മാത്സ് ബ്ലോഗ് - ചര്‍ച്ചാ വേദി
>> Friday, July 20, 2012
[ഇത് മാത്സ് ബ്ലോഗിലെ ചര്‍ച്ചാ വേദിയാണ്. പോസ്റ്റുകളില്‍ ഗൗരവകരമായ ചര്‍ച്ചയ്ക്കിടെ ഓഫ് ടോപ്പിക്കുകള്‍ വന്ന് ചര്‍ച്ച വഴി തെറ്റാതിരിക്കാനാണ് ഈ ചര്‍ച്ചാ വേദി ആരംഭിക്കുന്നത്. ഓഫ്‌ടോപിക് അഥവാ ഓ.ടി ആയി നല്‍കാന്‍ ഉദ്ദേശിക്കുന്ന ചര്‍ച്ചകള്‍ എല്ലാം തന്നെ ഇവിടെ നടത്താം. ബ്ലോഗിനെ സ്നേഹിക്കുന്നവരുടെ നിര്‍ദ്ദേശം കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനം. എല്ലാ സുഹൃത്തുക്കളും സഹകരിക്കുമല്ലോ. ഇടതു വശത്ത് കാണുന്ന 'വായനക്കാരുടെ അഭിപ്രായങ്ങള്‍' എന്ന ഗാഡ്ജറ്റിന് മുകളിലായി 'മാത്സ് ബ്ലോഗ് - പൊതു ചര്‍ച്ച' എന്ന ലിങ്കുവഴി ഈ പേജിലേക്ക് എളുപ്പത്തില്‍ പ്രവേശിക്കാം.]
643 comments:
To
Maths Blog Team
പുതുവത്സരത്തില്‍ മാത്സ് ബ്ലോഗില്‍ ഒരു മാറ്റം നിര്‍ദ്ദേശിക്കുന്നു .
ഇപ്പോള്‍ പിന്നാമ്പുറത്ത് കൊടുത്തിരിക്കുന്ന ചര്‍ച്ചാവേദി എന്ന വേദി തന്നെ ഇല്ലാതാക്കണം .
ചര്‍ച്ചാവേദി പ്രത്യക്ഷപ്പെട്ടതോടുകൂടി ബ്ലോഗിലെ പല പ്രധാന ചര്‍ച്ചാ വിശാരദരും അപ്രത്യക്ഷമാകാന്‍ തുടങ്ങി .
പ്രധാന പോസ്റ്റുകള്‍ ക്കിടയില്‍ കുറച്ച് അപ്രധാന ചര്‍ച്ചകളും കൂടി ഇരിക്കട്ടെ .
ശുദ്ധമായ സ്വര്‍ണ്ണത്തിന്റെ കൂടെ അല്‍പ്പം ചെമ്പ് ചേര്‍ക്കുമ്പോഴാണ് മനോഹരമായ ആഭരണങ്ങള്‍ക്ക് രൂപം കൊടുക്കാന്‍ കഴിയുന്നത് .
അയ്യേ...അത് മോശമായി ജനാര്‍ദ്ദനന്‍ മാഷേ. വിന്റോസിലോ അധ്യാപകപരിശീലനം?
@ ഗീതാസുധി
വിന്‍ഡോസ് ലോകത്തില്‍ എറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന OS ആണ്.
THEN
വിന്‍ഡോസ് ഉപയോഗിച്ചത് എങ്ങനെ മോശമാകും?
"ഇന്നത്തെ എത്ര ആധുനിക കമ്പ്യൂട്ടറും ട്യൂറിങ് മെഷീനേക്കാള്‍ മികച്ചതല്ല, വേഗത കൂടിയതുമാത്രമാണു്. ട്യൂറിങ് മെഷീനു ചെയ്യാന് കഴിയാത്തതൊന്നും ഒരു കമ്പ്യൂട്ടറിനും ചെയ്യാന് കഴിയില്ല!..............."
സന്തോഷ് തോട്ടിങ്ങലിന്റെ നല്ലൊരു ലേഖനം വായിക്കാം..
സര്‍വ്വീസ് കാര്യങ്ങള്‍ ചോദിയ്ക്കാന്‍ പറ്റിയ വല്ല സൈറ്റും ഉണ്ടൊ? ആര്‍ക്കെങ്കിലും അറിയുമോ?
Palakkad Revenue District Kalolsavam Result
ഉത്തരക്കടലാസ് പരിശോധന അപേക്ഷയില്‍ ഇപ്പോഴും പെന്‍ഷന്‍ പ്രായം 55 ആണോ ?
i install canon LBP 3000 printer in Ubuntu 11.04 using the link ചർച്ച 13/12/2012.printer drive installed.give print it shows processing or printer is not connected.icon of printer is there and we get a message that you successfully installed LBP 3000 printer.help me
This site is not useful for the English medium students of class 10.
Here I found no help for the students of English medium.
മാത്സ് ബ്ലോഗ്ഗില്‍ എട്ടാം ക്ലാസ്സിന്റെയും ഒന്‍പതാം ക്ലാസ്സിന്റെയും ഫിസിക്സ് module പ്രതീക്ഷിക്കുന്നു .... ഹിത ടീച്ചര്‍ ശ്രമിക്കുമല്ലോ
Shabeer V
സമരം ചെയ്തതിന്റെ പേരില്‍ പുറത്താക്കപ്പെട്ട ഞങ്ങളുടെ DC മുഹമ്മദ് അസ് ലം , പ്രശസ്തനായ ഹക്കീം സാര്‍ അടക്കം 76 പേര്‍ക്ക് വേണ്ടി ആരും ശബ്ദമുയര്‍ത്തുന്നത് കാണുന്നില്ല. ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശിക്ഷാനടപടികള്‍ സ്വീകരിക്കില്ല എന്ന് പറഞ്ഞിട്ടും ഇവര്‍ ഇന്നലെ മുതല്‍ അവരവരുടെ പേരന്റ് സ്കൂളുകളില്‍ ജോയിന്‍ ചെയ്തു. ഐ.റ്റി@സ്കൂളിന് വേണ്ടി ഇത്രയും വിയര്‍പ്പൊഴിക്കിയ ഇവരെ സംരക്ഷിക്കാന്‍ ആരുമില്ലേ??. സങ്കുചിത രാഷ്ട്രീയ പകപോക്കലുകള്‍ വിദ്യാഭ്യാസരംഗത്തേക്ക് കടക്കുന്നത് നല്ലതാണൊ? . ഒരു വലതുപക്ഷ അദ്ധ്യാപക സംഘടനാഅനുഭാവിയായിട്ടും എന്തോഎനിക്കിത് സഹിക്കുന്നില്ല. കാരണം വിദ്യാഭ്യാസ വകുപ്പിനു വേണ്ടി ഇവര്‍ ചെയ്ത് സംഭാവനകള്‍ അനവധിയാണ്.ഇവരെ തിരിച്ചുകൊണ്ടുവരൂ
സമരം ചെയ്തതിന്റെ പേരില്‍ പുറത്താക്കപ്പെട്ട ഞങ്ങളുടെ DC മുഹമ്മദ് അസ് ലം , പ്രശസ്തനായ ഹക്കീം സാര്‍ അടക്കം 76 പേര്‍ക്ക് വേണ്ടി ആരും ശബ്ദമുയര്‍ത്തുന്നത് കാണുന്നില്ല. ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശിക്ഷാനടപടികള്‍ സ്വീകരിക്കില്ല എന്ന് പറഞ്ഞിട്ടും ഇവര്‍ ഇന്നലെ മുതല്‍ അവരവരുടെ പേരന്റ് സ്കൂളുകളില്‍ ജോയിന്‍ ചെയ്തു. ഐ.റ്റി@സ്കൂളിന് വേണ്ടി ഇത്രയും വിയര്‍പ്പൊഴിക്കിയ ഇവരെ സംരക്ഷിക്കാന്‍ ആരുമില്ലേ??. സങ്കുചിത രാഷ്ട്രീയ പകപോക്കലുകള്‍ വിദ്യാഭ്യാസരംഗത്തേക്ക് കടക്കുന്നത് നല്ലതാണൊ? . ഒരു വലതുപക്ഷ അദ്ധ്യാപക സംഘടനാഅനുഭാവിയായിട്ടും എന്തോഎനിക്കിത് സഹിക്കുന്നില്ല. കാരണം വിദ്യാഭ്യാസ വകുപ്പിനു വേണ്ടി ഇവര്‍ ചെയ്ത് സംഭാവനകള്‍ അനവധിയാണ്.ഇവരെ തിരിച്ചുകൊണ്ടുവരൂ
ഞാനിന്നാണറിഞ്ഞത്.
നമ്മുടെ ഹക്കീം മാഷ്, ഹസൈനാര്‍ മങ്കട, ടികെ റഷീദ്,..പാലക്കാട്ടെ മുരളിസാര്‍, ഷാനവാസ്..കോഴിക്കോട്ടെ ബാബുസാര്‍,പ്രമോദ്..കണ്ണൂരുള്ള ജോസ് പി ലൂയീസ്,ശക്തിസാര്‍..കാസര്‍ഗോട്ടെ ജില്ലാ കോര്‍ഡിനേറ്റര്‍, ആലപ്പുഴയിലെ മുഹമ്മദ് അസ്ലം, തിരുവനന്തപുരത്തെ ഡിസി സജീവ് സാര്‍.............ഈ പ്രഗത്ഭരടങ്ങിയ 34 പേരെ തിരിച്ചയച്ചത്രെ!!
കഷ്ടമായിപ്പോയി.
നിങ്ങള്‍ക്ക് രണ്ടു പേര്‍ക്കും മനസിലായത്ര ഒരു പുതിയ സാധാരണ വായനക്കാരന് മനസിലായില്ല. എന്താ സംഭവിച്ചത് എന്ന് ഒന്ന് വിശദമായി പറഞ്ഞാല്‍ നന്നായിരുന്നു.
Rajeev joseph സാര്‍
ഇവിടെ ക്ലിക്ക് ചെയ്യൂ
I don't know these people personally but have seen some of those names repeatedly used by netizens in mathsblog and other educational blogs. Have read that these are talented people. I personally feel that they should be brought back. Especially at this time of the academic year.
Dear Sanu Sir please check the following link
Rajeev
http://www.english4keralasyllabus.com/2013/01/blog-post.html
Rajeev Sir
Please go through our IT text for 8,9,10 each of them has their contribution in it.
Your Blog is my favorite.But following it with another user name
UID എടുത്തപ്പോള്‍ കിട്ടിയ enrollment number നഷ്ടപ്പെട്ട കുട്ടികള്‍ക്ക് അത് ലഭിക്കുവാന്‍ എന്ത് ചെയ്യണം?
സര്‍,
2012ല്‍ ആകെ Vacation days എത്ര ? 10-04-2012 മുതല്‍ 02-06-2012 വരെ സെന്‍സസ് ഡ്യൂട്ടി ചെയ്ത ഒരാള്‍ക്ക് എത്ര ദിവസത്തെ EL സറണ്ടര്‍ ചെയ്യാം ?
ദയവായി മറുപടി തരണേ...
"വിലയിരുത്തല്‍ സോഴ്‌സ് ബുക്ക്" ല്‍ കണ്ട ഒരു ചോദ്യമാണ്
"തുടര്‍ച്ചയായ എണ്ണല്‍ സംഖ്യകളുടെ തുകയായി വരാത്ത ഒരേ ഒരു സംഖ്യ മാത്രമേ 2000 ത്തിനും 4000 ത്തിനും ഇടയിലുള്ളൂ. ആ സംഖ്യ എതാണ്?"
ഇതിന്റെ ഉത്തരം ഒന്നു പറഞ്ഞു തരാമോ?
