Easy IT Calculator - UBUNTU Based
>> Wednesday, February 5, 2014
മലപ്പുറം ജില്ലയിലെ പന്തല്ലൂര്‍ പി.എച്ച്.എസ്.എസിലെ ബാബുരാജ്.പി എന്ന ഗണിതാധ്യാപകന്റെ മെയിലും, ഒരുപാടുപേര്‍ നിരന്തരം ആവശ്യപ്പെടുന്ന ഉബുണ്ടുവില്‍ തയ്യാറാക്കാവുന്ന ഇംകംടാക്സ് സോഫ്റ്റ്‌വെയറും ചൂടാറുംമുമ്പുതന്നെ ഷെയര്‍ ചെയ്യുന്നു.
"പ്രിയമുള്ള മാത്‌സ്ബ്ളോഗ് ടീമിന്,
വര്‍ഷങ്ങളായി മാത്‌സ് ബ്ളോഗില്‍ മാത്രമല്ല മറ്റു പല സൈറ്റുകളിലും വിന്റോസ് ഓപ്പറേറ്റിങ്ങ് സിസ്റ്റം അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇന്‍കം ടാക്സ് കാല്‍ക്കുലേറ്ററുകളാണ് കണ്ടുവരാളുള്ളത്. എന്നാല്‍ അധ്യാപകരില്‍ ഭൂരിഭാഗവും ലിനക്സിലേക്ക് മാറിക്കഴിഞ്ഞുവല്ലോ ! ഈ സാഹചര്യത്തിലാണ് ഉബുണ്ടു 10.04 ഓപ്പറേറ്റിങ്ങ് സിസ്റ്റത്തില്‍ മാക്രോ എനേബിളിങ്ങ് തുടങ്ങിയ സങ്കീര്‍ണ്ണതകളില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു യൂട്ടിലിറ്റിയുടെ നിര്‍മ്മിതിയെക്കുറിച്ച് ചിന്തിച്ചു തുടങ്ങിയത്. അങ്ങനെ ജന്മം കൊണ്ട ഒന്നാണ് ഈ Easy IT Calculator. കുറെ അധ്യാപകരുടെ ഇന്‍കം ടാക്സ് കണക്കാക്കി നോക്കി തൃപ്തികരമെന്ന അവരുടെ അഭിപ്രായത്തിന്റെ പിന്‍ബലത്തിലാണ് ഈ യൂട്ടിലിറ്റി മറ്റ് അധ്യാപക സുഹൃത്തുക്കള്‍ക്കു കൂടി പ്രയോജനപ്പെടുത്താനായി മാത്സ് ബ്ളോഗില്‍ പബ്ളിഷ് ചെയ്യാനായി അയച്ചു തരുന്നത്. സ്വാഗതാര്‍ഹമായ തിരുത്തലുകള്‍ ഉപഭോക്താക്കളില്‍ നിന്ന് പ്രതീക്ഷിച്ചു കൊണ്ടു തന്നെയാണ് ഇത് അവരിലെത്തിക്കുന്നത്. ഇതേ വസ്തുത കണക്കിലെടുത്തു കൊണ്ടു തന്നെ ഒരു Disclaimer കൂടി ഈ യൂട്ടിലിറ്റിയില്‍ ചേര്‍ത്തിട്ടുമുണ്ട്. ഇത് 100% ആധികാരികമായ ഒരു ഇന്‍കം ടാക്സ് കാല്‍ക്കുലേറ്ററായി പരിഗണിക്കരുതെന്ന് മാന്യ ഉപഭോക്താക്കളോട് അപേക്ഷിക്കുകയും ചെയ്യുന്നു."
