്ലേ ? കുടിശ്ശികയെന്നാല്‍ മുന്‍കാലങ്ങളിലെ തുക ഇപ്പോള്‍ കിട്ടിയതെന്നര്‍ത്ഥം. അന്ന് തരേണ്ട തുക ഇന്ന് പിരടിയില്‍ ഇട്ടു ഇപ്പോള്‍ നികുതി ‘പിഴിയുന്നതില്‍’ എന്തു യുക്തി ? ഇതിനൊരു ആശ്വാസമായി നമുക്ക് 10E ഉണ്ട്. ഇതേക്കുറിച്ച് ചുവടെ വിശദീകരിച്ചിരിക്കുന്നു. 10E തയ്യാറാക്കുന്നതിന് സഹായിക്കുന്ന പ്രോഗ്രാമും ഒപ്പം നല്‍കിയിരിക്കുന്നു.

മേല്‍ചോദിച്ച ചോദ്യങ്ങളില്‍ അടങ്ങിയിരിക്കുന്ന യുക്തികളില്‍ നിന്നും ജന്മമെടുത്ത സെക്ഷനാണ് Section 89(1) പ്രകാരമുള്ള റിലീഫ് (ആശ്വാസം) എന്നുവേണം കരുതാന്‍. അങ്ങിനെയെങ്കില്‍ കുടിശ്ശികതുകക്കു മുഴുവന്‍ ‘റിലീഫ്’ കിട്ടുമെന്ന് കരുതാന്‍ വരട്ടെ, ഇവിടെ മറ്റൊരു കെണിയുണ്ട്, ഇപ്പോള്‍ കിട്ടിയ കുടിശ്ശിക കാലാകാലങ്ങളില്‍ കിട്ടിയിരുന്നെങ്കില്‍ അന്ന് കൂടുതല്‍ നികുതിയടക്കാന്‍ ബാധ്യസ്ഥരാകുമായിരുന്നില്ലേ നമ്മള്‍? കുഴക്കുന്ന ഈ മറുചോദ്യത്തിന് ഇലക്കും മുള്ളിനും കേടുപറ്റാത്ത വിധത്തില്‍ ഗണിച്ചെടുക്കാന്‍ പാകത്തില്‍ ഇന്‍കം ടാക്സ് വകുപ്പ് തയ്യാറാക്കിയ ഫോം സെറ്റാണ് 10 E Form set. പൊതുവേ സങ്കീര്‍ണ്ണമായ കണക്കുകൂട്ടലുകള്‍ വേണ്ടിവരാറുള്ള ഈ പണി ലളിതമാക്കാന്‍ റിലീഫ് കാല്‍ക്കുലേറ്ററുകള്‍ സഹായിക്കും.

Click here to download the program for 10E Form Preparation

കുടിശ്ശിക വാങ്ങിയ എല്ലാവര്‍ക്കും ‘റിലീഫ്’ തുകയിലൂടെ നികുതി ഇളവു കിട്ടണമെന്നില്ല. പൊതുവേ മുന്‍കാലങ്ങളില്‍ നികുതി സ്ഥിരമായി അടച്ചുപോരുന്നവര്‍ക്ക് ഇപ്പോള്‍ റിലീഫ് (ഇളവ്) കണക്കുകൂട്ടി നോക്കിയാല്‍ പൂജ്യമായി വരുന്നത് കാണാം. എന്നാല്‍ മുന്‍കാലങ്ങളില്‍ സ്ഥിരമായി നികുതി അടക്കേണ്ടിവന്നിട്ടില്ലാത്തവര്‍ക്കും, ഇപ്പോള്‍ കിട്ടിയ അരിയര്‍ തുക മുന്‍ കാലങ്ങളിലേക്ക് പരിഗണിക്കുമ്പോള്‍ നികുതി സ്ലാബില്‍ മാറ്റം വരുന്ന ഏവര്‍ക്കും ആശ്വാസത്തിനു വകയുള്ളതായും കണ്ടേക്കാം.

ഇന്‍കംടാക്സ് കാല്‍ക്കുലേറ്റ് ചെയ്യുന്നതിന് ബാബു വടക്കുംചേരി, അബ്ദുള്‍ റഹിമാന്‍, സുധീര്‍ ടി.കെ എന്നീ അധ്യാപകര്‍ തയ്യാറാക്കിയ മൂന്നു പ്രോഗ്രാമുകളുടെ ലിങ്കുകള്‍ ഒരു ക്ലിക്കില്‍ തുറന്നു വരുന്നത് ഇവിടെ കാണാം.