9-)ം ക്ലാസ്സിലെ ഒരു ചോദ്യം
ഒരു യുണിറ്റ് വശമുള്ള ക്യൂബുകള്‍ കൊണ്ട് x,y,z അളവുകളുള്ള ഒരു ചതുരക്കട്ട നിര്‍മ്മിച്ച് അതിന്റെ ഉപരിതലം മുഴുവന്‍ ചായമടിച്ചാല്‍ ഒരു വശത്തും ചായമില്ലാത്ത എത്ര ചെറിയ ക്യൂബുകള്‍ കാണും ?.
വിലയിരുത്തല്‍ സോഴ്‌സ് ബുക്ക്" ല്‍ കണ്ട ഒരു ചോദ്യമാണ്
"തുടര്‍ച്ചയായ എണ്ണല്‍ സംഖ്യകളുടെ തുകയായി വരാത്ത ഒരേ ഒരു സംഖ്യ മാത്രമേ 2000 ത്തിനും 4000 ത്തിനും ഇടയിലുള്ളൂ. ആ സംഖ്യ എതാണ്?"
2048 (2^11)
2ന്റെ power വരുന്ന ഇത്തരം സംഖ്യകള്‍ക്കെല്ലാം(1,2,4,8,16...)ഈ പ്രത്യേകത ഉള്ളതാണ്
modei exam 16th qn ഒരു അപാകതയില്ലേ?
AB , AC ഇവ തന്നാല്‍ കോണ്‍ A അല്ലേ തരേണ്ടത്?
SSCL പ്രാക്ടിക്കല്‍ പരീക്ഷ നടത്തുന്നത് കമ്പ്യൂട്ടര്‍ ആണല്ലോ.... അതിനാല്‍ സമയം വളരെ വിലപ്പെട്ടതാണ്...
ഇങ്കിസ്കേപ്പില്‍ കമാനം വരയ്ക്കാന്‍ കൂടുതല്‍ സമയമെടുക്കുന്നതായി തോന്നുന്നുണ്ടോ??
സമയം ലാഭിക്കാനുള്ള എന്തെങ്കിലും ഈ വീഡിയോയല്‍ നിന്ന് കിട്ടുമോയെന്ന് നോക്കൂ....
ഇവിടെ ഇപ്പൊ ചര്‍ച്ച ഒന്നും ഇല്ലേ?
www.mathsblog.in isn't available
only mathematicsschool.blogspot.com is available now
"All the data fields in SPARK including photo ond signature of the employees are to be entered and the completed data is to be verified and locked before
28/02/2013,positively. No further extension of time for the same will be allowed."
അയ്യോ...എന്റെ സ്കൂളില്‍ ഇതുവരെയൊന്നും ചെയ്തില്ല.
എല്ലാ ഗണിതാധ്യാപകരും കണ്ടിരിക്കേണ്ട വീഡിയോ ......
https://www.facebook.com/photo.php?v=4565631532665
എല്ലാ ഗണിതാധ്യാപകരും കണ്ടിരിക്കേണ്ട വീഡിയോ ......
https://www.facebook.com/photo.php?v=4565631532665
@SPARK
Sir, I am an AIDED HS TEACHER. I have the following doubts regarding entry in Spark:
1. A teacher joined the school in January. For want of 8 months service, she didn't get April and May salary. She was rejoined in June. My doubt is this: which date is to be given as joining date in spark? Is it the first joining date or continuous service? Where should it be entered- in Date of joining the Govt. service or Date of Joining in the Department?
2. Another teacher has some leave vacancy services before joining in regular vacancy. (maternity leave). Which date should be entered as joining date? Shall we enter the previous leave vacancy services under previous qualifying services?
3. Can employment services be entered in previous qualifying service in the case of aided school teachers?
4. What is the service category of Aided High School teachers? Regular? State Subordinate? Officiating? In my service book, in some places it is entered as Permanent and in some other places it is as officiating.
HOPING AN IMMEDIATE REPLY FROM Mohammed sir or any other.
കൊല്ലം ജില്ലാ പഞ്ചായത്തിന്റെ വിജയസോപനം ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യാം.
വൈകിപ്പോയി.എന്നാലും ഒരാള്‍ക്കെങ്കിലും ഉപയോഗപ്രദമാകുന്നെങ്കില്‍ അത് മതി.
http://gvhskadakkal.blogspot.in/
Could you please publish the answer key of annual exam 2013 mathematics of 9th standard?
മാര്‍ച്ച് ഏഴാം തീയതി നടന്ന ഗണിത പരീക്ഷണം കൊണ്ട് ചോദ്യ കര്‍ത്താവ് എന്താണാവോ ഉദ്ദേശിച്ചത്?എനിക്കു വഴങ്ങുന്നതല്ല ഈ വിഷയമെന്ന് ഒരു ശരാശരി നിലവാരമുള്ള കുട്ടിയെക്കൊണ്ട് പറയിക്കാന്‍ കഴിഞ്ഞിട്ടുണ്ടദ്ദേഹത്തിന്!ഒരു മാഷായ എന്റെ നിലവാരം കുറഞ്ഞു പോയതാണോ ഇങ്ങനെയെഴുതാനെന്നെ പ്രേരിപ്പിച്ചതെന്നുമറിയില്ല!എന്റെ കുട്ടികള്‍ പരീക്ഷ കഴിഞ്ഞ് എന്നെ കണ്ടപ്പോള്‍ കരഞ്ഞു...ആ വിഷമം കൊണ്ടെഴുതിപ്പോയതാണ്...ക്ഷമിച്ചാലും!
Who was the sanctioning authority of 2012 SSLC contingency bill - DDE or DEO ? If there is any order about it, pls send it to me.
thanking you
vargheseantony101@gmail.com
യ്യോ... നാല് വയസായി അല്ലെ ? എന്ത് പെട്ടെന്നാ ?
കേരളത്തില്‍ ബ്ലോഗുകളുടെ ചരിത്രം തന്നെ മാറ്റി എഴുതാനും നിസ്വാര്‍ത്ഥമായി ചിന്തിക്കുവാനും പ്രവര്‍ത്തിക്കുവാനും അനേകം ബ്ലോഗുകള്‍ക്ക് വഴികാട്ടി ആകുവാനും കഴിഞ്ഞു എന്നതിന് മാത്സ് ബ്ലോഗ് ശില്പികളായ ഹരി-നിസാര്‍ സാറുംമാരെ എത്ര പുകഴ്ത്തിയാലും മതിയാകില്ല. അന്നും പിന്നീടും അവര്‍ക്ക് കൂട്ടായിരുന്ന ജനാര്‍ദ്ദനന്‍ സര്‍, വിജയന്‍ സര്‍, ജോണ്‍ സര്‍, ജോമോന്‍ സര്‍, മുന്നണിയിലും പിന്നണിയിലും പ്രവര്‍ത്തിച്ച/പ്രവര്‍ത്തിക്കുന്ന മറ്റുള്ളവര്‍ കമന്റുകള്‍ കൊണ്ട് ഇതിനെ സജീവവും പ്രശസ്തവും ആക്കിയ അനേകര്‍ മറ്റു ബ്ലോഗേഴ്സ് എല്ലാവര്‍ക്കും അധ്യാപക വിദ്യാര്‍ഥി രക്ഷാകതൃ ലോകത്തിന്റെ അകമഴിഞ്ഞ നന്ദിയും ആശംസകളും.
രാജീവ്
English Blog
NB: അടുത്ത വര്‍ഷം ഒന്നാം ക്ലാസില്‍ ചേരാമല്ലോ ?
കേരളാ സിലബസില്‍ തന്നെ ചേരണേ... അതോ ഫോട്ടോഗ്രാഫര്‍ നടത്തുന്ന CBSE- യില്‍ ചേരുമോ ?
രാജീവ് സാര്‍,
മാത്സ് ബ്ലോഗിന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും ഞങ്ങളോടൊപ്പമുണ്ടായ ആളാണ് താങ്കളും. ഈ ബ്ലോഗില്‍ പോസ്റ്റ് തയ്യാറാക്കി പ്രസിദ്ധീകരിക്കുന്നതിന് ചുമതലയുള്ളവരുടെ പേരാണ് രാജീവ് സാര്‍ കമന്റില്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍ മാത്സ് ബ്ലോഗ് ടീം എന്നാല്‍ ഞങ്ങള്‍ കുറച്ചു പേര്‍ മാത്രമല്ല. ഞാനും രാജീവ് സാറും മുഹമ്മദ് സാറും ശ്രീജിത്ത് സാറുമെല്ലാം ബാബു സാറുമെല്ലാം ഉള്‍പ്പെടുന്ന വലിയൊരു സുഹൃത്ശൃംഖലയാണ് യഥാര്‍ത്ഥത്തില്‍ മാത്സ് ബ്ലോഗ് ടീം! ഈ നിര്‍ല്ലോഭ പിന്തുണയ്ക്ക് അകൈതവമായ നന്ദി. മാത്സ് ബ്ലോഗിന്റെ നാലാം വയസ്സിനേയും ഫോട്ടോഗ്രാഫര്‍ സുഹൃത്തിനെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള നിര്‍ദ്ദോഷവും രസകരവുമായ കമന്റ് ശരിക്കും ആസ്വദിച്ചു.
നാലാം വയസ്സില്‍ എത്തി അല്ലേ ?
നാല് വയസ്സ് അല്ലെങ്കില്‍ നാലാം ക്ളാസ്സിലെ കുട്ടികള്‍ക്ക് പറ്റിയ ഒരു പസ്സില്‍ .
റസീറ്റ് ബുക്ക്
ഉത്സവാഘോഷ കമ്മറ്റിയുടെ പിരിവിന് റസീറ്റ് ബുക്ക് തിരയുകയായിരുന്നു പിതാവ്. റസീറ്റില്‍ ഒന്ന് മുതല്‍ ആയിരം വരെ നമ്പര്‍ കണ്ടതല്ലാതെ നാല്പത് വരെ ബുക്ക് നമ്പര്‍ ഇല്ലാത്ത കാര്യം ആ സമയത്താണ് ശ്രദ്ധയില്‍ പെട്ടത്.
തിരച്ചിലിന്നിടയില്‍ ഒരു മൂന്നക്ക പൂര്‍ണ്ണവര്‍ഗ്ഗത്തെ സുചിപ്പിക്കുന്ന സംഖ്യയില്‍ ആരംഭിക്കുന്ന റസീറ്റുള്ള പുസ്തകമാണ് കയ്യില്‍ കിട്ടിയത്. ബുക്കിന്റെ നമ്പര്‍ ഏതായിരിക്കും എന്ന് അച്ഛന്‍ മകനോട് ചോദിച്ചു. അച്ഛനെ ദേഷ്യം പിടിപ്പിക്കാന്‍ മകന്റെ മറുപടി " ആ സംഖ്യയുടെ വര്‍ഗ്ഗമൂലമാണ് ബുക്കിന്റെ നമ്പര്‍ .കയ്യില്‍ കിട്ടിയ ബുക്കിന്റെ നമ്പര്‍ ഏത് ?
അറിഞ്ഞോ..? ഐടി@സ്കൂളില്‍ നിന്നും സമരം ചെയ്തതിന്റെ പേരില്‍ പുറത്താക്കപ്പെട്ട 34 പേരേയും തിരിച്ചെടുത്ത് ഡിപിഐ ഉത്തരവായി.
നല്ല തീരുമാനം.
ഡിപിഐയ്ക്കും, വാശി കളഞ്ഞ് യഥോജിതം പ്രവര്‍ത്തിച്ച എക്സിക്യൂട്ടീവ് ഡയറക്ടര്‍ അബ്ദുന്നാസിര്‍ സാറിനും അഭിനന്ദനങ്ങള്‍.
www.mathsblog.in എന്ന ഡൊമൈൻ, ബ്ലോഗ് സ്പോട്ട് ഡോമൈനിലേക്ക് Domain forwarding ആണ് ചെയ്തിരിക്കുന്നത്..
എന്തുകൊണ്ട് DNS ഉപയോഗിച്ച് ചെയ്തുകൂടാ...?