ഇത് , ഉബുണ്ടു 10.04 അധിഷ്ഠിതമായി ഞാന്‍ തയ്യാറാക്കിയ ഒരു യൂട്ടിലിറ്റിയാണ്. ഒരു .ods ഫയലാണ് ഈ Easy IT Calculator. ഈ ഫയല്‍ ഷീറ്റില്‍, Disclaimer&User Guide , DataEntry , Statement , Form-16 Old , Form-16 New എന്നിങ്ങനെ അഞ്ച് Coloured Tab കള്‍ ഉണ്ട്. ആദ്യം Disclaimer&User Guide Tabല്‍ ക്ളിക്ക് ചെയ്ത് കാര്യങ്ങള്‍ വായിച്ചു മനസ്സിലാക്കാവുന്നതാണ്. തുടര്‍ന്ന് DataEntry Tab ല്‍ ക്ളിക്കു ചെയ്ത് മഞ്ഞ നിറമുള്ള സെല്ലുകളില്‍ മാത്രം വിവരങ്ങള്‍ ടൈപ്പ് ചെയ്യുക. തുടര്‍ന്ന് Enter ബട്ടണ്‍ അമര്‍ത്തുക. വെള്ള നിറമുള്ള സെല്ലുകളിലെ Data കള്‍ Delete ചെയ്യുകയോ മാറ്റം വരുത്തുകയോ ചെയ്യരുത്. കാരണം അവയില്‍ Formula, Function എന്നിവ ചേര്‍ക്കുകയോ , Link ചെയ്യുകയോ ചെയ്തിട്ടുണ്ട്. വിവരങ്ങള്‍ ഒന്നും ഇല്ലാത്ത സെല്ലുകള്‍ ടൈപ്പു ചെയ്യാതെ ഒഴിച്ചിട്ടാല്‍ മതി. DataEntry കഴിഞ്ഞ് ഷീറ്റ് മുഴുവനായി Save ചെയ്യുക. Statement, Form-16 Old, Form-16 New എന്നിവയിലെ ഫീല്‍ഡുകള്‍ ആട്ടോമാറ്റിക്കായി Fill ചെയ്യപ്പെട്ടിട്ടുണ്ടാകും. അവയില്‍ ആവശ്യമുള്ളവയുടെ പ്രിന്റുകള്‍ വേണ്ടത്ര എണ്ണം Print ചെയ്തെടുക്കാവുന്നതാണ്. ഫയല്‍ Attach ചെയ്യുന്നു.
Feedback മാന്യ ഉപഭോക്താക്കള്‍ അറിയിക്കട്ടെ !!
UPDATED Easy IT Calculator ഇവിടെ ക്ലിക്ക് ചെയ്ത് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

39 comments:
ശാരീരീക വൈകല്യമുളള (40%) ജീവനക്കാര്‍ക്ക് എത്റ രൂപ വരെ നികുതി ഇളവ് ലഭിക്കും ?
പ്രിയ ബാബുരാജ് സര്‍
ഒരുപാട് നാളുകളായുള്ള സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രേമികളുടെ സ്വപനമാണ് താങ്കള്‍ സഫലീകരിച്ച് നല്‍കുന്നത്.
ഉബുണ്ടുവില്‍ ഇത്തരം സോഫ്റ്റ്‌വെയര്‍ സംവിധാനം നടപ്പിലാക്കിക്കൂടെ എന്ന മാത്സ്ബ്ലോഗ് സുഹൃത്തുക്കളുടെ നിര്‍ദ്ദേശത്തിനു മുന്‍പില്‍ ഞാന്‍ പലവട്ടം തലകുനിച്ചതായിരുന്നു. പരിമതികള്‍ ഉണ്ടോ ഇല്ലയോ എന്നതല്ല ഇവിടെ വിഷയം, ഞാന്‍ അടക്കമുള്ള "വിന്‍ഡോസ് അടിമകള്‍ക്ക് " മുന്‍പില്‍ താങ്കള്‍ ശക്തമായ ഒരു ചോദ്യവുമായി നില്‍ക്കുകയാണ്.