25 comments:

Hari | (Maths) February 5, 2014 at 2:27 PM  

മുന്‍വര്‍ഷങ്ങളിലെ സാലറി, ഡി.എ എന്നിവ അരിയറായി ലഭിച്ചവര്‍ക്ക് ഈ പ്രോഗ്രാം ഉപകാരപ്പെടും.

Muhammad A P February 5, 2014 at 7:47 PM  

"കയ്യില്‍ കിട്ടാത്ത കാശിനും നികുതി കൊടുക്കണമത്രേ.. "

ഈ കോടതിയുത്തരവ് എങ്ങിനെയുണ്ട്

das February 5, 2014 at 11:18 PM  

ഉബുണ്ടുവില്‍ ഗ്രൂപ്പ് വര്‍ക്കായി ടാക്സ് സ്റ്റേറ്റ്മെന്റ് തയ്യാറാക്കാന്‍
ഈ IT14-calcnprint2 എന്ന ഫയല്‍ ഒരു ഫോള്‍ഡറില്‍ കോപ്പിചെയ്യുക അതേ ഫോള്‍ഡറില്‍ ഈ IT14-calcnprint2 എന്ന ഫയല്‍ തുറക്കുക.പൂരിപ്പിക്കുക.
പേരും പാന്‍ നമ്പറും മുതല്‍ അടക്കേണ്ട ടാക്സു വരെ പരിശോധിച്ച് ബോധ്യപ്പെടുക.ഇനി ഈ ഫയലിന്റെ മെനുവില്‍ File-> Export as pdf എന്ന ക്രമത്തില്‍
Export ക്ലിക്കുചെയ്ത് ഫയലിന് പേരിന്റെ കൂടെ ജീവനക്കാരന്റെ ഇനീഷ്യല്‍ ചേര്‍ത്ത് പേരുകൊടുത്താല്‍ ഇതേ ഫോള്‍ഡറില്‍ പുതിയ ഒരു pdf ഫയല്‍ കിട്ടും.വീണ്ടും
IT14-calcnprint2 ഫയലില്‍ അടുത്തയാളുടെ വിവരങ്ങള്‍ പൂരിപ്പിക്കുക.പരിശോധിക്കുക.File-> Export as pdf ചെയ്യുക.ഇനീഷ്യല്‍ ചേര്‍ത്ത് പേരുകൊടുക്കുക.
ഇങ്ങിനെ എല്ലാവരുടെയും പി.ഡി.എഫ് ഫയലുകള്‍ ഒരേ ഫോള്‍ഡറില്‍ ശേഖരിക്കുക.ഇനി ഈ ഫോള്‍ഡറിലെ എല്ലാ പി.ഡി.എഫ് ഫയലുകളും കൂടി
പ്രിന്ററുള്ള ഏതുകമ്പ്യൂട്ടറിലെങ്കിലും ( Windows or Linux) കൊണ്ടുപോയി പ്രിന്റു ചെയ്യാം
clickഇവിടെയുണ്ടി IT14-calcnprint2 ഇവിടെയുണ്ട്
ടാക്സ് പരിശോധിച്ച് ബോധ്യപ്പട്ട് മാത്രം സമര്‍പ്പിക്കുക.ഇത് അന്തിമമല്ല..

babu. February 6, 2014 at 7:24 AM  

hari sir,
വളരെ നന്ദി

babu. February 6, 2014 at 7:29 AM  

മുഹമ്മദ് സാര്‍,
കോടതി ഉത്തരവ് കണ്ടു. എന്തായാലും ഈ ഉത്തരവ് പ്രകാരം DDO മാര്‍ക്കുള്ള നിര്‍ദ്ദേശം പാലിക്കുകയാണെങ്കില്‍ കൈയ്യില്‍ തൊടാത്ത ശമ്പളത്തിന് നികുതി അടക്കെണ്ടിവരുമ്പോള്‍ ഉള്ള പ്രായോഗിക പ്രശ്നം എത്ര എളുപ്പത്തില്‍ പരിഹരിക്കാം.!!!!
DDO മാര്‍ക്കുള്ള ഒരു നല്ല മാര്‍ഗ്ഗ നിര്‍ദേശമാണ് ഇത് . ഈ ലിങ്കിനു വളരെ നന്ദി
ബാബു വടുക്കുംചെരി