കൂടുതൽ ഇവിടെ
പ്രിയ ടീചെര്സ് എന്റെ ഈ ഫയ്സ്ബുക് ലിന്കെ ലെ പേജ് ഒന്ന് ലൈക് തരണം ഇത് പരിസ്ഥിതിയെ സംരക്ഷണം എന്ന ലക്ഷ്യത്തിൽ ഉണ്ട്ടകിയത്താൻ അല്ലെങ്ങിൽ വിസിറ്റ് പ്ലീസ്
https://www.facebook.com/mannu.the.echo.club
[im]https://fbcdn-sphotos-g-a.akamaihd.net/hphotos-ak-frc1/392973_573360989352857_588668914_n.jpg[/im]
പ്രിയ സുഹൃത്തുക്കളെ ,
കുടുംബം,സ്ക്കൂള്‍,സമൂഹം എന്നിങ്ങനെ പല മേഖലകളില്‍ ഇടപെടുന്നവരാണല്ലോ നാമെല്ലാവരും.ഇവയില്‍ നിന്നൊക്കയുള്ള അനുഭവങ്ങലും ചിന്തകളുമെല്ലാം വിവിധ ഭാഷാരൂപങ്ങളായി ഈ ബ്ലോഗില്‍ തെളിയുന്നു.വായിച്ച് പ്രോത്സാഹിപ്പിക്കുമല്ലോ.....
http://gramathalam.blogspot.in/
In higher secondary website there is no seniority list of lps/ ups/ hs for hsst jr/ sr. flash news says it is published anybody noticed it?
please see http://www.hscap.kerala.gov.in/promotion/main/frame.html
HSST/HSST JR PROVISIONAL SENIORITY LIST FROM LPSA /UPSA/HSA BY TRANSFER IS AVAILABLE IN www.kstakerala.in
@SM MADIKAI II TNX FER UR REPLY I CHECKED THE SITE OK C U AGN
Plight of India's higher education system
അംഗീകാരമില്ലാത്ത സ്ക്കൂളുകളില്‍ നിന്ന് അംഗീകാരമുള്ള സ്ക്കൂളുകളിലേക്ക് പഠനം മാറ്റുന്നതിന് (എലിജിബിലിറ്റി പരീക്ഷ വഴി ) ഓരോ വര്‍ഷവും സര്‍ക്കാര്‍ ഒരു ഉത്തരവിറക്കാറുണ്ട്. ആ ഉത്തരവ് ഈ വര്‍ഷം ഇറങ്ങിക്കണ്ടില്ല. അതേക്കുറിച്ച് പ്രതീക്ഷിക്കുന്നു.
അംഗീകാരമില്ലാത്ത സ്ക്കൂളുകളില്‍ നിന്ന് അംഗീകാരമുള്ള സ്ക്കൂളുകളിലേക്ക് പഠനം മാറ്റുന്നതിന് (എലിജിബിലിറ്റി പരീക്ഷ വഴി ) ഓരോ വര്‍ഷവും സര്‍ക്കാര്‍ ഒരു ഉത്തരവിറക്കാറുണ്ട്. ആ ഉത്തരവ് ഈ വര്‍ഷം ഇറങ്ങിക്കണ്ടില്ല. അതേക്കുറിച്ച് പ്രതീക്ഷിക്കുന്നു.
അംഗീകാരമില്ലാത്ത സ്ക്കൂളുകളില്‍ നിന്ന് അംഗീകാരമുള്ള സ്ക്കൂളുകളിലേക്ക് പഠനം മാറ്റുന്നതിന് (എലിജിബിലിറ്റി പരീക്ഷ വഴി ) ഓരോ വര്‍ഷവും സര്‍ക്കാര്‍ ഒരു ഉത്തരവിറക്കാറുണ്ട്. ആ ഉത്തരവ് ഈ വര്‍ഷം ഇറങ്ങിക്കണ്ടില്ല.
In the order, in each year, it is stated that "this is the last chance..!"
Ee thamaasa govt. kaaryamayi eduthukaanumo..?
അധ്യാപക് വിദ്യാർഥി അനുപാതം പുതുക്കിയ ഓർഡർ വന്നലോ നിലവിലുള്ള തസ്തികൾ ക്ക് എങ്ങിനെയാകും ? അവസാന ദിവിഷനും 35 കുട്ടികൾ വേൺദി വരുവോ ? യു പി ക്ലാസ് മത്രം ഉള്ളിടത്ത് 5 )0 ക്ലാസിൽ 30:1 അവില്ലേ? ഐഡിയ ഉള്ളവർ പറഞ്ഞ് തരും എന്നു പ്രതീക്ഷിക്കുന്നു
please add ict IX worksheet
please add ict IX worksheets
ഇന്ന് ജൂണ്‍ അന്ച് ലോകപരിതസ്ഥിതി ദിനം..നമ്മുടെ പ്രക്രുതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യം കുട്ടികളെ ഓര്‍മപ്പെടുത്തുമല്ലോ...
മലയാള മനോരമ മെയ് 24 വിദ്യാഭ്യാസം കേരള സിലബസ് മുനനില്‍. കേരളത്തില്‍ ഈ വര്‍ഷം എന്റ്രന്‍സ് റിസള്‍ട്ട് പുറത്ത് വന്നപ്പോള്‍ ആദ്യത്തെ 1000 പേരില്‍ സ്റ്റേറ്റ് സിലബസ് 512,സിബി സി 470, ഐ സി സി. 16, ഈ വലിയ കാര്യം ഇവിടെ ശ്രദ്ധിക്ക പ്പെട്ട് പോലുമില്ലാതെ പോകുന്നുണ്ട്
Sony sir,
തീര്‍ച്ചയായും നമുക്ക് അഭിമാനിക്കത്തക്ക ഒരു നേട്ടമാണത്. തുടര്‍വര്‍ഷങ്ങളില്‍ ഇവ രണ്ടും തമ്മിലുള്ള അന്തരം വര്‍ദ്ധിപ്പിച്ച് ബഹുദൂരം നമുക്ക് മുന്നേറണം.
CBSE,ICSE, സിലബസില്‍ കുട്ടികളെ പഠിപ്പിച്ച് ഫീസ് കൊടുത്ത് മുടിയുന്ന രക്ഷിതാക്കള്‍ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന് സമയമാകുമ്പോഴേക്കും പാപ്പരാകുന്ന കാഴച്ച മദ്ധ്യകേരളത്തില്‍ ധാരാളമാണ്. അവര്‍ തിരിച്ചറിയണം കേരള സിലബസില്‍ പഠിക്കുന്ന കുട്ടികളാണ് പഠന നിലവാരത്തില്‍ മുന്നില്‍ നില്ക്കുന്നതെന്ന്.
can any one clear my doubt.
Whether it is necessary to keep aquittance register and enter in cash book if salary is transacted through bank account
സ്പാർക്കിൽ നിന്നുള്ള Bank Statement ഉപയോഗിക്കുകയാണെങ്കിൽ Stamped Acquittance ന്റെ ആവശ്യമില്ല. ട്രഷറി/ബാങ്കിൽ നിന്നും ഒപ്പിട്ട് തിരികെ ലഭിക്കുന്ന Bank Statement ന്റെ കോപ്പി ഫയൽ ചെയ്ത് സൂക്ഷിച്ചാൽ മതി. (എന്നാൽ സ്റ്റാഫ് ഫണ്ടും മറ്റും പിരിച്ചെടുക്കുന്നുന്നതിന് വേണ്ടി ഹെഡ്മാസ്റ്ററുടെ പേരിൽ ബാങ്കിൽ അക്കൌണ്ട് തുറന്ന് പി.ഒ.സി അതിൽ നിക്ഷേപിച്ച ശേഷം പ്രത്യേകം തയ്യാറാക്കിയ സ്റ്റേറ്റ്മെന്റ് പ്രകാരം ജീവനക്കാരുടെ അക്കൌണ്ടിലേക്ക് ശംബളം ട്രാൻസ്ഫർ ചെയ്യുന്ന സ്കൂളുകളുണ്ട്. ഇത് Misappropriation ആയി കണക്കാക്കും.).
ബില്ലിലെ മുഴുവൻ തുകയും വിവിധ അക്കൌണ്ടികളിലേക്ക് ട്രാൻസ്ഫർ ചെയ്യപ്പെടുകയാണെങ്കിൽ കാഷ് ബുക്കിൽ വരേണ്ടതില്ല എന്നാണ് അഭിപ്രായം. എന്നാൽ കോ-ഓപ്പറേറ്റീവ് റിക്കവറി, തൊഴിൽ നികുതി തുടങ്ങിയവക്കുള്ള ഡി.ഡി യും മറ്റും സെറ്റിൽ ചെയ്യുന്നതിലെ പ്രശ്നങ്ങൾ ഒഴിവാക്കുന്നതിന് ബിൽ കാഷ് ബുക്കിൽ കൊണ്ട് വരുന്ന രീതി സ്വീകരിച്ച് വരുന്നതാണ് കാണുന്നത്. ഇക്കാര്യത്തിൽ ഇനിയും വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ വരുമെന്ന് കരുതാം.
സര്‍,
HM promotion list കണ്ടു. പക്ഷേ എത്രാമത്തെ റാങ്കു വരെ promotion നല്കി എന്നു അറിയാന്‍ പറ്റുന്നില്ല. അതറിയാന്‍ മാര്‍ഗ്ഗം അറിയിക്കണേ....
സര്‍,
HM promotion list കണ്ടു. പക്ഷേ എത്രാമത്തെ റാങ്കു വരെ promotion നല്കി എന്നു അറിയാന്‍ പറ്റുന്നില്ല. അതറിയാന്‍ മാര്‍ഗ്ഗം അറിയിക്കണേ....
സര്‍,
HM promotion list കണ്ടു. പക്ഷേ എത്രാമത്തെ റാങ്കു വരെ promotion നല്കി എന്നു അറിയാന്‍ പറ്റുന്നില്ല. അതറിയാന്‍ മാര്‍ഗ്ഗം അറിയിക്കണേ....
സര്‍ ,
04/06/2013ല്‍ ഒരു സ്കൂളില്‍നിന്നും ട്രാന്‍സ്ഫര്‍ ആയി മറ്റൊരു സ്കൂളില്‍ 5/06/2013 ജോയിന്‍ ചെയ്ത അട്യാപകന്റെ ജൂണ്‍ മാസത്തെ സാലറി ജോയിന്‍ ചെയ്ത സ്കൂളില്‍ ആണല്ലോ എടുക്കുന്നത്? എന്നാല്‍ പാര്‍ട്ട് ടൈം ടീച്ചര്‍ ആയതിനാല്‍ പി എഫ് ഇല്ലാത്തതുകൊണ്ട് അരിയര്‍ കയ്യില്‍ കിട്ടും അപ്പോള്‍ ജനുവരി മുതലുള്ള (01/01/2013 to 31/05/2013) അരിയര്‍ ട്രാന്‍സ്ഫര്‍ ആയ സ്കൂളില്‍ ആണോ ? അതോ ജോയിന്‍ ചെയ്ത സ്കൂളിലാണോ സ്പാര്കില്‍ പ്രോസസ്സ് ചെയ്യേണ്ടത്? (സ്പര്കില്‍ ടീച്ചറിനെ ട്രാന്‍സ്ഫര്‍ ചെയ്തിട്ടില്ല.)
ട്രാൻസ്ഫർ ചെയ്യപ്പെട്ടിട്ടില്ലാത്തതിനാൽ, പഴയ സ്കൂളിൽ നിന്നും അരിയർ ബിൽ മാറിയെടുത്ത ശേഷം ട്രാൻസ്ഫർ ചെയ്താൽ മതിയല്ലോ?
ട്രാൻസ്ഫർ ചെയ്യപ്പെട്ടിട്ടില്ലാത്തതിനാൽ, പഴയ സ്കൂളിൽ നിന്നും അരിയർ ബിൽ മാറിയെടുത്ത ശേഷം ട്രാൻസ്ഫർ ചെയ്താൽ മതിയല്ലോ?
സര്‍,
ഒരുസംശയം,ജൂണ്‍ മാസത്തിലെ ബില്‍ മാറാതെ അരിയര്‍ ബില്‍ മാറാന്‍ പറ്റുമോ? ജൂണ്‍ മാസത്തിലെ ബില്‍ ജോയിന്‍ ചെയ്ത സ്കൂളില്‍ അല്ലെ മാറുന്നത്?
എന്റെ എല്ലാ ചോദ്യങള്‍ക്കും ഉടനെ തന്നെ ഉത്തരം നല്‍കുന്ന മുഹമ്മദ് സാറിന് വളരെ അധികം നന്ദി,സാറിന്റെ എല്ലാ പോസ്റ്റുകളും,കമന്റുകളും എന്നെ പോലുള്ളവര്‍ക്ക് വളരെ അധികം പ്രയോജനം ലഭിക്കുന്നുണ്ട്.
there is not even a single reason to admit the demands of photographers
ഡി.എ അരിയർ മെർജ്ജ് ചെയ്യുന്നത് ജൂൺ മുതലുള്ള ശംബളത്തിലായിരിക്കണമെന്നല്ലാതെ, മെയ് 31 വരെയുള്ള അരിയർ പ്രത്യേകം ബില്ലിലൂടെ പണമായി വാങ്ങുന്നതിന് ജൂണിലെ ശംബളം വാങ്ങിയിരിക്കണമെന്ന് വ്യവസ്ഥയുള്ളതായി അറിയില്ല. (ട്രാൻസ്ഫർ ചെയ്യപ്പെട്ട കാര്യം അരിയർ ബില്ലിൽ സാക്ഷ്യപ്പെടുത്തുകയും ചെയ്യാമല്ലോ?)
IS THERE ANY TIMETABLE PREPARATION SOFTWARE
"ആറാം പ്രവര്‍ത്തി ദിവസം(10.06.2013)സ്‌കൂളിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികളുടെ വിശദാംശങ്ങള്‍ ഈ സൈറ്റില്‍ (സൈറ്റ് പ്രവര്‍ത്തിച്ചുതുടങ്ങുന്ന മുറയ്ക്ക്) ഉള്‍പ്പെടുത്തേണ്ടതാണ്. അവസാന തീയ്യതി 20/06/2013"
സൈറ്റ് ഈ നിമിഷംവരേ പ്രവര്‍ത്തിച്ചുതുടങ്ങിയിട്ടില്ല. ഇനി രണ്ടുദിവസം കഴിഞ്ഞ് പ്രവര്‍ത്തിച്ചുതുടങ്ങുമായിരിക്കും. ഹെവി ട്രാഫിക്കുമൂലം ഇരുപതാംതീയ്യതിവരെ ആര്‍ക്കും കയറാന്‍പോലും കഴിയില്ല. പാവങ്ങള്‍, പ്രൈമറി എച്ച്എമ്മുമാര്‍ കഫേകളില്‍ നൂറുകണക്കിന് രൂപാ ഗോപിയാക്കി തപസ്സിരിക്കും. വിരട്ടലുകള്‍ അനുസ്യൂതം തുടരും. അതുകഴിഞ്ഞ് രണ്ടുദിവസത്തേക്ക് നീട്ടും....
പീഢനപര്‍വ്വങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും....
@ vijayan sir..
9-)ം ക്ലാസ്സിലെ ഒരു ചോദ്യം
ഒരു യുണിറ്റ് വശമുള്ള ക്യൂബുകള്‍ കൊണ്ട് x,y,z അളവുകളുള്ള ഒരു ചതുരക്കട്ട നിര്‍മ്മിച്ച് അതിന്റെ ഉപരിതലം മുഴുവന്‍ ചായമടിച്ചാല്‍ ഒരു വശത്തും ചായമില്ലാത്ത എത്ര ചെറിയ ക്യൂബുകള്‍ കാണും ?.
ans...
(x-2)(y-2)(z-2)
ഒരു വീഡിയോഡൗണ്‍ലോഡറും ഉപയോഗിക്കാതെ..നെറ്റില്‍ നിന്നും ഒരു വീഡിയോ ഡൗണ്‍ലോഡ് ചെയ്തെടുക്കാന്‍ എന്താണ് മാര്‍ഗം...?
GPF NEW credit slip available in agkerala please put a link from maths blog, thank you
ടൈം ടേബിള്‍ പ്രിപ്പറേഷന്‍ സോഫ്‌റ്റവെയറിന് വിളിക്കുക -9447244247
മഴക്കെടുതിയെ തുടർന്ന് പല ജില്ലകളിലും കലക്ടർമാർ അവധി നൽകിയിരിക്കുകയാണല്ലോ .
പണ്ടൊക്കെ കളക്ടർമാർ അവധി നൽകിയാലും അദ്ധ്യാപകർ സ്കൂളിൽ പോകണമായിരുന്നു .എന്നാൽ ഇപ്പോൾ ഓഫീസ് മാത്രം പ്രവർത്തിച്ചാൽ മതിയെന്നും അധ്യാപകർ പോകേണ്ടതില്ല എന്നും ഒരു ഓർഡർ ഉണ്ടെന്നു കേട്ടു .....ഇതു ശരിയാണോ ?
UID Based Staff Fixation 2012-2014 എന്ന ലിങ്കിലേയ്ക് പോകുപോൾ Mozilla Crash Reporter വരുന്നത് എന്താ കാരണം
ഏതു സംശയത്തിനും ഉടനടി മറുപടി നല്കുന്ന മാത്സ്ബ്ലോഗിന്റെ എല്ലാ അണിയറ പ്രവർത്തകർക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ ആശംസകൾ
സത്യത്തിൽ മാത്സ്ബ്ലോഗ് ആണ് ഞങ്ങളുടെ സ്കൂളിൻറെ പേരിൽ
lmlpskarippuram.blogspot.in
എന്ന ബ്ലോഗ്തുടങ്ങാൻ എന്നെ പ്രേരിപ്പിച്ചത് .. സത്യത്തിൽ ഒരുപാട് സന്തോഷം ഉണ്ട് ,ഒരുപാട് അഭിനന്ദനങ്ങളും ലഭിക്കുകയുണ്ടായി..മാത്സ്ബ്ലോഗിനു നന്ദി
ഗ്രേഡ് അരിയര്‍ സ്പാര്‍ക്കിലൂടെ ബില്‍ ലഭിക്കാനുള്ള മാര്‍ഗ്ഗം പറഞ്ഞുതരാമോ?
സർ;
ഇപ്പോളത്തെ ശംബള സ്ഥിതി (Basic Pay യും Last Pay Change Date ഉം) Present Salary Details ലും അതിന് മുമ്പുള്ളത് Service History യിലും ശരിയായി അപ്ഡേറ്റ് ചെയ്ത ശേഷം Salary Arrear പ്രൊസസ്സ് ചെയ്താൽ മതി.
ഈ വരുന്ന വെള്ളിയാഴ്ച വിദ്യഭ്യാസ മന്ത്രി അധ്യാപക സംഗടനകളുടെ യോഗം വിളിച്ചിരിക്കുന്നു ഇതിൽ അവതരിപ്പികേണ്ട പ്രശ്നങൾ ഒരു ചര്ച്ചയായി മാത്സ് ബ്ലോഗിൽ അവതരിപ്പിച്ചാൽ നന്നായിരിക്കുമെന്നു തോന്നുന്നു ഒരു പോസ്റ്റ് പ്രതീക്ഷിക്കുന്നു
ഈ വരുന്ന വെള്ളിയാഴ്ച വിദ്യഭ്യാസ മന്ത്രി അധ്യാപക സംഗടനകളുടെ യോഗം വിളിച്ചിരിക്കുന്നു ഇതിൽ അവതരിപ്പികേണ്ട പ്രശ്നങൾ ഒരു ചര്ച്ചയായി മാത്സ് ബ്ലോഗിൽ അവതരിപ്പിച്ചാൽ നന്നായിരിക്കുമെന്നു തോന്നുന്നു ഒരു പോസ്റ്റ് പ്രതീക്ഷിക്കുന്നു
നാലാം വയസ്സിലെത്തിയ നാലാം കഌസ്‌കാര്‍ക്കായി വിജയന്‍ സാര്‍ നല്കിയ കണക്കിന്റെ ഉത്തരം
ബുക്ക് നമ്പര്‍ 26
രസീത് നമ്പര്‍ 676
നാലാം വയസ്സിലെത്തിയ നാലാം കഌസ്‌കാര്‍ക്കായി വിജയന്‍ സാര്‍ നല്കിയ കണക്കിന്റെ ഉത്തരം
ബുക്ക് നമ്പര്‍ 26
രസീത് നമ്പര്‍ 676
SOMAN SIR,
നീണ്ട 72 ദിവസങ്ങള്‍ക്ക് ശേഷം ഒരാളെങ്കിലും എന്റെ ഒരു നാലാം ക്ളാസ്സ് ചോദ്യത്തിന് ഉത്തരം നല്കിയതില്‍ സന്തോഷം.ഇനി ഉത്തരത്തില്‍ എത്തിയ രീതിയും കൂടി സാറിന്റേ വക. (26th book: pages 676 to 700 ,is it correct?)
അഭിനന്ദനങ്ങള്‍
പ്രകൃതിക്ഷോഭത്തിന്റെ പേരില്‍ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിക്കുമ്പോള്‍ അധ്യാപകര്‍ക്കും വീട്ടിലിരിക്കാമത്രെ..!
അതിന്റെ ആവശ്യമെന്താണ്?
മറ്റുള്ള സര്‍ക്കാര്‍ ആപ്പീസുകാര്‍ക്കൊന്നുമില്ലാത്ത എന്ത് കൊമ്പാണ് നിങ്ങള്‍ക്കുള്ളത്?
കുട്ടികളില്ലെങ്കിലും, അവരെ പഠിപ്പിക്കേണ്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്തും, മറ്റ് അഡ്മിനിസ്ട്രേറ്റീവ് ജോലികള്‍ ചെയ്തും സ്കൂളിലിരുന്നാലെന്താ..?
വിജയന്‍ സര്‍
രസീത് ബുക്കുകള്‍ 40 എന്ന് സൂചിപ്പിച്ചത് കൊണ്ട് 25 ഷീററുകള്‍ ഉള്ള ബുക്കായിരിക്കുമല്ലോ.
ബുക്ക് 1 -1-25
ബുക്ക് 2-26-50
ഈ ക്രമത്തിലുള്ള ഒരു വര്‍ഗസംഖ്യ കണ്ടെത്തി.
ശരിയെന്ന് കരുതുന്നു.
SOMAN SIR: THE PAGES IN THE RECEIPT BOOK 26 WILL BE FROM 626 TO 650,
626 IS NOT A PERFECT SQUARE.
YOU ARE NEAR THE ANSWER.
@വിജയന്‍ സര്‍
വലിയ തെററ് സംഭവിച്ചുപോയി.
ബുക്ക് നം 24
റസീത് നം 576
thank you somansir.now find another mathematical ways to get the answer
സര്‍,
root ന്റെ password മറന്നുപോയി. root ലൂടെ login ചെയ്യാന്‍ വല്ല വഴിയുമുണ്ടോ ?
സര്‍,
root ന്റെ password മറന്നുപോയി. root ലൂടെ login ചെയ്യാന്‍ വല്ല വഴിയുമുണ്ടോ ?
വിജയൻ സർ;
ഇത് മതിയാകുമോ?
ലിനക്സിൽ BSNL Data Card സെറ്റപ് ചെയ്യുന്നതിന് ഞാൻ ഈ മാർഗ്ഗമാണ് ഉപയോഗിക്കുന്നത്. കൂടുതലൊന്നും ചോദിക്കരുത്; എനിക്കറിയില്ല.
Many many thanks.....
muhammed sir paranjathupole anex 2 vile 16 para adisthanathil refix cheyyan HM sammathikkunnilla (1/7/2009 anomly)ini enthaanu cheyyendathu?
അപേക്ഷ നൽകിയ ശേഷം നടപടിയോ മറുപടിയോ അനുസരിച്ച് ഉന്നതാധികാരിയെ സമീപിക്കുക.
MUHAMEDSR,HM 1/7/2009 refix cheythathu thiruthi konduvaran avasyapetunnu,writern aaya marupadi kittiyalalle higher authority ye sameepikaan pattu?enikku nerittu AEO k parathi nalkaan kazhiyumo?
ശംബളം ഫിക്സ് ചെയ്യേണ്ടതും ഫിക്സേഷൻ സ്റ്റേറ്റ്മെന്റ് തയ്യാറാക്കേണ്ടതുമൊക്കെ ഹെഡ്മാസ്റ്ററാണ്. റീ-ഓപ്ഷൻ സമർപ്പിക്കേണ്ടതുണ്ടെങ്കിൽ ആയത് സഹിതം ഹെഡ്മാസ്റ്റർക്ക് ബന്ധപ്പെട്ട ഉത്തരവുകൾ പരാമർശിച്ച് കൊണ്ട് അപേക്ഷ നൽകുക. നടപടിയില്ലെങ്കിൽ അക്കാര്യം സൂചിപ്പിച്ച് കൊണ്ട് എ.ഇ.ഒ ക്ക് പരാതി നൽകാമല്ലോ?
Reoption nalkaan pretheka form undo?
പഴയ ഓപ്ഷൻ ഫോറം തന്നെ.
സര്‍,
ഞങ്ങളുടെ ഒരധ്യാപകന് SITC യുടെയും Library യുടെയും ചുമതല ഉണ്ട്. അദ്ദേഹത്തിന് രണ്ടിനും Special Allowance ന് അരാഹതയുണ്ടല്ലോ. അത് spark ല്‍Allowance History ല്‍ ചെര്‍ക്കുമ്പോള്‍ രണ്ട് പ്രാവശ്യമായി Rs 200/- വീതം ചേര്‍ക്കാന്‍ സാധിക്കുന്നില്ല. ഒറ്റ തുകയായി Rs 400/- കൊടുത്താല്‍ മതിയോ ..? ദയവായി സഹായിക്കണേ...
സര്‍,
ഞങ്ങളുടെ ഒരധ്യാപകന് SITC യുടെയും Library യുടെയും ചുമതല ഉണ്ട്. അദ്ദേഹത്തിന് രണ്ടിനും Special Allowance ന് അരാഹതയുണ്ടല്ലോ. അത് spark ല്‍Allowance History ല്‍ ചെര്‍ക്കുമ്പോള്‍ രണ്ട് പ്രാവശ്യമായി Rs 200/- വീതം ചേര്‍ക്കാന്‍ സാധിക്കുന്നില്ല. ഒറ്റ തുകയായി Rs 400/- കൊടുത്താല്‍ മതിയോ ..? ദയവായി സഹായിക്കണേ...
സര്‍,
ഞങ്ങളുടെ ഒരധ്യാപകന് SITC യുടെയും Library യുടെയും ചുമതല ഉണ്ട്. അദ്ദേഹത്തിന് രണ്ടിനും Special Allowance ന് അരാഹതയുണ്ടല്ലോ. അത് spark ല്‍Allowance History ല്‍ ചെര്‍ക്കുമ്പോള്‍ രണ്ട് പ്രാവശ്യമായി Rs 200/- വീതം ചേര്‍ക്കാന്‍ സാധിക്കുന്നില്ല. ഒറ്റ തുകയായി Rs 400/- കൊടുത്താല്‍ മതിയോ ..? ദയവായി സഹായിക്കണേ...
ഈ യുഐഡി സൈറ്റ് കൊണ്ട് വലഞ്ഞു ഒരിക്കലും കിട്ടില്ല.കിട്ടിയാലോ പറഞ്ഞു പറ്റിക്കാനും തുടങ്ങിയിരിക്കുന്നു. "updated succ(e)sfully" എന്നു ഇന്നലെ രാത്രി കാണിച്ച പലതും ഇന്നു രാവിലെ കാണാനില്ല.ദിവസങ്ങള് നീട്ടി കിട്ടിയ ആസന്നമരണനായ ഒരു രോഗിയെ നോക്കിയിരിക്കലാണ് ഇപ്പോള് ഞങ്ങളുടെ ജോലി.എപ്പോള് കണ്ണു തുറക്കുമെന്ന് കാത്തിരുന്ന് മറ്റൊന്നും ചെയ്യാന് പറ്റുന്നില്ല
vijayan സർ;
400 രൂപ ഒന്നിച്ച് Special Allwance ആയി സെറ്റ് ചെയ്യേണ്ടി വരും. (പക്ഷെ, 400 രൂപ ക്ലെയിം ചെയ്യാമോ എന്നതിൽ സംശയമുണ്ട്)
Athletic Fund പിരിക്കാനുള്ള ഓര്‍ഡറില്‍ പറയുന്നത് High school- ല്‍ നിന്നും കാശുപിരിക്കണമെന്നല്ലെ? അതില്‍ത്തന്നെ പറയുന്നു 5 മുതല്‍ 7 വരെ 5 രൂപയും 8 മുതല്‍ 10 വരെ 10 രൂപയും...High school-ഉം High School നോട് ഒപ്പമുള്ള U P സ്കൂള്‍ മാത്രം Athletic Fund പിരിച്ചാല്‍ മതിയോ?
മറ്റോരു സംശയം വിദ്യാഭ്യാസാവകാശ നിയമപ്രകാരം കുട്ടികളുടെ കയ്യില്‍നിന്നും ഫീസ് പിരിയ്ക്കാമോ?
8,9,10ക്ലാസ്സുകളിലെ ഗണിതത്തിന്റെ HandBook ന്റെ PDF netല്‍ ലഭ്യമാണോ? ആണെങ്കില്‍ Link കിട്ടുമോ?
പുതിയ ജി പി എഫ് ക്രെഡിറ്റ് കാര്‍ഡ് കിട്ടിയവര്‍ ഉണ്ടോ ?
SUDHI സാര്‍ എനിക്ക് കിട്ടിയിട്ടുണ്ട്, ഞങ്ങളുടെ ഓഫീസിലെ എല്ലാവരുടെയും കിട്ടി
i have availed LTC for two people and travelled Kochi to New Delhi by air.and another 2000 KM by car. Can anybody tell us how much we can claim for the road travel per KM? also explain other details on LTC?
Sheena Jose, Asst. Professor, Govt.IASE, Thrissur-20
എന്റമ്മോ രണ്ടു കോടി !!!!!!!!!!!!
രാജീവ്
English Blog
@ rajeev joseph sir,
wait till 2 pm to see 20000000
രണ്ട് കോടി ഹിറ്റിനൊരു പസില്‍
സമയം അര്‍ദ്ധരാത്രി 12 മണി. എങ്ങും കൂരിരുട്ട്. 5 പേര്‍ക്ക് ഒരു പാലം കടക്കണം. ഒരേ സമയം മാക്സിമം 2 പേര്‍ക്കേ പാലം കടക്കാന്‍ പറ്റുകയുള്ളൂ. ഇവരുടെ കയ്യില്‍ 30 മിനിറ്റ് നേരം കത്തുന്ന ഒരു മെഴുകുതിരി ഉണ്ട്. 1,3,6,9,12 (മിനിറ്റ്) എന്നിങ്ങനെയാണ് ഓരോരുത്തര്‍ക്കും പാലം കടക്കാന്‍ വേണ്ട സമയം. എങ്കില്‍ ഇവര്‍ക്ക് 5 പേര്‍ക്കും മെഴുകുതിരി കത്തിത്തീരുന്നതിനു മുമ്പ് പാലംകടക്കാന്‍ കഴിയുമോ?
cut the candlestick in to 3 parts.
then it will take only 12+6+1=19 minutes.they can sleep 11 minutes more than mr.azees sir expected.
azees sir, it's too late.no one responding ?
3 & 1 passes .......3 mts
1 returns ....1 mt
12 & 9 passes.......12 mts
3 returns ......3 mts
6&1 passes...........6 mts
1 returns .......1 mt
3 & 1 passes.......3 mts
---------------------------------
total .............29 mts for five persons
are you remembering past days ? sleep less puzzles?
no one is interesting in puzzles.only UID,Basic pay.....
How can I install Samsung ML-2161 on my Ubuntu 10.
It is working on Windows, but cannot on Ubuntu.
Give me a way to install it.
അമ്മേ വരൂ വരൂ
വെക്കം വെളിയിലേക്കല്ലെന്കില്‍
ഇമ്മഴ തോര്‍ന്നു പോമേ...
...................
എന്തൊരാഹ്ളാദം മുറ്റത്തടിക്കടി
പൊന്തുന്ന വെള്ളത്തില്‍ തത്തിചാടാന്‍
....................
"ഇമ്മഴയത്തിനീ പോയെന്കില്‍"
നിര്‍ത്തീ ഞാന്‍ ഓമനയോടി മറഞ്ഞെങ്ങോ...
സുഹൃത്തുക്കളെ ..ബാലാമണിയമ്മയുടെ ഏതോ ഒരു കവിതയിലെ ഏതാനും വരികളാണിവ..എത് കവിതയിലേതെന്നും എത് സമാഹാരത്തിലെന്നും പറഞ്ഞു തന്ന് സഹായിക്കാമോ...?
താഴെ കൊടുത്തിരിക്കുന്ന കമന്റ് അതേ പടി കമന്റ് ബോക്സില്‍ പേസ്റ്റ് ചെയ്തു നോക്കൂ.
Can anyone help me to solve this problem? It is based on the second chapter (Circles) of SSLC Maths..
The question is ..
[im]http://2.bp.blogspot.com/-f5QIHIe92a4/Uea5QKiuTwI/AAAAAAAADNg/CMVr6GvESaA/s200/CIRCLE.png[/im]
In the figure,
NQ=√32
MP=√20
Find the diameter AB?
"അമ്മേ, വരൂ വരൂ, വെക്കം വെളിയിലേ-
യ്ക്കല്ലെങ്കിലിമ്മഴ തോര്‍ന്നുപോമേ;
എന്തൊരാഹ്ലാദമാ മുറ്റത്തടിക്കടി
പൊന്തുന്ന വെള്ളത്തില്‍ത്തത്തിച്ചാടാന്‍!"
മഴവെള്ളത്തില്‍ / ബാലാമണിയമ്മ
ബാലാമണിയമ്മയുടെ മഴവെള്ളത്തില് എന്ന കവിത എവിടെനിന്ന് കിട്ടും എന്നുകൂടി പറയാമോ...
Can anyone help me to solve this problem? It is based on the second chapter (Circles) of SSLC Maths..
The question is ..
[im]http://2.bp.blogspot.com/-f5QIHIe92a4/Uea5QKiuTwI/AAAAAAAADNg/CMVr6GvESaA/s200/CIRCLE.png[/im]
In the figure,
NQ=√32
MP=√20
Find the diameter AB?
GO(P)317/05 dt.12.08.05 copy undenkil arenkilum onnu midlu18@gmail.com enna addressil ayachu tharumo? urgent
kuyappamilla oru official site thudanganam...advertaisment kodukkanam oru pad cash chelavu unddakunnathalle?
kuyappamilla....oru official site venam...
@ Find the diameter AB?
ചോദ്യത്തില്‍ പിശകുണ്ടോ ...?
2 x root 32 ല്‍ കൂടുതല്‍ വ്യാസമുള്ള എല്ലാ വൃത്തത്തിലും വരയ്കാവുന്നതല്ലേ ഇത്...
@sajan paul.
ചോദ്യത്തില്‍ പിശകില്ല എന്ന് തോന്നുന്നു.ചോദ്യത്തിന്‍റെ ഉത്തരം അറിയാം.AB=12.BQ=4,PB=2
പക്ഷെ പ്രശ്നമതല്ല.ഉത്തരം കിട്ടാന്‍ ഒരു ശരിയായ ഫോര്‍മുല വേണമല്ലോ .അത് കിട്ടുന്നില്ല.ഞാന്‍ ഇങ്ങനെ ചെയ്തു നോക്കി....
AQ*BQ=32
AP*BP=20
AQ*(QP+PB)=32
BP*(AQ+PQ)=20
(AQ*QP)+(AQ*BP)=32
(BP*AQ)+(BP*PQ)=20
AQ*BP=32-(AQ*QP)
AQ*BP=20-(BP*PQ)
32-(AQ*QP)=20-(BP*PQ)
32-20=(AQ*QP)-(BP*PQ)
=PQ(AQ-BP)
ഇങ്ങനെ ചെയ്യാമോ??
പക്ഷെ അവസാനം PQ(AQ-BP) എന്നത് AB ആണെന്ന് എങ്ങനെ സമര്‍ത്ഥിക്കും ??
Any source for getting the order GO(MS) No.122/86/G.Edn Dt. 17/7/86
AB=20(വ്യാസം) ആയ വൃത്തിന്റെ കേന്ദ്രത്തില്‍ നിന്നും root 68,root 80 അകലങ്ങളിലുള്ള ഞാണുകളുടെ നീളങ്ങളും ഇതു തന്നെ...
2010 എയ്ഡഡ് സ്കൂളിൽ അഡിഷണൽ തസ്തികയിൽ ജോലിയിൽ പ്രവേശിച്ച എനിക്ക് പാകെജ് പ്രകാരം 1-06-2011 മുതൽ അപ്രൂവൽ ലഭിച്ചു .ഒരു സർവീസ് സീനിയോരിറ്റി പ്രശ്നം ( മാനേജരുറടെ ഭാഗത്ത് നിന്നുള്ള ഒരു പിശക്) പരിഹരിക്കുനതിൻ ഭാഗമായി ലഭിച്ച ഉത്ത്രവ് പ്രകരം 1-6 -2010 മുതൽ ഞാൻ മറ്റെരു തസ്തികയിൽ ആയിരുന്നു നിയമനം നൽകണമായിരുന്നു എന്ന കാരണത്താൽ 1-06-2010 മുതലുള്ള സർവീസ് അപ്പ്രൂവ് ചെയ്ത് തന്നു .നിലവിൽ സ്പാർക്കിൽ ജോയിനിങ്ങ് ഡയ്റ്റ് 1-6-2011 (പാകെജ് പ്രകാരം ഉള്ള അപ്രൂവൽ ഡെയ്റ്റ്) ഇത് എ ഇ ഒ യിൽ നിന്നുലഭിച്ച ഓർഡർ പ്രകാരം ഉള്ള 1-06-2010 ആകി തിരുത്താൻ കഴിയുമോ? 2010 ലെ സർവീസ് കൂടി പരിഗണിച്ചുള്ള ഇങ്ക്രിമെന്റ് എങ്ങനെ സ്പാർകിൽ അപ്ഡെയ്റ്റ് ചെയ്യും? 2010 ലെ സർവീസിന്റെ അരിയറും തുടർന്നുള്ള 2011,12 വർഷങ്ങളിലെ (2010 ലെ സർവീസ് കൂടി പരിഗണിക്കും പോഴുള്ള ) ഇങ്ക്രിമെന്റിന്റെ അരിയറും സ്പാർകിലൂടെ ബിൽ എഴുതാൻ കഴിയുമോ? ഉചിതമായ മറുപടി ലഭിക്കും എന്നു പ്രതീക്ഷിക്കുന്നു
Date of Joining in Service മാറ്റാവുന്നതാണ്.
Service History യിൽ 2010 മുതലുള്ള ഏറ്റവും പുതിയ വിവരങ്ങളും Present Salary Details ൽ നിലവിലെ ശംബളവും ചേർത്ത് അപ്ഡേറ്റ് ചെയ്ത ശേഷം അരിയർ ബിൽ പ്രൊസസ്സ് ചെയ്യാൻ ശ്രമിക്കാവുന്നതാണ്. ശരിയായ അരിയർ ബിൽ ലഭിക്കാനുള്ള സാദ്ധ്യത വളരെ കുറവും, കൂടാതെ, Manually Drawn Salary യും മറ്റും ശരിയായി അപ്ഡേറ്റ് ചെയ്യേണ്ടതായും വരും.
താങ്കളുടെ അരിയർ ബിൽ സ്പാർക്ക് ബില്ലായിരിക്കണമെന്ന് നിർബന്ധമില്ല. അതിനാൽ, കുടിശ്ശിക മുഴുവനും മാന്വൽ ബിൽ വഴി ക്ലെയിം ചെയ്ത ശേഷം താങ്കളുടെ സ്കൂളിൽ സ്പാർക്ക് ബിൽ ഉപയോഗിക്കാൻ തുടങ്ങിയത് മുതലുള്ള വിവരങ്ങൾ മാന്വൽ ബില്ലിലേതിനനുസരിച്ച് അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും എളുപ്പമെന്നാണ് എന്റെ അഭിപ്രായം.
സര്‍,
ഞങ്ങളുടെ HM ഒരു SDO ആണ്. HMന്റെ AGയില്‍ നിന്നു കഴിഞ്ഞ വര്‍ഷം കിട്ടിയ Pay Slip ല്‍ 1/7/2013 മുതലുള്ള Increment ഉം അനുവദിച്ചിരുന്നു. ഇപ്പോള്‍ spark ല്‍ Increment പാസ്സാക്കാന്‍ എന്തു ചെയ്യണം ? ദയവായി മറുപടി തരണേ...
സര്‍,
ഞങ്ങളുടെ HM ഒരു SDO ആണ്. HMന്റെ AGയില്‍ നിന്നു കഴിഞ്ഞ വര്‍ഷം കിട്ടിയ Pay Slip ല്‍ 1/7/2013 മുതലുള്ള Increment ഉം അനുവദിച്ചിരുന്നു. ഇപ്പോള്‍ spark ല്‍ Increment പാസ്സാക്കാന്‍ എന്തു ചെയ്യണം ? ദയവായി മറുപടി തരണേ...
The last date for uploading number of SSLC answer book,CV cover,etc is JULY 25,But first SSLC batch of a recently upgraded GOV. high school not yet recieved school code or password. how can they upload the same?
How process DA arrear of a retired teacher?.Her name does not coming in the list
How process DA arrear of a retired teacher?.Her name does not coming in the list
വിജയൻ സർ;
1-7-2013 മുതലുള്ള സ്ലിപ് വിവരങ്ങൾ കണക്കാക്കുക.
Pay Slip History യിൽ നിന്നും പഴയ സ്ലിപ് സെലക്ട് ചെയ്ത ശേഷം Add new entry in this Pay Slip ൽ ക്ലിക്ക് ചെയ്ത് Effective Date 1-7-2-13, പുതിയ ബേസിക് പേ, ഡി.എ തുടങ്ങിയവ ചേർത്ത് കൺഫേം ചെയ്യുക.
Pay Revision Editing ൽ പുതിയ Basic Pay, Last Pay Change Date (1-7-2013), Next Increment Date എന്നിവ ചേർത്തും കൺഫേം ചെയ്യുക.
ഇത്രയും ചെയ്താൽ ശംബളം പ്രൊസസ്സ് ചെയ്യാം.
സര്‍,
2014 മാര്‍ച്ചില്‍ റിട്ടയര്‍ ചെയ്യുന്ന HM ന്റെ next increment date എന്താണ് കൊടുക്കേണ്ടത്.
സർ;
ഇവിടെ Next Increment Date ന് പ്രസക്തിയില്ല. ഏതെങ്കിലും തിയ്യതി നൽകാം. 31-3-2014 കൊടുത്തേക്കൂ.
സര്‍,
സാറ് പറഞ്ഞതുപോലെ എല്ലാം ചെയ്തു. പക്ഷേ "The AG pay slip details are not matching with the present salary details or No valid AG pay slip entry for the pay processing period. Please update and retry" എന്ന മെസേജ് ആണ് വരുന്നത്. എന്തു ചെയ്യും ?
സര്‍,
സാറ് പറഞ്ഞതുപോലെ എല്ലാം ചെയ്തു. പക്ഷേ "The AG pay slip details are not matching with the present salary details or No valid AG pay slip entry for the pay processing period. Please update and retry" എന്ന മെസേജ് ആണ് വരുന്നത്. എന്തു ചെയ്യും ?
സർ;
മിസ്മാച്ച് എവിടെയാണെന്ന് കണ്ട് പിടിക്കണം. AG Pay Slip Details, Present Salary Details, Service History, Other Allowances, Allowance Updation - എല്ലാം ഒരിക്കൽ കൂടി പരിശോധിക്കുക.
ഒരിക്കൽ പ്രൊസസ്സ് ചെയ്ത ബിൽ കാൻസൽ ചെയ്യാതെ, അതെ മാസത്തെ ബിൽ വീണ്ടും പ്രൊസസ്സ് ചെയ്യാൻ ശ്രമിച്ചാലും ഇങ്ങിനെ തെറ്റായ മെസ്സേജ് വരും.
സാറ്, അഞ്ച് ഏഴ് ക്ലാസ്സുകളിലേക്കുള്ള ഹാന്ഡ്ബുക്കുകളുടെ pdf പതിപ്പുകള് it@school വെബ്സൈറ്റില് ലഭ്യമല്ല. ഇതെവിടെ നിന്നാണ് ലഭിക്കുക?
സ്കൂൾ തുറക്കുന്ന ദിവസം തന്നെ അധ്യാപക നിയമനം നടത്തണം എന്ന സർക്കാർ ഉത്തരവ് ഏതു ഡേറ്റിൽ ആണ് മാത്സ്ബ്ലോഗ്ഗിൽ നൽകിയിരിക്കുന്നത് എന്ന് പറയാമോ ?
ഇവിടൊരു സ്കൂളില്‍ കഴിഞ്ഞ വര്‍ഷം ഒന്നാം ക്ളാസില്‍ ഒരു ഡിവിഷന്‍(20 students)ആണുണ്ടായിരുന്നത്( മലയാളം മീഡിയം).കൂടുതല്‍ കുട്ടികളെ ആകര്‍ഷിക്കാനായി മേലധികാരികളുടെ വാക്കാലുള്ള അനുമതിയോടെ അടുത്ത വറ്‍ഷം മുതല്‍ ഇംഗ്ളീഷ് മീഡിയം ക്ളാസ് പ്രഖ്യാപിക്കുന്നു..ഈ വര്‍ഷം വന്ന 56 കുട്ടികളില്‍ മൂന്ന് പേരഴികെ എല്ലാവരും ഇഗ്ളീഷ് മീഢിയം ഓപ്റ്റ് ചെയ്തതിനാല്‍ ഇപ്പോള്‍ രണ്ട് ഡിവിഷനിലും ഇംഗ്ളീഷ് മീഡിയം പുസ്തകങ്ങളാണ് പിന്തുടരുന്നത്..AEO യുടെ അനുമതിയുണ്ടെന്നാണ് HM പറയുന്നത്...ഇവിടെ അധികാരികള്‍ ചെയ്യുന്നത് തെറ്റല്ലേ...
ഒരു aided UP സ്കൂളിൽ upsa അധ്യാപകൻ ഒരു ആഴ്ചയിൽ എത്ര പീരീഡ് ക്ലാസ്സ് എടുക്കണം .Hm നു എത്ര പീരീഡ് ക്ലാസ്സ് എടുക്കണം
മുഹമ്മദ് സാറേ, 5 ലക്ഷം രൂപയില്‍ താഴെ വാര്‍ഷികവരുമാനം ഉള്ളവര്‍ എല്ലാവരും return കൊടുക്കണമോ? വിവിധ പത്രങ്ങളില്‍ പലരീതിയില്‍ വാര്‍ത്തകള്‍ വരുന്നു. ഏതായാലും ഞാന്‍ E-filing ചെയ്തു. സ്കൂളിലെ മറ്റുള്ളവര്‍ എന്തുചെയ്യണം? ഏതു തരത്തിലുള്ളവരെയാണ് return കൊടുക്കുന്നതില്‍ നിന്നും ഒഴിവാക്കിയിട്ടുള്ളത്. ITR 1തന്നെയാണോ നാം സമര്‍പ്പിക്കേണ്ടത്.
സ്കൂളില്‍നിന്ന് വിതരണം ചെയ്യുന്ന അയേണ്‍ഗുളിക കുട്ടികള്‍ക്ക് ധൈര്യമായി കഴിക്കാമോ..?
ചെറുതും വലുതുമായ ധാരാളം പാര്‍ശ്വഫലങ്ങളുണ്ടാകുന്നുണ്ടെന്ന് അനുഭവസ്ഥര്‍ പറഞ്ഞുകേള്‍ക്കുന്നു.
ആരാണ് ഇതിന് ആധികാരികമായ മറുപടിതന്ന് സഹായിക്കുക..?
സര്‍,
9ാം ക്ലാസ്സിലെ ഒരു ഗണിത പ്രശ്നം. ഒരു വൃത്തത്തില്‍ A,B,C,D അടയാളപ്പെടുത്തിയിരിക്കുന്നു. AB=AD, BC=BD ആയാല്‍ AC ഒരു വ്യാസമാണെന്നു തെളിയിക്കുക
The Central Board of Direct Taxes (CBDT) has widened the scope of e-filing of income tax (I-T ) returns. And one of the changes introduced through a recent notification impacts salaried taxpayers. E-filing of I-T returns is now mandatory for individuals, including salaried taxpayers, earning more than Rs 5 lakh taxable income during the financial year ended March 31, 2013.
Salaried taxpayers, however , do not have to obtain a digital signature for e-filing their I-T returns. After having filed online, for verification of the return, a hard copy has to be sent to the central processing unit in Bangalore.
വിജയന്‍സാര്‍
ABD സമപാര്‍ശ്വത്രികോണമാണ് .ABC യും ADC യും സര്‍വ്വസമാങ്ങളാണ് . അതിനാല്‍ AC എന്നത് കോണ്‍ A യുടെ സമഭാജിയത്രേ.Aയുടെ സമഭാജി സമപാര്‍ശ്വത്രികോണത്തിന്റെ ഉന്നതിയാകായിരിക്കുമല്ലോ.അത് BD യെ സമഭാഗം ചെയ്യുകയും ചെയ്യും . BD എന്ന ഞാണിനെ സമഭാഗം ചെയ്യുന്ന വര കേന്ദ്രത്തിലൂടെ പോണമല്ലോ. അപ്പോള്‍ AC വ്യാസം തന്നെ
@ nizar sir
Salaried individuals earning less than Rs 5 lakh and whose saving bank interest income is less than Rs 10,000 in a year will continue to be exempt from filing of their tax return,
THIS IS NOT CORRECT, I THINK. ACCORDING TO THE NOTIFICATION NO.34/2013 DATED 01.05.2013 THE PERSON WITH TAXABLE INCOME BELOW 5 LAKHS ALSO HAVE TO FILE RETURN. THERE WAS AN EXEMPTION AS YOU SUGGESTED FOR AY 2011-12 AND 2012-13. BUT FOR AY 2013-14 IT IS COMPULSORY, THOUGH NO E FILING IS COMPULSORY FOR SUCH PERSONS.... THE OTHER CONDITIONS AS YOU SAID LIKE INCOME FROM INTEREST ETC.. THEY SHOULD USE FORM ITR 2 ........
YOU WILL CHECK THE NOTIFICATION, I BELIEVE.
Thank you Zain sir for the clarification. i've been waiting for such one.
There are many contradictions in the news appearing in Newspapers about the Tax.
I quoted one appeared in Times of India.
Deleting my earlier comment..
Thanks once again.
@ nIZAR SIR. You are welcome.... and there are a lot of confusion among many of us especially teachers about these matters. Why shall we get the help of some experts in the field? I think such a post and subsequent discussions will help us clear such doubts.
സര്‍,
ഞങ്ങളുടെ HM 1/8/2013 മുതല്‍ VRS എടുത്തു. പകരം Sr.Tr.ന് സ്പാര്‍ക്ക് വഴി ബില്‍ തയ്യാക്കാന്‍ എന്തൊക്കെ ചെയ്യണം ?
സര്‍,
ഞങ്ങളുടെ HM 1/8/2013 മുതല്‍ VRS എടുത്തു. പകരം Sr.Tr.ന് സ്പാര്‍ക്ക് വഴി ബില്‍ തയ്യാക്കാന്‍ എന്തൊക്കെ ചെയ്യണം ?
E TDS RPU SOFTWARE KONDU CHEYYUNAYHU PARAYAMO?
സര്‍, ഈ- ഫയലിങ് നെ ക്കുറിച്ചുള്ള ലേഖനത്തിനു ചര്‍ച്ചാവേദി കാണാത്തതുകൊണ്ട് കുറിപ്പിവിടെ നല്‍കട്ടെ. ഈ വിഷയത്തില്‍ ഇത്രയും ആധികാരികതയോടെയും ചിത്രങള്‍ സഹിതമുള്ള വിവരണത്തോടെയുമുള്ള കുറിപ്പ് ആദ്യമായി കാണുകയാണ്. പത്രങളടക്കമുള്ള മാധ്യമങള്‍ അവ്യക്തതയോടെയും ആശയക്കുഴപ്പങളോടെയും എഴുതിക്കണ്ട വിഷയം ഇത്രയും ലളിതമായി അവതരിപ്പിച്ച അബ്ദുള്‍ റഹിമാന്‍ സാറിനും പോസ്റ്റ് ചെയത ഹരിസാറിനും അഭിനന്ദനങള്‍. വിവരണത്തില്‍ മൊത്തം വരുമാനമെന്നത്, (സാങ്കേതികമായി Total Income OR Taxable Income)ലഭിച്ച മൊത്തം ശമ്പളത്തെയല്ല ഉദ്ദേശിക്കുന്നത്, മറിച്ച് സാങ്കേതികമായി എല്ലാ കിഴിവുകള്‍ക്കും ശേഷമുള്ള വരുമാനമാണെന്ന് വായനക്കാര്‍ ശ്രദ്ധിക്കുമല്ലോ. ചുരുക്കിപ്പറഞ്ഞാല്‍ ഈ- ഫയലിങ് നിര്‍ബന്ധമായും ചെയ്യേണ്ട വ്യക്തികള്‍ ടാക്സബിള്‍ ഇങ്കം (Total Income) അതായത്, ചാപ്റ്റര്‍ 6-എ പ്രകാരമുള്ള കിഴിവുകള്‍ക്കു ശേഷമുള്ള വരുമാനം) 5 ലക്ഷത്തിനു മേലെ വരുന്നവര്‍ മാത്രമാണെന്നു ഓര്‍ക്കുക. ബാബു വടുക്കുംചേരി
ബാബു സാറേ, e-filing നടത്തിയതിന് ശേഷം ലഭിച്ച print out നോടൊപ്പം form 16 അയച്ചുകൊടുക്കേണമോ?
ബാബു സാറേ, e-filing നടത്തിയതിന് ശേഷം ലഭിച്ച print out നോടൊപ്പം form 16 അയച്ചുകൊടുക്കേണമോ?
Would any one please let me know that whether this years'(2013-2014) educational calendar has been published?
Abdurehiman P A
parehman@gmail.com
@വിജയന്‍ സര്‍
20 ജോലിക്കാര്‍ക്ക് കൂലിയായി 20 രൂപ ലഭിച്ചു.50പൈസ,2രൂപ,3രൂപ എന്നീ രീതിയിലാണ് കൂലി വീതിക്കേണ്ടത്.20രൂപയും 20ജോലിക്കാരും തികയണം.എങ്ങനെ വീതിക്കും
The date pasted in downloads is of 03/07/2013 for new orders.is it correct? or is it 03/08/2013?
ubundu install cheythu but songs kelkan pattunnilla audio device kanikkunnudu ..any answer
@ FIRST TERM EXAM 2013--14 HS
സപ്തമ്പര്‍ 12 ലെ പരീക്ഷാനടത്തിപ്പ് ബുദ്ധിമുട്ടാകും. രാവിലെ മുഴുവന്‍ കുട്ടികളെയും ഒന്നിച്ചിരുത്തി പരീക്ഷ നടത്താനാവില്ല.Time table ല്‍ ചെറിയമാറ്റങ്ങള്‍ വരുത്തിയാല്‍ സ്ക്കൂളുകള്‍ക്കും കുട്ടികള്‍ക്കും സൗകര്യമായിരിക്കും.X Std
Mal II 4/9 AN,
Hindi 6/9 FN
Maths 9/9 FNBio 12/9 FN
VIII Std
Mal II 12/9 AN
വേണ്ടപ്പെട്ടവര്‍ ശ്രദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
How to get pdf file of HEADMASTER`s handbook which hasbeen published recently?
ഐറ്റി ഓണ പരീക്ഷയെ പറ്റി എന്തെങ്ങിലും അറിവുണ്ടോ ?
@Joe,
ഐടി യ്ക്ക് ഇത്തവണ മുതല്‍ ഓണപ്പരീക്ഷയില്ല.
@ FIRST TERM EXAM 2013 HS
പുതുക്കിയ പരീക്ഷാക്രമം പ്രസീദ്ധീകരിച്ചു. നന്ദി
ടൈം ടേബിള്‍ എപ്പോഴും എറ്റവും ശോചനീയമായ ഫോണ്‍ടില്‍ മാത്രം വരുന്നതിന്റെ രഹസ്യം എനിക്ക് മനസ്സിലായില്ല
സർ,2009 ലെ ശമ്പള പരിഷ്ക്കരണത്തിൽ എന്റെ basic pay 1-6 -2010
തീയതിയിൽ option ചെയ്തു കിട്ടിയതാണ് പക്ഷെ ഇപ്പോൾ ഗവണ്‍മെൻറ്
അനുവദിച്ച fixation anomaly rectification നു മായി ബന്ധപ്പെട്ട് എനിക്ക് basic pay
കൂട്ടികിട്ടുന്നതിന് അർഹതയുണ്ട് എന്നാൽ അതിനുവേണ്ടി option date
1-7-2009 ആയി മാറ്റെണ്ടതുണ്ട് ഇത്തരത്തിൽ Re- option നൽകുന്നതിന് നിയമപരമായി
എന്തെങ്കിലും തടസ്സമുണ്ടോ? ദയവായി മറുപടി നൽകുമോ?
TO JAYAN.K.S
REOPTION IS PERMISSIBLE AS PER PARA 16 OF ANNEXURE 11 OF GO(P) 85/11/FIN DT;26.2.2011
.PLEASE SEE THE PARA 16
16. Re option will not be allowed for any pay revision(including the
present pay revision) except in cases involving retrospective revision
or change in scale of pay that takes effect on a date prior to the date
of option exercised by the employee for the concerned pay revision.
In such cases arrears of salary/pension will be payable only with
effect from the date of filing of the option such re-option has to
exercised within 3 month of the date of issue of the order
revising/changing the scale of pay retrospectively( 11/04/2013 -10/07/2013) .
TO JAYAN.K.S
REOPTION IS PERMISSIBLE AS PER PARA 16 OF ANNEXURE 11 OF GO(P) 85/11/FIN DT;26.2.2011
.PLEASE SEE THE PARA 16
16. Re option will not be allowed for any pay revision(including the
present pay revision) except in cases involving retrospective revision
or change in scale of pay that takes effect on a date prior to the date
of option exercised by the employee for the concerned pay revision.
In such cases arrears of salary/pension will be payable only with
effect from the date of filing of the option such re-option has to
exercised within 3 month of the date of issue of the order
revising/changing the scale of pay retrospectively( 11/04/2013 -10/07/2013) .
sakkir.kkd@gmail.com
Sampoorna site eappol sheriyavum.Did anybody entered details in the site. When is the last date?
please any one of you kindly help me.I am a student.I want a seminar based on the subject
'ner rekha(straight line)'. If anyone of you got it please send it to this email id utharaik@gmail.com.
I am a student.I want your help. Please anyone of you kindly help me.I want a model of seminar based on the subject 'ner rekha(straightline)'in malayalam.if any one of you got it please send it to this email id utharaik@gmail.com
Pls help me to solve java uplet problem while opening school resources
നാളേത്ത പരീക്ഷ 7 ാം തിയ്യതി നടത്താമല്ലോ സര്‍ക്കാരേ ......
കുറേ നാളുകള്‍ക്കുശേഷം ഈ ബ്ലോഗിലൊന്ന് കമന്റാന്‍ തോന്നിയത് അവാര്‍ഡ് വിവരം കണ്ടപ്പോഴാണ്...
പക്ഷേ അത് പ്രേമന്‍മാഷ് ഭംഗിയായി പറഞ്ഞിരിക്കുന്നു
"കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ നല്‍കുന്ന അധ്യാപക അവാര്‍ഡുകള്‍ സത്യത്തില്‍ ഇന്ന് അധ്യാപകര്‍ ഗൗരവപൂര്‍വം പരിഗണിക്കുന്ന ഒന്നല്ല. ഇതിന്റെ ഉള്ളുകള്ളികളെക്കുറിച്ച് അത്രയൊന്നും ഗ്രാഹ്യമില്ലാത്ത നാട്ടുകാര്‍ക്കാണ് ഇതൊരു ആഘോഷം. അനുമോദനങ്ങള്‍... സ്വീകരണങ്ങള്‍... എങ്കിലും ശ്രദ്ധിച്ചുനോക്കിയാല്‍ കാണാം. താലപ്പൊലിക്കും ബാന്റുമേളത്തിനും പിറകില്‍ അവാര്‍ഡ് ജേതാവിനെ എഴുന്നള്ളിക്കുന്നതിന് തൊട്ടടുത്ത നില്‍ക്കുന്ന സംഘാടകസമിതി ചെയര്‍മാന്റെ ചുണ്ടിലെ പരിഹാസച്ചിരി. ഇതെങ്ങനെ സംഘടിപ്പിച്ചുവെന്ന് ഞങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാം എന്നല്ലേ ആ കൊലച്ചിരിയുടെ അര്‍ത്ഥം.
മികച്ച ഒരധ്യാപകനും അവാര്‍ഡ് കിട്ടിയതായി നാളിതുവരെ കേട്ടുകേള്‍വിയില്ല. അവാര്‍ഡും മികവും ഒരുമിച്ച് കൂട്ടാവുന്ന മൂരികളല്ല. മറ്റൊരര്‍ത്ഥത്തില്‍ ഇത്തരം അവാര്‍ഡ് ലഭിക്കുക സാമാന്യബുദ്ധിയുള്ള കൂട്ടര്‍ അപമാനമായി പോലും കാണാറുണ്ട്. തന്റെതന്നെ വീരസാഹസികകൃത്യങ്ങള്‍ ആയിരം പേജില്‍ ഉപന്യസിച്ചും എ.ഇ.ഒ./ഡി.ഇ.ഒ മുതല്‍ സംഘടനാനേതൃത്വം, രാഷ്ട്രീയമന്ത്രിതലം വരെ നീളുന്ന നൂറ്റൊന്നുപേരുടെ കാലുപിടിച്ചും ആണ് തൊണ്ണൂറ്റൊമ്പത് ശതമാനം പേരും ഈ സംഗതി ഒപ്പിക്കുന്നതെന്ന് അധ്യാപക വിദ്യാര്‍ത്ഥികള്‍ക്കുപോലും അറിയാം. അതുകൊണ്ടുതന്നെ ഏത് ആലിന്‍തണലായാലും കൊള്ളാം എന്ന് വിചാരിക്കുന്ന, തന്നെക്കുറിച്ചല്ലാതെ മറ്റൊരാളെക്കുറിച്ചും ചിന്തയില്ലാത്ത, ഏത് വളഞ്ഞ വഴിയിലൂടെയും പോകാനുളുപ്പില്ലാത്ത, സാമ്പത്തിക കാര്യത്തില്‍ അറുത്ത കൈയ്ക്ക് ഉപ്പുതേക്കാത്ത ചില ജന്മങ്ങളേ ഈ വഴിക്ക് നടക്കാറുള്ളൂ. അല്ലെങ്കില്‍ നിങ്ങള്‍ക്ക പരിചയമുള്ള ചില അവാര്‍ഡിതരെക്കുറിച്ചൊന്ന് ആലോചിച്ചുനോക്കൂ. അപൂര്‍വം ചില ശുദ്ധാത്മാക്കളും കാണും."
"അവാര്‍ഡിനുള്ള അപേക്ഷ സ്വയം തയ്യാറാക്കുക എന്നതില്‍ക്കവിഞ്ഞ് നാണം കെട്ട ഒരു പ്രവൃത്തി ഇക്കാലത്തുണ്ടാകുമോ. തന്റെ വീരസാഹസിക കൃത്യങ്ങള്‍ ആണ്ടും തീയതിയും തെളിവും വെച്ച് നിരത്തണം. ആശംസാപ്രസംഗം നടത്തി കുളമാക്കിയ പരിപാടികളുടെ നോട്ടീസുകള്‍ തുടങ്ങി ക്ലാസില്‍ പരീക്ഷാപേപ്പര്‍ വിതരണം ചെയ്യുന്നതിന്റെ വരെ തെളിവുകളുണ്ടാക്കി സമര്‍പ്പിക്കണം. (അധ്യാപകഅവാര്‍ഡ് ലഭിച്ച ഒരാള്‍ കഴിഞ്ഞവര്‍ഷം ഡിജിറ്റല്‍ ക്യാമറ വാങ്ങിച്ചതിന്റെ രഹസ്യം സഹപ്രവര്‍ത്തകര്‍ക്ക് ഇപ്പോഴാണ് പിടികിട്ടിയത്.)"
"അധ്യാപക അവാര്‍ഡുകള്‍ പരിഷ്‌കരിക്കപ്പെടണം. പാടിനീട്ടി ലഘുക്കളെ ഗുരുക്കളാക്കി, ആരുടെയൊക്കെയോ മുന്നില്‍ ഓച്ഛാനിച്ച നേടേണ്ട ഒന്ന് എന്ന ഇന്നത്തെ നിര്‍വചനം പുതുക്കിപ്പണിയണം. സ്വന്തമായി അപേക്ഷിക്കാതെ അതതു മേലധികാരികള്‍ പ്രവര്‍ത്തനങ്ങളെ വിലയിരുത്തി നടത്തുന്ന കണ്ടെത്തലുകള്‍, അവസാനഘട്ടത്തില്‍ ആവശ്യമെങ്കില്‍ പരിഗണനയ്ക്കുവരുന്ന കുറച്ചുപേരുടെ സ്‌കൂള്‍/പ്രദേശ സന്ദര്‍ശനം, അഭിരുചി നിര്‍ണയം ഇവയിലൊക്കെക്കൂടെ ഏറ്റവും മാതൃകാപരമായി പ്രവര്‍ത്തിക്കുന്ന ഒരു അധ്യാപകനെ കണ്ടെത്താന്‍ കഴിയും. സ്വന്തം സ്‌കൂളിലെ വിവരക്കേടിന്റെ പര്യായമായ, കുട്ടികളുടെ ശത്രുവായ ഒരധ്യാപകന്/അധ്യാപികയ്ക്ക് അവാര്‍ഡ് ലഭിച്ചെന്ന വാര്‍ത്ത പത്രത്തില്‍ വായിക്കേണ്ടിവരുന്ന അതേ സ്‌കൂളിലെതന്നെ നന്നായി അല്ലെങ്കില്‍ ശരാശരിയായി പ്രവര്‍ത്തിക്കുന്ന ഒരു അധ്യാപകന്റെ/അധ്യാപികയുടെ മനോനില എത്ര ദയനീയമായിരിക്കും? പരിഷ്‌കരിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഇതൊന്ന് നിര്‍ത്തലാക്കാനെങ്കിലും കഴിയുമോ സാര്‍?"
എന്റെ എല്ലാ അദ്ധ്യാപകർക്കും അദ്ധ്യാപക സുഹൃത്തുക്കൾക്കും അദ്ധ്യാപക ദിനാശംസകൾ നേരുന്നു ...
ഹോസ് സര്‍ , താങ്കളെ എനിക്ക് നേരിട്ട് കണ്ട് അഭിനന്തിക്കണം എന്നുണ്ട് . നിങ്ങള്‍ പറഞ്ഞ അഭിപ്രായം എന്റേതു കൂടിയാണെന്നു പറയട്ടെ. ഈ ജാതിയില്‍പ്പെടുന്ന അധ്യാപകരെ എനിക്കും പരിചയമുണ്ട്.
സര്‍,
2013-14 സാമ്പത്തിക വര്‍ഷത്തെ (AY2014-15) ആദായ നികുതി നിരക്കു്,TDS, റിട്ടേണ്‍ എന്നിവയെക്കുറിച്ച് ഒരു പോസ്റ്റ് നല്‍കിയാല്‍ നന്നായിരുന്നു.
മാത്സ് ബ്ലോഗിന്റെ ഹോം പേജില്‍ വരുന്ന നോടിഫികേഷനുകള്‍ എല്ലാം ഒരു പേജില്‍ ക്രോഡീകരിച്ചിരുന്നെങ്കില്‍ കൊള്ളാമായിരുന്നു, ഇതിപ്പോ പഴയ നോടിഫികേഷനുകള്‍ എന്തെങ്കിലും കാണണമെങ്കില്‍ ഒരു രക്ഷയും ഇല്ല
പാര്‍ട്ട് ടൈം ടീച്ചര്‍ക്ക് ആഴ്ചയില്‍ എത്ര ദിവസം സ്കൂളില്‍ വരണം?....... Mon,Tue Wed ദിവസങ്ങളില്‍ വരുന്ന ടീച്ചര്‍ക്ക് ഈ ദിവസങ്ങളില്‍ അവധി വന്നാല്‍ മറ്റൊരു ദിവസം സ്കൂളില്‍ വരണമോ?....ഇവ വ്യക്തമാക്കുന്ന സര്‍കുലര്‍/ഓര്‍ഡര്‍ ലഭിക്കാന്‍ സഹായിക്കുക....
K TET ഹാൾ ടിക്കറ്റ് ഇത് വരെ വന്നിട്ടില്ല , 09/09/ 2013 ആണ് ഹാൾ ടിക്കറ്റ് ഇഷ്യു ചെയ്യേണ്ട തിയ്യതി .. എന്തെങ്കിലും അറിയിപ്പുകൾ ആർക്കെങ്കിലും കിട്ടിയിട്ടുണ്ടോ ?
ദയവുചെയ്ത് ഒന്നാംപാദവാര്‍ഷിക ജീവശാസ്ത്ര പരീക്ഷാ ഉത്തരസൂചിക പ്രസിദ്ധീകരിക്കാമോ...........?
സമ്പൂർണ സൈറ്റ് എന്തു പറ്റീ ....
https://docs.google.com/document/d/1yu8aIXEBSe0MuiHZR0S1Pl6AzjNbf9IUB9pkUITMoBg/pub
[im]https://sites.google.com/site/geethasudhik/geetha/1229930_698233836872240_1269008450_n.jpg?attredirects=0&d=1[/im]
Please add teaching note for trigonometry of 10th standard english medium
Post a Comment