തല കുനിച്ചുകൊണ്ട് തന്നെ പറയുന്നു, അഭിനന്ദനങ്ങള്‍
ബാബു വടുക്കുംചെരി
"കാല്‍ക്ക് എന്‍ പ്രിന്റ് " ആവശ്യപ്രകാരം ഒന്നു കൂടി പുതുക്കിയിട്ടുണ്ട്.(Ubuntu based -incometax statement pdf generator)
UBUNTU BASED IT CALCULATOR KOLLAM PAKSHE.......Q3 TAX PAY CHEYTHU ENNU KODUTHITTU BALANCE AMOUNTIL ATHU VARUNNILLA
VERY GOOD PBR
G. MURALEEDHARAN PILLAI
GHS KARAKUNNU
ലിനക്സില്‍ പ്രവര്‍ത്തിക്കുന്ന income tax calculator തയ്യാറാക്കിയതില്‍ വളരെ സന്തോഷമുണ്ട്. പന്തല്ലൂര്‍ വാവുരാജ് സാര്‍ തയ്യാറാക്കിയ ഈ calculator -ല്‍ 80 D, 80 U, തുടങ്ങിയ ഭാഗങ്ങളില്‍ കൊടുക്കുന്ന തുകകളൊന്നും മുഴുവന്‍ വരുമാനത്തില്‍ നിന്നും കുറയുന്നില്ല. ഇത് പരിഹരിച്ച് Update ചെയ്യണമെന്ന് ആഗ്രഹിക്കുന്നു.
ഒരായിരം അഭിനന്ദനങ്ങള്‍
ബാബുരാജ് സാര്‍ തയ്യാറാക്കിയ tax calculator വളരേ നന്നായിട്ടുണ്ട്.അഭിനന്ദനങ്ങള്‍.SHANTALS ഉന്നയിച്ച സംശയം എനിക്കും ഉണ്ടായി.ബാബുരാജ് സാറിനെ ഫോണില്‍ ബന്ധപ്പെട്ട് പരിഹാരം കിട്ടി.D62 സെല്ലില്‍
Amount already Paid / Deducted എന്നതിനു നേരേ അടച്ച മൊത്തം തുക കൊടുത്താല്‍ മതി.
ബാബുരാജ് സാറിന്റെ ഫോണ്‍ നമ്പര്‍ തന്നിരുന്നെങ്കില്‍ ഉപകാരമായിരുന്നു.
താങ്കളുടെ ധൈര്യത്തെ ആദ്യമായി അഭിനന്ദിക്കുന്നു. ലിനക്സ് ഉപയോഗിച്ച് അദ്ധ്യാപകരുടെ ആവശ്യങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയും എന്ന് നമുക്കഭിമാനിക്കാം. നാം സ്വയം പര്യാപ്തരായിക്കൊണ്ടിരിക്കുകയാണ്.അതിന് തെളിവാണ് താങ്കളുടെയും, കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഇറങ്ങിയ perinthalmann Sub-District IT co-cordinator ശ്രീ.Krishnadas.N.Pയുടെ കാല്‍ക്ക് എന്‍ പ്രിന്റ് എന്നീ പരിശ്രമങ്ങള്‍. അദ്ദേഹത്തിന്റെ വര്‍ക്ക് മാത്ത്സ് ബ്ലോഗില് എന്ത് കൊണ്ടോ പോസ്റ്റ് ആയി പ്രസിദ്ധീകരിച്ചിട്ടില്ല. താങ്കളുടെ spread sheet ഉപയോഗിക്കുമ്പോള്‍ ഉണ്ടായ ചില സംശയങ്ങള്‍ പങ്ക് വെക്കാന്‍ ആഗ്രഹിക്കുന്നു.
1.B6 എന്ന സെല്ലില്‍ 03/03 ലെ BP കൊടുക്കുന്ന ഉടനെ താഴേക്കുള്ള മാസത്തിലേക്ക് കൂടി BP വരുന്ന രീതിയിലാക്കിക്കൂടേ ?വര്‍ഷത്തില്‍ ഒരു തവണ മാത്രം BP മാറ്റിയാല്‍ പോരേ? B7,B8.....തുടങ്ങിയ സെല്ലിലേക്ക് മുകളിലെ സെല്ലുകളില്‍ നിന്ന് ലിങ്ക് കൊടുത്താല്‍ നന്നായിരുന്നു.B6 പിടിച്ച് വലിച്ച എനിക്ക് അപകടം പറ്റി.Increment 1 കൂടി വന്നു. അതേ പോലെ HRA,LIC,SLI തുടങ്ങിയവയും എന്റര്‍ ചെയ്യുമ്പോള്‍ വളരെ ബുദ്ധിമുട്ടി.(മഞ്ഞ പശ്ചാത്തലത്തില്‍ നീല ഫോണ്ട് തലവേദനയുണ്ടാക്കും)
2.Income Tax Circular ല്‍ കൊടുത്തിട്ടുള്ള ഉദാഹരണങ്ങളിലെല്ലാം അവസാന amount പത്തിലേക്ക് round ചെയ്തതായി കാണുന്നു. താങ്കളുടെ ഷീറ്റില്‍ 1,2,3,... രൂപകള്‍ നിലനില്‍ക്കുന്നു.ശ്രദ്ധിച്ചിരിക്കുമെന്ന് തോന്നുന്നു.
...താങ്കളെ നേരില്‍ കണ്ട് Shakehand തരണമെന്നുണ്ട്.ദൂരം....OK thanks

SANTHOSH Edarikode
ബാബുരാജ് സാര്‍ നല്ലൊരു ഉദ്ധ്യമം. അഭിനന്ദനങ്ങള്‍.. Housing Intrest Tax കുറയുന്നില്ല. പരിഹരിക്കുമല്ലോ
പ്രിയ ബാബുരാജ് സാര്‍,
താങ്കള്‍ക്ക് ഒരായിരം നന്ദി.
പ്രിയ ബാബുരാജ് സാര്‍,
താങ്കള്‍ക്ക് ഒരായിരം നന്ദി.
SIR,
In Data Entry Page,If Amount already paid/Deducted=0, In Form16 New Page, Balance income tax to be paid = #VALUE.
Please Helap me.
കൃഷ്ണദാസ് മാഷിന്റെ കാല്‍ക്ക് എന്‍ പ്രിന്റ് ഉപയോഗിച്ച് ടാക്സ് കണക്കാക്കുവാന്‍ വളരെ എളുപ്പം. മാഷിനു് അഭിനന്ദനങ്ങള്‍.
കൃഷ്ണദാസ് സാറിന്റെ Tax calculator ഉപയോഗിച്ച് Form 16 Part B എങ്ങനെ തയ്യാറാക്കും.
സര്‍,
വളരെ നന്ദി,
Software ല്‍ D.A.കൃത്യമായ ശതമാനം തന്നെ വരുന്നുണ്ട്. എന്നാല്‍ PARTICULARS OF SALARY DRAWN ടേബിളില്‍ 53% DA വരേണ്ട ചില സെല്ലുകളില്‍ 45% മാത്രമേ വരുന്നുള്ളു. UPDATE ചെയ്യുമല്ലോ ?
40%handicappedആയ ജീവനക്കാരന് 50000രൂപ വരുമാനത്തില്‍ നിന്ന് കുറവു ചെയ്യാം
ബാബു രാജ് സര്‍അ ഭിമാനിക്കുന്നു. ഇങ്ങനെ ഒരു പോസ്റ്റ് താങ്കളുടേത് കണ്ടപ്പോള്‍, ഉപകാരം നന്ദി വീണ്ടും പ്രതീക്ഷിക്കുന്നു ഇത്തരം പോസ്റ്റുകള്‍
ലിനക്സില്‍ സംവിധാനമൊരുക്കിയതിന് നന്ദി
ലിനക്സില്‍ സംവിധാനമൊരുക്കിയതിന് നന്ദി
ലിനക്സില്‍ സംവിധാനമൊരുക്കിയതിന് നന്ദി
ലിനക്സില്‍ പ്രവര്‍ത്തിക്കുന്ന income tax calculator തയ്യാറാക്കിയതില്‍ വളരെ സന്തോഷമുണ്ട്. അഭിനന്ദനങ്ങള്‍.
കൃഷ്ണദാസ് മാഷിനും അഭിനന്ദനങ്ങള്‍.

No COLUMN FOR DEDUCTING HTA
Sir ഭർത്താവിന്റെ പേരിൽ ഉള്ള ഹൗസ് ലോണ്‍ ഭാര്യക്ക് കണക്കിൽ പെടുത്താൻ കഴിയുമോ , ഭർത്താവ് TDS കൊടുക്കുന്നില്ല

സാര്‍,software-ല്‍ tax round ചെയ്യുകയും,toatal amount കോളങ്ങളിലെ font colour കറുപ്പ് ആക്കിയാല്‍ print out നന്നാകും.Updated version പ്രതീക്ഷിക്കുന്നു.Thank you for the effort.
കൂഞ്ഞിരാമന്‍ ചേണിച്ചേരി സാറിന്‍ടെ സംശയം പങ്കൂവയ്ക്കു്ൂന്നു പരിഗണിക്കണേ
സര്‍,
വളരെ നന്ദി,
Software ല്‍ PARTICULARS OF SALARY DRAWN ടേബിളില്‍ total ശരിയല്ല. UPDATE ചെയ്യുമല്ലോ ?
BY
JJ
Ubuntu based incometax calculator il data enter cheyyumbam june madam muthal 53%da statementil varunnilla. Sp.allowance data enter cheyyumbam unse ennal statement il illa pariharikkumallo.......
ബാബു സാർ,
ശൂന്യവേതന അവധിയിൽ അടിസ്ഥാന ശമ്പളം പൂജ്യം എഴുതൻ പറ്റുന്നില്ല
Sir,
Can this use to calculate the tax of pensioners ?
Thanks, sir
സാര്‍, താങ്കള്‍ തയ്യാറാക്കിയ ടാക്സ് കാല്‍ക്കുലേഷന്‍ സോഫ്റ്റ് വെയര്‍ വളരെ മികച്ചതും യൂസേര്‍സ് ഫ്രണ്ട്ലിയുമാണ്, എന്നാല്‍ ഡാറ്റാ എന്‍ട്രി ഷീറ്റിലെ6/13,7/13 എന്നാ മാസങ്ങളിലെ ഡി.എ ശരിയാണെങ്കിലും സ്റ്റേറ്റ്മെന്റ് ഷീറ്റില്‍ ആ മാസങ്ങളില്‍ 45 % ഡി.എ മാത്രമേ കാണുന്നുള്ളൂ. എന്നാല്‍ ടാക്സ് കാല്‍കുലേഷനില്‍ വ്യത്യാസം വരുന്നതുമില്ല. ഇക്കാരണത്താല്‍ ആ സ്റ്റേറ്റ്മെന്റിന്റെ പ്രിന്റൗട്ട് ഉപയോഗിക്കാന്‍ കഴിയുന്നില്ല.പ്രത്യേകിച്ചും ഗസറ്റഡ് ഓഫീസര്‍മാര്ക്ക്. താങ്കളുടെ ഫോണ്‍ നമ്പറും ഈമെയില്‍ ഐ.ഡി യും കൂടി പ്രസിദ്ധീകരിക്കണം.

"കാല്‍ക്ക് എന്‍ പ്രിന്റ് " HPL ഉള്ളവരുടെ ആവശ്യപ്രകാരം ഡി.എ മാറ്റം വരുത്താവുന്ന വിധത്തില്‍ ഒന്നു കൂടി പുതുക്കിയിട്ടുണ്ട്.(Ubuntu based -incometax statement pdf generator)
പുതിയത് ഇവിടെ കിട്ടും IT14calcnprint3e
Post a Comment