babu. February 6, 2014 at 7:30 AM  

ദാസ് സര്‍,
വളരെ നന്ദി
ബാബു വടുക്കുംചെരി

വി.കെ. നിസാര്‍ February 6, 2014 at 9:28 AM  

സാര്‍,
എല്ലാമാസവും 1200രൂപ വെച്ച് ടാക്സ് സ്പാര്‍ക്കിലൂടെ അടക്കുന്നുണ്ട്. ഹൗസിങ് ലോണിന്റെ ഭീമമായ പലിശയും മുതലുമൊക്കെ കണക്കാക്കിവന്നപ്പോഴാണ് മനസ്സിലാകുന്നത് ഏകദേശം 2000രൂപയോളം ഈവര്‍ഷം ഇതിനകം ടാക്സ് കൂടുതല്‍ അടച്ചിട്ടുണ്ടെന്ന്!
അത് അടുത്തവര്‍ഷത്തേല്‍ അഡ്ജസ്റ്റ് ചെയ്യാന്‍ കഴിയുമോ? അതോ തിരിച്ചുകിട്ടുമോ?
അതിനായി ഫോം വല്ലതുമുണ്ടോ?
അതോ, അടുത്ത റിട്ടേണ്‍ ഫയലിങ്ങ് കഴിയുമ്പോള്‍ തിരിച്ച് കിട്ടുമോ?

babu. February 6, 2014 at 8:34 PM  

നിസാര്‍ സാര്‍,
ആവശ്യത്തില്‍ കൂടുതല്‍ നികുതി അടച്ചാല്‍ തുക റീ ഫണ്ട് ആയി തിരികെ വാങ്ങിക്കാം. അതിനായി July/Aug മാസങ്ങളില്‍ income tax return file ചെയ്യുമ്പോള്‍ കൂടുതലായി അടച്ച തുക കണ്ടാല്‍, റീഫണ്ട് നായി ഉള്ള കോളത്തില്‍ ബാങ്ക് അക്കൌണ്ട് നമ്പര്‍ അടക്കമുള്ള വിവരങ്ങള്‍ നല്‍കിയാല്‍ തിരികെ കിട്ടാറുണ്ട്. പക്ഷെ, സ്ഥാപന മേധാവി യഥാസമയം quarterly return നടത്തുന്ന പ്രക്രിയ നടത്തിയിട്ടുണ്ടായിരിക്കണമെന്നു മാത്രം.
ബാബു വടുക്കുംചെരി

babu. February 6, 2014 at 8:36 PM  

നിസാര്‍ സാര്‍,
ആവശ്യത്തില്‍ കൂടുതല്‍ നികുതി അടച്ചാല്‍ തുക റീ ഫണ്ട് ആയി തിരികെ വാങ്ങിക്കാം. അതിനായി July/Aug മാസങ്ങളില്‍ income tax return file ചെയ്യുമ്പോള്‍ കൂടുതലായി അടച്ച തുക കണ്ടാല്‍, റീഫണ്ട് നായി ഉള്ള കോളത്തില്‍ ബാങ്ക് അക്കൌണ്ട് നമ്പര്‍ അടക്കമുള്ള വിവരങ്ങള്‍ നല്‍കിയാല്‍ തിരികെ കിട്ടാറുണ്ട്. പക്ഷെ, സ്ഥാപന മേധാവി യഥാസമയം quarterly return നടത്തുന്ന പ്രക്രിയ നടത്തിയിട്ടുണ്ടായിരിക്കണമെന്നു മാത്രം.
ബാബു വടുക്കുംചെരി

വി.കെ. നിസാര്‍ February 6, 2014 at 9:54 PM  

നന്ദി സാര്‍

Vijayodayam upschempu February 6, 2014 at 10:00 PM  

സര്‍ ,
80DD അനുസരിച്ചു ക്ളയിം കൊടുക്കുബോള്‍ മരുന്നിന്‍റെ
ബില്‍ ആവശ്യമാണോ ?

babu. February 7, 2014 at 5:57 AM  

vijayodayam ups chempu,

80DD, 80DDB എന്നീ വകുപ്പുകളുടെ വ്യതാസം മനസ്സിലാക്കീ എന്ന് കരുതട്ടേ .
ഇനി 80DD തന്നെയാണ് ഉദ്ദേശിക്കുന്നതെങ്കില്‍ FIXED DEDUCTION IRRESPECTIVE OF THE EXPENSE ACTUALLY MADE എന്നാണു പറയുന്നത്. അതിനാല്‍ ബില്ലിന്‍റെ ആവശ്യം വരുന്നില്ല.
80DD, 80DDB എന്നീ വകുപ്പുകളുടെ വ്യതാസം മനസ്സിലാക്കാന്‍ ECTAX സോഫ്റ്റ്‌വെയര്‍ നൊപ്പം ഉള്ള READ ME FILE വായിക്കാന്‍ അപേക്ഷ.
ബാബു വടുക്കുംചെരി

babu. February 7, 2014 at 5:58 AM  

vijayodayam ups chempu,

80DD, 80DDB എന്നീ വകുപ്പുകളുടെ വ്യതാസം മനസ്സിലാക്കീ എന്ന് കരുതട്ടേ .
ഇനി 80DD തന്നെയാണ് ഉദ്ദേശിക്കുന്നതെങ്കില്‍ FIXED DEDUCTION IRRESPECTIVE OF THE EXPENSE ACTUALLY MADE എന്നാണു പറയുന്നത്. അതിനാല്‍ ബില്ലിന്‍റെ ആവശ്യം വരുന്നില്ല.
80DD, 80DDB എന്നീ വകുപ്പുകളുടെ വ്യതാസം മനസ്സിലാക്കാന്‍ ECTAX സോഫ്റ്റ്‌വെയര്‍ നൊപ്പം ഉള്ള READ ME FILE വായിക്കാന്‍ അപേക്ഷ.
ബാബു വടുക്കുംചെരി

keshaveeyam February 8, 2014 at 6:05 PM  

പ്രൊഫെഷണല്‍ ടാക്സ് കുറക്കാന്‍ ഈസി ടാക്സില്‍ എവിടെ കൊടുക്കണം

babu. February 8, 2014 at 8:38 PM  

dear keshaveeyam
ECTAX ല്‍ PROFESSION TAX കുറക്കേണ്ടത് നിക്ഷേപങ്ങളുടെ വിവരങ്ങള്‍ എഴുതുന്നിടത്ത് (ശമ്പള വിവരങ്ങള്‍ എഴുതിയതിനു ശേഷമുള്ള പേജ് )ആണ്.

SCHOOL SOFTWARES, SCHOOL ADMINISTRATIONS February 9, 2014 at 12:36 PM  

SPARK ല്‍ FORM 16 (IT) യില്‍ TDS ഓഫീസ് അഡ്രസ്സ മാറ്റുന്നത് എവിടെയാണ്.

das February 21, 2014 at 7:17 AM  

"കാല്‍ക്ക് എന്‍ പ്രിന്റ് " HPL ഉള്ളവരുടെ ആവശ്യപ്രകാരം ഡി.എ മാറ്റം വരുത്താവുന്ന വിധത്തില്‍ ഒന്നു കൂടി പുതുക്കിയിട്ടുണ്ട്.
(Ubuntu based -incometax statement pdf generator)പുതിയത് ഇവിടെ കിട്ടും IT14calcnprint3e

FMHSS KOOMBARA February 24, 2014 at 7:51 PM  

previous years arrears merged this year to PF account .so my total income exceed 6 lakh this year i am forced to pay IT @20% ...is there any possibility to use 10E

FMHSS KOOMBARA February 24, 2014 at 7:51 PM  

previous years arrears merged this year to PF account .so my total income exceed 6 lakh this year i am forced to pay IT @20% ...is there any possibility to use 10E

babu. February 24, 2014 at 8:59 PM  

fmhss sir,
It depends up on the salary details of previous year.
Try it using a 10e calculator, see the result

kunhi mon February 25, 2014 at 6:55 AM  

it ok surely i will get benefit ;but 10E IS ALLOWABLE OR NOT

FMHSS KOOMBARA February 25, 2014 at 7:34 PM  

it is ok i will get 10E benifit .but 10E is allowable OR NOT

babu. February 25, 2014 at 8:17 PM  

കുഞ്ഞിമോന്‍ സര്‍,
എന്തിനു മടിക്കണം, ഇത് നമ്മുടെ അവകാശമാണ് . വകുപ്പിന്റെ section 89 പ്രകാരമുള്ള, അനേക ലക്ഷണങ്ങള്‍ അനുഭവിച്ചറിഞ്ഞ ആശ്വാസമാണ്.

Jose J Edavoor June 23, 2014 at 8:04 AM  

സർ,
ഇപ്പോൾ (ജൂലൈ 31-നകം) ഇൻകം റ്റാക്സ് റിട്ടേണ്‍ കൊടുക്കുവാരയല്ലോ.ഓണ്‍ലൈൻ ആയി കൊടുക്കുവാൻ ശ്രമിച്ചപ്പോൾ മുഷുവൻ റ്റാക്സ് അവിടെ രേഖപ്പെടുത്തിയിട്ടില്ല . 234 ബി ,234 c എന്നീ വകുപ്പുകളിൽ interest കൊടുക്കുവാനുള്ളതയും കാണുന്നു. ഓണ്‍ലൈൻ അല്ലാതെ prepare ചെയ്തു അപ്‌ലോഡ്‌ ചെയ്യുന്നത് എങ്ങനെയെന്നു വിശതീകരിക്കാമോ?

Unknown February 27, 2019 at 5:45 PM  

Income Tax Returns for the Assessment year 2018-19 eFiling confirmed
For more info visit https://www.tsteachers.in/2019/01/income-tax-dept-intimation-letter-efiling-process-download-check-here.html

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer